വേലയ്ക്കു വേലയ്ക്കു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


വേലക്കു വേലക്കു

രചന:വി. നാഗൽ

 
വേലക്കു വേലക്കു ദൈവദാസന്മാർ നാം
ക്രിസ്തൻ കാണിച്ച പാത നാം പിൻ ചെല്ലണം
ഇങ്ങുവാഴുവാൻ അല്ല ശുശ്രൂഷ ചെയ് വാൻ
ഇഹത്തിൽ പിറന്ന സ്വർഗ്ഗരാജാവു താൻ

   യത്നിക്ക, യത്നിക്ക, തേടുക നേടുക
   ആശിക്ക, പ്രാർത്ഥിക്ക, കർത്താവു വരും വേഗത്തിൽ

വേലക്കു വേലക്കു ചുറ്റും നോക്കുക നാം
എങ്ങും വാഴും അസത്യത്തെ പോക്കുക നാം
സർവ്വ സൃഷ്ടിയും യേശുവെ കാണും വരെ
ഉയർത്തീടുക നാം സ്വർഗ്ഗമാം കൊടിയെ
                           ...യത്നിക്ക
വേലക്കു വേലക്കു ദൈവദ്രോഹങ്ങളും
വ്യാജമാർഗ്ഗങ്ങൾ നാശത്തിൻ മോഹങ്ങളും
ദൈവഭൂമിയിൽ വർദ്ധിക്കുമീ സമയേ
സ്വസ്ഥത യോഗ്യമോ ക്രിസ്തൻ ദാസന്മാരേ
                          ...യത്നിക്ക
വേലക്കു വേലക്കു ഇന്നു രക്ഷയിൻ നാൾ
എങ്കിലും നിത്യവും പാപശിക്ഷകളാൽ
ആയിരം ആയിരം നശിച്ചീടുന്നിതാ
രക്ഷിപ്പാൻ രക്ഷിപ്പാൻ എൻ സഹോദരാ വാ!
                          ...യത്നിക്ക
വേലക്കു വേലക്കു ഓരോകഷ്ടങ്ങളും
പരിഹാസങ്ങൾ ഹിംസകൾ കഷ്ടങ്ങളും
സഹിച്ചും വഹിച്ചും കൊണ്ടദ്ധ്വാനിക്ക നാം
എന്നാൽ നാം ക്രിസ്തുവിൻ സത്യസേവകർ ആം
                          ...യത്നിക്ക
വേലക്കു വേലക്കു പിന്നെ സ്വസ്തതയും
കർത്തൻ ദാസരാം നാം നിത്യം അസ്വദിക്കും
എൻ സന്തോഷത്തിലേക്കു പ്രവേശിക്കുക
എന്നു താൻ അരുളിച്ചെയ്യും ഹല്ലേലൂയ്യാ.
                          ...യത്നിക്ക

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Tune:To the work to the work [[1]]

</poem>

"https://ml.wikisource.org/w/index.php?title=വേലയ്ക്കു_വേലയ്ക്കു&oldid=202949" എന്ന താളിൽനിന്ന് ശേഖരിച്ചത്