രചയിതാവ്:റ്റി.ജെ. വർക്കി ആശാൻ
ദൃശ്യരൂപം
| ←സൂചിക: വർക്കി | തെക്കെപറമ്പിൽ യോഹന്നാൻ വർക്കി (1857–1931) |
| 1857-ൽ ആണ് തെക്കേ പറമ്പിൽ വീട്ടിൽ യോഹന്നാന്റെ മകനായാണ്, റ്റി. ജെ. വർക്കി മല്ലപ്പള്ളിക്ക് അടുത്തുള്ള ആഞ്ഞിലിത്താനം ഗ്രാമത്തിൽ ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃ പിതാവായിരുന്ന വർക്കി ഉപദേശി പ്രസിദ്ധി കേട്ട ഒരു സുവിശേഷകൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഉറച്ച ക്രൈസ്തവ ശിക്ഷണത്തിൽ ആയിരുന്നു ബാലനായ വർക്കി വളർത്തപ്പെട്ടത്. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം മലയാളത്തിനു പുറമേ സംസ്കൃതവും തമിഴും പഠിച്ചിരുന്നതിനാൽ, പതിനേഴാമത്തെ വയസ്സിൽ തന്നെ അദ്ദേഹത്തെ ആളുകൾ സ്നേഹപുരസരം വർക്കി ആശാൻ (ടീച്ചർ) എന്നു വിളിച്ചിരുന്നു. വർക്കി ആശാൻ, ഒരു യാക്കോബായ കുടുംബത്തിലായിരുന്നു ജനിച്ചത്. അദ്ദേഹത്തിന്റെ സുവിശേഷ തീക്ഷ്ണത മൂലം അദ്ദേഹം തന്റെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് മാർത്തോമ്മ സുവിശേഷസംഘത്തിന്റെ കീഴിൽ ഒരു സുവിശേഷവേലക്കാരനായി തീർന്നു. വടക്കൻ തിരുവിതാംകൂറിലും തമിഴ് നാട്ടിലും സിലോണിലും ആയിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അദ്ദേഹം ഒരു വലിയ ഗായകനും ഗാനരചയിതാവും ആയിരുന്നു. വളരെ ലളിതമായ ഭാഷാ ശൈലിയിലായിരുന്നു അദ്ദേഹം തന്റെ രചനകൾ നടത്തിയത് എന്നതിനാൽ അദ്ദേഹത്തിന്റെ സമകാലികരായ നിരക്ഷരർക്ക് പോലും അവ സുഗ്രഹമായിരുന്നു. മാരാമൺ കൺവെൻഷൻ ഗായകസംഘത്തിനു നിരവധി വർഷങ്ങൾ അദ്ദേഹം നേതൃത്വം കൊടുത്തു. സാമ്പത്തികവിഷയങ്ങളിൽ അദ്ദേഹം ഒരു സുതാര്യനായിരുന്ന സുവിശേഷകനായിരുന്നു. നിസ്സാരമായ ശമ്പളംകൊണ്ട് അദ്ദേഹം തൃപ്തനായിരുന്നു. സാമ്പത്തിക ഉന്നതിക്കായി ഒരിക്കലും അദ്ദേഹം പണത്തിന്റെ പുറകെ ഓടിയിരുന്നില്ല. സ്വന്ത കുടുംബത്തിൽ നിന്നും ലഭിച്ചിരുന്ന പണം പോലും അദ്ദേഹം സുവിശേഷവേലക്കായി സംഭാവന ചെയ്തിരുന്നു. തന്റെ സ്വർഗസ്ഥാപിതാവിൽ അദ്ദേഹം ഉത്തമ വിശ്വാസം വച്ചിരുന്നു. എഴുപതാം വയസ്സിൽ അദ്ദേഹം ഒരു പ്രമേഹരോഗി ആയിത്തീർന്നു. അനന്തരം 1931 ൽ ദൈവത്തിന്റെ മഹത്വ സന്നിധിയിലേക്ക് എടുക്കപ്പെട്ടു.
മാർത്തോമ സഭയുടെ ‘ക്രിസ്തീയകീർത്തനങ്ങ’ളിലെ 26, 38, 55, 60, 63, 64, 65, 66, 68, 72, 164, 166, 167, 169, 184, 198, 369, 373 എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. |
കൃതികൾ
[തിരുത്തുക]- ആശിഷം നൽകണമേ
- ശ്രീയേശുനാമമേ തിരുനാമം
- യേശു മഹോന്നതനേ നിനയ്ക്കു
- സ്തോത്രമെന്നേശു പരാ
- പരിശുദ്ധ പരനേ സ്തുതി നിനയ്ക്കു
- ആടുകൾക്കു വേണ്ടി ജീവനെ
- പരമദയാലോ പാദം വന്ദനമേ
- ജീവനേ എൻ ജീവനേ
- പരമപിതാവേ വന്ദനം
- മനുവേലാ നിനക്കു വന്ദനം
- രക്ഷിതാവിനെ കാൺക പാപി
- യേശുവിന്നരികിൽ വാ പാപി
- പരമാനന്ദം അനുഭവിപ്പാൻ
- തനയാ നിന്നുടെ പേർക്കായി
- നിന്തിരു വചനത്തിൽ നി-
- പ്രാർത്ഥന കേൾക്കേണമേ
- പരനേ നിൻ തിരുമുമ്പിൽ വരുന്നോരീ
- പാപി പരന്നരികിൽ