ശൈലാബ്ധീശ്വര പ്രശസ്തി
ദൃശ്യരൂപം
ശൈലാബ്ധീശ്വരപ്രശസ്തി ഇത്രമാത്രം ദീർഗ്ഘമല്ലാത്തൊരു ശൃംഖലാഗദ്യം അന്നത്തെ സാമൂതിരിരാജാവിനെപ്പറ്റിയുമുണ്ടു്. അതാണു് ശൈലാബ്ധീശ്വരപ്രശസ്തി എന്ന പേരിൽ അറിയപ്പെടുന്നതു്. ʻʻജയ ജയ ജയ ലക്ഷ്മീനിവാസവലഭേ! വലഭേദനപ്രമുഖനിഖിലവൃന്ദാരകവൃന്ദസംഭാവിതപരാക്രമ, പരാക്രമണോർജ്ജിതസാരഭുജദണ്ഡ, ദണ്ഡനീയജനമർദ്ദന നിർദ്ദയഹൃദയാംബുജ, ദയാംബുജഹിമശീതളഹൃദയ, സഹൃദയ ജനമനഃപുണ്ഡരീകഷണ്ഡചണ്ഡകരˮ എന്നിങ്ങനെയാണു് അതിന്റെ ഗതി.