Jump to content

ബർണ്ണാദു പുണ്യവാന്റെ ജപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം അപേക്ഷിച്ച് നിന്റെ മാദ്ധ്യസ്ഥം യാചിച്ചവരിൽ ഒരുവനെയെങ്കിലും ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്നു നീ ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ , ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ട് നിന്റെ തൃപാദത്തിങ്കൽ ഞാനണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ, എന്റെ അമ്മേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർ‌വ്വം കേട്ടരുളേണമേ, ആമ്മേൻ.

<< മറ്റു പ്രാർത്ഥനകൾ