മനുവേലനെ ദിനവും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
     രാഗം ഇംഗ്ലീഷ് ആദിതാളം
            പല്ലവി
മനുവേലനെ ദിനവും മമമനമേ സ്തുതി നീ സതതം
മനസ്സിൻ ശക്തിയിലഖിലം കൊണ്ടീശനെ വാഴ്ത്തി പുകഴ്ത്തിടുക
             ചരണങ്ങൾ
മറന്നീടാതെൻ മനമെ! കർത്താവരുളുമുപകാരമൊന്നും
അരുളീടുന്നു മുഴു മോചനം സർവ്വരോഗശാന്തിയുമവൻ-

തവ ജീവനേ നാശത്തിൽ- നിന്നങ്ങുതാൻ വീണ്ടുകൊള്ളൂന്നു സദാ
നവജീവനുമതേകി-രൂപാന്തരശക്തി വരുത്തീടുന്നു-

മുടിചൂടുന്നവൻ നിന്നെ തൻ പ്രീതിവാത്സല്യം കരുണയാലും
വിതറിടുന്നു പരൻ നന്മകൾ വാരി തൻ ഇരു കരങ്ങളാലും-

പുതുതാക്കപ്പെടും ശക്തി-അതാനറാഞ്ചൻ പക്ഷിയെന്ന പോലെ
കുതിപ്പോടെഴുന്നുമേൽ മന്ധലം തന്നിലേറി വസിച്ചീടാമേ-

പുഴുപോൽ മലിനമോഹം തന്നിലിഴഞ്ഞു നീ കുഴഞ്ഞീടാതെ
എഴുന്നേറ്റു തുമ്പി തുല്ല്യം പരന്നുയരേ വസിച്ചുല്ലസിക്കാം

വിശുദ്ധാത്മാ-വിന്നധിവാസം നിന്നിലങ്ങെന്നും പാലിച്ചീടുകിൽ
ആശുദ്ധിയകന്നു ജയോത്സവജീവൻ എന്നും സാധിച്ചീടുമേ-

ലവലേശം ക്ഷീണമെന്യേ നിൻ കർത്തനിലത്യന്ത ശക്തിയോടെ
ദിവസേന സ്വർഗ്ഗജീവിതമായതു- സാദ്ധ്യമതെന്തു ഭാഗ്യം

ജയ ജീവിതമിതല്ലോ ദയാലുവാം ദേവാനിൻ ദാനമിതും
ജയഘോഷമായ് നടന്നീടുവാനീശൻ മുന്നൊരുക്കി സദയം-

"https://ml.wikisource.org/w/index.php?title=മനുവേലനെ_ദിനവും&oldid=145767" എന്ന താളിൽനിന്ന് ശേഖരിച്ചത്