Jump to content

ബാഹുലേയാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ബാഹുലേയാഷ്ടകം

രചന:ശ്രീനാരായണഗുരു
1887-97 കാലഘട്ടത്തിൽ രചിക്കപ്പെട്ട സ്തോത്രം.ബീജമന്ത്രാക്ഷരം ആവർത്തിച്ച് മന്ത്രസ്വഭാവം കൈവരുത്തിയിരിക്കുന്നു. വൃത്തം: സ്രഗ്ധര. തീക്ഷ്ണദംഷ്ട്രകാലഭൈരവാഷ്ടകം എന്ന സ്തോത്രത്തോട് സാമ്യമുണ്ട്.

ഓം ഓം ഓം ഹോമധൂമപ്രകടതടജടാ-
കോടിഭോഗിപ്രപൂരം
അം അം അം ആദിതേയ പ്രണതപദയുഗാം-
ഭോരുഹ ശ്രീവിലാസം
ഉം ഉം ഉം ഉഗ്രനേത്രത്രയലസിതവപുർ-
ജ്യോതിരാനന്ദരൂപം
ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം.       1

ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷട്കന്ധരമഘമരണാ-
രണ്യസംവർത്തവഹ്നിം
ഐം ഐം ഐം ഐങ്ഗുദീസത്ഫലമൃദുമിളിത-
പ്രാശിയോഗീന്ദ്രവന്ദ്യം
ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹനം
ക്ലേശനിർമ്മൂലനാശം
സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം
ഭാവയേ ബാഹുലേയം.       2

ശം ശം ശം ശബ്ദരൂപം ശശിധരമമലം
ശങ്കരം സാംബമൂർത്തിം
ശിം ശിം ശിം ശിഷ്ടവന്ദ്യം ശിഖരിനിലയനം
ശിക്ഷിതാനേകലോകം
ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ-
ന്ദേഹ സന്ദോഹനാശം
ശൗം ശൗം ശൗം ശൗക്ലിതാങ്ഗം സിതഭസിതഗണൈർ-
ഭാവയേ ബാഹുലേയം.       3

രം രം രം രമ്യദേഹം രജതഗിരിഗൃഹം
രക്തപദ്മാങ്ഘ്രിയുഗ്മം
രിം രിം രിം രിക്തശോകപ്രകൃതിപരമജം-
ഘാലമാനീലനേത്രം
രും രും രും രൂക്ഷകായപ്രതിഭടഹനനം
രക്തകൗശേയവസ്ത്രം
രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം
ഭാവയേ ബാഹുലേയം.       4

ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം
ഹസ്തലക്ഷ്മീസമേതം
ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം
ഹിംസയാപേതകീലം
ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര-
ക്രൗര്യകൗടില്യമൂർത്തിം
ഹൈം ഹൈം ഹൈം ഹൈമകുംഭായതകരസഹജം
ഭാവയേ ബാഹുലേയം.       5

ണം ണം ണം നന്ദികേശപ്രവരഭുജഗനിർ-
വിഘ്നകർമ്മപ്രപഞ്ചം
ണിം ണിം ണിം നീലകണ്ഠപ്രിയസുതമജിതം
നിർമ്മലാങ്ഗം നിരീഹം
ണും ണും ണും ണുത്തനാഭോത്തരനിഭൃതനിരാ-
ലംബകൈവല്യമൂർത്തിം
ണൗം ണൗം ണൗം നാമരൂപാത്മകജഗദഖിലം
ഭാവയേ ബാഹുലേയം.       6

ഭം ഭം ഭം ഭാഗധേയം ഭഗവദനുചര-
പ്രാഞ്ജലിസ്തോത്രപൂരം
ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം
ഭീഷിതാരാതിവർഗ്ഗം
ഭും ഭും ഭും ഭൂതിഭൂഷാർച്ചിതമമിതസമ-
സ്താർത്ഥശാസ്ത്രാന്തരങ്ഗം
ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
ഭാവയേ ബാഹുലേയം.       7

വം വം വം വാഹിനീശം വലരിപുനിലയ-
സ്തോത്രസമ്പത്സമൂഹം
വിം വിം വിം വീരബാഹുപ്രഭൃതിസഹചരം
വിഘ്നരാജാനുജാതം
വും വും വും ഭൂതനാഥം ഭുവനനിലയനം
ഭൂരികല്യാണശീലം
വൗം വൗം വൗം ഭാവിതാരിപ്രതിഭയമനിശം
ഭാവയേ ബാഹുലേയം.       8

"https://ml.wikisource.org/w/index.php?title=ബാഹുലേയാഷ്ടകം&oldid=51829" എന്ന താളിൽനിന്ന് ശേഖരിച്ചത്