ശ്രീകൃഷ്ണദർശനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീകൃഷ്ണദർശനം (മുക്തകം)

രചന:ശ്രീനാരായണഗുരു

ഭൂയോവൃത്തിനിവൃത്തിയായ്ബ്ഭുവനവും
സത്തിൽ തിരോഭൂതമായ്
പിയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തിൽ
പ്രകാശിക്കുമ-
ക്കായാവിൻ മലർമേനി കൗസ്തുഭമണി
ഗ്രീവന്റെ ദിവ്യോത്സവം.
        

"https://ml.wikisource.org/w/index.php?title=ശ്രീകൃഷ്ണദർശനം&oldid=17653" എന്ന താളിൽനിന്ന് ശേഖരിച്ചത്