ലോകമാം ഗംഭീരവാരിധിയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ലോകമാം ഗംഭീരവാരിധിയിൽ
വിശ്വാസക്കപ്പലിലോടിയിട്ട്നി
ത്യവീടൊന്നുണ്ടവിടെയെത്തി
കർത്തനോടുകൂടെ വിശ്രമിപ്പാൻ

യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി
യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്‌
ജീവൻവച്ചീടും രക്ഷകന്നായ്‌
അന്ത്യശ്വാസം വരെയും

2
കാലം കഴിയുന്നു നാൾകൾ പോയി
കർത്താവിൻ വരവു സമീപമായ്‌
മഹത്വനാമത്തെ കീർത്തിപ്പാനായ്‌
ശക്തീകരിക്ക നിൻ ആത്മാവിനാൽ

3
പൂർവ്വപിതാക്കളാം അപ്പോസ്തലർ
ദൂരവേ ദർശിച്ചീ ഭാഗ്യദേശം
ആകയാൽ ചേതമെന്നെണ്ണി ലാഭം
അന്യരെന്നെണ്ണിയീ ലോകമതിൽ

4
ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും
കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും
ദേഹി ദുഃഖത്താൽ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും

5
ജീവനെന്നേശുവിൽ അർപ്പിച്ചിട്ട്
അക്കരെ നാട്ടിൽ ഞാനെത്തിടുമ്പോൾ
ശുദ്ധ പളുങ്കിൻ കടൽ ത്തീരത്തിൽ
യേശുവിൻ പൊന്മുമുഖം മുത്തിടും ഞാൻ

"https://ml.wikisource.org/w/index.php?title=ലോകമാം_ഗംഭീരവാരിധിയിൽ&oldid=153989" എന്ന താളിൽനിന്ന് ശേഖരിച്ചത്