മണിമാല/ആത്മാർപ്പണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ആത്മാർപ്പണം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്


ചേതനാചേതനമിപ്രപഞ്ചം
സർവം വിളക്കുന്ന കെടാവിളക്കേ
സമസ്തഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിൻ‌കടലേ, തൊഴുന്നേൻ.

തെളിക്കയെൻ‌കണ്ണുകൾ കൂരിരുട്ടും
തിക്കുന്ന മഞ്ഞും ഭഗവൻ, തുടയ്ക്ക
വിളിക്കയമ്പാർന്നവിടുത്തെ മുൻപിൽ
വിരഞ്ഞു തപ്പിത്തടയുന്നൊരെന്നെ.

അല്ലെങ്കിലിക്കാടുകൾ വെട്ടിനീക്കി-
യകത്തെഴുന്നള്ളുക,യെൻ‌കുടിഞ്ഞിൽ
അരക്ഷണം വിശ്രമമഞ്ചമാക്കി-
യങ്ങെന്റെ “ആത്മാർപ്പണ”മേറ്റുകൊൾക.

മഹാവനം നിൻ മലർവാടിയാക,
മുള്ളൊക്കെയും നൻ‌മുകുളങ്ങളാക,
മഹേശ, നിൻ സന്നിധികൊണ്ടു ദുഷ്ട-
മൃഗങ്ങളും ഗായകദേവരാക.

സർവം മറന്നിന്നൊരു പാറ്റപോൽ നിൻ-
സംസർഗ്ഗനിർവാണരസത്തിൽ മുങ്ങാൻ
കാമിപ്പൂ ഞാനീശ്വര, കാൽക്ഷണം നീ
കാണിക്കയമ്പാർന്ന മുഖാരവിന്ദം.

"https://ml.wikisource.org/w/index.php?title=മണിമാല/ആത്മാർപ്പണം&oldid=35131" എന്ന താളിൽനിന്ന് ശേഖരിച്ചത്