പ്രമാണത്തിന്റെ സംവാദം:Grandhasala home.jpg

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിക്കിഗ്രന്ഥശാലയുടെ പ്രധാനതാളിന് പുതിയൊരു ഡിസൈന്‍ സമര്‍പ്പിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക. --Sidharthan 16:43, 24 ഓഗസ്റ്റ്‌ 2008 (UTC)


  1. ഫയര്‍ഫോക്സില്‍ എങ്ങനെ കാണുന്നു എന്നു കാണാന്‍ വഴിയുണ്ടോ? സംഗതി ഇമേജായല്ലാതെ ഒരു ഡെമോ പേജായി വെയ്ക്കാമോ?
  2. ബോക്സുകളുടെ ഹെഡ്ഡീങ്ങിന്റെ കളര്‍ ഇഷ്ടമായില്ല. കുറച്ചു ലൈറ്റായ കളര്‍ പരീക്ഷിക്കാം(വ്യക്തിപരമായ അഭിപ്രായം :))
  3. ബോക്സുകള്‍ക്കു റൌണ്ട് കോര്‍ണര്‍ കൊടുക്കാം
  4. gradient background color ബോക്സുകള്‍ക്കോ മൊത്തം ബാക്ക് ഗ്രൌണ്ടിനോ കൊടുത്താല്‍ ഒന്നുകില്‍ ബോറാവും അല്ലെങ്കില്‍ നന്നാവും രണ്ടിലൊന്നുറപ്പ് http://www.designdetector.com/demos/css-gradients-demo-1.php

-Santhosh.thottingal 07:00, 25 ഓഗസ്റ്റ്‌ 2008 (UTC)


പെട്ടന്നു ഓടിച്ചു നോക്കിയപ്പോള്‍ തോന്നിയ ഒരു നിര്‍ദ്ദേശം. അ,ആ,ഈ ... എന്നു കാണിക്കുന്ന ഫലകം നിലവിലുള്ള നിലയില്‍ പ്രധാനതാളില്‍ വേണ്ട. കാരണം അതു ഒരു പ്രത്യേക അക്ഷരത്തില്‍ തുടങ്ങുന്ന താളുകള്‍ ലിസ്റ്റ് ചെയ്യാനുള്ള ലിങ്കാണു. അതു വിക്കിസോര്‍സില്‍ നിരര്‍ത്ഥകം ആണു. പക്ഷെ വിക്കിപീഡിയയില്‍ അതു വേണം താനും. ആ ഫലകം ചില തിരുത്തലുകളോടെ കാറ്റഗറികളെ ലിസ്റ്റ് ചെയ്യുവാന്‍ സാധിക്കത്തക്ക വിധത്തിലാക്കിയാല്‍ നന്നായിരിക്കും --Shijualex 11:00, 25 ഓഗസ്റ്റ്‌ 2008 (UTC)

താള്‍ മനോഹരമായിരിക്കുന്നു; വിഭാഗങ്ങളില്‍ ചരിത്രം, ശാസ്ത്രം കൂടി ഉള്‍പ്പെടുത്തണം arayilpdas രഹസ്യവാക്ക് മറന്നുപോയി!!  :)Arayilpdas 16:21, 25 ഓഗസ്റ്റ്‌ 2008 (UTC)

ഒരു പുതുമ തോന്നുന്നുണ്ട്. ഉദ്ദരണികള്‍ക്കായി സ്ഥലം കണ്ടെത്തിയത് നന്നായി. പക്ഷെ ഗ്രന്ഥങ്ങളോ, ഗ്രന്ഥശാലയോ ആയി ബന്ധമുള്ള എന്തെങ്കിലുമൊരു ചിത്രം കൂടി ചേര്‍ത്തൂടെ.. ഒരു താളിയോലയോ,നാരായമോ... ആ മൂല പ്രയോഗം എന്തോ ഇഷ്ടായില്ല (വ്യക്തിപരം) കണ്ണൂരാന്‍


കുറച്ച് നിര്‍ദ്ദേശങ്ങള്‍ കൂടി

  • ഓരോ വിഭാഗവും ഓരോ ഫലകം ആയി ചെയ്യണം. എങ്കില്‍ മാത്രമേ പിന്നീടു ഹിസ്റ്ററി മെയിന്റെയന്‍ ചെയ്യാന്‍ പറ്റൂ.
  • മതപരം എന്നു പ്രത്യേകിച്ചു വേര്തിരിച്ചിരിക്കുന്ന വിഭാഗം ആവശ്യമുണ്ടോ. അവിടെ നമുക്കു വിക്കിഗ്രന്ഥശാല വാര്‍ത്തകള്‍ എന്ന വിഭാഗം തുടങ്ങാം.
  • ക്ലാസിക്ക് എന്നതിനു പകരം ഉദാത്തം എന്നു ഉപയോഗിക്കാം എന്നു എവിടെയോ കണ്ടതായി ഓര്‍ക്കുന്നു
  • മൂല എന്നതു ഇഷ്ടമായില്ല. വേരെ എന്തെങ്കിലും നല്ല വാക്കു കിട്ടുമോ
  • സഹോദരസംരം‌ഭങ്ങള്‍ വിക്കിപിഡിയയിലെ അതേ പോലെ ചെയ്യാം. പക്ഷെ നിറം അതേ പോലെ വേണം എന്നില്ല. അതു സിദ്ധാര്‍ത്ഥന്റെ യുക്തം പോലെ ഉപയോഗിക്കൂ. മുകളില്‍ സന്തോഷിന്റെ കമന്റും കാണുക
  • കണ്ണുരാന്‍ പറഞ്ഞ പോലെ താളിയോലയുടേയോ നാരായത്തിന്റേയും ഒക്കെ പടം ചേര്‍ത്താല്‍ ഭംഗിയാകും. നാട്ടില്‍ ഉള്ളവര്‍ ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സഹായിക്കാവുന്നതേ ഉള്ളൂ. പടം എവിടെ ചേര്‍ക്കണം എന്നതു സിദ്ധാര്‍ത്ഥന്‍ തന്നെ തീരുമാനിക്കുനതാണു നല്ലതു. കാരണം അതു ഡിസൈനുമായി ബന്ധപ്പെട്ടിരിക്കും.

ഇതു വരെ വന്ന നിര്‍ദ്ദേശങ്ങള്‍ വച്ച് ഒരു സാമ്പിള്‍ താള്‍ ഉണ്ടാക്കാം. താള്‍ കാണുമ്പോള്‍ കൂടുതല്‍ ഐഡിയ കിട്ടും. --Shijualex 18:00, 26 ഓഗസ്റ്റ്‌ 2008 (UTC)

ഡിസൈന്‍ ലിങ്ക്[തിരുത്തുക]

ഡിസൈനിന്റെ ആദ്യരൂപം അപ് ചെയ്തിട്ടുണ്ട്. ഈ ലിങ്ക് നോക്കുക.--Sidharthan 08:50, 27 ഓഗസ്റ്റ്‌ 2008 (UTC)

രൂപകല്പനയെക്കുറിച്ചു കൂടുതൽ പറയാൻ അതിൽ സാങ്കേതികപരിജ്ഞാനം കുറവാണു്. എങ്കിലും നന്നായിട്ടുണ്ടു് എന്നു പറയട്ടെ. 'മൂല' എന്ന പ്രയോഗം മാറ്റിയതു നന്നായി. മറ്റു പലരും പറഞ്ഞ പോലെ താളിയോലയുടെയോ ഗ്രന്ഥശാലയുടെയോ മറ്റോ ചിത്രം താളിൽ വേണം. ക്ലാസിക്‌ എന്നതിനു ഉദാത്തം എന്ന ഭാഷാന്തരം ഒരർത്ഥത്തിൽ ശരിയാണെങ്കിലും സാധാരണ രീതിയിൽ ഉൽകൃഷ്ടം എന്ന അർത്ഥമാണു് ആ വാക്കിനു പറയാറു്. 'പൂർവ്വകാലകൃതികൾ' എന്ന അർത്ഥത്തിലോ he is bred in a classical mould എന്നോ that book is written in a classical style എന്നോ ഒക്കെ എഴുതുമ്പോൾ ഉള്ള അർത്ഥമോ ഉദാത്തം എന്നതിൽ നിന്നു അൽപം വിഭിന്നം അല്ലേ എന്നൊരു സംശയം.

പിന്നെ 'പുതിയ പുസ്തകങ്ങൾ' pdf ഫോർമറ്റിൽ ഉള്ളവയാണു് എന്നുള്ള സൂചന പുതിയ താളിലും ഉണ്ടാവുന്നതു് നന്നായിരിക്കും. 'ശ്രീ ഭഗവദ്‌ ഗീത' എന്നു കണ്ടു. """ശ്രീമദ്‌""" ഭഗവദ്‌ ഗീത എന്നല്ലേ?

പിന്നെ വ്യക്തിപരമായി പറഞ്ഞാൽ 'മതപരം' എന്ന സെക്‌ഷൻ ആവശ്യമുണ്ടോ എന്നതും ഒന്നു കൂടി ആലോചിക്കാവുന്നതാണു്. ...Hari Nair 21:36, 28 ഓഗസ്റ്റ്‌ 2008 (UTC)