രചയിതാവ്:പണ്ഡിറ്റ് കെ.പി.കറുപ്പൻ
Jump to navigation
Jump to search
←സൂചിക: ക | കെ.പി. കറുപ്പൻ (1885–1938) |
ഒരു പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ(24 മേയ് 1885 - 23 മാർച്ച് 1938).മുഴുവൻ പേര് കെ.പി.കറുപ്പൻ (കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്നാണു .എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നൽകി . 1924ൽ കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. |

കെ.പി. കറുപ്പൻ
കൃതികൾ[തിരുത്തുക]
- ലങ്കാമർദ്ദനം
- നൈഷധം (നാടകം)
- ഭൈമീപരിണയം
- ഉർവശി (വിവർത്തനം)
- ശാകുന്തളം വഞ്ചിപ്പാട്ട്
- കാവ്യപേടകം (കവിതകൾ)
- ചിത്രാലങ്കാരം
- ജലോദ്യാനം
- രാജരാജപർവം
- വിലാപഗീതം
- ജാതിക്കുമ്മി
- ബാലാകലേശം (നാടകം)
- എഡ്വേർഡ്‌വിജയം നാടകം
- കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
- സ്തോത്ര മന്ദാരം
- ലളിതോപഹാരം
- കിളിപ്പാട്ട്
- ഉദ്യാന വിരുന്ന്
- കാട്ടിലെ ജ്യേഷ്ഠൻ