ഉള്ളടക്കത്തിലേക്ക് പോവുക

മുറിവേറ്റ കുഞ്ഞാടേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മുറിവേറ്റ കുഞ്ഞാടേ

രചന:ടി. കോശി

 
                       "ഖണ്ഡചാപ്പ്"

1.മുറിവേറ്റ- കുഞ്ഞാടേ നിൻ രുധിര-മൊഴുകുന്നൊരു
  ഉറവയതിൽ നീയെന്നെ- കഴുകേണമേ
  പാപക്കറയെ നീക്കാൻ തുറന്ന ഉറവയിലെൻ
  പാപമഖിലം പോക്കി- കഴുകേണമേ!

2.നിൻ മുറിവിൽ മറഞ്ഞുപാർക്കിലെൻ വേദനകൾ
  നീങ്ങി സുഖമാകും നീ- കഴുകേണമേ
  കൂടെക്കൂടെ പാപത്താൽ വീഴുന്നു ക്ഷീണതയാൽ
  പാടുപെടുന്നു ശക്തി നൽകേണമേ!

3. ശക്തനാകും കർത്തനേ!- നീയെന്നുള്ളിൽ വന്നെന്റെ
  ശക്തി ഹീനത നീക്കി-വാണീടുക
  അടവാക്കെന്നുള്ള മതിൽ വേറാരും നീയെന്നിയേ
  കടക്കാതാക്കി നീ മുദ്ര-പതിക്കേണമേ!

4.നിന്നുടെ സ്നേഹവടുകെന്മേൽ- പതിഞ്ഞതങ്ങു
  നന്നായ് വിളങ്ങുവാൻ നീ തുണയ്കേണമേ!
  ജീവൻ-സുഖം-ബലവും- നന്നായ് ലഭിക്കുമെ നിൻ
  മർവിൽ വാസം ചെയ്യുന്നോർക്കെന്നേക്കുമേ.

"https://ml.wikisource.org/w/index.php?title=മുറിവേറ്റ_കുഞ്ഞാടേ&oldid=238598" എന്ന താളിൽനിന്ന് ശേഖരിച്ചത്