വനമാല/പ്രാണിദയ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
പ്രാണിദയ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ഠിനഹൃദയ നീ കടന്നിവണ്ണം
തുടരുവതെങ്ങനെ തൻ ഹിതത്തിനായി
വടിവെഴുമൊരു ജന്തുവെത്തുടിപ്പി-
ച്ചിടുവതിതെന്തിനതെന്തുചെയ്തു നിന്നെ?

കരുണയുടയൊരീശസൃഷ്ടിയാണീ-
യുരുവുകളൊക്കെയതോർത്തതില്ലയോ നീ
അറിയുമവനിതൊക്കെയോർക്ക മേൽനി-
ന്നറിയുക കേൾക്കുമിവറ്റ കേണിടുമ്പോൾ.

കരവതവനറിഞ്ഞു നോക്കുമേ നിൻ
കരമിതു ചോരയണിഞ്ഞ കത്തിയോടും
കരുതുകയതു സാധു ചേതനത്തിൽ-
പ്പരമലിവേകുക പോക കൊന്നിടായ്ക്.

ഇതിനെയുമിഹ നിന്നെയും ചമച്ചാ-
വിധിയൊരുപോലവനോർക്ക വിശ്വകർത്താ
മതിയിലിയലുകൻപൂ നിൻ വിധാതാ-
വധികദയാപരനെന്നതോർത്തു നീയും.

                                                          - 1906

"https://ml.wikisource.org/w/index.php?title=വനമാല/പ്രാണിദയ&oldid=35280" എന്ന താളിൽനിന്ന് ശേഖരിച്ചത്