വിക്കിഗ്രന്ഥശാല:കമ്മ്യൂണിറ്റി മീറ്റപ്പ് 2025
വിക്കിഗ്രന്ഥശാല പദ്ധതിയിൽ താല്പര്യമുള്ള പ്രവർത്തകർക്കായി ഒരു ഓഫ്ലൈൻ മീറ്റപ്പ്, 2025 ഏപ്രിൽ 18,19 തിയ്യതികളിലായി പ്രവത്തകസംഗമം, കേരള സാഹിത്യ അക്കാദമി, ചങ്ങമ്പുഴ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
- രജിസ്റ്റർ ചെയ്യാൻ https://makemypass.com/event/wikisource-summit-2025
- യാത്ര - താമസം തുടങ്ങിയവയ്ക്കുള്ള അന്വേഷണങ്ങൾക്കും സപ്പോർട്ടുകൾക്കും ആയി mlwikisource@gmail.com ലേക്ക് ഇമെയിൽ അയക്കുക. പരിമിതമായ ട്രാവൽ സപ്പോർട്ട് റിസോഴ്സുകളും ഡോർമിറ്ററി സ്റ്റേയും ലഭ്യമാണ്.
വിക്കിസോഴ്സ് സമ്മിറ്റ് 2025
[തിരുത്തുക]വിക്കിഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും മുന്നോട്ട് പോകാനുള്ള മാർഗ്ഗരേഖ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് വിക്കിസോഴ്സ് ദക്ഷിണേന്ത്യൻ സമൂഹത്തിലെ പ്രമുഖരായ ആളുകൾ പങ്കെടുക്കുന്നു. 2025 ഏപ്രിൽ 18 വെള്ളി രാവിലെ 9 മുതൽ കേരള സാഹിത്യ അക്കാദമിയിൽ. സംഘാടനം - മലയാളം വിക്കിഗ്രന്ഥശാല സമൂഹം, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ.
കാര്യപരിപാടി
[തിരുത്തുക]- വിക്കിഗ്രന്ഥശാല പദ്ധതി - ആമുഖം
- പദ്ധതികൾ, വാർഷിക അവലോകനം
- തമിഴ്, തുളു വിക്കിസോഴ്സ് സമൂഹത്തിലെ പ്രതിനിധികളുടെ അവതരണം
വിക്കിഗ്രന്ഥശാല ശില്പശാല
[തിരുത്തുക]പൊതുജനങ്ങൾക്കായി വിക്കിഗ്രന്ഥശാലയിലെ വിവിധ സങ്കേതങ്ങളും പ്രവർത്തനരീതിയും വിശദീകരിക്കുന്ന ഹാൻ്റ്സ് ഓൺ പരിശീലനപരിപാടി. 2025 ഏപ്രിൽ 18 വെള്ളി ഉച്ചതിരിഞ്ഞ് 2 മണി മുതൽ കേരള സാഹിത്യ അക്കാദമിയിൽ.
- വിക്കിഗ്രന്ഥശാല സമൂഹത്തിലെ സന്നദ്ധപ്രവർത്തകർ നയിക്കുന്ന വർക്ഷോപ്പ്
വിക്കിസോഴ്സ് ഡാറ്റത്തോൺ
[തിരുത്തുക]വിക്കിഡാറ്റയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി വിക്കിഗ്രന്ഥശാലയെ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഓപ്പൺ ഡാറ്റ വർക്ഷോപ്പ് 2025 ഏപ്രിൽ 19 ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെ കേരള സാഹിത്യ അക്കാദമിയിൽ. സംഘാടനം - വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ്, ഓപ്പൺ ഡാറ്റ കേരള, വിക്കിഡാറ്റ ഇന്ത്യ, കോഹ കേരള കമ്മ്യൂണിറ്റി.
ഹാക്കത്തോൺ
[തിരുത്തുക]വിക്കിസോഴ്സ് അധിഷ്ഠിതമായുളള വിവിധ ടൂളുകളുടെ മെച്ചപ്പെടുത്തലുകൾക്കും നിർമ്മാണത്തിനുമായുള്ള ഒരു ഹാക്കത്തോൺ സ്പ്രിൻ്റ്. ഇത് ഇൻവൈറ്റ് ഓൺലി ഇവൻ്റ് ആണ്. സംഘാടനം - വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ്, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, ഫ്രീ സോഫ്റ്റ്‌വെയർ യൂസർ ഗ്രൂപ്പ് തൃശ്ശൂർ