"വനമാല/ജീവിതവും മരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ടു മാറ്റം: ജീവിതവും മരണവും (കുമാരനാശാൻ) >>> വനമാല/ജീവിതവും മരണവും |
No edit summary |
||
വരി 1: | വരി 1: | ||
{{header2 |
|||
| title = [[../]] |
|||
| genre =കവിതാസമാഹാരം |
|||
| author =എൻ. കുമാരനാശാൻ |
|||
| year = |
|||
| translator = |
|||
| section = ജീവിതവും മരണവും |
|||
| previous = |
|||
| next = |
|||
| notes = |
|||
}} |
|||
{{കുമാരനാശാൻ}} |
{{കുമാരനാശാൻ}} |
||
'''[[വനമാല |
'''[[വനമാല|വനമാല]] എന്ന കവിതാസമാഹാരത്തിൽ നിന്ന്''' |
||
<div class="prose"> |
|||
<poem> |
<poem> |
||
⚫ | |||
⚫ | |||
ശ്വാസത്തിനായിട്ടിവൻ |
ശ്വാസത്തിനായിട്ടിവൻ |
||
നന്നോർത്താലതു ഹന്ത നാമൊരുവരും |
നന്നോർത്താലതു ഹന്ത നാമൊരുവരും |
||
വരി 52: | വരി 62: | ||
</poem> |
</poem> |
||
</div> |
|||
[[വനമാല (കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ]] |
|||
[[വർഗ്ഗം:കവിത]] |
05:43, 20 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വനമാല (കവിതാസമാഹാരം) രചന: ജീവിതവും മരണവും |
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
ഇന്നേവം മൃതനായി തന്റെ മതവി-
ശ്വാസത്തിനായിട്ടിവൻ
നന്നോർത്താലതു ഹന്ത നാമൊരുവരും
ചെയ്യാത്ത കൈയല്ലയോ
എന്നാലോതുകയിപ്പുമാനിതിനുവേ-
ണ്ടിത്തന്നെ ജീവിച്ചിരു-
ന്നെന്നാ വാക്യമൊടാശു ചേർത്തു ബലമാ-
യാർക്കും കഥിക്കാവതോ.
അന്ത്യത്തിങ്കലിവൻ മരിച്ചു തെളിയിച്ചു
താൻ സ്വയം കൃത്യനിർ
ബ്ബന്ധത്താൽ മതഭക്തി ശൂരഭടനഅ-
ണെന്നുള്ളതിന്നഞ്ജസാ
എന്തോ നാമറിയുന്നതില്ല-യിതുപോൽ
തൻ ബാല്യകാലത്തിലേ
സ്വന്തം ജീവിതമീവിധം ചിരമിവൻ
ജീവിച്ചു ശീലിച്ചിതോ.
ചത്തീടുന്നതെളുപ്പമാളുകൾ മരി-
ച്ചിട്ടില്ലയോ വല്ലതും
ചിത്തേ മോഹനിമിത്തമോ ചില വെറും
മിഥ്യാഗ്രഹംമൂലമോ
ഉത്തുംഗത്വാമുയർന്നകോപമഥവാ
ശൗര്യം വഹിച്ചെത്രയോ
മർത്ത്യന്മാർ മൃതരായി വന്നതുവരാൻ
പാടില്ലയോ തെല്ലുമേ.
ജീവിക്കുന്നതുതന്നെ കഷ്ടമിഹ തൽ-
കൃത്യങ്ങൾ ചെയ്തും സ്വയം
ഭാവിച്ചീടിന സത്യമായ വഴിയിൽ-
ത്തെറ്റൊന്നു പറ്റാതെയും
ഭൂവിൽ കേവലമിഷ്ടരും നിജ നട-
പ്പിൽ സംശയിക്കാതെയും
താവും നിന്ദകലർന്ന ലോകരഖിലം
നോക്കിപ്പഴിക്കാതെയും.
ഒന്നും തെറ്റണയാതെതന്നെയൊരുവൻ
തൻ ജീവയാത്രാന്തരേ
പിന്നോക്കം തിരിയാതെ പാഞ്ഞിഹ പണി-
പ്പെട്ടെങ്കിലും പോയിതേ
എന്നാൽ നാം പുകഴൂന്നതാവിധമെഴു-
ന്നാ ജീവിതത്തെക്കുറി-
ച്ചെന്നല്ലാതൊരുവൻ മരിച്ചവിധമെ-
ന്താകട്ടെയെന്താണതിൽ.
- ആഗസ്ത് 1903