ഉള്ളടക്കത്തിലേക്ക് പോവുക

യക്ഷിക്കോലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഒരു കടലിരുകടലേ ...ഏ...ഏ...ഏ...
മുക്കടൽ നാക്കടലേ ...ഏ...ഏ...ഏ...
ഐങ്കടലറുകടലേ ...ഏ...ഏ...ഏ...
ഏഴാകും മഹാകടകുമേ ...ഏ...ഏ...ഏ...
ഒന്നാകും കടൽക്കകത്തേ ...ഏ...ഏ...ഏ...
ഒന്നുമല്ലാ യക്ഷി തോന്നിയേ ...ഏ...ഏ...ഏ...

ഒരു കാതം വഴിവിട്ടിട്ടിടം തന്തോരെക്ഷിമാർക്ക്
ഒരു ബലിമാലതരാം വന്നുതുള്ളായിക്കളത്തിൽ.
ഇരുകാതം വഴിവിട്ടിട്ടിടം തന്തൊക്ഷിമാർക്ക്
ഇരുബലിമാലതരാം വന്നുതുളായിക്കളത്തിൽ
മുക്കാതം വഴിവിട്ടിട്ടിടംതന്തോ രെക്ഷിമാർക്ക്
മുല്ലപ്പൂമണമുണ്ടെന്നറിയാകുന്ന
നാക്കാതം വഴിവിട്ടിട്ടിടം തന്തോരെക്ഷിമാർക്ക്
നാഗപ്പൂമാലതരാം വന്നുതുളളായിക്കളത്തിൽ
അയ്ങ്കാതം വഴിവിട്ടിട്ടിടം തന്തോ രെക്ഷിമാർക്ക്
ആമ്പൽപ്പൂമാലതരാം വന്നുതുളളായിക്കളത്തിൽ
ഓരോരോ മണം കേട്ട് ബാധിച്ചോരെക്ഷിമാർക്ക്
ഓരോരോ മണമുണ്ടെന്നറിയാകുന്ന

പോകുന്നേൻ പോകുന്നനോ
ഞാനോ ഞാൻ പോകുന്ന
പേരാറ്റിൽ പെരുമണലേലോ
ഞാനോ ഞാൻ പോകുന്ന
എന്റെണങ്ങൾ തോഴിമാരേ
ഞാനോ ഞാൻ പോകുന്ന
പേരാറ്റിൽ പെരുമണലേലോ
ഞാനോ ഞാൻ പോകുന്ന
ഞാൻ വളത്തിയ കൂട്ടക്കോളി
ഞാനോ ഞാൻ പോകുന്ന
പേരാറ്റിൽ പെരുമണലേലോ
ഞാനോ ഞാൻ പോകുന്നേ
മയ്‌ലിളമേ കുയ്‌ലിളമേ
ഞാനോ ഞാൻ പോകുന്നേ
പേരാറ്റിൽ പെരുമണലേലോ
ഞാനോ ഞാൻ പോകുന്നേ
ഇട്ടുകളഞ്ഞുപോവതിനുണ്ട
ഉള്ളിലുണ്ടൊരു ഖേദമേ
പേരാറ്റിൽ പെരുമണലേലോ
ഞാനോ ഞാൻ പോകുന്നേ
പേരാറ്റിൽ പെരുമണലേലോ
തേരൊണ്ട് കാണുന്നു.
തേരിമേലേറിയിങ്ങ്
പോരെന്റെ സുന്ദരയക്ഷി


ദേവതമാർ മറ്റുകൂടെയുണ്ടെങ്കിലും
ദേവീ നീയവരോടുകൂടിപ്പിണിയൊഴിക്കാ
കോലമതിന്മേലധിവസിച്ചുടനേ
കോമളരൂപിണീ നീ തുള്ളിയൊഴിക്കാ
ആർപ്പും കുരവയലങ്കാരഘോഷവും
അഴകിനൊടേ കേട്ടു നീ തുള്ളിയൊഴിക്കാ
പൂപ്പടയും കണ്ട് നീ തുള്ളിയൊഴിക്കാ
പുമണവുമേറ്റു നീ തുള്ളിയൊഴിക്കാ
നട്ടുച്ചനേരത്തുമന്ത്രിക്കുമിരുട്ടത്തും
നടക്കൊണ്ടാപ്പാതിരാനേരത്തുമേ
ഒറ്റയ്ക്കു പോകുന്നവർകളേപ്പീഡിക്കും
ഓമനപ്പെൺകൊടിനിതുള്ളിയൊഴിക്കാ
ആടിക്കുഴഞ്ഞൊന്നു തുള്ളുകയക്ഷിയേ
അമ്പിൽക്കലികേറിത്തുളുക യക്ഷിയേ
താളത്തിനൊപ്പിച്ചു തുളളുകയക്ഷിയേ
വട്ടത്തിൽ ചുറ്റിത്തിരിഞ്ഞലറിക്കൊണ്ട
വടിവിൽക്കളിച്ചൊന്നു തുളളുക യക്ഷിയേ
അടിയിന്നുമുടിയോളമുടൽ തുള്ളിവിറച്ച
അടിയിണയും പൊങ്ങിത്തുളുകയക്ഷിയേ
ഓലക്കപ്പെണ്ണേ കുന്തപ്പെണ്ണ
കുഞ്ചിരാമേ കൊഴഞ്ഞാടിത്തുളേളാ
നിന്നസ്തുതിക്കുന്ന കാലയക്ഷിയേ
വന്നിക്കളത്തിലിളകൊളളയോ

"https://ml.wikisource.org/w/index.php?title=യക്ഷിക്കോലം&oldid=225195" എന്ന താളിൽനിന്ന് ശേഖരിച്ചത്