റാകിപ്പറക്കുന്ന ചെമ്പരുന്തേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
റാകിപ്പറക്കുന്ന ചെമ്പരുന്തേ

രചന:ആരോ
കുട്ടിക്കവിത

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടൽത്തിര കണ്ടു കപ്പൽ കണ്ടു

കടലിച്ചാഞ്ചാത്ത കരിന്തെങ്കിന്മേൽ
കടന്തലമുണ്ടു കടന്തക്കൂടുണ്ടു
കടന്തൽ പിടിപ്പാൻ വിരുതാർക്കൊള്ളു
തച്ചുള്ള വീട്ടിൽ രണ്ടു പിള്ളേരുണ്ടു
പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു
പിള്ളേരും വന്നു പോയാളും വന്നു
പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു
ഈക്കിക്കരയനും തോൾമേലണിന്തു
കടന്തൽ പിടിച്ചവരു കൂട്ടിലിട്ടു
ഇളയതുലുക്കനു കാഴ്ച വെച്ചു
ഇളയതുലുക്കൻ തുറന്നൊന്നു പാത്തെ
ഇളയതുലുക്കന്റെ മൂക്കേലും കുത്തി
കൊണ്ടുപോ പിള്ളേരെയിവിടെ വേണ്ടാ
നമ്മുടെ തമ്പുരാൻ തിരുവിതാംകോട്ടെ
തൃക്കൈ വിളയാടിയൊരു പട്ടും കിട്ടി
പട്ടും മടക്കി മടിമേൽ വച്ചു