വന്ദനം ചെയ്തീടുവിൻ
ദൃശ്യരൂപം
വന്ദനം ചെയ്തീടുവിൻ രചന: |
പല്ലവി
വന്ദനം ചെയ്തീടുവിൻ-ശ്രീയേശുവേ
വന്ദനംചെയ്തീടുവിൻ-നിരന്തരം
ചരണങ്ങൾ
സന്തതം സകലരും സന്തോഷധ്വനിയിൽ
സ്തോത്ര സംഗീതം പാടി-ശ്രീയേശുവേ
രാജിതമഹസ്സെഴും മാമനുസുതനെ
രാജ സമ്മാനിതനേ-ശ്രീയേശുവേ
കല്ലറ തുറന്നു വൻ വൈരിയെതകർത്തു
വല്ലഭനായവനെ-ശ്രീയേശുവേ
നിത്യവും നമുക്കുള്ളഭാരങ്ങളഖിലം
തീർത്തുതകരുന്നവനെ-ശ്രീയേശുവേ
ഭീതിയാം കൂരിരുളഖിലവും നീക്കും
നീതിയിൻ സൂര്യനാകും-ശ്രീയേശുവേ
പാപമില്ലാത്തതൻ പരിശുദ്ധനാമം
പാടി സ്തുതിച്ചിടുവിൻ-ശ്രീയേശുവേ