യേശു മതിയെനിക്കേശുമതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ശങ്കരാഭരണം- ആദിതാളം
                  പല്ലവി
  യേശു മതിയെനിക്കേശു മതി എനിക്കേശു മതി എനിക്കെന്നേക്കും
  എൻ യേശു മാത്രം മതി എനിക്കെന്നേക്കും - എൻ (2)
                ചരണങ്ങൾ
1.ഏതു നേരത്തുമെൻ ഭീതിയകറ്റി
   സമ്മോദമോടെ നിത്യം കാക്കുവാൻ
   സമ്മോദമോടെ നിത്യം കാക്കുവാൻ (2).................യേശു മതി

2. ഘോരവൈരിയൊടു പോരിടുവതിന്നു
    ധീരതയെനിക്കു നൽകുക
    നല്ല ധീരതയെനിക്കു നൽകുക (2).......................യേശു മതി

3. ക്ഷാമ വസന്തകളാലെ ലോകമെങ്ങും
    ക്ഷേമമില്ലാതായി തീർന്നാലും-
    ഞാൻ ക്ഷേമമില്ലാത്തവനായ് തീർന്നാലും (2)........യേശു മതി

4.ലോകത്തിലെനിക്കു യാതൊന്നും ഇല്ലാതെ
   വ്യാകുലപ്പെഗടേണ്ടി വന്നാലും
   ഞാൻ വ്യാകുലപ്പെഗടേണ്ടി വന്നാലും (2)................യേശു മതി

5.യേശു ഉള്ളതിനാൽ ക്ലേശിപ്പതിനിട
   ലേശമില്ല അതു നിശ്ചയം
   ലവ ലേശമിടയില്ല അതു നിശ്ചയം (2).....................യേശു മതി

"https://ml.wikisource.org/w/index.php?title=യേശു_മതിയെനിക്കേശുമതി&oldid=28922" എന്ന താളിൽനിന്ന് ശേഖരിച്ചത്