മാടരാജപ്രശസ്തി
ഭട്ടതിരി മറ്റൊരവസരത്തിൽ വീര കേരളമഹാരാജാവിനു കുറേ പദ്യങ്ങളും ഒരു ഗദ്യവും നിർമ്മിച്ചു സമർപ്പിക്കുകയുണ്ടായി. അന്നു സാമൂതിരിപ്പാടുമായുള്ള യുദ്ധം പ്രമാണിച്ചു മഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയായിരുന്നു. പദ്യങ്ങൾ പതിനെട്ടോളമുള്ളതിൽ നാലെണ്ണം അടിയിൽ പകർത്താം:
ʻʻവിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ നന്വലങ്കാരമാർഗ്ഗേ; നീതൌ കാവ്യപ്രകാശഃ പുനരപി ഭജസേ ചാരുകാവ്യപ്രകാശം; തേനൈവം പൗനരുക്ത്യം ഭജസി യദധുനാ രാജരത്നാംകുര ത്വം തന്മന്യേ സാധു താവന്ന വര യമകതാ മാദധാസി പ്രജാനാം.ˮ
ʻʻആചന്ദ്രാർക്കം ധരിത്ര്യാമിഹ പരിരമതാം രക്തപദ്മാക്ഷവക്ഷഃ- സദ്മാവാസാനപേക്ഷഃ സ്വയമുപഗതപ- ദ്മാലയാലാളിതാത്മാ, സോയം വിഷ്ഫൂർജ്ജദൂർജ്ജസ്വലഭുജമഹിമാ ദുഷ്പ്രവേശപ്രതീപ- ക്ഷ്മാപവ്യുഹാടവീപാടനരഭസമഹാ- പാടവീ മാടവീരഃ.ˮ
ʻʻശ്വേതാദ്വൈതകരേണ താവകയശഃപൂരേണ മാടപ്രഭോ! വർണ്ണാളീ വിവിധാപി നാമ ഭുവനേഷ്വഹ്നായനിഹ്നൂയതേ; നിശ്ശേഷഞ്ച പദം ത്വയാ ഖലു ഹൃതം സദ്യഃ പരേഷാമഹോ തസ്മാദ്വർണ്ണപദപ്രസംഗവിലയേ പദ്യം കഥം ഗദ്യതേ?ˮ
ʻʻശ്വേതീകുർവതി സർവതസ്ത്രിജഗതീം ത്വൽകീർത്തിപൂരേധുനാ മാടക്ഷ്മാവര! സത്യമാപണജൂഷാം ഭൂയാൻ വിഷാദോദയഃ; രത്നാനി സ്ഫടികീകൃതാനി; കനകൈസ്സംപ്രാപ്യതേ രൂപ്യതാ; യാതാ ച പ്രചുരാ ദുകൂലപടലീ ധൗതാംബരാഡംബരം.ˮ
ഗദ്യത്തിൽനിന്നും ചിലപംക്തികൾകൂടി ഉദ്ധരിക്കാം: ʻʻജയ ജയ ജയ യശഃപരിമളപരിമിളദനേകാനീകശതസേവിതതമേ, വിതതമേരുശൃംഗതുംഗഗാംഗേയഗോപുരവിരാജിതേ......ശാരദാം ബുധരശർവപർവതസുപർവനദീപ്രകാശാം, ദീപപ്രകാശാഞ്ചല സമാനാം, സമാനാംഭോജവൈരിസാധർമ്മ്യസന്തതസമുന്മീലിത കൈരവപ്രപഞ്ചകോരകാം, ചകോരകാംഗനാകുലാഭംഗസമ്മദകരീം, മദകരീന്ദ്രദന്തപ്രരോഹസിതാം, ഹസിതാംബികാപതി കായശോഭാം, യശോഭാം പ്രതന്വാന, പ്രതന്വാനമിതഭ്രൂ വല്ലിമാത്രനിയമിതകുരുകുരൂരകുന്തി കുന്തളമാളവസൌവീരകേരള, വീരകേരള........ˮ ഇത്തരത്തിൽ ഒരു പദത്തിലെ അന്തിമാക്ഷരങ്ങൾ അടുത്ത പദത്തിലെ ആദിമാക്ഷരങ്ങളാക്കി രചിക്കുന്ന ഗദ്യത്തിനു ശൃംഖലാഗദ്യമെന്നു പേർ പറയുന്നു.