ഉള്ളടക്കത്തിലേക്ക് പോവുക

യേശുവിന്നരികിൽ വാ പാപി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
യേശുവിന്നരികിൽ വാ പാപി
ഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗം

പാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു
താപത്താലെരിയാതെ വരിക വൈകാതെ

നിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ
കാണുന്നായതിനാലെ താണു നീ വേഗം

പാപിക്കാശ്രയമായി താനല്ലാതെയില്ലാരും
പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരു

ആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?

ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരു

നിന്നെ നോക്കിയും കൊണ്ടു കണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെ

ഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും സാമോദം വാഴാം

"https://ml.wikisource.org/w/index.php?title=യേശുവിന്നരികിൽ_വാ_പാപി&oldid=225261" എന്ന താളിൽനിന്ന് ശേഖരിച്ചത്