വിക്കിഗ്രന്ഥശാല:എഴുത്തുകാർ-വർക്കി
ഈ താൾ വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾ സ്വയം നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്. ഈ താൾ താങ്കൾ ചേർത്തതും, ഇത് നീക്കം ചെയ്യുന്നതിനോട് താങ്കൾ യോജിക്കുന്നുമില്ല എങ്കിൽ ദയവായി
- {{hangon}}
എന്ന ഫലകം ഈ താളിൽ ചേർക്കുക. അതിനുശേഷം താങ്കളുടെ വിയോജിപ്പിനു കാരണം ഇതിന്റെ സംവാദം താളിൽ ചർച്ചചെയ്യുക.
ഇത് കാര്യനിർവ്വാഹകരെ താങ്കളുടെ ഉദ്ദേശം അറിയിക്കാനും അതുവഴി താങ്കളുടെ വിശദീകരണങ്ങൾ ചേർക്കാൻ ആവശ്യമായ സമയം ലഭിയ്ക്കാനും സഹായകമാവും. കാര്യനിർവ്വാഹകർ, what links here താളും, താളിന്റെ പഴയരൂപവും (ഏറ്റവും ഒടുവിലെ തിരുത്തും), ലോഗും, CSD നിർദ്ദേശങ്ങളുടെ പുതിയ കൂട്ടിച്ചേർക്കലുകളും ഡിലീറ്റ് ചെയ്യുന്നതിനു മുൻപായി പരിശോധിക്കുക.
1857ൽ ആണ് തെക്കേ പറമ്പിൽ വീട്ടിൽ യോഹന്നാന്റെ മകനായാണ്, റ്റി. ജെ. വർക്കി മല്ലപ്പള്ളിക്ക് അടുത്തുള്ള ആഞ്ഞിലിത്താനം ഗ്രാമത്തിൽ ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃ പിതാവായിരുന്ന വർക്കി ഉപദേശി പ്രസിദ്ധി കേട്ട ഒരു സുവിശേഷകൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഉറച്ച ക്രൈസ്തവ ശിക്ഷണത്തിൽ ആയിരുന്നു ബാലനായ വർക്കി വളർത്തപ്പെട്ടത്. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം മലയാളത്തിനു പുറമേ സംസ്കൃതവും തമിഴും പഠിച്ചിരുന്നതിനാൽ, പതിനേഴാമത്തെ വയസ്സിൽ തന്നെ അദ്ദേഹത്തെ ആളുകൾ സ്നേഹപുരസരം വർക്കി ആശാൻ (ടീച്ചർ) എന്നു വിളിച്ചിരുന്നു. വർക്കി ആശാൻ, ഒരു യാക്കോബായ കുടുംബത്തിലായിരുന്നു ജനിച്ചത്. അദ്ദേഹത്തിന്റെ സുവിശേഷ തീഷ്ണത മൂലം അദ്ദേഹം തന്റെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് മാർത്തോമ്മ സുവിശേഷസംഘത്തിന്റെ കീഴിൽ ഒരു സുവിശേഷവേലക്കാരനായി തീർന്നു. വടക്കൻ തിരുവിതാംകൂറിലും തമിഴ് നാട്ടിലും, സിലോണിലും ആയിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അദ്ദേഹം ഒരു വലിയ ഗായകനും ഗാനരചയിതാവും ആയിരുന്നു. വളരെ ലളിതമായ ഭാഷാ ശൈലിയിലായിരുന്നു അദ്ദേഹം തന്റെ രചനകൾ നടത്തിയത് എന്നതിനാൽ അദ്ദേഹത്തിന്റെ സമകാലികരായ നിരക്ഷരർക്ക് പോലും അവ സുഗ്രാഹ്യം ആയിരുന്നു. മാരാമൺ കൺവെൻഷൻ ഗായകസംഘത്തിനു നിരവധി വർഷങ്ങൾ അദ്ദേഹം നേതൃത്വം കൊടുത്തു. സാമ്പത്തികവിഷയങ്ങളിൽ അദ്ദേഹം ഒരു സുതാര്യനായിരുന്ന സുവിശേഷകനായിരുന്നു. നിസ്സാരമായ ശമ്പളംകൊണ്ട് അദ്ദേഹം തൃപ്തനായിരുന്നു. സാമ്പത്തിക ഉന്നതിക്കായി ഒരിക്കലും അദ്ദേഹം പണത്തിന്റെ പുറകെ ഓടിയിരുന്നില്ല. സ്വന്ത കുടുംബത്തിൽ നിന്നും ലഭിച്ചിരുന്ന പണം പോലും അദ്ദേഹം സുവിശേഷവേലക്കായി സംഭാവന ചെയ്തിരുന്നു. തന്റെ സ്വർഗസ്ഥാപിതാവിൽ അദ്ദേഹം ഉത്തമ വിശ്വാസം വച്ചിരുന്നു. എഴുപതാം വയസ്സിൽ അദ്ദേഹം ഒരു പ്രമേഹരോഗി ആയിത്തീർന്നു. അനന്തരം 1931 ൽ ദൈവത്തിന്റെ മഹത്വ സന്നിധിയിലേക്ക് എടുക്കപ്പെട്ടു.
മാർത്തോമ സഭയുടെ ‘ക്രിസ്തീയകീർത്തനങ്ങ’ളിലെ 26, 38, 55, 60, 63, 64, 65, 66, 68, 72, 164, 166, 167, 169, 184, 198, 369, 373 എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്.