Jump to content

വിശ്വാസമോടെ നിങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
    ഇംഗ്ലീഷ്
വിശ്വാസമോടെ നിങ്ങൾ- ആസ്വദിച്ചുകൊൾവിനെ
ന്നേശുപരനരുളി-ആശു മുറിച്ചപ്പം താൻ
നൽകി ശിഷ്യർക്കായി -മൊഴി ഏകി
"ചെയ് വിൻ നിങ്ങളിതെന്നോർമ്മക്കായ്"

മന്നൻ യേശു മഹേശൻ -മാനുഷർക്കായ് ചോര
ചിന്നി മരിച്ചിതിനെ-ചിന്ത ചെയ്ത തൻ സഭ
കൂടി മോദമോടീ -സ്തുതി പാടി
നന്ദിയോടീ നൽകർമ്മം കൊണ്ടാടി

സ്വർഗ്ഗപുരത്തിനേക-മാർഗ്ഗമല്ലോ ക്രിസ്തു
സ്വർഗ്ഗ അപ്പം ഭുജിച്ചു- സ്വർഗ്ഗവീഞ്ഞു കുടിച്ചു
ജീവൻ നിത്യജീവൻ-അതു യാവൻ
ഇച്ഛിക്കുന്നു സമ്പാദിക്കുമവൻ

ജീവബലി കൊടുത്ത-ജീവനായകനേശു
ജീവൻ വെടിഞ്ഞതു നിൻ- ജീവനെന്നോർത്തു സ്വർഗ്ഗ
ഭോജ്യം ക്രിസ്തുരാജ്യം- അതു ത്യാജ്യം
എന്നെണ്ണായ്കിൽ നിന്റേതാം ആ രാജ്യം

നുറുക്കി ക്രൂശുമരത്തിൽ-മുറിച്ചു ക്രിസ്തശരീരം
അറിഞ്ഞു നീ ഭുജിച്ചീടിൽ-നിറയുമേ നിന്നിൽ ജീവൻ
സത്യം ജീവൻ നിത്യം- അല്ലായ്കിൽ മൃത്യു
വന്നു വെട്ടുമേ നിൻ നാശം കൃത്യം


"https://ml.wikisource.org/w/index.php?title=വിശ്വാസമോടെ_നിങ്ങൾ&oldid=145771" എന്ന താളിൽനിന്ന് ശേഖരിച്ചത്