"സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
'<poem> ഉപാസിനി (ദ്വിജേന്ദ്രലാല്‍റോയിയുടെ 'മേവാ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:31, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉപാസിനി

(ദ്വിജേന്ദ്രലാല്‍റോയിയുടെ 'മേവാഡ് പതന്‍' എന്ന വിഖ്യാതനാടകത്തിലെ ഒരു രംഗം)

മജ്ജീവനായക, മംഗളദായക,
ത്വച്ചിത്രമെന്മുന്നില്‍വെച്ചു, ഞാനീവിധം
സന്തതമെന്‍ മനസ്പന്ദനപ്പൂക്കളാല്‍
സമ്മതിച്ചാലു, മൊന്നര്‍ച്ചന ചെയ്യുവാന്‍!
മാമകോപാസനമൂലം, ഭവല്‍പ്പദം
മാടിവിളിയ്ക്കാവു ലോകസിംഹാസനം!
പാറിപ്പറക്കട്ടെ നിഞയശ്രീ വരും
പാതയിലൊക്കെയും പ്പൊല്‍ക്കൊടിക്കൂറകള്‍!
തങ്കച്ചിറകിട്ടടിച്ചടിച്ചെപ്പൊഴും
നിന്‍ കീര്‍ത്തിതന്‍ കൊച്ചു വെള്ളില്‍പ്പറവകള്‍,
സഞ്ജനിതോല്ലാസസംഗീതലോലരായ്
സഞ്ചരിച്ചീടാവു ചക്രവാളങ്ങളില്‍!
താവകശ്രീയാം കുയിലിന്റെ കൂജനം
താവും മുകിലപ്രതാപനികുഞ്ജകം,
മാറില്‍ക്കിടത്തിയുറക്കട്ടെ ഭദ്രമായ്
മാനസം നീറുമിബ്ഭാരതക്ഷോണിയെ!

രണ്ട്

നിര്‍മ്മലപ്രേമമരന്ദനിഷ്യന്ദിയാ-
മെന്മനസ്സാമിളംതാമരമൊട്ടിനെ,
മന്ദം തടവിത്തടവി വിടര്‍ത്തുന്ന
മഞ്ജുശിശിരപ്രഭാതപ്രഭാകര,
ചാരുകരങ്ങളാ, ളെന്നില്‍ക്കിളര്‍ന്നൊര-
ക്കൂരിരുളൊക്കെയും ദൂരീകരിച്ചു നീ1
ഫുല്ലപ്രസന്നമെന്യൌവനത്തിന്‍ മുല്ല-
വല്ലിക്കുടിലിനൊരേകാന്തകോകിലം;
മല്‍സുഷുപ്തിയ്ക്കു സുഖസ്മൃതിനല്‍കിടും
സല്‍സുവര്‍ണ്ണസ്വപ്നസങ്കേതസൈകതം;
മുറ്റുമെന്നോമല്‍പ്രതീക്ഷകള്‍ മേല്‍ക്കുമേല്‍
മൊട്ടിട്ടുപോകും വസന്താഗമോത്സവം;
മാമകജീവിതം ധന്യമാക്കിത്തീര്‍ത്ത
മഹാത്മ്യധാമമാമെന്നേകദൈവതം:-
അയേ്യാ, ഭഗവാനെ മറക്കാന്‍, വെറുക്കുവാന്‍,
വയെ്യനി, യ്ക്കഛാ, മതി മതി സാഹസം!
മായാത്തരാഗവിലാസങ്ങളാല്‍, ഭവാന്‍
ചായമ്പിടിപ്പിച്ചു മാമകജീവിതം.
ആയിരമായിരം രോമഹര്‍ഷങ്ങളി-
ലായതിന്നോളം പൊതിഞ്ഞു സൂക്ഷിച്ചു നീ!

മൂന്ന്

അപ്രിയം മൂലം, മതത്തിന്റെ ജീര്‍ണ്ണിച്ച
കുപ്പായമൊന്നിന്നു മാറിയകാരണം,
അച്ഛിന്ന വാത്സല്യമെന്നിലെഴുന്നൊരെ-
ന്നച്ഛന്നു, കഷ്ടം, ചതുര്‍ഥിയായീഭവാന്‍.
തിങ്ങുന്നകോപാല്‍ വിലക്കുന്നച്ഛനി-
ന്നങ്ങയോടുള്ളൊരെന്നാത്മപുഷ്പാര്‍ച്ചനം.
എങ്കിലും, ദേവ, മല്‍പ്രാണന്റെ നിശ്ശബ്ദ-
സങ്കടം തങ്കിടും സങ്കീര്‍ത്തനങ്ങളാല്‍.
സാധിക്കുമല്ലോ, ഭവാനെസതതമീ-
സാധുവിനഞ്ജലിചെയ്തു പൂജിക്കുവാന്‍!
തങ്കപ്രകാശത്തില്‍ മുങ്ങിക്കുളിക്കുമി-
സങ്കല്‍പലോകത്തിലെങ്കിലു, മങ്ങയെ,
എന്നുമിമ്മട്ടു ഭജിക്കുവാനല്ലാതെ
മന്നിലെനിയ്ക്കില്ല മറ്റൊന്നുമാഗഹം!

നാല്

കല്യാണമണ്ഡപംതൊട്ടു, മോദാല്‍, ശവ-
ക്കല്ലറയോള, മാക്കാലടിപ്പാടുകള്‍,
എന്തുവന്നാലും മനം കലങ്ങീടാതെ
പിന്‍തുടര്‍ന്നീടേണ്ട 'കല്യാണി' യല്ലി ഞാന്‍!
യാനം മദീയ, മിതെത്ര വിലക്കിലും
ഞാ, നെന്‍പിതാവേ, മടങ്ങുകയിള്‍ലിനി.
അല്ലലിന്‍ കാറ്റും മഴയുമേറ്റീടിലും
തെല്ലും തുരുമ്പുപിടിയ്ക്കുകില്ലെന്‍വ്രതം,
സത്യ, മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി, യെന്‍-
ഹൃത്തില്‍ത്തുളുമ്പും ചുടുനിണം കൂടിയും,
വേണെങ്കി, ലക്ഷണമര്‍പ്പണം ചെയ്യു, മെന്‍-
പ്രാണാധിനാഥന്റെ പാദപത്മത്തില്‍ ഞാന്‍.
ഓര്‍ക്കാതൊരിക്കലൊന്നായ, രണ്ടാത്മാക്ക-
ളാര്‍ക്കുസാധിക്കുമകറ്റി മാറ്റീടുവാന്‍?
ആരെയുമൊന്നു കിടുകിടുപ്പിയ്ക്കുന്നൊ-
രാ മരണത്തിന്‍ കൊടുങ്കാറ്റടിയ്ക്കലില്‍,
മങ്ങിക്കെടുന്നതല്ലിത്രനാള്‍ മേല്‍ക്കുമേല്‍
മിന്നിത്തെളിഞ്ഞൊരി പ്രേമദീപാങ്കുരം!

ååå*ååå*ååå*

അങ്ങതാ ദൂരെക്കുണുങ്ങുന്ന വല്ലികള്‍
ഗംഗാതടത്തില്‍നിന്നെത്തും സമീരനില്‍,
അഞ്ചിതമാമെന്‍ മനസ്സിനെപ്പോലതാ
പുഞ്ചിരിക്കൊള്ളുന്നു ചെമ്മുകില്‍ത്തുണ്ടുകള്‍
എന്നാത്മനാഥന്റെ സദ്യശ്ശസ്സെന്നപോ-
ലെങ്ങും പരക്കുന്നു പുഷ്പപരിമളം
മംഗളസാന്ധ്യാസനാതനദീപ്തിയില്‍
മുങ്ങിനില്‍ക്കുന്നൂ മരതകക്കുന്നുകള്‍-
മോഹനം, മോഹനം!- ഞാനെന്നിലുള്ളൊരി
സ്നേഹഭാരത്തിനാല്‍ മൂര്‍ച്ഛിപ്പു, ദൈവമേ!! ...
                               6-8-1110

4

ജനതതന്‍ സമരത്തില്‍, സമതതന്‍ സദനത്തില്‍
ജയലക്ഷ്മി നമ്മെയും കാത്തു നില്‍ക്കെ;
മതമരത്തണല്‍ പറ്റിപ്പഴിപറഞ്ഞന്യോന്യം
മണലെറിഞ്ഞെന്തേ നാം മത്സരിപ്പൂ?
അണിയുവിന്‍ കവചങ്ങള്‍ കളയുവിന്‍ കലഹങ്ങ,-
ളണിയിട്ടിട്ടണയുവിന്‍ സമരഭൂവില്‍.
അവിടെയാ 'റഷ്യ' യിലാ 'രക്തസേന' ത-
ന്നവിരാമപടഹത്തിന്‍ തിരയടികള്‍,
മദമത്തപൈശാച 'ഫാസിസ' ശക്തിതന്‍
മരണവിദ്യോതകമണിയൊലികള്‍,
അണയുന്നതില്ലെന്നോ നിങ്ങള്‍തന്‍ ചെവികളി-
ലുണരുവിന്‍, കളയുവാനില്ല നേരം!
മതിയാക്കൂ മതവൈര, മിരുള്‍ നീക്കി സ്വാതന്ത്യ്ര-
ദ്യുതി പൊഴിച്ചുയരാറായുദയസൂര്യന്‍
                               14-12-1119