യേശുവിൻ തിരുപാദത്തിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

(ട്യൂൺ: Sing them over again to me or യേശുവിൻ ജനനത്തെ നാം പാടി സന്തോഷിക്ക)

യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ (2)

ദൈവ വചനം ജീവനും ശക്തിയും ആകയാൽ
ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മമരണം മാറും നീതിയിൽ അവൻ വാഴും
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ (2)

അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം
സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം
ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ (2)

സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ
സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ (2)

ലോകവും അവസാനിക്കും വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ (2)

"https://ml.wikisource.org/w/index.php?title=യേശുവിൻ_തിരുപാദത്തിൽ&oldid=131950" എന്ന താളിൽനിന്ന് ശേഖരിച്ചത്