വനമാല/ഒരു മറുപടി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

അയി പ്ത്രികേ, മമ കൃതിക്കു നിന്നിലാ
നയശാലി പന്തളനരാധിപൻ പ്രിയേ
സ്വയമേവ ചെയ്തൊരു നിരൂപണത്തിനുൾ-
പ്രിയമോടു നന്ദി പറയുന്നിതേറെ ഞാൻ.

വല്ലേടവും വ്യവഹിതാന്വയമക്കൃതിക്കു
ചൊല്ലാമിതാരുടെ കൃതിക്കുമിരിക്കുമാര്യേ,
വല്ലാതെ രണ്ടു പൊരുൾ‌വച്ചതിലർത്ഥപൂർത്തി-
യില്ലെന്നുരയ്ക്കിലതു സാഹസമാണുതാനും.

എന്നാലേറെദിനങ്ങൾമിമ്പിളയകാ-
     ലത്തന്നുമെത്തും രസാൽ
നന്നാകായ്കിലുമീവിധത്തിലതിനെ-
     ബ്ഭാഷാന്തരംചെയ്തു ഞാൻ;
വന്നു വീഴ്ചകളച്ചിലും വിവിധമാ-
     യെന്നോർക്കണം പത്രികേ
മന്ദിക്കാതെ മഹേശിതൻ കരുണയാൽ
     നന്നാക്കണം മേൽക്കുമേൽ

ഇതി നീതാനധുനാ പോ-
യതിസരസേ തമ്പുരാനൊടറിവിക്ക
അതുമല്ലദ്ദേഹത്തിനു
നുതിചെയ്തീടുന്നു ഞാനതുമുരയ്ക്ക.

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_മറുപടി&oldid=35815" എന്ന താളിൽനിന്ന് ശേഖരിച്ചത്