Jump to content

വന്നിടും യേശു വന്നിടും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വന്നിടും യേശു വന്നിടും

രചന:എം.ഇ. ചെറിയാൻ
      പല്ലവി

വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേ
വല്ലഭനേശു ഉന്നത നാഥൻ വന്നിടും മേഘമതിൽ

       ചരണങ്ങൾ 

 
മന്നവൻ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേ
മണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ

ലോകം മുഴുവൻ ഭരണം നടത്താൻ ശോകമകറ്റിടുവാൻ
യൂദയിൻ സിംഹം രാജാധിരാജൻ മേദിനിതന്നിൽ വന്നിടുമേ

സർവ്വസൃഷ്ടിയുമൊന്നായിന്നു കാത്തു ഞരങ്ങീടുന്നു
ശാപമകറ്റാനാന്ദമെകാൻ ശാലേം രാജൻ വന്നീടുമേ

പശിദാഹമെല്ലാം പറന്നകന്നീടും തൻ ശുദ്ധഭരണമതിൽ
പാരിതിലെങ്ങും പരമാനന്ദം നിറയും നാൾകൾ വന്നിടുമേ

വരണം യേശുരാജൻ വരണം സൽഭരണം വരണം
വന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ തീരൂ വേദനകൾ

"https://ml.wikisource.org/w/index.php?title=വന്നിടും_യേശു_വന്നിടും&oldid=216937" എന്ന താളിൽനിന്ന് ശേഖരിച്ചത്