ഉള്ളടക്കത്തിലേക്ക് പോവുക

രക്ഷിതാവിനെ കാൺക പാപി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
രക്ഷിതാവിനെ കാൺക പാപി!
നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു
 
കാൽവറി മലമേൽ നോക്കൂ നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
 
ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക
 
പാപത്തിൽ ജീവിക്കുന്നവനെ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ
 
തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനക്കേണ്ട നി-ന്നുള്ളിൽ നീ
 
ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ

"https://ml.wikisource.org/w/index.php?title=രക്ഷിതാവിനെ_കാൺക_പാപി&oldid=225260" എന്ന താളിൽനിന്ന് ശേഖരിച്ചത്