മയൂഖമാല/അന്ത്യയാത്ര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
അന്ത്യയാത്ര
[ 6 ] അന്ത്യയാത്ര


(ഒരു ഗ്രീക്കുകവിത ---ലിയോണിദാസ്)


ത്രയും ധീരരായ് മുന്നോട്ടു മുന്നോട്ടു
മൃത്യുസാമ്രാജ്യം തിരഞ്ഞു പോയീടുവിൻ
കണ്ടുപിടിക്കാൻ വിഷമമില്ലാവഴി
കണ്ടകാകീർണ്ണവുമല്ലൊരുനാളിലും!
പാറപ്പടർപ്പില്ല കേറിക്കടക്കുവാ,-
നാറുകളില്ല തുഴഞ്ഞുപോയീടുവാൻ!
ദുർഗ്ഗമപ്പാതകളൊന്നുമതിലില്ല
ദുസ്തരമല്ലതിൻ മാർഗ്ഗമൊരിക്കലും.
വിസ്തൃതസുന്ദരപ്പൂവണിപ്പാതയൊ-
ന്നെത്തിപ്പതിനുണ്ടവിടത്തിൽ നമ്മളെ!
ക്ലേശപ്രദമല്ല സഞ്ചാരമല്പവും
നാശകരമല്ല യാനം, മനോഹരം!
കണ്ണുമടച്ചു നടക്കിലും നിങ്ങൾക്കു
ചെന്നുപറ്റാം വഴിതെറ്റാതെ നിർണ്ണയം!....

--മെയ് 1933


"https://ml.wikisource.org/w/index.php?title=മയൂഖമാല/അന്ത്യയാത്ര&oldid=38803" എന്ന താളിൽനിന്ന് ശേഖരിച്ചത്