Jump to content

മംഗളമേകണേ സദാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

      മംഗളമേകണേ-സദാ മംഗളമേകണേ പരാ
      ദമ്പതികളാമിവർക്കു മാ-മംഗളമേകണേ

1 ആദാം- ഹവ്വായാകുമൊ-രാദിമ പിതാക്കളെ
     ഏദനിൽ പുരാ-വന്നു വാഴ്ത്തിയ ദൈവമേ-യിപ്പോൾ

2 ക്രിസ്തു മണവാളനു -സത്യമണവാട്ടിയും
     തമ്മിലിണപോൽ യോജിച്ചെന്നും വാഴുവാൻ പരാ!

3 യിസ്രായേലിൻ വീടിനു വിസ്തൃതമായ് കെട്ടിയ
     റാഹേൽ പൊലെയും ലേയ പോലെയും വധു വരാൻ

4 എഫ്രാഥായിൽ മുഖ്യനും ബേത്ലഹേമിൽ ശ്രേഷ്ഠനും
     ആയ ബോവസ് പോൽ വരനാകുവാനഹോ! പരാ!

5 ദൈവ മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയെ
     അന്തിയതോളവും നിറവേറ്റുവാൻ ചിരം പരാ!-

6 സംഖ്യയില്ലാതുള്ളോരു സന്തതിയിൻ ശോഭയാൽ
     കാന്തിയേറുന്നോ-രെക്ലിസ്യ സമമിവർ വരാൻ
     
                                                                    
 

[[1]]

"https://ml.wikisource.org/w/index.php?title=മംഗളമേകണേ_സദാ&oldid=42273" എന്ന താളിൽനിന്ന് ശേഖരിച്ചത്