Jump to content

ഭാഷാശാസ്ത്രം, 1922

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ഭാഷാശാസ്ത്രം

രചന:സെബാസ്റ്റ്യൻ എടമരത്ത്‌ വി (1922)
.

[ 1 ] പാശ്ചാത്യലോകത്തിനും പൗരസ്ത്യലോകത്തിനും തമ്മിൽ ജീവിതാദർശങ്ങളിലും മനോഭാവങ്ങളിലും കാണുന്ന വലുതായ അവസ്ഥാന്തരം ഭാഷാഭ്യസനത്തിനുള്ള പദ്ധതിയിലും തെളി‍ഞ്ഞു പ്രതിബിംബിക്കുന്നുണ്ട്. പൗരസ്ത്യന്മാർ ഭാഷയ്ക്കു പരമമായ ശാസ്ത്രം വ്യാകരണവും സാഹിത്യത്തിനു അലങ്കാരവുമെന്നാണ് വെച്ചിട്ടുള്ളത്. എന്നാൽ ഇദാനീന്തനപാശ്ചാത്യൻമാർ പല പടികൾ മുൻപെട്ടുകയറി അവ സാമാന്യ പാഠങ്ങളായി കരുതുകയും ചരിത്രം ഭാഷാശാസ്ത്രം കലാവിമർശനശാസ്ത്രം എന്നിവ ഉപരിഗ്രന്ഥങ്ങളായി പരിഗണിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസംനിമിത്തം അവരുടെ വിജ്‍ഞാനസീമ പൗരസ്ത്യഭാഷാപണ്ഡിതന്മാരുടേതിനെക്കാൾ തുലോം വിശാലവും അപരിമേയവും ആയിത്തീർന്നിട്ടുണ്ട്.അതിനാൽ ദേശഭാഷാമുഖേന താദൃശ ജ്ഞാനം സമ്പാദിക്കാൻ നാമും ഉദ്യമിക്കേമണ്ടതും അതിനുതകുന്ന ഉൽക്യഷ്ടഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ ഉണ്ടാകേണ്ടതും ആവശ്യമാണ്.ഈ ഗ്രന്ഥം അതിനു എത്രമാത്രം ഉപയോജ്യമാകുമെന്നു തീർച്ചപ്പെടുത്തേണ്ടതെന്ന് പിപഠിഷുക്കളുടെ അവകാശമാകുന്നു.


വിവിധ ഭാഷകളുടെയും ജനസമുദായങ്ങളുടെയും വ്യാകരണം,ചരിത്രം,സാഹിത്യം എന്നിവ പരിശോധിച്ചും പല പ്രകാരം തോലനം ചെയ്തും അന്യശാസ്ത്രസിദ്ധാന്തങ്ങൾക്കു വിരോധം പറ്റാതെയും കഴി‍ഞ്ഞ ഒരു ശതാബ്ദത്തിനുള്ളിൽ പാശ്ചാത്യരായ ക്രിസ്തീയമിഷണറിമാരുടെയും പണ്ഡിത പ്രവരന്മാരുടെയും പരിശ്രമങ്ങളാൽ നൂതനമായി അവതരിച്ച ഒരു 'വിജ്ഞാനഭണ്ഢാഗാര'മാണ് ഭാഷാശാസ്ത്രം.യൂറോപ്യൻ ഭാഷകളിൽ ഈ ശാസ്ത്രതത്വങ്ങൾ ഉപപാദിച്ചിട്ടുള്ള [ 2 ] ഗ്രന്ഥങ്ങൾ ഇപ്പോൾ അനവധി ഉണ്ടായിട്ടുണ്ടു്. എന്നാൽ അവയിൽ ഒന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നതുകൊണ്ടുമാത്രം കേരളീയർക്കു് തക്കതായ പ്രയോജനം സിദ്ധിക്കുന്നതല്ല. ആകയാൽ ആ ഗ്രന്ഥങ്ങളിൽ ചിലതിന്റെ ആദർശം പുരസ്കരിച്ചും വിഷയം പലതിൽനിന്നു യഥോചിതം സഞ്ചരിച്ചും ഉദാഹരണങ്ങൾ കഴിയുന്നതും നമുക്കു പരിചിതങ്ങളായ ഏതദ്ദേശഭാഷകളിൽനിന്നു് ഉദ്ധരിച്ചും അവശ്യംവേണ്ട ദിക്കിൽ പ്രക്യതശാസ്ത്രമാർഗത്തിനു് ഒക്കുമാറു് ചില മതങ്ങൾ സ്വന്ത അന്വേഷണഫലങ്ങളെ അവലംബിച്ചു് നൂതനമായി സംഗ്രഹിച്ചും ഒട്ടൊക്കെ സ്വതന്ത്രമായി എഴുതിത്തീർത്തിട്ടുള്ളതാണു് ഈ ഗ്രന്ഥം.

രണ്ടാം ഭാഗം അ‍ഞ്ചാമദ്ധ്യായത്തിലെ വിഷയം മുഴുവൻ തന്നെ ദ്രാവിഡഭാഷാചരിത്രം സംബന്ധിച്ചുണ്ടായ അല്പകാലത്തെ എന്റെ നിരന്തരാന്വേഷണങ്ങളിൽനിന്നു സിദ്ധിച്ച അറിവുകളേയും ഊഹങ്ങളേയും ആസ്പദമാക്കി പ്രദിപാദിച്ചിട്ടുള്ളതും തൻനിമിത്തം അതു നമ്മുടെ ഭാഷാചരിത്രപരമായ ഒരു നവീനപ്രസ്ത്ഥാനമായി പലർക്കും തോന്നാൻ ഇടയുള്ളതുമാണു്. ആകയാൽ കേരളീയപണ്ഡിതന്മാരുടെ ഇടയിൽ ആ ഭാഗംസംബന്ധിച്ചു വിവിധമതഭേദങ്ങളും വാദപ്രതിവാദങ്ങളും ഉത്ഭവിച്ചേക്കാൻ വകയുണ്ടു്; എന്നാൽ ആയതു മലയാളഭാഷയുടെ ചരിത്രരഹസ്യങ്ങൾ ഇനിയും കൂടുതലായി വെളിപ്പെടുന്നതിനു് ഉപകരിക്കുമെന്നുള്ള പ്രത്യാശയ്ക്കു അവകാശം നൽകുന്നതിനാൽ ഈ യത്നം എനിക്കു ചാരിതാർത്ഥ്യജനകമായി തീർന്നിട്ടുണ്ടു്.

ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള ഭാഷാരീതി ലളിതമല്ലെന്നു് ഇവിടെ തുറന്നു സമ്മതിച്ചുക്കൊള്ളുന്നു. അതിനുള്ള എന്റെ സമാധാനം ഈദ്യശഗ്രന്ഥങ്ങൾ വിഷയപ്രൗഢിക്കൊണ്ടും അതിന്റെ വൈജാത്യംകൊണ്ടും ഭാഷാനൈപുണ്യമുള്ള [ 3 ] വണ്ണമല്ലാതെ ഇതിൽ യാതൊരു വൈകല്യവുമുള്ളതായി ഞാൻ കാണുന്നില്ല.അപൂർവ്വം അച്ചുപിശാചുകൾ കടന്നു കൂടിയിട്ടുള്ളവയേയും ആ പതിപ്പിൽ ഉച്ചാടനം ചെയ്യാവുന്നതാണു്. ഭാഷാശാസ്ത്രത്തോടു ഗ്രന്ഥകാരനുള്ള അസാമാന്യമായ അഭിനിവേഷവും അതിലെ തത്വരത്നങ്ങൾ ആരാഞ്ഞു തേടിപ്പിടിക്കുന്നതിനുള്ള ഔത്സുക്യവും അഭിനന്ദനീയമായിരിക്കുന്നു.മിസ്റ്റർ സിബാസ്റ്റ്യൻ മേലും ഈ വിധത്തിൽ അത്യുപകാരപ്രദങ്ങളായ അനേകം ഗ്രന്ഥങ്ങളെഴുതി മാതൃഭാഷയെ പോഷിപ്പിക്കുവാൻ ജഗന്നീയന്താവു കടാക്ഷിക്കട്ടെ.

Trivandrum 15th Kanni 1098 ഉള്ളൂർ എസ്. പരമേശ്വരയ്യർ [ 4 ] അവതാരിക

എന്റെ സ്നേഹിതൻ വിദ്വാൻ എടമരത്തു വി.സിബാസ്റ്റ്യൻ അവർകൾ എഴുതിയ ‘ഭാഷാശാസ്ത്രം’ എന്ന ഈ പുസ്തകം കൃത്യാന്തരപാരതന്ത്ര്യം നിമിത്തം എനിക്കു് ഒരാവൃത്തി വായിച്ചു് അതിസ്ഥൂലമായി ഒന്നു പരിശോധിക്കുവാൻ മാത്രമേ സാധിച്ചുള്ളു. ഇംഗ്ലീഷിൽ ഭാഷയെപ്പറ്റി പൊതുവായും, സംസ്കൃതം, തമിഴു് മുതലായ ഭാരതഖണ്ഡഭാഷകളെപ്പറ്റി പ്രത്യേകമായും, പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ അനേകമുണ്ടു്. എന്നാൽ മലയാളത്തിൽ ‘ലീലാതിലകം’, 'കേരളപാണിനീയം' ഇവയെ ഒഴിച്ചാൽ ആ വിഷയത്തെ സ്പർശിക്കുക മാത്രമെങ്കിലും ചെയ്യുന്ന ഗ്രന്ഥങ്ങൾ തീരെ ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അവകൊണ്ടു് തൽകർത്താക്കന്മാർ കരുതിയ പ്രയോജനവും ഭാഷാശാസ്ത്രംകൊണ്ടു മിസ്റ്റർ സിബാസ്റ്റ്യൻ ഉദ്ദേശിക്കുന്ന ഉപയോഗവും ഭിന്നമാണു്. അതിനാൽ മലയാളത്തെ സംബന്ധിച്ചിടത്തോളം പൂർവ്വസ്മരികളാൽ കേവലം അക്ഷുണ്ണമെന്നുതന്നെ പറയാവുന്ന ഒരു മാർഗ്ഗത്തെയാണു് യുവാവും ഉത്സാഹശീലനുമായ ഈ ഗ്രന്ഥകാരൻ വെട്ടിത്തുറന്നു സഞ്ചാരയോഗ്യമാക്കിത്തീർക്കുവാൻ ഉദ്യമിക്കുന്നതെന്നു ഭാഷാഭിമാനികൾക്കു കാണാവുന്നതാണു്. ഈ മാതിരിയിലുള്ള ഒരു പുസ്തകത്തിന്റെ അഭാവം ആംഗലഭാഷാനഭിജ്ഞരായ മലയാളികൾക്കു് എത്രണ്ടു് ആശാഭംഗത്തിനു കാരണമായിരുന്നിരിക്കണമെന്നും ഇപ്പോഴെങ്കിലും ഇതിന്റെ പ്രകാശനം അവരെ എത്രണ്ടു്. സന്തോഷഭരിതന്മാരാക്കിത്തീർക്കുമെന്നും മലയാളവിദ്യാഭ്യാസവുമായി ഏതെങ്കിലും പ്രകാരത്തിൽ ഇടപെട്ടിട്ടുള്ള ആർക്കും അനുമാനിക്കുവാൻ പ്രയാസമില്ല. [ 5 ] ഗ്രന്ഥകാരൻ ഇംഗ്ലീഷിൽ ഉള്ള ഒരു ഭാഷാശാസ്ത്രപുസ്തകം മലയാളത്തിൽ തർജ്ജമചെയ്യുന്നതിനു പകരം അവയിൽ ചിലതിന്റെ ആദർശത്തെ പുരസ്കരിച്ചും പ്രതിപാദ്യവസ്തു പലതിൽനിന്നും സഞ്ചയിച്ചും മറ്റും സ്വതന്ത്രമായി ഒരു പുസ്തകം ഈ വിഷയത്തിൽ നിർമ്മിച്ചതു് ഏറ്റവും ഉചിതമായിട്ടുണ്ടു്. അവശ്യവിജ്ഞേയങ്ങളായ പല പ്രമേയങ്ങളേയും വലിയ വാദപ്രതിവാദങ്ങൾക്കു് ഇടം കൊടുക്കാതെ മദ്ധ്യസ്ഥപക്ഷത്തെ കഴിയുന്നതുമവലംബിച്ചു് പ്രതിപാദിച്ചിട്ടുള്ളതും യുക്തിയുക്തമായിരിക്കുന്നു. ദ്രാവിഡഭാഷാചരിത്രത്തെപ്പറ്റി പ്രത്യേകമായി പ്രതിപാദിക്കുന്ന രണ്ടാം ഭാഗം അഞ്ചാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളിൽ പലതും ഇനിയും പ്രാമാണികന്മാരുടെ ഇടയിൽ വാദവിഷയമായിരിക്കുന്നതേയുള്ളു; അതിനാൽ അവയെപ്പറ്റി നിഷ്കൃഷ്ടമായ ഒരു അഭിപ്രായം പുറപ്പെടുവിക്കുകയോ നിസ്തർക്കമായ ഒരു മതം സ്ഥാപിക്കുകയോ ചെയ്യുന്നതിനു ഗ്രന്ഥകാരനു സാധിക്കുന്നില്ലെങ്കിൽ അതിനെപ്പറ്റി ആർക്കും ശോചിച്ചിട്ടാവശ്യമില്ല. ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങളിൽനിന്നു ലഭിച്ച അറിവുകളെ ആസ്പദമാക്കി ചില ചർച്ചാപദ്ധതികളെ നിർദ്ദേശിക്കുന്നു; അവയെത്തുടർന്നു വേണ്ട അന്വേഷണങ്ങൾ ഇനിയും നടത്തി സംഗതികളുടെ സൂക്ഷ്മതത്വം കണ്ടുപിടിക്കേണ്ടതു ഭാഷാബന്ധുക്കളുടെ ചുമതലയാണു്. എനിക്കുതന്നെ അവയിൽ ചുമതലയാണ്.എനിക്കുതന്നെ അവയിൽ ചിലതിനെപ്പറ്റി അഭിപ്രായവ്യത്യാസമുള്ളതിനെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുന്നതിനുള്ള അവസരം ഇതല്ലാത്തതിനാൽ ഈ ഘട്ടത്തിൽ അതിലേക്കു് ഒരുമ്പെടുന്നില്ല.

ആകെക്കൂടി നോക്കുമ്പോൾ മിസ്റ്റർ സിബാസ്റ്റ്യന്റെ പ്രസ്തുതഗ്രന്ഥം ഭാഷയ്ക്കു ഒരു അമൂല്യമായ സമ്പാദ്യമായിത്തീർന്നിട്ടുണ്ടെന്നു പറയുവാൻ എനിക്കു യാതൊരു സന്ദേഹവും തോന്നുന്നില്ല.ഉപരി ഉണ്ടാകാവുന്ന പതിപ്പിൽ തീർക്കത്തക്ക [ 6 ] വർക്കേ സുഗമമാകാൻ തരമുള്ളുവെന്നും അങ്ങനെയുള്ളവർക്കു് ഈ രീതി ലളിതവും പ്രതിപാദനത്തിനു സൗകര്യപ്രദവും ആണെന്നും ഉള്ളതാണു്.   വിഷയവൈപുല്യംകൊണ്ടും മറ്റും വൈഷമ്യമേറിയ ഈ ഗ്രന്ഥനിബന്ധത്തിനു ഞാൻ സധൈര്യം ഒരുമ്പെട്ടതു് ഉദ്യോഗവൃത്തിയിൽ എന്റെ നേതാവും വിവിധ ഭാഷാവിചക്ഷണനും വിശിഷ്യ ഈ ശാസ്ത്രമണ്ഡലത്തിൽ പ്രത്യേകം പരിചിതനും ആയ പ്രിൻസിപ്പൽ ശ്രീമാൻ പി.ശങ്കരൻ നമ്പ്യാർ അവർകൾ എം.എ (ഹോണേഴ്സ്) അപ്പോഴപ്പോൾ നേരിട്ടുനൽകിയ ഉപദേശങ്ങളും പ്രോത്സാഹനവും നിമിത്തമാകുന്നു. അദ്ദേഹത്തോടും ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം സംബന്ധിച്ചു് എന്നോടു് ഉദാരമായ അനുഭാവം പ്രദർശിപ്പിച്ച കൊച്ചി സാഹിത്യസമാജപ്രവർത്തകരോടും എനിക്കുള്ള ഹാർദ്ദമായ കൃതജ്ഞതകൂടി ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു.


തൃശ്ശിവപേരൂർ
1097കർക്കിടകം15

എടമരത്തു് വി.സിബാസ്റ്റ്യൻ

[ 7 ] വിഷയാനുക്രമണി ഒന്നാം ഭാഗം ഒന്നാം അധ്യായം: ഉച്ചാരവും ലിപികളും 19 ലിപികൾക്ക് യഥാർത്ഥമായ ധ്വനി പ്രാതിനിധ്യം ഇല്ല.അതിനുള്ള കാരണങ്ങൾ: ലിപി ദൗർല്ലഭ്യം ശബ്ദവർദ്ധന ,കരണഗുണാന്തരം എന്നിവയാണ്. ഉച്ചാരത്തിനുള്ള വിശേഷപരിണാമം. വൈചിത്ര്യങ്ങൾ.സാമാന്യപരിണാമം.അതിന്റെ വൈചിത്ര്യങ്ങൾ.

രണ്ടാം അദ്ധ്യായം : വർണ്ണോൽപ്പത്തി 26

     നദനതന്തു,സ്വരങ്ങൾ അവയ്ക്കുളള കാലവൈവിധ്യം,യത്നവൈവിധ്യം,സ്ഥാനവൈവിധ്യം,മാർഗ്ഗവൈവിധ്യം,സാങ്കർയ്യവൈവിധ്യം,ഒരു മതാന്തരം,സ്വരീകൃതവ്യഞ്ജനങ്ങൾ, വ്യഞ്ജനങ്ങൾ,സ്വരവ്യഞ്ജനങ്ങളുടെ നൂതനവിഭാഗം,വ്യഞ്ജനവിഭാഗങ്ങൾ.

മൂന്നാം അദ്ധ്യായം : ഭാഷണവൂം ലേഖനവും 38

      ലിപികളുടെ ഉത്ഭവം.മനനലേഖനം,അതിന്റെ രണ്ടു ഘട്ടങ്ങൾ; ധ്വനനലേഖനം.അതിന്റെ നാലു ഘട്ടങ്ങൾ.ലേഖനവിദ്യയുടെ പ്രചാരചരിത്രം.

ഈജിപ്ഷ്യൻ ലിപികൾ.ഫിനീഷ്യൻ ലിപികൾ.അവയുടെ വ്യാപ്തി.അരേമിയൻ ലിപികൾ.പാശ്ചാത്യപൗരസ്ത്യലിപികളുടെ വ്യത്യാസങ്ങൾ.

നാലാം അദ്ധ്യായം : ഭാഷാവിഭജനം 47

      ജീവൽഭാഷകളും മൃതഭാഷകളും ഭാഷാവിവേചനത്തിനുള്ള രണ്ടുപാധികൾ.സാരൂപ്യവിവേചനം.പ്രാകൃതകക്ഷ്യ,സംശ്ശിഷ്ടകക്ഷ്യ,വൈകൃതകക്ഷ്യ,ഏകകക്ഷ്യയിൽ ചേരാത്തവണ്ണം ഭാഷയ്ക്കുള്ള വൈലക്ഷണ്യങ്ങൾ.അതിനുദാഹരണമായ ഭാഷാശേഖരങ്ങൾ.വ്യവസ്ഥിതമായ കക്ഷ്യാവിഭാഗം കാണിക്കുന്ന പട്ടികയും ഉദാഹൃതഭാഷകളും.സാജാത്യവിവേചനം.അതിനുള്ള പ്രമാദരഹിതമായ മാർഗ്ഗങ്ങൾ പ്രശസ്ത ഭാഷാവംശങ്ങൾ. [ 8 ] രണ്ടാം ഭാഗം

ഒന്നാം അദ്ധ്യായം : പ്രാകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമങ്ങളും 63 ചൈനീസ്ഭാഷ. അതിന്റെ സമാനഭാഷകൾ.ചൈനീസ് ഭാഷയുടെ പ്രത്യേകതകൾ.മാക്സ്ല് മുള്ളറിന്റെ മതം.

രണ്ടാം അദ്ധ്യായം : സംശ്ലിഷ്ടകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും 65 പ്രത്യയാദിഭാഷകൾ.അവയുടെ സ്വഭാവം.പ്രത്യായന്ത്യകഭാഷകൾ.അവയുടെ സ്വഭാവം.സംയുക്താകാംക്ഷികഭാഷകൾ.അവയുടെ സ്വഭാവം മാക്സ്ല് മുള്ളറിന്റെ മതം.

മൂന്നാം അദ്ധ്യായം : വൈകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും. 69

       ഇൻഡോയൂറോപ്യൻ വംശം.സെമറ്റിക്കുവംശം. ഹെമറ്റിക്ക് വംശം.അർമ്മായിക്ക്,സിറിയക്ക്,അസീറിയൻ,ഹീബ്രു,അറബിക്ക്,ഭാഷകൾ.സെമറ്റിക്കു ഭാഷാവംശാവലി. സെമറ്റിക്കു ഭാഷകളുടെ പൊതുവായ സ്വഭാവം.ഹെമറ്റിക്കു് വംശചരിത്രം.ഇൻഡോ യൂറോപ്യൻ വംശത്തിൽ = ആര്യകുടുംബം.ഇൻഡ്യൻശാഖ.ഐറെനിയൻ ശാഖ. ആര്യകുടുംബഭാഷകളുടെ താവഴിപ്പട്ടിക.അർമ്മീനിയൻകുടുംബം.ഹെല്ലനിക്കുകിടുംബം, ഇല്ലറിയൻ കുടുംബം.ഇറ്റാലിക്കുകുടുംബം.കെൽറ്റിക്കുടുംബം,ട്യൂട്ടോണിക്കുകുടുംബം,ഇംഗ്ലീഷ് ഭാഷാചരിത്രസംഗ്രഹം.സ്ലാവോണിക്കുകുടുംബം.ഉപഗ്രഥിതം അപഗ്രഥിതം എന്ന അവാന്തരവിഭാഗം.ഇൻഡോയൂറോപ്യൻ ഭാഷകളുടെ പൊതുവായ സ്വഭാവം. മാക്സ്ല് മുള്ളറിന്റെ മതം.

നാലാം അദ്ധ്യായം ; ജാതിയും ഭാഷയും 87

     മനുഷ്യർ സ്വഭാഷവിട്ടു പരഭാഷ സ്വീകരിക്കാനുണ്ടാകുന്ന പ്രേരണങ്ങൾ.ഭാഷാപരിവർത്തനധർമ്മങ്ങൾ.മനുഷ്യരുടെ ജാതിഭേദപ്രകാരം ഭാഷകൾക്കു വിഭാഗം ചെയ്തൂകൂടാ എന്നുള്ളത്. [ 9 ] അഞ്ചാം അദ്ധ്യായം : തുറേനിയൻ വംശവും അതിന്റെ 
              ഏതദ്ദേശ്യവിഭാഗങ്ങളും       90

തുറേനിയൻവംശം.അതിലുൾപ്പെട്ട കുടുംബങ്ങൾ.തുറാൻ എന്ന പദം.തുറേനിയരുടെ വ്യാപ്തി.ദ്രാവിഡസംഞ്ജ.അത് തുറേനിയൻ ശബ്ദത്തിന്റെ ഭാവാന്തരൂപമെന്നുള്ളതിനെ സമർത്ഥിക്കുന്ന യുക്തികൾ. തുറേനിയരുടെ ഇൻഡ്യയിലേയ്ക്കള്ള ആഗമമാർഗ്ഗം.കാലം-ദ്രാവിഡഭാഷകൾ.അവയുടെ പിരിവിനുള്ള സാമാന്യഹേതുക്കൾ.ദ്രാവിഡന്മാർ കാടരെന്നും നാടരെന്നും രണ്ടു ഗണമായതു്. ദ്രാവിഡഭാഷയ്ക്കു തമ്മൊഴിയെന്നും തോഡയെന്നും രണ്ടു പിരിവുണ്ടായതു്.തോട എന്ന സംഞ്ജ .കോട,കുറുക്,മാൽട്ടൊ ഗൊണ്ഡി, കൂയി, എന്നീ ഭാഷകൾ.തമ്മൊഴി,ബ്രാഹൂയി, തമ്മൊഴി തമ്മൊഴിയും വടമൊഴിയുമായതു്. വടമൊഴിയുടെ ഉപപത്തി. വടമൊഴി തെലുങ്കുകർണാടകയങ്ങളായി ഭേദിച്ചതു്.തെമ്മൊഴിക്കു ചെന്തമിഴെന്നും കൊടുന്തമിഴെന്നും ഉള്ള വിഭാഗങ്ങൾ, ചെന്തമിഴെന്ന പദത്തിന്റെ ഉപപത്തി.തുളുവിന്റെ ഉത്ഭവം.നായന്മാരുടെയും തീയൻമാരുടെയും വംശചരിത്രം.അവരുടെ ആഗമകാലാനുമാനം.നമ്പൂരിമാർ അവരുടെ ആഗമകാലാനുമാനം.അതിനാനുള്ള ലക്ഷ്യങ്ങൾ. നമ്പൂരിമാർ ആദ്യം സംസാരിച്ചിരുന്നതു് കേരളഭാഷതന്നെ എന്ന മതം.കേരളത്തിലെ അഭൂതപൂർവമായ പരിവർത്തനം.കൊടുന്തമിഴു് കരിന്തമിഴും അതു മലയാളവുമായതു്.മണിപ്രവാളഭാഷ.ദ്രാവിഡഭാഷകളുടെ വംശാവലി.

ആറാം അദ്ധ്യായം : ശബ്ദം,വിചാരം,സംസാരഭാഷ 109 ഉച്ചാരപരിണാമഹേതുക്കൾ.ഭാഷകളാൽ ഉണ്ടാകുന്ന ശബ്ദപരിണതി.ഭാഷകസംഘത്താൽ ഉണ്ടാകുന്ന ശബ്ദപരിണതി.സങ്കലിതഭാഷകളുടെ ശബ്ദപരിണതി.വിഭക്തഭാഷകളുടെ ശബ്ദപരിണതി.

ഏഴാം അദ്ധ്യായം : സർവ്വഭാഷാസാധാരണങ്ങളായ ഭണിതിനീതികൾ 114 ആലസ്യബാധ.പരിചയാനുവൃത്തി.അവസ്ഥാശ്രയം.വാസനാവക്രമം,ആയാസലഘൂകരണം.അതിനാലുണ്ടാകുന്ന ശബ്ദരൂപാരങ്ങൾ.ആധ്മാനാനുവൃത്തി.ആകാംക്ഷാവച്ഛേദം. [ 10 ] 16 എട്ടാം അദ്ധ്യായം: 'ശിക്ഷ'യും 'നിരുക്ത'വും മുലഭാഷയിലും ഉപഭാഷകളിലും ശബ്ദങ്ങൾക്കുണ്ടാകുന്ന രൂപാന്തരങ്ങൾ. അവയുടെ വൈചിത്രങ്ങൾ. ഛായാസങ്കചിതം. അംഗാവശിഷ്ടം അംഗവിവത്തിതം. വിശേഷാംഗനിഷ്ഠം. നിതക്തിപരിശോധനയിൽ ശ്രദ്ധേയങ്ങളായ കായ്യങ്ങൾ.

ഒമ്പതാം അദ്ധ്യായം: ശബ്ദാർത്ഥപരിവത്തനം

മുലഭാഷയ്ക്കു പിരിവുകൾ ഉണ്ടായശേഷമേ ശബ്ദാതാപരിണാമം ആരംഭിച്ചുള്ളൂ എന്നത് അർത്ഥവിപര്യയോപാധികളുടെ അസ്‌ഫുടത, അത്ഥപരിണാമോപാധികൾ. ആലങ്കാരികത. സാമാന്യാർതസംക്ഷേ പണം. പ്രാദേശികബാധകൾ. സാമുദായികാവസ്ഥകൾ. ശബ്ദത്തിന്റെ ഉപയോഗവും വിലയും. അർത്ഥവിപയ്യയഹേതുക്കൾക്കുള്ള മുന്നു സാമാ ന്യവിഭാഗം. അഭിധാസങ്കോചം. അഭിധാവികാസം. അഭിധാവ്യത്യ യം, തൽഫലമായി ശബ്ദങ്ങൾക്കണ്ടൊകുന്ന വികാരങ്ങൾ, പ്രതിഷ്ടാ പാതം. പ്രസിദ്ധിനിഷ്ഠ, മിശ്രത, പരിമിതിഭംഗം, ഭംഗിമത്വം, നൂത നത്വം.

പത്താം അദ്ധ്യായം: ഭാഷയുടെ വളച്ച 134 ഭാഷയുടെ വളർച്ച. ഭാഷയുടെ ആദ്യരൂപം. ഭാഷയുയടെ ബീജാം ശങ്ങൾ. വാച്യപ്രകൃതികൾ, സൂച്യപ്രകൃതികൾ, പ്രത്യയങ്ങൾ ആദ്യയ ങ്ങളായതു്‌, പ്രസ്ഥാനാന്തരം (ഉപഗ്രഥിതരീതിയുടെ ഉല്പത്തി) ശബ്ദങ്ങ ളുടെ ആദിരൂപം. അർത്ഥവത്തായ ശബ്ദബീജങ്ങളുടെ ഉല്പത്തി, ബോ ബോ തീയറി (Bow Bow Theory), ഫൂ ഫൂ തീയറി (Pooh Pooh Theory), ഹെർബെറിന്റെ ആക്ഷേപം. അതിനുള്ള പ്രത്യാക്ഷേപം, ഡാവ്വിന്റെ മതം. മാഷ്സ്‌മുള്ളറിൻെറ ഖണ്ഡനം, ആഡം സ്ത്ിത്തിൻെറ സിദ്ധാതഃ. ലീബിൻ സീൻെറ മതം. ഗ്രീക്കു തീയറി (പി: സം). പദനിഷ്ച? ദനം. അതിനെ പുദ്വികവും അവ്വാചീനവുമായ ഉപാധിഭേദങ്ങൾ: പദങ്ങളുടെ പ്രചാരലോപം. അതിനുള്ള ഫേതുക്കൾ. രൂപസമീകരണ* ഉച്ചാരസംസ്‌കരണം. ഏത്തൽഫലങ്ങൾ. [ 11 ] ഒന്നാം ഭാഗം ഭാഷാശാസ്ത്രതത്വങ്ങളുടെ സാമാന്യവിവരണം [ 12 ] ഒന്നാം അദ്ധ്യായം

ഉച്ചാരണവും ലിപികളും

ഉള്ളിൽ ഉദിച്ചുയരുന്ന ശോകഹർഷാദിവികാരങ്ങളാൽ പ്രേരിതമാകുമ്പോൾ ജീവജാലം മുഖത്തുനിന്നു പലമാതിരി ധ്വനികൾ പുറപ്പെടുവിക്കുന്നതു സാധാരണമാണെങ്കിലും, ഹൃദയഗതങ്ങളായ വിചാരങ്ങൾ സ്പഷ്ടമാംവണ്ണം പരസ്പരം വിനിമയം ചെയ്യുന്നതിനുവേണ്ടി മനുഷ്യവർഗ്ഗം പ്രയോഗിക്കുന്ന ഒരുവക വിശേഷശബ്ദങ്ങളുടെ ശേഖരമാണു് ഭാഷ. ജനസമൂഹം ആദിമകാലത്തു് ഈ ശബ്ദങ്ങളെ മുഖം കൊണ്ടുച്ചരിക്കയും ചെവികൊണ്ടു ഗ്രഹിക്കയും മാത്രമേ ചെയ്തിരുന്നു. അതിനാൽ ആ ദശയിൽ ഭാഷയുടെ ഉപയോഗവും വ്യാപ്തിയും പരിമിതമായിരുന്നു. എന്നാൽ കാലക്രമേണ മനുഷ്യഗണം വർദ്ധിച്ചു പരക്കുകയും ലോകവ്യവഹാരങ്ങൾ അഭിവൃദ്ധിപ്പെടുകയും ചെയ്തതുനിമിത്തം ദൂരസ്ഥിതന്മാരുമായുള്ള സംസർഗ്ഗം സാധിക്കുന്നതിനും മറ്റുമായി ഭാഷ കൈകൊണ്ടു പ്രയോഗിക്കയും കണ്ണുകൊണ്ടു ഗ്രഹിക്കയും ചെയ്യത്തക്കവണ്ണം ലേഖനവിദ്യ ആരംഭിച്ചു. കലാപരമായി അവതരിച്ച ഈ കൃത്രിമോപാധിയിൽ നാദപ്രതിരൂപങ്ങളായി കല്പിക്കപ്പെട്ടവയാണു് ലിപികൾ. എങ്കിലും ജീവൽഭാഷകളിൽ നാദങ്ങൾക്കുള്ള സൂക്ഷ്മഭേദങ്ങളേയോ അനൈക്യത്തേയോ നിർദ്ദേശിക്കുന്നതിനു ലിപികൾ അസമർത്ഥങ്ങളാണു്. അതിനുള്ള കാരണങ്ങൾ (1) ഏതു ഭാഷയിലും ലിപികളുടെ സംഖ്യ വേണ്ടതിൽ വളരെ കുറവായിരിക്കുന്നതും (2) ശബ്ദങ്ങൾ മേൽക്കുമേൽ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുന്നതും (3) ഭാഷകസമൂഹത്തിൽ ഓരോ വ്യക്തിയുടേയും കരണഗുണം സർവ്വത്ര പരസ്പരഭിന്നമായി കാണപ്പെടുന്നതുമാകുന്നു. [ 13 ] ലിപിദൗർല്ലഭ്യം:

ഒരേ ഭാഷക്കാർതന്നെ ആയിരുന്നാലും വക്ത്യഗണം സ്വഭാഷാശബ്ദങ്ങളുടെ സർവ്വാംശങ്ങളേയും തുല്യരീത്യാ ഉച്ചരിക്കുന്നില്ല. ഏകഭാഷ സംസാരിക്കുന്ന രണ്ടുപേരുടെ സ്വരവ്യഞ്ജനോച്ചാരങ്ങളിലും ആധ്മാന (Accent) വൃത്തികളിലും ഉള്ളവ്യത്യാസങ്ങൾ മാത്രം സൂക്ഷ്മമായി വിവേചിക്കുന്ന പക്ഷവും അവ തമ്മിൽ ഭിന്നങ്ങളായിരിക്കുമെന്നുള്ളതു നിശ്ചയമാണു്. ഈ സ്ഥിതിക്കു് ഭാഷകൊണ്ടു പെരുമീറുന്ന അനവധി വ്യക്തികളുടെ ഉച്ചാരപരമ്പരയിലുള്ള സർവ്വവൈവിധ്യങ്ങളേയും പ്രകാശിപ്പിക്കുന്നതിനു് ഓരോ ഭാഷയിലുമുള്ള പരിമിതമായ ലിപികൾകൊണ്ടു സാധിക്കുന്നതല്ലല്ലൊ.

ശബ്ദവർദ്ധന:

എല്ലാ ഭാഷകളിലും ബാഹ്യങ്ങളും ആഭ്യന്തരങ്ങളുമായ പരിതഃസ്ഥിതികളെ ആശ്രയിച്ചു് ഉച്ചാരണം ഒരു തലമുറയിൽ ഉദിക്കയും പിന്നത്തേതിൽ ത്വരീഭവിക്കയും മൂന്നാമത്തെ മുറയിൽ പാരമ്പര്യ്യനിഷ്ഠമായി തീരുകയും അനന്തരം നൂതനപരിണാമങ്ങളോടുകൂടി വീണ്ടും അഭിവൃദ്ധിപ്രാപിക്കയും ചെയ്തു കൊണ്ടിരിക്കുന്നു. ഭാഷയുടെ വളർച്ചയ്ക്കു മുഖ്യാശ്രയമായി ഏർപ്പെട്ടിട്ടുള്ള ഒരു സ്വാഭാവികധർമ്മമാണു് ഇതു്. ആകയാൽ ഒരിക്കൽ ശബ്ദത്തിന്റെ സൗക്ഷ്മ്യസൂചകമായി കല്പിക്കപ്പെട്ട ലിപികൾതന്നെയും ഒരു അർദ്ധശതാബ്ദകാലത്തോളം അതേ അവസ്ഥയിൽ നിന്നിട്ടു പ്രായേണ ആ നില വിട്ടു് നിർദ്ദിഷ്ടപ്രാതിനിധ്യത്തിൽനിന്നു് ഏറെക്കുറെ അകന്നുപോകുന്നു.

കരണഗുണാന്തരം:

ഓരോ ഭാഷയിലും ശബ്ദാഭിവൃദ്ധിയനുസരിച്ചു് അപ്പോഴപ്പോൾ നൂതനലിപികൾ വേണ്ടുവോളം ഏർപ്പെടുത്താമെന്നു വെച്ചാലും വക്തൃഗണത്തിന്റെ ദൈഹികമായ അവസ്ഥാഭേദങ്ങളാൽ അവയ്ക്കും ശബ്ദത്തിന്റെ യഥാർത്ഥപ്രാതിമ്യം ഉണ്ടാകുന്നതല്ല. ഭാഷകന്മാരുടെ കണ്ഠതാല്വാദിസ്ഥാനങ്ങൾക്കും നാവിന്നും ഉള്ള മെഴുപ്പു്, കൊഴുപ്പു്, കാഠിന്യം, മാർദ്ദവം [ 14 ] മുതലായ ഗുണാന്തരങ്ങളാൽ അതതു വ്യക്തികളുടെ മുഖത്തു നിന്നു് പുറപ്പെടുന്ന ഒരേ ശബ്ദത്തിനുതന്നെ ഭാവപ്പകർച്ചകൾ സംഭവിക്കുന്നതു സാധാരണമാണു്.

പ്രസ്തുതകാരണങ്ങളാൽ ആദിയിൽ ശബ്ദപ്രാതിനിധ്യത്തോടുകൂടി പ്രത്യക്ഷപ്പെട്ട ലിപികൾ ക്രമേണ ആ സ്ഥിതി വെടിയുകയും അനന്തരം വിദ്യാഭ്യാസവർദ്ധന, ലേഖനകലയ്ക്കുണ്ടായ പ്രചുരപ്രചാരം, ശാസ്ത്രാഭിവൃദ്ധി എന്നിവയാൽ ജീവൽഭാഷകളിൽ ശബ്ദങ്ങൾ ലീപിപ്രതിമങ്ങളാക്കി സംഗ്രഹിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇതു് ഒരു കൃതകപരിണാമം മാത്രമാണെന്നു പറയേണ്ടതില്ലല്ലൊ. ഭാഷയിൽ സഹജസാധാരണമായുള്ള ഉച്ചാരാഭിവൃദ്ധി അഗണ്യമാക്കി ലിപികളുടെ എണ്ണം പുരസ്കരിച്ചു് സംഖ്യാതീതമായ നാദവൈചിത്ര്യങ്ങളെ ചുരുങ്ങിയ തോതിൽ പരിഗണിക്കുന്ന ഈ സമ്പ്രദായം ഭാഷാതത്ത്വപഠനത്തിനു അനുകൂലമല്ല. ആകയാൽ ഉച്ചാരത്തിൽ വ്യക്തിഗതമായും വർഗ്ഗഗതമായും ഉണ്ടാകുന്ന വ്യത്യാസങ്ങളും അവയുടെ വൈചിത്ര്യോപാധികളും താഴെ വിവേചിക്കുന്നു. ഇതിൽ വ്യക്തിഗതമായ വ്യത്യയങ്ങൾക്കു സൗകര്യാർത്ഥം വിശേഷപരിണാമം എന്നും വർഗ്ഗീയമായ വ്യതിക്രമങ്ങൾക്കു സാമാന്യപരിണാമമെന്നും സംജ്ഞ കല്പിക്കാം . ഉച്ചാരത്തിൽ അവയവാശ്രിതമായുും ആസക്തി മൂലകമായും പ്രകൃത്യാ ഉണ്ടാകുന്ന പ്രസ്ഥാനഭേദങ്ങളാണു് ഈ രണ്ടു ജാതിപരിണതികൾക്കും കാരണങ്ങൾ ആയിരിക്കുന്നതു്.

വിശേഷപരിണാമം:

ഉച്ചാരാംഗങ്ങളുടെ ഗുണവൃത്തിഭേദങ്ങളാൽ ഈദൃശപരിണാമംതന്നെ രണ്ടു സമ്പ്രദായത്തിൽ കാണപ്പെടുന്നു. 1. മനുഷ്യജാതിയിൽ ഓരോ വ്യക്തിയുടേയും ധ്വനിജനകങ്ങളായ അവയവങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും അവയുടെ നിരന്തരമായ സാമുദായികവ്യാപാരങ്ങളും ഒരിക്കലും തുല്യഗുണങ്ങളോടുകൂടി ഇരിക്കുന്നില്ല. ഒച്ച കേട്ടാൽ ആൾ അറിയാം എന്നുള്ള ലോകോക്തി ആരുംസമ്മതിക്കുന്നതാണു്. ആകയാൽ ഏതു മനുഷ്യന്റെയും ശബ്ദം പ്രത്യേകം വിവേചി [ 15 ] ക്കത്തക്കവണ്ണം സ്പഷ്ടമായ ധർമ്മവിശേഷങ്ങളോടുകൂടിയതാണെന്നു നിശ്ചയം തന്നെ. ഈ വ്യത്യാസം അഭ്യസനാദിപ്രയത്നങ്ങളാൽ ആരും സ്വയം സമ്പാദിക്കുന്നതുമല്ല. തന്നിമിത്തം അതതു വ്യക്തിയുടെ കരണങ്ങൾക്കും കർമ്മങ്ങൾക്കും ഉള്ള നൈസർഗ്ഗികമായ ഗുണഭേദംതന്നെയാണു് അതിനു ഹേതുവെന്നു വിശദമാകുന്നു.

2. ഉച്ചാരാവയവങ്ങൾ ഒന്നൊന്നായി സംഹിതയിൽ പ്രവർത്തിക്കുമ്പോൾ അവയുടെ സ്ഥിതിഗതികൾക്കു തമ്മിലുണ്ടാവുന്ന ആസന്നസാമ്യം ഓരോ വ്യക്തിക്കും ഓരോ വിധമായിരിക്കും. ഇതു് ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം. അനേകം സ്വരവ്യഞ്ജനങ്ങൾ സമ്മേളിച്ചുണ്ടായിട്ടുള്ള ഒരു പദത്തിൽ അതിന്റെ ഓരോ അംശവും ഉച്ചരിക്കുന്നതിനു് വക്താവു് അവയവങ്ങളെ ഒന്നൊന്നായി വ്യാപരിപ്പിക്കേണ്ടിയിരിക്കുന്നു. ഈ പരിശ്രമത്തിൽ ഒരാൾ ഒരംഗത്തിന്റെ പ്രവൃത്തി അവസാനിച്ചശേഷം അല്പം വിശ്രമിച്ചിട്ടേ മറ്റവയവം ചലിപ്പിക്കുന്നുള്ളു എന്നുവരാം. പ്രത്യുത മറ്റൊരാൾ ആ അവയവത്തിന്റെ ചേഷ്ട വിരമിക്കുന്നതിനു് ഇട കൊ ടുക്കാതെതന്നെ രണ്ടാമത്തെ അംഗം പ്രവർത്തിപ്പിക്കുന്നു. വേറൊരാൾ ഈ രണ്ടുപാധികൾക്കും മധ്യഗമായ ഒരവസ്ഥ സ്വീകരിക്കുന്നു. ഇങ്ങനെ ഭാഷകസമൂഹത്തിൽ ഓരോ വ്യക്തിയും ഉച്ചാരാംഗങ്ങളെ തുടർച്ചയായി വ്യാപരിപ്പിക്കുന്നതിൽ അവിചാരിതമായി ഭിന്നഭിന്നമായ ഓരോ സങ്കേതം അവലംബിക്കുന്നതു് സാധാരണമാണു്. തന്മൂലം അതതു വ്യക്തികളുടെ ഭണിതിവിധാനങ്ങളിൽപ്പെട്ടു പദവും ബഹുധാ രൂപാന്തരിതമായിത്തീരുന്നു. ദൃഷ്ടാന്തത്തിനു് 'മങ്ഗലം' എന്ന ഏകപദം മാത്രം മതിയാകും. ഓരോ വ്യക്തിയും സ്വസ്വസമ്പ്രദായങ്ങൾക്കു് ഒത്തവണ്ണം അതു 'മംഗലം' 'മംഗളം' 'മങ്ങലം' 'മങ്ങളം' 'മങ്ഗലം' 'മങ്ങ്ഗളം' 'മംഗ്ലം' 'മംഗ്ളം' മങ്ഗ്ലം' 'മങ്ഗ്ലം' 'മങ്ലം' മങ്ളം എന്നിങ്ങനെ ഒരോ മട്ടിൽ ആണു് ഉച്ചരിക്കുന്നതു്. ഈ ധ്വനനാന്തര മര്യ്യാദ സർവ്വപദങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം എഴുതിക്കാണിക്കുന്നതിനു ലിപികൾ മതിയാകയില്ല. [ 16 ] സാമാന്യപരിണാമംഃ സ്വയം സമ്പാനഷ്ടമായ ധവിശേഷങ്ങളോടുകൂടിയാ 13. , ഈ വ്യത്യാസം അഭ്യസനാദിപ്രയ *ദിക്കുന്നതുമല്ല. തന്നിമിത്തം വ്യക്തിയുടെ കരണങ്ങൾക്കും കമ്മങ്ങൾക്കും ഉള്ള നസികമായ ഗുണഭേദം തന്നെയാണ് അതിനു ഹേതു വെന്നു വിശദമാകുന്നു.

2. ഉച്ചാരാവയവങ്ങൾ ഒന്നൊന്നായി സംഹിതയിൽ പ്രവർത്തിക്കുമ്പോൾ അവയുടെ സ്ഥിതിഗതികൾ തമ്മിലു ണ്ടാവുന്ന ആസനസാധ്യം ഓരോ വ്യക്തിക്കും ഓരോ വിധ വായിരിക്കും. ഇത് ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം. അനേകം സ്വരവ്യഞ്ജനങ്ങൾ സമ്മേളിച്ചുണ്ടായിട്ടുള്ള ഒരു പദത്തിൽ അതിന്റെ ഓരോ അംശവും ഉച്ചരിക്കുന്നതിനു വക്താവ് അവയവങ്ങളെ ഒന്നൊന്നായി വ്യാപരിപ്പിക്കേ e la lola m. ഈ പരിശ്രമത്തിൽ ഒരാൾ ഒരംഗത്തി

പത്ത് വസിച്ചശേഷം അല്പം വിശ്രമിച്ചിട്ടേ വിരമിക്കുന്നതിനു ഇട

ഈ കപാധികൾക്കും മധ്യമായ ഒരവസ്ഥ സ്വീകരിക്കുന്നു. ഇങ്ങനെ ഭാഷകസമൂഹത്തിൽ ഓരോ വ്യ കുതിയും ഉച്ചാരാംഗങ്ങളെ തുടർച്ചയായി വ്യാപരിപ്പിക്കുന്ന മിൽ അവിചാരിതമായി ഭിന്നഭിന്നമായ ഓരോ അവലംബിക്കുന്നതും സാധാരണമാണ്. തന്മൂലം അതതു വ്യ ക്തികളുടെ ഭണിതിവിധാനങ്ങളിൽപ്പെട്ട പദവും ബഹുധാ രൂപാന്തരിതമായിത്തീരുന്നു. ദൃഷ്ടാന്തത്തിനു മങ്ഗലം എന്ന ഏകപദം മാത്രം മതിയാകും. ഓരോ വ്യക്തിയും സ്വ സ്വസമ്പ്രദായങ്ങൾക്ക് ഒത്തവണ്ണം അതു 'മംഗലം' 'മംഗളം' രണ്ട് ലം' 'മങ്ളം എന്നിങ്ങനെ ഒരോ മട്ടിൽ ആണ് ഉച്ചരിക്കുന്നത്. ഈ ധനനാന്തര നോദ സപദങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവ കെ എൻ നിക്കുന്നതിനു ലിപികൾ മതിയാകയില്ല. [ 17 ] മില്ലാത്തവരും അഭ്യാസസംസർഗ്ഗാദികൾ ഉച്ചാരാവങ്ങൾ വേണ്ടവണ്ണം സ്വാധീനപ്പെടുത്തിയിട്ടില്ലാത്തവരുമായ ഗ്രാമീണന്മാർ അവയെ സംസാരത്തിൽ മോൻ ,മോൾ,മേലു് ,ചോപ്പ് എന്നിങ്ങനെ അവ്യക്തങ്ങളാക്കിത്തീർക്കുന്നതു സാധാരണമാണ്.

3.കാരണവൈഷമ്യം ഇല്ലാത്ത പക്ഷവും അശ്രദ്ധ മടി എന്നിവയാൽ അവയവങ്ങളെ സൂക്ഷ്മരീത്യാ പ്രവർത്തിപ്പിക്കാതിരിക്കുകയും തന്നിമിത്തം കാലാനുരൂപമായ സാമാന്യോച്ചാരണത്തിനു പകരം അതോട് അടുപ്പമുള്ള മറ്റൊരു ധ്വനി അവതരിപ്പിക്കുകയും ഈ വ്യത്യാസം വീണ്ടും നിർബാധം വർദ്ധിച്ചു നാനാത്വം പ്രാപിക്കുകയും ചെയ്യുന്നു.ദ്രാവിഠഡകുടുംപത്തിൽ എൈകാരത്തിന് നിരുക്തപ്രകാരം ഉള്ള ധ്വനി ' എഇ ‘എന്ന പോസെയുള്ള ഒന്നാണെന്കിലും മലയാളത്തിൽ അത് ദുർലഭം ചില സന്ദർഭർങ്ങളിൽ മാത്രമേ ശ്രവിക്കുന്നുള്ളൂ.അതിനു കാരണം ' എഇ ‘ പ്രായമായ ഉച്ചാരം അന്യഹേതുക്കളാൽ ദുഷിച്ച് ഭാഷയിൽ അനേകത്ര 'അഇ' എന്ന പോലെ ആയിത്തൂർന്നതാണ്.ഏതന്മൂലം നമ്മുടെ ഭാഷയിൽ ഇക്കാലത്ത് പാരമ്പര്യനിഷ്ഠമായയയയയയയയയിയട്ടുള്ള ഇച്ചാരം അതു തന്നെയാണെന്ന് പറയാം.എന്നാൽ ആലസ്യവും അനാസ്ഥയും കൊണ്ട് ഭാഷകസമൂഹത്തിൽ അനേകം എെകാരത്തിന്റെ പ്രസ്തുതധ്വനി സ്ഥാപനപരമായ ഉടപ്പം നോക്കി 'അയ്'എന്നു മാറ്റിക്കളയുന്നു. ഈ പരിണിതി വീണ്ടും നിരോധനഹീനം പെരുകി അയ് അയ്യ് ആയും അ,ആയും ആ ആയും പലവേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.(ചൈ-കൈ) കൈ,കൈപ്പട,കയ്യ്,കമ്മൾ,(കൈ+എഴുത്ത്)കായിതം(കൈ+കോപ്പ്=)കാപ്പ്(കൈ+എഴുത്ത്=) കത്ത്(എൾ+നൈ=എണ്ണ)എന്നീ രൂപാന്തരങ്ങൾ ഇതിനുദാഹരണങ്ങളാണ്

ആസക്തികമായി ഭാഷാപരമ്പരയൽ സാമുദായികത്വേന ഉണ്ടാകുന്ന ഈ വക ഉച്ചാരഭേദങ്ങളാൽ ഉളവാകുന്ന ശബ്ദരൂപങ്ങൾക്ക് അധികം വ്യാപ്തി ഉള്ളതിനാൽ അവ അതത് കാലത്തുണ്ടാകുന്ന ശബ്ദകശങ്ങളഇൽ നിന്നും ഗ്രഹിക്കപ്പെടുന്നതിനും അനന്തരം വൈയാകരണന്മാരുടെയും നൈരുക്തിക [ 18 ]

ന്മാരുടെയും വിധികൾകൊണ്ടു വൈജാത്യദോഷം നീങ്ങി വ്യവസ്ഥിതപദങ്ങളായി തീരുന്നതിനും ഇടയാകുന്നു.തന്നിമിത്തം വിശേഷപരിണാമങ്ങളെക്കാൾ ശബ്ദങ്ങളുടെ സാമാന്യപരിണാമങ്ങൾ ഭാഷാഭിവൃദ്ധിക്കു കൂടുതൽ പ്രയോജനകരമായിത്തീരുന്നുണ്ടു്. ഇപ്രകാരം ഭാഷാഭണിതിയിൽ സ്ഥിരമായും ആനുഷംഗികമായും ഏൎപ്പെട്ടുകൊണ്ടിരിക്കുന്ന ഭേദഗതികൾ സൂക്ഷ്മമായി ഗ്രഹിക്കുന്നതിനു് ഒന്നാമതായി വേണ്ടത് ഉച്ചാരവയവങ്ങളുടെ വ്യാപാരവിധാനങ്ങളെക്കുറിച്ചുള്ള അറിവാകുന്നു. അത് അടുത്ത അദ്ധ്യായത്തിൽ ഉപപാദിക്കുന്നതാണു്.

[ 19 ]

രണ്ടാം അദ്ധ്യായം


വർണോൽപ്പത്തി

ഭാഷ കൊണ്ട് പെരുമാറുന്ന മനുഷ്യജാതിയുടെ ശ്വാസനാളത്തെ ഒരു ഓടക്കുഴലിനോടും മുഖത്തെ അനേകം ശബ്ദമർമങ്ങളോടു കൂടിയ ഒരു വാദ്യയന്ത്രത്തോടും ഏതാണ്ട് ഉപമിക്കാം. സാമാന്യദ്വാരത്തോടുകൂടിയ ഒരു വേണുഖണ്ഡത്തിലൂടെ ഊതിയാൽ ധ്വനി പുറപ്പെടാതെയിരിക്കുകയും പ്രത്യുതധ്വനിജനകമാംവണ്ണം സംസ്കരിക്കപ്പെട്ട സുഷിരത്തിൽക്കൂടി ശ്വാശോദ്വമനം ചെയ്താൽ ശബ്ദം സ്ഫുടമായി ഉത്ഭവിക്കുകയും ചെയ്യുന്നത് നമുക്ക് അനഭവഗോചരമാണല്ലോ.അപ്രകാരം തന്നെ ഇതരജീവികൾക്കില്ലാത്ത വണ്ണം മനുഷ്യന്റെ ശ്വാസനാളത്തിൽ കണ്ഠപ്രദേശത്തിന് അടുത്തു കീഴായി ഒരു കളിക്കുഴലിലെ ജിഹ്വാ എന്ന പോലെ ഏറ്റം ലഘുവും നാദോല്പകവുമായ ഒരു മ‍ാംസതന്തു അകത്തേക്ക് ഉന്തി നിൽക്കുന്നുണ്ട്.ഈ തന്തു വിശ്രാന്തമായിരിക്കുമ്പോഴോ അഥവാ നാം സാമാന്യരീത്യാ ശ്വാസോച്ഛ്വാസം ചെയ്യുകയും വായ് തുറക്കുകയോ അടയ്ക്കുകയോ മറ്റോ ചെയ്യുമ്പോൻോ അതിന് ചലനം സംഭവിക്കാത്തതിനാൽഉളളിൽ നിന്ന് വ്യക്തമായ ഒരുനാദം പുറപ്പെടുന്നില്ല.അതിനാൽ മനുഷ്യർ ജീവാവശ്യങ്ങളെ പരസ്കരിച്ച് ശ്വാസകോശത്തിൽ സ്വഭാവഗത്യ,അവലംബിക്കുന്ന പ്രയത്നങ്ങളും തദുപകരണങ്ങളും മാത്രമല്ല ഭാഷാത്മകമായ ഉപയോഗിക്കുന്നതെന്നു സ്പഷ്ടമാകുന്നു.ഈ സ്ഥിതിക്ക് ഒരു വിധം വിശേഷാവയവവും പ്രത്യേകയത്നവും കൊണ്ടല്ലാതെ അതു സാദ്ധ്യമാകുുന്നില്ല.

സ്വരങ്ങൾ അന്തർഗതങ്ങളായ വിചാരങ്ങൾ ഉച്ചാടനം ചെയ്യിക്കുന്നതിനു ഹൃദയം സജ്ജമീയിക്കഴിഞ്ഞാൽ നാം ശ്വാസധാരയെ പ്രത്യേകരീത്യാ ചില പ്രത്യേകസ്ഥാനങ്ങളിലൂടെ നിരഗ്ഗ [ 20 ] മിപ്പിക്കാൻ യത്നിക്കുകയും തൽഫലമായി ഹൃദയപാർശ്വങ്ങളിലുള്ള മാംസഗോളകങ്ങൾ ത്രുടിക്കുകയും അതിനെത്തുടർന്ന് പ്രസ്തുത നദനതന്തു ന്സ്തന്ദ്രം മു‍ൻപെട്ടും പിൻപെട്ടും ആടിത്തുടങ്ങുകയും ഈ ആട്ടം മൂലം നാഗസ്വരതത്തിൽ 'ശ്രുതി' എന്ന പോലെ ഏകരൂപമായ ഒരു ധ്വനി ഉളളിൽ നിന്ന് ഉത്ഭവിക്കുകയും ചെയ്യുന്നു.അതിനെ വൈയാകരണൻമാർ കൽപ്പിക്കുന്ന അർത്ഥത്തിൽ നമുക്ക് 'നാദ' മെന്ന് വ്യവഹരിക്കാം .താഴെ പറയുന്ന ഉപാധികളെ ആശ്രയിച്ച് ഈ നാദത്തിന് പല ജാതീവൈവിധ്യങ്ങൾ സംഭവിക്കുന്നതിനാലാണ് അക്ഷരമാലയിൽ അതുബഹുലമായി പരിഗണിക്കപ്പെടത്തക്ക വണ്ണം പരസ്പരം വ്യത്യാസപ്പെട്ട അനേകം സ്വരങ്ങളായിത്തീരുന്നത്.....


കാലോപാധികമായ വൈവിധ്യം

ഒരു ക്ലിപ്തമുഹൂർത്തത്തിനുള്ളിൽ ആയാലും മേൽപ്പറഞ്ഞ നദനതന്തുവിനുണ്ടാകുന്ന വേപനം ഒരേ നിയമാവസ്ഥയിൽ ആയിരിക്കയില്ല.നാം പുറത്തേക്കു തള്ളി വിടുന്ന ശ്വാസവായുവിന്റെ വേഗഭേദമവുസരിച്ച് ആ തന്തുവിന്റെ ചലനത്തിനും ഏകനിമിഷത്തിൽ തന്നെ ന്യൂനാധിക്യങ്ങൾ ഉണ്ടാകുന്നതാണ് .വേപനവേഗം വർദ്ധിക്കുന്തോറും നിശ്വാസതരംഗങ്ങൾ ചുരുങ്ങുന്നതിനാൽ നാദം സങ്കുുചിതമായിത്തീരുകയും പ്രത്യുത അതിനു വികാസം സംഭവിക്കുകയും ചെയ്യുന്നു. ഇതു തന്നെ പ്രകാരന്തരേണ പറയുന്നതായാൽ നദനതന്തുവിന്റെ വേപനത്തിൽ നേരിടുന്ന വേഗമാന്ദ്യഭേദം നിമിത്തം ആ വേപനത്തിന് മാത്രാന്തരം സംഭവിക്കുകയും തൽഫലമായി നാദത്തിന് ഒരു വക നാനാത്വം വരുന്നതിനാൽ ഹ്രസ്വം,ദീർഘം,പ്ളുതം എന്നീ വ്യത്യാസങ്ങൾ ഉളവാകുകയുമാണു ചെയ്യുന്നത്.സംഗീതകലയിൽ മനുഷ്യവർഗ്ഗത്തിന് ആദ്യകാലം തുടങ്ങിയുള്ള അഭിരുചി ഈ വൈവിധ്യം വളർത്തുന്നതിനും സാഹായ്യപ്രദമായിത്തീർന്നിരിക്കാൻ ഇടയുണ്ട്.ഛാന്ദസികന്മാരും വൈയാകരണന്മാരും നാദത്തിനും കാലാനുസാരേണ ഉണ്ടാകുന്ന ഈ വൈചിത്ര്യങ്ങളുടെ ഭേദം വ്യക്തമാക്കുന്നതിന് വിചിത്രധ്വനികളെ [ 21 ] ത്തന്നെ ആധാരമാക്കി മാത്രാഗണനം ചെയ്യുന്നുവെങ്കിലും ആ അളവിനു സാക്ഷാൽ അർഹമായിട്ടുള്ളത് ഉത്പന്നങ്ങളായ സ്വരങ്ങൾ അല്ലെന്നും പ്രത്യുത ഉല്പാദകമായ നദനതന്തുവിന്റെ വേപനവ്യത്യാസമാണെന്നും ഉള്ള സിദ്ധാന്തം ശാസ്ത്രവാദത്തിന് അധികം യോജ്യമാകുന്നു.

യത്നപരമായ വൈവിധ്യം:

   ശ്വാസം ഒരു കുഴലിൽക്കൂടി സാധാരണമട്ടിൽ ബഹിർഗ്ഗമിക്കുമ്പോൾ അതിന്റെ ഉള്ളിലുള്ള ജിഹ്വാഗ്രത്തിനുണ്ടാകുന്ന ചലനം ഒരുവിധം; നിശ്വാസഗതിയിൽ വേഗമാന്ദ്യങ്ങൾക്കിടയാക്കിയാൽ അപ്പോഴുണ്ടാകുന്ന ചലനം മറ്റൊരുവിധം ശ്വാസം ബഹുധായത്നം ചെയ്തു പുറത്തേക്കു തള്ളിവിടുന്നപക്ഷം തത്സമയം അതിനുണ്ടാകുന്ന വേപനം വേറൊരുവിധം.ഏതന്മൂലം ആ കുഴൽനാളത്തിൽനിന്നു ശ്രവിക്കുന്ന ധ്വനിക്കും അതതുവേളയിൽ അവ്യാകുലത,സങ്കോചവികാസങ്ങൾ,ആരോഹാവരോഹം എന്നീവക വ്യത്യാസങ്ങൾ സംഭവിക്കുന്നു.അതുപോലെതന്നെ ഉച്ചാരദശയിൽ നാം ഇടയ്ക്കിടെ നിശ്വാസതരംഗങ്ങളിൽ ചിലതു പുറത്തേക്ക് ഉന്തിവിടുന്നതിനായി പ്രയോഗിക്കുന്ന യത്നഭേദം അനുസരിച്ചുനദനതന്തുവിനു മുൻപറഞ്ഞ പൂർവ്വാപരരൂപമായ വേപനത്തിനുപുറമേ ഉച്ചാവചവിപർയ്യയേണ മറ്റൊരുമാതിരി ചലനംകൂടി ഉണ്ടാകുന്നതാണ്.ഈദൃശവേപനംമൂലം ശ്രുതിക്ക് ആരോഹാവരോഹമെന്നതുപോലെ നാദത്തിന് ഉദാത്തം,അനുദാത്തം,സ്വരിതം ഇത്യാദി തരഭേദങ്ങൾ ഉളവാകുന്നു.ഭാഷാശാസ്ത്രദൃഷ്ട്യാ ഈ വൈവിധ്യോപാധി അതിപ്രധാനമാണ്.അതിനു കാരണം,ഓരോ ഭാഷയിലും ജനസമുദായത്തിലും ഉച്ചാരപ്രയത്നം(Accent) ചില പ്രത്യേകധർമ്മങ്ങളോടുകൂടി പരമ്പരയാ ഏർപ്പെട്ടു നില്ക്കുകയും തന്നിമിത്തം മൗലികങ്ങളും പ്രാചീനങ്ങളുമായ അനവധി പദങ്ങളുടെ വർണ്ണങ്ങളും ഉച്ചാരസമ്പ്രദായങ്ങളും ക്രമേണ അത്യധികം ഭേദപ്പെടുന്നതിന് അത് ഹേതുവായിത്തീരുകയും ചെയ്തിട്ടുണ്ടെന്നുള്ളതാണ്.
  ദ്രാവിഡഭാഷകളിൽ വൈയാകരണന്മാർ നാദത്തിനുള്ള [ 22 ] ഈ വൈവിധ്യേപാധി തിരെ പരിഗണിച്ചു കാണുന്നില്ല.ഏതു ഭാഷാപദങ്ങളിലും ആധ്മാനാർഹമായ ഒരു വർണ്ണമെങ്കിലും ഇല്ലാതിരിക്കില്ലെന്നാണ് ഭാഷാശാസ്ത്രകാരന്മാരുടെ സിദ്ധാന്തം.ആകയാൽ നിർദ്ദിഷ്ടഭാഷകളിൽ ആധ്മാനസമേതമായ ഉച്ചാരണസമ്പ്രദായം നടപ്പില്ലാത്തതാണ് പ്രസ്തുത ഔദാസീന്യത്തിനു കാരണമെന്നു വിചാരിക്കാൻ വഴിയില്ല.
   സംസ്കൃതത്തിൽ ഉദാത്തം,അനുദാത്തം എന്നീ അധ്മാനവൃത്തികൾ.വളരെ പുരാതനങ്ങളായി ഏർപ്പെട്ടിട്ടുള്ളവയിണ്.സ്വരിതമാവട്ടെ ഗ്രീക്,ലാറ്റിൻ എന്നീ ഭാഷകളിൽ ‘Circumflex’ എന്നു പറയപ്പെടുന്ന ഉച്ചാരപ്രയത്നത്തിനു സദൃശമായി കാലാന്തരത്തിൽ ഗ്രഹീതമായതാകുന്നു.പ്രാതിശാഖ്യകാരന്മാർ അതിനു 'ക്ഷൈപ്രം', 'പ്രശിഷ്ടം’, 'അഭിനിഹിതം’,' പ്രകയം,’ 'പ്രകിതം’,' ജാത്യം’ എന്നിങ്ങനെ അനേകം അവാന്തരങ്ങൾ കല്പിച്ചിട്ടുമുണ്ട്.വൈദികഗ്രന്ഥങ്ങളിൽ ഉദാത്താദിഭേദങ്ങൾ വിവേചിക്കുന്നതിനു ഭിന്നഭിന്നങ്ങളായി പല ചിഹ്നങ്ങൾ പ്രയോഗിച്ചുകാണുകയും ചെയ്യുന്നു. എന്നാൽ ശാഖാന്തരഭാഷകളിൽ സുലഭമല്ലാത്തവണ്ണം നാദത്തിന്റെ ഗേയധർമ്മം പുരസ്കരിച്ചും ഗ്രീക്കുഭാഷാനീതിക്കനുരൂപമായി അക്ഷരങ്ങളെമാത്രം സമാശ്രയിച്ചുമാണ് സംസ്കൃതത്തിൽ ആധ്മാനവൃത്തിക്കു നിയമങ്ങൾ ഉത്ഭവിച്ചു കാണുന്നത്.ആകയാൽ പദാംശങ്ങളിലൊഴികെ പദ്യപാദങ്ങളിലോ വാക്യഖണ്ഡങ്ങളിലോ പ്രയോഗിക്കപ്പെടുന്ന യത്നങ്ങളിൽ യാതൊന്നും ആ ഭാഷയിൽ ഉദാത്താദിഭേദങ്ങളിൽ ഉൾപ്പെടാത്തതുകൊണ്ട് അതിലും നാദത്തിനുള്ള പ്രയത്നപരമായ വൈവിധ്യങ്ങൾ പൂർണ്ണമായി നിർണ്ണയിച്ചുകഴിഞ്ഞിട്ടില്ല.
   ഇംഗ്ലീഷ്,ജർമ്മാനിക് മുതലായ നവീന യൂറോപ്യൻ ഭാഷകളിലെ ആധ്മാനവ്യവസ്ഥകൾ സംസ്കൃതത്തിലേതിൽ നിന്നുതന്നെയും വ്യത്യസ്തങ്ങളാണ്.അവയിൽ ‘Stress’ എന്നും ‘pitch’ എന്നും പറയപ്പെടുന്ന രണ്ടുവിധം അതിപ്രധാനങ്ങളായ ഉച്ചാരപ്രയത്നങ്ങൾ ഉള്ളതിൽ ആദ്യത്തേത് സംഹിതയിൽ ഉച്ചാരം ഒരംശത്തിൽനിന്നു മറ്റംശത്തിലേക്കു പരിവർത്തിക്കുന്നതിനിടയ്ക്കു പ്രാപിക്കുന്ന ദാർ‍ഢ്യത്തേയും രണ്ടാമത്തേത് താദൃശമായുണ്ടാകുന്ന വികാസത്തേയും ലക്ഷീകരിക്കുന്നു. [ 23 ] എന്നാൽ ഇവയ്ക്കും ചില വൈവിധ്യങ്ങൾ ഇല്ലാതില്ല.പാശ്ചാത്യന്മാർ ഈ ആധ്മാനഭേദങ്ങൾ ഗ്രഹിച്ച് ഉച്ചാരം സംസ്കരിക്കയും അവമൂലം പദങ്ങളുടെ ജാതിവ്യത്യാസം വാക്യങ്ങളുടെ ഭാവാന്തരങ്ങൾ എന്നിവകൂടി വിവേചിക്കയും ചെയ്യുന്നു.
    ചില 'സെമറ്റിക്കു'ഭാഷകളിൽ ഏഴെട്ടുവിധം യത്നവിധാനങ്ങൾ ഉള്ളതായി കാണുന്നുണ്ട്.
  ഈ കാരണങ്ങളാൽ നാദത്തിനു യത്നപരമായുണ്ടാകുന്ന വൈചിത്ര്യങ്ങൾ വളരെയാണെന്നും അവ സർവ്വത്ര സമാനധർമ്മങ്ങളോടുകൂടിയവയല്ലെന്നും തെളിവാകുന്നു. എന്നാൽ ഇതര ജാതിവൈവിധ്യങ്ങൾക്കുള്ളതുപോലെ ഇവയെ നിർദ്ദേശിക്കുന്നതിന് ഒരു ഭാഷയിലും ലിപികൾ ഏർപ്പെട്ടുകാണുന്നില്ല.അത് ലേഖനവിദ്യയിൽ സാർവ്വത്രികമായി അവശേഷിച്ചിട്ടുള്ള ന്യൂനതകളിൽ ഒന്നല്ലാതെ ഈ ഉപാധിക്കുള്ള പ്രാമാണ്യക്കുറവുകൊണ്ട് ഉണ്ടായിട്ടുള്ളതല്ല.

സ്ഥാനാശ്രിതമായ വൈവിധ്യം:

   മേൽപ്രകാരം കാലം,പ്രയത്നം എന്നിവയെ അവലംബിച്ച് ഹ്രസ്വദീർഘപ്ളുതഭേദങ്ങൾക്കോ ഉദാത്താദി വൈചിത്ര്യങ്ങൾക്കോ അർഹമായ നാദംതന്നെ നദനതന്തുവിന്റെ വ്യേപനസമേതമായ നിശ്വാസധാര വദനത്തിൽ ഉള്ള ഏതു സ്ഥാനത്തിൽ തട്ടി നിർഗമിക്കുന്നുവോ ആ സ്ഥാനസ്പർശംമൂലം ഓടക്കുഴലിന്റെ പാർശ്വധാരങ്ങളിൽ വിരൽ മൂടുന്നതിനാൽ 'ശ്രുതി' മുൻപറഞ്ഞ സമ്പ്രദായങ്ങൾക്കു പുറമേ വീണ്ടും വിചിത്രിതമായി തീരുന്നതുപോലെ നവനവങ്ങളായ ആകൃതികൾ പ്രാപിച്ച് ഭിന്നഗുണങ്ങളോടുകൂടിയ കണ്ഠ്യം,താലവ്യം,ഓഷ്ഠ്യം എന്നീ സജ്ഞകൾക്കു യോജ്യമാകത്തക്കവണ്ണം അ,ഇ,ഉ എന്നിങ്ങനെയുള്ള വിജാതീയസ്വരങ്ങളായി പരിണമിക്കുന്നു.

മാർഗ്ഗാനുഗുണമായ വൈവിധ്യം:

   നാദനിർഗ്ഗ‍മനത്തിനുള്ള രാജമാർഗ്ഗം വായ്തന്നെയാണ്.തന്മൂലം വിസ്തൃതമായ ആ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ [ 24 ] നാദം 'ശുദ്ധംമാറുന്നില്ല’.പ്രസ്തുത,ഉച്ചാരദശയിൽ ചിലപ്പോൾ താലുവിനാലുള്ള ആച്ഛാദനം നീക്കപ്പെടുന്നതുകൊണ്ട് ശ്വാസധാര ഊർദ്ധ്വഭാഗത്തേക്കു വഴിതെറ്റി പ്രവഹിച്ച് ഇടുങ്ങിയ നാസാപഥത്തിലൂടെ  പുറത്തുവരുകയും അതിനാൽ തത്സമയം ഉളവാകുന്ന നാദത്തിന് അനുനാസിക്യം എന്ന 'തീണ്ടൽ' പറ്റുകയും ചെയ്യുന്നു.ഫ്രഞ്ചുഭാഷയിൽ ഇത്തരം സ്വരങ്ങൾ വളരെയുണ്ട്.സംസ്കൃതത്തിലും ഇവ പൂർവ്വകാലത്തുണ്ടായിരുന്നുവെന്നു വിശ്വസിക്കുന്നതിന് 'ഉദേശേജനുനാസികഇത് ' എന്ന പാണിനീയസൂത്രം ലക്ഷ്യമാണ്.ആ ഭാഷയിലുള്ള ചില ശാസ്ത്രഗ്രന്ഥങ്ങളിൽ ഈവക വർണ്ണങ്ങളെ വിവേചിക്കുന്നതിന് പ്രത്യേകം ചിഹ്നവും ഉപയോഗിച്ചിരുന്നതായി കാണാം;എങ്കിലും ഉദാത്താദിനാനാത്വങ്ങൾക്കെന്നപോലെ അനുനാസികസ്വരങ്ങൾക്കും ലിപികൾ സർവ്വത്ര ശൂന്യമാകുന്നു. 

സാങ്കര്യമൂലകമായ വൈവിധ്യം:

    പൂർവ്വോപാധികളിൽ ഒന്നിനെ അനുസരിച്ച് ചലനം പ്രാപിച്ച ഉച്ചാരാവയവം വിശ്രാന്തമാകുന്നതിനുമുൻപ് മറ്റൊരുപാധിയിലും ഏർപ്പെട്ടു പ്രവർത്തിച്ചുവെന്നു വരാം.അപ്പോൾ ആദ്യോപാധിപ്രകാരം ഉളവായ സ്വരം സ്പഷ്ടമായിത്തിരുന്നതിനു മുൻപ് ഭിന്നരീത്യാ മറ്റൊരു സ്വരംകൂടി അതൊന്നിച്ചു പുറപ്പെടാൻ ഇടയാകുന്നു.തന്നിമിത്തം അവ്യക്തമായ പൂർവ്വധ്വനി രണ്ടാമത്തേ സ്വരത്തിൽ ലയിച്ച് ഏകരൂപമായിത്തീർന്നിട്ട് അതു നാദത്തിന്റെ വേറൊരു വൈചിത്ര്യമായി പരിണമിക്കുന്നു.എ ഏ,ഐ,ഒ,ഓ,ഔ എന്നിവ ഇങ്ങനെ ഉണ്ടാകുന്നവയത്രെ.എന്നാൽ ഇവ ഉൽപന്ന സ്വരങ്ങൾ സമ്മേളിച്ചുണ്ടായവയാണെന്നുള്ള സങ്കല്പത്താൽ പാണിനി ഇവയ്ക്കു 'സന്ധ്യക്ഷരങ്ങളെ'ന്നു പേരിടുകയും വിറ്റ്നി മുതലായ ചില പാശ്ചാത്യവ്യാകരണവിമർശകന്മാർ ആ സംജ്ഞ അർത്ഥവത്താണെന്നു വാദിക്കുകയും ചെയ്തിട്ടുണ്ട്.ഈ മതദ്വയത്തിൽ ആദ്യത്തേതാണ് ഭാഷാശാസ്ത്രവിചക്ഷണന്മാർക്കു പൊതുവേ ഹിതമായിട്ടുള്ളത്.അതിനു ഹേതു, ഉൽപന്നസ്വരങ്ങളുടെ സമ്മേളനം സ്വരവ്യഞ്ജനയോഗംപാേലെ [ 25 ] നിഷ്പ്രയാസം അപഗ്രഥിക്കത്തതും അക്ഷരധർമ്മം മാത്രം അർഹിക്കുന്നതുമായിരിക്കെ ഹ്രസ്വങ്ങളായ എ,ഒ കളിൽപ്രത്യേകിച്ചും,ഏകാരിദിശേഷംവർണ്ണങ്ങളിൽ സാധാരണമായും ഈലക്ഷണങ്ങൾ ഫലിക്കാതിരിക്കയും,വിശിഷ്യ,അവയെല്ലായിടത്തും സ്വരസഹജമായ ഗു‍ണങ്ങളോടുകുൂടിത്തന്നെ വർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് ഉതു ഉദ്പാദകമായ നദന ഭേദങ്ങൾ അവിഭാജ്യമായി സംക്രമിച്ച് അന്യജാതി വൈവിധ്യമേ ആകുുന്നുളളൂ എന്നു സിദ്ധത്തിന്റെ പ്രാബല്യമാകുുന്നു.

 മതാന്തരം: 

പ്രസ്തുത ഹേതുക്കളാൽ ശ്രുതിസമാനമായി നാം പുറപ്പെടുവിക്കുന്ന ഒരു വിശേഷനാദത്തിൽനിന്നു സ്ഥാനാന്തരങ്ങളെ ആശ്രയിച്ചും നദതന്തുവിന്റെ വേപനത്തിനുണ്ടാകുന്ന വേഗമാന്ദ്യഭേദം പുരസ്കരിച്ചും അ,ആ,ഇ,ഈ.ഉ,ഊ,എന്നും നിർദ്ദിഷ്ടവർണ്ണങ്ങളുടെ ഉത്പാനവൃത്തികൾക്ക് ആഭ്യന്തരസംക്രമം പററി എ,ഏ,ഐ,ഒ,ഓ,ഔ എന്നും ഉള്ള സ്വരങ്ങൾ ജനിക്കയും അവ വീണ്ടും യത്നഭേതം,മാർഗ്ഗഭേദം എന്നിവയാൽ ഉച്ചാരത്തിൽ ബഹുധാ വിചിത്രിതങ്ങളായി തീരുകയും ചെയ്യുന്നുവെന്ന് സിദ്ധമായി.എന്നാൽ ഈ ഘട്ടത്തിൽ പ്രബലങ്ങളായ ചില മതാന്തരങ്ങൾ കൂടി ഉള്ള വസ്തുത വിസ്മരിക്കത്തക്കതല്ല.അവയിൽ മുഖ്യമായ ഒന്നാണ് താഴെ പ്രസ്താവവിച്ചിട്ടുള്ളത്: സൂക്ഷ്മ്ദൃഷ്ട്യാ സ്വരങ്ങൾ അപരിമിതങ്ങളാണ്.അവയുടെ ലഘുതരങ്ങളായ എല്ലാ ഭേദങ്ങളും ചെവിക്കൊണ്ടു വിവേചിക്കാൻ അശക്യമാകയാൽ ഭാഷകൾക്ക് അതെല്ലാം ഒന്നുപോലെ പ്രയോജനകരങ്ങളാകുന്നില്ലന്നേയുള്ളൂ.എങ്കിലും എല്ലാ സ്വരങ്ങളും ഒാഷ്ഠതാലുക്കൾക്കു മദ്ധ്യേ ജീഹ്വാഗ്രത്തിനുണ്ടാകുന്ന സങ്കോചം ,വികാസം,ആവൃത്തി,ആരോഹം,എന്ന നാലുതരം ചേഷ്ടകളിൽ നിന്ന് ഉളവാകുുന്നവയാണ്.ഈ ചേഷ്ടകൾക്ക് ആകെക്കൂടി മുപ്പത്താറു സമ്പ്രദായ ഭേദങ്ങൾ വരാം.അതിനാൽ സ്വരങ്ങളുടെ എണ്ണവും പ്രാധാന്യേന അത്രയുംകൊണ്ടു ക്ലിപ്തപ്പെടുത്താവുന്നതാണ്.അവതന്നെയുെം [ 26 ] അ,ഇ,ഉ എന്നീ മൂന്നു വിവൃതധ്വനികളുടെ ഛായാന്ദരങ്ങളാകുന്നു. സ്വീറ്റ് മുതലായ ചില പണ്ഡിതന്മാരുടെ അനുമാനം ഇപ്രകാരമാകുന്നു.ഈ യുക്തിപ്രകാരം ആൺ എന്ന പ്രത്യാഹാരത്തിൽപെട്ട മൂന്നു സ്വരങ്ങളും (അ,ഇ.ഉ) പരസ്പരാപേക്ഷ വിട്ടുണ്ടാകുന്ന മൂന്നു മൂലധ്വനികളാണെന്നു വരുന്നു.പാണിനിയും ഇകോഗുണവൃദ്ധിഃ വൃദ്ധിരാദൈച് അദേങ് ഗുണഃ ഇത്യാദി സൂത്രങ്ങൾ കൊണ്ട് അന്യ സ്വരങ്ങളിൽ മിക്കതും നിർദ്ദിഷ്ടവർണ്ണങ്ങളുടെ പരണത ധ്വനികളാണെന്നുള്ള ഊഹം വെളിപ്പെടുത്തിയിിരിക്കുന്നു .എന്നാൽ ഈ പൂർവ്വപക്ഷങ്ങളേക്കാൾ വർണ്ണവിജ്ഞാനീയം ,സത്വശാസ്ത്രം ,പ്രകൃതിപാഠം,വ്യാകരണം, എന്നിവയോടുള്ള ആനുഗുണ്യംനിമിത്തം ഇതിനുപരി വിവരിച്ച സിദ്ധാന്തത്തിനാണ് ഇപ്പോൾ കൂടുതൾ പ്രാമാണ്യം ഉള്ളത്.റ്റക്കർ,മാക്സ്മുള്ളർ മുതലായവർക്ക് ഹിതമായ മതവും അതുതന്നെ.

സ്വരീകൃതവർണ്ണങ്ങൾ ഋ,നുകാരങ്ങൾ സംസ്കൃതത്തിലും ചില സ്ലാവുഭാഷകളിലും മാത്രമേയുള്ളൂ. അവ രേഫലകാരങ്ങൾതന്നെ.ഹകാര മകാരങ്ങൾക്കെന്നപോലെ അ‍ർദ്ധവ്യഞ്ജനങ്ങളെന്നു പറയപ്പെടുന്ന അവയ്കുു അനേകത്ര സ്വരധർമ്മം കൂടി ഉള്ളതായി കാണുകയാൽ നിർദ്ദിഷ്ട ഭാഷകളിൽ രല ങ്ങൾക്ക് സ്വര സമുച്ചയത്തലും വ്യഞ്ജന വകുപ്പിലും വെവ്വേറെ ലിപികൾ ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ സമ്പ്രദായം പ്രകാരാന്തരേണ മറ്റു ചില ഭാഷകളിലും ഇല്ലെന്നില്ല. ദ്രാവിഡഭാഷകളിൽ പലേ വ്യഞ്ജനങ്ങൾക്കും സംഹിതയിൽ പരാപേക്ഷ കൂടാതെ ഉച്ചാരസുകരത്വവും അകഷരങ്ങൾ രൂപവൽകരിക്കാനുള്ള ശക്തിയും സിദ്ധമാകയാൽ അവയുടെ താദൃശാംങ്ങളെ ചില്ലുകളെന്ന പേരോടുകൂടി സവിശേഷം വിവേചിക്കയും പ്രത്യേക ലിപികൾകൊണ്ട് നിർദേശിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് മുതലായ പാശ്ചിമാതൃഭാഷകളിലും ഇത്തരം വ്യഞ്ജനങ്ങൾ വളരെ ഉണ്ട്.പക്ഷേ,ആ ഭാഷകളെല്ലാം ലിപി ദാരിദ്ര്യമുള്ളവയാകയാൽ ജനങ്ങൾ ആവക വ്യഞ്ജനങ്ങളുടെ രണ്ടംശങ്ങളെയും എഴുത്തിൽ വിവേചിക്കുക പതിവില്ലെന്നേ [ 27 ] ഉള്ളൂ.സംസ്കൃതത്തിൽ രേഫലകാരങ്ങളെ സ്വീകരിച്ചശേഷം മേൽപ്രസ്താവിച്ച നാദവൈവിദ്യോപാധികളെല്ലാം അവയിലും ആരോപിച്ച് ഹ്രസ്വദീർഘാദിഭേദങ്ങളും മറ്റും കൽപിക്കുന്നതിനു ശാസ്ത്രകാരന്മാർ പരിശ്രമിച്ചിട്ടുള്ളത് അനന്യസാധാരണമായ ഒരു വിശേഷമാകുന്നു.എന്നാൽ ഭാഷയുടെ ഗതിയാകട്ടെ അവയുടെ ശ്രമങ്ങൾക്ക് അനുകൂലമായിരുന്നില്ലന്നുള്ളതിന് ഋതു വർണ്ണങ്ങളുടെ ദീർഘങ്ങൾക്കും അനുനാസിക്യങ്ങൾക്കും കാണുന്ന പ്രചാരക്കുറവ് മതിയായലക്ഷ്യമാണ്. വ്യഞ്ജനങ്ങൾ

  ഇവയുടെ ഉൽപത്തി സ്വരങ്ങളുടേതിൽനിന്ന് കേവലം വ്യത്യസ്തമാണ് .വ്യഞ്ജനോൽപത്തിക്ക് നദനതന്തുവിന്റെ വേപനമോ തന്മൂലം ഉണ്ടാകുന്ന നാദമോ അല്ല മൂലാവലംബം .അവയ്ക്കാശ്രയം ശ്വാസദാരമാത്രമാകുന്നു.നാം അധരങ്ങളെ സങ്കോചിപ്പിച്ചുകൊണ്ട് ഊതിവിടുന്ന വായൂപ്രവാഹത്തെ കൈവിരൽകൊണ്ട് പ്രതിരോധിച്ച ഒരുവക ശബ്ദം ജനിക്കാറുണ്ട്.അതുപോലെ ഉള്ളിൽനിന്ന് ഉയർന്നുവരുന്ന ശ്വാസതരംഗങ്ങൾക്കുസഞ്ചാരപഥത്തിൽ അവിടവിടെ സംഭവിക്കുന്ന നിരോധം, വിരാമം, സമ്മ‍‍ർദ്ദം എന്നിവയാൽ ചില ശബ്ദങ്ങൾ ഉദ്ഭവിക്കുകയും അവ തത്തൽസ്ഥനഗുണങ്ങൾ അനുസരിച്ച് വൈവിധ്യം പ്രാപിക്കുകയം ചെയ്യുന്നു. ഒരേ ശക്തിയും വടിയും കൊണ്ട് ലോഹലിർമ്മിതമായ പാത്രത്തിന്റെ പല ഭാഗങ്ങളിൽ അടിക്കുമ്പോൾ ഉളവാകുന്ന ധ്വനിഭേദങ്ങൾ ഈ തത്വം വിശദീകരിക്കുന്നതിന് പര്യാപ്തമമായ ഉദാഹരണമാണ്. വ്യഞ്ജനങ്ങൾക്ക് കണ്ഠ്യതാലവ്യാദിഭേദം ഇപ്രകാരമാകുന്നു. ഇതുകൂടാതെ നിരോധവിരാമസമ്മർദ്ദങ്ങൾക്ക് നേരിടുന്ന സമത്വം, ഗുരുത്വ, ലഘുത്വം മുതലായ വ്യത്യാസങ്ങളാൽ ഖരാതിഖരമൃദുഘോഷങ്ങളെന്നു പറയപ്പെടുന്ന മറ്റൊരുജാതി നാനാത്വവും സംഭവിക്കുന്നുണ്ട്. കണ്ഠതാല്വാദിസ്ഥാനങ്ങളിൽ പ്രതിരോധിതമായ ശാസം വഴിതിരിച്ച് നാസാദ്വാരങ്ങളിലൂടെ നിർഗ്ഗമിപ്പിക്കുന്നപക്ഷം [ 28 ] തത്തൽസ്ഥാനഗുണാകീർണ്ണങ്ങളായി പുറപ്പെടുന്ന വ്യഞ്ജനധ്വനികൾക്ക് അനുനാസിക്യം പറ്റി അവതന്നെ ങ,ഞ,ണ,ന,മ എന്നീ വർണ്ണങ്ങളായിത്തീരുന്നു.ഉള്ളിൽനിന്നു ഉൽഗമിക്കുന്ന ശ്വാസധാരതന്നെ ചിലപ്പോൾ നാദവാഹിയായും അല്ലാതെയും വരാം. ആകയാൽ നാദവാഹിയായും അല്ലാതെയും വരാം.ആകയാൽ നാദവാഹിയായ ശ്വാസത്തെയും കേവല ശ്വാസദാരയേയും കണ്ഠാദിസ്ഥാനങ്ങളിൽ നിരോധിക്കുകയോ മർദ്ദിക്കുകയോ ചെയ്യുമ്പോൾ ജാതമാകുന്ന ധ്വനികളുടെ ധർമ്മംതന്നെയും പരസ്പരം വ്യത്യസ്തമായിരിക്കാനേ തരമുളളൂ.ഏതന്മൂലം സ്വരധാരമായ നാദത്തിന്റെ സമ്പർക്കത്തോടുകൂടി യ ശ്വാസധാരയിൽനിന്നു പുറപ്പെടുന്ന വ്യഞ്ജനങ്ങൾ സ്വരസമുച്ചയം പോലെ അക്ഷരങ്ങൾ രൂപവത്കരിക്കുന്നതിന് ശക്യങ്ങളും മറ്റു വ്യഞ്ജനങ്ങൾ അതിനു അസമർത്ഥങ്ങളും ആയികാണപ്പെടുന്നു.സർവ്വ വ്യഞ്ജനങ്ങളും ഇങ്ങനെ ശ്വാസധാരയിൽ നിന്ന് ഉദ്ഭവിച്ചു സ്ഥാനന്തരങ്ങൾ,സമ്മർദ്ദാദികളിൽ സംഭവിക്കുന്ന പ്രകാരഭേദങ്ങൾ,മാർഗ്ഗവിപർയ്യനം,ബീജ(ശ്വാസം)ഗുണം എന്നീ ഉപാധികളെ ആശ്രയിച്ചു വിവിധങ്ങളായിത്തീർന്നിട്ടുള്ളവയത്രെ.

സ്വരവ്യഞ്ജനങ്ങളുടെ നവീനവിഭജനം:

   സ്വരങ്ങൾക്കും വ്യഞ്ജനങ്ങൾക്കും തമ്മിലുള്ള വ്യത്യാസം പലരും പലവിധം പരിഗണിച്ചിട്ടുണ്ടെങ്കിലും സർവ്വോപരിഷ്ഠമായ ഭേദം സ്വരങ്ങൾ നാദവത്തുക്കളും വ്യഞ്ജനങ്ങൾ ശ്വാസവത്തുക്കളും ആണെന്നുള്ളതാണ്.ഇതു നിമിത്തം സ്വരങ്ങൾ ഉച്ചാരസുഗുമങ്ങളാകകൊണ്ട് അക്ഷരങ്ങളെ രൂപവത്കരിക്കുന്നതിന് അവ പയ്യാപ്തങ്ങളായി തീർന്നിരിക്കുന്നു.എന്നാൽ നാദവത്തായ ശ്വാസധാരയിൽ നിന്ന് ഉത്ഭവികിക്കുന്ന വ്യഞ്ജനങ്ങളും മേൽപ്രക്രം അക്ഷരങ്ങൾ സ്ഫുടിപ്പിക്കുന്നതിനു ശക്തിയുള്ളവയായണ്. Table(റ്റേബ്ൾ) എന്ന പദത്തിൽ കാണുന്ന അന്ത്യവർണ്ണം ഒരു സ്വരമാണെങ്കിലും അതിനു സംഹിതയിൽ ഉച്ചാരമില്ല. ആകയയാൽ അതിനു മുൻപുള്ള രണ്ട് വ്യഞ്ജനങ്ങൾ സ്വരവിഹീനമായി നില്കുന്നുവെന്നുതന്നെ പറയാം.അവ ഉച്ചർയ്യവും ഏകാക്ഷരവുമായിത്തീർന്നിട്ടുള്ളതും പദത്തിലെ ഉപാന്തവർണ്ണമായ L(ല്) എന്ന വ്യഞ്ജന [ 29 ] ത്തിന്റെ നാദവൽഭാവംമൂലമാകുന്നു.മലയാളത്തിലുംകവിൾ,

അവിൽ,എതിർ ഇത്യാദി ശബ്ദങ്ങളിൽ മദ്ധ്യഗതമായ സ്വരം ഉച്ചാരത്തിൽ സാധാരണമായി ലോപിക്കയും അനന്ത രം അന്ത്യചില്ലുകളിലുള്ള നാദശക്തിമൂലം അവസാനവ്യ‍ഞ്ജ നങ്ങൾ അക്ഷരധർമ്മം പ്രാപിക്കയും ചെയ്യുന്നുണ്ടു്.ആക യാൽ വർണ്ണങ്ങൾക്കു സ്വരവ്യ‍‍ഞ്ജനങ്ങളെന്ന പ്രാചീനവിഭാഗ ത്തെക്കാൾ ഭാഷാശാസ്ത്രപടുക്കൾ ഇഷ്ടപ്പെടുന്നതു sonents എ ന്നും consonents എന്നും പറയപ്പെടുന്ന ഒരു നവീനവിധാഗമാ കുന്നു.ഈ വിവേചനപ്രകാരം അക്ഷരങ്ങൾ രൂപപവൽകരി ക്കാൻ ശക്യമായ വർണ്ണങ്ങൾ എല്ലാം ആദ്യവകുപ്പിലും അതി നുപറ്റാത്ത വ്യഞ്ജനങ്ങൾ മാത്രം രണ്ടാമത്തെ വകുപ്പിലും ഉൾപ്പെടുന്നു .നമ്മുടെ ഭാഷകളെ സംബന്തിച്ചിടത്തോളം പ്രസ്തുതധർമ്മമുളള വ്യഞ്ജനസമുച്ചയത്തിനു ചില്ലുകൾ എന്നൊ രിനം പ്രത്യേകം കല്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു് യൂറോപ്യൻ ഭാഷകളിലെ വർണ്ണചരിത്രത്തെ ആസ്പദമാക്കി പുറപ്പെടുവി ച്ചിട്ടുളള ഈ വിവേചനസിദ്ധാന്തം ആവശ്യമുണ്ടെന്നു തോ ന്നുന്നില്ല.

വ്യഞ്ജനവിഭാഗങ്ങൾ: വർണ്ണോൽപത്തിക്കു മൂലകങ്ങളായ നാദം,ശ്വാസം,ഘോ ഷം (നാദവാഹിയായും അല്ലാതെയും ഉദ്ഗമിക്കുന്ന ശ്വാസ ധാരക്കുണ്ടാകുന്ന വേഗാധിക്യംമൂലം ജാതമാകുന്ന ഒരു വിശേ ഷധർമ്മമാണ് ഘോഷം )എന്നിവയ്കു തമ്മിലുണ്ടാകുന്ന കല ർച്ചയുടെ ഊനാതിര്ക്തഭേദം ആശ്രയിച്ചും,നാദനാഹിയായ ശ്വാസധാരയുടെ സഞ്ചാരമാർഗ്ഗം തുറക്കുന്നതിൽ നാം അവലം ബിക്കാറുള്ള വിധാനാന്തരങ്ങളെ പുരസ്കരിച്ചും ,സ്ഥാന വ്യത്യാസം പ്രമാണിച്ചും വ്യഞ്ജനങ്ങൾക്കു മൂന്നു മുഖ്യ വിഭാ ഗങ്ങൾ കൽപിക്കാം പ്രഥമോപാധി അനുസരിച്ച് സർവ്വ വ്യഞ്ജനങ്ങളും നാ ദവത്തുക്കൾ,നാദരഹിതങ്ങൾ,രാദവൽഘോഷങ്ങൾ,നാദ രഹീതഘോഷങ്ങൾ എന്നു ഭിന്നഗുണങ്ങളോടുകൂടിയ നാലു ശേഖരങ്ങളായി പിരിയുന്നു.രണ്ടാമത്തെ തോതിൻപ്രകാരം [ 30 ] ഖരാതിഖരമൃദുഘോഷങ്ങൾ അനുനാമസികങ്ങൾ മദ്ധ്യമങ്ങൾ- ഊഷ്മാക്കൾ എന്നീവക വിഭാഗങ്ങൾ ഉണ്ടാകുന്നു.മൂന്നാമ ത്തെ പ്രമാണമൂലമാലമാകട്ടെ അവയ്കും കണ്ഠ്യതാലവ്യാദിഭേദ- ങ്ങൾ പരിഗണിക്കപ്പെടുന്നു.ഇതെല്ലാം വ്യാകരണമാർഗ്ഗേണ നമ്മുടെ ഭാഷയിൽ സാമാന്യന്മാർക്കുതന്നെയും പരിചിതങ്ങളാ കകൊണ്ട് ഊ ഘട്ടം ഇതിലധികം വിസ്തരിക്കയോ ഉദാഹരി ക്കയോ ചെയ്യുന്നില്ല [ 31 ] മൂന്നാം അദ്ധ്യായം ഭാഷണവും ലേഖനവും

അപ്പോഴപ്പോഴ ഹൃദയത്തിൽ ഉളവാകുന്ന വിചാര ങ്ങൾ അടുത്തുള്ളവരെ ധരിപ്പിക്കുന്നതിനു മാത്രമേ ഭാഷയുടെ വാങ്മൂലമായ ഉപയോഗം പര്യാപ്തമാകുന്നുള്ളൂ;തന്നിെിത്തം മനുഷ്യജീവിതത്തിന് ഉണ്ടായികൊണ്ടിരിക്കുന്ന സംസ്കാരാ ഭിവൃദ്ധി അനുസരിച്ചു കഴി‍‍ഞ്ഞതും നടക്കുന്നതുമായ പ്രധാ മസംഭവങ്ങളുടേയും സ്മർത്തവ്യങ്ങളായ സംഗതികളുടേയും അ റിവ്‍ അനന്തരദശകളിൽ ശൂന്യമാകാതെ സൂക്ഷക്കുന്നതിനും നേതാക്കന്മാരും നിയതന്മാരുമായി‍‍ അതതു ജനസമുദായങ്ങ ളിൽ ഉള്ള ഓരോ വ്യക്തിയുടെയും ആജ്ഞകൾ ,ഉപദേശങ്ങ ളിൽ ഉള്ള ഓരോ വ്യക്തിയുടെയും ആജ്ഞകൾ ,ഉപദേശ ങ്ങൾ ,ഇംഗിതങ്ങൾ,ഇച്ഛകൾ എന്നിവ ദൂരസ്ഥിതന്മാരെ അനായാസേന ഗ്രഹിപ്പിക്കുന്നതിനും അദിമകാലത്ത് സാധ്യ മായിരുന്നില്ല.ഈ പോരായ്മ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വന്മാർ അന്നു ബുദ്ധിമുട്ടി കണ്ടുപിടിച്ച ഒരു വിശേഷവി ദ്യയാണ് അനവധി പരിണാമങ്ങൾക്കുശേഷം ഭാഷയുടെ ദ്വിധിയോപയോഗവിധാനമായിത്തീ‍ന്നിട്ടുള്ള ലേഖനകല. ലിപികളുടെ ഉദ്ഭവം ഈ വിദ്യയുടെ ആരംഭം ചിന്തകളുടെ ചിത്രീകരണമാ യിരുന്നു.ഇത് ഇദംപ്രദമമായി ആരംഭിച്ചതു പണ്ടത്തെ വട ക്കേ അമേരിക്കൻ വർഗ്ഗക്കാരാണെന്നാണ് ചരിത്രജ്ഞന്മാരു ടെ ഭൂരിപക്ഷാഭിപ്രായം.എങ്കിലും ആവശ്യം നിമിത്തം ഏതാ ണ്ട് അതോട് അടുത്ത പൂർവ്വകാലത്തുതന്നെ പല ദേശനിവാ സികളുടെയിടയിലും ഈ കലാവൃത്തി ആവിർഭവിച്ചുവെന്നുള്ള തിനും ലക്ഷ്യങ്ങളുണ്ട്. എന്നാൽ ഈദൃദലേഖനംകൊണ്ടു വിചാരങ്ങളെ സാമാന്യാവസ്ഥയിൽ പൂർണ്ണരൂപത്യേന നിർദ്ദേ ശിക്കുന്നതിനു മാത്രമേ അന്ന് എല്ലാ നാട്ടുകാർക്കും കഴിഞ്ഞിരു ന്നുള്ളൂ.ആകയാൽ ആശയങ്ങളുടെ വിവിധാംശങ്ങൾ സൂക്ഷ്മ [ 32 ] മായും സ്പഷ്ടമായും നി‍ണ്ണയിക്കുന്നതിനും സ്ധലകാലാവസ്ഥാ ന്തരങ്ങൾ വിവേചിച്ചുകാണക്കുന്നതിനും മറ്റും ഈ ലേഖന രീതി പര്യാപ്തമല്ലെന്നുള്ള തത്വം പ്രായേണ ജനങ്ങൾ അറി ഞ്ഞു. കൂടാതെ ഇതരകാര്യങ്ങളിലെന്നപോലെ ഈവക ചി ത്രനിർമ്മിക്കും ഭിന്നഭിന്നങ്ങളായി പ്രത്യേകസങ്കേതങ്ങളും മാമൂലമാതൃകകളും ഓരോ സമുദായത്തിൽ പരമ്പരയാ ഏർപ്പെ ട്ടിരിക്കാൻ ഇടയുള്ളതിനാൽ പ്രസ്ഥാനഭേദങ്ങൾക്കും വഴി ആയി അനന്തരഘട്ടത്തിൽ പശയ ചീനന്മാർ,മെക്സിക്കോ നിവാസികൾ,ഈജിപ്റ്റുകാർ മുതലായ ജാതിക്കാർ വിചാ രത്തിന്റെ ഘടകാംശങ്ങൾകൂടി ഗ്രഹിക്കാൻ കഴിയത്തക്കവ ണ്ണം ചിത്രലേഖനത്തിൽ ചില പരിഷ്കാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഈ സംസ്കാരം ക്രിസ്ത്വബ്ദത്തിന് ഏതാണ്ടു രണ്ടാ യിരം വർഷങ്ങൾക്കു മുൻപുതന്നെ അവരുടെ ഇടയിൽ നടപ്പാ യെന്നുള്ളത് നിരാക്ഷേപമാണ്.എന്നാൽ ഈ ദശയിലും വാക്യത്തെ ആശയപ്രതിമമായിട്ടല്ലാതെ പദങ്ങൾ,അക്ഷര ങ്ങൾ,വർണ്ണങ്ങൾ എന്നിങ്ങനെ അപോദ്ധ)രിച്ച് ഭാഷാത്മക മായ രീതിയിൽ എഴുതാമെന്നുള്ള ബേധം അവർക്കുണ്ടായില്ല. ആകയാൽ അവർ ആരംഭിച്ച പരിഷ്കാരം വാക്യനിർദ്ധിഷ്ടങ്ങ ളായ വസ്തുതക്കളെ സൂചപ്പിക്കുന്നതിന് അവയുടെ പ്രധാനാ വയവങ്ങളിൽ ഓരോന്നും ക്രിയകൾക്കു ചില സങ്കേതച്ഛായ കളും പ്രത്യേകം വരച്ചുണ്ടാക്കുക എന്നുള്ളതായിരുന്നു.ഏത ന്മൂലം ഒരേ വസ്തുക്രിയകൾക്കുതന്നെ ഏകജനസമൂഹത്തിൽ പലമാതിരി ചിത്രങ്ങൾ ഉണ്ടായിവന്നിരിക്കാമെങ്കിലും അതി യായ താദാത്മ്യവും അനുകരണസൗകുര്യവുംകൊണ്ടോ അഥ വാ നമുക്ക് അജ്ഞാതമായി തീർന്നിട്ടുള്ള മറ്റുവല്ല കാരണ ത്താലോ അവയിൽ ചിലതിനു പ്രതിഷ്ഠയുംപ്രചാരാധിക്യ വും സിദ്ധിച്ചുവെന്ന് ഊഹിക്കാം .അതോടെ ലേഖലത്കിന്റെ എളുപ്പവും ഒഴുക്കും നോക്കി ഛായാകരണം പൂർണ്ണമാക്കുന്ന കാ ര്യത്തിലും ജനങ്ങൾ ഉദാസീനരായിച്ചമഞ്ഞു.തന്നിമിത്തം ഓരോ ദിഗ്വാസികളുടെയുൂം ചിത്രലേഖനരീതി ഇതരന്മാരുടേ തിൽനിന്നും വസ്തുക്കളുടെ യഥാർത്ഥപ്താതിമ്യത്തിൽനിന്നും ക്ര മേണ അതിദൂരം വ്യത്യാസപ്പെട്ടു. [ 33 ] പദപ്രതികൃതികളായിത്തീർന്ന പ്രസ്തുതജാതി ചിത്രചിഹ്നങ്ങളും വിചാരപരമ്പരയിൽ വരുന്ന വസ്തുവൃത്തികളുടെ സാമാന്യലക്ഷ്യങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.ആകയാൽ അവയുടെ ഗൂണാന്തരങ്ങൾ മാത്രമേ ആയിരുന്നുളളു.ആകയാൽ ആവയുടെ ഗുണാന്തരങ്ങളും അന്യോന്യബന്ധങ്ങളും മറ്റും യഥോചിതം പ്രകാശിപ്പിക്കുന്നതിനു ലേഖനകലയിൽ വേറെയും ചില പരിഷ്കാരങ്ങൾ വേണ്ടതായി വന്നുകൂടി. തദനുസാരം ഭാഷയിലുള്ള സകല പദങ്ങൾക്കും പ്രത്യേകം വ്യത്യസ്തചിഹ്നങ്ങൾ ഉണ്ടാകേണ്ടിവന്നുവെങ്കിലും അത് ഓരോ ഭാഷയിലും ശബ്ദസംഖ്യ അത്യധികമാകകൊണ്ട് ആ കണക്കനുസരിച്ച് ലിപികളുടെ എണ്ണവും വർദ്ധിക്കുന്നതിനും അഭ്യസനം പൂർവാധികം ക്ലേശകരമായി തീരുന്നതിനും ഹേതുവാകുമെന്നു കയ്യോടെ വിദിതമായി.ആകയാൽ ചില ഭാഷക്കാർ ഭിന്നാർത്ഥവാചികളെങ്കിലും രൂപത്തി‍ൽ ഐക്യമുള്ളവയായി കണ്ട പദങ്ങളിൽ ഓരോന്നിന് മാത്രം ലിപികൾ ഏർപ്പെടുത്തുകയും ശേഷം ശബ്ദങ്ങളുടെ അർത്ഥവൈചിത്ര്യങ്ങളെല്ലാം അവയിൽ ആരോപിക്കയും ചെയ്തു .ഇപ്രകാരം അനേകവർണ്ണസങ്കുലവും ബഹുലാർത്ഥകവും ആയ പദത്തെ ഒറ്റലിപികൊണ്ടു രേഖപ്പെടുത്താൻ തുടങ്ങിയതോടെ ആ ഭാഷകളിൽ ശബ്ദങ്ങൾ ഏകാക്ഷരസദൃശങ്ങളും നാനാർത്ഥസംയുക്തങ്ങളുമായിത്തീർന്നു.ലിപികളാകട്ടെ അതതിനു് ഒത്തവണ്ണം പണ്ടേ ഉണ്ടായ ഛായാകരണചിഹ്നങ്ങളുടെ പരിണതാകൃതികൾ തന്നെ . പഴയ ഈജിപ്ഷ്യൻഭാഷയിലും ചൈനീസിലുമാണ് ഈ സംസ്കാരം ആദ്യമായി തുടങ്ങിയത്.ചൈനീസിൽ ഇത് അദ്യാപി നിലനില്ക്കുന്നുമുണ്ടു്.ഭാഷയിൽ ശബ്ദസംഖ്യ അനുസരിച്ച് ലിപികളുടെ തുകയും വർദ്ധിപ്പിക്കേണ്ടിവരുന്നപക്ഷം ലേഖനവൃത്തിയിൽ നേരിടാനിടയുള്ള ബുദ്ധിമുട്ടകൾക്ക് ഇങ്ങനെ പരിഹാരമാർഗ്ഗം ഉണ്ടായതോടുകൂടി ഈ വിദ്യ മനനലേഖന(Ideography)സീമവിട്ടു് ധ്വനനലേഖന(Phonography)പന്ഥാവിൽ പ്രവേശിച്ചു.ഇതു് ലേഖനകലയുടെ ഉത്പത്തി ചരിത്രത്തിൽ സർവോപരിഷ്ഠമായി ഉണ്ടായിട്ടുള്ള പരിണാമമാണ്.

     ചൈനീസിൽ ശബ്ഭങ്ങങ്ങൾ എല്ലാം ഏകാക്ഷരമാത്രകൾ  തന്നെ.പ്രത്യയോപസർഗ്ഗാദികൾചേർന്നു പദം നീളുകയോ [ 34 ] തന്മൂലം അക്ഷരാധിക്യം വന്നുകൂടുകയോ ചെയ്യുന്നതിനതിനും അതിൽ വഴിയില്ല.അതിനാലാണ് മേൽവിവരിച്ച ലേഖനരീതികൊണ്ടു് ആ ഭാഷക്കാർ എന്നെന്നും കൃതാർത്ഥരായി കാണപ്പെടുന്നത്.എന്നാൽ പഴയ ഈജിപ്റ്റു ഭാഷയുടെ അവസ്ഥ അതിനു വിരുദ്ധമത്രേ. അതിൽ പ്രത്യയാഭ്യംശങ്ങൾ ചേർന്നു ശബ്ദം നീളുന്നതിനും സന്ധിവികാരാദികൾ ബാധിച്ചു് ധാതുപ്രകൃതികൾക്ക് ഉച്ചാരാന്തം സംഭവിക്കുന്നതിനും മറ്റും ഇടയുണ്ടായിരുന്നു.താദൃശപരിണാമങ്ങൾക്കു മൂലകങ്ങളായ അതിലെ പ്രത്യോപസർഗ്ഗങ്ങളിൽ പലതും ഒറ്റസ്വരമോ ഒരു വ്യഞ്ജനമോ മാത്രം ആയിരുന്നതിനാൽ ആ വർണ്ണങ്ങൾ പദത്തിൽ ചേരുമ്പോൾ ഉണ്ടാകുന്ന ധ്വനിഭേദം ലേഖകനും ഗ്രഹിക്കേണ്ടതായി വന്നു.തന്നിമിത്തം ആ ഭാഷയിൽ അവയ്ക്കും ലിപികൾ ആവശ്യമായി.അതോടെ അക്ഷരങ്ങളിലെ വർണ്ണസംഘടനവും വെളിപ്പെട്ടു.ഈജിപ്ഷ്യന്മാരുടെ കലാജ്ഞാനം ഈ അവസ്ഥയിൽ എത്തിയശേഷം അവർ അക്ഷരലക്ഷ്യങ്ങളായി ഉപയോഗിച്ചുവന്ന ലിപികളെ അതതക്ഷരങ്ങളിലെ ആദ്യവർണ്ണങ്ങൾക്കുള്ള അടയാളങ്ങളാക്കി കല്പിച്ചു.അപ്പോൾ ഏകാക്ഷരങ്ങളിൽത്തന്നെ പലതിന്റെയും പ്രഥമവർണ്ണം ഒന്നായിരുന്നതിനാൽ അതിനു തത്തദക്ഷര ലിപികളെല്ലാം ലക്ഷ്യങ്ങളായി തീർന്നതു് വീണ്ടും കുഴപ്പത്തിനു കാരണമായി.എങ്കിലും ഔചിത്യം സംഖ്യാക്യം എന്നിവയെ പുരസ്കരിച്ചു് കാലക്രമേണ ആവക ലിപികളിൽ ഓരോന്നുമാത്രം ആദ്യവർണ്ണങ്ങൾക്കുള്ള ചിഹ്നങ്ങളായി പ്രതിഷ്ഠ പ്രാപിച്ചതിനാൽ അ ദുർഘടവും അവസാനിച്ചു.ഇങ്ങനെ പ്രസ്തുത ഭാഷയിൽ ആദ്യമായി സർവ്വാക്ഷരലിപികളും പ്രായേണ വർണ്ണസൂചകങ്ങളായി പരിണമിക്കുകയും അത് ഇദാനീന്തനലേഖനസമ്പ്രദായത്തിനു മാതൃകയായി തീരുകയും ചെയ്തു.
     മാക്സ്മുള്ളർ ലേഖനവിദ്യയുടെ ഈ ഉൽപ്പത്തിക്രമം കുറെകൂടി വിസ്തര്ച്ചു് പല ഘട്ടങ്ങളിലായി വിവേചിച്ചിട്ടുണ്ടു്.അദ്ദേഹത്തിന്റെ സിദ്ധാന്തം മനനലേഖന(idiography)ത്തിനു രണ്ടും ധ്വനനലേഖന(Phonography)ത്തിനു നാലും ഉൾപ്പെടെ ലേഖനകലയുടെ അഭിവൃദ്ധിചരിത്രത്തിൽ പ്രധാനങ്ങളായി [ 35 ] ആറു ഘട്ടങ്ങളാണു് ഉള്ളതെന്നാകുന്നു.അവകൂടി താഴെ നിർദ്ദേശിക്കാം;

1. മനനലേഖനം (Ideography)  :

പ്രഥമഘട്ടം: വടക്കേ അമേരിക്കയിൽ ഇൻഡ്യന്മാർ വിചാരപരമ്പര പൂർണാകൃതിയിൽ ഒറ്റ ചിത്രംകൊണ്ടു നിർദ്ദേശിച്ച കാലം ദ്വിതീയഘട്ടം :പുരാതനരായ ചൈനക്കാർ, മെക്സിക്കോനിവാസികൾ,ഈജിപ്ത്കാർ എന്നിവർ വിചാരം തൽഘടകചിത്രങ്ങളാൽ വ്യവച്ഛേദിച്ചു് പ്രകാശിപ്പിച്ച കാലം.

2.ധ്വനനലേഖനം(Phonography) : പ്രഥമഘട്ടം:ഇദാനീന്തചൈനക്കാരും പണ്ടത്തെ ഈജിപ്തുകാരും പദങ്ങളെ അവയിലുള്ള വർണ്ണസമൂഹത്തോടികൂടി പ്രസ്തുത ഘടകചിത്രങ്ങളാൽ രേഖപ്പെടുത്തിയ കാലം . ദ്വിതീയഘട്ടം: ജപ്പാനീസിലും സെമറ്റിക്കു ഭാഷകളിലും ഉള്ളതുപോലെ പദങ്ങളെ ധാതുപ്രകൃതികളാക്കി അനവധി അർത്ഥം ആരോപിച്ചു് അവയ്ക്ക് ലിപികൾ ഏർപ്പെടുത്തിയ കാലം. തൃതീയഘട്ടം :മേൽപ്രകാരം ഉണ്ടായ അക്ഷരലിപികൾ അവയുടെ ആദ്യവ‍ർണ്ണങ്ങളായ വ്യഞ്ജനങ്ങൾക്കു ലക്ഷ്യങ്ങളായി തീരുകയും സ്വരങ്ങൾക്കു ലിപികൾ ഇല്ലാതിരിക്കയും ചെയ്ത കാലം ചതുർത്ഥഘട്ടം :ഗ്രീക്കോഇറ്റാലിക്കു ഭാഷകളിൽ ഇപ്പോൾ ഉള്ളതുപോലെ സർവ്വവർണ്ണങ്ങൾക്കും പ്രത്യേകം ലിപികൾ ഉണ്ടായകാലം. (തൃതീയചതുർത്ഥഘട്ടങ്ങളുടെ സ്വഭാവം ഇതഃപരം ഉള്ള വിവരണങ്ങളിൽനിന്ന് വിശദമാക്കുന്നതാണ്)


ലേഖനവിദ്യയുടെ പ്രചാരചരിത്രം

ഈജിപ്തിൽ ലേഖനകല മേൽപ്രകാരം പരമാഭിവൃദ്ധി പ്രാപിച്ചശേഷം സെമറ്റിക്ക് ജംതിയിൽ ഉൾപ്പെട്ടവരും [ 36 ] പണ്ടത്തെ വണിക്പ്രമാണികളും ആയിരുന്ന ഫിനീഷ്യൻ വർഗ്ഗക്കാർ കച്ചവടക്കാർയ്യങ്ങൾ നടത്തുന്നതിനും കണക്കുകൾ എഴുതി സൂക്ഷിക്കുന്നതിനും മറ്റുമായി ആ ലേഖനരീതി അഭ്യസിച്ചു.തദ്വരാ പ്രായേണ അതു മിക്ക സെമറ്റിക്ക് ഭാഷകളിലും നടപ്പിലായി അനന്തരം ചരിത്രദശയിൽ സെമറ്റിക്ക് ലിപികളും ഭിന്നാകൃതികൾ പ്രാപിച്ചു പരിണതങ്ങളായിതീർന്നു.അവയിൽ ഫിനീഷ്യരുടേയും അരേമിയങ്കാരുടേയും ലിപികൾക്കാണു് പരസ്പരം അത്യധികം രൂപാന്തരത സംഭവിച്ചിട്ടുള്ളത്.ഇന്നുള്ള സകല പരിഷ്കൃതഭാഷാലിപികളും മേൽപ്രകാരം ഉണ്ടായി ബഹുധാ പരിണാമം പ്രാപിച്ച സെമറ്റിക്ക് ലിപിരൂപങ്ങളിൽ നിന്ന് അവതരിച്ചിട്ടുള്ളവയത്രെ.
   ഫിനീഷ്യർ പ്രതിവർണ്ണം ഓരോ ലിപി വീതം ശേഖരിച്ചു സ്വഭാഷയിൽ 22 ലിപികൾ അടങ്ങിയ ഒരു അക്ഷരമാല രൂപവത്ക്കരിച്ചു.അവർ ഇതു സാധിച്ചത് ഈജിപ്തുകാരുടെ അക്ഷരമാലയിൽ കണ്ട ക്രമരാഹിത്യം പരിഹരിച്ചും അവരുടെ ലിപികളെ സ്വന്ത ഭാഷയിൽ അതേ വർണ്ണങ്ങൾക്ക് അഥവാ സദൃശധ്വനികൾക്കു ലക്ഷ്യങ്ങളായി സ്വീകരിച്ചും കുറേക്കൂടി പരിഷ്കൃതമായ മട്ടിൽ ആയിരുന്നു.എങ്കിലും ഫിനീഷ്യൻ ഭാഷയിൽ വ്യഞ്ജനങ്ങൾക്കല്ലാതെ സ്വരങ്ങൾക്ക് അന്നു ലിപികൾ ഉണ്ടായിരുന്നില്ല.നേരെ മറിച്ചു് ഈജിപ്തുകാർക്ക് അക്കാലത്തും അവ സുലഭമായിരുന്നു.ഈ വ്യത്യാസത്തിനു കാരണം സെമറ്റിക്ക് ഭാഷകളിൽ സ്വരങ്ങൾക്കുള്ള അനന്യസാധാരണമായ അഗണ്യതതന്നെ.തദ്വശ്യഭാഷകളിൽ വ്യഞ്ജനങ്ങൾക്കാണ് അതിപ്രാധാന്യം. ആകയാൽ പദാന്തർഭൂതങ്ങളായ വ്യഞ്ജനങ്ങളിൽ ഉള്ള എല്ലാ സ്വരങ്ങളും ചില നിയമങ്ങൾ അനുസരിച്ച് മാറിമറിഞ്ഞുവരുന്നതുകൊണ്ട് അവ ശബ്ഭത്തിൽ അപ്രധാനാംശങ്ങളും വ്യഞ്ജനലീനങ്ങളും ആണെന്നായിരുന്നു ആ ഭാഷക്കാരുടെ ധാരണ.ഏതന്മൂലം അവർ ക,കി,കു,കെ ഇത്യാദി ഏകവ്യ‍ഞ്ജനത്തിന്റെ എല്ലാ വൈചിത്ര്യങ്ങൾക്കും കൂടി സന്ദർഭാനുസാരം മാറി മാറി വായിക്കേണ്ടതായി ഒരു ലിപി മാത്രമാണ് ഉപയോഗിച്ചുവന്നതു്.ഈ വൈജാത്യം കാരണം ഈജിപ്തുകാരുടെ സ്വരസൂചകങ്ങളായ ലിപികളിൽ പലതും [ 37 ]  
    ഭാഷാശാസ്ത്രം
44


സെമിറ്റിക്കിൽ വ്യ‍ഞ്ജനലിപികളായി മാറുന്നതിനും ആ മാറ്റം വീണ്ടും ഫിനീഷ്യർ വഴി ഗ്രീക്ക്, ലാറ്റിൻ മുതലായ പാശ്ചിമാതൃഭാഷകളിലും സംക്രമിക്കുന്നതിനും ഇടയായി.മേൽപ്രകാരം സ്വരങ്ങളോടു പ്രകൃത്യാ ഉണ്ടായിരുന്ന അനാസ്ഥയും വ്യ‍‍ഞ്ജനങ്ങളോടുണ്ടായ വിശേഷപ്രതിപത്തിയും നിമിത്തം ഫിനീഷ്യർ പൂർണ്ണമായ ഒരക്ഷരമാല രൂപവൽക്കരിക്കുന്നതിനു ദീർഘകാലം പ്രാപ്തരാകാതെ കഴിക്കേണ്ടിവന്നു.ഒടുവിൽ ക്രി.അ.4-ാം ശതാബ്ദം മുതൽ മാത്രമേ അവർക്കു സ്വരസൂചകങ്ങളായ ലിപികൾ ഉണ്ടായുള്ളു.നിർദ്ദിഷ്ടകാരണങ്ങളാലാണ് ചില സെമിറ്റിക്ക് ഭാഷകളിൽ അദ്യാപി അക്ഷരലിപികൾ തന്നെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

   ഫിനീഷ്യർ അവരുടെ ലിപികളിൽ ഓരോന്നിനും നാമകരണം ചെയ്തത് അവയുടെ ആകൃതി നോക്കിയാകുന്നു. തന്മൂലം കാള,ഭവനം ഇത്യാദ്യർത്ഥത്തിൽ ആൽഫ,ബെറ്റ എന്നിങ്ങനെ ഓരോ ലിപിക്കും അവ‍ർ കല്പിച്ച സംജ്ഞകൾ അതതു ലിപികളാൽ നിർഗർദ്ദേശിക്കപ്പെടുന്ന വർണ്ണങ്ങളുടെ പേരുകൾ അല്ലെങ്കിലും തല്ലക്ഷ്യങ്ങളുടെ പുരാതനസ്വരൂപം അനുസ്മരിപ്പിക്കുന്ന ചരിത്രസൂചനങ്ങളത്രേ.
  പശ്ചിമഭൂഖണ്ഡത്തിലെ പഴയ പരിഷ്കൃതജാതിക്കാരായ ഗ്രീക്കുകാർ ഈ ഫിനീഷ്യർ ലിപികളും തൽ സംജ്ഞകളും തന്നെ സ്വീകരിച്ചു.പക്ഷേ,അവരുടെ ഭാഷയിൽ സ്വരങ്ങൾക്കു ലിപികൾ ആവശ്യവും ഫിനീഷ്യരുടെ വ്യ‍ഞ്ജനലിപികളിൽ പലതും അനുപയോജ്യവും ആയിത്തീരുകയാൽ വ്യർത്ഥങ്ങളായിക്കണ്ട അത്തരം വ്യ‍ഞ്ജനലിപികളെ അവർ സ്വരനിർദ്ദേശാർത്ഥം മാറ്റി പ്രയോഗിക്കുകയും ക്രമേണ അവ പരമ്പരയാ പകർന്ന് സർവ്വ യൂറോപ്യൻ ഭാഷകൾക്കും ലേഖന മൂലകങ്ങളായി സുസ്ഥിതി പ്രാപിക്കുകയും ചെയ്തു.
  ഇനി പ്രസ്താവിക്കാനുള്ളത് അരേമിയൻ ലിപികളുടെ ചരിത്രമാണ്.ഇന്ത്യയിലെ മിക്ക ഭാഷകളിലും പ്രചരിച്ചു കാണുന്ന ലിപികൾ ഈ ശാഖയിൽ നിന്ന് അനേകമറിവുകൾക്കു ശേഷം പകർന്നെത്തിയിട്ടുള്ളവയാണെന്നാണ് പല പണ്ഡിതന്മാരുടേയും അഭിപ്രായം.എങ്കിലും അവയുടെ ആഗമകാലം,ഹേതു,മാർഗ്ഗം മുതലായവയെപ്പറ്റി ചരിത്രജ്ഞന്മാ [ 38 ] 

45

 ഭാഷണവും ലേഖനവും

രുടെയിടയിൽ പല സംശയങ്ങളും വിവാദങ്ങളും ഉള്ളതുകോണ്ടു് മുകളിൽ പ്രതിപാദിച്ചതു പോലെ സുസമ്മതമായ നിലയിൽ ഈ അംശം വിവരിക്കാൻ വേണ്ട തെളിവുകൾ വെളിപ്പെട്ടിട്ടില്ല. എങ്കിലും ആവുന്നത്ര ചരിത്രയോജ്യമായ സമ്പ്രദായത്തിൽ ഈ ശാഖാവതീർണ്ണങ്ങളായ ലിപി സമുച്ചയത്തിന്റെ ഒരു വംശതാളിക മാത്രം മറുവശം ചേർക്കുന്നു .


     പാശ്ചാത്യലിപികൾക്കും പൗരസ്ത്യലിപികൾക്കും തമ്മിലുള്ള വ്യത്യാസങ്ങൾ
 യൂറോപ്യൻ ഭാഷകളിലുള്ള എല്ലാ ലിപികളും വർണ്ണനിർദ്ദേശകങ്ങളാണ്. എങ്കിലും അവ എണ്ണത്തിൽ കുറവാകകൊണ്ടു് മിക്ക ലിപികളും രണ്ടും അധികവും ധ്വനികളെ ലക്ഷീകരിക്കുന്നു. കൂടാതെ ചതുരാകൃതികളും അക്ഷരങ്ങളോ ഉണ്ടാക്കാൻ വേണ്ടി മിഥഗ്രഥിച്ച് എഴുതാൻ തരമില്ലാത്തവയും ആണ് അവ. പ്രത്യുത പൗരസ്തലിപികൾ അക്ഷരനിർദ്ദേശങ്ങളും സംഖ്യയിൽ ബഹുലവും പരസ്പരം പിണച്ചെഴുതി എണ്ണം ഉപർയ്യുപരി വർദ്ധിപ്പിക്കാവുന്നവയും വ്യഞ്ജനാന്തർഗ്ഗതങ്ങളായ സ്വരങ്ങളേയും മദ്ധ്യമങ്ങളേയും അതതു ലിപികളോട് അന്യചിഹ്നങ്ങൾ ചേർത്തു ലക്ഷീകരിക്കുന്ന ആചാരവിശേഷത്തോടു കൂടിയവയും ആകുന്നു. ആകൃതി നോക്കുന്നപക്ഷം കിഴക്കൻ ദിക്ഭാഷകളിൽ വൃത്താകാരവും ചതുരച്ഛായയോടു കൂടിയവയും ആയി രണ്ടുതരം ലിപികളിൽ നടപ്പുണ്ട്. ഇംഗ്ലീഷ് മുതലായ പാശ്ചാത്യഭാഷകളിൽ ഉള്ളതുപോലെ ഇൻഡ്യ,പാലസ്റ്റൈൻ എന്നീ രാജ്യങ്ങളിൽ ഒരേ ഭാഷയ്ക്ക് ഒന്നിലധികം ജാതി ലിപികളും ഇല്ലായ്കയില്ല. 
   പരിഷ്കൃതഭാഷകളിൽ പൂർവ്വതഃ സിദ്ധങ്ങളായ പ്രത്യുത ജാതിലിപികൾ കൂടാതെ ഇപ്പോൾ ചുരുക്കെഴുത്ത് എന്നു പറയപ്പെടുന്ന കൃത്രിമലേഖനത്തിന് ഉപയോജ്യങ്ങളായി ഒരുവക നൂതനലിപികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. [ 39 ] 

46 ഭാഷാശാസ്ത്രം


ഫിനീഷ്യൻ ലിപികൾ (യൂറോപ്പിലും ഏഷ്യയുടെ വടക്കുഭാഗങ്ങളിലും ഉള്ള സർവഭാഷാലിപികളും)

ഈജിപ്ഷ്യൻ ലിപികൾ

പഴയ സെമിറ്റിക് ലിപികൾ

അരേമിയൻ ലിപികൾ ഹീബ്രു ഇറാനിയൻ പല്ലവി (പാഴ്സി) അർമ്മേനിയൻ

ഇൻഡ്യൻ ദേവനാഗിരി പാലി,ബർമ്മീസ് ഇത്യാദി ദ്രാവിഡങ്ങൾ

അറബിക് പേർഷ്യൻ ടർക്കിഷ് ഹിന്ദുസ്ഥാനി

ഹെമറിക് എത്യോപ്യൻ അംഹറിക്ക്

നെസ്തോറിയൻ നവീനസിറിയക്

ഉയിഗുർ മൊൻഗോൾ കൽമുക്ക് മഞ്ചു [ 40 ]


           നാലാം അദ്ധ്യായം
            ഭാഷാവിഭജനം
 ലോകത്തിൽ മൃതഭാഷകളായും ജീവൽഭാഷകളായും ഇപ്പോൾ അനവധി ഭാഷകൾ വ്യവഹാരസമർത്ഥങ്ങളായി കാണപ്പെടുന്നണ്ടെങ്കിലും അവയിൽ പലതിനും അതിയായ സാരൂപ്യവും സാജാത്യവുമുണ്ട്. അപ്രകാരം തന്നെ മറ്റു പല ഭാഷകൾക്കു തമ്മിൽ വൈരൂപ്യവൈജാത്യങ്ങളും ഇല്ലെന്നില്ല . ഈ അടുപ്പവും അകൽച്ചയും സ്പഷ്ടമാകുന്നതിനു സർവ്വഭാഷകളേയും താഴെ നിർദ്ദേശിക്കുന്ന രണ്ടുപാധികളെ ആശ്രയിച്ചു പരിശോധിക്കുകയും തരംതിരിക്കുകയും ചെയ്യാവുന്നതാണ്. 
 പ്രഥമോപാധി: ഭാഷകളുടെ വ്യവഹാരവിധാനങ്ങൾക്കു തമ്മിലുള്ള സാമ്യവൈഷമ്യങ്ങളെക്കുറിച്ചുള്ള ചർച്ചയാകുന്നു. വാക്യത്തിന്റെ അർത്ഥം,ആകാംക്ഷ എന്നിവ വെളിപ്പെടുത്താൻ വേണ്ടി പദങ്ങളുടെ നിരുക്തി, പരിനിഷ്ഠ മുതലായ പ്രക്രിയാകാര്യങ്ങളിൽ ചില ഭാഷകൾ തുല്യ സമ്പ്രദായം സ്വീകരിക്കയും മറ്റു ചിലതു ഭിന്നരീതി പ്രാപിക്കയും ചെയ്തിരിക്കുന്നു. ഇതു ഭാഷകൾക്കുള്ള നൈസർഗ്ഗികമായ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളെയാണ് ലക്ഷീകരിക്കുന്നത്. ആകയാൽ ഈദൃശപരിശോധനമൂലം ഭാഷകളുടെ ആകാരഭേദങ്ങളും ദശാന്തരങ്ങളും വ്യക്തമാകുന്നതാണ്. 
 ദ്വിതിയോപാധി: ഭാഷയുടെ വ്യവഹാരബീജങ്ങൾക്ക് അനേകത്ര കാണുന്ന സാജാത്യം സംബന്ധിച്ചുള്ള വിചിന്തനമാകുന്നു. ഒരേ ആശയം പ്രകാശിപ്പിക്കുന്നതിന് പല ഭാഷകളും യഥാക്രമം അംഗീകരിച്ചിട്ടുളുള പ്രകൃതിപ്രത്യയങ്ങൾക്കു ജന്മസിദ്ധമായ ബന്ധം കാണ്മാനുണ്ട്. . ഇത് ഭാഷാസമുച്ചയങ്ങളുടെ വംശകുടുംബാദിഭേദങ്ങൾ ഗ്രഹിക്കുന്നതിനു തക്ക ലക്ഷ്യങ്ങളാണ് . ഏതന്മൂലം എല്ലാ ഭാഷകളും ചുരുക്കം ചില മൂലഭാഷകളിൽ നിന്ന് ഉത്ഭവിച്ചവയാണെന്നുള്ള തത്വവും അവയുടെ പൗർവ്വാപയങ്ങളും വിശദമാകുന്നതാണ് ഈ പരിശോധനയുടെ ഫലം. [ 41 ] 48 ഭാഷാശാസ്ത്രം

ആദ്യരിത്യാ ഉള്ള ത്യേകം സംജ്ഞകൾ കല്പിക്കാം. സാരൂപ്യവിവേചനം ഭാഷാസമുച്ചയത്തിൽ ഒരു ഭാഗം കളുടെ യാതൊരു ബന്ധവും കൂടാതെ ളെ പെറുക്കി നിർത്തുന്നതുപോലെ നിബന്ധിക്കുന്നതുകൊ ണ്ടുമാത്രം ആകാംക്ഷ സാധിക്കയും നേരെ മറിച്ചു ഭാഗം പ്രത്യയോപസങ്ങളുടെ സാഹായ്മസംസ്കാരങ്ങളോ ടുകൂടി മാത്രം രചിക്കപ്പെടുന്ന വാക്യങ്ങളാൽ ആശയം സൃഷ്ട മാക്കുകയും ചെയ്യുന്നു. ആകയാൽ വ്യവഹാരരീതിയിൽ കാ ണപ്പെടുന്ന ഈ വ്യത്യാസം പ്രമാണിച്ച് ഭാഷകളെ പ്രക്രി യാരി ) (Uninflectional)മെന്നും, പ്രക്രിയാസഹിത(Inflectional) മെന്നും രണ്ടു മഹാഭാഗങ്ങളായി വിവേചിക്കാം. ഭൂരിപക്ഷം ഭാഷകളും ഇതിൽ രണ്ടാമത്തെ എനത്തിൽ ഉൾപ്പെടുന്നവ യാണ്; എങ്കിലും അതിൽതന്നെ ചില ഭാഷകളിൽ പ്രത്യയ ങ്ങൾക്കു സ്വതന്ത്ര സ്ഥിതിയില്ല; മറ്റു ചിലതിൽ പ്രത്യയങ്ങൾ ന്ന ധാതുപ്രകൃതികൾക്ക് അഗാധമായ പരിണാമങ്ങൾ സംഭവിക്കുന്നു. വേറെ ചിലതിൽ പ്രത്യയങ്ങൾ ശബ്ദങ്ങളോ ടു സമ്മേളിക്കാതെ പിരിഞ്ഞുനില്ക്കുന്നു. തന്നിമിത്തം പ്രക്രി യാസഹിതമായ ഭാഷാവിഭാഗത്തിനു വീണ്ടും (1) അംഗ ലീനകം, (2) അംഗനിലീനകം, (3) അംഗവിലീനകം എന്നു മൂന്നു ഉപവിഭാഗങ്ങൾ കൂടി ആവശ്യമാണ്. ഇപ്പോഴുള്ള സർവ്വഭാഷകളേയും അവയുടെ അതിശ വാവസ്ഥയിൽ വെച്ചു നോക്കുന്നപക്ഷം ഓരോന്നും ക്രമേണ മേൽപ്രകാരം പരസ്പരഭേദം പ്രാപിച്ച വിധത്തെപ്പറ്റി മൂന്നു മാതിരി മതങ്ങൾ ഉണ്ടാവാം: 1. ആദിമഘട്ടത്തിൽ എല്ലാ ഭാഷകളുടെയും വ്യവഹാര സമ്പ്രദായം സദൃശവും അനന്തരം കാലവ്യത്യാസം കൊണ്ടും അഭിവൃദ്ധിനിയമത്താലും ബഹുധാ വ്യത്യസ്തങ്ങളായിത്തീർന്നി ട്ടുള്ളതും ആണെന്നുള്ളതും, [ 42 ] ഭാഷാവിഭജനം 2. സവഭാഷകളും ഒരേ വ്യവഹാരരീതിയിൽ വളരാൻ തുടങ്ങിയെങ്കിലും വളച്ചയിൽ നേരിട്ട വേഗമാന്ദ്യഭേദങ്ങളാൽ അവ ഭിന്നഭിന്നമായ വയോഘട്ടങ്ങളിൽ എത്തി വ്യത്യാസം പ്രാപിക്കയാണ ഉണ്ടായതെന്നുള്ളതും, 3. ശൈശവാവസ്ഥയിൽനിന്ന് ഭാഷകൾ വ്യവഹാര പദ്ധതിയിലേക്കു മിഥഃ സാദൃശ്യം കൂടാതെ പുറപ്പെടുകയും വള ച്ചയ്ക്കിടയ്ക്കു ചില ഭാഷകൾ മററു ചിലതിനോട് ഒപ്പമെത്തുക യും വേറെ ചിലതു വേർപെട്ടുപോകയുമാണ് ചെയ്തതെന്നു ള്ളതും ആണ് പ്രസ്തുത മതാന്തരങ്ങൾ. വി ഏകദേശം ഒരു തലമുറക്കാലം മുൻപു Schleicher (ക്ലി ചർ) എന്ന ഭാഷാതത്വാന്വേഷകൻ ഇങ്ങനെ വിഭിന്നങ്ങളാ യ മൂന്നഭിപ്രായങ്ങൾ പ്രസ്താവിച്ചുവെങ്കിലും ദ്വിതീയമതം കുതിപൂർവ്വം സമതിക്കയും ആധുനികന്മാരായ ഭാഷാശാസ്ത്ര ചക്ഷണന്മാരും ആ സിദ്ധാന്തം തന്നെ അംഗീകരിക്കയും ചെ തിരിക്കുന്നു. ജീവജാലത്തെ സംബന്ധിച്ചിടത്തോളം വള യുടെ ഘട്ടങ്ങൾക്കു കാലിയും ഓരോ ഘട്ടവും അവ യഥാക്രമം കടന്നുപോകണമെന്നു സുസ്ഥിരമായ വ്യവസ്ഥയ മുണ്ടു്. ഭാഷകൾക്കാവട്ടെ ഈ നിയമങ്ങൾ ബാധകമല്ല. കൂടാ തെ സാജാത്യവിവേചനം മൂലം എല്ലാ ഭാഷകളും ദുർല്ലഭം ചില മൂലഭാഷകളിൽനിന്നും ഉദ്ഭവിച്ചവയാണെന്നു സ്പഷ്ട മാകയാൽ ഓരോ ഭാഷയുടേയും വ്യവഹാരരീതി പ്രാരംഭദശ യിൽ ഭിന്നഭിന്നമായി വരാൻ ഇടയില്ലാത്തതുമാകുന്നു. പ്രത്യ ത, ചരിത്രം, തത്തഭാഷാവംശങ്ങളുടെ സ്വഭാവധങ്ങൾ എന്നിവ ഭാഷകളുടെ വ്യവഹാരവിധാനങ്ങൾക്കുള്ള ആദിമ സാമ്യത്തിനും അനന്തരം വളർച്ചയിലുണ്ടായ ഭേദഗതികൾ അപലപനീയങ്ങളായ ലക്ഷ്യങ്ങളായി നില്ക്കുന്നുണ്ട്. ഈ കാരണങ്ങളാലാണ് മേൽപറഞ്ഞ ഒന്നും മൂന്നും മത ങ്ങൾ തിരസ്കരിക്കപ്പെടുന്നതിനും രണ്ടാമത്തെ സിദ്ധാന്തം സർവ്വത്ര സ്വീകാര്യമായിത്തീരുന്നതിനും സംഗതിയായത്. ഭാഷകളുടെ അഭിവൃദ്ധിക്രമം അനുസരിച്ച് അവയ്ക്കു ബാല്യകൗമാരയൗവനങ്ങളെന്നപോലെ പ്രാകൃതം (Isolating), (Agglutinating), o (Amalgamating) മൂന്നു കക്ഷ്യാന്തരങ്ങൾ കല്പിക്കാവുന്നതാണു്. [ 43 ] 1. പ്രാകൃത ഇ യുടെ വളർച്ചയില്ല. താൽ ഈ ഘട്ടത്തിൽ സ്ഥിതിചെയ്യുന്ന പ പ്രകൃതി, ധാതു ഇത്യാദ്യങ്ങളിൽ രൂപവചിത്രം വട്ടെ വ്യവഹാരസൗധം നല്ല പ്രത്യാപനമാദി ഗ്രികളാവട്ടെ ബാഹ്യമായോ വായോ ഉള്ള അവയിൽ ധാതുപ്രകൃതികൾ മാത്രം പെറുക്കിനിർത്തി വാ പ്രക്രിയകളാവട്ടെ ഗ്രഹിക്കാൻ ശക്തിയില്ല. അതിനാ ങ്ങൾ രചിക്കുകയാണു സമ്പ്രദായം. 2. സംശ്ലിഷ്ട കക്ഷ: ഈ ദശയിൽ എത്തിയ ഭാഷകളിൽ വാക്യത്തിലെ മുഖ്യാംശങ്ങളായ ധാതുപ്രകൃതികൾ പ്രത്യയോപസങ്ങളുടെ നിലയിൽ മറ്റു ചില പോഷകാംശങ്ങൾടി ഗ്രഹിച്ചു അവമൂലം ആകാംക്ഷ വ്യക്തമാകുന്നു. കൂടാതെ വക ഷകബീജങ്ങൾ തനിയെ പ്രയോഗയോഗ്യങ്ങളാകുന്നില്ലെങ്കി ലും അതതു ഭാഷയ്ക്കാവശ്യമുള്ള പ്രക്രിയകൾ സാധിക്കുന്നതിനു പയ്യാപ്തങ്ങളും ശബ്ദങ്ങളോടു നിഷ്പ്രയാസം ചേക്കയോ, പിരി കയോ ചെയ്യത്തക്കവയും ആയിരിക്കും. അതിനാൽ നിർദ്ദിഷ്ട ദശാർഹങ്ങളായ ഭാഷകളിൽ ധാതുപ്രകൃതികളുടെ സ്വരൂപ വിവേചനം സുകരമാണ്. ഈ വൈകൃതദശയിൽ ധർമം ഇല്ല. അതുകൊണ്ടാണ് ഇത് ആ വകുപ്പിൽനിന്നു വ്യത്യസ്ത മായിരിക്കുന്നതു്. 3.വൈകൃതകക്ഷ്യ ഈ ഘട്ടത്തിൽ അണഞ്ഞ ഭാഷകളിലും ധാതുപ്രകൃതി കൾ ആകാംക്ഷാസിദ്ധിക്കും അതിവിശേഷങ്ങൾ വരുത്തുന്ന തിനും വേണ്ടി പ്രത്യയങ്ങൾ അനുക്രമമായി സ്വീകരിക്കുന്നു വെങ്കിലും അവ അന്യപ്രത്യയങ്ങളോടും ശബ്ദങ്ങളോടും ഉ കിലയിച്ചതുപോലെ സമ്മേളിച്ച വക്താവിന്റെ സ്മൃതി പഥത്തിൽ അവ്യക്തങ്ങളായിത്തീരുന്നുവെന്നുള്ളതു പ്രത്യേക ധമ്മമാണ്. പോലും അർത്ഥത്തിലും രൂപത്തിലും വിവേചനാർഹമാകാത്ത അതിനാൽ ഈ ദശയിൽ ശബ്ദാംശം ഒരു [ 44 ] ഭാഷാവിഭജനം 51 വണ്ണം സംസ്കരിക്കപ്പെട്ടുപോകുന്നതുകൊണ്ട് ഒരേ ധാതു പ്രകൃതികളെത്തന്നെ അന്തർഗ്രഹിച്ചിട്ടുള്ള പല പദങ്ങളും ഏകബീജോല്പന്നങ്ങളാണെന്നുള്ള തത്വം മനസ്സിലാക്കാൻ പ്രയാസമായിത്തീരുന്നു. ഏതന്മൂലം കാലഗതി അനുസരിച്ചു ഇത്തരം ഭാഷകൾ സാഹിത്യവ്യവഹാരങ്ങൾക്കു മാത്രമേ ഇപ്പോൾ പ്രയോജനപ്പെടുന്നുള്ളു. എങ്കിലും ഭാഷകൾ ഈദൃശ ദശപ്രാപിക്കുന്നതു മുൻപ്രസ്താവിച്ച ഘട്ടങ്ങളിൽ എത്തി ഒട്ടു യിട്ടുള്ള ഭാഷകളുടെ സ്ഥിതികളിൽക്കൂടി കടന്നിട്ടാണ്. വിൽ ഇവ പ്രത്യയങ്ങളെ സ്വതന്ത്രങ്ങളാക്കി വിട്ടുകൊണ്ടു വീണ്ടും പ്രഥമദശയിലേക്കു പോകുന്നു. എന്നാൽ അതു വാർ ദ്ധകസദൃശമായ ഒരു ഭിന്നദശയാണെന്നു പക്ഷാന്തരമുണ്ട ങ്കിലും ബാല്യവാർദ്ധകാവസ്ഥകൾ ബഹുധാ തുല്യധ ളോടുകൂടിയവയാകയാൽ ഭാഷകളെ സംബന്ധിച്ചിടത്തോളം ഈ വിവേചനം ആവശ്യമുള്ളതല്ലെന്നാണ് ശാസ്ത്രജ്ഞ ജ്ഞന്മാ രുടെ അധികപക്ഷവാദം. സ്ഥലദൃഷ്ട്യാ ഭാഷകളെ മേൽപ്രകാരം മൂന്നു വയോ ദശാർഹങ്ങളായി തരം തിരിക്കാം. എന്നാലും സൂക്ഷ്മപരി ശോധന നടത്തുമ്പോൾ ഒരേ എനത്തിൽപ്പെട്ട ഭാഷകൾക്കു തന്നെ ഇനിയും പരസ്പരം പല വ്യത്യാസങ്ങൾ ഉണ്ടെന്നു തെളിയുന്നതാണ്. 1. അമേരിക്കൻ നാട്ടുഭാഷകളിൽ അനേകം വാക്കുകൾ ചേർന്നുണ്ടാകുന്ന ഒരു ചൂണ്ണികപോലും 'ഔലി സരിയർ ഫോർ സുവർവോക്' (ഔലിസർ മത്സ്യത്തെ, ഇയർടോർ = പിടി കാൻ, സുവർവാക = അവൻ പോകുന്നു) എന്നിങ്ങനെ ഏകപദാകാരമായി പരിണമിക്കുന്നു. ഈദൃശരീതിക്കും സം യുക്താ കാംക്ഷികം' (Poly-Synthesis) എന്നു പ്രത്യേകം പേരു ണ്ടു്. ഇതുനിമിത്തം ഒരു പ്രകാരം നോക്കുമ്പോൾ ഈ ക ഭാഷകൾ പ്രസ്തുത നവീനവകുപ്പിലും, മറ്റുവിധം പരിശോധി ക്കുമ്പോൾ സംശ്ലിഷ്ടദശയിലും ഉൾപ്പെടുന്നതായി കാണാം. II. പിനിയൻ ഭാഷകൾ പലതുകൊണ്ടും അമേരിക്കൻ നാട്ടുഭാഷകളുടെ പ്രസ്ഥാനങ്ങളിൽനിന്നു തീരെ വ്യത്യസ്തങ്ങ ളാണ്. എങ്കിലും സംയുക്താകാംക്ഷാബന്ധം ഈ ശാഖ യിൽപ്പെട്ട ചില ഭാഷകളിലും ഉണ്ട്. പക്ഷേ, അതു പരിമിത [ 45 ] 52 മാണ്.കൂടാതെ ഉച്ചാ‍രണസംക്രമങ്ങൾക്കും ഈ ഭാഷകളിൽ അതിർത്തിയുണ്ട്.എന്നാൽ സർവ്വനാമസംയോഗം ഇല്ലാത്ത ഒരു ക്രിയപോലും ഇവയിൽ ശുന്യമാകകൊണ്ട് ഈ ഭാഷകൾ സംശ്ലിഷ്ടാവസ്ഥയിലും മറ്റു ലക്ഷണങ്ങളാൽ വൈകൃത വകുപ്പിലും ചേരുന്നു. III.ദക്ഷിണാഫ്രിക്കയിലെ ബന്റ,സുലു,കാഫർ മുതലായ ഭാഷകൾ മേല്പറഞ്ഞ രണ്ടു വർഗ്ഗങ്ങളുടെയും വ്യവഹാര മര്യാദകളെ അതിക്രമിച്ചുകാണുന്നു..അവയിൽ വാക്യസ്ഥിത പദങ്ങളെല്ലാം ഒന്നൊന്നായി വേർപ്പെട്ടു നില്ക്കുുകയും അർത്ഥപരിഷ്കാരങ്ങൾക്കും ആകാംക്ഷാലാഭത്തിനുംവേണ്ട എല്ലാ പ്രത്യയങ്ങളും ശബ്ദാദിയിൽമാത്രം പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.എങ്കിലും മറ്റു സാമാന്യധർമ്മങ്ങളാൽ അവയും സംശ്ലിഷ്ടദശാഹങ്ങൾതന്നെ.

IV.ഹംഗേറിയൻ,ട‍ർക്കിഷ്,ദ്രാവിഡം എന്നീ കുടുംബ ഭാഷകളുടെ വ്യാകരകാര്യങ്ങൾ ഏതാണ്ട് പിറേനിയൻ ഭാഷകളിലേതൂപോലെയാണെങ്കിലും ഇവയിൽ പ്രത്യയങ്ങൾ സംഖ്യാതീതങ്ങളും മേൽക്കൂമേൽ ഇഴച്ചുകെട്ടി നീട്ടത്തക്കവയുമാകുന്നു.എന്നാലും പരസ്പരഘടനയിൽ നിന്നും ധാതുപ്രക‍ൃതികളിൽ നിന്നും അവയെ നിഷ്പ്രയാസം കണ്ടുപിടിച്ചു വേർപ്പെടുത്താൻ കഴിയും.അതിനാൽ സംശ്ലിഷ്ടദശയിൽ ചേർന്നവയാണ് ഈ ഭാഷകളെങ്കിലും പ്രത്യയങ്ങളുടെ രൂപം,പരിണതി എന്നിവ അല്പമാത്രമെങ്കിലും വൈകൃതദശയിൽ എത്തിയ ഭാഷകളിലേതുപോലെ കാണപ്പെടുന്നു.

V. സംസ്കൃതം,ഗ്രീക്ക്,ലാറ്റിൻ എന്നീ ഭാഷകളിൽ പ്രകൃതി പ്രത്യങ്ങളുടെ യോജന സാമാന്യബുദ്ധിക്കു വിശദമല്ല.പണ്ഡിതന്മാർക്കു അതു സുഗമമാകുന്നുളളു. നിർദ്ദിഷ്ടഭാഷകളിൽ പ്രത്യയസമുച്ചയത്തിനുണ്ടായിട്ടുളള അഗാധ പരിണാമങ്ങളാണ് അതിനു കാരണം. ഏതന്മൂലം ഇവ വൈകൃതവകുപ്പിൽ ഉൾപ്പെടുന്നു.എന്നാൽ മറ്റു ചില കാര്യങ്ങളിൽ IV,VI എന്നീ ഖണ്ഡങ്ങളിൽ വിവരിച്ചിട്ടുളള ഭാഷളോടും ഇവയ്ക്കു സാദൃശ്യമുണ്ട്.

VI. ഗ്രീക്ക്,ലാറ്റിൻ ഭാഷകളുടെ സന്താനപരമ്പരകളായി ഉണ്ടായിട്ടുളള ഇപ്പോഴത്തെ യൂറോപ്യൻഭാഷകളിൽ [ 46 ] പലതും പേർഷ്യൻ ഭാഷയും സർവ്വനാമം,ഗതി എന്നിവയുടെ ഉപയോഗവിശേഷങ്ങൾകൊണ്ടും വാക്യത്തിൽ പദങ്ങൾക്കുണ്ടായിട്ടുള്ള സ്ഥാനവ്യവസ്ഥകൊണ്ടും മൂലഭാഷകളുടെ അവസ്ഥയിൽനിന്നു ഭേദിച്ച് പ്രത്യേക നില പ്രാപിച്ചിരിക്കുന്നു.ഇതു താഴെ പ്രസ്താവിക്കുന്ന ചീനഭാഷാസ്ഥിതിക്കു അനുരൂപമാണ്.ഇംഗ്ലീഷ്,പേർഷ്യൻ ഭാഷകൾ ഇതിനു മുഖ്യോദാഹരണങ്ങളുമാകുന്നു.പ്രസ്തുത ഭാഷകളിൽ ചൈനീസിലെ സമ്പ്രദായമനുസരിച്ച് ഒരു പ്രക്രിയയും കൂടാതെ ശബ്ദങ്ങൾ യഥാസ്ഥാനം പെറുക്കിയടുക്കി വാക്യങ്ങൾ രചിക്കാൻ കഴിയും.തന്നിമിത്തമാണ് ഇവ വൈകൃതദശാർഹങ്ങളായി ഗണിക്കപ്പെടാമെന്ന് ഇദാനീന്തനപണ്ഡിതന്മാർ സിദ്ധാന്തിക്കുന്നത്.എന്നാൽ പദോല്പത്തി ,സമാസം എന്നീ ഉപാധികളിൽ ചൈനീസിനും ഇംഗ്ലീഷ് മുതലായ ഭാഷകൾക്കും തമ്മിൽ അന്തരമുണ്ട്.അതിനാൽ ഇവയെ അപഗ്രഥിതഘട്ടം (Analytic stage)എന്ന് ഒരു പ്രത്യേക ദശയിൽ എണ്ണേണ്ടതാണെന്നുളള പൂർവപക്ഷം കേവലം ത്യാജ്യവുമല്ല. VII. ചൈനീസ്,അനാമീസ് മുതലായ ഭാഷകളുടെ സ്ഥിതി അസാധാരണമാണ്.അവയിൽ സർവ്വശബ്ദങ്ങളും ഏകാക്ഷരമാത്രങ്ങളാകുന്നു.ധാതു,പ്രകൃതി,പദം എന്നിവയ്ക്കു തമ്മിൽ യാതൊരു രൂപഭേദവുമില്ല.പ്രത്യയങ്ങളുടെ ഉപയോഗവും സമാസപ്രക്രിയകളും ശൂന്യം.വാക്യത്തിൽ ആഖ്യ,ആഖ്യാതം മുതലായവയെ നിർദ്ദേശിക്കുന്ന ശബ്ദങ്ങൾക്കു നിർണ്ണയിച്ചിട്ടുളള സ്ഥാനഭേദങ്ങളാണ് ആകാംക്ഷസിദ്ധിക്കുളള മാർഗ്ഗം.അതിന്റെ ക്രമം കർത്താ,ക്രിയ,കർമ്മം,വിശേഷ്യാൽ പൂർവ്വം വിശേഷണം എന്നിപ്രകാരമാകുന്നു.ഇംഗ്ലീഷിൽ ' വിൽ‘(will),’ ഷാൽ‘(shall) മുതലായവ പോലെ നിരർത്ഥക സദൃശങ്ങളായി പ്രയോഗിക്കുന്ന ചില ശബ്ദങ്ങൾ മാത്രമേ പ്രക്രിയാകാര്യങ്ങൾക്ക് ആശ്രയമായിട്ടുളളൂ.ഏതന്മൂലം ഈ ഭാഷകൾ ശൈശവോപമമായ പ്രാകൃതദശയിൽതന്നെ അദ്യാപി വർത്തിക്കുന്നു. VIII.ഹീബ്രു,അറബിക് മുതലായ സെമറ്റിക് ഭാഷകൾ മിക്ക ധർമ്മങ്ങളിലും ഇതിനുപരി പ്രസ്താവിച്ച ഭാഷാശാഖകളിൽ പലതിനോടും സാമ്യമുളളവയാണ്.വിശിഷ്യ [ 47 ] വിഭക്തിപ്രക്രിയകളിൽ ഗ്രീക്ക്,ലാറ്റിൻ,സംസ്കൃതം എന്നിവയോടും ക്രിയകളുടെ കാര്യത്തിൽ ടർക്കീഷ് ,ദ്രാവിഡം എന്നീ കുടുംബങ്ങളോടും ഇവയ്ക്കു പ്രത്യേക സാദൃശ്യമുണ്ട്.എന്നാൽ ധാതുപ്രകൃതികളുടെ സംസ്കാരവിധാനത്തിൽ ഈ ഭാഷകൾ മറ്റു എല്ലാറ്റിൽ നിന്നും വ്യത്യാസപ്പെടുന്നു.ഇവയിൽ ശബ്ദബീജങ്ങളെല്ലാം വ്യഞ്ജനത്രയത്തോടു കൂടിയവയും അതതു ധാതുപ്രകൃതങ്ങളിൽ അന്തർഭൂതങ്ങളായ സ്വരങ്ങൾ യഥോചിതം മാറിമാറി പ്രയോഗിച്ച് അർത്ഥവൈചിത്ര്യങ്ങളും ആകാംക്ഷബന്ധവും സൃഷ്ടമാക്കത്തക്കവയുമാകുന്നു.ഈ രീതി ഇൻഡോ യൂറോപ്യൻ ഗോത്ര ഭാഷകളിലും ഇല്ലെന്നില്ല.സംസ്കൃതത്തിൽ 'കൃ' ധാതുവിന്റെ കാലത്രയങ്ങളെ കുറിക്കുന്ന 'കരോതി’,'ചകാര’,'കുരു' മുതലായ ക്രിയാ രൂപങ്ങളിലും മൗലികമായ ഋ കാരം അ ,ആ,ഉ എന്നിങ്ങനെ ഭേദപ്പെടുന്നു.ലാറ്റിൻ,ഫ്രഞ്ച്,ഇംഗ്ലീഷ് മുതലായ പടിഞ്ഞാറൻ ഭാഷകളിലും ഈ സമ്പ്രദായം നടപ്പുണ്ട്.എന്നാൽ മൂലതാ ശബ്ദാർത്ഥസംസ്കാരങ്ങളേക്കാൾ ഉച്ചാരണ പരിണാമത്തെ ആശ്രയിച്ചുണ്ടായ ഈ പ്രക്രിയാവിധാനം പ്രസ്തുത ഗോത്രത്തിൽ ഇപ്പോൾ അവ്യവസ്ഥിതവും സന്ദർഭാനുഗതവും ആയിത്തീർന്നിരിക്കുന്നു.പ്രസ്തുത സെമസ്റ്റിക്ക് വംശത്തിലാവട്ടെ ഇതു വ്യവസ്ഥിതവും സമൃദ്ധവും അതിപ്രധാനവുമാണ്.കൂടാതെ ഈ വംശജാതങ്ങളായ ഭാഷകളിൽ പ്രത്യയങ്ങൾക്കു ബാഹുല്യവും സമാസങ്ങളും ശൂന്യവുമാകുന്നു.ഏകാദൃശ കാരണങ്ങളാൽ ഈ ഭാഷകൾ ചിലേടത്ത് അപഗ്രഥിത (Analytic) ദശയേയും മറ്റു ചിലേടത്തു വൈകൃത ദശയേയും അർഹിക്കുന്നവയായിട്ടാണ് കാണപ്പെടുന്നത്.

     അതീത വിവരണത്തിൽ നിന്നു ഭാഷകൾ അതതു ദശകങ്ങളുടെ അതിർത്തികളെ പരസ്പരം ലംഘിക്കുന്നുവെന്നു വിശദമാകയാൽ അവയ്ക്കു വികല്പരഹിതമായ ഏതെങ്കിലും ഒരു സാരൂപ്യ വിഭാഗസീമ കണ്ടുപിടിക്കാൻ കഴിയുന്നതല്ല.ആകയാൽ ഇത് വിഭജനോപാധി സംരക്ഷിക്കുന്നത് അനുചിതമ്കുന്നു.ആദിമഭാഷാശാസ്ത്രകോവിദന്മാരായ ക്ലിഗൽ,ബോപ്പ്,പോട്ട്,ക്ലിക്കർ മുതലായവർ ഈ ബോധം നിമിത്തം ഭാഷകളുടെ സാരൂപ്യം പരസ്പരഭിന്നങ്ങളായ അനേകരീതികളിലാണ് [ 48 ] വിവേചിച്ചിട്ടുള്ളത്.എന്നാൽ ഇദാനീന്തനനായ റ്റക്കർ എന്ന പണ്ഢിതന്റെ വിഭജനക്രമം പൂർവവിവേചനകളേക്കാൾ വ്യക്തവും ഒട്ടൊക്കെ വ്യവസ്ഥിതവും ആകകൊണ്ട് ആ സമ്പ്രദായമനുസരിച്ചു ഭാഷകൾക്കു കല്പിക്കാവുന്ന കക്ഷ്യാന്തരങ്ങൾ മറുവശം ക്രമപ്പെടുത്തി ചേർത്തിരിക്കുന്നു.
          ഉദാഹരണങ്ങൾ: (1) ചൈനീസ്,ബർമ്മീസ്,സയാമീസ് മുതലായ    ഭാഷകൾ.
       (2)ബെന്റു. (3)യുറൽഅൾട്ടയിക്ക്,തുറേനിയൻ.(4)  മലയോപൊളിനേഷൻ എന്നീ ഭാഷാകുടുംബങ്ങൾ.

(5) ബെസ്ക്യു മുതലായ പിറേനിയൻ ഭാഷകൾ.(6) അമേരിക്കൻ നാട്ടുഭാഷകൾ. (7) പഴയ സെമറ്റിക്കു ഭാഷകൾ.(8) ഇപ്പോഴത്തെ ഹീബ്രു.(9) സംസ്കൃതം,ഗ്രീക്ക്,ലാറ്റിൻ,ഗോത്തിക് ഭാഷകൾ. (10) ഇംഗ്ലീഷ്,ഫ്രഞ്ച്,പേർഷ്യൻ മുതലായവ

           സാജാത്യവിവേചനം

ഭാഷകളെ തോലനരീത്യാ പരിശോധിക്കാൻ അതീതഘട്ടത്തിൽ വിവരിച്ചപ്രകാരം അവയ്ക്കു തമ്മിലുള്ള വയോരൂപാന്തരങ്ങൾ വെളിപ്പെടുത്തുന്നതിനു പുറമെ പല ഭാഷകളിൽ അനവധി പദങ്ങൾക്കും പദാംശങ്ങളായ ധാതുപ്രകൃതികൾക്കും പരസ്പരസാദൃശ്യം കൂടിയുള്ളതായി കാണാം.മിക്കവാറും അതിസാധാരണങ്ങളായ സ്ഥാവരജംഗമങ്ങൾ ,ചേഷ്ടകൾ,ദായബന്ധങ്ങൾ,സംഖ്യകൾ,സർവ്വനാമങ്ങൾ എന്നിവയെ നിർദ്ദേശിക്കുന്ന വാക്കുകളോ അഥവാ തദംശങ്ങളോ ആയിരിക്കും അവ. ഭിന്നഭാഷകളിൽ ശബ്ദങ്ങൾക്ക് ഇപ്രകാരം മൂലതഃ സാജാത്യമുണ്ടെന്നു വരുന്നതിനാൽ ആ ഭാഷകൾ സംസാരിക്കുന്ന ജനസമുദായങ്ങളും ആദ്യ കാലത്ത് ഏകവർഗ്ഗമായിരുന്നുവെന്നു തെളിയുന്നു.ചരിത്രസിദ്ധാന്തങ്ങളും ഇതിന്നനുകൂലങ്ങളാണ്.ഇപ്പോൾ യൂറോപ്പിൽ പ്രചരിക്കുന്ന റോമൻസ് (Romance) ഭാഷകൾക്കെല്ലാം മേൽപ്രകാരം മിഥഃ സാമ്യം കാണുന്നുണ്ട്.അതിനാൽ അവ ലാറ്റിനിൽ നിന്ന് ഉണ്ടായവയും ആ ഭാഷകൾ സംസാരിക്കുന്ന ജനസമുദായങ്ങൾ പണ്ടത്തെ റോമൻവർഗ്ഗത്തിന്റെ ശാഖകളും ആണെന്നുള്ള മതം [ 49 ] താൾ:BhashaSasthram.pdf/49 [ 50 ]


  ചരിത്രജ്ഞന്മാർക്കും സമ്മതമാകുന്നു.അപ്രകാരംതന്നെ ഇൻഡ്യയിലെ  ദക്ഷിണാപഥഭാഷകളിൽ മിക്കതും ഒരു മൂലഭാഷയിൽനിന്ന് അവതരിച്ചവയും ആ ഭാഷക്കാരെല്ലാം ആദിയിൽ  ഏകവർഗ്ഗത്തിൽ ഉൾപ്പെട്ടിരുന്നവരും ആണെന്നു സങ്കല്പിക്കപ്പെട്ടിരിക്കുന്നു.

ഇങ്ങനെ ചരിത്രദശയുടെ ഒരു ഘട്ടത്തിൽ പല ഭാഷകളും ഭാഷകസമൂഹങ്ങളും ഏകവും മറ്റൊരു ഘട്ടത്തിൽ ഭിന്നങ്ങളും ആയി കാണപ്പെടുന്നത് ദുർല്ലഭമല്ല.തന്നിമിത്തം ജനസമുദായങ്ങൾക്കെന്നപോലെ ഭാഷകൾക്കും ചില വംശങ്ങളും കുടുംബങ്ങളും പൂർവപരശാഖകളുമായി വിഭാഗകല്പനങ്ങൾക്ക് അവകാശമുണ്ടെന്നു സിദ്ധമാണ്.

            ഒരു ഭാഷ അതിനോട് മൂലതഃ സംബന്ധമില്ലാത്ത മറ്റൊരുു ഭാഷയിൽനിന്നു ശബ്ദങ്ങൾ കടം വാങ്ങുകയും അവയെ സ്വീയോച്ചാരമര്യാദ അനുസരിച്ച് രൂപഭേദപ്പെടുത്തിയോ അല്ലാതെയോ സമൃദ്ധമായി ഉപയോഗിക്കയും ചെയ്തുവെന്നും ആയതിനാൽ സ്വന്തശബ്ദങ്ങൾ വളരെ ക്ഷയിച്ചുപോയെന്നും വരാം.തന്മൂലം ആ ഭാഷയുടെ വംശബന്ധം അസ്പഷ്ടമായി തീരുന്നതിനും ഇടയുണ്ട്.പഴയ പേർഷ്യൻഭാഷ ഇൻഡോ യൂറോപ്യൻ വംശജാതമാണെങ്കിലും അറബിക് ശബ്ദങ്ങൾ അത്യധികം കടംവാങ്ങി പെരുമാറിയതുനിമിത്തം സെമറ്റിക് ഗോത്രത്തിൽപ്പെട്ട ഭാഷകളുമായി സാദൃശ്യം പ്രാപിച്ചിരിക്കുന്നത് ഇതിനു ദൃഷ്ടാന്തമാണ്. മലയാളഭാഷതന്നെ സംസ്കൃതത്തിൽനിന്നും പ്രാകൃതത്തിൽനിന്നും മറ്റുമാണ് ഉണ്ടായതെന്നുള്ള ശങ്കകൾക്കു ചില പണ്ഡിതന്മാർ അധീനന്മാരായിത്തീർന്നതും ഈ വൈധർമ്മ്യം നിമിത്തമാകുന്നു. പദാംശങ്ങൾ അഥവാ ധാതുപ്രകൃതികൾ ഭാഷാബീജങ്ങളാകയാൽ സ്വീയമായ ആ അംശങ്ങൾ ത്യജിച്ച് പരകീയാംശങ്ങൾ സ്വീകരിച്ചിട്ടുള്ളപക്ഷം ആ ഭാഷ ഉത്തമർണ്ണഭാഷയുടെ വംശത്തിൽത്തന്നെ പരിഗണിക്കപ്പെ‍ടേണ്ടതാണെന്നു വാദിക്കാൻ വഴിയില്ലെന്നില്ല. എന്നാൽ ഭാഷയ്ക്കു മേൽപ്രകാരം മാറ്റം പറ്റിയാലും ഭാഷകവർഗ്ഗം പൂർവവംശത്തിൽനിന്നു മാറാതെ നിൽക്കുന്നു.ഈ സ്ഥിതിക്കു ശബ്ദസമൂഹം സ്വവംശസൂചനയ്ക്ക് അനർഹങ്ങളായി കാണപ്പെടുകയോ അഥവാ സ്വകീയങ്ങളും പരകീയങ്ങളുമായ പദങ്ങൾക്കു വാക്യത്തിൽ കലർച്ച ബാധി [ 51 ] 

ക്കയോ ചെയ്തിട്ടുള്ള ഭാഷകളുടെ വംശം നിർണ്ണയിക്കേണ്ട കാര്യത്തിൽ സംശയങ്ങൾക്ക് ഇടയുണ്ട്.ആകയാൽ അതിനുള്ള സമാധാനങ്ങളും ശബ്ദസാമ്യം പുരസ്കരിച്ച് ഭാഷാവംശ വിവേചനം ചെയ്യാനുള്ള പ്രമാദരഹിതമായ മാർഗ്ഗങ്ങളും താഴെ നിർദേശിക്കുന്നു.

       ഓരോ ജനസമുദായത്തിന്റെയും ശാസ്ത്രസാഹിത്യ സമുച്ചയങ്ങളിൽ പ്രയോഗിച്ചുകാണുന്ന ഭാഷകൾ അവർ സംസാരിക്കുന്ന ഭാഷകളുടെ യഥാർത്ഥപ്രതിബിംബങ്ങൾ ആയിരിക്കുകയില്ല അതുപോലെതന്നെ നിഖണ്ഡുക്കളിൽ സഞ്ചയിക്കപ്പെട്ടിട്ടുള്ള സർവ്വശബ്ദങ്ങൾക്കും സമപ്രാധാന്യവും തുല്യപ്രചാരവും സിദ്ധിച്ചിട്ടുളള ഭാഷകളും യഥാർത്ഥഭാഷകളല്ല.കൂടാതെ ഒരു പ്രത്യേകസ്ഥലത്തു പ്രത്യേകം ചില ജനപരമ്പരയിൽ മാത്രം ന‍ടപ്പുളള ഭാഷാഭേദങ്ങളും ഭാഷയല്ല. (1) എല്ലാകാലത്തും സാർവത്രികമായ പ്രചാരം അർഹിക്കുന്നവയായി വരൂ, പോക, ഇരിക്ക, നടക്ക, അപ്പൻ, അമ്മ, വെള്ളം, തീയ്, ഞാൻ, നീ, അവൻ, അതു്, ഒന്നു്, രണ്ട്, പത്ത്, നൂറ് ഇത്യർത്ഥകങ്ങളായും (2) സ്വാതന്ത്ര്യം, പ്രോത്സാഹനം, ഐശ്വര്യം, മര്യാദ,ആഡംബരം,ആഘോഷം,സ്വഭാവികം,സാമുദായികം ഇത്യാദി ഉൽക്കൃഷ്ടചിന്താദ്യോതകങ്ങളായും (3) തത്വം,സാഹിത്യം,വേദം,വൈദ്യംആദിയായി വ്യാഖ്യാനാർഹങ്ങളായും4)സംഹിത,ആകാംക്ഷ,ധ്വനി,വ്യംഗ്യം,രേഖ,കേന്ദ്രം,അക്ഷം,മേഖല,രാഗി,ഗ്രഹം മുതലായി ശാസ്ത്രസങ്കേതസൂചകങ്ങളായും അനവധി ശബ്ദങ്ങൾ ഒരു ഭാഷയിൽ 

ഉണ്ടായെന്നുവരാം.ഇവയിൽ ആദ്യവകുപ്പിൽ കാണുന്ന തരത്തിലുള്ള ശബ്ദങ്ങളാണ് സർവ്വോപരി എല്ലാ ഭാഷകളിലും സാമാന്യ വ്യവഹാരത്തിനു പര്യാപ്തങ്ങളായിരിക്കുന്നത്.അതിനാൽ അവ ഭാഷയുടെ ഉൽപത്തിബീജങ്ങൾ ആകകൊണ്ട് ഇതരവകുപ്പുകളിൽ നിർദ്ദേശിച്ച ജാതി പദങ്ങൾ എല്ലാംതന്നെ കടം വാങ്ങി ശേഖരിച്ചിട്ടുള്ളവ ആയിരുന്നാലും ശബ്ദസാമ്യം പരീക്ഷിക്കുന്നതിനും തദ്വരാ ഭാഷാനിർണ്ണയം ചെയ്യുന്നതിനും ലക്ഷ്യമാക്കേണ്ടത് പ്രഥമജാതി പദങ്ങളെ മാത്രമാണ്. വാക്യത്തിൽ പദങ്ങൾക്കുള്ള അർത്ഥവിശേഷങ്ങളും ആകാംക്ഷയും പ്രകാശിപ്പിക്കുന്നത് വ്യാകരണകാര്യങ്ങൾ കൊ [ 52 ] ണ്ടാണല്ലോ.ഇതിലും സഗോത്രഭാഷകൾക്കു തമ്മിൽ ബന്ധമുണ്ട്. പരകീയപദങ്ങൾ വാക്യങ്ങളിൽ സംക്രമിക്കുന്നതുകൊണ്ട് ഈ സാജാത്യം നശിക്കുന്നതല്ല.എന്നല്ല ആ വക ശബ്ദങ്ങൾ ധാരാളം കടം വാങ്ങി പ്രയോഗിക്കേണ്ട ആവശ്യം നേരിട്ടാലും ഒരു ജീവൽഭാഷയ്ക്കു പ്രക്രിയകളും അപ്രകാരം "ഇരവൽ”വാങ്ങേണ്ടിവരികയില്ല. പ്രത്യുത, വല്ല ബാഹ്യകാരണങ്ങളാലും ഒരു ഭാഷയിൽ അന്യവംശ്യഭാഷകളിൽ ഒന്നിന്റെ വ്യാകരണമര്യാദകൾ കൈകയറി നില്ക്കുന്നതായി കണ്ടെത്തുന്നപക്ഷം അത് ആ ഭാഷയുടെ അപ്രധാനാംശങ്ങൾക്കു മാത്രമേ ബാധകമായിരിക്കുകയുള്ളു. വിശിഷ്യ, ആ അംശങ്ങൾ സാമാന്യവ്യവഹാരത്തിൽ ശൂന്യവും ശാസ്ത്രസാഹിത്യങ്ങളിൽ മാത്രം ഗ്രന്ഥകാരന്മാരുടെ അനുകരണാസക്തിയും വളച്ചുകെട്ടുകളും കൊണ്ടു കൃത്രിമമായി ഏർപ്പെ‍ട്ടിട്ടുള്ളവയും ആയിരിക്കും.തന്നിമിത്തം മൗലികങ്ങളായ പദങ്ങളുടെയും പ്രക്രിയാവിധാനങ്ങളുടെയും സാജാത്യചർച്ചകൊണ്ട് ഏതു ഭാഷയ്ക്കും പ്രമാദരഹിതമായി ഗോത്രവിവേചനം ചെയ്യാൻ കഴിയുന്നതാണ്.

      ഇനി ശബ്ദസാദൃശ്യശോധനയിൽ തന്നെ പ്രത്യേകം മനസ്സിരുത്തേണ്ട ചില സംഗതികൾ കൂടി പ്രസ്താവിക്കേണ്ടതുണ്ട്.ഏകവംശത്തിൽ ഉൾപ്പെട്ട പല ഭാഷകളിലേ ശബ്ദങ്ങൾക്കു ദുർല്ലഭമായിട്ടെങ്കിലും രൂപം,ഉച്ചാരം,എന്നിവയിൽ സാജാത്യം കാണുമ്പോൾ ആ ശബ്ദങ്ങളുടെ മൂലം തിരയേണ്ടത് അവയിലല്ല.എല്ലാ ഭാഷകൾക്കും സ്വസ്വമായ ഉച്ചാരപരിണാമങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽപല പരിണതരൂപങ്ങളുടെയും സാദൃശ്യം അവയിൽ യദൃച്ഛയാ തിരോഭൂതമായിരിക്കാൻ ഇടയുണ്ട്.ആകയാൽ താദൃശാംശങ്ങൾ ഒരു മൂലഭാഷയിൽ നിന്നുണ്ടായതായി ഗണിക്കണം.പ്രത്യുത,ശബ്ദരൂപങ്ങൾ സഗോത്രഭാഷകളിൽ സമാനങ്ങളായി കണ്ടാൽ അതുകൊണ്ടവ കാലാന്തരത്തിൽ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടവയെന്നല്ലാതെ 

ഒരു മൂലഭാഷയിൽനിന്ന് ഒന്നുപോലെ പകർന്നു പ്രചരിച്ചവയാണെന്നുതെളിയുന്നില്ല.തന്മൂലം മൂലഭാഷാസ്ഥാപനാർത്ഥം അഥവാ വംശകല്പനാർത്ഥം സജാതീയഭാഷകളുടെ ധാതുപ്രകൃതികൾ തോലനം ചെയ്യുമ്പോൾ ആ അംശങ്ങൾക്കു തമ്മിലുള്ള അതിസാമ്യത്തെക്കാൾ അതതു ഭാഷ [ 53 ]

                                        60

കളുടെ സഹജസാധാരണങ്ങളായ ഉച്ചാരപരിണതികളിൽപെട്ടു വികൃതരൂപങ്ങളായതിനുശേഷവും അവയിൽ അല്പമാത്രമായിട്ടെങ്കിലും അവശേഷിച്ചുകാണുന്ന പരസ്പരസാദൃശ്യത്തെയാണ് ഗണ്യമായി കരുതേണ്ടതു്.ഇങ്ങനെ ചെയ്യുന്നതിനാൽ അർത്ഥഭേദത്തോടുകൂടിയ ഇതരഭാഷാപദങ്ങളുടെ രൂപസാമ്യം ആശ്രയിച്ച് ഒന്നു മറ്റൊന്നിൽനിന്നു് ഉണ്ടായെന്നുള്ള തെറ്റിദ്ധാരണയ്ക്കും പരിഹാരമുണ്ടാക്കാൻകഴിയും. കിഞ്ച,ധാതുപ്രകൃതികളുടെ ചരിത്രം, തത്തൽഭാഷകളുടെ ഉച്ചാരപരിണാമങ്ങൾ എന്നിവയെ പുരസ്ക്കരിച്ചായിരിക്കണം ഭിന്നഭാഷാപദങ്ങളുടെ സാജാത്യം നിർണയിക്കേണ്ടതെന്നുള്ളതാണ് മേൽ പ്രസ്താവിച്ചതിന്റെ സംക്ഷേപം.

        ഇപ്രകാരമൊക്കെ ആയാലും വംശവിവേചനം ചെയ്യാൻ സാധിക്കാത്തവയായി പല ഭാഷകളും കണ്ടുവെന്നുവരാം. അതിനു കാരണം നിർദ്ദിഷ്ടപ്രമാണങ്ങളുടെ അവ്യാപ്തിദോഷമല്ല; പ്രത്യുത ആ ഭാഷകളെക്കുറിച്ചുള്ള പരിജ്ഞാനക്കുറവാകുന്നു. പ്രധാന ഭാഷാവംശങ്ങൾ: [1] ബെന്റു [2] യൂറൽ അൾട്ടായിക്ക് [3] തുറേനിയൻ [4] മലയോപോളിനേഷൻ [5] സെമറ്റിക്ക് 

[6] (ആര്യ) ഇൻഡോ-യൂറോപ്യൻ എന്നിവയാണു്. ഇത് ഇപ്രകാരമല്ലാതെ മറ്റു ചില സംജ്ഞകളോടുകൂടിയും സമ്പ്രദായഭേദം അനുസരിച്ചും പലമട്ടിൽ വിഭജിച്ചിട്ടുള്ളവരുമുണ്ട്.അവർ നിർദ്ദിഷ്ടവംശങ്ങളിൽ ചിലത് അന്യവംശങ്ങളിൽ ചേർത്തു സംഗ്രഹിക്കുകയും ചില കുടുംബങ്ങൾ ഗോത്രങ്ങളായി പരിഗണിക്കുകയും ചെയ്തിരിക്കുന്നു.

      പ്രസ്തുത ഒാരോ വംശത്തിലും ഉൾപ്പെട്ട വിവിധഭാഷകൾ സംസാരിക്കുന്ന ജനസമുദായങ്ങൾ എല്ലാം തന്നെ ഭിന്നജാതീയരാണെന്നുവന്നാലും ആ ഭാഷകളെല്ലാം ഏകമൂലജാതങ്ങളാണെന്നു മേൽപ്രകാരമുള്ള പരിശോധനകളാൽ തെളിയുന്നതാണു്.ജനങ്ങളാവട്ടെ കാലാതിപാദംകൊണ്ടും ലൗകികങ്ങളായ നാനാവിധ പ്രേരണങ്ങളാലും ഒരു ഭാഷ ഉപേക്ഷിച്ച് മറ്റൊരു ഭാഷസംസാരിക്കുന്നവരായി തീർന്നുവെന്നു വരാം.
           ഇതഃപര്യന്തം ഭാഷാശാസ്ത്രസിദ്ധാന്തങ്ങൾ ഒന്നാകെ ഉപപാദിച്ചു. ഇനി അവയെ ഒന്നൊന്നായി വിവരിക്കുന്നു.
     
                              ഒന്നാംഭാഗം സമാപ്തം [ 54 ] [ 55 ]                                  ഒന്നാം അദ്ധ്യായം
                        പ്രാകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും 
                           അവയുടെ വിശേഷധർമ്മങ്ങളും
  ചൈനീസ്,ആസാമീസ്,ബർമ്മീസ്,സയാമീസ്,റ്റിബറ്റ്യൻ എന്നീ ഭാഷകൾ ഈ കക്ഷ്യയിൽ എത്തിയിരിക്കുന്നു.ശബ്ദഭേദം ഒഴിവാക്കി നോക്കുന്നപക്ഷം ചൈനീസിന്റെ താഴെ നിർദ്ദേശിച്ചിട്ടുള്ള സർവ്വധർമ്മങ്ങളും മേല്പറഞ്ഞ ഭാഷകൾക്കും പറ്റുന്നതാണ്.
         ആദ്യകാലത്തു ചൈനീസിൽ ഉദ്ദേശ്യം 40,000 പദങ്ങൾ ഉണ്ടായിരുന്നത് ഉച്ചാരസാദൃശ്യംമൂലം ചുരുങ്ങി ഒന്നുമറ്റൊന്നിൽ ലയിച്ചും തദ്വാരാ അവശിഷ്ടപദങ്ങൾക്കു മേൽക്കുമേൽ അർത്ഥബാഹുല്യം ഏർപ്പെടും ഒടുവിൽ 500 ശബ്ദങ്ങൾ മാത്രമായി കലാശിച്ചു.ഉച്ചാരവൈചിത്ര്യങ്ങൾക്കു ചീനരുടെ ഇടയിൽ പണ്ടുണ്ടായിരുന്ന അനന്യസാധാരണമായ പ്രാബല്യമാണ് ഇതിനു കാരണം.ഉദാത്താദിപോലെ എട്ടുവിധം ആധ്മാന[ancient]വിശേഷം ആ ഭാഷയിൽ അദ്യാപി സ്ഥിരപ്പെട്ടുകാണുന്നു.
         ചൈനീസിൽ ശബ്ദങ്ങൾ ഏകാക്ഷരമാത്രങ്ങളും വാക്യത്തിൽ ആകാംഷാസിദ്ധിക്കു ഘടകപദങ്ങളുടെ സ്ഥാനം പ്രമാണഭൂതവും വ്യാകരണകാര്യങ്ങൾ സർവ്വത്ര ശിഥിലവും ആകുന്നു.ഇംഗ്ലീഷിൽ എന്നതുപോലെ വിഭക്ത്യർത്ഥം പ്രകാശിപ്പിക്കുന്നതിന് ഈ ഭാഷയിലും 'ഗതി'കൾ ഉണ്ടെങ്കിലും അവ തനിയേ നിൽക്കുന്നപക്ഷം നിരർത്ഥകങ്ങളാകാതെ ഇതിൽ ക്രിയാവാചികളായിരിക്കുമെന്നുള്ളതു വിശേഷമാണ്.
        ഇംഗ്ലീഷ്,ഫ്രഞ്ച് മുതലായ ഭാഷകളുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെ കടന്നാണു് ചൈനീസ് ഈ നില പ്രാപിച്ചതു്. ബി.സി 6-ാം ശതാബ്ദം തുടങ്ങി ഈ ഭാഷ മേൽപ്രകാരം പരിണാമബാധിതമായി തീർന്നുവെന്നു് സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഏകദേശം അതേക്കാൾ9 നൂറ്റാണ്ടു മുമ്പുതന്നെ [ 56 ] ഇതിൽ സാഹിത്യരചന ആരംഭിച്ചിട്ടുണ്ട്. ഈദൃശഭാഷകൾ

ഇനി വളർച്ച പ്രാപിക്കാതെ മനുഷ്യവർഗ്ഗം ആദ്യകാലത്തുപയോ ഗിച്ച മൂലഭാഷയുടെ സ്ഥിതിയിലേക്കുതന്നെ പിന്തിരിയുന്നു. ഇംഗ്ലീഷ് മുതലായ ഭാഷകൾ ആകട്ടെ ചൈനീസിന്റെ ഇദാനിന്തനാവസ്ഥയിലേക്കും നിർഗ്ഗമിക്കുന്നു.

    പ്രാകൃതകക്ഷ്യയ്ക്കു മാക്സ്മുളളർ പറയുന്ന പ്രത്യേകധർമ്മം

വേറൊരുവിധമാണ്. അത് ഈ ദശയിൽ എത്തിയിട്ടുള്ള ഭാഷകളിൽ ധാതുപ്രകൃതികളും പദങ്ങളും സമാനരൂപങ്ങളോടുകൂടിയവയും ശബ്ദത്തിന്റെ സ്വതന്ത്രാർത്ഥം നിയമാരിക്തവും ആയിരിക്കുമെന്നുള്ളതാണ്. [ 57 ]

രണ്ടാം അദ്ധ്യായം സംശ്ലിഷ്ടകക്ഷ്യാർഹങ്ങളായ ഭാഷകളും

അവയുടെ വിശേഷധർമ്മങ്ങളും


ബെൻറു, യൂറൽഅൾട്ടായിക്ക്. തുറേനിയൻ, മലയോപോളിനേഷൻ

എന്നീ ഭാഷാവംശങ്ങളും മറ്റുചില അപ്രശസ്ത ഭാഷകളും ഒന്നുപോലെ ഈ കക്ഷ്യയിൽ എത്തിയിട്ടുള്ളവ ആണെങ്കിലും സ്വസ്വങ്ങളായ ചില പ്രക്രിയാസമ്പ്രദായങ്ങൾ നിമിത്തം ഓരോ ശാഖയും പരസ്പരം വ്യത്യസ്തമായിത്തീർന്നിരിക്കയാലാകുന്നു പൂർവ്വനിർദ്ദിഷ്ടമായ പട്ടികയിൽ ഈ കക്ഷ്യയ്കു നാലഞ്ച് അവാന്തരവിഭാഗങ്ങൾകൂടി കല്പിക്കാൻ സംഗതിയായത്.

പ്രത്യയാദികം:

    ദക്ഷിണാഫ്രിക്കയിലുള്ള 150-ൽപരം ഭാഷകൾ അടങ്ങിയ ബെൻറുവംശം ഈ വിഭാഗത്തിൽ ചേരുന്നതാണ്. ഈ ഭാഷകളിൽ ഉപസർഗ്ഗങ്ങൾ അതിപ്രധാനങ്ങളാകുന്നു.പ്രത്യയങ്ങളിൽത്തന്നെയും ഭൂരിപക്ഷം ഇവയിൽ ശബ്ദത്തിനു മുൻപു ചേരുന്നു.തുറേനിയൻഭാഷകളിൽ പ്രകൃതിക്കു പരമായി വചനവും അതഃപരം വിഭക്തിയും നിബന്ധിക്കുന്ന മുറ അതിലംഘിച്ച് ബെൻറുവിൽ വിഭക്തി,വചനം,പ്രകൃതി എന്നീ ക്രമ പ്രകാരമാണ് അവ സംയോജിക്കുക. ഏകവചനത്തിന് ഈ ഭാഷകളിൽ പ്രത്യേകം പ്രത്യയമുണ്ട്.സംസ്കൃതത്തിലും ലാറ്റിനിലും വാക്യസ്ഥിതങ്ങളായ ഘടകപദങ്ങൾക്കു നാമപദത്തിന്റെ ലിംഗവചനപ്രത്യയങ്ങൾ അനേകത്ര `വിശേഷ്യനിഘ്ന’ന്യായേന ആരോപിക്കാറുള്ളതുപോലെ ഏതദ്വംശ്യ ഭാഷകളിൽ ആഖ്യാതാംശം സർവ്വപദങ്ങളിലും വികല്പ്പംകൂടാതെ ചേർത്ത് ആവർത്തിക്കപ്പെടുന്നു. [ 58 ] 

പ്രത്യയാന്ത്യകം:

        യൂറൽഅൾട്ടായിക്ക്, തുറേനിയൻ എന്നീ ഗോത്രങ്ങൾ ഈ എനത്തിൽ ഉൾപ്പെടുന്നു. ഇവയിൽ

ആദ്യവംശജാതങ്ങളായ ഭാഷകളിൽ പരിണാമരഹിതങ്ങളായ ധാതുപ്രകൃതിയോടു പ്രത്യയങ്ങൾ സമ്മേളിക്കയും പൂർവ്വാംശത്തിലുള്ള സ്വരങ്ങളും യഥാക്രമം ആ രൂപം പ്രാപിക്കയും ചെയ്യുന്നു.കൂടാതെ നാമപദങ്ങളിൽ ഷഷ്ട്യന്തസർവ്വനാമങ്ങൾ പ്രത്യയത്വേന സംഘടിക്കുന്നതും സാധാരണമാണ്.ഈ വംശത്തിന്റെ പിരിവുകളായ മഗയർ,ഫിനിക്ക് എന്നീ കുടുംബങ്ങളിൽ വിശിഷ്ടസാഹിത്യസമുച്ചയങ്ങളും ഉണ്ടായിട്ടുണ്ട്.

     തുറേനിയൻ ഗോത്രഭാഷകൾക്കുള്ള വിശേഷങ്ങൾ താഴെ പ്രസ്താവിക്കുന്നവയാണ്.അവയിൽ പ്രകൃതി

പ്രത്യയങ്ങൾ അന്യഭാഷാവസ്ഥകളെ അതിശയിച്ച് നിഷ്പ്രയാസം മിഥഃഗ്രഥിക്കയും വേർതിരിക്കയും ചെയ്യാം. പദങ്ങളുടെ ആകൃതി പല ഖണ്ഡങ്ങൾ സംയോജിച്ചുണ്ടായതുപോലെ തോന്നും. പ്രക്രിയാദികാര്യങ്ങളാൽ ധാതുപ്രകൃതികളുടെ രൂപത്തിനു മാറ്റം വരുന്നതല്ല. ഏകധാതുവിൽനിന്നു സ്വരവിപര്യാസനയംകൊണ്ട് നവനവങ്ങളായി അനേകം കൃദാചികൾ സൃഷ്ടിക്കാൻ കഴിയും.ധാതുപസ്ഥിതമായ സ്വരത്തിന്റെ ഹ്രസ്വ ദീർഘഭേദം പ്രമാണിച്ച് പ്രത്യയസ്ഥമായ സ്വരത്തിനും ആ മാറ്റം ഉണ്ടാകുന്നതാണ്. എല്ലാ ജാതിപ്രത്യയങ്ങളും ധാതുപ്രകൃതികൾക്കു പിൻപു ചേരുന്നു. സർവ്വനാമാംശങ്ങൾ കൃദ്രൂപത്തോടു ചേർത്ത് അവയുടെ പരിനിഷ്ഠയും,ഗതികൾ നാമത്തിൽ നിബന്ധിച്ചു വിഭക്ത്യർത്ഥസ്ഫുരണവും സാധിക്കാവുന്നതും അല്ലാത്തതുമായി രണ്ടു സമ്പ്രദായം നടപ്പുണ്ട്.ഏത് പ്രത്യയം ശബ്ദത്തിൽനിന്നു വേർപ്പെടുത്തിയാലും അത് വിഭക്താവസ്ഥയിലും കേവലം നിരർത്ഥകമായി തീരുന്നില്ല.വചനം,വിഭക്തി എന്നിവയെ നിർദ്ദേശിക്കാൻ പ്രത്യയങ്ങൾ വെവ്വേറെ ഉണ്ട്.എന്നാൽ അന്യവംശങ്ങളെ അതിശയിച്ച് ഈ ഗോത്രത്തിനുള്ള കൂടുതൽ പഴക്കംകൊണ്ടും ഏതദ്വംശ്യ ഭാഷകൾക്ക് ഉപര്യുപരി ഉണ്ടായിട്ടുള്ള ജന്മാന്തരങ്ങൾ [ 59 ] കൊണ്ടും ചിലടത്തെല്ലാം പ്രസ്തുത വിശേഷങ്ങൾക്കു വികല്പം കാണുമെന്നുള്ളതും ഓർക്കേണ്ടതാകുന്നു.

പ്രത്യയാദ്യന്ത്യകം:

        ഈ വിഭാഗത്തിൽ ചേരുന്നതായി പരിഗണിക്കപ്പെട്ട മലയോപോളിനേഷൻവംശം മൂന്നു ശാഖകളായി പിരിയുകയും ഓരോന്നിലും പല ഭാഷകൾ ഉദ്ഭവിക്കുകയും ചെയ്തിട്ടുണ്ട്.ശബ്ദം,ഉച്ചാരം എന്നിവയെ സംബന്ധിച്ചിടത്തോളം ഈ മൂന്നു ശാഖയും അന്യോന്യഭിന്നനാണെന്നു മാത്രമല്ല ഭിന്ന കക്ഷ്യകളിൽ എത്തിയിട്ടുള്ളവയുമാണ്. ഈ സ്ഥിതിക്ക് ഇവ ഒന്നാകെ സംശ്ലിഷ്ടകക്ഷ്യയിൽ പരിഗണിക്കപ്പെടേണ്ടതല്ലെങ്കിലും പുർവ്വികമായ വംശബന്ധം പുരസ്കരിച്ചു ഇങ്ങനെ ചെയ്തതാകുന്നു.
         പ്രസ്തുത മൂന്നു ശാഖയിലും ശബ്ദങ്ങൾ ഏകാക്ഷരമാത്രങ്ങളും നാമം, കൃതി,ഭേദകം എന്നീ ഉപാധികളിൽ രൂപഭേദംകൂടാതെ പ്രയോഗിക്കത്തക്കവയുമാണ്.മാത്രമല്ല,ശബ്ദങ്ങൾക്ക്'അഭ്യാസം’(ദിഗുണീകരണം) ചെയ്യുന്നതും സർവ്വസാധരണമാകുന്നു.

സാർവ്വനാമികം:

        മലയാപെനിൻസുലായ്ക്ക് അടുത്തുകിടക്കുന്ന ദ്വീപങ്ങൾ,ആസ്ത്രേലിയ ,ജപ്പാൻ ,കൊറിയ ,കൊക്കേഷ്യ എന്നീ ഭൂഭാഗങ്ങളിൽ പ്രചരിക്കുന്നവയും ബെസക്യൂഭാഷകളും ഇത്തരത്തിൽ ചേരുന്നു. ഇവയ്ക്കും പരസ്പര ഭിന്നങ്ങളായ ചില വൈലക്ഷണങ്ങൾ ഇല്ലെന്നില്ല.
        ആദ്യം പറഞ്ഞ ദ്വീപദേശങ്ങളിലെ ഭാഷകളിൽ വിഭക്തികൾക്കു പകരം ഗതികളും ക്രിയകൾക്കു പുരുഷപ്രത്യയങ്ങളും ശബ്ദാൽപൂർവ്വം പ്രയോഗിക്കുന്നു. ജപ്പാനീസിൽ 'അഭ്യാസ’വും ബഹ്വൈകവചനങ്ങൾ ഒന്നിച്ചുകൂട്ടി പ്രയോഗിക്കുന്ന നടപ്പും ഉണ്ട്. ബെസക്യൂശാഖയിൽ കാണുന്നതുപോലെ ധാതുപ്രകൃതികളോട് അനേകം പ്രത്യയങ്ങൾ മെടഞ്ഞുചേർത്തു പദം നിർമിക്കുകയും ക്രിയയിൽ ആഖ്യയും കർമ്മങ്ങളും സംഗ്രഹിച്ചു ചേർക്കുകയും ചെയ്യുന്നു.എന്നാൽ ഈ എല്ലാ ഭാഷ [ 60 ] കളിലും സർവ്വനാമാംശങ്ങൾ ധാതുപ്രകൃതികൾക്ക് ഏറെക്കുറെ സംസ്കാരകരണങ്ങളായിത്തീരുന്നുണ്ടു്. അതുകൊണ്ടുമാത്രമാണു് ഈ ഭാഷകളെ ഏകശേഖരമാക്കി ഈ വകുപ്പിൽ സംക്ഷപിച്ചതു്. 

സംയുക്താകാംക്ഷികം

  അമേരിക്കയിൽ 400-ൽ പരം ഭാഷകൾ ഈ തരത്തിൽ ഉണ്ടെന്നു ടക്കർ പറയുന്നു. അവ ഉദ്ദേശം മുപ്പതുകുടുംബങ്ങളിൽ സംഗ്രഹിക്കപ്പെടാം. നാം വാക്യത്തിൽ ആകാംക്ഷാനുസാരം പദങ്ങൾ ക്രമപ്പെടുത്തി നിരത്തുന്നതിനു പകരം ഈ ഭാഷകളിൽ ധാതുക്കൾ പല അംശങ്ങൾ ചേർന്നു നീണ്ടു വാക്യമായിത്തീരുന്നു. കർത്താ, കർമ്മം, കരണം മുതലായ പരിനിഷ്ഠകളും ഏകീഭവിച്ച ക്രിയാരൂപം മേൽക്കുമേൽ ദീർഘിക്കുന്നതുകൊണടാണ് ഈ സമ്പ്രദായം സാധിക്കുന്നത്. ഇത് ഇപ്രകാരമാണെങ്കിലും പ്രകൃതഭാഷകളിൽ ആശയങ്ങൾ വിവേചിക്കുന്നതു സുകരമാകുന്നു. 
  സംശ്ലിഷ്ടകക്ഷ്യയുടെ സ്വഭാവത്തെക്കുറിച്ചു മാക്സ്മുള്ളർ ഉപന്യസിക്കുന്നതു് രണ്ടു ശബ്ദമൂലകങ്ങൾ തമ്മിൽ ചേർന്നു പദം ഉണ്ടാകുമ്പോൾ ഒന്നിന്റെ സ്വതന്ത്രാർത്ഥം ഈ ദശയിൽ കേവലം ശുന്യമായിപ്പോകുന്നു എന്നാണ്. [ 61 ] മൂന്നാം അദ്ധ്യായം

വൈകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും

  അതിപ്രശസ്തങ്ങളും അത്യന്തം വിപുലങ്ങളും ആയ സെമറ്റിക്ക്, ഇൻഡോയൂറോപ്യൻ(ആര്യ) വംശങ്ങൾ രണ്ടും ഈ കക്ഷ്യയിൽ എത്തിയിട്ടുള്ളവയാണ്. നിർദ്ദിഷ്ട കക്ഷ്യാർഹങ്ങളായ ഭാഷകൾക്കു ശബ്ദങ്ങളിൽ ആഭ്യന്തരപരിണാമം ദൃഢമായി ബാധിക്കുന്നത്, അതു ശിഥിലമായിട്ടുള്ളത് എന്നിങ്ങനെ രണ്ടു പൊതുവിഭാഗങ്ങളായിട്ടാണല്ലൊ പട്ടികയിൽ ചേർത്തിരിക്കുന്നത്. അതിനുകാരണം സാധാരണങ്ങളായ വ്യാകരണകാര്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രസ്തുത വംശദ്വയജാതങ്ങളായ എല്ലാഭാഷകളും ഏതാണ്ടു സമാനങ്ങളാണെങ്കിലും സെമറ്റിക്കുഭാഷകളിൽ ധാതുപ്രകൃതികൾക്ക് ആന്തരികമായമാറ്റം അധികം സംഭവിക്കുന്നതും പ്രത്യുത ഇൻഡോയുറോപ്യൻ(ആര്യ) ഭാഷകളിൽ ആയതു നാമമാത്രമായി കാണപ്പെടുന്നതുമാകുന്നു.
  ഈ രണ്ടു വംശങ്ങളിലുംപ്രകൃതിപ്രത്യങ്ങൾ ഉരുക്കി യോജിപ്പിച്ചതുപോലെ, അവിഭാജ്യമായി സമ്മേളിക്കാവുന്നവയും നേരേമറിച്ച് അവ വേർപെട്ടു നിൽക്കുന്നവയുമായി രണ്ടുതരം ഭാഷകളുണ്ട്. തന്നിമിത്തം മേൽപ്പറഞ്ഞ വിഭാഗത്തിനുവീണ്ടും ഉപഗ്രഥിതമെന്നും അപഗ്രഥിതമെന്നും ഈരണ്ട് അവാന്തരവിവേചനങ്ങൾകുടി ആവശ്യമായി തീർന്നതാണ് പട്ടികയിൽ ആ ഭാഗം കുറേക്കുടി വിസ്തൃതമായതിനുഹേതു.
  ചിലപണ്ഡിതന്മാർ സെമറ്റിക്കുവംശത്തെ ഏകമായും മറ്റുചിലർ സെമറ്റിക്ക്, ഹെമറ്റിക്ക് എന്നു രണ്ടു ഭിന്ന ഗോത്രങ്ങളായും വിവേചിച്ചിരിക്കുന്നു. ബൈബിൾഗ്രന്ഥത്തിന്റെ പൂർവ്വഭാഗത്ത് നോഹയുടെ പുത്രന്മാരായി മുന്നുപേരെ നിർദ്ദേശിച്ചിട്ടുള്ളതിൽ രണ്ടുപേരുടെ നാമം 'സെം’ ‘ഹെം’ എന്നിവയാണ്. ഈ സംജ്ഞകളിൽനിന്നാണ് പ്രസ്തുത വംശനാമങ്ങൾ ഉണ്ടായിട്ടുള്ളത്. ഏഷ്യയുടെ തെക്കുപടിഞ്ഞ്റുഭാഗങ്ങളെ അധിവസിച്ച എബ്രായർ, അസീരിയർ, [ 62 ] സീരിയർ, അറബികൾ,എന്നിവർ സെമറ്റിക്കുവംശജന്മാരും ആഫ്രിക്കയുടെ വടക്കുകിഴക്കു ഭാഗങ്ങളിൽ വ്യാപിച്ച ഈജിപ്റ്റുകാർ, എത്യോപ്യർ, ഫിനിഷ്യർ മുതലായ വർഗ്ഗക്കാർ ഹെമിറ്റിക്കുഗോത്രത്തിൽ ഉൾപ്പെട്ടവരുമാകുന്നു. 

സെമറ്റിക്കുവംശം

  ഈ വംശത്തിൽപ്പെട്ടവയായി പലഭാഷകൾ ഉണ്ടെങ്കിലും അവയിൽ പ്രാധാന്യം അർഹിക്കുന്നവ അർമ്മായിക്ക്, സിറിയക്ക്,അസീരിയൻ, ഹീബ്രു, അറബിക്ക് എന്നിവയാണ്. ഇവയിൽ ഹീബ്രുവിന്റെ പരിണതരൂപം മാത്രം അപഗ്രഥിതാവസ്ഥയിലും മറ്റെല്ലാം ഉപഗ്രഥിതവകുപ്പിലും ഉൾപ്പെട്ടിരിക്കുന്നു. 

അർമ്മായിക്ക് ഭാഷ:

  മെസപ്പെട്ടേമിയായ്ക്കു വടക്കുള്ള സെമറ്റിക്ക് ജാതിക്കാരുടെ മൂലഭാഷ ഇതായിരുന്നു. ബി.സി. 8ആം ശതാബ്ദം വരെ ഇത് സിരിയ, കാൽഡിയ, മെസപ്പെട്ടേമിയ എന്നീ പ്രദേശങ്ങളിൽ വാണിജ്യഭാഷയായി പ്രചരിച്ചു. അനന്തരം കാൽഡിയൻ ഭാഷ നവീഭവിച്ചു തുടങ്ങി. അതു ബാബിലോൺ വിനാശം നിമിത്തം നാടുവിട്ടുപോയ യഹൂദവർഗ്ഗം ഹീബ്രുവിനു പകരം സ്വഭാഷയായി ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനു ബൈബിൾഭാഷ എന്നും പേരുണ്ട്. ഉദ്ദേശം എ.ഡി. പത്താം നൂറ്റാണ്ടുവരെ ഈ ഭാഷ അഭിവൃദ്ധിസമേതം നിലനിന്നു. അതിനുകാരണം സ്വരാജ്യഭ്രഷ്ടരായ യഹൂദകുലം കൗതുകത്തോടുകൂടി ഇതിൽ സാഹിത്യവിത്തം ആർജ്ജിച്ചതാണ്. 

സിറിയക്ക് ഭാഷ

ഏകദേശം പ്രസ്തുത കാലത്തുതന്നെ സിരിയൻ ദേശഭാഷ ഉച്ചാരവിശേഷത്താൽ കാൻഡിയൻഭാഷയിൽനിന്നു ഭേദിച്ച് ഉയർച്ച പ്രാപിച്ചുവന്നു. ക്രിസ്ത്വബ്ദാരംഭം തുടങ്ങി പത്തു ശദാബ്ദങ്ങൾ ഈ ഭാഷയ്ക്കും ഉൽഗതി ഘട്ടമായിരുന്നു. അതിനിടയ്ക്കു ക്രൈസ്തവമതസംബന്ധിതങ്ങളായി വേദശാസ്ത്രകാവ്യാദി സാഹിത്യസമ്പത്തും ഇതിൽ ധാരാളമുണ്ടായി. ഏതന്മുലം കാലക്രമേണ കാൽ‍ഡിയൻ ഭാഷയക്ക് യഹൂദാർമ്മായിക്ക് [ 63 ] എന്നും സിറിയക്കിന് ക്രിസ്ത്യൻ അർമ്മായിക്ക് എന്നും ഓരോ വിശേഷസംജ്ഞകൂടി സിദ്ധിച്ചു;എങ്കിലും ക്രി. അ. പത്താം നൂറ്റാണ്ടിനു ശേഷം അറബിഭാഷയ്ക്കുണ്ടായ അഭൂതപൂർവ്വമായ വളർച്ചമൂലം ഈ രണ്ടു ഭാഷകളും ഒടുവിൽ മാതൃഭാഷകളായിത്തീർന്നു.

അസീരിയൻ ഭാഷ :

  ഇൻഡോയൂറോപ്യൻ വംശത്തിൽ സംസ്കൃതത്തിനുള്ള സ്ഥാനമാണ് സെമാറ്റിക്കുഗോത്രത്തിൽ ഇതിനുള്ളത്. 

ഹീബ്രു ഭാഷ :

  ഇത് ബാബിലോൺവിനാശത്തിനു മുൻപുള്ള വൈദികഭാഷയായിരുന്നു. ബൈബിൾഗ്രന്ഥത്തിന്റെ പൂർവ്വഭാഗത്തിൽ പ്രധാനാംശങ്ങൾ ആദ്യമായി എഴുതപ്പെട്ടത് ഈ ഭാഷയിലാണ്. എന്നാൽ അതിന്റെ അന്ത്യഘട്ടങ്ങളിൽ കാണുന്ന ഭാഷയാകട്ടെ കാൽഡയിക്ക് ഹീബ്രു ആകുന്നു. ഈ വ്യത്യാസം നിർദ്ദുഷ്ടഭാഷയ്ക്കുണ്ടായ അനന്തരപരിണാമത്തിനു ലക്ഷ്യമാണ്. ബി. സി. ആറാം നൂറ്റാണ്ടിൽ അർമ്മായിക്കിനു ലഭിച്ച അഭിവൃദ്ധിയും ബാബിലോൺവിനാശവും മൂലം ഇതു സാഹിത്യഭാഷ മാത്രമായി കലാശിച്ചു. എങ്കിലും യഹൂദപുരോഹിതന്മാർ പിന്നീടും വേദകർമ്മാദികൾക്കും വിദ്യാഭ്യാസത്തിനും ഈ ഭാഷതന്നെ ഉപയോഗപ്പെടുത്തിവന്നതിനാൽ ഉദ്ദേശം ക്രി.അ. 12 ആം ശതകംവരെ ഇതുകേവലം പ്രചാരലുപ്തമാകാതെ സൂക്ഷിക്കപ്പെട്ടു.

അറബിക്കുഭാഷ :

  ഇതും അഭിവൃദ്ധിപഥത്തിൽവെച്ചു പ്രാചീനമെന്നും നവീനമെന്നും രണ്ടായി പിരികയും ആദ്യത്തേതു സാഹിത്യഭാഷയും രണ്ടാമത്തേതു് ഇപ്പോൾ ആഫ്രിക്കയിലുള്ള ചിലപ്രാദേശികഭാഷകളുടെ മൂലവും ആയി പരിണമിക്കുകയും ചെയ്തിരിക്കുന്നു.
  ഇനി ഈ വംശത്തിൽത്തന്നെ അവശേഷിച്ചിട്ടുള്ള മറ്റുഭാഷകളുടെ ചരിത്രം പ്രധാനതരമല്ല. അതിനാൽ ഈ പ്രത്യേകവിവരണം ഇവിടെ വിട്ടുകൊണ്ട് ഏതദ്വംശ്യഭാഷകളുടെ പരസ്പരബന്ധം,സ്ഥാനം, വർദ്ധന എന്നിവ വിശദമാക്കുമാറ് ഒരു പട്ടികമാത്രം താഴെ ചേർത്തിരിക്കുന്നു: [ 64 ]                                   പ്രാചീനസെമറ്റിക്ക്
                       വടക്കൻ സെമറ്റിക്ക്           തെക്കൻ സെമറ്റിക്ക്
            അർമ്മായിക്ക് അസീര്യൻ    കനാൻ ഭാഷ    *പ്രാചീന അറബിക്ക്  ജോകുറ്റനിഡ്  
          അർമ്മായിക്ക്   *അസീരിയൻ
                           *ഹീബ്രു  മൊയാബിക്
                                      സമറിയൻ       *ഹെമറ്റിക്ക്  അബിസീന്യൻ
                                         *ഫിനിഷ്യൻ
                                                    എഖിലി
 • ബൈബിൾകാൽഡി *സിറിയക്ക് മെൻഡീം *നവീനാറബിക്ക്
   അഥവാ         അഥവാ                  {ബെർബറി,ഈജിപ്റ്റ്,സീര്യ,

യഹൂദാർമ്മായിക്ക് ക്രിസ്റ്റ്യൻ അർമ്മായിക്ക് അറബിയ ഈ ദേശഭാഷകൾ}

                                              *ഗിബ്സ്  റ്റൈഗ്രി അംഹറിക്ക് ഹറ്റി [ 65 ] 
                            73

മുകളിൽ കാണുന്ന * ഈ അടയാളങ്ങൾ മൃതഭാഷകളെ നിർദ്ദേശിക്കുന്നു. സെമറ്റിക്ക് ശബ്ദങ്ങൾ എല്ലാം തന്നെ വ്യ‍‍ഞ്ജനത്രയത്തോടു കൂടിയവയാണ്. അവയുടെ ഇടയ്ക്ക് യഥാക്രമം സ്വരങ്ങൾക്കു പരിവർത്തനം ചെയ്ത് ഭിന്നാർത്ഥസമന്വിതങ്ങളായ നുതനപദങ്ങൾ ധാരാളം അവതരിപ്പിക്കയുംവാക്യത്തിൽ ആകാംക്ഷ പ്രകാശിപ്പിക്കയും ചെയ്യുന്നു. ഇതിനാലാണ് സെമറ്റിക്ക് ശബ്ദങ്ങൾ ദൃഢമായ ആഭ്യന്തരപരിണാമത്തോടുകൂടിയവയാണെന്നു മുൻപു പ്രസ്താവിച്ചത്. ധാതുക്കളിൽ പുരുഷപ്രത്യയങ്ങൾക്കു പകരം സർവ്വനാമങ്ങൾ ഉപയോഗിക്കുന്നു.അവയുടെ സ്ഥാനം സന്ദർഭാനുസാരം ധാതുവിനു മുൻപും പിൻപും മാറിമറിഞ്ഞു വരും. ഷഷ്ഠ്യന്തരൂപത്തിൽ ഏതെങ്കിലും സർവ്വനാമം നാമത്തോടും ദ്വിതീയാരുപത്തിൽ അതു ക്രിയയോടും പ്രത്യയത്വേന നിബന്ധിച്ചാണു വാക്യം രചിക്കുക പതിവ്. സംസ്കൃതാദിഭാഷകളിൽ ഷഷ്ഠിതൽപുരുഷന്റെ ഉത്തരപദമായി നില്ക്കുന്ന ശബ്ദം സെമറ്റിക്ക് ഭാഷകളിലായാൽ പൂർവ്വപദമായേ ഇരിക്കൂ. പഴയ ആര്യഭാഷകളിലുള്ളതു ചില പ്രാചീനസെമറ്റിക്ക് ഭാഷകളിലും വചനത്രയം നടപ്പുണ്ട്. വിഭക്തികൾക്കു പകരം ഈ വംശത്തിലുള്ള എല്ലാ ഭാഷകളിലും ഇംഗ്ലീഷിലെ മട്ടനുസരിച്ച് ഗതികളാണ് അധികം പ്രയോഗിക്കുന്നത്. നവീനഹീബ്രുവിൽ ഇതു വിശേഷിച്ചും പ്രബലമായിരിക്കുന്നു.ഈ അവസ്ഥ നിർദ്ദിഷ്ട ഗോത്രം അപഗ്രഥിത(Analytic)പദത്തിൽ പ്രവേശിക്കാൻ തുടങ്ങിയതിന്റെ പ്രാരംഭലക്ഷ്യമത്രെ.

                          ഹെമറ്റിക്ക് വംശം

ഈ ഗോത്രം ബെർബർ,ഈജിപ്ഷ്യൻ,എത്യോപ്യൻ എന്നു മുന്നു മുഖ്യകുടുംബങ്ങളായി പിരിഞ്ഞിരിക്കുന്നു. ദ്വിതീയകുടുംബത്തിൽ പുരാതന ഈജിപ്റ്റുഭാഷ,കോപ്റ്റിക്ക് എന്നീ രണ്ടെണ്ണം ഗണ്യമാണ്.ഇവയിൽ ആദ്യത്തേതു സെമറ്റിക്കിലെ സ്വരപരിവർത്തനസമ്പ്രദായം തീരെ ഇല്ലാത്തതും ഏകാക്ഷരമാത്രമായ ധാതുപ്രകൃതികളോടും വചനത്രയത്തോടും കൂടിയതുമാകുന്നു.ഇതിലാണ് പ്രാചീനലേഖനവിദ്യ ഈ [ 66 ] 74

വർഗ്ഗക്കാർ ആദ്യമായി ആരംഭിച്ചത്.കോപ്റ്റിക്കിൽ ഗ്രീക്കു പദങ്ങളുടെ വ്യാപ്തിയും ക്രൈസ്തവമതസാഹിത്യവും വളരെ ഉണ്ടായിട്ടുണ്ട്.ഭാഷകളുടെ സാരൂപ്യവിവേചനംചെയ്ത ഘട്ടത്തിൽ ഈ വംശത്തെക്കൂടി സെമറ്റിക്ക് ഗോത്രത്തിൽ നിഗീരണംചെയ്തുകൊണ്ടാണ് ആ വിവരണം അവസാനിപ്പിച്ചിട്ടുള്ളത്. ലഘുതരമായ ചില വ്യത്യാസങ്ങൾ ഉള്ളത് അഗണ്യമാക്കി നോക്കിയാൽ പ്രസ്തുത സങ്കൽപ്പം സാധുവാണെന്നു കാണാം. ആകയാൽ ശാസ്ത്രപടുക്കൾ ഈ ഭാഷകളേയും വൈകൃതകക്ഷ്യയിൽത്തന്നെ പരിഗണിച്ചിരിക്കുന്നു.

                  ഇൻഡോയൂറോപ്യൻവംശം

മനുഷ്യജാതിയുടെ മൂലസ്ഥാനമെന്നു ഭൂരിപക്ഷം ചരിത്രജ്ഞന്മാർ സമ്മതിച്ചിട്ടുള്ള താർത്തരഭൂമിയുടെ പരിസരപ്രദേശങ്ങളിൽനിന്ന് ഓരോകാലത്തു നാനാദിക്കുകളിലേക്കുണ്ടായ ജനപ്രവാഹങ്ങളിൽ ഒടുവിലത്തെ സംഘമാണ് ഈ വംശക്കാർ.ഇവരിൽ ഒരു ശാഖ പേർഷ്യ,അർമ്മീനിയ എന്നീ ദേശങ്ങളിലൂടെ കടന്ന് ഇൻഡ്യയിൽ ആര്യാവർത്തത്തിലും വേറൊരു ശാഖ ഇറാനിൽക്കുടി ഇപ്പോഴത്തെ ബുക്കാറാവഴി യൂറോപ്പിൽ വടക്കുപടിഞ്ഞാറു ഭാഗങ്ങളിലും വ്യാപിച്ചു.കാലക്രമേണ അവർ പ്രസ്തുത ഭൂവിഭാഗങ്ങളിലെല്ലാം പെരുകിപ്പരന്ന് വിവിധ വർഗ്ഗങ്ങളായി. തന്നിമിത്തം ഇപ്പോൾ ആ ജനതതിയുടെ സന്താനപരമ്പരകൾ സംസാരിക്കുന്ന 300-ൽപരം ഭാഷകൾ ഈ വംശത്തിൽ ഉൾപ്പെട്ടവ ആയിട്ടുണ്ട്.ഈ ഭാഷകളെല്ലാം ആര്യൻ, അർമീനിയൻ,ഹെല്ലനിക്ക്,ഇല്ലീറിയൻ,ഇറ്റാലിക്ക്,കെൽറ്റിക്ക്,ട്യൂട്ടോണിക്ക്,സ്ലാവോണിക്ക് എന്നീ എട്ടു കുടുംബങ്ങളിൽ അന്തർഭവിച്ചവയത്രേ.

1.ആര്യകുടുംബം: ഇത് ആര്യാവർത്തത്തിലും അതിനു വടക്കുപടിഞ്ഞാറുള്ള ഭൂഭാഗങ്ങളിലും പ്രചരിച്ചുകാണുന്ന ഏതദ്വംശ്യഭാഷകളെല്ലാം ചേർന്ന ആദ്യകുടുംബമാകുന്നു.ആകയാൽ ഈ വകുപ്പ് [ 67 ]

                                    75

വീണ്ടും ഇൻഡ്യൻശാഖ എന്നും ഇറാനിയൻ ശാഖ എന്നും രണ്ടായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഇൻഡ്യൻശാഖ: ഋഗ്വേദാദിഗ്രന്ഥങ്ങളിൽ കാണുന്ന വൈദികഭാഷയാണ് ഇക്കൂട്ടത്തിൽ ഏറ്റം പുരാതനമായിട്ടുള്ളത്.ഇൻഡോയൂറോപ്യൻവംശത്തിൽ മറ്റു പുരാതനഭാഷകൾക്കു തമ്മിൽ ഇല്ലാത്തവണ്ണം പേർഷ്യയുടെ കിഴക്കുഭാഗത്തോടു് അടുത്തു് കുടിപാർത്തിരുന്ന സൗരാഷ്ട്ര(പാഴ്‍സി)ന്മാരുടെ സംസാരഭാഷയും അവരുടെ വേദഗ്രന്ഥത്തിൽ ഉപയോഗിച്ചുകാണുന്നതുമായ പഴയ ബാക്ടീട്രിയൻ(അവസ്റ്റ്യൻ)ഭാഷയ്ക്കും ഇന്ത്യയിലെ വൈദികഭാഷയ്ക്കും തമ്മിൽ ശബ്ദത്തിലും വ്യാകരണകാര്യങ്ങളിലും വലുതായ സാദൃശ്യമുണ്ട്.കൂടാതെ ഈ രണ്ടു ദേശവാസികളുടെയും വേദഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചുകാണുന്ന ഗാഥകളും മന്ത്രങ്ങളും ഏറെക്കുറെ സമാനങ്ങളുമാണ്.അവരുടെ മതവിശ്വാസം പരിഷ്കാരസ്ഥിതി എന്നിവയും അധികം ഭിന്നങ്ങളായിരുന്നില്ല.ഏതന്മൂലം മൂലസ്ഥാനംവിട്ടു പുറപ്പെട്ട സൗരാഷ്ട്രന്മാരുടെയും ഭാരതഖണ്ഡത്തിലെ വേദപ്രണേതാക്കളുടേയും പൂർവന്മാർ കുറേക്കാലം ഏകവർഗ്ഗമായി ഒരേദിക്കിൽ നിവസിച്ചിരുന്നുവെന്നു സിദ്ധമാണ്.പിന്നീട് അവിടംവിട്ട് ഇന്ത്യയിലേക്ക് നീങ്ങിത്തുടങ്ങിയ ശാഖക്കാരുടെ ഇടയിൽ ഉണ്ടായ സംസാരഭാഷയുടെ സ്വരൂപമാണ് നാം ഋഗ്വേദാദികൃതികളിൽ ദർശിക്കുന്നത്.ബി.സി.പതിനഞ്ചാം ശതാബ്ദത്തിനു മുൻപുതന്നെ ഇതിൽ സാഹിത്യം ഉല്പന്നമായി കാണുന്നതിനാൽ ഇൻ‍ഡോയൂറോപ്യൻ വംശജാതന്മാരുടെ ആദിമഭാഷാസ്വഭാവം ഒട്ടൊക്കെ എങ്കിലും മനസ്സിലാക്കുന്നതിന് ഈ ഭാഷയിലുള്ളതുപോലെ അത്ര പ്രാചീനമായ ലക്ഷ്യങ്ങൾ മറ്റൊന്നിലും ഇല്ലെന്നു നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അതിപുരാതനമായ ശബ്ദസമുച്ചയം,വിവിധക്രിയാരൂപങ്ങൾ,അനന്യസുലഭമായ ഉച്ചാരവിശേഷം എന്നിവയാൽ ഈ ഭാഷ പ്രത്യേകം ഗണ്യവുമാണ്.തന്നിമിത്തം ഭാഷാശാസ്ത്രവിശാരദന്മാർ ഏതദ്വംശ്യഭാഷകളിൽ ഇതിനു ജ്യേഷ്ഠസോദരീസ്ഥാനം സങ്കല്പിച്ചിരിക്കുന്നു.

  ലൗകികസംസ്കൃതഭാഷയുടെ ആരംഭം,വൈയാകരണരത്ന [ 68 ] 76


മായ പണിനിയിടെ ജീവിദശയെന്ന് ഊഹിക്കപ്പെട്ടിരിക്കുന്ന ബി.സി. അഞ്ചാംശതാബ്ദത്തിൽ അഥവാ അതോടു അടുത്ത കാലത്താണ്.ഇതു സാഹിത്യപോഷണാർത്ഥം അനുസ്യൂതമായി പ്രയത്നിച്ചുപോന്ന ഇൻഡ്യയിലെ പൗരാമികകവികളും പണ്ഡിതന്മാരും വൈദികഭാഷാവിധാനങ്ങളെ പ്രായേണ അതിലംഘിച്ചുകൊണ്ടിരുന്നതിനാൽ ഉണ്ടായ വിദ്വൽഭാഷയാണെന്നും ഭാരതഭൂവിൽ ഈ ഭാഷ ഒരുകാലാത്തും സാർവ്വ ജനീനമായ സംസാരഭാഷ ആയിരുന്നില്ലെന്നും ആകുന്നു ചരിത്രജ്ഞന്മാരിൽ പലരുടെയും സിദ്ധാന്തം.വൈദികഭാഷയിൽ കാണുന്ന ഗദ്യരീതിയും രഘുതരമായ വാക്യശയ്യകളും ബഹുലങ്ങളുായ ആഖ്യാതരൂപങ്ങും നശിച്ച് സംസ്കൃതം പദ്യസാഹിത്യബഹുലവും ദീർഘസമാസമയവും ആയിത്തീർന്നിരിക്കുന്നത് മേൽപ്പറഞ്ഞതിനു ദൃഷ്ടാന്തമത്രെ .കൂടാതെ ഈ മതം സ്ഥീകരിക്കുന്നതിനുള്ള പ്രബലതരമായ മറ്റൊരു ലക്ഷ്യം ഈ വംശത്തിലേ കനിഷ്ഠസോദരിമാരായ ഗ്രീക്ക്,ലാറ്റിൻ,ഗോത്തിക്ക് എന്നീ ഭാഷകളുടെ ചരിത്രം അജ്ഞാതമായിരുന്ന കാലത്തുപോലും സംസ്കൃതഭാഷാസ്ഥിതി വിദിതമായിരിക്കുകയും അതിനും കനിഷ്ഠഭാഷകൾക്കും തമ്മിൽ ശബ്ദപരമായ സാദൃശ്യവും ബഹുലമായി കാണപ്പെടുകയും ചെയ്തിട്ടും സംസ്കൃതത്തിൽ പദങ്ങളെ രൂപവൽക്കരിക്കുന്നതിനുള്ള 'തദ്ധിതാ'ദി പ്രത്യയങ്ങളുടെ എണ്ണവും തരവും പ്രസ്തുതഭാഷകളുടേതിൽ നിന്നു ഭേദിച്ചുനിൽക്കുന്നു എന്നുള്ളതാണ്. കാളിദാസാദിമഹാകവികളുടെ നാടകങ്ങളിലും മറ്റും അവശേഷിച്ചു കാണുന്ന പഴയ പ്രാകൃതഭാഷകളുടെ ഉദ്ഭവം ബി.സി.മൂന്നാംശതാബ്ദത്തിനു മുൻപാണെന്ന് അശോകശാസനങ്ങളിൽനിന്നു വ്യക്തമാക്കിയിട്ടുണ്ട്.ഇവയ്ക്കും മൂലം വൈദികഭാഷതന്നെ.പ്രചാരസീമകളെ ആസ്പദമാക്കി ഈ ഭാഷകൾക്കു കിഴക്കൻ,പടിഞ്ഞാറൻ ,വടക്കുപടിഞ്ഞാറൻ എന്നു മൂന്നു പൊതുവിഭാഗം കല്പിക്കപ്പെട്ടിരിക്കുന്നു.എല്ലാ വിഭാഗത്തിലുംകൂടി പല പ്രാകൃതഭാഷകൾ കാണുന്നതിൽ 'പാലി'യാണ് അധികം പ്രാധാന്യം അർഹിച്ചിട്ടുള്ളത്.അതിനു കാരണം ഹിന്ദുക്കൾ സംസൃതമെന്നപോലെ ബൗദ്ധന്മാർ ഈ ഭാഷ ബഹുധാ സമാദരിച്ചുപോന്നതാകുന്നു. [ 69 ] 77

ഉത്തരേൻഡ്യയിൽ ഇപ്പോഴുള്ള മിക്ക ദേശഭാഷകളും മേൽപ്പറഞ്ഞ പ്രാകൃതങ്ങൾ വീണ്ടും പ്രാകൃതീഭവിച്ചുണ്ടായവയത്രെ.ഈ പിരിവ് എ.ഡി. 10-ാംശതാബ്ദംമുതൽ ആരംഭിച്ചു എന്നാണ് നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്.കാലാതിപാതംകൊണ്ടു പഴയ പ്രാകൃതശബ്ദങ്ങൾക്കും തദുച്ചാരസമ്പ്രദായങ്ങൾക്കും നൈസർഗ്ഗികമായി മാറ്റം നേരിട്ടതും ദ്രാവിഡസംസർഗ്ഗം ഉപര്യുപരി വർദ്ധിച്ചതും ഒടുവിൽ അറബികൾക്ക്, പേർഷ്യൻ, മങ്കോളിയൻ ആദിയായ വിദേശീയഭാഷകളിൽനിന്ന് കലർച്ച സംഭവിച്ചതുമാണ് ഈ പരിണാമത്തിനുണ്ടായ കാരണങ്ങൾ. ഇറാനിയൻശാഖ; ഇറാൻ എന്നത് ഇപ്പോഴത്തെ പേർഷ്യയ്ക്കും പരിസരപ്രദേശങ്ങൾക്കുംകൂടി പണ്ടുണ്ടായിരുന്ന സംജ്ഞയാണ്. അതിനാൽ തദ്ദേശീയങ്ങളായ ആർയ്യഭാഷകളുടെ കൂട്ടത്തിന് ഇറാനിയൻശാഖ എന്നു പേർ സിദ്ധിച്ചു. ഈ താവഴിയിൽപ്പെട്ട പ്രധാനഭാഷകൾ അവസ്റ്റ്യൻ, പ്രാചീന പേർഷ്യൻ , പല്ഹവി, പാഴ്സി ഇദാനീന്ദപേർഷ്യൻ എന്നിവയാകുന്നു. ഏകകേന്ദ്രത്തിൽനിന്ന് ആർയ്യകുലത്തിൽ ഒരു ശാഖ ഇൻ‍‍‍ഡ്യയെ അഭിമുഖീകരിച്ച് തള്ളി പ്രവഹിച്ചശേഷം അവശിഷ്ഠസംഘത്തിൽ ഒരംശം മറ്റൊരു ദശയിൽ അവിടം വിട്ടു പുറപ്പെട്ട് പഴയ ബാക്ട്രിയൻപ്രദേശങ്ങളിൽ കൂടി കയറി. അവരേയാണ് സൗരാഷ്ട്രന്മാർ എന്നു പറയുന്നത്.ഈ വർഗ്ഗം നൂതനനിവാസഭൂവിൽ പ്രവേശിച്ചശേഷം ഉണ്ടായ അവരുടെ വേദഗാഥാശേഖരത്തിനു 'അവസ്റ്റ'എന്നു സംജ്ഞ കല്പിച്ചു. അവസ്റ്റയിൽ പ്രതിബിംബിച്ചുകാണുന്നതുകൊണ്ടു അവരുടെ അന്നത്തെ ഭാഷയ്ക്കു് 'അവസ്റ്റ്യൻ'എന്നും ബാക്ട്രയയിൽ പ്രചരിച്ചതുമനിമിത്തം പുരാതനബാക് ട്രിയൻഭാഷ എന്നും രണ്ടു പേരുകൾ ഉണ്ടായി. കാലാന്തരത്തിൽ അവസ്റ്റയ്ക്ക് 'സെൻഡ്' എന്ന നാമധേയത്തോട് ഒരു വ്യാഖ്യാനവും ഉദദ്ഭവിച്ചു. അതിൽ കാണുന്ന ഭാഷ അവസ്റ്റയിലേതിൽനിന്നു വ്യത്യസ്തമാണെങ്കുിലും പ്രദേശികത്വം പുരസ്കരിച്ചു ചിലർ ഈ രണ്ടു ഭാഷകളേയും ബാക്ട്രിയൻ എന്ന ഏക സംജ്ഞകൊണ്ട് ഒന്നാക്കി നിർദ്ദേശിച്ചിരിക്കുന്നു . പേർഷ്യയുടെ പശ്ചിമസീമകളിൽ പേർഷ്യൻഭാഷ [ 70 ] 78

പ്രചരിച്ചുകൊണ്ടിരുന്ന കാലത്ത് കിഴക്കു ബാക് ട്രയയിൽ സൗരാഷ്ട്രന്മാർ സംസാരിച്ചു വന്നത് അവസ്റ്റ്യൻഭാഷയാണ്. പിന്നീട് ബി.സി ആറാം ശതാബ്ദത്തിൽ പ്രസ്തുത രണ്ടു ദേശനിവാസികളും സമ്മേളിച്ചുണ്ടായ 'മിഡിയൻ'വർഗ്ഗം ഉപയോഗിച്ചുവന്നതും ഈ ഭാഷതന്നെയാണെന്നാകുന്നു ചിലപണ്ഢിതന്മാരുടെ ഊഹം. അതീതമായ ഈ ചരിത്രാംശങ്ങളിനിന്ന് അവസ്റ്റ്യൻഭാഷ ഇൻഡ്യയിലെ വൈദികസംസ്കൃതത്തോളം തന്നെ പഴക്കമുള്ളതല്ലെന്നു സങ്കല്പിക്കാൻ വഴിയുള്ളതുകൊണ്ടാണ് ശാസ്ത്രജ്‍ഞന്മാർ പ്രാചീനസംസ്‍കൃതം പ്രഥമഗണനീയനായിക്കരുതുന്നത് . പുരാതനപേർഷ്യൻഭാഷ അവസ്റ്റയുടേതിൽനിന്നും ഭിന്നമാകുന്നു. സെമറ്റിക്ക് ഭാഷകളോട് അതിനുണ്ടായ സംസർഗ്ഗമാണ് ഈ വ്യത്യയത്തിനു കാരണം . ആകയാൽ ഇറാനിലെ ദേശഭാഷയുടെ സാക്ഷാത്തായ മൂലം ഇതോ അഥവാ അവസ്റ്റ്യൻഭാഷയോ ആയിരുന്നുവെന്നു വരുന്നതല്ല. ബി.സി. മൂന്നാം ശതാബ്ദത്തിനു മുൻപുതുടങ്ങി പത്തുനുറ്റാണ്ടുവരെ 'പാർത്തിയ'യിൽ പ്രചരിച്ചിരുന്ന ഭാഷയാണ് മദ്ധ്യകാലപേർഷ്യൻ അഥവാ പല്ഹവി. സെമറ്റിക്ക് ഭാഷകളുമായുണ്ടായ അതിസമ്പർക്കംനിമിത്തം ഇതിലെ ശബ്ദരൂപങ്ങളും വ്യാകരണവിധാനങ്ങളും പ്രായേണ അത്യധികം ഭേദപ്പെടാനിടയായി.തന്മൂലം ഇറാനിയൻശാഖയിൽ സംഭവിച്ചിട്ടുള്ള പ്രക്രിയാപരിണാമങ്ങൾക്ക് ഈ ഭാഷയുടെ സ്ഥിതി മുഖ്യോദാഹരണമാകുന്നു. പല്ഹവി വീണ്ടും പരിഷ്കൃതി പ്രാപിച്ചുണ്ടായതും ഇപ്പോഴത്തെ പേർഷ്യൻഭാഷയുടെ മൂലമായിത്തീർന്നിരിക്കുന്നതുമാണ് പാഴ്സിക്ക്. പാഴ്സിക്കിൽ കാണുന്ന സെമറ്റിക്ക് ശബ്ദാംശങ്ങൾ കുറഞ്ഞും അനവധി അറബിക്ക് പദങ്ങൾ സവിശേഷം ചേർന്നും പൂർവ്വരൂപത്തിൽനിന്നു ക്രമേണ വ്യത്യാസപ്പെട്ട് ഇദാനീന്തന പേർഷ്യൻഭാഷ ഉണ്ടായി. ഇതിൽ വിഭക്തികളും ക്രിയാപദങ്ങളും ചുരുക്കമായിരിക്കുന്നു. മേൽവിവരിച്ച രണ്ടു ശാഖകളിലും ഉൾപ്പട്ട ഭാഷകളുടെ ഒരു താവഴിപ്പട്ടികകൂടി താഴെ ചേർത്തിരിക്കുന്നു. [ 71 ] 79 ലൗകികസംസ്കൃതം

                                                 ആസാമി,ബംഗാളി,ഉര്യാ
                                         
                                                 ഹിൻ‍ഡി,ഹിന്ദുസ്ഥാനി
            ഇൻഡ്യൻ      
                                                 മറാത്തി,ഗുജഗാത്തി,പഞ്ചാബി
          ശാഖ- വൈദിക 
               ഭാഷ 
                         പഴയ പ്രാകൃതഭാഷകൾ         കാശമീരി,നേപാലി                          
    
   ആർയ്യകുടുംബം                                     ഗിപ്സി                                                                               
                         പഴയ ബാക്ട്രിയൻ              പുഷ്ടു  
                                                  
                             പല്ഹവി 
                             പാഴ്‍സിക്ക് 
        ഇറാനിയൻ ശാഖ                             നവീനപേർഷ്യൻ 
                                                
                                                ഒസ്സോറ‍റിയൻ
                                                 കുർഡി
                                                   ബലൂചി
                           പഴയ പേർഷ്യൻ
                                                  പുതിയ അർമീനിയൻ [ 72 ] 80


ഇനി ഈ വംശത്തിൽപ്പെട്ട ഓരോ കുടുംബത്തിന്റെയും ചരിത്രം തുലോം വിപുലവും അതതു കുടുംബത്തിൽ അവതരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണം ക്രമാധികവും ആകയാൽ അവയെ സംബന്ധിച്ച് ലഘുവായ ഓരോ വിവരണം മാത്രം താഴെ ചേർക്കുന്നതിനെ നിവൃത്തിയുള്ളൂ.

2. അർമ്മേനിയൻ കുടുംബം: ഇത് ഇൻഡോയൂറോപ്യൻവംശത്തിലെ ഒരു സ്വതന്ത്ര ശാഖയാണ്.അനവധി ഇറാനിയൻപദങ്ങൾ ഈ കുടുംബത്തിൽ ഋണസിദ്ധങ്ങളായി ചേർന്നിട്ടുണ്ടെങ്കിലും രൂപം, ഉച്ചാരം എന്നിവ പൂർവ്വഭാഷയുടേതിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കുടുംബം സാഹിത്യമാത്രമെന്നും ദേശീയമെന്നും രണ്ടായി പിരിഞ്ഞതിൽ രണ്ടാമത്തെ വകുപ്പ് വീണ്ടും നാല് അവാന്തരവിഭാഗങ്ങളായി വേർപെട്ടു വർദ്ധിച്ചിരിക്കുന്നു.

3. ഹെല്ലനിക്ക് കുടുംബം: ഗ്രീഷ്യൻഭാഷാസമൂഹമെല്ലാം ചേർന്നുള്ള ഈ കുടുംബം നാലു തുല്യതാവഴികളായി പിരിയുകയും ഓരോന്നിലും അനേകം ഉപഭാഷകൾ ഉത്ഭവിക്കയും ചെയ്തിട്ടുണ്ട്. ഉച്ചാരത്തിൽ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അല്പമാത്രം വ്യത്യാസങ്ങളോടുകൂടിയ ഈ കുടുംബഭാഷകൾ പ്രാചീനചരിത്രദശയിൽ ഗ്രീസിൽ മാത്രമല്ല ഹെല്ലാസ്,സിസിലി,ക്രീറ്റ് മുതലായ ദ്വീപങ്ങളിലും മദ്ധ്യേഷ്യയുടെ പശ്ചിമഭാഗങ്ങൾ കരിങ്കടൽത്തീരങ്ങൾ എന്നീ പ്രദേശങ്ങളിലും വ്യാപിച്ചു. ഈ കുടുംബത്തിൽ കാണുന്ന ഏറ്റവും പുരാതനമായ രേഖ ബി.സി.9-ാം ശതാബ്ദത്തിലുണ്ടായ ഹോമറിന്റെ കവിതയാണ്. അത് എഴുതപ്പെട്ടത് ആറ്റിക്ക് ഭാഷയിലായിരുന്നു. കാലാതിപാതംകൊണ്ടും ദേശപ്പകർച്ചകൾകൊണ്ടും പല പരിണാമങ്ങൾ ബാധിച്ച് നവീനാവസ്ഥ പ്രാപിച്ചശേഷവും ഗ്രേക്കർ വിദ്യാഭ്യാസത്തിനും സാഹിത്യരചനയ്ക്കും ആ ഭാഷതന്നെയാണ് ഉപയോഗപ്പെടുത്തിയത്. തന്നിമിത്തം പുരാതനവും നൂതനവുമായ ആറ്റിക്ക് ഭാഷാരൂപങ്ങൾ ഉച്ചാരം, ആധ്മാന(Accent)വൃത്തി,പ്രക്രിയാകാര്യങ്ങൾ എന്നിവ [ 73 ] 81

യിൽ അന്യോന്യഭിന്നങ്ങളാണെങ്കിലും രണ്ടിലെയും സാഹിതീപ്രസ്ഥാനം പരസ്പരാനുയോജ്യവും അതു യൂറോപ്പിലെ പൂർവ്വതമമായ സാഹിത്യസമുച്ചയവും ആയിത്തീർന്നിരിക്കുന്നു.

4. ഇല്ലിരിയൻകുടുംബം: ഇതു പ്രഥമതഃ തെക്കനെന്നും വടക്കനെന്നും രണ്ടു ശാഖകളായി വിരിയുകയും രണ്ടിലും ഒട്ടുവളരെ ഭാഷകൾ ജനിക്കുകയും ചെയ്തിട്ടുണ്ട്. മോണ്ട്നീഗ്രോ,സേർവ്യാ,ബൻഗേറിയ എന്നീ പ്രദേശങ്ങളിലെ ആധുനികഭാഷകൾ ഈ കുടുംബസന്തതികളത്രെ.

5. ഇറ്റാലിക്ക് കുടുംബം: ഈ കുടുംബത്തിലെ മുഖ്യഭാഷ ലാറ്റിൻ ആകുന്നു. അതിന്റെ പരിണതിയിൽ മൂന്നു പ്രത്യേകഘട്ടങ്ങളാണുള്ളത്. പുരാതനലാറ്റിൻഭാഷാരൂപം ബി.സി.4-ാം ശതാബ്ഗദം മുതൽ ദുഷിച്ചുതുടങ്ങി. അനന്തരമുണ്ടായ ഭാഷയാണ് സാഹിത്യസമൃദ്ധമെന്നു പ്രസിദ്ധമായ ലാറ്റിൻ. അതു വീണ്ടും പരിണാമം പ്രാപിച്ച് "നെയോലാറ്റിൻ" എന്നു പറയപ്പെടുന്ന ജനഭാഷ ഉണ്ടായി. പിന്നീട് അതിൽനിന്ന് ഇറ്റാലിക്ക്, സ്പാനിഷ്, പൊർത്തുഗീസ്, ഫ്രഞ്ച് മുതലായ "റോമൻസ് " ഭാഷകൾ ഉത്ഭവിച്ചു. റോമൻസാമ്രാജ്യത്തിന് അധീനമായിരുന്ന പ്രസ്തുത ദേശങ്ങളിലെല്ലാം വിജിഗീഷുക്കൾ സ്വഭാഷ പ്രചരിപ്പിക്കാൻ ചെയ്ത യത്നങ്ങളാണ് ഇതിനു കാരണമായത്.

6. കെൽറ്റിക്ക് കുടുംബം: സ്കോട്ട് ലാൻഡ്,ഐർലാൻഡിലെ പശ്ചിമഭാഗങ്ങൾ, വെൽസ്, ആദിയായ പ്രദേശങ്ങളിലാണ് ഏതൽ ക്കുടുംബജാതമായ ജനതതിയും ഭാഷകളും പ്രചരിച്ചിട്ടുള്ളത്.

7. ട്യൂട്ടോണിക്ക് കുടുംബം: യൂറോപ്പിൽ പ്രവേശിച്ചവരായി നിർദ്ദിഷ്ടകുലസന്താനങ്ങൾ ഒന്നാകെ ഒരു കേന്ദ്രസ്ഥാനത്തു നിവസിച്ചശേഷം വിഭിന്നദശകങ്ങളിൽ ആറേഴു വിഭാഗങ്ങളായി പിരിഞ്ഞ് ആ ഭൂഖ [ 74 ] 82.

ണ്ഡം ഒട്ടുക്കു പരന്നകൂട്ടത്തിൽ തെക്കുപടിഞ്ഞാറു പ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറു പ്രദേശങ്ങളിൽ വ്യാപിച്ച ശാഖയാൻണ് ട്യൂട്ടൺവർഗ്ഗം. ഇവരുടെ പൂർവ്വചരിത്രം വിശദമല്ലെങ്കിലും പ്രഥമതഃ ഈ ജനസംഘം പൗരസ്ത്യരെന്നും പാശ്ചിമാത്യരെന്നും രണ്ടു ശേഖരങ്ങളായിത്തീർന്നു. അതിൽ കാർപ്പേതിയൻപർവ്വതത്തിനു തെക്കുകിഴക്കു ഭാഗങ്ങളിലും ഡന്മാർക്കു മുതലായ ദേശങ്ങളിലും വേർപ്പെട്ടു വസിച്ചിരുന്ന കിഴക്കരുടെ മൂലഭാഷ ക്രമേണ ഗോത്തിക്ക്,നോഴ്സ് എന്നു പരാണമിച്ചു. ഇവയിൽ ഗോത്തിക്ക് ഭാഷയാണ് ഇപ്പോഴുള്ള അനവധി ട്യൂട്ടോണിക്ക് ഭാഷകളിൽവവെച്ച് അധികം പഴക്കമുള്ളതായി അറിയപ്പെട്ടിരിക്കുന്നത്. ക്രി.അ.16-ാം ശതാബ്ദത്തിനുശേഷം പടിഞ്ഞാറൻ ഭാഷാശാഖയ്ക്കു ലഭിച്ച അതിവ്യാപ്തിമൂലം ഈ ഭാഷ നാമാവശിഷ്ടമായിത്തീർന്നു. എങ്കിലും അതിനു പതിമ്മൂന്നു നൂറ്റാണ്ടുകൾ മുൻപ് ഉൾഫിലസ് എന്ന ദേഹം ഇതിൽ തർജ്ജിമചെയ്തിട്ടുള്ള ബൈബിൾഗ്രന്ഥത്തിൽനിന്ന് ഈ ഭാഷാസ്വഭാവം അദ്യാപി ഗ്രാഹ്യമാണ്. നോഴ്സ് ഭാഷയാകട്ടെ ഇപ്പോഴത്തെ സ്കാണ്ടിനേവിയൻദേശഭാഷകളുടെയും മറ്റും മൂലമാകുന്നു. ട്യൂട്ടൺവർഗ്ഗത്തിലേ പാശ്ചാത്യശാഖയ്ക്കും പ്രായേണ നാലു പിരിവുകൾ ഉണ്ടായി. അതിലൊന്നു പഴയ സാക്സണിക്കിൽനിന്നുണ്ടായ ഉപഭാഷകൾ സംസാരിച്ചുവന്ന സാക്സൺ, ആംഗ്ൾ, ജുട്ട് എന്നീ അവാന്തരസമുദായങ്ങൾ അടങ്ങിയ കൂട്ടം ആയിരുന്നു. അവർ ക്രി.അ. അഞ്ചാംശതാബ്ദത്തിന്റെ മദ്ധ്യഘട്ടം തുടങ്ങി ദീർഘകാലം ബ്രിട്ടൺദ്വീപങ്ങളെ ആക്രമിച്ച് അവിടെ കുടികയറി. തന്നിമിത്തം വെസ്സെക്സ്, മെർഷ്യൻ, നോർത്തം ബ്രിൻ എന്നു മൂന്നു തദ്ദേശീയ ഭാഷകൾ ഉദ്ഭവിച്ചു. അവയിൽ ആംഗ്ലോസാക്സൺ എന്നത് ആദ്യ ഭാഷയുടെ പ്രസിദ്ധസംജ്ഞയും രണ്ടാമത്തേത് ഇംഗ്ലീഷിന്റെയും മൂന്നാമത്തേത് സ്കൊച്ചുഭാഷയുടേയും ജനയിത്രികളും ആകുന്നു. ബ്രിട്ടനിലെ പൂർവ്വനിവാസികൾ-കെൽറ്റുവർഗ്ഗക്കാർ ആയിരുന്നുവെങ്കിലും അവർ പ്രസ്തുത വിദേശീയവിജിഗീഷുക്കളുടെ ഭാഷാസമ്പർക്കം സ്വീകരിച്ചതുകൊണ്ട് ഇംഗ്ലീഷിൽ പ്രാരംഭദശ തുടങ്ങി കെൽറ്റിക്ക് ശബ്ദങ്ങൾ ദു‍ർല്ലഭമായിത്തീരുന്നു. പിന്നീടു ക്രിസ്തീയമതത്തിന്റെ പ്രചാരംനിമിത്തം അന [ 75 ] 83.

വധി ലാറ്റിൻപദങ്ങളും 9-ാംശതാബ്ദാൽപരം ഡെയിൻകാർക്കു സിദ്ധിച്ച പ്രാബല്യംമൂലം ഒട്ടധികം ഡാനീഷ് ഭാഷാശബ്ദങ്ങളും അതിൽ സമ്മേളിക്കാൻ ഇടയായി. ഒടുവിൽ വില്യം ദി കൊൺക്വാർ എന്നു പ്രഖ്യാതനായ പരാക്രമിയുടെ വൈഭവത്താൽ ഫ്രഞ്ചുഭാഷ ബ്രിട്ടണിൽ ഉൽകൃഷ്ടസമുദായ വ്യവഹാരങ്ങൾക്കും ലഘുസാഹിത്യരചനയ്ക്കും രാജകീയ കാര്യങ്ങൾക്കും അർഹമാക്കി കല്പിക്കപ്പെട്ടു. അതുവഴി നാട്ടുഭാഷയിൽ അനേകം പരന്ത്രീസുപദങ്ങളുംകടന്നുകൂടി. ഇങ്ങനെ അന്നന്നു വിവിധഭാഷകളുമായുണ്ടായ സമ്പർക്കംകൊണ്ട് നൂതനശബ്ദങ്ങൾ ലഭിച്ചും പഴയ വ്യാകരണവിധാനാംശങ്ങളിൽ ചിലതെല്ലാം ഭേദിച്ചും ഉപര്യുപരി നവീനാവസ്ഥയിൽ എത്തിവളർന്നതായ ഇംഗ്ലീഷും വൻകരയിലുള്ള ജെർമ്മനിക്ക്,ഫ്ളെമിഷ്,ഡച്ച് ആദിയായ മറ്റു പല ഭാഷകളും മേൽ പറഞ്ഞ പാശ്ചാത്യമാത്യശാഖയിലെ ഇദാനീന്തനദേശഭാഷകളായി ശേഷിച്ചിരിക്കുന്നു.

8. സ്ലാവോണിക്ക് കുടുംബം : ഭാഷകളുടെ സംഖ്യാധിക്യംകൊണ്ട് ഈ ശാഖ ഇതിനുപരി പ്രസ്താവിച്ച മറ്റെല്ലാ കുടുംബങ്ങളെയും അതിശയിച്ച് പരിപുഷ്ടമാണ്. ഇപ്പോൾ റഷ്യ,പോളണ്ട്,ഗലീഷ്യ,ബൊഹേമിയ,ബൾഗേറിയ,സെർവ്യ മുതലായ രാജ്യങ്ങളിൽ പ്രചരിച്ചിട്ടുള്ള മിക്ക ഭാഷകളും ഈ കുടുംബത്തിലെ അന്തിമ സന്താനങ്ങളാകുന്നു. ക്രി.അ.4-ാം ശതാബ്ദാനന്തരം ട്യൂട്ടൺ വർഗ്ഗത്തിലെ കിഴക്കൻശാഖയ്ക്കുണ്ടായ അഭൂതപൂർവമായ വർദ്ധനയും വ്യാപ്തിയുമാണ് ഈ കുടുംബത്തിന്റെ അഭിവൃദ്ധിക്കും മുഖ്യഹേതുവായി തീർന്നിട്ടുള്ളത്. പ്രത്യേക വൈലക്ഷണ്യങ്ങളുടെ ആധിക്യംമൂലം ഈ കുടുംബാഷ്ടകത്തിൽ ഉൾപ്പെടാത്തവയായി ചില ഭ്രഷ്ടഭാഷകളും ഈ വംശത്തിൽത്തന്നെ ഉണ്ട്. അവ അപ്രധാനങ്ങളാകയാൽ ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രാതിപദികങ്ങളിലും ധാതുക്കളിലും വിവിധപ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന പദസമുച്ചയത്തിൽ പ്രത്യയാംശങ്ങൾ സാമാന്യദൃഷ്ടിക്കു വിവേചനാർഹമാകാത്തവണ്ണം ലയിച്ചു [ 76 ] ഭാഷാശാസ്ത്രം പോകുന്നതുകൊണ്ടും അവയുടെ ഉൽപത്തിയൊ തനതായ തമൊ അറിയാൻ സാധ്യമല്ലാത്തതുകൊണ്ടും ഈ വംശം ഒന്നാകെ വൈകതകക്ഷ്യയിൽ എത്തിയിരിക്കുന്നതായി ണാം. ഇതു മൗലികശബ്ദങ്ങളെ വിട്ടു പിന്നീടുണ്ടായ സം തം, ഗ്രീക്ക്, ലാറ്റിൻ, ഗോത്തിൽ എന്നിവയിലും സ്പഷ്ടമായി കാണുന്ന ധമ്മമാണ്. ഉച്ചാരപരിണാമങ്ങളുടെ അതിവ്യാ മൂലം ഇവയിൽ ചിലടത്തു ധാതപ്രത്യയങ്ങളെ തിരിച്ചറി യാൻ പണ്ഡിതന്മാക്കുപോലും അസാധ്യമായി തീർന്നിരിക്കുന്നു. ആകയാൽ നിർദ്ദിഷ്ടഭാഷകൾ ഈ കക്ഷ്യയിൽത്തന്നെ ഉപഗ്ര ലിതാവസ്ഥയാണ് അർഹിക്കുന്നതു്. ഇനി ഏതദ്വംശജാതങ്ങളായ ഇദാനീന്തനഭാഷകളാവ ട്ട അപരിമിതമായ ഉച്ചാരപരിവർത്തനങ്ങളാൽ തേമാനം സംഭവിച്ച പ്രത്യയാംശങ്ങൾ ഒട്ടൊക്കെവെടിഞ്ഞു തൽ സ്ഥാനത്തും ഉപസനിപാതങ്ങൾ പ്രതിഷ്ഠിച്ചുകൊണ്ടു പ്രാ യേണ അപഗ്രഥിത(Analytic)പദം ആരോഹിക്കുന്നു. മൗലിക മായുള്ള വിഭക്ത്യഷ്ടകത്തിന്റെ സംഖ്യ ഈ ഭാഷകളിൽ മേണ ലോപിച്ചു. ചുരുങ്ങിയതും അവയുടെ അം പ്രകാ ശിപ്പിക്കുന്നതിനും ഉപഗങ്ങൾ വിശേഷണരീത്യാ നാമ ത്തിൽ ചേർന്ന സമ്പ്രദായം നടപ്പായതും ദ്വിവചനം പ്രചാ രലുപ്തമായിത്തീർന്നതും ക്രിയകളിൽ പുരുഷഭേദനിർദ്ദേശം അ നേത്ര ശൂന്യമായതും ഇതിനു ദൃഷ്ടാന്തമാണ്. ഉപഗ്രഥിതമെന്നും അപഗ്രഥിതമെന്നും ഉള്ള ഈ വി ഭാഗം വൈകൃതകക്ഷ്യയിൽ എത്തിയ ഭാഷകൾക്കു വീണ്ടും വളർച്ചയിലുണ്ടായ വ്യത്യാസങ്ങളെയാണ് നിർദ്ദേശിക്കുന്ന തെന്നു മുൻപ്രസ്താവിച്ചിട്ടുള്ളത് ഈ ഘട്ടത്തിൽ പ്രത്യേകം ഓക്കേണ്ടതാകുന്നു. രണ്ടു ധാതുക്കൾ ചേർത്തു പദം രചിക്കുമ്പോൾ രണ്ടിന്റേ യും സ്വതന്ത്രാത്ഥങ്ങൾക്ക് ഹാനി സംഭവിക്കുന്ന ഒരു ഘട്ടം ഭാഷയ്ക്കുള്ള താണ് വൈകൃതകക്ഷം എന്നത്രെ മാക്സ് മുള്ളറി ന്റെ നിർവ്വചനം. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തങ്ങൾ പ്രകാ രം ഉച്ചാരപരിണാമം ശബ്ദത്തിൽ ഒരെടുത്തും സംഭവിക്കാത്ത ഘട്ടം പ്രാകൃതകക്ഷ്യയും, പ്രത്യയങ്ങളിൽ മാത്രം ബാധകമാകു ന്ന ഘട്ടം സംശ്ലിഷ്ടകക്ഷ്യയും, പ്രകൃതി പ്രത്യയങ്ങളെ ഒന്നു [ 77 ] പോലെ അത് ആക്രമിക്കുന്ന ണെന്ന വിശദമ ഇൻഡോയുറോപ്യൻവംശത്തിലെ പ്രാചീനധാതുക്കളെ ഏകാക്ഷരമാത്രങ്ങൾ ആണ്. അവതന്നെ മൂന്നുതര 1. ഏകസ്വരമാത്രം; അഥവാ സ്വരം വ്യഞ്ജനത്തോടൊ വ്യഞ്ജനം സ്വരത്തോടൊ സമ്മേളിച്ചുണ്ടായത്. ഇത്തരം ധാതുക്കൾക്കാണ് സർവ്വോപരി പൗരാണികത്വം ഉള്ളത്. ഇവ വക്താക്കളുടെ ചിന്തനപാടവത്തിനു ലഭിച്ച ക്രമപ്രവ ദ്ധി അനുസരിച്ചു വളർന്നുണ്ടായ രൂപങ്ങളാണ് ഇനിയുള്ള വ. ആകയാൽ താഴെ നിർദ്ദേശിച്ചിട്ടുള്ള രണ്ടുതരം ധാതുക്കൾക്കും ഇവയെ കവിഞ്ഞു ഉപപരി അവൈശദ്യം സിദ്ധിച്ചി ട്ടുള്ളതായി കാണാം. 2. ഇത്തരം ധാതുക്കൾ ആദ്യന്തവ്യഞ്ജനങ്ങളോടും നടു സ്വരത്തോടും കൂടിയവ ആകുന്നു. വ്യഞ്ജനങ്ങളിൽ ഏതെ ങ്കിലും ഒന്ന് പരിനിഷ്ഠാം പ്രഥമജാതിധാതുവിൽ പ്രത്യയ ന ചേന്നിട്ടുള്ള വിശേഷാംശമായിരിക്കും. 3. ഈ എനത്തിൽപ്പെട്ട ധാതുക്കൾ രണ്ടു വ്യഞ്ജനം, സ്വരം; അല്ലെങ്കിൽ സ്വരം, രണ്ടു വ്യഞ്ജനം; അഥവാ രണ്ടു വ്യഞ്ജനം, സ്വരം, വ്യഞ്ജനം; അന്യഥാ നടുക്കു സ്വരവും ആദ്യ ഭാഗങ്ങളിൽ ഈരണ്ടു വ്യഞ്ജനവും ഇങ്ങനെ നാലുമട്ടിൽ രൂപവൽകൃതങ്ങൾ ആയി കാണാം. ഇവയിൽ ഏതെങ്കിലും ഒരു വ്യഞ്ജനം അന്തസ്ഥാനുനാസികോഷ്മാക്കളിൽപ്പെട്ട ഒരു വമായിരിക്കുന്നതുമാണ്. യാതൊരു ധാതുവും ഏതദ്വാശ്യഭാഷകളിൽ പ്രത്യയ രഹിതമായി ഉപയോഗിക്കുക പതിവില്ല. വിശിഷ്യ ശബ്ദ ത്തിൽ പ്രത്യയങ്ങൾ ഉപപരി ലയിച്ചുചേരുകയും ന്നു. അവയിൽ ഉപാദികളായി ധാത്വാദിയിൽ ചേരുന്ന കൃതകാംശം മാത്രമേ വിവേചിക്കാൻ ക്ഷിപ്രസാദ്ധ്യമാകുന്നു. ചെയ്യു ള്ളു. സംസ്കൃതം, ഗ്രീക്ക്, ലാറ്റിൻ, ഗോത്തിക്ക് എന്നിവയിൽ പോളിനേഷ്യൻ ഭാഷകളിലുള്ളതുപോലെ 'അഭ്യാസ'(ശബ്ദ ദ്വിഗുണീകരണം)രീത്യാ ഉച്ചാരത്തിലോ രൂപത്തിൽത്തന്നെ യോ ധാതുബോട്ട് സാദൃശ്യമുള്ള ചില അക്ഷരങ്ങൾ യഥാ [ 78 ] ക്രമം മുൻപു ചേരുന്നതും സാധാരണമാണു്. (ഉദാ: സംസ്കൃ = ബഭാര; ഗ്രീക്ക് = തീതേമി; ലാറ്റിൻ = സ്പൊപ്പൊൻഡി; ഗോത്തി = സ്കൈസ്കൈഡ്).

സംസ്കൃതത്തിലും ഗ്രീക്കിലും കൃതിപ്രകൃതികളെ യഥേഷ്ടം സമാസിക്കാം; ലാറ്റിനിലും തച്ഛാഖകളിലും ഈ സമ്പ്രദായം ദുർല്ലഭം. ജൎമ്മാനിക്കിന് സമസ്തപദങ്ങളെ പുനസ്സമാസിക്ക കൂടി ചെയ്യുന്നു. ഇംഗ്ലീഷിൽ ഇതു ശൂന്യംതന്നെ.

സെമാറിക്ക് വംശ്യഭാഷകളിൽ കാണുന്നതുപോലെ അൎത്ഥവൈവിധ്യകരമല്ലെങ്കിലും ഉച്ചാരഭേദം പുരസ്കരിച്ചു് ഈ ഗോത്രത്തിലും യഥാവസരം ധാതുക്കൾക്കു സ്വരപരിവൎത്തനം വ്യവസ്ഥിതമായി സംഭവിക്കാറുണ്ടു്. സംസ്കൃതത്തിൽ 'കൃ' ധാതുവിൽനിന്നുണ്ടാകുന്ന കരോതി, ചകാര, ക്രീയതെ, കുരു ഇത്യാദി തിങന്തരൂപങ്ങളിൽ മൗലികമായ ഋകാരം അ, ആ, ഈ, ഉ എന്നിങ്ങനെ മാറി മാറി വരുന്നത് ഇതിനു ദൃഷ്ടാന്തമാകുന്നു.

[ 79 ] നാലാം അദ്ധ്യായം

ജാതിയും ഭാഷയും പലജാതി സമുദായങ്ങളായി പിരിഞ്ഞിട്ടുള്ള മനുഷ്യ വഴും ലൗകികങ്ങളായ അനേകകാരണങ്ങളാൽ പ്രാചീനാചാ രങ്ങളും ജീവനസമ്പ്രദായങ്ങളും വെടിഞ്ഞു കാലക്രമേണ നൂതനാവസ്ഥകളിൽ പ്രവേശിക്കുന്നതുപോലെ പരിതഃസ്ഥി തികളുടെ പ്രേരണം മൂലം മൂലത സിദ്ധമായ ഭാഷ വെടിഞ്ഞു അതതു ജാതിക്കാർ ഇടക്കാലത്തു മറെറാരു ഭാഷ സംസാരി ക്കുന്നവരായി തീർന്നുവെന്നു വരുന്നതാണു്. ലോകചരിത്ര ത്തിൽ കാണുന്ന അതീതദൃഷ്ടാന്തങ്ങളിൽനിന്നും ഈ പരിവ ത്തനത്തിനും അവലംബമായ കാരണങ്ങളും നമുക്കു മനസ്സിലാ ക്കാൻ കഴിയും. ഓരോ കാലത്തുണ്ടാകുന്ന വിജിഗീഷുക്കളായ ധീരോദാ കേസരികൾ ലോകത്തിൽ അന്യജാതിക്കാരും ഭാഷക്കാ രും ആയ ജനസഞ്ചയം നിവസിക്കുന്ന രാജ്യങ്ങൾ ആക്രമി ചു കീഴടക്കുകയും, അനന്തരം ഭരണസൗകങ്ങൾക്കും സാ തീയരായ പ്രജകളുടെ സാമൂഹ്യഘടനയ്ക്കു വ്യാപ്തിയും ഉറപ്പും വരുത്തുന്നതിനും വേണ്ടി ആ പ്രദേശങ്ങളിൽ സാധികാരം സ്വഭാഷ പ്രചരിപ്പിക്കുകയും ചെയ്തുവെന്നു വരാം. അങ്ങനെ യുള്ള ഘട്ടത്തിൽ തദ്ദേശീയഭാഷയുടെ ഉപയോഗവും പ്രാധാ ന്യവും കുറഞ്ഞുപോകുന്നതാണ്. അതിനാൽ കാലാന്തരത്തിൽ പൂർവഭാഷ തിരോഭവിച്ചു. ജനങ്ങൾ പ്രസ്തുത അഭിനവഭാഷ ഉപയോഗിക്കുന്നവരായി തീരുന്നു. അമേരിക്കയിലെ മധ്യപ്ര ദേശങ്ങളിലും ദക്ഷിണസീമകളിലും ഉള്ള ജാതിക്കാർ സ്പാനീ ഷ് ഭാഷ സംസാരിച്ചുവരുന്നതും ഇതിനു ദൃഷ്ടാന്തമാണു്. ഭിന്നഭാഷക്കാരായ രണ്ടു ജാതിക്കാർ ദീർഘകാലം ഒരേ പ്രദേശത്ത് ഒന്നിച്ചു നിവസിക്കുന്നപക്ഷം പരസ്പരസംഗം സാധിക്കുന്നതിനുവേണ്ടി ഒരു നവീനഭാഷ അവിടെ പ്രകൃത്യാ അങ്കുരിച്ചു വളരുന്നതാകുന്നു. അതു പൂർവ്വഭാഷാദയത്തിൽ [ 80 ] കൂടുതൽ പരിഷ്കൃതി പ്രാപിച്ചിട്ടുളളതിനെ അധികം അനുകരിച്ച് നിൽക്കുനെന്നേയുളളു. ആര്യദ്രാവിഡന്മാരുടെ ദീർഘസംമ്പർക്കം മൂലം ഇൻഡ്യയിൽ പ്രാകൃത ഭാഷകൾ ഉണ്ടായത് ഇത്തരത്തിലാണ്. ഏതന്മൂലം ജാത്യാ അന്യോന്യഭിന്നമായ താദൃശ ജനസമൂഹം രണ്ടത്തെ രണ്ട് ഭാഷയും വിട്ട് ക്രമേണ ഏകഭാഷക്കാരായി പരിണമിക്കുന്നു.

           ഭാഷ സാമുദായിക വ്യവഹാരാർത്ഥം ഉളളതാകയാൽ ഭിന്നസമുദായവുമായി ഇടപെടുന്ന ഒരു ജാതിക്കാർ പ്രായേണ സ്വഭാഷ ത്യജിച്ച് പകരം പ്രസ്‍തുത സമുദായാംഗങ്ങളുടെ ഭാഷ തന്നെ സ്വീകരിപ്പാനും ഇടയുണ്ട്. അമേരിക്കയിലെ നീഗ്രോ ജാതിക്കാരുടെ ഗൃഹ ഭാഷ ഇംഗ്ലീഷ് ആയിത്തീർന്നത് ഇതിന് ഉദാഹരണമത്രേ.
            ഒരേ കുടുംബത്തിൽ ജനിച്ച ഒരു ഭാഷയെ സമീപ ദേശത്തു പ്രചരിപ്പിക്കുന്ന മറ്റൊരു ഭാഷ അതിന്റെ പ്രാബല്യം മൂലം നിഗീരണം ചെയ്തിവെന്നും വരുന്നതാണ്. ക്രി. അ ഒമ്പതാം ശതാബ്ദത്തോട് അടുത്ത് പോളണ്ട്, ഗലീഷ്യ, ബൊഹേമിയ, എന്നീ രാജ്യങ്ങളിൽ പ്രചരിച്ചു നിലയുറപ്പിച്ച സ്ലാവുഭാഷകളുടെ അഭിവൃദ്ധി അനന്തരാവരത്തിൽ ജർമ്മാനിക് തടുത്തു നിർത്തിയതും അതിനാൽ ആ ഭാഷകളിൽ ചിലതെല്ലാം നിർജ്ജീവങ്ങളായി തീർന്നതും ഈ അവസ്ഥയ്ക്കു തക്ക ലക്ഷ്യമാകുന്നു. 
         മേൽപ്രസ്താവിച്ച സംഗതികളിൽ നിന്നും ഭാഷയുടെ പരിവർത്തനത്തിനു ആസ്പദമായിത്തീരുന്ന മൂന്നു പ്രയത്നതത്വങ്ങൾകൂടി വെളിപ്പെടുന്നുണ്ട്. അവ.
       1. ഒരു ഭാഷക്കാർ സ്വഭാഷയുടെ പ്രക്രിയാദി ധർമ്മങ്ങൾ ഭിന്നധർമ്മങ്ങളോടുകൂടിയ മറ്റു ഭാഷയിൽ ആരോപിച്ച് രണ്ടിനും തമ്മിൽ സാമ്യം സമ്പാദിക്കുന്നു.

2. പ്രസ്തുത സമീകാരനയംമൂലം ഒരേ കുടുംബത്തിൽപ്പെട്ട ഏക ഭാഷയ്ക്കു ഭിന്നദശയിൽ ഇതരഭാഷയോടു സാമ്യമില്ലാത്തവണ്ണം വ്യാകരണവിധാനങ്ങളിൽ വ്യത്യയം സംഭവിക്കുന്നു.

  3. വിശിഷ്യ, ഏതെങ്കിലും ഭാഷയിൽ മേൽപ്രകാരം ഉണ്ടാകുന്ന വ്യാകരണകാര്യസംബന്ധികളായ വ്യത്യാസ [ 81 ] ങ്ങൾതന്നെ അതിന്റെ സദൃശാവസ്ഥയിലുളള മറ്റു ഭാഷകളിലും ബാധിതങ്ങളായി കാണപ്പെടുന്നു.
     ഏതന്മൂലം ഭിന്നജാതീയരായ ജനങ്ങൾ പ്രക്രിയോച്ചാരാദികാര്യങ്ങളിൽ അന്യോന്യം സാമ്യം പ്രാപിക്കുകയും പ്രത്യുത അഭിന്നജാതിക്കാർ ഈ വിഷയത്തിൽ ഭിന്നഭിന്നങ്ങളായ പ്രമാണങ്ങൾ സ്വീകരിച്ച് പരസ്പര സാദൃശമില്ലാത്തവരായിത്തീരുകയും ചെയ്യുന്നു .ഊ അവസ്ഥ ഭാഷയുടെ യഥാർത്ഥമായ കുടുംബബന്ധം തെറ്റിദ്ധരിക്കുന്നതിനും അസ്പഷ്ടമായിച്ചമയുന്നതിനും ഉളള ദുർനിമിത്തങ്ങളാണ് . ആകയാൽ ഹസ്കിലി മുതലായ പണ്ഡിതന്മാരുടെ മനുഷ്യശാസ്ത്ര (ethnology) സിദ്ധാന്തങ്ങൾ അനുസരിച്ചുളള ഭാഷാവംശവിവേചനം പ്രാമാദികമാകുന്നു [ 82 ]               അഞ്ചാം അദ്ധ്യായം
     തുറേനിയൻ വംശവും അതിന്റെ ഏതദ്ദേശ്യവിഭാഗങ്ങളും


ഇൻഡോയൂറോപ്യൻ വംശത്തിലും സെമറ്റിക് വംശത്തിലും ഉൾപ്പെടാതെ ഏഷ്യയിലും യൂറോപ്പിലും പ്രചരിച്ചിട്ടുള്ള സർവ്വ ഭാഷകളും തന്നെ ഈ ഗോത്രത്തിൽ ചേർന്നവയാണെന്നാണു ശാസ്ത്രജ്ഞന്മാരിൽ ഒരു കൂട്ടരുടെ മതം .അവരുടെ ഈ അഭിപ്രായപ്രകാരം തുറേനിയൻ വംശത്തിനു കൽപ്പിക്കാവുന്ന വിഭാഗപരമ്പരയുടെ ക്രമം താഴെ നിർദ്ദേശിക്കുന്നു.

                       തുറേനിയൻ വംശം


      വടക്കൻ വകുപ്പ്                               തെക്കൻ വകുപ്പ്

തുംഗ മംഗോ ടക്കീ ഫിന്നി സമോ ദ്രാവി ഭോട്ടി തായി മലാ സിക് ളിക് ഷ് ക്ക് ഡയ്ക് ഡം യ ക്ക് യിക്ക്
       മറ്റു ചിലർ തുറേനിയൻ എന്ന ഈ വംശസംജഞതന്നെ പരിത്യജിക്കുകയും അതിനുപകരം ടർക്കിഷ്, ഫിന്നിക്ക്, ദ്രാവിടം, മലായിക്ക്, എന്നീ കുടുംബങ്ങളെ സമാന്തരങ്ങളോടുകൂടി ഓരോ സ്വതന്ത്രവംശമാക്കി പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ഏതന്മൂലംഉപര്യുപരിസിദ്ധിച്ചുക്കൊണ്ടിരിക്കുന്നലക്ഷ്യങ്ങളിൽനിന്ന്ഏകവംശോത്പന്നങ്ങളെന്നുള്ളപൂർവ്വ സങ്കൽപത്തെ സ്ഥിതീകരിക്കുന്നവയായ പല ഭാഷാസമൂഹങ്ങൾക്കും പരസ്പരമുളള ബന്ധം അവഗണിക്കപ്പെടുകയും മറ്റനേകം ഭാഷകൾ വംശവിച്ഛിന്നങ്ങങ്ങളും കുടുംബഭ്രഷ്ടങ്ങളും ആയിത്തീരുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏതാവൽ പയ്യന്തം വെളിപ്പെട്ടിട്ടുളള യുക്തികളുടേയും ലക്ഷ്യങ്ങളുടേയും  പ്രാബല്യം താരതമ്യപ്പെടുത്തുമ്പോൾ ആദ്യം പ്രസ്താവിച്ച . [ 83 ] മതംതന്നെയാണ് അധികം സ്വീകാര്യമായിട്ടുളളത് എന്നു കാണാം. 
                   മദ്ധേഷ്യയുടെ അതിർത്തിസ്ഥാനങ്ങളിൽ ഉളള പല ഭാഷകളിൽ തുറാൻ ശബ്ദത്തിന് ആട്ടിടയൻ, ആടുകറക്കുന്നവൻ, ഹിംസാലു, മാംസഭോജി ഇത്യാദി പരസ്പരാപേക്ഷയുളള ഓരോ അർത്ഥം ഉണ്ട്. റഷ്യയിലെ മഹതിയായിരുന്ന കാതറയിൻ മഹാരാജ്ഞിയുടെ പരിശ്രമത്താൽ ഉണ്ടായ വിവിധഭാഷാതോലനകോശഗ്രന്ഥത്തിൽ നിന്ന് ഇതു മനസ്സിലാക്കാം.മനുഷ്യവർഗ്ഗം ആദിമകാലത്തു ജീവസന്ധാരണാർത്ഥം സ്വീകരിച്ച തൊഴിൽ അജപാലനമായിരുന്നുവെന്ന് ചരിത്രജ്ഞന്മാരും, അതേയുഗത്തിൽ മൂലസ്ഥാനം വിട്ട് ദിഗന്തരങ്ങളിൽ അലഞ്ഞു സഞ്ചരിച്ച വംശമാണ് തുറേനിയൻ സംഘമെന്നു ഭാഷാശാസ്ത്രജ്ഞന്മാരും പ്രസ്താവിച്ചിട്ടുളള ഊഹങ്ങൾക്ക് ഇത് അനുയോജ്യമാകുന്നു.

ഇൻഡ്യ, പേർഷ്യ, അറേബ്യ, ഏഷ്യാമൈനർ, യൂറോപ്പ്, എന്നീ പ്രദേശങ്ങളിൽ അന്യ ഗോത്രസന്താനങ്ങളുടെ പ്രവേശമുണ്ടായതിനു വളരെ മുൻപ് നിർദ്ദിഷ്ടവംശംആ പ്രദേശങ്ങളിൽ എത്തിപ്പരന്നു കഴിഞ്ഞു . സെമറ്റിക് വർഗത്തിന്റെയും ആര്യന്മാരുടെയും പ്രാചീന ചരിത്രങ്ങളിൽ ഇതിനു ലക്ഷ്യമുണ്ട്. എന്നാൽ അവർക്കുളള ബൈബിൾ, ഋഗ്വേദം, അവസ്റ്റ, സെന്റ് എന്നിവപോലെ പുരാതനമായ എതെങ്കിലും രേഖ തുറേനിയൻ ജാതിക്കാർക്ക് ഉണ്ടായിരുന്നില്ല. തന്നിമിത്തം അവരുടെ പൂർവ്വാവസ്ഥകൾ അവ്യക്തമായിക്കിടക്കുന്നു.

                        പണ്ട് ഭൂപ്രദക്ഷിണം ചെയ്ത് അലഞ്ഞുനടന്നതിനിടയ്ക് അന്യപ്രദേശങ്ങളിലെന്നതുപോലെ തെക്കേ ഇൻഡ്യയിലും തളളിക്കയറിയ തുറേനിയൻ ജനതതിയുടെ സന്താനപരമ്പരകളാണ് ഇപ്പോഴുളള ദ്രാവിഡന്മാർ. ഈ ഊഹത്തിന് ആസ്പദമായ തെളിവുകൾ താഴെ പ്രസ്താവിക്കുന്നു .
        1. നിർദ്ദിഷ്ടകുടുംബത്തിന്റെ പ്രധാന സംജ്ഞയായ ദ്രാവിഡപദം ഏതോ സംസ്കൃതീകൃതശബ്ദമാണ്. വൈയാകരണന്മാരും ചരിത്രാനുയായികളുംപ്രകൃതശബ്ദത്തിന്റെ ഉത്പത്തി പരസ്പരവിരുദ്ധമായ പല യുക്തികളാൽ സമർത്ഥിക്കാൻ [ 84 ] 92

യത്നിച്ചിട്ടുണ്ട്. അവരെ രണ്ടു ഗണമാക്കി തിരിച്ചാൽ ദുർല്ലഭം ചിലർ അതു സംസ്കൃത പ്രകൃതിയിൽനിന്നുണ്ടായെന്നും, പ്രത്യുത, ഭൂരിപക്ഷം പണ്ഡിതന്മാർ ആയതു ദ്രാവിഡഭാഷ യിൽത്തന്നെയുള്ള തമിർ, തമിഴ്, തമിളകം, തിരവിടം, തിരിവിടം, തിരുവരിടം ഇത്യാദിപദങ്ങളിൽ നിന്നും സംസ്കൃതി ഭവിച്ചുണ്ടായതാണെന്നും ഉള്ള ഊഹദ്വയത്തെ ആശ്രയിക്കുന്നവരാണ്. ഇതിൽ രണ്ടാമത്തെ കൂട്ടരുടെ പ്രസ്ഥാനം ഉചിത പഥത്തിലൂടെതന്നെ. പക്ഷേ, ദ്രാവിഡപദത്തിന്റെ മൂലാധാനമായി അവർ ഉദ്ധരിക്കുന്ന ശബ്ദങ്ങളും വ്യാഖ്യാനങ്ങളും തൃപ്തികമല്ലന്നേയുളളൂ

2. ഇൻഡോയുറോപ്യൻ വംശക്കാരുടെ കുടികയറ്റമുണ്ടായ ഭൂഭാഗങ്ങളിൽ പല പ്രദേശങ്ങൾക്കും പേർ സിദ്ധിച്ചിട്ടുള്ള അവരുടെ ജാതിസംജ്ഞയായ 'ആയ്യർ' ശബ്ദത്തിൽനിന്നാ ആർയാന, ആവർത്തം, ഐറേനിയ, അർമ്മീനിയ, ഐർലാൻഡ്, സെർവ്യ, ജമ്മനി ഇത്യാദി ദേശനാമങ്ങളിൽ ശ്രവിക്കുന്ന അർ, ആർ, ഏർ, ഐർ എന്നീ അംശങ്ങൾ തത്തച്ഛാഖാഭാഷകൾക്ക് സഹജമായ പരിണാമങ്ങൾ ബാധിച്ചു ദുഷിച്ച ആയ്യർ ശബ്ദത്തിലെ മൂലവണ്ണങ്ങളാണെന്നും അതിനാൽ ആ വംശത്തിന്റെ പ്രയാണരേഖ കണ്ടുപിടിക്കുന്നതിനു് ഇവ സാഹായ പ്രദങ്ങളായ ലക്ഷ്യങ്ങളാണെന്നും മാക്സ് മുള്ളർ പറയുന്നു. സെമറ്റിക്ക് വർഗ്ഗക്കാർ കൈകേറിയ ഭാഗങ്ങളിലും മുഖ്യസ്ഥാനങ്ങൾക്കു മെസോപ്പെട്ടേമിയ, സിറിയ, അസീരിയ, അബ്സീനിയ, സിത്തിയ എന്നിങ്ങനെ തദ്വംശ സംജ്ഞയോടു സംബന്ധമുള്ള പേരുകളത്രെ കാണുന്നത്. ഈ സ്ഥിതിക്കു തുറേനിയന്മാരുടെ സഞ്ചാരവൃത്തത്തിലും പലടങ്ങൾക്ക്, ആ വംശവാച്യംശത്തിൽനിന്നുതന്നെ നാമങ്ങൾ ഉദ്ഭവിച്ചിരിക്കാൻ ഇടയുണ്ട്. തുർക്കി, ത്രോയി, ത്രിപോലി, തിരിയം, താരി, താലസ്, തയർ, തൾമേന ഇത്യാദി പഴയദേശപ്പേരുകൾ ഇങ്ങനെ ഉണ്ടായിട്ടുള്ളവയാകുന്നു. ചരിത്ര ദശയിലും ഓരോ പ്രദേശം ആക്രമിച്ചടക്കിയ നവീന വർഗ്ഗക്കാ രുടെ കുടികയറ്റം മൂലം ഉണ്ടായിട്ടുള്ള സാർത്ഥകദേശസംജ്ഞകൾ ദുർല്ലഭമല്ല. ഏതന്മൂലം ദ്രാവിഡപദത്തിന്റെ ഉത്പത്തി പ്രകൃത്യാ വന്നുകൂടിയ ഉച്ചാര പരിണാമങ്ങളാൽ വികൃത [ 85 ] 93

മായ ദക്ഷിണാപഥസംജ്ഞയായിത്തീർന്ന തുറേനിയൻ ശബ്ദത്തിൽ നിന്നായിരിക്കാനാണ് അവകാശമുള്ളത്.

3.അന്യവംശ്യന്മാർക്കുള്ളതുപോലെ മൂലതഃസിദ്ധാങ്ങളായ ചില വിശ്വാസാചാരങ്ങൾ ഈ ഗോത്രക്കാക്കും ഉണ്ടായിരുന്നു അവയെല്ലാം സുവ്യക്തമല്ലെങ്കിലും പരസ്പര സംസർഗം ദീർഘകാലം വിദൂരപ്രദേശങ്ങളിൽ അവിടവിടെ നിവസിച്ച ഏതദ്വംശ്യസന്താനങ്ങളുടെ ഇടയിലും അദ്യാപി സമാനത്വേന അവശേഷിച്ചിട്ടുണ്ട്. അവയിൽ പുനർജ്ജനനസങ്കല്പം, പിതൃകുലാർചനം എന്നീ രണ്ടെണ്ണം വക്തവ്യങ്ങളാണ്. ചില ആസ്ത്രേലിയൻ ദീപങ്ങളിലെ പൂർവ്വനിവാസികളും ദക്ഷിണാപഥീനമായ ദ്രാവിഡന്മാരും സിത്തീയരിൽ വലിയ ഒരംശവും മംഗോളിയയ്ക്ക് സമീപത്ത് നിവസ്സിക്കുന്നവരായ ബുറിയൻ വർഗ്ഗക്കാരും ഇതേ വിശ്വാസാചാരങ്ങളോടുകൂടിയവരാകുന്നു. അതിനാൽ പ്രസ്തുത വംശ്യന്മാരെല്ലാം ആദിമകാലത്ത് ഏകവംശ്യന്മാരായിരുന്നുവെന്നും ഈ സാമ്യം കൊണ്ടു മനസ്സിലാക്കാം. 4പൂവ്വയുഗങ്ങളിൽ ഒരിടത്തും ഉറച്ചിരിക്കാതെ ചുറ്റിസഞ്ചരിച്ചതു നിമിത്തം തുനിയന്മാരുടെ ഭാഷയ്ക്കും കൾക്കും ഭാവാന്തരങ്ങൾ അസാധാരണമാണ്. തന്നിമിത്തം ഇതരഗോത്രഭാഷകളിൽ ധാതുസാദൃശ്യാദിധമ്മങ്ങൾ പ്രകൃതഭാഷകളിൽ സ്പഷ്ടമല്ലെ എന്നുള്ളതു വാസ്തവം എങ്കിലും സംഖ്യാവാചികൾ, സർവ്വനാമങ്ങൾ എന്നീ രണ്ടു തരം ശബ്ദഹങ്ങൾക്ക് ഏതദ്വംശതങ്ങളായ ഭിന്നഭാഷകളിൽ സാരൂപ്യമുണ്ടു്. കൂടാതെ തുറേനിയൻ ഭാഷാപടലം സംശ്ലിഷ്ടക്ഷ്യ പരമാവധിയിൽ എത്തിയിരിക്കുന്നവയുമാണ്. ദ്രാവിഡഗണം തുറേനിയൻ സന്താനങ്ങളാണെന്നുള്ള ഊഹം പ്രഥമമായി പണ്ഡിതന്മാരിൽ അവതരിക്കാൻ ഉണ്ടായ ഹേതുതന്നെ ഈ സാമ്യങ്ങൾ കണ്ടുമുട്ടാൻ സംഗതിയായതാണ്. 5ഏറ്റവും പുരാതനകാലത്തുപോലും പുറരാജ്യങ്ങളിൽ നിന്നു കരവഴി ഇൻഡ്യയിൽ കടക്കാൻ ഉപയുക്തങ്ങളായ പഴുതുകൾ ഉണ്ടായിരുന്നതുകൊണ്ട് ദക്ഷിണാപഥത്തിൽ തുറേനിയരുടെ ആഗമനത്തിനു പ്രതിബന്ധം ഉണ്ടായിരുന്നതുമില്ല. [ 86 ] 6. ദേശചരിത്രങ്ങളും മനുഷ്യശാസ്ത്ര(Ethnology) സിദ്ധാ തങ്ങളും മേൽപറഞ്ഞ തെളിവുകൾക്കും അവയെ ആശ്രയി ചുള്ള ഊഹങ്ങൾക്കും ഒരിടത്തും വിരുദ്ധമായിരിക്കുന്നില്ല. പ്രസ്തുത കാരണങ്ങളാൽ ദ്രാവിഡശബ്ദവും തദവും

യഥേഷ്ടം ഭേദപ്പെടുത്തി വ്യാഖ്യാനിച്ചുണ്ടാക്കുന്ന യുക്തിസമു ച്ചയത്തെക്കാൾ ഈ മതമാണ് ഭാഷാശാസ്ത്രദൃഷ്ട്യാ ആദരണീ യമായിട്ടുള്ളത്. എന്നാൽ തുനിയരുടെ ദക്ഷിണാപഥത്തി ലേക്കുള്ള ആഗമമാം, കാലം, മൂലസ്ഥാനം മുതലായവയെ കുറിച്ചുണ്ടാകുന്ന ചോദ്യങ്ങൾക്കു കൂടി തൃപ്തികരമായ സമാധാ നം ലഭിച്ചശേഷമെ ഇതു സിദ്ധാന്താവസ്ഥയിൽ വരികയു . അതിനു വേണ്ട ലക്ഷ്യങ്ങളാകട്ടെ പൂർവ്വാധികം ദുർല്ലഭവു

നിദ്ദിഷ്ടവംശം ഇൻഡ്യയിൽ പ്രവേശിച്ച മാറ്റത്തെക്കു റിച്ചും ഭിന്നഭിന്നങ്ങളായ പല അഭിപ്രായങ്ങൾ ഉണ്ടായിട്ടു ചെങ്കിലും അവയിൽ വെച്ചു. പ്രധാനതരമായിരിക്കുന്നതും, “ഏഷ്യാഖണ്ഡത്തിന്റെ തെക്ക് ഇപ്പോൾ ഇൻഡ്യാസമുദ്രം കിടക്കുന്ന സ്ഥാനത്തു പടിഞ്ഞാറ് ഏകദേശം ആഫ്രിക്കാ ഖണ്ഡത്തിന്റെ തെക്കുകിഴക്കു കരമുതൽ ആസ്ത്രേലിയാദ്വീപം വരെ എത്തുന്നതായ ഒരു മഹാദീപം ഉണ്ടായിരുന്നതിന്റെ തെക്കോ കിഴക്കോ ഭാഗങ്ങളിൽനിന്നാണ് തുനിയർ ഭാരത ഭൂവിൽ പ്രവേശിച്ചതെന്നുള്ള ഊഹമാണ്. ദക്ഷിണാപഥം ദ്രാവിഡാവത്തമായി തീർന്നിരിക്കുന്നതും ദ്രാവിഡഭാഷകൾക്കും ആസ്ത്രേലിയൻ ദ്വീപഭാഷകളിൽ ചിലതിനും തമ്മിൽ അന്യ ത്ര ലഭ്യമല്ലാത്തവണ്ണം സാദൃശ്യാധിക്യമുള്ളതും പ്രസ്തുത മാറ്റം പ്രാകൃതികകാരണങ്ങളാൽ നഷ്ടമായ ശേഷവും ഈഴവർ മുത ലായ ചില വസ്തുക്കാർ പുവ്വാഗതന്മാരുമായുള്ള ബന്ധം സ്മരി തെക്കുനിന്നു വന്നു. മുൻപെട്ടുപോകാതെ കേരളത്തിൽ തിക്കാത്തതും ഉത്തരേന്ത്യ ആയ്യന്മാക്ക് അധീനമായശേഷം 'ദസ്യുക്കളെന്നു പറയപ്പെട്ട പരാജിതമായ ദ്രാവിഡശേഖരം പൂർവ്വപരിചയാപേക്ഷയാ തെക്കൻ പ്രദേശങ്ങളിലേക്കുതന്നെ നീങ്ങിവാങ്ങിയതും ദ്രാവിഡന്മാരുടെ സാഹിത്യം, രാജ്യാധി പത്യം മുതലായവയ്ക്ക് ഒരു കാലത്തും ദക്ഷിണദ്വീപങ്ങളിലും പ്രചാരമുണ്ടായിരുന്നതായി കാണുന്നതും ഇതിനു ദൃഷ്ടാന്തങ്ങ [ 87 ] 95 ളാണ്.അവരുടെ ആഗമകാലമാകട്ടെ ആര്യന്മാർ ഇൻഡ്യയിൽ പ്രവേശിച്ചതിനു വളരെ മുൻപാണെന്നു മാത്രം അനുമാനിക്കാം. ഇതിന് ആസ്പദമായ ചില ലക്ഷ്യങ്ങൾ ഋഗ്വേദാദി പുരാതനകൃതികളിൽ കാണുന്ന പ്രസ്താവങ്ങളാകുന്നു. ഭൂഗർഭശാസ്ത്രപടുക്കളായ ചിലർ പ്രസ്തുത മഹാദീപം സമുദ്രത്തിൽ ആണ്ടുപോയത് അഞ്ചു സഹസ്രാബ്ദങ്ങൾക്കു മുൻപാണെന്നു പറയുന്നുണ്ട്. ആ സ്ഥിതിക്ക് തുറേനിയരുടെ ആദ്യാഗമദശ അതിനും കുറെ മുൻപായിരിക്കാനേ തരമുള്ളൂ.

ആദിയിൽ ഏകമായിരുന്ന ദ്രാവിഡഭാഷയ്ക്ക് ഒടുവിൽ 13 മുഖ്യ പിരിവുകൾ സംഭവിച്ചുകാണുന്നു. അതിനുള്ള കാരണങ്ങൾ: 1. ജീവൽഭാഷകൾക്കു സഹജമായ ഉച്ചാരപരിണാമം, വദനാശം, വളർച്ച മുതലായ ധർമങ്ങൾ അതിനും ബാധിതമായതും,

2. ആദിദ്രാവിഡസമൂഹം പ്രായേണ ഭൂപ്രകൃതിരോധം കൊണ്ടും മാറ്റും വിഭക്തശാഖകളായിത്തീർന്നതും,

3. അവരിൽ ചില ശാഖ ആയ്യർവർഗ്ഗവുമായി സമ്പർക്കം ഉണ്ടാകയും മറ്റു ചിലതിനും അത് അലബ്ധമായി വരികയും ചെയ്തതും,

4. ആയർതതിയുമായി ഇടപെട്ടവരിൽ തന്നെ ഓരോ കൂട്ടത്തിന്റെയും അതതുകാലത്തെ സ്ഥിത്യന്തരമനുസരിച്ചു പ്രസ്തുത സംസഗ്ഗത്തിൽ ന്യൂനാതിരിക്തഭേദം സംഭവിച്ചതും ആകുന്നു

നൂതനഭൂമിയിൽ എത്തിയ പുലദ്രാവിഡസംഘത്തിൽ ഒരു ഭാഗം ജീവസന്ധാരണാർത്ഥം 'കലക്രമാഗതമായ അജപാലനം, മൃഗയ എന്നീ തൊഴിലുകളിൽ തന്നെ ഏപ്പെട്ടതുകൊണ്ട് അതിനു അതീവസൗകര്യമുള്ള പർവ്വതാധിത്യകകളിലും പ്രത്യത, ഇതരഭാഗം ഇടക്കാലത്തു പരിചിതമായിത്തീർന്ന മത്സ്യവേധനാദിവൃത്തികൾ കൈക്കൊണ്ട് കിഴക്കുപടിഞ്ഞാറെ സമുദ്രതീരങ്ങളിലും പിരിഞ്ഞു താമസം തുടങ്ങി. ഇങ്ങനെ ഭിന്നാവസ്ഥകളോടുകൂടിയ സ്ഥലങ്ങളേയും തൊഴിലുകളേയും ആശ്രയിച്ചു ജീവിച്ച ആ ജനസമൂഹത്തിന്റെ പരിഷ്കാരഗതിയിലും പരിതഃസ്ഥിതികളിലും പ്രസക്തികളിലും [ 88 ] ഉണ്ടായ വ്യത്യാസമനുസരിച്ചു വളരെ അന്തരം നേരിട്ടു.അതിനാൽ ഇരുക്കൂട്ടർക്കും തമ്മിലുണ്ടായിരുന്ന സാമാന്യഭാവം പ്രായേണശൂന്യമായിവന്നു.രണ്ടും ശാഖക്കാരുടെയും നിവാസിസ്ഥാനങ്ങൾക്കു മദ്ധ്യേയുള്ള മരു പ്രദേശങ്ങൾ സന്തരിപ്പാനുണ്ടായ ക്ലേശംമൂലം പരസ്പരസമ്പർക്കം ക്ഷയിച്ചു.ഒടുവിൽ ഒരു കൂട്ടർ കാടരും മറ്റു കൂട്ടർ നാടരുമായിത്തീർന്നു. ഒടുവിൽ ഒരു കൂട്ടർ കാടരും മറ്റു കൂട്ടർ നാടരുമായിത്തീർന്നു. അതോടെ ഭാഷയിലും രണ്ടു പിരിവുകൾക്കു വകയുണ്ടായി.

                     നാടരുടെ ഭാഷ തമ്മൊഴിയും കാടരുടേത് ഇപ്പോഴുള്ള 'തൊഡ' യുടെ പ്രാഗ് രൂപമായിരുന്നു.നാട്ടിലെ ദ്രാവിഡതതിയുടെ ഭാഷയ്ക്കു ഇങ്ങനെയൊരു നാമം 

ഉണ്ടായിരുന്നതായി പ്രസ്പഷ്ടമായ ലക്ഷ്യം ഇല്ലെങ്കിലും ബർളിനിലെ രാജകീയഗ്രന്ഥശാലയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ളതും ഉദ്ദേശം പതിനൊന്ന് ശതാംബ്ദങ്ങളോളം പഴക്കമുള്ളതെന്ന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതുമായ ഒരു തമിഴ് ഗ്രന്ഥവരിയുടെ അവശേഷത്തിൽ തമിഴ് എന്നതിനുപകരം "തമ്മുഴി" എന്ന് എഴുതി കാണുന്നുണ്ട്.ആകയാൽ അതിന്റെ ശരിയായ രൂപം സ്വഭാഷമെന്നർത്ഥമുള്ള തമ്മൊഴി എന്നതായിരിക്കണമെന്നാണു് ദ്രാവിഡ ഭാഷാ ചരിത്രാന്വേഷണം നടത്തിട്ടുള്ള ചില പാശ്ചാത്യപണ്ഡിതന്മാർ സങ്കല്പിച്ചിട്ടുള്ളത്.തൊഡ എന്നതു തുറേനിയൻ എന്നതിലെ ആദ്യഭാഗം വികൃതിപ്പെട്ടിട്ടുണ്ടായതുതന്നെ. ’തുറാൻ' പദത്തിനു സിത്തിയൻഭാഷയിൽ ആട്ടിടയൻ എന്നും തുറുക്, 'തൊഡുക് ' എന്നിവയ്ക്കു തൊഡയിൽ ആട്ടിൻക്കൂട്ടം,ആട്ടിൻക്കൂട് എന്നും പരസ്പരാപേക്ഷിതമായ അർത്ഥങ്ങൾ കാണുന്നതിനാൽ ഈ വാക്കുകളെല്ലാം ഏകബീജോല്പന്നങ്ങളായിരിക്കാനേ ഇടയുള്ളു.


               കാടന്മാർ വർദ്ധിച്ച് പൂർവ്വപശ്ചിമഘട്ടങ്ങളുടെ പരിസരങ്ങളിലൂടെ ക്രമേണ വടക്കോട്ടുനീണ്ടു വ്യാപിക്കയും ദുസ്തങ്ങളായ മഹാരണ്യങ്ങളാൽ ഇടമുറിഞ്ഞും വേർപ്പെട്ടും നിവസിക്കയും ചെയ്തതു നിമിത്തം തോഡക്ക് അതുൾപ്പെടെ ഒടുവിൽ ആറു പിരിവുകൾ ഉണ്ടായി. അവ തോഡ,കോട,കുറുക്,മാൾട്ടൊ, ഗോണ്ഡി, കൂയ് എന്നിവയാണ്.

ഈ പേരുകളെല്ലാം തുളു, കൊടക്, കൂർഗ്, മഹാരാഷ്ട്രം, ഗുണ്ടൂർ , ഗോൽക്കണ്ട എന്ന പ്രാദേശികനാമങ്ങളോടു സംബന്ധിച്ചവയത്രെ. [ 89 ] പക്ഷേ, ഇപ്പോൾ അവ പ്രചരിക്കുന്നതു് അതതു ദേശങ്ങളുടെ അതിരുകളിൽ മാത്രമാണെന്നു പറഞ്ഞുകൂടാ. എന്നല്ല ത്തിപഥത്തിൽ ഈ പേരുകളുടെ പുർവ്വാപരത്വം തിരിഞ്ഞും മറിഞ്ഞും വരാൻ ഇടയുള്ളതുമാണ്.

നാടൻ ദ്രാവിഡ സംഘമാകട്ടെ വധിച്ച് ഹിമവൽസേതുപയ്യർന്തം വ്യാപിച്ചു. അനന്തരം ആർയ്യന്മാരുടെ പ്രവേശവും ആക്രമങ്ങളും നിമിത്തം വടക്കേയിൻഡ്യയിൽ ഉണ്ടായിരുന്ന ദ്രാവിഡവഗ്ഗത്തിൽ ഒരു ഭാഗം ആ സമുദായത്തിൽ തന്നെ കീഴ്പ്പെട്ടു ലയിച്ചു.

മറ്റൊരു വലിയ ഭാഗം ദക്ഷിണാപഥത്തിലേക്കും വേറൊരുഭാഗം ബലൂചിസ്ഥാനിലേക്കും തള്ളിനീക്കപ്പെട്ടു. ഏതന്മൂലം തമ്മൊഴി എന്നു പറയപ്പെട്ട ദേശഭാഷ ആദ്യമായി അതേ പേരിൽ തെന്നിന്ത്യയിലും ബ്രാഹൂയി എന്നു അപരസംജ്ഞയോടു പല വിശേഷപരിണാമങ്ങളോടു കൂടി ബലൂചിസ്റ്റാനിലും രണ്ടായി പിരിഞ്ഞു പ്രചരിച്ചു.

ആർയ്യാവർത്തത്തിൽ നിറഞ്ഞുകവിഞ്ഞ ആർയ്യസംഘം ഉദ്ദേശം ബി. സി. അഞ്ചാം ശതാബ്ദശേഷം കിഴക്കേ സമുദ്ര തീരങ്ങളിലൂടെ കടന്നു ഡക്കാനിൽ ഉത്തരഭാഗത്തുള്ള നദീ തീരങ്ങളിലും പടിഞ്ഞാറു സമുദ്ര മാർഗ്ഗേണ എത്തി .പുരാണ പ്രസിദ്ധമായ സപ്തകൊങ്കണങ്ങളിലും വ്യാപിക്കാനിടയായി. എങ്കിലും ഈ രണ്ടു മഹാപ്രസ്ഥാനങ്ങളും ഏകകാലം തുടങ്ങി ഉണ്ടായതായി വിചാരിച്ചുകൂടാ. ആർയ്യന്മാരുടെ പുരാതനാചാ രാവശേഷങ്ങൾ അധികം കാണുന്നതു പശ്ചിമഖണ്ഡത്തിൽ കുടികയറിയവരുടെ ഇടയിലാണ്. അതിനാൽ അവരാണ് തെക്കോട്ട് മുൻകൂട്ടി പുറപ്പെട്ടവരെന്ന് ഊഹിക്കാം. ആർയ്യ സമ്പർക്കം സിദ്ധിക്കാനിടയായ ഈ ഘട്ടം തുടങ്ങി ദക്ഷിണാത്യരായ ദ്രാവിഡരുടെയിടയിലും ചില ചില്ലറ സാഹിത്യപരിശ്രമങ്ങളും രാജ്യസംസ്ഥാപനോദ്യമങ്ങളും സാമൂഹ്യഘടനക്കുള്ള ഉത്സാഹങ്ങളും പ്രത്യക്ഷപ്പെട്ടു. അക്കൂട്ടത്തിൽ പശ്ചിമ ഖണ്ഡനിവാസികളായ ആർയ്യദ്രാവിഡന്മാർ യോജിച്ച കേരള രൂപവൽക്കരിക്കുന്നതിനുവേണ്ടി നടത്തിയ ഭഗീരഥപ്രയത്നങ്ങളുടെ ചരിത്രമാണ് ശ്രീ പരശുരാമന്റെ കഥ പ്രതിപാദിച്ചിട്ടുള്ളത്. നിർദ്ദിഷ്ട പരിവർത്തനങ്ങൾക്കിടയ്ക്കു ക്രിസ്ത്വബ്ദാപൂർവ്വ ഡക്കാനിലെ തമ്മൊഴി വടമൊഴിയെന്നും തെമ്മൊഴി [ 90 ] യെന്നും പുനശ്ച രണ്ടായിച്ചമഞ്ഞു. ഇതിനു കാരണം വടക്കു ഭാഗത്തു ആർയ്യന്മാർ അധികം വ്യാപിച്ചതും തെക്കൻ പ്രദേശങ്ങളിൽ അതുണ്ടാകാതിരുന്നതുമാണ്. ഏതന്മൂലം ആർയ്യസമ്പർക്കത്താൽ സംസ്കൃതഭാഷയുമായി കലർന്ന് വൈരൂപ്യം പ്രാപിച്ച വടക്കരുടെ ഭാഷയാണ് തെക്കർ ആദ്യകാലത്ത് വടയൊഴിയെന്നു പറഞ്ഞുവന്നത്. ചില പഴയ തെലുങ്കു കൃതികളിൽ ഇതിനു ലക്ഷ്യമുണ്ട്. കാലക്രമേണ ഡക്കാനിലെ ഉത്തര പരിധികളിൽ തന്നെ ആർയ്യ സമ്പർക്കത്തിനു വന്നുകൂടിയ ന്യുനാധിക്യഭേദം മൂലം വടമൊഴി രണ്ടായി പിരിഞ്ഞു തെലുങ്കെന്നും കന്നടമെന്നും രണ്ടു പ്രത്യേക ശാഖകളായി. ഇപ്രകാരം വടക്കൻ ദിഭാഷയ്ക്ക് വിശേഷവിഭാഗങ്ങളും പേരുകളം ഉണ്ടായതോടെ വടമൊഴിയുടെ അർത്ഥം ഭേദപ്പെട്ട് അത് ഏറ്റവും വടക്കുള്ള ഭാഷയായ സംസ്കൃതത്തിന്റെ സംജ്ഞയായിത്തീർന്നു. ആ നിലയിൽ പ്രസ്തുതശബ്ദം അദ്യാപി നിലനില്ക്കുന്നു.

തെമ്മൊഴി എന്നതിന്റെ അർത്ഥം [തെക്കൻ ഭാഷ] വട മൊഴി എന്നതിന്റെ വൈപരീത്യനിർദ്ദേശമാണു്. ആ പേർ അധികവും ഉപയോഗിച്ചിരുന്നതു ഡക്കാനിലെ ഉത്തര ഖണ്ഡത്തിലുള്ള ആർയ്യന്മാരായിരുന്നു. ദ്രാവിഡഗണമാകട്ടെ പണ്ടേയുള്ള “തമ്മൊഴി' ദുഷിച്ചുണ്ടായ തമിഴ് എന്ന പദമാണു നിത്യേന പെരുമാറിവന്നതു്.

തതഃ പൈശാചികാ പ്രായാ ദ്രമിഡീ, ദക്ഷിണോത്തരേ"

എന്നുള്ള പുരാണവചനത്തിൽനിന്നും ഈ വസ്തുത വിശദമാകുന്നുണ്ട്.

മേൽപറഞ്ഞ രണ്ടു പേരുകളും ഒടുവിൽ രണ്ടു ഭിന്നഭാഷകളുടെ സാമാന്യസംജ്ഞകൾ മാത്രമായിത്തീർന്നതുകൊണ്ട് തൊൽകാപ്പിയം, നന്നൂർ എന്നീ തമിഴ് വ്യാകരണങ്ങളുടെ ഉദ്ഭവകാലമായപ്പോഴേക്കും തമിഴിതന്നെ ഉണ്ടായ ശിഷ്ടദുഷ്ടവ്യത്യാസങ്ങൾ വിവേചിക്കേണ്ടതിനു പ്രത്യേക നൂതനനാമങ്ങൾ സൃഷ്ടിക്കാൻ പണ്ഡിതന്മാർ നിർബ ന്ധതരായി. അതിനാൽ ദുഷ്ടമായ ഭാഷാരൂപങ്ങളുടെ ശേഖരത്തിന് അവർ കൊടുന്തമിഴെന്നും ശിഷ്ടഭാഷയ്ക്ക് തെക്കുള്ള [ 91 ] തനതുഭാഷ അഥവാ തനിഭാഷ എന്നർത്ഥത്തിൽ “തെൻതമിഴ് ' എന്നും നാമങ്ങൾ രചിക്കയും തോൽ + തമിഴ്= (തോല്, ചൊൽ എന്നതിന്റെ പ്രാഗ് രൂപം) ചോല (=ശോല് )ഞമിഴായ നയം അനുസരിച്ചു തമിഴ് ചെന്തമിഴായി പരിണമിക്കുകയും ചെയ്തു.

   വടമൊഴി, തെമൊഴി എന്നുള്ള പ്രസ്തുത പിരിവുകളൊ നാമാന്തരങ്ങളോ പശ്ചിമഘട്ടങ്ങൾക്കു പടിഞ്ഞാറുള്ള ഭൂമിയിൽ എന്നെങ്കിലും ഉണ്ടായിരുന്നതായി വിചാരിക്കാൻ മാർഗ്ഗം കാണുന്നില്ല. അവിടെ ദ്രാവിഡപരിഷയുടേയും ആർയ്യന്മാരുടേയും സമ്പർക്കം ഉണ്ടായതു പൂർവ്വാധികം മുമ്പാകയാൽ ഇരുകൂട്ടരും ആദ്യകാലം മുതൽ ഏകീഭവിച്ചുകഴിഞ്ഞതായി കരുതാനേ തരമുള്ളൂ. ഇതിനു ആസ്പദമായ തെളിവുകൾ പിന്നീട്ട് പ്രസ്താവിക്കാം. പശ്ചിമ ഖണ്ഡത്തിൽ ആർയ്യദ്രാവിഡ സംസർഗ്ഗം മുൻപുണ്ടായതും ഉത്തരഭാഗങ്ങളിൽ 

ആയിരുന്നതിനാൽ ആ ദേശങ്ങളിൽ ഭാഷയ്ക്ക് ക്ഷിപ്രപരിണാമം സംഭവിച്ചു. കൂടാതെ പുർവ്വനിവാസികളിൽത്തന്നെയും ഭൂരിപക്ഷം തോഡ, കോഡ‍‍‍‍‍‍‍‍ എന്ന പേരുകളോടും ഭാഷാഭേദങ്ങളോടും കൂടി പണ്ടെ രണ്ട് കൂട്ടമായി പിരിഞ്ഞിരുന്നതിനാൽ ആർയ്യാകുലാഗമാന്തം ആ വ്യത്യാസങ്ങളോടുകൂടി ഉണ്ടായ ഉച്ചാരാഭിവൃദ്ധി നാട്ടിൽ പാരന്ന തുളു എന്നും കുടക് എന്നും പറയപ്പെടുന്ന രണ്ടു ഭിന്നഭാഷകളുടെ ഉല്പത്തിക്ക് കാരണമായിത്തീരുകയും ചെയ്തു. മലയാളത്തിനു തമിഴിനോടുള്ളതായിക്കാണുന്ന സാദൃശ്യത്തിന്റെ അർദ്ധാംശം അദ്യാപി തുളുവിനു തോഡയോടും കുടകിനു കോടയോടും ഉണ്ട്. ഈ പിരിവുകളുടെ ഉദ്ഭവകാലമാകട്ടെ നിശ്ചിതമല്ലെങ്കിലും ഇതഃപരം പ്രസ്താവിച്ചിട്ടുള്ള സംഗതികളിൽനിന്ന് വഴമൊഴി തെലുങ്കും കന്നടവുമായി പിരിയുന്നതിനു മുൻപുതന്നെ ദ്രാവിഡ കുടുംബത്തിൽ നിർദ്ദിഷ്ടഭേദങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്നു കരുതാൻ വഴി ലഭിക്കുന്നതാണ്.


ഇനി മലയാളിയുടെ ഉല്പത്തി ചരിത്രം ചിന്തിക്കാം.അതു വിശദമാക്കെണ്ടത്തിനു കേരളീയ ദ്രാവിഡൻമാർ കാടൻ, നാടൻ എന്നീ ശാഖാന്തരങ്ങളിൽ എത്ര വർഗ്ഗമായിരുന്നു ആർയ്യഗണം ആദ്യമായി കേരളത്തിൽ പ്രവേശിച്ചത് എന്നായിരുന്നുവെന്നും മുൻകൂട്ടി അന്വേഷിക്കേണ്ടിയിരിക്കുന്നു. [ 92 ] 100 ഭാഷാശാസ്ത്രംഭാഷാചരിത്രകാരൻ പറയുന്നതു കേരളത്തിലെ ആദിമ നിവാസികൾ പുലയർ, പറയർ, വേട്ടുവർ മുതലായ വർഗ്ഗക്കാർ ആണെന്നാണ്.അവർക്കു പിമ്പേ ഭിന്നദശകളിലായി വന്നുകുടിയ പരിഷ്ക്കൃതദ്രാവിഡ സമൂഹമാണ് നായന്മാരെന്നും തീയന്മാരെന്നും പറയപ്പെടുന്ന രണ്ടുകൂട്ടക്കാർ. ഒരു നവീനഭൂവിൽ കുടികയറുന്ന സജാതീയസമുദായങ്ങളിൽത്തന്നെ മുൻപുമുൻ പെത്തുന്നവർക്കു ബാഹ്യമത്സരങ്ങളാൽ അപജയം നേരിടാത്ത പക്ഷം അനന്തരാഗതന്മാരെ അതിശയിച്ചു. അവിടെ പ്രതി ഷ്ഠയും പ്രാബല്യവും ഉണ്ടായിരിക്കുന്നതാകുന്നു. ഇതിനു ലോ കചരിത്രത്തിൽ പല ദൃഷ്ടാന്തങ്ങളുണ്ട്. ആകയാൽ മൂലതഃ സ ഗോത്രന്മാരാണെങ്കിലും മുൻകൂട്ടി കേരളത്തിൽ സ്ഥാനം ഉറ പ്പിച്ചതുകൊണ്ടു നായന്മാർക്കു തീയന്മാരെക്കാൾ പ്രാധാന്യം സിദ്ധിച്ചു. നായർ, നായ്കർ, നായിഡു ഇത്യാദിശബ്ദങ്ങൾ ദ്രാവിഡരുടെയിടയിൽ പണ്ടേതന്നെ സ്ഥാനവാചികളായിത്തീർന്നിട്ടുള്ളതും ഇതിനു ലക്ഷ്യമാണ്. കൂടാതെ അഭിജാതന്മാരായ നമ്പൂരിമാർ പണ്ടുതുടങ്ങി നായർ സ്ത്രീകളെ മാത്രം സംബന്ധം ചെയ്യുകയും സ്വക്ഷേത്രപരിചയ്യർകൾക്കു തദ്വംശ്യന്മാരെത്തന്നെ നിയമിക്കയും ചെയ്തുവന്നതും നിർദ്ദിഷ്ടവർഗ്ഗത്തിന്റെ പ്രാമാണികത്വം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. നായർ, തീയർ എന്ന ശബ്ദങ്ങളുടെ മൗലികമായ അർത്ഥഭേദം അവർക്ക് ആദ്യകാലംമുതലുണ്ടായ അവസ്ഥാന്തരത്തെ ലക്ഷീകരിക്കുന്നു. നൻ (നന്മ), തിൻ (തിന്മ) എന്നീ വിപരീതാർത്ഥദ്യോതകങ്ങളായ പഴയ ദ്രാവിഡപ്രകൃതികളിൽനിന്നത്ര മേൽപറഞ്ഞ പേരുകൾ ഉണ്ടായിട്ടുള്ളത്. ശബ്ദവ്യുത്പാദനത്തിൽ പ്രകൃത്യന്തമായ 'മെല്ലിനം' ലോപിപ്പിക്കയും പകരം പൂർവ്വസ്വരം നീട്ടുകയും ചെയ്യുന്നത് ആ ഭാഷയിലെ മാമൂലാചാരങ്ങളിൽ ഒന്നാണ്. തെങ്, കൺ, തിൻ, ചെമ് എന്നിവയിൽനിന്നു തേങ്ങ ,കാഴ്ച, തീററി, ചേവടി ഇത്യാദി പദങ്ങൾ ഉണ്ടാകുന്നതു് ഇതിന് ഉദാഹരണമത്രെ. ഏതന്മൂലം നായർ എന്നതിനു നല്ലവർ അഥവാ ഉൽകൃഷ്ടന്മാരെന്നും തീയർ എന്നതിനു തീയവർ ( ഈഴവർ) അല്ലെങ്കിൽ അപകൃഷ്ടന്മാരെന്നും അർത്ഥം. എന്നാൽ ഈ ഉൽകർഷാപകർഷങ്ങളുടെ വിവേചനം ആരംഭ കാലത്തു പൗരപദാവകാശങ്ങളിലുള്ള ന്യൂനാധിക്യങ്ങളിൽ [ 93 ] മാത്രമേ ഉണ്ടായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്. രാജ്യരക്ഷാർത്ഥം നായന്മാർ ആയുധാഭ്യാസം ചെയ്തു പോരാളികളായും തീയന്മാർ വ്യവസായരതന്മാരായും വർത്തിച്ചു പോന്നതു പ്രസ്തുത സിദ്ധാന്തത്തെ ദൃഢപ്പെടുത്തുന്നതിനു പർയ്യാപ്തമായ ലക്ഷ്യമാകുന്നു.

        മേൽ പ്രസ്താവിച്ച സംഗതികളിൽനിന്നും, കേരളത്തിൽ നമ്പൂരിമാരുടെ പ്രവേശം ഉണ്ടാകുന്നതിനു മുമ്പുതന്നെ, നായന്മാരും, തദപേക്ഷയാ തീയന്മാരും കുടികയറി, പൗരാവകാശ ങ്ങൾ യഥായോഗ്യം പകുത്തു് അനുഭവിച്ചുവന്നതായി തെളിയുന്നുണ്ടു്. ഏതന്മൂലം അവർ പുലയർ, പറയർ ആദിയായ കാടൻ ദ്രാവിഡഗണത്തിൽ ചേർന്നവരല്ലെന്നും പ്രത്യുത, നാട താരിൽത്തന്നെയും സാമാന്യം പരിഷ്കൃതി പ്രാപിച്ച രണ്ടു ശാഖകൾ ആയിരുന്നുവെന്നും സിദ്ധമായി.
     ചരിത്രവൃത്തത്തിൽ എത്രദൂര പ്രദക്ഷിണം ചെയ്താലും ആർയ്യന്മാർ കേരളത്തിൽ പ്രവേശിച്ച കാലസീമ സൂക്ഷ്മമായി കണ്ടെത്താൻ പ്രയാസമാണ്. എ ഡി. രണ്ടാം ശതാബ്ദ മധ്യേ മലബാർ സന്ദർശിച്ച ഗ്രീഷ്യൻ സഞ്ചാരിയായ ടോള മിയും തെക്കേ ഇൻഡ്യയുടെ ഭൂപടം രചിച്ച പ്രാചീന ചീനന്മാരും കേരളത്തിനു് അഹിദേശം, അഹൈമാൻ എന്നു സംജ്ഞകൾ നിർദ്ദേശിച്ചതായി കാണുന്നുണ്ട്. അവയിൽ കാണുന്ന അഹിശബ്ദം സംസ്കൃതപദമാകയാൽ ആ ഭാഷക്കാരായ ആർയ്യന്മാർ ക്രിസ്ത്വബ്ദാരംഭത്തിലെങ്കിലും ഈ നാട്ടിൽ എത്തിയിരിക്കാൻ ഇടയുണ്ടെന്ന് ഊഹിക്കാം. അല്പദൂരം കൂടി മുൻ പെട്ടുകടന്നാൽ ലഭിക്കുന്ന മറെറാരു ലക്ഷ്യം, എ. ഡി. 57-ൽ സാത്വികാഗ്രിണിയായ യേശുക്രിസ്തുവിൻറ ശിഷ്യനായ സെൻറ് തോമസ് കേരളത്തിൽ വന്ന് പല നമ്പൂരിമാരെ ക്രിസ്തുമതാനുയായികളാക്കിത്തീർത്തു എന്നുള്ള ചരിത്രപ്രസ്താവമാണു്. ഈ രണ്ടു രേഖകളേയും ആശ്രയിച്ചു ക്രിസ്താബ്ദാരംഭത്തിനു മുമ്പുതന്നെ നമ്പൂരിമാർ മലയാളഭൂമിയിൽ എത്തി വ്യവസ്ഥിതമായ വാസം തുടങ്ങിയെന്നു നിർണ്ണയിക്കാം.
          ഈ നിർണ്ണയത്തിനു ദാർഢ്യം നൽകുന്ന ഏതാനും ചില ലക്ഷ്യങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. അന്നു നവീനസ്ഥാനങ്ങളിൽച്ചെന്നു ചേർന്നശേഷം തത്തൽപ്രദേശങ്ങളിൽ നില [ 94 ] യുറപ്പിക്കുന്നതിനുവേണ്ടി അതതുദിക്കുകളിൽ കാണപ്പെട്ട അന്യസമുദായങ്ങളിൽനിന്നു സ്ത്രീകളെ വരിക്കുക ആര്യവർഗ്ഗത്തിൽ മൂലതഃപതിവായിരുന്നു. പ്രാചീനകാലത്ത് ബാൾക്കൺ ഉപദ്വീപത്തിൽ അഭിനവമായി പ്രവേശിച്ച കുലീനരായ ഗ്രീക്കുകാർ അവിടത്തെ പൂർവ്വനിവാസികളായിരുന്ന ഐബീരിയ(Iberians)യാരുമായി വിവാഹം തുടർന്നു നടത്തി വന്നു. അപ്രകാരം തന്നെ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി മുതലായ ഭൂഭാഗങ്ങളിൽ കുടികയറി പാർത്ത ആര്യവംശ്യന്മാരും പ്രവർത്തിച്ചുവന്നു. പുരാതനാര്യയ്യന്മാരുടെ ഈ വർഗ്ഗീയാചാരം തന്നെയാണ് കേരളത്തിൽ നമ്പൂരിമാരുടെ 'സംബന്ധ'മര്യാദയിലും പ്രതിബിംബിച്ചിട്ടുള്ളത്. എന്നാൽ ഉത്തരേന്ത്യയിൽ വർണ്ണാശ്രമവിധികൾ നടപ്പാകയും അതനുസരിച്ചു സങ്കരവിവാഹം ഭാരതീയാര്യയന്മാരുടെയിടയിൽ നിഷിദ്ധമായിത്തീരുകയും ചെയ്തശേഷമാണ് നമ്പൂരിമാർ പ്രസ്തുത ആര്യഗണത്തിൽ നിന്നു പിരിഞ്ഞു. കേരളത്തിൽ കുടികയറിയതെങ്കിൽ മേൽപറഞ്ഞ നിഷിദ്ധമായ പൗരാണികാചാരം ഇവിടെ അനുഷ്ഠിക്കുന്നതിനു ഇടയില്ലായിരുന്നു. അതുകൊണ്ട് കേരളത്തിൽ നമ്പൂരിമാരുടെ ആഗമകാലം ഇൻഡ്യയിൽ വർണ്ണാശ്രമവിധികൾ ആവിർഭവിച്ച ഘട്ടമായ ബി. സി. അഞ്ചാം ശതാബ്ദത്തിനുമുൻപ് ആയിരിക്കാനെതരമുള്ളു.
               ഡകാരം ളകാരമാക്കി ഉച്ചരിക്കുന്ന ഋഗ്വേദമാത്രമായ സമ്പ്രദായം കേരളീയ ബ്രാഹ്മണരുടെ സംസ്കൃതോച്ചാരത്തിൽ അതിസാധാരണവും ഇൻഡ്യയിൽ അന്യത്ര ദുർല്ലഭവുമാക കൊണ്ട് അവർ പഞ്ചനദത്തിൽനിന്നു പിരിഞ്ഞ ആദ്യശാഖ ആയിരിക്കുമെന്ന് കേരളപാണിനിയും ശങ്കിച്ചിട്ടുണ്ട്. തൗളവന്മാരുടെ ഉച്ചാരത്തിലും ഈ വിശേഷധർമ്മം അല്പകാലം മുൻപുവരെ നടപ്പുണ്ടായിരുന്നു. അതിനാലത്രെ തോഡ എന്നതിലെ ഡകാരം ളകാരമായി, അകാരാന്തനപുംസകനാമങ്ങൾക്ക് അന്ത്യം ഉകാരമാക്കിത്തിക്കുന്ന കർണ്ണാടകമർയാദയും ചേർന്ന ശബ്ദം 'തുളു 'വായി പരിണമിച്ചത്. നമ്പൂരിമാർ അദ്യാപി തൗളവബ്രാഹ്മർക്ക് വൈദികവൃത്തികളിൽ അനുവദി ച്ചിട്ടുള്ള സമാധികങ്ങളായ ചില അധികാരാവകാശങ്ങൾ [ 95 ] ഈ രണ്ടു വർഗ്ഗക്കാർക്കും ആദ്യമുണ്ടായിരുന്ന വേഴ്ചയെ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഏതന്മൂലം രണ്ടു ചരിത്രരഹസ്യങ്ങൾ വെളിപ്പെടുന്നുണ്ട്. അവ നമ്പൂരിമാർ കേരളത്തിലേക്കു വടക്കൻ പ്രദേശങ്ങളിൽ അങ്ങുമിങ്ങും തങ്ങി താമസിച്ച് ആ വഴിക്കാണെന്നും അതുതന്നെയും വൈദികോച്ചാരം സാധാരണമായിരുന്ന ഒരു കാലത്താണെന്നും ഉള്ളതാകുന്നു. ചില പുരാണഗ്രന്ഥങ്ങളിൽപ്രസ്താവിച്ചു കാണുന്ന സപ്തകൊങ്കണങ്ങളുടെ സംജ്ഞാക്രമംകൊണ്ട് അവരുടെ ആഗമമാർഗവും ഇടയ്ക്കിടയ്ക്കുണ്ടായ താവളസ്ഥാനങ്ങളും കുറേക്കൂടി ഗ്രഹിക്കാവുന്നതാണു്.
              നിർദ്ദിഷ്ടജനസംഘം കേരളത്തിൽ എത്തിയശേഷം നാട്ടിലെ പൗരപ്രമാണികളായ നായന്മാരും തീയന്മാരും സംസാരിച്ചുവന്ന പഴയ തമ്മൊഴി തന്നെ സ്വഭാഷയായി സ്വീകരിച്ചിരിക്കണം. ഇതിനു പല കാരണങ്ങൾ പ്രസ്താവ്യങ്ങളായിട്ടുണ്ട്.

1. അവർ മലയാള നാട്ടിൽ എത്തിയത് ഉത്തരദേശങ്ങളിൽ ദീർഘകാലം തങ്ങിക്കിടന്നശേഷമാണെന്നു കണ്ട സ്ഥിതിക്ക് അവിടെവെച്ചുതന്നെ വംശഭാഷ വെടിഞ്ഞു ക്രമേണ ഏതെങ്കിലും ദ്രാവിഡഭാഷ സംസാരിക്കുന്നവരായി ത്തീർന്നിരിക്കാൻ ഇടയുള്ളതും അതു കേരളഭാഷ സ്വീകരിക്കുന്നതിനും അത്യന്തം സാഹായപ്രദമായി വന്നിരിക്കാവുന്നതുമാകുന്നു.

2. ആർയ്യാവർത്തവാസികളായ സവംശ്യന്മാരാൽ ആചാരലോപം പറ്റിയവരെന്നു പിന്നീട് ആക്ഷേപിക്കപ്പെടുമാറ് അവർ നായന്മാരുമായി ദൃഢസമ്പർക്കം ചെയ്തു ദ്രാവിഡമര്യാദ കൾക്ക് അധീനരായ സ്ഥിതിക്ക് ഗൃഹഭാഷയായി ഉപയോഗിച്ചതു നാട്ടുഭാഷതന്നെ ആയിരിക്കാൻ ഇടയുള്ള.

3. കേരളത്തിൽ ആര്യദ്രാവിഡസംസർഗ്ഗം നടന്നിരുന്നത് നാട്ടുഭാഷാമുഖേന ആണെന്നു ഇവിടെ അലോകസാധാരണമായുണ്ടായിട്ടുള്ള ആചാരഭാഷയും പ്രാചീനതദ്ഭവങ്ങളും തെളിയിക്കുന്നു.

4. ഇതര ബ്രാമണവർഗ്ഗങ്ങൾ വൈദികവിഷയങ്ങളിൽ അദ്യാപി സംസ്കൃതത്തിനു പ്രാഥമ്യം കല്പിച്ചുകാണുന്നതിനു [ 96 ] വിപരീതമായി നമ്പൂരിമാർ താദൃശസന്ദർഭങ്ങളിലും തിടമ്പു്, കോലം, അമ്പലം, കാവു്, കോവിൽ, കഴകം, ശാന്തിക്കാരൻ, ഓയ്ക്കൻ, പൂണൂൽ, ഓത്തു്, വേളി, ആറാട്ട്, തൂക്കം, വേല, മുടിയേറ്റ്, കണി, പുല, തീണ്ടൽ, ഇത്യാദി ശുദ്ധദ്രാവിസശബ്ദങ്ങളും തേവർ, പട്ടേരി, തേവാരം, ഓന്യം, ചോമാർത്തം, ചാത്തം,അയിത്തം, ശിവേലി ആദിയായ തത്ഭവങ്ങളും സമൃദ്ധമായി ഉപയോഗിക്കുന്നതിനാൽ അവർ പണ്ടു് സർവ്വകാര്യങ്ങൾക്കും ഇവിടെ ദേശഭാഷ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവെന്നു് ഊഹിക്കാം.

5. സ്വവർഗ്ഗശേഖരത്തിൽനിന്ന് ഉണ്ടായ വേർപാട്, പ്രാദേശികാവശ്യങ്ങൾ,അനാർയ്യന്മാരായ കേരളീയരുടെ അന്നത്തെ പരിഷ്ക്രതാവസ്ഥ, സൗകർയ്യാധിക്യം എന്നിവയും ദേശഭാഷാസ്വീകാരത്തിനു് അവരെ പ്രകൃത്യാ നിർബന്ധിച്ചിരിക്കാവുന്നതാണ്.

പരമ്പരയാ ഭിന്നഭാഷക്കാരായ ജനങ്ങൾ ഒരിടത്തു സമ്മേളിച്ചു് ഏകഭാഷ സംസാരിക്കുന്നവരായി തീരുന്നപക്ഷം ശബ്ദം, വ്യാകരണകാർയ്യങ്ങൾ, എന്നിവയിൽ പ്രത്യക്ഷീഭവിക്കുന്ന ബാഹ്യവിപര്യയങ്ങൾക്കു പുറമേ ഇരുകൂട്ടരുടേയും പരസ്പരാനുരൂപ്യമില്ലാത്ത ഉച്ചാരണപ്രസക്തികൾ കൂടിക്കുഴഞ്ഞു് ആ ഭാഷയ്ക്ക് ആഭ്യന്തരമായും പല പരിണാമങ്ങൾ വരുത്തിക്കൂട്ടുന്നതാണ്. കേരളത്തിൽ അതീവപുരാതനകാലത്തു നടപ്പായിരുന്ന തമ്മൊഴി പിന്നീടു് കൊടുന്തമിഴായിപ്പരിണമിച്ചതിന്റെ മുഖ്യകാരണം ഇതാണ്. കൊടുന്തമിഴ് വീണ്ടും ദിഗ്ഭേദേന ആറേഴുസമ്പ്രദായങ്ങളായി തീർന്നുവെന്നു തൊൽകാപ്പിയത്തിലെ പ്രസ്താവംമൂലം മനസ്സിലാക്കാം. എങ്കിലും ചേരൻ, ചോളൻ, പാണ്ഡ്യൻ എന്നീ 'മൂവരശ’രുടെ കീഴിൽ പാണ്ഡ്യരും കേരളീയരും ഏകീഭവിച്ചുകിടന്നതുകൊണ്ടും തദ്വാരാ അവരുമായി നടന്നുകൊണ്ടിരുന്ന നിത്യസംസർഗ്ഗംമൂലം രാജപ്രതിനിധികളായി വന്ന പെരുമാക്കന്മാർ സാഹിത്യയത്നങ്ങളിലും മറ്റും ജനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതിനാലും മലയാളികൾ വിശേഷവ്യവഹാരാർത്ഥം അന്നും തമ്മൊഴിതന്നെ ഉപയോഗപ്പെടുത്തിപ്പോന്നു. ഇതിനു് ആയിടയ്ക്കു കേരളത്തിൽ ഉണ്ടായിട്ടുള്ളവയായ ഐങ്കറു [ 97 ] നൂറ്, ചിലപ്പതികാരം മുതലായ ചില ഉൽകൃഷ്ടകൃതികൾ ലക്ഷ്യങ്ങളാണു്.എന്നാൽ കൊല്ലവർഷാരംഭമായപ്പോഴേക്കു കഥയെല്ലാം മാറി.

മൂവരശവംശങ്ങളും പെരുമാക്കന്മാരുടെ ഭരണവും അസ്തമിച്ചു. അതോടുകൂടി കേരളീയദ്രാവിഡന്മോർക്ക് പാണ്ഡ്യരുമായുണ്ടായിരുന്ന സംസർഗ്ഗവും ഉപര്യുപരി കുറഞ്ഞുവന്നു. രാജ്യസംരക്ഷകന്മാരായ നായന്മാരുമായുണ്ടായ മൈത്രികൊണ്ടും അപാരമായി ആർജ്ജിച്ച ഭൂസ്വത്തുമൂലവും രാജ്യഭരണകാർയ്യങ്ങളിൽ സിദ്ധിച്ച അധികാരാവകാശങ്ങളാലും അനന്യസുലഭമായ ആഭിജാത്യംനിമിത്തവും സർവ്വോപരി പ്രബലന്മാരായിത്തീർന്ന നമ്പൂതിരിമാർ കാലക്രമേണ ചേരം, ചോളം, പാണ്ഡ്യം എന്നീ ദിക്കുകളിൽ വ്യാപിച്ച സ്വകുലജാതന്മാരായ ബ്രാഹ്മണരുടെ വർണ്ണാശ്രമാനുഷ്ഠാനങ്ങൾ കണ്ടും സ്വധർമ്മലോപത്തെക്കുറിച്ചു മനു പ്രസ്താവിച്ചിട്ടുള്ള ആക്ഷേപങ്ങൾ അനുസ്മരിച്ചും ദ്രാവിഡാചാരങ്ങൾ പൂർവ്വൽപരിപാലിക്കുന്നതിൽ വിമുഖരായിത്തുടങ്ങി. പറച്ചിപെറ്റു പന്തിരുകൂലമുണ്ടായെന്നുള്ള അവമാനകരമായ കഥയും മറ്റും അവരുടെ ഹൃദയങ്ങൾക്കു ക്ഷോഭകാരണങ്ങളുമായി. ഈ ഘട്ടത്തിലാണു് ഉത്തരേന്ത്യ മുഴുവൻ സഞ്ചരിച്ചു് ആർയ്യചാരവൈചിത്ര്യങ്ങളെല്ലാം കണ്ടറിഞ്ഞ താത്വികാഗ്രേസരനായ ശങ്കരാചാർയ്യസ്വാമികൾ സജാതീയന്മാരുടെ മനോഭാവം ധരിച്ചു് കേരളത്തിൽ സമുദായപരിഷ്കരത്തിനുള്ള യത്നം തുടങ്ങിയതു്. ഏതൽഫലമായി ആർയ്യദ്രാവിഡസമൂഹങ്ങൾക്കു കേരളത്തിൽ പൂർവ്വതഃ സിദ്ധമായിരുന്ന സാമ്യൈക്യങ്ങൾ ഒന്നോടെ ശൂന്യമായിത്തീർന്നു. തളി, കുളി, തീണ്ടൽ, നിരോധം മുതലായ മിഥ്യാചാരസ്ഥാപനങ്ങൾമൂലം നായന്മാരും അവരെ അപേക്ഷിച്ചു് തീയന്മാരും തദപേക്ഷയാ അന്യദ്രാവി‍‍‍‍ഡവർഗ്ഗങ്ങളും അശുദ്ധജാതികളും വിച്ഛന്നസമുദായങ്ങളുമായി പരിണമിച്ചു. ശ്രാദ്ധം, പിണ്ഡം, തർപ്പണം ആദിയായ അനുഷ്ഠാനങ്ങളിൽ കല്പിച്ച ഭേദഗതികൾകൊണ്ടു് അവരുടെ ഇടയിൽത്തന്നെയും ഐക്യം നശിക്കുമാറു സമുദായാവകാശങ്ങൾക്കു വൈവിധ്യം നേരിട്ടു. സാമാന്യങ്ങളായ തൊഴിലുകൾ, ചില പ്രത്യേകാചാരങ്ങൾ, അസവർണ്ണ്യന്മാരുമായുള്ള സമ്പർക്കത്തിനു് ഇടവരുത്തുന്ന [ 98 ] സാഹചർയ്യങ്ങൾ മുതലാവയിൽനിന്നു നമ്പൂരിമാരും ദ്രാവി‍‍ഡരീത്യാ ഉള്ള വസ്ത്രാഭരണം സ്വൈരസഞ്ചാരം ആദിയായവയിൽനിന്ന് അന്തർജ്ജനങ്ങളും നിമന്ത്രിക്കപ്പെട്ടതിനാൽ ആ വർഗ്ഗത്തിനു പ്രായേണ വിശേഷമേന്മയ്ക്കു വകയായി. വേദാദ്ധ്യയനം, മന്ത്രോച്ചാരം എന്നിവ സംബന്ധിച്ചുണ്ടായ നിർബന്ധനിയമങ്ങൾ നിമിത്തം അവരുടെ ബുദ്ധിയിൽ സംസ്കൃതഭാഷാപക്ഷപാതത്തിനും വഴിതുറന്നു. എന്തിനധികം, കേരളത്തിൽ ഇതു് അഭ്രതപൂർവ്വമായ ഒരു മഹാപരിവർത്തനദശ ആയിരുന്നു. തന്നിമിത്തം അന്നുതുടങ്ങി കേരളീയരുടെ വിദ്യാഭ്യാസം, സാഹിത്യാഭിരുചി, ഭാഷാപ്രണയം എന്നിവ രണ്ടു വഴിക്കു പിരിയാൻ സംഗതിയായി. അതോടെ ദേശഭാഷയായിരുന്ന കൊടുംന്തമിഴിൽ ഉച്ചാരം ത്വരീഭവിച്ചും മൗലിലികങ്ങളായ അനേകം ശബ്ദങ്ങളും ശബ്ദാന്തങ്ങളും പ്രത്യയങ്ങളും ലോപിച്ചും നൂതനമായ ആഗമാദേശമർയ്യാദകൾ ഏർപ്പെട്ടും പഴയ സംസ്കൃതതത്ഭവങ്ങൾ ചുരുങ്ങി തത്സമപദങ്ങൾ മേൽക്കുമേൽ വർദ്ധിച്ചും ഒരു പുതിയഭാഷ ഉണ്ടാകാൻ തുടങ്ങി. അതിന്റെ പ്രാരംഭരൂപം കരിന്തമിഴെന്നും അവസാനരൂപം മലയാളമെന്നും പറയപ്പെടുന്നു. മലയാളം ഒരു ജീവൽഭാഷ ആയതുകൊണ്ട് വീണ്ടും അതിന്റെ വളർച്ചയിൽ പല ഘട്ടങ്ങൾ ഉണ്ടായിട്ടുള്ളതും ഇതഃപരം ഉണ്ടാകുന്നതുമാണ്.

ഇനി മണിപ്രവാളഭാഷാചരിത്രമാണ് വിചിന്ത്യമായിരിക്കുന്നതു്. ഇതിന്റെ ഉദ്ഭവം അലോകസാധാരണവും സ്വരൂപം വിവൃതവും നാമം ആലങ്കാരികവുമാകുന്നു. മലയാളവും സംസ്കൃതവും സമ്മേളിച്ചുണ്ടായ ഭാഷാരുപത്തെയാണല്ലൊ നാം മണിപ്രവാളമെന്നു പറയുന്നതു്. ഒരു ഭാഷയിൽ മറ്റൊരു ഭാഷയുടെ സങ്കലനമുണ്ടാകുക ദുർല്ലഭമല്ലെങ്കിലും അതു് , രണ്ടിൽ ഏതെങ്കിലും ഒരു ഭാഷക്കാരുടെ പരിജ്ഞാനസീമയ്ക്ക് അധീനമായേ ഇരിക്കൂ എന്നുള്ളതു് നിശ്ചയമാണ്. മണിപ്രവാളോല്പത്തിയാകട്ടെ അങ്ങനെയല്ല. അതിനു കാരണം സ്വാഭാവികധർമ്മത്തെ അതിക്രമിച്ചു് സംസ്കൃതത്തിൽനിന്ന് തത്സമപദങ്ങളും പ്രയോഗങ്ങളും ഭാഷയിൽ കൂട്ടിക്കലർത്തിയതാകുന്നു. ഏതന്മൂലം അതു മലയാളിക്കും സംസ്കൃതജ്ഞനും ഒന്നുപോലെ അപരിചിതമായ ഉച്ചാരദശയേയും വ്യാകര [ 99 ] ണവിധാനങ്ങളേയും ആശ്രയിച്ചു് ഒരു അസാധാരണഭാഷയായിട്ടാണു് തീർന്നിരിക്കുന്നതു്. കൂടാതെ മണിപ്രവാളനാമം തന്നെയും ഭാഷകതതിയുടെ വംശദേശാദിസംജ്ഞകളിൽനിന്നു പ്രകൃത്യാ ഉണ്ടാകാതെ കവികളുടെ ആലങ്കാരികതയാൽ വ്യുത്പാദിതമായിട്ടുള്ളതാണു്.

മലയാളഭാഷ സംസാരിക്കുന്ന നമ്പൂരിമാർക്ക് ഇടക്കാലത്തു പൂർവ്വോക്തകാരണങ്ങളാൽ ഉണ്ടായ സംസ്കൃതപക്ഷത്തിനു മണിപ്രവാളം പരമോദാഹരണമാകുന്നു. അവർ സാഹിത്യരചനയ്ക്കു മലയാളഭാഷ ഉപയോഗിക്കുന്നതിൽ വിമുഖരായി തീർന്നകാലം മുതലാണു് ഈ ഭാഷ കേരളത്തിൽ പ്രത്യക്ഷീഭവിച്ചത്. ആർയ്യകുലസമ്പർക്കം സിദ്ധിച്ച അന്യദ്രാവിഡദേശങ്ങളിലും ഈ പ്രസക്തിഭേദം ഓരോകാലത്തു വെളിപ്പെട്ടിട്ടുണ്ടു്. പക്ഷേ, ആ ദിക്കുകളിൽ സാഹിതീരിതീ കാലേതന്നെ സ്ഥിരപ്പെട്ടുപോയതുകൊണ്ടും ദ്രാവിഡകവികൾ ധാരാളം ഉണ്ടായികൊണ്ടിരുന്നതിനാലും അതു ഫലോന്മുഖമായില്ലെന്നേയുള്ളു. കേരളത്തിലാകട്ടെ ഈ പ്രതിബന്ധങ്ങൾ അധികം ഇല്ലാതിരുന്നതിനാൽ വിജയം സിദ്ധിച്ചു. ആകയാൽ സൂക്ഷ്മാവലോകം ചെയ്യുന്നപക്ഷം നമ്മുടെ സംസാരഭാഷയും സാഹിത്യഭാഷയും അദ്യാപി ഭിന്നങ്ങളാണെന്നു കാണാം. എന്നാൽ വിദ്യാഭ്യാസഗതിയും അതിന്റെ അഭിവൃദ്ധിയും വിപുലമായ സാഹിത്യപരിശ്രമങ്ങളുംകൊണ്ടു രണ്ടു ഭാഷയും ഏകീഭവിക്കത്തക്ക ഒരു ഘട്ടത്തിൽ നാം എത്തിയിട്ടുണ്ടെന്നു മാത്രം പറയാം. 

പ്രസ്തുത വിവരണം അനുസരിച്ചു് ദ്രാവിഡകുടുംബത്തിലുള്ള വിഭാഗപരമ്പരകൾക്ക് ഒരു വംശാവലികൂടി താഴെ ചേർത്തുകൊണ്ടു് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു. [ 100 ] [ 101 ] [ 102 ] ദ്രാവിഡകുടുംബം


    തമ്മൊഴി (നാടൻ )                      തോഡ ( കാടൻ ) 


ബ്രാഹുയി തോഡ, കോട , കുറുക്ക് , മാൽട്ടൊ , ഗോഢി , കുയി


വടമൊഴി തെമ്മൊഴി തുളു കൊടുക്കു്

കന്നടം തെലുങ്ക് ചെന്തമിഴ് കൊടുന്തമിഴുകൾ

                        കരിന്തമിഴ് 
                          മലയാളം 
                                  സംസ്കൃതം
                                 മണിപ്രവാളം [ 103 ] ആറാം അധ്യായം

ശബ്ദം,വിചാരം,സംസാരഭാഷ

ഭാശായുടെ പ്രഥമാവസ്ഥ അർത്ഥവത്തായ ശബ്ദങ്ങൾ ക്കൊണ്ടു മനോഭാവം പ്രകാശിപ്പിക്കുന്നതാണ്. മനുഷ്യഗണമാകട്ടെ മനോഭാവങ്ങൾ വർദ്ധിക്കത്തക്ക വയസ്സും വളർച്ചയുമെത്തുമ്പോഴാകുന്നു അത്തരം ശബ്ദങ്ങൾ വിനിയോഗിക്കാൻ യത്നം തുടങ്ങുന്നത്.എന്നാൽ ആ അവസ്ഥയിൽ എത്തുന്നതിനു മുമ്പും ശിശുക്കൾ സ്വാഭാവികമായ രോദനംകോണ്ട് അന്തർഗ്ഗതം വെളിപ്പെടുത്താറുണ്ട് . പക്ഷേ അതു ഭാഷയോ അർത്ഥവത്തായ ശബ്ദമോ ആകുന്നില്ല. സൂക്ഷ്മപക്ഷത്തിൽ അതു ഭാഷയുടെ പ്രാരംഭാങ്കുരമാണെന്നുമാത്രം പറയാം. ഇതഃപരമേ ഭാഷ ആരംഭിക്കുന്നുളളൂ.

              ഭാഷാശബ്ദങ്ങളുടെ ആവിഷ്കാരം ശിശുക്കൾക്കു സ്വതഃ സാദ്ധ്യമല്ല. പ്രത്യുത സമുദായസംമ്പർക്കം കോണ്ടേ അതു ശക്യമാകു. സംസർഗ്ഗദ്വാര അവർ അനുകരണത്തിന് ഒരുമ്പെടുകയും ആ അനുകരണം വഴിയായി ഭാഷ സ്വാധീനപ്പെടുകയും ചെയ്യുന്നു. ഏതന്മൂലം ഭാഷാശബ്ദങ്ങളുടെ ആവിഷ്കരണോപായം അനുകൃതിതന്നെയാണെന്നു സ്പഷ്ടമാണ്. എന്നാൽ അതു നിമിത്തമായിത്തന്നെ ശബ്ത്തിനു പരിണാമങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാരണം അനുകർത്താവിന്റേയും അനുകരിക്കപ്പെടുന്ന സമുദായത്തിന്റേയും അനുകരണീയണായ ഭാഷയുടേയും സ്ഥിതി ഗുണവിശേഷങ്ങളത്രെ. അവഒന്നോന്നായി താഴെ എടുത്തു വിവരിക്കുന്നു:

ആനുകർത്തൃകമായി സംഭവിക്കുന്ന ശബ്ദപരിണാമഹേതുക്കൾ:

1. വിദ്യാവിഹീനമായ ഭാഷകൻ അനുകരണവേളയിൽ കുട്ടികളെപ്പോലെതന്നെ ഇതരോച്ചാരം സൂക്ഷമമായി ശ്രവിക്കുന്നതിലും താദാത്മ്യത്തോടുകൂടി വചിക്കുന്നുന്നതിലും [ 104 ] ചെവി, രസനാദിധ്വനനാവയവങ്ങൾ എന്നിവ ശരിയായി പ്രവർത്തിപ്പിക്കാറില്ല. അതുപോലെതന്നെ വിദ്വാനായ വക്താവ് തന്മയമോ സ്വേച്ഛാനുസ്രതമോ ആയ ശബ്ദ പരിഷ്കാരം മനപ്പൂർവ്വം വരുത്തിക്കൂട്ടുകയും ചെയ്യുന്നു.

    2.സംസാരവേളയിൽ അത്യാസന്നങ്ങളായി നിന്നു പ്രവർത്തിക്കുന്ന അവയവങ്ങളിൽ ചിലതിന്റെ വിഷേശവൈഭവം നിമിത്തം വക്താവിന്റെ ബുദ്ധിയിൽ സൂക്ഷ്മമായി പതി‍‍ഞ്ഞിട്ടുള്ള ശബ്ദരൂപം പോലും പുറത്തുവരുമ്പോൾ, അസാമാന്യവൈരൂപ്യം പ്രാപിക്കുന്നു. 


3. ഭാഷാകഗണത്തിൽ ഓരോ വ്യക്തിക്കും ഉള്ല പ്രത്യേകവാസന അന്യവിഷയങ്ങളിൽ എന്നപോലെ ഭാഷയുടെ പെരുമാറ്റത്തിലും പ്രതിബിംബിക്കാറുണ്ട്. ഏതന്മൂലം അനുകരണത്തിന്റെ സാധാരണ പദ്ധതിയിൽ ഈദൃശവിശേഷാംശം കൂടി സംയോജിച്ച് ശബ്ദം വിവിധപ്രകാരേണ ഭേദപ്പെടുന്നു.

     ഇങ്ങനെ അനുകർത്താവിന്റെ ആലസ്യം, അവയവഗുണാന്തരം, വാസനഗതി എന്നിവയാൽ അനുകരണാരംഭം മുതൽ ശബ്ദത്തിൽ പരിണതി സംഭവിക്കുന്നതു ദുർല്ലഭമല്ല. വിശിഷ്യ, ഏകവ്യക്തിയുടെ ഈദ്യശധർമ്മങ്ങൾ അനേകം വ്യക്തികളിൽ സമാനത്വേന ആവിർഭവിക്കയോ ഒരു വ്യക്തിക്കു സമുദായത്തിൽ ഭരണം, അദ്ധ്യാപനം ആദിയായ കാരണങ്ങളാൽ നേത്യത്വം ലഭിക്കയോ ചെയ്യുമ്പോൾ ആനുകർത്തുകധർമ്മങ്ങളുടെ ഫലം വിപുലമായിരിക്കുന്നതുമാണ്.

അനുകർത്തവ്യകുലാശ്രിതമായി ഉണ്ടാകുന്ന ശബ്ദപരിണാമഹേതുക്കൾ:

1. ഭാഷ സാമുദായികമായ ഒരു പെരുമാറ്റവസ്തുവാണ്. സമുദായമാകട്ടെ അനവധി വ്യക്തികളുടെ യോജനയാൽ ഉണ്ടായിട്ടുള്ലതാകുന്നു. ആകയാൽ മേൽപറഞ്ഞ വ്യക്തിഗതമായ ധർമ്മങ്ങൾ പരസ്പരം കൂടിക്കലരാൻ ധാരാളം അവകാശമുണ്ട്. കൂടിക്കലർന്നുണ്ടാകുന്ന നവീനധർമ്മങ്ങൾ സാമുദായികഗുണങ്ങളായിത്തീരുന്നു. കൂടാതെ താദൃശഗുണ [ 105 ] ങ്ങളിൽ ചിലതു പ്രത്യേകം പ്രചാരനിഷു പ്രാപിക്കുകയും ചെയ്യുന്നു.

2. ഉച്ചാരത്തിൽ മിഥഃ സാദൃശ്യമില്ലാത്ത ഒരു ഭാഷക്കാരുടെ ഇടയിൽ മറ്റൊരു ഭാഷ സംസാരിക്കുന്ന ജനസമുദായത്തിനു വന്നുകൂട്ടുന്ന പ്രാബല്യവും വർദ്ധനയും നിമിത്തം പരസ്പരാനുരൂപ്യം കൂടാതുള്ള ശബ്ദാവിഷ്കാരസമ്പ്രദായങ്ങൾ ഉണ്ടായിത്തീരുന്നു.

3. വ്യക്തി സമുദായത്തെ എന്നപോലെ സമുദായം അഥവാ അതിൽ ഭൂരിപക്ഷം ആളുകൾ അതതു കാലത്തെ ഭിന്ന ഭിന്നങ്ങളായ പരിതഃസ്തികൾക്കു കീഴ്പെട്ട് ഭാഷ വിനിയോഗിക്കുന്നതിൽ അന്നന്നു പല പ്രസ്ഥാനഭേദങ്ങൾ സ്വീകരിക്കുന്നു.

    ഒരു ഭാഷ സംസാരിക്കുന്ന പല ജനസമൂഹങ്ങളിൽ ഒന്ന് ഉച്ചാരവിഷയത്തിൽ ഏതെങ്കിലും കാരണത്താൽ മറ്റു സമുദായങ്ങളേക്കാൾ ഗണ്യസ്ഥിതി പ്രാപിക്കയോ,ആഭിജാത്യം, വിദ്യാഭിവൃദ്ധി മുതലായവയിൽ ഉച്ചൈസ്താരവസ്ഥ അർഹിക്കയോ ചെയ്യുമ്പോൾ മേൽപറഞ്ഞ സാമൂഹ്യധർമ്മങ്ങൾ പ്രബലങ്ങളും വിശാലഫലം ചെയ്യുന്നവയുമായിരിക്കും.

അനുകരണത്തിൽ ഭാഷത്മകമായി ഉണ്ടാകുന്ന ശബ്ദപരിണാമഹേതുക്കൾ:

   ജീവൽഭാഷകളുടെ ബാഹ്യവ്യവസ്ഥ നോക്കുമ്പോൾ, പ്രാദേശികമായ കാരണങ്ങളാലും മറ്റും അന്യഭാഷാംശങ്ങളുടെ കലർച്ച ആഭ്യന്തരമായി ബാധിക്കാൻ വഴിയുള്ളവയെന്നും, അതില്ലാത്തവയെന്നും അവ രണ്ടുതരത്തിൽ തിരിയുന്നതാണ്. മനുഷ്യരുടെ മിഥഃ സംസർഗ്ഗത്തിനു മേൽക്കുമേൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവശ്യവും അഭിവൃദ്ധിയും നിമിത്തം ഭാഷകളിൽ അധികഭാഗം പ്രഥമവകുപ്പിൽ ഉൾപ്പെടുന്നു. ആകയാൽ അത്തരം ഭാഷകൾക്കു വിശേഷവിധിയായി വന്നുകൂടുന്ന ശബ്ദഭൂഷണഹേതുക്കൾ ആദ്യം പ്രസ്താവിക്കാം: 

1. ഭിന്നഭാഷക്കാരായ ജനങ്ങൾ പ്രദേശികമായ അടുപ്പത്തോടുകൂടി വർത്തിക്കുന്നിടങ്ങളിൽ ഇരുകൂട്ടരുടേയും ഉച്ചാര ദർശങ്ങൾ അങ്ങുമിങ്ങും പ്രകൃത്യാ പരന്നു സമ്മേളിക്കുന്ന [ 106 ] താണ്. അതിനാൽ നൂതനമായ ശബ്ഭാവിഷ്കാരവിതാനങ്ങൾ അവതരിക്കുന്നു . അവ ഇരുഭാഷക്കാരെയും വേർത്തിരിക്കുന്ന ദേശസീമക്കടുത്ത് നിവസിക്കുന്ന ജനങ്ങളുടെ ഇടയിലാണ് ആരംഭിക്കുക . അനന്തരം അവരുടെ വ്യാപ്തിയും പ്രാധാന്യവും അനുസരിച്ച് അവ ഉപര്യുപരി ഉൾപ്രദേശങ്ങളിലും വ്യാപിച്ചു സാർവത്രികമായി സ്ഥിരപ്പെടുന്നു.

2. ഭിന്നഭാഷകൾ പ്രചരിക്കുന്ന രണ്ടു രാജ്യങ്ങളുടെ മധ്യത്തിൽ ഉള്ള അതിർത്തിസ്ഥലങ്ങളിൽ അതതു ഭാഷയിലെ സാമാന്യോ സമ്പ്രദായങ്ങളിൽത്തന്നെയും ചിലത് പരസ്പരം മാറിപ്പരക്കാനുള്ള പ്രേരണകൾ പ്രകൃത്യാ ഉണ്ടാകുന്നതാണ്. തന്നിമിത്തം ആ പ്രദേശങ്ങളിലുള്ള വിദ്യാഭ്യാസ രഹിതമായ ജനസമൂഹങ്ങളുടെ പുർവോച്ചാരം അല്പാല്പമായി ഭേദപ്പെട്ടുപോകുന്നു. പ്രത്യുതവിദ്യാപരിശീലനം സിദ്ധിച്ച വരിലും മേല്പറഞ്ഞ പ്രേരണവും പഠനവും ചേർന്നു സ്വീയോച്ചാരരീതി കൃത്രിമമായും അത്യധികമായും വ്യത്യാസപ്പെടുന്നതാണ് .

3. ഒരു ഭാഷ പ്രചരിക്കുന്ന രാജ്യത്തിന്റെ ചതുരശ്ര സീമകളിൽ എന്നതിനേക്കാൾ ഉള്ളിലുള്ള പ്രാദേശികവിഭാഗാതിർത്തികളിൽ ഉച്ചാരവിധാനങ്ങൾക്കു പലവിധ വൈചി ത്ര്യങ്ങൾ പ്രകൃത്യാ ഉളവാകുന്നു.

  ഭൗമമായ സീമാ വിഭാഗങ്ങൾ കൂടാതെ രണ്ടു ഭാഷകൾ ഒരേ നാട്ടിൽ പ്രചരിക്കുന്നതായി വരാം. അങ്ങനെയുള്ള സ്ഥലങ്ങളിൽ അവ സരൂപസജാതഭാഷകൾ (വംശകുടുംബാദിവിഭാഗങ്ങളിലും കക്ഷ്യയിലും ചേർച്ചയുള്ളവ) ആയി രുന്നാൽ ക്രമേണ ഏകോച്ചാരാദശങ്ങളെ പുരസ്കരിച്ച ഒന്നായിത്തീരുന്നതാണ്. പ്രത്യുത , നിർദ്ദിഷ്ടഗുണങ്ങൾ ഇല്ലാത്തവ ആയാൽ യാദൃച്ഛികമായ യോജന (പദസംക്രമം) മാത്രമേ സംഭവിക്കൂ.
 ഓരോ ഭാഷയും ഭൂസ്ഥിതിവിശേഷം കൊണ്ട് മറ്റു ഭാഷകളുടെ പ്രചാരപരിധികളിൽനിന്നു വിഭക്തമായിത്തീരുമ്പോൾ അവയിലെ ശബ്ദാവിഷ്കാരസമ്പ്രദായം നിശ്ചിതവും ആധ്മാന(accent)വത്തും ആയിത്തീരുന്നതാണ്. ആകയാൽ മേൽപ്പറഞ്ഞ ബാധകൾ ആ ഭാഷകൾക്കുണ്ടാകുന്നതല്ല. അവ [ 107 ] യിൽ സവിശേഷം സംഭവിക്കുന്ന ശബ്ദപരിണാമകാരണങ്ങൾ താഴെ പരിഗണിക്കുന്നു:

1. എല്ലാ ഭാഷകൾക്കും ഉച്ചാരത്തിൽ അപ്രതിഹതമായി വളർച്ച ഉണ്ടായിക്കൊണ്ടാണിരിക്കുന്നത്. എങ്കിലും പരമ്പരാസിദ്ധമായ ചില ശബ്ദാവിഷ്കാര വാസനകൾ അവയിൽ അവശേഷിച്ചിരിക്കും. കൂടാതെ അന്യഭാഷക്കാരുമായി നിത്യ സമ്പർക്കം കുറവാകയാൽ ജനങ്ങൾ നൂതനവും സ്വതന്ത്രവും ആഭ്യന്തരവുമായ ധ്വനനവിധാനങ്ങൾ ഉണ്ടാക്കിത്തിക്കുകയും ചെയ്യുന്നു.

2. വിഭക്ത ഭാഷകളിൽ ചിലതു് ശുദ്ധവും മറ്റു ചില ആദിയിൽ വിജിഗീഷുക്കളും വിജിതന്മാരുമായി രണ്ടു ഭാഷകളുടെ സമ്മേളനത്താൽ ഉണ്ടായതു നിമിത്തം മലിനവും ആയിരിക്കാം. മലിനഭാഷ സംസാരിക്കുന്ന ജനങ്ങളുടെ കലർച്ചകൊണ്ടുണ്ടാകുന്ന പ്രത്യേകോച്ചാരധർമ്മങ്ങൾ ഇതിനു പരി പ്രസ്താവിച്ച ഹേതുക്കളോടു യോജിച്ചു വീണ്ടും പല പരിണാമകാരണങ്ങൾ ഉളവാക്കുക അത്തരം ഭാഷകളിൽ സാധാരണമത്രെ .

3. നിർദ്ദിഷ്ടങ്ങളായ പരിണതിഹേതുക്കൾ അന്യത്ര സുലഭമല്ലാത്ത ശീതോഷ്ണസ്ഥിതിവിശേഷം ജനപദവാസികളുടെ കാലക്ഷേപരീതിയിലുള്ള പ്രത്യേകതകൾ എന്നിവയാൽ പുനശ്ച നവീകൃതങ്ങളായി വളരുന്നതിനും ഇടയാകുന്നു.

  മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാലാണ് ആദിമകാലത്തു ഏകമാത്രമായിരുന്നു എന്ന് ഊഹിക്കപ്പെട്ടിട്ടുള്ള മനുഷ്യഭാഷ ചില വംശങ്ങളും അവ അനവധി കുടുംബങ്ങളും ഓരോ കുടുംബവും അപരിമിതമായ സന്താനപരമ്പരയോടു കൂടിയവയും ഒടുവിൽ സന്താനങ്ങളിലും പലതു സസന്താനങ്ങളും ആയി അതീവ വളർന്നു പെരുകി സർവ്വത്ര വ്യാപിക്കാൻ ഇടയായത്. തന്മൂലം ശബ്ദപരിണാമത്തിന് ആസ്പദങ്ങളായ പ്രസ്തുത ഹേതുക്കളിൽ ഓരോന്നും ഉദാഹരിക്കുന്നതിനും ലോക ഭാഷകളുടെ ഉദ്ഭവചരിത്രങ്ങൾ ഒന്നാകെ ഉദ്ധരിക്കേണ്ടി വരുന്നു. അതു ദുസ്സാധമാകകൊണ്ട് അക്കാര്യാർത്ഥം ഉദ്യമിക്കുന്നില്ല . [ 108 ] 

ഏഴാം അദ്ധ്യായം സർവ്വഭാഷാസാധാരണങ്ങളായ ഭണിതിനീതികൾ

എല്ലാ ഭാഷകൾക്കും സ്വസ്വങ്ങളായി പല ഉച്ചാരണസമ്പ്രദായങ്ങൾ ഉണ്ട്. അതിന് അനേകവിഷേശകാരണങ്ങളും ഉണ്ട്. അവയുടെ സാമാന്യസ്വഭാവം കഴി‍ഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ചു. ഇനി ഈ അദ്ധ്യായത്തിൽ സർവ്വഭാഷാസാധാരണങ്ങളായ ഏർപ്പെട്ടുകാണുന്ന ഭണിതിനീതികൾ വിവരിക്കാം.

1. ആലസ്യബാധ :

ഭാഷയിൽ മൂലതഃ സിദ്ധങ്ങൾ ആയിരുന്നാലും പ്രകൃത്യാക്ലേശാവഹങ്ങളായ ഉച്ചാരങ്ങൾ പ്രായേണ ജനസമൂഹം വർജ്ജിക്കുന്നതു പതിവാണ്. നൈസർഗ്ഗികമായ ആലസ്യബാധ തന്നെ അതിനു ഹേതു. ആര്യഗോത്രത്തിൽ ഉൾപ്പെട്ട മിക്ക ഭാഷകളിലും ഹകാരത്തിൻെ്റ ഘോഷവത്തായ ഉച്ചാരം ആദ്യകാലത്തുനടപ്പുണ്ടായിരുന്നു. എന്നാൽ അല്പപ്രാണങ്ങയളായ വർണ്ണങ്ങളായ ഉച്ചാരത്തേക്കാൾ ഹകാരധ്വനനം അതീവ കൃച്ഛ്റജനകമാകയാൽ ഇപ്പോൾ ദുർല്ലഭം ചില ഭാഷകളിൽ മാത്രമേ അതിൻെ്റ നാദം അവശേഷിച്ചിട്ടുള്ളൂ . ഇംഗ്ലീഷിൽ Night (നൈറ്റ്) , Right (റൈറ്റ്) മുതലായ ശബ്ദങ്ങളിൽ ഹകാരത്തിനു ലിപി പ്രയോഗിക്കുന്നത് അദ്യാപി സാധാരണമായിരുന്നിട്ടും ഉച്ചാരം തീരെ ത്യജിച്ചുകളയുന്നു . ഘോഷോച്ചാരം പല വൈചിത്ര്യങ്ങളോടുകൂടി നിലനിൽക്കുന്ന സംസ്കൃതഭാഷയിൽപ്പോലും ദുഹ് , ദഹ് ആദിയായ ധാതുക്കളിൽനിന്ന് ഉദ്ഭവിക്കുന്ന ദുഗ്ദ്ധം , ദഗ്ദ്ധം ഇത്യാദി രുപങ്ങളിൽ മൗലികമായ ഹകാരത്തിൻെ്റ ധ്വനിക്ക് അപകർഷം സംഭവിച്ചിട്ടുണ്ട് . ഹകാരഗർഭിതമായ ഒരേ മൂലധാതുതന്നെ സംസ്കൃതത്തിൽനിന്ന് [ 109 ]

ഗ്രീക്ക് , ലാറ്റിൻ മുതലായ പഴയ പാശ്ചിമാതൃഭാഷകളിൽ എത്തുമ്പോൾ അതിലുള്ള മറ്റു വ്യഞ്ജനങ്ങളെക്കാൾ നിർദ്ദിഷ്ട വർണ്ണത്തിന് വ്യവസ്ഥിതമായ പരിണാമങ്ങൾ അധികം നേരിടുന്നുതായി ശബ്ദസമീകാരകൗശലംകൊണ്ടു ഗ്രഹിക്കാവുന്നതാണ് . 

ഹകാരത്തിന് ആര്യഭാഷാവംശത്തിൽ നേരിട്ട ഈ ദുരവസ്ഥ ദ്രാവിഡകുടുംബത്തിൽ റകാരത്തേയും ബാധിച്ചിരിക്കുന്നു . മൗലികങ്ങളായ ആര്യോച്ചാരസമുച്ചയത്തി ഹകാരമെന്നപോലെതന്നെ ആദിദ്രാവിഡ വർണ്ണങ്ങളിൽ റകാരമാണ് സർവ്വോപരി ഉച്ചധ്വനി അർഹിക്കുന്നത് . തന്മൂലം അതിൻെ്റ ഭണിതി ഇതരാപേക്ഷി അധികം ശ്രമാവഹമായിരിക്കകൊണ്ട് ആ കുടുംബത്തിലെ പ്രാചീനശാഖകളായ തെലുങ്ക് , കന്നടം എന്നീ ഭാഷകളിൽ പ്രസ്തുത വർണ്ണം പണ്ടേതന്നെ ഉപേക്ഷിക്കപ്പെട്ടു . എങ്കിലും തിരസ്കാരശേഷവും ഹകാരത്തിന് സംസ്കൃതത്തിൽ യഥാപൂർവ്വം പ്രതിഷ്ഠ ലഭിച്ചതുപോലെ റകാരത്തിന് തമിഴിൽ പ്രചാരം സിദ്ധിക്കാനിടയായി . മലയാളികൾക്കാകട്ടെ തെലുങ്കരെക്കാളും കർണ്ണാടകഭാഷക്കാരെക്കാളും തമിഴരുമായി അധികകാലം ഇടപെടുന്നതിന് സംഗതിയായതുകൊണ്ടും കേരളഭാഷ തമഴിൽ നിന്ന് ഒടുവിൽ വേർപ്പിരിഞ്ഞുണ്ടാകയാലും റകാരത്തിൻെ്റ സാമാന്യോച്ചാരം ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല . അതിനാൽ പ്രസ്തുത വർണ്ണം ഭാഷയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ വർണ്ണം ഇരട്ടിക്കുന്നിടങ്ങളിൽ തെലുങ്കരും കന്നടന്മാരും മുൻപുതന്നെ അറിഞ്ഞുവെച്ച നദനവൈഷമ്യം മലയാളികൾക്കും അനുഭവപ്പെടുകയാൽ അതിൻെ്റ ദ്വിത്വോച്ചാരം അവരും ത്യജിച്ചിട്ടുണ്ട് .കുറ്റം , മുറ്റം ഇത്യാദി വാക്കുകളിൽ നാം ലിപി വിപര്യം ചെയ്യുന്നില്ലെങ്കിലും ററ എന്ന വർണ്ണത്തിന്മേൽ ആരോപിക്കുന്നതുരേഫം ഇരട്ടിച്ചാലുള്ള ഉച്ചാരമാകുന്നു .


2. പരിചയാനുവൃത്തി : ഓരോ ഭാഷക്കാരും ഉച്ചാരവയവങ്ങളെ ഓരോമട്ടിൽ പ്രവർത്തിപ്പിച്ചു ശീലിച്ചിട്ടുണ്ട്. അതിനാൽ സ്വഭാഷാഗതമായ ഉച്ചാരത്തേക്കാൾ ഇതരഭാഷാഭണിതി പ്രകൃത്യാ സുകര [ 110 ] മായിരുന്നാലും ജനസമുദായം അത് ഇഷ്ടപ്പെടുന്നില്ല.ഇതിനു കാരണം മുൻപ്രസ്താവിച്ച സ്വാഭാവികമായ ആലസ്യബാധയല്ലെന്നും പ്രത്യുത.പരിചയാനുവൃത്തി മാത്രമാണെന്നും ധരിക്കേണ്ടതാണ്.

 സംസ്കൃതത്തിൽ അതിഖരമായ ഫ കാരവും ഊഷ്മധ്വനിക്ക് ശ്,ഷ്,സ്,എന്നിത്ര വൈചിത്ര്യങ്ങളും മറ്റും ഉണ്ടായിട്ടും അവയെ നദിക്കാൻ വേണ്ടുന്ന ആയാസത്തിൽ അല്പാംശം മാത്രം അർഹിക്കുന്നവയായി ഇംഗ്ലീഷിൽ 'ഫാദർ'(FATHER) ശ്സൂൺ(ZONE) ഇത്യാദി ശബ്ദങ്ങളിൽ ശ്രവിക്കുന്ന f,z എന്നീ വ്യഞ്ജനങ്ങളുടെ ഉച്ചാരം ആ ഭാഷയിൽ ഇല്ലാത്തതു പ്രസ്തുത സിദ്ധാന്തത്തെ ഉദാഹരിക്കുന്നു.
  തമിഴിൽ രേഫലകാരങ്ങളും അവയിൽനിന്ന് ചില്ലുകളും ഉണ്ടെങ്കിലും സംസ്കൃതത്തിലെ ര,ല സ്വരീഭവിച്ച് ഏർപ്പെട്ടിട്ടുള്ള ഋ,ൠ,ഌ,ൡഎന്നീ വർണ്ണങ്ങൾ ആ ഭാഷയിൽ നടപ്പില്ല.'ഋടരഷാണാം മൂർദ്ധ'ഌതുലസാനാം താലു'എന്ന വാർത്തികങ്ങൾപ്രകാരം ഋകാരരേഫങ്ങൾക്കും അതുപോലെ ഌലകാരങ്ങൾക്കും സ്ഥാനം ഒന്നുതന്നെ.അവയ്ക്കളള ബാഹ്യപ്രയത്നങ്ങളുംസമാനങ്ങളാണ്.ആഭ്യന്തരപ്രയത്നം സംബന്ധിച്ചിടത്തോളം രലങ്ങൾ ഈഷൽസ്പൃഷ്ടങ്ങളും ഋഌക്കൾ വിവാരങ്ങളുമാണെന്ന് ഒരു ഭേദമേ പറയാനുളളു.നിർദ്ദിഷ്ടങ്ങളായ സാമ്യവൈഷമ്യങ്ങൾ യ്,ഇ;വ്,ഉ എന്നീ വർണ്ണങ്ങൾക്കു തമ്മിലും ഉളളതാണാണ്.എന്നിട്ടും അവയെ തമിഴർ നിഷ്പ്രയാസം ഉച്ചരിച്ചുപോരുന്നു.ഇ സ്ഥിതിക്ക് ഋഌകാരങ്ങൾ മാത്രം തമിഴിൽ ഇല്ലാത്തതു പ്രസ്തുതഭേദം കണ്ടുളവാകുന്ന ആയാസത്തിൽ ആ ഭാഷക്കാർക്കു സംഭവിച്ച വിപ്രതിപത്തിനിമിത്തമാണെന്ന ശങ്കിക്കാൻ വഴിയില്ല.വിശിഷ്യ തമിഴിൽ രേഫത്തിന് മഹാപ്രാണമായി റകാരവും ലകാരത്തിനു ള എന്ന വാർത്സ്യോച്ചാരവും ഇവയുടെ ചില്ലുകൾക്ക് സ്വരശക്തിയും ഉളളതായി കാണുകയും ചെയ്യുന്നു.അതിനാൽ നിർദ്ദഷ്ടസ്വരങ്ങൾ ആ ഭാഷയിൽ ശൂന്യമായിരിക്കുന്നതിനും ഹേതു പരിചയക്കുറവുമാത്രമാണെന്നു സ്പഷ്ടമാണ്. [ 111 ] 3.അവസ്ഥാശ്രയം
   ഭാഷാഭാഭണിതിയിൽ സാമാന്യമായിക്കാണപ്പെടുന്ന മറ്റൊരു നീതി അതു സർവത്ര വക്തൃസംഘത്തേയും പ്രാദേശികമായ ശീതോഷ്ണസ്ഥിതിഭേദങ്ങളേയും ആശ്രയിച്ച് ബഹുധാ വിശേഷം പ്രാപിക്കുന്നു എന്നുള്ളതാണ്.'പ്രകൃതിഃ സംസ്കൃതം തത്ര ഭവം പ്രാകൃതം'എന്ന സിദ്ധാന്തപ്രകാരം എല്ലാ പ്രാകൃതഭാഷകളുടേയും മൂലം സംസ്കൃതമാണെങ്കിലും അവയിൽ അക്ഷരമാലയും കൂട്ടക്ഷരങ്ങളുടെ രൂപവും ദ്രാവിഡഭാഷാവിധനങ്ങളെയാണ് അനുകരിച്ചിട്ടുള്ളത്.ഇതിനു കാരണം ആ ഭാഷകൾ ഉദ്ഭവിച്ച ദശയിൽ ആര്യന്മാർദ്രാവിഡസംസർഗം സ്വീകരിച്ചിരിക്കുന്നതാണ്.ചരിത്രകാരന്മാരും ഈ മതം തന്നെ അംഗീകരിച്ചിരിക്കുന്നു.
   സന്ധ്യക്ഷരങ്ങളിൽ ഒന്നായ ഐകാരം ആര്യദ്രവിഡഭാഷകളിൽ പണ്ടേതന്നെ ഉള്ളതാണെങ്കിലും രണ്ടു ശാഖയിലും അതിന്റെ ഉച്ചാരം ഭിന്നഭിന്നമാണ്.ഭൂരിപക്ഷം ആര്യഭാഷകളിൽ അത് അഇ പോലെയും പ്രത്യുത,ദ്രാവിഡത്തിൽ എഇ പോലെയും ഉച്ചരിക്കപ്പെടുന്നു.സംസ്കൃതം,തമിഴ് എന്നീ ഭാഷകളിൽതന്നെ ഐകമത്യം,മൈ;അവൈമി,മറൈകൾ കരവൈ,മഴൈ ഇത്യാദി ശബ്ദങ്ങളിൽഐകാരത്തിനുള്ള നാദഭേദംമൂലം ഈ വസ്തുത സ്പഷ്ടമാകുന്നുണ്ട്.എന്നാൽ മലയാളത്തിൽ ഐക്ക് ദ്രാവിഡരീത്യാ ഉള്ള ഉച്ചാരം ശൂന്യമായിരിക്കുന്നു.പദാന്തത്തിലും പദമദ്ധ്യത്തിലും കേരളീയർ ഐകാരത്തെ അഇ എന്ന വണ്ണം ഉച്ചരിച്ചുതുടങ്ങുകയും കാലക്രമേണ ആ നാദത്തിൽനിന്നിും അന്ത്യാശം ത്യജിച്ച് നിർദ്ദിഷ്ഠസ്ഥാനങ്ങളിൽ അ എന്ന ധ്വനി മാത്രം ശേഷിപ്പിക്കുകയും ചെയ്തു . പദാദിയിലും പ്രമാണം ഇത് തന്നെ ആണെങ്കിലും അ ഇ പ്രായമായ ഉച്ചാരം ഒന്നുകൂടി പരിണതിപ്രാപിച്ച് അയ് ആയിത്തീരുന്നു എന്ന് ഒരു വിഷേശം കൂടിയുണ്ട് . കൈയാല  , മൈക്കണ്ണി , ഐയാഞ്ചു ഇത്യാദി പദങ്ങൾ നാം കയ്യാല , മയ്ക്കണ്ണി . അയ്യഞ്ചു എന്നിപ്രകാരം ഉച്ചരിക്കുകയും സാമാന്യന്മാർ ഈ ഉച്ചാരം തന്നെ വരമൊഴിയിലും രേഖപ്പെടുത്തുകയും ചെയ്യുന്നത് പ്രകൃതത്തിന് ദൃഷ്ടാന്തമാണ് . അഇ , എഇ എന്നി സമ്പ്രദായാന്തരങ്ങളിൽ ഏതുതന്നെ [ 112 ] സ്വീകരിച്ചാലും രണ്ടിലും രണ്ടു സ്വരങ്ങൾ ഏകവൽക്കരിച്ച് ഉച്ചരിക്കേണ്ടതായ ശ്രമം തുല്ല്യമാകയാൽ മലയാളികൾ ഐകാരത്തിന്റെ എഇ ക്കൊത്ത നദനം വർജ്ജിച്ച് ആലസ്യബാധകൊണ്ടോ യത്നലാഘവം ദീക്ഷിച്ചോ അല്ലെന്നും നേരേ മറിച്ച് മൗലികമായ ഉച്ചാരം ഏറെക്കുറ പരിരക്ഷിച്ചു പോരുന്ന തമിഴന്മാരുമായി ഇടക്കാലത്ത് അകൾച്ച പ്രാപിക്കുകയും ആര്യവംശ്യന്മാരുടെ ഉച്ചാരം ദ്രഢമായി അനുകരിച്ച് തുടങ്ങുകയും ചെയ്തതാണ് അതിൻ നിമിത്തമെന്നും കരുതാവുന്നതാണ് . ആര്യദ്രാവിഡ ഭാഷാസാധാരണങ്ങളായ മറ്റു സ്വരവ്യഞ്ജനങ്ങളിലും പല വർണ്ണങ്ങൾക്കു മേൽപ്രകാരം മലയാളികൾ സംസർഗ്ഗാനുരൂപമായ ഉച്ചാരാന്തരം സ്വീകരിച്ചിട്ടുണ്ട് . അതെല്ലാം അർവധാനപൂർവ്വകമായ പരിശോധനകൊണ്ടേ വിശദമാകയുള്ളൂ . 
    പ്രാദേശികമായ ശീതോഷ്ണസ്ഥിതിഭേദം കോണ്ടും ഭാഷാഭണിതിയാൽ ഗുണാന്തരം സംഭവിക്കുന്നത് ദുർലഭമല്ല.സാമാന്യേനെ ഉഷ്ണാധിക്യമുള്ള ദിക്കുകളിൽ പ്രചരിക്കുന്ന ഭാഷകളിൽ ഉച്ചാരത്തിന് മൃദുത്വവും പ്രത്യുത,ശീതളപ്രദേശങ്ങളിൽ അതിനു കർക്കശ്യവും സംഭവിക്കുന്നു.ദുസ്സഹമായ ഉഷ്ണവ്യാപ്തിയോട് കൂടിയ ആഫ്രിക്കൻ പ്രദേശങ്ങളിൽ ചല ജാതിക്കാർ സംസാരിക്കുമ്പോഴുണ്ടാകുന്ന നാദം ഏതാണ്ടു ചെറുമണിയുടെ നിനദംപോലെ മൃദുതരവും നേരേമറിച്ചു ശൈത്യാധിക്യമുള്ള ഏഷ്യയുടെ ഉത്തരഭാഗങ്ങളിൽ നിവസിക്കുന്നവരുടെ ഒച്ച വർക്ക്ഷാപ്പുകളിൽ നിന്നു പുറപ്പെടുന്ന മട്ടും തട്ടും പോലെ കർണ്ണാരുന്തുദവും ആണെന്ന് ഒരു ഗ്രന്ഥകാരൻ പ്രസ്താവിച്ചിരിക്കുന്നു.
     ശീതദേശഭാഷകളിൽ ഉളവാകുന്ന നാദവിശേഷങ്ങളിൽ ഗണ്യമായിട്ടുള്ളത് അനുനാക്യമാണ് .യൂറോപ്പിൽ ഫ്ര‍ഞ്ച് ജനങ്ങളുടെ ഉച്ചാരത്തിൽ ഈ ഗുണം സാധാരണമായിരിക്കുന്ന, ഹിമാലയസാമിപ്യം കൊണ്ട് അത്യന്തം ശീതളമായ പഞ്ചനദപ്രദേശത്ത് അഭിവൃദ്ധി പ്രാപിച്ചത് നിമിത്തം സംസ്കൃതഭാഷയിലു ഒരുകാലത്ത് ഈ വിശേഷാംശം പ്രചരിച്ചിരുന്നു.എന്നാൽ അത്തരം അനുനാസിക്യോച്ചാരം ഇപ്പോൾ ആ ഭാഷയിൽ ഇല്ലാത്തത് ആയർകുലവാസം കാലാന്ത [ 113 ] രത്തിൽ ഭിന്നാവസ്ഥകളോടുകൂടിയ അന്യപ്രദേശങ്ങളിൽ പരന്നു സ്ഥരപ്പെടാൻ ഇടയായതിനാലായിരിക്കാം.
   കിഴക്ക് പർവതനിരകളാലും പടിഞ്ഞാറു സമുദ്രത്താലും ആവൃതമായ കേരളം ശീതളപ്രദേശമാകകൊണ്ട് (പഞ്ചനദത്തിൽ നിന്നുതന്നെ ആര്യവംശസന്താനങ്ങൾ പണ്ടു കേരളത്തിൽ കുടിയേറിയകാലത്ത് അവരുടെ ഇടയിലുണ്ടായിരുന്ന അനുനാസികോച്ചാരം പിന്നീട് വർദ്ധിച്ച് ഇവിടെ പരന്നതല്ലയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു)നമ്മുടെ ഭാഷയിലും അനുനാസികാതിപ്രസരം സംഭനിച്ചിരിക്കുന്നു.മലയാളം തമിഴിൽനിന്നും വേർപിരിയാനുണ്ടായ ആഭ്യന്തരഹേതുക്കളിൽ ഒന്നാണിതെന്നു കേരളപാണിനീയകർത്താവ് സമർത്ഥിച്ചിട്ടുണ്ട്.

4.വാസനവക്രമം ഭാഷഗതമായ ഉച്ചാരം ഭാഷകസമൂഹത്തിലുള്ള അനവധി വ്യക്തികളെ ആശ്രയിച്ച് അനേകസമ്പ്രദായത്തിൽ ഉണ്ടായിട്ടുള്ളതാണ്.അതിനാൽ വിവിധങ്ങളായ ഭണിതിനീതികൾക്കു സർവ്വഭാഷകളിലും തല്ല്യ വ്യാപ്തിയും വ്യത്യയരാഹിത്യവും കാണുന്നതല്ല.

  ഏതുഭാഷയിലും ഓരോമാതിരി ഉച്ചാരവാസന അപ്പോഴപ്പോൾ നൂതനമായി അവതരിക്കുകയും ക്രമേണ പരക്കുകയും പന്നീട് സാധരണമായിത്തീരുകയും ഒടുവിൽ പരിണതിപ്രാപിക്കുകയും ചെയ്യുന്നു.തന്നിമിത്തം ഒരു ഭാഷയിലുള്ള ചില വർണ്ണങ്ങൾ മറ്റുഭാഷയിൽ ഇല്ലാതെപോയെന്നും അഥവാ ഭാഷയുടെ പ്രചീനദശയിൽ ചില വർണ്ണങ്ങൾ നവീനയുഗത്തിൽ ശൂന്യമായെന്നും നേരേമറിച്ച് ആദ്യകാലത്തില്ലായിരുന്ന ചില വർണ്ണങ്ങൾ അനന്തരദശയിൽ പുത്തനായി അവതരിച്ചു എന്നും വരുന്നതാണ്.ഇത് ഭാഷയുടെ വളർച്ചയിൽ സർവത്ര സ്വതഃസിദ്ധമായി പ്രത്യക്ഷപ്പെടുന്ന ധർമ്മമാകയാൽ ഭാഷവർഗത്തേയും പരിതഃസ്ഥിതികളേയും സംബന്ധിക്കുന്ന മറ്റ് ഉപാധികളിൽ നിന്നും ഭിന്നമാകുന്നു.

ഏഷ്യയിലും യൂറോപ്പിലും പ്രചരിക്കുന്ന മിക്ക ഭാഷകളിലും രേഫലകാരങ്ങളും അവയുടെ വിചിത്രോച്ചാരങ്ങളിൽ [ 114 ] ഏഴാം അദ്ധ്യായം സർവ്വഭാഷാസാധാരണങ്ങളായ ഭണിതിനീതികൾ

എല്ലാ ഭാഷകൾക്കും സ്വസ്വങ്ങളായി പല ഉച്ചാരണസമ്പ്രദായങ്ങൾ ഉണ്ട്. അതിന് അനേകവിഷേശകാരണങ്ങളും ഉണ്ട്. അവയുടെ സാമാന്യസ്വഭാവം കഴി‍ഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ചു. ഇനി ഈ അദ്ധ്യായത്തിൽ സർവ്വഭാഷാസാധാരണങ്ങളായ ഏർപ്പെട്ടുകാണുന്ന ഭണിതിനീതികൾ വിവരിക്കാം.

1. ആലസ്യബാധ :

ഭാഷയിൽ മൂലതഃ സിദ്ധങ്ങൾ ആയിരുന്നാലും പ്രകൃത്യാക്ലേശാവഹങ്ങളായ ഉച്ചാരങ്ങൾ പ്രായേണ ജനസമൂഹം വർജ്ജിക്കുന്നതു പതിവാണ്. നൈസർഗ്ഗികമായ ആലസ്യബാധ തന്നെ അതിനു ഹേതു. ആര്യഗോത്രത്തിൽ ഉൾപ്പെട്ട മിക്ക ഭാഷകളിലും ഹകാരത്തിൻെ്റ ഘോഷവത്തായ ഉച്ചാരം ആദ്യകാലത്തുനടപ്പുണ്ടായിരുന്നു. എന്നാൽ അല്പപ്രാണങ്ങയളായ വർണ്ണങ്ങളായ ഉച്ചാരത്തേക്കാൾ ഹകാരധ്വനനം അതീവ കൃച്ഛ്റജനകമാകയാൽ ഇപ്പോൾ ദുർല്ലഭം ചില ഭാഷകളിൽ മാത്രമേ അതിൻെ്റ നാദം അവശേഷിച്ചിട്ടുള്ളൂ . ഇംഗ്ലീഷിൽ Night (നൈറ്റ്) , Right (റൈറ്റ്) മുതലായ ശബ്ദങ്ങളിൽ ഹകാരത്തിനു ലിപി പ്രയോഗിക്കുന്നത് അദ്യാപി സാധാരണമായിരുന്നിട്ടും ഉച്ചാരം തീരെ ത്യജിച്ചുകളയുന്നു . ഘോഷോച്ചാരം പല വൈചിത്ര്യങ്ങളോടുകൂടി നിലനിൽക്കുന്ന സംസ്കൃതഭാഷയിൽപ്പോലും ദുഹ് , ദഹ് ആദിയായ ധാതുക്കളിൽനിന്ന് ഉദ്ഭവിക്കുന്ന ദുഗ്ദ്ധം , ദഗ്ദ്ധം ഇത്യാദി രുപങ്ങളിൽ മൗലികമായ ഹകാരത്തിൻെ്റ ധ്വനിക്ക് അപകർഷം സംഭവിച്ചിട്ടുണ്ട് . ഹകാരഗർഭിതമായ ഒരേ മൂലധാതുതന്നെ സംസ്കൃതത്തിൽനിന്ന് [ 115 ] ഗ്രീക്ക് , ലാറ്റിൻ മുതലായ പഴയ പാശ്ചിമാതൃഭാഷകളിൽ എത്തുമ്പോൾ അതിലുള്ള മറ്റു വ്യഞ്ജനങ്ങളെക്കാൾ നിർദ്ദിഷ്ട വർണ്ണത്തിന് വ്യവസ്ഥിതമായ പരിണാമങ്ങൾ അധികം നേരിടുന്നുതായി ശബ്ദസമീകാരകൗശലംകൊണ്ടു ഗ്രഹിക്കാവുന്നതാണ് .

ഹകാരത്തിന് ആര്യഭാഷാവംശത്തിൽ നേരിട്ട ഈ ദുരവസ്ഥ ദ്രാവിഡകുടുംബത്തിൽ റകാരത്തേയും ബാധിച്ചിരിക്കുന്നു . മൗലികങ്ങളായ ആര്യോച്ചാരസമുച്ചയത്തി ഹകാരമെന്നപോലെതന്നെ ആദിദ്രാവിഡ വർണ്ണങ്ങളിൽ റകാരമാണ് സർവ്വോപരി ഉച്ചധ്വനി അർഹിക്കുന്നത് . തന്മൂലം അതിൻെ്റ ഭണിതി ഇതരാപേക്ഷി അധികം ശ്രമാവഹമായിരിക്കകൊണ്ട് ആ കുടുംബത്തിലെ പ്രാചീനശാഖകളായ തെലുങ്ക് , കന്നടം എന്നീ ഭാഷകളിൽ പ്രസ്തുത വർണ്ണം പണ്ടേതന്നെ ഉപേക്ഷിക്കപ്പെട്ടു . എങ്കിലും തിരസ്കാരശേഷവും ഹകാരത്തിന് സംസ്കൃതത്തിൽ യഥാപൂർവ്വം പ്രതിഷ്ഠ ലഭിച്ചതുപോലെ റകാരത്തിന് തമിഴിൽ പ്രചാരം സിദ്ധിക്കാനിടയായി . മലയാളികൾക്കാകട്ടെ തെലുങ്കരെക്കാളും കർണ്ണാടകഭാഷക്കാരെക്കാളും തമിഴരുമായി അധികകാലം ഇടപെടുന്നതിന് സംഗതിയായതുകൊണ്ടും കേരളഭാഷ തമഴിൽ നിന്ന് ഒടുവിൽ വേർപ്പിരിഞ്ഞുണ്ടാകയാലും റകാരത്തിൻെ്റ സാമാന്യോച്ചാരം ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല . അതിനാൽ പ്രസ്തുത വർണ്ണം ഭാഷയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ വർണ്ണം ഇരട്ടിക്കുന്നിടങ്ങളിൽ തെലുങ്കരും കന്നടന്മാരും മുൻപുതന്നെ അറിഞ്ഞുവെച്ച നദനവൈഷമ്യം മലയാളികൾക്കും അനുഭവപ്പെടുകയാൽ അതിൻെ്റ ദ്വിത്വോച്ചാരം അവരും ത്യജിച്ചിട്ടുണ്ട് .കുറ്റം , മുറ്റം ഇത്യാദി വാക്കുകളിൽ നാം ലിപി വിപര്യം ചെയ്യുന്നില്ലെങ്കിലും ററ എന്ന വർണ്ണത്തിന്മേൽ ആരോപിക്കുന്നതുരേഫം ഇരട്ടിച്ചാലുള്ള ഉച്ചാരമാകുന്നു .


2. പരിചയാനുവൃത്തി : ഓരോ ഭാഷക്കാരും ഉച്ചാരവയവങ്ങളെ ഓരോമട്ടിൽ പ്രവർത്തിപ്പിച്ചു ശീലിച്ചിട്ടുണ്ട്. അതിനാൽ സ്വഭാഷാഗതമായ ഉച്ചാരത്തേക്കാൾ ഇതരഭാഷാഭണിതി പ്രകൃത്യാ സുകര [ 116 ] മായിരുന്നാലും ജനസമുദായം അത് ഇഷ്ടപ്പെടുന്നില്ല.ഇതിനു കാരണം മുൻപ്രസ്താവിച്ച സ്വാഭാവികമായ ആലസ്യബാധയല്ലെന്നും പ്രത്യുത.പരിചയാനുവൃത്തി മാത്രമാണെന്നും ധരിക്കേണ്ടതാണ്.

 സംസ്കൃതത്തിൽ അതിഖരമായ ഫ കാരവും ഊഷ്മധ്വനിക്ക് ശ്,ഷ്,സ്,എന്നിത്ര വൈചിത്ര്യങ്ങളും മറ്റും ഉണ്ടായിട്ടും അവയെ നദിക്കാൻ വേണ്ടുന്ന ആയാസത്തിൽ അല്പാംശം മാത്രം അർഹിക്കുന്നവയായി ഇംഗ്ലീഷിൽ 'ഫാദർ'(FATHER) ശ്സൂൺ(ZONE) ഇത്യാദി ശബ്ദങ്ങളിൽ ശ്രവിക്കുന്ന f,z എന്നീ വ്യഞ്ജനങ്ങളുടെ ഉച്ചാരം ആ ഭാഷയിൽ ഇല്ലാത്തതു പ്രസ്തുത സിദ്ധാന്തത്തെ ഉദാഹരിക്കുന്നു.
  തമിഴിൽ രേഫലകാരങ്ങളും അവയിൽനിന്ന് ചില്ലുകളും ഉണ്ടെങ്കിലും സംസ്കൃതത്തിലെ ര,ല സ്വരീഭവിച്ച് ഏർപ്പെട്ടിട്ടുള്ള ഋ,ൠ,ഌ,ൡഎന്നീ വർണ്ണങ്ങൾ ആ ഭാഷയിൽ നടപ്പില്ല.'ഋടരഷാണാം മൂർദ്ധ'ഌതുലസാനാം താലു'എന്ന വാർത്തികങ്ങൾപ്രകാരം ഋകാരരേഫങ്ങൾക്കും അതുപോലെ ഌലകാരങ്ങൾക്കും സ്ഥാനം ഒന്നുതന്നെ.അവയ്ക്കളള ബാഹ്യപ്രയത്നങ്ങളുംസമാനങ്ങളാണ്.ആഭ്യന്തരപ്രയത്നം സംബന്ധിച്ചിടത്തോളം രലങ്ങൾ ഈഷൽസ്പൃഷ്ടങ്ങളും ഋഌക്കൾ വിവാരങ്ങളുമാണെന്ന് ഒരു ഭേദമേ പറയാനുളളു.നിർദ്ദിഷ്ടങ്ങളായ സാമ്യവൈഷമ്യങ്ങൾ യ്,ഇ;വ്,ഉ എന്നീ വർണ്ണങ്ങൾക്കു തമ്മിലും ഉളളതാണാണ്.എന്നിട്ടും അവയെ തമിഴർ നിഷ്പ്രയാസം ഉച്ചരിച്ചുപോരുന്നു.ഇ സ്ഥിതിക്ക് ഋഌകാരങ്ങൾ മാത്രം തമിഴിൽ ഇല്ലാത്തതു പ്രസ്തുതഭേദം കണ്ടുളവാകുന്ന ആയാസത്തിൽ ആ ഭാഷക്കാർക്കു സംഭവിച്ച വിപ്രതിപത്തിനിമിത്തമാണെന്ന ശങ്കിക്കാൻ വഴിയില്ല.വിശിഷ്യ തമിഴിൽ രേഫത്തിന് മഹാപ്രാണമായി റകാരവും ലകാരത്തിനു ള എന്ന വാർത്സ്യോച്ചാരവും ഇവയുടെ ചില്ലുകൾക്ക് സ്വരശക്തിയും ഉളളതായി കാണുകയും ചെയ്യുന്നു.അതിനാൽ നിർദ്ദഷ്ടസ്വരങ്ങൾ ആ ഭാഷയിൽ ശൂന്യമായിരിക്കുന്നതിനും ഹേതു പരിചയക്കുറവുമാത്രമാണെന്നു സ്പഷ്ടമാണ്. [ 117 ] 3.അവസ്ഥാശ്രയം
   ഭാഷാഭാഭണിതിയിൽ സാമാന്യമായിക്കാണപ്പെടുന്ന മറ്റൊരു നീതി അതു സർവത്ര വക്തൃസംഘത്തേയും പ്രാദേശികമായ ശീതോഷ്ണസ്ഥിതിഭേദങ്ങളേയും ആശ്രയിച്ച് ബഹുധാ വിശേഷം പ്രാപിക്കുന്നു എന്നുള്ളതാണ്.'പ്രകൃതിഃ സംസ്കൃതം തത്ര ഭവം പ്രാകൃതം'എന്ന സിദ്ധാന്തപ്രകാരം എല്ലാ പ്രാകൃതഭാഷകളുടേയും മൂലം സംസ്കൃതമാണെങ്കിലും അവയിൽ അക്ഷരമാലയും കൂട്ടക്ഷരങ്ങളുടെ രൂപവും ദ്രാവിഡഭാഷാവിധനങ്ങളെയാണ് അനുകരിച്ചിട്ടുള്ളത്.ഇതിനു കാരണം ആ ഭാഷകൾ ഉദ്ഭവിച്ച ദശയിൽ ആര്യന്മാർദ്രാവിഡസംസർഗം സ്വീകരിച്ചിരിക്കുന്നതാണ്.ചരിത്രകാരന്മാരും ഈ മതം തന്നെ അംഗീകരിച്ചിരിക്കുന്നു.
   സന്ധ്യക്ഷരങ്ങളിൽ ഒന്നായ ഐകാരം ആര്യദ്രവിഡഭാഷകളിൽ പണ്ടേതന്നെ ഉള്ളതാണെങ്കിലും രണ്ടു ശാഖയിലും അതിന്റെ ഉച്ചാരം ഭിന്നഭിന്നമാണ്.ഭൂരിപക്ഷം ആര്യഭാഷകളിൽ അത് അഇ പോലെയും പ്രത്യുത,ദ്രാവിഡത്തിൽ എഇ പോലെയും ഉച്ചരിക്കപ്പെടുന്നു.സംസ്കൃതം,തമിഴ് എന്നീ ഭാഷകളിൽതന്നെ ഐകമത്യം,മൈ;അവൈമി,മറൈകൾ കരവൈ,മഴൈ ഇത്യാദി ശബ്ദങ്ങളിൽഐകാരത്തിനുള്ള നാദഭേദംമൂലം ഈ വസ്തുത സ്പഷ്ടമാകുന്നുണ്ട്.എന്നാൽ മലയാളത്തിൽ ഐക്ക് ദ്രാവിഡരീത്യാ ഉള്ള ഉച്ചാരം ശൂന്യമായിരിക്കുന്നു.പദാന്തത്തിലും പദമദ്ധ്യത്തിലും കേരളീയർ ഐകാരത്തെ അഇ എന്ന വണ്ണം ഉച്ചരിച്ചുതുടങ്ങുകയും കാലക്രമേണ ആ നാദത്തിൽനിന്നിും അന്ത്യാശം ത്യജിച്ച് നിർദ്ദിഷ്ഠസ്ഥാനങ്ങളിൽ അ എന്ന ധ്വനി മാത്രം ശേഷിപ്പിക്കുകയും ചെയ്തു . പദാദിയിലും പ്രമാണം ഇത് തന്നെ ആണെങ്കിലും അ ഇ പ്രായമായ ഉച്ചാരം ഒന്നുകൂടി പരിണതിപ്രാപിച്ച് അയ് ആയിത്തീരുന്നു എന്ന് ഒരു വിഷേശം കൂടിയുണ്ട് . കൈയാല  , മൈക്കണ്ണി , ഐയാഞ്ചു ഇത്യാദി പദങ്ങൾ നാം കയ്യാല , മയ്ക്കണ്ണി . അയ്യഞ്ചു എന്നിപ്രകാരം ഉച്ചരിക്കുകയും സാമാന്യന്മാർ ഈ ഉച്ചാരം തന്നെ വരമൊഴിയിലും രേഖപ്പെടുത്തുകയും ചെയ്യുന്നത് പ്രകൃതത്തിന് ദൃഷ്ടാന്തമാണ് . അഇ , എഇ എന്നി സമ്പ്രദായാന്തരങ്ങളിൽ ഏതുതന്നെ [ 118 ]                     എട്ടാം അദ്ധ്യായം
               'ശിക്ഷ'യും 'നിരുക്ത'വും     
  ഏകമൂലത്തി‍ൽനിന്നു വേർപിരിഞ്ഞുണ്ടായ സമാനഭാഷകളിലെ പ്രാചീനശബ്ദങ്ങളുടെ ആഗമം,ഐക്യം,പൗർവ്വാ പർയ്യം എന്നിവ കണ്ടുപിടിക്കാൻ യത്നിക്കുന്ന ഭാഷാതത്വപരിശോധകന് ആ പരിശ്രമം ദുസ്സാധമാകത്തക്കവണ്ണം ആദിമരൂപത്തിൽനിന്ന് അവ സർവ്വഭാഷാസാധാരണങ്ങളും അതതു ഭാഷകൾക്കു സ്വസ്വങ്ങളും ആയുളള ഉച്ചരണപരിണാമങ്ങൾ ബാധിച്ചു പ്രായേണ പലമട്ടിൽ ഛായാന്തരം പ്രാപിച്ചുപോയിട്ടുണ്ട്.അത്തരം ശബ്ദവൈരൂപങ്ങളാണ് താഴെ പരിഗണിക്കുന്നതു്:

1.ഛായാസങ്കചിതങ്ങൾ:

    മൂലരൂപത്തിൽനിന്ന്,സജാതഭാഷകളിലെ ‍‍‍ശബ്ദസമുച്ചയങ്ങളിൽ ഒട്ടുവളരെ എണ്ണം ദീ‍ർഘകാലത്തെ പെരുമാറ്റവും അനവധി തവണ ഉണ്ടായ ആവ‍ർത്തനവും നിമിത്തം തേമാനം പറ്റി ബഹുലാക്ഷണരീണത്വം വെടിഞ്ഞു് ഏകാക്ഷരമാത്രമായും അഥവാ മൗലികമായ ഒരക്ഷരത്തിന്റെ ഉച്ചാരം പോലും ശേഷിക്കാതേയുംഅപാരമായ ഛായാഭേദം പ്രാപിച്ചിരിക്കാം.
   ഇരുൾ എന്ന ദ്രാവി‍ഡപ്രകൃതിയിൽനിന്ന് ഉണ്ടായ'ഇരാവ്'എന്ന പദത്തിലെ ആദ്യാംശങ്ങൾ എല്ലാം സങ്കോചിച്ചു് മലയാളത്തിൽ അതു് ഒറ്റർവണ്ണം മാത്രമായി കലാശിച്ച തൂപമാണ് 'പാതിര' എന്നതിൽ കാണുന്നു രേഫം.അതുപോലെതന്നെ തമിഴിൽ 'പുറാ' എന്നും തെലുങ്കിൽ 'പാവുരമു'എന്നും ബഹുലാക്ഷരീണമായ ശബ്ദം ഭാഷയിൽ 'പ്രാ'(വ് ) എന്നു് ഏകാക്ഷരമാത്രമായി തീ‍ർന്നിരിക്കുന്നു.കൈ,വിരൽ,ഒരുതു,കിളി,കുടൈ ഇത്യാദി പല പഴയ തമിഴുപദങ്ങളിലെ ഉച്ചാരമാകട്ടെ തെലുങ്കിൽ അവയുടെ തത്ഭവരൂപങ്ങളായ ചെയ്,വേലു,ഏദു [ 119 ] 125

ചിലുക്ക,ഗൊ‍ഡുഗു എന്നിവയിൽ കേവലം ശൂന്യമായിപ്പോകുകയും ചെയ്തിരിക്കുന്നു. 2.അംഗാവശിഷ്ടങ്ങൾ:

    സജാതഭാഷകളിൽ പരമ്പരയാ ഒന്നുപോലെ ഏ‍ർപ്പെട്ടിട്ടുള്ള പ്രചീനശബ്ദങ്ങളിൽ,തത്തൽഭാഷാസഹജങ്ങളായി ഭിന്നഭിന്നങ്ങളായുള്ള മാറ്റങ്ങൾ വന്നുകൂടിയശേഷവും മൗലികമായ ഏതെങ്കിലും ഒരു വർണ്ണം അവശേഷിച്ചു കാണുന്നതാണ്.
  മലയാളം,തമിഴ്,തെലുങ്ക്,കർണ്ണാടകം എന്നീ ഭാഷകളിൽ കോഴി,മുയൽ,മരുന്ന് എന്നീ ശബ്ദങ്ങളുടെ അന്ത്യാംശങ്ങൾ യഥാക്രമം കോളി,കോടി,കോദി;മുശൽ,മുസൽ,മൊല;മരുന്തു,മന്തു,മദ്ദു എന്നിങ്ങനെ പല മട്ടിൽ ഭേദപ്പെടുന്നുണ്ടെങ്കിലും ആദ്യവ്യഞ്ജനം സർവ്വത്ര പരിണാമംകൂടാതെ നില്ക്കന്നു,ചെമപ്പ്,ചോര ഇത്യാദിയിലാകട്ടെ ആദ്യാംശങ്ങൾക്കാണ് മാറ്റം.ആകയാൽ ശെകപ്പ്,എറുപു,കെമ്പു;ശാരൈ,സാര,കേരെ എന്നീ രൂപങ്ങളിൽ അന്ത്യവ്യഞ്ജനത്തിനു പ്രതിഷ്ഠ കാണുന്നു.ഇനി ആദ്യന്തങ്ങൾ മാറി മധ്യഗതമായ വർണ്ണം യഥാപൂർവ്വം നിൽക്കുന്ന ശബ്ദങ്ങളും ഇല്ലെന്നില്ല.

3.അംഗവിവർത്തിതങ്ങൾ:

    മൂലപ്രകൃതികളിൽ ചിലതിന്റെ ഒരംശം ഒരു ഭാഷയിലും മറ്റൊരംശം മറ്റൊരു ഭാഷയിലും സൂക്ഷിക്കപ്പെടുകയും ശേഷമുള്ള ഭാഗങ്ങൾ സൂക്ഷിക്കപ്പെടുകയും ശേഷമുള്ള ഭാഗങ്ങൾ ബഹുധാ മാറിമറിഞ്ഞു വരുകയും ചെയ്തുവെന്നു വരാം.ഇതുനിമിത്തം ഒരേ ശബ്ദംതന്നെ സജാഭാഷകളിൽ ഛായാസാമ്യം ഇല്ലാത്തവണ്ണം വളരെ രൂപാന്തരപ്പട്ടുപോകുന്നതാണ്.പക്ഷേ ഇത്തരം പരിണാമങ്ങൾ മറ്റുള്ളവ പോലെ പ്രചാരാധിക്യം നേടിക്കഴിഞ്ഞിട്ടില്ലാത്തതിനാൽ ഉദാഹരണങ്ങൾക്കു വക സമൃദ്ധമല്ലെന്നേയുള്ളു.
   ആയിരം,പായ് എന്നീ തമിഴ് പദങ്ങൾക്കു തെലുങ്കുകന്നടങ്ങളിൽ ഉള്ള രൂപങ്ങൾ വെയ‍്യ, സാപ;സാവിര,ബോരിയ എന്നിവയാണ്.ഇവയിൽ ആദ്യപദത്തിലെ ദ്വതീയവർണ്ണവും തെലുങ്കിലും അ‍‍‍‍‍‍‍ന്ത്യവർണ്ണങ്ങൾ കന്നടത്തിലും ശേഷിച്ചിരിക്കുന്നു. [ 120 ] 126

14.വിശേഷാംഗനിഷ്ഠങ്ങൾ : മൂലരൂപത്തിലെ വ്യഞ്ജനങ്ങൾ ഏറെക്കുറെ അവശേഷിച്ചും സ്വരങ്ങളെല്ലാം വ്യത്യാസപ്പെട്ടും സജാതഭാഷകളിൽ ശബ്ദങ്ങൾ ഉദ്ഭവിക്കുന്നു. ഉരൽ,ഇല്ലൈ,ഇറകു എന്നീ തമിഴ് വാക്കുകളിലെ സ്വരങ്ങൾ മുഴുവൻ ഭേദിച്ചും വ്യഞ്ജനങ്ങൾ മിക്കവാറും യഥാപൂർവ്വം അഥവാ സാവർണ്ണ്യേന പരിശേഷിച്ചും തെലുങ്കിൽ അവയ്ക്കു രോലു,ലോദു,റെക്ക എന്നും കർണ്ണാടകത്തിൽ ഒരളു,ഉല്ലാ,റെക്ക എന്നും സമാനവചികൾ ഉണ്ടായിട്ടുണ്ട്. ഒരേ കുടുംബത്തിൽ ഉൾപ്പെട്ട ഭാഷാഗണത്തിൽ പരമ്പരാലബ്ധമായ ശബ്ദങ്ങൾ മേൽപ്രകാരം വിവിധോച്ചാരപരിണതികൾ ബാധിച്ച് പൂ‍ർണ്ണമായി രൂപാന്തരം വന്നിട്ടുള്ളവ ആയിരിക്കും.ഇടക്കാലത്ത് അന്യഭാഷകളിൽനിന്നും കടം ലഭിച്ച പദങ്ങളാകട്ടെ ഇത്തരം അഗാധമായ മാറ്റങ്ങൾക്ക് സാമാന്യമായും പ്രത്യേകമായും വ്യാപിച്ചുകാണുന്ന ഉച്ചാരവ്യതിക്രമങ്ങളുടെ നിയമം കണ്ടുപിടിച്ചും അത്തരം പദങ്ങളുടെ ചരിത്രം യുക്തിപൂർവ്വം ഉപപാധിച്ചും സഗോത്രഭാഷാശബ്ദങ്ങൾ താരതമ്യംചെയ്തും മൂലധാതുവും അർത്ഥവും നിർവ്വചിക്കുന്നതാണ് നിരുക്തത്തിന്റെ ശാസ്ത്രീയധർമ്മം. നിരുക്തിപരിശോധനയിൽ ഇനിയും ശ്രദ്ധേയങ്ങളായ ചില സംഗതികൾ ഉണ്ടു്.അവകൂടി ഈ സന്ദർഭത്തിൽ പ്രസ്താവിക്കാം: ഉച്ചാരവികൽപ്പങ്ങൾനിമിത്തം ഒരേ മൂലധാതു ഭിന്നഭാഷകളിൽ ഭിന്നരൂപങ്ങൾ പ്രാപിച്ചതായി കാണും.ഇതിനു കാരണം ആ ഭാഷകൾ ദീർഘകാലം പരസ്പരസമ്പർക്കം കൂടാതെ വേർപിരിഞ്ഞു വർത്തിച്ചതാണ്.പ്രത്യുത,ഇതരഭാഷാപദങ്ങൾക്കു തമ്മിൽ ഐക്യരൂപ്യം ഉള്ള പക്ഷവും അതു കണ്ണിനു മാത്രമല്ലാതെ കാതിനു് വിഷയമാകയില്ല. മേൽപറഞ്ഞതിനു വിരുദ്ധമായി ഏകഭാഷയിൽതന്നെ ഒരു മൂലധാതു ഭിന്നരൂപങ്ങൾ പ്രാപിച്ചിട്ടുള്ളതായും വരും.അങ്ങനെ കണ്ടാൽ അവയിൽ ഒരു രൂപം ആ ഭാഷയ്ക്കു സ്വീയമായുള്ള ഉച്ചാരവിശേഷങ്ങൾ ബാധിച്ചുണ്ടായതും അന്യ [ 121 ] 127 രൂപങ്ങൾ സജാതഭാഷകളോടുള്ള സമ്പർക്കം വഴി വന്നുകൂടിയതും ആണത്രേ നിർണ്ണയിക്കേണ്ടതു്. മൂളതഃ സജാത്യമില്ലാത്ത ഭിന്നശബ്ദങ്ങൾ ഭാഷകളിൽ സാരൂപ്യമുള്ളവയായി കാണപ്പെടുന്നതാണ് ഇനിയൊരു വിശേഷം.ഈ സാദൃശ്യം ഉപര്യുപരി പിൻപെട്ടു നീങ്ങി പരിശോധിക്കുമ്പോൾ ക്രമേണ ലഘൂഭവിച്ചുപോകുന്നതായി കാണാം.അതോടെ അർത്ഥവ്യത്യാസംകൂടി ഉണ്ടെന്നു വന്നാൽ ഇത്തരം ശബ്ദങ്ങളുടെ മൗലികമായ സാമ്യം ശാസ്ത്രമാർഗ്ഗേണ തിരക്കിദ്ധരിക്കേണ്ടതാകുന്നു. മൂലതഃ സാജാത്യരഹിതമായ ശബ്ദങ്ങൾക്ക് ഏകഭാഷയിൽ സാരൂപ്യം ഉണ്ടാകുന്നതും ദുർല്ലഭമല്ല.ഭിന്നധാതുക്കളുടെ അർത്ഥം അവഗണിച്ചും രൂപസാദൃശ്യം പുരസ്കരിച്ചും ശബ്ദവ്യുത്പാദനം ചെയ്യുന്നതിനാലത്രെ ഇതു സംഭവിക്കുന്നതു്. ശബ്ദസമീകാരവിദ്യയിൽ പ്രമാദം പറ്റാതിരിപ്പാൻ പ്രസ്തുത വൈലക്ഷണ്യങ്ങളും നൈരുക്തികൻ അവശ്യം അറിഞ്ഞിരിക്കേണ്ടതാകുുന്നു. [ 122 ] ഒമ്പതാം അദ്ധ്യായം

             ശബ്ദാർത്ഥപരിവർത്തനം
 ഉച്ചാരാഭിവൃദ്ധിമൂലം ഭാഷയ്ക്കൂം ശബ്ദങ്ങൾക്കും നാനാവിധപരിവർത്തനങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നതിനാൽ അന്നന്ന് അനവധി പദങ്ങൾ ഭാഷയിൽ      ഉപയോഗശൂന്യങ്ങളായിത്തീരുന്നു.അവയ്ക്കുപകരം ഇതരഭാഷകളിൽനിന്നു കടം

ലഭിച്ചവയൊ സ്വകീയധാതുക്കളിൽനിന്നു സൃഷ്ടിക്കപ്പെട്ടവയൊ ആയി അർത്ഥ സംസ്കാരത്തോടുകൂടിയേ അനേകം ശബ്ദങ്ങൾ നൂതനമായി ഏർപ്പെട്ടുകൊണ്ടി രിക്കുന്നു.പൂർവ്വാവശിഷ്ടങ്ങളായ ശബ്ദങ്ങളുടെ 'അഭിധാ'ഗതികൾക്കും പ്രായേണ സങ്കോചവും വ്യത്യയവും സംഭവിക്കുന്നു.വിശിഷ്യ,ഏകധാതുല്പന്നങ്ങളെങ്കിലും ഭിന്ന ഭാഷാഗതമായ ശബ്ദങ്ങൾക്കും പല പ്രത്യേക കാരണങ്ങളാൽ അർത്ഥവ്യത്യാസം വന്നുകൂടുന്നു.

       മനുഷ്യഗണം പ്രാചീനദശയിൽ ഉപയോഗിച്ച മൂലഭാഷകളിൽ,വ്യക്തി, 

വർഗ്ഗം,ദായബന്ധം,സംഖ്യ, എന്നിവയെക്കുറിക്കുന്ന കുറേ സംജഞകളും സർവ്വനാമ ങ്ങളും ചില ക്രിയാവാചികളും മാത്രമേ ഉണ്ടായിരുന്നുള്ളു.അവയ്ക്കു പല രൂപങ്ങൾ സൃഷ്ടിച്ചു് അർത്ഥവൈവിധ്യം വരുത്തി ഉപയോഗിക്കാൻ വേണ്ട പാടവം അന്നുള്ളവർക്കു് ഉണ്ടായിരുന്നുവെന്നു വിചാരിച്ചുകൂടാ.അതിനാൽ ആ ഭാഷകൾ പല കുടുംബങ്ങളായും സന്താനങ്ങളായും പെരുകിപ്പരന്ന ശേഷമേ ശബ്ദങ്ങൾക്കു് അർത്ഥഭേദം ചെയ്യാനുള്ള വൈഭവവും ആവശ്യവും ലോകത്തിൽ വെളിപ്പെട്ടുള്ളവെ ന്നതു് തീർച്ചയാണ്.

       അർത്ഥവിപയോപാധികൾ പൂർണ്ണമായി കണ്ടുപിടിക്കാൻ  കഴി  യാത്തവണ്ണംഅവ ഓരോ ഭാഷയിലും വർദ്ധിച്ച് വിവിധങ്ങളായിത്തീർന്നിട്ടുണ്ട്.

എങ്കിലും ഭാഷകതതിയുടെ ചില വിശേഷവാസനകളും പ്രത്യേകാവസ്ഥകളുമാണ് അതിനു നിമിത്തമെന്നു സൂക്ഷ്മചർച്ചകൊണ്ടു ഗ്രഹിക്കാം.

      എല്ലാ ഭാഷകളിലും വക്തൃസമൂഹം ആലങ്കാരികതകൊണ്ട് അനേകം ശ

ബ്ദങ്ങൾക്ക് അർത്ഥാന്തരം വരുത്തിക്കൂട്ടുന്നു. [ 123 ]


സംസ്കൃതഭാഷയിൽ കാണുന്ന കരം,ധാത്രി, ദ്യമണി, മൃഗാങ്കൻ,ദന്തി,ജീവനം,പുണ്യ ജനം എന്നീ ശബ്ദങ്ങൾ ജന്മസിദ്ധമായ 'അഭിധ 'യുടെ സീമയെ അതിക്രമിച്ചു 'ലക്ഷണ'യാ രശ്മി,ഭൂമി,സൂയ്യൻ,ചന്ദ്രൻ,ആന,വെള്ളം,രാക്ഷസൻ എന്നീ നവീനാർത്ഥങ്ങൾ വഹിച്ചു പ്രചരിച്ചതു് ഭാഷകസമൂഹത്തിനു് ഉപമോത്പ്രേക്ഷാദി കളിൽ ഉണ്ടായ പ്രതിപത്തി മൂലമത്രെ.

    പദദൗർല്ലഭ്യംകൊണ്ടു വിചാരാംശങ്ങൾ വ്യക്തമായി പ്രകാശിപ്പിക്കുന്നതിനു ക്ലേശം നേരിടുന്ന ഘട്ടത്തിൽ ജനങ്ങൾ വർഗ്ഗനിർദ്ദേശകങ്ങളായ പല ശബ്ദങ്ങളെ

വ്യക്തിസംജ്ഞകളാക്കിക്കല്പിച്ചും മൂലതഃസിദ്ധമായ 'അഭിധാ'വ്യാപ്തി സംക്ഷേപിച്ചും വിശേഷാർത്ഥമുള്ളവ ആക്കിച്ചമയ്ക്കുന്നു.ഇല,കായ്,ഓല,നൈ,പാത്രം എന്നീ സാമാന്യനാമങ്ങൾ മലയാളികളുടെ ഗൃഹഭാഷയിൽ വാഴയില,വാഴക്കായ്,എഴു ത്തോല പശുവിൻനൈ,വാർപ്പു് എന്നീ പ്രത്യേക വസ്തുക്കളുടെ പേരുകളുമായി പ്രയോഗിക്കപ്പെടുന്നത് ഇതിനു് ഉദാഹരണമാണു്.

                 ആദ്യകാലത്തു് ഏകമായിരുന്ന ജനസംഘം അനന്തരദ

ശയിൽ പല ഭിന്നഭാഷക്കാരായി പിരിഞ്ഞതോടെ,മുൻപു് ഒന്നിച്ചു പെരുമാറി വന്ന ശബ്ദങ്ങൾക്കു പ്രാദേശികകാരണങ്ങളാൽ പൂർവ്വാവസ്ഥവിട്ടു് അല്പാല്പം വ്യത്യസ്തമാ യ ഉപയോഗം സംഭവിച്ചു.തദ്വാരാ പണ്ടത്തെ പല സാമാന്യവാചികൾ ഒടുവിൽ അതതു വിഭക്തദേശങ്ങളിലുള്ള പ്രത്യേക വസ്തൂക്കളുടെ സംജ്ഞകളായി തീർന്നതി നാൽ സജാതഭാഷകളിൽ അവ ഭിന്നാർത്ഥദ്യോതകങ്ങളായി പരിണമിച്ചിരിക്കു ന്നു.ദ്രാവിഡഭാഷയിൽ ആദ്യം ദീപതൈലം എന്നുമാത്രം അർത്ഥമുണ്ടായിരുന്ന തായ വിളക്കെണ്ണൈ എന്ന പദം ഉപയോഗഭേദേന തമിഴിൽ ആവണക്കെണ്ണയു ടേയും മലയാളത്തിൽ 'വെളിച്ചെണ്ണ'എണ്ണ അഭിനവരൂപത്തോടുകൂടി' തേങ്ങാനൈ' യിന്റേയും പയ്യായങ്ങളായി മാറിയതു് ഇപ്രകാരമാണ്.

               സജാതഭാഷകളിൽ ,അതതു് ജനസംഘം ദായബന്ധങ്ങ

ളും മറ്റും പരിഗണിക്കുന്നതിനു് അവലംബിച്ച നയഭേദംകെണ്ടു് പല അർത്ഥവിപ ര്യം പറ്റിയിരി [ 124 ] ക്കുന്നു.ദ്രാവിഡത്തിലെ പഴയ സ്ത്രീപുരുഷവാചികളായ ആൺ,പെൺ എന്നീ ശബ്ദങ്ങൾ പൂജാർത്ഥം 'കൾ' പ്രത്യയത്തോട് ചേർന്ന് മുലയാളത്തിൽ 'ആങ്ങ(ൾ)ള, പെങ്ങൾ എന്ന രൂപങ്ങൾ പ്രാപിച്ചിട്ടു് സൗന്ദര്യഭേദം കുറിക്കുന്ന വാക്കുകളായിത്തീരുന്നു.എന്നാൽ തമിഴിലാകട്ടെ അവ' പെൺചാതി' 'ആൺചാതി' എന്നു അർത്ഥമത്രെ പ്രകാശിപ്പിക്കുന്നത്.

                 ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് ശബ്ദാർത്ഥപരിവർത്തനങ്ങൾ

ക്കുള്ള ഹേതുപാധികൾ ഒട്ടൊക്കെ ഗ്രാഹ്യമാണ്.

                അതിസാധാരണങ്ങളായ സംജ്ഞാനാമങ്ങളും ക്രിയാവാ

ചികളും ഒഴിച്ചാൽ ഒരു ശബ്ദംപോലും രണ്ടുപേർ ഒരേ അർത്ഥത്തിൽ ഏറ്റക്കുറച്ചിൽ കൂടാതെ ഉപയോഗിക്കുന്നതു ദുർല്ലഭമാണു്.വിശേഷിച്ചു്, കല്പനാശക്തിയോടു കൂടിയ വർണ്ണങ്ങളിലും മറ്റും പ്രയോഗിക്കുന്ന ഉൽകൃഷ്ടപദങ്ങൾക്ക് വക്താവു് തന്റെ ആശയ മനുസരിച്ച് കല്പിക്കുന്ന 'അഭിധാ'വ്യാപ്തിസാമാന്യന്മാർ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ അധികമായിരിക്കും.തന്മൂലം വക്താവും ശ്രോതാവും 'വാച്യ'ത്തിന്റെ സ്വരൂപവും

തദംശങ്ങളും ഉച്ചനീചാന്തരങ്ങളോടുകൂടി ബുദ്ധിയിൽ ഗ്രഹിക്കുന്നു.ഈ അവസ്ഥ

ആലോചിക്കുമ്പോൾ ശബ്ദം ഭാഷാസാമ്രാജ്യത്തിലെ നാണയമാണെന്നു പറയാം. ഭാഷകൻ അതിനു് എൺപതു പൈ വില കല്പിക്കുമ്പോൾ ശ്രോതാവു് ഒൻപതോ അൻപതോ കണ്ടുവെന്നു വരും.അതിനാൽ വക്താവിന്റെ ഉപയോഗഭേദമാണു് ശബ്ദാർത്ഥത്തിനു ന്യൂനാധിക്യങ്ങൾ ഉളവാക്കുന്നതെന്നു സ്പഷ്ടമാകുന്നു.ശബ്ദാർത്ഥ ത്തിന്റെ പ്രകാശിപ്പിക്കാൻ യത്നം തുടങ്ങുന്നു. പ്രാചീനഭാഷകളിൽ അപ്രകാരം ശബ്ദത്തിന്റെ ' അഭിധാ 'വൃത്തിക്കു സാർവ്വത്രികമായുള്ള തോതു കവിഞ്ഞു് സങ്കോച വികാസങ്ങൾ വരുത്തുന്ന അനേകം പ്രയോഗവിധാനങ്ങൾ ഉദിച്ചുയർന്ന് സ്ഥിര പ്പെട്ടു നിൽക്കുന്നതായി കാണാം.ശബ്ദങ്ങൾക്കു സമൃദ്ധിയും അർത്ഥവൈശദ്യവും വന്ന ഇദാനീന്തനകാലത്തു് എന്നതിനേക്കാൾ [ 125 ] പുരാതനദശയിൽ പ്രസ്തുത സൗകര്യങ്ങളുടെ ദൗർല്ലഭ്യം മൂലം അത് അധികം ആവശ്യമായിരുന്നു.തന്മൂലം അന്നുള്ളവർ ശബ്ദത്തിന്റെ നിയതാർത്ഥസീമകടന്ന് അതിൽ ബഹുധാസ്വസ്വവിചാരങ്ങളുടെ സാങ്കർയ്യം ആരോപിച്ചു.ആജ്ഞ,അർത്ഥന പ്രശ്നം,ഉപദേശം മുതലായവ വിവേചിക്കുന്നതിനു് ഭംഗ്യന്തരോപാധികൾ കല്പിച്ചു. ഈ സമ്പ്രദായങ്ങൾ ക്രമേണ ദൃഢഭവിച്ചു് സർവ്വഭാഷകളിലും ശബ്ദാത്ഥങ്ങൾവിപ ര്യയങ്ങൾക്കു വ്യവസ്ഥിതോപാധികളായി തീരുകയും ചെയ്തു.എന്നാൽ സൂക്ഷ്മബു ദ്ധ്യാ പരിശോധിക്കുമ്പോൾ ഈ വിധാനങ്ങൾ തന്നെയും അഭിധാസങ്കോചം, അഭിധാവികാസം,അഭിധാ വ്യത്യയം എന്നു മൂന്നു തരമാണെന്നു കാണാം. ഇവയുടെ ഫലമായി ശബ്ദങ്ങൾക്കുണ്ടാകുന്ന അർത്ഥപരിഷ്കാരങ്ങളുടെ വൈവിധ്യം കൂടി താഴെ പരിഗണിക്കുന്നു: 1 .പ്രതിഷ്ഠാപാതം:

 ശബ്ദത്തിന്റെ മൂലതഃ സിദ്ധമായ അർത്ഥത്തിന് ഉപയോഗഭേതംകൊണ്ടു പ്രത്യേക ഹേതുവൊന്നും കൂടാതെ പ്രതിഷ്ഠാപാതം സംഭവിക്കുന്നു. നാട് ,മന്ന് , കോവിൽ ,ആൾ എന്നീ ശബ്ദങ്ങൾക്ക് ഇപ്പോൾ ഉള്ള അർത്ഥം ഇങ്ങനെ സിദ്ധിച്ചതാണു്.ആദ്യകാലത്താകട്ടെ

നാടിന് നടുന്ന സ്ഥലം അഥവാ വയൽ എന്നും മന്ന് അഥവാ മണ്ണു് എന്നതിന് മൃത്തെന്നും കോവിലിനു് കോനുടെ ഇല്ലം അല്ലെങ്കിൽ രാജധാനി എന്നും ആൾ എന്നതിനു് ആൺ അഥവാ പുരുഷൻ എന്നും മാത്രമായിരുന്നു അർത്ഥം.

2.പ്രസിദ്ധിനിഷ്ഠ:

   വിവിധവസ്തുക്കളുടെ ഏതെങ്കിലും വിശേഷാംശം പ്രത്യേകം പുരസ്കരിച്ചു് ആ വസ്തു നാമങ്ങ

ൾ അതിസാധാരണമായ ഉപയോഗത്തിൽ വരുമ്പോൾ വാച്യത്തിൽ നിർദ്ദിഷ്ടാംശത്തിനുള്ള പ്രാമാണ്യം മൂലം പ്രായേണ ശബ്ദങ്ങൾ അതിനെത്തന്നെ മുഖ്യമായി ലക്ഷീകരിച്ചു് പ്രസിദ്ധി നിഷ്ഠ പ്രാപിക്കുന്നു.പ്രായാധിക്യം പ്രാപിച്ച ഒരുവന്റെ നാനാവസ്ഥകളിൽ വയഃപ്രവൃദ്ധി മാത്രം സർവ്വോപരി പരിഗണിച്ചുകൊണ്ടു [ 126 ] ജനങ്ങൾ വൃദ്ധക ശബ്ദം നിത്യേന പ്രയേഗിച്ചുവന്നതിനാൽ വാർദ്ധക്യം എന്നത് വയോധികതയെ സുസ്ഥിരമായി നിർദ്ദേശിക്കാൻ ശക്തമായി തീർന്നിരിക്കുന്നു.

      ശബ്ദങ്ങൾക്ക് ഈ രണ്ടു സമ്പ്രദായപ്രകാരം അർത്ഥവ്യത്യയം ഉണ്ടാകുമ്പോൾ അവയുടെ പൂർവ്വാർത്ഥങ്ങൾ പ്രകാശിപ്പിക്കുന്നതിനു വേറെ പദങ്ങൾ വേണ്ടിവരുന്നതാണ്.   
3 . മിശ്രത
 

വക്താവ് ഹൃദയത്തിലുള്ള വിചാരങ്ങളുടെ സാങ്കയ്യം മൂലം ശബ്ദത്തിൽ പൂർവസിദ്ധമല്ലാത്ത ഒരർത്ഥംകൂടി ചില ശബ്ദങ്ങളിൽ മനഃപൂർവം സംഗ്രഹിക്കുന്നു അതു ക്രമേണ പ്രബലീഭവിച്ച് ആദ്യർത്ഥത്തെ കീഴ്പടുത്തുകയോ ഗ്രസിച്ചുകളകയോ ചെയ്യുന്നതാണ് . തന്മൂലം വാച്യത്തിൽ മിശ്രതപറ്റുന്നു . പൂർവ്വതഃ പ്രകാശവാചി മാത്രമായിരുന്ന മിന്നൽ ശബ്ദത്തിൽ മേൽപ്രകാരം ആരോപിതമായ ദ്വിതീയാർത്ഥമാണ് തടിൽപ്രഭ എന്നത് . എന്നാൽ ഇപ്പോൾ അത് ആദ്യാർത്ഥത്തെ ഗ്രസിച്ച് പ്രധാനതരമായി ശേഷിച്ചിരിക്കുന്നു .

4 .പരിമിതിഭംഗം

പ്രതിപാദനത്തിന്റെ ദാർ‍ഢ്യത്തേയോ സ്ഫുടതയോ ഉദ്ദേശിച്ച് ഭാഷകന്മാർ പ്രദപ്രയോഗങ്ങളിൽ പ്രകടിപ്പിക്കുന്ന അതിശയമൂലകമായ ആലങ്കാരികതകൊണ്ടും അവയുടെ അർത്ഥത്തിനു പരിമിതിഭംഗം നേരിടുന്നു.ശതായുസ്സ്,മധുരോക്തി,നിസ്സീമാനന്ദം എന്നീ വാചകങ്ങളിൽ കാണുന്ന പൂർവ്വപദങ്ങൾ ഈ പ്രമാണമൂലം പ്രയോഗിക്കപ്പെട്ടിട്ടുള്ളവയാണ്.ഇവ പ്രസ്താവത്തിൽ വാച്യങ്ങളുടെ പരിമിതി ഉല്ലംഘിക്കുന്നു.

5 .ഭംഗിമത്വം 

ഭാഷകന്മാരുടെ ബുദ്ധിയിൽ ഉദിക്കുന്ന ഉപമ ,രൂപകം , ഉൽപ്രേക്ഷ ,വിരോധോക്തി മുതലായ അർത്ഥാലങ്കാരവൈചിത്ര്യങ്ങൾ ചിന്തയിൽ നിഗിരണം ചെയതിട്ടു പുറപ്പെവിക്കുന്ന പ്രസ്താവങ്ങളാൽ ശബ്ദാർത്ഥം ബഹുധാ വളർന്ന് ഭംഗിമത്വം അർഹിക്കുന്നു . ഹസ്തം , ജീവവൃത്തി ,എന്നിവയ്ക്കു മൂലതഃ [ 127 ] പയ്യായങ്ങളായ കരം ,ജീവനം ,എന്നീ ശബ്ദങ്ങൾ രശ്മി , ജലം ,എന്ന് അർത്ഥവ്യത്യാസങ്ങൾ പ്രാപിച്ചതും സൂയ്യുനു ദ്യമണി എന്നും രാക്ഷസന് പുണ്യജനമെന്നും പേർ സിദ്ധിച്ചതും ഇപ്രകാരമാകുന്നു. 6 .നൂതനത്വം മൗ‍ഢ്യംകൊണ്ടും മറ്റും വക്തഗുണം ക് നുപ്താർത്ഥം തെറ്റിദ്ധരിച്ച് ശബ്ദങ്ങൾ അന്യാർത്ഥങ്ങളിൽ പ്രയോഗിക്കുന്നതു കൊണ്ടു വാച്യത്തിനു നൂതനത്വം വന്നുകൂടുന്നു . [ 128 ] പത്താം അദ്ധ്യായം ഭാഷയുടെ വളർച്ച

ഏതു ഭാഷയുടെയും വളർച്ച രണ്ടുവഴിക്കാണ്.ഒന്ന് ആവശൃമുള്ളിടത്തോളം ശബ്ദങ്ങളും പ്രതൃയങ്ങളുംധാരാളം ഉണ്ടായിവരിക. രണ്ട് ശബ്ദങ്ങളും പ്രതൃയങ്ങളും ചേർത്തുകെട്ടി ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള ഈ എളുപ്പം ഉപരൃുപരി ലഭ്യമാക്കുക. ഈ എളുപ്പം ഉച്ചാരണലാഘവം പ്രയോഗസൗകയ്യം എന്നുവീണ്ടും രണ്ടു സമ്പ്രദായത്തിലാകുന്നു. വക്താക്കൻമ്മാർ ഇവയിൽ സർവോപരി ഗണ്യമായി കരുതുന്നതു പ്രയോഗസൗകയ്യം ഒന്നിനെത്തനെ. ആകയാൽ അതു ശബ്ദങ്ങളുടെ രൂപോച്ചാരങ്ങൾക്കും ബാധകമായി തീരുന്നു.. എങ്കിലും ഈ പരിണാമങ്ങളിലെല്ലാം യാദൃച്ഛികങ്ങളായിചർട്ടാണ് വന്നുകൂടുന്നത്. . ലേഖനകല,വിദ്യാഭ്യാസം എന്നിവയ്ക്കു പ്രചാരം സിദ്ധിച്ചതുവരെ ഭാഷയിഷൽ മേൽപ്രകാരം ഉണ്ടാകുന്ന മാറ്റങ്ങൾക്കും തദാശ്രയങ്ങളായ ലാഘവസൗകയ്യപ്രതീക്ഷകൾക്കും ഒരു വ്യവസ്തയും ഉണ്ടായിരുന്നില്ല. അതിനാലാണ് ഒരേ കുടുബത്തിൽ ഉൾപ്പെട്ട പലേ ഭാഷകൾക്കു ലിംഗം ,വചനം ,വിഭക്തി, ക്രിയാരൂപങ്ങൾ ആകാംക്ഷരീതി എന്നിവയിൽ ന്യൂനാതിരിക്തഭേതങ്ങൾ സംഭവിച്ചുകാണുന്നതു് . 1 . ഭാഷയുടെ ആദ്യരൂപം

സംയുക്താകാംക്ഷ (polysynthetic)യോടുകൂടിയ ഭാഷകളുടെ അവസ്ഥപോലുള്ള ഒന്നായിരുന്നില്ല പ്രത്യുത, ലഘുതരങ്ങളായ ചില ചിന്താശലകങ്ങളെ സ്പഷ്ടമാക്കുന്നതിനു പൂർവമ്മാർ ഉപയോഗിച്ച കുറെ പ്രകൃഷ്ടധ്വനികളിൽ നിന്നാണ് അത് കേവലം അപരിഷ്കൃതങ്ങളും ഉദ്ദേശനിവർത്തിക്ക് അപയ്യാപ്തങ്ങളുമായിരുന്നു. അതിനാൽ ബുദ്ധിക്കു വിവേചനീയമായതെല്ലാം ശബ്ഭങ്ങൾക്കു വിവേചിക്കാൻ കഴിഞ്ഞില്ല. . അത്രതന്നെയുമല്ല ,സംസാരത്തിൽ ദ്രവ്യക്രിയകൾക്കു തമ്മിലുള്ള സംബന്ധം വെളിപ്പെടുത്തുന്ന [ 129 ] തിനും ഇവ അസമർത്ഥങ്ങളായിരുന്നു . തന്മൂലം താദൃശാവശ്യങ്ങൾ സാധിക്കുന്നതിനു ഭാഷകന്മാർ ശബ്ദാപേക്ഷ വെടിഞ്ഞു ആംഗ്യം ഭാവസ് ഫുരണം ,നാദഭേതം എന്നീ ഉപാധികൾക്കൂടി ആ ദശയിൽ ആശ്രയിക്കേണ്ടതായി വന്നിട്ടുണ്ട് .

     എന്നാൽ മേൽ പ്രസ്താവിച്ചതിനു വിരുദ്ധമായി ഭാഷാരംഭം സംയുക്താകാംക്ഷ

യോടുകൂടി പരമ്പരാഗതരൂപമായുണ്ടായ ശബ്ദപടലത്തിൽനിന്നായിരുന്നുവെന്നും ക്രമേണ ഭാഷയുടെ സ്വതസിദ്ധമായ വളർച്ചനിമിത്തം അതിൽനിന്നു ഘടകാംശങ്ങൾ വേർപിരിഞ്ഞും വ്യവസ്താരാഹിത്യം തീർന്നും പദങ്ങൾ സ്വതന്ത്രങ്ങളായി പരിണമിച്ചതാണെന്നും ഒരു മതമുണ്ട്. ഇതു സ്വീകാര്യയോഗ്യമല്ലെന്ന് ആദ്യമേ പ്രസ്താവിച്ചു . ആകയാൽ അതിനാസ്പദമായ യുക്തികൾ മാത്രം താഴെ നിർദ്ദേശിക്കാം .

       ബഹുവിധങ്ങളായ ആശയങ്ങൾ പരിപൂർണമായി പ്രകാശിപ്പിക്കുമാറ് വാക്യങ്ങൾ സംയുക്താകാംക്ഷാരീതിപ്രകാരം നിർബന്ധിക്കേണ്ടി വരുന്നപക്ഷം അതിന് ഉപകണങ്ങളാണ് .ഇപ്പോഴുള്ള നിർദ്ദിഷ്ടാകാംക്ഷയോടുക്കൂടിയ ഭാഷകളിൽത്തന്നെയും വാക്യനിഷ്ഠങ്ങളായ പ്രധാനപദങ്ങൾക്കു സ്വതന്ത്രാത്ഥം ഇല്ലാതില്ല .അതിനാൽ സാർതഥകങ്ങളായ വ്യത്യസ്തപദങ്ങളിൽ നിന്നാണ് ആ ഭാഷകൾ ഉത്ഭവിച്ചതെന്നു സ്പഷ്ടമാണ്.

എങ്കിലും സംയുക്താകാംക്ഷാരീതി അഥവാ സമാസരൂപമാ.യ വാക്യരചനാസമ്പ്രദായം പണ്ടേ നടപ്പുണ്ടായിരുന്നു എന്നുളളതിനു സംസ്കൃതം ,ഗ്രീക്ക് , ലാറ്റിൻ എന്നീ പുരാതന ഭാഷകളിൽ ദൃഷ്ടാന്തമുണ്ട്. എന്നാൽ അവയിലും താദൃശപ്രകയോഗങ്ങൾ ഉദ്ഭവിച്ചത് ഘടകപദങ്ങളുടെ ഐക്പദ്യം വഴിക്കാകുന്നു . ഭാഷായിൽ എഴുത്തും പഠനവും ഏർപ്പെടുന്ന തിനുമുൻപ് ശബ്ദങ്ങൾ ധാരാവാഹിതയാ ഉച്ചരിക്കയായിരുന്നു പുരാതനന്മാരുടെ പതിവ് .അതിനാലത്രേ വൈകൃതക്ഷ്യയിൽ ഉപഗ്രഥിതാവസ്തയോടുകൂടിയ എല്ലാ ഭാഷകളിലും ഈ രീതി ഏറെക്കുറെ അവശേഷിച്ചുകാണുന്നത്. [ 130 ] 136

2. ഭാഷയുടെ ബീജാംശങ്ങൾ:

     മുൻപു്  ഭാഷകൾക്കു സാരൂപ്യവീവേചം ചെയ്തുിട്ടുള്ള ഘട്ടത്തിൽനിന്ന് പദഘടനാചാരത്തിൽ ഭാഷകൾ പരസ്പരം വ്യത്യസ്താവസ്ഥകളോടുകൂടിവയാനെങ്കിലും ശബ്ദസമുച്ചയത്തിൽ പ്രധാനാംശങ്ങളായ ധാതുപ്രകൃതികലോട് പ്രക്രിയാഹങ്ങളായ ചില പോഷകാംശങ്ങൾ ചേ‍ർക്കുന്നതു സർവ്വത്ര സാധാരണമാകുന്നുവെന്നു ധരിക്കാം.ആപോഷകാംശങ്ങളാകട്ടെ പലജാതി പ്രത്യയങ്ങളാണ് ഒരു പ്രത്യേക വിഭാഗമായി പിരിഞ്ഞിട്ടുണ്ടെന്നേയുള്ളു.ഏതന്മൂലം ഭാഷാമൂലകങ്ങളായ പഴയ ശബ്ദപ്രകൃതികൾ രണ്ടുതരമാണെന്നു വരുന്നു.അവ (I)ദ്രവ്യക്രിയാവാചികളുടെ ബീജരൂപങ്ങളായ വാച്യ(predicative)പ്രകൃതിയും (II) പ്രക്രിയാകാര്യങ്ങൾക്ക് ഉതകിയിരുന്നവയും ഒടുവിൽ സർവ്വനാമങ്ങളായി പരിണമിച്ചവയും ആയ സൂച്യ(demonstrative)പ്രകൃതികളുമത്രേ.

I. വാച്യപ്രകൃതികൾ: പ്രത്യയരഹിതങ്ങളായി സ്വതന്ത്രാ‍‍ർത്ഥത്തോടെ ഒരുകാലത്തും ഉപയോഗിക്കപെട്ടിരുന്നില്ലെന്ന് ഒരു മതമുണ്ട്.അതുശരിയല്ല ;ഏകപ്രകൃതിയിൽ നിന്ന് അനേകതരത്തിൽ വ്യുല്പന്നങ്ങളായുള്ളു ശബ്ദരൂപങ്ങൾക്കെല്ലാം അർത്ഥസാദൃശ്യം കാണുന്നതുകൊണ്ടും പ്രകൃത്യാംശം ആ പദങ്ങൾക്കെല്ലാം സാമാന്യലക്ഷ്യമായി നിൽക്കുന്നതുകൊണ്ടും അവയുടെ വ്യുല്പാദനത്തിനുമുൻപ് തദാധാരഭൂതമായി ഒരു വാച്യംശം പൊതുവേ ശേഷിച്ചിരുന്നവെന്നു തീർച്ചതന്നെ സെമറ്റിക് ഭാഷകളിൽ വ്യഞ്ജനത്രയത്തോടുകൂടിയ പ്രകൃതികൾക്കു സ്വരാദേശംചെയ്തു സദൃശ്യാർത്ഥസമേതങ്ങലായ പല രൂപങ്ങൾ ഉണ്ടാക്കുന്നതു പതിവാകയാൽ മേൽപ്രകാരം പുരാപ്രാപ്തങ്ങൾ എന്നുകണ്ട ആ വാച്യപ്രകൃതികൾക്കു സ്വതന്തസ്ഥിതിയും അർത്ഥവും സിദ്ധമായിരുന്നെന്നു വശ്വസിക്കാവുന്നതുമാണു് . കൂടാതെ ഇത് നിശ്ചിതമല്ലാതിരുന്നവെങ്കിൽ അനേക ഭാഷകൾ ഏകമൂലത്തിൽനിന്നുണ്ടായെന്നുളള ശാസ്ത്രസിദ്ധാന്തത്തിനു സാധുത്വം ലഭിക്കാൻതന്നെയും വഴികാണുന്നതല്ല.

II. സൂച്യപ്രകൃതികൾ: ആദിമകാലത്ത് ഇവയ്ക്കും സ്വതന്ത്രാർത്ഥം ഉണ്ടായിരുന്നിരിക്കാം.വാച്യപ്രകൃതികളുടെ അർത്ഥം [ 131 ] 137

വിശദമാക്കാൻ വേണ്ടി ഭാഷയിൽപ്രഥമതഃ ഇത്തരം ശബ്ദാംശങ്ങൾ ഉപയോഗപ്പെടുത്തിതുടങ്ങിയ ഘട്ടം ലോകഭാഷകലുടെ അഭിവൃദ്ധിചരിത്രത്തിൽ പ്രധാന്യമേറിയ ഒരുദശയെ നിർദേശിക്കുന്നു . സൂഷ്മാവസ്ഥ നോക്കുകയാണെങ്കിൽ ഈവകസൂച്യപ്രകൃതികളിൽ ചിലത് വാച്യപ്രകൃതികൾ തന്നെചുരുക്കി ഉണ്ടാക്കിയതും മറ്റു ചിലത് ആംഗ്യസമേതം പുരാതനന്മാർ വികാരദ്യതങ്ങളായി പ്രയോഗിച്ചുപോന്ന ഒരുതരം വ്യാക്ഷേപകധ്വനികലും ആണെന്നു കാണാം വാച്യപ്രകൃതികളിൽ ഒരുതരം വ്യാക്ഷെപധ്വനികളും ആണെന്നു കാണാം വാച്യപ്രകൃതികൾ മേൽപ്രകാരം സംക്ഷേപിച്ച്സംക്ഷേപിച്ച്പ്രത്യങ്ങളാക്കി ചമയ്ക്കപ്പെട്ടിട്ടുണ്ടെന്നുള്ളതിനു ഇൻഡോയൂറോപ്യൻ ഭാഷകളിൽ പുരുഷപ്രത്യങ്ങളെല്ലാം തത്തൽ സർവ്വനാമങ്ങളായിരിക്കുന്നതു ദൃഷ്ടാന്തമാണു.

3.പ്രത്യയ(suffix)ങ്ങൾ ആദ്യയ (prefix)ങ്ങൾ ആയത്:

പൂർവ്വഭാഷകളിൽ പ്രത്യങ്ങൾ സാമാനേന്യ പ്രകൃതിയെ പിന്തുടരുന്നു .ഇൻഡോയൂറോപ്യൻ ഭാഷകളിലേയും മറ്റും പ്രചീനാചാരവും ഇതുതന്നെ . എന്നാൽ ബെൻ്റു ഗോത്രത്തിൽ പെട്ട ഭാഷകളിലാകട്ടെ അവ മുൻനിൽക്കുന്നു. ഈ സമ്പ്രദായം അനുകരിക്കയാലാണു ഇപ്പോൾ യൂറോപ്പിലുള്ള വൈകൃതകക്ഷ്യർഹങ്ങളായ എല്ലാ ഭാഷകളിലും പ്രത്യയ(പിൻനില്ക്കുന്നവ) ങ്ങളിൽ അധികാരഭാഗം ആദ്യയ (മുൻനില്കുന്നവ)ങ്ങളായ അവ്യയോപസർഗ്ഗങ്ങളായി മാറിയത് .  ഈ നടപടി എന്നുമുതൽ ആരംഭിച്ചുവെന്ന് അറിയാൻ വഴിയില്ല ;എങ്കിലും ഇതു  സംശ്ലിഷ്ടകക്ഷ്യയ്ക്കു വവിരുദ്ധവും വൈകൃതകക്ഷ്യയുടെ വിശേഷലക്ഷണങ്ങളിൽ ഒന്നും ആകകൊണ്ടു വക്തൃസമൂഹം  വാക്യത്തിൽ ആകാംക്ഷ അതിപ്രകടമാക്കൻ വേണ്ടി ബുദ്ധിപൂർവ്വം ഇടക്കാലത്ത്  കൃത്രമത്വേന ഏർപ്പെടുത്തിയ മാറ്റമാണെന്ന് ഊഹിക്കം.                 വിശിഷ്യ ,പൂർവ്വരീതി, വക്തൃഗണത്തിന്റെയും അപരരീതി ശ്രോതൃസംഘത്തിന്റെയും പ്രത്യേകസൗകര്യങ്ങളെ ആശ്രയിച്ച് വേർപെട്ടുനിൽക്കുകയും ചെയ്യുന്നു . വാക്യത്തിൽ വാച്യപ്രകൃതികൾ മുൻപു ശ്രവിക്കുന്നതുകൊണ്ട് ശ്രോതാവിനു് ആകാംക്ഷാപഥത്തിൽ പല      സംശയങ്ങളും ഉണ്ടാകാൻ ഇടയുണ്ട് .പ്രത്യുത ,സൂചവാചികൾ ആദ്യം [ 132 ] 138

പ്രയോഗിച്ചാൽ അതുകൂടാതെ കഴിക്കാം. അപ്പോൾ കേൾക്കുന്നവരുടെ ശ്രദ്ധപറയുന്നവന്റെ മനോഭാവത്തോടു നിർവിഘനം അനുരഞ്ജിച്ച് ചിരിച്ചുകൊള്ളും. ഏതന്മുലം വാക്യനിഷ്ഠമായ ആകാംക്ഷ സവിശേഷം പ്രസന്നമാക്കാൻ വേണ്ടി ഭാഷകന്മാർ ഈ സമ്പ്രദായം സ്വമേധയാ ഉണ്ടാക്കിത്തീർത്തതാണെന്ന് ഊഹിച്ചത് അസംഗതമല്ല.

4. പ്രസ്ഥാനാന്തനം :
    
     ഭാഷകൾ അഭിവൃദ്ധി മാർഗ്ഗത്തിൽ പരസ്പരസാമ്യം കൂടാതെ അതിദുരമം ചരിക്കുന്നു .ഭഷാവർഗ്ഗത്തിന്റ ബുദ്ധിശക്തി .സാമുഹ്യപരിഷ്കാരം എന്നിവയെമാത്രം ആശ്രയിച്ചിരിക്കുമെന്ന്സങ്കല്പിച്ചുകൂടാ . പ്രക്രിയാബാഹുല്യത്തോടുകൂടിയ 'ഉപഗ്രഥിത' ഭാഷകളിൽ വാക്യനിഷ്പാദനരീതിക്കു ഉച്ചാരണപരിണാമങ്ങൾ നിമിത്തം ശബ്ദസാങ്കര്യം ,വ്യവസ്ഥാരാഹിത്യം ,ബന്ധവൈഷമ്യം, ആകാംക്ഷാശൈഥില്യം എന്നീ ദോഷങ്ങൾ ഉള്ളതുകൊണ്ട് ക്രമേണ അന്യഹേതുക്കൾ കൂടാതെ തന്നെ അതുമാറി ,പകരം യാദൃശ്ച്യമായി ഏർപ്പെട്ടുവെന്നു വരാം ;പ്രത്യുത, താദൃശന്യുനതകൾക്ക് അവകാശമില്ലാത്തതും സുഗമവുമായ വാക്യനിബന്ധനരീതി അനുവർത്തിക്കുന്ന'അപഗ്രഥിത' ഭാഷകളിലാകട്ടെ അതുഭേദിക്കുക ദുർലഭമാണു. ഭാഷപരമായ പരിണാമങ്ങളുടെ സാമാന്യകാരണംതന്നെ അഭിലാഷാനുവൃത്തി അല്ല;നേരമറിച്ച് ആയാസപരിഹാരമാകുന്നു. തന്നിമിത്തം ഭാഷയുടെ ഉപയോഗവിധാനത്തിൽ മേൽപ്രകാരം മാറ്റം വരുന്നത് സ്വാഭാവികമാണു.കൂടാതെ ബാഹ്യഹേതുക്കളാൽ ഒരേനാട്ടിൽ ഭിന്നഭാഷക്കാർ ഒന്നിച്ചുകൂടി നിവസിക്കാൻ ഇടയാകുമ്പോൾ പരസ്പരസംസർഗ്ഗത്തിനുണ്ടാകുന്ന പ്രയാസംകൊണ്ട് ആതുകുറേക്കൂടി സാംഭവ്യമായിത്തീരുന്നു.സെമെറ്റിക് ഗോത്രജാതരായ അറബികൾ പണ്ടു അന്യവംശ്യരായ പാരസികരെ തോല്പിച്ച് ആ രാജ്യത്ത് കുടികയറിയതുമൂലം പേർഷ്യൻ  ഭാഷയിൽപകുതിഭാഗം   ശബ്ദങ്ങളും   ഉപഗ്രഥിതാവസ്ഥയും നശിച്ചു തൽസ്ഥാനങ്ങളിൽ അനവധി  അറബിക്   വാക്കുകളും അപഗ്രഥിതരീതിയും  നടപ്പാകാൻ   ഇടയായതു്   ഇതിനു്  ദൃഷ്ടാ [ 133 ] 139
   
   ന്തമാണു്. ഇപ്രകാരം ചില ഭാഷകകൾക്ക് പ്രത്യങ്ങളെ ആദ്യയങ്ങളാക്കി ഗ്രഹിക്കുന്നതിലും അപഗ്രഥിതാവസ്ഥ പ്രാപിക്കുന്നതിലും ദ്രതതരമായ ഉൽഗതി ഉണ്ടായിട്ടുള്ളതായി കാണാം ആഭാഷകൾക്ക് അന്യഭാഷാ സങ്കലനംസിദ്ധിച്ചസംഹിതാനുവൃത്തിമുലം ആകാംക്ഷയിൽ ശൈഥില്യം നേരിട്ടുകൊണ്ടിരുന്നതുമാകുന്നു. 
      ജനങ്ങൾ ഭാഷയിൽ ഉപഗ്രഥിതാവസ്ഥയിൽ വൈലക്ഷണ്യം നിത്യോപയോഗത്താൽ മനസ്സിലാക്കിവന്നതോചടുകൂടി വിഭക്തികളുടെയും,കാലം,പ്രകാരം മുതലായ കൃദ്രൂപങ്ങളുടെയും കാര്യത്തിൽ രണ്ടാമതും ഒരു സംവിധാനമുണ്ടാക്കാൻ സ്വയമേ നിബന്ധിക്കപെട്ടു .ആ ഘട്ടത്തിൽ ബുദ്ധിശക്തിതന്നെ മുൻപുള്ള പ്രത്യങ്ങളെ ആദ്യയങ്ങളാക്കുന്നതിനും അനുപ്രയോഗങ്ങൾ ഉപപ്രയോഗങ്ങളാക്കുന്നതിനും മറ്റുമുള്ള നവീനമാർഗ്ഗങ്ങൾ അവർക്കപദേശിച്ചു തന്മുലം ആദ്യദശയിൽ ക്രിയാവിശേഷങ്ങളായ വാച്യപ്രകൃതികൾക്കു പുറകേ ചേർത്തുപയോഗിച്ചുപോന്ന പരിനിഷ്ഠാങ്കൂരങ്ങൾ ഒടുവിൽ നാമവിശേഷങ്ങളും പ്രക് പ്രയുക്തങ്ങളുമായി മാറി. അനന്തരം ഇങ്ങനെ ആവിർഭവിച്ചതായ അപഗ്രഥിതരീതി ,ആകാംക്ഷാദാർഢ്യംകൊണ്ടും അന്വയവ്യവസ്ഥകൊണ്ടും നിരന്തരമായിവളർന്ന് ഭാഷയിൽ പ്രതിഷ്ഠപ്രാപിക്കയും ചെയ്തു.

5. ശബ്ദങ്ങളുടെ ആദിരൂപം:

     ഭാഷയിൽ ഇദംപ്രദമായി ഉച്ചരിക്കാൻ യത്നംതുടങ്ങിയഘട്ടത്തിൽ മനുഷ്യർക്ക് തദാശ്രയങ്ങളായ അവയവങ്ങളുടെ വ്യാപാരം സ്വാധീനമായിരുന്നില്ല.തന്നിമിത്തം വാച്യസൂച്യങ്ങളെന്നു പറയപ്പെട്ട ശബ്ദബീജങ്ങൾ പരിശോധിച്ചാൽ ആദിതഃ വ,ഗ,മ ഇത്യദി ഒറ്റവ്യഞ്ജനങ്ങൾ മാത്രമുള്ളതും അനന്തരം പദ്,അദ്, മദ് മുതലായ രണ്ട് വ്യഞ്ജമങ്ങളോടുകൂടിയതും ഒടുവിൽ ദ്വിഷ്,ഭ്രഷ് ആദിയായി വ്യഞ്ജനത്തോടുകുടിയതും ആയ ഏകാക്ഷരപ്രകൃതികളാണ് അവർ ഉപയോഗിച്ചുവന്നതെന്നു കാണാം.വാക്യനിർമ്മാണാർത്ഥം വ്യാകരണവിധികളുടെ സഹായംകൂടാതെ ഈ ശബ്ദങ്ങൾ [ 134 ] 140        ഭാഷാശാസ്ത്രം
 സംഹിതാപഥത്തിൽചേർത്തു നിരത്തുകയാണ് ആ പൗരാണികന്മാർ ചെയ്തുവന്നത്
 
6.അർത്ഥവത്തായ ശബ്ദബീജങ്ങളുടെ ഉല്പത്തി.
ഭാഷയുടെ പരമമൂലകങ്ങളാണ് മേൽപ്രസ്താവിച്ച വാച്യപ്രകൃതികൾ.അവ എങ്ങനെ ഉദ്ഭവിച്ചുവെന്നുള്ള ചോദ്യത്തിനു വിവിധരീത്യാ ഉത്തരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നുംതന്നെ സർവ്വസമ്മതമായ സിദ്ധാന്തദശയിൽ എത്തിക്കഴി‍ഞ്ഞിട്ടില്ല; എങ്കിലും അവയിൽ പ്രമുഖതരങ്ങളായ അഭ്യൂഹങ്ങളും ആക്ഷേപങ്ങളും ജ്ഞാതവ്യങ്ങളാകയാൽ സംക്ഷിപ്തമായി പ്രസ്താവിക്കാം.

ഇംഗ്ലീഷിൽ ബോ ബോ തിയറി( "Bow Bow") എന്നു പറയപ്പെടുന്ന പ്രസിദ്ധമതത്തിന്റെ സാരം, മനുഷ്യൻ വിവിധങ്ങളായ പ്രാപഞ്ചികശബ്ദങ്ങെ മനസ്സിരുത്തി ഗ്രഹിക്കുകയും തൽസംബന്ധിതങ്ങളായ സംഗതികൾ പരസ്പരം അറിയിക്കേണ്ടിവന്നപ്പോൾ അതേ ശബ്ദങ്ങളെ അനുകരിച്ച് പല ധ്വനികൾ പുറപ്പെടുവിക്കയും ഉപയോഗവ്യാപ്തികെണ്ട് അവ ക്രമേണ നിയതാർത്ഥം പ്രാപിച്ച് ഭാഷാസ്പദങ്ങളായ വാച്യപ്രകൃതികളായിത്തീരുകയും ചെയ്തുു എന്നുള്ളതാണ്. ഈ യുക്തി സമർത്ഥിക്കുന്നതിന് ഉപകരിക്കുമാറ് കാക്ക, കൊക്ക്, കുക്കുടം, ഝില്ലി എന്നിവപോലെ അനുകൃത ധ്വനികളിൽനിന്ന് ഉണ്ടായിട്ടുള്ള ചില പദങ്ങൾ എല്ലാ ഭാഷകളിലും കാണുന്നതുമുണ്ട്.

പ്രഖ്യാതമായ മറ്റൊരു പുരാതനമതം ഫൂ ഫൂ തിയറി ("pooh pooh")യാണ്. അതിന്റെ ചുരുക്കം ഉൽകൃഷ്ട സൃഷ്ടികളായ മനുഷ്യ‍ർക്ക് ഒരു കാര്യത്തിലും അന്യജീവികളെ ആശ്രയിക്കുകയോ അനുകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ,തന്മൂലം മനസ്സ് വികാരഭരിതമാകുമ്പോൾ തദനുസാരം കരയാനും ചിരിക്കാനും മറ്റുമുള്ള ശക്തി അവർക്ക് ജന്മസിദ്ധമായിരിക്കുന്നതുപോലേതന്നെ വികാരസൂചകങ്ങളായ അനവധി വ്യാക്ഷേപകശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിനും മനുഷ്യർക്ക് പ്രകൃത്യാ സാധിച്ചിരുന്നുവെന്നും ,ഈ വ്യാക്ഷേപക ധ്വനികളാണ് ഭാഷയുടെ ആദ്യബീജങ്ങളെന്നും ആകുന്നു. [ 135 ] 141 ഭാഷയുടെ വളർച്ച

ഈ രണ്ടു മതങ്ങൾക്കും പല ആക്ഷേപങ്ങളും പ്രത്യാക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്.
      ഹെർബർ എന്ന പ്രസിദ്ധപണ്ഡിതനായ ജർമ്മാന്യൻ ആദ്യമതത്തെ എതിർത്തുകൊണ്ട് ,    അചേതനങ്ങളും സചേതനങ്ങളുമായി പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടിഗ്ഗത്തിൽ ഓരോന്നിന്റേയും നാദങ്ങൾ മിഥ:സദൃശങ്ങളാകയാൽ അവയെ അനുകരിച്ച് മനുഷ്യർ പുറപ്പെടപവിച്ചതായി പറയുന്ന ശബ്ദങ്ങൾക്കും സർവ്വഭാഷാസാമാന്യമായി പ്രമാണവത്തായ സാമ്യം ഉണ്ടായിരിക്കേണ്ടതാണെന്നും അതില്ലാത്തതിനാൽ ഈ ഊഹം അസാധുവാണെന്നും വാദിച്ചു.

പ്രസ്തുത വാദത്തെ പൂർവ്വപക്ഷീയന്മാരായ ചില വിദ്വാൻമാർ പ്രത്യാക്ഷേപിച്ചു. അതിനാസ്പദമായ അവരുടെ യുക്തികൾ ,പ്രാപഞ്ചികധ്വനികളെ മനുഷ്യർ ആവർത്തിക്കയല്ല,പ്രത്യുത, അനുകരിക്കുകയാണു ചെയ്തതെന്നും അതുതന്നെയും പല ചെവി ശ്രെവിച്ചും പല മുഖം ഉച്ചരിച്ചും വന്നതുകൊണ്ട് പലനിധമായി തീർന്നുവെന്നും വിശിഷ്യ ഇടക്കാലത്തു കൃത്രിമത്വേന ഏർപ്പെട്ട ലിപിപ്രയോഗം നിമിത്തം ഓരോ ഭാഷയിലേയും ശബ്ദസമുച്ചയത്തിനു പൂർവ്വാവസ്ഥയിൽ നിന്ന് അനവധി ഭേദഗതികളും പ്രത്യേകതകളും വന്നുകൂടാൻ സംഗതിയായിട്ടുണ്ടെന്നും ഇനി പ്രാപഞ്ചികനാദങ്ങൾക്കുതന്നെയും സാ‍ർവ്വലൗകികമായ സാമ്യം ഇല്ലാത്തതുകൊണ്ടും ,കാലം,ദേശം,വ്യക്തി ,വർഗ്ഗം അഭിവൃദ്ധി എന്നിവയിലുള്ള വ്യത്യാസം അനുസരിച്ച് അനുകരണത്തിലും ന്യൂനാധിക്യങ്ങൾ സംഭവിച്ചിരിക്കാൻ വഴിയുള്ളതുകൊണ്ടും നാനാഭാഷകളിൽ ശബ്ദങ്ങൾക്ക് മൂലത:സാദൃശ്യമുണ്ടായിരുന്നില്ലെന്നും പുനശ്ച അതതു സങ്കല്പങ്ങൾ വ്യഞ്ജിപ്പിക്കുന്നതിന് ഇന്നിന്ന നിസർഗ്ഗനാദങ്ങൾ അനുകരിക്കുകയെന്നു വിശേഷവ്യവസ്ഥ ഇല്ലാതിരുന്നാൽ ഓരോ ഭാഷയിലും അതിനു വൈവിധ്യം വന്നിരിക്കാമെന്നും സർവ്വോപരി സർവ്വഭാഷകളുടേയും ഉച്ചാരണപരിണാമങ്ങൾ പൂർവ്വലബ്ധമായ ശബ്ദസാദൃശ്യത്തിന്പൂർണ്ണമായ ഹാനി വരുത്തിയിരിക്കുന്നുവെന്നും ഉള്ളവയാണ്. പ്രശസ്ത പരിണാമവാദിയായ ഡാർവ്വിൻ(Darwin) എന്ന തത്വജ്ഞൻ മേൽപ്രസ്താവിച്ച യുക്തിദുർഗ്ഗം പാടെ ഇടിച്ചു [ 136 ] 142 ഭാഷാശാസ്ത്രം

നിരത്തി. അദ്ദേഹത്തിന്റെ നിർണ്ണയം പക്ഷിമൃഗാതിതിയ്യർക് ജീവികൾപോലും പരാപേക്ഷകൂടാതെ പരസ്പരം വിളിക്കുകയും രോദിക്കുകയും മറ്റും ചെയ്യുന്ന സ്ഥിതിക്ക് അവയേക്കാൾ ബുദ്ധിശക്തിയും അവയവപൂർത്തിയും ഉള്ള മനുഷ്യവർഗ്ഗം ശബ്ദങ്ങൾ പഠിച്ചുണ്ടാക്കിയെന്നൂഹിക്കുന്നത് അസംഗതമാണെന്നത്രെ ഏതന്മൂലം അനുകരണാശ്രിതമായ ആദ്യമതം ഖണ്ഡിക്കുന്ന കാര്യത്തിൽ അദ്ദേഹം ഹെർബറിനോട് യോജിക്കുന്നെണ്ടെങ്കിലും ഒടുവിൽ സമർത്ഥിച്ചിട്ടുള്ളതു് ഭാഷയുടെ മൂലാവലംബം വ്യാക്ഷേപകധ്വനി ആണെന്നാണ്. ഫൂ ഫൂ തിയറിയുടെ സാരവും ഇതുതന്നെ. ഭാഷാശാസ്ത്രപടുവായ മാക്സ്മുള്ളർ()ആണ് ഈ മതം ഖണ്ഡിക്കാൻ ഉദ്യമിച്ചിട്ടുള്ളവരിൽ പ്രധാന നായ ഒരാൾ. അദ്ദേഹം വാദിക്കുന്നത് ഉള്ളിലുള്ള വികാരങ്ങളെ ചേഷ്ട,ഭാവം,ശബ്ദം എന്നിവ കൊണ്ട് പുറത്തു പ്രകടിപ്പിക്കാനുള്ള പാടവം പ്രകൃത്യാ തിയ്യർക്കുകൾക്കും ഉള്ളതാകയാൽ താദൃശരീത്യാ ഉണ്ടായ വ്യാക്ഷേപകധ്വനികളിൽനിന്നാണ് നരഭാഷ ആരംഭിച്ചതെന്നു കരുതിക്കൂടെന്നും ,പ്രത്യുത, ഇതര ജീവികൾക്കും ഭാഷാനിർമ്മിതി സാദ്ധ്യമാണെന്നു സമ്മതിക്കേണ്ടിവരുമെന്നും അതിനാൽ വ്യാക്ഷേപകങ്ങളുടെ അന്ത്യഘട്ടമാണ് ഭാഷയുടെ പ്രാരംഭദശയെന്നും ആകുന്നു.ഇത്ര മാത്രംകൊണ്ട് പൂർവ്വ മതങ്ങൾക്കുള്ള ആക്ഷേപങ്ങളെല്ലാം വിശദമായി. ഇനി ചില നവീനപക്ഷങ്ങൾ ഉള്ളതുകൂടിപറയം.

മനുഷ്യഹൃദയത്തിൽ വിചാരമെന്നും വികാരമെന്നും രണ്ടു വക വൃത്തികൾ ഉണ്ട്. വികാരം സർവ്വജീവികൾക്കും സാദാരണംതന്നെ. എന്നാൽ വിതാരമാകട്ടെ മനുഷ്യർക്കു മാത്രമുള്ളതും ഭാഷ അതിന്റെ വിനിമയത്തിനുവേണ്ടി ഏർപ്പെട്ടിക്കുന്നതുമാകുന്നു. തന്മൂലം പക്ഷിമൃഗാദികൾക്ക് ഭാഷയോ അതിന്റെ ആവശ്യമോ ഇല്ല. പ്രത്യുത , മനുഷ്യർക്ക് അത് അവശ്യം വേണ്ടിയിക്കുന്നു. ആവശ്യം നേരിടുമ്പോൾ സാധകർഗ്ഗം തേടിപിടിക്കാനുള്ള വാസനയും അവർക്കു ജന്മനാ ഉണ്ട്. സ്വന്തവിചാരങ്ങൾ ഇതരൻമാരെ, ധരിപ്പിക്കുന്നതിനു നിർബന്ധം നേരിട്ടപ്പോൾ അവർ ഈ വാസനതന്നെ [ 137 ] 143

				ഭാഷയുടെ വളർച്ച 

ഉപയോഗിക്കുകയും തൽഫലമായി ഉച്ചാരവയവങ്ങൾ യഥോചിതം വ്യാപരിക്കാൻ ശീലിക്കുകയും അതിൽനിന്നു പലേ വിശേഷശബ്ദങ്ങൾ ജനിക്കുകയും അവ ഭാഷയുടെ മൂലാംശങ്ങളായി തീരുകയും ചെയ്തു. ഇതു് ആഡം സ്മിത്തിന്റെ() അഭ്യൂഹമാണ്. ലീബിൻസ് () എന്ന പണ്ഠിതൻ പ്രസ്തുതമതത്തോട് യോജിക്കുന്നുണ്ടെങ്കിലും മേൽപ്രകാരം ഉണ്ടായ ശബ്ദങ്ങൾ പ്രത്യേകം ചില വസ്തുക്കളുടെ സംജ്ഞകളാക്കിയാണ് ആദ്യം ഉപയോഗിക്കപ്പെട്ടതെന്നുള്ള സ്മിത്തിന്റെ അഭിപ്രായം നിരോധിക്കുകയും മനുഷ്യർ പ്രഥമത പ്രപഞ്ചഘടകങ്ങളുടെ സാമാന്യഗുണങ്ങൾ മാത്രം ധരിക്കുന്നപിനേ ശക്തരായിരുന്നുള്ളുവെന്നും തനേമൂലം ആ ശബ്ദങ്ങൾ വ്യക്തിവാചികളായിത്തീർന്നത് ഒടുവിൽ മാത്രമാണെന്നും വാദിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഒന്നുള്ളത് ഗ്രീക്കുതിയറി ()എന്നു പറയപ്പെടുന്ന പ്രബലാനുമാനമാണ്. അതിൻ പ്രകാരം ഭാഷാഗതമായ ശബ്ദങ്ങൾ അവയവാനുവർത്തിയെമാത്രം ആശ്രയിച്ചുണ്ടാകുന്നവയല്ല. പ്രത്യുത മാനസികവും കായികവുമായ ആഭ്യന്തരപ്രയത്നങ്ങളുടെ ഫലങ്ങളത്രെ. അതായത് ഹൃദയപ്രവിഷ്ടമായ വിചാരം പുറത്ത് പ്രകാശിപ്പിക്കുന്നതിന് വേണ്ടി മനുഷ്യകുലം ഉച്ചാരംഗങ്ങൾ ബുദ്ധിപൂർവ്വം പ്രവർത്തിപ്പിക്കാൻ തുടങ്ങുകയും അതിൽനിന്ന് ബഹുതരം ധ്വനികൾ നിർഗ്ഗമിക്കുകയും ആംഗ്യങ്ങൾകൊണ്ട് അവയ്ക്ക് അർദ്ധനിദ്ധാരണം ചെയ്തു ,യത്നം പൂർണ്ണമാക്കുകയും ചെയ്തു.ക്രമേണ സർവ്വജനനീയമായ ഉപയോഗം വ്യവസ്ഥിതി പ്രാപിച്ചതോടുകൂടി ആംഗ്യസമ്പർക്കം ഇല്ലാതെ തന്നെ അർത്ഥം ഗ്രാഹ്യമായിത്തുടങ്ങി. തന്മൂലം ഒടുവിൽ ആ ശബ്ദങ്ങൾ ഭാഷയുടെ അർത്ഥവത്തായ വാച്യപ്രകൃതികളായിത്തീർന്നു. ഇതാണ് സർവ്വോപരി സ്വീകാര്യയോഗമായി പരിഗണിക്കപ്പെട്ടിട്ടുള്ള ഏക സങ്കൽപം. 7.പദനിഷ്പാദനം ഭാഷ ഒന്നാമതായി വാച്യങ്ങളും സൂച്യങ്ങളുമായ പ്രകൃ [ 138 ] 144

                 ഭാഷാശാസ്ത്രം
                 
   തികളെ ധാരാളം ശേഖരിക്കാൻ നേക്കുന്നു.രണ്ടാമത് അവ
   പരസ്സപരം കൂട്ടിയിണക്കാൻ തുടങ്ങുന്നു.ഈ സങ്കലനത്തിൽ
   വാച്യാപ്രകൃതിയോടു് ഒന്നോ അധികാമോസൂച്യാംശം അഥവാ
   വാച്യംശങ്ങൾ ചേർന്നു പ്രത്യുത,പരിനിഷ്ഠപ്റാപിച്ച രണ്ടോ
   അധികമോ പദങ്ങൾതന്നേ സമാസരീത്യാ സമ്മേളിച്ചും പദം
   ഉണ്ടാകുന്നു.ഒാരോ ഭാഷയിലും അന്നന്നു ഇപ്രകാരം നൂതനങ്ങ
   ളായി അവതരിക്കുന്ന പദങ്ങളുടെ സംഖ്യയും നിഷ്പത്തിഭേദങ്ങ
   ളും അമേയമായിരിക്കും.
           മേൽപറഞ്ഞവിധമല്ലാതെ ഒാരോ ഭാഷയിലും അന്യ
   ഭാഷയിൽ നിന്നു കടംവാങ്ങിച്ചും പദങ്ങൾ വർദ്ധിപ്പിക്കാറുണ്ട്
   രാജ്യഭരണം ,വാണിജ്യം,വ്യവസായം എന്നിവമൂലം ഭിന്നഭാഷ
   ക്കാ‍ർക്ക് തമ്മിൽ വന്നുകൂടുന്ന ബന്ധസംസർഗ്ഗങ്ങളെ പുരസ്കരിച്ചാണ്
   ഇതു സംഭവിക്കുക . അതതു ഭാഷക്കാർ ഈ വഴിക്കു ലഭിക്കുന്ന ശബ്ദ
   ങ്ങളെ ഹിതമായ ഉച്ചാരം,പ്രക്രിയ,വിശേഷാർത്ഥം എന്നിവയാൽ
   പരിഷ്കരിച്ചു് സ്വന്തപദങ്ങളൾ ആക്കിത്തീർക്കുന്നു.ഏതന്മൂലം ഈ
  ദൃശശബ്ദങ്ങളുടെ നിഷ്പത്തി തഝമപദങ്ങളിൽ നിന്നാണെന്നും
  പ്രത്യുത തദാധാരങ്ങളായ പ്രകൃതിപ്രയങ്ങളെ ആശ്രയിക്കുന്നും ഭേദം.
            പദനിഷ്പാദനത്തിനുള്ള പ്രസ്തുത രണ്ടുപാധികളും പണ്ടേ
  തന്നേ ഉള്ളവയും ബുദ്ധിവൈഭവം ആവശ്യപ്പെടാത്തവയുമാണ്. ആത്ര
  തന്നേയല്ല ആ സമ്പ്രദായങ്ങൾ പുരാതനന്മാ‍ർക്കു് പ്രകൃത്യാ പരിചിത
  മായിത്തീരുകയുമാണുണ്ടായത്.എന്നാൽ നാമാകട്ടേ പൂർവ്വസിദ്ധമായ
  ഉപകരണങ്ങൾ കൊണ്ട് സ്വതന്ത്രമായി വിവിധപദങ്ങളൾ നിർമ്മിക്കുന്നു.
  ഇതു കൃത്രിമവും ബുദ്ധിപൂർവ്വകവുമായി മൂന്നു രീത്യാ പ്രവർത്തിക്കപ്പെട്ടുകാണാം
   

1. വരദൻ,മദ്യപൻ,ഭൂപൻ എന്നീ ശബ്ദങ്ങളിൽ ദാനം,പാനം,പാലനം എന്ന

 വാക്കുകൾ പ്രത്യയത്വേന അവശേഷിച്ചതു പോലേ സാമാന്യപദങ്ങൾ
 സങ്കോചിപ്പിച്ചുകളയുന്നു.

2.സാജ്ഞാവാചിതളെ സമാസിച്ചു് മകരതം മരതകമായും,പ്രജാപതി (മഹാരാഷ്ട്രയിൽ) പ്രതാപജീ ആയും, പ്രതിനിധി (ഗ്രാമ്യാേച്ചാരത്തിൽ) പ്രധിനിതിയായും മാറി [ 139 ]

               145
          ഭാഷയുടെ വളർച്ച

മറിയുന്നതുപോലെ പൂർവ്വോത്തര പദങ്ങളിലെ വർണ്ണങ്ങൾക്കു പരസ്പര വ്യത്യയം വരുത്തുന്ന. 3. സാമാന്യശബ്ദങ്ങളിലും വാചകങ്ങളിലും വിനോദ ജനകമാംവണ്ണം വിപരീതപ്രക്രിയചെയ്ത് ഹിംസിക്കുന്ന മൃഗ ത്തെ ഹിംസമെന്നു പറയാതെ സിംഹമെന്ന സംജ്ഞാപിക്കു ന്നതുപോലെ വിചിത്രരൂപടങ്ങൾ ഉളവാക്കുന്നു. ഈദൃശശബ്ദങ്ങളെല്ലാം ഒഴിവാക്കി നോക്കിയാലും ഭാഷ യിൽ പല ശബ്ദങ്ങൾ സ്വ കീയങ്ങളോ പാക്യങ്ങളോ എന്നു നിണ്ണയിക്കാൻ കഴിയാത്തവയായി 3 വയും ഉ ണ്ട യിരിക്കും. അവ സ്വതന്ത്രസൃഷ്ടങ്ങൾ ആയിരിക്കയില്ല. പ്രത്യുത, അജ്ഞാ തമായ ഏതെങ്കിലും കാരണത്താൽ വല്ല സംജ്ഞകളം രൂപാ ന്തരപ്പെട്ടുണ്ടായവ ആകാനാണു് അധികം ഇടയുള്ള ത്. കൂടാ തെ സ്വതന്ത്രങ്ങളായ നിർദ്ദിഷ്ടാപാധികൾവഴിക്കും കാക കുക്കുടാദിശബ്ദങ്ങൾ പോലെ അനുകരണമാറ്റേണയും ഉണ്ടാ കുന്ന പദങ്ങൾക്കു ഭാഷയിൽ സംഖ്യാധിക്യം കാണുന്നതുമല്ല. എങ്കിലും പദനിഷ്പാദനാത്ഥം ഏപ്പെട്ടിട്ടുള്ള നാനാസമ്പ്രദാ യങ്ങളുടെ കൂട്ടത്തിൽ ഇവയം ഗണനീയങ്ങളാകുന്നു. ഭാഷകൻ വിചാരപ്രകടനത്തിനു സ്വാഭാഷയിലുള്ള തോ ഇല്ലാത്തതോ ഏതായാലും തൃപ്തി കരമായ ശബ്ദം അന്വേഷി ത3.ത്ഥാ പ്രചാര ത്തിലിരിക്കുന്ന പ്രകൃതിപ്രത്യയങ്ങ ളേയും പ്രക്രിയ മാറ്റങ്ങളേയും തന്നെ അവൻ മുഖ്യമായി ഉപ യോഗിക്കുന്നു. അതിൽനിന്നു പദങ്ങൾ ഉണ്ടാകുന്നു. കൂടാതെ ഇതരനും ഈ നയാതന്ന അനു വത്തിക്കുന്നു. പക്ഷേ, ഏക വിചാരം പ്രകാശിപ്പിക്കുന്നതിനു് ഇരുവരും സ്വീകരിച്ച ശബ്ദപ്രകൃതികൾ ഭിന്നഭിന്നമാണെന്നു വരാം. ഇതിനു കാര ണം ഒരുവൻ ഒരു വസ്തുവിലുള്ള ഒരു ഗുണത്തേയും അന്യൻ അന്യഗുണത്തേയും പ്രധാനമായി പരിഗണിച്ചുവെന്നുള്ള താ ണു്. ഏതന്മൂലം പദങ്ങൾക്ക് അത്ര വ്യത്യാസവും വന്നുകൂടു ന്നു. ഓരോ വസ്തുവിനും നാം ഇപ്പോൾ പല പായസംജ്ഞ കൾ ഉള്ളതായി കാണുന്നുണ്ടെങ്കിലും അവ അത്ഥവ്യൂൽപത്തി യിൽ മിഥഃ സാദൃശ്യം തീരെ ഇല്ലാത്തവയാണു്. ഈ ഭേദം അ വ സമാന്ത്ഥമുള്ള പയ്യായപദങ്ങളായി എണ്ണപ്പെട്ടു തുടങ്ങിയതു്. ആകയാൽ ക്കുന്നു. ക്രമേണ വിസ്മൃതമായപ്പോഴത്രെ അവ സമാനാർത്ഥമുള്ള പര്യായപദങ്ങളായി എണ്ണപ്പെട്ടു തുടങ്ങുയതു്.ആകയാൽ [ 140 ] 146

        ഭാഷാശാസ്ത്രം

ഒരേ ഭാഷയിൽ സർവ്വഥാ തുല്യാവാചികളായി രണ്ടു ശബ്ദ 03ൾ ഒരികലും ഉണ്ടാകുന്നില്ലെന്നു സ്പഷ്ടമാണ്. 8. പദങ്ങളുടെ പ്രചാരലാപം: പലവിധ ത്തിൽ ശബ്ദങ്ങൾ ഭാഷയിൽ വർദ്ധിക്കുന്നതു പോലെ തന്നെ അവ ആദ്യം ഉപയോഗശൂന്യങ്ങളും ഒടുവിൽ തിരോഭൂതങ്ങളും അയി ത്തീരുകയും ചെയ്യുന്നു. ഇതിനുള്ള മുഖ്യകാരണങ്ങൾ: 1. ഉച്ചാരപരിണാമം, അത്ഥഭേദം, സ്വതന്ത്രനിഷ്പാദനം എന്നിവയും , ഇവമൂലം പുരാതനശബ്ദങ്ങൾക്കു സംഭവിക്കുന്ന ഉ പയേ ഗരാ.ഹി.5്യവം, 2. ഇംഗ്ലീഷ്, പേ ഷ്യൻ എന്നിവപോലെ രണ്ടു ഭാഷ കൾ : മൻ ണ്ടായിട്ടുള്ള ഒരു ഭാഷയിൽ ഏകപദത്തെ അന്യ പദം കെ കേറി നശിപ്പിക്കാൻ ഇടയാകുന്നതും, 3. ജനത തിയിൽ രൂഢമൂലമായിത്തീരുന്ന ഉൽകൃഷ്ട സമുദായസമ്പക്കം , അന്യഭാഷാ പഠനം എന്നിവയും , 4. നവീനാശയങ്ങൾ പ്രകാശിപ്പിക്കുന്നതിനും നാടൻ പദങ്ങളുടെ അത്ഥദോഷാ, അശ്ലീലം എന്നിവ പരിഹരിക്കുന്ന തിനും വേണ്ടി അന്യ ഭാഷാശബ്ദങ്ങൾ സ്വീകരിക്കുന്നതും, 5. സ്വീയാതിരിക്തമായ അഭിവൃദ്ധിയോടുകൂടിയ അയൽ പ്രദേശഭാഷയിലെ അഥവാ ഭാഷകളിലെ പദങ്ങൾ പ്രകൃത്യാ കടന്നു വ്യാപിക്കാൻ സംഗതി വരുന്നതും, 6. വാ ച്യാവലംബമായ വസ്തുവിനുണ്ടാകുന്ന ഉപയോഗ ശൂന്യത, നാശം എന്നി വയും ആകുന്നു. ഇവയിൽ ചിലതു സൗഭാഷകളിലും വികല്പരവി തമായി കാണപ്പെടുന്നതും മറ്റു ചിലതു് അതതു ഭാഷകൾക്കു പരിതഃസ്ഥിതികളെ ആശ്ര യിച്ചു വിശേഷേണ വന്നുകൂടുന്നതുമാണ്. എങ്കിലും മിക്ക ജീവൽഭാഷകളിലും നിർദ്ദിഷ്ട മാതുക്കളിൽ പലതും ഏറ ക്കുറെ ശക്തിപൂർവ്വം സംക്രമിച്ചിരിക്കുന്നതായി കാണാം. 9. രൂപസമീകാരം, ഉച്ചാരസംസ്താരം എന്നിവയും തൽഫലങ്ങളും: ആദ്യകാലത്ത് എല്ലാ ഭാഷകളിലും ശബ്ദങ്ങൾ വിവിധ രൂപങ്ങളോടുകൂടിയവയും ഉച്ചാരം ഇഴഞ്ഞുനീണ്ടു് ദാർഢ്യ [ 141 ]

രഹിതവും ആയിരുന്നു. ഈ രണ്ടു ന്യൂനതകൂളും പരിഹരിച്ചു ഭാഷയുടെ ഉപയോഗം ഉ പര..രി സുകർ വും സുഗമവും ആകി ത്തീക്കുന്നതിനുവേണ്ടി ഭാരവാകവഗ്ഗത്തിൽ ആവിഭ വിച്ച രണ്ടു് അഭീഷ്ടവൃത്തികളാണു മേൽപ്രസ്താവിച്ചവ.  കുട്ടികൾ ഒരു ശബ്ദ സ്വരൂപി) ധരിച്ചു” തദനുസാരം മറ്റു ശബ്ദങ്ങൾക്കും രൂപനിഷാദനം ചെയ്യുന്നതു പോലെ വി വിധാ കൃതിഭേദങ്ങളോടുകൂടിയ ശബ്ദപരമ്പരയിൽ സൗകയ്യാത്ഥം കരൂപ്യമുണ്ടാക്കാനുള്ള കൗതുകം മനുഷ്യക്കു പണ്ടേയുള്ളതാണു്. തന്മൂലം നി.ഒ കുതദൃഷ്ട്യാ നിഷിദ്ധമാണെങ്കിലും മായ പിടിച്ചു ഒന്നുപോലെ മറെറാന്നെന്ന രീതിയിൽ ഭാഷ കന്മാർ ശബ്ദങ്ങൾക്ക് ലിംഗം, വ ചനം, വിഭക്തി, കാലം, പ്രകാരം, പ്രയോഗം എന്നിവയിൽ ഐകരൂപ്യം ഉണ്ടാക്കി ത്തീർത്തു. ഇതിനാലാകുന്നു ഇപ്പോൾ നാനാജാതിശാബ്ദങ്ങൾക്കു പ്രക്രിയകളിൽ അപാരമായ സാദൃശ്യവും തദ്വാരാ നമുക്കു സൗകയ്യാധിക്യവും സിദ്ധിച്ചിരിക്കുന്നത്. എന്നാൽ വിദ്യാ ഭ്യാസം, നിരതിരക്ഷയ്ക്കു വേണ്ടി അതതു ഭാഷയിൽ പ്രത്യേകം ഉള്ള വയും അസാധാരണങ്ങളും ആയ രൂപസിദ്ധിമാറ്റങ്ങൾ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഭാഷയുടെ സ്വഭാവഗതിക്കു അനുയോജ്യമായിട്ടുള്ള തല്ല.  കാലക്രമേണ വക്ത്യ സമൂഹം ഉച്ചാരദാർഢ്യം ഇല്ലാതെ ഇഴഞ്ഞുകുഴഞ്ഞു കണ്ട ശബ്ദങ്ങളിൽ അ വിടവിടെ ആധ്മാനാ (accent) ചെയ്യാൻ തുടങ്ങി. വിശേഷധമ്മങ്ങളോടുകൂടി അവതരിച്ചു പ്രകടധ്വനികൾ ഓരോ ഭാഷയിലും അതതു ഭാഷയുടെ പ്രത്യേകലക്ഷ്യങ്ങളായിത്തീരുകയും ചെയ്തു.

സമാപ്തം

"https://ml.wikisource.org/w/index.php?title=ഭാഷാശാസ്ത്രം,_1922&oldid=216802" എന്ന താളിൽനിന്ന് ശേഖരിച്ചത്