വിക്കിഗ്രന്ഥശാല:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/പത്തായം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ജ്യോതിസ്[തിരുത്തുക]

മലയാളം വിക്കിസോഴ്സിനെ രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കാനായി പ്രവർത്തിക്കുവാൻ താല്പ്പര്യപ്പെടുന്നതിനാൽ കാര്യനിർ‌വാഹകനാകാൻ സ്വയം നാമനിര്ദ്ദേശം ചെയ്യുന്നു. --Jyothis 04:56, 11 നവംബർ 2007 (UTC)[മറുപടി]

ജ്യോതിസ് ക്ഷമിക്കുക. പക്ഷേ ഈ നാമനിർദേശം അസാധുവല്ലേ? മുകളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ നോക്കൂ. --ജേക്കബ് 09:34, 14 നവംബർ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - വിക്കിസോഴ്സിലെ പുതിയ സംരംഭങ്ങൾക്കായി ഇപ്പോഴുള്ള സിസൊപ്പുകൾക്കൊപ്പം പ്രവർത്തിക്കുവാൻ ജ്യോതിസിനെ സിസൊപ് ആക്കിയിരിക്കുന്നു. തന്റെ പുതിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ അദ്ദേഹത്തിനു സമയവും സൌകര്യവും ലഭിക്കട്ടെയെന്ന ആശംസകൾ - പെരിങ്ങോടൻ 05:03, 11 നവംബർ 2007 (UTC)[മറുപടി]
  • നിഷ്പക്ഷം
ഇതെന്തു പരിപാടിയാ പെരിങ്ങോടരേ? ബ്യൂറാക്രാറ്റാവുമ്പോൾ ഒരു മിനിമം ഉത്തരവാദിത്വമൊക്കെ വേണ്ടേ?
  1. നാമനിർദേശം സമർപ്പിച്ച് 7 മിനിറ്റിനകം തെരഞ്ഞെടുപ്പു ഫലമോ? ഇംഗ്ലീഷ് വിക്കിയിൽപോലും ഇത്രയും സമയത്തിനകം ആരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടാവുമോ എന്നു സംശയമാണ്‌..
  2. കമ്യൂണിറ്റി സപ്പോർട്ട് ഇല്ലാതെ ആരെയും സ്ഥിരമായി സിസോപ്പ് ആക്കരുതെന്നാണല്ലോ വിക്കി നയം. വിക്കിസോഴ്സിൽ ആക്ടീവ് ആയിട്ടുള്ള ഉപയോക്താക്കൾ ഉണ്ട്; അല്ലാതെ ഒരു ചത്ത പ്രസ്ഥാനമല്ല. അതിൽ നിങ്ങൾ ഒരു സജീവ ഉപയോക്താവല്ല.
എനിക്ക് ജ്യോതിസ് കാര്യനിർ‌വാഹകനാവുന്നതിനോട് എതിർപ്പൊന്നുമുണ്ടായിട്ടല്ല, പക്ഷേ നിങ്ങൾ ചെയ്തത് ബ്യൂറോക്രാറ്റെന്ന ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിനു ഒട്ടും യോജിച്ചതല്ല. --ജേക്കബ് 14:33, 11 നവംബർ 2007 (UTC)[മറുപടി]


നിഷ്പക്ഷംതിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ പാലിക്കണം എന്നു താല്പര്യപ്പെടുന്നു. ബ്രൂറോക്രാറ്റ് ആ പദവിയുടെ ഉത്തരവാദിത്വം അനുസരിച്ച് പ്രവർത്തിക്കണം എന്നും. ചത്തു കിടന്ന ഒരു വിക്കിയെ പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നലകണം എന്നും അഭ്യർത്ഥിക്കുന്നു. --Shijualex 03:56, 12 നവംബർ 2007 (UTC)[മറുപടി]

ഷിജു അലക്സ്[തിരുത്തുക]

വിക്കിസോർസ് തുടങ്ങിയിട്ടു ഒരു വർഷം ആയെങ്കിലും ഇതു വരെ നമുക്കു ബൈബിൾ മാത്രമേ ഇതിലേക്കു ചേർക്കാൻ കഴിഞ്ഞുള്ളൂ. ബൈബിൾ വിക്കിയിൽ ചേർക്കാനുള്ള സം‌രഭത്തിൽ പങ്കാളി ആയപ്പോഴാണ്‌ സജീവമായ ഒരു അഡ്മിൻ എങ്കിലും വിക്കിയിൽ വേൻടതിന്റെ ആവശ്യകത എനിക്കു ബോധ്യമായത്‌. മലയാളം വിക്കിസോർസിൽ ഒരു സജീവ അഡ്മിൻ ഉള്ളതു ഈ പ്രൊജക്ടിനു കൂടുതൽ സജീവമാക്കും എന്നു ഞാൻ കരുതുന്നു. കൂടുതൽ ഊർജ്ജസ്വലരായ പ്രവർത്തകർ എത്തുന്നതു വരെ ഈ പ്രൊജക്ടിനെ മുന്നോട്ടു കൊണ്ടു പോകാൻ ഒരു അഡ്മിൻ ആയി പ്രവർത്തിക്കാൻ ഞാൻ താല്പര്യപ്പെടുന്നു. അതിലേക്കു എന്നെ സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --Shijualex 18:48, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

  • ഷിജുവിന്റെ പ്രവർത്തനങ്ങൾ വിക്കി സോർസിന് ഏറെ പ്രയോജനപ്രദം ആകും എന്ന ഉറച്ച വിശ്വാസത്തോടു കൂടി എല്ലാ ആശംസകളും അറിയിക്കുന്നു.

അനുകൂലിക്കുന്നു Thamanu 04:34, 27 സെപ്റ്റംബർ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു Strong Support - അഡ്മിൻ എന്ന നിലയിലുള്ള ഷിജുവിന്റെ നേതൃത്വം മലയാ‍ളം വിക്കിസോഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണെന്നു കരുതുന്നു. എല്ലാവിധ ആശംസകളും.. --ജേക്കബ് 09:50, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - വിക്കിസോഴ്സിലെ ആക്റ്റീവ് അഡ്മിന്റെ അഭാവം കണക്കിലെടുത്തു ഷിജുവിനെ സിസൊപ് ആക്കിയിരിക്കുന്നു. തന്റെ പുതിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ അദ്ദേഹത്തിനു സമയവും സൌകര്യവും ലഭിക്കട്ടെയെന്ന ആശംസകൾ - പെരിങ്ങോടൻ 17:39, 2 ഒക്ടോബർ 2007 (UTC)[മറുപടി]

അനുകൂലിക്കുന്നു ആശംസകൾ, ഹിഷാം കോയ