പ്രഭാതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രഭാതം
ഓട്ടൻ

ചുട്ടുപഴുപ്പിച്ചുള്ളൊരു കനക -
ക്കട്ടകണക്കെക്കുട്ടിസ്സൂര്യൻ
പുലരുന്നളവു തെളിഞ്ഞു കിഴക്കൻ
മലയുടെ മുകളിൽ തലകാട്ടുന്നു

“ഉണരുവിനുണരുവി,നവനവനുള്ളൊരു
പണികൾ തുടങ്ങുവി" നെന്നായ് നമ്മൊടു
പറയും മാതിരി തോന്നും പലപല
പറവകൾ പാടും പാട്ടുകൾ കേട്ടാൽ.

വളരെജ്ജോലികൾ പകൽ നാം ചെയ്‍വതി -
ലുളവാകുന്ന തളർച്ചയശേഷം
രാവിലുറങ്ങിത്തീർത്തു മിടുക്കൊടു
രാവിലെ നമ്മളെഴുന്നേൽക്കുന്നു

"https://ml.wikisource.org/w/index.php?title=പ്രഭാതം&oldid=55254" എന്ന താളിൽനിന്ന് ശേഖരിച്ചത്