വ്യാകരണ ചോദ്യോത്തരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വ്യാകരണ ചോദ്യോത്തരം

രചന:ഹെർമൻ ഗുണ്ടർട്ട് (1870)

[ 5 ] A
CATECHISM
OF
MALAYALAM GRAMMAR
BY
H. GUNDERT, D. Ph.

REVISED, RE-ARRANGED, ENLARGED AND TRANSLATED
BY
L. GARTHWAITE

SECOND EDITION

വ്യാകരണ
ചോദ്യോത്തരം

PUBLISHED BY ORDER OF THE
DIRECTOR OF PUBLIC INSTRUCTION

MANGALORE

PRINTED BY STOLZ & REUTHER, BASEL MISSION PRESS

1870 [ 7 ] മലയാള വ്യാകരണ
ചോദ്യോത്തരം.

I. അക്ഷര കാണ്ഡം.

1. മലയാള ഭാഷയുടെ അക്ഷരങ്ങൾ എത്ര വിധം ഉള്ളവ?

സ്വരങ്ങൾ ആകുന്ന ഉയിരുകൾ, വ്യഞ്ജനങ്ങൾ
ആകുന്ന മെയ്കൾ ഈ രണ്ടു വിധം അക്ഷര
ങ്ങൾ ഉള്ളവ.

2. സ്വരങ്ങൾ ആകുന്ന ഉയിരുകൾ ഏവ?

അ, ആ, ഇ, ൟ, ഉ, ഊ, ഋ, ഌ, എ, ഏ, ഐ,
ഒ, ഓ, ഔ, അം, അഃ, ൟ പതിനാറും സ്വരങ്ങൾ
ആകുന്ന ഉയിരുകൾ തന്നെ.

3. ഇവറ്റിൽ ഹ്രസ്വങ്ങൾ ആകുന്നതു എത്ര?

അ, ഇ, ഉ, ഋ, ഌ, എ, ഒ, ൟ ഏഴും ഹ്രസ്വ
ങ്ങൾ തന്നെ.

4. ദീൎഘങ്ങൾ ആകുന്നതു എത്ര?

ആ, ൟ, ഊ, ഏ, ഐ, ഓ, ഔ, ൟ ഏഴും ദീൎഘ
ങ്ങൾ ആകുന്നു. ൠ, ൡ, ൟ രണ്ടു ദീൎഘങ്ങൾ
സംസ്കൃതത്തിൽ മാത്രം നടപ്പു.

5. വ്യഞ്ജന ശക്തി കലൎന്നിരിക്കുന്ന സ്വരങ്ങൾ ഏവ?

അം, അഃ ൟ രണ്ടും വ്യഞ്ജന ശക്തി കലൎന്നിരി
ക്കുന്ന സ്വരങ്ങൾ തന്നെ. [ 8 ] 6. വ്യഞ്ജനങ്ങൾ എത്ര?
ക, ഖ, ഗ, ഘ, ങ,
ച, ഛ, ജ, ഝ, ഞ,
ട, ഠ, ഡ, ഢ, ണ,
ത, ഥ, ദ, ധ, ന,
പ, ഫ, ബ, ഭ, മ,
യ, ര, റ, ല, വ, ഴ, ള,
ശ, ഷ, സ, ഹ, ക്ഷ
ൟ മുപ്പത്തേഴും വ്യഞ്ജനങ്ങൾ തന്നെ.

7. ൟ വ്യഞ്ജനങ്ങളിൽ തമിഴക്ഷരങ്ങൾ ആകുന്നതു എത്ര?
ക, ച, ട, ത, പ, റ,
ങ, ഞ, ണ, ന, മ, (ൻ,)
യ, ര, ല, വ, ഴ, ള,
ൟ പതിനെട്ടും തമിഴക്ഷരങ്ങൾ തന്നെ.

8. സംസ്കൃതാക്ഷരങ്ങൾ ആകുന്നതു എത്ര?

ഖ, ഗ, ഘ
ഛ, ജ, ഝ
ഠ, ഡ, ഢ
ഥ, ദ, ധ,
ഫ, ബ, ഭ,
ശ, ഷ, സ, ഹ, ക്ഷ

ൟ ഇരിപതും സംസ്കൃതാക്ഷരങ്ങൾ തന്നെ.

9. ഖരങ്ങൾ ആകുന്നവ ഏവ?
ക, ച, ട, ത, പ, ഇവ ഖരങ്ങൾ ആകുന്നു.

10. അതിഖരങ്ങൾ ആകുന്നവ ഏവ?
ഖ, ഛ, ഠ, ഥ, ഫ, ഇവ അഞ്ചും അതിഖരങ്ങൾ.

11. മൃദുക്കൾ ആകുന്നവ ഏവ?
ഗ, ജ, ഡ, ദ, ബ, ഇവ അഞ്ചും മൃദുക്കൾ. [ 9 ] 12. ഘോഷങ്ങൾ ആകുന്നവ ഏവ?
ഘ, ഝ, ഢ, ധ, ഭ, ഇവ അഞ്ചും ഘോഷങ്ങൾ
തന്നെ.

13. ഒന്നാമത്തെ 25 വ്യഞ്ജനങ്ങൾക്കു എന്തുപേർ നടക്കുന്നു?
അവ ഐയ്യഞ്ചു എഴുത്തുകൾ ഉള്ള സംസ്കൃത
വൎഗ്ഗങ്ങൾ അഞ്ചും.

14. കണ്ഠ്യങ്ങൾ ഏവ?
ക, ഖ, ഗ, ഘ, ങ, ൟ അഞ്ചും തൊണ്ടയാകുന്ന
കണ്ഠത്തിൽ നിന്നു ജനിക്കയാൽ കണ്ഠ്യങ്ങൾ എ
ന്നവ തന്നെ.

15. താലവ്യങ്ങൾ ഏവ?
ച, ഛ, ജ, ഝ, ഞ, ൟ അഞ്ചും താലു ആകുന്ന
അണ്ണാക്കിൽനിന്നു ജനിക്കയാൽ, താലവ്യങ്ങൾ
എന്നവ.

16. മൂൎദ്ധന്യങ്ങൾ ഏവ?
ട, ഠ, ഡ, ഢ, ണ, ള, ഷ, ഴ, ൟ എട്ടും മുൎദ്ധാവിൽ
നിന്നു ജനിക്കയാൽ മൂൎദ്ധന്യങ്ങൾ എന്നവ.

17. ദന്ത്യങ്ങൾ ഏവ?
ത, ഥ, ദ, ധ, ന, ല, ര, ൟ ഏഴും പല്ലുകളുടെ
ഇടയിൽനിന്നു ജനിക്കയാൽ ദന്ത്യങ്ങൾ എ
ന്നവ.

18. ഓഷ്ഠ്യങ്ങൾ ഏവ?
പ, ഫ, ബ, ഭ, മ, ൟ അഞ്ചും ഓഷ്ഠം ആകുന്ന
അധരപ്രയോഗം കൊണ്ടു ജനിക്കയാൽ ഓഷ്ഠ്യ
ങ്ങൾ എന്നുള്ളവ.

19. ഉയിർവ്യഞ്ജനങ്ങൾ ഏവ?
യ, വ, ൟ രണ്ടിന്നും, ഇ, ഏ, എന്നും, ഉ, ഒ,
[ 10 ] എന്നും ഇങ്ങിനെ രണ്ടു വിധം സ്വരങ്ങളോടു
സംബന്ധം ഉണ്ടാകയാൽ ഉയിർവ്യഞ്ജനങ്ങൾ
തന്നെ.

20. രലാദികൾ ഏവ?
ര, ല, റ, ഴ, ള, ൟ അഞ്ചും രലാദികൾ തന്നെ.

21. ഊഷ്മാക്കൾ ഏവ?
ശ, ഷ, സ, ഹ, ക്ഷ, ഇവ അഞ്ചും ഊഷ്മാക്കൾ.

22. അനുനാസികങ്ങൾ ഏവ?
ങ, ഞ, ണ, ന (ൻ,) മ, ൟ അഞ്ചോ ആറോ
മൂക്കിനെ ആശ്രയിച്ചതാകകൊണ്ടു അനുനാ
സികങ്ങൾ എന്നു വരും.

23. താലവ്യസ്വരങ്ങൾ ഏവ?
ഇ, ഈ, എ, ഏ, ഐ, താലവ്യ അ, എന്നു
ൟ ആറും താലവ്യ സ്വരങ്ങൾ തന്നെ.

24. ഓഷ്ഠ്യസ്വരങ്ങൾ ഏവ?
ഉ, ഊ , ഒ, ഓ, ഔ, ഓഷ്ഠ്യ അ, ൟ ആറും ഓ
ഷ്ഠ്യസ്സ്വരങ്ങൾ തന്നെ.

25. അകാരം എത്രവിധം ഉള്ളതു?
ശുദ്ധ അകാരം താലവ്യാകാരം ൟ രണ്ടു വിധം
ഉള്ളതു; 'നല്ല,' 'പല,' 'തര' എന്നിങ്ങി
നെയുള്ള അകാരങ്ങളിൽ ആന്ത്യസ്വരം ശുദ്ധ
അകാരം തന്നെ; 'പറ,' 'അണ,' 'തല' ഇത്യാദി
കളിൽ തമിഴിൽ ഐകാരവും മലയാഴ്മയിൽ താല
വ്യാകാരവും കാണുന്നു; പദത്തെ നീട്ടിയാൽ അതു എകാരമായിമാറും.
ഉ-ം. 'തലെക്കു', 'മലെക്കൽ', 'അണെച്ചു' (എന്നാലും 'പറഞ്ഞു')

26. ഉകാരം എത്രവിധം ഉള്ളതു?
[ 11 ] മുറ്റുകാരം, അരയുകാരം ൟ രണ്ടുവിധം ഉകാരം
ഉള്ളതു.

ഉ-ം. 'ശിശു', 'തെരു', 'വന്നു', ഇങ്ങിനെ ചില പദങ്ങളിൽ മു
റ്റുകാരം കേൾക്കുന്നു: അരയുകാരം എന്നതു അതിൻെറ ഹ്രസ്വ
ത നിമിത്തം ചിലരുടെ എഴുത്തിൽ ലോപിച്ചു പോകുന്നതുണ്ടു:
ഉ-ം. 'കൺ', 'കണ്ണു', 'കണ്ണ', 'കണ്ണ', മീത്തൽ തൊട്ടുകുറിച്ചാ
ലും മതി.

പാട്ടിൽ നിത്യം മുറ്റുകാരം പോലെ തന്നെ എഴു
തുമാറുണ്ടു.

ഉ-ം. 'അതു-പൊഴുതു വീണു മരിച്ചു'.

27. മറ്റു സ്വരങ്ങളുടെ ഉച്ചാരണത്തിൽ ഏതു വിശേഷമെങ്കിലും
ഉണ്ടോ?

അകാരം 'അൻ,' 'അർ' എന്നതിലും 'ഗ,' 'ജ,'
'ഡ,' 'ദ,' 'ബ' എന്നവകളിലും അവകളുടെ ഘോ
ഷങ്ങളിലും 'യ,' 'ര,' 'ല' എന്നവകളിലും 'എ'
സ്വരത്തിന്നു അധികം അടുത്തതായ ഒരു താല
വ്യസ്വരത്തിൽ ഉച്ചരിക്കുന്നു.

ഉ-ം. 'ഗജപതി' എന്നതു 'ഗെജപതി' എന്നപോലെ ഉച്ചരിക്കേണ്ടതു.

'ജന്മി' ,, 'ജെന്മി' ,, ,, ,,
'ദരിദ്രൻ' ,, 'ദെരിദ്രെൻ' ,, ,, ,,
'യതി' ,, 'യെതി' ,, ,, ,,
'രതി' ,, 'രെതി' ,, ,, ,,
'ലത' ,, 'ലെതയ്.' ,, ,, ,,

28. ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന 'അ'കാരത്തിൻെറയും,
പദാന്തത്തിൽ ഇരിക്കുന്ന 'അം' എന്നതിൻെറയും, ഉച്ചാരണ
ത്തിൽ എന്തു വിശേഷം ഉണ്ടു?

ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന അകാര
ത്തിൽ 'ഒ' കാരം ആശ്രയിച്ച സ്വരം കേൾക്കു
ന്നതുണ്ടു; പദാന്തത്തിൽ ഇരിക്കുന്ന 'അം' ഏക
[ 12 ] ദേശം 'ഒം' എന്നതിന്റെ ശബ്ദത്തെ പോലെ
യും ഉച്ചരിക്കയുമുണ്ടു.

ഉ-ം. 'ബഹു' എന്നതു ഏകദേശം 'ബൊഹു' എന്നപോലെ.
'നമ്മുടെ' ,, ,, 'നൊമ്മുടെ.' ,,
'അംശം' ,, ,, 'അംശൊം'. ,,

29. വാക്കിന്റെ ആദ്യം 'എ' 'ഒ' ഉണ്ടായിരുന്നാൽ ഉച്ചരിക്കേണ്ടതു
എങ്ങിനെ?

ഒരു വാക്കിൻെറ ആദ്യം 'എ' ആയിരുന്നാൽ ആ
യ്തു 'യെ' എന്നതു പോലെ ഉച്ചരിക്കേണ്ടതാകുന്നു.

(ഉ-ം. എല്ലാം='യെല്ലാം'.) വാക്കിന്റെ ആദ്യത്തിൽ വരുന്ന
'ഒ' 'വോ' എന്നതു പോലെ ശബ്ദിക്കുന്നു.
(ഉ-ം. 'ഒരു'='വൊരു')

30. ട, ണ, ല, ള, റ, ഴ എന്നവകളുടെ മുമ്പെ ഇരിക്കുന്ന ഇ, ഉ,
എന്നവകൾ ഉച്ചരിക്കുന്നതു എങ്ങിനെ?

ട, ണ, ല, ള, റ, ഴ എന്നവകൾ മൂൎദ്ധന്യസ്സ്വര
ങ്ങളായി, 'എ' 'ഒ' എന്നവകളുടെ ഉച്ചാരണം
കലൎന്നിട്ടു ശബ്ദിച്ചു വരും.

ഉ-ം. 'ഇടം' എന്നതു 'യെടം' എന്നുച്ചരിക്കുന്നു.

'ഉറപ്പു' ,, ഒറപ്പു. ,, ,,

31. ഖരങ്ങൾക്കു എത്ര ഉച്ചാരണങ്ങൾ ഉണ്ടു?

ഖരങ്ങൾക്കു ഉച്ചാരണങ്ങൾ രണ്ടുണ്ടു; അഞ്ചു
ഖരങ്ങൾക്കും പദാദിയിലും ദ്വിത്വത്തിലും മാത്ര
മെ പൂൎണ്ണമായ ഉച്ചാരണം വരൂ.

ഉ-ം. 'കൽ', 'ചക്ക', 'ടങ്കം', 'തച്ചൻ', 'പട്ടർ', 'പത്തു', 'തപ്പു'.

32. പദമദ്ധ്യത്തിൽ ഖരങ്ങൾക്കു എന്തു ഉച്ചാരണം ഉണ്ടു?

പദമദ്ധ്യത്തിൽ ഖരങ്ങൾക്കു മൃദൂച്ചാരണം ത
ന്നെ നടപ്പു.

ഉ-ം. 'വക' എന്നുള്ളതു ഉച്ചാരണം നിമിത്തം 'വഹ' എന്നായി
തീരുന്നു; 'അരചു' എന്നതു 'അരശു' എന്നായി തീരുന്നു; ഷഡം [ 13 ] ഗം (എന്നതിന്റെ തത്ഭവം=ചടങ്ങു.) 'അതു' എന്നതു ഏകദേ
ശം 'അദു' എന്നപോലെ ശബ്ദിക്കുന്നു. അപ്രകാരം 'പാപം' എ
ന്നതു 'പാവം' എന്നു ശബ്ദിക്കുമാറുണ്ടു.

33. അനുനാസികത്തിന്റെ മുമ്പെ ഇരിക്കുന്ന മൃദുവിന്നു എന്തു ഉച്ചാ
രണം ഉണ്ടു?
ഉ-ം. അനുനാസികത്തിന്റെ മുമ്പെ ഇരിക്കുന്ന മൃദു അനുനാ
സികം എന്നതു പോലെ തന്നെ ഉച്ചരിക്കേണം.
'അംഗം' എന്നതു 'അങ്ങം' എന്നതു പോലെ ഉച്ചരിക്കേണം.
'അഞ്ജനം' ,, 'അഞ്ഞനം' ,, ,,
'ദണ്ഡം' ,, 'ദണ്ണം' ,, ,,
'വന്ദിത' ,, 'വന്നിതൻ' ,, ,,
'സംബന്ധം' ,, 'സമ്മന്ധം' ,, ,,
'ജന്മി' ,, 'ജെമ്മി' ,, ,,

34. സ്വരം ചേരാത്ത വ്യഞ്ജനങ്ങൾക്കു പേർ എന്താകുന്നു?
ൺ, ൻ, ർ, ൽ, ൾ. ഇങ്ങിനെ സ്വരം കൂടാതെ
വരുന്നവ അൎദ്ധാക്ഷരങ്ങൾ തന്നെ.

35. അൎദ്ധലകാരത്തിന്നു എന്തു വിശേഷം ഉണ്ടു? അൎദ്ധലകാരം സംസ്കൃതത്തിലെ 'ത' വൎണ്ണ
ങ്ങൾക്കു പകരം വരും.
ഉ-ം 'മത്സരം' സംസ്കൃതത്തിൽ 'മത്‌സരം', 'ഉത്ഭവം' സംസ്കൃത
ത്തിൽ 'ഉദ്ഭവം'.

36. അൎദ്ധളകാരത്തിന്നു എന്തു വിശേഷം ഉണ്ടു?
അൎദ്ധളകാരം, അൎദ്ധഴകാരത്തിന്നും പകരം വരും.
ഉ-ം. ('അപ്പോൾ'='അപ്പോഴു,' (അപ്പൊഴെക്കു); 'തമിഴു' എ
ന്നതിനെ 'തമിൾ' എന്നു എഴുതും.

37. അൎദ്ധരേഫം എന്ന അൎദ്ധരകാരത്തിനു എന്തു വിശേഷം ഉണ്ടു?
അൎദ്ധരേഫം അൎദ്ധറകാരത്തിന്നും പകരം വരും.
ഉ-ം. 'വേറു+വിടുക'='വേർവിടുക,'
'ആറു+മുഖം' = ആൎമുഖം. [ 14 ] സന്ധി.

38. സന്ധി എന്നുള്ളതു എന്തു?
സന്ധി എന്നതു രണ്ടു ശബ്ദങ്ങൾ കൂടിവ
ന്നാൽ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതു
തന്നെ.

39. സന്ധി എത്രവിധം ഉള്ളതു?
സ്വരസന്ധി, വ്യഞ്ജനസന്ധി ഇങ്ങിനെ
രണ്ടു വിധം ഉള്ളതു.

40. സ്വരസന്ധിയിൽ പ്രമാണം ആയതു എന്തു?
സ്വരസന്ധിയിൽ ആഗമം, ലോപം ൟ രണ്ടു
പ്രയോഗങ്ങൾ തന്നെ പ്രമാണം.

41. ആഗമം എന്നതു എന്തു?
രണ്ടു സ്വരങ്ങളുടെ നടുവെ വ്യഞ്ജനങ്ങളിൽ
ഒന്നു ചേൎത്താൽ ആഗമം തന്നെ; സാധാരണ
മായി ഇങ്ങിനെ ചേരുന്നതു 'യ', 'വ' എന്നവ
റ്റിൽ ഒന്നു തന്നെ.

42. ലോപം എന്നതു എന്തു?
എഴുത്തുകളിൽ ഒന്നു പോയ്പോയാൽ ലോപം ത
ന്നെ.

43. അകാരത്തിൽ പിന്നെ വരുന്ന ആഗമത്തിന്റെ ഉദാഹരണ
ങ്ങളെ ചൊല്ലുക.

'പല + ആണ്ടും' = 'പലവാണ്ടും'

'അ + ഇടം' = 'അവിടം'
'ചെയ്ത +ആറെ' = 'ചെയ്തവാറെ'.
ഇങ്ങിനെ വകാരവും

'അല്ല + ഓ' = 'അല്ലയൊ'.

'വന്ന ആൾ' = 'വന്നയാൾ'.
ഇങ്ങിനെ യകാരവും.
ആഗമമായ്വരും.

[ 15 ] 44. അകാരം ലോപിച്ചു പോകുമൊ?

അകാരം ലോപിച്ചു പോകും.
ഉ-ം. 'ഇല്ല + ഏതും' = 'ഇല്ലേതും'
'വെണ്ണ കട്ട +ഉണ്ണി' = 'വെണ്ണകട്ടുണ്ണി'.
എന്നിങ്ങിനെ പാട്ടിൽ ലോപിച്ചു പോകിലുമാം.

45. യകാരം എവിടെ ആഗമമായി വരും?
യകാരം താലവ്യ—സ്വരങ്ങൾക്കു തുണയായിട്ടു
തന്നെ വരും.
ഉ-ം. 'വഴി + അരികെ' = 'വഴിയിരികെ',
'തീ + ഇതു' = 'തീയിതു',
'തല + ഓടു' = 'തലയോടു',
'കൈ + ഇട്ടു' = 'കൈയിട്ടു'.

46. വകാരം എവിടെ ആഗമമായി വരും?
വകാരം ഓഷ്ഠ്യസ്സ്വരങ്ങൾക്കു തുണയായിട്ടു ത
ന്നെ വരും.
ഉ-ം. 'തെരു + ഉം' = 'തെരുവും',
'പോകുന്നു + ഓ' = 'പോകുന്നുവൊ',
'പൂ + ആട' = 'പൂവാട',
'കൊ + ഇൽ' = 'കോവിൽ'.
എങ്കിലും 'ഉണ്ടൊ+എന്നു' = 'ഉണ്ടൊയെന്നു' ഇ
പ്രകാരവും കാണും.

47. 'ആ' കാരത്തിൽ പിന്നെ എന്തു ആഗമം വേണം?
ആകാരത്തിൽ പിന്നെ വരുന്ന ആഗമം പ
ണ്ടു വകാരം തന്നെ.
ഉ-ം. 'വാ + എന്നു' = 'വാവെന്നു'; 'വൃഥാ + ആക്കി' = 'വൃഥാവാ
ക്കി'. ഇ
പ്പൊൾ യകാരവും നടപ്പായി വന്നു.
ഉ-ം. ' ഒല്ലാ + ഇതു' = 'ഒല്ലായിതു', 'ഭക്ത്യാ + അവൻ' = 'ഭക്ത്യാ
യവൻ'. [ 16 ] 48. സന്ധിയിൽ നിത്യം ലോപിച്ചുപോകുന്ന സ്വരം എന്തു?
സന്ധിയിൽ നിത്യം ലോപിച്ചു പോകുന്ന സ്വ
രം അരയുകാരം തന്നെ.
ഉ-ം. 'എനിക്കു + അല്ല' = 'എനിക്കല്ല'; 'കണ്ടു+എടുത്തു' = ക
ണ്ടെടുത്തു;
എങ്കിലും 'അതും'='അതുവും' ൟ രണ്ടും സാധു.

49. വ്യഞ്ജനസന്ധി എങ്ങിനെ?
വ്യഞ്ജനസന്ധിയിൽ ലോപം, ആദേശം ദ്വി
ത്വം ഈ മൂന്നു പ്രയോഗങ്ങൾ ഉണ്ടു.

50. ലോപത്തിന്റെ ഉദാഹരണങ്ങൾ എങ്ങിനെ?
ഉ-ം. 'വശം+ആക്കുക' = 'വശാക്കുക', 'ചിന്ന+ഭിന്നമായി'='ചിന്നഭിന്നായി'; ഇവ ലോപത്തി
ന്റെ ഉദാഹരണങ്ങൾ തന്നെ; എന്നിങ്ങനെ ഉള്ള ഇവറ്റിൽ തത്ഭവമൎയ്യാദ
യാൽ പദാന്തത്തിൽ 'അം' എന്നുള്ളതു ചില
പ്പോൾ ലോപിച്ചു പോയി; പദാരംഭത്തിലും ചി
ലപ്പോൾ ലോപം ഉണ്ടാകും.
ഉ-ം. 'ചെയ്യ +വേണം' = 'ചെയ്യേണം',
'അങ്ങു +നിന്നു' = 'അങ്ങുന്നു
'ചെയ്യാതെ +കണ്ടു' = 'ചെയ്യാണ്ടു'
'കീഴു +പെട്ടു' = 'കീഴോട്ടു'.

51. വ്യഞ്ജനസന്ധിയിൽ ആദേശം എങ്ങിനെ?
ഒരു വ്യഞ്ജനത്തിന്നു പകരം മറ്റൊരു വ്യഞ്ജ
നത്തെ ചേൎക്കുന്നതു വ്യഞ്ജന-ആദേശം ത
ന്നെ; ഇതു പ്രത്യേകം അനുനാസികങ്ങളിൽ ന
ടപ്പു.
ഉ-ം. 'മൺ +ചിറ' = 'മഞ്ചിറ',
'ആലിൻ +കീഴു' = 'ആലിങ്കീഴു',
[ 17 ] 'എൻ +പോറ്റി' = 'എമ്പോറ്റി',
'വരും +തോറും' = 'വരുന്തോറും',
'ചാകും +നേരം' = 'ചാകുന്നേരം',
'പെരും +കോവിൽ' = 'പെരിങ്കോവിൽ.'
മറ്റു അക്ഷരങ്ങളിലും ദുൎല്ലഭമായി കാണും.
ഉ-ം. 'എൺ +ദിശ' = 'എണ്ഡിശ',
'പിൺ +തലം' = 'പിണ്ടലം',
'മുൻ +കാഴ്ച' = 'മുല്ക്കാഴ്ച',
'പിൻ +പാടു' = 'പില്പാടു',
'നെൽ +മണി '= 'നെന്മണി',
'ഉൾ +മോഹം' = 'ഉണ്മോഹം'.

52. ദിത്വം എവിടെ വരും?
താലവ്യസ്സ്വരങ്ങളിലും, ദീൎഘസ്സ്വരങ്ങളിലും, മു
റ്റുകാരത്തിലും, പിന്നെയും, മറ്റും പദാദിയിൽ
ഒരുഖരം കൂടിയാൽ, ദ്വിത്വം പലപ്പൊഴും വേണ്ടി
വരും.
ഉ-ം. 'തീ + പറ്റി' = 'തീപ്പറ്റി',
'പിലാ + കീഴു' = 'പിലാക്കീഴു',
'പുള്ളി + പുലി + തോൽ' = 'പുള്ളിപ്പുലിത്തോൽ',
'പുതു + ചൊൽ' = 'പുതുച്ചൊൽ',
'പോർ + കളം' = 'പോൎക്കളം'.
('പട+ജനം' = 'പടജ്ജനം'; 'ഒറ്റ+ശരം' = 'ഒറ്റശ്ശരം'.
മുതലായ മൃദുക്കളിലും അതു ചിലപ്പോൾ വരും.)
അൎദ്ധാക്ഷരാന്തമായ ഏകാക്ഷരഹ്രസ്വത്തി
ൻ മേൽ സ്വരം വന്നാൽ, ദ്വിത്വം വരും.
ഉ-ം.' കൺ +ഇല്ല' = 'കണ്ണില്ല'.

53. ദ്വിത്വം ലോപത്തോടും കൂടെ പ്രയോഗിക്കുമൊ?
ദ്വിത്വം ലോപത്തോടു കൂടെ സമാസങ്ങളിൽ
പ്രയോഗിക്കാം. [ 18 ] ഉ-ം. 'മണൽ+തീട്ട' = 'മണത്തീട്ട', 'മണത്തിട്ട',
'കടൽ + പുറം' = 'കടല്പുറം', 'കടപ്പുറം',
'മക്കൾ + തായം' = 'മക്കൾത്തായം', 'മക്കത്തായം'.
എന്നിങ്ങിനെ ലോപം കൂടിയ ദ്വിത്വം.

ചിഹ്നങ്ങൾ.

54. ഭാഷയെ എഴുതുന്നതിൽ ഉപയോഗിക്കേണ്ടുന്ന ചിഹ്നങ്ങൾ വ
ല്ലതും ഉണ്ടൊ?
ഭാഷയെ എഴുതുന്നതിൽ ചിഹ്നങ്ങൾ പണ്ടു ന
ടപ്പില്ല; എങ്കിലും ഇപ്പോൾ താഴെ പറയുന്ന വി
രാമങ്ങൾ അച്ചടിപ്പുസ്തകങ്ങളിൽ കാണും; അവ
റ്റെ എഴുതുന്നതിലും ഉപയോഗിച്ചാൽ കൊള്ളാം.

, അല്പവിരാമം.

; അൎദ്ധവിരാമം.
: അപൂൎണ്ണവിരാമം.
. പൂൎണ്ണവിരാമം.
? ചോദ്യചിഹ്നം.

! സംബോധനചിഹ്നം.
- സംയോഗചിഹ്നം.
( ) ആവരണചിഹ്നം.
“ ” വിശേഷണചിഹ്നം.
+ കൂട്ടുന്നതിന്റെ ചിഹ്നം.
= സമാൎത്ഥകചിഹ്നം.


II. പദകാണ്ഡം.

ത്രിപദങ്ങൾ.

55. പദങ്ങൾ എത്ര വിധം ഉള്ളവ?
നാമം, ക്രിയ, അവ്യയം ഈ മൂന്നുവിധ പദ
ങ്ങൾ ഉണ്ടു.

56. നാമം എന്നതു എന്തു?
ഒന്നിന്റെ പേർ ചൊല്ലുന്ന പദം നാമം തന്നെ. [ 19 ] ഉ-ം. 'രാമൻ', 'മനുഷ്യൻ', 'സ്ത്രീ', 'വസ്തു', 'ബുദ്ധി', 'ദേശം',
'ഉണ്മ', 'കറപ്പു'.

57. ക്രിയ എന്നതു എന്തു?
ഒന്നു ചെയ്യുന്നതും, ഇരിക്കുന്നതും, അനുഭവി
ക്കുന്നതും അറിയിക്കുന്ന പദം ക്രിയ തന്നെ.
ഉ-ം. 'ചെയ്യുന്നു,' 'ആയി,' 'വരും,' 'പെടുവാൻ,' 'ആക,' 'വരി
കിൽ,' 'പെടുന്നതു.'

58 അവ്യയം എന്നതു എന്തു?
രൂപത്തിന്നു ഭേദം വരാത്ത പദം അവ്യയം
തന്നെ.
ഉ-ം. 'ഏ,' 'ഒ,' 'ഉം'.

രൂപഭേദം.

പ്രകൃതിപ്രത്യയങ്ങൾ.

59. പ്രകൃതി എന്നതു എന്തു?
ഒരു പദത്തിന്റെ പ്രത്യയങ്ങളെ എടുത്താറെ
ശേഷമായി നില്ക്കുന്ന മൂലാക്ഷരങ്ങൾ പ്രകൃതി
തന്നെ.
ഉ-ം. 'മരങ്ങൾ,' 'പൊരുതു,' എന്നുള്ളവറ്റിൽ 'മര,' 'പൊരു' എ
ന്നുള്ളവ പ്രകൃതികൾ തന്നെ.

60. പ്രത്യയം എന്നതു എന്തു?
അൎത്ഥത്തിൽ അല്പമായിട്ടുള്ള വേറെ വേറെ ഭേ
ദങ്ങളെ വരുത്തിയതിനെ കാണിക്കേണ്ടതിന്നാ
യിട്ടു അന്തത്തിൽ ചേരുന്ന അക്ഷരങ്ങൾ പ്ര
ത്യയം തന്നെ; മേൽ പറഞ്ഞ ഉദാഹരണത്തിൽ
'അങ്ങൾ,' 'തു' എന്നവ പ്രത്യയങ്ങൾ തന്നെ. [ 20 ] നാമരൂപഭേദം.

ലിംഗവചനങ്ങൾ.

61. ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേദം എത്രവകയുള്ളതു?
പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം, ഇ
ങ്ങിനെ ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേ
ദം മൂന്നുവകയുണ്ടു.

62. പുല്ലിംഗം എന്തു?
പുരുഷനെ അറിയിക്കുന്നതു പുല്ലിംഗം; [പല
പ്പോഴും 'അൻ' പ്രത്യയം പുല്ലിംഗത്തെ കുറി
ക്കുന്നു].
ഉ-ം. 'ദേവൻ', 'മകൻ', തീയ്യൻ', 'രാജാവു'.

63. സ്ത്രീലിംഗം എന്തു?
സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; [സാധാ
രണയായി ഇതിനുള്ള പ്രത്യയങ്ങൾ 'അൾ,' 'ഇ,'
എന്നിവ തന്നെ].
ഉ-ം. 'മകൾ,' 'ദേവി,' തീയ്യത്തി,' 'തമ്പുരാട്ടി.'

64. നപുംസകലിംഗം എന്തു?
ആണും പെണ്ണും അല്ലാത്തതിനേയും, വിശേ
ഷബുദ്ധി ഇല്ലാത്തതിനേയും അറിയിക്കുന്നതു
നപുംസകലിംഗം; [ഇതിന്നു 'അം' എന്ന പ്ര
ത്യയം പ്രധാനം].
ഉ-ം. 'ദേശം,' 'മരം,' 'ആടു,' 'പക്ഷി,' 'പുഴു,' 'കല്ലു.'

65. വചനത്താൽ ഉണ്ടാകുന്ന ഭേദം എത്രവകയുള്ളതു?
വചനത്താൽ ഏകവചനം, ബഹുവചനം
ഈ രണ്ടു വക ഭേദം ഉണ്ടു.

66. ഏകവചനം എന്തു? [ 21 ] ഏകവചനം ഒന്നിനെ കുറിക്കുന്ന നാമഭേദം.
ഉ-ം. 'മകൻ,' മകൾ,' മരം.'

67. ബഹുവചനം എന്തു?
ബഹുവചനം പലരേയും കുറിക്കുന്ന നാമ
ഭേദം.
ഉ-ം. 'മക്കൾ,' 'മരങ്ങൾ,' 'ബ്രാഹ്മണർ.'

68. ബഹുവചനത്തെ വരുത്തുവാൻ എന്തു പ്രത്യയങ്ങളെ ചേൎക്കുന്നു?
'കൾ,' 'അർ,' ഈ രണ്ടു പ്രത്യയങ്ങളെ ചേൎത്തു
ബഹുവചനത്തെ ഉണ്ടാക്കുന്നു.

69. 'കൾ' എന്ന പ്രത്യയത്തെ എങ്ങിനെ ചേൎക്കും?
താലവ്യസ്വരത്തിൽ പിന്നെ 'കൾ' ചേൎത്താൽ
മതി.
ഉ-ം. 'തീയ്യത്തികൾ,' 'സ്ത്രീകൾ,' 'തലകൾ,' തൈകൾ.'
അരയുകാരത്തിൽ പിന്നെയും അങ്ങിനെ ത
ന്നെ.
ഉ-ം. 'കാലു'കൾ 'പേരുകൾ' (പേർകൾ) 'കല്ലുകൾ.'
'ആ', 'ഋ', 'ഊ', 'ഓ' മുറ്റുകാരം എന്നീ പദാന്ത
ങ്ങളോടു ദ്വിത്വസന്ധിയിൽ 'ക്കൾ' എന്നതു
വരും.
ഉ-ം. 'പിതാക്കൾ', 'പിതൃക്കൾ' 'പൂക്കൾ,' 'ഗോക്കൾ,' 'തെ
രുക്കൾ';
എങ്കിലും പൂവുകൾ, തെരുവുകൾ, രാവുകൾ, എ
ന്നും പറയും.
'അം+കൾ' എന്നതു 'അങ്ങൾ' ആകും.
ഉ-ം. 'മരങ്ങൾ' 'പ്രാണങ്ങൾ.'

70. 'അർ' എന്ന പ്രത്യയത്തെ ഏതു നാമങ്ങൾക്കു പറ്റും?
സബുദ്ധികൾക്കെ പറ്റുന്നുള്ളു.
ഉ-ം. 'ദേവർ,' 'ബ്രാഹ്മണർ,' 'തീയ്യർ,' 'മാതർ.' [ 22 ] 71. 'അവർ,' 'ആർ,' 'മാർ.' എന്ന പ്രത്യയങ്ങൾ കൂടെ പറ്റു
മൊ?
'അവർ,' 'ആർ,' 'മാർ' എന്ന പ്രത്യയങ്ങൾ
ബഹുമാനത്തിന്നായും ചേൎക്കുന്നുണ്ടു.
ഉ-ം. 'രാജാവവർ' (=രാജാക്കൾ)
'നമ്പിയാർ' = 'നമ്പിയവർ' (= നമ്പികൾ)
'പുത്രിമാർ' (=പുത്രികൾ)

72. 'അർ,' 'കൾ' ഈ രണ്ടു പ്രത്യയങ്ങളെ കൂട്ടി ചേൎക്കാമൊ?
ശിഷ്യൎകൾ=ശിഷ്യർകൾ; രാജാക്കന്മാർ=രാജാ
ക്കണ്മാർ;=രാജാക്കൾ+മാർ.
ഇത്യാദി രണ്ടുപ്രകാരത്തിലും 'അർ', 'കൾ', കൂ
ട്ടിച്ചേൎക്കാം.

73. സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവചനരൂപങ്ങളും
ഉണ്ടൊ?
സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവച
നരൂപങ്ങളും ഉണ്ടു, ചിലതു പറയാം.
ഉ-ം.

നായ് നായ്ക്കൾ
മകു മക്കൾ
പിള്ള പിള്ളകൾ പിള്ളർ
കിടാ കിടാക്കൾ കിടാങ്ങൾ
പൈതൽ പൈതങ്ങൾ
ആൺ ആങ്ങൾ ആണങ്ങൾ
പിശാചു പിശാചുകൾ പിശാചുക്കൾ
തമ്പുരാൻ തമ്പുരാക്കൾ തമ്പ്രാക്കന്മാർ

വിഭക്തികൾ.

74. വിഭക്തി എന്നതു എന്തു?
വാചകത്തിലുള്ള അനുഭവത്തിന്നു തക്കവണ്ണം
[ 23 ] ചില പ്രത്യയങ്ങളെ ചേൎത്തു നാമരൂപത്തെ മാ
റ്റുന്നവിധം വിഭക്തി എന്നു പറയുന്നു.

75. എത്ര വിഭക്തികൾ ഉണ്ടു?
ഏഴു വിഭക്തികൾ ഉണ്ടു.

76. അവറ്റിൻ പേരുകളും, പ്രത്യയങ്ങളും ഏവ?
അവറ്റിൽ പേരുകളും പ്രത്യയങ്ങളും താഴെ പ
റഞ്ഞതു തന്നെ.

വിഭക്തി നാമങ്ങൾ പ്രത്യയങ്ങൾ
i പ്രഥമ കൎത്താവു അൻ, അൾ, അം,
ഇത്യാദി; ചില
പ്പോൾ പ്രകൃതി
മാത്രവും കാണും.
ii ദ്വിതീയ കൎമ്മം ഏ.
iii തൃതീയ കരണം ആൽ.
സാഹിത്യം ഓടു.
iv ചതുൎത്ഥി സമ്പ്രദാനം കു, നു.
സ്ഥലചതുൎത്ഥി ഇലെക്കു, എക്കു.
v പഞ്ചമി അപാദാനം ഇൽനിന്നു, ഉന്നു.
vi ഷഷ്ഠി സംബന്ധം ഉടെ, ന്റെ.
vii സപ്തമി അധികരണം ഇൽ. ഇങ്കൽ, ക്കൽ.

പക്ഷെ സംബോധനയെന്ന പ്രഥമയുടെ വി
ളിരൂപത്തെ എട്ടാം വിഭക്തി എന്നു പറയാം.
ഉ-ം. 'അച്ഛാ,' 'അച്ഛനേ.' [ 24 ] 77. വളവിഭക്തിപ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുന്നതു എങ്ങി
നെ? *
ചില നാമങ്ങൾ (പ്രത്യേകം എല്ലാ ബഹുവ
ചനങ്ങൾ) വിഭക്തിപ്രത്യയങ്ങളെ പ്രഥമയോടു
തന്നെ ചേൎക്കും.
ഉ-ം. 'രാമൻ', 'രാമനാൽ'; 'ഗുരുക്കൾ' ഗുരുക്കളുടെ';
ചിലതിന്നു ആദേശരൂപം എന്നുള്ള ഒരു വളവി
ഭക്തിയുടെ പ്രകൃതി ഉണ്ടു; വളവിഭക്തിപ്രത്യ
യങ്ങളെ ചേൎക്കുന്നതു ഇതോടു തന്നെ.

78. ആദേശരൂപം എങ്ങിനെ?
ആദേശരൂപം ഉണ്ടാകുന്നതൊ അമന്തങ്ങളി
ലും മറ്റും അനുസ്വാരം വെടിഞ്ഞു 'ത്തു' ധരി
ക്കുന്നതിനാൽ തന്നെ.
ഉ-ം. മരം എന്നതിന്റെ ആദേശരൂപം 'മര+ത്തു=മരത്തു'. [ 25 ] ചില നാമങ്ങളും 'ഇൻ' ധരിക്കുന്നതു;
ചിലതിന്നു ദ്വിത്വം വരുന്നതും ഉണ്ടു.
ഉ-ം. 'രാജാവു, രാജാവിൻ'; 'കൺ, കണ്ണിൻ'; 'ആടു ആട്ടു',
'ചോറു ചോറ്റു'.

79. ആദേശരൂപം തനിയായി വരുമൊ?
ആദേശരൂപം തനിയായി വരും.*
ഉ-ം. അവൻ 'അകത്തു' ചെന്നു.

80. രണ്ടു വിഭക്തികൾ ഒരു പദത്തിൽ ചേൎന്നു കാണുമൊ?
സ്ഥലചതുൎത്ഥി എന്ന വിഭക്തിയിൽ രണ്ടു വി
ഭക്തികളും ചേൎന്നു കാണുന്നുണ്ടു.
ഉ-ം. 'ദേശത്തിലേക്കു', 'ദേശത്തേക്കു'.

81. എല്ലാ നാമങ്ങളേയും എത്ര രൂപവകകളായി വിഭാഗിക്കാം?
എല്ലാനാമങ്ങളേയും വിശേഷാൽ രണ്ടു രൂപവ
കകളായി വിഭാഗിക്കാം.

82. അവറ്റിൻ ഭേദം എങ്ങിനെ നിശ്ചയിക്കാം?
ചിലതിങ്കൽ ചതുൎത്ഥിക്കു 'കു' പ്രത്യയം വരും,
അപ്പോൾ ഷഷ്ഠിക്കു 'ഉടെ' പ്രത്യയം പറ്റും; മ
റ്റതിന്നു ചതുൎത്ഥിയിൽ 'നു' പ്രത്യയവും, ഷഷ്ഠി
യിൽ 'ന്റെ' പ്രത്യയവും വരും.
[ 26 ] 83. 'കു' വക എങ്ങിനെ?
അതു താഴെ കാണിച്ച പ്രകാരം തന്നെ.

പ്ര: മക്കൾ പുത്രർ തീ കൈ വായ് മല
ദ്വി: മക്കളെ പുത്രരെ തീയെ
തീയിനെ
കൈയെ
കൈയിനെ
വായെ
വായിനെ
മലയെ
തൃ: മക്കളാൽ പുത്രരാൽ തീയാൽ
തീയിനാൽ
കൈയാൽ
കൈയിനാൽ
വായാൽ
വായിനാൽ
മലയാൽ
ച: മക്കൾക്കു് പുത്രൎക്കു് തീക്കു് കൈക്കു് വായ്ക്കു് മലെക്കു്
മലയ്ക്കു
പ: മക്കളിൽനിന്നു് പുത്രരിൽനിന്നു് തീയിൽനിന്നു് കൈയിൽനിന്നു് വായിൽനിന്നു് മലയിൽനിന്നു്
ഷ: മക്കളുടെ പുത്രരുടെ തീയുടെ കൈയുടെ വായുടെ മലയുടെ
സ: മക്കളിൽ പുത്രരിൽ തീയിൽ
തീക്കൽ
കൈയിൽ
കൈക്കൽ
വായിൽ മലയിൽ
മലെക്കൽ

ഇതിൽ എല്ലാ ബഹുവചനങ്ങളും, 'അൾ' 'ൕ' 'യ' എന്നന്തമുള്ളവയും, താലവ്യ
സ്സ്വരാന്തം ഉള്ളവയും മറ്റും അടങ്ങിയിരിക്കുന്നു. [ 27 ] 84. 'നു' വക എങ്ങിനെ?
ഇതു താഴെ കാണിച്ചിരിക്കുന്നു.

പ്ര: മകൻ കൺ നെഞ്ചു തെരു പിതാ (വു) മരം
ദ്വി: മകനെ കണ്ണെ
കണ്ണിനെ
നെഞ്ചെ
നെഞ്ചിനെ
തെരുവെ
തെരുവിനെ
പിതാവെ
പിതാവിനെ
മരത്തെ
മരത്തിനെ
തൃ: മകനാൽ കണ്ണാൽ നെഞ്ചാൽ തെരുവാൽ പിതാവാൽ മരത്താൽ
ച: മകന്നു്
മകനു്
കണ്ണിന്നു്
കണ്ണിനു്
നെഞ്ചിന്നു്
നെഞ്ചിനു്
തെരുവിന്നു്
തെരുവിനു്
പിതാവിന്നു്
പിതാവിനു്
മരത്തിന്നു്
മരത്തിനു്
പ: മകനിൽനിന്നു് കണ്ണിൽനിന്നു് നെഞ്ചിൽനിന്നു് തെരുവിൽനിന്നു് പിതാവിൽനിന്നു് മരത്തിൽനിന്നു്
ഷ: മകന്റെ കണ്ണിന്റെ നെഞ്ചിന്റെ തെരുവിന്റെ പിതാവിന്റെ മരത്തിന്റെ
സ: മകനിൽ
മകങ്കൽ
കണ്ണിൽ
കണ്ണിങ്കൽ
നെഞ്ചിൽ
നെഞ്ചിങ്കൽ
തെരുവിൽ
തെരുവിങ്കൽ
പിതാവിൽ
പിതാവിങ്കൽ
മരത്തിൽ
മരത്തിങ്കൽ

ഇതിൽ, 'അൻ,' 'ആൻ,' 'ഓൻ,' എന്നന്തമുള്ളവയും, അൎദ്ധവ്യഞ്ജനം 'ഉ,' കാരം,
'ആ'കാരം, അന്തമുള്ളവയും, 'അം,' അന്തങ്ങൾ ഉള്ളവയും മറ്റും അടങ്ങീരിക്കുന്നു. [ 28 ] പ്രതിസംജ്ഞനാമങ്ങൾ.

85. പ്രതിസംജ്ഞനാമങ്ങൾ എന്നവ ഏവ?
പ്രത്യേകനാമങ്ങൾക്കു പകരം ചൊല്ലുന്ന സ
ൎവ്വനാമങ്ങൾ അത്രെ പ്രതിസംജ്ഞനാമങ്ങൾ.

86. പുരുഷപ്രതിസംജ്ഞകൾ ഏവ?
അലിംഗങ്ങളായ 'ഞാൻ' 'നീ' 'താൻ' ഈ മൂ
ന്നു തന്നെ പുരുഷപ്രതിസംജ്ഞകൾ.

87. ഇവറ്റിൽ രൂപം എങ്ങിനെ?

ഏകവചനം.
പ്ര: ഞാൻ നീ താൻ
ആദേശരൂപം എൻ നിൻ തൻ
ദ്വി: എന്നെ നിന്നെ തന്നെ
തൃ: എന്നാൽ നിന്നാൽ തന്നാൽ
ച: എനിക്കു്-ഇനിക്കു് നിനക്കു്-നിണക്കു് തനിക്കു്
പ: എങ്കൽനിന്നു് നിങ്കൽനിന്നു് തങ്കൽനിന്നു
ഷ: എന്റെ നിന്റെ തന്റെ
സ: എന്നിൽ, എങ്കൽ നിന്നിൽ, നിങ്കൽ തന്നിൽ, തങ്കൽ
[ 29 ]
ബഹുവചനം.
ഞാങ്കൾ താങ്കൾ
പ്ര: ഞങ്ങൾ നാം നിങ്ങൾ തങ്ങൾ താം
ആദേശരൂപം ഞങ്ങൾ നാം നിങ്ങൾ തങ്ങൾ തം
ദ്വി: ഞങ്ങളെ നമ്മെ നിങ്ങളെ തങ്ങളെ തമ്മെ
തൃ: ഞങ്ങളാൽ നമ്മാൽ നിങ്ങളാൽ തങ്ങളാൽ തമ്മാൽ
ച: ഞങ്ങൾക്കു നമുക്കു നിങ്ങൾക്കു തങ്ങൾക്കു തമുക്കു
പ: ഞങ്ങളിൽനിന്നു് നമ്മിൽനിന്നു് നിങ്ങളിൽനിന്നു് തങ്ങളിൽനിന്നു് തമ്മിൽനിന്നു്
ഷ: ഞങ്ങളുടെ നമ്മുടെ നിങ്ങളുടെ തങ്ങളുടെ തമ്മുടെ
സ: ഞങ്ങളിൽ
(എങ്ങളിൽ)
നമ്മിൽ
(എമ്മിൽ)
നിങ്ങളിൽ
(നിമ്മിൽ)
തങ്ങളിൽ തമ്മിൽ
[ 30 ] 88. ചുട്ടെഴുത്തുകൾ ഏവ?

സ്ഥലത്തിനാകട്ടെ കാലത്തിനാകട്ടെ ദൂരത്തി
ലും, സമീപത്തിലും ആയിരിക്കുന്നതിനെ ചൂ
ണ്ടിക്കാണിക്കുന്ന 'അ' ഇ' എന്നവ ചുട്ടെഴുത്തു
കൾ തന്നെ.
ഉ-ം.

അ+തിര =അ (ത്ര)
അ+ഇടെ=അ (വിടെ)
ഇ+തിര =ഇ (ത്ര)
ഇ+ഇടെ=ഇ (വിടെ)

89. ചുട്ടെഴുത്തുകളിൽനിന്നുഭവിക്കുന്ന ചൂണ്ടുപേരുകൾ ഏവ?
പുരുഷാൎത്ഥം പറവാനായ്ക്കൊണ്ടു.

ഉ-ം.

ഏ: അവൻ
അവൾ
അതു്
ബ: അവർ

അവ
ഏ: ഇവൻ
ഇവൾ
ഇതു്
ബ: ഇവർ

ഇവ

എന്നിവ പ്രധാനം.

90. 'അവ' 'ഇവ' എന്ന രൂപങ്ങൾക്കും, ആയതിൽ നിന്നു ജനിക്കുന്ന
രൂപങ്ങൾക്കും എന്തുവിശേഷം ഉണ്ടു?
'അവ' മുതലായതിന്റെ ആദേശരൂപത്തി
ന്നാൕ 'റ്റു' പ്രത്യയം ചേൎക്കെണം. [ 31 ] ഉ-ം.

പ്ര: അവ, അവകൾ പലവ എല്ലാവും എല്ലാം
ആദേശം അവറ്റു് പലവറ്റു് എല്ലാവറ്റും എല്ലാറ്റും
ച: അവറ്റിന്നു് പലവറ്റിന്നു് എല്ലാവറ്റിന്നും എല്ലാറ്റിന്നും
സ: അവറ്റിൽ പലവറ്റിൽ
(പലറ്റിൽ)
എല്ലാവറ്റിലും
(എല്ലായിലും)
എല്ലാറ്റിലും

91. ചോദ്യ എഴുത്തുകൾ ഏവ?
'എ' 'ഏ', 'യാ', എന്നുള്ളവ ചോദ്യ എഴുത്തുകൾ തന്നെ; അതിന്റെ രൂപം ചുട്ടെ
ഴുത്തുകൾക്കൊത്തവണ്ണമെ. *
ഉ-ം.

എ (ത്തിര) = എ (ത്ര)
എ (പ്രം)
ഏ (വഴി) യാ (തൊന്നു)
[ 32 ]

92. ചോദ്യപ്രതിസംജ്ഞനാമങ്ങൾ ഏവ?

ഏ. ഏവൻ
ഏവൾ
ഏതു
ബ. ഏവർ

ഏവ
ഏ. യാവൻ
യാവൾ
യാതു
ബ. യാവർ

യാവ

എന്നിവ ചോദ്യപ്രതിസംജ്ഞനാമങ്ങളിൽ പ്രധാനം.
നപുംസകം രണ്ടു പ്രകാരത്തിൽ നടപ്പു; ഏതു
'യാതു്', എന്നും, എന്തു്, എന്നും പറയുന്നു.

93. ചൂണ്ടു ചോദ്യെഴുത്തുകളുടെ സമാസത്തിൽ നിന്നു ജനിച്ച മറ്റു
പ്രതിസംജ്ഞകൾ ഉണ്ടൊ?
'അന്നതു്', (അന്നവൻ, അന്നവൾ) 'ഇന്ന
തു്', 'എന്നതു്', 'അങ്ങു്', 'അന്നു്', 'അത്ര', 'അ
വിടെ', 'അങ്ങിനെ', 'അപ്പോൾ' മുതലായ അ
നേകം ചൂണ്ടു ചോദ്യാൎത്ഥമായുള്ള സ്ഥലകാല
പ്രകാരം വാചകങ്ങൾ ഉണ്ടു.

പ്രതിസംഖ്യാനാമങ്ങൾ.

94. പ്രതിസംഖ്യാനാമങ്ങൾ എന്നതു എന്തു?
സംഖ്യാനാമത്തിന്നു പകരം ചൊല്ലുന്ന സൎവ്വ
നാമം തന്നെ പ്രതിസംഖ്യാനാമങ്ങൾ.

95. പ്രതിസംഖ്യയിൽ പ്രധാനമായതു ഏതു?
പ്രതിസംഖ്യയിൽ പ്രധാനമായതു 'എല്ലാ' എ
ന്നുള്ളതു തന്നെ; ആയതു ചുട്ടുചോദ്യഎഴുത്തു
കളുടെ മാതിരിപ്രകാരം പ്രത്യയങ്ങളോടും, സമാ
സത്താൽ വെവ്വേറെ നാമങ്ങളോടും, ചേൎന്നു
സൎവ്വാൎത്ഥമുള്ള സമാസിതപ്രതിസംഖ്യകളെ
[ 33 ] ജനിപ്പിക്കും; അറ്റത്തിൽ 'ഉം' അവ്യയം സമാസ
ത്താൽ ചേരുകയും വേണം.
ഉ-ം. 'എല്ലാവരും', 'എല്ലാവറ്റെയും', 'എല്ലാടവും' (=എല്ലാ+ഇ
ടം+ഉം,) 'എല്ലായ്പോഴും, ഇത്യാദി.

96. സൎവ്വാൎത്ഥമുള്ള വേറെ പ്രതിസംഖ്യനാമങ്ങൾ ഉണ്ടൊ?
'മുഴുവനും', 'മുറ്റും', 'സൎവ്വരും', 'സകലരും,' മു
തലായവ സൎവ്വാൎത്ഥപ്രതിസംഖ്യാനാമങ്ങൾ ത
ന്നെ.

97. ചോദ്യപ്രതിസംജ്ഞയിൽ നിന്നും സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യ
നാമങ്ങളെ ഉണ്ടാക്കാമൊ?
ചോദ്യപ്രതിസംജ്ഞയിൽ 'ഉം' ചേൎക്കുന്നതി
നാൽ സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യാനാമങ്ങളെ വ
ളരെ ഉണ്ടാക്കാം.
ഉ-ം. 'ഏവനും', 'ഏവരും', 'ആരും', 'ഏതും', 'എങ്ങും', 'എ
ന്നും', 'എന്നേക്കും'.

98. നാനാത്വപ്രതിസംഖ്യാനാമങ്ങൾ ഏവ?
'ചില', 'പല', എന്നു ൟ രണ്ടും നാനാത്വപ്ര
തിസംഖ്യാനാമങ്ങൾ തന്നെ; സംസ്കൃതത്തിൽനി
ന്നു എടുത്ത 'അനേകം' കൂടെ ഉണ്ടു. 'ചിലതു്',
'പലതു', എന്നവ ചൂണ്ടുപേർകൾ പോലെ
ലിംഗവചനവിഭക്തി പ്രത്യയങ്ങളെ ധരിക്കാം.

99. ഏകദേശത, ആധിക്യം, മുതലായ അൎത്ഥങ്ങളുള്ള പ്രതിസംഖ്യാ
നാമങ്ങൾ ഉണ്ടൊ?
ആധിക്യത്തിന്നു, 'ഏറ്റം' ഇത്യാദി.
അല്പതെക്കു, 'കുറച്ചു', 'ചെറ്റു', 'ഒട്ടു', 'തെല്ലു',
സംസ്കൃതത്തിൽനിന്നു ജനിച്ച 'അല്പം' ഇ
ത്യാദി.
അന്യതെക്കു, 'മറ്റു', 'വേറു'. [ 34 ] ൟ നാമങ്ങൾ * പ്രതിസംഖ്യാനാമങ്ങളായി എടു
ത്തു കൊള്ളാം.

സംഖ്യാനാമങ്ങൾ.

100. സംഖ്യാനാമങ്ങളിലും, പ്രതിസംഖ്യാനാമങ്ങളിലും, കൂടുന്നതു
എന്തു?
സംഖ്യാനാമങ്ങളിലും, പ്രതിസംഖ്യാനാമങ്ങളി
ലും കൂടുന്നതു 'ഒന്നു' എന്നുള്ളതു തന്നെ.

101. സമാസത്തിൽ ഇതിന്റെ രൂപം എങ്ങിനെ വരും?
സമാസത്തിൽ ഇതിന്റെ രൂപം ഒരു്, ഒർ,
എന്നു കാണും.
ഉ-ം. 'ഒരു പശു', 'ഓർ ഇടം'.
(വ്യഞ്ജനമൊ ദീൎഘസ്വരമൊ പരമായാൽ, 'ഒരു'
എന്നതും ഹ്രസ്വസ്വരം പരമായാൽ, 'ഓർ' എ
ന്നതും വേണം.)
ഇതിൽ നിന്നു ജനിച്ച 'ഒരുവൻ', 'ഒരുവൾ',
'ഒരുത്തി', 'ഓരോരുത്തൻ' ഇത്യാദി പ്രതിസം
ഖ്യകളായിട്ടു നടക്കും.

102. ശേഷം സംഖ്യകളുടെ രൂപം എങ്ങിനെ?
രണ്ടു്, ('ഇരു്', ഈർ); മൂന്നു് (മു, മുൻ, മൂൻ,
മൂ); നാലു്, (നാൽ); അഞ്ചു് (ഐ, ഐം, അം);
ആറു്, ആർ; ഏഴു്, എട്ടു് (എൺ); ഒമ്പതു്,
(തൊൺ, തൊൾ);
പത്തു്, (പതി=പങ്ക്തി, പ
ന്തി,); നൂറു്, ആയിരം മുതലായവ തന്നെ; അ
തിൽനിന്നുത്ഭവിച്ച സംഖ്യകൾ പലതും ഉണ്ടു. [ 35 ] പത്തു, ആയിരം (=സഹസ്രം) സംസ്കൃതത്തിൽ
നിന്നു ജനിച്ചതു; ലക്ഷം കോടി ഇത്യാദി ശുദ്ധ
സംസ്കൃതസംഖ്യാനാമങ്ങളും ഉണ്ടു. *

ക്രിയാരൂപഭേദം.

103. ക്രിയകൾ ഒക്കയും പ്രകൃതികൊണ്ടു എത്ര വകയുള്ളവ?
ക്രിയകൾ ഒക്കയും പ്രകൃതികൊണ്ടു ബലക്രി
യ, അബലക്രിയ, ഈരണ്ടു വകയുണ്ടു.
i.) 'പോകു്', 'കെടു്' മുതലായവ അബലക്രിയ
കൾ തന്നെ.
ii.) 'ക്കു്' എന്നന്തമുള്ളവ ബലക്രിയകൾ ത
ന്നെ.
ഉ-ം. 'കൊടുക്കു്', 'കേൾക്കു്, 'കളിക്കു്' എന്നുള്ളവ ബലം ത
ന്നെ; പ്രകൃതിക്കു് ഈ 'ക്കു്' എന്നു ചേൎന്നാറെ, ഉണ്ടായതിന്നു ബ
ലപ്രകൃതി എന്നും പറയാം.

104. അൎത്ഥത്തെ വിചാരിച്ചാൽ ക്രിയകൾ എത്ര വകയുള്ളവ?
ക്രിയ, ഒരു കൎമ്മത്തിൽ ചേരേണ്ടതൊ ചേരേ
ണ്ടാത്തതൊ എന്നു വിചാരിക്കുന്ന സംഗതിയിൽ
മേൽ, അകൎമ്മകം, സകൎമ്മകം ഈ രണ്ടുവകയു
ണ്ടു; 'ഇരിക്ക', വരിക 'ചാക' മുതലായതിന്നു
ദ്വിതീയയാകുന്ന കൎമ്മം ഇല്ലായ്കകൊണ്ടു അക
ൎമ്മകങ്ങൾ തന്നെ, 'കൊടുക്ക', 'തരിക' മുതലായ
വ സകൎമ്മകങ്ങൾ സ്പഷ്ടം.
ഉ-ം. 'പുസ്തകത്തെ 'കൊടുത്തു', അരിയെ 'തരുന്നു'. [ 36 ] ക്രിയ ഉണ്ടായൊ, ഉണ്ടായിട്ടില്ലയൊ, എന്നു
വിചാരിക്കുന്ന സംഗതിയിൽ, അനുസരണം,
നിഷേധം എന്നു രണ്ടുവകയായിട്ടു വിഭാഗിക്കാം.
ഉ-ം. 'വന്നു' എന്നുള്ളതു അനുസരണം; 'വരാഞ്ഞു' എന്നുള്ളതു
നിഷേധം.

ത്രികാലങ്ങൾ.

105. ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു?
ക്രിയക്കു ഭൂതം, വൎത്തമാനം, ഭാവി, എന്നീ മൂ
ന്നു കാലങ്ങൾ ഉണ്ടു.

ഭാവികാലം.

106. ഭാവികാലത്തിന്നു എത്ര രൂപങ്ങൾ ഉണ്ടു?
ഭാവികാലത്തിന്നു രണ്ടു രൂപങ്ങൾ ഉണ്ടു.

107. ഒന്നാം ഭാവിരൂപം എങ്ങനെ?
പ്രകൃതിയോടൊ, ബലക്രിയയാൽ ബലപ്രകൃ
തിയോടൊ, 'ഉം' പ്രത്യയം ചേൎത്താൽ ഒന്നാം ഭാ
വികാലം ആയ്വരുന്നു.
ഉ-ം. 'കേൾക്കും', 'പറക്കും', 'കൂടും'.
അബലക്രിയകളിൽ 'ഉം' എന്നും 'കും' എന്നും
വരും.
ഉ-ം. 'കെടും', 'ചുടും' എന്നല്ലാതെ 'ചാകും', 'ആകും', 'പെരു
കും', 'പഴകും' മുതലായവ ഉണ്ടു.

108. രണ്ടാം ഭാവിക്കു എന്തുരൂപം ഉണ്ടു?
രണ്ടാം ഭാവിക്കു 'ഉ', 'ഊ' എന്നീ വരുന്ന ഭാ
വിരൂപം ഉണ്ടു.
ഉ-ം. 'ഉള്ളു', 'ഒക്കു', 'നല്ലൂ', 'പോരൂ', 'വരൂ.'

109. ഉകാരത്തോടു വ്യഞ്ജനം ചേൎത്തിട്ടും രണ്ടാം ഭാവിയെ ഉണ്ടാ
ക്കാമൊ? [ 37 ] അബലക്രിയ പ്രകൃതികളിൽ 'വു', ചേൎക്കുന്നതി
നാലുംബലക്രിയപ്രകൃതികളിൽ 'ക്കു', നീക്കി, 'പ്പു' ചേൎക്കുന്നതിനാലും രണ്ടാം ഭാവിയെ ഉണ്ടാക്കാം.
ഉ-ം. 1. 'ആവു', 'കേൾവു',
2. 'കൊടുപ്പു', 'വെപ്പു'.
അനുനാസികാന്തങ്ങളിൽ 'വു' എന്നതു 'മു'
എന്നതാകും.
ഉ-ം. 'കാണ്മു'.
ദീൎഗ്ഘത്വവും ആം.
ഉ-ം. 'ഇരിപ്പൂ'.

110. ത്രി പുരുഷന്മാരെ കുറിക്കുന്ന ഭാവിരൂപം എങ്ങനെ?
ത്രി പുരുഷന്മാരെ കുറിക്കുന്ന ഭാവിരൂപം പാ
ട്ടിൽ വരും—അതിൻ രൂപം എന്ത
ന്നാൽ:

അബലം.
ലിംഗം. പ്രഥമ
പുരുഷൻ.
മദ്ധ്യമ
പുരുഷൻ.
ഉത്തമ
പുരുഷൻ.
ഏകവചനം. പു:
സ്ത്രീ:
ന:
കൂടുവോൻ
കൂടുവോൾ
കൂടുവതു
കൂടുവായ കൂടുവൻ
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം. പു: കുടിക്കുവോർ. കുടിക്കുവീർ. കുടിക്കുവം.
സ്ത്രീ:
ന: കുടിക്കുവ.
[ 38 ] വൎത്തമാനകാലം.

111. വൎത്തമാനകാലം എങ്ങനെ വരുത്താം?
പ്രകൃതിക്കും, (ബലക്രിയയാൽ ബലപ്രകൃ
തിക്കും,) വൎത്തമാന പ്രത്യയമായ 'ഉന്നു' ചേൎക്ക
യാൽ വൎത്തമാനകാലം ഉണ്ടാകും.
ഉ-ം. 'പോകുന്നു', 'വരുന്നു', 'വലിക്കുന്നു'.

112. ത്രി പുരുഷന്മാരെ കുറിക്കുന്ന വൎത്തമാനരൂപം എങ്ങനെ?

അബലം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
ഏകവചനം പു: കൂടുന്നാൻ കൂടുന്നായ കൂടുന്നെൻ
സ്ത്രീ: കൂടുന്നാൾ
ന: കൂടുന്നതു
ബലം.
ലിംഗം. പ്ര: പു: മ: പു: ഉ: പു:
ബഹുവചനം പു: കുടിക്കുന്നാർ കുടിക്കുന്നീർ കുടിക്കുന്നം?
സ്ത്രീ:
ന: കുടിക്കുന്നവ

ഭൂതകാലം.

113. ഭൂതകാലത്തെ വരുത്തുന്നതു എങ്ങിനെ?
ഇകാരം തുകാരം ൟ രണ്ടക്ഷരങ്ങളിൽ ഒന്നു
പ്രകൃതിയോടു ചേൎക്കുന്നതിനാൽ ഭൂതകാലം ഉണ്ടാക്കാം.
ഭൂതത്തിൽ ബലപ്രകൃതി നടക്കുന്നില്ല. [ 39 ] 114. ഇകാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൽ വരും?
i.) പ്രകൃതി വ്യഞ്ജനദ്വിത്വമായാൽ അതിൽ
പിന്നെ ഇകാരം ചേൎത്താൽ മതി.
ഉ-ം. 'തങ്ങു്' എന്നുള്ള പ്രകൃതിയിൽ നിന്നു തങ്ങി എന്ന ഭൂതകാ
ലം ഉണ്ടാകും. ഇപ്രകാരം തന്നെ (മണ്ടു്) 'മണ്ടി', ('ചിന്തു്') 'ചി
ന്തി', (തുപ്പു്) 'തുപ്പി)'.
ii.) ദീൎഘസ്വരത്തിലും, രണ്ടു ഹ്രസ്വങ്ങളിലും
പിന്നെ 'ഇ' ചേൎത്താൽ മതി.
ഉ-ം. (കൂടു്) 'കൂടി', (മാറു) 'മാറി', (കരുതു്) 'കരുതി', (മരുവു്)
'മരുവി'.
iii.) 'കു', 'ങ്ങു' എന്നന്തമുള്ള അകൎമ്മങ്ങളിലും
അവറ്റിൽനിന്നു ജനിക്കുന്ന 'ക്കു' എന്നന്തമു
ള്ള സകൎമ്മങ്ങളിലും ഇകാരം വേണ്ടതു.

ഉ-ം.

ഭൂതം ഭൂതം
ആകു് ആയി (=ആകി) ആക്കു ആക്കി
ഇളകു് ഇളകി ഇളക്കു ഇളക്കി
തിങ്ങു് തിങ്ങി തിക്കു തിക്കി

115. ഇതിങ്കൽ(1)സംശയസ്ഥാനങ്ങളും(2)ക്രമതെറ്റുകളും ഇല്ലയൊ?
പല സംശയസ്ഥാനങ്ങളും ക്രമതെറ്റുകളും
ഉണ്ടു. വിശേഷാൽ രലാദികളന്തമുള്ളവറ്റിൽ
തന്നെ. [ 40 ] ഉ-ം.

പ്രകൃതി ക്രമമായ ഭൂതം ക്രമം തെറ്റിയ
ഭൂതം
1. കൊല്ലു് കൊല്ലി കൊന്നു
ചൊല്ലു് ചൊല്ലി ചൊന്നു
ചാരു് ചാരി ചാൎന്നു
2. ആളു് ആണ്ടു
വറൾ വറണ്ടു
ഈരു് ഈൎന്നു
പോരു് പോന്നു
ഉൺ ഉണ്ടു
തിൻ തിന്നു
കൊള്ളു് കൊണ്ടു
അകലു് അകന്നു

116. 'തു' കാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൾ വരും?
'തു'കാരത്താലുള്ള ഭൂതകാലം എയ്യാദികളിൽ
വരും.
(ഉ-ം. 'എയ്തു', 'കൊയ്തു', 'ഉഴുതു', 'തൊഴുതു', 'വീതു', 'പൊരുതു').

117. 'തു'കാരം എങ്ങിനെ മാറും?
'തു' ബലപ്പെട്ടു 'ത്തു', 'ന്തു', ആയ്വരും.
'ന്തു' കാരം 'ന്നു' കാരമായി ദുഷിച്ചു പോകും. താലവ്യങ്ങളോടു 'ന്തു' കാരം 'ഞ്ഞു' കാരമായും ദു
ഷിച്ചു പോകും; എന്നാൽ ഇവയെല്ലാം ഭൂതതുകാ
രത്തിന്റെ രൂപം തന്നെ.

118. 'ത്തു' എവിടെ വരും?
i.) 'ർ', 'ഋ', 'ഴു' എന്നന്തമുള്ള പ്രകൃതികളിൽ 'ത്തു' വരും. [ 41 ] ഉ-ം. (പാൎക്ക) 'പാൎത്തു', (എതിൎക്ക) 'എതിൎത്തു', (മധൃക്ക) 'മധൃത്തു',
(വീഴ്ക്ക) 'വീഴ്ത്തു'.
ii.) പലമുറ്റുകാരാന്തമുള്ള പ്രകൃതികളിൽ
ഉ-ം. 'പകുത്തു' 'എടുത്തു,' 'തണുത്തു'.
iii) ചില ‘അ’ പ്രകൃതികളിലും 'തു' കാരം 'ത്തു'
കാരമായ്വരും.
ഉ-ം. 'ഉരത്തു', 'മണത്തു', 'കനത്തു', 'ബലത്തു'.

119. താലവ്യപ്രകൃതികളിൽ 'ത്തു' കാരം എങ്ങിനെ മാറിപ്പോകും?
താലവ്യപ്രകൃതികളിൽ 'ത്തു' കാരം 'ച്ചു' കാരമാ
യ്മാറി പോകും.
i.) 'ഇ' പ്രകൃതികളിൽ.
ഉ-ം. (ഇടിക്ക,) 'ഇടിത്തു' എന്നതു 'ഇടിച്ചു' എന്നായിപ്പോം.
ii) താലവ്യാകാരത്തിൽ പിന്നെ (വിറക്ക) 'വിറെ
ത്തു', എന്നതു 'വിറെച്ചു' എന്നായിപ്പോം.
iii) 'ഈ', 'എ', 'ഐ', 'യ', പ്രകൃതികളിൽ (ചീ
ക്ക) 'ചീച്ചു', (വെക്ക) 'വെച്ചു'; (കൈക്ക) 'കൈ
ച്ചു' , 'കച്ചു'; (മേയ്ക്ക) 'മേൕച്ചു', 'മേച്ചു'.

120. 'ടു' 'റു' എന്ന അബലകളിലും, 'ൾ', 'ൽ' എന്ന ബലക്രിയകളി
ലും 'തു' കാരം എങ്ങിനെ മാറിപ്പോകും?
'ടു' 'റു' എന്ന അബലകളിലും, 'ൾ' 'ൽ' എന്ന ബലക്രിയകളുലും 'തു' കാരം 'ട്ടു' 'റ്റു' എന്നായി
തീരും.
ഉ-ം. (നടു,) 'നട്ടു'; (കേൾക്ക) 'കേട്ടു'; (കൾക്ക, കക്ക) 'കട്ടു';
(അറു) 'അറ്റു'; (വില്ക്ക) 'വിറ്റു'.

121. തുകാരത്തോടു അനുനാസികം ചേരുന്നതും ഉണ്ടോ?
അനേകം അകൎമ്മകങ്ങളിൽ പ്രത്യേകം 'തു' കാ
രം, 'ന്തു' കാരമായി മാറും.
ഉ-ം. (വേകു) 'വെന്തു'; (നോകു), 'നൊന്തു', (പുകു) 'പുകുന്തു'. [ 42 ] 122. 'ന്തു' കാരം പല ക്രിയകളിലും എങ്ങിനെ ദുഷിച്ചു പോകും?
'ന്തു' കാരം പല ക്രിയകളിലും 'ന്നു' കാരമായ്വരും;
വിശേഷാൽ ഓഷ്ഠ്യം 'അ' പ്രകൃതികളിൽ തന്നെ.
ഉ-ം. (നികക്ക), 'നികന്നു'; കിടക്ക, 'കിടന്നു', 'പരന്നു', 'പിറ
ന്നു', 'ചുമന്നു', 'അളന്നു', 'വിശന്നു' ഇത്യാദിയുമുണ്ടു.

123. താലവ്യാന്തമുള്ളവറ്റിൽ 'ന്തു' കാരം എങ്ങിനെ മാറിപ്പോകും?
താലവ്യാന്തമുള്ളവറ്റിൽ 'ന്തു' കാരം 'ഞ്ഞു' കാര
മായി പോകും.
ഉ-ം. (കരി) 'കരിഞ്ഞു'; (ചീ) ചീഞ്ഞു (പായ്) 'പാഞ്ഞു', (മേ
യ്) 'മേഞ്ഞു'; (തോയ്) 'തോഞ്ഞു'.

124. രലാദി പ്രകൃതികളിൽ എങ്ങനെ മാറും?
രലാദി പ്രകൃതികളിൽ താഴെ പറഞ്ഞ പ്രകാരം
മാറും.
i.) 'ർന്തു' 'ന്നു' എന്നായ്പോകും.
ഉ-ം. (ചേർ) 'ചേൎന്നു', 'തകൎന്നു'.
ii.) 'ൽന്തു' 'ന്നു' എന്നായ്പോകും.
ഉ-ം. (ചെൽ) 'ചെന്നു', (കൊൽ) 'കൊന്നു.'
iii), 'ൻന്തു' (ന്റു) 'ന്നു', എന്നായ്പോകും.
ഉ-ം. (തിൻ) 'തിന്നു', (എൻ) 'എന്നു'.
iv.) 'ൾന്തു' 'ണ്ടു' എന്നായ്പോകും.
ഉ-ം. (ആൾ) 'ആണ്ടു', (വീഴു്) 'വീണ്ടു', (കൊൾ) 'കൊണ്ടു'.
v.) 'ഴുന്തു' 'ണു', 'ണ്ണു' എന്നായ്പോകും. ഉ-ം. (ആഴു) 'ആണു' (ഉമിഴു്) 'ഉമിണ്ണു', (പുകിഴു്) 'പുകണ്ണു' (=പു
കൾന്നു).

125. ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉണ്ടൊ?
ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉ
ണ്ടു; ചില വികാരങ്ങളെ ചുരുക്കിപ്പറയാം.
ഉ-ം. (കൺ) 'കണ്ടു', (ചാ) 'ചത്തു', (വാ) 'വന്നു', (വെതു) 'വെന്തു'
(നോ) 'നൊന്തു', (നില്ക്കു) 'നിന്നു', (എഴുന്നീല്ക്കു) 'എഴുന്നീറ്റു',
(പുകു) 'പുക്കു', (മികു) 'മിക്കു', (തകു) 'തക്കു'. [ 43 ] 126. ത്രിപുരുഷന്മാരെ ഭൂതകാലത്തിൽ എങ്ങനെ പറയുന്നു?

ലിംഗം പ്ര: പു: മ: പു: ഉ: പു:
ഏകവചനം. പു: കണ്ടാൻ കണ്ടായ കണ്ടേൻ
സ്ത്രീ: കണ്ടാൾ
ന: കണ്ടതു
ബഹുവചനം. പു: കണ്ടാർ കണ്ടീർ കണ്ടോം (?)
സ്ത്രീ:
ന: കണ്ടവ

ഇതു പാട്ടിൽ മാത്രം നടപ്പു; ഇപ്പോളുള്ളവർ എ
ല്ലാപുരുഷലിംഗവചനങ്ങൾക്കും 'കണ്ടു', 'പോ
യി' എന്നിങ്ങനെ പറയുന്നു.

വിധി.

127. വിധി എന്നതു എന്തു?
വിധി (1) നിയോഗിക്കുന്നതും (2) അപേക്ഷി
ക്കുന്നതും ആകുന്ന രൂപം തന്നെ.
ഉ-ം 1. 'പൊ', 'വാ',
2. 'തരുവിൻ', 'ചൊൽവിൻ'.

128. ഏകവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?
ഏകവചനത്തിലെ മദ്ധ്യമപുരുഷവിധിക്കു ക്രി
യയുടെ പ്രകൃതി മതി.
ഉ-ം. 'പൊ', 'വാ', 'ഇരു', 'പറ', 'നില്ലു', 'നൽകു'.

129. ബഹുവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?
ക്രിയാപ്രകൃതിയോടു ‘വിൻ' (ബലപ്രകൃതിക
ളോടു'പ്പിൻ') ചേൎന്നിട്ടു ബഹുവചനത്തിലെ മ
ദ്ധ്യമപുരുഷവിധി ഉളവാകും. [ 44 ] ഉ-ം. 'വരുവിൻ', 'പോവിൻ', 'ഇരിപ്പിൻ'; 'നോക്കുവിൻ', 'ഇ
രിക്കുവിൻ' എന്നരൂപങ്ങളും കാണാം.
അനാസികങ്ങളോടു 'മിൻ' വരും.
ഉ-ം. 'കാണ്മിൻ'.

130. ഉത്തമപ്രഥമപുരുഷന്മാൎക്കു വിധിയായുള്ളതു എന്തു രൂപം?
ഉ-ം. ഞാൻ 'പോകട്ടെ' അതു 'വരട്ടെ' എന്ന വിധിരൂപം തന്നെ.
ഇതിന്നു നിമന്ത്രണരൂപം എന്നു പേരുണ്ടു.

അപൂൎണ്ണ ക്രിയ.

I. ഭാവരൂപം.

131. ഭാവരൂപം എത്രവിധമുള്ളതു?
പഴയ ഭാവരൂപം പുതിയ ഭാവരൂപം എന്നീര
ണ്ടുണ്ടു.

132. പഴയ ഭാവരൂപം എങ്ങിനെ?
ക്രിയാപ്രകൃതിയോടു (ബലക്രിയയാൽബല
പ്രകൃയോടു) 'അ' പ്രത്യയംവന്നാൽ പഴയ ഭാ
വരൂപം തന്നെ.
ഉ-ം. 'ആക', 'ആക്ക', 'പറയ', 'കൊടുക്ക'.
സ്വരം പരമായാൽ ഈ അകാരം ലോപിച്ചു
പോകിലുമാം.
ഉ-ം. 'ആകെ'= 'ആക+എ'.

133. പുതിയ ഭാവരൂപം എങ്ങിനെ?
പ്രകൃതിയോടു (ബലക്രിയയാൽ ബലപ്രകൃ
തിയോടു) കകാരം ചേൎന്നിട്ടു പുതിയ ഭാവരൂപം
ഉണ്ടാകുന്നു.
ഉ-ം. 'കൊള്ളുക', 'കൊടുക്കുക', 'പറക'. [ 45 ] II. ക്രിയാനാമം.

134. ക്രിയാനാമം എന്നതു എന്തു?
ക്രിയയുടെ പ്രയോഗവും നാമത്തിന്റെ പ്ര
യോഗവും കലൎന്നിട്ടു, ഒരു ക്രിയയെ അറിയിക്കു
ന്നതു തന്നെ ക്രിയാനാമം.

135. ഇതിന്റെ രൂപം എത്ര വിധം?
ഒന്നാമതിന്നു പുതിയ ഭാവരൂപം തന്നെ.
ഉ-ം. 'അടിക്ക', 'ആക്കുക'.
രണ്ടാം ക്രിയാനാമം പ്രകൃതിയോടു 'കൽ', (ബ
ലപ്രകൃതിയായാൽ, 'ക്കൽ') ചേൎക്കയാൽ തന്നെ
ഉണ്ടാക്കാം.
ഉ-ം. 'ചെയ്കൽ', 'കൊടുക്കൽ'.

136. ക്രിയാനാമം ഏതു പ്രകാരത്തിൽ ക്രിയക്കൊക്കും, ഏതുപ്രകാര
ത്തിൽ നാമത്തിന്നൊക്കും?
ക്രിയാനാമം, ആഖ്യയും കൎമ്മവും ഉള്ളതു കൊ
ണ്ടു ക്രിയക്കൊക്കുകയും വിഭക്തിയുള്ളതു കൊ
ണ്ടും ആഖ്യയായ്നില്ക്കുന്നതു കൊണ്ടും നാമത്തി
ന്നൊക്കുകയും ചെയ്യും.
ഉ-ം. അവൻ നിന്നെ 'അടിക്കയാൽ'; നീ എന്നെ രാജ്യത്തിൽ
നിന്നു പുറത്താ 'ക്കുക' വേണ്ടു നൃപ.
ഒന്നാമത്തെ ഉദാഹരണത്തിൽ 'അടിക്കയാൽ'
എന്ന ക്രിയാനാമം 'അവൻ' എന്ന ആഖ്യയെ
ആശ്രയിക്കുകയും 'നിന്നെ' എന്ന കൎമ്മത്തെ ഭ
രിക്കയും ചെയ്യുന്നതു കൊണ്ടു ക്രിയക്കു ഒക്കുന്നു. അതി
ന്നു തൃതീയ വിഭക്തിയുള്ളതുകൊണ്ടു നാമ
ത്തിന്നും ഒക്കുന്നു. രണ്ടാമത്തെ ഉദാഹരണത്തിൽ
'ആക്കുക' എന്ന ക്രിയാനാമത്തിന്നു 'നീ' എന്ന [ 46 ] ആഖ്യയും 'എന്നെ' എന്ന കൎമ്മവും ഉള്ളതാക
കൊണ്ടു ക്രിയക്കു ഒക്കുന്നു. 'വേണ്ടു' എന്ന ക്രി
യക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ നില്ക്കു
കയും ചെയ്ക കൊണ്ടു നാമത്തിന്നും ഒക്കുന്നു.

III. ക്രിയാന്യൂനങ്ങൾ.

137. ക്രിയാന്യൂനം (വിനയേച്ചം) എന്നുള്ളതു എന്തു?
വേറൊരു ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയ തന്നെ ക്രിയാന്യൂനം (വിനയേ
ച്ചം.)
ഉ-ം. 'അതു പോയ്പോയി', എന്ന വാചകത്തിൽ രണ്ടാമത്തെ
'പോയി' എന്നുള്ളതു പൂൎണ്ണ ഭൂതകാലം തന്നെ; ഒന്നാമത്തെ
'പോയ്' എന്നുള്ളതു ക്രിയാന്യൂനം; 'കൊല്ലുവാൻ വരുന്നു' എ
ന്നവാചകത്തിൽ 'കൊല്ലുവാൻ' എന്നതിന്റെ അൎത്ഥം 'വരു
ന്നു' എന്ന പദത്താൽ അത്രെ പൂൎണ്ണമായ് വരുന്നതു; അതു കൊണ്ടു 'കൊല്ലുവാൻ' എന്നതു ക്രിയാന്യൂനം എന്നു സ്പഷ്ടം.

138. ഭൂതകാലത്തിന്റെ ക്രിയാന്യൂനത്തിന്നുഎന്തുരൂപം കൊള്ളാം?
ഭൂതകാലത്തിന്റെ ക്രിയാന്യൂനത്തിന്നു ഭൂതരൂ
പമത്രെ; ഒടുക്കത്തെ സ്വരം ഉച്ചാരണത്തിലും എ
ഴുത്തിലും കഴിയുന്നേടത്തോളം ചുരുങ്ങി പോകും.
ഉ-ം. 'ആയ്ക്കൊണ്ടു', ഇതിൽ 'ആയ്' എന്നുള്ളതു ഭൂതക്രിയാന്യൂ
നം; 'വന്നെടുത്തു', ഇതിൽ 'വന്നു' എന്നതു ഭൂതക്രിയാന്യൂനം;
'വായിച്ചു കൂടാ', 'വായിച്ചൂടാ' ഇതിൽ വായിച്ചു' എന്നതു ഭൂത
ക്രിയാന്യൂനം; 'ആയി', 'വന്നു', എന്ന പൂൎണ്ണ ഭൂതങ്ങൾ ന്യൂന
ത്തിൽ 'ആയ്', 'വന്നു്' എന്നിങ്ങിനെ ചുരുങ്ങിപ്പോയി.

139. ഭാവിയുടെ ക്രിയാന്യൂനത്തിന്റെ രൂപം എങ്ങനെ?
രണ്ടാം ഭാവിയോടു 'ആൻ', പ്രത്യയം ചേൎന്നു
ഭാവിയുടെ ക്രിയാന്യൂനം ഉണ്ടാകും. [ 47 ] ഉ-ം. 'ആകുവാൻ', 'ആവാൻ', അറിവാൻ', 'തിന്മാൻ' ഇവ
കൾ, രണ്ടാം ഭാവികളായ, 'ആകു', 'ആവു', 'അറിവു', 'തിന്മു'
എന്നവകളോടു 'ആൻ' പ്രത്യയം ചേൎക്കയാൽ ഉണ്ടായവ ത
ന്നെ.

140. വത്തമാനക്രിയാന്യൂനം ഉണ്ടൊ?
വൎത്തമാനക്രിയാന്യൂനം ഉണ്ടു; രൂപം വൎത്ത
മാനത്തോടു ഒക്കും. ഇതു പിന്തുടരുന്ന 'ഉണ്ടു' 'ഇ
ല്ല' എന്നുള്ള സഹായക്രിയകളോടു ചേൎന്നു വരും.
ഉ-ം. 'പോകുന്നുണ്ടു', 'വരുന്നുണ്ടു', 'ചെയ്യുന്നുണ്ടു', 'പോകുന്നി
ല്ല', 'വരുന്നില്ല', ചെയ്യുന്നില്ല'; ഇതിൽ പോകുന്നു്, വരുന്നു്,
ചെയ്യുന്നു്, എന്നവ വൎത്തമാനക്രിയാന്യൂനങ്ങൾ എന്നു സ്പ
ഷ്ടം.

ശബ്ദന്യൂനം.

141. ശബ്ദന്യൂനം (പേരെച്ചം) എന്നുള്ളതു എന്തു?
പിന്തുടരുന്ന നാമത്താൽ അൎത്ഥം പൂൎണ്ണമായ്വരു
ന്ന അപൂൎണ്ണക്രിയ തന്നെ ശബ്ദന്യൂനം.
ഉ-ം. 'വരുന്ന ആൾ', 'പോയ കുട്ടി' എന്നീരണ്ടു വാചകങ്ങ
ളിൽ 'വരുന്ന', 'പോയ', എന്നവകളുടെ അൎത്ഥങ്ങൾ പിൻ തുടരു
ന്ന 'ആൾ', 'കുട്ടി' എന്നവകളാൽ അത്രെ പൂൎണ്ണമായ്വരുന്നതു;
അതുകൊണ്ടു 'വരുന്ന', 'പോയ' എന്നുള്ള ക്രിയകൾ ശബ്ദന്യൂന
ങ്ങൾ അത്രെ.

142. വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു എ
ങ്ങിനെ?

വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉ
ണ്ടാകുന്നതു ക്രിയാന്യൂനത്തോടു 'അ' എന്ന പ്ര
ത്യയം ചേരുകയാൽ തന്നെ. [ 48 ]
ക്രിയാ
ന്യൂനം
ശബ്ദ
ന്യൂനം
ക്രിയാ
ന്യൂനം
ശബ്ദ
ന്യൂനം
ആകുന്നു് +അ =ആകുന്ന പുകുന്നു് +അ =പുകുന്ന
ആയ് +അ =ആയ (ആ
കിയ)
പുക്കി +അ =പുക്കിയ
(പുക്ക)
കൊടുക്കുന്നു് +അ = കൊടുക്കുന്ന വെളുക്കുന്നു് +അ =വെളുക്കുന്ന
കൊടുത്തു് +അ =കൊടുത്ത വെളുത്തു് = വെളുത്ത

143. 'അ' എന്നുള്ള ശബ്ദന്യൂനപ്രത്യയം കാലപ്രത്ര്യയം കൂടാതെ ചേ
ൎക്കുന്നതുണ്ടൊ?
'അ' എന്നുള്ള ശബ്ദന്യൂനപ്രത്യയം കാലപ്ര
ത്യയം കൂടാതെ ചില പഴയ ഊനക്രിയകളോടു
ചേൎക്കുന്നതുണ്ടു; ആവക ക്രിയകൾ ക്രിയാഭാവം
വിട്ടു, നാമങ്ങളുടെ ഗുണലക്ഷണാദികൾ മാത്രം,
പ്രവൃത്തിച്ചതിനാൽ, കാലഭേദം ഇല്ലാതായ്പോ
യതുകൊണ്ടു, കാലപ്രത്യയങ്ങൾ കൂടാതെ നടക്കു
ന്നു; ഇങ്ങിനെയുള്ള രൂപത്തിന്നു അകാലക ശ
ബ്ദന്യൂനമെന്നു പറയാം.
ഉ-ം. 'നല്ല', 'വല്ല', 'പഴയ'.

144. ഭാവിയുടെ ശബ്ദന്യൂനം എങ്ങിനെ?
രണ്ടു ഭാവിയുടെ ശബ്ദന്യൂനങ്ങളും അകാരം കൂ
ടാതെ പ്രയോഗിക്കുന്നു.
i.) ഉ-ം. (ഒന്നാം ഭാവി) 'ആകും കാലം', 'ആംപോൾ', 'കൊടു
ക്കും നേരം'; ഇവയിൽ, 'ആകും', 'ആം', 'കൊടുക്കും' എന്ന ക്രി
യകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.
ii.) (രണ്ടാം ഭാവി) 'ആവോളം', 'പോവോളം', 'മരിപ്പോരു
വൻ' ഇവയിൽ 'ആ (വു)' 'പോ (വൂ'), 'മരിപ്പു' എന്ന ക്രിയ
കൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ. [ 49 ] 144. ശബ്ദന്യൂനങ്ങളാൽ ക്രിയാപുരുഷനാമങ്ങളും ഉണ്ടാകുന്നുവൊ?
ഉണ്ടാകും; അവറ്റിൽ ചിലവ താഴെ കാണിച്ചിരിക്കുന്നു.

വൎത്തമാനം ഭൂതം ഭാവി
നടക്കുന്നവൻ നടന്നവൻ നടക്കുവവൻ
നടക്കുന്നവൾ നടന്നവൾ നടക്കുവവൾ
നടക്കുന്നതു നടന്നതു നടക്കുവതു
നടക്കുന്നവർ നടന്നവർ നടക്കുവവർ (നടപ്പോർ)
നടക്കുന്നവ നടന്നവ നടക്കുവവ (നടപ്പോർ)

വിഭക്തിഭേദങ്ങളും ധരിക്കും.

145. ഇങ്ങിനത്തെ ത്രികാലക്രിയാപുരുഷനാമത്തിന്റെ നപുംസകത്തിന്നു രൂപം ഒന്നു തന്നെയൊ?
ക്രിയാപുരുഷനാമത്തിന്റെ നപുംസകത്തിൽ 'അതു' എന്നതും, 'ഇതു' എന്നതും
വരും. പാട്ടിൽ 'ഉതു'* എന്നതും നടക്കുന്നു. [ 50 ] ഉ-ം. 'അകലുന്നിതു', 'വന്നിതു', 'ആവിതു', 'അറിയുന്നിതു'; 'തീ
ൎന്നിതു', 'പോവുതു.
ഇവറ്റിൽ അനുഭവം ചിലപ്പോൾ ത്രികാല
ങ്ങളിലെ പൂൎണ്ണക്രിയയോടൊക്കും;
'ഒന്നു' എന്നതു ചേൎത്താൽ ശബ്ദന്യൂനത്താലു
ണ്ടായ നപുംസക ക്രിയാപുരുഷനാമത്തിന്നു
കൊള്ളാം.
ഉ-ം. ഏ: വ: 'ഇടുന്നൊന്നു', 'ചെയ്തൊന്നു', 'ഇരിപ്പൊന്നു'.
ബ: വ: 'ഇരുന്നോ ചിലവ', 'ഇരിപ്പോ ചിലവ'.

സംഭാവനാനുവാദകങ്ങൾ.

147. സംഭാവന എന്നതു എന്തു?
ഇന്നതു സംഭവിച്ചാൽ മറ്റൊന്നു സംഭവി
ക്കും എന്നുള്ള ഭാവത്തിൽ വരുന്ന അപൂൎണ്ണക്രി
യാരൂപം തന്നെ സംഭാവന.

148. ഒന്നാം സംഭാവന എങ്ങിനെ ഉണ്ടാകും?
ഭൂതത്തിന്റെ ക്രിയാന്യൂനത്തോടു 'ആൽ' (=ആ
കിൽ) ചേരുന്നതിനാൽ ഒന്നാം സംഭാവന ഉ
ണ്ടാകും.
ഉ-ം. 'ആയാൽ', 'ഊതിയാൽ', (=ഊതിനാൽ,) 'പുക്കാൽ',
'കൊടുത്താൽ'.

149. രണ്ടാം സംഭാവന എങ്ങിനെ ഉണ്ടാകും?
ഒന്നാം ക്രിയാനാമത്തോടു 'ഇൽ' എന്നുള്ള സ
പ്തമി പ്രത്യയം ചേരുന്നതിനാൽ രണ്ടാം സംഭാ
വന ഉണ്ടാകും; അകാരം ലോപിച്ചു പോകും.
ഉ-ം. 'ആകിൽ', 'വരികിൽ', 'ചൊൽകിൽ', 'കൊടുക്കിൽ', അ
തിൻവണ്ണം 'ഒന്നുകിൽ' എന്നു പറയാം.

150. അനുവാദകങ്ങൾ എങ്ങിനെ ഉണ്ടാകും? [ 51 ] ഒന്നാം സംഭാവനയോടു 'ഉം' അവ്യയം ചേ
ൎത്താൽ ഒന്നാം അനുവാദകവും, രണ്ടാം സംഭാവ
നയോടു 'ഉം' അവ്യയം ചേൎത്താൽ രണ്ടാം അനു
വാദകവും ഉണ്ടാകും.
i) ഉ-ം. (ഒന്നാം അനുവാദകം) 'ആയാലും', 'കൊടുത്താലും'.
ii.) (രണ്ടാം അനുവാദകം) 'ആകിലും', 'ഈടുകിലും' (=ഈ
ടിലും), 'കൊടുക്കിലും', (= കൊടുക്കുവിലും, കൊടുക്കൂലും), 'ഇ
രിക്കിലും', (+ഇരിപ്പൂലും), 'ആയിനും' (ആനും), 'ഏനിനും'
(ഏനും), എന്നും കേൾക്കുന്നു. *

നിഷേധക്രിയ.

151. നിഷേധക്രിയ (മറവിന) എന്നതു എന്തു?
നിഷേക്രിയ (മറവിന) എന്നതു ക്രിയയു
ടെ അൎത്ഥത്തെ നിഷേധിക്കുന്ന രൂപം തന്നെ.

152. നിഷേധകാലങ്ങൾ എത്രയുണ്ടു?
നിഷേധകാലം സൂക്ഷ്മത്തിൽ കേവലം ഒന്നെ
ഉള്ളു; ഭാവി തന്നെ.
ഉ-ം. 'ആകാ', 'വരാ', 'അറിയാ', 'നില്ലാ', (നില്ക്കാ) 'ഇരാ', 'ഇ
രിയാ', 'ഇരിക്കാ', ,നടക്കാ'.

153. നിഷേധത്തിലും ത്രിപുരുഷന്മാർ നടക്കുമൊ?
നിഷേധത്തിലും ത്രിപുരുഷന്മാർ നടക്കും.
ഉ-ം. [ 52 ]

ഏകവചനം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
പു:
സ്ത്രീ:
ന:

അറിയാൻ
അറിയാൾ
അറിയാതു
അറിയാ
അറിയായ അറിയേൻ
ബഹുവചനം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
പു: അറിയാർ അറിയീർ (?) അറിയം (?)
സ്ത്രീ:
ന: അറിയാ

153. നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടൊ?
(a) നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടു; ഒ
ന്നിന്റെ രൂപം ഒരു ഭേദവും കൂടാതെയുള്ള പൂൎണ്ണ
നിഷേധത്തിന്റെ രൂപം പോലെ നടക്കുന്നു.
ഉ-ം. 'കൊല്ലാക്കുല', നേടാപ്പൊൻ' ഇത്യാദികളിൽ 'കൊല്ലാ',
'നേടാ' എന്നുള്ളവ നിഷേധശബ്ദന്യൂനങ്ങൾ അത്രെ.
(b) ൟ ശബ്ദന്യൂനത്തിൽനിന്നു ജനിക്കുന്ന
നപുംസകൈകവചനക്രിയാപുരുഷനാമം പൂ
ൎണ്ണ ക്രിയയായും നടക്കും.
ഉ-ം. 'അതുവരാതു', 'മഴവിടാതു', 'അതുതട്ടാത്തു', (തട്ടാത്തതു).

154. രണ്ടാം നിഷേധശബ്ദന്യൂനം എങ്ങിനെ?
രണ്ടാം നിഷേധശബ്ദന്യൂനം പൂൎണ്ണനിഷേധ
ത്തോടു 'ത' 'ത്ത' ചേൎക്കയാൽ ഉ
ണ്ടാകുന്നതു തന്നെ. [ 53 ] ഉ-ം. 'വരാത,' 'വരാത്ത'.
ഇവയിൽനിന്നുണ്ടാകുന്ന ക്രിയാപുരുഷനാമ
ങ്ങൾ 'വരാത്തവൻ,' 'വരാത്തവൾ,' 'വരാത്തതു,'
'വരാത്തവർ,' 'വരാത്തവ' എന്ന രൂപത്തിൽ ത
ന്നെ നടക്കും.

156. നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടൊ?
നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടു. ഒന്നാമ
ത്തേതു, മേൽപറഞ്ഞ നിഷേധ പൂൎണ്ണക്രിയ
യോടു 'തെ' പ്രത്യയവും, രണ്ടാമത്തെതു 'ഞ്ഞു'
പ്രത്യയവും ചേൎക്കുന്നതിനാൽ ഉണ്ടാകും.
ഉ-ം. 'വരാതെ', 'ചെയ്യാതെ', 'നില്ലാതെ', 'നില്ക്കാതെ', 'ഗ്രഹി
യാതെ', 'വരാഞ്ഞു' ഇത്യാദി.

157. വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടൊ?
വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടു; മ
ലയാളികൾ മേൽപറഞ്ഞ നിഷേധ പൂൎണ്ണക്രിയ
യോടു 'ഇന്നു' എന്ന പ്രത്യയം ചേൎത്തിട്ടു ഒരു
വൎത്തമാനത്തെ നിൎമ്മിച്ചിരിക്കുന്നു.
ഉ-ം. 'വരായിന്നു', 'അറിയായിന്നു', എന്നീരൂപങ്ങൾ തന്നെ; അ
വ പിന്നെത്തതിൽ 'വരായുന്നു', അറിയായുന്നു, വരാഞ്ഞു,
'അറിയാഞ്ഞു' എന്നു വന്നു.
ഇങ്ങിനെ ഇതിൽനിന്നൊരു പൂൎണ്ണക്രിയയു
ണ്ടായി. [ 54 ] 158. ക്രിയയുടെ രൂപമാല പറക.

ക്രിയാമാല.
അപൂൎണ്ണക്രിയ. അനുസരണം.
വൎത്തമാനം ഭൂതം 1. ഭാവി 2. ഭാവി
ഭാവരൂപം ചെയ്ക
ക്രിയാനാമം ചെയ്ക
ക്രിയാപുരുഷനാമം ചെയ്യുന്നവൻ ഇത്യാദി ചെയ്തവൻ ഇത്യാദി ചെയ്യുവവൻ ഇത്യാദി
ക്രിയാന്യൂനം ചെയ്യുന്ന് ചെയ്തു് ചെയ്വാൻ
ശബ്ദന്യൂനം ചെയ്യുന്ന ചെയ്ത ചെയ്യും ചെയ്യു, ചെയ്യൂ
സംഭാവന ചെയ്താൽ ചെയ്കിൽ
അനുവാദകം ചെയ്താലും ചെയ്കിലും
[ 55 ]
അപൂൎണ്ണം. നിഷേധം.
വൎത്തമാനം ഭൂതം ഭാവി
ഭാവരൂപം ചെയ്യായ്ക
ക്രിയാനാമം ചെയ്യായ്ക
ക്രിയാപുരുഷനാമം ചെയ്യാവുന്നവൻ ഇത്യാദി ചെയ്യാത്തവൻ ഇത്യാദി ചെയ്യാവവൻ ഇത്യാദി
ക്രിയന്യൂനം ചെയ്യാഞ്ഞു ചെയ്യായ്വാൻ
ചെയ്യാതെ
ശബ്ദന്യൂനം ചെയ്യായുന്ന ചെയ്യാഞ്ഞ ചെയ്യാ
ചെയ്യാത
ചെയ്യാത്ത
സംഭാവന ചെയ്യാഞ്ഞാൽ ചെയ്യായ്കിൽ
അനുവാദകം ചെയ്യായ്കിലും ചെയ്യാഞ്ഞാലും
[ 56 ]
പൂൎണ്ണം അനുസരണം.
വചനം ലിംഗപുരുഷങ്ങൾ വൎത്ത: ഭൂ: 1. ഭാ: 2. ഭാ: വിധി
ഏ: വ: ഉ: പു: ചെയ്യുന്നു ചെയ്തു ചെയ്യും ചെയ്വു ചെയ്യട്ടെ
മ: പു: ചെയ്
പു: പ്ര: ചെയ്യട്ടെ
സ്ത്രീ: പ്ര: ചെയ്യട്ടെ
ന: പ്ര: ചെയ്യട്ടെ
ബ: വ: ഉ: ചെയ്യട്ടെ
മ: ചെയ്വിൻ
പ്ര: പു: സ്ത്രീ: ചെയ്യട്ടെ
;;: ന:
[ 57 ]
പൂൎണ്ണം നിഷേധം.
വചനം. ലിംഗപുരുഷങ്ങൾ. വൎത്ത: ഭൂ: 1. ഭാ: 2. ഭാ: വിധി.
ഏ: വ: ഉ: പു: ചെയ്യായുന്നു ചെയ്യാഞ്ഞു ചെയ്യായ്വു ചെയ്യാ ചെയ്യായ്വിൻ
മ: പു:
പ്ര: പു:
: സ്ത്രീ:
;; ന:
ബ: വ: ഉ: ചെയ്യായ്യിൻ
മ:
പ്ര: പു: സ്ത്രീ:
,,: ന:
[ 58 ] 159. ഊന ക്രിയകൾ എന്നതു എന്തു?

ത്രികാലങ്ങൾ ഒട്ടൊഴിയാതെ നടന്നു കാണാത്ത
ക്രിയകൾ തന്നെ ഊനക്രിയകൾ.

160. അവറ്റിൻ വിവരം എങ്ങിനെ?
എൻ, ഉൾ, ഇൽ, അൽ, വെൺ, തകു, മികു, മു
തലായവ ഊനക്രിയകൾ തന്നെ.

161. എൻ ധാതു (=പറ, വിചാരിക്ക) വിന്നു ശേഷമായ്വന്നിട്ടുള്ള
ക്രിയാരൂപങ്ങൾ ഏവ?
അവ താഴെ കാണിച്ചവ തന്നെ.

അപൂൎണ്ണം പൂൎണ്ണം
വൎത്തമാനം ഭൂതം ഭാവി ഭൂ: 1. ഭാവി
ഭാവരൂപം എന, അന എന്നു
എന്നാർ
എന്നും
എന്മർ
ക്രിയാനാമം എന്ക
ക്രി: പു: നാമം എന്നവൻ ഇ എന്മതു
ക്രി:ന്യൂ: എന്നു [ത്യാദി എന്മാൻ
ശ:ന്യൂ: എന്ന ,,
സംഭാവന എന്നാൽ എങ്കിൽ
അനുവാദകം എന്നാലും എങ്കിലും

162. 'ഉൾ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
'ഉൾ' ധാതുവിനു ‘ഉണ്ടു' വൎത്തമാനകാലവും,
'ഉള്ള' എന്ന ഭൂതശബ്ദന്യൂനവും അല്ലാതെ, മറ്റു
വേറെ ക്രിയാരൂപങ്ങൾ ഇല്ല, എന്നാൽ അതി
ന്നു പകരമായി 'ഉണ്ടാകു' എന്ന സമാസക്രി
യയിൽ നിന്നുണ്ടായ രൂപങ്ങൾ കൊള്ളാം; സം
ഭാവനക്കു പകരം ഉണ്ടു+എങ്കിൽ എന്ന രണ്ടു
പദങ്ങൾ കൂടി നടക്കും. [ 59 ] 163. നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ ഏവ?
'ഇൽ' 'അൽ' എന്നവ നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ തന്നെ.

164. 'ഇൽ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
അവ താഴെ കാണിച്ചവ തന്നെ.

അപൂൎണ്ണം പൂൎണ്ണം
വൎത്തമാനം ഭൂതം ഭാവി വൎത്ത: ഭൂ: 1 ഭാ:
ഭാവരൂപം ഇല്ലായ്ക ഇല്ലായിന്നു ഇല്ലാഞ്ഞു ഇല്ലാ, ഇല്ല, ഈല
ക്രിയാനാമം ഇല്ലായ്ക, ഇല്ലായ്മ
ക്രിയാപു: നാമം ഇല്ലാത്തവൻ ഇല്ലാ
തവൻ ഇത്യാദി
ക്രിയാന്യൂനം ഇല്ലാഞ്ഞു ഇല്ലായ്വാൻ
ശബ്ദന്യൂനം ഇല്ലാത, ഇല്ലാത്ത
ഇല്ലാഞ്ഞ

,,
സംഭാവന ഇല്ലാഞ്ഞാൽ ഇല്ലായ്കിൽ
അനുവാദകം ഇല്ലാഞ്ഞാലും ഇല്ലായ്കിലും

165. 'അൽ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഉണ്ടൊ?
'അൽ' ധാതുവിനു, 'ഇൽ' ധാതുവിനുള്ള രൂപങ്ങൾ മാത്രമെ. [ 60 ] 166. 'വെൺ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
'വെൺ' ധാതുവിന്നു ശേഷമായ്വന്നിട്ടുള്ള ക്രി
യാരൂപങ്ങളിൽ വേണം എന്ന ഒന്നാം ഭാവി ഒ
ന്നു തന്നെ പ്രമാണം. വൎത്തമാനപ്രയോഗ
ത്തിൽ തന്നെ ഇതു നടക്കുന്നു; 'വേണുകിൽ',
എന്ന സംഭാവനയും 'വേണുകിലും' എന്ന അ
നുവാദകവും കൂടെ ചിലപ്പോൾ കാണും; മറ്റു
രൂപങ്ങൾക്കു പകരം 'വേണ്ടു' എന്നതിൽനിന്നു
ണ്ടായ രൂപങ്ങൾ ഉപയോഗിച്ചു വരുന്നു.

167. 'തകു', 'മികു' എന്ന ധാതുക്കൾക്കു ശേഷമായ്വന്നിട്ടുള്ള ക്രിയാ
രൂപങ്ങൾ ഏവ?
'തകു' 'മികു' എന്ന ധാതുക്കൾക്കു 'തകും', 'മികും' എന്ന ഒന്നാം ഭാവിയും, 'തകൂ', 'മികൂ' എന്ന രണ്ടാം
ഭാവിയും 'തക്ക', 'മിക്ക' എന്ന ഭൂതശബ്ദന്യൂന
വും മാത്രം ഉണ്ടു.

168. ശേഷം ചില ഊനക്രിയകൾ ഉണ്ടൊ?
i.) ചില ഊനക്രിയകൾ ഉണ്ടു 'പോൽ' ധാതു,
ഇതിന്റെ ഒന്നാം ഭാവിപോലും; ക്രിയാനാമവും
ഭാവരൂപവും പോല, പോല (വെ); ഇതുകൂടാതെ
ഇതിന്നു മറ്റൊരു രൂപങ്ങളും ഇല്ല, പക്ഷെ
'ഒരു പോലെ', 'ഉണ്ടുപോൽ' മുതലായവയിലെ
'പോൽ' എന്നുള്ളതു 'ചൊൽ' എന്നതിന്റെ രൂപ
ത്താൽ വരുന്ന ശുദ്ധനാമം തന്നെ.
ii.) മേൽ ധാതു; ഇതിന്റെ രണ്ടാം ഭാവി 'മേ
ലു' നിഷേധഭാവി 'മേലാ', നിഷേധക്രിയാനാ
മം, 'മേലായ്ക' ശേഷിക്കുന്നു. [ 61 ] iii.) 'അരുതു' എന്നുള്ളതു അരു ധാതുവിന്റെ നപുംസകം എങ്കിലും നിഷേധക്രി
യയുടെ മിക്കരൂപങ്ങളിലും പ്രയോഗിച്ചു വരുന്നു.
അതിന്റെ രൂപം താഴെ കാണിച്ചതു തന്നെ.

അപൂൎണ്ണം പൂൎണ്ണം
വൎത്തമാനം ഭൂതം ഭാവി വൎത്ത
മാനം
ഭൂതം
ഭാവരൂപം അരുതായ്ക അരുതായിന്നു അരുതാഞ്ഞു
അരുതായ്മ
ക്രിയാനാമം അരുതായ്ക
അരുതായ്മ
ക്രിയാപുരുഷനാമം അരുതാത്തവൻ ഇത്യാദി
ക്രിയാന്യൂനം അരുതാതെ അരുതായ്വാൻ
അരുതാഞ്ഞു
ശബ്ദന്യൂനം അരുതാത
അരുതാത്ത
അരുതാഞ്ഞു
സംഭാവന അരുതാഞ്ഞാൽ അരുതായ്കിൽ
അനുവാദകം അരുതാഞ്ഞാലും അരുതായ്കിലും
[ 62 ] 169. ഉറു ധാതു എങ്ങിനെ?

ഉറു ധാതുവിന്നു ക്രിയാന്യൂനം ('ഉറ്റു'); ശബ്ദ
ന്യൂനം ('ഉറ്റ') എന്നീ രണ്ടും കാണും.

170. 'ഇറു', 'തറു' മുതലായവറ്റിന്നു എന്തുണ്ടു?
'ഇറു'. 'തറു' മുതലായവറ്റിന്നു ക്രിയാന്യൂന
ങ്ങൾ ഉണ്ടു.
ഉ-ം 'ഇറ്റു' (ഉറ്റു) നോക്കി; 'തറ്റു' പോയി.

171. ശേഷമുള്ള ഊനക്രിയകളുണ്ടൊ?
മേൽ പറഞ്ഞ ഊനശുദ്ധക്രിയകൾ കൂടാതെ,
നാമങ്ങളുടെ ഗുണലക്ഷണങ്ങൾ മുതലായ വി
ശേഷണങ്ങൾ കാണിക്കുന്നതിനായ്വരുന്ന അ
നേക പഴയ ഊനക്രിയകൾ ഉണ്ടു. ഇവ ക്രി
യ കാണിക്കുന്ന ഭാവത്തെ വിട്ടതുകൊണ്ടു മി
ക്കവാറും ഭൂതഭാവിശബ്ദന്യൂനങ്ങളും ഭൂതക്രിയാ
ന്യൂനവും ഭാവരൂപവും പഴയ ക്രിയാനാമങ്ങളും
ക്രിയാപുരുഷനാമങ്ങളും എന്നീരൂപങ്ങൾ മാത്ര
മെ ഉള്ളു. ചിലപ്പോൾ ഈ രൂപങ്ങളിലും ചി
ലതു പോയ്പൊയിട്ടു കാണും. ഇവറ്റിൽ, 'നൽ',
'ചെവ്', (=ചെം) 'വെൾ', 'വൽ', 'പെരു', 'ചെ
റു', 'കുറു', 'ഇള', 'മുതു', 'പുതു', 'പഴ', 'കടു' ഇത്യാ
ദി പ്രധാനം.

അവ്യയങ്ങൾ.

172. അവ്യയം എന്നതു എന്തു?
നാമത്തിന്നും ക്രിയക്കും വരുന്നപ്രകാരം അ
ക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാത്ത പദം
തന്നെ അവ്യയം. [ 63 ] 173. ശുദ്ധാവ്യയങ്ങൾ ഏവ?
'ഉം', 'ഓ', 'ഏ', 'ഈ' (അല്ലീ എന്നതിൽ) എ
ന്നിങ്ങിനെ ചിലതു ശുദ്ധാവ്യയങ്ങൾ തന്നെ.

174. അനുകരണ അവ്യയങ്ങൾ ഏവ?
'ഹേ', 'ഹാ', 'ഹോ', 'അയ്യൊ', 'ചീ', 'കൂ', 'ഒം',
'ഉവ്വ', 'കളകള', 'കിലികിലി' എന്നുതുടങ്ങിയുള്ളവ
സംബോധന, ആശ്ചൎയ്യം, ധിക്കാരം, മുതലായ ഭാവവികാരങ്ങളെ വൎണ്ണിക്കുന്ന ശബ്ദങ്ങൾ അ
നുകരണ അവ്യയങ്ങൾ തന്നെ.

175. വേറെ അവ്യയങ്ങൾ ഉണ്ടൊ?
സംസ്കൃതാവ്യയങ്ങൾ മലയാളത്തിൽ വളരെ
പ്രയോഗിക്കുന്നുണ്ടു.
ഉ-ം. പുനർ, അപി, സദാ, അഥവാ, അന്യഥാ, പ്രതി, ഉപരി,
യദാ, തദാ, കദാ, തത്ര, കുത്ര, കുത്രചിൽ, അഥ, തഥാ, ഏകദാ,
കദാചിൽ, കേചന, ഭ്രയഃ, നൂനം, മുഹുഃ, ദൃഢം മുതലായവ.

176. രൂപഭേദംവരുന്ന ചിലപദങ്ങൾ അവ്യയങ്ങളായി നടക്കു
ന്നില്ലയൊ?
രൂപഭേദം വരുന്ന ചില പദങ്ങൾ അവ്യയങ്ങ
ളായി നടക്കുന്നില്ല; അവ്യയം രൂപഭേദം വരാത്ത
പദം തന്നെ; അതുകൊണ്ടു, 'നേരം', 'അവിടെ',
'പോൾ', 'അങ്ങു', 'പിൻ', 'മുമ്പു' മുതലായവ
അവ്യയങ്ങൾ അല്ല; കാരണം, അവറ്റിന്നു
'നേരത്തോടു', 'അവിടെക്കു', 'പൊഴെക്കു', 'അ
ങ്ങുന്നു' (=അങ്ങിൽനിന്നു,) 'പിന്നിൽ', 'മുമ്പിൽ'
മുതലായ വിഭക്തി ഭേദങ്ങളുണ്ടു.

177. ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള പദം അവ്യ
യമായിരിപ്പാൻ പാടുണ്ടൊ?
ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള [ 64 ] പദം അവ്യയമായിരിപ്പാൻ പാടില്ല; അതുകൊ
ണ്ടു, 'ഇട്ടു', 'കൊണ്ടു', 'വേണ്ടി', 'കൂടി', 'പട്ടു',
'എന്നു', 'ആയി', മുതലായവ അവ്യയങ്ങൾ അ
ല്ല; കാരണം, അവ, 'ആകു', 'ഇടു' 'വേണ്ടു', ‘കൂടു',
'പടു', (=പെടു,) 'കൊള്ളു', 'എൻ', 'ആകു' എന്ന
ധാതുക്കളിൽ നിന്നുണ്ടായ ഭൂതക്രിയാന്യൂനങ്ങളും,
ഇപ്രകാരം ‘കൂട' എന്നതു 'കൂടു' എന്നതിന്റെ
ഭാവരൂപവും, 'മേല്പെട്ടു' എന്നതു 'മേല്പെടു' എന്ന
സമാസക്രിയയിൽനിന്നുണ്ടായ ഭൂതക്രിയാന്യൂ
നവും ആകുന്നു.

178. ഏതെങ്കിലും ഒരു വിഭക്തി അവ്യയമായിരിപ്പാൻ പാടുണ്ടൊ?
ഏതെങ്കിലും ഒരു വിഭക്തി അവ്യയമായിരി
പ്പാൻ പാടില്ല; അതുകൊണ്ടു 'മുന്നാലെ' എന്ന
തൃതീയയും, 'അന്നേക്കു', 'വരെക്കു’ എന്ന ചതു
ൎത്ഥികളും, 'ദൂരത്തു', 'അകത്തു' എന്ന അദേശരൂ
പങ്ങളും മറ്റും അവ്യയങ്ങളായിരിപ്പാൻ പാടില്ല.

179. അവ്യയങ്ങൾഅല്ലെന്നു തിരിച്ചറിവാനായി മറ്റെന്തു വഴിക
ളുണ്ടു?
i.) ഒരു ദ്വിതീയവിഭക്തിയെ ഭരിക്കുന്ന പദം അ
വ്യയം അല്ല; അതു സകൎമ്മകക്രിയയായിരിക്കും.
അതുകൊണ്ടു, 'കൊണ്ടു', വിശേഷിച്ചു', 'പോ
ലെ' എന്നവ അവ്യയങ്ങൾ അല്ല; കാരണം,
'രാമനെകൊണ്ടു' 'ദേവേന്ദ്രനെപോലെ', 'ലക്ഷ്മ
ണനെ 'വിശേഷിച്ചു' എന്നു പറഞ്ഞുവരു
ന്നുണ്ടു.
ii.) ഏതുപദങ്ങൾക്കു പ്രഥമവിഭക്തികൾ ആ
ഖ്യകളായി നില്ക്കുക്കുന്നുവൊ ആവക പദങ്ങൾ [ 65 ] അവ്യയങ്ങൾ അല്ല; അതുകൊണ്ടു 'അവൻ ഒഴി
കെ' എന്നതിലുള്ള 'ഒഴികെ' എന്നതു അവ്യയം
അല്ല; അതു 'ഒഴിയുന്നു' എന്ന ക്രിയയുടെ ഭാവ
രൂപം തന്നെ.

പദപരിഛ്ശേദനരീതി.

"ഇപ്പറഞ്ഞവറ്റിലേക്കു".

1. ഇ ചുട്ടെഴുത്തു.
2. പ 'ഇ' എന്ന താലവ്യസ്വരത്തിന്റെ പിന്നിൽ
വരുന്ന സന്ധിപ്രത്യയം.
3. പറ പ്രകൃതി.
4 & 5. ഞ്ഞു=ന്തു 'ൻ', സന്ധിപ്രത്യയം 'തു' ഭൂതകാലപ്രത്യയം
('പറ' എന്നതിന്റെ പിന്നെ വരുന്ന താലവ്യാ
കാരത്തിന്റെ പിന്നിൽ 'ന്തു' 'ഞ്ഞു' എന്നാ
യ്പോകും.)
6. (അ) പിൻവരുന്ന അകാരത്തിന്റെ മുമ്പിൽ ലോപിച്ചു
പോയ ശബ്ദന്യൂനപ്രത്യയം.
7. അ ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉ
പയോഗിച്ച ചുട്ടെഴുത്തു.
8. അറ്റു് ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉ
പയോഗിച്ച പ്രഥമപുരുഷനപുംസകപ്രതി
സംജ്ഞപ്രകൃതിയുടെ പ്രത്യയം.
9. ഇൽ സപ്തമിപ്രത്യയം.
10. ഏ സമാസപ്രത്യയം.
11. ക താലവ്യസ്വരത്തിന്റെ പിന്നിൽ വരുന്ന ദ്വി
ത്ത്വസന്ധി അക്ഷരം.
12. കു ചതുൎത്ഥിപ്രത്യയം.
[ 66 ] വ്യാകരിക്കേണ്ടുന്നരീതി.¶

ഒരു ബ്രാഹ്മണൻ യാഗം ചെയ്വാൻ ആട്ടിനെ
മേടിച്ചു കൊണ്ടു പോകുമ്പോൾ, വഴിയിൽ വെച്ചു ക
ണ്ടാറെ, ദുഷ്ടന്മാർ പലരും കൂടി ബ്രാഹ്മണൻ ആട്ടി
നെ വിട്ടു പോകത്തക്കവണ്ണം ഒരു ഉപായം ചെയ്യേ
ണം എന്നു നിശ്ചയിച്ചു.

ഒരു ബ്രാഹ്മണൻ നാമം, സമാസം, പുല്ലിംഗം, ഏകവചനം,
പ്രഥമപുരുഷൻ, പ്രഥമവിഭക്തി. * (ഇതിൽ
'ഒരു' എന്നതു, 'ഒന്നു' എന്ന സംഖ്യാനാമത്തി
ന്റെ സമാസരൂപം.)
യാഗം നാമം, നപുംസകലിംഗം, ഏകവചനം, പ്രഥ
മപുരുഷൻ, പ്രഥമവിഭക്തി. †
ചെയ്വാൻ ക്രിയ, അബലം, സകൎമ്മകം, അനുസരണം,
അപൂൎണ്ണം, ഭാവിക്രിയാന്യൂനം, 'മേടിച്ചു' എന്ന
ക്രിയയാൽ പൂൎണ്ണം. ‡
ആട്ടിനെ നാമം, നപുംസകലിംഗം, ഏ. വ: പ്രഥമപുരു
ഷൻ, ദ്വിതീയ വിഭക്തി. §
മേടിച്ചു. ക്രിയ, ബ: സക: അനുസ: അപൂൎണ്ണം, തുവക
ഭൂതക്രി: ന്യൂ:'കൊണ്ടു' എന്ന ക്രിയയാൽ പൂൎണ്ണം¶¶¶¶¶¶¶.¶¶**
[ 67 ]
കൊണ്ടു. ക്രിയ, ബലം, 'പോകും' എന്ന ക്രിയയാൽ പൂ
ൎണ്ണം (മറ്റെല്ലാം 'മേടിച്ചു' എന്നതിനെ പോലെ.)
പോകും. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം
(ഒന്നാം) ഭാവി. ശബ്ദന്യൂനം, 'പോൾ' എന്ന
നാമത്താൽ പൂൎണ്ണം. *
പോൾ. നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി: †
വഴിയിൽ. നാമം, നപു: പ്രഥമപുരുഷൻ, ഏ: വ: സപ്ത
മിവിഭക്തി, 'കണ്ടു' എന്ന ക്രിയ എവിടെ വെ
ച്ചെന്നു കാണിക്കുന്നു.
വെച്ചു. ക്രിയ, ബ: ഇവിടെ അക: അനുസ:അപൂൎണ്ണം,
'തു'വക, ഭൂതക്രി: ന്യൂ: 'കണ്ടു' എന്ന ക്രിയയാൽ
പൂൎണ്ണം.
കണ്ട. ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു'
വക ഭൂത: ശ: ന്യൂ: 'ആറു' എന്ന നാമത്താൽ
പൂൎണ്ണം. ‡
ആറു. നാമം, നപു: ഏ: പ്ര: പു: പ്ര: വി:¶ §
എ. അവ്യയം, ശുദ്ധം.
ദുഷ്ടന്മാർ. നാമം, പു: ബ: പ്ര: പു: പ്ര: വി: **
പലർ. നാമം, പ്രതിസംഖ്യ, പു: ബ: പ്ര: പു: പ്ര: വി:
ദുഷ്ടന്മാർ' എന്നതിനോടു അരസമാസത്തിൽ വ
രുന്നതു.
ഉ-ം. അവ്യയം, ശുദ്ധം.
കൂടി. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം,
'ഇ' വക, ഭൂതക്രിയാന്യൂനം, പിന്തുടരുന്ന 'നിശ്ച
യിച്ചു' എന്ന ക്രിയയാൽ പൂൎണ്ണം.‖
[ 68 ]
ബ്രാഹ്മണൻ. നാമം, പു: ഏ: വ: പ്ര: പു; പ്ര: വി: *
ആട്ടിനെ. നാമം, നപു: ഏ: വ: പ്ര: പു: ദ്വിതീയ വിഭ
ക്തി, 'വിട്ടു' എന്ന ക്രിയയുടെ കൎമ്മം.
വിട്ടു. ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു'
വക ഭൂതക്രി: ന്യൂ: 'പോക' എന്നതിനാൽ
പൂൎണ്ണം. †
പോക. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം ക്രി
യാനാമം. ‡
തക്ക. ക്രിയ, ഊനം, ('തകു' ധാതു) അബ: അക:
അനുസ: അപൂൎണ്ണം, ശബ്ദന്യൂനം, 'വണ്ണം' എ
ന്ന നാമത്താൽ പൂൎണ്ണം.
വണ്ണം. നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി. ¶§
'തക്ക' എന്ന ശബ്ദന്യൂനത്തിന്റെ പൂൎണ്ണം.
ഒരുഉപായം നാമം, സമാസം, നപു: ഏ: വ: പ്ര: പു: പ്ര:
വി: *** ('ഒരു' മുമ്പെത്തെ വണ്ണം തന്നെ.)
ചെയ്യ=(ചെയ്ക) ക്രിയ, അബ: സക: അനുസ: അപൂൎണ്ണം,
ക്രിയാനാമം. ‖
വേണം. ക്രിയ, ഊനം, (വെൺധാതു) അബ: സക:
അനുസ: പൂൎണ്ണം, ഭാവികാലം.**
[ 69 ]
എന്നു. ക്രിയ, അബ: സക: അനുസ: അപൂ: 'തു'
വക, ഭൂതക്രിയാന്യൂനം 'നിശ്ചയിച്ചു' എന്ന ക്രി
യയാൽ പൂൎണ്ണം. *
നിശ്ചയിച്ചു. ക്രിയ, ബ: (ഇവിടെ അക:) അനുസ: പൂൎണ്ണം,
'തു' വക, ഭൂതം, പുല്ലിംഗം, ബ: വ: പ്ര: പു: ¶ †

പദജനനം.

180. ധാതു എന്നതു എന്തു?
പദം ആദ്യത്തിൽ ഏതു മൂലാക്ഷരക്കൂട്ടത്തിൽനി
ന്നു ജനിക്കുന്നുവൊ, ആ മൂലാക്ഷരക്കൂട്ടം തന്നെ
ധാതു.

181. ഈ മലയാളത്തിൽ നടക്കുന്ന പദങ്ങളുടെ ഉൽപത്തി എത്ര
വിധം ഉള്ളതു?
പദങ്ങൾ ഉത്ഭവിച്ചതു രണ്ടു വിധത്തിൽ അ
ത്രെ. ചിലതു 'ദേശ്യം' ചിലതു പരദേശഭാഷക
ളിൽനിന്നുവന്ന 'അന്യദേശ്യം' എന്നിങ്ങിനെ
രണ്ടു വിധം ഉള്ളതു.

182. ദേശ്യങ്ങൾ എങ്ങിനെ?
ഉ-ം. 'തല', 'നീ', 'തീ', 'വാ' മുതലായവ ദേശ്യ
ങ്ങൾ തന്നെ.

183. അന്യദേശ്യങ്ങൾ എത്ര വിധം?
അന്യദേശ്യങ്ങൾ പലവിധമുള്ളവ.
i.) ഉ-ം. 'ജലം', 'മദ്യം', 'കർണ്ണം', 'നയനം' മുതലായവ സംസ്കൃ
തശബ്ദങ്ങളിൽനിന്നു വന്നവ.
ii.) 'കത്തു', 'ചുക്കാൻ', 'വക്കത്തു', 'സായ്പു', 'ബദൽ' മുതലായവ
അറബിഭാഷയിൽനിന്നു വന്നവ. [ 70 ] iii.) 'ചേല', 'ബീബി', 'ഹുണ്ടി', (ഉണ്ടിക) തുടങ്ങിയുള്ളവ ഹിന്തു
സ്താനി ശബ്ദങ്ങൾ തന്നെ.
iv.) 'പിന്താരിക്ക', 'പേരക്ക', 'ലേലം' മുതലായവ പോൎത്തുഗീ
സ്സു വാക്കുകൾ തന്നെ.
v.) 'ആസ്പത്രി', 'റിപ്പോട്ട', 'അക്ടു' മുതലായ ഇങ്ക്ലീഷ് നാമ
ങ്ങൾ തന്നെ.

184. അന്യദേശ്യങ്ങളിൽ ഏതു കൂട്ടം മുഖ്യമായതു?
അന്യദേശ്യങ്ങളിൽമുഖ്യമായതുസംസ്കൃതത്തിൽ
നിന്നു വന്ന ശബ്ദങ്ങൾ തന്നെ.

185. സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ എത്രവിധം?
സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ 'ത
ത്സമം', 'തത്ഭവം' എന്നീരണ്ടു വിധം ഉള്ളതു.

186. തത്സമം എന്തു?
സംസ്കൃതപ്രകൃതിയോടു സമമായുള്ള പ്രകൃതി
യുള്ള വാക്കു തത്സമം തന്നെ.
ഉ-ം. 'മുഖം', 'ജ്യേഷ്ഠൻ', 'ഢക്ക', 'വൎഷം', 'നിൎവ്വാഹം' മുതലാ
യവ.

187. തത്ഭവം എന്തു?
സംസ്കൃതശബ്ദത്തിൽനിന്നുത്ഭവിച്ചു ഒരോപ്ര
കാരത്തിൽ ദുഷിച്ചു പോയ വാക്കു തന്നെ തത്ഭവം.
ഉ-ം. 'മുകം', 'ഏട്ടൻ', 'ചേട്ടൻ', 'ഉടക്കു', 'വരിഷം', 'നിറുവാ
ഹം' മുതലായവ.

188. തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴിക്കൊരു ചട്ടം ഇല്ലയൊ?

തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴി പലപ്രകാരം
ഉള്ളതാകകൊണ്ടു സംക്ഷേപിച്ചു പറവാൻ പ്ര
യാസം; ഈ താഴെ കാണിച്ചിരിക്കുന്ന ഉദാഹ
രണങ്ങളെ വിചാരിച്ചു കൊണ്ടു അതിന്റെ ക്രമം
പഠിക്കണം. [ 71 ]
തത്ഭവം. തത്സമം.
(a) ഇടവം. ഋഷഭം.
കനം. ഘനം.
കിരീയം. ഗൃഹം.
കേമം. ക്ഷേമം.
ചങ്കു. ശംഖം.
ചന്തി, സന്ധു. സന്ധി.
ചാത്തൻ. ശാസ്താവു.
ചാത്തം. ശ്രാദ്ധം.
ചാരം. ക്ഷാരം.
തണ്ടു. ദണ്ഡം.
തമിഴു. ദ്രാവിഡം.
തീവു. ദ്വീപം.
തോണി. ദ്രോണി.
(b) അത്തം. ഹസ്തം.
അന്തി. സന്ധ്യ.
ആയിരം. സഹസ്രം.
ൟയം. സീയം.
ൟഴം. സിംഹളം (സീഹളം.)
തിരു, തൃ. ശ്രീ.
വാദ്ധ്യായൻ. ഉപാദ്ധ്യായൻ.
(c) അരചൻ. രാജാവു.
ഇരവതി. രേവതി.
ഉരുവു, ഉരു. രൂപം.
ഉലകം, ഉലകു. ലോകം.
(d) ചൂതു. ദ്യൂതം.
(e) രായൻ. രാജാവു.
നാഴി. നാഡി.
പക്കം. പക്ഷം.
പന്തി (പത്തു.) പങ്ക്തി.
[ 72 ]
തത്ഭവം. തത്സമം.
(f) ഏണി. ശ്രേണി.
തൈ. സസ്യം.
പേയി. പിശാചം.
(g) അരക്കു. ലാക്ഷ.
പല്ലക്കു. പൎയ്യങ്കം.
(h) അനിഴം. അനുഷം.
ആയിലിയം. ആശ്ലേഷം.
എമൻ. യമൻ.
നുകം. യുഗം.
പിച്ചള. പിത്തള.
കാളം. കാഹളം.

നാമജനനം.

189. ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു എങ്ങിനെ?
ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു ക്രിയാ
ധാതുവിൽനിന്നു തന്നെ.
ഉ-ം. 'മിന്നു' എന്നതിൽനിന്നു 'മീൻ' (= മിന്നുന്നതു.)
'കുതി' എന്നതിൽനിന്നു 'കുതിര' (=കുതിച്ചുചാടുന്നതു.) എന്നിവ
കൾ ഉണ്ടായി.
ഇതു കൂടാതെ അനേകം നാമങ്ങൾ പണ്ടു ക്രി
യാനാമങ്ങളായെടുത്തുവന്നവ ഇപ്പോൾ ക്രിയാ
ഭാവം വിട്ടു ശുദ്ധനാമങ്ങളായ്പോയി.
ഉ-ം. 'അടുക്കൽ', 'തുപ്പൽ', 'അരികേ', (=അരിക+എ).

190. പണ്ടെത്തെ ക്രിയാനാമങ്ങൾക്കു 'ക', 'ക്ക', 'കൽ', 'ക്കൽ'
എന്ന രൂപങ്ങളല്ലാതെ വേറെ ഉണ്ടൊ?
പണ്ടെത്തെ ക്രിയാനാമങ്ങൾക്കു 'ക', 'ക്ക', 'കൽ',
'ക്കൽ' എന്ന രൂപങ്ങളല്ലാതെ വേറെ ചിലതു
ണ്ടു; അവ താഴെ കാണിച്ചവ തന്നെ. [ 73 ]

1. ധാതു സ്വരദീൎഘത്താൽ
ഉണ്ടാക്കിയതു.
തീൻ, ഊൺ, ചൂടു, പോർ, കേടു,
വേറു, പാടു.
2. അ, അം, അൻ, അൽ,
അർ, ഇർ, മ, ഇ എന്ന
പ്രത്യയങ്ങളാൽ ഉണ്ടാക്കി
യ്തു.
നില, വക, അകലം, കള്ളം, തു
പ്പൽ, അടുക്കൽ, ഓൎമ്മ, തോല്മ,
പശിമ, പൊടി.
3. തൽ, ത, തം, തി, എ
ന്ന പ്രത്യയങ്ങളാലുണ്ടാ
ക്കിയ ഭൂതരൂപങ്ങൾ.
മീത്തൽ, പാച്ചൽ, ചീത്ത, ചേൎച്ച,
നടത്തം, വെളിച്ചം, കൊയ്ത്തു, ഓ
ത്തു, പാട്ടു, മാറ്റു, പൊറുതി, പ
കുതി.
4. വു, അവു, വി, പ്പു എ
ന്ന പ്രത്യയങ്ങളാൽ ഉണ്ടാ
ക്കിയ ഭാവരൂപങ്ങൾ.
അറിവു, ചാവു, നോവു, ഒപ്പു, പി
റപ്പു, വേൾവി, കളവു, ചെലവു,
പിറവി.

191. ക്രിയയിൽനിന്നുത്ഭവിച്ച മറ്റും ചില ശുദ്ധനാമങ്ങൾ പറക.
അനേകം പഴയ ക്രിയാപുരുഷനാമങ്ങൾ ക്രിയാ
ഭാവം വിട്ടു ശുദ്ധനാമങ്ങളായി നടന്നു വരുന്നു.
ഉ-ം. i.) അൻ പ്രത്യയത്താൽ, മൂപ്പൻ, വഴിപോക്കൻ, മടിയൻ,
ചതിയൻ, മൂക്കുപറിയൻ മുതലാവയും ഉണ്ടാകും.
ii.) 'ഇ' പ്രത്യയത്താൽ; പോറ്റി, കാണി, താന്തോന്നി, മരം
കയറി, നായാടി, വാതംകൊല്ലി, ആളക്കൊല്ലി, കുന്നുവാഴി
മുതലായവയും ഉണ്ടാകും. [ 74 ] 192. തദ്ധിതനാമങ്ങൾ ഏവ?
നാമങ്ങളോടോരൊ പ്രത്യയങ്ങളെ ചേൎത്തുണ്ടാ
ക്കിയ നാമങ്ങൾ തന്നെ തദ്ധിതനാമങ്ങൾ.

193. പുരുഷതദ്ധിതനാമങ്ങളെ എങ്ങിനെ ഉണ്ടാക്കും?
അൻ, ഇ, ത്തി എന്ന പ്രത്യയങ്ങളെ ചേൎത്തിട്ടു
പുരുഷതദ്ധിതനാമങ്ങളെ ഉണ്ടാക്കും.
ഉ-ം. (കൂൻ) 'കൂനൻ', 'കൂനി'; (മല) 'മലയൻ', 'മലയി'; (തീവു)
'തീവൻ', 'തീയൻ', 'തീയ്യത്തി'.

194. 'അവൻ' ('ആൻ', 'ഓൻ') 'അവൾ', 'അവർ', ('ആർ', 'ഓർ')
മുതലായ പ്രതിസംജ്ഞകളെയും ചേൎക്കാമൊ?
അവൻ' ('ആൻ', 'ഓൻ') 'അവൾ', 'അവർ',
('ആർ', 'ഓർ')
മുതലായ പ്രതിസംജ്ഞകളെയും
ചേൎക്കാം.
ഉ-ം. 'വാനവർ', 'വാനോർ', 'കാട്ടവർ', 'ദൂരത്തോൻ', 'എവിട
ത്തോൻ', 'എങ്ങോർ', 'കത്തനാർ', 'അടിയാർ', 'പെണ്മണിയാൾ',
'മൈക്കണ്ണാൾ' ഇത്യാദി.

195. 'ഏ' പ്രത്യത്താലുള്ള സമാസരൂപം (216 എന്ന പോലെ)
തദ്ധിതങ്ങളിൽ കൂടെ കൊള്ളാമൊ?
'ഏ' പ്രത്യയം തദ്ധിതങ്ങളിലും കൊള്ളാം.
ഉ-ം. 'പിന്നേയവൻ', 'പിന്നേവർ', 'പിന്നേവറ്റിങ്കൽ', 'മുന്നേ
വൻ', 'മുന്നേതു', 'പണ്ടേതു', 'തെക്കേതു', 'അങ്ങേയവർ', 'അങ്ങേതു',
'അകത്തേതു', 'പിന്നേത്തതു', 'മുമ്പിലേവ', 'അഗ്രത്തിങ്കലേവ',
'നമ്മുടേതു', 'തന്റേതു', 'അവരേതു'.

196. വേറെ തദ്ധിതരൂപങ്ങളും ഉണ്ടൊ?

തദ്ധിതരൂപങ്ങൾ വേറയും ഉണ്ടു. 'ആൾ',
'ആളി', 'ആളൻ', 'ആളം' എന്നവ ചേൎക്കുന്നതി
നാൽ ഉണ്ടാകുന്നവ സമാസം തന്നെയെങ്കിലും
തദ്ധിതങ്ങളായും കൊള്ളിക്കാം. [ 75 ]
മലയാളം മലയാളൻ മലയാളി
കാട്ടാളൻ കൂട്ടാളി
കമ്മാളർ
വില്ലാൾ വില്ലാളി

197. ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യയം എങ്ങിനെ?
ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യ
യങ്ങൾ 'മ' 'ത്തനം' എന്നവ തന്നെ.
ഉ-ം. 'അടിമ', 'ആണ്മ', 'കോന്മ', 'കോയ്മ', 'മലയായ്മ', ('മല
യാഴ്മ',) 'കള്ളത്തനം' മുതലായവ.

198. സംസ്കൃതതദ്ധിതപ്രത്യയങ്ങളിൽ മുഖ്യമായവ ഏവ?
i.) 'വൽ’, ‘മൽ';
ഗുണവാൻ, (പു.) ഗുണവതി (സ്ത്രീ), ഗുണവത്തു(ന,) ബുദ്ധിമാൻ,
ബുദ്ധിമതി, ബുദ്ധിമത്തു.
ii.) 'ശാലി',
ധൈൎയ്യശാലി (=ധൈൎയ്യവാൻ) അറിവുശാലി.
iii.) 'കാരൻ', 'കാരി', 'കാരം'.
ഉ-ം. 'പുരുഷകാരം', 'പുരുഷാരം', 'പൂജാരി', 'പണിക്കാരൻ',
'പണക്കാരൻ', 'കുതിരക്കാരൻ', 'വേലക്കാരൻ', 'പണക്കാരത്തി'
മുതലായവ.
iv.) 'ത്വം', 'ത', 'യം'.
ഉ-ം. 'പ്രഭുത്വം', 'ചങ്ങാതിത്വം', (ചങ്ങായിത്തം) 'ആണത്വം',
'ക്രൂരത', 'മൂഢത', 'ശൂരത', 'മൌഢ്യം' മുതലായ ഭാവനാമങ്ങൾ
തദ്ധിതങ്ങൾ അത്രെ.

ക്രിയാജനനം.

199. ക്രിയാധാതുവിന്നു എത്ര അക്ഷരങ്ങൾ പോരും?
ക്രിയാധാതുവിന്നു ഒന്നു രണ്ടു അക്ഷരങ്ങൾ
മതി. [ 76 ] ഉ-ം. 'കാ', 'ചാ', 'നൊ', 'പോ', 'മൂ', 'വാ', 'കൾ', 'ചെൽ',
'കൺ', 'വെൾ', 'ചെറു', (ചുറു,) 'പെരു', 'നീൾ', 'നെടു', 'കുറു',
'പഴ', 'നൽ', 'ചീ', 'പുതു', 'ചെ', (ചു) 'ചുടു', 'ചൊൽ'.

200. ഈ ധാതുക്കൾ തന്നെ ക്രിയാപ്രകൃതികളായി നടക്കുന്നുവൊ?
ഈ ധാതുക്കളിൽ ചിലതു ക്രിയാപ്രകൃതികളാ
യിട്ടു തന്നെ നടക്കുന്നു.
ഉ-ം. 'കായുന്നു', 'ചെൽ', 'ചീയും', 'ചുടുക' ഇത്യാദി.
ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കു
ന്നു എങ്കിലും അവറ്റിന്നു ഊനത വന്നു അപൂ
ൎണ്ണമായ ചിലരൂപങ്ങൾ മാത്രമെ ശേഷിക്കുന്നു
ള്ളു; ഈ വകയുടെ പ്രയോഗം അധികമായി
നാമങ്ങളെയും ക്രിയകളെയും വിശേഷിക്കു
ന്നതിൽ ഉണ്ടാകും.
i. (a.) 'നെടിയ'; (നെടിയമനുഷ്യൻ എന്നുള്ളതിലെ പോലെ.)
(b.) 'നെടും' (നെടുംപുര ,, ,, ,, )
(c.) 'നെടു'; (നെടുപട്ടം ,, ,, ,, )
ii. (a.) 'ചെറിയ' (ചെറിയകുട്ടി ,, ,, ,, )
(b.) 'ചെറും'; (ചെറുമ്പുൽ ,, ,, ,, )
(c.) 'ചെറു'; (ചെറുനാരങ്ങ ,, ,, ,, )
iii. (a.) പെരു ('പെരുതു;' =പെരിയതു എന്നുള്ളതിലെ പോലെ)
(b.) 'പെരും;' പെരുമ്പാമ്പു. ,, ,, )

201. ക്രിയാധാതുവിൽനിന്നു അധികമുള്ള ക്രിയാപ്രകൃതികൾ എങ്ങി
നെ ഉണ്ടാകും?
i.) ചിലതു ധാതുവിൻ ദീൎഘത്താൽ അത്രെ.
ഉ-ം. നിൾ=നീളുന്നു; കൺ=കാണുന്നു.
ii.) ചിലതു ധാതുവിനോടു ഓരൊ അക്ഷരങ്ങ
ളെ ചേൎക്കുന്നതിനാൽ പ്രകൃതിയായ്വരും.
ഉ-ം. ചാ, 'ചാകു' പൊ, 'പോകു'; വാ, 'വരു'; വെൾ, 'വെള'.
[ 77 ]

ധാതു പ്രകൃതി ധാതു പ്രകൃതി
i. നിൾ നീൾ h. വറു വറ്റു, വറൽ
പറു പാറു i. പഴ പഴകു
ii. പൊരു പോരു നൽ നൽകു
a. കുറു കുറ നൊ നോകു
b. തിർ തിരി ചാ ചാകു
പതു പതി പൊ പോകു
c. തൊടു തുടെ(ക്കു) j. പുതു പുതുക്കു
d. ചെറു ചുറുങ്ങു മൂ മൂക്കു
e. മുടു മുടന്തു കൾ കക്കു (=കൾക്കു)
f. തുൾ തുളുമ്പു വെൾ വെളുക്കുന്നു
g. തൊടു തുടരു കുറു കുറുക്കു
വാ വരു k. ചെവു ചുവക്ക

202. പുനരൎത്ഥക്രിയകൾ എങ്ങിനെ ജനിക്കുന്നു?
പുനരൎത്ഥക്രിയകൾ ജനിക്കുന്നതു ഒന്നാമതു
ധാതുവിനോട 'ങ്ങു' പ്രത്യയം ചേൎക്കയാൽ ത
ന്നെ.*
ഉ-ം. 'മിൻ', 'ഞൾ' എന്നവയിൽനിന്നു 'മിനുങ്ങു'; 'ഞളുങ്ങു' എ
ന്നവ ഉണ്ടായി;
രണ്ടാമതു ധാതുവിന്റെ ആവൎത്തനത്താൽ അത്രെ.
ഉ-ം. 'വെൾ', 'ചുടു,' 'നുറു,' 'കിറു' എന്നവയിൽനിന്നു 'വെളുവെ
ളുക്കു'; 'ചുടുചുടുക്കു'; 'നുറുനുറുങ്ങു'; 'കിറുകിറുക്കു' എന്നവ ഉണ്ടായി.

203. നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ ഉണ്ടൊ?
നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ അ
നേകം ഉണ്ടു; മിക്കതും ബലക്രിയകൾ തന്നെ. [ 78 ] i.) ഉകാരാന്തങ്ങളാൽ.
'ഒന്നു', 'വമ്പു', 'കല്ലു' എന്നവയിൽനിന്നു 'ഒന്നിക്കു', 'വമ്പിക്കു',
'കല്ലിക്കു' എന്നവയുണ്ടായി.
ii.) 'അം' അന്തങ്ങളാൽ.
'തേവാരം', 'മധുരം', 'പാരം' എന്നവയിൽനിന്നു 'തേവാരിക്കു',
മധൃക്കു', 'പാരിക്കു' എന്നവയുണ്ടായി.
iii.) 'അൻ' അന്തങ്ങളാൽ.
മദ്യപൻ എന്നതിൽനിന്നു 'മദ്യപിക്കു' എന്നതുണ്ടായി.
iv.) 'അ', 'ഇ', അന്തമുള്ള ഭാവനാമാന്തങ്ങളാൽ.
'ഒരുമ', 'ഓൎമ്മ', 'മറ', 'നില', 'തടി', 'മൊഴി' എന്നവയിൽ നി
ന്നു 'ഓൎമ്മിക്കു', 'മറ(യു)', 'മറെക്കു', 'നിലെക്കു', 'തടിക്കു',
'മൊഴി(യു)' എന്നവ ഉണ്ടായി.
v.) 'അൽ' അന്തങ്ങളാൽ.
'നിഴൽ', 'പൂതൽ’ എന്നവയിൽനിന്നു 'നിഴലിക്കു' 'പൂതലിക്കു'
എന്നവയുണ്ടായി.
vi.) 'ഇർ' അന്തങ്ങളാൽ.
'എതിർ', 'കുളിർ' എന്നവയിൽനിന്നു 'എതിൎക്കു'; 'കുളിൎക്കു' എന്ന
വയുണ്ടായി.

204. ഹേതുക്രിയകളുടെ ഉത്ഭവം എങ്ങിനെ?
അബലപ്രകൃതിയെ ബലപ്രകൃതി ആക്കുക
യാൽ തന്നെ ഒന്നാമത്തെ വക ഉണ്ടാകും.
ഉ-ം. ആകു, ‘ആക്കു';
അടങ്ങു, 'അടക്കു';
കെടു, 'കെടുക്കു';
വളർ, 'വളൎക്കു';
നന, 'നനെക്കു'.

205. രണ്ടാമത്തെ വക എങ്ങിനെ?
രണ്ടാമത്തെ വക 'ത്തു' ചേൎക്കയാൽ തന്നെ.
ഉ-ം. വരു, 'വരുത്തു';
വളർ, 'വളൎത്തു'; [ 79 ] പെടു (പെടുക്കു) 'പെടുത്തു';
വാടു, 'വാട്ടു';
കാൺ, 'കാട്ടു';
ആറു, 'ആറ്റു';
അകൽ, 'അകറ്റു';
തീൻ, 'തീറ്റു';
കായു, കാച്ചു.

206. മൂന്നാമത്തെവക എങ്ങിനെ?
മൂന്നാമത്തെ വക 'വി', 'പ്പി', 'ഇ' ചേൎക്കയാൽ
തന്നെ.
ഉ-ം. അറി, 'അറിവിക്കു'; 'അറിയിക്കു';
കാൺ, 'കാണ്പിക്കു'; കാണിക്കു;
ചൊൽ, 'ചൊൽവിക്കു'; ചൊല്ലിക്കു;
കാ, 'കാപ്പിക്കു';
ഒ, 'ഒപ്പിക്കു'.

207. എല്ലാ ധാതുവിന്നും ഒരു ഹേതുക്രിയ തന്നെയൊ ഉള്ളതു?
എല്ലാ ധാതുവിന്നും ഒരു ഹേതുക്രിയ തന്നെയല്ല
ഉള്ളതു; പലപ്രകാരത്തിലും ഉണ്ടാകും.
ഉ-ം നട, 'നടത്തു'; നടത്തിപ്പിക്കു;
വരിക, 'വരുത്തു' വരുവിക്കു.
ഒരു ഹേതുക്രിയയിൽനിന്നു മറെറാരു ഹേതുക്രി
യയെ ഉണ്ടാക്കാം.
ഉ-ം 'നടത്തിപ്പിക്കു', 'വരുത്തിപ്പിക്കു'.

208. സംസ്കൃതനാമങ്ങളിൽനിന്നു ക്രിയകൾ ഉത്ഭവിക്കുന്നതു എ
ങ്ങിനെ?
i.) അമന്തങ്ങളായ സംസ്കൃതനാമങ്ങളിൽനിന്നു
പ്രത്യേകം ബഹുവിധത്തിലും ക്രിയകൾ ഉത്ഭ
വിക്കും. [ 80 ] ഉ-ം. താമസം, 'താമസിക്കു'; ഭോഗിക്കു';
'ആശ്രയിക്കു', 'ആശ്രിക്കു;'
ii.) ഇകാരാന്തമുള്ള നാമങ്ങളിൽനിന്നു.
ഉ-ം വിധി, 'വിധിക്കു'; 'സൃഷ്ടിക്കു' ഇത്യാദി.
iii.) 'അനം' എന്നന്തമുള്ള നാമങ്ങളിൽനിന്നു.
ഉ-ം. മോഷണം, 'മോഷണിക്കു'.
പലതിലും 'അനം' ലോപിച്ചുപോകും.
ഉ-ം വൎദ്ധനം, 'വൎദ്ധിക്കു', അൎപ്പണം, 'അൎപ്പണിക്കു', 'അൎപ്പിക്കു'.
iv.) 'താ' എന്ന കൎത്തൃ നാമത്തിൽനിന്നു.
ഉ-ം. മോഷ്ടാ, 'മോഷ്ടിക്കു'.

സമാസിതങ്ങൾ.

209. സമാസിതം എന്നതു എന്തു?
ഒന്നിൽ അധികം പദങ്ങൾ ചേരുകയാൽ ഒര
ൎത്ഥം തന്നെ ജനിക്കുന്നതിന്നു സമാസിതം
എന്നു പേർ; ആദ്യത്തിൽ വരുന്ന പദത്തിന്നു
പൂൎവ്വപദമെന്നും, അതിൻ വഴിയെ വരുന്ന
പദത്തിന്നു പരപദം എന്നും പറയാം.

210. സമാസിതനാമത്തിൽ പൂൎവ്വപദത്തിന്റെ രൂപം എങ്ങിനെ?
അധികം നാമങ്ങളിൽ, സമാസത്താൽ ചേരുന്ന
പൂൎവ്വപദം പ്രകൃതിയായാലും മതി.
ഉ-ം. 'തീക്കൽ', 'നരിപ്പൽ', 'മഴക്കാലം', 'പെൺകുല', 'ഉൾത്താർ',
'രാക്കൺ', 'പിലാവില' എന്നിവറ്റിൽ 'തീ', 'നരി', 'മഴ',
'പെൺ', 'ഉൾ', 'രാ', 'പിലാ' എന്നീപ്രകൃതികൾ സമാസത്തി
ന്റെ പൂൎവ്വപദം ആകുന്നു.

211. പൂൎവ്വപദം എപ്പോഴും നാമം തന്നെ ആയിരിക്കേണം എ
ന്നുണ്ടൊ?
പൂൎവ്വപദം എപ്പൊഴും നാമം തന്നെ ആയിരി
ക്കേണം എന്നില്ല; ഭൂതക്രിയാന്യൂനവും ആയി
രിക്കാം.
[ 81 ] ഉ-ം. 'അടിച്ചുതളി', തീണ്ടിക്കുളി.'

212. 'അൻ', 'അം' എന്നന്തമുള്ള നാമങ്ങൾ സമാസിതനാമത്തി
ന്റെ പൂൎവ്വപദമാകുന്നതു എങ്ങിനെ?
'അൻ', 'അം' എന്നന്തമുള്ളനാമങ്ങൾ സമാസി
തത്തിന്റെ പൂൎവ്വപദമാകുന്നതു 'ൻ', 'ം' എന്ന
വ ലോപിച്ചു പോകുന്നതിനാൽ തന്നെ.
ഉ-ം. 'മരക്കലം', 'കാട്ടാളപതി.'
'ൻ', 'ം', ലോപിക്കാത്തതും ഉണ്ടു.
ഉ-ം. 'ചേരമാൻനാടു', 'മുഴംകാൽ', 'കുളങ്ങര'.

213. 'അൻ', 'അം' ലോപിക്കും ദിക്കിൽ സ്വരം പരമായാൽ എ
ങ്ങിനെ?
'അൻ', 'അം' ലോപിക്കും ദിക്കിൽ സ്വരം പരമാ
യാൽ അതിന്നു പലപ്രയോഗങ്ങൾ ഉണ്ടു.
ഉ-ം. 'നീല അഞ്ജനം', 'കലവറ', 'മദയാന', 'വെളിച്ചെണ്ണ',
'കൃഷ്ണാട്ടം'.
സ്വരം പരമാകുന്ന ചിലദിക്കിൽ 'ൻ', 'ം' ലോ
പിക്കുന്നില്ല.
ഉ-ം. 'പണയമോല', 'രാമനാട്ടം'.*

214. സമാസിതനാമത്തിൽ ആഗമം കൂടെ പ്രയോഗിക്കുന്നുണ്ടൊ?
'അൻ', 'അം', 'ൻ', 'ം' ഈ ആഗമങ്ങൾ കൂടെ
സമാസിതനാമത്തിൽ നടപ്പു.
ഉ-ം. 'തെക്കൻ കാറ്റു', 'പൊന്നെഴുത്തൻ ചേല', 'മലമ്പുലി',
'പനങ്കുല', 'പൂന്തേൻ', 'ചുണ്ടങ്ങ് (=ചുണ്ടൻ കായി).

215. ആദേശരൂപത്തിന്റെ പ്രയോഗം സമാസിതനാമത്തിൽ പൂ
ൎവ്വപദമായ്നടക്കുമൊ? [ 82 ] ആദേശരൂപത്തിന്റെ പ്രയോഗം സമാസിത
നാമത്തിൽ പൂൎവ്വപദമായി പലപ്രകാരത്തിൽ
നടക്കും.
ഉ-ം. 'കൂവളത്തില', 'വങ്കാട്ടാന',
'ആറ്റുവെള്ളം', 'ൟഴദ്ദ്വീപു',
'കിഴക്കിമ്പുറം', 'ആട്ടിമ്പാൽ'.

215. 'ഏ' പ്രത്യയവും കൂടെ ആഗമമായ്വരുമൊ?
'ഏ' പ്രത്യയം സമാസത്തിൽ പലവിധത്തി
ലും ആഗമമായ്വരും.
ഉ-ം. 'നാലു നാളേപ്പണി', 'ഓരാണ്ടത്തേ അനുഭവം', 'അന്ന
ത്തേ രാത്രി', 'മുമ്പെത്തേപ്പോലെ', 'രാവിലത്തേ ഭക്ഷണം.'

216. ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരുന്നതിൽ ഏതെ
ങ്കിലും വിശേഷം ഉണ്ടൊ?
ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരു
ന്നതിന്നു വിശേഷം ഉണ്ടു; 'മ', 'അ', 'അം', 'ക്കം',
'പു', 'പ്പു' മുതലായ ഭാവനാമം ജനിപ്പിക്കുന്ന
പ്രത്യയങ്ങൾ ലോപിച്ചു വെറും ധാതു മാത്രം
ചേരും.
ഇപ്പറഞ്ഞപ്രകാരം നന്മ (=നൽമ) എന്നുള്ളതു
സമാസത്തിൽ 'നൽ' എന്നു നടക്കും.
ഉ-ം 'നൽകുളം', 'നൽചെറുക്കൻ',
'വമ്പു' എന്നതു 'വൻ' എന്നു വരും.
ഉ-ം. 'വങ്കടൽ', 'വങ്കാടു', 'വന്മല' ഇത്യാദി.*

217, ധാതുസ്വരത്തിന്നു ഭേദം വരുമൊ?
ധാതുസ്വരം ദീൎഘിച്ചു പോകിലുമാം. * [ 83 ] ഉ-ം. 'ചേവടി', 'കാരീയം', 'പേരാൽ', 'ആരുയിർ'.

219. ഇങ്ങിനെയുള്ള ധാതുവിന്നു ആഗമം വരുമൊ?
ഇങ്ങിനെയുള്ള ചില ധാതുവിന്നു 'അം', 'ഇൻ'
എന്നുള്ള സമാസ പ്രത്യയങ്ങൾ ആഗമമായ്വരും.
ഉ-ം. 'ഇളന്തല' (=ഇളം തല,) കരിങ്കൽ, (=കരിൻകൽ.) *

220. സമാസത്തിൽ ദ്വിത്വം വരുമൊ?
ദേശ്യസമാസങ്ങളിൽ പൂൎവ്വപദം (52) പറഞ്ഞ
സംഗതികളിലല്ലാതെ സ്വരാന്തമാകട്ടെ, യരലാ
ദ്യന്തം ആകട്ടെ ആയിരുന്നാൽ വരുന്ന ഖരങ്ങ
ളിൽ ദ്വിത്വമായ്വരുന്നതുമാം.

221. സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേണമൊ?
സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേ
ണ്ട; സമാസിതനാമത്തിൽ എത്ര പദങ്ങൾ ഇരു
ന്നാലും അവയെല്ലാം ഒന്നാക്കി എടുത്തു വ്യാകരി
ക്കേണ്ടതാകുന്നു.
ഉ-ം. 'സാമദാനാദി ശ്രീമന്നീതിശാസ്ത്രകൎത്താക്കൾ' എന്നതിനെ
വിഭാഗിച്ചു വ്യാകരിക്കേണ്ട—എന്നാൽ മുഴുവനും കൂടെ ഒരു സ
മാസനാമമായെടുത്തു വ്യാകരിക്കേണ്ടതാകുന്നു.

222. നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാകരിക്കുന്നതിനെ
കുറിച്ചു വല്ലതും പറവാനുണ്ടൊ?
നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാക
രിക്കുന്നതിൽ കുറെ സൂക്ഷ്മം വേണ്ടതാകുന്നു; മു
മ്പെ (221)ൽ കാണിച്ചപ്രകാരം ചിലവ സമാസ
ത്താൽ ചേരുന്ന ധാതുക്കൾ ആകുന്നു; ആയതു
കൊണ്ടു അവറ്റെ വെവ്വേറെ എടുത്തു വ്യാകരി
[ 84 ] പ്പാൻ പാടില്ല; മറ്റു ചിലവ ശബ്ദന്യൂനങ്ങളെ
കുറിച്ചുള്ള (143ാം) ഉത്തരത്തിൽ കാണിച്ച പ്ര
കാരം ക്രിയകളുടെ ശബ്ദന്യൂനങ്ങളും ആകുന്നു.
ഉ-ം. 'വെളുത്ത വസ്ത്രം'; ഇതിൽ 'വെളുത്ത' എന്നതു വെളുക്കുക എന്ന ക്രിയയിൽനിന്നുണ്ടായ ശബ്ദന്യൂനം.
മറ്റു ചിലവ നാമങ്ങളുടെ ഷഷ്ഠികളാകുന്നു.
ഉ-ം. മാധുൎയ്യത്തിന്റെ വാക്കു.
മറ്റു ചിലവ ഒരു നാമത്താലും, 'ഉള്ള', 'ആയ',
'ആയുള്ള' മുതലായ ക്രിയകളാലും ഉണ്ടാകും.
ഉ-ം. 'പക്ഷമായുള്ളവാക്കു'; ഈ സംഗതിയിൽ ആദ്യത്തെ നാമം
'പക്ഷം' എന്നതുവേറെ, 'ആയ', എന്നതു വേറെ, 'ഉള്ള' എന്നതു
വേറെ, വിശേഷിക്കപ്പെടുന്ന നാമമായ 'വാക്കു', എന്നതു വേറയും,
വ്യാകരിക്കേണ്ടതാകുന്നു; 'പക്ഷമായുള്ള വാക്കു' എന്നതു സമാസം
അല്ല; അതു പ്രത്യേകം പ്രത്യേകം ആയുള്ള നാലു പദങ്ങൾ തന്നെ.

223. ഒരു വിശേഷണമാക്കേണ്ടതിന്നു പല വാക്കുകളെ ഇപ്രകാരം
ചേൎപ്പാൻ കാരണം എന്തു?
മലയായ്മയിൽ ഗുണവാചകങ്ങൾ ഇല്ലായ്കകൊ
ണ്ടത്രെ വിശേഷണമാക്കേണ്ടതിന്നു പല വാക്കു
കളെ ഇപ്രകാരം ചേൎത്തതു; 'പക്ഷമായുള്ള'
എന്നതു ഗുണവാചകം അല്ല; അതിനെ മൂന്നു
പദങ്ങളാക്കി വിഭാഗിച്ചു ഓരോന്നിനെ വെവ്വേ
റെ വ്യാകരിക്കാം.

224. സമാസിത ക്രിയകൾ ഉണ്ടൊ?
സമാസിതക്രിയകൾ അനേകം ഉണ്ടു; ഇവ
റ്റിൽ മിക്കതും പൂൎവ്വപദം നാമവും, പരപദം 'പെ
ടുന്നു', 'ആകുന്നു' മുതലായ ചില ക്രിയകളും ആ
യിരിക്കും; നാമത്തിന്നു പ്രത്യയമുണ്ടായാൽ ലോ
പിച്ചു പരം വരുന്ന ഖരത്തിന്നു ദിത്വം വരും.
[ 85 ] ഉ-ം. 'അകപ്പെടു', 'ഭയപ്പെടു',' ഉണ്ടാക്കു', 'നന്നാക്കു', 'ഉരുമായു',
'വേറുതിരിക്കു', 'ഉൾകൊള്ളു', 'കൈക്കൊള്ളു'.

III. വാക്യകാണ്ഡം.

വാക്യപങ്കുകൾ.

225. വാക്യം എന്നതു എന്തു?
തികവുള്ള അഭിപ്രായം ജനിപ്പാൻ തക്കവണ്ണം
പദങ്ങളെ ചേൎക്കുന്നതിനാൽ ഉണ്ടാകുന്നതു
വാക്യം.
ഉ-ം. 'മുക്തിസിദ്ധിച്ചു'; 'കാമം കാലൻ'.

ആഖ്യാഖ്യാതകൎമ്മങ്ങൾ.

226. വാക്യത്തിന്നു എത്രപദം വേണം?
വാക്യത്തിന്നു, ആഖ്യ കാണിക്കേണ്ടതിന്നു ഒ
ന്നു, ആഖ്യാതം കാണിക്കെണ്ടതിന്നു മറ്റൊന്നു,
ഇങ്ങിനെ രണ്ടു പദംതന്നെ സ്പഷ്ടമായെങ്കിലും,
അസ്പഷ്ടമായെങ്കിലും, ഒരു വാക്യത്തിൽ അടങ്ങി
യിരിക്കണം.
ഉ-ം. 'നീപോ'; 'പോ'.

227. ആഖ്യ ആഖ്യാതം എന്നവ എന്തു?
നാം ഏതിനെ കുറിച്ചു പറയുന്നുവൊ അതിനെ
അറിയിക്കുന്നതു ആഖ്യ; ആയതു ക്രിയയെ ഭരി
ക്കുന്ന പ്രഥമതന്നെ.
ഉ-ം. 'കേളൻ നല്ലവൻ', ഇതിൽ, 'കേളൻ' എന്നതു ആഖ്യ;
ആ ആഖ്യയെ കുറിച്ചു അറിയിക്കുന്ന നാമം
താൻ, ക്രിയ താൻ, ആഖ്യാതം തന്നെ. [ 86 ] ഉ-ം. 'കേളൻ നല്ലവൻ'; 'രാമൻ ജയിച്ചു'; ഇവയിൽ 'നല്ലവൻ',
'ജയിച്ചു' എന്നവ ആഖ്യാതങ്ങൾ.

228. മൂന്നാമതൊരു പദം വാക്യത്തിന്നു ചിലപ്പോൾ വേണ്ടുന്നതി
ല്ലയൊ?
i.) ആഖ്യാതം സകൎമ്മകക്രിയയാകുന്ന പക്ഷം,
ക്രിയയെ അനുഭവിക്കുന്നതു കാണിപ്പാനായി
ഒരു പദം മൂന്നാമതു വേണ്ടതാകുന്നു.
ഉ-ം. സൌമിത്രി 'വീതിഹോത്രനെ' ജ്വലിപ്പിച്ചിതു.
ii.) ആഖ്യാതം നാമമായാൽ സംബന്ധക്രിയ
അതിനോടു ചേൎക്കാം; സംബന്ധക്രിയ, ‘ആക' *
എന്ന ക്രിയയുടെ അനുസരണനിഷേധത്തിൽ
ഏതുമായിരിക്കും.
ഉ-ം. കേളൻ നല്ലവൻ 'ആകുന്നു'.

229. കൎത്താവെന്നതു എന്തു?
കൎത്താവു, ക്രിയയെ ചെയ്യുന്നതിനെ കാണി
ക്കുന്ന പദം തന്നെ; കൎത്താവു സാധാരണ
യായി പ്രഥമവിഭക്തിയിൽ ആൕ ക്രിയയെ ഭരി
ക്കുന്നു; (ആയതുകൊണ്ടു ചിലപ്പോൾ ആഖ്യ
കൎത്താവെന്നു വിളിക്കപ്പെടുന്നു).
ഉ-ം. 'സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചതു' ഇതിൽ
'സൌമിത്രി' എന്ന ആഖ്യ, കൎത്താവു തന്നെ.

230. കൎത്താവു എല്ലായ്പൊഴും ആഖ്യയായിരിക്കുമൊ?
കൎത്താവു എല്ലായ്പൊഴും ആക്യയായി വരുന്നില്ല;
കാരണം ആഖ്യാതം കൎമ്മത്തിൽ ക്രിയയായിരിക്കു
മ്പോൾ കൎമ്മം പ്രഥമ വിഭക്തിയിൽ ആയിരി
[ 87 ] ക്കും; ഇങ്ങിനെ വാക്യത്തിൽ ആഖ്യയായിരിക്കയും
ചെയ്യും.
ഉ-ം. 'കിരാതനാൽ മൃഗം കൊല്ലപ്പെട്ടു' ഇതിൽ 'മൃഗം’ എന്നതു
കൎത്താവല്ല, എങ്കിലും ആഖ്യ തന്നെ, പ്രഥമയിൽ നില്പു.

231. ആഖ്യ അസ്പഷ്ടമായി വരുന്നതു എങ്ങിനെ എന്നു കാണിക്ക.
'പോ' എന്നു പറയുന്നതിൽ 'നീ പോ' എന്ന
ൎത്ഥം ഉണ്ടെങ്കിലും 'നീ' എന്ന പദം വേണ്ടാ;
'പോ' എന്നുള്ളതു പൂൎണ്ണവാക്യം ആകുന്നു താനും;
അപ്രകാരം തന്നെ 'വരും എന്നു പറയുന്നു'
എന്നുള്ള വാക്യത്തിൽ 'ജനങ്ങൾ പറയുന്നു'
എന്നുള്ള അൎത്ഥം ജനിക്കുന്നു.

281. ആഖ്യാതം കൂടെ അസ്പഷ്ടമായി വരുമൊ?
ആഖ്യാതം പലപ്പോഴും അസ്പഷ്ടം ആയ്വരും;
'അതുകൊണ്ടു എന്തു ഫലം?' എന്നുപറയുന്ന
ദിക്കിൽ 'ഉണ്ടു' എന്ന ആഖ്യാതത്തെ സ്പഷ്ടമാ
യ്പറയുമാറില്ല. അപ്രകാരം തന്നെ 'സൌഖ്യമോ
നിങ്ങൾ്ക്കു?' എന്നതിൽ, അൎത്ഥം നല്ലവണ്ണം വെളി
വാക്കേണമെങ്കിൽ 'സൌഖ്യമുണ്ടോ?' എന്നാ
യിരിക്കും; പിന്നെ 'ഞാൻ അങ്ങോട്ടു' എന്നതിൽ
'പോകും' എന്നതു അസ്പഷ്ടവും; 'എങ്ങു?' എന്ന
തിൽ ആഖ്യയും ആഖ്യാതവും രണ്ടും അസ്പഷ്ട
വും ആകുന്നു.

232. കൎമ്മം അസ്പഷ്ടമായ്വരുന്നതുണ്ടൊ?
മുമ്പെ പറഞ്ഞതു കൊണ്ടൊ, മറ്റുവല്ല സംഗതി
കൊണ്ടൊ, കൎമ്മം ഇന്നതെന്നു ധരിപ്പാൻ എളു
പ്പമായാൽ ആയതു സ്പഷ്ടമായ്വരുന്നതു ദുൎല്ലഭം. [ 88 ] ഉ-ം. 'നീ തന്നെ അടിച്ചുവൊ?' എന്നതിൽ 'അവനെ’ എന്ന
കൎമ്മത്തെ മുമ്പിൽ പറഞ്ഞിരിക്കുന്ന വല്ല ആളുടെ പേൎക്കു പകരം
നില്ക്കുന്നതു കൊണ്ടു ആയതു തിരികയും പറയണം എന്നില്ല.

234. പല 'ആഖ്യകളെയും', 'ആഖ്യാതങ്ങളേയും', 'കൎമ്മങ്ങളെയും'
ചേൎക്കുന്നതു എങ്ങിനെ?
നാമങ്ങളായിരിക്കുന്ന പല ആഖ്യകളും, ആഖ്യാ
തങ്ങളും, കൎമ്മങ്ങളും, ചേൎക്കുന്ന മാതിരിയാവിതു:
i.) 'ഉം' അവ്യയത്താൽ.
ഉ-ം. 'അച്ഛനും അമ്മയും വന്നു'; 'വിശ്വാമിത്രൻ രാമനെയും
ലക്ഷ്മണനയും പുണൎന്നു.' ii.) സമാസത്താൽ.
ഉ-ം. 'ബ്രഹ്മാവിഷ്ണുഗിരിശന്മാർ മൂവരും എഴുന്നെള്ളി' എന്ന
തിൽ 'ബ്രഹ്മാവു', 'വിഷ്ണു,' 'ഗിരിശൻ' എന്ന മൂന്നാഖ്യകൾ 'മാർ'
എന്ന ബഹുവചന പ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.
'കൃത്യാകൃത്യങ്ങൾ ഇവ' എന്നതിൽ 'കൃത്യം' 'അകൃത്യം' എന്ന
രണ്ടു പദങ്ങൾ 'അങ്ങൾ' എന്ന ബഹുവചനപ്രത്യയത്താൽ
ഒന്നായി ചേൎന്നു ആഖ്യാതങ്ങളായി നില്ക്കുന്നു;
'രാമലക്ഷ്മണന്മാരെ ചെന്നെതിരേറ്റു,' ഇതിൽ 'രാമൻ' 'ലക്ഷ്മ
ണൻ' എന്നീരണ്ടു കൎമ്മങ്ങൾ 'മാരെ' എന്ന ദ്വിതീയബഹുവ
ചനപ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.
പല ആഖ്യകളും ആഖ്യാതങ്ങളും കൎമ്മങ്ങളും ക്രി
യകളായിരുന്നാൽ, അവറ്റെ ചേൎക്കുന്ന മാതിരി
ആവിതു.
i.) ഭാവരൂപം ആക്കി 'ഉം' ചേൎക്കുന്നതിനാൽ
തന്നെ; ഒടുക്കത്തിൽ 'ചെയ്യ' ധാതുവിൽനിന്നു
ണ്ടായ ക്രിയയിൽ ഒന്നു വരെണം.
ഉ-ം. 'കുളിക്കയും ജപിക്കയും ചെയ്യുന്നതു നിത്യകൎമ്മാനുഷ്ഠാനം
തന്നെ' എന്നതിൽ 'കുളിക്കയും' 'ജപിക്കയും' ചെയ്യുന്നതു എന്നതു
ആഖ്യാതം.
[ 89 ] 'അവൻ കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ ഞാൻ കണ്ടു',
എന്നതിൽ 'കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ' എന്നതു
കൎമ്മം.
ii.) അവസാനത്തെ ക്രിയ ഒഴികെ മറ്റെല്ലാം ഭൂ
തക്രിയാന്യൂനങ്ങൾ ആകുന്നതിനാൽ; ഒടുക്കത്തെ
തു സമയം പോലെ പൂൎണ്ണക്രിയ, ക്രിയാനാമം,
ഭാവരൂപം മുതലായവറ്റിൽ ഒന്നായിരിക്കെണം.

ഉ-ം. 'ബ്രാഹ്മണരെ കൊണ്ടു വന്നു് കേരളത്തിൽ പാൎപ്പിച്ചു';
'വരുണനെ സേവിച്ചു് തപസ്സു ചെയ്തു'.

വിശേഷണങ്ങൾ.

235. വിശേഷണങ്ങൾ എന്നവ എന്തു?
ആഖ്യാതത്തിന്നും ആഖ്യക്കും കൎമ്മത്തിന്നും അ
താതുസമയത്തുള്ള വിശേഷങ്ങളെകുറിച്ചു കാണി
ക്കുന്ന പദങ്ങൾ വിശേഷണങ്ങൾ എന്നു പേർ
പെടുന്നു.
ഉ-ം. (ആഖ്യാതത്തിന്നു) പൈങ്കിളി 'തെളിവിൽ' പാടി;
(ആഖ്യക്കു) 'ഭൂമിപൻ' സുദൎശനൻ വിചാരിച്ചു;
(കൎമ്മത്തിന്നു) ശാസ്ത്രം 'ഒന്നു'രചെയ്യാം.
മേൽപറഞ്ഞവറ്റിൽ 'തെളിവിൽ', 'ഭൂമിപൻ', 'ഒന്നു' എന്നവ
വിശേഷണങ്ങൾതന്നെ.

236. വിശേഷണങ്ങൾ എത്രവക?
ആഖ്യയെ വിശേഷിക്കുന്ന ആഖ്യാവിശേഷണ
മെന്നും, ആഖ്യാതത്തെ വിശേഷിക്കുന്ന ആഖ്യാ
തവിശേഷണമെന്നും, കൎമ്മത്തെ വിശേഷിക്കു
ന്ന കൎമ്മവിശേഷണമെന്നും ഈ മൂന്നു തന്നെ.

237. ആഖ്യാതവിശേഷണങ്ങൾ എങ്ങിനെ?
ആഖ്യാതവിശേഷണങ്ങൾ, (1) ഒറ്റപ്പദം മാത്ര
മൊ, (2) വാക്യം ഉപവാക്യം (243) അല്ലാത്ത പല
പദങ്ങളൊ, (3) ഉപവാക്യങ്ങളൊ, ആയിരിക്കാം. [ 90 ] ഉ-ം. (1.) 'തെളിവിൽ' പാടി;
(2.) 'താമസം വിനാ' പറഞ്ഞാക്കി;
(3) 'ഞങ്ങൾ സൂക്ഷിക്കാഞ്ഞാൽ' അതു നാസ്തിയാം.

238. ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?
നാമങ്ങളൊടു ചേരുന്നവ, ക്രിയകളോടു ചേരു
ന്നവ, ഇങ്ങിനെ രണ്ടു വിധമുള്ള വിശേഷണങ്ങളുണ്ടു.

239. ആഖ്യാതം നാമമായാൽ ആഖ്യാതവിശേഷണങ്ങളായ്വരുന്ന
ഒറ്റപ്പദങ്ങൾ ഏവ?
ആഖ്യാതം നാമമായാൽ വിശേഷണങ്ങളായി
വരുന്നവകളാവിതു:
i.) ശബ്ദന്യൂനം.
ഉ-ം. അതു 'വല്ലാത്ത മോഹം'.
ii.) ഷഷ്ഠിവിഭക്തി.
ഉ-ം. ഇതു 'എന്റെ' ജന്മം; 'എന്നുടെ' ഗുരുക്കന്മാർ അന്തണ
പ്രവരന്മാർ.
iii.) മറ്റുള്ള വളവിഭക്തികൾ.
ഉ-ം. (തൃതിയ) ഇവൻ 'ധനദനോടു' സദൃശൻ.
(ചതുൎത്ഥി) കേരളത്തിൽ വാഴുന്ന മനുഷ്യർ 'സ്വൎഗ്ഗവാസികൾക്കു'
തുല്യർ.
(സപ്തമി) ഇതു 'മലനാട്ടിലെ' രാജാവു; 'വേടരിൽ' പ്രധാനൻ
ഞാൻ.
iv.) ആദേശരൂപം.
ഉ-ം. ഇതു 'ദൈവത്തിൻ' വിലാസം തന്നെ; പൂൎവ്വശിഖ 'പരദേ
ശത്തു' നിഷിദ്ധം.
v.) പ്രതിസംജ്ഞനാമങ്ങൾ.
ഉ-ം. സാധു 'താൻ' അവൻ തന്നെ;
എന്റെ ഭോഷത്വം 'തന്നെ' ഞാൻ അങ്ങോട്ടു ചെന്നു പറഞ്ഞതു;
vi.) 'ആം' എന്നതിനോടു കൂടിയും, കൂടാതെയും,
ഉള്ള പ്രതിസംഖ്യാനാമങ്ങൾ. [ 91 ] ഉ-ം. സുഹൃല്ലാഭം എന്നതു 'രണ്ടാം' തന്ത്രം; കൊത്തൊന്നു കണ്ടം
'രണ്ടു.'

vii.) സൎവ്വാൎത്ഥപ്രതിസംഖ്യകൾ.
ഉ-ം. വാളെടുത്തവർ അറുപത്തുനാലു ഗ്രാമത്തിൽ 'എല്ലാരും'
അല്ല.
'എത്രയും' നന്നു കഷായം.
viii.) ജാതിയും പ്രവൃത്തിയും സ്ഥാനവും മറ്റും
കുറിക്കുന്ന ജാത്യാദിനാമങ്ങൾ.
ഉ-ം. വിഷ്ണുഗുപുൻ 'ചാണക്യബ്രാഹ്മണൻ' തന്നെ; സുഗ്രീവ
ന്റെ അഗ്രജൻ 'വാനരരാജൻ' ബാലി.
ix.) സംസ്കൃതഗുണവാചകങ്ങളും, ക്രിയാന്യൂന
ങ്ങളും. (ഇതു പാട്ടിൽ തന്നെ നടപ്പു) *
ഇവൻ 'അമലകുലവിഭവചരിതൻ' ഋതുവൎണ്ണൻ.
എന്നിവ പ്രധാനം.

240. ആഖ്യാതം ക്രിയയാകുമ്പോൾ ആഖ്യാതവിശേഷണങ്ങളായ്വരു
ന്ന ഒറ്റപ്പദങ്ങൾ ഏവ?
ആഖ്യാതം ക്രിയയായാൽ അതിന്നു വിശേഷണ
ങ്ങളായി വരുന്നവകളാവിതു.
i.) ക്രിയാന്യൂനം.
ഉ-ം. കിളിപ്പൈതൽ 'വന്ദിച്ചു' ചൊല്ലിനാൾ; 'ഭക്ഷിപ്പാൻ'
കൊടുത്തിതു; വാൾ 'ചുറ്റി' വീശി.
ii.) സംഭാവനകളും അനുവാദകങ്ങളും.
ഉ-ം. 'അന്വേഷിച്ചാൽ അറിയും;', നീ പോയാലും' കാൎയ്യത്തെ
സാധിച്ചു പോരാ.
iii.) ഭാവരൂപം; ഇതോടു കൂടെ 'ഏ', 'ഉം', അവ്യ
യങ്ങളും ചേരും. [ 92 ] ഉ-ം. ഇരിമ്പും തൊഴിലും 'ഇരിക്കെ' കെടും; ദ്രവ്യം 'വളരെ'
ഉണ്ടു; 'ആകവെ' നശിപ്പിക്കും; 'പെരികെ' വളൎന്നു, ശൈലഗ
ഹ്വരം 'പോലെ' വാപിളൎന്നു.
iv.) പഴയതൊ ഊനമൊ ആയ്പോയ ചില ക്രിയ
കളിൽനിന്നു ഉത്ഭവിച്ച ചിലനാമങ്ങളുടെ ആ
ശ്രിത്രപ്രഥമകൾ; ഇവകളോടു സാധാരണയാ
യി 'എ' 'ഉം' അവ്യയങ്ങൾ ചേൎക്കുന്നതുമുണ്ടു.
ഉ-ം. 'ചെറ്റും' ഗ്രഹിച്ചീല; 'ഇച്ചൊന്നപോലെ' ഭവിക്കും; 'മു
റ്റും' ഗ്രഹിക്കാതെ; ചാക്കുകളെ 'ചുറ്റും' കെട്ടിച്ചു; 'നന്നെ' വ
ൎദ്ധിക്കും.
v.) 'എ' എന്ന അവ്യയത്തോടു കൂടിയൊ, കൂടാ
തെയൊ, ഉള്ള ഏതാൻ നാമങ്ങളുടെ ആശ്രിത
പ്രഥമകൾ.
ഉ-ം. 'ഗോകൎണ്ണം' പുക്കു; സേനയെ നാലു 'ദിക്കും' അയച്ചു; പു
ലർ 'കാലമെ' എഴുന്നീറ്റു; 'ബുദ്ധിപൂൎവ്വം' അറിഞ്ഞു കൊടുത്തതും
അല്ല; അതു 'ഇങ്ങത്രെ’ വേണ്ടു.
vi.) ഷഷ്ഠി, ദ്വിതീയ, എന്ന വിഭക്തികൾ ഒഴി
കെ ശേഷമുള്ള എല്ലാ വളവിഭക്തികൾ.
ഉ-ം. 'അകത്തു' ചെന്നു; 'വാളാൽ' വെട്ടി; ബ്രാണ്മണനോടു'
പറഞ്ഞു; പേരിനി 'ഇനിക്കു' രണ്ടുണ്ടു; 'ആനമേൽനിന്നി'
റങ്ങി; 'മാറിൽ' അണിഞ്ഞു.
vii.) സംസ്കൃതത്തിൽ ഉള്ള ചില നപുംസക
ഗുണവാചകങ്ങളും, അവ്യയങ്ങളും.
ഉ-ം. 'ഭൃതകുതുകം' ചിരിച്ചു; 'മുദാ' ചൊല്ലിനാൻ; 'ഇത്ഥം' പറ
ഞ്ഞു; 'മന്ദമന്ദം' നടകൊണ്ടാൻ.
എന്നിവ പ്രധാനം.

240. ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും, ആകുന്നവ
ഏവ?
ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണ [ 93 ] ങ്ങളും മേൽപറഞ്ഞവറ്റിൽ ഏതും ആം; ആഖ്യ
യൊ, കൎമ്മമൊ, നാമമായാൽ നാമാഖ്യാതത്തിന്റെ
വിശേഷണം എന്നു പറഞ്ഞവറ്റിൽ ഏതും പ
റ്റും; പിന്നെ ആഖ്യയൊ, കൎമ്മമൊ, ക്രിയയാ
യാൽ ക്രിയാഖ്യാതത്തിനു വിശേഷണമായി വരു
ന്നവറ്റിൽ ഏതും പറ്റും.
i. ഉ-ം. (ആഖ്യാവിശേഷണമായ ശബ്ദന്യൂനം.) 'വേട്ട' ബ്രാഹ്മ
ണൻ ഒരു നിക്ഷേപം കണ്ടു;
ii. (ആഖ്യാവിശേഷണമായ അനുവാദകം.) 'വിപത്തിലാണീ
ടിലും' വീരൻ അസാരകാൎയ്യം തുനിഞ്ഞീടുമോ?
iii. (കൎമ്മവിശേഷണമായ വളവിഭക്തി.) 'അതിലെ' നിധികൊ
ടുത്തില്ല;
iv. (ആഖ്യാവിശേഷണമായ പ്രതിസംജ്ഞനാമം.) 'ഏതും' പ
ണിയില്ല;
v. (കൎമ്മവിശേഷണങ്ങളായ സംസ്കൃതനാമവിശേഷണങ്ങൾ.)
നളനൃപതിചരിതം'ഇതു കലിമലവിനാശനം' നാനാരസാത്ഭുതം
ചൊൽക.

242. വാക്യങ്ങളൊ, ഉപവാക്യങ്ങളൊ, അല്ലാത്ത പലപദങ്ങൾ ഒ
ന്നായി വിശേഷണങ്ങളായി വരുന്നതു എങ്ങിനെ?
ഒരു നാമത്തോടു അപൂൎണ്ണസംബന്ധക്രിയ
ചേരുന്നതിനാൽ ഒരു വിശേഷണം ഉണ്ടാകുമാ
റുണ്ടു; ആ വിശേഷണം വാക്യവുമല്ല, ഉപവാ
ക്യവുമല്ല *
ഉ-ം. 'വീരനാം മൌൎയ്യതനയൻ'; 'ആ പട്ടണം നന്നായി പ്രകാ
ശിച്ചു'; 'ഇങ്ങിനെയുള്ളപുരം'; എന്നായിൽ 'വീരനാം' 'നന്നായി'
'ഇങ്ങിനെയുള്ള' എന്നവ വിശേഷണങ്ങളാകുന്നു. [ 94 ] 243. ഉപവാക്യങ്ങൾ എന്നവ എന്തു?
ഉപവാക്യത്തിൽ ഭിന്ന ആഖ്യയും, ആഖ്യാതവും
ഉണ്ടു; എന്നാൽ ക്രിയ അപൂൎണ്ണം തന്നെ.

244. നാലുവക ഉപവാക്യങ്ങൾ ഏവ?
i.) ക്രിയാനാമത്താലൊ, ക്രിയാപുരുഷനാമത്താ
ലൊ ഉള്ള ഉപവാക്യങ്ങൾ.
ഉ-ം. (കല്മഷം ആകുന്നതു ധൎമ്മത്തെ) 'മറക്കയാൽ';
ii.) ക്രിയാന്യൂനങ്ങളാലോ, ശബ്ദന്യൂനങ്ങളാലോ
ഉള്ള ഉപവാക്യങ്ങൾ.
ഉ-ം. 'ശല്യരുടെ ശരം ഏലാതെ' (ആരുമേയില്ല.) 'കെട്ടിയിട്ട'
(നായിക്കു കുപ്പയെല്ലാം ചോറു).
iii.) സംഭാവനാനുവാദകങ്ങളാൽ ഉള്ള ഉപവാ
ക്യങ്ങൾ.
ഉ-ം. (പൊല്ലാത ഫലം വരും) 'ഒല്ലാത കൎമ്മം ചെയ്താൽ;' 'ഒരു
ത്തൻ കൊടുത്തീടിലും' ഭക്തിയില്ലായ്കിൽ (പിഴവരും).
iv.) ഭാവരൂപങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ; ഇ
ങ്ങിനെ നാലുവക തന്നെ.
ഉ-ം. 'എന്റെ പറ്റിൽ പൂൎണ്ണ തെളിവിരിക്കേ' (അവന്നായ്
വിധി കൊടുപ്പാൻ പാടുള്ളതല്ല.)

245. ഉപവാക്യങ്ങളുടെ പ്രയോഗം എങ്ങിനെ?
ഉപവാക്യങ്ങൾ മുൻപറഞ്ഞപ്രകാരം വെവ്വേ
റെ വിശേഷണങ്ങളായ്ത്തന്നെ വരും; ശബ്ദന്യൂന
ത്താൽ അവസാനിച്ച ഉപവാക്യങ്ങൾ നാമങ്ങ
ളെവിശേഷിക്കയും; ക്രിയാന്യൂനത്താലൊ, സംഭാ
വന അനുവാദക ഭാവരൂപം എന്നവകളാലൊ,
ക്രിയാനാമങ്ങളുടയൊ ക്രിയാപുരുഷനാമങ്ങളുട
യൊ വളവിഭക്തികളാലൊ അവസാനിച്ച ഉ
പവാക്യങ്ങൾ ക്രിയകളെയും വിശേഷിക്കയും [ 95 ] ചെയ്യുന്നു; അതുകൊണ്ടു എല്ലാ ഉപവാക്യങ്ങളും,
ഒറ്റപ്പദത്തെപ്പോലെ ആഖ്യാവിശേഷണമൊ,
ആഖ്യാതവിശേഷണമൊ ആയിരിക്കും.
1. ഉ-ം. (ശബ്ദന്യൂനോപവാക്യം.) 'കെട്ടിയിട്ട' നായിക്കു കുപ്പ
യെല്ലാം ചോറു;
2. (ക്രിയാന്യൂനോപവാക്യം.) 'കീഴോട്ടു പോരുവാൻ' ഏതും
പണിയില്ല; 'മോക്ഷം ഒഴിഞ്ഞു' കരുതായ്ക നീ ഏതും;
3. (സംഭാവനോപവാക്യം.) 'നിരൂപിച്ചാൽ' വരുവാനുള്ളാപ
ത്തു പോക്കാമൊ?
4. (അനുവാദകോപവാക്യം.) 'ഉണ്ണിക്കിടാക്കൾ പിഴച്ചു കാൽ
വെക്കിലും, കണ്ണിന്നു കൌതുകമുണ്ടാം പിതാവിന്നു;
5. (ഭാവരൂപോപവാക്യം.) പൂൎണ്ണതെളിവു എന്റെ പറ്റിൽ
ഇരിക്കെ അവന്നായ് വിധിപ്പാൻ പാടുള്ളതല്ല;
6. (ക്രിയാനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാ
ക്യം.) കല്മഷം ആകുന്നതു 'ധൎമ്മത്തെ മറക്കയാൽ';
7. (ക്രിയാപുരുഷനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപ
വാക്യം.) 'ചൊന്നതിനെ' കേട്ടു.

246. വിശേഷണങ്ങളായ്നടക്കാത്ത ഉപവാക്യങ്ങൾ ഏവ?
പ്രഥമ വിഭക്തിയിൽ ഉള്ള ക്രിയാനാമത്താലൊ,
ക്രിയാപുരുഷ നാമത്താലൊ അവസാനിച്ച ഉ
പവാക്യങ്ങൾ വിശേഷണങ്ങളായ്നടക്കുന്നില്ല;
ഇവ നാമങ്ങൾക്കു പകരം ആഖ്യ, ആഖ്യാതം,
കൎമ്മം എന്നവയായി പ്രയോഗിക്കാം.
ഉ-ം. 'അതു ഇങ്ങു കൊണ്ടുപോരുകയും' വേണം; 'ഞാൻ പരി
ഗ്രഹിക്ക'യില്ല; 'കലികടക്ക'യായതു; 'മൎയ്യാദലംഘിക്ക'യോഗ്യമല്ല.

247. അധീനവാക്യം എന്നതു എന്തു?
അധീനവാക്യത്തിനു ഭിന്നാഖ്യാഖ്യാതങ്ങളും പൂ
ൎണ്ണക്രിയയും ഉണ്ടായിരുന്നാലും, അതു സ്വാത
ന്ത്ര്യമായി നില്ക്കാതെ മറ്റൊരു വാക്യത്തിന്റെ [ 96 ] ആഖ്യ, കൎമ്മം, വിശേഷണം എന്നിവറ്റിന്റെ
സ്ഥാനത്തിൽ മാത്രം നില്ക്കും.

248. കൎമ്മമൊ, ആഖ്യയൊ ആയി നില്ക്കുന്ന അധീനവാക്യങ്ങൾ എ
ങ്ങിനെ?
കൎമ്മമൊ, ആഖ്യയൊ ആയി നില്ക്കുന്ന അധീന
വാക്യങ്ങൾക്കു പിന്നിൽ 'എൻ' (=പറ, വിചാരി
ക്കു്) ധാതുവിന്റെ അപൂൎണ്ണക്രിയയിൽ ഒന്നു
വേണം; 'എൻ' ധാതുകൎത്തൃപ്രയോഗത്തിൽ *
നടന്നാൽ അവ അതിന്നു കൎമ്മങ്ങൾ തന്നെ;
കൎമ്മണിപ്രയോഗത്തിൽ നടന്നാൽ ആഖ്യകളും
തന്നെ; ഇവറ്റിന്നു സൂചിതവാക്യമെന്നു പറ
യുന്നു.
ഉ-ം. 1. 'അടിയത്തിന്നു തരികയും വേണം' എന്നുണൎത്തിച്ചു;
2. 'വേണ്ടു' എന്നതു കേട്ടു നൃപൻ.

249. വിശേഷണങ്ങളായി ഉപയോഗിച്ചുവരുന്ന അധീനവാക്യ
ങ്ങൾ എവ?
ആദ്യത്തിൽ ചോദ്യപ്രതിസംജ്ഞ നില്ക്കയും, പ്ര
ധാനവാക്യത്തിൽ ഒരു ചൂണ്ടു പേരിന്നു സം
ബന്ധിക്കുകയും ചെയ്യുന്നവ വിശേഷണങ്ങ
ളായി ഉപയോഗിച്ചു വരുന്ന അധീനവാക്യ
ങ്ങൾ തന്നെ; ഇവറ്റിന്നു സംബന്ധിതവാക്യ
ങ്ങൾ എന്നുപേർ; ഈവക മേൽപറഞ്ഞ ചൂണ്ടു
പേൎക്കു വിശേഷണം തന്നെ; അവറ്റോടു 'ഒ'
അവ്യയം പലപ്പോഴും ചേരും.
ഉ-ം 'യാതൊരു ജനത്തിനും യാതൊരു ജനം പ്രിയം' ആയ
വന്നു് അവൻ പ്രിയൻ.

250. പ്രധാനവാക്യം എന്നതു എന്തു? [ 97 ] ഏതുവാക്യത്തിലെ ഒരു പദത്തിന്നു ഉപവാക്യ
മാകട്ടെ, അധീനവാക്യമാകട്ടെ ആശ്രയിക്കുന്നു
വൊ, ആ വാക്യം തന്നെ ആ ഉപവാക്യത്തിന്നു
പ്രധാനവാക്യം.
ഉ-ം. മേൽ (243) പറഞ്ഞ വാക്യങ്ങളിൽ, 'കല്മഷം ആകുന്നതു',
'ആരുമെ ഇല്ല'; 'ഞാൻ പോയീടുവൻ'; 'പിഴവരും'; 'പൊല്ലാത
ഫലം വരും;' എന്നവ തങ്ങളെ ആശ്രയിച്ച ഉപവാക്യങ്ങൾക്കു
പ്രധാനവാക്യങ്ങൾ തന്നെ.

251. ഉപവിശേഷണങ്ങൾ ഏവ?
വിശേഷണങ്ങളും ഉപവിശേഷണങ്ങളും രൂപ
ത്തിൽ ഒന്നു തന്നെ; പ്രയോഗത്തിൽ മാത്രം ഭേദം;
വിശേഷണത്തെയൊ, ഒന്നിനേക്കാൾ അധികം
പദമുള്ള വിശേഷണത്തിലുള്ള ഒരു പദത്തെ
യൊ, വിശേഷിക്കുന്ന പദം ഉപവിശേഷണം
തന്നെ.
ഉ-ം. 'കാന്തനെ അന്വേഷിച്ചും കാന്താരങ്ങളിലെല്ലാം' എന്ന
തിൽ 'എല്ലാം' എന്നതു ഉപവിശേഷണം; 'വനാന്തരെ പുക്ക നേരം
പെരിമ്പാമ്പു വന്നടുത്തു' എന്നതിൽ, 'വനാന്തരെ' 'പുക്ക' എന്നവ
ഉപവിശേഷണങ്ങൾ.

252. പലവിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെയൊ, എ
ങ്ങിനെ ചേൎക്കുന്നു?
ആഖ്യകളെയും, ആഖ്യാതങ്ങളെയും, ചേൎക്കു
ന്നതു പോലെ 'ഉം' അവ്യയത്താലും (234ൽ) പ
റഞ്ഞിരിക്കുന്ന മറ്റു പല മാതിരികളാലും, പല
വിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെ
യൊ, ചേൎക്കുന്നു.
ഉ-ം. അമ്പരിൽ വമ്പും മുമ്പും ഉള്ള നീ; ഭട്ടത്തിരിയെന്നും സോ
മാതിരിയെന്നും അക്കിത്തിരിയെന്നും ഉള്ള പേരുകൾ. [ 98 ] പ്രയോഗം.
നാമപ്രയോഗം.

253. പ്രഥമയുടെ പ്രയോഗം എങ്ങിനെ?
പ്രഥമക്കു അനാശ്രിതമെന്നും ആശ്രിതമെ
ന്നും രണ്ടുപ്രയോഗം ഉണ്ടു.
പ്രഥമ കൎത്താവായി ഒരു ക്രിയയെ ഭരിക്കു
മ്പോൾ അനാശ്രിതപ്രഥമ തന്നെ.

254. പൊരുത്തം എന്നതു എന്തു?
പൊരുത്തം എന്നതു, പുരുഷൻ ലിംഗം വച
നം എന്നവയിൽ ഉള്ള ചേൎച്ച തന്നെ.
അതു ഉണ്ടാകുന്നതാവിതു:
1. ആഖ്യയും ആഖ്യാതവും തമ്മിൽ.
ഉ-ം. അവൻ സുന്ദരൻ; അവൾ സുന്ദരി; ഇവിടെ 'അവൻ
സുന്ദരൻ' എന്നതിൽ 'അവൻ' എന്ന ആഖ്യ പുല്ലിംഗം പ്രഥമപു
രുഷൻ ഏകവചനവും, പിന്നെ ആഖ്യാതം ആകുന്ന 'സുന്ദരൻ'
എന്നതും പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു;
ഇങ്ങിനെ ഉള്ളതിനാൽ ഇവ തമ്മിൽ പൊരുത്തം എന്നു ചൊ
ല്ലുന്നു. 'അവൾ സുന്ദരി' മുതലായവ അങ്ങിനെ തന്നെ.
2. ഇതു കൂടാതെ, നാമത്തിന്നും അതിന്നു പകരം
നില്ക്കുന്ന പ്രതിസംജ്ഞക്കും തമ്മിലുള്ള പൊരു
ത്തം മറ്റൊരു പ്രകാരം ആകുന്നു.
ഉ-ം. 'ഇതു എന്റെ കുതിര', ഇവിടെ 'കുതിര' എന്നതു നപുംസ
കലിംഗം പ്രഥമപുരുഷൻ ഏകവചനവും അതിന്നു പകരം
നില്ക്കുന്ന 'ഇതു' എന്ന പ്രതിസംജ്ഞയും നപുംസകലിംഗം പ്രഥ
മപുരുഷൻ ഏകവചനവും ആകുന്നു.

255. പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കാമൊ?
പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്ര
യോഗിക്കുന്നില്ല. [ 99 ] i.) 'നിന്നോളം നന്നല്ല ആരും,' എന്നതിൽ പൊരുത്തം സൂക്ഷ്മ
പ്രകാരമുള്ള 'നല്ലവർ' എന്നു വേണ്ട, 'നന്നു' എന്നുള്ള നപുംസ
കം തന്നെ മതി.
ii.) 'കാണിജനം വാഴ്ത്തിനാർ,' ഇങ്ങിനെയുള്ളവയിൽ വൃന്ദാ
ൎത്ഥത്താൽ ആഖ്യാതത്തിന്നു ബഹുവചനം കൊള്ളാം.

256. ആശ്രിതാധികരണം എന്നതു എന്തു?
ആശ്രിതാധികരണം, ഒരുക്രിയയെ എങ്കിലും
നാമത്തെ എങ്കിലും ആശ്രയിച്ചു കാണുന്ന വി
ഭക്തികളുടെ പ്രയോഗം തന്നെ.
ഉ-ം. 'അവൻ രാമനെ അയച്ചു' എന്നതിൽ, 'രാമനെ' എന്ന
ദ്വിതീയ 'അയച്ചു' എന്ന ക്രിയയെ ആശ്രയിച്ചിരിക്കുന്നു; ഇതുപ്ര
കാരം തന്നെ, കൎത്തൃവിഭക്തി ഒഴികെ മറ്റെല്ലാവിഭക്തികളും
നാമത്തെ എങ്കിലും, ക്രിയയെ എങ്കിലും, ആശ്രയിച്ചിരിക്കും.

257. പ്രഥമ എപ്പോഴെങ്കിലും ആശ്രിതമായും വരുമൊ?
സ്ഥലം, പ്രമാണം, കാലം, പ്രകാരം എന്നുള്ള
അൎത്ഥങ്ങളോടെ പ്രഥമ ആശ്രിതമായും വരും.
i.) (സ്ഥലം.) സേനയെ നാലു 'ദിക്കും' അയച്ചു എന്നതിൽ 'ദിക്കു'
എന്ന പ്രഥമ സ്ഥലപ്രയോഗത്തിൽ 'അയച്ചു' എന്ന ക്രിയയെ
ആശ്രയിച്ചു;
ii.) (പ്രമാണം.) പത്തു 'യോജന' ചാടുവൻ; അരവിരൽ
'ആഴം' മുറികിൽ.
iii.) (കാലം.) 'പകൽ' കക്കുന്നവനെ 'രാത്രി' കണ്ടാൽ.
iv.) (പ്രകാരം.) കരയും 'ഭാവം' നിന്നാൻ.
ഇവറ്റോടു 'ഏ' അവ്യയം പലപ്പോഴും ചേരുന്നു.
ഉ-ം. 'ദൂരമേ' ചെന്നു.
പിന്നെ നിൎജ്ജീവനാമങ്ങളിൽ പ്രഥമ കൎമ്മാൎത്ഥ
മായും ആശ്രയിച്ചുവരും.
ഉ-ം. പശുക്കൾ 'പുല്ലു' തിന്നുന്നു.

258. ദ്വിതീയയുടെ പ്രയോഗം എങ്ങിനെ? [ 100 ] ദ്വിതീയ കൎമ്മാൎത്ഥമായിട്ടു ക്രിയകളെ ആശ്രയി
ക്കുന്നു.
ഉ-ം. 'എന്നെ' താങ്ങി.
എങ്കിലും ചില ദ്വിതീയകൾ അകൎമ്മകക്രിയക
ളെയും ആശ്രയിക്കും.
ഉ-ം. 'അവരെ' അകന്നു; 'ദേവനെ' കൂപ്പി; 'എന്നെ' പിരിഞ്ഞു.

259. രണ്ടു ദ്വിതീയയും ഒരുവാക്യത്തിൽ തന്നെ ചേരുമൊ?
രണ്ടു ദ്വിതീയയും ദ്വികൎമ്മകക്രിയകളോടു ചേരും.
ഉ-ം. 'ആയതിനെ' 'എന്നെ' ഉപദേശിച്ചു; 'അവനെ' യമലോ
കത്തെ' പൂകിച്ചു.

260. ദ്വിതീയ, ക്രിയയെ അല്ലാതെ നാമത്തെയും ആശ്രയിച്ചു നി
ല്ക്കുമൊ?
ദ്വിതീയ, ക്രിയയെ അല്ലാതെ പ്രിയാപ്രിയ
നാമങ്ങളെയും ആശ്രയിച്ചുകാണുന്നു.
ഉ-ം. 'ആരെയും' പ്രിയം ഇല്ല; 'നമ്മെ' കൂറുള്ളോർ; 'നമ്മെ'
ദ്വേഷം ഉണ്ടു.

261. തൃതീയയുടെ പ്രയോഗം എങ്ങിനെ?
തൃതീയക്കു, 1. കൎമ്മത്തിൽക്രിയയുടെ കൎത്താവു,
2. കഴിവു, 3. കാരണം, 4. കരണം, 5. വിഭാഗം
6. ഗമനത്തിന്റെ സ്ഥലം ഈ ആറു പ്രയോ
ഗങ്ങൾ പ്രധാനം.
1. ഉ-ം. (കൎമ്മത്തിൽക്രിയയുടെ കൎത്താവു.) കേരളഭൂമി 'പരശു
രാമനാൽ' പടക്കപ്പെട്ടു;
2. (കഴിവു.) 'എന്നാൽ' കഴിയാത്തതു;
3. (കാരണം.) 'അൎത്ഥത്താൽ' വലിപ്പം;
4. (കരണം.) 'വാളാൽ' വെട്ടി;
5. (വിഭാഗം.) 'പത്തുതലകളാൽ' ഒന്നു.
6. (ഗമനത്തിന്റെ സ്ഥലം.) 'പിന്നാലെ' ചെന്നു.

262. സാഹിത്യം എന്നതു എന്തു? [ 101 ] സാഹിത്യം തൃതീയയുടെ ഭേദം അത്രെ; ഇതിന്നു,
1. സാമീപ്യം, 2. പൎയ്യന്തം, 3, ഇടവാടു, 4. വേ
ൎവ്വാടു, 5. തുല്യത, 6. പ്രകാരം ൟ ആറു പ്രയോ
ഗങ്ങൾ പ്രധാനം.
1. ഉ-ം. (സാമീപ്യം.) 'വാനോടു' മുട്ടും;
2. (ൎപയ്യന്തം.) 'മുടിയോടു' അടിയിട മുഴുവൻ;
3. (ഇടവാടു.) 'നിന്നോടു' പറഞ്ഞു;
4. (വേർവാടു.) 'അവനോടു' നാടുപിടിച്ചടക്കി; ചാണക്യനു
'മൌൎയ്യനോടു അകല്ച;
5. (തുല്യത.) 'എന്നോടു' ഒത്തോർ;
6. (പ്രകാരം.) 'നലമോടു' ചൊന്നാർ.

263. ചതുൎത്ഥിയുടെ പ്രയോഗം എങ്ങിനെ?
ചതുൎത്ഥിക്കു 1. ഗമനം, 2. ദിഗ്ഭേദം, 3. കാലം,
4. പ്രമാണം, 5. തുല്യത, 6. അഭിപ്രായം, 7. യോ
ഗ്യത, 8. ഉടമ, 9. ദാനം, 10. പ്രതികാരം, 11. കാര
ണം, 12. നിമിത്തം ൟ പന്ത്രണ്ടു പ്രയോഗങ്ങ
ൾ പ്രധാനം.
1. ഉ-ം. (ഗമനം.) 'കോട്ടെക്കു', ചെന്നു; 'രാജ്യത്തിന്നു' പോയി;
2. (ദിഗ്ഭേദം.) 'നദിക്കു' കിഴക്കെ; 'വീട്ടിന്നു' അങ്ങേ വശത്തു;
3. (കാലം.) 'നാഴികക്കു' പത്തുകാതം ഓടും; എട്ടു 'മണിക്കു' വാ;
4. (പ്രമാണം.) 'നെയ്ക്കു' ഇരട്ടിപ്പാൽ;
5. (തുല്യത.) 'നിണക്കു' സമൻ;
6. (അഭിപ്രായം.) 'ചൂതിന്നു' തുനിഞ്ഞു;
7. (യോഗ്യത.) 'പനിക്കു' നന്നു;
8. (ഉടമ.) 'അവനു, കിട്ടി; 'അവന്നു' ദ്രവ്യം ഉണ്ടു;
9. (ദാനം.) 'അവൎക്കു' കൊടുത്തു;
10. (പ്രതികാരം.) 'ശപിച്ചതിന്നു' അങ്ങോട്ടു ശപിച്ചു;
11. (കാരണം.) 'ആ സംഗതിക്കു' കുഴങ്ങി;
12. (നിമിത്തം.) പാരം 'പരിഹസിച്ചീടുന്നവൎക്കു' നരകം ഉണ്ടു. [ 102 ] 264. പഞ്ചമിയുടെ അവസ്ഥ എന്തു?
പഞ്ചമി സംസ്കൃതത്തിൽ മാത്രം വിഭക്തിയായി
വരുന്നതു; മലയായ്മയിൽ സപ്തമിയുടെ ഭേദം അ
ത്രെ (സപ്തമി+'നിന്നു’ എന്നുള്ള ക്രിയാന്യൂനം.)

265. പഞ്ചമിയുടെ പ്രയോഗം എങ്ങിനെ?
പഞ്ചമിക്കു 1. പുറപ്പാടു, 2. ദൂരത, 3. ജനനം
ഈ മൂന്നു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (പുറപ്പാടു.) 'വഴിയിൽനിന്നു' ഒഴിക; 'ആനമേൽ
നിന്നു' ഇറങ്ങി;
2. (ദൂരത.) 'മരത്തിൽനിന്നു' അരക്കാതം ദൂരം;
3. (ജനനം.) 'നാരിയിൽനിന്നു' ജനിച്ചു.

266. ഷഷ്ഠിയുടെ പ്രയോഗം എങ്ങിനെ?
ഷഷ്ഠി, ക്രിയയെ അല്ല, നാമത്തെ മാത്രം ആശ്ര
യിച്ചു കാണുന്ന സമാസരൂപം തന്നെ; 1. ജന
നം, 2. അധികാരം, 3. വിഷയസംബന്ധം എന്നു
ള്ളപ്രയോഗങ്ങൾ മുഖ്യം ആകുന്നു.
1. ഉ-ം. (ജനനം.) 'മരത്തിന്റെ' കായ; 'രാജാവിന്റെ' പുത്രൻ;
2. (അധികാരം.) 'പാണ്ഡവരുടെ' നാടു;
3. (വിഷയസംബന്ധം.) 'ഉറുപ്പികയുടെ' വാക്കു.

267. സപ്തമിയുടെ പ്രയോഗം എങ്ങിനെ?
സപ്തമിക്കു 1. ആധാരം, 2. സ്ഥലചേൎച്ച, 3. ഗമ
നം, 4. കാലം, 5. വിഷയം, 6. ഭയചിന്താദി, 7. താര
തമ്യം, 8. അധികാരം, 9. പ്രകാരം, 10. നിൎദ്ധാരണം
ഈ പത്തു പ്രയോഗങ്ങൾ പ്രമാണം.

1. ഉ-ം. (ആധാരം.) 'ചുമലിൽ' അമ്മയെ എടുത്തു;
'പിഴയാതവങ്കൽ' പിഴചുമത്തി;
2. (സ്ഥലചേൎച്ച.) ആഭരണങ്ങൾ 'മാറിൽ' അണിഞ്ഞു;
'കതവിങ്കൽ' നില്ക്ക; [ 103 ] 3. (ഗമനം.) അവർ 'കോവിൽക്കൽ' ചെന്നു; 'മണ്ണിൽ' വീണു.
4. (കാലം.) 'ആദിയിങ്കലെ' ഒഴിവു.
5. (വിഷയം.) 'മണ്ണിൽ' മോഹം; 'ദീനരിൽ' കൃപ.
6. (ഭയചിന്താദി.) 'പോരിൽ' ഭയം;
7. (താരതമ്യം.) 'മുന്നേതിൽ' ഏറ്റം തെളിഞ്ഞാർ; 'അതിൽ'
ഇതു നല്ലതു;
8. (അധികാരം.) 'എന്നിൽ' ഉള്ള ദ്രവ്യം;
9. (പ്രകാരം.) 'തെളിവിൽ' പാടി; 'കിണറ്റിൽ' പന്നി;
10. (നിൎദ്ധാരണം.) 'വസ്തുവിങ്കൽ' ഷൾഭാഗം.

268. ആദേശരൂപത്തിന്റെ പ്രയോഗം എങ്ങിനെ?
ആദേശരൂപം സപ്തമിയുടെ പ്രയോഗങ്ങളി
ലും, ചതുൎത്ഥിയുടെയും, ഷഷ്ഠിയുടെയും, ചിലപ്ര
യോഗങ്ങളിലും വരും.
ഉ-ം. 'അകത്തു' ചെന്നു; 'വീട്ടു' പണി; നന്നെ 'ദൂരത്ത'കുന്നു.

വിഭക്തിസഹായങ്ങൾ.

269. വിഭക്തിപ്രത്യയങ്ങൾക്കു പകരമായി വരുന്ന നാമങ്ങൾ ഏവ?
1. തൃതീയവിഭക്തിക്കു പകരം പ്രഥമവിഭക്തി
ളോടുകൂടെ 'മൂലം', 'കാരണം', 'ഹേതു', മുതലായ
നാമങ്ങൾ വരും; 'ആയി' എന്ന ക്രിയ അസ്പഷ്ടം.
ഉ-ം. സങ്കടം 'മൂലം'; അതു'കാരണം'; അതു'ഹേതു'.
2. ചതുൎത്ഥി വിഭക്തിക്കു പകരം 'നിമിത്തം', 'വ
രെ', മുതലായ നാമങ്ങൾ; 'ആയി' എന്ന ക്രിയ
സ്പഷ്ടവും അസ്പഷ്ടവുമായും വരും.
ഉ-ം. ചൊന്നതു'നിമിത്തം' ക്രുദ്ധിച്ചു ദശാസ്യൻ; ഗംഗാനദി'വ
രെ' ചെന്നു.
3. സപ്തമിവിഭക്തിക്കുപകരം സ്ഥലത്തിന്റെ
അൎത്ഥമുള്ള 'അകം', 'കാൽ', 'മേൽ', 'മുൻ', 'കൈ',
[ 104 ] 'ഉൾ' മുതലായ പലനാമങ്ങളെയും എടുക്കാം. ഇ
വകൾ പ്രഥമയോടോ, ആദേശരൂപത്തോടോ,
സമാസമായി ചേരുകയും ചെയ്യും.
ഉ-ം. നെഞ്ചകം, കണ്ണിങ്കാൽ (കണ്ണിങ്കൽ) കാന്മേൽ, (കാല്മേൽ)
കൈയുൾ ഇത്യാദി.

270. വിഭക്തിപ്രത്യയങ്ങൾക്കു പകരമായ്താൻ, സഹായമായ്താൻ വരു
ന്ന ക്രിയകൾ ഏവ?
1. തൃതീയക്കുപകരം 'കൊണ്ടു' എന്ന ക്രിയാ
ന്യൂനംപ്രധാനം. ഇതു സജീവനാമങ്ങളുടെ ദ്വി
തീയ വിഭക്തിയെ ഭരിക്കുന്നു.
ഉ-ം. അവനെ 'കൊണ്ടു' ചെയ്യിച്ചു; [ഇതിൽ 'കൊണ്ടു' എന്ന ക്രി
യ 'ചെയ്യിച്ചു' എന്നതിനാൽ പൂൎണ്ണം;] ഇപ്രകാരം തന്നെ
'തൊട്ടു', 'ചൊല്ലി', 'കുറിച്ചു' എന്ന ക്രിയാന്യൂനങ്ങളും പ്രധാനമായി വരുന്നു.
ഉ-ം. അതിർ 'തൊട്ടു' പിശകി; നാടു 'ചൊല്ലി' പിണക്കം;
നിന്നെ 'കുറിച്ചില്ല' ശങ്ക.
2. സാഹിത്യത്തിന്നുപകരം പ്രഥമവിഭക്തിയിൽ
'ഉം' എന്ന അവ്യയത്തോടുകൂടെ 'ആയി' എന്ന
ക്രിയാന്യൂനത്തെ ചേൎക്കും.
ഉ-ം. ഞാൻ 'അവനുമായ്' വന്നു, എന്നതിൽ, 'അയ്' എന്ന
ക്രിയ, 'വന്നു' എന്നതിനാൽ പൂൎണ്ണം; 'ആരുമായിട്ടു' യുദ്ധം; ൟ
പ്രയോഗത്തിൽ 'ഒന്നിച്ചു', 'ഒത്തു', 'കലൎന്നു', 'പൂണ്ടു' മുതലായ
ക്രിയാന്യൂനങ്ങളെയും എടുക്കാം.
3. 'ആയി', 'ആയ്ക്കൊണ്ടു', 'വേണ്ടി' മുതലായ
ക്രിയാന്യൂനങ്ങൾ കാരണം, അല്ലെങ്കിൽ നിമി
ത്താൎത്ഥത്തിന്നായി ചതുൎത്ഥിക്കു ചേൎക്കാം.
ഉ-ം. 'ഗുരുവിനായി ചെയ്തു'; ഇതിൽ 'ആയി' എന്ന ക്രിയയു
ടെ ആഖ്യ അസ്പഷ്ടം. [ 105 ] 'വെച്ചു' എന്നുള്ള ക്രിയാരൂപം ഇങ്ങിനെ സ
പ്തമിയോടു സഹായമായ്വരും.
ഉ-ം. വഴിയിൽ 'വെച്ചു' കണ്ടു.
ഇപ്രകാരം വിഭക്തികൾക്കു സഹായമായ്വരുന്ന
പദത്തിന്നു 'ഉപപദം' എന്നു പറയാം.

271. വചനങ്ങളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
1. സംഖ്യാനാമങ്ങളോടു ബഹുവചനത്തിന്നു
പകരം എകവചനം വളരെ നടപ്പു.
ഉ-ം. 'നാലുദിക്കു'; 'ആറാൾ'; 'പലഗ്രാമവും'.
2. വിഭജനവാചകത്തിൽ ബഹുവചനം അ
ല്ല, ഏകവചനം വേണം.
ഉ-ം. തങ്ങൾതങ്ങൾ 'വീട്ടിൽ' പോയി. ഈരണ്ടു 'സൽഫലം'
നല്കിനാർ.

272. പുരുഷപ്രതിസംജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം
ഉണ്ടു? പുരുഷപ്രതിസംജ്ഞകൾ മാനം നിമിത്തമായി
ഏകവചനത്തിനു പകരം ബഹുവചനവും,
ഉത്തമമദ്ധ്യമപുരുഷന്മാൎക്കു പകരം പ്രഥമ പു
രുഷനും, പ്രതിസംജ്ഞകൾക്കു പകരം ശുദ്ധനാ
മങ്ങളും നടക്കുന്നു.
1. ഉ-ം (ഏക: വ: പക: ബഹുവചനം.) 'നോം' കല്പി
ക്കുന്നുണ്ടു;
2. (ഉത്ത: മദ്ധ്യ: പ: പ്രഥമ പുരുഷൻ.) 'താൻ' പറയുന്നതു
ശരി; 3. (പ്രതിസം: പ: ശുദ്ധനാമങ്ങൾ.) 'ഭവാൻ' കല്പിച്ചതിനെ
അനുസരിച്ചു; 'ഇജ്ജനം' വരാതു; 'അങ്ങെ' തൃക്കൈ, 'നിന്തിരു
വടി നിയോഗത്താൽ.

273. 'താൻ' എന്നതിന്നു ഏതു പ്രയോഗങ്ങൾ പറ്റും? [ 106 ] 'താൻ' എന്നതിന്നു 1. വ്യക്തമല്ലാത കൎത്താവു,
2. വിഭാഗം, 3. അന്യോന്യത, 4. അരസമാസ
ത്തിൽ നിരൎത്ഥം, 5. ഘനവാചി, 6. തിട്ടം എന്നീ
ആറു പ്രയോഗങ്ങൾ ഉണ്ടു.
1. ഉ-ം. (വ്യക്തമല്ലാത്ത കൎത്താവു.) 'തന്നിൽ' എളിയതു 'തനി
ക്കിര';
2. (വിഭാഗം.) ഭക്ത്യാ പഠിക്ക 'താൻ', കേൾക്ക 'താൻ', ചെയ്യു
ന്നവൻ;
3. (അന്യോന്യത.) ബലങ്ങൾ 'തമ്മിൽ' ഏറ്റു;
4. (അരസമാസത്തിൽ നിരൎത്ഥം.) രാമൻ 'തന്നുടെ' രാജ്യം;
5. (ഘനവാചി.) 'എത്ര താൻ' പറഞ്ഞാലും;
6. (തിട്ടം.) അവൎക്കു 'തന്നെ' കിട്ടി.

274. 'ഏ' കാരത്തിന്റെ തിട്ടമാത്രാൎത്ഥം ഏതു പ്രതിസംഖ്യക്കുണ്ടു?
'ഏ'കാരത്തിന്റെ തിട്ടമാത്രാൎത്ഥം, 'അത്രെ' എ
ന്നതിന്നും ഉണ്ടു.
ഉ-ം. അവരല്ല ഇവൻ 'അത്രെ'.

275. 'ആ' 'ഇ', 'ഏ' ഇവറ്റിൽനിന്നു ജനിച്ച നപുംസകപ്രതിസം
ജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
'ഇ', 'ഏ' എന്നീ ചുട്ടെഴുത്തുകളിൽ ജനിച്ച
നപുംസകപ്രതിസംജ്ഞകൾ നാമങ്ങളെവിശേ
ഷിക്കുന്നതിന്നായി നടക്കും.
ഉ-ം. 'ഇതെ'ന്റെ ജീവനും തരുവൻ; 'ഏതൊ'രുഭാഗ്യവാൻ;
'അതെ'പ്രകാരം.
'അതു' എന്നുള്ളതു അരസമാസത്തിൽ നിരൎത്ഥ
കവും ആകും.
ഉ-ം. വാനരന്മാ'രതിൽ' മുമ്പൻ.

ക്രിയാപ്രയോഗം പൂൎണ്ണക്രിയ.

276. വൎത്തമാനകാലത്തിന്റെ പ്രയോഗം എങ്ങിനെ? [ 107 ] 1. ഇപ്പോൾ നടക്കുന്നതിന്നും, 2. വേഗത്തിൽ
വരുവാനുള്ളതിന്നും, 3. വൎണ്ണനയിൽ ഭൂതത്തി
ന്നും, വൎത്തമാനത്തെ കൊള്ളിക്കാം.
1. ഉ-ം. (ഇപ്പോൾ നടക്കുന്നതിന്നു.) അവൻ ഇന്നു 'ദുഃഖി
ക്കുന്നു';
2. (വേഗത്തിൽ വരുവാൻ ഉള്ളതിന്നു.) ഞാൻ നാളെ 'വരുന്നു';
3. (വൎണ്ണനയിൽ ഭൂതത്തിന്നു.) അൎജ്ജുനൻ പോൎക്കളത്തിൽ എ
ത്തിയാറെ, അവന്റെ അസ്ത്രത്താൽ 'വീഴുന്നിതു' ചിലർ, മോ
ഹിക്കുന്നിതു ചിലർ.

277. ഭൂതകാലത്തിന്റെ പ്രയോഗം എങ്ങിനെ?
1. കഴിഞ്ഞതിന്നും, 2. ഇപ്പോഴത്തെ കാലത്തോ
ളം എത്തുന്നതിന്നും, 3. പൂൎണ്ണതിട്ടഭാവിക്കും, ഭൂതം
പറ്റും.
1. ഉ-ം. (കഴിഞ്ഞതിന്നും) അവൻ ഇന്നലെ 'പോയി';
2. (ഇപ്പൊഴത്തെ കാലത്തോളം എത്തുന്നതിന്നു.) അതിന്നു എ
ത്ര വേണ്ടു 'എന്നറിഞ്ഞീല';
3. (പൂൎണ്ണതിട്ടഭാവിക്കു.) കാറ്റു വീശുന്നുണ്ടു; മഴപെയ്തു.

278. ഒന്നാം ഭൂതകാലത്തിന്റെ പ്രയോഗം എങ്ങിനെ?
ഒന്നാം ഭാവികാലം 1. വരും കാലത്തെയും, 2. സം
ശയഭാവത്തെയും, 3. നിത്യക്രിയയെയും, 4. ശ
ക്തിയെയും കുറിക്കും.
1. ഉ-ം (വരും കാലം.) ഈ രോഗം അല്പ നാൾ കഴിഞ്ഞാൽ 'ഇ
ളക്കും';
2. (സംശയഭാവം.) ഇന്നലെ അവൻ വരുംപോൾ ഏകദേശം
ഒമ്പതു മണി രാത്രി'യാകും' എന്നു തോന്നുന്നു;
3. (നിത്യ ക്രിയ.) അന്നന്നു ചെ'ന്നേല്ക്കും';
4. (ശക്തി.) അവൻ ഈ പണി 'എടുക്കും';

279. രണ്ടാം ഭാവികാലത്തിന്റെ പ്രയോഗം എങ്ങിനെ?
രണ്ടാം ഭാവിക്കു, 1, ചോദ്യത്തിൽ ഭാവി, 2. അ [ 108 ] പേക്ഷ, 3. നിത്യത, 4. വൎത്തമാനം, ഈ നാലു
പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (ചോദ്യത്തിൽ ഭാവി.) ഞാൻ എന്തു 'ചെയ്യൂ';
2. (അപേക്ഷ.), എൻപിഴ നീ 'പൊറുപ്പൂ';
3. (നിത്യത.) എപ്പോഴും ഇ'രിപ്പൂ' ഞാൻ;
4. (വൎത്തമാനം.) അവരെപ്പോലെ ഞാൻ ഉണ്ടൊ 'കാട്ടൂ'.

280. വിധിപ്രയോഗം എങ്ങിനെ?
വിധിക്കു 1. നിയോഗം, 2. അപേക്ഷ, 3. ഉത്ത
മപ്രഥമകളിൽ നിമന്ത്രണം, ഈ മൂന്നു പ്രയോഗ
ങ്ങൾ ഉണ്ടു.
1. ഉ-ം. 'കേൾ' എടൊ! 'കേൾപ്പിൻ'!
2. ഞാൻ 'പോകട്ടെ'! നന്മ'വരട്ടെ'!
3. എങ്ങാനും 'പോയ്കൊൾവിൻ'!

അപൂൎണ്ണക്രിയയുടെ പ്രയോഗം.

281. ഭാവരൂപത്തിന്റെ പ്രയോഗം എങ്ങിനെ?
1. ഭാവരൂപം പ്രധാനക്രിയയുടെ ആഖ്യയെ
ആശ്രയിക്കുന്ന 'ചെയ്ക' മുതലായ സഹായക്രി
യകളോടു ചേരും.
ഉ-ം. 'കുളിക്കയും ജപിക്കയും' ചെയ്തു.
2. ഭൂതക്രിയാന്യൂനത്തിന്റെയും സംഭാവനയു
ടേയും പ്രയോഗങ്ങളോടു വരും; 'ഏ' അവ്യയം
ചേൎക്കുന്നതും ആം.
ഉ-ം. പൂൎണ്ണതെളിവു 'ഇരിക്കെ'; 'വളരവെ' വൎദ്ധിച്ചു; 'ഇരിക്കെ'
കെടും.
3. ചിലപ്പോൾ പ്രധാനക്രിയകളോടു ചേൎന്നു
അവറ്റിന്റെ കാലം, പ്രകാരം, പരിമാണം,
മറ്റും കാണിച്ചു അവറ്റെ വിശേഷിക്കുന്നു; ക്രി
യാഭാവത്തെ വിട്ടു, ഊനമായി നടക്കുന്ന ചില
[ 109 ] ക്രിയാധാതുക്കളുടെ ഭാവരൂപം ഈ പ്രയോഗ
ത്തിൽ തന്നെ വളരെ നടപ്പു; സാധാരണയായി
'ഏ', 'ഉം', അവ്യയങ്ങളും ചേരും; ഇതു ഭാവരൂപ
ത്തിന്റെ വിശേഷണപ്രയോഗം തന്നെ.
ഉ-ം. 'ആകവെ' നശിപ്പിക്കും; 'വളരെ' പറഞ്ഞു.

282. ക്രിയാനാമത്തിന്റെ പ്രയോഗം എങ്ങിനെ?
ക്രിയാനാമം ഒരാഖ്യയെ ആശ്രയിച്ചു ആഖ്യ
ക്കു ആഖ്യാതമായി നില്ക്കുമ്പോഴും 'ആം', 'വേണം'
മുതലായ ക്രിയകളുടെ ആഖ്യയായി പ്രഥമയിൽ
നില്ക്കുന്നതുമുണ്ടു.
ഉ-ം. 'നീ എഴുന്നെള്ളുക' വേണം; പത്തുയോജന ചാടാം; ഇ
തിൽ 'എഴുന്നെള്ളുക' എന്നതു ക്രിയാനാമം 'വേണം' എന്ന ക്രി
യക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ ഇരിക്കുന്നു; 'നീ' എ
ന്ന പ്രഥമ 'എഴുന്നെള്ളുക' എന്നതിന്നു ആഖ്യയായി 'നില്ക്കുന്നു
'വേണം' എന്ന ക്രിയക്കു ആഖ്യയായിനില്ക്കുന്നില്ല. ഇപ്രകാരം ത
ന്നെ, 'ആം' എന്നതിന്റെ ആഖ്യ അന്തൎഭവിച്ച 'ഇനിക്കു' എ
ന്നതല്ല; 'ചാട' എന്നതു 'ആം' എന്നതിന്നു ആഖ്യ ആകുന്നു.

283. ഒന്നാം ക്രിയാനാമം എപ്പോഴെങ്കിലും വിധിപ്രയോഗത്തിൽ
വരുമൊ?
ഒന്നാം ക്രിയാനാമം വിധിപ്രയോഗത്തിൽ വ
രും എന്നാലും 'വേണം' എന്നുള്ള ക്രിയ അതി
ന്റെ ആഖ്യാതമായിട്ടു അന്തൎഭവിച്ചു എന്നു ക
ണ്ടുകൊള്ളണം.
ഉ-ം. പാട്ടു പാടുക നീ=നീ പാട്ടു പാടുക വേണം.

284. ക്രിയാനാമത്തിന്നു മറ്റു പ്രയോഗങ്ങൾ ഉണ്ടൊ?
ഒന്നാമത്തെ ക്രിയാനാമം തൃതീയ സപ്തമിപ്ര
ത്യയങ്ങളെയും, രണ്ടാം ക്രിയാനാമം ദ്വിതീയപ്ര
ത്യയം ഒഴികെ, സകല വളവിഭക്തിപ്രത്യയങ്ങ
[ 110 ] ളെയും ധരിച്ചിട്ടു, നാമത്തെ പോലെ തന്നെ ന
ടക്കയും ചെയ്യും.
ഉ-ം. 'പോക നല്ലതു'; 'രാമൻ സീതയെ വേൾക്കയിൽ' മുതലാ
യവ.

285. ഭൂതക്രിയാന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ഭൂതക്രിയാന്യൂനത്തിന്നു 1. ക്രിയകളുടെ തുടൎച്ച 2.
കാരണം, 3. കരണം, 4. സംഭാവന, 5. പ്രകാരം,
6. സമാസം ഈ ആറുപ്രയോഗങ്ങൾ തന്നെ
ഉണ്ടു.

1. ഉ-ം (ക്രിയകളുടെ തുടൎച്ച.) അകത്തു 'ചെന്നു' വാതിൽ 'അട
ച്ചു' വടി 'എടുത്തു' നന്നെ അടിച്ചാൻ;
2. (കാരണം.) എന്തു'കണ്ടു' ഇത്ര ചിരിക്കുന്നു?
3. (കരണം.) 'ഞേന്നു' ചാവെൻ;
4. (സംഭാവന.) 'കുടിച്ചെ' തൃപ്തിയുള്ളു: 'താൻ ചത്തു'മീൻ
പിടിച്ചാൽ എന്തുലാഭം';
5. (പ്രകാരം.) 'ചിരിച്ചു'പറഞ്ഞു; 'ചുറ്റി'നടന്നു;
6. (സമാസത്തിൽ.) 'അടിച്ചു' തളി; 'തീണ്ടി'ക്കുളി; 'നെ
ട്ടാ'ട്ടം.

286. ഭാവിക്രിയാന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ഭാവിക്രിയാന്യൂനത്തിന്നു 1. അടുക്കുന്ന ക്രിയ,
2. ഫലം, 3. അഭിപ്രായം, 4. യോഗ്യത ഈ നാ
ലു പ്രയോഗങ്ങൾ പ്രധാനം.
1. (അടുക്കുന്നക്രിയ.) 'മരിപ്പാൻ' മൂന്നുനാൾ അണഞ്ഞാൽ;
2. (ഫലം.) രാവണൻ സീതയെകൊണ്ടുപോയതു സ്വകുലം
'മുടിപ്പാൻ';
3. (അഭിപ്രായം.) 'പറവാൻ' ഭാവിച്ചു;
4. (യോഗ്യത) 'കൊല്ലുവാൻ' തക്ക കുറ്റം ചെയ്തു.

287. ശബ്ദന്യൂനത്തിന്റെ പ്രയോഗം എങ്ങിനെ?
ശബ്ദന്യൂനത്തിന്റെ പ്രയോഗം നാമങ്ങളെ
[ 111 ] വിശേഷിക്കുന്നതിന്നു തന്നെ; എന്നാൽ ശബ്ദ
ന്യൂനങ്ങളാൽ ഉണ്ടായ്വരുന്ന അപൂൎണ്ണ വാക്യങ്ങ
ളെ പൂൎണ്ണവാക്യങ്ങളോടു ചേൎക്കുന്നതിന്നും കൊ
ള്ളിക്കാം. (311-ൽ നോക്കുക)
ഉ-ം. നാഥ'നില്ലാത്ത' പടയാകാ;
'കെട്ടിയിട്ട'പട്ടിക്കു കുപ്പയെല്ലാം ചോറു.

288. രണ്ടു ശബ്ദന്യൂനങ്ങൾ നാമവിശേഷണത്തിന്നു ചേരുമൊ?
രണ്ടു ശബ്ദന്യൂനങ്ങൾ ദുൎല്ലഭമായി നാമവി
ശേഷണത്തിന്നു ചേരും. (ആചാരം'അല്ലാത്ത'
'വല്ലാത്ത' മോഹം.) നല്ലമലയാളത്തിൽ ക്രിയാ
ന്യൂനത്തെപ്പോലെ ഉപയോഗിച്ചു വരുന്നു.
ഉ-ം. ഞാൻ'തിരിഞ്ഞുകാണാത്ത'പശു. എന്നാൽ 'ഞാൻ തി
രിഞ്ഞ കാണാത്ത പശു' എന്നു പറയുമാറില്ല.

289. ശബ്ദന്യൂനത്തിന്റെ ആഖ്യ എങ്ങിനെ?
ശബ്ദന്യൂനങ്ങളുടെ ആഖ്യ മുമ്പെ വരുന്ന
നാമത്തിൽ താൻ, പിന്നെ വരുന്ന നാമത്തിൽ
താൻ, വരും.

ശബ്ദന്യൂനത്തിന്റെ ആഖ്യ പിന്നെ വരുന്ന
നാമത്തിൽ ഇരിക്കുന്ന പക്ഷത്തിൽ വളവിഭ
ക്തികളിലും അന്തൎഭവമായ്ക്കാണും.
ഉ-ം. 'നൂലു നൂല്ക്കുന്ന ചാലിയന്മാരിൽ,' ഇതിൽ 'ചാലിയന്മാ
രിൽ' എന്നതിലുള്ള 'ചാലിയന്മാർ' എന്നതു 'നൂല്ക്കുന്ന' എന്നുള്ളതി
ന്നു അന്തൎഭവിച്ച ആഖ്യ.

290. ഭാവിശബ്ദന്യൂനത്തിന്റെ പ്രയോഗത്തിൽ എന്തെങ്കിലും വിശേ
ഷം ഉണ്ടൊ?

ഭാവി ശബ്ദന്യൂനത്തിന്റെ പ്രയോഗത്തിൽ
കുറെ വിശേഷം ഉണ്ടു; അതു ഭൂതത്തിന്നും പ്ര
യോഗിക്കാം. [ 112 ] ഉ-ം. 'പോരും' പൊൾ വഴിയിന്നു യാത്ര ചൊല്ലി.

291. ക്രിയാപുരുഷനാമത്തിന്റെ പ്രയോഗത്തിൽ ഏതെങ്കിലും വി
ശേഷം ഉണ്ടൊ?
ക്രിയാപുരുഷനാമം, (1) ഭിന്ന ആഖ്യാഖ്യാതങ്ങ
ളിരിക്കുമ്പോൾ താനൊരുപവാക്യം തന്നെ എന്നി
ട്ടും, മറ്റൊരുപവാക്യത്തിന്നാകട്ടെ, വാക്യത്തി
ന്നാകട്ടെ ആഖ്യയായൊ ആഖ്യാതമായൊ കൎമ്മ
മായൊ വിശേഷണമായൊ നില്ക്കും; (2) നപും
സകക്രിയാപുരുഷനാമം ക്രിയാനാമപ്രയോഗ
ത്തിലും കൊള്ളാം.
ഉ-ം. 1. ആ പട്ടണത്തിൽ 'ഉള്ളവർ' അവിടെ വന്നു; 'ആട്ടു
ന്നവനെ' നെയ്വാൻ ആക്കരുതു;
2. നേരു 'പറയുന്നതു' നല്ലവരുടെ ലക്ഷണം.
292. സംഭാവനകളുടെ പ്രയോഗം എങ്ങിനെ?
രണ്ടു സംഭാവനയും ഏകദേശം ഒരു പോലെ
പ്രയോഗിക്കാം.
ഉ-ം. (ഒന്നാം സംഭാവന.) പരമാൎത്ഥം 'ചൊന്നാൽ';
(രണ്ടാം സംഭാവന.) അമ്പുതാനെ വീണു 'പോകിൽ' ശമിക്കും.
എങ്കിലും 'ആൽ' പ്രത്യയത്തോടിരിക്കുന്നതി
ന്നു കാലാൎത്ഥം കൂടെ ഉണ്ടു.
ഉ-ം. അഞ്ചു നാൾ 'കഴിഞ്ഞാൽ' പിന്നെ വരെണം.
'കാൾ' (=കാണിൽ) 'കാട്ടിൽ' എന്ന സംഭാവ
നകൾ താരതമ്യപ്രയോഗത്തിൽ വരും 'ഉം' അ
വ്യയം ചേരുന്നതുമുണ്ടു.
ഉ-ം. ദൂരത്തെ ബന്ധുവെ'ക്കാൾ' അഴൽവക്കത്തെ ശത്രു നല്ലു;
പുഷ്പബാണനെ'ക്കാട്ടിൽ' സുന്ദരൻ നളനൃപൻ.

293. അനുവാദകങ്ങളുടെ പ്രയോഗം എങ്ങിനെ?
രണ്ടു അനുവാദകങ്ങളും ഒരു പോലെ തന്നെ
പ്രയോഗിച്ചുവരുന്നു. [ 113 ] ഉ-ം. 'മരിച്ചാലും' വേണ്ടതില്ല; 'കൊടുത്തീടിലും' ഭക്തിയില്ലെ
ങ്കിൽ പിഴവരും.

294. 'ആലും' പ്രത്യയത്തോടിരിക്കുന്നതിന്നു വിധിപ്രയോഗവും പ
റ്റുന്നില്ലയൊ?
'ആലും' പ്രത്യയത്തോടിരിക്കുന്നതിന്നു വിധി
പ്രയോഗവും പറ്റും; എങ്കിലും അങ്ങിനെയു
ള്ള പ്രയോഗത്തിൽ 'കൊള്ളാം' എന്നുള്ളതു അ
ന്തൎഭവിച്ചിരിക്കുന്നു.
ഉ-ം. 'അറിഞ്ഞാലും' 'ഓൎത്താലും' ഇവ പൂൎണ്ണമായ്പറയുന്നതായാൽ
'അറിഞ്ഞാലും കൊള്ളാം'; 'ഓൎത്താലും കൊള്ളാം'; എന്നു പറയെ
ണ്ടതാകുന്നു.

295. 'എങ്കിലും', 'ഏനിനും', 'ആയാലും' 'ആനും' (= ആയിനും)
ഈ അനുവാദകങ്ങളെ ചോദ്യപേരുകളോടു ചേൎക്കുന്നതു എന്തു
പ്രയോഗത്തിൽ ആകുന്നു?
'എങ്കിലും' 'ഏനിനും' 'ആയാലും' 'ആനും' (= ആ
യിനും)
ഈ അനുവാദകങ്ങളെ ചോദ്യപേരു
കളോടു ചേൎക്കുന്നതു സൎവ്വാൎത്ഥത്തിന്നു തന്നെ.
ഉ-ം. 'ഏവനെങ്കിലും', 'ആരാനും'; 'ആരായാലും'; 'ഏതാനും';
'എങ്ങേനും' മുതലായവ തന്നെ.

296. ഭാവരൂപവും, സംഭാവനാനുവാദകങ്ങളും, ഏതു വകകളിൽ
ചേൎക്കാം?
ഭാവരൂപവും, സംഭാവനാനുവാദകങ്ങളും എപ്പോ
ഴും മറ്റൊരു ക്രിയയാൽ പൂൎണ്ണമാകേണ്ടുന്നതി
നെക്കൊണ്ടു ക്രിയാന്യൂനത്തിന്റെ ഭേദമെന്നു
പറയാം.
'ഇൽ' എന്നതിൽ അവസാനിക്കുന്ന സംഭാവന ക്രിയാനാമത്തി
ന്റെ സപ്തമിവിഭക്തിയും, 'ആൽ' എന്നതിൽ അവസാനിക്കു
ന്നതു ലോപിച്ചുണ്ടായ 'ആകിൽ' എന്നതു കൂടിയുള്ള ഭൂതക്രിയാന്യൂ
നവുമത്രെ. അനുവാദകം=സംഭാവന+ 'ഉം', അത്രെ. [ 114 ] സഹായക്രിയകൾ.

296. സഹായക്രിയകൾ ഏവ?

പ്രധാനക്രിയയുടെ അൎത്ഥത്തിൽ വെവ്വേറെ
അല്പമായുള്ള ഭേദങ്ങൾ കാണിക്കുന്നവ തന്നെ
സഹായക്രിയകൾ. [ 115 ]
സഹായക്രിയകൾ ഏതിനെ ആശ്ര
യിക്കുന്നു
പ്രയോഗം
താഴെ പറയുന്നവറ്റിന്നു
ദൃഷ്ടാന്തം
1. ഇരിക്ക

ഭൂതക്രി: ന്യൂനം

1. അസംപൂൎണ്ണഭൂതം
2. കൎമ്മത്തിൽക്രിയ
പാൎത്തിരിക്കുന്നു
അയച്ചിരുന്നു
2. ഉണ്ടു, ഉള്ള, ഉള്ളു


വൎത്തമാനക്രി: ന്യൂനം
ഭൂതക്രി: ന്യൂനം+ഇട്ടു
ഭാവിക്രി: ന്യൂനം
ന്യസ്തവൎത്തമാനം
അസമ്പൂൎണ്ണഭൂതം
ബാദ്ധ്യത
വരുന്നുണ്ടു
കണ്ടിട്ടുണ്ടു
വരുവാനുള്ള
3. ഇടുക

ഭൂതക്രി: ന്യൂനം

1. നിരൎത്ഥം
2. അസംപൂൎണ്ണഭൂതം
പോയിടുന്നു
വന്നിട്ടുണ്ടു
4. ചെയ്ക

ഭാവരൂപം

ക്രിയകളുടെ തുടൎച്ച

എടുക്കയും വെക്കയും
ചെയ്യുന്നു
[ 116 ]
സഹായക്രിയകൾ ഏതിനെ ആശ്ര
യിക്കുന്നു
പ്രയോഗം
താഴെ പറയുന്നവറ്റിന്നു
ദൃഷ്ടാന്തം
5. പെടുക

ഭാവരൂപം

കൎമ്മത്തിൽ ക്രിയ

കൊല്ല (=കൊൽക) പ്പെ
ടുന്നു.
6. വല്ലാ

ഭാവരൂപം

അനിഷ്ടം, വിരോധം

ചൊൽകവല്ലേൻ, പറ
കൊല്ല
7. കൂടുക ഭൂതക്രി: ന്യൂനം കഴിവു അതുവായിച്ചു കൂടുന്നു.
8. ഇല്ല


വൎത്തമാനക്രി: ന്യൂനം

ഭൂതക്രി: ന്യൂനം.
ന്യസ്തവൎത്തമാനനി
ഷേധം
ഭൂതനിഷേധം
വരുന്നില്ല

വന്നില്ല

മേൽപറഞ്ഞവറ്റിന്നു പ്രധാനക്രിയക്കുള്ള ആഖ്യകൾ അല്ല, ഭിന്നാഖ്യകൾ ഉണ്ടായിരുന്നാൽ അവ സഹായക്രി
യകൾ അല്ല. ഇങ്ങിനെ തന്നെ 'ഉള്ള' 'ഇല്ലാത്ത' എന്നവ ഭാവിക്രിയാന്യൂനങ്ങളോടു കൎത്തൃപ്രയോഗത്തിൽ വന്നാൽ
അവ സഹായക്രിയകൾ അല്ല; പ്രധാനക്രിയകൾ തന്നെ.
ഉ-ം. 'നീ പറവാനുള്ള വാക്കുകൾ' ഇതിൽ "പറവാൻ" എന്നുള്ള പ്രധാനക്രിയക്കു "നീ" എന്നതു ആഖ്യ; 'ഉള്ള'
എന്നതിന്നു 'നീ' അല്ല, 'വാക്കുകൾ' ആഖ്യ ആയതുകൊണ്ടു 'ഉള്ള' എന്നതു ഇവിടെ സഹായക്രിയയല്ല, പ്രധാനക്രിയ
തന്നെ. [ 117 ] ഉപക്രിയകൾ.

298. ഉപക്രിയാപദങ്ങൾ ഏവ?
അൎത്ഥത്തിൽ പ്രധാന ക്രിയയായുള്ളതു ഭൂതക്രി
യാന്യൂനമായി തീൎന്നു, 'വിടുക', 'വെക്കുക', 'ക
ളയുക', 'പോക', 'വരിക', 'കിടക്ക' മുതലായവ
കൾകൊണ്ടു പൂൎണ്ണമായ്വന്നു, രണ്ടും കൂടി ഒരെ അ
ൎത്ഥം ജനിപ്പിക്കുമ്പോൾ, 'വിടുക' മുതലായവ ഉ
പക്രിയയെന്നുപറകയും ചെയ്യും.
ഉ-ം. കളഞ്ഞൂട്ടു (=കളഞ്ഞു 'വിട്ടു'); ഇട്ടേച്ചു; (=ഇട്ടു 'വെച്ചു');
പോ'യ്ക്കളഞ്ഞു'; തീൎന്നു 'പോയി'; വായിച്ചു'വരുന്നു'; എഴുതി
'ക്കിടന്നു' എന്നുള്ളവറ്റിൽ 'വിട്ടു' 'വെച്ചു' 'കളഞ്ഞു' 'പോയി' 'വ
രുന്നു' 'കിടന്നു' എന്നിവ ഉപക്രിയകളാകുന്നു.

299. ആധിക്യങ്ങൾക്കായി വരുന്ന ക്രിയകൾ ഏവ?
'മിക്ക', 'പെരുത്ത', 'ഏറിയ' എന്നു തുടങ്ങിയുള്ള
ശബ്ദന്യൂനങ്ങൾ നാമങ്ങളെ വിശേഷിക്കുന്ന
തിന്നും, 'വളരെ', 'ഏറവെ', 'തുലൊം' (=തുലവും)
മുതലായി 'ഏ' 'ഉം' അവ്യയത്തോടു കൂടിയ ഭാവ
രൂപങ്ങൾ ക്രിയകളെ വിശേഷിക്കുന്നതിന്നും,
എടുത്തുവരുന്നതുകൊണ്ടു അവ ആധിക്യങ്ങൾ
ക്കായി വരുന്ന ക്രിയകൾ തന്നെ.
ഉ-ം. 'മിക്ക'പേരും; 'പെരുത്താ'ളുകൾ, 'ഏറിയ' പുരുഷാരം;
'വളരെ' ഉണ്ടു; 'ഏറ' പറഞ്ഞു; 'തുലൊം' നശിച്ചു.

300. അല്പത, അസീമത, എന്നവറ്റിന്റെ അൎത്ഥങ്ങൾക്കായി വരു
ന്ന ക്രിയകൾ എവ?
'കുറയ', എന്ന ഭാവരൂപം അല്പതയുടെ അൎത്ഥ
ത്തിൽ ക്രിയയെ വിശേഷിക്കുന്നു.
ഉ-ം. 'കുറെ' അങ്ങോട്ടു ചെന്നു. [ 118 ] 'കണ്ട', 'വല്ല', 'വാച്ച' എന്ന ശബ്ദന്യൂനങ്ങൾ
അസീമതയുടെ അൎത്ഥത്തിൽ നാമത്തെയും വി
ശേഷിക്കുന്നു. ഉ-ം. 'കണ്ട'ജനങ്ങൾ; 'വല്ല' ദ്വീപാന്തരങ്ങൾ; 'വാച്ച'വസ്തു.

301. ഇവറ്റിൽനിന്നു പ്രതിസംഖ്യകളെയും ഉണ്ടാക്കാമൊ?
ഇവയിൽ നിന്നുണ്ടായ ചില പുരുഷനാമങ്ങൾ
പ്രതിസംഖ്യകൾക്കു പകരം നടന്നു വരുന്നു.
ഉ-ം 'മിക്കവർ'; 'മിക്കതു'; 'കണ്ടവർ'; 'വല്ലവർ'; 'വാച്ചവർ'.

കൎത്താവിൽ കൎമ്മത്തിൽ ക്രിയകൾ.

302. കൎത്താവിൽ ക്രിയ എന്നതു എന്തു?
ആഖ്യയായ ക്രിയയെ ചെയ്യുന്ന കൎത്താവു പ്ര
ഥമവിഭക്തിയിൽ ഇരിക്കുമ്പോൾ ആ ക്രിയ ക
ൎത്താവിൽക്രിയ എന്നു പേർപ്പെടുന്നു.
ഉ-ം. 'രാജാവു രാജ്യത്തെ പാലിക്കുന്നു' എന്നതിൽ 'രാജാവു' എ
ന്ന കൎത്താവു ആഖ്യയായിട്ടു പ്രഥമവിഭക്തിയിൽ ഇരിക്കുന്നതു
കൊണ്ടു 'പാലിക്കുന്നു' എന്ന ക്രിയ കൎത്താവിൽക്രിയ തന്നെ.

303. കൎമ്മത്തിൽക്രിയ എന്നതു എന്തു?
കൎമ്മം പ്രഥമവിഭക്തിയിൽ ഇരുന്നു ക്രിയാപദ
ത്തിന്നു ആഖ്യയായ്വന്നാൽ അപ്പോൾ ആ ക്രി
യ കൎമ്മണിപ്രയോഗത്തിൽ ഇരുന്നു കൎമ്മത്തിൽ
ക്രിയയെന്നു പേർ ധരിക്കുന്നുണ്ടു.
ഉ-ം. 'രാജ്യം രാജാവിനാൽ പാലിക്കപ്പെടുന്നു,' 'കടലാസ്സു തുണി
കൊണ്ടുണ്ടാക്കിയതു', എന്നിവറ്റിൽ 'രാജ്യം', 'കടലാസ്സു' എന്ന
കൎമ്മങ്ങൾ പ്രഥമവിഭക്തികളിൽ ആഖ്യകളായി നില്ക്കുന്നതുകൊ
ണ്ടു 'പാലിക്കപ്പെടുന്നു' 'ഉണ്ടാക്കിയതു' എന്ന ക്രിയകൾ കൎമ്മത്തിൽ
ക്രിയകൾ തന്നെ.

304. കൎമ്മണിപ്രയോഗത്തിന്നു തുണ നില്ക്കുന്നതു എപ്പോഴും 'പെടു
ക' എന്ന സഹായക്രിയതന്നെയൊ? [ 119 ] കൎമ്മണിപ്രയോഗത്തിന്നു തുണ നില്ക്കുന്നതു എ
പ്പോഴും 'പെടുക' എന്ന സഹായക്രിയ മാത്രം
അല്ല, അതിന്നു, വെവ്വേറെ സഹായക്രിയകൾ
ഉണ്ടാകുന്നതും, സഹായക്രിയ കൂടാതെ ഉള്ള
സകൎമ്മകക്രിയയും കൂടെ ദുൎല്ലഭമായി തനിയായ്
നില്ക്കുന്നതും ആം.
ഉ-ം. 'പാന പൊട്ടിച്ചു പോയി'; കടലാസ്സു തുണികൊണ്ടുണ്ടാക്കി
യതു; നാലാം തന്ത്രം ലബ്ധനാശം എന്നു ചൊല്ലുന്നു.

അവ്യയപ്രയോഗം.

305. 'ഏ' അവ്യയത്തിന്റെ പ്രയോഗം എങ്ങിനെ?
'ഏ' അവ്യയത്തിന്നു, 1. സ്ഥലം, 2. പൂൎണ്ണതിട്ടം,
3. മാത്രം, 4. ചോദ്യം, എന്നിവറ്റിന്നും, 5. നാമ
ങ്ങൾക്കു ക്രിയകളെ വിശേഷിക്കുംവണ്ണം ശക്തി
പ്പെടുത്തുവാൻ എന്നീ അഞ്ചു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (സ്ഥലം.) 'പടിഞ്ഞാറേ'; 'ആകാശമാൎഗ്ഗമേ' ചെന്നു; നി
ന്നുടെ 'വഴിയേ' വന്നു;
2. (പൂൎണ്ണതിട്ടം.) കന്നുകിടാക്കളെ 'കൂട്ടമേ' മടക്കി; 'ആരുമേ'
കാണാതെ; പണ്ടൊരു 'നാളുമേ' കണ്ടറിയാ;
3. (മാത്രം.) 'രണ്ടേ' ഉള്ളു; നമ്മുടെ 'പാപമേ' കാരണം; 'എങ്കി
ലേ' നല്ലൂ; 'വെക്കയേ' വേണ്ടു;
4. (ചോദ്യം.) നീ 'അല്ലേ പറഞ്ഞതു?
5. (വിശേഷണീകരണം.) 'നന്നേ' പുകഴ്ത്തി; 'സുഖമേ' കടന്നു.

306. ചോദ്യാവ്യയം ഏതു?
ചോദ്യാവ്യയം 'ഒ' കാരം തന്നെ; ഇതു, 1. ഇരട്ടി
ച്ചോദ്യത്തിന്നും, 2. ഇരട്ടിവാക്യത്തിന്നും, 3. ഒരു
നാമത്തെ വാക്യത്തലയാക്കുന്നതിന്നും, 4. സംശ
യഭാവത്തിന്നും, 5. അസീമതെക്കും, 6. വാക്യങ്ങ [ 120 ] ളുടെ പ്രതികൂലതക്കും, 7. നിഷേധത്തോടു കൂടെ
അനുസരണത്തിന്റെ നിശ്ചയത്തിന്നും കൊ
ള്ളാം. 1. (ഇരട്ടിച്ചോദ്യം.) ഭക്തി 'കൊണ്ടൊ' കൎമ്മം'കൊണ്ടൊ' സൽഗ
തിവരൂ?
2. (ഇരട്ടിവാക്യം.) 'അപ്പൊഴൊ' സുഖം ഏറു 'ഇപ്പൊഴൊ' സുഖം
ഏറും?
3. (ഒരുനാമത്തെ വാക്യത്തലയാക്കുക.) 'അവൾ ചെയ്തതൊ’ എ
ല്ലാരും കണ്ടു; 'നിദ്രയൊ' ഞങ്ങൾക്കു നാസ്തി;
4. (സംശയഭാവം.) അവൻ 'വരുമൊ';
5. (അസീമത.) ഇനി ചെയ്കയില്ലെന്നു 'എത്രയൊ' പ്രാൎത്ഥിച്ചു;
6. (വാക്യങ്ങളുടെ പ്രതികൂലത.) നാം കൂടെ 'ചെല്ലായ്കിലൊ’ കാ
ൎയ്യം തീരാ; പ്രാണനെ 'ത്യജിക്കിലൊ' മുക്തിവരും;
7. (നിഷേധത്തോടുനിശ്ചയം.) നീ 'കണ്ടതല്ലൊ'!

307. 'ഉം' അവ്യയത്തിന്റെ പ്രയോഗം എങ്ങിനെ?
'ഉം' അവ്യയം, 1. സംഖ്യാപൂൎണ്ണത, 2. ഇരട്ടിവാ
ചകം, 3. അനുവാദകാൎത്ഥം മുതലായ പ്രയോഗ
ങ്ങൾക്കു കൊള്ളാം.
1. ഉ-ം. (സംഖ്യാപൂൎണ്ണത.) 'രണ്ടുകണ്ണും' പോയി; ഇത്ര 'നാളും';
2. (ഇരിട്ടിവാചകം.) 'കൊല്കിലും' ആം 'കൊല്ലാകിലും' ആം;
3. (അനുവാദകാൎത്ഥം.) 'എന്നിട്ടും' അവൻ അനുസരിച്ചിട്ടില്ല.
(ഈ അനുവാദകാൎത്ഥക 'ഉം' അവ്യയം സകല അനുവാകക്രി
യകളിലും കാണും).

308. 'ഉം' അവ്യയം ചോദ്യപ്രതിസംജ്ഞകളോടു ചേൎന്നാൽ അതി
ന്റെ പ്രയോഗം എങ്ങിനെ?
'ഉം' അവ്യയം ചോദ്യപ്രതിസംജ്ഞകളോടു ചേ
ൎന്നാൽ അവ സൎവ്വാൎത്ഥമായി തീരും.
ഉ-ം. 'ഏവനും'; 'ഏവരും'; എന്നും മുതലായവ. [ 121 ] ചേൎപ്പാനുള്ള സാധനങ്ങൾ.

309. 'ഉം' അവ്യയത്തിന്നു വേറെ പ്രയോഗങ്ങൾ ഉണ്ടൊ?
'ഉം' അവ്യയം, വാക്യപ്പങ്കുകളെയും, പലവാക്യങ്ങ
ളെയും തമ്മിൽ തമ്മിൽ കൂട്ടിച്ചേൎപ്പാൻ കൊള്ളാം.
I. ഉ-ം. വാക്യപ്പങ്കുകളെ ചേൎക്കുക.
1. ഉ-ം. (ആഖ്യകൾ.) അച്ച'നും' അംബ'യും' വന്നു.
2. (ആഖ്യാതങ്ങൾ.) ഇതു ചൊൽക'യും' കേൾക്ക'യും' ചെയ്തു.
3. (കൎമ്മങ്ങൾ.) അടിയാർ കുടിയാരേ'യും' വരുത്തി.
II. (പലവാക്യങ്ങളെ ചേൎക്കുക.) ഇങ്ങും ദണ്ഡം ഇല്ല എന്നു അവർ
പറഞ്ഞാറെ അടിയൻ യാത്ര'യും' വഴങ്ങി.

310. വാക്യങ്ങളെ ചേൎക്കേണ്ടതിന്നു 'ഉം' കൂടാതെ മറ്റു ചേൎപ്പാനു
ള്ള സാധനങ്ങൾ ഉണ്ടൊ?
വാക്യങ്ങളെ ചേൎക്കെണ്ടതിന്നു 'ഉം' കൂടാതെ ചേ
ൎപ്പാനുള്ള സാധനങ്ങൾ വേറെ ഉണ്ടു; രണ്ടു വാ
ക്യങ്ങളെയും ഉപവാക്യങ്ങളെയും ചേൎക്കുന്നതി
ന്നായിട്ടു ആ വാക്യങ്ങൾക്കു രണ്ടിന്നും പറ്റുന്ന
ഒരു ക്രിയയെ ഉപയോഗിക്കാം.

311. ചേൎപ്പാനുള്ള സാധനങ്ങളിൽ പ്രധാനസാധനങ്ങൾ ഏവ?
I. യാതൊരു ശബ്ദന്യൂനങ്ങളും അവറ്റെ ഭരിക്കു
ന്ന പ്രഥമക്കു ആഖ്യാതമായി നിൽക്കുന്നതു കൂ
ടാതെ, ഇവ രണ്ടിനാലും ഉണ്ടായിട്ടുള്ള ഉപവാ
ക്യത്തെ പ്രധാനവാക്യത്തോടു ചേൎക്കുകയും ചെ
യ്യുന്നു.
ഉ-ം. അനുജൻ 'ചൊല്ലിയ' 'വാക്കതു' കേട്ടു; അവൻ ഭക്ഷിക്കും‌
പോൾ നാശം വന്നു.
ഇവറ്റിൽ, 'അവൻ ചൊല്ലിയ,' 'അവൻ ഭക്ഷിക്കും' എന്ന ഉപ
വാക്യങ്ങൾ, 'വാക്കതു കേട്ടു,' 'പോൾ നാശം വന്നു' എന്ന വാക്യ [ 122 ] ങ്ങളോടു ശബ്ദന്യൂനത്തിന്റെ ചേൎപ്പാനുള്ള ശക്തികൊണ്ടു ചേ
ൎക്കപ്പെടുന്നു. *

II. 1. ക്രിയാന്യൂനം 2. ഭാവരൂപം 3. സംഭാവന,
4. അനുവാദകം, 5. ക്രിയാനാമങ്ങളുടെയും ക്രിയാ
പുരുഷനാമങ്ങളുടെയും വളവിഭക്തികൾ ഇവ
റ്റിന്നും കൂടെ ചേൎപ്പാനുള്ള ശക്തി ഉണ്ടു.
ഉപവാക്യങ്ങൾക്കായി മുമ്പിൽ പറഞ്ഞ ദൃഷ്ടാ
ന്തങ്ങൾ എല്ലാം ഇവറ്റിന്നും പറ്റും; എന്നാലും
താഴെ ചില ദൃഷ്ടാന്തങ്ങളും കൂടെ പറയാം.
1. ഉ-ം. 'അണിയലം കെട്ടിയെ' (ദൈവം ആവു); 'കീഴോട്ടു
പോരുവാൻ' (ഏതും പണിയില്ല);
2. 'പൂൎണ്ണതെളിവു എന്റെ പറ്റിൽ ഇരിക്കെ' (അവന്നായ് വി
ധിപ്പാൻ പാടുള്ളതല്ല);
3. 'ഗുരുനാഥൻ അരുൾചെയ്താൽ' (എതൃവാക്കു പറകൊല്ല);
4. 'ക്ഷീരം കൊണ്ടു നനച്ചു വളൎത്താലും' (വേപ്പിന്റെ കൈപ്പു ശ
മിച്ചീടുമൊ);
5. 'അവൻ പറകയാൽ' (സമ്മതം ആയി;) 'അതിനെ ജയിച്ച
തിന്റെ ശേഷം' (മടങ്ങിപ്പോയി).

III. 'എന്ന', 'എന്നു', 'എങ്കിൽ', 'എങ്കിലും', 'കൊ
ണ്ടു', 'അല്ലാതെ', 'കൂടാതെ' എന്നും മറ്റും പല
ക്രിയാരൂപങ്ങളും മുൻവാക്യത്തിന്നും പിൻവാക്യ
ത്തിന്നും പറ്റുകയാൽ ഇവറ്റെ പ്രയോഗിക്കു
ന്നതു കൊണ്ടും വാക്യങ്ങൾ ചേരും. [ 123 ] ഉ-ം. നീവരും 'എന്ന' വാക്കുകേട്ടു.
ഇതിൽ 'വാക്കു' എന്നതിന്റെ വിശേഷണമായ 'എന്ന' എന്നതി
ന്നു 'നീ വരും' എന്നുള്ള അധീനവാക്യം കൎമ്മം തന്നെ. ആയതു
കൊണ്ടു 'എന്നു' എന്നതു രണ്ടു വാക്യത്തിന്നും പറ്റുകയും അവ
കളെ ചേൎക്കയും ചെയ്യും.
ഉ-ം. എല്ലാവരും പറക'കൊണ്ടു' കൊന്നതു ചെട്ടി തന്നെ 'എന്നു'
നിശ്ചയിച്ചു എന്നതിൽ 'കൊണ്ടു' എന്നതിന്റെ കൎമ്മം മുൻപറ
ഞ്ഞ വാക്യം തന്നെ. എന്നാൽ 'കൊണ്ടു' എന്ന ക്രിയ നിശ്ചയിച്ചു
എന്ന ക്രിയയാൽ പൂൎണ്ണമാകുകയും അതിന്റെ ആഖ്യയെ ആശ്ര
യിക്കുകയും ചെയ്യുന്നു.

IV. സ്വാധീനവാക്യങ്ങളെ ചേൎക്കുന്നതിന്നു അ
നേക നാമങ്ങളും ക്രിയകളും കൂടെ എടുക്കാം.
ഉ-ം. 'പിന്നെ', 'കാരണം', 'അതുനിമിത്തം', 'അതുകാരണം',
'അതുകൊണ്ടു', 'എന്നതുകൊണ്ടു', മുതലായവ;
ഇവയെല്ലാം പരം വരുന്ന ക്രിയകൾക്കു വിശേഷണമായിരുന്നാ
ലും പൂൎവ്വത്തിൽ പറഞ്ഞ വാക്യത്തിന്നും സംബന്ധം ഉണ്ടെന്നും
കാണിക്കും. *

സമാപ്തം. [ 124 ] പൂൎണ്ണവ്യാകരിപ്പു രീതി.

അഗ്രജൻ ചൊന്നാനപ്പോൾ "ഭൂമിപാലന്മാരൊ
ട്ടും സുഗ്രഹന്മാരല്ലവൎക്കെങ്ങിനെ പക്ഷമെന്നും
ആഗ്രഹമെന്തന്നതും ആരംഭമെന്തന്നതും വ്യ
ഗ്രമെന്നിയെ പാൎത്തു ബോധിപ്പാൻ എളുതല്ല".
സോദരൻ ചൊന്നാനപ്പോൾ "അങ്ങുന്നു പറ
ഞ്ഞതും ആദരിക്കേണ്ടും പരമാൎത്ഥം എന്നിരിക്കി
ലും വങ്കടൽകരെ ചെന്നു നില്ക്കുമ്പോൾ ശിവ
ശിവ സങ്കടം അതിൽ ഇറങ്ങീടുവാൻ എന്നു
തോന്നും."

അഗ്രജൻ. നാമം, പുല്ലിംഗം, ഏകവചനം, പ്രഥമപുരു
ഷൻ പ്രഥമവിഭക്തി 'ചൊന്നാൻ' എന്ന ക്രി
യാഖ്യാതത്തിന്റെ ആഖ്യ.
ചൊന്നാൻ. ക്രിയ, അബലം, സകൎമ്മകം, അനുസരണം,
പൂൎണ്ണം, ഭൂതകാലം, 'ഈ', 'തു' ഈ രണ്ടു വക
യിലും അഗ്രജൻ എന്ന ആഖ്യയുടെ ആ
ഖ്യാതം (ലിംഗവചനങ്ങളാൽ പൊരുത്തം.)
'ഭൂമിപാലന്മാർ' മുതൽ 'എളുതല്ല' എന്നതു വരെ
കൎമ്മം.
അപ്പോൾ. സമാസിതനാമം, ആശ്രിതപ്രഥമ, കാലപ്ര
യോഗം, 'ചൊന്നാൻ' എന്ന ക്രിയയെ ആശ്ര
യിച്ച വിശേഷണം.
ഭൂമിപാലന്മാർ. നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:,
'സുഗ്രഹന്മാർ' എന്ന ആഖ്യാതത്തിന്റെ ആഖ്യ.
ഒട്ടു. നാമം, ആശ്രിതപ്രഥമ, പ്രമാണപ്രയോഗം,
'അല്ല' എന്ന ക്രിയയുടെ വിശേഷണം.
ഉം. അവ്യയം (സംഖ്യാപൂൎണ്ണതപ്രയോഗം.)
[ 125 ]
സുഗ്രഹന്മാർ. നാമം, പു:, ബ: വ:, പ്ര: പു:, പ്ര: വി:,
'ഭൂമിപാലന്മാർ' എന്ന ആഖ്യയുടെ ആഖ്യാതം.
അല്ല. ക്രിയ, ഊനം (അൽധാതു), അബ:, അക:,
നിഷേധം, പൂൎണ്ണം, ഭാവി, 'ഭൂമിപാലന്മാർ' എ
ന്ന ആഖ്യയെയും 'സുഗ്രഹന്മാർ' എന്ന ആഖ്യാ
തത്തേയും ചേൎക്കുന്ന സംബന്ധക്രിയ.
അവൎക്കു. നാമം, ചൂണ്ടുപേർ, പു:, ബ: വ:, പ്ര: പു:
ചതുൎത്ഥി, 'കു' വക, (ഉടമപ്രയോഗം), (ഉണ്ടാകും)
എന്ന അന്തൎഭവിച്ച ആഖ്യാതത്തിന്റെ വിശേ
ഷണം.
എങ്ങിനെ. നാമം, ചോദ്യപ്രതിസംജ്ഞ ('ഏ' അവ്യയ
ത്തോടു കൂടിയ പഴയ സപ്തമിരൂപം), പ്രകാര
പ്രയോഗം, 'ഉണ്ടാകും' എന്ന അന്തൎഭവിച്ച ആ
ഖ്യാതത്തിന്റെ വിശേഷണം.
പക്ഷം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:,
'ഉണ്ടാകും' എന്ന അന്തൎഭവിച്ച ആഖ്യാതത്തി
ന്റെ ആഖ്യ.
എന്നു. ക്രിയ, ഊനം (എൻധാതു), അബലം, സക:,
അനുസ, അപൂൎണ്ണം, ഭൂതക്രിയാന്യൂനം, 'തു' വക
'ബോധിപ്പാൻ' എന്ന ക്രിയയാൽ പൂൎണ്ണം, (ആ
ഖ്യ 'നാം' അന്തൎഭവിച്ചു പോയി) 'അവൎക്കു എങ്ങി
നെ പക്ഷം' എന്നകൎമ്മത്തിന്റെ സകൎമ്മകക്രിയ.
ഉം. അവ്യയം, 'എന്നു,' 'എന്നതു' എന്നീരണ്ടുപദ
ങ്ങളെ കൂട്ടിച്ചേൎക്കുവാൻ പ്രയോഗിച്ചതു.
ആഗ്രഹം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:,
'എന്തു' എന്നതിനോടു പൊരുത്തമാകയും അതി
ന്നു ആഖ്യയാകയും ചെയ്യുന്നു.
എന്തു. നാമം, ചോദ്യപ്രതിസംജ്ഞ, നപു:, ഏ: വ:,
പ്ര: പു:, പ്ര: വി:, 'ആഗ്രഹം' എന്ന ആഖ്യ
ക്കു ആഖ്യാതം.
[ 126 ]
എന്നതു. ക്രിയ, ഊനം (എൻധാതു), അബ:, സക:,
അനുസ:, അൎപൂണ്ണം, ക്രിയാപുരുഷനാമം, ഭൂതം
'തു' വക, നപു:, ഏ: വ:, പ്ര: പു:, ആശ്രി
തപ്രഥമ, ആഖ്യ 'നാം' (അന്തൎഭ:) 'പാൎത്തു' എ
ന്ന സകൎമ്മകക്രിയയുടെ കൎമ്മം, 'ആഗ്രഹം എ
ന്തു' എന്നുള്ളതു ഇതിന്നു കൎമ്മമാകുന്നു.
ഉം. മുമ്പെത്തെ പ്രകാരം തന്നെ.
ആരംഭം
എന്തു,
എന്നതും.
ഇവ മൂന്നും 'ആഗ്രഹം', 'എന്തു', 'എന്നതും' എ
ന്നവകളെപോലെ തന്നെ.
വ്യഗ്രം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'എന്നിയെ' എന്ന അവ്യയത്തോടു ചേരുന്നു.
എന്നിയെ. സംസ്കൃതാവ്യയമായ 'അന്യെ' എന്നതിൽനിന്നു
ദുഷിച്ചുണ്ടായ അവ്യയം 'ബൊധിപ്പാൻ' എ
ന്ന ക്രിയയ്ക്കു വിശേഷണം.
പാൎത്തു. ക്രിയ, ബ:, സക:, അനുസ:, അപൂണ്ണം, ക്രി
യാന്യൂനം (ക്രിയാതുടൎച്ചപ്രയോഗം), ഭൂതം, 'തു'
വക: 'ബോധിപ്പാൻ' എന്നതിനാൽ പൂൎണ്ണം,
'നാം', എന്ന അന്തൎഭവിച്ച കൎത്താവിന്റെ ക്രിയ.
ബോധിപ്പാൻ. ക്രിയ, ബ:, അക:, അനുസ:, അപൂൎണ്ണം, ഭാ
വിക്രിയാന്യൂ: (യോഗ്യത തുടങ്ങിയ പ്രയോ
ഗം) 'അല്ല' എന്ന ക്രിയയാൽ പൂൎണ്ണം, (ആഖ്യ
'നാം' അന്തൎഭ:).
എളുതു. തദ്ധിതനാമം, (പഴയക്രിയാപുരുഷനാമം),
നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'അല്ല'
എന്ന ക്രിയാഖ്യാതത്തിന്റെ ആഖ്യ.
അല്ല. ക്രിയ, ഊനം (അൽധാതു), അബ:, അക:, നിഷേധം, പൂൎണ്ണം, ഭാവി, 'എളുതു' എന്ന ആ
ഖ്യയുടെ ആഖ്യാതം, നപു:, ഏ: വ:, പ്ര: പു:,
[ 127 ]
സോദരൻ.
ചൊന്നാൻ.
അപ്പോൾ.
ഇവ മൂന്നും 'അഗ്രജൻ' 'ചൊന്നാൻ' 'അപ്പോൾ' എ
ന്നവയെ പോലെ തന്നെ. എന്നാൽ ഇവിടെ
'ചൊന്നാൻ' എന്നതിന്റെ കൎമ്മം 'അങ്ങുന്നു' മു
തൽ 'തോന്നും'വരെ ആകുന്നു.)
അങ്ങുന്നു. നാമം, ചൂണ്ടുപേർ, പു., ഏ: വ:, മ: പു:,
പ: വി:, (കൎമ്മത്തിൽ ക്രിയയുടെ കൎത്താവു പ്ര
യോഗം.), 'പറഞ്ഞതു' എന്നതിന്റെ വിശേ
ഷണം.
പറഞ്ഞതു. ക്രിയ, അബ:, അക:, അനുസ:, അപൂൎണ്ണം,
ക്രിയാപുരുഷനാമം, ഭൂതം, 'തു' വക; നപു:,
ഏ: വ:, പ്ര: പു:, പ്ര: വി: കൎമ്മണിപ്രയോഗം
പരമാൎത്ഥം എന്ന നാമാഖ്യാതത്തിന്റെ ആഖ്യ;
ആദരിക്ക. ക്രിയ, ബ:, സക:, അനുസ:, അപൂൎണ്ണക്രിയാ
നാമം, ഏ: വ:, പ്ര: പു:, പ്ര: വി:, 'വേണ്ടും'
എന്ന ക്രിയയുടെ ആഖ്യ, 'നാം' എന്ന അന്തൎഭ:
ആഖ്യയുടെ ആഖ്യാതം.
വേണ്ടും ക്രിയ, അബ:, അക:, അനു:, അപൂ:, ഭാവി
ശബ്ദന്യൂനം, 'ആദരിക്ക' എന്ന ആഖ്യയുടെ അ
പൂൎണ്ണക്രിയാഖ്യാതം 'പരമാൎത്ഥം' എന്ന നാമ
ത്താൽ പൂൎണ്ണം.
പരമാൎത്ഥം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:,
'പറഞ്ഞതു' എന്നതിന്നു നാമാഖ്യാതം.
എന്നു. ക്രിയ, 'ഇരിക്കിലും' എന്ന ക്രിയയാൽ പൂൎണ്ണം
'അങ്ങുന്നു പറഞ്ഞതു ആദരിക്കേണ്ടും പരമാ
ൎത്ഥം' എന്നതു കൎമ്മം. (മറ്റെല്ലാം മുമ്പെത്തപ്പോ
ലെ തന്നെ.)
ഇരിക്കിലും. ക്രിയ, ബ:, അക:, അനു:, അപൂ:, രണ്ടാം
അനുവാദകം, 'എന്നു' എന്നതിന്റെ പൂൎണ്ണം.
(പൂൎണ്ണം മേൽ പറഞ്ഞതിലില്ല. ആഖ്യ അ
സ്പഷ്ടം.)
വങ്കടൽകര. സമാസിതനാമം, നപു:, ഏ: വ:, പ്രഥ: പു:,
ആശ്രിതപ്രഥമ, സ്ഥലപ്രയോഗം.
[ 128 ]
എ. അവ്യയം, വിശേഷണീകരണപ്രയോഗം.
ചെന്നു. ക്രിയ അബ:, അക:, അനുസ:, അപൂൎണ്ണം,
ഭൂതക്രിയാന്യൂനം 'തു' വക, (ക്രിയകളുടെ തുടൎച്ച
പ്രയോഗം) 'നാം' എന്ന അന്തൎഭവിച്ച ആഖ്യ
യുടെ അപൂൎണ്ണക്രിയാഖ്യാതം, 'നില്ക്കും' എന്ന
ക്രിയയാൽ പൂൎണ്ണം.
നില്ക്കും. ക്രിയ ബ:, അക:, അനുസ:, അപൂൎണ്ണം, ഭാ
വിശബ്ദന്യൂനം (നിത്യതപ്രയോഗം) 'നാം' എ
ന്ന അന്തൎഭവിച്ച ആഖ്യയുടെ അപൂൎണ്ണക്രിയാ
ഖ്യാതം 'പോൾ' എന്ന നാമത്താൽ പൂൎണ്ണം.
'പോൾ' നാമം, പ്ര: വി:, ആശ്രിതാധികരണം (കാ
ലപ്രയോഗം), 'തോന്നും' എന്നതിന്നു വിശേഷണം.
ശിവ!
ശിവ!
നാമം, പു:, ഏ: വ:, മദ്ധ്യ: പു:, സംബോ
ധന (വിളിരൂപം.)
സങ്കടം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:,
'ആകുന്നു' എന്നന്തൎഭവിച്ച ക്രിയാഖ്യാതത്തിന്റെ
ആഖ്യ.
അതിൽ. നാമം, ചൂണ്ടുപേർ, നപു:, ഏ: വ:, പ്ര: പു:,
സപ്തമിയിൽ സ്ഥലപ്രയോഗം.
ഇറങ്ങി. ക്രിയ, ഭൂതക്രിയാന്യൂനം'ഇ' വക, 'ഈടുവാൻ'
എന്ന ക്രിയയാൽ പൂൎണ്ണം. (മറ്റെല്ലാം 'ചെന്നു' എന്നതിനെ
പോലെ.)
ഈടുവാൻ. സഹായക്രിയ, അബലം, ഭാവിക്രിയാന്യൂനം
(ഫല പ്രയോഗം) 'ആകുന്നു' എന്നന്തൎഭവിച്ചതു
അതിന്റെ പൂൎണ്ണം, (മറ്റെല്ലാം 'ബോധിപ്പാൻ'
എന്നതു പോലെ.)
എന്നു. ഊനക്രിയ, 'തോന്നും' എന്ന ക്രിയയാൽ പൂൎണ്ണം
'സങ്കടം അതിൽ ഇറങ്ങീടുവാൻ.' എന്നതു അതി
[ 129 ]

ന്റെ കൎമ്മം. (മറ്റെല്ലാം മുമ്പേത്തെ പോലെ ത
ന്നെ.)
തോന്നും. ക്രിയ, അബ:, അക:, അനുസരണം, പൂൎണ്ണം, ഒ
ന്നാം ഭാവി (നിത്യതപ്രയോഗം.) ആഖ്യ അ
സ്പഷ്ടം, നപു:, ഏ: വ:, പ്ര: പു:.
[ 130 ] വാക്യപരിഛ്ശേ

ഈ കൊല്ലം വരെ അന്യായപ്പെട്ട നിലങ്ങൾ
ച്ചതിന്റെ ശേഷം തനിക്കു വേറെ പ്രവൃത്തി ഉണ്ടാ
ണ്ടു നിലം നടത്തിച്ചുവന്നു എന്നും, ഇതിൽ ഏതാൻ
ട്ടൻ, അമ്പു ഇവരെക്കൊണ്ടു ഒഴിപ്പിച്ചുവാങ്ങിയിരി
ബോധിപ്പിച്ചിരിക്കുന്നു.

വാക്യങ്ങൾ വാക്യഭേദങ്ങൾ ആഖ്യ
കൾ
(a.) ഈ കൊല്ലം വരെ
അന്യായപ്പെട്ട നില
ങ്ങൾ കൈവശം ഉ
ണ്ടായിരുന്ന
ഉപവാക്യം.
(b.) ഇൽ 'കാരണവൻ' എ
ന്നതിന്നു ഉപവിശേഷണം
നിലങ്ങൾ
(b.) കാരണവൻ അ
മ്പൂട്ടി മരിച്ചതിന്റെ
ഉപവാക്യം.
(c.) എന്നതിൽ 'ശേഷം' എ
ന്നതിന്നു ഉപവിശേഷണം;
(a.) എന്നതിന്നു പ്രധാനം
അമ്പൂട്ടി
(c.) ശേഷം തനിക്കു
വേറെ പ്രവൃത്തി ഉ
ണ്ടായ
ഉപവാക്യം.
(e.)എന്നതിൽ 'നിമിത്തം' എ
ന്നതിന്നു ഉപവിശേഷണം
പ്രവൃത്തി
(d.) I. അനന്തരവനാ

2. ഒന്നാം
ഉപവാക്യങ്ങൾ.
(e.) എന്നതിൽ 'പ്രതിയെ'
എന്നതിന്നു ഉപവിശേഷണ
ങ്ങൾ
'പ്രതിയെ,
എന്നതിൽ
അടങ്ങിയ
പ്രതി
[ 131 ] ദനരീതി (ഗദ്യം.)

കൈവശം ഉണ്ടായിരുന്ന കാരണവൻ അമ്പൂട്ടി മരി
യനിമിത്തം അനന്തരവനായ ഒന്നാം പ്രതിയെ കൊ
നിലം വേറെ കുടിയാന്മാർ നടക്കുന്നതിൽ, രാമൻ, കൊ
ക്കുന്നു എന്നും, മറ്റും അന്യായക്കാരൻ അധികമായും

ആഖ്യാവി
ശേഷണ
ങ്ങൾ
ആഖ്യാ
തങ്ങൾ
ആഖ്യാത
വിശേഷ
ണങ്ങൾ
കൎമ്മ
ങ്ങൾ
കൎമ്മവിശേ
ഷണങ്ങ
അന്യായപ്പെട്ട ഉണ്ടായിരു
[ന്ന
ഈ കൊല്ലം വരെ
കൈവശം
കാരണവൻ മരിച്ചതി
[ന്റെ
വേറെ ഉണ്ടായ 1. ശേഷം
2. തനിക്കു
1 അനന്ത
രവനായ
2 ഒന്നാം
[ 132 ]
വാക്യങ്ങൾ വാക്യഭേദങ്ങൾ ആഖ്യ
കൾ

(e.) നിമിത്തം പ്രതി
യെകൊണ്ടു നിലം ന
ടത്തിച്ചുവന്നു
സൂചിതോപവാക്യം
(i.) എന്നതിൽ 'എന്നു' എന്ന
തിന്റെ കൎമ്മം; (c.) (d.) എ
ന്നവറ്റിന്നു പ്രധാനം

താൻ
(അന്തൎഭ:)

(f.) ഇതിൽ ഏതാൻ
നിലം വേറെ കുടിയാ
ന്മാർ നടക്കുന്നതിൽ
ഉപവാക്യം
(g.) എന്ന അതിന്റെപ്രധാ
നവാക്യത്തിന്റെ കൎമ്മവി
ശേഷണം

കുടിയാ
ന്മാർ

(g.) രാമൻ, കൊട്ടൻ,
അമ്പു ഇവരെക്കൊ
ണ്ടു ഒഴിപ്പിച്ചുവാങ്ങി
യിരിക്കുന്നു
സൂചിതോപവാക്യം
(i.) എന്നതിൽ 'എന്നു' എന്ന
തിന്റെ കൎമ്മം; (f.) എന്നതി
ന്നു പ്രധാനം

താൻ
(അന്തൎഭ:)

(h.) അധികമായ്
ഉപവാക്യം
(i.) എന്നതിന്റെ ആഖ്യാത
വിശേഷണം
അസ്പഷ്ടം
[ 133 ]
ആഖ്യാവി
ശേഷണ
ങ്ങൾ
ആഖ്യാ
തങ്ങൾ
ആഖ്യാത
വിശേഷ
ണങ്ങൾ
കൎമ്മ
ങ്ങൾ
കൎമ്മവിശേ
ഷണ
ങ്ങൾ

1. കൊണ്ടു,
2. നടത്തി
ച്ചു,3'വന്നു'
(കൂട്ടിച്ചേ
ൎത്തമൂന്നാ
ഖ്യാതങ്ങൾ

നിമിത്തം

1. പ്രതി
യെ, 2. നി
ലം

(b.)

വേറെ

നടക്കുന്ന
തിൽ

നിലം

ഇതിൽഏതാൻ

1. കൊണ്ടു,
2. ഒഴിപ്പി
ച്ചു, വാങ്ങി
യിരിക്കുന്നു
(കൂട്ടിച്ചേ
ൎത്തആഖ്യാ
തം

1. രാമൻ,
കൊട്ടൻ,
അമ്പു '(ഇ
വരെ', എ
ന്നതിനാ
ൽ കൂട്ടിച്ചേ
ൎത്തു)'കൊ
ണ്ടു' 2.'നി
ലം' (അ
ന്തൎഭ:)

(f.)
ഇതിൽഏതാൻ

അധിക
മായ്
ഉം
[ 134 ]
വാക്യങ്ങൾ വാക്യഭേദങ്ങൾ ആഖ്യ
കൾ
(i.) എന്നും എന്നും
മറ്റും അന്യായക്കാ
രൻ ബോധിപ്പിച്ചി
രിക്കുന്നു.
(a.) (b.) (c.) (d.) (e.) (f.) (g.)
(h.) എന്നവറ്റിന്നു പ്രധാ
നവാക്യം.
അന്യായ
[ക്കാരൻ
[ 135 ]
ആഖ്യാവി
ശേഷണ
ങ്ങൾ
ആഖ്യാ
തങ്ങൾ
ആഖ്യാത
വിശേഷ
ണങ്ങൾ
കൎമ്മ
ങ്ങൾ
കൎമ്മവിശേ
ഷണങ്ങ
ബോധി
പ്പിച്ചിരി
ക്കുന്നു.
എന്നു എന്നു 1. (e.) (g.)
എന്ന സൂ
ചിതവാ
ക്യങ്ങളും,
(എന്നു എ
ന്നതി
ന്റെമുഖാ
ന്തരം.)
2. മറ്റും
[ 136 ] വാക്യപരിഛ്ശേ

I. "നന്നല്ല മഹദ്വൈരം ആൎക്കും എന്നറിയെണം;

വാക്യങ്ങൾ വാക്യഭേദങ്ങൾ ആഖ്യ
കൾ
(a.) നന്നല്ല മഹ
ദ്വൈരം ആൎക്കും
സൂചിതോപവാക്യം
(b.) ൽ 'എന്നു' എന്നതി
ന്നു കൎമ്മം
മഹദ്വൈരം
(b.) എന്നറിക (c.) എന്നതിന്നുപവാ
ക്യം;
(a.) എന്നതിന്നു പ്രധാ
നം
നീ

(അന്തൎഭ:)
(c.) (അറിക) വേ
ണം
സ്വതന്ത്രവാക്യം;
(a.) (b.) എന്നവറ്റിന്നു
പ്രധാനം
(a.+b.) ം
(d.) വന്ദ്യന്മാരായു
ള്ള
ഉപവാക്യം;
(e.) യിലെ 'അവരെ'
എന്നതിന്റെ വിശേഷ
ണം
(e.) യിലെ
'അവരെ' എ
ന്നതിൽനിന്നു
(അന്തൎഭവി
ച്ചു)
അവരെ വന്ദിച്ചു
കൊൾക
(d.) എന്നതിന്നു പ്രധാ
നം; (f.) ന്നു ഉപവാക്യ
വും ആഖ്യയും ആണ
നാം
(അന്തൎഭ:)
(f.) (വന്ദ്യന്മാരായു
ള്ളവരെ വന്ദിച്ചു
കൊൾക)വേണം
സ്വതന്ത്രവാക്യം;
(d.) (e.) എന്നവറ്റിന്നു
പ്രധാനം
(d.)+(e.)
[ 137 ] ദനരീതി (പാട്ടു)

വന്ദ്യന്മാരായുള്ളോരെ വന്ദിച്ചു കൊൾകവേണം"

ആഖ്യാവി
ശേഷണ
ങ്ങൾ
ആഖ്യാ
തങ്ങൾ
ആഖ്യാത
വിശേഷ
ണങ്ങൾ
കൎമ്മ
ങ്ങൾ
കൎമ്മവിശേ
ഷണങ്ങൾ
നന്നല്ല ആൎക്കും
എന്നു
അറിക
(a.)
വേണം
വന്ദ്യന്മാരാ
യുള്ള
വന്ദിച്ചു
കൊൾക
അവ
രെ
വേണം
[ 138 ] II. "അക്കഥ സ്വാമിക്കിപ്പോൾ
വാക്യങ്ങൾ വാക്യഭേദങ്ങൾ ആഖ്യ
കൾ
(a.) അക്കഥ ഇപ്പോ
ൾ കേൾക്ക
(b.) എന്നതിന്നു ഉപവാ
ക്യവും ആഖ്യയും ആ
സ്വാമിക്കു എ
ന്നതിൽ അട
ങ്ങി വരുന്ന
'സ്വാമി'
(b.) സ്വാമിക്കു (കേ
ൾക്ക) വേണം
സൂചിതോപവാക്യം

(c.)ൽ 'ഉള്ള' എങ്കിൽ എ
ന്നതിന്നു കൎമ്മം (a.) എ
ന്നതിന്നു പ്രധാനം
(a.)
(c.) എങ്കിൽ ഉപവാക്യം
(e.) എന്നതിന്നു ആഖ്യാ
തവി:
(അസ്പഷ്ടം)
(d.) ചൊൽക ഉപവാക്യം
(e.) എന്നതിന്നു ആഖ്യ
ഞാൻ (അ
ന്തൎഭ:)
(e.) (ചൊല്ല) ആം (a.) (b.) (c.) (d.) എന്നവ
റ്റിന്നു പ്രധാനവക്യം
(d.)
[ 139 ] കേൾക്കേണമെങ്കിൽ ചൊല്ലാം"
ആഖ്യാവി
ശേഷണ
ങ്ങൾ
ആഖ്യാ
തങ്ങൾ
ആഖ്യാത
വിശേഷ
ണങ്ങൾ
കൎമ്മ
ങ്ങൾ
കൎമ്മവിശേ
ഷണങ്ങ
കേൾക്ക ഇപ്പോൾ അക്കഥ
വേണം സ്വാമിക്കു
എങ്കിൽ (a.)+(b.)
ചൊൽക
ആം
"https://ml.wikisource.org/w/index.php?title=വ്യാകരണ_ചോദ്യോത്തരം&oldid=210298" എന്ന താളിൽനിന്ന് ശേഖരിച്ചത്