പ്രമാണത്തിന്റെ സംവാദം:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf
വിഷയം ചേർക്കുകകവർ ചിത്രവും മാതൃഭൂമി ബുക്സിന്റെ ലോഗോയും പകർപ്പാവകാശ പരിധിയിൽ വരാവുന്ന മറ്റു എഴുത്തുകാരുടെ ഭാഗങ്ങളും നീക്കം ചെയ്യണം.--മനോജ് .കെ (സംവാദം) 09:18, 13 ഡിസംബർ 2012 (UTC)
പകർപ്പവകാശ ലംഘനം
[തിരുത്തുക]ഇതു 2003ഇൽ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തനതു പ്രതിയാണ്. അതിന്റെ ആദ്യ താളുകളിൽ വർഷവും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ വി.രാജകൃഷ്ണന്റെയും മറ്റും ലേഖനങ്ങൾ പകർപ്പവകാശപരിധിയിൽ പെടുന്നതാണെന്നു സംശയിക്കേണ്ടതാണ്. അവയെ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നാണു എന്റെ അഭിപ്രായം. ഇടപ്പള്ളിയുടെ കവിതകൾ മാത്രമേ പകർപ്പവകാശ പരിധിയിൽ നിന്നും മുക്തമായിക്കാണൂ. പഠനങ്ങളിൽ കെ.പി.അപ്പന്റെയും ശങ്കരക്കുറുപ്പിന്റെയും കൃതികൾക്കും പ്രശ്നം ഇല്ല എന്നു വിചാരിക്കുന്നു. --:- എന്ന് - എസ്.മനു✆ 09:26, 13 ഡിസംബർ 2012 (UTC)
പഠനങ്ങൾ മുഴുവനും മുൻ, പിൻ പുറം ചട്ടയും നീക്കം ചെയ്ത ശേഷം പുതിയ പതിപ്പ് അപ് ലോഡ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾ ഇല്ലാത്ത പഠനങ്ങൾ ഏതെന്ന് സമവായമുണ്ടായാൽ അവയും അപ്‌ലോഡ് ചെയ്യാം. --Drajay1976 (സംവാദം) 09:35, 13 ഡിസംബർ 2012 (UTC)
- നമ്മൾ ഗ്രന്ഥശാലയിൽ ഇതിനകം ഉൽപ്പെടുത്തിയിട്ടുള്ള എഴുത്തുകാരുടെ പഠനങ്ങൾ കുഴപ്പമുണ്ടാകില്ല. ഉള്ളൂരിന്റെ അവതാരിക, ജി യുടെ പഠനം, എന്നിങ്ങനെ. --:- എന്ന് - എസ്.മനു✆ 09:39, 13 ഡിസംബർ 2012 (UTC)
- കെ.പി.അപ്പൻ, 2008 ലാണു മരിച്ചതെന്നു വിക്കിപീഡിയ പറയുന്നു. അപ്പോൾ അപ്പനും പുറത്താണ് ;) --:- എന്ന് - എസ്.മനു✆ 09:44, 13 ഡിസംബർ 2012 (UTC)
- ആവശ്യമില്ലാത്ത ഭാഗം കണ്ടെത്തി നീക്കം ചെയ്താൽ മതി. ശേഷം നാൾ വഴി മറയ്ക്കുക. --മനോജ് .കെ (സംവാദം) 09:46, 13 ഡിസംബർ 2012 (UTC)
പൂർത്തിയായി പഴയ പതിപ്പ് നാൾവഴിയിൽ നിന്ന് മായ്ചിട്ടുണ്ട്.--മനോജ് .കെ (സംവാദം) 10:39, 13 ഡിസംബർ 2012 (UTC)