ശ്രീമഹാഭാരതം പാട്ട/സഭാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
സഭാ


[ 193 ] ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

തത്തെവരികരികത്തങ്ങിരിമമചിത്തംമുഹുരപിതെളിഞ്ഞിതയ്യാ
നിത്യംനിരുപമഭക്ത്യാ കനിവിനൊടിത്ഥംചരിതങ്ങളുരചെയ്കനീനാരാ
യണകഥകെട്ടൊളവുമതി ലെറുന്നിതു രുചികിളിമകളെപാരായ്കിനിക്കി
തുശെഷംപറവതിന്നാരുംവഴിതവപറകയില്ലെ പാരംപഴിക്കിലുംഭാ
രതംചൊല്ലുവാനാരുംമടികെണ്ടനീങ്ങുംദുരിതങ്ങൾ നാരായണകഥ
കെൾക്കയുമൊൎക്കയുംപാരിൽനരനായ്പിറന്നാൽവരെണ്ടതുംതാല്പരീയ
മതിലുണ്ടുനിങ്ങൾക്കെം‌കിൽ കെൾപ്പിൻകഥാപറഞ്ഞീടുവൻചെ
റ്റുഞാൻനാരായണനുംനരനാംവിജയനും നാരിമാരൊടുംദ്വിജവര
ന്മാരൊടുംപാരെഴുരണ്ടുംനിറഞ്ഞപുകഴൊടുംതെരിലെറിപൊന്നുവന്നു
പുരിപുക്കുമായാമയനാംമയൻധൎമ്മനന്ദന നായങ്ങൊരുസഭാനിൎമ്മി
ച്ചുനൽകിനാൻമെഘപുഷ്പസ്ഥലഭ്രാന്തികളാദിയാം മൊഹനശില്പങ്ങ
ളാൎക്കുപറയാവുവാസുദെവൻനിജ ബന്ധുക്കളുമായിവാസവസൂനു
വിനൊടുമൊരുമിച്ചു വാസവുംചെയ്തുയുധിഷ്ഠിരൻചൊല്ലാലെവാ
സവപ്രസ്ഥമാകുന്നപുരിതന്നിൽ മാസവുമഞ്ചാറുപൊയിതങ്ങഞ്ചാറു
വാസരംപൊയപൊലെപിന്നെമാധവൻ നാരായണൻപരൻദാ
മൊദരനീശൻനാരദനാദികൾക്കും തിരിയാതവൻനാരീജനമനൊ
മൊഹനൻകെശവനാരകനാശനൻനാഥൻനരകാരീ നിഷ്കളൻ
നിൎഗ്ഗുണൻനിശ്ചലന്നിൎമ്മമൻനിഷ്കളം‌കൻനിരാതം‌കൻനിരുപമൻ
നിത്യൻനിരാമയരൂപൻനിരാകുലൻ ഭക്തപ്രിയൻപുമാൻഭുക്തിമു
ക്തിപ്രദൻഭക്തിസാദ്ധ്യൻപത്മനാഭൻപരാപരൻ അദ്വയനവ്യയ
നവ്യക്തനത്ഭുതൻഅദ്ധ്യയനപ്രിയനാമ്നയഗൊചരൻതത്വങ്ങളെല്ലാ
റ്റിനുംമൂലമായവൻസത്യസ്വരൂപൻസകലജഗന്മയൻ സച്ചിൽപ
രബ്രഹ്മമായസനാതനനച്യുതനെകനാത്മാപരനീശ്വരൻ ആനന്ദ
പൂൎണ്ണനനന്തൻ ജനിമൃതിഹീനൻദയാനിധിവിഷ്ണുനിരഞ്ജനൻനാ
നാജഗല്പരിപൂൎണ്ണൻസദാശിവൻ ന്യൂനാതിരെകവിഹീനൻജനാൎദ്ദ [ 194 ] നൻഗൊവിന്ദനിന്ദ്രാനുജൻമുകുന്ദൻഹരി ദെവൻദിനാധിപചന്ദ്ര
വിലൊചനൻഭൂതപഞ്ചാത്മകൻഭൂതിഭൂഷാൎച്ചിതൻ ഭൂതങ്ങളുള്ളിലെജീ
വനാകുന്നവൻപൂതനതന്നുടെജീവനമുണ്ടവൻപൂതൻപുരാണപുമാ
ൻപുരുഷൊത്തമൻ പന്നഗവ്രാതാശനദ്ധ്വജൻമംഗലൻ പന്നഗ
നാഥശയനൻപരമാത്മാവെന്നുടെയുള്ളിൽവിളങ്ങുന്നതമ്പുരാൻതന്നു
ടെ ഭക്തൎക്കുസങ്കടംതീൎപ്പവൻ പാൎത്ഥന്മാരൊടുംദ്രുപദാത്മജയൊടുംയാ
ത്രയുംചൊല്ലിപുറപ്പെട്ടുതെരെറി യാത്ര തുടങ്ങിയനെരത്തുപാണ്ഡവർ
നെത്രാംബുവുംവാൎത്തനുയാത്രയുംചെയ്താർ നെരത്തിനിയുംവരുന്നതു
ണ്ടെന്നതിസാരസ്യമൊടരുളിചെയ്തുസത്വരം ദ്വാരാവതിയിലെഴുന്ന
ള്ളിമെവിനാൻദാരങ്ങളൊടുംരമിച്ചുനിരന്തരം കാരുണ്യവാരിധിയെ
ക്കണ്ടനുദിനംദ്വാരകവാസികളുംസുഖിച്ചീടിനാർ—നീൎമ്മലനാകിയ
ധൎമ്മതനയനുംധൎമ്മംപിഴയാതെഭൂമിയെരക്ഷിച്ചു കൎമ്മങ്ങളുംചെയ്തുകീ
ൎത്തിയെപ്പൊങ്ങിച്ചുരമ്യങ്ങളായഭൊഗങ്ങളൊടുംമുദാ സന്മാൎഗ്ഗചാരിക
ളായ്മരുവീടിനസന്മതിവീരരാംമന്ത്രീജനത്തൊടുംദുൎമ്മദമെറിയവൈരി
കുലത്തിനുധൎമ്മരാജൊപമന്മാരായ്വിളങ്ങിന സൊദരൻമാരൊടുമാത്മ
ജൻ മാരൊടുമാദരവെറിയഭാമിനിതന്നൊടും യാദവവീരനാകുന്നമുകു
ന്ദന്റെപാദപത്മത്തിലുറച്ചമനസ്സൊടുംനാലുവെദത്തിനുംമൂലമായുള്ള
വൻനീലവിലൊചനൻപീതാംബരധരൻപാലാഴിയിൽതുയിർകൊ
ള്ളുന്നദെവന്റെലീലകൾചിന്തിച്ചുസന്തുഷ്ടനായവൻനാലാഴിചൂഴു
മൂഴിക്കെകനാഥനാ യ്പാലനവുംചെയ്തുബന്ധുക്കളുമായികാലദെശാവ
സ്ഥകൾക്കനുരൂപെണ കാലാത്മജനാമജാതശത്രുപ്രഭു രാജപ്രവര
നായ്വാഴുന്നകാലത്തുരാജസൂയംവെണമെന്നുതൊന്നിയുള്ളിൽ രാജീവ
ലൊചനൻതന്റെതിരുവുള്ളം വ്യാജമൊഴിച്ചെങ്കലുണ്ടാകിലെന്നു
മെദണ്ഡമുണ്ടാകയില്ലെന്നുതിരൂപിച്ചു ദണ്ഡധരാത്മജൻവാഴുന്നനെ
രത്തു പണ്ഡിതനാകിയനാരദമുനി ചണ്ഡഭാനുപ്രഭൻതാനുമെഴു
ന്നെള്ളി ദണ്ഡനമസ്കാരവുംചെയ്തുഭൂപതിമണ്ഡനൻ പാദ്യാസനാ
ൎഗ്ഘ്യങ്ങളുംനൽകിപുണ്ഡരീകൊത്ഭവപുത്രനിയൊഗെന പുണ്ഡരീ
കപ്രിയനന്ദനനന്ദനൻ ആസ്ഥാനമണ്ഡപെസിംഹാസനെവസി
ച്ചാസ്ഥയൊടൊരൊകഥകൾപറയുമ്പൊൾ അച്യുതഭക്തപ്രിയനാം
തപൊനിധിസച്ശവാചാനൃപൻതന്നൊടറിയിച്ച കച്ചിദദ്ധ്യായൊ
തിചൊല്ലുവാനൎത്ഥവുംനിശ്ചയിച്ചീടുവാൻവെലയുണ്ടെത്രയും രാജ
സൂയം ചെയ്വാനഗ്രഹമുണ്ടെന്നുരാജാവുമാമുനിയൊടുപറഞ്ഞപ്പൊൾ
തെജൊനിധിയാംതപൊനിധിഭൂപതിപൂജിതൻനാരദൻ നീരജൊത്ഭൂ
തിജൻതാനൊരുകാൎയ്യംനിരൂപിച്ചുവന്നതു മാനവവീരനങ്ങൊട്ടുപ [ 195 ] റകയാൽ മാനസതാരിൽനിറഞ്ഞൊരുകൌതുകമാനനമായിരമുള്ളവൻ
ചൊൽകിലാം‌ചിന്തിച്ചുമന്ദസ്മിതംചെയ്തുവീണതൻതന്ത്രീവിരൽകൊ
ണ്ടുമെല്ലൊന്നിളക്കീനാൻസന്തൊഷമെല്ലാവനുംവളരുംനിജബന്ധു
ക്കളെക്കണ്ടാലെന്നതിലുംപരംഎന്നെസുഖമെപറഞ്ഞതുനന്നിതു മ
ന്നവഞാനതുചൊല്ലുവാൻവന്നിതുനിന്നുടെതാതനാംപാണ്ഡുവുംവാ
നിൽനിന്നെന്നൊടുചൊല്ലിനാൻനിന്നൊടുചൊല്ലുവാൻരാജാഹരിശ്ച
ന്ദ്രനിന്നുംതെളിവൊടുരാജസൂയംചെയ്കകാരണമായല്ലൊതെജൊമയ
നായ്സുരമുനിവൃന്ദെനപൂജിതായ്മഹാഭൊഗസമന്വിതംവാനിത്സുഖിച്ചു
വസിക്കുന്നിതെന്നതുതാനാദരവൊടുകണ്ടതുകൊണ്ടെടൊദാനയാഗാദി
കൾക്കുള്ളഫലംകണ്ടുമാനസെവിസ്മയംവൎദ്ധിച്ചിതെറ്റവുംകൎമ്മങ്ങളു
ണ്ടുപലവതെല്ലാറ്റിലുംനന്മയുള്ളൊന്നഹൊ രാജസൂയമെന്നുതന്മക
നാകിയനിന്നൊടുചൊല്ലുവാന്നമ്മൊടുചൊന്നതു ചൊന്നെനറികനീഅ
പ്പൊൾനരപതിചൊദിച്ചിതാദരാൽതല്പ്രകാരങ്ങളരുൾചെയ്തുകെൾക്കെ
ണംതല്പ്രസംഗെനഹരിശ്ചന്ദ്രൊപാഖ്യാനമെപ്പെരുമെയരുൾചെയ്തിതു
നാരദൻഎതുമെസംശയിച്ചീടരുതിക്കാലംസാധിക്കുമെന്നരുൾചെയ്തു
വിധിസുതൻമാധവൻതന്നെവരുത്തുവൻഞാനെന്നുമാധുരിയംചെ
ൎന്നുവീണയുംവായിച്ചുനാരായണശിവരാമഹരെജയനാരകനാശന
നാഥദയാപരനീരജനെത്രനിരഞ്ജനനിൎമ്മലനീരദവിഗ്രഹനീതിപ
രായണവൃഷ്ണികുലൊത്ഭവകൃഷ്ണജഗന്മയവിഷ്ണൊമുകുന്ദദാമൊദരഗൊ
വിന്ദജിഷ്ണുമുഖാമരവന്ദിതശ്രീപതെജിഷ്ണുപ്രിയജഗന്മംഗലഗൊപ
തെസക്തിവിനാശനരക്തപത്മാനനയുക്തരമാനുരക്ത ത്രിലൊകീപ
തെഭക്തജനപ്രിയഭുക്തിമുക്തിപ്രദശക്തിയുക്തപ്രഭൊപാഹിനിരന്ത
രംഇത്തരംനാമസംകീൎത്തനവുംചെയ്തു സത്വരംദ്വാരവതിയിലകം
പുക്കാൻ ഉദ്ധവർസാത്യകിയെന്നുതുടങ്ങിയു ള്ളുത്തമന്മാരൊടുകൂടസ്സ
ഭാന്തരെ മായാമയനായ്മരുവുന്നഗൊവിന്ദൻ മായാരഹിതൻമനൊ
ഹരൻമാധവൻ കായാവിൻപൂവിൻനിറമുള്ളകെശവൻ മായാവ
രൻപരൻകാരണമാനുഷൻ മെവുന്നനെരത്തുസൌദാമിനിപൊലെ
ദെവമുനീന്ദ്രപ്രഭയാദിഗന്തരം ധാവള്യശൊഭയാവ്യാപിച്ചുകാണാ
യി ദെവനുംവിഷ്ണുപദത്തിംകൽനിന്നുകീഴാവിൎഭവിച്ചൊരുചന്ദ്രബിം
ബംപൊലെദെവദെവൻജഗദീശ്വരൻശാശ്വതൻ ദെവകീനന്ദന
ൻവാസുദെവൻവിഭു ഗൊവിന്ദനിന്ദീവരെക്ഷണനച്യുതൻ കാൎവ്വ
ൎണ്ണനന്തികെനാരദനെക്കണ്ടു ഭാവിച്ചുഭക്ത്യാനമസ്കരിച്ചീടിനാൻ
വന്ദിച്ചുനിന്നാർസഭയിംകലുള്ളൊരും നന്ദിച്ചിരുന്നരുളിമുനിശ്രെ
ഷ്ഠനും നന്ദജനിന്ദ്രാദിവൃന്ദാരകവൃന്ദ വന്ദ്യനാനന്ദൻമുകുന്ദനിന്ദ്രാ [ 196 ] നുജൻ നാരായണൻതാനുംനാരദനുംതമ്മി ലൊരൊവിശേഷങ്ങളും
പറഞ്ഞിത്തിരി നെരമിരുന്നവാറെമുനിനാരദൻ നെരെപറഞ്ഞിതു
താൻ ചെന്നകാരിയം നിന്നുടെഭക്തരിൽമുൻപനായുള്ളവൻ മന്ന
വർമന്നവനായയുധിഷ്ഠിരൻ തന്നുടെചൊല്ലിനാലിന്നിവിടെക്കു
ഞാൻ വന്നിതതിനുള്ളകാരണവുംചൊല്ലാം ഉണ്ടൊരുയാഗംകഴിക്ക
യിലാഗ്രഹം കൊണ്ടൽനെർവൎണ്ണനെക്കണ്ടുപറഞ്ഞാകിൽ രണ്ടുംതി
രിക്കായിരുന്നിതെന്നെന്നൊടു ഷണ്ഡതയൊടവൻ ചൊന്നാനറി
ഞ്ഞാലും അത്തൊഴിലെല്ലാംപറഞ്ഞിരിക്കുന്നതിൻ മദ്ധ്യെയൊരന്ത
ണൻവന്നതുംകാണായി എത്രയുംനിൎമ്മലൻപൃത്ഥ്വീസുരൊത്തമ സ
ത്തമൻവൃത്തവാൻബുദ്ധിമാൻകെവലം പണ്ടൊരുനാളുമെകണ്ടറി
യായ്കിലുംകൊണ്ടൽനെർവൎണ്ണനെക്കണ്ടവൻചൊല്ലിനാൻ കണ്ടാ
ൽമനൊഹരമായൊരുവെഷമുൾ ക്കൊണ്ടുപിറന്നവൈകുണ്ഠദയാ
നിധെ സാധുജനങ്ങൾക്കൊരാധാരമാകിയ മാധവനെജയനാരാ
യണജയ വെധാവിനുംവിചാരിച്ചാൽതിരിയാത വെദാന്തവെദ്യ
വെദാത്മകനെജയ ധീരപരാശ രനന്ദനവൎണ്ണിത ശൌരചരാചരാ
ചാൎയ്യചതുൎഭുജശൂരാസുരാസുരവന്ദിതസുന്ദര വീരപരാപരാപരവിശ്വംഭ
രാവര ഭൂരിധരാധരാധീശധരഹരെ ഘൊരധരാഭരഭൂതഭൂപാന്തക
ക്രൂരാസുരവരശൂരാത്മകപ്രഭൊ മാരാശരാതുരഗൊപികാവല്ലഭ ക്ഷീ
രരത്നാകരാവാസാ ഹൃഷീകെശ ക്ഷിരരത്നാകര നന്ദനാവല്ലഭ സാ
രസസംഭവമാരഹരമുനി വാരവിദ്യാധരചാരണസെവിത ധാരാധ
രാഭധരാധരഗൊപതെ ധാരാധരവാഹനാരാധിതജയ ചാരുതരാകൃ
തെകാരുണ്യവാരിധെ ദാരുകസാരഥെനാഥയദുപതെ രാധാപയൊ
ധരാധാരമായുള്ളമാറാധാരമായുള്ള സാരസമാനിനിക്കാധിതീൎത്തീടുമ
രുണാധരാമൃത ദീധിതിമണ്ഡലതുല്യമാമാനനം ദീനനായന്വഹംദാ
സനാംമാംപ്രതി ദീനദയാനിധെചെറ്റിങ്ങരുളെണം മാനകാമക്രൊ
ധലൊഭമൊഹഗ്രസ്ത മാനസന്മാരെല്ലൊമാനുഷജാതികൾ ദുഷ്ടനാം
മാഗധനായജരാസന്ധ നിഷ്ടമല്ലാതുള്ളരാജാക്കളെയെല്ലാം കിട്ടിയി
ട്ടീടിനാൻകാരാഗൃഹംതന്നി ലൊട്ടുനാളുണ്ടവരിങ്ങിനെവാഴുന്നു ക
ഷ്ടമിരുപതിനായിരത്തെണ്ണൂറു ശിഷ്ടരായുള്ളനൃപവരന്മാരവർ ന
ഷ്ടാശനസ്നാനയാനഭൊഗൈരതി ക്ലിഷ്ടന്മാരായ്വലഞ്ഞീടുന്നിതെത്ര
യും എല്ലാവരുമൊരുമിച്ചുനിരൂപിച്ചിട്ടല്ലൽകെടുപ്പതിനെന്നൊടുചൊ
ല്ലിനാർ മല്ലന്മാരൊടുംകരിവരൻതന്നൊടും കൊല്ലുവാൻഭാവിച്ച
കംസനെക്കൊന്നവൻ മല്ലീശരവീരബാണങ്ങൾകൊണ്ടുകൊ ണ്ടല്ല
ൽപൂണ്ടെറ്റമുഴന്നുചമഞ്ഞൊരു വല്ലവമാനിനമാരുടെസന്താപമെ [ 197 ] ല്ലാംകളഞ്ഞുസുഖെനരക്ഷിച്ചവൻ സ്ഫുല്ലാംബുജാഭിരാമാനനൻമന്മ
ഥ തുല്യൻസുകുമാരസുന്ദരവിഗ്രഹൻ കല്യാണദെവതയായപത്മാ
ലയാ വല്ലഭൻനാരായണൻമധുസൂദനൻ കാശ്യപീകാമുകൻകാമാരി
സെവിതൻ ശാശ്വതൻശംഖചക്രാബ്ജഗദാധരൻ ആശ്രിതന്മാൎക്കു
കരണമായ്മെവിനൊ രീശ്വരനാകിയകൃഷ്ണൻദയാനിധി കാരുണ്യലെ
ശമില്ലായ്കിലിതുകാല മാരും നമുക്കുതുണയില്ലദൈവമെ—ഘൊരനാം
മാഗധൻനിൎദ്ദയംബന്ധിച്ചു പാരംവലയുന്നിനത്വഹംഗൊപതെ ഇ
ങ്ങിനെവൻനരകംതന്നിൽവിണൊരു ഞങ്ങളെയാശുകരെറ്റെണ
മെൻപൊറ്റി ഇങ്ങിനെഞങ്ങൾപറയുന്നിതെന്നങ്ങു ചെന്നുണൎത്തി
ക്കയെന്നെന്നൊടുചൊല്ലിയാർ—ഗൎവ്വംകലൎന്നജരാസന്ധഭൂപതി ദു
ൎവ്വീൎയ്യകൎമ്മംപൊറാഞ്ഞഴൽപൂണ്ടെഴും ഉൎവ്വീശ്വരന്മാർപറഞ്ഞൊരുകാ
രണംനിൎവ്വൈര മാനസനാകയാലിങ്ങിനെ നിൎവ്രീളനായുണൎത്തിച്ച
തെല്ലാമിനി സൎവഭൂതാത്മകനാംനിന്തിരുവടി സൎവ്വജ്ഞനാകയാലൊ
ക്കക്ഷമിക്കണം ദൎവ്വീകരെന്ദ്രശയനദയാനിധെ ഇപ്രകാരംപറഞ്ഞീ
ടുന്നവിപ്രനൊ ടപ്പൊഴെചില്പുമാനത്ഭുതവിക്രമൻ അപ്രമെയപ്ര
ഭാവപ്രകാശാത്മകൻകുപ്രഭുത്വദ്രമപ്രൌ ഢിവിനാശനൻപംകജ
മംകതൻകൊംകത്തടങ്ങളിൽ തംകുന്നകുംകുമപംകമലംകരി ച്ചെംകൽ
വിളങ്ങുന്നപംകജലോചനൻ ശംകവെടിഞ്ഞരുളിച്ചെയ്താനീവണ്ണം
ഹുംകൃതിപൂണ്ടജരാസന്ധനിക്കാലം ശൃംഖലകൊണ്ടുതളച്ചനൃപരുടെ
സംകടംതീൎപ്പനതിനില്ലസംശയം ശംകരൻതന്നാണപൊയാലുമെം
കിലൊ എന്നതുകട്ടുതെളിഞ്ഞവനുംപൊയാൻ വന്നമഹാമുനിനാര
ദനുംപൊയി പിന്നെമുകുന്ദനാനന്ദരൂപൻനന്ദ നന്ദനൻഗൊവിന്ദ
നിന്ദുബിംബാനനൻ എന്തിനിവെണ്ടതുമുൻപിൽനാമെന്നതു ചി
ന്തിച്ചുകല്പിക്കനിങ്ങളിനിയെന്നു മന്ത്രികളൊ ടരുൾചെയ്തവാറെസുര
മന്ത്രീസമനാകുമുദ്ധവർചൊല്ലിനാൻ രണ്ടെന്നഭാവമില്ലാതെലൊകെ
ശവൈ കുണ്ഠഞാൻകുണ്ഠനെന്നാകിലുംചൊല്ലുവൻ രണ്ടുമൊന്നാ
യിത്തടുക്കമതിന്നിപ്പൊൾ ഉണ്ടൊരുപായവുംകണ്ടിട്ടതുംചൊല്ലാംരാ
ജസൂയത്തീനുദിഗ്ജയംചെയ്യുംപൊൾരാജപ്രവരനായുള്ളജരാസന്ധ
ൻരാജീവനെത്രപുരൈവനമ്മൊടെറ്റൊരാജിൽ തൊറ്റാൻപലവട്ട
മാകയാൽ എന്നുംതിറകൊടുത്തീടുകയില്ലിപ്പൊൾകൊന്നിട്ടുയാഗംകഴി
ക്കെന്നതുംവരും നന്നതുതൊന്നിയതങ്ങിനെതന്നെയ ന്നിന്ദിരാവ
ല്ലഭൻതാനുമരുൾചെയ്തു ഇന്ദ്രാദിവൃന്ദാരകവൃന്ദവന്ദ്യനാ മിന്ദ്രാവരജ
നിന്ദീവരലൊചനൻ ഇന്ദുകുലൊത്ഭവനിന്ദുബിംബാനനൻ നന്ദ
ജൻസുന്ദരൻദെവകീനന്ദനൻ നന്ദകപാണിസനന്ദാദിവന്ദിതൻ [ 198 ] ദന്ദശൂകെന്ദ്രശയനനരവിന്ദമന്ദിരകന്ദൎപ്പവൈരിമുഖനത നിന്ദ്രാ
ത്മജപ്രിയനിന്ദ്രപ്രസ്ഥംപുക്കാൻ ധൎമ്മജന്മാവുമവരജന്മാരുമായ്സ
മ്മൊദമുൾക്കൊണ്ടെതിരെറ്റുവന്ദിച്ചാർ കൎമ്മണാമാധാരഭൂതനാം
നിൎമ്മലൻ കന്മഷനാശനൻപ്രീതിപൂണ്ടീടിനാൻ അല്ലലുംതീ
ൎന്നവരെല്ലാവരുംകൂടി സല്ലാപവുംചെയ്തിരിക്കുന്നതുനെരം മല്ലാ
രിയൊടുണൎത്തിച്ചുയുധിഷ്ഠിരൻ കല്യാണ ശീലൻകഴൽതൊഴുദരാൽ
ദുൎല്ലഭ്യമായവിഷയത്തിൽമാനസ മെല്ലാവനുംചെല്ലുമെല്ലൊദയാനി
ധെ നിൎല്ലജ്ജനായഞാൻചൊല്ലുന്നകാരിയം വല്ലായ്മയാകിൽക്ഷ
മിച്ചുകൊള്ളണമെ രാജത്വമുണ്ടിനിക്കെന്നമൌഢ്യംകൊണ്ടു രാജ
സൂയംചെയ്കയല്ലയല്ലിയെന്നൊ രാശയിനിക്കുമുണ്ടുള്ളിലുണ്ടാകുന്നു
കെശവകൃഷ്ണകൃപാലയദൈവമെ നിൻകനിവെംകലുണ്ടെംകിലി
നിക്കൊരു സംകടമായുള്ളവൻകടൽതൻകര ശംകകൂടാതെകരെറാമ
ഹൊതവ കിംകരനാകയാൽസൌഖ്യപദംമമ കണ്ടുവസിക്കാമതില്ല
യെന്നാകിലൊ കുണ്ടിൽവീണെത്രയുംകുണ്ഠനായിടുംഞാൻ പുണ്ഡരീ
കൊത്ഭവനാദികൾക്കുംനീലകണ്ഠനുമാധാരമെല്ലൊഭവപ്പദം കുന്തീസു
തനിതുചൊന്നതുകെട്ടൊരു ചെന്താമരാക്ഷൻചിരിച്ചരുളിച്ചെയ്തു എ
ന്തിനുസന്താപമുള്ളിലുണ്ടാകുന്നു പിന്തുണയുണ്ടുഞാനന്തണരുമുണ്ട
രാജശിഖാമണിയായുള്ളനീയിപ്പോൾ രാജസൂയംചെയ്വാനെതുംമ
ടിക്കെണ്ട വ്യാജമൊഴിഞ്ഞുവെണ്ടുന്നകൎമ്മങ്ങൾക്കു രാജപ്രവരരടിമ
പ്പണിചെയ്യും ഒന്നെവിഷമമായുള്ളുനമുക്കതു മിന്നതെന്നൻപൊടു
ചൊല്ലുവൻഞാനെടൊ പണ്ടുഭൃഗുമുനിയച്ചെന്നുമാഗധൻ കണ്ടു
സെവിച്ചിതുസന്തതിയുണ്ടാവാൻ അമ്മുനിതന്മടിതന്നിലപ്പൊൾ
ദൈവ നിൎമ്മിതമായൊരുമാംപഴവുംവീണു പത്നിക്കിതുകൊടുത്തീടു
കെന്നാൽപുത്ര രത്നമുണ്ടാമെന്നുനൽകിമഹാമുനി നാരിമാരുമുണ്ടിരു
വരവർകൾക്കു നെരെപകുത്തുകൊടുത്തുനരെന്ദ്രനും പപ്പാതിയായു
ള്ള ദെഹവുമൊരാരൊ ദുഷ്പ്രജപെറ്റാരിരുവരുമപ്പൊഴെ കൊണ്ടപ്പു
റത്തുകളഞ്ഞതിനെജ്ജരാ കണ്ടങ്ങെടുത്തിട്ടുസന്ധിച്ചനെരത്തു രണ്ടു
മൊന്നായിച്ചമഞ്ഞിതതുകണ്ടു മണ്ടിജരയാംപിശാചീകുമാരനു മന്നു
ജരാസന്ധനെന്നുപെരുണ്ടായി തിന്നുള്ളമന്നരിൽമുൻപനവനെ
ല്ലൊ മുഷ്കരനെന്നൊടുപൊൎക്കിരുപത്തുമൂ ന്നക്ഷൌഹിണിപ്പടയൊ
ടുമൊ രുമിച്ചു വന്നാൻപതിനെഴുവട്ടമതിന്നുഞാൻ വന്നപടയൊ
ക്കക്കൊന്നയച്ചീടിനെൻ അങ്ങിനെയുള്ളാരുവൈരമുണ്ടെന്നൊടു
നിങ്ങൾക്കുമെന്നുംതിറതരികില്ലവൻ കൊന്നുകളഞ്ഞുയാഗംകഴിക്കെ
ന്നതെ വന്നുകൂടുവതിനൎജ്ജുനനുംഞാനും ഭീമനുമായിട്ടുപൊകെണം [ 199 ] വൈകാതെ ഭൂമിപതെവിടനൽകീടുകെന്നപ്പൊൾ ധൎമ്മജനുംവിടന
ൽകിനാൻവിപ്രരാ യുന്മദമൊടവർനന്മതിലുമെറിവന്മരവുംതകൎത്താ
ശുവിളിച്ചുചെന്നമ്മാഗധന്റെനഗരമകംപുക്കാർഅൎഘ്യപാദ്യാദിക
ൾകൊണ്ടവർതങ്ങളെ സൽക്കാരവുംചെയ്തുചൊദിച്ചുചുമന്നവൻഉള്ളി
ലഹം‌കാരമുള്ളാരണർനിങ്ങ ളുള്ളവണ്ണംപറഞ്ഞീടുവിനെന്നപ്പൊൾ
മാധവൻമന്ദസ്മിതംചെയ്തുചൊല്ലിനാൻ മാഗധനായജരാസന്ധഭൂപ
തെ ചൊല്ലിയതെല്ലാംകൊടുക്കുംപൊലന്തണ ൎക്കില്ലവികല്പമെന്നെ
ല്ലാരുംചൊല്ലുന്നു തള്ളലുണ്ടായതുമുള്ളിലതുതന്നെ കള്ളമൊഴിഞ്ഞതുമു
ൻപെപറയെണംചൊല്ലുവിൻവാഞ്ഛിതംനൽകുവൻനിങ്ങളുംചൊ
ല്ലെണമാരെന്നുനെരെമടിയാതെ—പിന്നെയുംകൃഷ്ണനെസ്സൂക്ഷിച്ചുമാ
ഗധൻ ചൊന്നാൻതനിക്കൊരുശംകമുഴുക്കയാൽ പണ്ടൊരെടത്തി
ന്നുകണ്ടുവാറുണ്ടെന്ന തുണ്ടുതവമുഖംകണ്ടുതൊന്നുന്നിതു ഇന്നനില
ത്തുനിന്നെന്നതുമിന്നനാ ളെന്നതുമൊന്നുമെതൊന്നുന്നതില്ലമെ—അ
ക്കഥകെട്ടരുൾചെയ്തിതുകൃഷ്ണനു മൊക്കുമൊക്കുമതിനുണ്ടവകാശവും
പണ്ടുമധുരെക്കുകൃഷ്ണനൊടുപs കൊണ്ടുചെന്നൊരുനാൾമണ്ടുന്നനെ
രത്തു കണ്ടുനില്ക്കുന്നിതുഞാനുമെന്നാകിലാം കണ്ടീടുവാനവകാശംധ
രാപതെ എന്നതുകെട്ടുചൊന്നാൻജരാസന്ധനു മന്നുമമബലംക
ണ്ടുതല്ലീഭവാൻ വീരരെമണ്ടിച്ചുപൊരുന്നകൃഷ്ണനുംപാരാതെപാഞ്ഞു
കളഞ്ഞതുകണ്ടിലെ കണ്ടെനടുത്തങ്ങെതൃത്തൊരുനെരത്തു കൊണ്ടൽ
നെർവൎണ്ണനുംനീയുമൊടുന്നതും ഓടിച്ചതാരെന്നുമൊടിയതാരെന്നു മൂ
ടെതിരിഞ്ഞപൊതെതുംതിരിഞ്ഞീലസംശയമുണ്ടൊഭവാനുള്ളിലെംകി
ലൊ സംശയംതീൎക്കാമെന്നുണ്ടായതുകെൾക്ക കെൾക്കിലുംകെളായ്കിലു
മിനിക്കിന്നിയും പൊൎക്കള്ളത്തിംകലസംശയംവെറിടു നില്ക്കതെല്ലാ
മവകാശംവരുന്നനാ ളൊക്കവെതീരുംപറവിനാരെന്നതും ഞങ്ങള
പെക്ഷിച്ചതുതരാമെന്നതു മിങ്ങൊട്ടൊരുസത്യംചെയ്തുതരുന്നാകിൽഞ
ങ്ങളുംസത്യംപറയുന്നതുണ്ടെന്നു മംഗലദെവതാകാമുകനുംചൊന്നാൻ
ജീവനെത്തന്നെതരെണമിനിക്കെന്നു പാവനനായാരുഭൂസുരൻ
ചൊല്ലുകിൽ എതുംമടിയാതെഞാൻകൊടുത്തീടുവൻ ഭൂതെശ്വരനാ
യശംകരൻതന്നാണ സത്യമിതെന്നതുകെട്ടവാറെപുരു ഷൊത്തമ
നാകിയകൃഷ്ണനുംചൊല്ലിനാൻ നെരെപറയാംപരമാൎത്ഥമെംകിലൊ
പൊരിൽപതിനെഴുരുനിന്നെത്തൊല്പിച്ച കൃഷ്ണനഹമയംജിഷ്ണുശക്രാ
ത്മജൻജിഷ്ണുതന്നഗ്രജൻഭീമനിവനല്ലൊ മന്നവനാകിയധൎമ്മജ
ൻചൊൽകയാൽ നിന്നൊടുയുദ്ധമപെക്ഷിച്ചുവന്നിതു ദെഹിയുദ്ധം
നൃപവീരശിഖാമണെ മൊഹമതിംകൽഞങ്ങൾക്കെത്രയുംപാരം എ [ 200 ] ന്നൊടൊഫല്ഗുനനൊടൊവൃകൊദരൻ തന്നൊടൊയുദ്ധംതുടങ്ങുന്നുനീ
യിപ്പൊൾ ഗൊപൻഭവാൻജിഷ്ണുകൊമളനെന്നുടെ ക്കൊപംപൊറു
പ്പാൻവൃകൊദരനാകിലാംഎന്നുപറഞ്ഞൊരുമന്നവൻമാഗധൻചെ
ന്നുടനായുധശാലയകംപുക്കു രണ്ടുഗദകളെടുത്തുകൊണ്ടുവന്നു രണ്ടി
ലുംവെണ്ടതെടുത്തുകൊൾഭീമനീഎന്നവൻചൊന്നപ്പൊൾമാധവൻ
ഭീമനെചെന്നാലുമെന്നൊന്നുതട്ടീകരംകൊണ്ടു പിന്നെയുണ്ടായവി
ശെഷംപറവതി നെന്നാൽപണിപണിചിത്രംനിരൂപിക്കിൽ വട്ട
ത്തിൽനിന്നുപരുമാറിയുംഗദ തട്ടിയുംതങ്ങളിൽദൃഷ്ടിപറിയാതെതയ്പാ
ൻപഴുതുകൾനൊക്കിയുമെത്രയും കെല്പുകലൎന്നവരത്ഭുതമാംവണ്ണംമു
പ്പുരവൈരിയുമന്തകനുംപണ്ടുമുപ്പാർനടുങ്ങുമാറുണ്ടായപൊർപൊലെ
ഭീമനുംഭീമനാകുംജരാസന്ധനുംഭൂമികുലുങ്ങുമാറൊത്തിവീഴുന്നതുംനീ
ക്കിക്കളെകയുംവാങ്ങിച്ചുരുങ്ങിയും തൂങ്ങിയടുക്കയുംനീങ്ങാതെനില്ക്ക
യും ചാലനാപാതനൊത്ഥാപനഭ്രാമണപാലനാലൊകനാലെപനാ
ദ്യങ്ങളാൽ ഒരൊതൊഴിലുകൾകാട്ടുന്നനെരത്തു വീരരായുള്ളവർകണ്ണു
കുളൎക്കുന്നു വാരിജലൊചനനനുംവിജയൻമുഖ വാരിജംപാൎത്തുകൊ
ണ്ടാടിച്ചിരിക്കുന്നു മുഷ്കരമായഗദകൾതമ്മിൽക്കൊണ്ടു പുഷ്കരംപൊ
ട്ടുമാറുള്ളൊരുശബ്ദവും സിംഹവുമാനയുമെറ്റുപൊരുംവണ്ണം സിംഹ
നാദങ്ങളുംചെയ്തുചെയ്തങ്ങിനെ പാരമടിക്കയുംചൊരയൊലിക്കയും
വീരർതൊഴികണ്ടുകണ്ണുകുളുൎക്കയും കൂടക്കൊടുക്കയുംമൂടിത്തടുക്കയുംചാ
ടിക്കഴിക്കയുംകെടിൽപ്പഴിക്കയും കൊടിയൊഴിക്കയുംമാടിവിളിക്കയും
വാടിവിയൎക്കയുമൊടിക്കിഴക്കയും നില്ലെടാനൊക്കുനൊക്കെന്നങ്ങുര
ക്കയും തല്ലുവരക്കണ്ടുതള്ളിപ്പതിക്കയും വല്ലഭംകയ്ക്കൊണ്ടുവെഗാലെതൃ
ക്കയും ചൊല്ലൊക്കൊണ്ടന്യൊന്യമാശുതാഡിക്കയും ഇങ്ങിനെചെന്നു
പതിനഞ്ചുനാളപ്പൊ ളെങ്ങിനെവന്നുഞായമെന്നുസംശയം അൎജ്ജു
നനുണ്ടായിതുള്ളിലതുനെര മച്യുതനൊടുണൎത്തിച്ചരുളീടിനാൻ കൊ
ണ്ടൽനെർവൎണ്ണനുപദെശവുംചൊന്നാൻ രണ്ടയ്പൊളിച്ചുമറിച്ചിടു
വാനപ്പൊൾ പച്ചിലകീറിമറിച്ചിട്ടാനൎജ്ജുനൻ പിച്ചയായ്മാരുതിമാഗ
ധൻതന്നെയും തച്ചുനിലത്തുപതിപ്പിച്ചൊരുപദം നിശ്ചലമാകചവി
ട്ടിനിന്നപ്പൊഴെ മറ്റെച്ചരണംപിടിച്ചങ്ങുയൎത്തീട്ടു തെറ്റെന്നുചീന്തി
നാൻമാരുതപുത്രനും ക്ഷുത്തുകൊണ്ടറ്റവുമാൎത്തനായ്മെവിനഹസ്തി
വരൻപനചിന്തുന്നതുപൊലെ ക്രുദ്ധതയൊടതിശക്തനാംഭീമനും മൃ
ത്യുപുരത്തിന്നയച്ചവാനവനെയും ദുഷ്ടൻപിടിച്ചുകെട്ടീടിനമന്നരെപെ
ട്ടെന്നഴിച്ചുവിട്ടീടിനാൻകൃഷ്ണനും നാരായണജയനാഥഹരെജയ നാ
രദസെവിതനാരകനനാശന നാരീജനമനൊമൊഹനമാധവ പാ [ 201 ] ഴുരണ്ടിനുംകാരണനെജയ ദാമൊദരജയപീതാംബരജയനാമസ
ഹസ്രമിയന്നവനെജയ രാമരമാരമണത്രിലൊകീശാത്മാ രാമലൊ
കാഭിരാമത്രിദശെശ്വര വിഷ്ണൊജയജയവിശ്വംഭരാവര വൃഷ്ണീ
കുലപതെകംസാന്തകജയ ജിഷ്ണുമുഖാമരസഞ്ചയവന്ദിത ജിഷ്ണുവയ
സ്യമുകുന്ദജയജയ കുന്ദപ്രസൂനമന്ദസ്മിതാസ്യമുചു കുന്ദനൃപാധി
പവന്ദിതപാദാര വിന്ദഗൊവിന്ദാരവിന്ധവിലൊചന നരവി
ന്ദൊദരസുന്ദര ദന്ദശൂകെന്ദ്രശയനജയജയ ഇന്ദുചൂഡപ്രിയവ
ന്ദാമെഹെപദം ഇന്ദിരാവാസവക്ഷസ്ഥലസന്തത മിന്ദീവരെക്ഷ
ണ വന്ദാമഹെവയംഇന്ദിന്ദിരാളക വൃന്ദാാരകമുനിവൃന്ദനിഷെവി
തചന്ദ്രകുലൊത്ഭവഛ്ശന്ദസ്വരൂപസതത മരവിന്ദമന്ദിരവന്ദ്യജയപ
രമാനന്ദവന്ദാരുവൃന്ദമന്ദാരതരൊജയ വൃന്ദാവനവാസവല്ലവസുന്ദ
രീകന്ദൎപ്പവിഷ്ടപകന്ദജയജയ വിന്ദുനാദാത്മകകൃഷ്ണജയജയമുറ്റും
നിനക്കൊഴിഞ്ഞിങ്ങിനെകെവലം മറ്റൊരുവൎക്കുമില്ലാശ്രിതവാത്സ
ല്യംതാമസമായഗുണൊത്ഭവമായുള്ളകാമമൊഹക്രൊധലൊഭമാനാ
ദിയുംഭൂമിപാലഭൂമാഹംകാരഭാവവും കാമിനീമാരിലുള്ളൊരാനുരാഗ
വുംമാധവത്വന്മഹാമായതൻവൈഭവം ബാധിക്കരുതിനിഞങ്ങളെ
ദൈവമെജന്മനിജന്മനിനിൻപാദപംകജം ബ്രഹ്മാദിസെവിതംസെ
വിച്ചുകൊള്ളുവാൻകന്മഷനാശനനിന്നുടെകാരുണ്യംനമ്മെക്കുറിച്ചി
ന്നുമുണ്ടായിരിക്കെണംദുഃഖസുഖാദികളൊക്കെകളഞ്ഞിനിതൃക്കാലിണ
യൊടുചെൎത്തുകൊള്ളെണമെ ഇങ്ങിനെകൂപ്പിസ്തുതിച്ചുതെളിഞ്ഞവർ
തിങ്ങിനഭക്ത്യാനമസ്കരിക്കുന്നെരം മംഗലദെവതാവല്ലഭൻചൊല്ലി
നാൻനിങ്ങളിനിയങ്ങുവൈകാതെപൊയാലും തങ്ങൾതങ്ങൾക്കുള്ളരാ
ജ്യമകംപുക്കുമംഗലത്തൊടെവസിച്ചാലുമെവരുംഅങ്ങിനെനാലഞ്ചു
നാൾകഴിഞ്ഞാൽപിന്നെമങ്ങാതെവമ്പടയൊടുവന്നീടെണംഉത്തമനാ
കിയധൎമ്മജൻതന്നുടെസത്രത്തിനാശുകൊപ്പിട്ടുവന്നീടുവിൻ ഇത്ഥം
നിയൊഗിച്ചു മാഗധൻതന്നുടെപുത്രനായൊരു സഹദെവനെക്കൊ
ണ്ടു പിത്രൎത്ഥമായശെഷക്രിയചെയ്യിച്ചു പൃത്ഥ്വീപതിയായഭിഷെക
വുംചെയ്തുമുന്നംജനകനിരുദ്ധന്മാരായൊരു മന്നവന്മാരെയുംസല്ക്കരി
ച്ചാനവൻഅഭ്യംഗസ്നാനൊദിവസ്ത്രാഭരണങ്ങൾ പില്പാടുമൃഷ്ടാശനം
കഴിച്ചാദരാൽയാത്രയുംചൊല്ലിമുകുന്ദനെയുംനന്നാ യ്വാഴ്ത്തിവണങ്ങി
സ്തുതിച്ചവരുംപൊയാർമാഗധൻതന്നെയുംകൊന്നുജയത്തൊടെ മാ
ധവന്മാർവന്നുമന്നനെയുംകണ്ടു ദിക്കുകൾനാലിലുമൊരൊരനുജ
ന്മാർഉഗ്രമായുള്ളപടയൊടുംപൊകെണം മക്കളുംമറ്റുള്ളബന്ധുക്കളു
മായിമുഖ്യബലെനവരുന്നതുമുണ്ടു ഞാൻഇത്ഥമരുൾചെയ്തുമുഗ്ദ്ധവി [ 202 ] ലൊചനൻനിത്യൻനിരാമയൻനിൎമ്മലനീശ്വരൻ ദുഗ്ദ്ധാംബുരാശി
തിരുമകൾവല്ലഭൻഭക്തപ്രിയൻപത്മനാഭനെഴുനള്ളിപാൎത്ഥനുമുത്ത
രദിക്കുജയിപ്പതിനാൎത്തുനാലംഗ ബലെനപുറപ്പെട്ടുമെരുമഹാമലയൊ
ളവുംചെന്നവൻ നെരെപൊരുതുജയിച്ചുതിറകൊണ്ടാൻ വെഗെന
ചെന്നുത്തരകുരുരാജ്യവുമാകജ്ജയിച്ചുരത്നങ്ങൾവാങ്ങീടിനാൻ അറ്റ
മില്ലാതൊളംദിവ്യരത്നങ്ങളെ കൊറ്റവാനായനൃപനുന ൽകീടിനാൻ
ഭീമൻകിഴക്കൊട്ടുപൊയിപടയുമാ യ്ഭൂമിപാലന്മാരെയൊക്കജ്ജയിച്ച
വൻ അൎത്ഥമനെകംചുമപ്പിച്ചുകൊണ്ടുവ ന്നുത്തമനാംധൎമ്മപുത്രൎക്കു
നൽകിനാൻതെക്കും ദിശിസഹദെവനുംപൊയൊരൊ മുഷ്കരന്മാരാ
യരാജാക്കളെവെന്നാൻലങ്കയിൽ ചെന്നുവിഭീഷണൻതന്നൊടു ശ
ങ്കകൂടാതെഘടൊൽക്കചൻചൊല്ലിനാൻ പുണ്ഡരീകെക്ഷണൻതൻ
കൃപയുണ്ടാകകൊണ്ടുയുധിഷ്ഠിരനാകുന്നമന്നവൻ രാജസൂയത്തിനു
കൊപ്പിട്ടിതിക്കാലംപൂജിതനായനീയുംതിറനൽകുക കൃഷ്ണനാമംകെട്ടു
ഭക്തൻവിഭീഷണൻരത്നങ്ങളറ്റമില്ലാതൊളം നൽകിനാൻ ഉണ്ടായ
രത്നങ്ങളൊക്കസ്സഹദെവൻ കൊണ്ടന്നുധൎമ്മജൻകാക്കൽവെച്ചീടി
നാൻപശ്ചിമദിക്കിനുപൊയിനകുലനും നിശ്ചലനായ്പെരികൎത്ഥവും
മായ്വന്നാൻഭൂമിയെയൊക്കജ്ജയിച്ചുതിറവാങ്ങി സൊമകുലൊത്ഭവ
നായയുധിഷ്ഠിരൻകൊമളമ്മാരാമവരജന്മാരൊടും വാമാംഗിയായു
ള്ളപാഞ്ചാലിതന്നാടുംകഞ്ജവിലൊചനൻപാദപത്മങ്ങളി ലഞ്ജലി
ചെൎത്തിരിക്കുന്നകരത്തൊടും തല്ഗുണനാമങ്ങളായജപത്തോടും നി
ൎഗ്ഗുണത്തിംകലുറച്ചമനസ്സൊടും വാഴുന്നകാലത്തു കൃഷ്ണൻതിരുവടി
ആഴിമാതാകിയരുഗ്മിണീയാദിയാം വല്ലഭമാർപതിനാറായിരത്തെണ്മ
രെല്ലാവരും പതുപ്പത്തുപെറ്റുണ്ടായി ചൊല്ലുവാനാവതല്ലാതസുതരൊ
ടുംവല്ലവീവല്ലഭൻവല്ലഭമാരൊ ടും ഉദ്ധവർസാത്യകിയെന്നുതുടങ്ങി
യുള്ളുത്തമന്മാരാമമാത്യജനത്തോടും മന്ത്രികൾസെനാപതികളൊടും
നിജബന്ധുവൎഗ്ഗത്തൊടുംഭൃത്യജനത്തൊടും ആനതെർകാലാൾകുതി
രപ്പടയൊടുമാനകശംഖപടഹാദികളൊടും എന്തൊരുഘൊഷംപറവ
തെഴുനെള്ളത്തന്തണരൊടുംമുനിവരന്മാരൊടും അന്ധകവൃഷ്ണിഭൊജാ
ദികൾതമ്മൊടുംചെന്താരിൽമാനിനിതന്നുടെവല്ലഭൻ നന്ദനുനന്ദന
നിന്ദിരാമന്ദിരനിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതൻ ഇന്ദുകലാധാര വന്ദ്യ
ൻമുകുന്ദനാനന്ദസ്വരൂപൻജഗന്മയൻഗൊവിന്ദൻ അവ്യയനവ്യ
ക്തനദ്വയനീശ്വരൻദിവ്യജനങ്ങൾമനസിവസിപ്പവൻസവ്യസാ
ചിപ്രിയൻഹവ്യവാഹപ്രഭൻ ക്രവ്യാദനാശനനുൎവ്വീധരാധരൻ
ഉംപർകൊൻതമ്പുരാനംഭൊജലൊചന നമ്പരിൽവൻപൻപരൻ [ 203 ] പുരുഷൻകൃഷ്ണൻകുംഭീന്ദ്രഡംഭംകെടുത്തവൻപൻവിള കുംഭീന്ദ്രതാ
പാപഹാരിമധുവൈരിപാണ്ഡവൻതന്നുടെരാജസൂയത്തിനുഖാണ്ഡ
വപ്രസ്ഥമാകുന്നപുരിപുക്കാൻആനന്ദമുൾക്കൊണ്ടുവന്ദിച്ചവൎകളുംവെ
ണുന്നതെല്ലാമൊരുക്കിതുടങ്ങിനാർഹസ്തിനംപുക്കുനകുലൻവരുത്തണം
മിത്രമായുള്ളജനത്തെയുംവൈകാതെ ഗാന്ധാരിമുൻപായമാതൃജനങ്ങ
ളും ഗാന്ധാരനാദിയാംബന്ധുവൎഗ്ഗങ്ങളും അഛ്ശൻദുരിയൊധനാദിക
ൾകൎണ്ണനും സ്വച്ശചിത്തന്മാരാംഭീഷ്മരുംദ്രൊണരും വിശ്വവില്ലാളി
യായുള്ളകൃപർതാനു മശ്വത്ഥാമാവുമമാത്യവരന്മാരും വിശ്വാസമുള്ള
വിദുരരുംവൈകാതെ ദുശ്ശാസനനൊടുവെറെപറഞ്ഞിങ്ങു നിശ്ശെഷ
മായപടയുമായാദരാൽ നിശ്ശംകമെന്യെകണിംകനുമായ്വന്നു യാഗംക
ഴിക്കെന്നുചൊന്നാൻനകുലനുമാഗമിച്ചാരവരവ്വണ്ണമെവരും ആന
ൎത്തവീരന്മാർപാഞ്ചാലവീരരും മാനിച്ചുസാല്വന്മാർവീരൻവിദൎഭനും
സൃഞ്ജയവീരരുമാദ്രരാജാക്കളും കുഞ്ജരവീരരുംകൊംകണമന്നരും വ
ൻപുനടിക്കുന്നസുംഭന്മാർമാഗധൻ കംപമില്ലാതൊരുകാശീനൃപൻ
താനും അംഗരുംവംഗരുംവീരർകലിംഗരും മംഗലനാകിയപുണ്ഡ്രനൃപ
ൻതാനും കുന്തളവീരരുംകാരൂശഭൂപരുംസിന്ധുരഭൂവരുംനൈഷധവീ
രരും കൊസലകെകയചെദീനൃപന്മാരും മെദുരന്മാരാംവിരാടരാജാക്ക
ളും മാളവൻചൊളനുംകെരളൻപാണ്ഡ്യനും കെളിയെറുന്നമറ്റുള്ളനൃ
പന്മാരും നാരദവ്യാസധൌമ്യാദികളായുള്ള ഘൊരതപോധനന്മാ
രൊടുശിഷ്യരും ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രാദിയും ധാൎമ്മികനാ
യുള്ള ധൎമ്മജൻതന്നുടെ രാജസൂയത്തിനുവന്നുനിറഞ്ഞിതു രാജിതയാ
യമഹാരാജധാനിയിൽ തങ്ങളാൽ ത ങ്ങളായസല്ക്കാരവും തങ്ങൾത
ങ്ങൾക്കുള്ളകൊപ്പുംപദവിയും തിങ്ങീവിളങ്ങുന്നവൻപടക്കൊപ്പുമാ
യിങ്ങിനെഭൂമിയലുള്ളരാജാക്കളും കുംഭവുംകൊംപുംപൊതിഞ്ഞുചെം
പൊന്നിനാൽ വൻപുള്ളകുംഭികൾമുൻപിലകംപടി കല്ലൊലമാലക
ൾചെല്ലുന്നതുപൊലെതുള്ളിക്കളിക്കുന്നവെള്ളക്കുതിരകൾ തെരാളി
കളായപൊരാളിവീരരും കാലായമെറുന്നകാലാൾപടകളും കണ്ടുതുടര
ത്തുടരവരുന്നതു കണ്ടുകൂടാതൊളമുള്ളപെരുംപട ശംഖംങ്ങൾഭെരീപെ
രിംപറമദ്ദളം ദുന്ദുഭിനക്രമിടക്കയുടുക്കുകൾ കൊംപുംകുഴലുകൾകാളവും
വീണയും തംപുരാനെശിവശംകരയെന്നതെ ചൊല്ലാവതുണ്ടായ
ഘൊഷംനിരൂപിക്കി ലെല്ലാരെയുമൊക്കെസ്സൽക്കാരവുംചെയ്തു നല്ല
വെണ്മാളികതൊറുമിരുത്തിയാർ കല്യാണമൊടമാത്യനുജന്മാദികൾ
കൂപതടാകങ്ങൾവെണ്ടുവൊളമുണ്ടു ശൊഭകൎന്നനെടുംകൊണികളു
ണ്ടു കിംകരന്മാരുണ്ടുവെണ്ടതൊരുക്കുവാൻ സംകടമൊന്നിനുമില്ലൊരു [ 204 ] വൎക്കുമെഇപ്രഭാവങ്ങൾകണ്ടുൾപ്പൂവിലെത്രയു മത്ഭുതമാൎന്നൊരുധൎമ്മ
ജൻമാനസം ചില്പുരുഷംകലുറച്ചിതുശാന്തമാ യ്ത്തൽപ്രഭാവങ്ങളി
തൊക്കെയെന്നൊൎത്തിട്ടു തല്പാദപത്മങ്ങളുൾപ്പൂവിലാക്കിനാൻ പൊ
ല്പൂവിൽമാനിനിതൻവിളയാട്ടവും ഉല്പലനെത്രാധിവാസമുണ്ടാകയാ
ലിപ്പൊളിവിടെയുണ്ടായിതുനിൎണ്ണയം ശാന്തനായുള്ളയുധിഷ്ഠിരന
ന്നെരം ശാന്തനവൻതന്നെവന്ദിച്ചുചൊല്ലിനാൻ താതവിദുരസു
യൊധനനിങ്ങളിന്നാദരവൊടിനിക്കുള്ളധനംകാൺ്ക നിങ്ങളുടയ
തിവയൊക്കനിൎണ്ണയ മിങ്ങുവെണുന്നതുചെയ്കചൊദിക്കെണ്ട അ
ച്ശനിതൊക്കവെസൂക്ഷിച്ചിരിക്കെണം വെച്ചൊരുകാഴ്ചയെടുക്കസു
യൊധനൻ മന്നവന്മാൎക്കുവെണ്ടുന്നതുസഞ്ജയ നൊന്നൊഴിയാതെ
യൊരുക്കിക്കൊടുക്കെണം കൃത്യമകൃത്യമപകൃത്യമെന്നിവ നിത്യവും
ഭീഷ്മരുദ്രൊണരുംചൊല്ലെണം അശ്വത്ഥാമാവറിയെണംദ്വിജന്മാ
രെ ദുശ്ശാസനനിലപ്പന്തിയിൽവെക്കെണം എച്ചീലെടുപ്പിച്ചടിച്ചുത
ളിപ്പിച്ചു നിശ്ശെഷശുദ്ധിവരുത്തുകയുംവെണം സജ്ജനപൂജകളൎജ്ജു
നൻചെയ്യണ മച്യുതൻവിപ്രരെക്കാൽകഴുകിക്കെണംപാചകന്മാ
രൊടടുക്കളയിൽവെണ്ടുതാചരിച്ചീടെണംഭീമൻമടിയാതെ സ്വൎണ്ണ
ങ്ങൾകൊണ്ടുള്ളദാനങ്ങൾചെയ്യെണം കൎണ്ണനുരാചാൎയ്യനായകൃപരു
മാ യിന്നിവെണുന്നതുഭീഷ്മരൊടെല്ലാരും ചെന്നുചൊദിച്ചുകൊൾ
കെന്നതെവെണുന്നു ഇത്ഥംനിയോഗിച്ചുധൎമ്മജൻതാനന്നു ശുദ്ധമ
നസ്സൊടുയാഗവുംദീക്ഷിച്ചു ഋത്വിക്കുകൾസദസ്യാദികളുംക്രിയാ ബ
ദ്ധതകൈവിട്ടുകൎമ്മംതുടങ്ങിനാർ വെദധ്വനികളുമാഹുതിശബ്ദവും
വെദിയർതമ്മിൽപറയുന്നഘൊഷവും ഹൊമധൂമങ്ങളുംപാവകജ്വാല
യും സാമഗാനപ്രഭെദധ്വനിപൂരവും വെറെപലതരമൊരൊരസങ്ങ
ളിൽ ചൊറുംകറികളമുണ്ടങ്ങൊരുദിശി വാദ്യഘൊഷംചതുരംഗസെ
നാരവം ചൊദ്യൊത്തരംകൊണ്ടുസംബന്ധശബ്ദവും ഘൊഷിച്ചിവ
ണ്ണംതുടങ്ങിമഹാക്രതു പൊഷിച്ചുദെവകളുംമനുജാതിയും പഞ്ചെന്ദ്രി
യങ്ങളുമന്തഃകരണവും പഞ്ചനാദിതെയാദിശരീരിണാം പ്രീതിവ
ളൎന്നുതുടങ്ങിദിനംപ്രതി നീതിയീലിങ്ങിനെകൎമ്മങ്ങൾചെയ്കയാൽ മു
പ്പത്തുനാലുമാസംകൊണ്ടൊടുങ്ങുവൊ രത്ഭുതരാജസൂയാന്തഃക്രിയാ
ന്തരെ യൊഗ്യരാകുന്നതാരഗ്ര്യപൂജക്കെന്നു യൊഗ്യന്മാരെല്ലാരുംകൂടി
നിരൂപിച്ചുശ്രോത്രിയരുംനല്ലശാസ്ത്രികളുംകൂടി പാത്രമിതിന്നാരെ
ന്നാരുംതിരിച്ചീല മാദ്രീതനയനാകുംസഹദെവനു മാൎദ്രമനസ്സൊടുശാ
ന്തനവൻതാനും ആദ്യനജൻപരമാത്മാജഗന്മയൻ വെദ്യനല്ലാത
നാരായണൻവൈകുണ്ഠൻ മൂന്നുലൊകത്തിനുമ്മൂലമാമീശ്വരൻ മൂ [ 205 ] ന്നായമൂൎത്തികളൊന്നായിനില്പവൻ താനിരിക്കെയെന്തുസംശയമുണ്ടാ
വാൻ നൂനമവൻതന്നെയൊഗ്യനെന്നാരവർ ശാഖീമുരട്ടുനനച്ചാൽ
മതിയെല്ലൊശാഖകൾതൊറുംനനെക്കുമാറില്ലെല്ലൊ ഗൂഢനായുള്ളൊ
രുഗൊവിന്ദമൂൎത്തിയെ പീഠത്തിന്മെൽവെച്ചുതൃക്കാൽകഴുകിച്ചു പൂജി
ച്ചുവന്ദിച്ചുവീണുനമസ്കരി ച്ചാചാരവുംചെയ്തുരാജാവുനിന്നപ്പൊ
ൾക്രുദ്ധനായൊരുശിശുപാലമന്നവ നുത്ഥാനവുംചെയ്തിട്ടുച്ചത്തിൽ
ചൊല്ലിനാൻ കുണ്ഡിനംതന്നിൽനിന്നുണ്ടായതൊൎക്കുംപൊൾ കു
ണ്ഡന്മാരായുള്ളപാണ്ഡവന്മാരെയും ഒന്നുണ്ടുതൊന്നുന്നതെന്നുഉള്ളി
ലിന്നതു നന്നല്ലചെയ്കിലൊനിൎണ്ണയമെംകിലും ഉള്ളിലറിവില്ലയാ
തൊരുനിങ്ങളി ക്കള്ളനായുള്ളൊരുഗൊപാലകൻതന്നെ കാലുംകഴുകി
ച്ചുപൂജിച്ചതൊൎക്കുംപൊൾ ബാലന്മാരെപഴുതായ്വന്നുയാഗവും ഇന്ന
വനെന്നുമില്ലില്ലവുമില്ലിവ നെന്നുമൊരുഗുണമില്ലനിരൂപിക്കിൽ മാ
തരുമിന്നവരെന്നില്ലഭൊഗിപ്പാൻ മാതുലനെക്കൊന്നപാതകവുമുണ്ടു
പെൺ്കുലയുംചെയ്തുസാധുജനങ്ങളെ ശംകയുംകൂടാതെതാംതൊന്നിയാ
യവൻ ബ്രാഹ്മണശ്രെഷ്ഠനുംപിന്നെശ്വപചനും സാമ്യമെത്രെയി
വനുള്ളിലൊൎക്കുംവിധൌ ശ്വാക്കളുംഗൊക്കളുമൊക്കുമിവൻതനി
ക്കാൎക്കുമറിയാവതല്ലിവൻമായകൾ ഇല്ലാത്തതുണ്ടാക്കുമുള്ളതില്ലാതാ
ക്കുംനല്ലതുമാകാത്തതുംഭെദമില്ലെതുംവൎണ്ണവിശേഷവുമില്ലിവനെതു
മെ പുണ്യപാപങ്ങളുംചിന്തിക്കയില്ലിവൻ നിഷ്കിഞ്ചനപ്രിയൻനി
ൎല്ലജ്ജനെത്രയും ദുഷ്ക്കുലജാതനാംനിഷ്കാമനെനിങ്ങൾ യൊഗ്യന്മാരൊ
ക്കവെനൊക്കിയിരിക്കവെ യൊഗ്യമല്ലെതുമിച്ചെയ്തതുനിൎണ്ണയം വൃ
ദ്ധനായുള്ളഗാംഗെയനുംദ്രൊണനുംബുദ്ധിനെരല്ലാതെയായിച്ചമഞ്ഞി
തൊ ഇത്തരംകെട്ടാശുപൊത്തിചെവിചിലർ മുഗ്ദ്ധവിലൊചനനെതു
മെമിണ്ടീലപാൎത്ഥിവനായചെദീനൃപൻതന്നൊടുചീൎത്തകൊപ
ടുപാൎത്ഥനുംചൊല്ലിനാൻ : ഇത്തരംചൊല്ലുകിലസ്ത്രങ്ങൾകൊണ്ടുഞാ
ൻ ഉത്തരംചൊല്ലിഞായംപിന്നെമന്നവ ന്യായമല്ലാത്തതുനീപറ
ഞ്ഞീടുകിൽ കായവുംനാനരിതിന്നുമാറാക്കുവൻ പൊരായ്മപൂണ്ടുശി
ശുപാലനന്നെരം പൊരിനുതെരിൽക്കരെറിനിന്നീടിനാൻ കണ്ണും
ചുവത്തിവിറച്ചുനാരായണൻ സന്നദ്ധനായതുകണ്ടുയുധിഷ്ഠിരൻ
നൂറായിരംകൊടിമാൎത്താണ്ഡമണ്ഡല മെറിയൊരാഭകലൎന്നുദിക്കും
വണ്ണം ആൎക്കുമെനൊക്കരുതാതൊരുദീപ്തിയുമാൎക്കുംതിരിക്കരുതാതൊ
രുരൂപവും കൈക്കൊണ്ടുകണ്ടഭഗവത്സ്വരൂപത്തെ യുൾക്കാംപിലാ
ക്കിവന്ദിച്ചുധൎമ്മാത്മജൻ ആരിവനായതുനെരെപറെകെന്നു പാരാ
തെദെവവ്രതനൊടുചൊദിച്ചാൻ ആരെന്നറിവാനറിയരുതാതൊരു [ 206 ] നാരായണനജനച്യുതനവ്യയൻ ബ്രഹ്മപ്രളയമുണ്ടായന്നുതാൻ
തന്നെ നിൎമ്മിച്ചെഴുംമധുകൈടഭന്മാരവർ തന്നൊടുതന്നെകല
ഹംതുടൎന്നപ്പൊൾ കൊന്നാനവരുടെദെഹത്തിൽനിന്നുള്ള മെദ
സ്സുതന്നെയുറച്ചുചമഞ്ഞുതു മെദിനിയായതുമെന്നറിഞ്ഞീടുനീ നാ
ഭീസരൊജത്തിലുണ്ടായനാന്മുഖൻ നാനാവിധമായസൃഷ്ടിചെ
യ്തീടിനാൻവെദങ്ങൾകട്ടഹയഗ്രീവനെക്കൊന്നു വെധാവിനാക്കു
വാൻമീനായതുമിവൻശൎവ്വാംശജാതനാംദുൎവ്വാസാവാംമുനി ഗൎവ്വംക
ലൎന്നെഴുംസൎവ്വെശസമ്മിതൻശക്രനുനൽകിയമാലയടുത്തുടനക്കരി
വീരൻചവിട്ടികളെകയാൽ ക്രുദ്ധനായമ്മുനിശാപവുംനൽകിനാൻ
വൃത്രഹന്താവിനെയുംസുരന്മാരെയുംവൃദ്ധശ്രവസ്സാവയനിമുതലായ
വർവൃദ്ധന്മാരായിജ്ജരാനരയുണ്ടാകഎന്നതുകെട്ടുതൊഴുതുമഹെന്ദ്രനും
പിന്നെവരവുംകൊടുത്തുമഹാമുനി ക്ഷീരാംബുരാശികടഞ്ഞമൃതുണ്ടാ
ക്കിപാരാതെസെവിക്കയെന്നാൽസുഖംവരുംപുക്കിതുപാൽക്കടലാശു
പുരന്നരൻപുഷ്കരനെത്രനൊടത്തൽപറഞ്ഞിപ്പൊൾ മൂൎത്തികൾമുവ്വരു
മൊന്നിച്ചുകല്പിച്ചുദൈത്യകളൊടൊരുമിച്ചിതുദെവകൾ വാസുകിപാ
ശമായ്മന്ദരമന്തുമായാദവൊടുകടഞ്ഞുതുടങ്ങുമ്പൊൾ താണുതുടങ്ങി
ധരാധരമന്നെരംതാനൊരുകൂൎമ്മമായ്പൊങ്ങിച്ചതുമിവൻകല്പകവൃക്ഷ
വുംനല്ലസുരഭിയുമത്ഭുതമായുള്ളകൌസ്തുഭരത്നവുംചന്ദ്രക്കലയുംമുദിരയും
ജ്യെഷ്ഠയുംചന്ദ്രസമാനനയാകിയലക്ഷ്മിയും നാല്ക്കൊമ്പനാനയുമു
ച്ചൈശ്രവാശ്വവും ഭാഗ്യഭൊഗ്യാരൊഗ്യ യൊഗ്യപിയൂഷവുംസാ
ക്ഷാൽപരാംശമാംധന്വന്തരിതാനു മാൎക്കുംപൊറുക്കരുതാതാകകൊള
വുംചൊൽക്കണ്ണിമാരാകുമപ്സരസ്ത്രീകളും പാൽക്കടൽതന്നിൽനിന്നു
ണ്ടായിതുമറ്റുംമായാവികളാമസുരകളക്കാലം പീയൂഷവുംകട്ടുകൊണ്ടു
പൊയീടിനാർമായാമനൊഹരിയായിച്ചമഞ്ഞതു മായാമയനിവൻ
വീണ്ടുകൊണ്ടീടിനാൻവാരാഹമായൊരുരൂപംധരിച്ചീട്ടു വീരനായുള്ള
ഹിരണ്യാക്ഷനെകൊന്നുപാരിതുവീണ്ടതും യജ്ഞാംഗനാകിയകാരു
ണ്യവാരിധിനാരായണനിവൻദു ഷ്ടനായുള്ളഹിരണ്യകശിപുവെ
നഷ്ടതചെയ്വാൻനരസിംമായവൻശ്യാമളസുന്ദര നിന്ദ്രാവരജനാം
വാമനനായെബലിയെച്ചതിച്ചതും ഭൂമിപാലന്മാരെകൊന്നൊടുക്കീ
ടുവാൻ ജാമദഗ്ന്യാകൃതിയായിച്ചമഞ്ഞതും രാമനായ്വന്നുപിറന്നുവള
ൎന്നിട്ടുരാവണനെക്കൊന്നുതാപംകെടുത്തതുംരാമനായിന്നുബലഭദ്രനാ
യതുംകൊമളനായുള്ളകൃഷ്ണനിവൻതന്നെപെമുലയുണ്ടതുംചാടൂതകൎത്ത
തുംതാമരസാക്ഷനാംകൃഷ്ണനിവൻതന്നെ ബാലകലീലകളാണ്ടുനട
ന്നതുംപാലൊടുവെണ്ണകട്ടുണ്ടുകളിച്ചതുംഅമ്മെക്കുലകുകൾകാട്ടിനാൻ [ 207 ] വാപിളൎന്നംബുജലൊചനനാമിവൻമാധവൻ വൃന്ദാവനംപുക്കു
നന്നായ്രമിച്ചതുംനന്ദജനാകീയനാരായണനിവൻകെശിയെക്കൈ
കൊണ്ടുവാകീറിക്കൊന്നതുംകെശവാനകിയനാരായണനിവൻ കാ
ളിന്ദിയിൽനിന്നുനീക്കിക്കളവാനായി കാളിയന്മെൽനിന്നുനൃത്തംന
ടിച്ചതും സുന്ദരീമാരുടെചെലകൾവാരീട്ടുകന്ദൎപ്പമന്ദിരം കണ്ടുരസി
ച്ചതും ആരണന്മാരുടെപത്നികൾഭക്തിയെ നെരൊടെകണ്ടിട്ടനുഗ്ര
ഹംചെയ്തതുംഗൊവൎദ്ധനംകുടയാക്കിപിടിച്ചതും ഗൊപീജനത്തൊടു
കൂടിക്കളിച്ചതുംഅക്രൂരൻവന്നിട്ടുരാമനുംതാനുമാ യ്മുഖ്യമായുള്ളൊരു
തെരെറിപ്പൊയതുംകാളിന്ദിയിൽമുഴുകീടുമക്രൂരനു മെളംവരുമാറനുഗ്ര
ഹംചെയ്തതുംചെന്നുരജകനെകൊന്നുകളഞ്ഞതും സന്നദ്ധനായ്വില്ലെ
ടുത്തുമുറിച്ചതുംപിന്നെക്കുവലയാപീഡത്തെക്കൊന്നതും ഉന്നതമല്ലരം
ഗംപ്രവെശിച്ചതുംമുഷ്ടികചാണൂരനാദിയാംമല്ലരെ മുഷ്ടിയുദ്ധംചെ
യ്തുപൊട്ടിച്ചുകൊന്നതുംദുഷ്ടനാംകംസനെക്കൊന്നുകളഞ്ഞിട്ടുകെട്ടുപെ
ട്ടീടിനൊരച്ശനുമംബെക്കും പുഷ്ടകൂതുകമുണ്ടാക്കിച്ചമച്ചതും തുഷ്ടിപു
രവാസികൾക്കുവളൎത്തതുംവിദ്യപഠിപ്പിച്ചവിപ്രനുദക്ഷിണ മൃത്യുഭ
വിച്ചസുതനെക്കൊടുത്തതുംപഞ്ചജനനാമസുരകുലെന്ദ്രനെ പഞ്ചത
ചെൎത്തവൻതന്നുടെയസ്ഥിയാൽ പാഞ്ചജന്യാഖ്യകലൎന്നൊരുശംഖ
വുംചാഞ്ചല്യമെന്നിയെകൈക്കൊണ്ടുപൊന്നതും ചൊൽക്കൊണ്ടമാ
ഗധൻവന്നിരുപത്തുമൂ ന്നക്ഷൌഹിണിപ്പടയൊടെവളഞ്ഞപ്പൊ
ൾവൻപടകൊന്നുജരാസന്ധനാകിയ വൻപനെക്കൊല്ലാതയച്ചതു
കാരണംപിന്നെയുംവന്നാൻപതിനേഴുരുവവൻ കൊന്നൊടുക്കുംപ
ടയൊക്കെമാധവൻ പിന്നെയവൻപതിനെട്ടാമതുവരുംമുന്നമെ
വന്നുയവനൻപടയുമായ്മൂന്നുകൊടിപ്പടയുള്ളതുംകൊന്നുടൻ മന്ദെത
രംപാഞ്ഞുപൎവതകന്ദരംതന്നിലൊളിച്ചതുനെരംയവനനും ചെന്നുമു
ചുകുന്ദനെചവിട്ടീടിനാൻ പെട്ടന്നുണൎന്നവൻനൊക്കിയനെരത്തു
ദുഷ്ടനുംനെത്രാഗ്നിദഗ്ദ്ധനായീടിനാൻ പിന്നെമുചുകുന്ദഭൂപനുകൈവ
ല്യംതന്നെകൊടുത്തതുംനാരായണനിവൻ അന്ധചിത്തൻപതിനെ
ട്ടാമതുംജരാസന്ധൻമധുരാപുരിയെവളഞ്ഞപ്പൊൾ വാരിധിയൊ
ടപെക്ഷിച്ചുവാങ്ങീടിനാൻദ്വാരാവതിയാംമഹാരാജധാനിയുംസ്ത്രീ
ധനധാന്യദികളുംകടത്തിവെച്ചാധിയുംതീൎത്തുബലഭദ്രരാമനും താനു
മായ്മാഗധസൈന്യംമുടിച്ചതും മാനിയാംമാഗധനെക്കുലചെയ്യാതെ
ഒടിമലമെൽകരെറികളഞ്ഞതും ചുറ്റുമവൻതീകൊളുത്തിയനെരത്തു
മറ്റാരുമെയറിയാതെബലനുമായ്വന്നുനിജപുരിപുക്കുവസിച്ചതും ന
ന്ദതനയനാംദാമൊദരനിവൻ ചെന്നുനരകമുരന്മാരെയുംകൊന്നു കു
ണ്ഡലം നല്ലദിതിക്കുകൊടുത്തതും ഭാൎയ്യമാരായ്പതിനാറായിരത്തെട്ടു [ 208 ] നാരികളെവിവാഹംചെയ്തുകൊണ്ടതും ശംകരൻതന്നെപ്പൊരുതു
ജയിച്ചിട്ടു ഹുംകൃതിപൂണ്ടൊരുബാണൻകരങ്ങളെ ച്ശെദിച്ചനിരുദ്ധ
നെവീണ്ടുകൊണ്ടതുംവെദപ്പൊരുളായനാരായണനിവൻമറ്റുംപ
ലപലവിക്രമംചെയ്തിട്ടു മുറ്റുംജഗത്ത്രയരക്ഷാകരനിവൻ കൎത്താവാകു
ന്നതുംകാരണനായതും മദ്ധ്യെകരണമാകുന്നതുംതാൻതന്നെ ഉല്പത്തി
യില്ലമരണവുമില്ലിവ നുത്ഭവമാൎക്കുമറിഞ്ഞുകൂടാചൊൽവാൻ മായാ
മയനായനാരായണപൊറ്റി നീയെഗതിയെന്നിരിക്കനീസന്തതം
ശൎങ്ഗവരായുധൻതൻചരിത്രങ്ങൾ ഗാംഗെയനിങ്ങിനെചൊ
ന്നൊരനന്തരം ദുൎന്നിമിത്തങ്ങളുണ്ടായതുകണ്ടഥ മന്നവൻനാരദൻ
തന്നൊടുചൊദിച്ചു എന്തിതിൻകാരണമെന്നതുകെട്ടാശു ചിന്തിച്ചു
നാരദൻതാനുമരുൾചെയ്തു ചെദീശനായശിശുപാലനെയിന്നു മാ
ധവൻകൊല്ലുമതിനുള്ളകാരണം കാണായതെന്നുപറഞ്ഞരിക്കെത്ത
ന്നെകാണായിതെരിൽമധുവൈരിതന്നെയും അസ്ത്രപ്രയൊഗങ്ങൾ
തമ്മിലുണ്ടായതു വിസ്തരിച്ചെറപ്പറഞ്ഞാലൊടുങ്ങുമൊ രാഘവരാവ
ണന്മാർപൊരുംപൊലെ മ്മെഘനിറമുള്ളകൃഷ്ണചെദീശന്മാർ അ
സ്ത്രമെടുത്തുതൊടുത്തുവലിച്ചയ ച്ചെത്രയുംഘൊരമായ്വന്നിതുയുദ്ധവും
ധൎമ്മജനാദിയുംനാരദനാദിയും നിൎമ്മലരാകിയസമൂഹവും നാരീ
ജനങ്ങളുംഭൂസുരജാലവും വീരരായ്മെവുന്നഭൂപതിവൃന്ദവും പാരിലു
ള്ളൊരെല്ലാമായൊധനംകണ്ടു നാരായണഹരെനാരായണയന്നാർ
വിക്രമശാലിയാംവിഷ്ണുജഗന്മയൻ ചക്രമെറിഞ്ഞുമുറിച്ചാനവൻതല
ദെഹവുംഭൂമിയിൽവീണിതതുനെരം ദെഹിയുംമാധവദെഹമകംപു
ക്കു ദെവകൾപൂമഴതൂകിത്തുടങ്ങിനാർ ദെവനെവന്ദിച്ചുമാമുനിജാല
വുംയാദവന്മാരുംതെളിഞ്ഞുചമഞ്ഞിതു—മെദിനീപാലകന്മാർചിലർ
കൊപിച്ചാർ ധൎമ്മജൻചൊല്ലാലെശെഷക്രിയകളും നിൎമ്മലനാമവ
ൻതന്റെമകൻചെയ്താൻ ശെഷംമഹാക്രതുചെയ്തുമുടിച്ചിതു—ഘൊ
ഷിച്ചുധൎമ്മരാജാത്മജൻനിൎമ്മലൻ ആനന്ദമുൾക്കൊണ്ടുമന്നനവഭൃ
ഥസ്നാനവുംചെയ്തിതുബന്ധുജനത്തൊടും ഇന്ദ്രൻസുധൎമ്മയിലെ
ന്നപൊലെധര ണീന്ദ്രനാസ്ഥാനെവസിക്കുന്നതുനെരം മായാമയ
നാംമയൻപണിചെയ്തൊരു തൊയാകരംനിലമെന്നുനിരൂപിച്ചു പാ
രാതെചെന്നുടൻവാളുമായ്ചാടിനാൻ വാരിയില്പട്ടുമുടുത്തുസുയൊധന
ൻ ആരുംകാണാതെചിരിച്ചിതെല്ലാവരും പാരംചിരിച്ചിതുഭീമനതു
നെരം നാണവുംപൂണ്ടഭിമാനക്ഷയത്തൊടും ആനനവുംതാഴ്ത്തിയാരെ
യുംനൊക്കാതെ പൊയീസുയൊധനനന്നുതുടങ്ങീട്ടു കായംമെലിഞ്ഞു
പനിയുംപിടിച്ചുതെ മന്നവരുംപിന്നെമറ്റുള്ളവർകളും വന്നവഴി [ 209 ] യെപൊയ്ത്തങ്ങിടംപുക്കാർ വൃഷ്ണികുലജാതൻവിശ്വംഭരാവരൻ വി
ഷ്ണുവെദാന്തവെദ്യൻവെദവിഗ്രഹൻ ജിഷ്ണുപ്രമുഖവൃന്ദാരകവന്ദിത
ൻ ജിഷ്ണുതനയപ്രിയവയസ്യൻഹരി കൃഷ്ണൻതിരുവടിധൎമ്മജൻത
ന്നൊടും കൃഷ്ണയൊടുംസുഭദ്രാദികൾതമ്മൊടും ജിഷ്ണുവിനൊടുംമറ്റുള്ള
ജനത്തൊടു മുഷ്ണെതരാംശുബിംബാനനൻമാധവൻ ആസ്ഥയാ
വാത്സല്യമുൾക്കൊണ്ടുസാദരം യാത്രയുംചൊല്ലിവെഗത്തൊടെഴുനെ
ള്ളി ഹസ്തിനംപുക്കുധൃതരാഷ്ട്രപുത്രനു മത്തൽമുഴുത്തുചമഞ്ഞുദിനംപ്ര
തി ധൎമ്മജൻന്റെധനവുംപ്രതാപവും നന്മയുംകണ്ടുസഹിയാഞ്ഞതു
കാലം താണിതുബുദ്ധിതളൎച്ചയുംപാരമാ യൂണുമുറക്കവുമില്ലാതെവന്നി
തു ചെന്നുശകുനിയൊടെല്ലാമമാത്യകൾ ചൊന്നതുകെട്ടവനുംവന്നു
ചൊല്ലിനാൻ പൊക്കുവൻനിന്നുടെദുഃഖങ്ങളൊക്കവെ ഭൊഷ്കെ
ന്നിയെപറഞ്ഞീടുനീവൈകാതെ ധൎമ്മജന്മാവിൻ പ്രതാപവുമൎത്ഥവും
നന്മയുംകണ്ടുപൊറുത്തീലിനിക്കയ്യൊ കുറ്റമല്ലെതുമതുരണ്ടാമതിന്നുനീ
പറ്റുവതല്ലശൊകിപ്പതൊരിക്കലും എതുമിതുകൊണ്ടുദുഃഖിക്കവെണ്ട
നീ ചൂതുപൊരുതുജയിച്ചവൻതന്നുടെ നാടുംനഗരവുമൎത്ഥവുംനിന്നു
ടെ പാടാക്കിവെക്കുന്നതുണ്ടിനിനിൎണ്ണയം അച്ശനെക്കൊണ്ടുചൊ
ല്ലിച്ചുവരുത്തുക നിശ്ചയംനാടുപറിക്കുന്നതുണ്ടുഞാൻ എന്നുശകുനി
പറഞ്ഞതുകെട്ടപ്പൊൾ ചെന്നവൻതാതനൊടാശുചൊല്ലീടിനാൻ അ
ന്ധനാംഭൂപൻമുഹൂൎത്തമാത്രമുള്ളിൽ ചിന്തിച്ചുനന്ദനൻതന്നൊടുചൊ
ല്ലിനാൻ അന്ധകാരങ്ങൾനിരൂപിച്ചുമാനസെ ചിന്തമുഴുത്തുമുഴുകിദി
നംപ്രതി സന്താപമുണ്ടായ്മെലിഞ്ഞുവശംകെട്ടു സന്തതംക്ലെശിപ്പ
തിനെന്തുകാരണം ബന്ധമില്ലെതുമിതിന്നിതുചൊല്ലിയ ബന്ധുക്ക
ളെതുംനിനക്കുനന്നല്ലകെൾ അന്തംവരുമതുമൂലമന്നെരത്തു പിന്തുണ
യാരുംനിനക്കില്ലറികനീ മന്ത്രികളിഷ്ടംപറയുംചിലരവ രന്തരമില്ല
കൊല്ലിക്കുമതൊൎക്കെണംകുന്തീസുതന്മാർനിനക്കിതിനാൽപരി പന്ഥി
കളായ്വരുംപാണ്ഡവന്മാരുടെ ബന്ധുവാകുന്നതാരെന്നതൊൎത്തീ
ടെണ മന്ധകവംശാദിപൻനരകാന്തകൻ എന്നൊടിതെല്ലാംപറ
യായ്കപാതിയും മുന്നെവണ്ണംതന്നെവാഴുകനീയിന്നും അംബികാ
പുത്രൻപറഞ്ഞതുകെട്ടപ്പൊൾ തൻമനക്കാംപിൽവെറുത്തുസുയൊധ
നൻ തീൎത്ഥമാടീടുവാൻപൊകുന്നതുണ്ടുഞാൻ പെൎത്തിവിടെക്കുവരു
ന്നതുമില്ലിനി താതനനുജനിലുള്ളൊരുവാത്സല്യം ചെതസിധൎമ്മാത്മ
ജനിലുമുണ്ടെല്ലൊ താതനുദകപിണ്ഡാദികൾനൽകുവാൻ പ്രീതിയും
പാണ്ഡുസുതൻകലുനിൎണ്ണയം നൂനമെന്നാൽതവകൎമ്മമിതിനില്ലഞാ
നിനിദെശാന്തരംഗമീച്ചീടുവൻ മന്നവനെന്നതുകെട്ടുവിദുരരെ ചെ [ 210 ] ന്നുവരുത്തുകെന്നാനവനുംവന്നാൻ ഗൂഢമായിങ്ങിനെയെല്ലാവരു
മൊത്തു കൂടിനിരൂപിച്ചുകല്പിച്ചകാരിയം ഉള്ളവണ്ണംധരിച്ചൊരുവി
ദുരരുംചൊല്ലിനാനന്നുധൃതരാഷ്ട്രരെനൊക്കി നല്ലതിനല്ലതുടങ്ങുന്നുനി
ന്മകൻ നല്ലതല്ലെതുമെമെലിലിതുമൂലം ഇല്ലാതെയായ്വരുമെല്ലാവരുംകൂ
ടി വല്ലായ്മശിക്ഷിച്ചടക്കുകനീതന്നെ എവംവിദുരർപറഞ്ഞതുകെൾ
പ്പതി ന്നാവതല്ലാതെചമഞ്ഞുധൃതരാഷ്ട്രർ പുത്രവാത്സല്യംനിമിത്തമാ
യ്മാധവൻ ഭക്തപ്രിയൻമഹാമായാഗുണവശാൽ ഭൂഭാരനാശനത്തി
ന്നുപിറന്നൊരു ഗൊപതിവൈഭവമാൎക്കുതടുക്കാവു പാൎത്ഥാനെച്ചെ
ന്നുവരുത്തുകയെം‌കിലു മൊൎത്തീടാമെന്നതുകെട്ടുവിദൂരരും ഖാണ്ഡവ
പ്രസ്ഥമകംപുക്കതുനെരംപാണ്ഡവന്മാരുമെതിരെറ്റുപൂജിച്ചാർ അം
ബികാപുത്രനുസൌഖ്യമല്ലീപുനരംബുധിപത്നീസുതനെന്തരുൾചെ
യ്തു എന്തൊരുവാൎത്തപുതുതായിട്ടുള്ളതു മെന്തൊരുകാൎയ്യനിരൂപിച്ചുവ
ന്നതും ധൎമ്മജനിങ്ങിചൊദിച്ചനെരത്തു നിൎമ്മലനായവിദുരരുര
ചെയ്തുഎല്ലാംവിധിബലമെല്ലൊയുധിഷ്ഠിര ഒല്ലാതചൂതുപൊരെണം
പൊലെന്നിട്ടു നിന്നെവരുത്തുകെന്നെന്നെയയച്ചിതു മന്നവനായധൃ
തരാഷ്ട്രർതാൻതന്നെ നല്ലതുമാകാത്തതുംനിരൂപിച്ചിട്ടു നല്ലതുചെയ്കെ
ന്നെചൊല്ലാവിതെന്നാലൊ സന്മതിനിൎമ്മലൻധൎമ്മജൻചൊല്ലിനാൻ
സമ്മതമൊടുവിദുരരൊടന്നെരം താതൻവിളിച്ചിടത്തിന്നുചെല്ലു
വാൻ എതുമെസംശയിച്ചീടുന്നതല്ലഞാൻ ചൂതിനുള്ളൊരുദൊഷങ്ങ
ൾചൊല്ലീടിനാൽ ചൂതുപൊരാതെകഴിക്കിലൊനന്നെല്ലൊ പിന്നെസ്സു
യൊധനാഭീഷ്ടങ്ങളായവ തന്നെപണയംകൊടുത്തവനായ്വന്നാൽ
നിങ്ങൾതടസ്ഥന്മാരായുള്ളവർചിലർ മംഗലവാക്യങ്ങൾകൊണ്ടൊ
ഴിച്ചീടുവിൻ എന്നാലുമാവതില്ലായ്കിൽമൂന്നാമതു പിന്നെയുംചൂതു
പൊരുതുതൊറ്റീടുവൻ എന്നാൽജയമത്തനായസുയൊധനൻ ത
ന്നെസഭാപാലകന്മാരെനിന്ദിച്ചു ദുൎഭാഷണാദിദുഷ്കൎമ്മങ്ങൾചെയ്തി
ടു മപ്പാൾസഭാതിക്രമംകണ്ടുസഭ്യന്മാർ കൎണ്ണവുംകണ്ണുമടച്ചുനടകൊ
ള്ളും പിന്നെയെതാനുമൊന്നുണ്ടുവരൂബലാൽ മൂന്നിലുമൊന്നുസാ
ധിക്കാമതെന്നിയെ മൂന്നുംവരായ്കിലുമില്ലൊരുസംകടം തങ്ങളിലി
ത്ഥംവിശെഷങ്ങളുംപ റഞ്ഞിങ്ങിനെരാത്രികഴിഞ്ഞൊരനന്തരം നെര
ത്തെഴുനീറ്റുനിത്യകൎമ്മംചെയ്തു കൂടലർകാലന്മാരാകിയപാണ്ഡവർ തെ
രിൽകരെറിവിദുരരുമായ്ചെന്നു പാരാതെഹസ്തിനമായപുരിപുക്കാ
ർ അംബികാപുത്രനെവന്ദിച്ചുപാണ്ഡവ രംബയാംഗാന്ധാരിത
ന്നെയുംവന്ദിച്ചാർഅംബുരാശിപ്രിയാപുത്രനെയുംതൊഴുതൻപിനൊ
ടാചാൎയ്യന്മാരെയുംവന്ദിച്ചാർ അശ്വത്ഥാമാദിബന്ധുക്കളെയുംകണ്ടു [ 211 ] വിശ്രമിച്ചീടിനാർപാണ്ഡുസുതന്മാരും ഇഷ്ടമായുള്ളജനത്തൊടുമൊ
ന്നിച്ചുമൃഷ്ടമായൂണുംകഴിഞ്ഞുറങ്ങീടിനാർപിറ്റെനാൾനെരത്തുനി
ത്യകൎമ്മംകഴി ച്ചുറ്റവരൊടുമരചൻസഭപുക്കുചൂതുപൊരുവാൻവിളി
ച്ചിതെന്നുപിതാ വാദരപൂൎവ്വംപറഞ്ഞൊരനന്തരം ചൂതിനാപത്തൊ
ഴിഞ്ഞില്ലെന്നുധൎമ്മജൻ മൊദാലനെകമിതിഹാസവുംചൊന്നാൻ താ
തനിയൊഗമനുഷ്ഠിപ്പതിന്നുഞാ നെനതുംമടിക്കുന്നതില്ലെന്നുധൎമ്മജൻ
വ്യാകുലമാനസനായിരിക്കുന്നെരംനാഗദ്ധ്വജനുംമുതൃന്നിരുന്നീടിനാ
ൻ അക്ഷവുംചൂതുമെടുത്തുകൊണ്ടുംവന്നു വെക്കണമെന്നുമുതൃന്നുശ
കുനിയും കല്പിച്ചതെല്ലാംവരുമെന്നുചിന്തിച്ചു ധൎമ്മജൻതാനുമിരുന്നു
സഭാന്തരെ കള്ളച്ചൂതെതുംപൊരൊല്ലനീയെന്നതു മുള്ളംതെളിഞ്ഞരു
ൾചെയ്തുയുധിഷ്ഠിരൻ അയ്യൊചതിയുണ്ടൊചൂതിം‌കൽകാട്ടാവൂ മെ
യ്യൊടുപണ്ടുംപൊരുമിതുമന്നവർദൈവമെത്രെയിതിന്നാധാരമാകുന്ന
തവ്യാജമായൊന്നുചൂതെന്നറിഞ്ഞാലുംഗാന്ധാരവീരൻപൊരുന്നൊ
രുചൂതിനു ഞാൻതന്നെവെക്കാംപണയംപൊരുതാലുംഎന്നുസുയൊ
ധനനുംപറഞ്ഞീടിനാർ മന്നവൻചൂതുപൊരുതുതുടങ്ങിനാൻ ബാല്ഹീ
കദത്തരഥകുംണ്ഡികാദികൾ സൊല്ലാസമാദിയിൽവെച്ചുപണയമാ
യ്വെച്ചതുതൊറ്റിതുപാണ്ഡവർ വെച്ചുപണയംധനധാന്യ
രാജ്യവുംവെച്ചതുവെച്ചതുവെന്നുശകുനിയും വെച്ചുപണയവുംധൎമ്മ
ജനെപ്പെരും വഞ്ചനംചൊല്ലുവാൻനെഞ്ചകമഞ്ചുന്നു കിഞ്ചനസംശ
യംകൂടാധൎമ്മജൻ നെഞ്ചകമായുള്ളനുജന്മാർതമ്മെയും കൊഞ്ചും
മൊഴിയാളാംപാഞ്ചാലിതന്നെയും വെച്ചുപണയംചിരിച്ചിതുവൈരി
കൾ—അയ്യൊശിവശിവകഷ്ടമെന്നാർചിലർ—സജ്ജനമെറ്റംവെറു
ത്തുശകുനിയെ സജ്വരമപ്പൊൾവിദുരരുരചെയ്തു അംബികാനന്ദന
കെൾക്കഞാൻചൊൽവതു നിന്മകനിങ്ങുപിറന്നനെരംതുലൊം ദുൎന്നി
മിത്തങ്ങളുണ്ടായതറിഞ്ഞീലെ മന്നവർവംശമശെഷംമുടിവാനാ യ്ക്ക
ള്ളച്ചൂതിട്ടുശകുനിചതിക്കയാൽ ഉള്ളംതെളിവുള്ളധൎമ്മജന്മാവിനൊ ടു
ള്ളപൊരുളടയക്കൊണ്ടുകൊണ്ടാൻപൊ ലുള്ളതല്ലെതുമതെന്നറിഞ്ഞീ
ടുനീ ആകസുയൊധൻപൊകിയവിടുന്നചാകാതിരിക്കണംമറ്റു
ള്ളവരെംകിൽ വാഴ്ക്കുയുധിഷ്ഠിരൻവൈകാതെഭൂതലംഭാഗംപറഞ്ഞാൽ
ഫലമില്ലമന്നവ എന്നുവിദുരർപറഞ്ഞതുകെട്ടപ്പൊൾ മന്നവനായസു
യൊധനൻചൊല്ലിനാൻകൎണ്ണനീകെട്ടീലെനല്ലവിദുരർവാക്കെന്നെ
ദുഷിച്ചെപറയുമിവൻപണ്ടും ദുശ്ചെഷ്ടയായൊരുദാസീസുതൻതനി
ക്കെച്ചിൽകൊടുത്തുവളൎത്തതിന്റെഫലം ആകഞാനെംകിലിവിടുന്നു
താൻപൊയി വാഴ്കതനിക്കുതെളിഞ്ഞെടത്തെങ്ങാനും നില്ക്കതെല്ലാം [ 212 ] വെളിച്ചത്തിടുന്നീലഞാൻ ധിക്കരിച്ചാൽപിഴച്ചീടുമെല്ലാവനും പാ
ൎക്കുന്നതെന്തിനിനിച്ചിലകാൎയ്യങ്ങൾ ഭൊഷ്കായ്വരുമൊയുഷിഷ്ഠിരൻ
ചൊല്ലിയാൽ പാഞ്ചാലിതന്നെവിളിക്കയിനിയെതും ചാഞ്ചല്യംവെ
ണ്ടയിതെന്നുസുയൊധനൻ കൃഷ്ണെവരികനീമുറ്റമടിപ്പാനെന്നുഷ്ണി
ച്ചുനിന്നൊരുദുശ്ശാസനൻചൊന്നാൻ‌ ദുശ്ശാസനൻചെന്നുലജ്ജ്യയും
കൈവിട്ടു ദുശ്ശാസനംചെയ്തനെരത്തുകൃഷ്ണയും പൊരുവാനുണ്ടുവിഷ
മമിനിക്കെന്നു വാരിജലൊചനതാനുമുരചെയ്താൾ—തന്വീരജസ്വല
യായിരിക്കെത്തന്നെ ചെന്നുതലമുടിചുറ്റിപ്പിടിപെട്ടു സജ്ജനമെ
ല്ലാരുംനൊക്കിയിരിക്കവെ ദുൎജ്ജനാഗ്രെസരൻദുശ്ശാസനൻഖലൻക
ച്ചെൽമുലയാളെയീഴ്ത്തുസഭാന്തരെ സ്വച്ശമായെറ്റംമൃദുതരമാകിയവ
സ്ത്രമൊരുതലചുറ്റിപ്പിടിപെട്ടു നിസ്തെജനെതുംമടിയാതഴിച്ചപ്പൊ
ൾ നാരീമണിയുംമുറതുടങ്ങീടിനാൾ നാരായണഹരെരാമദയാപര
വിഷ്ണൊജഗല്പതെവൃഷ്ണികുലൊത്ഭവ കൃഷ്ണയദുപതെപാഹിനമൊസ്തു
തെ ശ്രീവാസുദെവധരണീധരചക്ര പാണെവരാഹനരസിംഗരാ
ഘവ പത്മനാഭകൃഷ്ണരാമമുരഹര ദെവദെവനമൊദെവെശകെശവ
ദെവാധിനാഥഹരെതെനമൊനമഃഇത്ഥംപ്രലാപംകലൎന്നൊരുനെര
ത്തു സ്ത്രമഴിച്ചൊളമുണ്ടങ്ങുപിന്നെയും‌ എറിയൊരാടയവനഴിച്ചി
ട്ടിട്ടും കൂറയരയിന്നുവെറായിതില്ലെതും—കൂറരവിന്ദാക്ഷനുണ്ടായാലു
ള്ളൊരു കാരിയമിങ്ങിനെവന്നുഞായമെടൊ നിൎജ്ജരനായകനന്ദനാ
ങ്കിയൊ രൎജ്ജുഭീമാദികൾകണ്ടുനില്ക്കവെ പിച്ചയവരുടെധൈൎയ്യംനി
രൂപിക്കീ ലച്യുതൻതന്നുടെമായാബലവശാൽ ആൎക്കഭിമാനക്ഷയ
വുമാപത്തുമിങ്ങൊൎക്കിൽമനുഷ്യരായാൽവരാതെയുള്ളു കാഞ്ചികൾ
കൊണ്ടുമുറുക്കിക്കിടന്നൊരു പാഞ്ചാലിതന്നുടെപൂഞ്ചൊലയന്നെരം മ
റ്റൊരുദുഷ്ടൻപിടിച്ചഴിക്കുന്നതു കുറ്റമൊഴിഞ്ഞവർകണ്ടുനിന്നീടി
നാർസത്യത്തെലംഘിക്കരുതെന്നുചിന്തിച്ചു സത്യപരായണന്മാരട
ങ്ങീദൃഢംധാൎത്തരാഷ്ട്രന്മാരെനിങ്ങളിലാരാനും പാൎത്ഥിവനന്ദനയാ
യപാഞ്ചാലിയിയെ വല്ലഭയാക്കിവരിച്ചുകൊൾകെന്നതു ചൊല്ലിനാൻ
കൎണ്ണനസൂയമുഴുക്കയാൽ കാത്തുകൊൾകെന്നെധൃതരാഷ്ട്രമന്നവ കാ
ത്തുകൊൾകെന്നെനീഗാന്ധാരിമാതാവെകാത്തുകൊണ്ടീടുവിൻഭീഷ്മ
രുംദ്രൊണരും കാത്തുകൊൾവിൻസഭാപാലന്മാരെനിങ്ങൾ ധൎമ്മരാ
ജാവെജഗല്പ്രാണമാരുത ധൎമ്മപ്രധാനനായുള്ളദെവാധിപഅശ്വി
നീദെവകളെവന്നുനിങ്ങളും ദുശ്ശാസനകൃതദുഃഖമകറ്റുവിൻ അയ്യൊ
യുധിഷ്ഠിരഭീമധനഞ്ജയ കൈവെടിഞ്ഞൊനിങ്ങൾമാദ്രീസുതന്മാരെ
ആൎത്തയായിങ്ങിനെപെൎത്തുമുറയിട്ടു പാൎത്ഥിവനന്ദനാശാപമിട്ടീടിനാ [ 213 ] ൾ ധാൎത്തരാഷ്ട്രന്മാരെനിങ്ങൾശതത്തെയും പൊൎത്തലത്തിംകന്നുകൊ
ല്ലുകമാരുതി പൊരായ്മചെൎപ്പതിനാളായകൎണ്ണനെ പൊരിലെതൃത്തുധ
നഞ്ജയൻകൊല്ലുക വീറുകെടുത്തശകുനിയെയുംപൊരിൽ വീരനാ
യൊരുസഹദെവൻകൊല്ലുക ശാപവുമിട്ടവൾകെഴുന്നനെരത്തു കൊ
പെനഭീഷ്മരുംദ്രൊണർവിദുരരും ചെന്നുധൃതരാഷ്ട്രരൊടുപറഞ്ഞിതു ന
ന്നല്ലമക്കൾമുടിഞ്ഞുപൊമിപ്പൊഴെ തെൻചൊല്ലാളാകിയപാഞ്ചാലി
തന്നുടെ പൂഞ്ചായലുംനല്ലപൂഞ്ചെലയുമൊരു ചാഞ്ചല്യമെന്നിയെതൊ
ട്ടവൻതന്നെനീ താൻചെന്നശിക്ഷിക്കയെന്നതുകെട്ടപ്പൊൾ പാ
ഞ്ചാലിയൊടുപറഞ്ഞുധൃതരാഷ്ട്രർ വാഞ്ഛിതമായതുഞാൻതരുവൻവ
രം ചൊല്ലുകവെണുന്നതെന്നതുകെട്ടവൾ ചൊല്ലിനാൾതൊണ്ടവി
റച്ചുകൊണ്ടാകുലാൽ ഭൎത്താക്കന്മാരുടെദാസ്യവുമെന്നുടെ ഭൃത്യപ്രവൃത്തി
യുമില്ലാതെയാക്കെണം അല്ലൽകളഞ്ഞാലുമിന്നുതൊട്ടെംകില തില്ലെ
ന്നുചൊല്ലിധൃതരാഷ്ട്രർതാന്തന്നെ വന്ദിച്ചുപാഞ്ചാലിപാണ്ഡവന്മാരു
മാ യിന്ദ്രപ്രസ്ഥത്തിന്നുപൊവാൻതുടങ്ങുംപൊൾമന്നവൻദുരിയൊ
ധനനുംശകുനിയും കൎണ്ണനുംകൂടിനിരൂപിച്ചുകല്പിച്ചാർ ഇന്നുമൊരു
നാളവർവലുതായ്വരു മെന്നാൽനമുക്കുജയിപ്പാൻപണിയെത്രെ ഇ
ന്നുമൊരിക്കൽവിളിച്ചുപൊരുതെംകി ലെന്നതനുവദിച്ചുധൃതരാഷ്ട്രരും
വന്നുപൊകിന്നുമൊരിക്കൽപൊരുകൈന്നാൻ വന്നുപൊകെണംകുല
നാശമെന്മാനാ യിന്നിപ്പണയമാകുന്നതുതൊറ്റവ രിന്നുതന്നെവ
നവാസംതുടങ്ങെണം ദ്വാദശസംവത്സരംമുഴുവൻഗത സാദംതപ
സാവനത്തിൽവസിക്കെണം അജ്ഞാതവാസവുമൊരാണ്ടുചെയ്യെ
ണം വിജ്ഞാനികളുള്ളനാട്ടിലിരുന്നിട്ടു മദ്ധ്യെയറിഞ്ഞുപൊയീടുകിൽ
പിന്നെയും മബ്ദംത്രയൊദശമിങ്ങിനെവാഴെണം എന്നുപറഞ്ഞുനി
രത്തിപ്പൊരുതിതു മന്നവൻധൎമ്മജൻപിന്നെയുംതൊറ്റുപൊൽ കു
ന്തീസുതന്മാർധൃതരാഷ്ട്രർതന്നെയും കുന്തിയെയുംമുദാഗാന്ധാരിതന്നെ
യും ദ്രൊണരെയുംകൃപാചാൎയ്യനെയുംതഥാ താണുതൊഴുതിതുഭീഷ്മരെ
യുംനന്നാ യ്വീണുനമസ്കരിച്ചാർമുനിമാരെയും കെണുതുടങ്ങിനാർ
പൌരജനങ്ങളും— അശ്വത്ഥാമാവാദി യായുള്ളവരൊടു നിശ്വാ
സമുൾക്കൊണ്ടുയാത്രയുംചൊല്ലിനാർ വിശ്വസിച്ചീടുവിൻ ദൈ
വത്തെയെന്നതു വിശ്വസ്തനായവിദുരരുരചെയ്താൻ പാരിച്ചകാ
രുണ്യമുണ്ടായിരിക്കെണം നെരത്തുഞങ്ങൾവരുന്നതുമുണ്ടെല്ലൊ
കൎമ്മവശത്താൽവരുന്ന തൊഴിക്കാമൊ ധൎമ്മസുതയെന്നവർകളും
ചൊല്ലിനാർനാടുംനഗരവുംവീടുമുപെക്ഷിച്ചുകാടകംപൂവാൻജടാവ
ല്ക്കലംപൂണ്ടു കൂടവെപൊയിതുധൌമ്യനവരൊടും ഗൂഢസ്മിതനാ [ 214 ] യ്ചമഞ്ഞസുയൊധനൻ ബ്രാഹ്മണരുമനുജന്മാരുംഭാൎയ്യയും ധാൎമ്മി
കനാകിയധൎമ്മതനയനുംപൊകുന്നതുകണ്ടുസാധുജനങ്ങളുംവെകുംമ
നസ്സൊടുകണ്ണുനിരുംവാൎത്തു തങ്ങളിൽതങ്ങളിൽനൊക്കാതെമിണ്ടാ
തെതിങ്ങീനവെദനപൊങ്ങിയെല്ലാവരുംനില്ക്കുന്നനെരത്തു സൽഗതി
യുണ്ടാവാൻപുക്കാരടവിയിൽപാണ്ഡവരുമന്നെ.

ഇതീശ്രാമഹാഭാരതെസഭാപൎവ്വംസമാപ്തം

"https://ml.wikisource.org/w/index.php?title=ശ്രീമഹാഭാരതം_പാട്ട/സഭാ&oldid=211197" എന്ന താളിൽനിന്ന് ശേഖരിച്ചത്