ശാസ്ത്രപുസ്തകങ്ങൾ എല്ലാവർക്കും മലയാളത്തിലെ പൊതുസഞ്ചയത്തിൽ ലഭ്യമായിട്ടുള്ള ശാസ്ത്രപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള വിക്കിഗ്രന്ഥശാല പദ്ധതി
""അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം
അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?"
- നാലപ്പാട്ട് നാരായണ മേനോൻ
2025 ൽ മലയാളം വിക്കിഗ്രന്ഥശാല സമൂഹത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു ക്യാമ്പെയിൻ ആണ് ശാസ്ത്രപുസ്തകങ്ങൾ എല്ലാവർക്കും എന്ന ക്യാമ്പെയിൻ. മലയാളത്തിൽ ഓൺലൈൻ തിരച്ചിലിൽ ലഭ്യമായിട്ടുള്ള മലയാള പുസ്തകങ്ങളുടെ ലഭ്യത കൂട്ടുകയും ശാസ്ത്ര എഴുത്തുകാരോട്, അവരുടെ എഴുത്തുകൾ സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്യാമ്പെയിനിൻ്റെ ലക്ഷ്യങ്ങൾ. 2025 പബ്ലിക്ക് ഡൊമൈൻ ഡേയുടെ ഭാഗമായി മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര എഴുത്തുകാരനായ എം.പി.പരമേശ്വരൻ അദ്ദേഹത്തിൻ്റെ കൃതികൾ വിക്കിസോഴ്സിനായി[1] സംഭവാന ചെയ്ത് ഈ ക്യാമ്പെയിൻ ആരംഭിച്ചു.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്:
ശാസ്ത്ര പൈതൃകം സംരക്ഷിക്കുക: പഴയ ശാസ്ത്ര പുസ്തകങ്ങളുടെ ഉള്ളടക്കം ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കപ്പെടും.
വായനയ്ക്ക് തുറന്ന ഇടം: താല്പര്യമായുള്ള ഏതൊരു വ്യക്തിക്കും ഇതിൽ പങ്കാളികളാകാം; ഇതിൽ വരുത്തുന്ന ഓരോ സംഭാവനയും പൊതുവായ വായനയ്ക്കും ഗവേഷണത്തിനും വഴി തുറക്കുന്നു.
തലമുറകളിലെ അറിവ് കൈമാറുക: പഴയ പാഠപുസ്തകങ്ങളുടെ അനുഭവവും അറിവും പുതിയ തലമുറകളിലേക്ക് കൈമാറാനും സഹായിക്കുന്നു.
ശാസ്ത്ര എഴുത്തുകാരെ അവരുടെ കൃതികൾ പൊതുസഞ്ചയത്തിലേക്ക് സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.
ഈ പദ്ധതിയിൽ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും പങ്കാളികളാകാം. ഒരു താൾ ടൈപ്പ് ചെയ്ത് കൂട്ടിച്ചേർക്കൽ, തെറ്റുതിരുത്തൽ വായന നടത്തൽ, വിന്യാസം മെച്ചെപ്പെടുത്തൽ - എന്നിവയിലൂടൊക്കെ ഈ പദ്ധതിയിൽ ഭാഗമാകാം.
താഴെക്കാണുന്ന പുസ്തകങ്ങളുടെ കണ്ണികളിൽ ഇഷ്ടമുള്ളതിന്റെ പേരിൽ അമർത്തിയാൽ ആ പുസ്തകത്തിന്റെ പദ്ധതി താളിലെത്താം.
ഇവിടെ ആ പുസ്തകത്തിന്റെ എല്ലാ താളുകളും സംഖ്യാരൂപത്തിൽ കാണാവുന്നതാണ്. താളിന്റെ നിലവിലെ സ്ഥിതി(ടൈപ്പ് ചെയ്യാത്തവ, തെറ്റുതിരുത്തൽ നടന്നില്ലാത്തവ മുതലായ) പ്രത്യേകം നിറങ്ങളാൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവിടെ കാണുന്ന താളെണ്ണത്തിൽ നിന്നും താല്പര്യമുള്ള താളുകൾ അമർത്തി ടൈപ്പ് ചെയ്താൽ തുടങ്ങാം.
എളുപ്പത്തിനായി മുകളിലെ ഐച്ഛികങ്ങളിൽ ലഭ്യമായ OCR ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഇങ്ങനെ ചെയ്യുന്ന പക്ഷം വ്യക്തമായി പ്രൂഫ് റീഡ് ചെയ്തു പുസ്തകത്തിലെ ടെക്സ്റ്റ് തന്നെയാണ് വന്നിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം ഇതു തിരുത്തേണ്ടതുമാണ്.
ടൈപ്പ് ചെയ്തശേഷം താഴത്തെ 'പ്രസിദ്ധീകരിക്കുക' എന്ന ബട്ടണിൽ അമർത്തി സേവ് ചെയ്യാവുന്നതാണ്.
ഒരു താൾ പൂർണ്ണമായും ടൈപ്പ് ചെയ്ത് തീർക്കുന്ന ഉത്തരവാദിത്വം താൾ തുടങ്ങിയ വ്യക്തി തന്നെ ഏറ്റെടുക്കുന്നതാണ് അഭികാമ്യമായ രീതി
വിക്കിഗ്രന്ഥശാല സൂചിക താൾ
സൂചികയിലെ ഒരു താളിൽ അമർത്തൽ ചെയ്യുമ്പോൾ ലഭിക്കുന്ന താൾ. ഇതിൽ വലതുവശത്തെ താളിൽ നോക്കി ഇടത്തുഭാഗത്തെ ടെക്സ്റ്റ് ഏരിയയിൽ ടൈപ്പ് ചെയ്യാം.
വിക്കിഗ്രന്ഥശാലയിലെ ഓ.സി.ആർ സൗകര്യം. അക്ഷരത്തെറ്റുകൾ വരാൻ സാധ്യതയുണ്ട്.
പദ്ധതിയിൽ പങ്കാളിയാകാൻ താല്പര്യമുള്ളവർ ഇവിടെ പേരു ചേർക്കുക