ശരീരശാസ്ത്രം (1882)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശരീരശാസ്ത്രം

രചന:ലീബെൻദർഫെർ (1882)

[ 1 ] OUTLINES
OF THE
ANATOMY AND PHYSIOLOGY
OF THE
HUMAN BODY
WITH
HYGIENICAL AND PRACTICAL OBSERVATIONS

ശരീരശാസ്ത്രം

FIRST EDITION

MANGALORE

FOR SALE AT THE B.M BOOK AND TRACT DEPOSITORY
AND AT THE MISSION DEPOT IN MALABAR

1882

8 Annas വില ൮ അണ. [ 5 ] OUTLINES
OF THE
ANATOMY AND PHYSIOLOGY
OF THE
HUMAN BODY
WITH
HYGIENICAL AND PRACTICAL OBSERVATIONS

ശരീരശാസ്ത്രം

FIRST EDITION

“ആചാരാല്ലഭ്യതേ ഹ്യായു”
“രോചാരോഹന്ത്യലക്ഷണം”
“ആയുഷ്കാമയമാനേന”
“തസ്മാദാചാര ഇഷ്യതെ.”

MANGALORE

FOR SALE AT THE BASEL MISSION BOOK AND TRACT DEPOSITORY

1882 [ 6 ] [ 7 ] PREFACE

As a physical, mental, and moral education are only possible,
when there is a sufficient knowledge of the body and its action,
this book has been compiled and dedicated to the parents and teachers
of this country, who are trusted with the education of the future
generation, to give them information concerning the structure of the
body and the by the help of numerous hygienical and practical observa-
tions of health, the true basis of a sound development of the mind,
which is so closely connected with that wonderful structure called
the body. May the name of the Lord be glorified also by this small
volume! [ 8 ] മുഖവുര.

അമ്മയച്ഛനും ഗുരുനാഥന്മാരും ആയുള്ളോരേ!

ശരീരപ്രകാരവും ആത്മപ്രകാരവും ബാലന്മാരെ നന്നായി രക്ഷിച്ചു വളൎത്തു
വാൻ വേണ്ടി ശരീരത്തിന്റെയും അതിനോടു സംബന്ധിച്ച ആത്മാവിന്റെയും അ
വസ്ഥകളെ അറിയേണ്ടതു ആവശ്യം. ഈ അറിവു നിങ്ങൾക്കുണ്ടെങ്കിൽ ദേ
ഹത്തെയും മാനുഷജീവനെയും പറ്റിയുള്ള ഓരോ വിധം വ്യൎത്ഥഭയങ്ങളും ദുൎവ്വിശ്വാ
സങ്ങളുമ്മറ്റും തന്നാലെ നീങ്ങിപ്പോകുന്നതല്ലാതേ സൌഖ്യത്തിന്നായി വേണ്ടുന്ന
തെന്തെല്ലാം എന്നും കൂടേ ബോധിക്കും. ഈ നാട്ടിലെ വൈദ്യന്മാരും ശരീരക്കൂറും
അവസ്ഥയും ഓരോ രോഗങ്ങളുടെ മൂലകാരണവും ശരിയായി അറിയുമ്പോൾ ചി
കിത്സമുൻപേത്തെക്കാളും അധികം സാദ്ധ്യമാകുവാൻ സംഗതിയുണ്ടാകും. ശരീരശാ
സ്ത്രത്തെ പഠിക്കുന്നതു ബഹു ഉപകാരമുള്ളതാകുന്നു എന്നുവെച്ചു പലരാജ്യങ്ങളിലും
ഇപ്പോൾ ഈ മാതിരി പുസ്തകങ്ങളെ അച്ചടിപ്പിക്കുന്നെന്നു കേട്ടപ്പോൾ സ്വന്ത പ
രിചയത്തിൽനിന്നും ഓരോ പുസ്തകങ്ങളെ സൂക്ഷ്മമായി ശോധനചെയ്തു കിട്ടിയ അറി
വിൽനിന്നും ഇങ്ങിനേ ഒരു പുസ്തകത്തെ ഈ രാജ്യക്കാൎക്കു വേണ്ടിയും എഴുതുക ന
ന്നെന്നു എനിക്കു തോന്നി. ദൈവം ശരീരത്തെ ആശ്ചൎയ്യമുള്ളതാക്കി നിൎമ്മിച്ചു എ
ന്നും ഉലകത്തിൽ ജീവിക്കുന്ന മനുഷ്യരിൽ യാതൊരു വ്യത്യാസവുമില്ലെന്നും. സൂക്ഷ്മ
ത്താൽ പല ദീനങ്ങൾ പിടിപെടുന്നതിന്നു തടസ്ഥം വെപ്പാൻ പാടുണ്ടു എന്നും മ
റ്റുമുള്ള അറിവു നിങ്ങൾക്കു ഇതിൽനിന്നു ലഭിച്ചിട്ടു സ്രഷ്ടാവിന്നു സ്തോത്രം പറവാൻ
ശീലിക്കേണം എന്നതു എന്റെ ആഗ്രഹമാകുന്നു.

എന്നു നിങ്ങളുടെ

E. L. [ 9 ] ANATOMY AND PHYSIOLOGY
ശരീരശാസ്ത്രം

I. THE HUMAN SKELETON

മനുഷ്യന്റെ എല്ലുകൂട്ടം ( കങ്കാളം).


കങ്കാളത്തെ തല ഉടൽ അംഗങ്ങൾ എന്നീ മൂന്നു മുഖ്യ അം
ഗങ്ങളാക്കി വിഭാഗിക്കുന്നു. തലയിൽ മണ്ടയും മുഖവും, ഉടലിൽ
നെട്ടെല്ലും ( നെടുമുള്ളും) അതോടു ചേൎന്ന നെഞ്ഞുംകൂടും ഉക്ക് എ
[ 10 ] ല്ക്കെട്ടും അടങ്ങിയിരിക്കുന്നു. അംഗങ്ങളെ മേലംഗം കീഴംഗം എ
ന്നിങ്ങനേ രണ്ടംശങ്ങൾ ആക്കിയതു. രണ്ടു മേലംഗങ്ങളിൽ കൈ
പ്പലയെല്ലും പൂണെല്ലും തണ്ടയെല്ലും കണക്കൈയെല്ലുകളും കയ്യെ
ല്ലുകളും ഉണ്ടു. കീഴംശങ്ങൾ രണ്ടിലും തുടയെല്ലും മുട്ടുചിരട്ടയും
കണക്കാലെല്ലുകളും കാലെല്ലുകളും തന്നേ. പ്രായമുള്ള മനുഷ്യന്നു
പല്ലു കൂടാതേ 214 പല മാതിരി എല്ലുകൾ ഉണ്ടു. അവറ്റെ വെ
ടിപ്പാക്കി ഉണക്കി തുക്കിയാൽ പത്തു പതിമൂന്നു റാത്തലോളം തു
ങ്ങും. ഇതിൽ വലിപ്പപ്രകാരം തലയോടു അംഗാസ്ഥികൾ ഉക്ക്
എല്ക്കെട്ടു എന്നിവറ്റിനു ഭാരം ഏറും.

മാനുഷാസ്ഥികളുടെ മേൽഭാഗം മിക്കവാറും മിനുസമുള്ളതു.
അതിന്റെ കീഴേ കട്ടിയും ഉള്ളേ അരിപ്പയും പൊങ്ങും1) പോ
ലെ ഉള്ളതുമായ സാധനം തന്നേ. അംഗങ്ങളിലേ എല്ലുകൾ
ഓട കണക്കേ പൊള്ളാകയാൽ ലഘുത്വവും ഉറപ്പമുള്ളവയാ
യിരിക്കുന്നു. ആ വക കുഴലിപ്പിൽ തന്നേ മജ്ജ നിറഞ്ഞിരിക്കുന്നു.
എല്ലുകൾ കട്ടിയായാലും അവറ്റിൻ വളൎച്ചെക്കായി ചോരക്കുഴലു
കൾ പടൎന്നുകിടക്കുന്നു.

A. THE HUMAN SKULL.
തലയോടു (മണ്ട, വെന്തല, കപാലം).

മാനുഷശരീരത്തിൽ തല മികെച്ച അവയവം.— ഉടലിന്നും
മേൽകീഴവയവങ്ങൾക്കും സ്പൎശനം മാത്രമേയുള്ളൂ. കണ്ടറിവു,
കേട്ടറിവു, മുകൎന്നറിവു, രുചിച്ചറിവു, തൊട്ടറിവു എന്ന ഐ
യറിവുകൾ തലയിൽ ഒന്നിച്ചിരിക്കുന്ന പഞ്ചേന്ദ്രിയങ്ങളാൽ സാ
ധിച്ചുവരുന്നു. നവദ്വാരമുള്ള ശരീരത്തിന്റെ വാതിലാകുന്ന വാ
യും, പടിപ്പുരെക്കൊത്ത മൂക്കും, കിളിവാതിൽ പോലേത്ത കണ്ണു
രണ്ടും, വളർജാലകത്തോടു 2) തുല്യമായ കാതു രണ്ടും ആകേ ഏ
ഴു കടപ്പുകൾ എന്ന സപ്തദ്വാരങ്ങൾ തലയിൽ തന്നെ ഇരിക്കുന്നു.
അതു കൂടാതെ തലയോട്ടിൽ തലച്ചോറു അടങ്ങിക്കിടക്കുന്നു.

പലവിധമുള്ള ജീവജന്തുക്കളുടെ മണ്ടയും മനുഷ്യന്റെ വെ
ന്തലയും ഒപ്പിച്ചു നോക്കിയാൽ വലിയ ഭേദത്തെ കാണാം. ഹ
[ 11 ] നുമാന്റെ ജാതിക്കാരായ ഏതു വക മരഞ്ചാടികളും ബുദ്ധിക്കൂൎമ്മ
തയുള്ള ആനകളും ഊക്കിന്നും വാഴ്ചെക്കും പൊരുൾക്കറിയായ1)
കാള പശുക്കളും വിശ്വസ്തചങ്ങാതിമാരായ നായ്ക്കളും മറ്റു ഏതു
ജീവജന്തുക്കളുടെ മണ്ടയെയും നോക്കിയാൽ മുമ്പുറത്തു മുഖം
കൂടിയ മുന്തലയും പിമ്പുറത്തേ തലയോടായ പിന്തലയും എ
ന്നീ വിഭാഗങ്ങൾ ഉടനേ കണ്ടറിയാകും. തിന്നുന്നതു അവറ്റിന്നു
പ്രധാനമാകയാൽ വായ്ക്കും ഘ്രാണത്തിന്നും മുമ്പും വണ്ണവും ബു
ദ്ധിമുതലായ അംശങ്ങൾ നന്ന കുറയുന്നതിനാൽ തലച്ചോറു
കൊള്ളുന്ന തലയോട്ടിന്നു പിമ്പും തടിപ്പും ഉണ്ടാകുന്നതു. എങ്കി
ലോ മനുഷ്യൻ നെറ്റിക്കു മുമ്പും തലച്ചോറ്റിന്നു പെരുപ്പ
വും ആയതു കൊള്ളുന്ന തലയോട്ടിന്നു വലിപ്പവും മുഖത്തിന്നു ഓ
മനയും വായ്ക്കു താഴ്ചയും ഉണ്ടാകകൊണ്ടു അവൻ എപ്പോൎപ്പെട്ട
[ 12 ] ജീവികളെക്കാൾ ശ്രേഷ്ഠതയും മഹത്വവുമുള്ള പ്രധാനസൃഷ്ടി
തന്നേ. ആകയാൽ യാതൊരു മനുഷ്യനെയും തീണ്ടലോ അശു
ദ്ധിയോ ഉള്ളവൻ എന്നു വിചാരിക്കരുതേ. മുഖത്തിലേ ശ്രേ
ഷ്ഠേന്ദ്രിയങ്ങളെയും തലച്ചോറ്റിനെയും അടക്കിക്കൊള്ളുന്ന തല
യോട്ടിന്നു മേൽത്തല എന്നും വായി കൂടിയ പങ്കിന്നു കിഴ്ത്തല എ
ന്നും പറയുന്നു.

മനുഷ്യന്റെ മണ്ടെക്കു 29 എല്ലുകൾ ഉണ്ടു അതായതു: ത
ലയോട്ടിന്നു 8, ചെവിടുകൾക്കു 6, മുഖത്തിന്നു 15; ചെറുപ്പത്തിൽ
എല്ലുകൾ ഏറിയാലും മൂക്കുന്തോറും അവ തമ്മിൽ പിണഞ്ഞു
വളൎന്നു വരുന്നു. ആയതു വിശേഷിച്ച തലച്ചോറു ഒതുക്കിക്കാക്കു
ന്ന തലയോട്ടിൽ വിളങ്ങുന്നു. മലയാളികൾ അവിടെ കാണുന്ന വി
ളുമ്പിന്നു തലയിൽ എഴുത്തു എന്നു പറയുന്നതു പെരുത്തു അ
ബദ്ധവും ഇരുണ്ട ബുദ്ധിയുടെ സങ്കല്പിതവുമത്രേ. തലച്ചോറു
വളരുന്തോറും, തലയോടും വലുതായി ചമയുവാൻ ആവശ്യം
ആകകൊണ്ടു, തലയിലേ എല്ലുകൾ എല്ലാം ഇങ്ങോട്ടും അങ്ങോ
ട്ടും ഏപ്പുകൊണ്ടു തമ്മിൽ പകെച്ചു ചേൎത്തു കിടക്കുന്നു; എന്നു
തന്നേയല്ല മുന്നും പിന്നും മേലും കീഴും ഇരുപുറത്തും നേരിടുന്ന
തട്ടും മുട്ടും കുത്തും തള്ളും ഏറും വീഴ്ചയും എന്നിവറ്റാൽ ഏശു
ന്ന വിവിധ ഇളക്കങ്ങളെക്കൊണ്ടു ഉളവാകേണ്ടുന്ന ഉടവുകളെ
തടുപ്പാൻ തക്കവണ്ണം അതാതു എല്ലുകൾക്കു വേണ്ടുന്നിടത്തു ഏ
പ്പിൽ ഓരോ വിശേഷതകൾ ഉണ്ടു താനും. അതിനാൽ വില്ലി
പ്പും1) എന്നിട്ടും വളരേ ഉറപ്പും ആപത്തുകാലത്തിൽ സ്വൈരവും
സാധിച്ചു വരുന്നു. തലയോടിലേ ഏപ്പുകളെ മേലുള്ള ചിത്ര
ത്തിൽ കാണാം.

I. തലച്ചോറ്റിനെ അടക്കിക്കാക്കുന്ന തനിച്ച തലയോട്ടി
ന്നു2) എട്ടെല്ലുകൾ ഉണ്ടു. അതിൽ നാലു മേലും നാലു കീഴും ഇ
രിക്കുന്നു എന്നു പറയാം.

1. മേലേത്ത നാലു എല്ലുകളെ ഒരു മേല്പുരയുടെ രണ്ടു നെ
റ്റിക്കും രണ്ടു ചായ്പിന്നും ഉപമിക്കാം. പലകപ്രായത്തിലുള്ള ഈ
എല്ലുകൾ പലപ്രകാരം വളഞ്ഞിരിക്കുന്നു; അവയാവിതു: [ 13 ] ൧. നെറ്റിയെല്ലു ഒന്നു.1) മണ്ടയുടെ മുമ്പുറത്തു നില്ക്കുന്ന ഈ
എല്ലുകൊണ്ടു മുഖത്തിന്റെ മേൽഭാഗം ഉണ്ടാകുന്നു. ആയതു
മൂക്കിൻ പാലത്തിന്റെ മുരടും ഇരുപുറത്തേ കൺതടത്തിൽ പു
റത്തേ കോണിന്റെ ഏപ്പും തുടങ്ങി നെറ്റിത്തടം2) അടക്കി നെ
റുകവിളുമ്പോളവും അതിൽ കടിപ്പിച്ച രണ്ടു മതിലെല്ലുകളോ
ളവും ചെല്ലുന്നു. ഈ എല്ലിന്നു ഏകദേശം ഞണ്ടോടിന്റെ വടിവുണ്ടു.

൨. മതിലെല്ലുകൾ രണ്ടു.3) ഇവ മണ്ടയുടെ നടുവിൽ തന്നേ.
മുമ്പുറത്തേ നെറ്റിയെല്ലും പിമ്പുറത്തേ പിരടിയെല്ലും എന്നി
വറ്റിൻ നേരേ നടുവിൽ മുകന്താഴം പോലേ നെറുകയുടെ വി
ളിമ്പു നീണ്ടുകിടക്കുന്നു. ചായ്പിന്നു തുല്യമായി രണ്ടെല്ലുകൾ ഒന്നു
മണ്ടയുടെ വലത്തും മറ്റേതു അതിന്റെ ഇടത്തും നെറ്റിയെല്ലി
ന്നും ഏപ്പായി നെറുകവിളുമ്പിൽ തമ്മിൽ ഏച്ചു വരുന്നു. ഈ
എല്ലിന്റെ രൂപം ഏകദേശം വാകക്കുരുവിനോടൊക്കും. അതി
ന്റെ ഉൾഭാഗത്തു പടം കണക്കേ ചോരക്കുഴലുകൾ പരന്നു ഒ
ന്നിച്ചു ചേരുന്നു.

൩. പിരടിയെല്ലു ഒന്നു 4). മണ്ടയുടെ പിന്നിലുള്ള ഈ എല്ലു
രണ്ടു മതിലെല്ലുകളോടു പല്ലേപ്പിനാൽ ഉണങ്ങി വരുന്നു. അതു
നെറുകയിൽ (വിളുമ്പിൽ) നിന്നു5) വളഞ്ഞു മുതുകെല്ലിന്റെ മുതു
തലയെ കൈക്കൊണ്ടു, ഉള്ളോളം ചെല്ലുന്നതിനാൽ തലയോട്ടി
ന്നു അടികണക്കേ ഇരിക്കുന്നു. നെട്ടെല്ലിനെ കടിപ്പിക്കുന്ന വലി
യ തുള 6) നിമിത്തം ആ എല്ലു ഏകദേശം വായും മൂലയും തേഞ്ഞ
പടന്നയുടെ രൂപത്തിൽ കാണുന്നു. ആ വന്തുള കൂടാതെ ഏറി
യ ചെറിയ ദ്വാരങ്ങളും ഉണ്ടു. അവറ്റിൽ കൂടി ഉടലിൽനിന്നു
തലച്ചോറ്റിൽ ഓരോ ചോരക്കുഴലുകളും നരമ്പുകളും കയറി കി
ഴിഞ്ഞു വരുന്നു. ആയതു ൧൦-ാം ഭാഗത്തിലേ ചിത്രത്തിൽനിന്നു ന
ന്നായി വിളങ്ങും.

പിരടിയെല്ലിന്റെ പെരുന്തുളയിൽ മുതുകെല്ലു കടന്നശേഷം
[ 14 ] തലെക്കു മുങ്കനം ഏറുകകൊണ്ടു തലയെ നിവിൎത്തി നിൎത്തുവാൻ
പിരടിയെല്ലിൽനിന്നു മുതുകെല്ലോളം ചെല്ലുന്ന ഉറപ്പുള്ള ദശപ്പു
കൾ പറ്റിച്ചിരിക്കുന്നു. പിരടിയെല്ലിനെ പിരടിയിൽ തൊട്ടുനോ
ക്കിയാൽ ഒരു മുനമ്പും1) അവിടെനിന്നു പെരുന്തുളയോളം ഉള്ളി
ലേക്കു ചെല്ലുന്നു ഒരു വരമ്പും2) സ്പൎശ്ശിച്ചറിയാം. ആ വകയിൽ
തന്നേ ആ ദശപ്പുകൾ ഒട്ടിച്ചു കിടക്കുന്നു. ഉറക്കു, ആലസ്യം,
ബോധക്കേടു എന്നിവ ഉണ്ടാകുമ്പോൾ ചിത്തശക്തികൾ അട
ങ്ങീട്ടു ദശപ്പുകൾ തളരുന്നതിനാൽ തല തന്നാലേ നെഞ്ഞോടു
തൂങ്ങുന്നതുകൊണ്ടു മേൽപറഞ്ഞതിന്നു തുൻപുണ്ടാകും.

2. കീഴേത്ത നാലു എല്ലുകൾ പിടിയില്ലാത്ത തൊടുപ്പ
യുടെ ഭാഷയിൽ കാണാം.

൧. ചെന്നിയെല്ലുകൾ രണ്ടു 3). അതിൽ ഓരോന്നിന്നു മുമ്മൂ
ന്നു പങ്കുണ്ടു. [ 15 ] a. ഞെറിവുള്ള അംശം. 1) ആയതു ചെന്നിവരമ്പിന്റെ
മീതെ തന്റെ തന്റെ മതിലെല്ലിലേ ഞെറിവോടു ചേരുന്നു അ
ല്ലയെങ്കിൽ മതിലെല്ലിനെ കടന്നു വരുന്നു.

b. മുലപോലേത്ത അംശം 2) മുലരൂപത്തിൽ കാതിന്റെ
വഴിയെ അൎദ്ധവൃത്തത്തിൽ മുഴെച്ചിരിക്കുന്നതിനാൽ ഈ പേർ
ഉണ്ടായി. ചെന്നിവരമ്പിന്റെ നടുവിൽ താഴേ ഒരു തുളയുണ്ടു.
അതു കേൾവിത്തുള (ശ്രോത്രദ്വാരം) അത്രേ.

c. കല്ലിച്ച അംശം. 3) ആയതു ഏറ്റവും അടുപ്പും കടുപ്പ
വും പൂണ്ടു കേൾവിത്തുളയുടെ മുമ്പിൽ കിടക്കുന്നു.

൨. കടുന്തുടിയെല്ലു ഒന്നു 4). അതിന്റെ രൂപം പറക്കുന്ന പാ
പ്പാത്തിയോടോ പറക്കുന്ന നരിച്ചിറിനോടോ ഒക്കും എന്നു പറ
യാം. തലയോട്ടിന്റെ അടിയിൽ കിടക്കുന്ന ഈ എല്ലു മണ്ടയു
ടെ എല്ലാ എല്ലുകളും മുഖത്തിന്റെ ചിലതും എത്രയും ഉറപ്പാ
യിട്ടു തമ്മിൽ ഏച്ചുകളയേണ്ടതിന്നു കടുന്തുടി വടിവുള്ളതാകുന്നു.

൩. അരിപ്പയെല്ലു ഒന്നു. 5) അതു കൺതടങ്ങളുടെ ഇടയി
ലും മൂക്കിൻ മുരട്ടിന്റെ പിമ്പുറത്തും കിടക്കുന്നു. പെരുത്തു തുള
യുള്ളതുകൊണ്ടു അരിപ്പയെല്ലു എന്നു പേരുണ്ടായി. ആയതു വി
ശേഷിച്ചു ഘ്രാണനരമ്പിൻ കിഴങ്ങിന്നു ആധാരം.

B. THE FACE മുഖാസ്ഥികൾ.

തലച്ചോറ്റിനെ അടക്കിക്കാക്കുന്ന തലമണ്ട മേലും കീഴും ഉ
ള്ള നന്നാലു എല്ലുകളാൽ രൂപിക്കപ്പെട്ടിരിക്കുന്നു എന്നു നാം ക
ണ്ടിരിക്കുന്നുവല്ലോ. അതിമൃദുവും നേരിയതുമായ തലച്ചോറു എ
ന്ന മജ്ജയെ മണ്ടയാകുന്ന ചല്ലത്തിനകത്തു ഹാനി വരായ്വാൻ
ചരതിച്ചിരിക്കുന്നു. അതിന്റെ എല്ലകൾ ഉറപ്പും കടുപ്പവുമുള്ള
വയത്രേ.

ഇപ്പോൾ മുഖത്തിന്റെ 15 എല്ലുകളെ വിവരിക്കുന്നു. ഈ
എല്ലുകൾ മുഖത്തിന്നു വടിവു വരുത്തേണ്ടതാകകൊണ്ടു മേൽപ
റഞ്ഞവണ്ണം കടുപ്പമുള്ളവയല്ല. ഇവറ്റിൽ ആറു ഇണ (ജോടു)
യെല്ലുകളും, മൂന്നു തനിയെല്ലുകളും ഉണ്ടു. അവയാവിതു: [ 16 ] മേലേത്ത അരവെല്ലു രണ്ടു; 1) അണ്ണാക്കെല്ല രണ്ടു; 2) തുന്ത
യെല്ലു രണ്ടു; 3) കണ്ണീരെല്ലു രണ്ടു; 4) മൂക്കെല്ലു രണ്ടു; 5) ചല്ലയെല്ലു
രണ്ടു; 6) കൊഴുവെല്ലു ഒന്നു; 7) താടിയെല്ലു ഒന്നു; 8) നാക്കെല്ലു ഒന്നു; 9)
എന്നിവ തന്നേ.

I. മുഖത്തിന്റെ മേൽപങ്കു:

൧. അരവെല്ലുകൾ രണ്ടു. നെറ്റിയെല്ലിന്റേയും പുരികങ്ങ
ളുടെയും കീഴേ നില്ക്കുന്ന ഈ എല്ലുകൾ മുഖത്തിന്റെ മദ്ധ്യത്തിൽ
ഇരിക്കുന്നു. ചതുരാകൃതിയും നന്നാലു ആണികളും ഉള്ള അരവെ
ല്ലുകളുടെ അടിയിൽ പതിനാറു പല്ലുകളുടെ ദ്വാരങ്ങൾ കുഴിഞ്ഞു
കാണാം.

൨. അണ്ണാക്കെല്ലുകൾ രണ്ടും മേലാപ്പുപോലേ വായുടെ മേ
ലും പിന്നും ഇരുന്നു അണ്ണാക്കിനെ ഉണ്ടാക്കുന്നു. അവറ്റെയും
കൂടെ ഏപ്പുകൊണ്ടു തന്നെ നടുവിൽ തൊടുത്തിരിക്കുന്നു. അവറ്റി
ന്റെ ഓരായം ചേരാതിരിക്കിലോ നല്ലവണ്ണം ഉച്ചരിപ്പാൻ കഴി
വില്ലാതെ പോകുന്താനും.

൩. തുന്തയെല്ലുകൾ രണ്ടും മുഖത്തിന്റെ പക്കങ്ങളിൽ ചെ
ന്നിയെല്ലിന്റെ ചുവട്ടിൽ ഇരിക്കുന്നു. അവ പാലം പോലെ അ
രവെല്ലിൽനിന്നു ചെന്നിയെല്ലു വരേ10) വില്ലിച്ചു നില്ക്കുന്നു. കടു
പ്പമായ വസ്തുക്കളെ പോലും കടിച്ചു പൊട്ടിപ്പാൻ വേണ്ടി തുന്തയെ
ല്ലിന്മേൽ പറ്റിക്കിടക്കുന്ന മാംസപേശികൾ സഹായിക്കുന്നു.

൪. കണ്ണീരെല്ലുകൾ രണ്ടും കൺകുഴികളുടെ (തടങ്ങളുടെ) അ
കത്തു നേരിയതും ചതുരവുമായ എല്ലുകൾ ആയി അരിപ്പയെ
ല്ലോടും12) നെറ്റിയെല്ലോടും ഇണഞ്ഞിരിക്കുന്നു.

൫. മൂക്കെല്ലുകൾ രണ്ടും മൂക്കിന്റെ വേരുകളായി എത്രയും
കടുപ്പത്തോടെ കണ്ണുകൾക്കിടയിൽ കിടക്കുന്നു. ഇവറ്റോടു ഉപാ
സ്ഥികൊണ്ടുള്ള മൂക്കു ചേൎന്നിരിക്കുന്നു.

൬. ചല്ലയെല്ലുരണ്ടും മൂക്കിൻ ഗുഹയുടെ ഉള്ളിൽ തന്നേ അ
രവെല്ലുകളോടും ശംഖാകൃതിയായ അരിപ്പയെല്ലോടും കണ്ണീരെല്ലു
കളോടും ഇണങ്ങിയിരിക്കുന്നു. മൂക്കിന്റെ ഉള്ളിൽ ഇനിയും ഒരു
[ 17 ] എല്ലു കിടപ്പുണ്ടു. ആയതു ഞേങ്ങോൽ കണക്കേയിരുന്നു മൂക്കി
നെ രണ്ടംശങ്ങളാക്കി വിഭാഗിക്കുന്ന കൊഴുവെല്ലു തന്നെ. (7)

II. മുഖത്തിന്റെ കീഴ് പങ്കു:

ഈ അംശത്തിൽ രണ്ടെല്ലുകളേയുള്ളു. താടിയെല്ലും നാക്കെ
ല്ലും തന്നെ.

൧. ലാടാകൃതിയുള്ള താടിയെല്ലിന്നു നടുവിൽ തടിപ്പും ചെ
ന്നിയെല്ലുകളോടു ഓരോ കെണിപ്പുമുള്ള രണ്ടു കൊമ്പുകൾ ഉണ്ടു.
ഈ എല്ലിന്റെ നടുവിലേ തടിപ്പിന്നു താടി എന്നും കൊമ്പുക
ൾക്കു കവിൾത്തടം എന്നും പറയുന്നു. കൊമ്പുകളുടെ വിശേഷ
മായ ആണിക്കു മുടിയാണി 1) എന്നു പേർ. താടിയുടെ മേല്ഭാ
ഗത്തു വീണ്ടും 4 മിന്നാരപ്പല്ലുകൾ 2 കൂൎച്ചൻ പല്ലുകൾ 4 കുലപ്പ
ല്ലുകൾ 6 അണ്ണിപ്പല്ലുകൾ; ആകേ 16 പല്ലുകൾക്കു വേണ്ടും ദ്വാര
ങ്ങളും കിടക്കുന്നു.

൨. നാക്കെല്ലു ഒന്നു. തേങ്ങാപൂൾ പോലെത്ത ഈ എല്ലു
തൊണ്ടയുടെ മേലും താടിയുടെ പിന്നിലും ചെന്നിയാണി (ചെ
ന്നാണി)യോടു2) ഏച്ചു വരുന്നു.

മേൽപറഞ്ഞ തലയോട്ടിന്റെ എല്ലുകൾകൊണ്ടു തലയിൽ
അഞ്ചു മടകൾ ഉളവാകുന്നു:

1. തലച്ചോറ്റിനെ കൈക്കൊൾ്വാനുള്ള മണ്ടമടയും 3)

2. കണ്ണുകളും കണ്ണീർപീളകളും നിലെക്കുന്ന മുക്കോണിച്ച
രണ്ടു കൺതടങ്ങളും 4)

3. മണമുള്ള വസ്തുക്കളുടെ വാസനയെ പിടിച്ച കൊള്ളു
ന്ന രണ്ടു മൂക്കിൻ തുളകളും 5)

4. നാവിന്നും പല്ലുകൾക്കും ഉള്ള ഇരിപ്പിടവും ഭക്ഷണ
ഇറക്കത്തിന്നു പ്രയോജനവും ആയ വായും 6)

5. തുന്തയെല്ലകളുടെ പിന്നിൽ കിടക്കുന്ന ചെന്നി ദ്വാരങ്ങ
ളായ കേൾവിത്തുളകളും എന്നിവ തന്നെ 20).

തലച്ചോറ്റിന്നു ആവശ്യമായ പരിപാലനയെയും ചവെക്കു
ന്നതിൽ പെടുന്ന കഠിനതയേയും നല്കേണ്ടതിന്നു പലവിധം അ
[ 18 ] സ്ഥികളാൽ രൂപിച്ച മണ്ട ശിശുവിന്നു തന്നേ ഉറപ്പോടെ തികവാ
യി ഇരിക്കുന്നുവെങ്കിലും തലച്ചോറു വൎദ്ധിക്കുമളവിൽ പല്ലേപ്പുകൾ
ഹേതുവായി തലയെല്ലുകൾക്കും വളരുവാൻ ഇടയുണ്ടു. തല മനു
ഷ്യരുടെ ശരീരത്തിൽ എത്രയും ആശ്ചൎയ്യമായ ഒരു അവയവമാ
യി ചമച്ചതു വിചാരിച്ചാൽ ആയതു ഉടയവന്റെ ജ്ഞാനത്തെ
യും വൈഭവത്തെയും കുറിച്ചു നമുക്കു ഏറ്റവും വലിയൊരു സാ
ക്ഷി കൊടുക്കുന്നു താനും.

C. THE TEETH.

4. പല്ലുകൾ (ദന്തങ്ങൾ Dentes).

I. പല്ലുകൾ മുഖത്തിൻ മേലേത്ത രണ്ടു അരവെല്ലുകളിലും
കീഴേത്ത താടിയെല്ലിലും ഉറെച്ചു നാട്ടി നില്ക്കുന്നു. അവറ്റിന്നു
അസ്ഥിക്കൊത്ത രൂപണം 1) ഉണ്ടെങ്കിലും അവ ശരീരത്തിന്റെ
എല്ലുകളിൽനിന്നു പലവിധേന ഭേദിച്ചിരിക്കുന്നു. ശേഷം അ
സ്ഥികൾ മാനുഷകണ്ണിന്നു മറഞ്ഞിരിക്കേ പല്ലുകൾക്കു വെളിയേ
കാണപ്പെടുന്ന ദന്താഗ്രവും 2) അസ്ഥിക്കകത്തു നില്ക്കുന്ന വേരും3)
എന്നീ രണ്ടംശങ്ങളും ഉണ്ടു. മറ്റെ എല്ലുകൾ വല്ല പ്രകാരം ത
മ്മിൽ ഇണെച്ചിരിക്കേ പല്ലുകൾ താന്താങ്ങടെ തടത്തിൽനിന്നു
ഇളകി പൊരിഞ്ഞു പോകായ്വാൻ വേണ്ടി ഊൻ 4) എന്നൊരു
കടുപ്പവും മാംസപ്രായവുമുള്ള വസ്തു കൊണ്ടു ഉറപ്പിച്ചു നിൎത്തി
യിരിക്കുന്നു. ആകയാൽ പല്ലുകൾ ഉതിൎന്നു വീണാലും ശരീരത്തി
ന്റെ ഓരോ അവയവങ്ങൾ പോയ്പോയതിന്നോളം നഷ്ടമില്ല.
പല്ലുകൾ മറ്റെല്ലാ അസ്ഥികളിൽനിന്നു ഭേദിച്ച ദന്താസ്ഥി
(നാഗദന്തവസ്തു)5) എന്നൊരു വകപൊരുളാൽ രൂപിച്ചു കിട
ക്കുന്നു. ദന്താഗ്രത്തിന്നു എപ്പോഴും നനവും കൂടക്കൂടെ വായു മുത
ലായതും തട്ടി വരുന്നതിനാൽ പല്ലുകൾക്കു കേടു പറ്റായ്വാൻ
അതു പളുങ്കിന്നൊത്ത കാചക്കൂട്ടു 6) കൊണ്ടു പൊതിഞ്ഞിരിക്കുന്നു.
അതിന്നു ദന്തകാചം എന്ന പേർ ആക. അതിനാൽ ഓപ്പമിട്ട പ
[ 19 ] ല്ലിന്റെ ഒളിമ (ദംശനാശു) 1) ഉണ്ടാകുന്നു. പല്ലുകളുടെ ഇരു
ഭാഗങ്ങളിൽ ദന്തകാചത്തിന്റെ കനം അല്പമാക കൊണ്ടു ആയ
തു വിണ്ടു കീറുകയോ അടൎന്നു പോകയോ ചെയ്യുന്നിടത്തു തന്നേ
പല്ലിന്റെ കേടു 8) തുടങ്ങുന്നു. രോമങ്ങൾ വളരും പ്രകാരം പ
ല്ലുകളും ഒരു തോൽ സഞ്ചിയിലേ ദന്താങ്കുരത്തിൽനിന്നു ക്രമേണ
മുളച്ചു വളൎന്നു (പല്ലിനു തറയിട്ടു) ഊനിൽനിന്നു ദന്താഗ്രമാ
യി പുറപ്പെട്ടു വരുന്നു. പല്ലുകളേ പോറ്റേണ്ടതിന്നു വല ക
ണക്കേ ഏറ്റവും നേരിയ മജ്ജാതന്തുക്കൾ അവറ്റിൻ ഉള്ളിൽ
പടൎന്നു കിടക്കുന്നു. പല്ലിൻ വേരുള്ളിലുള്ള നേരിയൊരു തോൽ
കൊണ്ടു വേരുകൾ താടിയെല്ലുകളോടു ഏച്ചു കിടക്കുന്നു. ആ തോ
ലിന്നു കടച്ചൽ തട്ടുമ്പോൾ പൊറുത്തു കൂടാത്തേടത്തോളം വേദന
ഉണ്ടാകും.

3)

II. 1. പല്ലുകളുടെ മുഖ്യമായ പ്രവൃത്തി ഭക്ഷണസാധനങ്ങ
ളെ കടിച്ചു നുറുക്കി ചവെച്ചു അരക്കുക തന്നേ. അതിന്നായി ക
ടുപ്പമുള്ള ചില മാംസപേശികൾ 12) സഹായിക്കുന്നു. അതിൽ
(1) രണ്ടു മതിലെല്ലുകളുടെ പേശികളും, (2) താടിയെല്ലിൽ ഒട്ടിയ
വലിയ ചിറകിന്നൊത്ത രണ്ടു പേശികളും മുഖ്യമുള്ളവ. താടി
യെല്ലിലുള്ളവകൊണ്ടു എത്രയോ ഉറപ്പുള്ള തീൻപണ്ടങ്ങളെ
പോലും ചവച്ചു ജീൎണ്ണകോശത്തിൽ ഉരുമായുന്നതു സാധിക്കുന്നു.
(ആസ്സ്) തിരിക്കല്ലിന്നൊത്ത മേൽകീഴ് പൽനിരകളുടെ ഇടയിൽ
പെടുന്ന തീൻപണ്ടങ്ങളെ നുറുക്കി ചതെച്ചരെച്ചു അവ ആസ്സിൽ
നിന്നൊഴിയുമ്പോൾ നാവു ഉള്ളിൽനിന്നും ചിറിചുണ്ടുകൾ പു
റത്തുനിന്നും അവറ്റെ തിക്കി നീക്കി ഉമിനീരോടു (വാനീർ) ചേ
[ 20 ] ൎത്ത ശേഷം ഭക്ഷണനാളത്തുടെ ജീൎണ്ണകോശത്തിലേക്കു ഇറങ്ങി
ത്താഴും.

2. പല്ലുകൾ വിശേഷിച്ചു സംസാരിക്കേണ്ടതിന്നു അത്യാവ
ശ്യം. അവ നാവിന്നു ഉച്ചാരണത്തിൽ തക്ക തടമായി നില്ക്കുന്ന
തു കൂടാതെ ദന്ത്യങ്ങൾ ഊഷ്മാക്കൾ താലവ്യങ്ങൾ രലാദികൾ എ
ന്നീവക അക്ഷരങ്ങളെ ഉച്ചരിക്കേണ്ടതിന്നു പല്ലുകളാലേ സാധി
ക്കൂ. വയസ്സന്മാൎക്കും തൊണ്ടന്മാൎക്കും മാത്രമല്ല ചിലപ്പോൾ പ
ല്ലില്ലാത നടുപ്രായക്കാൎക്കും പലപ്പോഴും നേരാംവണ്ണം ഉച്ചരി
പ്പാൻ കഴിവു വരായ്കയാൽ വിലാത്തിക്കാർ നാഗദന്തം 1) കൊ
ണ്ടുണ്ടാക്കിയ പല്ലുകളെ കൊള്ളിച്ചു വരുന്നു.

3. മുഖത്തിന്റെ അഴകിന്നും പല്ലുകൾ വേണം. മൂന്നാര
ത്തേ പല്ലു ഉതിൎന്നാൽ വെറും നൊണ്ണുകൊണ്ടു അധരങ്ങൾക്കു ആ
ധാരം പോരായ്കയാൽ അവ ഉള്ളിൽ വലിയുകയും അണ്ണിപ്പല്ലു
കൾ കൊഴിഞ്ഞാൽ കവിൾ ഒട്ടിപ്പോകയും ചെയ്യും.

III. സകല അവയവങ്ങളേക്കാൾ പല്ലുകൾ മനുഷ്യന്നു അ
ധികം വേദന വരുത്തുന്നു. മുളച്ചു വരാറാകുമ്പോൾ ശിശുക്കൾ
പലപ്പോഴും അത്യന്തവേദനയും പനിയും അവ വന്നതിന്റെ
ശേഷമോ പ്രായമുള്ളവരിൽ അനേകർ ഓരോ പീഡകളും സഹി
ക്കേണ്ടിവരുന്നു. ഇതു നിമിത്തം പല്ലുകളെ പതിവായി തേച്ചുവെ
ടിപ്പാക്കുന്നതു അത്യാവശ്യം. കടുപ്പവും ചൂടും തണുപ്പും ഏറുന്ന
വസ്തുക്കളെ കഴിക്കാതെ ഭക്ഷിച്ചു തീൎന്നയുടനെ വായി കവളി കു
ലുക്കുഴിഞ്ഞു പല്ലുകളെ വെടിപ്പാക്കുക ശീലിക്കേണം. പല്ലിട
യിൽ തടഞ്ഞു ചൊരുകിക്കിടക്കുന്ന ഇറച്ചിയുടെ ശേഷിപ്പുകളും
മറ്റും അളിഞ്ഞുപോകകൊണ്ടു ഇറച്ചിതിന്നികളുടെ പല്ലുകൾ
ക്കു മറ്റവരുടേതിനേക്കാൾ വേഗം കേടുപറ്റുന്നു. അപ്രകാരമു
ള്ള ദന്തങ്ങളിൽ അണുപോലെ ഏറ്റവും ചെറിയ കൃമികൾ ഉള
വായ ശേഷം കുത്തുന്നതും ചൂലുന്നതുമായ ഒരു വേദനയെ വരു
ത്തുന്നു. ഈ വക പല്ലുകൾക്കു കൃമിദന്തം എന്നും പുഴുപ്പല്ലു എ
ന്നും പേർ പറയുന്നു. എന്നാൽ മേൽപറഞ്ഞ സംഗതികൾ കൂ
ടാതെ വല്ലാത്ത വായിനീർ (ലാല) ജീൎണ്ണകോശത്തിലേ ഓരോ
[ 21 ] രോഗങ്ങൾ ദുൎന്നടപ്പു എന്നിത്യാദികളാൽ കൃമിദന്തങ്ങൾ ഉണ്ടാ
കാറുണ്ടു. എങ്ങിനെ ആയാലും പല്ലുകളെ തേച്ചു വെടിപ്പാക്കുക
നല്ലൂ. തുളഞ്ഞു പോയ പല്ലിൽ കാറ്റു കടക്കായ്വാൻ നേരിയ ഒരു
ശസ്ത്രം കൊണ്ടു കൃമിസ്ഥലത്തെ ചുറണ്ടി മോറി പൊന്നോ വെ
ള്ളിയോ മറ്റോ കൊണ്ടു നിറച്ചു വെക്കേണ്ടതു. പല്ലുവേദനക്കു
ഞരമ്പുകടച്ചൽ ഹേതുവായാൽ അരി അപ്പം എന്നിവകൊണ്ടു
ണ്ടാക്കി ചൂടുള്ള പിഷ്ടകങ്ങളോ കടുകു പത്തിയോ അവീനോ വീ
ഞ്ഞിൻ ദ്രാവകവും കൎപ്പൂരവും ചേൎത്തുള്ളോരു കൂട്ടോ എന്നിവയും
മറ്റും ശമനം വരുത്തും. ഈ വക ഔഷധങ്ങളെ കൊണ്ടു ആ
ശ്വാസം കാണാത്ത കൃമിപ്പല്ലുകളെ പറിച്ചു കളയാവു.

പല്ലുകൾ ഒ
റ്റപ്പല്ലുകളും ഇ
രട്ടപ്പല്ലുകളും എ
ന്നീരണ്ട് വക ആ
കുന്നു.

ഒറ്റപ്പല്ലുകളാ
യ എട്ടു ഉമ്മരപ്പ
ല്ലുകളും നാലു കൂ
ൎച്ചൻ (കൂൎമ്മൻ) പല്ലു കളും എന്നിവറ്റിന്നു ഒരേ വേരുള്ളൂ.

ഇരട്ടപ്പല്ലുകളായ എട്ടു ചെറിയ അണപ്പല്ലുകൾക്കു (കുലപ്പല്ലു
കൾ) രണ്ടും, പന്ത്രണ്ടു വലിയ അണപ്പല്ലുകൾക്കു മുന്നും നാ
ലും വീതം വേരുകളുണ്ടു.

ശിശുക്കൾക്കു എട്ടു ഉമ്മരപ്പല്ലുകളും നാലു കൂൎച്ചൻ പല്ലുകളും
എട്ടു ചെറു അണപ്പല്ലുകളും മാത്രമേ ഉള്ളൂ. അവ ഏഴു തുടങ്ങി
പതിനാലാം വയസ്സിനകം കഴിഞ്ഞു പോകകൊണ്ടു അവറ്റിന്നു
ബാലദന്തങ്ങൾ എന്നു പേർ.10) അതിനു പകരം പഴയ വേ
രിൽനിന്നു പുത്തൻ പല്ലുകൾ തെഴുത്തും അണ്ണിപ്പല്ലുകൾ മുളെ
ച്ചും പരുവ പ്രായത്തിൽ തികഞ്ഞും നിരന്നും വരുന്നു. അന്നിള
കിയ പല്ലുകളെ പൊരിക്കാഞ്ഞാൽ നല്ല പല്ലു വളരുന്നതിന്നു ത
ടങ്ങലായി ഊനിന്നു പുറത്തു പല്ലുകൾ മുളെക്കയും എന്നിട്ടും വ
[ 22 ] ഴിയെ ബാലദന്തം കഴിഞ്ഞു പോകയും ചെയ്യും വാൎദ്ധക്യത്തിൽ
ദന്താഗ്രങ്ങൾ തേഞ്ഞു തേഞ്ഞും ഇളകി ഉതിൎന്നും കൊഴി
ഞ്ഞു വീഴും.

ഈ പുസ്തകവായനക്കാരിൽ പല്ലുനോവു സഹിക്കുന്നവർ
മേല്പറഞ്ഞ പോക്കുവഴികളെ പരീക്ഷിച്ചാൽ കൊള്ളാം.

D. THE BONES OF THE TRUNK.

ഉടമ്പെല്ലുകൾ — ദേഹാസ്ഥികൾ.

ഉടലിൻ എല്ലുകൾ അഞ്ചു വിധകമാകുന്നു.
൧. നെടുമുള്ളിലേ മുതുകെല്ലുകൾ ഇരുപത്തുനാലു. 1)
൨. മൂടുപൂണെല്ലു ഒന്നു. 2)
൩. വാരിയെല്ലുകൾ ഇരുപത്തുനാലു. 3)
൪. എതിർമുള്ളു ഒന്നു. 4)
൫. ഉക്കെൽക്കെട്ടു ഒന്നു. 5)

1. കൃഷിസ്ഥലങ്ങളിൽ കണ്ണുകൊള്ളുന്നതിന്നു പുല്ലുകൊണ്ടും
[ 23 ] മറ്റും അവലക്ഷണമായ ആളുരു നാട്ടമേൽ കെട്ടി നിൎക്കനേ വെ
ക്കുന്നു. അതിന്നു കുനിവാനോ ചരിവാനോ പാടില്ല. അപ്രകാ
രം വേണമെങ്കിൽ അതിന്റെ പുറം കൂട്ടി കെട്ടിയ നാട്ട കണ്ടന്തു
ണ്ടായിരിക്കേണം. ഇതു തന്നെ മാനുഷ ശരീരസ്ഥിതിയിൽ വിള
ങ്ങുന്നു. മനുഷ്യന്റെ നെടുമുള്ളു 1) ഒരു നാട്ടകണക്കേയല്ല. അതു
കടുത്തുരുണ്ട ഇരുപത്തുനാലു തുണ്ടങ്ങളായിരിക്കുന്നു. അവറ്റിൻ
മേൽ കീഴ്പുറങ്ങൾ ഓരായം ചേരുമാറ്റു പരന്നു കൂൎച്ചം 2) കൊണ്ടു
യോജിച്ചിരിക്കുന്നതിനാൽ സൎവ്വശരീരാംശങ്ങൾക്കു തക്ക ഉറപ്പും
ആക്കവും സാധിക്കയും ഉടൽ കുനിഞ്ഞു നിവിൎന്നു തിരിഞ്ഞു വ
ളഞ്ഞു കൊൾവാൻ സ്വാധീനമായിരിക്കയും ചെയ്യുന്നു. ഓടൽ
പോലെ ഇരിക്കുന്ന ഈ അസ്ഥിയുടെ മദ്ധ്യത്തിൽ മൃദുവായി ചു
കന്നു തടിച്ച അകമജ്ജ 3) കേടു വരാതെ തല തുടങ്ങി അറ്റത്തോ
ളം നിറഞ്ഞിരിക്കുന്നു. ഈ മജ്ജയിൽനിന്നു സ്പൎശ്ശം സ്വേഛ്ശാച
ലനം 4) എന്നിവറ്റിന്നു പറ്റിയ ഓരോ മജ്ജാതന്തുക്കൾ ശരീര
ത്തിൽ എങ്ങും പടൎന്നു കിടക്കുന്നു. ഈ മജ്ജസ്തംഭത്തിന്നു ഒരു
സൂചി മാത്രം തട്ടിയാൽ ഉടനെ തരിപ്പം മരണവും ഉണ്ടാകും അ
ല്ലായ്കിൽ ചിലപ്പോൾ സ്പൎശ്ശമോ സ്വേഛ്ശാചലനമോ മാത്രം ഇ
ല്ലാതെ പോകും താനും. മേൽക്കുമേൽ കിടക്കുന്ന ഈ മുതുകെ
ല്ലുകൾ തെറ്റി അകമജ്ജെക്കു ഹാനി വരാതവണ്ണം ഇരുഭാഗങ്ങ
ളിൽ അവറ്റെ തമ്മിൽ ഇണെച്ചു ചേൎക്കേണ്ടതിന്നു ചിറകിന്നൊ
ത്ത ആണികൾ ഉണ്ടു. നേരേ പുറത്തു അകമജ്ജയെ കാപ്പാൻ
തക്ക ഓരോ തുണ്ടെല്ലോടു ചേൎന്നിരിക്കുന്നതായ അവയെ മനു
ഷ്യൻ നിവിൎന്നാലല്ല കുനിഞ്ഞാൽ തന്നെ നന്നായി കാണു
കയും ചെയ്യാം.

നെടുമുള്ളിന്റെ ആകൃതിയെ നോക്കിയാൽ ആയതു ചൊവ്വല്ല
രണ്ടു സ്ഥലത്ത് വളഞ്ഞതായിരിക്കുന്നു. അതിന്റെ പ്രയോജ
നമോ മനുഷ്യൻ ഓടിച്ചാടിതുള്ളിനടക്കുമ്പോൾ അതിനാലു
ള്ള കടുത്ത ഇളക്കം ഉരത്തോടല്ല മെല്ലനേ മാത്രം തലയിൽ എ
[ 24 ] ത്തി തലച്ചോറ്റിന്നു യാതൊരു പ്രകാരവും കേടുപാടു തട്ടിക്കാ
തെയിരിപ്പാൻ തന്നേ. നെട്ടെല്ലിന്നു തലെക്കൽ വണ്ണം കുറക
യും ഉക്കെൽക്കെട്ടോടു അടുക്കുമളിൽ തടിപ്പു ഏറുകയും ചെ
യ്യുന്നു. അതിനെ മൂന്നംശമായി വിഭാഗിക്കാറുണ്ടു. കഴുത്തുമുള്ളു
കൾ ഏഴും 2) മുതുമുള്ളുകൾ പന്ത്രണ്ടും 2) കടിമുള്ളുകൾ അഞ്ചും 4)
എന്നിങ്ങനേ മൂന്നു പങ്കു തന്നേ 5).

1. കഴുത്തുമുള്ളുകളിൽ ചെണ്ടക്കുറ്റി കണക്കേ തലയെ ചുമ
ക്കുന്ന ആധാരാസ്ഥിയും 6) അതിൻ കീഴേ പല്ലോടൊത്ത ദന്താ
സ്ഥിയും 7) മറ്റുള്ളവറ്റിൽനിന്നു ഭേദിച്ചിരിക്കുന്നതു തലയെ യ
ഥേഷ്ടം അങ്ങും ഇങ്ങും മേലും കീഴും ഇളക്കിക്കൊൾവാൻ തന്നേ.
ഈ പലവക തിരിച്ചൽ സാധിക്കേണ്ടതിന്നു ആ മുള്ളുകൾക്കു ത
മ്മിൽ അധികം മുറുകിയിടുങ്ങിയ പിടിത്തമില്ലെങ്കിലും തലയുടെ
ഭാരം അവറ്റെ ഇടവിടാതെ അമൎത്തി വരികയാൽ വേണ്ടുന്ന ഉ
റപ്പു കൂടുന്നു താനും. എന്നാൽ തൂക്കിക്കളയുന്നവരുടെ തലയിൽ
ഉടലിന്റെ ഭാരമെല്ലാം തൂങ്ങുമ്പോഴോ അവരുടെ നെട്ടെല്ലു വലി
ഞ്ഞു ആ രണ്ടു മുള്ളുകൾ എളുപ്പത്തിൽ ഓരായം വിട്ടുളുക്കി ആ
ഘനം നിമിത്തം പൊട്ടിപ്പോകുന്നതുകൊണ്ടു പെട്ടെന്നു മരണമു
ണ്ടാകുന്നു. ഇതോൎത്താൽ തുമ്പില്ലാത്ത വിനോദത്തിന്നായി കുട്ടി
കളെ തലപിടിച്ചു പൊന്തിക്കുന്നതും മറ്റും അനൎത്ഥമുള്ള കളി
[ 25 ] യെന്നും പലർ അതിനാൽ മരിക്കയോ മറ്റവൎക്കു ഓരോ കേടു ത
ട്ടുകയോ ചെയ്തിരിക്കുന്നു എന്നും ബോധിക്കും.

2. പന്ത്രണ്ടു മുതുമുള്ളുകളിൽനിന്നു അവ ഓരോന്നിനുനിന്നു രണ്ടു
വാരിയെല്ലുകൾ വീതം മുളെച്ചിരിക്കയാൽ അവ ഇരുപത്തുനാലു വാരി
യെല്ലുകൾക്കു ആധാരം ആകുന്നു.

3. നെടുമുള്ളു തലക്കൽ നേരിയതും കടിപ്രദേശത്തു തടിച്ച
തും ആകകൊണ്ടു കടിമുള്ളുകൾ അഞ്ചും തടി ഏറിയവയാകുന്നു.
അതു ശരീരത്തിന്റെ ആട്ടം കുനി മറിക തിരിക മുതലായ അ
നേക വിവിധ അനക്കങ്ങൾക്കുപയോഗമുള്ളതു. ആകയാൽ മനു
ഷ്യന്നൊത്ത മൈയൊതുക്കമുള്ള സൃഷ്ടി വേറേയില്ല എന്നറിവൂ
താക.

2. മൂടുപൂണെല്ലു. സാക്ഷാൽ നെട്ടെല്ലിന്റെ തുടൎച്ചയായ
മൂടുപൂണെല്ലിന്നു ശിശുപ്രായസ്ഥൎക്കു അഞ്ചു മുള്ളുകൾ ഉണ്ടെങ്കി
ലും അവ കറേകാലം കൊണ്ടു ഏകദേശം ഓരെല്ലായി ചമയുന്നു.
ക്രൂശാകൃതിയുള്ള ഈ എല്ലു നെട്ടെല്ലിന്റെ കടിത്തലയും ഉക്കെൽ
ക്കെട്ടിൻ പിൻപുറത്തു വൈരപ്പൂൾ കണക്കേ കുടുക്കിയ എ
ല്ലും അത്രേ. അതിനോടു മുമ്പറഞ്ഞ നാലു നേരിയ വാലെല്ലുകൾ
തുടൎന്നു നെട്ടെല്ലു അവസാനിക്കയും ചെയ്യുന്നു. ഇവ അടിവയ
റ്റിന്നു ആക്കമായി നില്ക്കുന്നു.

3. വാരിയെല്ലുകളും എതിർമുള്ളും. ഹൃദയവും ശ്വാസകോ
ശങ്ങളും ചരതിച്ചുകൊള്ളേണ്ടതിന്നു ഏറ്റവും ഉറപ്പുള്ള അറ ക
ണക്കേ ഇരുഭാഗങ്ങളിലും ചാപാകൃതിയിൽ വളഞ്ഞു നേരിയ
പന്ത്രണ്ടീതു വാരിയെല്ലുകൾ മുൻ പറഞ്ഞപ്രകാരം ൧൨ മുതുമു
ള്ളുകളിൽനിന്നു തുടങ്ങി നെഞ്ഞറെക്കു വേണ്ടുന്ന ഇടം ഉണ്ടാ
വാൻ തക്കവണ്ണം ഒന്നിച്ചു കൂടുന്നു. അതിൽ മേലേയുള്ള ഏഴീ
തു നേൎവ്വാരികൾ 1) കട്ടാരം കണക്കേയുള്ള എതിൎമ്മുള്ളിന്റെ 2)
കൂൎച്ചത്തോടു അവറ്റിന്റെ കൂൎച്ചാഗ്രങ്ങളാൽ ചേരുകയും ശേ
ഷം കീഴുള്ള പഴുവാരികൾ 3) അതാതിൻ കൂൎച്ചാന്തങ്ങൾകൊണ്ടു
അന്യോന്യം ചേൎന്നു മേലുള്ളവറ്റോടും ഇണങ്ങുകയും ചെയ്യുന്നു.
ആ സ്ഥലത്തിന്നു നെഞ്ഞറക്കുഴി എന്നും കീഴോട്ടു അള്ള 4) എ
[ 26 ] ന്നും ചൊല്ലന്നു. ഇങ്ങിനെ നെഞ്ഞറപ്പലകയും പുറവും ആമ
ത്തോടു പോലെ കടുപ്പമല്ലാ പൊങ്ങിപ്പുള്ളതാകയാൽ 1) തല്ലും
കുത്തും തട്ടും മുട്ടും തെറിച്ചു പോകുന്നതുകൊണ്ടു നെഞ്ഞറപ്പ
ണ്ടങ്ങൾക്കു കേടുപാടു വരാതെയിരിക്കുന്നു. ഉള്ളിൽ കൂൎച്ചയും
കൊഴുപ്പും ഏറിയിരിക്കയാൽ കഠിനനെഞ്ചൻ എന്നും നെഞ്ഞൂ
റ്റക്കാരൻ എന്നും ചൊല്ലുവാൻ സംഗതി വരുന്നതു.

4. ഉക്കെൽക്കെട്ടു ഒന്നായിരിക്കുന്നു എ
ങ്കിലും അതിന്നു നാലു പകുതികളുണ്ടു. കു
ണ്ടങ്കിണ്ണം പോലെ രണ്ടു വലിയ അസ്ഥി
കൾ മുമ്പറഞ്ഞവണ്ണം വഴിയോട്ടു മൂടുപൂ
ണെല്ലു എന്ന വൈരപ്പൂൾകൊണ്ടു തമ്മി
ൽ ചേൎന്നിരിക്കയും മുമ്പോട്ടോ തുറന്നിരിക്കയും ചെയ്യുന്നു. അതി
നു ഇടുപ്പെല്ലു എന്നു പേർ 2). ഇവ നെട്ടെല്ലിന്നു ആധാരമായി
രിക്കുന്നതല്ലാതെ ജലബാധാശ്രമാദികൾക്കു വേണ്ടിയ ഇടംകൊ
ടുക്കുകയും ചെയ്യുന്നു. ഈ അസ്ഥികൾ മുമ്പുറത്തു വളഞ്ഞുകൊ
ണ്ടു തമ്മിൽ ചേരുന്ന സ്ഥലത്തിന്നു നാണിടമെല്ലു 3) എന്നു
പേർ. അതിന്റെ കീഴിൽ തമ്മിൽ വേൎപെട്ടു വളയം കണക്കേ
അതിനോടു ഇണഞ്ഞ രണ്ടു ചണയെല്ലുകൾ 4) ആസനത്തിന്നു
ആക്കമായിരിക്കുന്നു ചണ്ണയെല്ലിന്റെ ദ്വാരങ്ങളിൽ അല്ല ഇടു
പ്പെല്ലിന്റെ അടിയിൽ കിടക്കുന്ന തടത്തിൽ തുടയെല്ലിന്റെ കു
മള 5) പിടിച്ചിരിക്കുന്നതുകൊണ്ടു കീഴവയവങ്ങൾ ഉക്കെൽക്കെ
ട്ടിൽനിന്നു പുറപ്പെടുന്നു.

ഈ അസ്ഥികൾ ശിശുപ്രായത്തിൽ മൃദുവും കൃശവും ആക
കൊണ്ടു കുട്ടികളെ നിവിൎന്നു ഇരിപ്പാനോ നില്പാനോ നിൎബ്ബന്ധി
ച്ചാൽ ഉടലെല്ലുകൾക്കു ദോഷമേ വരികേയുള്ളു; തത്രപ്പെട്ടാൽ താ
ടിവരാ എന്നു പഴഞ്ചൊൽ ഉണ്ടല്ലോ. [ 27 ] മേല്പറഞ്ഞ അസ്ഥികളാൽ നെഞ്ഞറ, അള്ള, കടിയറ എ
ന്നീ മൂന്നു മടകൾ ഉടലിൽ ഉളവാകുന്നു.

IV. THE BONES OF THE EXTREMITIES.

കരചരണാസ്ഥികൾ.

1. കരാസ്ഥികൾ. The upper Extremities.

ഉടലിൻ മേൽഭാഗത്തു ഇരുപുറങ്ങളിലും മുപ്പത്തുരണ്ടീതു അ
സ്ഥികളോടു കൂടിയ കയ്യെല്ലുകൾ ഇരിക്കുന്നു. അവയാവിതു:

൧. ഉടലിന്റെ പിൻപുറത്തുള്ള കൈപ്പല(ക)ച്ചട്ടുവം 1).

൨. എതിർ മുള്ളിന്റേയും കൈപ്പലയുടെയും മദ്ധ്യേ ഇരിക്കു
ന്ന പൂണെല്ലു 2).

൩. കൈത്തണ്ടെല്ലു 3).

൪. മുട്ടെല്ലും4) തിരിയെല്ലും5) എന്നീ രണ്ടു അസ്ഥികളെ
ക്കൊണ്ടു ചേൎക്കപ്പെട്ട മുഴങ്കൈ.

൫. കൈപ്പടത്തിന്റെയും വിരലുകളുടെയും അസ്ഥികൾ ഇ
രുപത്തേഴു 6).

തണ്ടെല്ലിന്റെ കമളകൈപ്പലച്ചട്ടുകത്തിൻ അക്രാരിത്തേ
ങ്ങയുടെ മുറി പോലെ വില്ലിച്ചു കഴിഞ്ഞ തടത്തിൽ ശില്പമായി
ചേൎന്നിരിക്കയാൽ അതിന്നു തോന്നിയ വിധത്തിൽ വീശുവാൻ
സ്വാതന്ത്ര്യം ഉണ്ടാകുന്നു.


6) [ 28 ] ൧. ൨. ഘനമുള്ളൊരു ഭാരത്തെ തോളിന്മേൽ ചുമത്തി വെ
ച്ചാലും അതിനാൽ കൈപ്പലകയും തണ്ടെല്ലിൻ കുമളയും (മൊ
ട്ടും) മുമ്പോട്ടു തെറ്റിപ്പോകാതിരിക്കേണ്ടതിന്നു പൂണെല്ലു കൈ
പ്പലകയെ ഒരു ചാരു മല്ലു കണക്കേ താങ്ങുന്നു. അതോ എതിൎമ്മു
ള്ളിന്റെ മേലേത്ത അറ്റത്തു ചേൎന്നു വരുന്ന പൂണെല്ലുകൾ ചു
മലിന്റെ മുമ്പുറത്തുള്ള വള്ളുകണക്കേ വളഞ്ഞു ചെന്ന ശേഷം
തണ്ടെല്ലു കൈപ്പലച്ചട്ടുകത്തിൽ കൂടുന്ന കെണിപ്പിന്റെ മീതെ
തന്നേ ചട്ടുകത്തോടു ഇണയുന്നു. ഈ കൈപ്പലകച്ചട്ടുകം വേറെ
വല്ല അസ്ഥികളോടു വല്ല കെണിപ്പിനാൽ സന്ധിച്ചുകൊള്ളാ
തെ ഉരത്തപേശികളെ കൊണ്ടു ഇങ്ങും അങ്ങും തളെച്ചു കിടക്ക
യാൽ അതിന്നും കൈകൾക്കും നിനെച്ചപോലെ അനക്കവും ആ
ക്കവും സാധിക്കുന്നു.

൩. ൪. തണ്ടെല്ലിനോടു ഇണഞ്ഞു ചേൎന്നു കിടക്കുന്ന മുഴ
ങ്കൈ തിരിച്ചു മറിപ്പാൻ തക്കവണ്ണം നേരിയതും തടിച്ചതുമായ ര
ണ്ടസ്ഥികൾ അതിന്നായി ആവശ്യം തന്നേ.

ഊഞ്ചൽ ഉത്തരത്തിന്മേൽ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊ
ണ്ടിരിക്കും പ്രകാരം മുഴങ്കൈയെ അങ്ങും ഇങ്ങും തിരിക്കേണ്ടതി
ന്നു നേരിയ തിരിയെല്ലു മുട്ടെല്ലാകുന്ന ഉത്തരത്തെ ഒരു വിധേന
ചുറ്റേണം. കൈ മടക്കുമ്പോൾ മുട്ടെല്ലിന്റെ മേൽതല (കുമള)
മുഴപോലെ മുന്തുന്നു. അവിടെ മുട്ടിയാൽ ഭുജം ആകേ തരിച്ചു
പോകയും ചെയ്യും. ഈ രണ്ടെല്ലുകൾ കൈപ്പടത്തോടു ചേരു
ന്നേടത്തിന്നു മണിക്കണ്ടം 2) എന്നു പേർ. [ 29 ] ൫. കൈ വിരലുകളെ എളുപ്പത്തിൽ ഇളക്കുവാനും ഓരോ പ്ര
വൃത്തിയെ ചെയ്വാനും കൈപ്പടം രണ്ടു വരിയായി കിടക്കുന്ന എട്ടു
ചെറിയ അസ്ഥികളാൽ രൂപിച്ചിരിക്കുന്നതു കൂടാതേ അവറ്റി
ന്നും വിരലുകൾക്കും മദ്ധ്യേ അഞ്ചു നീണ്ട അസ്ഥികളും ഓരോ വി
രലിന്നു മുമ്മൂന്നും തള്ളവിരലിന്നു രണ്ടും നേരിയ എല്ലുകളും ഉണ്ടു. 1)

2. The lower Extremities ചരണാസ്ഥികൾ.

കാലെല്ലുകളുടെ വിവരം കൈകളുടേതിന്നു തുല്യം. ഓരോഭാ
ഗത്തു മുപ്പതീതു എല്ലുകൾ ഉണ്ടു. അവയാവിതു:

൧. തുടയെല്ലു 1).
[ 30 ] ൨. നിട്ടെല്ലും 1) കാൽവണ്ണയെല്ലും 2) കൂടിയ മുഴങ്കാൽ.

൩. മുട്ടു ചിരട്ട 3).

൪. കാലിന്നും അതിൻ വിരലുകൾക്കും ഉള്ള അസ്ഥികൾ 26.

ശരീരത്തെ താങ്ങിക്കൊള്ളുന്ന തുടയെല്ലിന്നു സകല അസ്ഥികളി
ലും നീളവും ഉറുതിയും ബലവുമുണ്ടു. അതിന്റെ കുമള മുമ്പേ
കാണിച്ചതിൻവണ്ണം ഇടുപ്പെല്ലിന്റെ തടത്തിൽ അമിഴ്ത്തി ഇണെ
ച്ചു വരുന്നു. എന്നാൽ മനുഷ്യൻ ആടാതേ ഉറെച്ചു നില്ക്കേണ്ട
തിന്നും തുടയെല്ലു കുമളകൾ തടങ്ങളിൽനിന്നുളുക്കാതിരിക്കേണ്ടതി
ന്നും ആ തുടയെല്ലകൾ ചൊവ്വല്ല അസാരം വളഞ്ഞിരിക്കുന്ന
തൊഴികേ ഇടുപ്പെല്ലുകളിൽ ചിനമ്പു അകന്നും മുട്ടുകൾക്കു സ
മീപം അടുത്തും ഇരിക്കുന്നു. തുടയെല്ലിന്റെ മേലും കീഴും ഉള്ള
തടിച്ച മാംസപേശികൾ വണ്ണമുള്ള മുഴകളായി കാണപ്പെടുന്നു.
അവറ്റാൽ തുടയെല്ലിനെ ഇടുപ്പെല്ലിന്റെ തടത്തിൽ (ഉരുളി
യിൽ) അൎദ്ധവൃത്തത്തോളം തിരിക്കാം.

തുടയെല്ലിന്റെ കീഴംശത്തിലേ മുഴപ്പും (മുഴങ്കാലിന്റെ) നി
ട്ടെല്ലിന്റെ മീതേയുള്ള മുഴപ്പും തമ്മിൽ കെണിച്ചു (കെണിപ്പാ
യി) കൂടുന്നേടത്തിന്നു മുട്ടകെണിപ്പു
(ജാനുസന്ധി) എന്നു പേർ.

അതിന്നു പുറത്തുനിന്നു യാതൊ
രു കേടുപാടു തട്ടായ്വാൻ മുട്ടിൻ ചി
രട്ട ജാനുസന്ധിയുടെ മുമ്പിൽ വെ
ച്ചു കിടക്കുന്നു.

മുഴങ്കൈയെ തിരിക്കേണ്ടതിന്നു
രണ്ടെല്ലുകൾ ആവശ്യമുള്ളതു പോ
ലേ മുഴങ്കാലിനെ തിരിച്ചു ഉറപ്പാ
ക്കേണ്ടതിന്നു തടിച്ച നിട്ടെല്ലും നേ
രിയ കാൽവണ്ണയെല്ലും എന്നീ രണ്ട
സ്ഥികൾ വേണം. എന്നിട്ടും മുഴങ്കാ
ലെല്ലുകളെ കണക്കേ മുഴങ്കാ
ലെല്ലുകളെ തിരിപ്പാൻ അത്ര സ്വാ
ധീനമില്ല. [ 31 ] കാലാകുന്ന പാദത്തിന്നു മൂന്നംശങ്ങളുണ്ടു.

൧. കാലിന്റെ തറെക്കു 1) ഏഴെലുമ്പുകൾ ഉള്ളതിൽ പിൻ
പുറത്തു അടിയിൽ മടമ്പെല്ലും 2) അതിനോടു തൊടുത്ത മേലേ
ത്ത ചാട്ടെല്ലും 3) പ്രമാണം. ഈ ചാട്ടെല്ലിൽ നിട്ടെല്ലിന്റെ കു
ഴിഞ്ഞ തലയും രണ്ടു നരിയാണികളും ഇണഞ്ഞു വരുന്നു. ഉ
ള്ളിലേ നരിയാണി നിട്ടെല്ലിന്റെ മുഴയും പുറത്തേതോ കാൽവ
ണ്ണയെല്ലിന്റെ മുഴയും 4) എന്നേ വേണ്ടു.

൨. കാലിൻ നടുവിലുള്ള അഞ്ചെലുമ്പുകൾകൊണ്ടു മേലിൽ
പുറവടിയും അടിയിൽ ഉള്ളങ്കാലും 5) ഉണ്ടാകുന്നു.

൩. പതിന്നാലു കാൽവിരലെലുമ്പുകൾ 6) പെരുവിരലൊഴി
കേ ഓരോ വിരലിന്നു മുമ്മൂന്നു എലുമ്പുകൾ ഉണ്ടു 12). കാലിന്റെ
അടിയെക്കൊണ്ടു ഇനിയും ഒരു വിശേഷം സൂചിപ്പിക്കേണ്ടതു.
അതോ: ഉള്ളങ്കാൽ പരന്നു (നിരപ്പായി) ഇരുന്നു എങ്കിൽ നട
ന്നു നില്ക്കുമ്പോൾ ശരീരത്തിന്റെ വലിയ ഭാരത്താൽ വേഗത്തിൽ
തളൎച്ചയും അടിക്കു വേദനയും പറ്റുമായിരുന്നു. ഇതൊഴിച്ചു
കാലുകൾക്കു വേണ്ടുന്ന പൊങ്ങിപ്പിനെ (Elasticity) കൊടുക്കേ
ണ്ടതിന്നു സ്രഷ്ടാവു ഉള്ളങ്കാലിനെ വില്ലുപോലെ വളച്ചു തീ
ൎത്തിരിക്കുന്നു. തട്ടൊത്ത അടിക്കാർ മറ്റവരോളം നടപ്പാനും നി
ന്നദ്ധ്വാനിപ്പാനും ആളല്ല. പാദം ഹസ്തത്തോടു ഒരു വിധത്തി
ൽ ഒക്കുന്നതുകൊണ്ടു കയ്യില്ലാത്ത ചിലർ കാൽകൊണ്ടു എഴുതു
കയും ചിത്രം വരെക്കുകയും വീണ വായിക്കുകയും ചെയ്വാൻ ന
ല്ലവണ്ണം ശീലിച്ചിട്ടുണ്ടു.

ഒടുവിൽ ഏപ്പുകളെ കുറിച്ചു അല്പം പറവാനുണ്ടു. നാം ഇ [ 32 ] ത്രത്തോടം പലപ്പോഴും കണ്ടപ്രകാരം അസ്ഥികൾ എല്ലാം
സ്വാധീനാസ്വാധീനങ്ങളായി പ്രവൃത്തിക്കേണ്ടതിന്നു അന്യോ
ന്യം ചേൎന്നിരിക്കുന്നു. അസ്ഥികൾ ഉറപ്പും ബലവുമുള്ള കെട്ടുക
ളാൽ 1) വരിഞ്ഞിരിക്കകൊണ്ടു അവ ഒടിഞ്ഞു പോയാലും
വേൎപെട്ടു പോകയില്ല. വണ്ടിക്കാർ വണ്ടിയുരുളുകൾക്കു കൂടക്കൂടെ
ചെരുവിയും കീലും ഇടുന്നതുപോലെ എല്ലുകളുടെ അറ്റത്തിൽ
നിന്നു ഒരു വിധം നെയി വിടാതേ കെണിപ്പുകളിലേക്കു ഉറ്റി
ചേൎന്നു അവറ്റിന്നു അയവു വരുത്തുന്നു. എന്നാൽ അധികം
ദൂരേ നടക്കയിൽ ഉള്ള നെയി വേഗം ചെലവാകുമ്പോൾ അ
സ്ഥികളുടെ മുഴപ്പുകൾ (അഗ്രങ്ങൾ) തമ്മിൽ ഉരഞ്ഞു പോകു
ന്നതിനാൽ കാൽക്കെണിപ്പുകളിൻ ഉള്ളിൽ വേദനയും വീക്കവും
ഉളവാകും. ഇതു വിശേഷിച്ചു പ്രായം ഏറുംതോറും അനുഭവമാ
യ്വരുന്നു.

ഓരോ പ്രവൃത്തിയെ ചെയ്യേണ്ടതിന്നു ഹസ്തം ആയതു എത്രയോ
ശില്പമായും പാദം ശരീരത്തെ ധരിക്കേണ്ടതിന്നു അത്യന്തം ബ
ലമായും ചമഞ്ഞിരിക്കുന്നു. മൃഗങ്ങളുടെ അസ്ഥിക്കൂട്ടം മനുഷ്യ
രുടേവറ്റിന്നു തുല്യമാകിലും മനുഷ്യന്നു മാത്രം നിവൎന്നുനിന്നു
നടപ്പാനും ദൈവത്തിൻ വിശിഷ്ടക്രിയകളെ കാണ്മാനും കഴിവു
ള്ളു. മഹത്വം തിരണ്ട ഈ ജീവനുള്ള ദൈവത്തെ നിങ്ങൾ വ
ല്ലപ്പോഴെങ്കിലും വണങ്ങി അവന്നു ചെല്ലേണ്ടുന്ന സ്തോത്രത്തെ
ചെലുത്തി ഒപ്പിച്ചുവോ? [ 34 ] II. THE MUSCLES

മാസപേശികൾ.

ഈ ചിത്രം മനുഷ്യ
ന്റെ തൊലിയുടെ കീഴേ
ഇരുന്നു അസ്ഥിക്കൂടിനെ
മൂടിക്കിടക്കുന്ന മാംസപേ
ശികളുടെ കെട്ടുകളെ കാ
ണിക്കുന്നു. വാർമുടിക്കൊ
ത്തവ കൈകാൽമുട്ടുകളുടെ
സന്ധിപ്പിലും വിശറിക്കു തു
ല്യമായവ നെഞ്ഞിൻപുറ
ത്തും പലകപ്രായത്തിലുള്ള
വ വയറ്റിലും വൃത്താകാര
മുള്ളവ കണ്ണിലും മറ്റും കാ
ണാം. [ 35 ] ഇതുവരേ നാം ശരീരത്തിന്നു ഉറപ്പും ബലവും കൊടുക്കുന്ന
അസ്ഥിക്കൂടത്തെ വിവരിച്ചു നോക്കി. അസ്ഥിക്കൂടത്തിൽ ഇളകു
വാൻ തക്ക പലവിധകെണിപ്പുകൾ ഉണ്ടായാലും സ്വകീയമായി
ഇളകുവാൻ കഴിയായ്കകൊണ്ടു അതിന്നു വേറെ ഒന്നു കൂട ആവ
ശ്യം. അതു സാധാരണയായി മാംസമെന്നു പറയപ്പെടുന്ന മാം
സപേശികളത്രേ.

നേരിയ തോൽകൊണ്ടു പൊതിഞ്ഞിരിക്കുന്ന ഓരോ മാംസ
പേശികൾ ശരീരത്തിന്നു വേണ്ടുന്ന ആകൃതിഗുണത്തെയും പുഷ്ടി
യെയും കൊടുക്കുന്നതല്ലാതേ അസ്ഥികളെ ഇളക്കുന്നതിന്നു ഉത
കുന്നു. എന്നാൽ ശരീരത്തിൽ അറുനൂറ്റിൽ പരം മാംസപേശി
കൾ രണ്ടു വിധമായി കാണുന്നു. അസ്ഥിക്കൂടത്തിന്റെയും പുറ [ 36 ] മേയുള്ള തോലിന്റെയും മദ്ധ്യേ ഇഛ്ശാധീനമായ പേശികൾ ഉ
ണ്ടു; അന്തരിന്ദ്രിയങ്ങൾക്കുള്ള സ്വാതന്ത്ര്യപേശികൾ മറ്റേതു.
ഓരോ പേശി ഏറ്റവും മൃദുവായി നേരിയ ചെറു കെട്ടു ക
ളിലുള്ള മാംസനാരുകൾകൊണ്ടു സ്വരൂപിച്ച കൂട്ടം അത്രേ.
ഈ നാരുകളിൽ ചിലവ നേരേയും ചിലവ മടഞ്ഞ ഓല
കണക്കേയും ചിലവ അട്ടിയട്ടിയായിട്ടും ഇരിക്കുന്നു എങ്കിലും
അന്യോന്യം വിരോധമായിരിക്കുന്നില്ല; വയറു എന്നു വേൎപെടു
ന്ന പേശികളുടെ മദ്ധ്യം ഏറ തടിച്ചു അതിന്റെ ഇരു അറ്റ
ങ്ങളും ക്രമേണ നേരിയവയായി തീൎന്നു മാംസത്തെക്കാളും കട്ടി
യുള്ള ഒരു വെളുത്ത വസ്തുവോടു ചേരുന്നു. ആ വസ്തുവിന്റെ
പേർ സ്നായു1) പേശികളുടെ ഈ സ്നായുക്കൾ ഇളകപ്പെടുന്ന
അസ്ഥികളോടു ചേൎന്നു കിടക്കുന്നു.—പ്രവൃത്തിക്കൊത്തവണ്ണം
പേശികൾക്കു പല പ്രകാരമായ വലിപ്പവും തടിപ്പും ആകൃതിഭേ
ദവും ഉണ്ടു. ഇതു മൃഗങ്ങളിലും കാണാം. നടക്കുന്നതിന്നു സ
ഹായിക്കുന്ന ദശപ്പുകൾ നീളവും തടിപ്പുമുള്ളവയാകുന്നു. അതേ
പ്രകാരം തന്നേ മീനുകളുടെ വാലുകളിലും കുരങ്ങുകളുടെ കൈ
കാലുകളിലും ഉണ്ടു. ചവെക്കുന്നതിന്നു സഹായിക്കുന്ന പേശി
കൾ ചെറുതും തടിച്ചതും കണ്ണിന്റെ പേശികൾ ചെറുതും നേ
രിയതും വയറ്റിന്റേതു നേൎമ്മയുള്ളതും ശരീരത്തിലേ ദാരങ്ങ
ളെ അടെക്കുന്നതിന്നു വൃത്താകാരമുള്ളവയും ആകുന്നു. മറ്റു ചി
ലവ ഭൂതക്കണ്ണാടികൊണ്ടു മാത്രം കാണ്മാൻ കഴിവുള്ളു.

പേശികളുടെ ഉപയോഗം. പേശികളുടെ മാംസനാ
രുകൾക്കു തങ്ങളെ തന്നേ കുറുക്കുവാനും നീട്ടുവാനും കഴിവുണ്ടു.
കുറുക്കുന്നതിനാൽ അസ്ഥികൾ തമ്മിൽ അടുക്കുമ്പോൾ പേശി
കളുടെ മദ്ധ്യഭാഗം അധികം വീൎത്തു തടിച്ചു വീങ്ങിയിരിക്കും. അവ
മാറിമാറി കുറുക്കുകയും നീട്ടുകയും ചെയ്യുമ്പോൾ അസ്ഥികൾക്കു
ഇളക്കം ഉണ്ടാകും. അതിന്നൊരു ദൃഷ്ടാന്തം പറയാം: മുഴങ്കൈയെ
അടുപ്പിക്കുന്ന പേശികൾ തുടക്കൈയുടെ മുൻവശത്തും മുഴങ്കയ്യെ
നിവിൎത്തുന്നവ അതിന്റെ പിൻഭാഗത്തും ഇരിക്കുന്നു. നാം മുമ്പേ
വിവരിച്ചപ്രകാരം ഓരോ അസ്ഥികളുടെ ഇരു അറ്റങ്ങൾ ഇരിപ്പി [ 37 ] ൽനിന്നു തെറ്റാതേ
ഇരിക്കേണ്ടതിന്നു കെ
ണിപ്പുകൾ ത്വഗ്ബ
ന്ധം കൊണ്ടു കെട്ട
പ്പെട്ടിരിക്കുന്നു. അപ്ര
കാരം ജാനുവിലും ആ
കയാൽ മുഴങ്കയ്യുടെ
മേലേ അറ്റത്തിൽ
ജാനുവിന്നരികേ ഒരു
കമ്പിയെ ഉറപ്പിച്ചി
ട്ടു തുടങ്കയ്യുടെ മേലേ
ഭാഗത്തു ഒരു ദ്വാര
ത്തെ ചൂന്നു കളഞ്ഞു
ആ കമ്പിയെ അതിലൂടേ ആക്കി അതിന്റെ പിൻഭാഗത്തു ക
മ്പിയുടെ അറ്റത്തെ പിടിച്ചാൽ ഇഷ്ടപ്രകാരം മുഴങ്കയ്യെ തു
ടങ്കയ്യോടു അടുപ്പിക്കാം എന്നാൽ തന്നാലേ കുറുകാത്ത കമ്പി
ക്കു പകരം തന്നാലേ കുറുകുന്നതും നീളുന്നതുമായ ഒരു പേശി
യെ വെച്ചാൽ അതിന്റെ പ്രവൃത്തി തെളിയപ്പെടും. മുഴങ്ക
യ്യെ വീണ്ടും നീട്ടുന്നതിന്നു അതിന്റെ പിൻഭാഗത്തു പേശിക
ളും ഉണ്ടു. അധികമായി ചേഷ്ടിക്കേണ്ടുന്ന സ്ഥലങ്ങളിൽ ഏറി
യ പേശികളെ കാണാം. കൈകാലുകളെ മടക്കുന്ന പേശികൾ പ്ര
ത്യേകമായി മുൻഭാഗത്തും അവറ്റെ നീട്ടുന്ന പേശികൾ പിൻഭാഗ
ത്തും കിടക്കുന്നു. വിരലുകളെ അനക്കുവാനായിട്ടു അവറ്റിൽനി
ന്നു നീളമുള്ളതും പുറന്തോലിൻ കീഴേ എളുപ്പത്തിൽ കാണാകുന്ന
തുമായ സ്നായുക്കൾ ഉത്ഭവിച്ചു ഓരോ വിരലറ്റങ്ങളോളം ചെല്ലുന്നു.
മാംസപേശികൾക്കു പല മജ്ജാതന്തുക്കളും രക്തനാഡികളും ഉ
ണ്ടെങ്കിലും അവറ്റിൻ അറ്റങ്ങളാകുന്ന സ്നായുക്കൾക്കു ആ വക
കാണുന്നില്ല. പേശികളുടെ ഉള്ളൂരിയിൽ ബാല്യക്കാരുടെ പുഷ്ടികാ [ 38 ] ണിക്കുന്ന ഒരു വക മേദസ്സുള്ളവാകുന്നു. പ്രായമുള്ളവൎക്കും ക്ഷയരോ
ഗികൾക്കും ഈ കൊഴുപ്പു ശോഷിച്ചു വറണ്ടു പോയതുകൊണ്ടു അവ
രെ മെലിഞ്ഞു കാണുന്നു. എന്നാൽ മാംസപേശികൾ കുറുകുന്ന
തും നീളുന്നതും എന്തുകൊണ്ടു? ആയതു നമ്മുടെ ആഗ്രഹംപോലെ
യോ അഥവാ നമുക്കു പുറമേ യദൃഛയാ തട്ടുന്ന നോവുകളാലോ
നടക്കുന്നു. ഒരു സൂചി കുത്തുന്നതിനാലോ ചൂടുവെള്ളം നമ്മു
ടെ മേൽ വീഴുന്നതിനാലോ പേശികൾ കുറുകിപ്പോകും; ചില
പ്പോൾ മരണശേഷം പേശികളുടെ കുറുക്കുന്ന ശക്തി രണ്ടു മൂന്നു
മണിക്കൂറോളം നില്ക്കും. എന്നാൽ ഈ ശക്തിപ്രായവും ജാതിഭേദ
റും കൊണ്ടു മാത്രമല്ല. സമപ്രായമുള്ളവരിൽ തന്നെയും വ്യത്യാസ
മുള്ളതാകുന്നു. ബാല്യക്കാരുടെ പേശിബലം ഏറുന്നു. കുട്ടികളുടെ
യും സ്ത്രീകളുടെയും വൃദ്ധന്മാരുടെയും പേശിബലം കുറയുന്നു. പ്ര
ത്യേകമായിദീനങ്ങളും പേശികളിൽ പ്രകാരഭേദങ്ങളെ വരുത്തുന്നു.

കൂടക്കൂട കുറുക്കുന്നതിനാലും നീട്ടുന്നതിനാലും പേശികം ത
ളൎന്നുപോയാൽ അവറ്റിന്നു വിശ്രാമം വേണം. ചാരിക്കിടന്നാൽ
സൎവ്വാംഗത്തിന്നു ഒരുപോലേ വിശ്രാമം വരും. കുത്തിരുന്നാൽ
പകുതി മാത്രമുണ്ടു. നില്ക്കുന്നതായാൽ എല്ലാ പേശികൾക്ക ഒ
രുപോലേ ആദായം ഉണ്ടായിട്ടും നടക്കുന്നതിനെക്കാൾ വേഗം [ 39 ] തളൎച്ചയുണ്ടാകും നടക്കയിൽ പേശികൾ ഇടവിട്ട സാഹസപ്പെ
ടുന്നതുകൊണ്ട അത്ര വേഗം തളൎച്ച തട്ടുന്നില്ല പോൽ. പേശി
കളുടെ രക്ഷെക്കായിട്ട നല്ല ഭോജനവും വിശ്രാമം കലൎന്ന ശരീ
രാഭ്യാസവും1) പ്രയോജനമുള്ളതാകുന്നു. പൈതങ്ങൾ ഒരിക്കലും
തലയും തോളും കുനിച്ചിട്ടിരുന്നു ശീലിക്കരുതു. അങ്ങിനേ ചെ
യ്യുന്നതിനാൽ വയസ്സു ചെല്ലുന്തോറും കൂനും വൎദ്ധിച്ചു വരും.
എന്തെങ്കിലും വേല ചെയ്കയോ സ്വസ്ഥമായിരിക്കുകയോ ചെ
യ്താൽ നിവൎന്നിരിക്കേണം. പ്രവൃത്തിയിൽ അദ്ധ്വാനിച്ചതി
ന്റെ ശേഷം കുളിച്ചു ശരീരത്തിലുള്ള ഇളക്കം നീങ്ങുമ്പോൾ
പേശികളുടെ തളൎച്ചയും വിറയലും മാറുകയും ചെയ്യും. കൈ
വേല എടുക്കാത്തവരെക്കാൾ പ്രയാസമുള്ള വേല എടുക്കുന്ന
ആളുകളുടെ പേശികൾ അധികം ശക്തിയുള്ളവയാകുന്നു. മി
ക്കവാറും ജനങ്ങൾ വലങ്കൈകൊണ്ടു പ്രവൃത്തിക്കയാൽ അ
തിന്റെ പേശികൾ ഇടങ്കയ്യുടേതിനെക്കാൾ ബലമുള്ളവയാ
കുന്നു. ബാലന്മാരിൽ കണ്ടുവരുന്നപ്രകാരം അഭ്യാസവും ശീല
വും കൊണ്ടു പേശികൾക്കു ക്രമേണ വല്ല പ്രവൃത്തിയെ ചെ
യ്വാൻ കഴിവുണ്ടു. പൊലോന്യായിലേ ഔഗുസ്തൻ എന്ന രാജാവു
കൈകൊണ്ടു ഒരു ഉറുപ്പിക പൊട്ടിക്കയും മറ്റൊരാൾ രണ്ടു കു
തിരകൾകെട്ടിയ വണ്ടിയെ പിന്നോക്കം വലിച്ച നിൎത്തിക്കുളക
യും ചില കൂലിക്കാർ പ്രയാസം കൂടാതേ എഴുന്നൂറു തൊള്ളായിരം
റാത്തലോളം ഘനമുള്ള ചുമടിനെ ചുമന്നുകൊണ്ടു പോകയും
ചെയ്തിരുന്നു. ഭ്രാന്തന്മാരുടെ പേശിശക്തിയെ എല്ലാവരും അ
റിയുന്നുവല്ലോ. ഓരോ മനുഷ്യന്റെ മാംസപേശിയാകുന്ന ഹൃദ
യത്തിന്റെ ശക്തിയും ആശ്ചൎയ്യമുള്ളതു. ആയതു പതിനഞ്ചു റാ
ത്തൽ ഘനം വഹിക്കാകുന്ന ശക്തിയോടേ ഓരോ നിമിഷത്തിൽ
എഴുപതു പ്രാവശ്യം തന്നാലേ കൂച്ചിപ്പോകുന്നു. ചെള്ളു എന്ന
പ്രാണി തന്റെ വലിപ്പത്തെക്കാൾ ഇരുന്നൂറു പ്രാവശ്യം ഉയര
ത്തിൽ തുള്ളുന്നു. മനുഷ്യൎക്കു ഇതിന്നൊത്ത തെറിപ്പുബലം ഉണ്ടാ
യിരുന്നാൽ അവർ ഒരു ചാട്ടംകൊണ്ടു ഒരു നാഴികദൂരത്തോളം
ചാടുമായിരുന്നു. [ 40 ] പേശികളുടെ വേഗതയും ആശ്ചൎയ്യമുള്ളതു തന്നേ. ഓരേ അ
ക്ഷരത്തെ ഉച്ചരിക്കേണ്ടതിന്നു നാവു രണ്ടുരു ഇളക്കണം എന്നാ
ൽ നമുക്കു ഒരു നിമിഷത്തിൽ ആയിരം അക്ഷരങ്ങളെ ഉച്ചരി
പ്പാൻ കഴിവുള്ളതാകകൊണ്ടു നമ്മുടെ നാവു ആ സമയത്തിൽ
ഈരായിരം പ്രാവശ്യം ഇളകേണം. എല്ലാ മൃഗങ്ങളെക്കാൾ ഒട്ട
കപ്പക്ഷി വേഗതയോടേ ഓടുന്നു. ആ പക്ഷി ഒരു മണിക്കൂറിൽ
ഇരുപത്താറു നാഴികദൂരം എത്തും.

Exercise. അഭ്യാസം. സൌഖ്യാനുഭൂതി വരേണ്ടതിന്നു, ശരീ
രാഭ്യാസം ഏറ്റവും ആവശ്യമായ ഒരുകാൎയ്യം തന്നേ. അതി
നെ ഉപേക്ഷിക്കുന്നതിനാൽ അനേകവിധരോഗങ്ങൾ ഉളവാകു
ന്നതുകൊണ്ടു, പൂൎവ്വന്മാർ തന്നേ വളരേ കാലം മുമ്പേ പലവിധ
മായ അഭ്യാസങ്ങളെ ശീലിച്ചുപോന്നു. അഭ്യാസത്താൽ മാംസ
പേശികൾ ബലപ്പെടുന്നതും, രക്തം വേഗതയോടേ രക്തനാഡിക
ളിൽ കൂടി ഓടുന്നതുമല്ലാതേ ക്രമത്താലേ തലച്ചോറ്റിന്നും മജ്ജാ
തന്തുക്കൾക്കും വേണ്ടുന്ന ഉണൎവ്വു വൈഭവം യുക്തി എന്നിത്യാദി [ 41 ] സാധിച്ചു വരികയും ചെയ്യുന്നതിനാൽ അഭ്യാസങ്ങളുടെ ബഹു
ഉപകാരം ഇതിൽനിന്നു തെളിയുന്നുവല്ലോ.

നടക്കുക, കൊടുക, തുള്ളുക, ഓരോ കളികളിക്ക വാഹനാദി ക
യറി നടക്കുക, ചുക്കാൻ തണ്ടു മുതലായതു വലിക്കുക എന്നിത്യാ
ദി അഭ്യാസങ്ങൾ ഉണ്ടു. എന്നാൽ ഇങ്ങിനേയുള്ള അഭ്യാസങ്ങ
ളെ എല്ലാവൎക്കും ചെയ്വാൻ സാധിക്കുന്നില്ലെങ്കിലും, ഉലാവി ന
ടക്ക എന്നീ ഉത്തമമായ അഭ്യാസം ദീനക്കാരും, ദരിദ്രന്മാരും ആ
യവൎക്കു പോലും ചെയ്യാം. തളരുമ്പോൾ, ആയതിനെ കുറക്ക
യുമാം. നടപ്പാൻ തക്കതായ സമയം എപ്പോൾ ആകുന്നു, എ
ന്നു ഓരോരുത്തൻ തന്റെ സ്വന്ത അവസ്ഥപ്രകാരം എളുപ്പമാ
യി നിശ്ചയിക്കേണം. വെയിലത്തു നടക്കുന്നതും, ദീൎഘസഞ്ചാരം
ചെയ്യുന്നതും മാത്രമേ സൌഖ്യത്തിന്നു വിരോധമായതു.

III. THE NERVES AND THE NERVOUS SYSTEM.

മജ്ജാതന്തുക്കളും അവറ്റിൻ വ്യവസ്ഥയും.

മാംസപേശികളെ ചൊല്ലി വിവരിച്ചതിന്റെ ശേഷം അ
വറ്റെ എങ്ങിനേ ഇളക്കാം എന്നുള്ള ചോദ്യം ഉത്ഭവിക്കുന്നു.
കൈകാലുകളുടെ പേശികളെ സൂക്ഷിച്ചു നോക്കുവാൻ നിങ്ങ
ൾക്കു കഴിവുണ്ടായിരുന്നുവെങ്കിൽ അവറ്റിൻ ഇടയിൽ ചെറുതും
തടിച്ചതുമായ വെള്ളനൂൽ പോലേയുള്ള ഓരോ നാരുകളെ കാ
ണും. ഈ നാരുകൾ കീഴ്പോട്ടു വിരലുകളിലേക്കു അറ്റത്തോളം
ചെല്ലുമളവിൽ നേരിയതായി തീരുകയും മേല്പോട്ടു കയറുമളവിൽ
മറ്റുള്ള തന്ത്രശാഖകളോടു ചേൎന്നു തടിയേറുകയും ഒടുവിൽ നി
ട്ടെല്ലുകളുടെ നാളത്തിലുള്ള മജ്ജയിലും തലച്ചോറ്റിലും ചെ
ന്നെത്തുകയും ചെയ്യുന്നു. മജ്ജാതന്തുക്കൾ എന്നു പേൎപെടുന്ന
ഈ നാരുകൾ ബുദ്ധിക്കും ഇഛ്ശെക്കും ഇരിപ്പിടമായ തലച്ചോ
റ്റിൽനിന്നു പുറപ്പെട്ടു ഒരു മരം കണക്കേ ശരീരത്തിൽ എങ്ങും [ 42 ] പടി അറുനൂറ്റിൽ പരമായ പേശി
കളിൽ ഇഛ്ശാധീനതയോടേ വാഴുന്നു.
ഒരു ദൃഷ്ടാന്തം കൊണ്ടു ഇതിനെ തെളി
വാക്കാം. തലച്ചോറ്റിലുള്ള ഇഛ്ശ ഒ
രു വിദ്യുച്ഛക്തിപ്രമാണിക്കും3) മജ്ജാ
തന്തുക്കൾ വൎത്തമാനക്കമ്പിക്കും തുല്യം
എന്നു പറയാം. യജമാനനാം ഇഛ്ശെ
ക്കു കയ്യെ കുറുക്കുകയോ നീട്ടുകയോ
ചെയ്യേണ്ടതിന്നു തോന്നിയാൽ ആയ
തു കമ്പികളാകുന്ന മജ്ജാതന്തുക്കൾ മൂ
ലമായി ഇഛ്ശിച്ച പ്രവൃത്തിയെ ചെ
യ്യുന്ന പേശികൾക്കു വൎത്തമാനം അ [ 43 ] യക്കുന്നു. ശരീരത്തിന്റെ വല്ല അവയവത്തിന്നു പുറമേനിന്നു
വല്ല നോവു തട്ടിയാൽ മജ്ജാതന്തുക്കൾ ഉടനേ ഇതിന്റെ അറി
വു തലച്ചോറ്റിൽ എത്തിച്ചു കൊടുക്കുന്നു. ഇതിനാൽ തന്നേ
മജ്ജാതന്തുക്കളുടെ രണ്ടു വിധമായ പണികൾ തെളിവാകുന്നു.
അതായതു: തലച്ചോറു ആധാരമായിരിക്കുന്ന ബുദ്ധിഹേതുവായി
ട്ട മജ്ജാതന്തുക്കൾ പേശികളെ ഇളക്കുന്നു എന്നും ആയവറ്റിന്നു
ഉണൎവ്വും1) ഉണ്ടാകകൊണ്ടു ശരീരത്തിന്നു പുറമേ തട്ടുന്ന പീഡ
യും സുഖാനുഭവവും നേത്രശ്രോത്രങ്ങളെക്കൊണ്ടുള്ള വെളിച്ച
വും ശബ്ദവും എന്നിവറ്റെയെല്ലാം തലച്ചോറ്റിന്നു ഉണൎത്തി
ക്കുന്നു എന്നും തന്നേ വിളങ്ങുന്നു. ആകയാൽ ഒരു മജ്ജാതന്തുവി
നെ മുറിക്കുന്നതിനാലോ അമൎത്തി അമുക്കുന്നതിനാലോ അവയവ
ത്തിൻ ഇളക്കവും ഉണൎവ്വും സ്പൎശനവും ഇല്ലാതെ പോകുന്നു എ
ന്നു ഇതിനാൽ കണ്ടറിയാം. നാം മജ്ജാതന്തുക്കളെ വിവരിച്ചു
നോക്കുന്നതിന്നു മുമ്പേ ഒന്നാമതു അവറ്റിൻ ഉത്ഭവസ്ഥാനങ്ങ
ളെ നോക്കേണ്ടതാകുന്നു. ഇവ തലച്ചോറു,2) തണ്ടെല്ലിൻ നാള
ത്തിലേ മജ്ജ,3) ഐക്യനാഡികൾ (സഹവേദിനി)4) എന്നിവ
തന്നെ.

ഏറ്റവും മൃദുവായ മജ്ജാതന്തുകളുടെ വലിയ സമൂഹമാക
ന്ന തലച്ചോറു തലയോട്ടിന്റെ അതിശക്തിയുള്ള ഗുഹയിൽ
കിടക്കുന്നു. അതിന്റെ ആകൃതി മുട്ടെക്കൊത്തതു. ഒരു പുരുഷ
ന്നു മൂന്നു റാത്തലോളവും, ഒരു സ്തീക്കു അതിൽ കുറഞ്ഞും ത
ച്ചോറു ഉണ്ടു , തലച്ചോറ്റിന്നു മുൻഭാഗത്തുള്ള വലിയ അംശം5)
പിൻഭാഗത്തിരിക്കുന്ന ചെറിയ അംശം6) (ഉപഗോദം‌) നിട്ടെല്ലി
ലുള്ള മജ്ജയു
യുടെ തടിച്ച മേലംശം (മുകുളം)7) എന്നീ മൂന്നു മു
ഖ്യാംശങ്ങൾ കാണുന്നു. മദ്ധ്യേ രണ്ടായി പിളൎന്നിട്ടുള്ള തലച്ചോ
റ്റിന്റെ സമമായ ഇരുഭാഗങ്ങൾ നെറ്റിയിൽ തുടങ്ങി പിരടി
യോളം ഇരിക്കുന്നു. അതിൻറെ പുറഭാഗം ഭൂതിവൎണ്ണവും ഉൾഭാ
ഗം തുയ്യവെള്ള നിറവുമുള്ളതു. പുറഭാഗം നിരപ്പില്ലാതേ (irregular) [ 44 ] താണും പൊങ്ങിയുമായി ഇരിക്കുന്നു; ചാമ്പൽ നിറമുള്ള മജ്ജ
യിൽ1) ബുദ്ധി കിടക്കുന്നു എന്നു വിദ്വാന്മാർ പറയുന്നു. എ
ന്നാൽ കുട്ടികൾക്കും മന്ദബുദ്ധിക്കാക്കും ഇതു ചുരുക്കമത്രേ; വയ
സ്സു ചെന്നവൎക്കും ഭൂതിവൎണ്ണമസ്തിഷ്കം ഇല്ലാത്തവരെ പോലേ
ബുദ്ധീന്ദ്രീയങ്ങൾ കുറവാകുന്നു. തലച്ചോറ്റിന്നുള്ളിൽ കാണുന്ന
ചില ഗുഹകൾ മരണശേഷം വെള്ളം നിറഞ്ഞതായി തീരുന്നു.
തലച്ചോറ്റിന്റെ രണ്ടു ഭാഗങ്ങളിൻ കീഴേ തലച്ചോറു തമ്മിൽ
ചേൎക്കപ്പെട്ടിട്ടു ആ ചേപ്പിൽനിന്നു മജ്ജാതന്തുക്കൾ ഉത്ഭവിക്കുന്നു.

തലച്ചോറ്റിന്റെ ചെറിയ അംശത്തിന്നു ഭൂതിവൎണ്ണവും വെ
ണ്മയും കലൎന്നിരിക്കകൊണ്ടു ഇതിനെ മുറിച്ചു തുറന്നു നോക്കിയാൽ
ആ നിറങ്ങൾ ഹേതുവായിട്ടു അനേകകൊമ്പുകളോടേ പടൎന്നി
രിക്കുന്ന വൃക്ഷത്തിന്റെ രൂപം പോലേ കാണാം (Arbor vitae). [ 45 ] നിട്ടെല്ലിൻ അകത്തേ മജ്ജയുടെ മേൽഭാഗത്തിന്നു മുകുളം
എന്നു പറയുന്നു. ഇതു പെരുന്തുളിയിൽ കടന്നു കീഴോട്ടു തണ്ടെല്ലി
ന്റെ നാളത്തിലേക്കു ചെല്ലുന്നതുകൊണ്ടു തണ്ടെല്ലിൻ മജ്ജയുടെ
ആരംഭമത്രേ. കഴുത്തിടത്തിലേ ഈ മജ്ജ തടിച്ചു കീഴോട്ടു ക്രമേണ
നേരിയതായി തീരുന്നു; തലച്ചോറ്റിൽ കാണുന്നപ്രകാരം തണ്ടെ
ല്ലിൻ മജ്ജെക്കും നടുവേ ഒരു പിളൎപ്പുണ്ടു. അതിന്റെ പദാൎത്ഥം ത
ലച്ചോറ്റിലേ പദാൎത്ഥം പോലേ തന്നേ ആയാലും തലച്ചോറ്റി
ലുള്ളതു പുറമേ ഭൂതിവൎണ്ണവും അകമേ വെണ്മയും ആയിരിക്കുന്നു.
എന്നാൽ ഇതു പുറത്തു വെണ്മയും, അകത്തു ഭൂതിവൎണ്ണവുമായി
ഭേദിച്ചു കിടക്കുന്നു. തലച്ചോറ്റിനെയും മജ്ജയെയും കാക്കുന്ന
ഉള്ളൂരികൾ മൂന്നു പൊളിയായി പൊതിഞ്ഞിരിക്കുന്നു. അവറ്റിൽ
പുറമേയുള്ളതു തടിച്ചും ബലത്തും നടുവിലേതു നേൎത്തും ആകുന്നു.
അടിയിലേ ഉള്ളൂരിയിൽ വലിയ രക്തനാഡികൾ പടരുകകൊണ്ടു [ 46 ] ആയതു ഒരു വലെക്കു തുല്യം തന്നേ. ഈ തോലുകളെ നീക്കി നി
വിൎത്തു പരത്തുവാൻ കഴിയുമെങ്കിൽ നാലര ചതുരശ്രയടിയുള്ള
ഒരു സ്ഥലത്തെ മൂടും.

ഉത്ഭവസ്ഥലങ്ങളാകുന്ന ഇവറ്റിൽനിന്നു വെണ്മയായ നേരി
യ തോൽ പൊതിഞ്ഞിരിക്കുന്ന ഒരു മരം പോലെ രക്തനാഡിക
ളോടു കൂടേ ശരീരത്തിൽ എങ്ങും പടൎന്നിരിക്കുന്ന മജ്ജാതന്തുക്കൾ
ഉളവാകുന്നു. തലച്ചോറ്റിൽനിന്നു ഉണ്ടായിക്കുന്ന മജ്ജാതന്തുക്കൾ
പന്ത്രണ്ടിരട്ടിച്ചവ അവറ്റിൽ മുഖ്യമായവയുടെ പേരുകളാവിതു:
മൂക്കിലേക്കു ചെല്ലുന്ന ഘാണേന്ദ്രിയമജ്ജാതന്തു1) കണ്ണുകളിലേ
നേത്രമജ്ജാതന്തു2) നേത്രസ്ഫുരണമജ്ജാതന്തു3) മുഖമജ്ജാതന്തു4)
കൎണ്ണേന്ദ്രിയമജ്ജാതന്തു5) രസേന്ദ്രിയമജ്ജാതന്തു6) എന്നിത്യാദി
തന്നെ.

തണ്ടെല്ലിന്റെ മജ്ജയിൽനിന്നു മുപ്പത്തൊന്നു മജ്ജാതന്തു
ക്കൾ ഇണയായി ഉത്ഭവിച്ചു മുമ്പോട്ടും പിമ്പോട്ടും ശരീരത്തിൽ
വ്യാപിക്കുന്നു. ഭൂതക്കണ്ണാടികൊണ്ടു ഇവറ്റിൽ ഒരു ഭേദത്തെ കാ
ണ്മാൻ കഴികയില്ലെങ്കിലും മുൻശാഖ ഇളക്കത്തേയും പിൻശാഖ
ഉണൎവ്വിനെയും നല്കുന്നു. ഇളകുന്ന മജ്ജാതന്തുവിനെ മുറിച്ചാൽ
ഇളക്കം പോയാലും ഉണൎവ്വും ഉണൎവ്വിന്റെ മജ്ജാതന്തുവെ മുറി
ച്ചാൽ ഇളക്കവും കെട്ടുപോകാതേ ഇരിക്കും.

ഉടലിന്റെ ഉള്ളിൽ സഹവേദിനി എന്നും ഐക്യമജ്ജ എ
ന്നും പേൎപെട്ടു വയറ്റിൽ മണിക്കൊത്ത ചെറിയ മജ്ജായോഗ
ങ്ങൾ തന്തുക്കളുടെ മൂന്നാമത്തേ ഉത്ഭവസ്ഥാനം ആകുന്നു. ഇവ
തണ്ടെല്ലിന്റെ മുൻവശത്തും ആമാശയത്തിൻ8) പിൻഭാഗ
ത്തും അടിക്കഴുത്തിലും ഇരുന്നിട്ടു സാക്ഷാൽ ആഹാരം ദഹിക്കു
ന്നതിന്നും മൂത്രം വേർപിരിയുന്നതിന്നും ഇഛ്ശ എന്ന്യേ ഉതകുന്നു. [ 47 ] ശരീരത്തിന്റെ എല്ലാ അംഗങ്ങളും അങ്ങിനെയുള്ള മജ്ജാതന്തു
ക്കളാൽ തമ്മിൽ ചേൎക്കപ്പെടുകകൊണ്ടു തലക്കടിച്ചാൽ ഛൎദ്ദിയും
ആഹാരം നന്നായി ദഹിക്കാഞ്ഞാൽ തലനോവും മറ്റും ഉണ്ടാ
കും എന്നു ഇതിനാൽ തെളിയുന്നു. ഓരവയവം വേദനപ്പെടുന്നു
എങ്കിൽ എല്ലാ അവയവങ്ങളും കൂട സഹിക്കുന്നു എന്ന വാക്കു
ശരീരത്തെ നോക്കി വിചാരിച്ചാൽ സത്യം. ശരീരത്തിന്നുള്ള
അനുഭവങ്ങൾ എല്ലാം തലച്ചോറ്റിൽ തിരിച്ചറിഞ്ഞു വരുന്നതു
കൊണ്ടു തലച്ചോറു ദേഹിയുടെ പാൎപ്പിടമാകുന്നു എന്നു പറയാം.

പേശികളെ പോലെ തലച്ചോറ്റിന്നും വിശ്രാമം വേണം.
സൂൎയ്യനിലും ഏറെ തിളങ്ങുന്ന മറ്റോരോ വസ്തുക്കളിലും ഉറ്റു
നോക്കുന്നതിനാൽ അന്ധത ഉണ്ടാകുന്നപ്രകാരം അത്യന്തം ജാ
ഗ്രതയോടേ പഠിക്കുന്നതിനാൽ തലച്ചോറ്റിന്നു അത്യദ്ധ്വാന
ത്താൽ ദോഷം വരുവാൻ ഇടയുണ്ടു. തൃപ്തിയായി ഭക്ഷിച്ച ഉട
നേ മനസ്സിനെ പണിപ്പെടുത്താതേ കുറേ നേരം സ്വസ്ഥതയോ
ടേ ഇരിക്കേണം. കൂടക്കൂടേ അഭ്യസിപ്പിക്കുന്നതിനാൽ പേശിക
ളെ ശക്തിപ്പെടുത്തുന്നപ്രകാരം പഠിപ്പിനാലും ചിന്തയാലും ബു
ദ്ധിയും ഇഛ്ശയും ക്രമേണ ബലപ്പെടും. വൃക്ഷം മുതലായവറ്റിൽ
നിന്നു വീഴുന്നു എങ്കിൽ തലച്ചോറു ഉലഞ്ഞു മനുഷ്യൻ ബോധം
കെട്ടു ഇരുന്നാൽ നല്ല കാറ്റു ഏല്ക്കുന്നതും തുണി നനെച്ചു തലെ
ക്കു ഇടുന്നതും ആശ്വാസം വരുത്തും. തലമുടി തലച്ചോറ്റിന്നു
അതിശീതവും അത്യുഷ്ണവും തട്ടാതവണ്ണം കാക്കുന്നതുകൊണ്ടു മുഴു
വൻ ക്ഷൌരം ചെയ്യിക്കുന്നതിനെക്കാൾ അതിനെ സുഖത്തിന്നൊ
ത്തവണ്ണം കത്രിച്ചു കൊള്ളുന്നതു ഏറ ഉത്തമം. മജ്ജാതന്തുക്കളു
ടെ ആശ്വാസത്തിന്നായിട്ടു ദീൎഘവും സുഖവുമുള്ള നിദ്ര ആവ
ശ്യം എന്നു സ്പഷ്ടം. പ്രായമുള്ളവർ ഏഴു എട്ടു മണിക്കുറുവരേ
ഉറങ്ങിയാൽ മതി എങ്കിലും ഇളമ്പ്രായക്കാർ പത്തു പന്ത്രണ്ടു മ
ണിക്കൂറോളം ഉറങ്ങേണം. ഉറക്കത്തിൽ പോലും തലച്ചോറു വ്യാ
പരിക്കുന്നതുകൊണ്ടു ചിലർ സ്വപ്നങ്ങളെ കാണുകയും ചിലർ
സംസാരിക്കയും ചിരിക്കയും മറ്റും ചെയ്താലും അതു ദീനത്തി
ന്റെ ലക്ഷണമല്ല. [ 48 ] IV. NOURISHMENT AND DIGESTION.

ദേഹേന്ദ്രിയങ്ങൾ

കുറഞ്ഞു പോയ ശക്തികളെ പുതുതാക്കുവാനായിട്ടു മനുഷ്യ
ന്നും മറ്റേ ജീവികളെ പോലേ ഭക്ഷണം ആവശ്യം. ആമാശ
യത്തിൽ ഉത്ഭവിക്കുന്ന വിശപ്പു ഭക്ഷിപ്പാനും മിടറിൽനിന്നു വരു
ന്ന ദാഹം കുടിപ്പാനുമുള്ള ആശയെ ജനിപ്പിക്കുന്നു. ഭയം ദുഃഖം
സന്തോഷം എന്നിത്യാദി മനക്കമ്പങ്ങൾ ദാഹം വിശപ്പു എന്നി
വറ്റെ ഒരു നിമിഷത്തിൽ അടക്കിക്കളയുന്നു എന്നു നാം നന്നാ
യി അറിയുന്നു.

ദേഹേന്ദ്രിയങ്ങൾ വായികൊണ്ടു തുടങ്ങുകയും ഗുദത്തിൽ1)
അവസാനിക്കുകയും ചെയ്യുന്നു. അവ ചുരുക്കവും വിസ്താരവു
മായ നേരിയ തോലുള്ള ഒരു കുഴലിന്നു ഒക്കുന്നു. ആ കുഴൽ ശരീ
രത്തെക്കാൾ അഞ്ചോ ആറോ ഇരട്ടി നീണ്ടതായിരിക്കുന്നതുകൊ
ണ്ടു മത്സ്യങ്ങളിൽ കാണുന്ന പ്രകാരം ആ കുഴൽ നേൎക്കു നേരേ
അല്ല. വയറ്റിൽ വളഞ്ഞു പുളഞ്ഞു കിടക്കുന്നു. പുറമേയുള്ള
തോൽ ഒന്നാമതു വായിൽ തന്നേ കടന്നു നേൎമ്മയായിട്ടു ദേഹേ
ന്ദ്രിയങ്ങളുടെ അന്തൎഭാഗങ്ങളെ കേവലം മൂടിക്കൊള്ളുന്നു എന്നു
പറയാം. ദേഹേന്ദ്രിയങ്ങളെ വിവരിച്ചു നോക്കിയാൽ ഭക്ഷണം
പ്രവേശിക്കുന്ന സ്ഥലം ചുകന്ന തൊലികൊണ്ടു പൊതിഞ്ഞി
രിക്കുന്ന വായി തന്നേ. വായകത്തു പല്ലകളും നാരും രക്തത്തിൽ
നിന്നു ഉമിനീരിനെ വേൎത്തിരിക്കുന്ന മൂന്നു ജോഡു ലാലോല്പാദക
മണികളും2) ഉണ്ടു. ഈ പിണ്ഡങ്ങളിൽ രണ്ടു ജോഡു കീഴ്ത്താടി
യെല്ലോടു ചേൎന്നു മറ്റേ ജോഡു ചെവിയുടെ മുൻവശത്തിരി
ക്കുന്നു.

വായിൽ ആക്കിയ ഭക്ഷണത്തെ ഒന്നാമതു പല്ലുകൾ കടിച്ചു
നാവിന്റെ സഹായത്തോടു കൂടേ നുറുക്കി അരെച്ചു മെതിക്കുക
യും ചെയ്യുന്നു; അതിനു ചവെക്ക എന്നു പേർ. ഈ പ്രവൃത്തി
കീഴ്ത്താടിയും അതിലേ മാംസപേശികളും എത്രയോ [ 49 ] വലിയ ശക്തി കാണിക്കുന്നു. ചില
പ്പോൾ മനുഷ്യർ മൂന്നൂറു റാത്തൽ
ഘനമുള്ള കല്ലുകൊണ്ടു മാത്രം ച
തെച്ചു പൊടിപ്പാൻ കഴിവുള്ള ധാ
ന്യക്കുരുക്കളെ പല്ലുകൾകൊണ്ടു ച
തെക്കുന്നു. ഭക്ഷണത്തെ ആമാശയം
ജീൎണ്ണമാക്കുവാൻ തക്കവണ്ണം ചവെ
ക്കുമ്പോൾ ഉമിനീർ അതിനെ നനെ
ച്ചു കുഴെക്കുന്നു. ഉമിനീരിൽ വെള്ള
വും ഉപ്പും മറ്റുള്ള സാധനങ്ങളും
കാണാം. ലാലോല്പാദകമണികളിൽ
വലിയവ ചെവികളുടെ മുന്നിലും കീ
ഴിലും ഇരിക്കുന്ന കൎണ്ണലാലോല്പാദകമണികൾ തന്നേ.2) ഇവറ്റിന്നു ഉമി
നീർ വായിലേക്കു വരുത്തുന്ന ചെറു കുഴലുകളും ഉണ്ടു. ഈ പിണ്ഡങ്ങൾ
കൂടാതേ, താടിയിലും നാവിലും പിണ്ഡങ്ങൾ ഉണ്ടു. ഇവ ഒരുമിച്ചു ദിവ
സേന ഒരു റാത്തലോളം ഉമിനീരെയും രോഗമുള്ളപ്പോൾ അധികമായും [ 50 ] ഉത്ഭവിപ്പിക്കുന്നു. ഉമിനീർ വിശിഷ്ടോപകാരമുള്ള ഒരു വസ്തുവാ
കകൊണ്ടു അതിനെ വെറുതേ തുപ്പിക്കളയരുതു. ചവെക്കുന്നതി
നാലും ഉമിനീരിനാലും ഇങ്ങിനേ സമ്മിശ്രമായി തീൎന്ന ഗ്രാസം
പിന്നേ നുറുങ്ങിയതായി തീരുന്നു. ആ സമയത്തു അതു ശ്വാസ
നാളദ്വാരമുഖത്തെ കടന്നു അതിൻ പിന്നിൽ ഇരിക്കുന്ന തീൻകു
ഴലിലേക്കു1) ചെല്ലുന്നു. ഭക്ഷണത്തിന്റെ ഒരു ലേശം പോലും
ശ്വാസനാളത്തിൽ പ്രവേശിക്കാതിരിപ്പാൻ അപ്പോൾ തന്നേ ശ്വാ
സനാളത്തിന്റെ അടെപ്പും2) മൂടിയിരിക്കും; വല്ലതും അതിൽ കട
ന്നാൽ കുരയും തുമ്പലും മറ്റും ഓരോ നോവുകളും ഉണ്ടായിവരും.

ഭക്ഷണ നാളം3) മാംസപേശികളുള്ളതും മുതുകെല്ലോടു
ചേൎന്നു ഇറങ്ങിക്കൊണ്ടു ആമാശയത്തിൽ അവസാനിക്കുന്നതുമാ
യ ഒരു കുഴൽ തന്നേ. ആമാശയത്തോടു ചേരുന്ന സ്ഥലത്തിന്നു
ഭക്ഷണനാളവാതിൽ എന്നു പേർ പറയും. ദേഹേന്ദ്രിയങ്ങളിൽ
വീതിയേറിയതും സഞ്ചിപോലേയുള്ളതുമായ ഒരു ഇന്ദ്രിയം ആ
മാശയം4) തന്നേ. അതു ന്നു മാതിരി ചൎമ്മങ്ങൾ ഉള്ളതായി
മേൽവയറ്റിൽ കിടക്കുന്നു. ചവെച്ച തീൻപണ്ടങ്ങൾ ആമാശ
യത്തിൽ എത്തിയ പിന്നേ അതിൻ ദ്വാരങ്ങൾ പൂട്ടി ഭക്ഷണ
ത്തെ ജീൎണ്ണമാക്കേണ്ടതിനു പുഴുപോലെയുള്ള വലിച്ചലും കീ
ഴ്മേൽ മറിച്ചലും തുടങ്ങും. ആമാശയത്തിന്റെ ഉൾതൊലിക്കു
അനന്ത ചെറുപിണ്ഡങ്ങൾ5) ഉള്ളതു കൂടാതേ, അതിൽനിന്നു
ആമാശയരസം6) എന്നു പേരോടേ വിശേഷമായ ഒരു രസം ജ
നിക്കുന്നു. ആ ആശ്ചൎയ്യമുള്ള രസം ഭക്ഷണത്തിലേ ഓരോ സാ
ധനങ്ങളെ അവ രക്തത്തോടു ചേരുവാൻ തക്കവണ്ണം വേൎത്തി
രിക്കുന്നു. എന്നാൽ ഈ രസം ജീവനുള്ളവറിന്റെ മാംസ
ത്തെ അല്ല ഭക്ഷിച്ചവറ്റിന്റെ മാത്രം ജീൎണ്ണമാക്കുവാൻ ശക്തി
യുള്ളതുകൊണ്ടു വയറ്റിലേ കൃമികൾക്കും മറ്റു ചെറു പ്രാണി
കൾക്കും ഇതിനാൽ യാതൊരു ഹാനി വരുന്നില്ല; നാം ഭക്ഷിക്കു
ന്ന ആഹാരം മാത്രം ആ രസത്തോടേ തന്നേ ഉറ്റു ചേരുന്നു.
ഭക്ഷണം ആമാശയത്തിൽ ഇളകപ്പെട്ടു വെണ്മയും കഞ്ഞിപോ [ 51 ] ലേയും ഉള്ള പാചകം1) എന്ന ഒരു കലൎപ്പായി ചമയുന്നു.
പാചകം ആമാശയത്തെ വിട്ടുപോം വരേ അതിന്റെ അവസ്ഥ
യിൻപ്രകാരം എങ്ങിനേ എങ്കിലും ചില മണിക്കൂറോളം ആമാ
ശയത്തിൽ തന്നേ ഇരുന്നിട്ടു പിന്നേ അതിന്റെ കീഴ്ദ്വാരത്തുടേ
പക്വാശയത്തിൽ2) ചെല്ലും; ഇതു അന്തൎഭാഗങ്ങളിലേ ഏറ്റവും
വിശേഷമായ ഒരു അംശവും അതു ഏകദേശം പന്ത്രണ്ടു അം
ഗുലം നീളമുള്ളതുമായി ആമാശയത്തിന്റെ കീഴ്ദ്വാരത്തിൽ
ഇരിക്കുന്നു. പക്വാശയത്തിൽ പ്രവേശിച്ച കൂട്ടം പാൽ പോ
ലേ ആക്കേണ്ടതിന്നു കണ്ണായത്തിന്റെയും3) പിത്തത്തിന്റെ
യും4) രസങ്ങൾ അതിനോടു ഇവിടേ ചേൎക്കപ്പെടേണം. ഈ
രണ്ടു രസങ്ങൾ കൂട്ടത്തിന്റെ മേദസ്സിനെ അലിക്കയും5) ലാ
ലകൊണ്ടു പഞ്ചസാരയെയും മറ്റേ വസ്തുവെയും മാറ്റം വരു
ത്തി അവസാനിപ്പിക്കുകയും ചെയ്യുന്നു. പക്വാശയത്തിൽ ഇരി
ക്കുന്ന കലൎപ്പിന്നും ധാതു6) എന്നു പേർ കൊടുക്കുന്നു. ഇപ്രകാ
രം ഉരുകിയ പാലിനെ അനന്തമായ ശോഷപിണ്ഡങ്ങൾ ഈമ്പി
വലിച്ചെടുത്തു വലിയ സംയുക്തധാതുപവാഹിനിയിൽ7) ചേൎത്തു
രക്തത്തോടു കൂട ഹൃദയത്തിലേക്കു കൊണ്ടു ചെല്ലന്നു.

പക്വാശയത്തിന്റെ തുടൎച്ച ആന്ത്രങ്ങൾ തന്നേ—സസ്യങ്ങൾ
തിന്നുന്ന ജന്തുക്കളിൽ മാംസഭോജികളുടേതിനെക്കാൾ അവ വലി
യവയാകുന്നു. മനുഷ്യന്റേതു മുപ്പതു നാല്പതു അടിയോളമേയുള്ളൂ.
പാചകം8) ആന്ത്രങ്ങളൂടേ പോകുന്നേരം ശോഷപിണ്ഡങ്ങൾ9)
പ്രയോജനമുള്ളതിനെ ഒക്കയും ഇടവിടാതേ ഈമ്പിയിറുമ്പിയ
ശേഷം കൊള്ളരുതാത്തതു (ചവറും ചണ്ടിയും പിണ്ടിയും) ഗുദ
ത്തിൽ കൂടി തള്ളിപ്പോകുന്നു.

ആന്ത്രങ്ങളെ10) കൃശാന്ത്രം11) (ഏകദേശം ഇരുപത്തഞ്ചടി
നീളം) എന്നും സ്ഥൂലാന്ത്രം12) (അഞ്ചടിനീളം) എന്നും മലാ
ന്ത്രം13) എന്നും ഇങ്ങിനേ മൂന്നു അംശമായി വിഭാഗിക്കാം. തടി
ച്ച സ്ഥൂലാന്ത്രം അടിവയറ്റിൻ വലഭാഗത്തുനിന്നു തുടങ്ങി കരൾ [ 52 ] വരേ കയറി അവിടേനിന്നു നേരേ ഇടത്തോട്ടു പോയതിന്റെ
ശേഷം മലദ്വാരത്തിൽ തന്നേ അവസാനിക്കുന്നു. കൃശാന്ത്രം അ
തിനകത്തു വളഞ്ഞു പുളഞ്ഞു ഇരിക്കുന്നതു കാണാം.

ആന്ത്രങ്ങൾ വേണ്ടുന്നതിൽ അധികം ഇളകി കുഴങ്ങായ്വാൻ
അവറ്റിൻ പുറത്തു വിശേഷമായ നേരിയ തൊലി മൂടിക്കിടക്കു
ന്നു; അതിനാൽ ആന്ത്രങ്ങൾ മൂടി തമ്മിൽ തമ്മിൽ കെട്ടി ഉറപ്പി
ച്ചിരിക്കുന്നു. അതിന്നു പരിഛ്ശാദം2) എന്നു പറയാം.

ഇതുവരേ വിവരിച്ച ദഹനകരണങ്ങൾ ഒഴികേ മേല്പറഞ്ഞ
ലാലയെ ചേൎക്കുന്ന ആമാശയത്തിന്റെ കീഴുള്ള കണയം എന്ന
ലാലോല്പത്തിമണിയും ആമാശയത്തിൻ വലഭാഗത്തുള്ള കരളും3)
ദഹനത്തിൽ സഹായിക്കുന്നു. കരളോ വലിപ്പവും കടുഞ്ചുകപ്പു
മുള്ളൊരു കരണം;4) ഇറകുപോലേത്ത അതിന്റെ രണ്ടംശങ്ങ
ളിൽ രണ്ടു വലിയ രക്തനാഡികൾ കൊമ്പുകൾ പോലേ പടൎന്നു
വരുന്നു. ഒന്നു അതിന്റെ രക്ഷെക്കായിട്ടും മറ്റേതു പിത്തനീരിനെ
ജനിപ്പിക്കുന്നതിന്നും ഉതകുന്നു. മഞ്ഞനിറവും കൈപ്പു രുചിയു
മുള്ള പിത്തം കരളിന്റെ കീഴ്വശത്തേ പിത്താശയം5) എന്നൊ [ 53 ] രു സഞ്ചിയിൽ ചെല്ലുന്നു. ഇതിൽനിന്നു ആവശ്യമുള്ള പിത്തം
പക്വാശയത്തിലേ ഭക്ഷണത്തോടു ചേരുന്നു. പിത്തം അധിക
മുണ്ടെങ്കിൽ അതു മലത്തോടു കലൎന്നു അപാനവഴിയായി പോ
കുന്നു. അങ്ങിനേ അല്ലാഞ്ഞാൽ പനി മുതലായ രോഗങ്ങളെ
ഉണ്ടാക്കും. ആമാശയത്തിന്റെ ഇടഭാഗത്തു പയറ്റിൻ മണി
ക്കൊത്ത കരിഞ്ചുകപ്പായ പ്ലീഹയും1) ദഹനത്തിൽ2) തുണെ
ക്കുന്നു. അതു എങ്ങിനേ എന്നു നന്നായി അറിയുന്നില്ലെങ്കിലും
ദഹനത്തിൽ വല്ല ക്രമക്കേടു വന്നാൽ പ്ലീഹ വീൎത്തു നൊമ്പല
പ്പെട്ടു കാണുന്നു.

മേല്പറഞ്ഞതെല്ലാം വീണ്ടും സംക്ഷേപിച്ചു കാണിക്കേണ്ട [ 54 ] തിന്നു മനുഷ്യൻ ഒരു പിടി ചോറു ഉണ്ടാൽ അതിന്നു ശരീരത്തിൽ
എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു എന്നു നോക്കുവിൻ! ഒന്നാ
മതു പല്ലുകൾ അതിനെ ചെറുകണ്ടങ്ങളായി നുറുക്കി ഉമിനീർ
അതിനെ നനെക്കും. പിന്നേ കുഴച്ച ഉരുള ആമാശയത്തിൽ
ചെന്നു കീഴേൽ മറിയുന്നതിനാലും ആമാശയരസം അതിനോടു
ചേൎന്നു സാരങ്ങളെ വേറാക്കുന്നതിനാലും ശോഷമണികൾ അ
തെല്ലാം ഉറുഞ്ചി വലിക്കും. ഉരുള കുറേ സമയത്തോളം ആമാ
ശയത്തിൽ ഇളകിക്കൊണ്ടു മുമ്പേത്ത ആകൃതി മുഴുവൻ മാറി പ
ക്വാശയത്തിൽ പ്രവേശിക്കും. ഇവിടേ പിത്തവും കണയത്തി
ന്റെ നീരും അതിനോടു കലൎന്നു ഉരുളയുടെ ഉപ്പിനെയും വെള്ള
ത്തെയും മറ്റും ഇട കലൎത്തി ഞമുണ്ടി ഒരു പക നേരിയ വെളു
ത്ത കഞ്ഞി പോലേ ആക്കി തീൎക്കുന്നു. ആന്ത്രങ്ങളുടെ നിരന്തര
മായ ഇളക്കത്താൽ കുടലുകളിലേ രോമപ്രായമായ അനേകം എ
ത്രയും ചെറിയ രസയാണികൾ1) സത്തിനെ ഗുദം വരേ ഇട
വിടാതേ, ഈമ്പിക്കൊണ്ടു രക്തത്തോടു ചേൎക്കുന്നു. ഉരുളയു
ടെ സകലരസങ്ങളും പോയതിന്റെ ശേഷം പിണ്ടി അപാന
ത്തൂടേ നീങ്ങിപ്പോകുന്നു. ആ ഉരുളെക്കു ശരീരത്തിൽ അഞ്ചു വി
ധമായ മാറ്റങ്ങൾ വന്നു എന്നു ഇതിൽനിന്നു തെളിവാകുന്നു. ഒ
ന്നാമതു ചേൎക്കുന്നതും രണ്ടാമതു ആമാശയത്തിലേ ദഹനവും
മൂന്നാമതു കണയരസവും പിത്തവും ചേൎന്നിട്ടു കഞ്ഞിപോലേ
ആയീരുന്നതും നാലാമതു രസയാണികളെക്കൊണ്ടു ഉറിഞ്ചുന്ന
തും രക്തമായി തീരുന്നതും അഞ്ചാമതു വെറ്റിലത്തമ്പലിനൊത്ത
പിണ്ടിയെ പുറത്തു കളയുന്നതും എന്നിവ തന്നേ.

ഭക്ഷണം വേണം എന്നുള്ള ആഗ്രഹത്തിന്നു തൃപ്തിവരാ
ഞ്ഞാൽ വിശപ്പണ്ടാകും. വിശപ്പള്ളപ്പോൾ ഒഴിലുള്ള ആമാശ
യത്തിന്റെ അന്തൎഭാഗം തമ്മിൽ ഉരയുന്നതിനെ നിൎത്താഞ്ഞാ
ൽ മനുഷ്യർ ക്രമേണ ഭയങ്കരമായ വേദനയോടു കൂടേ മരിക്കും.
ബലഹീനമുള്ളവർ ചില ദിവസത്തോളം മാത്രം പട്ടിണി പൊ
റുത്തു കഴിഞ്ഞു പോകുന്നു. ബലമുള്ളവരോ ഇരുപതോ ഇരുപ
ത്തുനാലോ ദിവസങ്ങളോളം സഹിച്ചു മരിക്കുന്നു. വിശപ്പു സ [ 55 ] ഹിക്കുന്നതിൽ ശീലം വരുവാൻ ചിലർ ആറു വൎഷത്തോളം വെ
ള്ളം അല്ലാതേ മറ്റൊന്നും കഴിക്കാതേ ഇരുന്നതിന്നു ദൃഷ്ടാന്തങ്ങ
ളുണ്ടു. ഭക്ഷണാവസ്ഥയിൽ നാലു ക്രമങ്ങൾ പ്രമാണം. ഭക്ഷ
ണത്തിന്റെ അളവു, വിധം, ഗുണം സമയം എന്നിവയത്രേ.
ഈ നാലു ക്രമപ്രകാരം അനുദിനം ആചരിച്ചു പോന്നാൽ ശരീ
രത്തെ രക്ഷിപ്പാനും ഒരു കൂട്ടം രോഗം ഒഴിപ്പാനും സംഗതിയു
ണ്ടാകും രോമക്കൈസൎമ്മാരിലൊരുത്തൻ മറ്റു തീൻപണ്ടങ്ങ
ളൊഴികേ ദിനമ്പ്രതി ഇരുപതു റാത്തൽ ഇറച്ചി തിന്നുകളഞ്ഞു
പോൽ അതു മൃഗസ്വഭാവത്തിന്നു ഒക്കുന്നു എന്നേ പറയാവു.
ചില വൎഷങ്ങൾക്കു മുമ്പേ, പരീസ് എന്ന നഗരത്തിൽ വെ
ച്ചു മരിച്ചുപോയ ഒരു കപ്പൽക്കാരന്റെ ആമാശയത്തിൽ വൈ
ദ്യന്മാർ പരിശോധിച്ചാറേ പത്തൊമ്പതു അംഗുലം നീളമുള്ള
ഒരു ഇരുമ്പുകഷണത്തെയും ചില മരക്കഷണങ്ങളെയും ഒരു ക
ത്തിയെയും ചില ആണികളെയും കണ്ണാടിക്കണ്ടങ്ങളെയും മറ്റും
കണ്ടിരുന്നു. അതു രോഗവിഷയമായ അവസ്ഥയാക്കൊണ്ടു ആ
രും പ്രമാണിക്കയില്ല.

എന്നാൽ ഒരു ദിവസത്തിൽ എത്ര ഭക്ഷിക്കേണം എന്നതി
ന്നു തക്ക ഉത്തരം കൊടുപ്പാൻ പാടില്ല. ഇതിൽ പുരുഷ സ്ത്രീ
വയസ്സു തരാതരാങ്ങൾ മാത്രമല്ല പ്രവൃത്തിയും സുഖാസുഖവും [ 56 ] ദേശാവസ്ഥയും മറ്റും ഓരോ ഭേദം വരുത്തുന്നു. കൈവേല എ
ടുക്കുന്നവർ തങ്ങളുടെ അദ്ധ്വാനം നിമിത്തം മറ്റുള്ളവരെക്കാൾ
അധികം ഭക്ഷിക്കേണം; ഇരുന്നുണ്ണുന്നവന്നു വിശപ്പില്ല ഈൎന്നു
ണ്ണുന്നവന്നു വിശപ്പുണ്ടു എന്ന പഴഞ്ചൊൽ ഉണ്ടല്ലോ. ശൈത്യ
ദേശക്കാൎക്കു ഉഷ്ണരാജ്യത്തിൽ പാൎക്കുന്നവരിൽ അധികം ഭക്ഷണം
ആവശ്യം എന്നതു നമ്മുടെ ഋതുഭേദങ്ങൾ കൊണ്ടറിയാം. കുറ
യ തിന്നുന്നതിനെക്കാൾ അധികം തിന്നുന്നതു എങ്ങിനേ എ
ങ്കിലും കേടുള്ളതു എന്നു അറിയേണം. വയസ്സന്മാരിൽ കുട്ടി
കൾ ഏറ ഭക്ഷിക്കുന്നു എങ്കിലും അവരുടെ സൌഖ്യത്തിന്നാ
യി നല്ലക്രമം ആചരിക്കേണം. കുട്ടികൾ ചോദിക്കുന്നേടത്തോ
ളം കൊടുക്കുന്ന അമ്മമാർ സ്നേഹം അല്ല ബുദ്ധിക്കുറവും ബല
ഹീനതയും കാണിക്കുന്നുള്ളു. പല അമ്മമാർ തങ്ങളുടെ കുട്ടിക
ളുടെ വയറു ഒഴിയുവാൻ ഇടകൊടുക്കാതേ അവൎക്കു ഓരോ സുഖ
ക്കേടും ദീനവും തന്നേയല്ല മരണവും കൂട വരുത്തുന്നു. കുട്ടികൾ
അത്യാശകൊണ്ടു ചക്രം ചുമക്കാതിരിപ്പാൻ പെറ്റവർ അവൎക്കു
വേണ്ടി വിചാരിക്കേണം. ചിലർ ദിവസത്തിൽ ഒരു കുറിയും
മറ്റു ചിലർ രണ്ടു മൂന്നു നാലു കുറിയും ഭക്ഷിപ്പാൻ ശീലിക്കുന്നു.
എന്നാൽ ശീലിച്ചതിനെ ക്രമപ്രകാരം നടത്തേണം. ആമാശ
യത്തിൽ ചെന്ന ചോറ്റിന്നു ദഹിക്കേണ്ടതിന്നു ഒരു മണിക്കൂറും,
പാലിന്നു രണ്ടു മണിക്കൂറും, ഇറച്ചിക്കു മൂന്നു നാലു മണി നേര
വും വേണം. എന്നാൽ കഴിച്ച ആഹാരം ദഹിക്കും മുമ്പേ വീ
ണ്ടും ഭക്ഷിച്ചാൽ പലവിധമായ ദീനങ്ങൾ ഉത്ഭവിക്കും. ഒരു ദി
വസം മൂന്നു പ്രാവശ്യം ഭക്ഷിച്ചാൽ മതി. കുളിർകാലത്തു ഗുരു
ഭക്ഷണങ്ങളായ മീൻ മാംസം മുതലായ സാധനങ്ങളെയും ഉഷ്ണ
കാലത്തു പാലും തൈരും സസ്യം മുതലായ ലഘു ഭക്ഷ്യങ്ങളെ
യും കൊണ്ടു ഉപജീവിപ്പാൻ നോക്കേണം.

ശരീരത്തെ പോഷിപ്പിക്കേണ്ടതിന്നു പലവിധമായ ഭക്ഷണ
സാധനങ്ങൾ ആവശ്യം. വെറും ഇറച്ചി കൊണ്ടോ കറികൂടാ
തേയുള്ള ചോറുകൊണ്ടോ ദേഹരക്ഷ ചെയ്യാം എന്നു നിനെ
ക്കുന്നതു വലിയ തെറ്റു തന്നേ. അങ്ങനേ ചെയ്താൽ കുറേക്കാലം
കഴിഞ്ഞിട്ടു ബലഹീനത നിമിത്തം മരിച്ചുപോകും. ശരീരത്തി [ 57 ] ന്റെ രക്ഷാസുഖത്തിനായി പലതരം ഭക്ഷണസാധനങ്ങൾ
അത്യാവശ്യമാകകൊണ്ടു സ്രഷ്ടാവു മനുഷ്യൎക്കു ഇറച്ചി പാൽ ന
വധാന്യങ്ങൾ കായ്കനികൾ മുതലായ അനവധി തീൻപണ്ടങ്ങ
ളെ കൊടുത്തിരിക്കുന്നു. ചില മുഖ്യമായ ഭക്ഷണസാധനങ്ങളു
ടെ ഗുണമാവിതു:

1. മനുഷ്യപ്പാൽ 100 പങ്കു 8. മുട്ടയുടെ ചുകപ്പു 305 പങ്കു
2. ചോറു 81 " 9. പയറു 320 "
3. കിഴങ്ങു 84 " 10. കോഴിയിറച്ചി 827 "
4. ചോളം 100–125 " 11. മുട്ടയുടെ വെള്ള 845 "
5. കോതമ്പം 119–144 " 12 ആട്ടിറച്ചി 852 "
6. പശുവിൻ പാൽ 237 " 13. മാട്ടിറച്ചി 942 " 1)
7. പരിപ്പു 239 "

മീതേ കാണിച്ചതിൽനിന്നു ചോറും കിഴങ്ങും തങ്ങളുടെ ഗു
ണപ്രകാരം മറ്റെല്ലാറ്റിലും കുറഞ്ഞതാകയാൽ ഇവറ്റെക്കൊ
ണ്ടു മാത്രം ഉപജീവനം കഴിക്കുന്നവൎക്കു വയറു നിറയേണ്ടതിന്നു
വളരേ ആവശ്യമാകുന്നു എന്നു തെളിയുന്നുവല്ലോ.

എല്ലാ ഭക്ഷണസാധനങ്ങളിൽ ഇറച്ചി ദഹിപ്പാൻ എളുപ്പ
വും ശക്തികരവുമായൊന്നാകുന്നു. പാകം ചെയ്യുന്നതിനാൽ അ
തു സഹിപ്പാൻ എളുപ്പം ആയിത്തീരുന്നു എങ്കിലും അതിലേ അനേ
കശക്തിപദാൎത്ഥങ്ങൾ കുറഞ്ഞുപോകുന്നു. മീൻ ഇറച്ചിയോളം
ബലകരമല്ല. അതിന്നു പുറമേ മീൻ എല്ലാവൎക്കും ഒരുപോലേ പ
റ്റാതേ ചിലപ്പോൾ ജീൎണ്ണകോശത്തിലേ ഓരോ രോഗങ്ങളെയും
ചിലപ്പോൾ ചൊറി ചിരങ്ങു മുതലായവറ്റെയും ജനിപ്പിക്കുന്നു.

പാലും മുട്ടയും വേവിച്ചിട്ടു തിന്നുന്നെങ്കിൽ ബലവും സുഖ
വും ഉള്ള ഒരു ഭക്ഷണം ആകും. കിഴങ്ങു പയറു മുതലായ സ
സ്യങ്ങൾ അധികം വെന്താൽ മാത്രമേ ശരീരത്തിനുപകാരമു
ള്ളു. നല്ലവണ്ണം പഴുത്ത കായ്കളെ വിരോധം കൂടാതേ തിന്നാം.
പാനീയദ്രവ്യങ്ങളിൽ പച്ചവെള്ളം ഏറ്റവും ഉത്തമം. കഫിയെ [ 58 ] ക്കാം ചായ ഏറ നന്നു. വേണ്ടുന്നതിലധികമായി ഒരിക്കലും
തിന്നാതേ വിശപ്പിന്നു മാത്രം തൃപ്തിവരുത്തി മതിയാക്കേണം.
മെല്ലേ തിന്നുക, മുഴുവൻ ചവെച്ചരെക്ക, ഉണ്ടിട്ടുടനേ ഉറങ്ങ
രുതെന്നും അറിക.

ദഹനം എങ്ങിനേ ആയാലും തളൎച്ചവരുത്തുന്നതുകൊണ്ടു
ഭക്ഷിച്ച ഉടനേ ശരീരംകൊണ്ടോ മനസ്സുകൊണ്ടോ അധികമാ
യി അദ്ധ്വാനിക്കരുതു. ആമാശയവും ആന്ത്രങ്ങളും എല്ലായ്പോഴും
സുഖത്തോടു ഇരിപ്പാൻ നോക്കേണം. കള്ളു റാക്കു ബ്രാണ്ടികൾ
കുടിക്കുന്നതും പുകയില അധികമായി വലിക്കുന്നതും ഏറേ വെ
റ്റില തിന്നുന്നതും ആമാശയത്തെ തളൎത്തി അതിന്റെ പ്രവൃ
ത്തിക്കു മുടക്കം വരുത്തുന്നു.1) ആ വക ശീലിച്ചവരുടെ വയറ്റി
ൽ വിടാതേ ഓരോ ക്രമക്കേടുകൾ സംഭവിക്കുന്നു. മുളകും എരി
വും കാരവുമുള്ള വസ്തുക്കളെയും അധികമായി തിന്നുന്നതിനാലും
ആമാശയത്തിന്നു കൂടക്കൂടേ ദോഷം പറ്റും. ഭക്ഷണത്തിന്നു ക്ര
മവും കുടിപ്പാൻ ശുചിയുള്ള പച്ചവെള്ളവും വയറ്റിന്നു എല്ലാ
കാലത്തും ഉത്തമമത്രേ. സൌഖ്യമുണ്ടെങ്കിൽ ഒരു ദിവസത്തിൽ
ഒന്നോ രണ്ടോ കറി മലശോധന ഉണ്ടാകേണം. മലബന്ധം
അധികമായി വരാതേ ഇരിക്കേണ്ടതിന്നു ചൂടുള്ള ഭക്ഷണങ്ങൾ
കഴിക്കായ്കയും അധികം വെള്ളം കുടിക്കയും ഉലാവുകയും മറ്റും
ചെയ്യേണ്ടതു. അത്യാവശ്യമായാലേ സൂക്ഷ്മത്തോടേ ചികിത്സി
ക്കാവൂ. മാസന്തോറും വയറിളക്കുന്നതു അബദ്ധം. വിലാത്തി
യിൽ ജീവകാലം മുഴുവനും വയറു ഇളക്കാത്ത എത്ര പേർ ആ
രോഗ്യത്തോടേ ഇരിക്കുന്നു. മലാന്ത്രത്തിന്റെ തോലിന്നു അല്പ
മായ കടച്ചൽ വന്നാൽ ഒരു ദിവസം മുപ്പതു നാല്പതു വട്ടത്തോ
ളം അതിനൊമ്പലത്തോടു കൂടേ അതിസരിച്ചു വരുമ്പോൾ വ
ളരേ ക്ഷീണതയും ബലഹീനതയും പിടിക്കും മുമ്പേ സാമൎത്ഥ്യ
മുള്ളൊരു വൈദ്യനെ താമസിയാതേ വിളിക്കേണം. [ 59 ] V. CIRCULATION AND RESPIRATION.

രക്താഭിസരണവും ശ്വാസോച്ഛ്വാസവും,

1. Circulation രക്തസഞ്ചാരം.1)

നാം കഴിച്ച ഭക്ഷണസാധന
ങ്ങൾക്കുണ്ടാകുന്ന ഏറ്റം വിചിത്ര
മായ മാറ്റങ്ങളെക്കൊണ്ടു വിവരി
ച്ച ശേഷം ശരീരത്തിന്റെ ഓരോ
അവയവങ്ങൾക്കും അംശങ്ങൾക്കും
വേണ്ടുന്ന പോഷണം എങ്ങനേ ഉ
ണ്ടാകുന്നു എന്നിപ്പോൾ നോക്കേ
ണ്ടതാകുന്നു.

കുടലുകളിലേക്കു അരെച്ച ചെ
ന്ന പോഷണസത്തിനെ അതിലേ
രസയാണികൾ നക്കി വലിച്ചതിൽ
പിന്നേ ആ വിശേഷസത്തു ഏറ്റ
വും നേരിയ കുഴലുകളൂടേ സംയുക്ത
ധാതുപ്രവാഹിനി എന്ന കുഴലിൽ
ചേൎന്നു ഹൃദയത്തിന്നരികേയുള്ള ര
ക്തനാഡിയിൽ കടന്നു രക്തമായി തീ
ൎന്ന ശേഷം ഒരുവക തോൽക്കുഴലുക
ൾ വഴിയായി സൎവ്വാംഗത്തിൽ ചു
റ്റി സഞ്ചരിക്കുന്നു.

രക്തത്തിന്റെ ആധാരസ്ഥാനം ഹൃദയം തന്നേ. അതിൽ
നിന്നു പുറപ്പെടുന്ന വന്തണ്ടു കൊമ്പും ചില്ലികളും ആയി ചി
നെച്ചു പിരിഞ്ഞു ശീരത്തിൽ എങ്ങും പടൎന്നിരിക്കുന്നു. ഈ
നാഡികളുടേ എല്ലാവിടങ്ങളിലേക്കു രക്തം ഓടി വീണ്ടും മടങ്ങി [ 60 ] ഈ ചിത്രം ഹൃദയത്തിൽനിന്നു പുറപ്പെടുന്ന നാഡികളുടെ ചിനെപ്പു കാണിക്കുന്നു. [ 61 ] ഹൃദയത്തിലേക്കു ചെല്ലുന്നു. നാഡികൾ ആദ്യവസാനമില്ലാ
ത്തവ പോലെ ഇരിക്കകൊണ്ടു അവറ്റിൽ കൂടിയുള്ള രക്തത്തി
ന്റെ സഞ്ചാരത്തിന്നു രക്തവട്ടോട്ടം1) എന്നു പേർ ഇടുന്നു.

രക്തസഞ്ചാരത്താൽ ശരീരത്തിന്നു മൂന്നു വിധമുള്ള ഉപകാ
രം വരുന്നു. ഹൃദയത്തിൽനിന്നു സൎവ്വാംഗത്തിലേക്കു വെടിപ്പുള്ള
രക്തത്തെ അയക്കുന്നതും വെടിപ്പില്ലാത്ത രക്തത്തെ ശുദ്ധീകരി
ക്കേണ്ടതിന്നു ഹൃദയത്തിലേക്കു മടക്കി കൊണ്ടു പോകുന്നതും ര
ക്തത്തിൽ വേണ്ടുന്ന ചൂടു അടങ്ങിയിരിക്കകൊണ്ടു ശരീരത്തിന്നു
ഒരു പോലേ ചൂടു വരുന്നതും വട്ടോട്ടത്താൽ സാധിക്കുന്നു. തൊ
ലിയെ ഒരു സൂചികൊണ്ടു രക്തം പുറപ്പെടാതേ കുത്തുവാൻ ക
ഴിയായ്കയാൽ അംഗത്തിൽ എങ്ങും രക്തം വ്യാപിച്ചു കിടക്കുന്നു
എന്നു നമുക്കു ബോധിക്കും. രക്തം ഓടുന്നതിന്നു ഒരു നിമിഷം
പോലും മുടക്കം വന്നാൽ മരണത്തിന്നു ഇടയാകും. എന്നാൽ
മനുഷ്യൎക്കും ജന്തുക്കൾക്കും മാത്രമല്ല സസ്യങ്ങൾക്കും കൂടേ രക്ഷെ
ക്കായി ഒരു വിധം രക്തം ഉണ്ടു.

രക്തയോഗം2) എന്നതു ഏകദേശം ഇരുപത്തഞ്ചു വിധം
സാധനങ്ങൾ സമ്മിശ്രമായി കിടക്കുന്ന ജീവധാരണദ്രാവകം ത
ന്നേ. ഇവറ്റിൽ ചില ഉപ്പുകളും ബാഷ്പങ്ങളും കൊഴുപ്പും മുട്ടയു
ടെ വെള്ളയും നാരൻപശയും3) കൂടാതെ വിശേഷിച്ചു വെള്ളയും
അതിനെ ചുവപ്പിക്കുന്ന ഒരു സാധനവും ഉണ്ടു. ആ ചോരക്കൂ
ട്ടിൽ മുഖ്യമായ ഒന്നാമതു എണ്ണമറ്റ ചുവന്ന അണുക്കൾ.
അവ കുഴിയപ്പം പോലെ നടുവിൽ അല്പം കഴിഞ്ഞിരിക്കുന്നു.
അവറ്റിന്നു രക്തകണങ്ങൾ (ചോരയണുക്കൾ)4) എന്നു പേർ.

രണ്ടാമതു നിറമില്ലാത്ത വെള്ളം പോലേത്ത ഒരു ദ്രാവകം.
ചോരയണുക്കളിലേ ഇരിമ്പു കൊണ്ടു രക്തത്തിന്നു ചുവന്ന നിറം
കാണുന്നു. ചോരനീറ്റിന്നു കാറ്റു തട്ടുമ്പോൾ വെള്ളം നിണനീ
രായി5) പിരിഞ്ഞു മറ്റേ സാധനങ്ങൾ ചോരക്കട്ട എന്നും നി
ണം എന്നും പറയുന്ന വസ്തുവായി ഉറെക്കയും ചെയ്യുന്നു. രക്ത
ത്തിലെ വെള്ളം വിയൎപ്പായും മൂത്രമായും ഒഴിഞ്ഞു പോകുന്നു. [ 62 ] അധികമായി കുറഞ്ഞാൽ ദാഹം തോന്നും. ആരോഗ്യമുള്ള ഒരു
പുരുഷനിൽ പതിനെട്ടു തൊട്ട ഇരുപത്തഞ്ചു റാത്തലോളും ര
ക്തം കാണാം. ഈ വലിയ ചോരക്കൂട്ടം മനുഷ്യൻ അറിയാതേ
യും നിനയാത്തവണ്ണവും രാപ്പകൽ നിരന്തരമായി തന്റെ ശരീ
രത്തിൽ സഞ്ചരിക്കുന്നു.

രക്താഭിസരണത്തിന്റെ ആധാരങ്ങൾ. ഹൃദയവും നാഡി
കളും1) രോമപ്രായമായ കുഴലുകളും2) രക്തസിരകളും3) എ
ന്നിവ രക്തസഞ്ചാരത്തിന്നു ആധാരങ്ങൾ. ഹൃദയം ഏകദേശം
നടുനെഞ്ചിൽ അല്പം ഇടത്തോട്ടു മഹാനാഡികളെക്കൊണ്ടു തൂ
ക്കിയ പ്രകാരമായി ഹൃദാശയം4) എന്നൊരു നേരിയ സഞ്ചി
യിൽ ഇരിക്കുന്നു. രക്തത്തെ നാഡികളിലേക്കു ഇടവിടാതേ ഓടി
ക്കുന്നതു ഹൃദയം തന്നേ. അതിനായി മാറി മാറി ഊക്കോടേ ഇറു
ക്കി അമൎത്തുവാനും തളൎത്തി വീൎപ്പിപ്പാനും തക്കവണ്ണം ഹൃദയത്തി
ന്റെ മാംസപേശികൾക്കു വളരേ കടുപ്പമുണ്ടു. ഹൃദയം സാ
ക്ഷാൽ ഒരു വലിയ മാംസപേശി എന്നു പറയാം. അതു ഒരു
നേരിയ തോൽകൊണ്ടു നീളേ നടുവിൽ കൂടി വിഭാഗിക്കപ്പെട്ടിരി [ 63 ] ക്കയല്ലാതേ ഓരോ ഭാഗത്തിന്നു ഈരണ്ടു അറകളും1) ഉണ്ടു. ആ
നാലു അറകൾ അഞ്ചു വാതിലുകൾ2) കൊണ്ടു തമ്മിൽ ചേൎന്നു
കിടക്കുന്നു താനും.

ശരീരത്തിൽനിന്നു മടങ്ങിവരുന്ന കെട്ട ചോര ഹൃദയത്തിന്റെ [ 64 ] വലഭാഗത്തിലേ മേലറയിൽ (r) പ്രവേശിക്കുന്നു. ഇടഭാഗത്തിലേ
കീഴറയിൽനിന്നു (L) ശരീരത്തിൽ ചെല്ലേണ്ടുന്ന ഇളഞ്ചുവപ്പുള്ള
രക്തം പുറപ്പെടുന്നു. എന്നാൽ കരിഞ്ചോര ശുദ്ധി വന്ന ശേഷം
പുതുതായി ശരീരത്തിൽ സഞ്ചരിക്കേണ്ടതിന്നു ആയതു വലഭാഗ
ത്തിന്റെ മേലറയെ വിട്ടു (r) കീഴറയിൽ(E) ചെന്നു അവിടേനിന്നു
ശ്വാസകോശങ്ങളിലേക്കു കടന്നു പോകുന്നു. ആയതിലുള്ള നാ
ഡികൾ അസംഖ്യ നേരിയ ശാഖകളായി ചിനെച്ചു പോകയാൽ
അതിലേ കരിഞ്ചോര ശ്വാസത്തോടു തൊടുത്തു വരുമ്പോൾ ര
ക്തത്തിന്റെ അഴുക്കു (മലിനത) കഴിക്കുന്ന ശ്വാസത്തോടു കൂടേ
നീങ്ങിപ്പോകയും ഉൾക്കൊള്ളുന്ന ശ്വാസത്തിൽനിന്നു പുതിയ
വീൎയ്യങ്ങളെ സീകരിക്കയും ചെയ്യുന്നു. ഇപ്രകാരം ശരീരത്തി
ന്റെ പ്രയോജനത്തിന്നു വീണ്ടും ശുദ്ധീകരിച്ച രക്തം ഹൃദയത്തി
ന്റെ ഇടത്തേ മേലറയിൽ (l) മടങ്ങിച്ചെല്ലന്നു. അവിടേനിന്നു
കീഴറയിലേക്കും(L) അതിൽനിന്നു നാഡിവഴിയായി ശരീരത്തിലേ
ക്കും പ്രവേശിക്കും. അതിശക്തിയുള്ള മാംസപേശികൾ ഹേതു
വായി അമരുകയും പൊന്തുകയും ചെയ്യുന്ന ഹൃദയം എല്ലായ്പോ
ഴും ഇളകിക്കൊണ്ടു രക്തത്തെ സൎവ്വാംഗത്തിൽ ഓടിക്കുന്നു. ഈ [ 65 ] ഇളക്കം നിമിത്തം ഹൃദയത്തിന്റെ മുന നെഞ്ഞിൽ നിരന്ത
രമായി അടിക്കയാൽ അതു പുറത്തു കേൾപ്പാനും കാണ്മാനും ഉ
ള്ള ഹൃദയത്തിൻ മുട്ടൽ തന്നേ. നാഡി പിടിച്ചു അതിനെ പരി
ശോധിക്ക.

ഹൃദയത്തിന്റെ ഇടത്തേ കീഴറയിൽനിന്നു രക്തത്തെ ശരീര
ത്തിൽ കൊണ്ടുചെല്ലുന്ന വലിയ നാഡിക്കു മൂലനാഡി എന്നും
കണ്ടരനാഡി എന്നും പേരുണ്ടു. ഇതു മേലോട്ടു വില്ലുപോലേ
വളഞ്ഞു നീണ്ട ശേഷം കീഴോട്ടു ഇറങ്ങുന്നു. സൎവ്വനാഡികൾ്ക്കും
ആധാരമാകുന്ന ഈ പെരുനാഡി ശാഖോപശാഖകളായി ശരീ
രത്തിൽ മുച്ചൂടും കടന്നു ശുദ്ധരക്തത്തെ എങ്ങും എത്തിക്കുന്നു.
. ശ്വാസകൊശനാഡി1) ആകട്ടേ ദുഷിച്ച രക്തത്തെ ഹൃദയത്തിൻ
വലഭാഗത്തുനിന്നു. ശ്വാസകോശത്തിലേക്കു കൊണ്ടുപോകുന്നു.
ഇതു മൂലനാഡിയുടെ വളവിന്റെ താഴേ ചെന്നു രണ്ടായി പിരി
യും; ഒരു കൊമ്പു വലത്തേ ശ്വാസകോശത്തിലേക്കും മറ്റേതു
ഇടത്തേതിലേക്കും കടക്കുന്നു. ആകയാൽ ചോരവട്ടോട്ടം (രക്ത
സഞ്ചാരം) രണ്ടു പ്രകാരമുള്ളതെന്നു തെളിയുന്നു. വലത്തേ ഹൃ
ദയയറയിൽനിന്നു) ശ്വാസകോശത്തിലേക്കും അവിടേനിന്നു ഇട
ത്തേ ഹൃദയയറയിലേക്കുമുള്ള രക്തസഞ്ചാരത്തിന്നു ചെറിയവട്ടോ
ട്ടം എന്നും വാമഹൃദയ അറയിൽനിന്നു സൎവ്വാംഗത്തിലേക്കും അ
തിൽനിന്നു ദക്ഷിണഹൃദയ അറയിലേക്കുമുള്ള ചോരയോട്ടത്തിന്നു
വലിയവട്ടോട്ടം എന്നും പറയുന്നു. രണ്ടു സഞ്ചാരങ്ങൾ ഒരുമി
ച്ചു നടക്കുന്നു. ചെറിയവട്ടോട്ടത്തിലേ നാഡികൾ കരിഞ്ചോര
യെ തെളിയിപ്പാൻ അതിനെ ശ്വാസകോശത്തിൽ കൊണ്ടു പോ
യിട്ടു ശുദ്ധിയോടേ ഹൃദയത്തിലേക്കു മടക്കി വരുത്തുന്നു. വലിയ
വട്ടോട്ടത്തിൽ തെളിഞ്ഞ ചെഞ്ചോര ദേഹപോഷണത്തിന്നായി
ചെല്ലുകയും കരിഞ്ചോരയായി മാറിക്കൊണ്ടു തിരിച്ചു വരികയും
ചെയ്യുന്നു.

ചോരയുടെ ഗുണാഗുണത്തിനു തക്കവാറു രണ്ടു വിധം ചോ
രക്കുഴലുകളും ഉണ്ടു. ഇളഞ്ചെഞ്ചോരയെ വഹിക്കുന്നതിന്നു നാ
ഡി എന്നും കരിഞ്ചോരയുള്ളതിന്നു രക്തസിര എന്നും രക്തപ്പൊ [ 66 ] ള്ള എന്നും പേർ. നാഡികൾ ക്രമേണ നേൎമ്മയായ്തീൎന്നു ശരീ
രത്തിന്റെ അറ്റങ്ങളിലും തോലിലും കണ്ണുകൊണ്ടു കാണ്മാൻ
കഴിയാത്ത കേശാകാരമായ തന്തുക്കളായി മാറുന്നു. ഇവറ്റിൽ
നിന്നു (രക്തസിരകൾ) രക്തപ്പൊള്ളുകൾ ഉത്ഭവിച്ചു ക്രമേണ
തടിച്ചു ദുഷിച്ച രക്തത്തെ ഹൃദയത്തിലേക്കു കൊണ്ടുപോകുന്നു.
രക്തപ്പൊള്ളകൾക്കും നാഡികൾക്കും തമ്മിൽ വലിയ വ്യത്യാസ
ത്തെ കാണുന്നു. നാഡികൾക്കു ഉറപ്പും തടിപ്പും ഉള്ള മൂന്നു ഉ
ള്ളൂരികൾ ഉണ്ടു നടുവിലേത്തതിന്നു വില്ലാട്ടമൂണ്ടാകകൊണ്ടു1) [ 67 ] ഒരു നാഡി മുറിഞ്ഞാൽ അതിന്റെ മുറിപാടു നന്നായി കെട്ടുവോ
ളം രക്തം തുറിച്ചു ചാടിക്കൊണ്ടിരിക്കും. ഇതു നിമിത്തം നാഡി
കൾക്കു പെട്ടന്നു ആപത്തു പറ്റാതവണ്ണം ദൈവം അവയെ
മാംസത്തിന്റെ ഉള്ളിൽ അസ്ഥികളോടു ചേൎത്തു വെച്ചിരിക്കു
ന്നു. തോലിൻ അടിയിൽ കിടക്കുന്ന ഒരു (രക്തസിര) രക്തപ്പൊ
ള്ള മുറിഞ്ഞാലോ തിക്കൽ ഇല്ലായ്ക കൊണ്ടു ഉള്ളൂരികൾ തന്നാ
ലേ കൂടി വരുന്നതുനിമിത്തം അധികം ചോര ചിന്നിപ്പോകയില്ല.
എന്തായാലും വല്ല സഹായം സാധിക്കുംവരേ മുറിവിനെ വിര
ൽകൊണ്ടു ഊക്കോടെ ഊന്നി അമൎത്തിപ്പിടിക്കേണ്ടതു മേലോട്ടു
കയറുന്ന രക്തപ്പൊള്ളകളിലേ ചോര മടങ്ങി വരായ്വാൻ അവ
റ്റിനുള്ളിൽ ഹൃദയത്തിന്റെ നേരേ തുറന്നു നില്ക്കുന്ന അനേക
വാതിലുകൾ1) രക്തം കടക്കും അളവിൽ തന്നാലേ അടഞ്ഞു വ
രുന്നു.

പൈതലിന്നു ജനിച്ച ഉടനേ ഒരു നിമിഷത്തിൽ നൂറ്റിമു
പ്പതു തൊട്ടു നൂറ്റിനാല്പതോളവും ബാല്യക്കാൎക്കു തൊണ്ണൂറു തൊ
ട്ടു നൂറോളവും യുവാക്കൾക്കും പുരുഷന്മാൎക്കും എഴുപതു എണ്പ
തോളവും ഹൃദയ ഇടികൾ ഉണ്ടാകും. ഇങ്ങിനെ ഹൃദയത്തെ മ
ഹാ ആവിയന്ത്രത്തോടു2) ഉപമിക്കാം. ഹൃദയം ചോര വട്ടോട്ട
ത്തെ സാധിപ്പിപ്പാനായി ഏറ്റവും ഊക്കോടും ചുറുക്കോടും പ്ര
യത്നിക്കയാൽ മനുഷ്യൻ മരിച്ച ഉടനേ പെട്ടന്നു നിന്നുപോകാ
തേ ക്രമത്താലേ മാത്രം തളൎന്നു ചിലപ്പോൾ ഇരുപത്തുനാലു മണി
ക്കൂറു കഴിഞ്ഞ ശേഷമേ പ്രവൃത്തിയെ അവസാനിപ്പിക്കുന്നുള്ളു.

രക്തത്തിന്റെ വേഗതയോ ആശ്ചൎയ്യമുള്ളതു എന്നേ വേണ്ടു.
കഴുത്തിലുള്ള ഒരു നാഡി മുറിച്ചു അതിൽ ഒരു സൂചിയെ കടത്തി
യാൽ ആയതു ഇരുപതു നിമിഷം കഴിയുമ്പോൾ തലയെ ചു
റ്റി സഞ്ചരിച്ചു ഹൃദയത്തിൽ കൂടി കാൽവിരലിൽ എത്തും. ര
ക്തകമ്പത്തിൻ സംഗതികൾ ആകട്ടേ ഹൃദയത്തിന്നുള്ളിൽ
പീച്ചാങ്കുഴൽപോലേ ഉന്തലും വലിക്കലും ഊക്കോടെ നടക്കുന്ന
തിനാൽ ആകുന്നു എന്നു പറഞ്ഞാലും രക്തത്തിൽ ഇരിക്കുന്ന
ജീവൻ ബലാധിക്യംകൊണ്ടെന്നേ ചൊല്ലാവൂ. ഹൃദയം വൈ [ 68 ] കുന്നേരത്തെക്കാൾ രാവിലേ അതിവേഗതയോടേ ഇടിക്കുന്നു.
ഭയം സന്തോഷം ദു:ഖം മുതലായ രോഗങ്ങൾ രക്തപ്പാച്ചലിനെ
താമസിപ്പിക്കയോ തീവ്രപ്പെടുത്തുകയോ ചെയ്യും. മനുഷ്യൻ ത
നിക്കുടയ ദേഹത്തിലേ ഉൾച്ചൂടു നിമിത്തം (36-38 പടികൾ)
എല്ലാ ഭൂക്കച്ചകളിലും2) ക്ഷേമമായി വസിച്ചുകൊള്ളുന്നു. നാ
ഡികൾ മന്ദിക്കുമ്പോൾ ഹസ്തപാദങ്ങളിൽ ശീതവും തരിപ്പും ക
നക്കലും ഉണ്ടായി വന്നാൽ കുളിച്ചു ശരീരത്തെ തുണികൊണ്ടു
കുറേ നേരത്തോളം അമൎത്തുരമ്മി ചൂടു വരുത്തേണം. കുട്ടികളു
ടെ ചോരപ്പാച്ചലിന്നു പ്രായംചെന്നവരെക്കാൾ വേഗത ഏറു
കകൊണ്ടു അവൎക്കു നേരിയ വസ്ത്രങ്ങൾ കൊടുക്കേണ്ടതു.

രക്തത്തിന്നു വളരേ മാലിന്യം പറ്റിയാൽ ശരീരത്തിന്നു തല
വേദന പനി മുതലായ സുഖക്കേടു വരും. തോലിലേ കേശാ
കൃതിയുള്ള രക്തക്കുഴലുകൾക്കു വല്ല ദോഷം വന്നാൽ ആ വക [ 69 ] സ്ഥലങ്ങളിൽ നോവും പുകച്ചലും വീക്കവും കാണും. ചെറു
മുറിവുകളെ പച്ചവെള്ളംകൊണ്ടു കഴുകി നേരിയ തുണികളെ
വെള്ളത്തിൽ മുക്കി പിഴിഞ്ഞു ചോരനില്ക്കുവോളം അതിന്മേൽ
വെക്കേണം. മുറിവു വലുതായാൽ അതിനെ സൂത്രക്കെട്ടുകൊ
ണ്ടു കെട്ടുംവരേ കാറ്റു തട്ടാതവണ്ണം ശുദ്ധിയുള്ള തുണികൊണ്ടു
കെട്ടേണം. ശരീരത്തിന്റെ ഓരോ അവയവങ്ങളിൽ രക്തം തട
സ്ഥം കൂടാതേ സഞ്ചരിപ്പാൻ തക്കവണ്ണം വസ്ത്രങ്ങളും അരഞ്ഞാ
ൺ കങ്കണം കാൽചിലമ്പു മുതലായ ആഭരണങ്ങളും അഴഞ്ഞി
രിക്കേണം. കഴുത്തിൽ ഇറുക്കി കെട്ടിയ കണ്ഠസൂത്രംകൊണ്ടോ മ
റ്റോ മോഹാലസ്യം തട്ടുന്നവരേ മലൎത്തിയും തല പൊന്തിച്ചും
കിടത്തി സൂത്രാദികളെ അഴിച്ചു ചുറുക്ക ഇത്യാദികൊണ്ടു കൂട
ക്കൂടേ തലയെയും മുഖത്തെയും നനെച്ചു കൊണ്ടിരിക്കയും നസ്യം
ചെയ്കയും സുഗന്ധങ്ങളെ മണപ്പിക്കയും വേണം.

2. Respiration ശ്വാസോച്ഛാസം.

കണ്ഠത്തിലും നെഞ്ചകത്തിലും ശ്വാസാധാരങ്ങൾ ആകു
ന്ന ശ്വാസനാളവും രണ്ടു ശ്വാസകോശങ്ങളും ഉണ്ടു. ഹൃദയ
ത്തെ അടക്കിക്കൊണ്ടു കർിന്നീലനിറമുള്ള ഈ ശ്വാസകോശ
ങ്ങൾ നെഞ്ഞിന്റെ ഇരുപുറത്തു മേലോട്ടു കൂൎത്തും കീഴോട്ടു പ
രന്നും ഇരിക്കുന്നു. അതിൽ ഒന്നിന്നു രണ്ടും മറ്റേതിന്നു മൂന്നും ദ
ലങ്ങളും1) ഓരോന്നിന്നു ഒരു നേരിയ തോൽസഞ്ചിയും2) കാണു
ന്നു. സ്പൊങ്ങോ പവിഴപ്പുറ്റോ തേങ്ങയുടെ പൊങ്ങോ പോലേ
ത്ത ശ്വാസകോശം വായുവിനെ ഉൾക്കൊൾവാൻ തക്കവാറു ഏ
കദേശം ആറുനൂറു കോടിയോളം ചെറിയ വായുവറകൾ2) കൊ
ണ്ടു തിങ്ങി വിങ്ങിക്കിടക്കുന്നു.

കണ്ഠ ഭക്ഷണനാളങ്ങളുടെ മുൻവശത്തു നില്ക്കുന്ന ശ്വാസ
നാളം തൊണ്ടക്കുഴിയിൽ കൂടി താണു ഹൃദയത്തിന്മേലിൽനിന്നു
അല്പം പിന്മാറി രണ്ടംശമായി പിരിഞ്ഞു കവെച്ചു. ഇടവലഭാഗ
ങ്ങളിലേക്കു ചെന്ന ശേഷം അവിടേനിന്നു അനേക ഉപധമനി
കളാലും ചിനെപ്പുകുഴലുകളാലും ശ്വാസകോശത്തിൽ എങ്ങും [ 70 ] പടൎന്നു അതിലേ അറകളെ വായു കൊണ്ടു നിറെക്കുന്നു. ശ്വാസ
നാളം ഒരു ദാരുവിന്നു തുല്യം എന്നു പറയാം.

കഴുത്തിൻ മുമ്പിൽ മുഴച്ചു കാണുന്ന കുരൾവള നാവിന്റെ
വേരോടു പറ്റിക്കൊണ്ടു ശ്വാസനാളത്തിന്റെ തലക്കൽ നില്ക്കു
ന്നു. അതിനെ മൂടി തുറപ്പാൻ തക്കവണ്ണം കവാടം2) എന്നൊരു
ചെറു വാതിൽ ഉണ്ടു. ശ്വാസം കഴിക്കയോ സംസാരിക്കയോ
ചെയ്യുമ്പോഴൊക്കയും ആ അടുപ്പു തുറന്നും ഭക്ഷണം കഴിക്കു
മ്പോൾ അതിന്റെ അകത്തു ഒന്നും കടന്നു പോകാതിരിപ്പാൻ
അടെച്ചും ഇരിക്കും. കുരൾവളയും ശ്വാസനാളവും തെങ്ങിന്റെ
കല്ല പോലേ വളയാകാരമായി കാണുന്നു. അതു കൂൎച്ച (ഉപാ
സ്ഥി)3) കൊണ്ടു ചമെച്ചിരിക്കുന്നു. ശാസകോശത്തിന്റെ പ്ര [ 71 ] വൃത്തിയെ കാണ്മാൻ മനസ്സുണ്ടെങ്കിൽ നാളം കൂടിയ ഓരാട്ടിന്റെ
ചെമ്പരുത്തി എടുത്തു നാളത്തിൽ ഊതി വീൎപ്പിച്ചിട്ടു കൈകൊ
ണ്ടു മെല്ലേ അതിനെ പിടിച്ചു ഞെക്കിയാൽ മേൽപ്പറഞ്ഞതു
തെളിയും. വായി മൂക്കുകളാൽ ഉൾകൊള്ളുന്ന വായു വാരിയെ
ല്ലുകളെ വീൎപ്പിച്ചു പൊങ്ങിക്കയും നെഞ്ഞിനെയും വയറ്റിനെ
യും വേർതിരിക്കുന്ന വിഭജനവിതാനം3) എന്ന നേരിയ തോലി
നെ കീഴ്പ്പെട്ടു തള്ളുകയും ചെയ്യുമ്പോൾ നെഞ്ചു കേവലം
പൊന്തിയിരിക്കും. ശ്വാസം വിടുമളവിൽ വിതാനം പൊങ്ങി
ക്കൊണ്ടു നെഞ്ഞു ചുരുങ്ങി പോകുന്നു; ചുരുക്കുമായി പറഞ്ഞാ
ൽ കൊല്ലന്റെ തുരുത്തിയെ പോലേ അതു വീൎത്തു തളരുന്നു. ആക
യാൽ സദാകാലം ചഞ്ചലമായൂത്തുന്ന തോൽത്തുരുത്തിയെ പോ
ലേ ഉൗതുംപ്രാണൻ ആത്മാവോ എന്നു കൈവല്യനവ
നീതക്കാരൻ ചഞ്ചലിച്ചു ചോദിക്കുന്നു. ഈ വ്യാപാരത്താൽ
തന്നേ കോശങ്ങളുടെ അറകളോടു കൂടേ ഉറ്റു ചേൎന്നു വരുന്ന [ 72 ] കറുത്ത രക്തം ഇടവിടാതേ വായുവോടു കലൎന്നു മേൽ കാണി
ച്ച പ്രകാരം വായുവിലേ ജീവാധാരസാധനങ്ങളെ കൈക്കൊ
ള്ളുന്നു.

എപ്പോഴും ശുദ്ധിയുള്ള വായുവെ അകം വലിക്കുന്നതു എ
ത്രയോ ആവശ്യമാകുന്നു എന്നതിന്നു വിവാദം ഇല്ല. അനേ
കം ആളുകം കൂടി ഒരു ചെറിയ മുറിയിൽ ഉറങ്ങുന്നതും പു
കയുന്ന തീച്ചട്ടികൾ ഉള്ളേടത്തു പാൎക്കുന്നതും എത്രയും അ
ബദ്ധം. വൃദ്ധന്മാർ ഒരു നിമിഷത്തിൽ പന്ത്രണ്ടു ഇരുപതു പ്രാ
വശ്യവും ശിശുക്കൾ ഏകദേശം നാല്പതു വട്ടവും ശ്വാസം കഴി
ക്കേണം. നെടുവീപ്പിടുക, തുമ്മുക, ചിരിക്ക, വിക്കുക ഇത്യാദി ഒക്ക
യും ഉച്ഛ്വാസത്തിന്റെ ഭേദങ്ങൾ അത്രേ. ദേഹത്തെ അദ്ധ്വാ
നിപ്പിക്കുമളവിൽ2) രക്തം വേഗത്തിൽ ഓടിക്കൊണ്ടു ശ്വാസകോ [ 73 ] ശങ്ങളിൽ അധികമായി പ്രവേശിക്കയാൽ ശ്വാസവും വേഗത്തി
ൽ വലിക്കേണ്ടി വരും. ഒന്നു രണ്ടു നിമിഷത്തോളം കേടു വരാ
തേ ശ്വാസത്തെ അടക്കി വെപ്പാൻ സാധിച്ചാലും അതിൽ അ
ധികം സമയം കഴിഞ്ഞാൽ മരണത്തിന്നും ഇടയുണ്ടാകും. നിദ്ര
യിലോ ഉണൎവ്വിലോ ശ്വാസം തന്നാലേ കഴിച്ചു വരുന്നു എന്നു
പറയേണമെന്നില്ലല്ലോ.

കെട്ടിനില്ക്കുന്ന വെള്ളവും പലവിധമുള്ള കുപ്പ കച്ചറ ചീ
ഞ്ഞസാധനങ്ങളും എന്നിവററിൽനിന്നു പുറപ്പെട്ടു നാറ്റത്താൽ
അറിയാകുന്ന ദുഷ്ട ആവികൾ നടപ്പുദീനം തുടങ്ങിയ ഓരോ രോഗ
ങ്ങളെ ജനിപ്പിക്കകൊണ്ടു ആ വകയെ കരുതിക്കൊള്ളേണ്ടതു. ശു
ദ്ധവായു മാത്രം മനുഷ്യന്നു സന്തോഷിക്ഷേമങ്ങളെ വരുത്തും.
കിണറും ഗുഹ, നിലയറ മുതലായ ഇടുക്കുള്ള ഇടങ്ങളിൽ ഇ
റങ്ങും മുമ്പേ അവിടത്തേ വായുവിനെ ഒരു വിളക്കു കത്തി
ച്ചു പരിശോധിച്ചു നോക്കേണ്ടതു. വിളക്കു കെട്ടാൽ ആ സ്ഥ
ലം ശ്വാസത്തിന്നു കൊള്ളാത്ത വായു കൊണ്ടു നിറഞ്ഞു എ
ന്നറിക. ചിലൎക്കു ഒരു നാഴികയോളം ശ്വാസത്തെ അടക്കി ഇ
രിക്കാം എന്നു കേട്ടാൽ വിശ്വസിക്കരുതു. ഈ വിധമുള്ള പരീ
ക്ഷ ചെയ്വാൻ നോക്കുന്നവന്നു രക്തം കേവലം ദുഷിച്ചു പ്രാണ
നാശം ഭവിക്കേയുള്ളൂ. ഈ നാട്ടുകാർ മുഖവും കൂടേ പുതെ
ച്ചു കിടന്നു ഉറങ്ങുന്നതു കാണാം. ഇങ്ങനേ ആചരിക്കുന്നവർ
നല്ല വായുവെ അല്ല ദുഷിച്ചുപോയ തങ്ങളുടെ സ്വന്തശ്വാ
സത്തെ പിന്നേയും പിന്നേയും ഉൾകൊള്ളുന്നതുകൊണ്ടു തല
നോവു, നെഞ്ഞു വേദന മുതലായ സൌഖ്യക്കേടിന്നു സംഗതി
ഉണ്ടാക്കുന്നു. വീടുകളെ ഉയരവും കാറ്റു ഊടാടുന്നതുമായ ഇട
ങ്ങളിലും ദുൎഗ്ഗന്ധം പുറപ്പെടുന്ന കുളങ്ങളിൽനിന്നു ദൂരമായും എ
ടുക്കേണം. വിശേഷിച്ച മഴക്കാലം വിചാരിച്ചു തറയെ ഒരുക്കോ
ൽപൊക്കത്തിൽ കുറയാതേ കെട്ടേണ്ടതു. പുരയുടെ ചുറ്റും ച
ണ്ടിയും ചവറും കളഞ്ഞു മതിലിന്നു കൊല്ലന്തോറും വെള്ള തേ
ച്ചാൽ വീട്ടുകാൎക്കു സൌഖ്യം ഉണ്ടാകും. എഴുത്തു തുന്നൽ നൈ
യ്ത്തു മുതലായ പണി എടുക്കുന്നവർ നാൾ മുഴുവനും കുനിഞ്ഞു
നെഞ്ഞമര പണി ചെയ്കയാൽ അവർ ശ്വാസകോശത്തെ വാ [ 74 ] യു കൊണ്ടു നല്ലവണ്ണം നിറെപ്പാൻ കൂടക്കൂടേ നിവൎന്നുനിന്നു ഊ
ക്കോടേ വായുവെ ഉൾ്ക്കൊള്ളേണം. ഇപ്രകാരം ചെയ്താൽ ശ്വാ
സകോശങ്ങൾക്കു ഹാനി യാതൊന്നും പറ്റുകയില്ല. മുങ്ങീ
ട്ടോ തൂങ്ങീട്ടോ മിന്നൽപ്പിണർ തട്ടീട്ടോ മരിച്ചവരിൽ കാണു
ന്ന പ്രകാരം മനുഷ്യന്നു അല്പനേരം ശ്വാസം കഴിപ്പാൻ കൂടാ
ഞ്ഞാൽ ജീവിച്ചുകൂട എന്നു തെളിയുന്നു. ഇങ്ങിനേയുള്ളവരെ
യദൃച്ഛയാ കാണുന്നെങ്കിൽ സ്തംഭിച്ചു മാറിക്കളയാതേ കഴിയുന്ന
സഹായം ചെയ്യുന്നതു എപ്പോഴും നമ്മുടെ മുറയത്രേ. വെ
ള്ളത്തിൽ മുങ്ങിയവനെ ഒരു പാത്രത്തെ കമിഴ്ത്തുന്നതു പോലേ
തല കീഴ്ക്കാമ്പാടാക്കുന്നതു ഉള്ള ജീവനെയും കളയുന്നതുകൊണ്ടു
മഹാദോഷം. ഇപ്രകാരം ഉള്ളവരുടെ മുഖം കാറ്റു കൊള്ളേ
ണ്ടതിന്നു തല ഉയര മലൎക്കക്കിടത്തി ഉള്ള കെട്ടുകൾ എല്ലാം അ
ഴിച്ചശേഷം വായിലും മൂക്കിലുമുള്ള കഫത്തെ എടുത്തു കളഞ്ഞു
കൈ കാൽ തുണികൊണ്ടുതുവൎത്തി വായിലും മൂക്കിലും പതുക്കേ ഊ
തുകയും വേണം. ഇങ്ങനേ കുറേ സമയത്തോളം അദ്ധ്വാനിച്ചിട്ടു
ജീവലക്ഷണങ്ങളെ വരുത്തുന്നതു സാധിക്കാഞ്ഞാൽ മലൎത്തി കി
ടത്തിയവനെ കുമ്പിട്ടു കിടത്തി അവന്റെ വലങ്കയ്യെ തലയിൻ
കീഴേ വെച്ചു നെഞ്ഞിനെ രണ്ടു കൈകൊണ്ടും പിടിച്ച അമ
ൎത്തി മെല്ലേ കൂടക്കൂടേ തിരിച്ചും മറിച്ചും കിടത്തേണം.

വെള്ളത്തിൽ ഒരു മണിക്കൂറോളം വീണുകിടന്നവരിൽ ശേ
ഷിച്ചിരുന്ന ജീവനെ ഉണൎത്തുവാൻ ചിലപ്പോൾ എട്ടൊമ്പതു
മണിക്കൂറിന്റെ അദ്ധ്വാനം വേണ്ടി വന്നിരിക്കുന്നു പോൽ.

തുക്കിയവനെ കണ്ടാൽ കഴിവുണ്ടെങ്കിൽ ഒന്നാമതു കയറു മു
റിച്ചു മേൽപറഞ്ഞതിനെ പരീക്ഷിക്കേണം. ഈ വക പ്രയ
ത്നത്താൽ പലരും രക്ഷപ്പെട്ടിരിക്കുന്നു. മിന്നൽത്തീ വീണവൎക്കും
അങ്ങനേയുള്ള ശുശ്രഷകളാൽ രക്ഷ വരുത്തുവാൻ നോക്കാം.
കഴിയുമെങ്കിൽ നല്ല ശസ്ത്രവൈദ്യനെ താമസിയാതേ വിളിച്ചു
വരുത്തുവാൻ നോക്കേണം. [ 75 ] VI. SECRETIONS AND EXCRETIONS.

മലമൂത്രസ്വേദങ്ങളുടെ ഉല്പാദനവിസൎജ്ജനങ്ങൾ.

ലാലോല്പാദകസ്ഥാനങ്ങളും ആമാശയവും ഈരലും ആന്ത്ര
ങ്ങളുടെ ഒരു പങ്കും എന്നിത്യാദികളെ കുറിച്ചു നാം മുമ്പേ വിവ
രിച്ചതുകൊണ്ടു ഇപ്പോൾ കണ്ണുനീരുല്പത്തിസ്ഥാനങ്ങളും1), മൂത്ര
പിണ്ഡങ്ങളും2), തോലും3), നഖങ്ങളും4), രോമങ്ങളും5), എന്നിവ
റ്റെ പറ്റി മാത്രം പറവാനുണ്ടു.

ഏറ്റവും ചേലോടേ ചമെച്ച നമ്മുടെ ദേഹത്തിൽ ഉപ
യോഗമില്ലാത്ത അനേകം ദ്രവ്യങ്ങൾ ഉണ്ടു. അവ ശരീരത്തിൽ
തഞ്ചി ഇരുന്നു എങ്കിൽ വിഷമായി തീരുമായിരുന്നു. ആയതുകൊ
ണ്ടു ഈ പലവിധ ഉഛ്ശിഷ്ടങ്ങളെ പുറത്തു കളഞ്ഞു പോകേ
ണം. ശ്വാസകോശങ്ങൾ രക്തത്തിന്റെ വിഷത്തെയും ഈരൽ
കൈപ്പള്ള പിത്തത്തെയും രക്തത്തിൽനിന്നു വേർതിരിച്ചു പുറ
ത്താക്കുന്നു എന്നും തേങ്ങയിൽനിന്നുള്ള സാരത്തെ ആട്ടി എടുക്കു
മ്പോൾ പിണ്ണാക്കും പീരയും ശേഷിക്കുമ്പോലേ തീൻപണ്ടങ്ങ
ളിൽ നിന്നു സത്തു പിഴിഞ്ഞു കളഞ്ഞശേഷം പിണ്ടിയാകുന്ന [ 76 ] മലം ശേഷിച്ചു അപാനവഴിയായി തള്ളപ്പെടുന്നു എന്നും മുമ്പേ
പറഞ്ഞുവല്ലോ. അതു കൂടാതേ ഓരോ എച്ചിലും ഉണ്ടു. രക്തത്തി
ൽ മട്ടിനു മീതേ മിഞ്ചുന്ന വെള്ളം മൂത്രപിണ്ഡങ്ങളാൽ മൂത്രമായി
ഇറക്കിക്കളുകയും തോലിൽ കൂടി വിയൎപ്പായി വിസൎജ്ജിക്കപ്പെടുക
യും വേണ്ടതു. ഇങ്ങനേ അനേക ഇന്ദ്രിയങ്ങൾ നിഷ്പ്രയോജനമുള്ള
തിനെ ഉടലിൽനിന്നു നീക്കേണ്ടതിന്നു ഉതകുന്നു എന്നു ബോധി
ക്കും. അതാതു ഇന്ദ്രിയങ്ങൾ നാം നിനയാത്തവണ്ണം നിയമപ്ര
കാരം അതാതു പ്രവൃത്തികളെ എടുക്കുന്നു എന്നു കാണുന്തോറും
ഇത്തരദേഹത്തെ കൊടുത്ത ദൈവം, ജ്ഞാനപൂൎവ്വമുള്ളവൻ എ
ന്നേ പറയാവൂ.

1. Lachrymal Glands കണ്ണീരുല്പത്തിസ്ഥാനങ്ങൾ.

വായിൽ നിറയുന്ന ലാലോല്പാദകപിണ്ഡങ്ങളും, ആമാ
ശയത്തിന്റെ കീഴിൽ കിടക്കുന്ന കണയവും ഒഴികേ ശരീരത്തിൽ
മുച്ചൂടും പ്രത്യേകമായി കഴുത്തിന്നകത്തു കൂട്ടംകൂട്ടമായി പിണ്ഡ
ങ്ങൾ ഇരിക്കുന്നുണ്ടു. എന്നാൽ കഴുത്തിലേ പിണ്ഡങ്ങളെ ചിത്ര
ത്താൽ കാണിക്കയല്ലാതേ ആ വകയെ കുറിച്ചു ഇപ്പോൾ വിവ
രിപ്പാൻ ഭാവിക്കുന്നില്ല. കണ്ണുനീർ ഉളവാക്കുന്ന രണ്ടു പിണ്ഡ
ങ്ങളെക്കൊണ്ടു മാത്രം ചുരുക്കമായി പറയാം. അതിന്നായി ഈ
ചിത്രത്തെ നന്നായി നോക്കേണം.

ഇതു മനുഷ്യന്റെ കണ്ണു അല്ലയോ. ഓരോ കണ്ണിന്റെ പുരിക
യെല്ലിന്റെ കീഴിൽ ꠲ അംഗുലം നീളത്തിൽ ഒരു വലിയ പിണ്ഡം [ 77 ] ഉണ്ടു. അതിൽനിന്നു കണ്ണുനീർ രാപ്പകൽ ഇടവിടാതേ ഉരുവാ
കയും 10-12 ചെറുകുഴൽ വഴിയായി കണ്ണിന്മേൽ ഉറ്റുറ്റു വീഴുക
യും കണ്ണിന്നു പ്രകാശവും മേൽ കീഴ്‌പോളകൾക്കു വേണ്ടുന്ന
നനവും കൊടുക്കുന്നു. സാധാരണസമയത്തു കണ്ണുനീർ മൂക്കി
ന്നടുത്ത കോണിൻ വഴിയായി ഒരു കുഴലൂടേ മൂക്കിൽ ചെന്നിട്ടു
കഫത്തോടു കൂടി പുറത്തു പോകുന്നു. കണ്ണിൽ വീഴുന്ന പൊ
ടിയും മറ്റും തട്ടുന്ന പ്രകാശവും കാറ്റും വലിയ വേദനയും
മനസ്സിൽ ജനിക്കുന്ന ദുഃഖം സന്തോഷം എന്നിവയും ഈ പി
ണ്ഡങ്ങളിൽ അധികം വെള്ളത്തെ ചുരത്തുന്നതു കൊണ്ടു കണ്ണു
നീർ കണ്ണുകളിൽനിന്നു ഒഴുകിപ്പോകും. ദുഃഖനോവുകളാൽ ക
ണ്ണീർ തൂകുന്നതിന്നു കരക എന്നല്ലോ പേർ.

2. Kidneys മൂത്രപിണ്ഡങ്ങൾ. [ 78 ] കുക്ഷിഗുഹയിൽ ആമാശയത്തിൻ പിമ്പിലും നിട്ടെല്ലിൻ ഇ
രുപുറത്തും ഓരോ മണികൾ ഉണ്ടു. അവറ്റിന്നു കായി എ
ന്നും മാങ്ങ എന്നും കുണ്ടിക്കായെന്നും പേർ. ചുകപ്പും മഞ്ഞനി
റവുമുള്ള ഈ രണ്ടു മൂത്രപിണ്ഡങ്ങളിൽ അനേകനാഡികൾ ചെ
ല്ലുന്നു. അവറ്റിന്റെ രക്തത്തിൽനിന്നു പിണ്ഡങ്ങൾ വെള്ളം ഉ
പ്പുമുതലായ പദാൎത്ഥങ്ങളെ എടുത്തശേഷം ചില സഞ്ചികളിൽ
ശേഖരിച്ച ലവണമയമായ ഈ മൂത്രം ഓരോ തോൽക്കുഴലൂടേ
മൂത്രാശയത്തിലേക്കു ഇറങ്ങുന്നു. മൂത്രാശയം ഏറ്റവും നേരി
യ പേശികളാൽ രൂപിക്കപ്പെട്ട ഒരു സഞ്ചി. പേശികൾ ത
മ്മിൽ കുഴെക്കുന്നു എങ്കിൽ സഞ്ചിയടിയിലേ ദ്വാരം തുറന്നു മൂത്ര
മോചനമുണ്ടാകും. മൂത്രത്തിന്റെ നിറത്തിൽ പല വ്യത്യാസങ്ങ
ളെ കാണാം. മീൻപാച്ചിൽ ഉണ്ടാകുന്നേരം ചിലപ്പോൾ വെള്ളം
പോലേയും പനിയിലും മറ്റേ രോഗങ്ങളിലും മാടോട്ടിൻ നിറ
ത്തിലും ആകും. അധികമായി വിയൎത്താൽ മൂത്രം കുറകയും വി
യൎപ്പില്ലാതിടത്തോളം ഏറുകയും ചെയ്യുന്നതുകൊണ്ടു മൂത്രവിസ
ൎജ്ജനം വിയൎപ്പിൻ ഏറ്റക്കുറവുപ്രകാരം ആകുന്നു എന്നു തെളി
യുന്നു. മഹോദരത്തിലും നീർവീഴ്ച രോഗങ്ങളിലും മൂത്രം അശേ
ഷം ഒഴിയായ്കയാൽ മൂത്രത്തെ വൎദ്ധിപ്പിക്കുന്ന ഔഷധങ്ങൾ ദീന
ക്കാരന്നു ആശ്വാസം കൊടുക്കുന്നു. നീൎവ്വാൎച്ച എന്നീ പ്രമേഹരോ
ഗത്തിൽ മൂത്രബാധ അധികപ്പെടുകയല്ലാതേ ശരീരത്തെ പോ
ഷിപ്പിക്കേണ്ടുന്ന സാരങ്ങളും കൂടേ ഒഴിഞ്ഞു പോകുന്നതിനാൽ
ആ വക ദീനക്കാർ വേഗം ക്ഷീണിച്ചു പോകുന്നു. ഒരുത്തനു ഒരു
നാളിൽ അമ്പതു റാത്തൽ മൂത്രത്തോളം വിസൎജ്ജിക്കേണ്ടി വ
ന്നാൽ പ്രാണനാശം അടുത്തു എന്നു പറയാം. ഈ വ്യാധി അ
ധികം ധനികന്മാരെ ഉപദ്രവിക്കുന്നു. മൂത്രാശയത്തിൽ കൂടുന്ന ഉ
പ്പുകൾ ഒഴിഞ്ഞു പോകാതേ തഞ്ചി ഓരോ കല്ലുകളായി ഉരുത്തി
രിഞ്ഞാൽ കല്ലടപ്പു എന്ന ഏറ്റവും വേദനപ്പെടുത്തുന്ന രോഗം
ഉണ്ടാകുന്നു. ചില കല്ലിന്നു രണ്ടു, മൂന്നു റാത്തലോളം ഘനം ഉ
ണ്ടാകും. അത്യുഷ്ണം സഹിക്കുന്നതിനാലും ദുൎന്നടപ്പിനാലും ഈ
വക രോഗം വന്നേക്കാം. [ 79 ] 3. Skin ചൎമ്മം (തോൽ, തൊലി).

തോൽ ദേഹത്തിന്നു അഴകവരുത്തുന്നതു കൂടാതേ ആന്ത്രങ്ങൾ
മുതലായ പതമേറിയ ദേഹാംശങ്ങളെ കുത്തും തല്ലുംകൊണ്ടു ആ
പത്തു വരാതവണ്ണം സൂക്ഷിക്കുന്നു. ദേഹത്തെ പൊതിയുന്ന
പുറന്തോൽ വായിലേ തൊലി പോലേ ചുവപ്പല്ലാത്തതു എ
ന്തുകൊണ്ടു എന്നു പറയാം. —മനുഷ്യന്റെ തൊലി രണ്ടു വിധ
മുള്ളതു. പുറമേയുള്ളതിന്നു പുറന്തൊലി (പരിചൎമ്മം)1) എ [ 80 ] ന്നും, അകമേയുള്ളതിന്നു ഉൾത്തൊലി (സ്ഥൂലചൎമ്മം)1) എ
ന്നും ചൎമ്മം എന്നും പേരുണ്ടു. ചെറുമീൻതൂളിക്കൊത്തവണ്ണം
എത്രയും ചെറിയ ചുണങ്ങുകൾ (മുളീകൾ) കൊണ്ടു പൊതി
ഞ്ഞു കിടക്കുന്ന നേരിയ പരിചൎമ്മത്തിൽ കേശാകൃതിയുള്ള ര
ക്തനാഡികൾ പ്രവേശിക്കായ്കകൊണ്ടു അതുവായിലേ തൊലിയെ
പോലേ തണുപ്പും ചുവപ്പും ഇല്ലാതേ ഇരിക്കുന്നു. വൈഭവമുള്ള
ഒരു ആൾ ഒരു ചെറു കത്തികൊണ്ടു പരിചൎമ്മത്തെ വേദന ത
ട്ടാതേ, ചുരണ്ടിച്ചീവിക്കളയാം. അതു വീണ്ടും തന്നാലേ തന്നേ
വളരും. എന്നാൽ പുറന്തൊലിക്കു രക്തനാഡികളും മജ്ജാതന്തു
ക്കളും ഇല്ലാഞ്ഞിട്ടും കൂടക്കൂട അതിന്മേൽ വിയൎപ്പു കാണുന്നതു എ
ങ്ങിനേ? ശോധന ചെയ്തു സൂക്ഷ്മത്തോടേ നോക്കിയാൽ തോലി
ന്മേൽ എത്രയും ചെറിയ അനവധി കുഴികളെ കാണാം. രോമകൂ
പങ്ങൾ2) എന്നു പേൎപെട്ട ഈ കുഴികൾ എവിടേനിന്നു ഉത്ഭവി
ക്കുന്നുപോൽ? അതിനു ൩ ചിത്രങ്ങളാൽ തെളിവു കൊടുക്കാം.

ഈ മൂന്നും തൊലിയുടെ ഒരു കണ്ടം മുറിച്ചു ഭൂതക്കണ്ണാടി
കൊണ്ടു വലുതായി കാണുന്ന പ്രകാരം വിളങ്ങിക്കുന്നു. മൂന്നാമ
ത്തേതു നാല്പതു പ്രാവശ്യം പെരുപ്പിച്ചു കാണിക്കുന്നു. അതിൽ
a എന്നതു പുറന്തൊലി; b അതിൻ കീഴുള്ള ഒരുവക മുഴപ്പു; c ഉൾ
ത്തൊലി; d വട്ടത്തുണ്ടിനെ നാല്പതു വട്ടം വലുതായി കാണുന്ന
സ്വേദപിണ്ഡം അത്രേ.

സ്വേദപിണ്ഡങ്ങളോടു നാഡികൾ ഉറ്റു ചേൎന്നിട്ടുരക്തത്തിൽ
നിന്നു വെള്ളത്തെ വേൎതിരിക്കുന്നു. ഈ വെള്ളം വിയൎപ്പായി
നേരിയ കുഴലുകളുടേ പുറത്തേക്കു ഒഴുകുന്നു. ആകയാൽ രോ
മകൂപങ്ങൾ ഈ കുഴലുകളുടെ മേലുള്ള വായി അത്രേ എന്നു
സ്പഷ്ടം. ഒരു സമചതുരശ്രാംഗുലത്തിൽ ഏറക്കുറയ ൨൮൦൦
രോമകൂപങ്ങൾ ഉണ്ടു. സാധാരണ പൊക്കമുള്ള മനുഷ്യന്റെ
മേൽത്തൊലിക്കു ൨൫൦൦ □ അംഗുലവും ആകേ എഴുപതുല
ക്ഷം രോമകൂപങ്ങളും കാണാം. ഈ അനവധി കൂപങ്ങളി
ൽനിന്നു നാളൊന്നിൽ ഓരോ മനുഷ്യൻ ആവിയായിട്ടും വിയ
ൎപ്പായിട്ടും ഒരു കുപ്പി വെള്ളത്തോളം വിയൎത്തു കളയുന്നു. ക്രമ [ 81 ] മായി വിയൎക്കുന്നതു ദേഹത്തിന്നു എത്രയോ ആവശ്യമാകുന്നു
എന്നും ശീതം പിടിക്കുന്നതിനാലോ മറ്റു സംഗതികളാലോ
വിയൎപ്പടഞ്ഞു പോകുന്നതു ഏറ്റവും അപകടമായ ഓരോ ദീന
ങ്ങളെ ജനിപ്പിക്കുന്നു എന്നും ഇതിൽനിന്നു തെളിയും. നെഞ്ഞു,
വയറു എന്നിവറ്റിലും മുതുകിൻ തോൽ കട്ടിയായും ഉള്ളങ്കൈ
ഉള്ളങ്കാൽ എന്നിവറ്റിലും തോൽ ഏറ്റവും തടിപ്പായും ഇരി
ക്കുന്നു.—മനുഷ്യരുടെ സ്ഥൂലചൎമ്മത്തിന്നകമേ വിവിധ ചായ
പദാൎത്ഥങ്ങളെ കാണുകയാൽ അവരുടെ നിറത്തിന്നു വെളുപ്പ്,
കറുപ്പ്, മഞ്ഞ എന്നീവക ഭേദങ്ങളുണ്ടു. ഉൾത്തോലിന്റെ
ഉള്ളിൽ വൎണ്ണഭേദമില്ലെങ്കിൽ ചൎമ്മവും രോമവും വെളുത്തും കണ്ണു
കൾ ചുവന്നും ഉണ്ടാകും. ഇങ്ങനേത്തവരെ മിക്കജാതികളിൽ
കാണാം. അവൎക്കു പാൽനിറക്കാർ (Albinos) എന്നു പേർ ഇടുന്നു.
മനുഷ്യൎക്കു സ്വാഭാവികമായ തോലിന്റെ ചായക്കൂട്ടു കൊണ്ടല്ലാ
തേ വെയിലും പ്രവൃത്തിയും ദിനചൎയ്യവും എന്നിവറ്റാൽ ശരീര
വൎണ്ണഭേദഭേദങ്ങൾ ഉളവാകുന്നു. വീട്ടുപണിക്കാരെക്കാൾ കൃഷി
ക്കാർ കറുക്കുന്നുവല്ലോ.

ബാഹ്യചൎമ്മം നിഷ്പ്രയോജനമായതിനെ പുറത്താക്കുന്നതു
കൂടാതേ ഒരുവക പോഷണപിണ്ഡങ്ങൾകൊണ്ടു പുറന്തോൽ
സ്പൎശിച്ചു വരുന്ന വെള്ളം വായു ഇത്യാദികളിൽനിന്നു ഓരോ
ന്നു അകമേ ഈമ്പി വലിച്ചു രക്തത്തോടു ചേൎക്കുന്നു. ഇതു
തോലിന്റെ മറ്റൊരു പ്രവൃത്തി ആകയാൽ കുളിയും നല്ല
കുഴമ്പുകളും സുഖത്തിനായി ഏറ്റവും ഉപകാരമുള്ളതു എ
ന്നും ബാഹ്യചൎമ്മത്തിന്റെയും വസ്ത്രങ്ങളുടെയും ശുദ്ധിയും ന
ല്ല വായുവും വെളിച്ചവും എല്ലാകാലത്തും അത്യാവശ്യമാകു
ന്നു എന്നും ഇതിൽനിന്നു ബോധിക്കുമല്ലോ. ആയതുകൊ
ണ്ടു ഈ നാട്ടുകാരുടെ ഇരുട്ടുള്ള പുരകൾ ദേഹത്തിന്റെ സുഖ
ത്തിനു ഏറ്റവും അപകാരമുള്ളവ എന്നേ പറയാവു. ചാ
യങ്ങൾ വിഷമുള്ളതാകകൊണ്ടു ജാഹുസ്സുകളിയിലും പരദേവത
മാരുടെ ഉത്സവങ്ങളിലും മറ്റും ചെയ്യുംപ്രകാരം ശരീരത്തിന്മേൽ
ചായം തേക്കരുതു. നവരക്കിഴി ഉഴിയുക ധാര ഇടുക മുതലായ
തു ഉപകാരമുള്ളതു പോലേ അതു അനൎത്ഥമുള്ളതത്രേ. [ 82 ] വെയിൽ അധികമായി കൊള്ളുന്നതു നന്നല്ല. ആകയാൽ
വെയിൽ കൊള്ളുന്നതിന്നു മുമ്പേ വിയൎക്കുവാൻ തക്കവണ്ണം വെ
ള്ളം അധികമായി കുടിക്കേണം. മുഷിഞ്ഞ വസ്ത്രങ്ങളെ ഉടു
ക്കാതേ കഴിയുന്നേടത്തോളം ശുദ്ധമായവറ്റേ ധരിക്കാവൂ. ഏതു
മാതിരി ഉടുപ്പായാലും അവ അല്പം പോലും അഴുക്കില്ലാതേ ഇ
രിക്കേണം. അഴുക്കിനാൽ ചൊറി മുതലായ തോൽവ്യാധികൾ
ഉത്ഭവിക്കുന്നു. ചൊറി ഭേദമാക്കുവാൻ വെടിയുപ്പില്ലാത്ത ഗന്ധ
കക്കുഴമ്പിനെ അനുദിനം രണ്ടുവട്ടം തേച്ചുകളിക്കുന്നതു എത്രയും
നന്നു. മറ്റെല്ലാ ചികിത്സകൾ നീർ ജനിപ്പിക്കേയുള്ളൂ. കണ്ടറി
യാഞ്ഞാൽ കൊണ്ടറിയും. ഉറങ്ങുവാൻ പോകുമ്പോൾ പകൽ
ഉടുത്ത വസ്ത്രം മാറ്റി വേറേ വസ്ത്രങ്ങളെ ഉടുത്തുകൊള്ളുന്നതു ശ
രീരത്തിന്നു സൌഖ്യം.

പാമ്പു കടിച്ചാൽ ഒന്നാമതു തോലിന്നു ദോഷം. ഹിന്തുരാജ്യ
ത്തിൽ ഏകദേശം നൂറ്റെട്ടു വക പാമ്പുകളുള്ളതിൽ പതിനെട്ടു
വിധം വിഷമുള്ളതാകുന്നു. വിഷമുള്ള പാമ്പിന്നു വിഷപ്പല്ലുകൾ
രണ്ടാകകൊണ്ടു കടിവായി നോക്കിയാൽ കടിച്ച പാമ്പു വിഷ
മുള്ളതോ ഇല്ലാത്തതോ എന്നു നിശ്ചയിക്കാം. കുതിരലാടത്തിൽ
ആണി തറെച്ച പ്രകാരം കടിവായിനെ വില്ലിച്ചും പല്ലേറയും
കണ്ടാൽ ( ) കടിച്ച പാമ്പു വിഷമില്ലാത്തതെന്നും നേരേ രണ്ടു
പല്ലു മാത്രം ഏറ്റു കണ്ടാൽ (..) വിഷപ്പാമ്പു (സൎപ്പം) എന്നും അ
റിയാം. എന്നാൽ ഛേദം വന്നാലും ചിതം വേണം എന്നുണ്ട
ല്ലോ. വിഷപ്പാമ്പു കടിച്ച ക്ഷണത്തിൽ കടിവായി മുറിച്ചു ര
ക്തം അധികമായി കളയുന്നതു ഏറേ ആവശ്യം. എന്നാലോ ഇ
തിനെ പോലും ചെയ്വാൻ കഴിയാതേ പോകും. സൎപ്പത്തിൻ വി
ഷത്തെ കളയത്തക്ക വീൎയ്യമുള്ള ഒരു ഔഷധം ഇന്നുവരേ കണ്ടെ
ത്തീട്ടില്ല കഷ്ടം.

"ദീപനം വൃഷ്യമായുഷ്യം"
"സ്നാനുമൂൎജ്ജാബലപ്രദം"
"കണ്ഡൂമലശ്രമവസ്വേദ"
"തന്ദ്രീതൃട് ദാഹപാപ്മജിത്"


Bathing കുളി. ത്വക്കിന്റെയും ആന്ത്രങ്ങളുടെയും സംബന്ധം
ഏറ്റവും വലുതാകകൊണ്ടു ത്വക്കിനെ നന്നായി രക്ഷിച്ചു പോരു [ 83 ] ന്നതു ആവശ്യംതന്നേ. അശുചിയാൽ അനേകവിധരോഗങ്ങൾ ഉ
ളവായ്വരുന്നു എന്നു പല ദൃഷ്ടാന്തങ്ങളാൽ കാണിപ്പാൻ പാടുണ്ടു.
ആയതുകൊണ്ടു ദിനമ്പ്രതിയുള്ള കുളിയെപോലേ ദിനചൎയ്യത്തിൽ
മറ്റൊന്നും സൌഖ്യത്തിന്നായി അത്ര ഉപകരിക്കുന്നില്ല. ത്വൿ
ദോഷരോഗങ്ങൾ വരാതിരിക്ക, മാലിന്യം തീരുക, ശീതം ഏല്ക്കുക,
ത്വക്കിന്റെ രക്തക്കുഴലുകളെ ചുരുക്കി അടെക്കുക വിയൎപ്പു കുറക്കു
ക ശരീരത്തിൽ ചുടു അനുഭവിക്ക പുതിയ ശക്തിയും സുഖവും
ഉളവാക്ക എന്നിവ കളിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ ആകുന്നു.

എന്നാൽ കുളിയിൽ സൂക്ഷിക്കേണ്ടുന്ന ചില കാൎയ്യങ്ങളാവിതു:

1. ഭക്ഷണത്തിന്നു അല്പസമയം മുമ്പേയും അതിനെ കഴി
ച്ച ഉടനേയും രാക്കാലവും കളി നന്നല്ല. തീൻ കഴിച്ചിട്ടു എ
ങ്ങിനേ എങ്കിലും രണ്ടു മണിക്കൂറോളം താമസിക്കേണം.

2. പുഴയിൽ കളിക്കുമ്പോൾ വെള്ളത്തിലിരിക്കേണ്ടുന്ന സ
മയം അവനവന്റെ ദേഹാവസ്ഥ പോലേ കണ്ടു കൊള്ളേണ്ടതു.
എന്നാൽ 5, 10 നിമിഷത്തിൽ അധികം വെള്ളത്തിലിരിക്കുന്നതു
ദേഹത്തിന്നു ദൂഷ്യമാകും.

3. ഹൃദയം ശ്വാസകോശം തുടങ്ങിയുള്ള വിശേഷമായ ക
രണങ്ങൾക്കു ഊനമുള്ളവൻ ശീതജലത്തിൽ കളിക്കുമ്പോൾ മേ
ല്പറഞ്ഞവറ്റെ പ്രത്യേകമായി കുറിക്കൊള്ളേണ്ടതു. വിയൎക്കുന്നെ
ങ്കിൽ ചൂടു മുഴുവനും അടങ്ങുവോളം കുളിപ്പാൻ താമസിക്കേണ്ട
തല്ല.

സൌഖ്യവും പുഷ്ടിയുമുള്ള ശരീരികൾ പച്ച ജലത്തിലും ബ
ലഹീനരും ദീനക്കാരും ഇളുഞ്ചൂടുള്ള വെള്ളത്തിലും കുളിച്ച ശീ
ലിക്കുന്നതു നല്ലൂ.


Cure or Hydrophobia = ജലഭയരോഗചികിത്സ. ഭ്രാന്ത നായി നരി മുതലാ
യ മൃഗങ്ങളാൽ തീണ്ടിപ്പോയവൎക്കു നല്ലൊരു മരുന്നുചാൎത്താവിതു: 1. കരിയുമ്മ
ത്തിൻ ഇലയുടെ ചാറു ഒരുറുപ്പികത്തൂക്കം (നീല ഉമ്മം? Datura fastuosa). 2. അരി
രണ്ടുറുപ്പികത്തുക്കം. 3. എള്ളെണ്ണ (Sesamum, Ginghelly Seed, Hindustani "Tili")
ഒരുപ്പികത്തൂക്കം. 4. പുതുതായി പറിച്ച തേങ്ങയുടെ കാമ്പു ഒരുപ്പികത്തൂക്കും.
5. തെങ്ങിൻ ചക്കരയോ, പനച്ചക്കരയോ (Jagree, Hindustani "gurh") ഒരുറുപ്പിക
ത്തൂക്കം; ഇതു മുതിൎന്നവൎക്കു. കുട്ടികൾക്കോ പ്രായത്തിന്നു തക്കവണ്ണം ഉമ്മത്തിൻ ഇ [ 84 ] ലയുടെ നീരും മറ്റും കുറക്കേണ്ടതു. സേവിക്കേണ്ടുന്ന വിധം: കുടിപെട്ടിട്ടു
അഞ്ചാറുദിവസം കഴിഞ്ഞ ശേഷം വെറുംവയറ്റിൽ സേവിക്കേണം. അനുഭവം:
മരുന്നു സേവിച്ചു രണ്ടുമൂന്നു മണിക്കൂറു കഴിഞ്ഞശേഷം കടിയേറ്റവൻ നായിൻഭ്രാ
ന്തുപിടിച്ചവരുടെ ഗോഷ്ഠികളെ ചില മണിക്കൂറോളം കാണിക്കും; എങ്കിലും ഒന്നും
പേടിപ്പാനില്ല. പത്ഥ്യം: ദീനക്കാരൻ ചോദിച്ചല്ലാതേ ഭക്ഷിപ്പാൻ ഒന്നും കൊടു
ക്കരുതു,. ചോദിച്ചാൽ വെറും ചോറേ കൊടുക്കാവു. ആറുമാസത്തോളം മീൻ ഇറച്ചി
വകകളെ തൊടരുതു. ആ സമയത്തോളം തണ്ണീർ കുടിക്കയും പച്ചവെള്ളത്തിൽ കു
ളിക്കയും ചെയ്ക. കേരളോപകാരി 1881.

4. Nails നഖങ്ങൾ.

ബാഹ്യചൎമ്മത്തിന്നു എന്ന പോലേ കൈകാലുകളുടെ വി
രലിൻ അറ്റത്തേ മേൽത്തൊലിയിൽനിന്നു പുറപ്പെടുന്ന നഖ
ങ്ങൾക്കും നാഡികളാകട്ടേ മജ്ജാതന്തുക്കളാകട്ടേ ഇല്ല. നഖ
ങ്ങൾ വിരലുകളുടെ അറ്റത്തിന്നു ആകൃതിയെയും സ്ഥിരതയെ
യും കൊടുക്കുന്നതല്ലാതേ ഓരോ കേടിൽനിന്നു അവറ്റെ തടു
ത്തു കാക്കുന്നു. എപ്പേൎപ്പെട്ട കൈത്തൊഴിലുകളെയും ബഹുവി
ചിത്രമായ യന്ത്രങ്ങളെയും ഏറ്റവും നേൎമ്മയും ഇൻപവുമുള്ള
ശില്പപ്പണികളെയും വിരലുകൾകൊണ്ടു എടുപ്പാൻ നഖങ്ങളാ
ലേ സാധിക്കുന്നുള്ളൂ. മുറിക്കുന്തോറും നഖം വളരുന്നു. ചിലേ
ടത്തു പരിചൎമ്മവും നഖം പോലേ കടുപ്പമുള്ളതായി തീരുന്നു.

5. Hair രോമങ്ങൾ.

നഖങ്ങളോടു എത്രയും സംബന്ധമുള്ള രോമങ്ങൾ മജ്ജാത
ന്തുക്കൾ ഇല്ലാതേ നീളത്തിലത്രേ വളരുന്നു. രോമങ്ങൾ ഉള്ളിയു
ടെ ആകൃതിക്കൊത്ത വേരുകളിൽനിന്നു ഉത്ഭവിച്ചു ഒരുവക നെ
യി കൊള്ളേണ്ടതിന്നു മുരടു തൊട്ടു അറ്റംവരേ പൊള്ളയായി വ
ളരുന്നു. മുള ഓട ഇത്യാദികൾക്കൊപ്പമായി പുറം കടുപ്പവും അ
കം മൃദുവും ആകുന്നു. തലയിൽ ഏകദേശം രണ്ടു ലക്ഷം രോമ
ങ്ങളോളം ഉണ്ടു എന്നു പറയാം. മുടിയുടെ ഘനംകൊണ്ടു ത [ 85 ] ലെക്കു ഞെരിക്കവും
അസൌഖ്യവും വരാ
തേ, തണുപ്പിൽ നി
ന്നും ഉഷ്ണത്തിൽനിന്നും
അതിനെ കാത്തു കൊ
ള്ളുകയാൽ മുഴുവൻ
ക്ഷൌരം ചെയ്യുന്നതു ത
ലച്ചോറ്റിന്റെ ക്ഷേമ
ത്തിന്നും ബുദ്ധിശക്തി
ക്കും ഹാനിവരുത്തുവാ
ൻ സംഗതി ഉണ്ടു. ന
ഖവും രോമവും ദേഹം
പോലേ ദ്രവിച്ചു പോ
കുന്നില്ല. എന്നാൽ മരി
ച്ച ശേഷവും അവ ഇനി
യും കുറേസമയത്തോളം
വളരുന്നു എന്നുള്ള അ
ഭിപ്രായം തെറ്റാകുന്നു.

ദുഃഖഭയങ്ങളാൽ ത
ലമുടിയുടെ നിറം പെട്ട
ന്നു മാറിപ്പോകുന്നതിന്നു
അനേക ദൃഷ്ടാന്തങ്ങൾ
ഉണ്ടു. വങ്കാളസേനയി
ൽ ചേൎന്ന ഒരു ശിപായിക്കു കുറ്റവിസ്താരം നടക്കുമ്പോൾ അ
വൻ വിറെച്ചു നടുങ്ങി ഭയപരവശനായാറേ കരിങ്കറുപ്പുള്ള ത
ന്റെ തലമുടി ഒരു മണിക്കൂറകം തവിട്ടുനിറമായി മാറി. അവ
ന്നു ഇരുപത്തിനാലു പ്രായമേയുള്ളു. സ്കൊത്ലന്തിൽ ഒരു ചെറു
ക്കൻ കടൽക്കാക്കയുടെ മുട്ടകളെ പെറുക്കേണ്ടതിന്നു അരെക്കു ക
യറു കെട്ടി തന്നെ കടുന്തൂക്കമുള്ള പാറയിൽനിന്നു ഇറക്കിച്ചു. പാ [ 86 ] റയുടെ ഒരു തട്ടിന്റെ നേരേ എത്തി പക്ഷികൾ ഇട്ട മുട്ടകളെ
കണ്ടുപിടിപ്പാൻ ഭാവിച്ചാറേ കടൽക്കാക്കകൾ അവനോടു ചെറു
ത്തു നിന്നു. അവറ്റെ തടുക്കേണ്ടതിന്നു കൈയിലേ കത്തികൊ
ണ്ടു വെട്ടുമ്പോൾ താൻ തൂങ്ങി ഇരുന്ന ആലാത്തുകയറ്റിന്റെ
പിരികൾ ഒന്നൊഴികേ യദൃശ്ശയാ മുറിഞ്ഞു പോയി. അതിനെ ക
ണ്ടു അരണ്ടു മരയിച്ചു പോയതിനാൽ അവനെ കരേറ്റുന്നതി
ന്നിടയിൽ തലമുടി വെളുത്തു പോയി.

നാം ഇപ്പോൾ ശരീരശാസ്ത്രത്തിന്റെ ഒരു അവസാനത്തിൽ
എത്തി എന്നു ഒരു വിധേന പറയാം. എന്നാൽ ഇതുവരേ ഈ
ശാസ്ത്രംകൊണ്ടു എന്തെല്ലാം ഗ്രഹിപ്പിച്ചു എന്നതിൻ സംക്ഷേ
പമാവിതു:

1. ദേഹത്തിന്റെ കൂട്ടിന്നു തക്ക ശക്തിയും ഉറപ്പും കൊടുക്കുന്ന
അസ്ഥികൾ
2. എല്ലു എലുമ്പുകളെ ഇളക്കുവാൻ സഹായിക്കുന്ന മാംസ
പേശികൾ
3. പേശികളെ കുറുക്കുവാനും നീട്ടുവാനും ഉത്സാഹിപ്പിക്കുന്ന
തലച്ചോറും മജ്ജാതന്തുക്കളും
4. നിരന്തരമായ ഈ പ്രവൃത്തിക്കാരെ പോഷിപ്പിക്കുന്ന ദേ
ഹേന്ദ്രിയങ്ങൾ
5. തീൻപണ്ടങ്ങൾ ശരീരപോഷണത്തിന്നു തക്കവാറു രക്ത
മായി മാറി ദേഹത്തെ രക്ഷിക്കുന്ന രക്താഭിസരണം
6. ഈ വിശിഷ്ട ദേഹത്തിലേ മലോച്ഛിഷ്ടവും മറ്റും നീക്കുന്ന
മലമൂത്രസ്വേദോല്പാദനവിസൎജ്ജനങ്ങൾ എന്നിവയെക്കൊണ്ടു
തന്നേ നാം വിവരിച്ചിരിക്കുന്നു.

ആകയാൽ നാം ഇതെല്ലാം ശോധന ചെയ്തു ദൈവത്തെ
നോക്കി; നിന്റെ പ്രവൃത്തികൾ അത്ഭുതമുള്ളവയാകുന്നു; ആയ
തിനെ എന്റെ ആത്മാവു നല്ലവണ്ണം അറിയുന്നു എന്നു പണ്ടു
ള്ളൊരു രാജാവോടു കൂട ദൈവത്തിന്നു സ്തോത്രം പറയേണ്ടതു. [ 87 ] VII. THE SENSES.

ജ്ഞാനേന്ദ്രിയങ്ങൾ.

ജ്ഞാനേന്ദ്രിയങ്ങളുടെ കേന്ദ്രമാകുന്ന ബുദ്ധി തലച്ചോറ്റിൽ
ഇരിക്കുന്നു. മജ്ജാതന്തുക്കുൾ ദേഹത്തിൽ മുച്ചൂടും ഇരിക്കുകൊണ്ടു [ 88 ] നമെ ചുറ്റിയിരിക്കുന്ന ലോകത്തിന്റെ സ്വഭാവഗുണങ്ങളെ
അവ ഹേതുവായി ബുദ്ധിയാൽ മനസ്സിൽ അറിയും. ജ്ഞാനേ
ന്ദ്രിയങ്ങൾ രണ്ടു വിധം: ഒന്നു വസ്തുക്കളെ തൊട്ടറിവാനും മറ്റേതു
അവറ്റിൻ ഗുണങ്ങളെ തലച്ചോറ്റിൽ എത്തിപ്പാനും വേണ്ടി
തന്നേ. സ്പൎശനഗുണം ത്വക്കിന്നു എല്ലാടവും ഉണ്ടു. എന്നാൽ ദേ
ഹാംശങ്ങളുടെ വിശേഷത്തിന്നും മജ്ജാതന്തുക്കളുടെ ആധിക്യത്തി
ന്നും തക്കപ്രകാരം അതു ഏറുകയും കുറകയുമാം. തലമുടിനഖങ്ങ
ൾക്കു മജ്ജാതന്തുക്കൾ ഇല്ലായ്കകൊണ്ടു വേദന തട്ടിക്കാതേ അവ
റ്റെ മുറിക്കാം. തോലിൻ അകമേയുള്ള അസ്ഥികൾക്കും മാംസ
പേശികൾക്കും ബന്ധനങ്ങൾക്കും മജ്ജാതന്തുക്കൾ ചുരുക്കുമാ
കുംവണ്ണം സ്പൎശനം കുറയും. അക്രമമുള്ള പ്രയോഗം ദീനം ഇ
ത്യാദിസംഗതികളാൽ ജ്ഞാനേന്ദ്രിയങ്ങളുടെ മജ്ജാതന്തുക്കൾക്കു
അനക്കവും ഇളക്കവും തട്ടുകയാൽ അവറ്റിന്നു വേദനയും തള
ൎച്ചയും പറ്റുന്നു. നാവു ഭക്ഷണത്തിന്റെ ഗുണങ്ങളെയും സ്പ
ൎശനത്താൽ വസ്തുക്കളുടെ വിവിധങ്ങളെയും മൂക്കു സമീപത്തുള്ള
പദാൎത്ഥങ്ങളുടെ വാസനയെയും ചെവി കാറ്റിൽകൂടിച്ചെല്ലുന്ന
. ധ്വനികളെയും കണ്ണു വെളിച്ചത്തെയും കോടാകോടി ദൂരമുള്ള
നക്ഷത്രങ്ങളുടെ പ്രകാശത്തെയും അറിയിക്കുന്നു എന്നു ഓൎത്താൽ
ജ്ഞാനേന്ദ്രിയങ്ങൾ ദൂരത്തും സമീപത്തുമുള്ള സൎവ്വവസ്തുകളുടെ
പ്രകൃതിഗുണത്തെ ബോധിപ്പിക്കുന്നതുകൊണ്ടു അവറ്റാൽ ചൊ
ല്ലറ്റ ഉപകാരം ഉണ്ടു എന്നു ഗ്രഹിക്കും. ഏറ്റവും ആശ്ചൎയ്യമാ
യി ചമെഞ്ഞിരിക്കുന്ന ഇന്ദ്രിയങ്ങളുടെ പേരുകൾ ആവിതു: സ്പ
ൎശനം1) ജിഹ്വ2) (നാവു), ഘ്രാണം,3) ശ്രോത്രം,4) ദൃഷ്ടി5) എന്നി
വ തന്നേ. ഇവറ്റിൽ താണതരമായ സ്പൎശേന്ദ്രിയത്തെക്കൊണ്ടു
വിവരിപ്പാൻ ആരംഭിക്കാം.

A. THE SENSE OF TOUCH.

സ്പൎശേന്ദ്രിയം.

ഒരു വസ്തു മൃദുവോ കടുപ്പമോ തണുപ്പോ ഉഷ്ണമോ എന്നു മു
ഴത്തോലിനാൽ തിരിച്ചറിയുന്നെങ്കിലും സ്പൎശിപ്പാനുള്ള പ്രത്യേക [ 89 ] പ്രാപ്തി വിരലുകളുടെ അറ്റങ്ങളിലത്രേ. രക്തനാഡികളും മജ്ജാ
തന്തുക്കളും നിറഞ്ഞ ഈ അറ്റങ്ങൾ ഏറ്റവും മൃദുവായ തോൽ
കൊണ്ടു മൂടിയിരിക്കുന്നതുമല്ലാതേ ഉറപ്പിന്നായിട്ടു മേൽപ്പുറത്തു
നഖങ്ങൾകൊണ്ടു പൊതിഞ്ഞിരിക്കുന്നു. വിരലുകൾക്കു കൂടാതേ
അധരങ്ങളിലും നാവിലും സ്പൎശിക്കുന്ന ശക്തി അധികമായിട്ടുണ്ടു.
ഉണൎവ്വു1) എവിടേ അധികമോ അവിടേ അധികം മജ്ജാതന്തുക്ക
ളെ കാണ്മൂ എന്നു പറയാം. എന്നാൽ സ്പൎശിപ്പാനായി ഇതും
പോരാ. ഭൂതക്കണ്ണാടിയെക്കൊണ്ടു ശരീരത്തെ സൂക്ഷിച്ച നോ
ക്കിയാൽ ഒരു ചതുരശ്രാംഗുലത്തിനകത്തു ഇരുപതിനായിരത്തിൽ
പരമായിട്ടു അണുപ്രായമായ പിണ്ഡങ്ങളെ2) കാണാം. തൊട്ട
പദാൎത്ഥങ്ങളുടെ വസ്തുതയെ ബുദ്ധിയോടു അറിയിക്കുന്ന ഏറ്റവും
നേൎമ്മയായ മജ്ജാതന്തുക്കൾ ശാഖോപശാഖകളായി ഇവറ്റി
നുള്ളിൽ വ്യാപിച്ചു കിടക്കുന്നു. പ്രത്യേകമായി സ്പൎശിപ്പാൻ വേ
ണ്ടി നിൎമ്മിച്ച മനുഷ്യക്കൈ ആശ്ചൎയ്യമായ ഒരു ആയുധം, കൈക
ളുടെ സഹായത്താൽ മനുഷ്യർ പാൎക്കുവാനായി പുരകളെ കെട്ടു
കയും ഉടുപ്പാനായി വസ്ത്രങ്ങളെ ഉണ്ടാക്കുകയും ധാന്യങ്ങളെ വി
തെക്കുകയും ചെയ്യുന്നതൊഴികേ ഹസ്തംകൊണ്ടു നിവൃത്തിക്കുന്ന
കൌശലപ്രവൃത്തികൾക്കു സംഖ്യയില്ലാ, മൃഗങ്ങൾ എതിൎപ്പാ
നും എതിരിടുവാനും പ്രകൃത്യാ ആയുധങ്ങളോടു കൂടേ പിറക്കുന്നു.
ചിലതിന്നു കൊമ്പും മറേറ്റേവറ്റിന്നു കുളമ്പും വേറേ ചിലതിന്നു
തേറ്റയും പല്ലുകളും വേഗതയും മറ്റും ഉണ്ടായിരിക്കേ മനുഷ്യൻ
മാത്രം ബലഹീനനായി ആയുധം കൂടാതേ ജനിക്കുന്നു. ഇതെന്തു
കൊണ്ടു എന്നു ചോദിച്ചാൽ—സമസ്തമൃഗവൎഗ്ഗത്തെക്കാളും അ
തിവിശിഷ്ട ഹസ്തവും ബുദ്ധിപ്രാബല്യവുമുള്ള മനുഷ്യൻ കണ്ട മൃ
ഗങ്ങളെ പിടിപ്പാനും മെരുക്കുവാനും കീഴടക്കിവെപ്പാനും പ്രാപ്തി
യുള്ളവനാകയാൽ എന്നേ പറയേണ്ടു.

B. THE SENSE OF TASTE.

ജിഹ്വേന്ദ്രിയം (രുചി)

സ്വാദു അറിയേണ്ടതിനുള്ള സാധനം നാവു തന്നേ. നാവു [ 90 ] തമ്മിൽ വ്യത്യാസപ്പെട്ട ഏറ്റവും ചെറിയ മാംസപേശീനാരുക
ളുടെ1) ഒരു കൂട്ടം ആകയാൽ നേരിയ നാവെലുമ്പോടു (ജീഹ്വാ
സ്ഥി) ചേൎത്ത നാവിനെ ഏറ്റവും എളുപ്പത്തോടേ ഇളക്കുവാൻ
കഴിവുണ്ടു. നേൎമ്മയുള്ളതോൽ നാറിനെ മൂടുകയും അതിനെ
കീഴംശത്തിൽ താടിയെല്ലിനോടു ഉറപ്പിക്കയും ചെയ്യുന്നു. മേല്വശ
ത്തിൽ അനവധി ചെറുപിണ്ഡങ്ങളെ2) മൂന്നു വിധമുള്ള വലിപ്പ
ത്തിൽ കാണാം. ഇവയിൽ വലിയവ സാക്ഷാൽ നാവിന്റെ പി
ൻഭാഗത്തിലും ചെറിയവ അതിന്റെ കൊടിയിലും തന്നേ. വേ
റേ അവയവങ്ങളിൽ ഉള്ളതിൽ അധികമായ രക്തനാഡികളും
മജ്ജാതന്തുക്കളും നാവിന്റെ ഉള്ളിൽ കിടക്കുന്നു. മരം കണ്ണാടി
കല്ലു മറ്റുള്ള സാധനങ്ങളെ നാവു തൊട്ടാൽ ഒരു മാതിരി സ്പ
ൎശനമല്ലാതേ രുചി അശേഷമല്ല. ഉമിനീറ്റിൽ അലിയുന്ന
സാധനങ്ങൾക്കു മാത്രം രുചി ഉണ്ടു. കവിളിന്റെ ഉൾപ്പുറ
വും അണ്ണാക്കും3) സ്വാദിനെ അറിയുന്നു എങ്കിലും നാവത്രേ
സ്വാദറിവാൻ മുഖ്യ ഇന്ദ്രിയം. രസമജ്ജാതന്തുക്കൾ തലച്ചോ [ 91 ] റ്റിൽ ചെന്നു സ്വാദിനെ ഉണൎത്തിക്കുന്നു. എന്നാൽ നക്കി
യ ഉടനേ രുചി നല്ലവണ്ണം അറിഞ്ഞുകൂടാ. സ്വാദറിവാ
നായി ഉമിനീർ ഉറപ്പുള്ള പദാൎത്ഥങ്ങളോടു ചേൎന്നു ഇടകലൎന്നു
അവറ്റിൻ മേൽപ്പുറം പൊതിൎന്നു പോവോളം പാൎക്കേണം.
അന്തരിന്ദ്രിയങ്ങളുടെ ആരംഭത്തിൽ നില്ക്കുന്ന നാവു വായിൽ
ചെല്ലുന്ന ഭക്ഷണസാധനങ്ങളുടെ ഗുണാഗുണങ്ങളെ പരീക്ഷി
ക്കേണ്ടതിനു എത്രയും പറ്റിയ കാവൽക്കാരൻ തന്നേ. സ്വാ
ദുഭേദപ്രകാരം ജീവരാശികൾ ഇഷ്ടാനിഷ്ടമായ ആഹാരത്തെ
അറിഞ്ഞു പറ്റുന്നതിനെ ഒക്കേയും ഭക്ഷണത്തിനായി തെ
രിഞ്ഞെടുക്കയും ദോഷമുള്ളതിനെ വെറുത്തു തള്ളിക്കളകയും
ചെയ്യും. വെറ്റില തിന്നുക പുകയില വലിക്കുക അനേകമാതിരി
പാനീയങ്ങളെ കുടിക്കുക കാരമുള്ളതിനെ തിന്നുക എന്നിത്യാദി
കളെ അധികമായി ശീലിക്കുന്നവർ ഭക്ഷണത്തിന്റെ സാധാര
ണമായ സ്വാദിനെ അറിവാൻ പാടില്ലാതേ തങ്ങളുടെ രസേന്ദ്രി
യത്തെ മേല്ക്കുമേൽ നശിപ്പിച്ചുകളയുന്നു.

C. THE SENSE OF SMELL.

ഘ്രാനേന്ദ്രിയം (മണം).

ഘ്രാണം ഗന്ധത്തെ അറിയുന്ന ഇന്ദ്രീയം ആകുന്നു. ഗന്ധം
എന്നത് ഓരോ വസ്തുവിൽനിന്നു പുറപ്പെടുന്ന ഒരുവക ആവി (നി
ൎഗ്ഗമങ്ങൾ)1) എങ്കിലും അവറ്റിൻ സ്വഭാവത്തെയും വസ്തുതയെ
യും അത്രോടം അറിഞ്ഞു വന്നില്ല. ഘ്രാണത്തിന്റെ കരണ
ങ്ങൾ മൂക്കിൽ ഇരിക്കുന്നു. അസ്ഥികളാലും തോൽകൊണ്ടു ത
മ്മിൽ ഇണക്കിയ എല്ലുമ്പുകളാലും രൂപിക്കപ്പെട്ട ഏപ്പുകൊണ്ടു
നെറ്റിയെല്ലിനോടു ചേൎന്നു കിടക്കുന്ന മൂക്കിനെ കൊഴുവാകൃതി
യുള്ള2) അസ്ഥി രണ്ടംശങ്ങളായി വിഭാഗിക്കുന്നു. ഇതിനാലുണ്ടാ
യ്വരുന്ന രണ്ടു ഗുഹകളൊഴികേ രൂപത്തിൽ വ്യത്യാസമായ അന
വധി ചെറു ഗുഹകളെ മൂക്കിൽ കാണാം. ഇവയൊക്കെയും നേ
ൎമ്മയായ ഉള്ളൂരികൊണ്ടു3) മൂടികിടക്കുന്നു. ഘ്രാണത്തിന്റെ മ
ജ്ജാതന്തു അരിപ്പയെല്ലിൽ4) കൂടി മൂക്കിൽ പ്രവേശിച്ചു അസംഖ്യ
മായ ചെറിയ ശാഖകളെ ഉള്ളൂരിയുടെ മേല്പെട്ടു മാത്രം അയക്കു [ 92 ] ന്നതുകൊണ്ടു ഇവിടം തന്നേ ഘ്രാണത്തിന്നു ആധാരമായിരിക്കു
ന്നു. മൂക്കിൽ കടക്കുന്ന വാസന നന്നായി അറിവാന്തക്കവണ്ണം
ആയതു കുറേനേരത്തോളം മൂക്കിൽ തഞ്ചേണ്ടതിന്നു മേലംശ
ത്തിൽ കയറിപ്പോകേണം. രുചിക്കുമാറാകേണ്ടതിന്നു പദാൎത്ഥ
ങ്ങൾ വെള്ളത്തിലോ ഉമിനീരിലോ അലിഞ്ഞു പോവാൻ ആവ
ശ്യമാകുംപ്രകാരം ഘ്രാണിക്കുമാറാകേണ്ടുന്ന പദാൎത്ഥങ്ങളും വാ
യുവിനാൽ അലിയപ്പെട്ട ശേഷമേ അവറ്റിൻ ഗന്ധത്തെ അറി
വാൻ പാടുള്ളൂ. ശ്വാസം വിടുന്നതിലല്ല അകമേ വലിക്കുന്നതിൽ
അത്രേ ഘ്രാണിപ്പാൻ കഴിവുള്ളൂ. ഗന്ധത്താൽ പൂക്കളുടെയും മ
റ്റും വിശേഷമായ വാസനയെ അറിവാൻ കഴിലുള്ളതുകൊണ്ടു
ഘ്രാണേന്ദ്രിയം സന്തോഷകരമായ ദാനം എന്നു എല്ലാവരും
സമ്മതിക്കും. എന്നാൽ അതിന്റെ മുഖുമായ പ്രയോജനം ജീ
ൎണ്ണകോശങ്ങളെയും ശ്വാസത്തിന്റെ ആധാരമാകുന്ന ശ്വാസ
കോശങ്ങളെയും ഓരോ അപകടങ്ങളിൽനിന്നു കാത്തുകൊള്ളു
ന്നതു തന്നേ. ഇതിനാലും നാറ്റവും ദേഹത്തിന്നു ദൂഷ്യവും ഉ
ള്ള പദാൎത്ഥങ്ങളെ നിഷേധിഛ്കു ഭക്ഷണത്തിനു തക്ക സാധന
ങ്ങളെ കൈക്കൊള്ളുന്നതിന്നു ഉതകുന്നു. അതുകൂടാതേ ചില പൂ
ക്കളും അനേകസ്ഥലങ്ങളും പുറപ്പെടീച്ചു നെഞ്ചറെക്കു കേടുള്ള
ദുൎവ്വാസനകളെ ഘ്രാണത്താൽ മാത്രം അറിയാം. ദൈവം ഈ [ 93 ] ഇന്ദ്രിയത്തെ ശ്വാസത്തിന്റെ വാതിൽ ആകുന്ന മൂക്കിന്നകത്തു
വെച്ചതുകൊണ്ടു അവന്റെ മഹാജ്ഞാനം വെളിവാകുന്നു. മൂ
ക്കിൽ കടക്കുന്ന ഓരോ മണങ്ങളെ പരീക്ഷിച്ചു ദേഹക്ഷേമത്തിന്നു
ആപത്തുള്ളേടത്തെ വൎജ്ജിക്കേണം എന്നു ഘ്രാണേന്ദ്രിയം ഉട
നേ തലച്ചോറു മുഖാന്തരം മനസ്സിന്നു അറിയിക്കും. സ്പൎശേന്ദ്രി
യത്തെപ്പോലേ ഘ്രാണേന്ദ്രിയത്തെയും അഭ്യാസത്താൽ സ്വാധീ
നമാക്കാം. അമേരിക്കയിൽ ജീവിക്കുന്ന ചില ജാതികൾ ഇതിന്നു
ദൃഷ്ടാന്തമായിരിക്കുന്നു. ഇവർ മുഴുങ്ങു മണത്തു അവനവൻ ഏതു
ജാതിക്കാരൻ എന്നും ആ ജാതിയിൽ ഇന്നവൻ എന്നും തിരിച്ച
റിയുന്നു പോൽ. ഊമരും ചെകിടരുമായി ജനിച്ച ചില കുരുടർ
തങ്ങളെ കാണ്മാൻ വരുന്ന ആളുകളെ മണത്താലേ അറിയുന്നു
ള്ളു എന്നു വായിക്കുന്നു. മൃഗങ്ങളിൽ വെച്ചു നായ്ക്കൾക്കു അതികൂ
ൎമ്മയുള്ള മണത്തറിവുണ്ടു. അനേകായിരം ജനങ്ങൾ വഴിയിൽ
നടന്നാലും നായി തന്റെ യജമാനന്റെ ചുവട്ടിന്റെ നന്നം അ
റിഞ്ഞു അവനെ കണ്ടുപിടിക്കും. കുറുക്കൻ, മുയൽ, കോഴി മുത
ലായ മൃഗങ്ങൾ ഓടുമ്പോൾ നായ്ക്കൾ ദൂരത്തായാലും നന്നം മ
ണത്തുംകൊണ്ടു അവറ്റിൻ ചുവട്ടിനെ പിന്തേറി അവയെ എ
ത്തിപ്പിടിക്കുന്നു.

മൂക്കിന്റെ ഉള്ളൂരി പല ഹേതുക്കളാൽ തടിച്ചുപോകയും
ഘ്രാണനശക്തി കുറകയും ചെയ്യും. ജലദോഷമുള്ളപ്പോൾ ആശ
ക്തി എത്രയും കുറഞ്ഞു പോകുന്നു എന്നു എല്ലാവരും അറിയുന്നു.


D. THE SENSE OF HEARING.

ശ്രോത്രേന്ദ്രിയം (കേൾവി)

നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളെ ചെവിയുടെ അകത്തു കട
ത്തി കേൾപ്പിക്കുന്നതു എന്തു എന്നു അറിവാൻ നാം തിരിഞ്ഞും മ
റിഞ്ഞും നോക്കുന്നു. ആകയാൽ കേൾവിയും ദൃഷ്ടിയും നന്നായി
സംബന്ധിച്ചിരിക്കുന്നു എന്നു തെളിയുന്നു. ശബ്ദങ്ങൾ്ക്കു വിഷയ
ഭൂതമായ ചെവി മുൻ വിവരിച്ച ഇന്ദ്രിയങ്ങളെക്കാൾ വിശേഷവും
വിവിധവിഭാഗവുമായിരിക്കുന്ന1) ഒരു കരണം ആകുന്നു. അതിന്നു [ 94 ] മൂന്നു മുഖ്യമായ അംശങ്ങൾ ഉണ്ടു. ബാഹ്യകൎണ്ണം (കാതു), മദ്ധ്യ
കൎണ്ണം (നടുച്ചെവി), അന്തഃകൎണ്ണം (ഉൾച്ചെവി) എന്നിവ തന്നേ.

കൂൎച്ചകളെ (ഉപാസ്ഥികളെ) കൊണ്ടു നിൎമ്മിക്കപ്പെട്ടതും നാ
ദത്തെ പിടിച്ചു കൊള്ളുവാൻ ഉപയുക്തവുമായ കാതും മദ്ധ്യേക
ൎണ്ണത്തിലേക്കു ചെല്ലുന്ന ബാഹ്യനാളവും എന്നീരണ്ടു കിഴ്പങ്കു
കൾ ബാഹ്യകൎണ്ണത്തിന്നു ഉണ്ടു. ദശപ്പുകൾ മൂലം കാതിനെ [ 95 ] മുമ്പോട്ടും പിമ്പോട്ടും മേലും കീഴും ഇളക്കാം. മനുഷ്യൎക്കു
അതു അല്പമായിട്ടു സാധിക്കുന്നു എങ്കിലും മുയൽ മാൻ കുതിര
പശ്വാദികൾക്കു കാതു തിരിക്കുന്നതിൽ വളരേ സ്വാധീനത കാ
ണുന്നു. ബാഹ്യനാളത്തിന്നു ഓരംഗുലം നീളമുണ്ടു. അതിൻ ഉ
ള്ളിൽ കാണുന്ന രോമങ്ങൾ ചെവിയിൽ കടപ്പാൻ നോക്കുന്ന
പ്രാണികീടങ്ങളെ തടുക്കുന്നു. അതുകൂടാതേ അനേകപിണ്ഡങ്ങ
ളിൽനിന്നു ഉളവാകുന്ന ചെവിപ്പീ ഏറ്റവും കൈപ്പുള്ളതാകയാൽ
കീടവകകൾ അടുക്കുവാൻ തുനിയുന്നില്ല.

നടുച്ചെറി (മദ്ധ്യകൎണ്ണം), തലയസ്ഥികളിലേ അക്രമരൂപ
മായ ചെറു ഗുഹയിൽ ഇരിക്കുന്നു. മദ്ധ്യകൎണ്ണത്തിന്റെ പ്രവേ
ശനത്തിൽ ചെവിക്കുന്നി2) എന്ന കേൾവിക്കു ഉതകുന്നതായ
നേരിയ ചൎമ്മം ചെണ്ടത്തോൽ കണക്കേ അസ്ഥികളോടു തൊടു
ത്തു അമൎത്തി വിരിച്ചുകിടക്കുന്നു. അതു കൂടാതേ മദ്ധ്യകൎണ്ണഗുഹ
യിൽ രണ്ടു തുളകളെ കാണാം. ഒന്നു ചെറിക്കകത്തു കാറ്റു കട
പ്പാന്തക്കവണ്ണം തൊണ്ടയുടെ പിന്നിൽ ചെല്ലുന്ന അന്തർനാള
ത്തിന്റെയും3) മറ്റേതു ചെവിയുടെ പിമ്പേ മുലെക്കൊത്ത അ
സ്ഥിയിൽ ചെല്ലുന്ന കുഴലിന്റെയും ദ്വാരം തന്നേ. ഒച്ചയുടെ
ശക്തിഭേദപ്രകാരം ചെവിക്കുന്നിയെ വലിച്ചു നീട്ടുവാനും ചുളു
ക്കുവാനും വേണ്ടി ആ ഗുഹയിൽ ഇനിയും വിശേഷമായ
മൂന്നു ചെറു എലുമ്പുകളെ കാണാം. അവയുടെ പേർ ഇവ്വണ്ണം:
മുട്ടിയെല്ലു4) അടക്കല്ലെല്ലു5) റക്കാബെല്ലു6) എന്നിവ തന്നേ. ചെ
വിക്കുന്നിയെ വലിച്ചു നീട്ടുന്നതിനാൽ ധ്വനി മൃദുവായും ചുളു
ക്കുന്നതിനാൽ ബലമായും കേൾ്ക്കുന്നു. [ 96 ] ഏറിയ മടക്കുചുറകൾ ഉള്ള ഉൾചെവിക്കു (അന്തഃകൎണ്ണം)
വിഭ്രമകന്ദരം1) എന്നും പേർ പറയുന്നു. തലയോട്ടിന്റെ കല്ലി
ച്ച അംശത്തിൽ ഇരിക്കുന്ന ഉൾചെവിക്കു (C) പൂമുഖം2) (F) ശം
ഖു (കംബു)3) (E) അൎദ്ധവൃത്തച്ചാലുകൾ4) എന്നീ മൂന്നു പങ്കുക
ളുണ്ടു. ശംഖിൽ മാത്രം മൂവായിരത്തിൽ അധികം ചെറിയ ക
ൎണ്ണേന്ദ്രിയമജ്ജാതന്തുക്കളും ശാഖകളും പലനീളത്തിൽ വ്യാപി
ച്ചു കിടക്കുന്നു. അതല്ലാതേ സൂക്ഷ്മമായി കേൾപ്പാന്തക്കവണ്ണം
നേൎമ്മയായ ഉള്ളൂരികൊണ്ടു മൂടപ്പെട്ട ഈ ഗുഹകൾ നിൎമ്മല
ജലപ്രായമുള്ള ഒരു ദ്രവംകൊണ്ടു നിറഞ്ഞിരിക്കുന്നു.

കേൾപ്പാനായിട്ടു മേൽപ്പറഞ്ഞ വിഷേമായ ഇന്ദ്രിയകരണ
ങ്ങൾ ആവശ്യം തന്നേ. അനങ്ങുന്ന ഓരോ വസ്തു ഉൾച്ചെവി
യെ കുലുക്കുന്നതിനാൽ ധ്വനിയും നാദവും ഉളവാകുന്നു. ധ്വനി
കൾ ചെവിയിൽ എങ്ങിനേ എത്തുന്നതു കാറ്റും പൊങ്ങിപ്പുള്ള
തായ ഓരോ വസ്തുവും വായുവിൽ ആടുന്നതിനാൽ തന്നേ. ഒരു
കല്ലു വെള്ളത്തിൽ ചാടിയ ശേഷം വൃത്താകാരമായ ചെറു ഓള
ങ്ങൾ മേല്ക്കുമേൽ അകന്നു വ്യാപിക്കുന്നു. അപ്രകാരം ഇളകി കു
ലുങ്ങിക്കൊണ്ടിരിക്കുന്ന ഓരോ വസ്തുക്കളുടെ ഒച്ചയും വൃത്താകാര [ 97 ] മായി വായുവിൽ പരന്നു കാതിൽ എത്തീട്ടു ഉൾച്ചെവിയെ ഇള
ക്കുന്നതിനാൽ കേൾപ്പാൻ പാടുണ്ടു. എന്നാൽ ഉറപ്പുള്ള വസ്തുക്ക
ൾ ആവി വെള്ളം എന്നിത്യാദികളെക്കാൾ ധ്വനിയെ വേഗത്തിൽ
നടത്തുന്നു. അതായതു വായുവിനെക്കാൾ വെള്ളം നാലു പ്രാവ
ശ്യവും ഇരിമ്പു പതിനേഴു മടങ്ങും വേഗതയിൽ നാദത്തെ കട
ത്തുന്നു. ദൂരേ, ഓടുന്ന കുതിരക്കൂട്ടത്തിന്റെയോ വൻതോക്കിൻ വെ
ടിയുടെയോ ശബ്ദത്തെ സ്പഷ്ടമായി കേൾക്കുന്നതു ചെവിയെ
നിലത്തോടു ചേൎത്തു വെക്കുന്നതിനാൽ ആകുന്നു എന്നു എല്ലാവ
ൎക്കും പരീക്ഷിച്ചറിയാം. ധ്വനി വായുവിൽകൂടി ഒരു വിനാഴികെക്ക
കം 1100 അടിയും, അഞ്ചു വിനാഴികകൊണ്ടു ഒരുനാഴികയും ദൂരം
എത്തുന്നു. എപ്പോഴും നേൎക്കുനേരേ ഓടുന്ന നാദത്തിരകൾ ചെ
ല്ലുന്ന വഴിയിൽ തടഞ്ഞുപോകുന്ന പക്ഷം അവിടേനിന്നു തള്ള
പ്പെട്ടു നേരേ തിരിച്ചു മടങ്ങുന്നതിനാൽ മാറ്റൊലി ഉണ്ടാകുന്നു.

നാം സാധാരണമായി കേൾക്കുന്ന ധ്വനികൾ ഒരു വിനാഴി
കയിൽ 100 തൊട്ടു 300ഓളം വട്ടമേ അനങ്ങുകയുള്ളൂ. എന്നാലും
ആസമയത്തു 60,000 പ്രാവശ്യത്തോളം ആടുന്ന എത്രയോ സൂക്ഷ്മ
മായ ഉച്ചമുള്ള ധ്വനികളെയും കൂടേ മാനുഷച്ചെവിക്കു കേൾ്പാൻ
പാടുണ്ടു. മുഴക്കമുള്ള താണ സ്വരങ്ങൾക്കു ചുരുക്കവും ധ്വനിക
ൾ ഉയരമായി തീരുംതോറും അധികവുമുള്ള ആട്ടം ഉണ്ടെന്നറിക.

ചെപ്പിത്തോണ്ടികൊണ്ടു ചെവിപ്പീ എടുക്കുന്നതു അനേ
കുവട്ടം കലശലുള്ള ദീനങ്ങൾക്കു ഹേതുവായി തീൎന്നതുകൊണ്ടു
ചെപ്പിത്തോണ്ടി അശേഷം പ്രയോഗിക്കാതിരിക്ക നല്ലു. ചെവി
പ്പീ അധികമെങ്കിൽ അതിനെ എടുപ്പാൻ അല്പം നല്ലെണ്ണയെ
ചെവിയിൽ ഒഴിച്ചു കാതിനെ ഇളക്കി കുറേനേരം കഴിഞ്ഞിട്ടു
ചെവിപ്പീ കഴുകി എടുക്കാം. കൊതു, എറുമ്പു, പുഴു ഇത്യാദികൾ
വല്ലപ്പോഴും ചെവിയിൽ കടന്നുപോയാൽ മേൽപ്പറഞ്ഞ പ്രകാ
രം എണ്ണകൊണ്ടു പ്രയാസം കൂടാതേ, അവയെ കൊന്നു നീക്കു
വാനും കഴിവുണ്ടു. [ 98 ] E. THE SENSE OF SIGHT.

നേത്രേന്ദ്രിയം (കാഴ്ച).

നിൎമ്മാണാവസ്ഥയും വ്യാപാരവും പ്രകാരം നേത്രം എല്ലാ
ഇന്ദ്രിയങ്ങളിൽ വെച്ചു ഏറ്റവും വിശേഷമുള്ളതാകുന്നു. ഈ ഇ
ന്ദിയത്താൽ നാം നമ്മുടെ ചുറ്റുമുള്ള വസ്തുക്കളെയും അവറ്റി
ൻ നില സ്ഥിതി രൂപം വൎണ്ണം എന്നിവറ്റെയും അറിഞ്ഞു വ
രുന്നു.

പുറമേയുള്ള ആപത്തുകളിൽനിന്നു രക്ഷിക്കുന്ന സാധന
ങ്ങൾ കാണ്മാൻ വേണ്ടിയുള്ള ഉപായങ്ങൾ എന്നീ രണ്ടു അംശ
ങ്ങളായി ഈ വിശിഷ്ടേന്ദ്രിയത്തെ (കണ്ണിനെ) വകതിരിക്കാം.

L. കണ്ണിമ,1) പുരികം,2) കണ്ണീരിനെ ഉത്ഭവിപ്പിക്കുന്ന പി
ണ്ഡങ്ങൾ, കണ്മിഴിയെ3) അടക്കിക്കൊള്ളുന്ന ഗുഹ എന്നിങ്ങിനേ
യുള്ളവ ഒക്കെയും കണ്ണിന്നു നേരിടുന്ന ദോഷങ്ങളെ തടുപ്പാനാ
യി ദൈവം വെച്ചിരിക്കുന്നു.

കണ്ണിമകൾ (പോളകൾ) എന്നവ കണ്ണിന്റെ മേലും കീ
ഴും ഉള്ള രണ്ടു തോൽമൂടികൾ അത്രേ. അവറ്റിൻ തടിച്ച അ [ 99 ] റ്റത്തിലേ രോമങ്ങളോ പൊടിപ്രാണികൾ മുതലായവറ്റെ തട്ടി
ക്കളയുന്നതല്ലാതേ പ്രകാശത്തിൻ ചൂറ്റരിനെ അതു കണ്ണിൽ ഏ
ല്ക്കാതവണ്ണം കുറെക്കയും ചെയ്യുന്നു. വട്ടത്തിൽ കണ്ണിന്നു ചുറ്റി
ക്കിടക്കുന്ന ഒരു പേശിയെക്കൊണ്ടു കണ്ണിമ പൂട്ടുവാൻ പാടുണ്ടു.

2. വില്പിച്ചു നില്ക്കുന്ന പുരികങ്ങൾ ആകട്ടേ നെറ്റിയിൽ കൂ
ടി ഒലിക്കുന്ന വിയൎപ്പുതുള്ളികൾ ഒന്നും കണ്ണിൽ വീഴാതാക്കയും നേ
ത്രത്തിന്നു നിഴലിടുകയും ചെയ്യുന്നു.

8. കണ്ണു ആവശ്യംപോലേ എളുപ്പത്തിൽ തിരിഞ്ഞു നോവു
തട്ടാതേ സുഖത്തോടിരിക്കേണ്ടതിന്നു എപ്പോഴും ഈറം വേണം.
ആയതിനെ കടക്കണ്ണിന്റെ മേൽ കിടക്കുന്ന കണ്ണീൎപ്പിണ്ഡങ്ങൾ
ഇടവിടാതേ ഉളവാക്കുന്നു. കണ്ണീർ എന്നു പേരായ ഈ വെള്ളം അ
ധികമാകുമ്പോൾ ഉൾമുനയിലേ ശോഷപിണ്ഡങ്ങൾ അതിനെ
നക്കിക്കൊണ്ടു മൂക്കിന്റെ മേൽഭാഗത്തുള്ള കണ്ണീർസഞ്ചിയിൽ
അകപ്പെടുത്തും. കരയുമ്പോൾ പിണ്ഡങ്ങൾ ഉത്ഭവിപ്പിക്കുന്ന
കണ്ണീരിനെ ഒക്കെയും സഞ്ചിയിൽ ഉൾക്കൊൾവാൻ സ്ഥലം പോ
രാഞ്ഞാൽ അവ കണ്ണുകളിലും മൂക്കിലും കൂടി പുറത്തേക്കു ഒലി
ക്കയും ചെയ്യുന്നു.

4. കണ്മിഴി സുഖത്തോടേ ഇരിക്കേണ്ടതിന്നു അതു ശിരോസ്ഥി
കളെക്കൊണ്ടു നിൎമ്മിക്കപ്പെട്ട മൂക്കോണിന്നു സമമുള്ള ഒരു ഗുഹ
യിൽ അടങ്ങികിടക്കുന്നു. ഈ സ്ഥലത്തിന്നു പതം വരുത്തുവാൻ
പെരുത്തു മേദസ്സും മാംസപേശികളും അതിൽ ഉണ്ടു. [ 100 ] II. കാണ്മാൻ വേണ്ടിയുള്ള ഉപായസാധനങ്ങൾ. ഗോളാ
കൃതിയായിരിക്കുന്ന കണ്മിഴക്കു അഞ്ചു പടലങ്ങൾ ഉണ്ടു. അവ
റ്റിൽ രണ്ടു പിൻഭാഗത്തെ മാത്രവും, മറ്റേ രണ്ടു മുൻവശത്തെ
യും, ഒന്നു കണ്മിഴിയുടെ അന്തൎഭാഗത്തെ മുഴുവനും മൂടുന്നു. പി
ന്നിലുള്ള പുറന്തോൽ തടിപ്പുള്ള ബാഹ്യപടലം2) തന്നേ. ഏറിയ
നേൎമ്മയായ നാഡികളുള്ള രണ്ടാമതിന്നു തരണി3) എന്നും മുൻവ
ശത്തു കിടക്കുന്ന ബാഹ്യചൎമ്മത്തിന്നു ശുക്ലചൎമ്മം') എന്നും പേർ.
നിറത്തിൽ വളരേ ഭേദമുള്ളതായ രണ്ടാമത്തേതു മഴവിൽപ്പട
ലം5) എന്നു പേൎപെടുന്നു. അതിന്റെ നടുവിൽ വെളിച്ചരശ്മിക
ൾ കണ്ണിൽ വീഴുവാൻ തക്കവണ്ണം കണ്ണുണ്ണി6) എന്ന ദ്വാരം ഉണ്ടു.
നീലം, തവിട്ടു, പച്ച, കറുപ്പു മുതലായ നിറമുള്ള ഈ ചമ്മം ക
ണ്ണിൽ വീഴുന്ന വെളിച്ചത്തിൻ ബലത്തെ കുറെക്കേണ്ടതിന്നു ഉപ
കരിക്കുന്നു. അഞ്ചാം ചൎമ്മം നേത്രമജ്ജാതന്തുവിന്റെ ഒരു വൃാ
പനം അത്രേ. കണ്മിഴിയുടെ അകത്തെ എല്ലാം മൂടിക്കൊള്ളുന്ന
ഈ തോലിന്നു നേത്രാന്തരപടലം7) എന്നു പറയുന്നു. കണ്ണിന്റെ
നേരേ പിൻവശത്തു ഈ പടലത്തിന്റെ ഓരിടത്തിൽ തന്നേ
വെളിച്ചം വസ്തുക്കളുടെ ചിത്രങ്ങളെ പ്രതിബിംബിപ്പിക്കുന്നു. [ 101 ] എന്നാൽ ഈ പടലങ്ങൾക്കു ഇങ്ങിനേത്ത വിശേഷമുണ്ടാ
യാലും കാണ്മാൻ അവ പോരാ ഇനി വേറേ വല്ല വസ്തുക്കളും കൂ
ടേ ആവശ്യം. കണ്ണുണ്ണിയുടെ പിൻഭാഗത്തു അണ്ഡാകൃതിയായി
രിക്കുന്ന1) സ്ഫടികമയരസം2) വെളിച്ചത്തിന്റെ രശ്മികളെ കൈ
ക്കൊള്ളുന്നു. ഏറേ മൃദുത്വമുള്ള പയറ്റിന്നൊക്കുന്ന ഈ വസ്തുവി
നെ വിരൽകൊണ്ടു എളുപ്പത്തിൽ തിരുമ്പാം. മുമ്പിലുള്ള പട
ലങ്ങൾക്കും സ്ഫടികമയരസത്തിന്നും ഇടയിൽ ജലമയരസം3)
എന്ന വെള്ളത്തിന്നു സമമായി നിറമില്ലാത്ത ഒരു വസ്തുവിനെ കാ
ണാം. അതുകൂടാതേ സ്ഫടികമയരസത്തിന്നു പിമ്പിലേ വലിയൊ
രു അറയിൽ മുട്ടയുടെ വെള്ളെക്കു ഒക്കന്ന വേറൊരു ജലമയരസ
വും ഉണ്ടു. അതിന്നു കാ
ചമയരസം എന്നു പേർ
ആക.4) കണ്മിഴിയെ എ
ല്ലാ വിധത്തിലും ഇളക്കുവാ
ന്തക്കവണ്ണം ആറു മാംസ
പേശികൾ അതിനോടു
ചേൎന്നു കിടക്കുന്നു.

ശരിയായി കാണേണ്ട
തിന്നു മേല്പറഞ്ഞ ഒക്കേ
യും ആവശ്യം.

III. എന്നാൽ നാം കാണുന്നതു എങ്ങിനേ ഉണ്ടാകുന്നു എ
ന്നു വിവരിക്കുന്നതിന്നു മുമ്പേ കാഴ്ച വെളിച്ചമ്മൂലമായി നടക്ക
കൊണ്ടു വെളിച്ചത്തിന്റെ അവസ്ഥയെ ഒന്നാമതു സൂചിപ്പിക്കേ
ണ്ടതാകുന്നു. ആയതു ആവിതു:

1. വെളിച്ചത്തിന്നു (ഭാരമില്ല) ഘനമില്ല.
2. വെളിച്ചം വസ്തുക്കളിൽനിന്നു രശ്മിയായി തെറിച്ചു പുറ
പ്പെടുന്നു.
3. വെളിച്ചത്തിന്നു അത്യന്തം വേഗത ഉണ്ടു. ഒരു അരനി
മിഷത്തിൽ6) അതു 1,86,000 നാഴികയോളം ഓടുന്നുപോൽ. [ 102 ] 4. വായുവിൽ കൂടേയും മറ്റു സ്വഛ്ശതയുള്ള1) വസ്തുക്കളൂടേ
യും വെളിച്ചം കടക്കുന്നു. സ്വഛ്ശം അല്ലാത്ത വസ്തുക്കൾക്കു ത
ട്ടിയ വെളിച്ചം മടങ്ങി വരുന്നതിനാൽ ആ വസ്തുക്കളെ കാണ്മാൻ
പാടുണ്ടു.

5. വെളിച്ചത്തിന്റെ രശ്മി യാതൊരു വസ്തുവിൽനിന്നു പുറ
പ്പെട്ടു തനിക്കു ഗുണവ്യത്യാസമുള്ള വെള്ളം കണ്ണാടി എന്നീ വ
സ്തുക്കളിൽ വിശാലകോണാകാരമായി വീഴുമ്പോൾ രശ്മി നേരേ
യല്ല ഭേദിച്ചേ ചെല്ലുന്നുള്ളു എന്നു മേലേത്ത ചിത്രങ്ങൾ കാ
ണിക്കുന്നു.

6. അപ്രകാരം തന്നേ വെളിച്ചം മുതിരെക്കൊത്ത () കണ്ണാ
ടിച്ചില്ലിന്നു തട്ടമ്പോൾ രശ്മികളുടെ വഴി ഭേദിച്ചു പോകും. എ
ന്നാൽ കടന്ന ശേഷം രശ്മികൾ മേൽക്കുമേൽ തമ്മിൽ അടുക്കുക
യും ഉൾവളവുള്ള2) വസ്തുവിൽ വീഴുന്നെങ്കിൽ തമ്മിലകലു
കയും ചെയ്യും.

7. നിറമില്ലാത്തതായി തോന്നുന്ന വെളിച്ചത്തിന്റെ രശ്മി
കൾക്കു ഏഴു നിറങ്ങൾ ഉണ്ടു എന്നു അറിയേണം. പച്ചനിറമ
ല്ലാതേ മറ്റെല്ലാ വൎണ്ണങ്ങളെ പുല്ലു ഗ്രസിക്കുന്നതുകൊണ്ടു അതു
പച്ചനിറമുള്ളതു. തങ്ങൾക്കു ഉള്ള നിറമല്ലാത്ത മറ്റെ നിറങ്ങളെ
ഗ്രസിച്ചുകളയുന്ന ബലം വസ്തുക്കുൾക്കു ഉണ്ടാക ഹേതുവാൽ നാം
അവയെ ഒരേനിറമായി മാത്രമേ കാണുമാറാകുന്നതു. ഒരു വസ്തു
എല്ലാ നിറങ്ങളെ ഗ്രസിക്കുന്നു എങ്കിൽ അതിന്നു കറുത്ത നിറമു [ 103 ] ണ്ടാകും. കണ്ണിന്നു വല്ല തെറ്റുണ്ടായിട്ടു നിറങ്ങളെ വേർതിരി
പ്പാൻ അശേഷം അറിയാത്ത ആളുകൾ അനേകരുണ്ടു എന്നു
പറയാം.

IV. മേല്പറഞ്ഞ സൂചകങ്ങൾ കണ്ണിനെയും കാഴ്ചയെയും
പറ്റി നമ്മെ പ്രബോധിപ്പിക്കുന്നതു എന്തു?

കണ്ണിന്റെ ഉള്ളിൽ തടിപ്പും സ്വഛ്ശതയും എന്നിട്ടും വെള്ളം
കണ്ണാടി എന്നവറ്റെ പോലേ തമ്മിൽ വ്യത്യാസവുമുള്ള സാധ
നങ്ങൾ ഉണ്ടു എന്നു നാം കണ്ടുവല്ലോ. ഈ സാധനങ്ങൾ മൂ
ലമായി മേൽക്കാണിച്ച പ്രകാരം കണ്ണിൽ വീഴുന്ന വെളിച്ചത്തി
ന്നു ഓട്ടത്തിൽ ഭേദം വരും. കണ്ണിൽ പ്രവേശിക്കും സമയം ത [ 104 ] ന്നേ തട്ടുന്ന രശ്മികളുടെ ഓരംശത്തെ മഴവില്പടലം തിരിച്ചു തള്ളു
ന്നതിനാൽ ഈ പടലത്തിന്നു അതാതു നിറമുണ്ടാകും. കണ്ണുണ്ണി
യിൽ കൂടേ കടന്നു പോയ രശ്മികളുടെ മറ്റേ അംശം മുതിരെ
ക്കൊത്ത സ്ഫടികമയരസത്തിന്റെ നടുവിൽ തന്നേ വീഴേണ്ടതി
ന്നു മഴവില്പടലം അതിന്റെ അറ്റങ്ങളെ മൂടുന്നു. ജലമയരസ
ത്താൽ ഒന്നാമതു കുറേ മാറ്റപ്പെട്ട രശ്മികൾക്കു സ്ഫടികമയരസം
ഇനിയും ഭേദം വരുത്തിയശേഷം അവ തമ്മിൽ അടുത്തു കണ്ണി
ന്റെ പിൻവശത്തു നേരേ നേത്രാന്തരപടലത്തിന്മേൽ വീഴും.
ഈ സ്ഥലത്തിൽ നാം കാണുന്ന എല്ലാറ്റിന്റെയും ചിത്രങ്ങൾ
ഏറ്റവും ചെറിയതെങ്കിലും സ്പഷ്ടമായി വിളങ്ങുന്നു. എന്നാൽ
സ്ഫടികമയരസത്താൽ ഭേദം വരുത്തിയ രശ്മികൾ കീഴേതു മേ
ലോട്ടും, മേലേതു കീഴോട്ടും ആയ്വരികകൊണ്ടു നേത്രാന്തരപടല
ത്തിൽ എല്ലാ ചിത്രങ്ങളെ ഉള്ളപ്രകാരം അല്ല, കീഴ്മേലായത്രേ
കാണുന്നതു. (ചിത്രങ്ങളെ നോക്കുക). കസായിയുടെ അടുക്കൽ
ചെന്നു കാളയുടെ കണ്ണു എടുത്തു വെളിച്ചും അതിൽ കടക്കുമാറാ
ക്കി പിമ്പിൽ ഒരു വെളുത്ത കടലാസ്സു പിടിച്ചാൽ ചിത്രം അതി
ന്മേൽ വീഴുന്ന വിധം എളുപ്പമായി കാണ്മാൻ പാടുള്ളതാകുന്നു.
എന്നാൽ കണ്ണിൽ വെച്ചു ചിത്രങ്ങൾ മേൽ കീഴായി നിൽക്കുന്നു [ 105 ] എങ്കിൽ നാം വസ്തുക്കളെ ഉള്ള വണ്ണം തന്നേ കാണുന്നതു എന്തു
കൊണ്ടു എന്നതിനു തീൎച്ച പറഞ്ഞു കൂടാ. എങ്ങിനേ എങ്കി
ലും മാനുഷബുദ്ധിയാലും പരിചയത്താലും തന്നേ അതു കൃത്യമാ
യി തീരും എന്നു പറയാം. കണ്ണകൾ രണ്ടുണ്ടെങ്കിലും ഓരോ വ
സ്തുവിന്റെ ഒരേ ചിത്രം മാത്രം പതിയുന്നതു വിശേഷാൽ ആശ്ച
ൎയ്യമായ കാൎയ്യം. അതും പരിചയത്താലും ബുദ്ധിയാലും ക്രമേണ
യഥാൎത്ഥമായി തീരും താനും. ഒന്നു നിശ്ചയം അതായതു: ദൂരത
യും വിഷയങ്ങളുടെ വീതിയും നീളവും മറ്റും ശരിയായി അറി
യേണ്ടതിന്നു ഒരു കണ്ണു പോരാ രണ്ടു വേണം. എന്നാൽ രണ്ടു
കണ്ണുണ്ടെങ്കിലും ഈ വക കാൎയ്യങ്ങളിൽ അഭ്യാസത്താൽ മാത്രമേ
ശീലം വരികയുള്ളൂ. കുട്ടികൾ ദൂരതയെയും വലിപ്പത്തെയും അ
ശേഷം അറിയായ്കയാൽ ചന്ദ്രനെ തന്നേ പിടിപ്പാൻ പാടുണ്ടു
എന്നു അവൎക്കു തോന്നുന്നു. വയസ്സിൽ സ്ഫടികമയരസം പല
പ്പോഴും ഒപ്പുനിരയായി ചമഞ്ഞു രശ്മികൾ അന്തരപടലത്തി
ന്റെ ഇടത്തു വീഴുന്നില്ല എന്നു വരികിൽ കിഴവന്മാർ ദൂരേ നന്നാ
യി കാണുന്നു എങ്കിലും കണ്ണാടി കൂടാതേ വായിപ്പാൻ ഒട്ടും പാടി
ല്ലാതേ പോകും. ദീനത്താലോ പഠിക്കുന്നതിനാലോ ആൎക്കാനും
കാഴ്ചക്കുറവു വന്നാൽ സ്ഫടികമയരസം അധികം വില്ലിച്ചതായി
പോയതുകൊണ്ടു അവൎക്കു ഉൾവളവുള്ള ഒരു കണ്ണാടി ആവശ്യം.


V. നാം അധികം നേരം വിഷയങ്ങളെ സൂക്ഷിച്ചു നോക്കു
ന്നതിനാലോ പ്രകാശമില്ലാത വിളക്കരികേ വായിക്കുന്നതിനാ
ലോ കണ്ണു ക്ഷീണിച്ചു പോകുന്നെങ്കിൽ അതിന്നു ദോഷം പറ്റാതി
രിപ്പാൻ കണ്ണിനെ ആശ്വാസപ്പെടുത്തേണ്ടതാകുന്നു. ഇരുട്ടത്തു
നിന്നു പെട്ടന്നു വെളിച്ചതു പോകുന്നതു കണ്ണിന്നു അറ്റെപ്പു. കുട്ടി
കൾ വല്ല വസ്തുവെ നോക്കുമ്പോൾ ചരിച്ചിട്ടല്ല നേരേ തന്നേ
നോക്കേണ്ടതിന്നു അവരെ ശീലിപ്പിക്കേണം. കണ്ണിന്നു കരടു ത
ട്ടിയ ആളെ വെളിച്ചമുള്ള സ്ഥലത്തു വരുത്തി കണ്പോളകളെ
തുറന്നു നേരിയ തുണിയുടെ ഓരറ്റംകൊണ്ടു ഉൾമുനയുടെ നേ
രേ വടിക്കുന്നതിനാൽ ആ കരടിനെ എളുപ്പമായി എടുക്കാം. അ
തില്പിന്നേ കണ്ണിനെ പച്ചവെള്ളത്താൽ കഴുകേണം. സാധി
ക്കുന്നില്ല എന്നു വന്നാൽ കണ്ണിന്നു വേദനയും മറ്റും അധികമായി
തട്ടുന്നതിന്നു മുമ്പേ ഒരു വൈദ്യനേ വിളിപ്പിക്കെണ്ടതു. [ 106 ] VIII. SPIRIT AND LANGUAGE.

ആത്മാവും തദ്വാപനഭാഷയും.


I. ദേഹവും അതിന്റെ അവസ്ഥയും എത്രയും അത്ഭുത
മുള്ളതു തന്നേ. എന്നിട്ടും അതിനെ താങ്ങി ജീവിപ്പിക്കുന്ന ആത്മാവു
ഉത്തമമായതത്രേ. ആകയാൽ ഭാഷയെപ്പറ്റി വിവരിക്കുമ്മു
മ്പേ ആത്മാവിനെത്തൊട്ടു ചില വിശേഷങ്ങളെ സൂചിപ്പിക്കാം.

മനുഷ്യരുടെ ദേഹാവസ്ഥയും മൃഗങ്ങളുടേതും പലവിധേന
ഒക്കന്നെങ്കിലും മനുഷ്യൻ ആത്മമൂലമായി അവറ്റെക്കാൾ ഏ
റ ഉയൎന്നൊരു ജീവി എന്നു സ്പഷ്ടം. അവൻ മരണശേഷം മൃഗങ്ങ
ൾ എന്നപോലേ അശേഷം ഇല്ലാതേ പോകുന്നു എന്നല്ല, മാനു
ഷാത്മാവു എന്നേക്കും ജീവിച്ചിരിക്കും താനും. ഈ ആത്മാവു മ
നുഷ്യന്നു ലഭിച്ചുവാറു എങ്ങിനേ എന്നാൽ; യഹോവയായ ദൈ
വം നിലത്തിലുള്ള മണ്ണുകൊണ്ടു മനുഷ്യനെ നിൎമ്മിച്ചിട്ടു അവന്നു
ള്ള മുക്കിന്റെ ദ്വാരങ്ങളിൽ ജീവന്റെ ശ്വാസത്തെ ഊതിയതി
നാൽ മനുഷ്യൻ ജീവാത്മാവായി തീൎന്നു. എന്നീ ആധാരവാക്കി
ൽനിന്നു മൂന്നു മുഖ്യസംഗതികൾ തെളിയുന്നു. 1. ദൈവം ശ
രീരത്തെ മണ്ണുകൊണ്ടു നിമ്മിച്ചു എന്നും 2. അനിൎമ്മിതമായ
ആത്മാവു ദൈവത്തിൽനിന്നു പുറപ്പെട്ടു ദൈവശ്വാസീയം ആ
കുന്നു എന്നും 3. ദേഹി ദേഹത്തെയും ആത്മാവെയും പരസ്പ
രം സംയോജിപ്പിക്കുന്നു എന്നും ഇവ തന്നേ. മനുഷ്യന്റെ സൎവ്വാം
ഗത്തിൽ വ്യാപിച്ചുകൊണ്ടു ഓരോ അവയവങ്ങളെ നടത്തുന്ന
തും ദേഹവളൎച്ചയിൽ സംബന്ധിച്ചതുമായ അദൃശ്യവസ്തുവിന്നു
ദേഹി എന്നു പേർ. ദേഹത്തിലും അതിൻ വളൎച്ചയിലും ചേരാ
തേ ദിവ്യകാൎയ്യങ്ങളിലേക്കു ചാഞ്ഞു അവറ്റെ ആഗ്രഹിച്ചുകൊ
ണ്ടിരിക്കുന്ന അദൃശ്യമായ വസ്തു ആത്മാവു. ജഡത്തിന്റെ മോ
ഹങ്ങളെ ഒക്കേയും അനുസരിച്ചുകൊണ്ടു ദൈവത്തിന്റേവ ബോ
ധിക്കാത്ത മനുഷ്യൻ പ്രാണമയനും ദൈവകല്പനകളെ അനുഷ്ഠി
ച്ചുകൊള്ളുന്നവൻ ആത്മികമനുഷ്യനും അത്രേ. പാപമൂലം ദേ
ഹിയുടെ ഗുണങ്ങൾ ആകുന്ന ബുദ്ധിയും ഓൎമ്മബലവും മറ്റും [ 107 ] നന്ന കുറഞ്ഞുപോകയും അതിന്നു പകരമായി തന്നിഷ്ടം ബുദ്ധി
മാന്ദ്യം എന്നിത്യാദികൾ മനുഷ്യനെ നിറെക്കയും ചെയ്യുന്നു. ദേ
ഹി ശരീരത്തിന്റെ ആകുംപ്രകാരം ആത്മാവു ദേഹിയു
ടെ ജീവൻ. ദേഹം ദേഹി ആത്മാവു ഇവ എല്ലാമനുഷ്യൎക്കും ഉ
ണ്ടുതാനും. എന്നാൽ ഈ മൂന്നും ഒരുപോലേ വളൎന്നു വരികയി
ല്ല. ആദ്യമായി ശരീരം പിന്നേ ദേഹി ഒടുക്കും ജീവാത്മാവു ഇ
ങ്ങിനേ ക്രമേണ അത്രേ വൎദ്ധിക്കും. ആത്മാവിൻ ഗുണങ്ങളോ
ലൌകികമായ അഭ്യാസത്തിൽ ബലവും പരലോകവസ്തുക്കളെ
ഗ്രഹിപ്പാനുള്ള പ്രാപ്തിയും ഇന്ദ്രിയങ്ങളെ അടക്കിക്കൊൾവാനു
ള്ള ശക്തിയും എന്നിവ അത്രേ. ആത്മാവിന്റെ കേന്ദ്രം ഹൃദ
യം; ഹൃദയത്തിന്റെ അറിവു മനസ്സാക്ഷി തന്നേ. എന്നാൽ
ഈ ആത്മാവിന്റെ ജീവൻ ഭയം ദുൎന്നടപ്പു ക്രോധം അഭിമാനം
ശത്രുത്വം മുതലായവറ്റാൽ കുറഞ്ഞു പോകയും പിശാ
ചിന്റെ അധികാരത്തിൽ ഉൾപ്പെടുകയും ചെയ്തു. അതു നിമി
ത്തം വിസ്വാന്നുപോലും രക്ഷപ്രാപിക്കേണ്ടതിന്നു ഈ ആത്മാവു
യഥാസ്ഥാനപ്പെടേണ്ടതു. മേലിൽനിന്നുള്ള ദൈവാത്മാവു മാ
നുഷാത്മാവിൽ വാസം ചെയ്യുന്നതിനാലത്രേ മനുഷ്യൻ മേലേ
വറ്റെ അന്വേഷിപ്പാനും ദൈവത്തിന്റെ സംസൎഗ്ഗം എന്ന സ
ത്യമായ ലാക്കിൽ എത്തുവാനും യോഗ്യതയുള്ളവനായ്തീരും. ഈ
പൂനൎജ്ജന്മം ലഭിക്കുമ്പോൾ മരണത്തിന്റെ ശേഷം ആത്മാവും
ദേഹിയും ദേഹവും പുതുതേജസ്സിലും മഹത്വത്തിലും വിളങ്ങും.

II. ആത്മാവിന്റെ ഒരു വ്യാപനം ഭാഷ തന്നേ. ശബ്ദ
ങ്ങളെ പുറപ്പെടുവിപ്പാൻ മൃഗങ്ങൾക്കും പാടുണ്ടെങ്കിലും സം
സാരിക്കുന്നതു ബുദ്ധിയും സ്വയംബോധവുമുള്ള മനുഷ്യൎക്കു മാത്ര
മേ കഴിയും. ശബ്ദം1) തൊണ്ടയിൽനിന്നു തന്നേ ഉത്ഭവിക്കുന്നു.
സാധാരണമായി ശ്വാസം കഴിക്കുമ്പോൾ ശ്വാസം (കൃകദ്വാര [ 108 ] ത്തിൽ) തൊണ്ടവാതിലിൽ1) കൂടി വെറുതേ പോകുന്നു. എന്നാൽ
സംസാരിക്കുമ്പോൾ ശ്വാസകോശങ്ങളിൽനിന്നു വരുന്ന വായു
കൃകദ്വാരത്തിൻ അടിയിൽ നീണ്ടുകിടക്കുന്ന നാലു ഞാണുകളെ
യും2) കണ്ഠത്തിന്റെ മേലുള്ള ഉപാസ്ഥികളെയും ഇളക്കി കൃക
ദ്വാരത്തിൽ കൂടി ചെല്ലന്നതിനാൽ ശബ്ദിപ്പാനും ചെറു നാവു
നാവു അധരങ്ങൾ മുതലായവറ്റിൻ പ്രയോഗത്താൽ സ്വരങ്ങ
ളെയും വ്യഞ്ജനങ്ങളെയും അനേകവിധമായ നാദഭേദങ്ങളെയും
ജനിപ്പിപ്പാനും പാടുണ്ടു. ഭക്ഷണം കഴിക്കുമ്പോൾ അതു ശ്വാ
സക്കുഴലിൽ പ്രവേശിക്കാതേ ഇരിപ്പാൻ അതിന്നു കവാടം2) എ
ന്നൊരു അടപ്പുണ്ടു. ഒരു പലകപോലേ വെച്ചുകിടക്കുന്ന തല
യോട്ടിന്റെ മേല്പങ്കു ശബ്ദത്തെ ബലപ്പെടുത്തുവാൻ സഹായി
ക്കുന്നു. വായിൽനിന്നു മൂക്കിൽ കൂടി തലയോട്ടിലേക്കു ചെല്ലുന്ന
കുഴലുകൾ ജലദോഷംകൊണ്ടു അടയുന്നെങ്കിൽ ഒച്ച തെളിരില്ലാ
തേ പോകുന്നു എന്നു എല്ലാവരും അറിയുന്നുണ്ടല്ലോ. പുറത്തു
വിടുന്ന ശ്വാസത്തിന്റെയും നെഞ്ചടക്കത്തിൻ മാംസപേശിക
ളുടെയും ഊക്കുപ്രകാരം ശബ്ദത്തിന്റെ ബലം ഏറുകയോ കുറ
യുകയോ ചെയ്കകൊണ്ടു സ്ത്രീകൾ കുട്ടികൾ എന്നിവരുടേതിൽ [ 109 ] പുരുഷശബ്ദത്തിന്നു ബലം ഏറും. ഉയരമുള്ള സ്വരങ്ങളെ പാ
ടുമ്പോൾ കൃകകവാടം (തൊണ്ടവാതിൽ) ഏകദേശം അടഞ്ഞും
താഴ്ത്തിപ്പാടുന്നെങ്കിൽ മുഴുവനും തുറന്നും ഇരിക്കും, സംസാരിപ്പാൻ
വേണ്ടിയുള്ള കരണങ്ങൾ എല്ലാ മനുഷ്യൎക്കും ഉണ്ടെങ്കിലും സം
സാരിക്കുന്നതു ക്രമേണ അത്രേ ശീലിച്ചു കൂടു. സംസാരിച്ചു കേ
ൾക്കുന്ന വാക്കുകളെ പൈതൽ മാതിരിയാക്കി തനിയേ സംസാ
രിപ്പാൻ ആരംഭിക്കുന്നതുകൊണ്ടു കേൾവിയും ഭാഷയും തമ്മിൽ
അടുത്ത സംബന്ധത്തിൽ ഇരിക്കുന്നു എന്നു കാണുന്നു. ഊമനും
ചെവിടനുമായ ഒരു കുട്ടിക്കു വാക്കുകളെ എങ്ങിനേ നിരൂപിക്കേണം
എന്നു ലേശംപോലും അറിയായ്കയാൽ അതു സംസാരിപ്പാൻ
ഒരിക്കലും ശീലിക്കുന്നില്ല. വാക്കു പറവാൻ കഴിവുള്ളോരേ! "മ
ധുരത്തിൽ വായ്മധുരം ഉത്തമം" എന്നു വിശേഷിച്ചു ഓൎക്കുക.
മറ്റുള്ളവരുടെ സന്തോഷം നന്മ ഉപകാരം രക്ഷ ആശ്വാസം
എന്നിത്യാദി സൽകൎമ്മങ്ങൾക്കും ദൈവസ്തോത്രത്തിനും ഭാഷ
യെ ഉപയോഗിച്ചാൽ പറഞ്ഞുകൂടാതവണ്ണം വലിയ അനു
ഗ്രഹം കിട്ടും. ദൈവത്തെ ദുഷിച്ചു നുണ ഏഷണി കളവു ക
ള്ളയാണ നാണംകെടുക്കൽ പ്രാക്കൽ ലീലാവാക്കു മുതലായ വാ
വിഷ്ഠാണങ്ങളാൽ കൂട്ടുകാരനെ കെടുക്കുന്നവന്നു ഹാ കഷ്ടം.

പുളിങ്കുരു അണ്ടി മുതലായവ തൊണ്ടയിൻ അകത്തു കടന്ന
ആളുടെ സമീപം നില്ക്കുന്നവൻ തന്റെ ഒരു കൈകൊണ്ടു അ
വന്റെ നെഞ്ഞിനെ അമൎത്തി മറ്റേ കൈകൊണ്ടു പുറത്തു ര
ണ്ടു മൂന്നു അടി അടിക്കേണം. ഇതിനാൽ ആ വസ്തു പുറത്തു വ
രുന്നില്ലെങ്കിൽ ഒരു വിരൽ തൊണ്ടയിൽ ഇട്ടു കുരെപ്പിക്കുകയോ
ഛൎദ്ദിപ്പിക്കുകയോ ചെയ്തിട്ടു വെളിയിൽ വരുത്തുവാൻ ശ്രമിക്കേ
ണം. അതിനാലും സാദ്ധ്യമാകാഞ്ഞാൽ ചിലപ്പോൾ അതിനെ
ഭക്ഷണനാളത്തിൽ കൂടി ജീൎണ്ണകോശത്തിലേക്കു തള്ളിക്കളവാൻ
പാടുണ്ടാകും. എന്നാൽ അതു ശ്വാസനാളത്തിൽ പ്രവേശിച്ചാൽ
അസഹ്യമായ ശാസമ്മുട്ടൽ ഉണ്ടാകും. അപ്പോൾ താമസം
എന്നിയേ സമൎത്ഥനായ ഒരു വൈദ്യനെ വിളിപ്പിക്കുകയോ അ [ 110 ] ദ്ദേഹത്തെ ഒരു വൈദ്യരുടെ അടുക്കേ കൊണ്ടു പോകയോ വേ
ണ്ടതു. കുട്ടികൾ കണ്ടതു വായിൽ ഇടായ്വാൻ സൂക്ഷിച്ചുകൊ
ള്ളേണം. ഭക്ഷണസമയത്തു തുമ്പില്ലാത്ത നേരമ്പോക്കു പറ
ഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്നതു ദോഷമായി വന്നുകൂടുവാൻ മതി
എന്നു ഓൎത്താൽ നന്നു.

സമാപ്തം.

ERRATA.

ശുദ്ധപത്രം.

മുഖവുര line 12 for “രാജ്യക്കാൎക്കും” read “രാജ്യക്കാൎക്കു”
Page 41 " 2 " “പെരുന്തുളിയിൽ” " “പെരുന്തുളയിൽ”
" 47 " 6 omit “അത്ര”
" 67 footnote for Aarta " Aorta
" 68 line 9 " “ശ്വാസം കഴിക്കേണം” " “ശ്വാസം കഴിക്കേണം”
" 92 " 10 " “വിഷേമായ” " “വിശേഷമായ”
" 96 footnote " “ജലമയരസം” " “കാചമയരസം”
" 100 °" " “KGF കാണുന്ന വസ്തു” " “കാണപ്പെടുന്ന വസ്തു”

വരികളെ മേലിൽനിന്നു കീഴേട്ടു എണ്ണേണ്ടതു. [ 111 ] CONTENTS.

പൊരുളടക്കം.

Page.
I. The Human Skeleton (മനുഷ്യന്റെ എല്ലുകൂട്ടം) 5
A. The Human Skull (തലയോടു, മണ്ട, വെന്തല, കപാലം) 6
B. The Face (മുഖാസ്ഥികൾ) 11
C. The Teeth (പല്ലുകൾ) 14
D. The Bones of the Trunk (ഉടെമ്പെല്ലുകൾ) 18
E. The Bones of the Extremities (കരചരണാസ്ഥികൾ) 23
1. The Upper Extremities (കരാസ്ഥികൾ) 23
2. The Lower Extremities (ചരണാസ്ഥികൾ) 25
II. The Muscles (മാംസപേശികൾ) 30
III. The Nerves and the Nervous System (മജ്ജാതന്തുക്കളും അവ
റ്റിൻ വ്യവസ്ഥയും)
37
IV. Nourishment and Digestion (ദേഹേന്ദ്രിയങ്ങൾ) 44
V. Circulation and Respiration (രക്താഭിസരണവും ശ്വാസോ
ച്ഛാസവും)
55
1. Circulation (രക്തസഞ്ചാരം) 55
2. Respiration (ശ്വാസോച്ഛാസം) 65
VI. Secretions and Excretions (മലമൂത്രസ്വേദങ്ങളുടെ ഉല്പാദനവി
സൎജ്ജനങ്ങൾ)
71
1. Lachrymal Glands (കണ്ണീരുല്പത്തിസ്ഥാനങ്ങൾ) 72
2. Kidneys (മൂത്രപിണ്ഡിതങ്ങൾ) 73
3. Skin (ചൎമ്മം, തോൽ) 75
4. Nails (നഖങ്ങൾ) 80
5. Hair (രോമം) 80
VII. The Senses (ജ്ഞാനേന്ദ്രിയങ്ങൾ) 83
A. The sense of Touch (സ്പൎശേന്ദ്രിയം) 84
B. The Sense of Taste (ജിഹ്വേന്ദ്രിയം, രുചി) 85
C. The Sense of Smell (ഘ്രാണേന്ദ്രിയം, മണം) 87
D. The Sense of Hearing (ശ്രോതേന്ദ്രിയം, കേൾവി) 89
E. The Sense of Sight (നേത്രേന്ദ്രിയം, കാഴ്ച) 94
VIII. Spirit and Language (ആത്മാവും തദ്വ്യാപനഭാഷയും) 102
[ 112 ] BOOKS THAT HAVE BEEN CONSULTED:

Rev. Bruce, Anatomy. Human and Comparative.
Dr. Bock, Der gesunde und kranke Mensch.
Do, Physiologie.
Do. Anatomie.
Dr. Wagner, Physiologie.
Dr. Herrman Meyer, Der Mensch.
Dr. Sam. Green, ശരീരശാസ്ത്രം, Cottayam.
Zeller, Psychology.
Physiological Primer.
Manuscript Lectures on Anatomy and Physiology as delivered by Dr. Abele, [ 113 ] BY THE SAME AUTHOR

ON THE
MANAGEMENT OF LITTLE CHILDREN

Price 1. Anna 3 Pies.

ശിശുപരിപാലനം

അമ്മയഛ്ശന്മാൎക്കും ഗുരുനാഥന്മാൎക്കും ആയിട്ടുള്ള
സൂചകങ്ങൾ.

വില ൧ അണ ൬ പൈ. [ 116 ] ഇതു ശ്വാസകോശത്തിന്റെ ബഹിരാകാരത്തെ
കാണിക്കുന്നു.

ഇതിൽ ശ്വാസകോശത്തിന്റെ അന്തരാകാരത്തെ
കാണുന്നു.

"https://ml.wikisource.org/w/index.php?title=ശരീരശാസ്ത്രം_(1882)&oldid=210346" എന്ന താളിൽനിന്ന് ശേഖരിച്ചത്