പ്രകൃതിശാസ്ത്രം (1883)
പ്രകൃതിശാസ്ത്രം രചന: (1883) |
[ 1 ] പ്രകൃതിശാസ്ത്രം
A
MALAYALAM
CATECHISM OF PHYSICS
WITH A
REPERTORY IN ENGLISH
BY THE
Rev. L. Johannes Frohnmeyer
in charge of the B.G. Miss. High-School, Calicut.
MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1883
Price Rs. 1-8 വില ൧ ക ൮ അണ [ 5 ] പ്രകൃതിശാസ്ത്രം
A
MALAYALAM
CATECHISM OF PHYSICS
WITH A
REPERTORY IN ENGLISH
BY THE
Rev. L. Johannes Frohnmeyer
in charge of the B.G. Miss. High-School, Calicut.
(Illustrated with 144 Diagrams)
"Non schoæe sed vitæ discimus,"
"Rem tene, verba sequentur."
MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1883 [ 6 ]
PRINTED AT THE BASEL MISSION PRESS. [ 7 ] To
His Highness
THE
MAHARAJAH OF TRAVANCORE, F.M.U., G.C.S.I.
THIS BOOK
IS
BY PERMISSION
DEDICATED
BY
the Author [ 9 ] Your Highness,
In laying before the public this little book—the
fruit of the very few leisure hours in the daily work of a Missionary in
India—and dedicating it to Your Highness a few words of explanation
will not be out of place. Your Highness, whose name is so intimately
connected with the progress of learning and science in this part of India,
has taken such cordial interest in all attempts at the production of a
Malayālam literature, that as soon as I decided upon writing a book on
Physics in Malayālam, I made up my mind to solicit Your Highness's
interest and sympathy. I did so not only to secure for my book Your
Highness's approval and patronage, which is highly necessary for a book
of this kind written by a foreigner, but also to take advantage of an op
portunity to express my deep respect for Your Highness, the Mecaenas
of Malabar, whose aspirations and aims agree in many respects with those
of the author of this book—how different soever the spheres of life and
the points of view may be.
In justification of my writing a book on Physics in Malayalam my
opinion has been most eloquently expressed by the Lord Bishop of Lahore
(in a lecture on the Lahore University) in the following words: "What
I plead for is, let the broad and fair stream of knowledge, which has been
swollen from a thousand Eastern and Western affluents in our English
literature, be deduced and parted into hundreds of rivulets reaching through
the Vernaculars of India to the myriad homes and hearths of the people
of this great country, Let no patriotic and public spirited man say, you
shall be kept in ignorance of the most pregnant and beneficial discoveries
and the most perfect mind-growths of the ages, except you will pass through
the gate of the English tongue or some other still less accessible language.”
It seems to me that no one interested in the Malayālam language and in [ 10 ] the cause of education in this country can feel satisfied with the way
in which it is used officially in this country. The spirit of the language and
its standard must be impaired, if not only middle and higher education are
entirely conducted through the channel of a foreign language, but also if
almost the whole spiritual exchange takes place in English, if all the scien
tific acquisitions and everything above the level of common daily life are
communicated through the medium of a language understood only by a few
initiated.
The fatal consequences of this state of things are obvious. What
the Lord Bishop of Lahore says is really a matter of fact. The gap between
those, who have the benefit English education and the vast number of
such as are excluded from education increases every day and, even between
such as are joined by natural and the closest and holiest ties, a barrier is
raised, which makes spiritual exchange impossible.
Another fatal consequence of this undue predominance of English in
our Malabar education seems to me to lie in this, that even with those, to
whom English education is accessible, the whole of their knowledge must
rest on unsafe ground. One's own language is not a mere accidental thing;
it is in a language that the spiritual physiognomy—the peculiarity of a
nation—finds expression. Languages cannot be changed like a dress; if
done so, much of the genuineness and originality of a nation would be
lost. There is much truth in the saying of an ancient philosopher, that
with every language we learn, a new soul comes to existence in us; and
truly, is not the Malayali talking in English quite a different person from
the same man speaking his native tongue? But fully appreciating the ad
vantage of having different tongues and different sources of knowledge at
one's command should not the native tongue and that soul, which consti
tutes our original self, be cultivated at first? And at a time, in which
English is not properly mastered, is it not absolutely necessary, that for
an entirely new subject the foundation should be laid in the Vernacular;
if not, can we have any guarantee, that the material taught has been
assimilated and has become a mental possession? Not only the words
even the thoughts and ideas ought to be translated into and moulded in
the native tongue. Only after knowledge has become thus a real spiritual
possession, we may hope, that erelong it will become a common treasure
of the nation, and only then a self-dependent co-operation in scientific in
vestigations can be expected from the educated natives of this country. [ 11 ] The way, in which things are managed now, must prove fatal to the
language itself. Educated natives, if asked, why they do not use their
Vernacular in public, would tell us, that things cannot be expressed pro
perly in Malayālam. There is no doubt about it, that if fresh material is
not introduced into the language, if most of the spiritual work is done in
another language, the use of Malayālam being restricted only to house-keep
ing or bazaar transactions, the language must ultimately be impoverished.
But this is no peculiarity of the Malayālam language, the same would take
place with English or any other language, if neglected. The same diffi
culties would occur in every language, as often as a new science is intro
duced. Let science be taught for some years in the Vernacular and let us
ask again, whether there be anything too sublime to be expressed in
Malayālam.
Bishop French, in the lecture mentioned above dealt also with the
difficulty of teaching physical science in the native language, and he is of
opinion, that the difficulty may easily be overcome by importing technical
words just as they have been imported into English. As to the new ter
minology necessary for a first book of this kind not more new words need
be introduced than in any other language. In this respect Dr. Gundert's
Malayālam Dictionary, a work of which the language might be proud,
has been a mine of the most valuable material to me. If one can
help it, no English word should be used, as the two languages are hetero
geneous. There is hardly anything more ridiculous and shocking than
some specimens of official Malayālam, in which without any necessity but
merely for convenience' sake words like "കേസുകൾ, ടെമ്പൊററി, രുൾ, ലോ
etc." are introduced; it is the more to be pitied, as this want of taste is
also more and more gaining ground in colloquial language and in the issues
of the Malayālam Press. If we are in want of scientific terms in English
or German, we resort to Latin or Greek. As into Malayālam Sanskrit
terms may be introduced ad libitum, what could be more natural than
supplying our want of physical or metaphysical terms by borrowing
from Sanskrit, the classic language of the East.
As to the Malayālam of this book Your Highness in a speech delivered
on the occasion of the distribution of prizes to the students of Trevandrum
College has pointed out the want of a standard Malayālam, which might
be made the criterion of what is good and what is bad Malayālam. Every
language is divided into dialects and the language of books or the language [ 12 ] of the educated is something, which step by step with the advance of education
develops itself by literary productions. As long as the educated people
of Malabar think it not worth while to write and express themselves in
Malayālam, we shall look out in vain for a standard Malayālam. There
was no book language in Germany until Luther translated the Bible into
German (the scientific language having been Latin). With an instinctive
grasp he made the dialect of the Saxon chancery the language of his
translation; others wrote in the same style, and finally it was improved to
what we call High German. The difference of creed and hence the want
of one common family book must prolong this process in Malabar; but if
all educated natives of Malabar take a lively interest in their language and
utilize, what they have learnt in English, for their own people, it will be
seen erelong, what the standard Malayālam is. Writing from the Nor
thern part of Malabar, I have no hesitation to call myself a humble pupil
of Dr. Gundert. The Malayālam of this eminent linguist is not an
exotic, Gifted with an extraordinary talent for languages, he not only
mastered in a short time the idioms of the language, but also detected by
a searching glance, where the noblest Malayālam was spoken or written,
made this his language and continually enriched and improved it. In
spite of the great difference between the Northern and Southern dialect
in Malabar, the Revision of the New Testament in Malayālam, which was
completed last year, is a sufficient proof, that where Dr. Gundert's writings
are really known, at any rate the language can be understood and a com
promise is possible.
I was happy to have one of the educated Syrian Christian subjects of
Your Highness to read my book from the beginning to the end. Mr. G.
T. Vurgese B.A. was kind enough to consider with me every sentence and
call my attention to what in the South of Malabar would not be under
stood. We avoided words used only in one part of Malabar, and even
preferred to take in a few places two words, in order to make the matter
understood everywhere. The help of this gentleman was the more valu
able as he is also one of the few Graduates in this Presidency, who possess
a solid knowledge of Natural Science.
In passing over to the arrangement of the book, I shall be brief. My
principles are laid down in the two mottos of the book. Not for school
nor for any examination would I like to work and to teach, but through
school for life. Mr. Miller said the other day (Decennial Missionary Con [ 13 ] ference in Calcutta) "care was taken to impress on students that education
was a very different thing from passing examinations", and this is really
something very often forgotten by teachers as well as by pupils in this
country. The most valuable information and instruction produce no in
terest, if the matter is not required for the examination in view. With
the intent, that not only school-going people, but also all, who would
like to understand the phenomena surrounding them, might use the book;
the first part of it has been written in Malayālam and almost all the
examples explained in this part are taken from daily life. As to the
instruction in schools the principle of this book is: "at first the matter
and then only the word". We may also say at first the experiment and
then only the abstraction of the physical law ("Experimentia est rerum
magistra"). A rational instruction in science in classes, for which this
book has been written, should never begin with definitions of notions,
but with experiments or the phenomena of daily life. As in these classes
Physics is not yet a professional study but a lesson given for general
education, for enlarging the spiritual hor ton of the pupil and for creating
in him an interest for nature, not much of the mathematical method has
been introduced into his book, for it is a matter of fact, that a great many
students lose their interest and taste for physics by being troubled at the
very beginning with mathematical calculations and problems. Although
the mathematical method is indispensable in an advanced stage of its
study or to such as make physics a professional study, one may perfectly
understand the phenomena surrounding one without one's being a great
mathematician. The simplest experiments are the phenomena of daily
life; on the observation of these the whole science rests as on its base,
and with the explanation of them the Malayālam part of this book chiefly
deals. Beginning with these, discussing them and pointing out the under
lying law in the Vernacular, a solid foundation can be laid. For sup
plying the necessary terminology in English and for adding more difficult
matter which can be mastered after the principles and the facts of daily
life have been understood, the Repertory in English has been added.
It only remains for me to express my most hearty thanks for the kind
permission accorded to me to dedicate the book to Your Highness. It is [ 14 ] especially gratifying to me to think that this condescension on the part
of Your Highness is associated with the occasion of Your Highness's
visit to Madras for receiving the Insignia of the Most Exalted Order of
the Star of India. That Your Highness may in the good providence of
God, be long spared to dispense the blessings of a peaceful and enlighten
ed Government is the earnest wish-the fervent prayer of
Your Highness's Most Obedient Servant
February 1883.
L. Johannes Frohnmeyer. [ 15 ] PREFACE.
മുഖവുര
§ 1. കേരളനിവാസികളായുള്ളോരേ! എല്ലാ മനുഷ്യൎക്കും വായിച്ചറിവാൻ
കഴിയുന്നതായ വലിയ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന അദ്ധ്യായങ്ങളിൽ ഒ
ന്നിനെ ഞാൻ നിങ്ങളുടെ ഉപയോഗാൎത്ഥം വിവരിപ്പാൻ തുനിയുന്നു. ആ വലി
യ പുസ്തകമോ സൎവ്വേശ്വരന്റെ അത്ഭുതപ്രവൃത്തിയായ ഈ പ്രകൃതി തന്നേയാ
കുന്നു. അതിൽ എഴുതിയിരിക്കുന്ന അനൎഘോപദേശങ്ങളും ദൃഷ്ടാന്തങ്ങളും നാം
വായിച്ചറിയേണ്ടതു ഈശ്വരേഷ്ടം അല്ലോ. മേല്പറഞ്ഞ അദ്ധ്യായത്തിന്റെ വ്യാ
ഖ്യാനമായി എഴുതിയിരിക്കുന്ന ഈ ചെറിയ പുസ്തകത്തിന്റെ ആവശ്യം ലോക
മെങ്ങും നാം കേൾക്കുന്ന മഹാദൈവത്തിന്റെ ഭാഷയെ ബോധിച്ചു ദൈവത്തി
ന്റെ അഗോചരമായ ജ്ഞാനത്തെയും തേജസ്സിനെയും കുറിച്ചു കുറഞ്ഞോന്നു അ
റിഞ്ഞ ശേഷം "ദൈവമേ നിന്റെ ക്രിയകൾ എത്ര പെരുകുന്നു! എല്ലാറ്റെയും
നീ ജ്ഞാനത്തിൽ തീൎത്തു, ഭൂമി നിന്റെ സമ്പത്തിനാൽ സമ്പൂൎണ്ണം" എന്നു സ്രഷ്ടാ
വിനെ സ്തുതിച്ചു ചൊല്വാനായിട്ടു നമ്മെ ഉത്സാഹിപ്പിക്കുക ആകുന്നു.
§ 2. എന്നാൽ പുസ്തകം നമ്മുടെ മുമ്പാകേ ഉള്ളതുകൊണ്ടു പോരാ, വായി
പ്പാനുള്ള പ്രാപ്തിയും വേണം. പ്രകൃതിയാകുന്ന പുസ്തകം എല്ലാവൎക്കും വായി
പ്പാൻ തക്ക സ്ഥിതിയിൽ ഇരിക്കുന്നെങ്കിലും അതിലേ ഭാഷ കുറേ അവ്യക്തമാകു
ന്നതുകൊണ്ടു ചിലൎക്കു ഈ പുസ്തകത്താൽ യാതൊരു ഉപകാരവും വരുന്നില്ല. ഈ
പുസ്തകത്തിന്റെ പൊരുൾ അറിയേണ്ടതിന്നു നമ്മുടെ ഉള്ളിൽ ഒരു അറിവു വേ
ണം. വ്യാകരണത്തിൽ സ്വരം വ്യഞ്ജനം എന്നീ രണ്ടു വിധം അക്ഷരങ്ങൾ ഉ
ണ്ടല്ലോ. പ്രകൃതിപുസ്തകം ഒരു വിധത്തിൽ വ്യഞ്ജനങ്ങളെക്കൊണ്ടു എഴുതപ്പെ
ട്ടിരിക്കുന്നു എന്നു പറയാം. ഇതു വായിച്ചു വാക്കുകൾ, വാക്യങ്ങൾ, അനുമാന
ങ്ങൾ എന്നിവ ഉണ്ടാക്കുവാൻ തക്ക ഉയിരുകൾ നമ്മുടെ മനസ്സിൽ ഉണ്ടായിരി
ക്കേണ്ടതാണ്. ഈ ഉയിരുകൾ മനോബോധത്താലും ദിവ്യവെളിപ്പാടിനാലും
നമ്മിൽ ഉണ്ടായ്വരുന്ന ദൈവബോധം തന്നേയാകുന്നു. ഈ ഉയിരുകൾ കൂടാതേ
നാം പ്രകൃതിയിൽ നോക്കുന്നു എന്നു വരികിൽ ഒന്നും മനസ്സിലാവാതേ ഇരിക്ക
യോ അല്ല ദൈവത്തിന്റെ എഴുത്തിന്നു വിപരീതമായ ഒരു അൎത്ഥം ധരിക്കുയോ
ചെയ്കയുള്ളൂ. ഇവ്വണ്ണം ചിലർ പ്രകൃതിശാസ്ത്രം അഭ്യസിച്ചിട്ടു “ദൈവം ഇല്ലെ [ 16 ] ന്നും പ്രകൃതിയുടെ നിയമങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്നും" പറഞ്ഞു ദൈവ
ത്തെ അപമാനിക്കുന്നു. കുരുടൻ വൎണ്ണങ്ങളെക്കുറിച്ചു സംസാരിക്കേണ്ട.
§ 3. ഓരോ കാലങ്ങളിലും രാജ്യങ്ങളിലും പ്രകൃതിയുടെ പരിജ്ഞാനമുണ്ടാ
വാൻ മനുഷ്യയത്നം ഉണ്ടായിട്ടുണ്ട്; അതു ഇന്നേ ദിവസംവരേ കേവലം സാധി
ച്ചിട്ടില്ലെങ്കിലും മേല്ക്കുമേൽ വൎദ്ധിച്ചു പൂൎണ്ണമായി വരുന്നു എന്നു പറയാം. ആദി
യിൽ രാജ്യങ്ങളെ സ്ഥാപിക്കയും ക്രമപ്പെടുത്തുകയും ഉറപ്പിക്കയും ചെയ്തകാലത്തു
പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങളെ ആരാഞ്ഞു അറിവാൻ ആൎക്കും
സാവകാശം ഉണ്ടായില്ല. ആ കാലത്തു രാജ്യധൎമ്മന്യായാദികൾ, മതം അവയെ
സംബന്ധിച്ച ചില വിദ്യകൾ ഈ അത്യാവശ്യമായ കാൎയ്യങ്ങൾ മാത്രമേ നിശ്ചയി
ച്ചു അഭ്യസിപ്പിപ്പാൻ അവൎക്കു പാടുണ്ടായിരുന്നുള്ളൂ. ആദ്യകാലങ്ങളിൽ ഓരോരു
ത്തർ പ്രകൃതിയെ പരിശോധിക്കാതേ അതിനെ ഉപയോഗിച്ചതേയുള്ളൂ. ഹി
ന്തുക്കുളും ചീനക്കാരും മിസ്രക്കാരും നായാട്ടു, മീൻപിടി, കന്നടിപ്പു, കൃഷി ഇത്യാ
ദി ചെയ്യുന്ന സമയങ്ങളിൽ പല വിലയേറിയ അറിവു സമ്പാദിച്ചെങ്കിലും പ്രകൃ
തിയുടെ പല വിഭാഗങ്ങളുടെയും വ്യവസ്ഥകളുടെയും സംബന്ധം അവർ ഗ്രഹി
ക്കാതേ ആ പുസ്തകത്തിലേ ചില വാക്കുകൾ മാത്രം അറിഞ്ഞതേയുള്ളൂ. മദ്ധ്യകാ
ലങ്ങളിലോ യവനർ കാവ്യങ്ങളെയും ശാസ്ത്രങ്ങളെയും നന്നായി അഭ്യസിച്ചു എ
ന്നു വരികിലും അവർ കൈത്തൊഴിലുകളെ അടിമകളെക്കൊണ്ടു നടത്തിച്ചതി
നാലും പ്രകൃതിയിൽ അഭിരുചിതോന്നാതേ പ്രത്യേകം തത്വജ്ഞാനത്തിൽ രസി
ച്ചു തൎക്കം, വ്യാകരണം, അലങ്കാരം, ഗണിതം മുതലായവ അഭ്യസിച്ചതിനാലും
അല്പം പ്രകൃതിവൎണ്ണനയും (Aristotle) ജ്യോതിഷവും അല്ലാതേ പ്രകൃതിസംബ
ന്ധമായി മറ്റൊന്നും കാണുന്നില്ല. റോമർ യുദ്ധം ചെയ്തു മറ്റുള്ള ജാതികളെ കീ
ഴടക്കി എങ്കിലും പ്രകൃതിരാജ്യത്തെ ആക്രമിക്കയോ അതിൽ പ്രവേശിക്കയോ
ചെയ്യാതേ ധൎമ്മശാസ്ത്രത്തെ മാത്രം ശീലിച്ചുപോന്നു. ഇവർ നശിച്ചുപോയ ശേ
ഷം വിലാത്തിയിലുണ്ടായ ജാതിഭ്രമണത്താൽ ശാസ്ത്രതല്പരന്മാർ സ്വസ്ഥതയിലി
രിക്കുന്ന ആസ്യാഖണ്ഡത്തിൽ ചെന്നു ശരണംപ്രാപിച്ചു. വിലാത്തിയിലേ നാശ
കരമായ എല്ലാ യുദ്ധങ്ങളും ശമിച്ചതിൽ പിന്നേ ക്രൂശയുദ്ധങ്ങളും അറബികളോ
ടുള്ള സംസൎഗ്ഗവും ഹേതുവായി പ്രകൃതിശാസ്ത്രത്തെക്കുറിച്ചുള്ള വിലയേറിയ അ
റിവു വിലാത്തിയിലേക്കു പ്രവേശിച്ചു. ഇപ്പോഴെത്ത കാലത്തു രണ്ടു ഹേതുക്ക
ളാൽ വിലാത്തിയിൽ എല്ലാ ശാസ്ത്രങ്ങളും വിളങ്ങുന്ന ഒരു യുഗം ഉദിച്ചുവന്നിരി
ക്കുന്നു. ഒന്നു ജാതികളെ ഇണക്കി അവരുടെ ദുരാചാരങ്ങളെയും ദുൎമ്മൎയ്യാദകളെ
യും നിൎത്തൽച്ചെയ്ത ക്രിസ്ത്രീയമാൎഗ്ഗവും മറ്റേതു എല്ലാ മ്ലേച്ഛരിൽനിന്നും രാജ്യ [ 17 ] ങ്ങളെ കാത്തു രക്ഷിച്ച ബലമേറിയ ഗൎമ്മാനരാജ്യവും തന്നേ. ഈ കാലത്തു ജന
ങ്ങൾ പട്ടണങ്ങൾ പണിതു പാൎപ്പാൻ തുടങ്ങിയതു കൂടാതേ യുദ്ധസമയങ്ങളിൽ
പോലും സമാധാനത്തോടേ ശാസ്ത്രങ്ങളെയും അഭ്യസിച്ചുപോന്നു.
പൌരന്മാർ തന്നേ ഇക്കാലത്തു കൈത്തൊഴിലുകളെ ചെയ്വാൻ തുടങ്ങിയതു
കൂടാതേ ഇതിന്നായി പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന ശക്തികളുടെ സഹായ
വും കൂടേ കിട്ടേണ്ടതിന്നു അവർ പ്രകൃതിയെ സൂക്ഷ്മത്തോടേ ശോധനചെയ്വാൻ
ആരംഭിച്ചതിനാൽ കൈത്തൊഴിലുകളും പ്രകൃതിശാസ്ത്രവും ഒന്നിച്ചു വൎദ്ധിച്ചു വി
ളങ്ങുവാൻ തുടങ്ങി. പ്രത്യേകം അച്ചടിയും, അമേരിക്കഭൂഖണ്ഡം കണ്ടു പിടിച്ച
തും, സൎവ്വകലാശാലകളുടെ സ്ഥാപനവും കൊണ്ടു ശുഷ്കാന്തിയും അറിവും ഏറ്റ
വും വൎദ്ധിച്ചുവന്നു. മുമ്പേ പ്രകൃതിസംബന്ധമായ അറിവിൽ താല്പൎയ്യപ്പെട്ടതും
അതിനുള്ള യത്നങ്ങൾ ചെയ്തുവന്നതും വൈദ്യന്മാർ മാത്രം ആയിരുന്നു; ഇപ്പോ
ഴോ പലരും ലാഭത്തിനായി മാത്രമല്ല അറിവിന്നായിട്ടും ഉന്മേഷത്തോടേ പ്രകൃ
തിയെ പരിശോധിക്കുന്നതിന്നു മുതിൎന്നിരിക്കുന്നു. ഇതിന്റെ ശേഷം അറിവും
സന്തോഷവും വൎദ്ധിച്ചു വൎദ്ധിച്ചുവന്നിട്ടുള്ളതല്ലാതേ യാതൊരു കുറവും വന്നിട്ടി
ല്ല. ചില രാജ്യങ്ങളിൽ പ്രകൃതിശാസ്ത്രത്തിൽ താല്പര്യപ്പെടുന്ന ആളുകൾ വൎഷ
ന്തോറും യോഗംകൂടി പല ദിക്കിൽനിന്നും സംഗ്രഹിച്ച അറിവു അന്യോന്യം ഗ്ര
ഹിപ്പിച്ചു നൂതനമായ ശുഷ്കാന്തിയെ ജനിപ്പിക്കയും ചെയ്യുന്നു.
§ 4. പ്രകൃതിപുസ്തകം വായിക്കേണ്ടതിന്നു നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങ
ളെ നല്ലവണ്ണം പ്രയോഗിക്കേണം; ഇക്കാൎയ്യത്തിൽ ഊഹംകൊണ്ടു ഒന്നും സാധി
ക്കയില്ല. എന്നാൽ പല കാൎയ്യങ്ങളുടെ ചേൎച്ചയെ കാണ്മാനും പ്രകൃതിയുടെ അന്ത
ൎഭാഗത്തിലേക്കു പ്രവേശിപ്പാനും ആത്മാവിന്നു മാത്രമേ കഴിവുള്ളൂ. ഇതു സംബ
ന്ധമായി വല്ലതും പഠിക്കേണമെങ്കിൽ പ്രകൃതിയെ പരിശോധിച്ചു അതിനോടു
തന്നേ പ്രത്യേകമായി ചില ചോദ്യങ്ങൾ ചെയ്യേണ്ടതാണ്. ഈ പരീക്ഷ
(Experiment) കൊണ്ടു പുസ്തകം താനേ തുറന്നു വരുന്നതിനാൽ അതിലേ സാരം
എടുപ്പാൻ കഴിയുന്നതുമാകുന്നു.
§ 5. പ്രകൃതിയിൽ എങ്ങും രണ്ടു കാൎയ്യങ്ങളിൽ, ദൃഷ്ടി വെക്കേണ്ടതാണ്.
ഒന്നു പദാൎത്ഥങ്ങൾ മറ്റേതു പദാൎത്ഥങ്ങളിൽ ഉളവാകുന്ന മാറ്റങ്ങൾ. കല്ലു താ
മരപ്പൂ, പശു എന്നിവ പദാൎത്ഥങ്ങളും അപാദാനം, ചൂടു, വീഴ്ച മുതലായവ മാറ്റ
ങ്ങളും ആകുന്നു.
§ 6. ഈ മാറ്റങ്ങളുടെ സംഗതി എന്താണ്? നാം ഒരു കല്ലു എടുത്തു മേ
ലോട്ടു എറിയുമ്പോൾ ആ മാറ്റത്തിന്റെ കാരണം നമ്മുടെ ഇഷ്ടമത്രേ എന്നു [ 18 ] സ്പഷ്ടമാകുന്നു, എന്നാൽ മേലോട്ടു പോയ കല്ലു ആകാശത്തിൽ നില്ക്കാതേ വീഴു
ന്നതു മനുഷ്യന്നു സ്വാധീനമല്ലാത്ത ഒരു ശക്തി ഉള്ളതുകൊണ്ടാകുന്നു (ഭൂവാകൎഷ
ണം ഒരു ദൃഷ്ടാന്തം. 87–94-ാം ചോദ്യങ്ങൾ നോക്കുക). പ്രകൃതിയിലേ ഒരു മാ
റ്റം വരുത്തുന്ന ഹേതുവിന്നു ബലം (ശക്തി) എന്നു പറയാം. പ്രകൃതിയിൽ അ
നേകശക്തികൾ വ്യാപരിക്കുന്നു എന്നു തോന്നുന്നെങ്കിലും സൂക്ഷ്മമായി നോക്കു
മ്പോൾ ഒരൊറ്റ ശക്തിയാൽ തന്നേ പല മാറ്റങ്ങൾ ഉണ്ടായി വരുന്നതുകൊണ്ടു
പല മാറ്റങ്ങളെ വരുത്തുന്ന ചില ശക്തികളെക്കുറിച്ചു മാത്രം നാം പ്രകൃതിശാസ്ത്ര
ത്തിൽ പറഞ്ഞു കാണുന്നു.
§ 7. പ്രകൃതിയിലുള്ള എല്ലാ പദാൎത്ഥങ്ങളെയും അവയുടെ മാറ്റങ്ങളെയും
ആ മാറ്റങ്ങളാലുളവാകുന്ന സംഗതികളെയും പ്രകൃതിശാസ്ത്രത്തിൽ വിവരിച്ചു
കാണുന്നു.
§ 8. എന്നാൽ ഇവ ഒക്കയും ഒരൊറ്റ ശാസ്ത്രത്തിൽ അടക്കുവാൻ പാടില്ല;
ഈ അസംഖ്യവസ്തുക്കളെ വകതിരിച്ചു ക്രമപ്പെടുത്തേണ്ടതു ആവശ്യമാകുന്നു. പ
ദാൎത്ഥങ്ങളെ പരിശോധിച്ചു അവയെ വിവരിക്കുന്ന ശാസ്ത്രത്തിനു പ്രകൃതിവ
ൎണ്ണന (Natural History) എന്നും പദാൎത്ഥങ്ങളിൽ ഉളവാകുന്ന മാറ്റങ്ങളെ തെളി
യിക്കുന്ന ശാസ്ത്രത്തിന്നു പ്രകൃതിവിദ്യ (Natural Philosophy) എന്നും പേർ പറ
യാം. ഇതിൽ പ്രകൃതിവൎണ്ണന തന്നേ മൂന്നു ശാസ്ത്രങ്ങളായി വിഭാഗിച്ചിരിക്കുന്നു.
പ്രകൃതിയിലേ പദാൎത്ഥങ്ങളെ എല്ലാം ഒപ്പിച്ചു നോക്കുമ്പോൾ അവ തമ്മിൽ വള
രേ ഭേദപ്പെട്ടു കാണുന്നെങ്കിലും അവയിൽ പലതും മിക്കവാറും സമാനഗുണമുള്ള
വയായി കാണും. ചില പദാൎത്ഥങ്ങളുടെ വസ്തു ഒരു മാതിരി അത്രേ. ഇവയിൽ
പ്രത്യേകവിഷയത്തിന്നായി ഉപയോഗിക്കുന്ന അവയവങ്ങളെ തമ്മിൽ വേർ
തിരിപ്പാൻ പാടില്ല. കമ്മായത്തിന്റെയോ വെള്ളിയുടെയോ ചെറിയൊരു അം
ശവും വലിയ ഒരു അംശവും മാതിരിയിൽ ഒന്നത്രേ. ഈ വക പദാൎത്ഥങ്ങൾക്കു
ധാതുക്കൾ (ഖനിജങ്ങൾ) എന്നും അവയെ വൎണ്ണിക്കുന്ന ശാസ്ത്രത്തിനു ധാതുവാദ
ശാസ്ത്രം (ഖനിജശാസ്ത്രം) (Mineralogy) എന്നും പേർ പറയാം. ലോഹാദികൾ്ക്കും
സസ്യങ്ങൾ്ക്കും തമ്മിൽ എത്രയോ വലിയ ഭേദമുണ്ടു. ഒരു സസ്യത്തിന്നു തന്നേ പ
ല അംശങ്ങളും അവെക്കു തമ്മിൽ വളരേ വ്യത്യാസങ്ങളും ഉള്ളതു കൂടാതേ ഓരോ
അംശവും പ്രത്യേകമായ പ്രവൃത്തിക്കു ഉതകുന്നു. സസ്യങ്ങൾ സ്ഥാവരങ്ങളാ
യിരുന്നാലും ഭൂതക്കണ്ണാടികൊണ്ടു അവയുടെ ഓരോ അവയവത്തിന്നുള്ളിൽ നോ
ക്കുമ്പോൾ അവയിൽ ഒരു വക നീർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതു കാണു
ന്നുണ്ടല്ലോ. അതു ഒരു ചൈതന്യത്തെ സൂചിപ്പിക്കുന്നതല്ലാതേ സസ്യങ്ങളുടെ വ [ 19 ] ളൎച്ചെക്കു ഹേതുഭൂതമായി തീരുകയും ചെയ്യുന്നു. ഇപ്രകാരം സസ്യങ്ങളെക്കുറിച്ചു
വിവരിക്കുന്ന ശാസ്ത്രം സസ്യവാദശാസ്ത്രം (Botany) എന്നു പറയാം. ഇതു കൂടാതേ
ജീവുകൾക്കു സസ്യങ്ങൾക്കുള്ള വിശേഷതകൾ എല്ലാം ഉള്ളതല്ലാതേ ഉള്ളിലുള്ള
ചൈതന്യത്താൽ തങ്ങളുടെ അവയവങ്ങളുടെ സ്ഥിതിയെയും സ്ഥലത്തെയും ഇ
ഷ്ടംപോലേ മാറ്റുവാൻ കഴിയും. മൃഗങ്ങളുടെ അവസ്ഥയെ വിവരിക്കുന്നതായ
ശാസ്ത്രത്തിന്നു മൃഗശാസ്ത്രം (Zoology) എന്ന പേർ പറയാം. ഇവ്വണ്ണം സസ്യ
വാദശാസ്ത്രവും മൃഗശാസ്ത്രവും കാൎയ്യൎത്ഥമായ കരണങ്ങളോടു കൂടിയ ചൈതന്യ
വസ്തുക്കളുടെ (Organic bodies) വ്യവസ്ഥയെ വിവരിക്കുകയും ധാതുവാദശാസ്ത്രം
അചേതനവസ്തുക്കളെ വൎണ്ണിക്കുകയും ചെയ്യുന്നു.
പ്രകൃതിയിലുള്ള മാറ്റങ്ങളെ തെളിയിക്കുന്ന പ്രകൃതിവിദ്യയും മൂന്നു ശാസ്ത്ര
ങ്ങളായി വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഇവിടേയും ജീവികളും നിൎജ്ജീവികളും
(ചൈതന്യവസ്തുക്കളും അചേതനവസ്തുക്കളും) എന്നുള്ള വ്യത്യാസത്താൽ ഒരു ഭേദം
ഉണ്ടാകും. നിൎജ്ജീവികളിൽ കാണുന്ന മാറ്റത്തെ പ്രകൃതിശാസ്ത്രവും കീമശാസ്ത്ര
വും തെളിയിക്കുന്നു. ഒരു വസ്തുവിന്റെ അന്തരാംശങ്ങളും ധാതുക്കളും ചില മാ
റ്റങ്ങളെക്കൊണ്ടു ഭേദിച്ചുപോകയില്ല. ഈ വക മാറ്റങ്ങളാകുന്നു നാം പ്രകൃതി
ശാസ്ത്രത്തിൽ (Physics) വൎണ്ണിച്ചു കാണുന്നതു. ദൃഷ്ടാന്തം ഇരിമ്പു ചൂടിനാൽ വി
കസിക്കുന്നെങ്കിലും അതു ഇരിമ്പു തന്നേ ആയിരിക്കും. മറ്റൊരു വിധം മാറ്റ
വും ഉണ്ടു; ഒരു മരക്കഷണം ചുട്ടാൽ അതു പിന്നേ മരമായിരിക്കുന്നില്ല. തീരേ
പുതിയ ഒരു വസ്തുവായിച്ചമയും. രസവും ഗന്ധകവും തമ്മിൽ ചേൎത്തു നല്ലവണ്ണം
ചൂടുപിടിപ്പിച്ചാൽ ഒരു ചുവന്ന പൊടി ഉണ്ടാകും. ഇങ്ങിനേ പദാൎത്ഥങ്ങളുടെ
സ്വഭാവങ്ങളെയും ഗുണങ്ങളെയും ഭേദപ്പെട്ടത്തുന്ന മാറ്റങ്ങളെ കീമശാസ്ത്രം
(Chemistry) തെളിയിക്കുന്നു. ശേഷം സസ്യങ്ങളിലും മൃഗങ്ങളിലുമുള്ള ചൈതന്യ
ലക്ഷണങ്ങളെ പരിശോധിച്ചിട്ടു ഈ ജീവികൾ ആഹാരം കൈക്കൊണ്ടു വള
രുന്ന പ്രകാരത്തെ വിവരിക്കുന്ന ശാസ്ത്രത്തിനു കരണനിരൂപണശാസ്ത്രം (Physi
ology) എന്നു പേർ പറയാമല്ലോ.
§ 9. എന്നാൽ നാം ഈ ചെറിയ പുസ്തകത്തിൽ ഈ ആറു ശാസ്ത്രങ്ങളിൽ
ഒന്നായ പ്രകൃതിശാസ്ത്രത്തെക്കുറിച്ചു മാത്രം പറവാൻ പോകുന്നു. ഈ ശാസ്ത്രം അ
ഭ്യസിക്കുന്നതിനാൽ വളരേ ഉപകാരം ഉണ്ടു. പ്രകൃതിയിൽ വ്യാപരിക്കുന്ന ശ
ക്തികളെ അറിയാതേകണ്ടു അവയെ പ്രയോഗിപ്പാൻ പാടില്ലല്ലോ. ഘടികാരം,
തീവണ്ടി, അറ്റെഴുത്തുകമ്പി (കമ്പിത്തപ്പാൽ) മുതലായ കൌശലപ്പണികളെക്കു
റിച്ചു വിചാരിക്കുമ്പോൾ ഈ ശാസ്ത്രത്തെ പഠിച്ചു പ്രകൃതിയെ പരിശോധന ചെ [ 20 ] യ്യുന്നതിനാൽ മനുഷ്യൎക്കു എത്രയോ ഉപകാരം വരുന്നു എന്നു എളുപ്പത്തിൽ കാണാ
മല്ലോ. എന്നാൽ ഈ പ്രകൃതിയെ കീഴടക്കി ഭരിക്കേണ്ടതിന്നു ദൈവം മനുഷ്യ
രോടു കല്പിച്ചിട്ടുണ്ടല്ലോ. അറിവുകൂടാതേ അങ്ങിനേ ചെയ്വാൻ ശ്രമിക്കുന്നതു
അറിയാത്ത രാജ്യത്തെ സ്വാധീനമാക്കി വാഴുവാൻ ഉത്സാഹിക്കുന്നതു പോലേയ
ല്ലേ. ഇതുകൂടാതേ ദൈവം സൃഷ്ടിച്ച ലോകത്തെ നല്ലവണ്ണം ശോധനചെയ്തു
അതിൽ വ്യാപിച്ചിരിക്കുന്ന ശക്തികളെയും രഹസ്യങ്ങളെയും മേല്ക്കുമേൽ കണ്ട
റിയുന്നതിനാൽ മനുഷ്യന്നു അധികം തൃപ്തിയും ഉന്മേഷവും ഉണ്ടാകും എന്നതും
അനുഭവത്താലേ അറിയൂ. എന്നാൽ ദൈവഭക്തിയോടും പൂൎണ്ണമനസ്സോടും നാം
പ്രകൃതിയെ സൂക്ഷിച്ചു നോക്കുന്നതായാൽ ആത്മാനാത്മാക്കളെ ഭരിക്കുന്ന നിയമം
ഒന്നു എന്നും ഏറ്റവും ചെറിയ അണുക്കളിൽ വ്യാപരിക്കുന്ന ശക്തികളും സൎവ്വ
ലോകങ്ങളെയും തമ്മിൽ യോജിപ്പിക്കുന്ന ശക്തികളും ഒന്നത്രേ എന്നും വിശ്വമെ
ങ്ങും ഒരേ ക്രമമേ നടക്കുന്നുള്ളൂ എന്നും ധരിച്ചു ഇവ ഒക്കയും യാതോരു തെറ്റും ക്രമക്കേടും കൂടാത നിൎമ്മിച്ച സൎവ്വശക്തനായ ദൈവത്തെ അറിഞ്ഞു സ്തുതിപ്പാൻ
വളരേ സംഗതിയുണ്ടാകും. ഇപ്രകാരം കഴിയുന്നേടത്തോളം ദൃശ്യമായവയെ
അറിയുന്നതിനാൽ എല്ലാ അവിശ്വാസവും ദുൎവ്വിശ്വാസവും നീങ്ങിപ്പോയിട്ടു വേ
ണ്ടുന്ന ദൈവഭക്തി ഉളവാകും. യാതൊന്നും യദൃഛ്ശയാ സംഭവിക്കുന്നില്ല എന്നും
ദുൎഭൂതങ്ങളും നിൎജ്ജീവിനിയമങ്ങളും നമ്മെ ഭരിക്കാതേ സകലത്തെയും അത്യുത്തമ
മായ ക്രമത്തിൽ നടത്തുന്ന ഒരു പിതാവിന്റെ കയ്യിൽ നാം ഇരിക്കുന്നു എന്നും
ഈ പുസ്തകമുഖേന സാക്ഷീകരിപ്പാനും ഈ വിധം വായനക്കാൎക്കു സാധിപ്പാനും
ആഗ്രഹിക്കുന്നു. [ 21 ] പ്രകൃതിശാസ്ത്രം.
1. പ്രകൃതി എന്നത് എന്ത്?
പഞ്ചേന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്നതൊക്കയും.
2. പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രങ്ങൾ എത്ര അംശങ്ങളായി വിഭാഗിച്ചു
ഇരിക്കുന്നു?
a. പ്രകൃതിവൎണ്ണന b. പ്രകൃതിവിദ്യ എന്നിവ.
3. പ്രകൃതിവൎണ്ണനെക്കും പ്രകൃതിവിദ്യെക്കും തമ്മിലുള്ള വ്യത്യാസം എന്ത്?
പ്രകൃതിവൎണ്ണനയിൽ നാം ജന്തുകളുടെയും സസ്യങ്ങളുടെ
യും ലോഹാദികളുടെയും രൂപം, സ്വഭാവം, ഉപകാരം, ആപ
ത്തുകൾ എന്നിവയെ വിവരിക്കുന്നു. പ്രകൃതിവിദ്യയിലോ എ
ല്ലാ പദാൎത്ഥങ്ങളിലും ഉളവാകുന്ന മാറ്റങ്ങളെ നോക്കി ഇവ
യുടെ സംഗതികളെയും ഫലങ്ങളെയും തെളിയിക്കയും ചെ
യ്യും ബാഹ്യമാറ്റങ്ങളെ വിചാരിച്ചിട്ടു ഈ വിദ്യെക്കു പ്രകൃ
തി ശാസ്ത്രം (Physics) എന്നും ധാതുസംയോഗവിയോഗങ്ങളെ
ഉളവാക്കുന്ന അന്തൎമ്മാറ്റങ്ങളെ കുറിച്ചുള്ള ശാസ്ത്രത്തിന്നു ര
സവാദശാസ്ത്രം (Chemistry കീമശാസ്ത്രം) എന്നും പേർ വി
ളിക്കും.
4. പ്രകൃതിവിദ്യയെക്കൊണ്ടുള്ള ഉപകാരം എന്ത്?
a. വേറേ ശാസ്ത്രങ്ങളെ പോലേ ഈ ശാസ്ത്രവും നമ്മുടെ
ആത്മികപ്രവൃത്തിയെ ശീലിപ്പിച്ചു നമ്മുടെ തികവിന്നായി
ഉപകരിക്കുന്നു. [ 22 ] b. പഠിപ്പില്ലാത്ത ജനങ്ങളുടെ ഇടയിൽ എപ്പോഴും നട
പ്പുള്ള ദുൎവ്വിശ്വാസത്തെ (കൂളിച്ചുട്ട, ഗ്രഹണം തുടങ്ങിയുള്ളവ
ഓൎക്ക) നീക്കുന്നതു.
c. ഈ ശാസ്ത്രം പഠിക്കുന്നതിനാൽ നാം സ്രഷ്ടാവിന്റെ
അതിരില്ലാത്ത മഹത്വത്തെയും സൃഷ്ടിയിൽ വിളങ്ങുന്ന ക്രമ
ത്തെയും ഐക്യതയെയും മാത്രമല്ല മനുഷ്യന്റെ അല്പബുദ്ധി
യെയും കാണുന്നതു കൊണ്ടു ദൈവവിചാരവും ദൈവഭക്തി
യും ഉളവാകും.
d. ഈ ശാസ്ത്രത്താൽ ലോകത്തിലുള്ള വസ്തുക്കളെ ശരി
യായി പ്രയോഗിക്കേണ്ടതിന്നും ആപത്തുകളിൽനിന്നു തെറ്റി
പ്പോകേണ്ടതിന്നും വിദ്യകൾക്കും കൈത്തൊഴിലുകൾക്കും വേ
ണ്ടുന്ന യന്ത്രങ്ങളെയും കോപ്പുകളെയും കണ്ടെത്തേണ്ടതിന്നും
ചൊല്ലിക്കൂടാത്ത ഉപകാരങ്ങൾ വരാറുണ്ടു. (കമ്പിത്തപ്പാൽ,
പുകവണ്ടി, ചീനക്കുഴൽ, വിളക്കുകൾ മുതലായവ ഓൎക്ക).
e. ദൃശ്യമായവ ഒക്കയും ഉള്ളവണ്ണം ബോധിക്കുന്നതിനാൽ
മനുഷ്യാത്മാവിന്നു എത്രയും സന്തോഷം ഉണ്ടാകും
5. ഈ ശാസ്ത്രത്തിന്റെ ലാക്കെന്ത്?
പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന എല്ലാ സാധാരണനി
യമങ്ങളും ശക്തികളും കണ്ടെത്തി തെളിയിക്കുന്നതത്രേ.
6. പ്രകൃതിനിയമം എന്നതു എന്ത്?
പ്രകൃതിയിൽ എപ്പോഴും വല്ല മാറ്റം അല്ലെങ്കിൽ ഒരു ഇ
ളക്കും വരുത്തുന്ന സംഗതികൾ അത്രേ. [ 23 ] ഒന്നാം അദ്ധ്യായം
പദാൎത്ഥങ്ങളുടെ സാധാരണവിശേഷതകൾ.✱
The general properties of bodies.
"ദൈവമേ നിന്റെ ക്രിയകൾ എത്ര
പെരുകുന്നു! എല്ലാറ്റെയും നീ ജ്ഞാ
നത്തിൽ തീൎത്തു ഭൂമി നിന്റെ സ
മ്പത്തിനാൽ പൂൎണ്ണം."
7. സാധാരണ വിശേഷതകൾ എന്നതു എന്തു?
എല്ലാ വസ്തുക്കൾക്കും ഉള്ള വിശേഷതകൾ.
I.
വിസ്തരണം (വലിമ) Extension.
8. വിസ്തരണമെന്നതു എന്തു?
ഓരോ പദാൎത്ഥം ഒരു സ്ഥലത്തെ നിറെക്കുന്നതു.
9. പദാൎത്ഥത്തിന്റെ പ്രമാണം, പെരുമ, രൂപം എന്നിവ എന്തു?
പ്രമാണം. നിറെക്കുന്ന സ്ഥലത്തിന്റെ വലിപ്പം.
പെരുമ. ഒരു സ്ഥലത്തെ നിറെക്കുന്ന പദാൎത്ഥത്തിൽ
അടങ്ങിയിരിക്കുന്ന അംശങ്ങളുടെ തുക.
രൂപം. പദാൎത്ഥത്തിന്റെ അതിരുകളുടെ മാതിരി.
10. ഒരു പദാൎത്ഥത്തിന്നു എത്ര വിതാനങ്ങളുണ്ടു?
നീളം, വീതി, ഉയരം എന്നീ മൂന്നു വിതാനങ്ങളത്രേ.
11. പദാൎത്ഥത്തെ അളവു ചെയ്യുന്നതെങ്ങിനേ?
നിശ്ചിക്കപ്പെട്ട വിതാനപ്രകാരം നീളം, വീതി, ഉയരം
എന്നിവയെ അളന്നു പെരുക്കുന്നതിനാലത്രേ. പണ്ടു അതാ
തു ജാതികൾ മനുഷ്യന്റെ അവയവങ്ങളുടെ (കാലും കൈയും) [ 24 ] നീളത്തെ അളവായി പ്രമാണമാക്കി വന്നിരുന്നു. ഇതിൽ നാം
വളരേ ഭേദം കാണുന്നതുകൊണ്ടു ഓരോ ജാതികൾ സ്ഥിരമാ
യിനില്ക്കുന്ന ഒരു അളവു നിശ്ചയിച്ചു. ഫ്രാഞ്ചിക്കാർ ഭൂചക്ര
ത്തിന്റെ പരിധിയുടെ നാലാം അംശത്തെ 10,000,000 അംശ
ങ്ങളാക്കി ഒന്നിന്നു മേതെർ (Meter) എന്ന പേർ വിളിച്ചു അതു
അളവിന്നായി നിശ്ചയിക്കയും ചെയ്തു. ശാസ്ത്രത്തിൽ ഈ അ
ളവു മേല്ക്കുമേൽ നടപ്പായി വരുന്നു.
II.
അനതിക്രമണം (അവ്യാപ്തത്വം) Impenetrability.
12. അനതിക്രമണം എന്നതു എന്ത്?
ഒരു വസ്തു ഇരിക്കേ അതിന്റെ സ്ഥലത്തിൽ മറ്റൊന്നി
ന്നു ഇരുന്നുകൂടാ. ഒരു സ്ഥലത്തു വായു ഇരിക്കുമ്പോൾ ആ
സ്ഥലത്തിൽ വെള്ളത്തിനു അതേ സമയത്ത് തന്നേ ഇരി
പ്പാൻ പാടില്ല. ഒരു വസ്തു മറ്റൊരു വസ്തുവിന്റെ സ്ഥലത്തെ
നിറെക്കുന്നതിനു മുമ്പേ ആ വസ്തു നീങ്ങിപ്പോകേണം. വസ്തു
ക്കളുടെ ഈ വിശേഷതകൊണ്ടു പ്രത്യേകമായി വേറേ ഒരു വ
സ്തു ഒരു സ്ഥലത്തിൽ ഇരിക്കുന്നപ്രകാരം അറിയാം.
13. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു തംബ്ലേറിൽ വിരലോ മറ്റു
വല്ലതുമോ മുക്കുന്നെങ്കിൽ വെള്ളം കവിഞ്ഞുപോകുന്നതു എന്തുകൊണ്ടു?
വിരൽ നിൎബ്ബന്ധേന വെള്ളത്തെ നീക്കുന്നതിനാൽ വിരൽ
ഇരിക്കുന്ന സ്ഥലത്തുള്ള വെള്ളം ഒലിച്ചു പോകുന്നു. വെള്ള
ത്തിനു പകരമായി പൊടി പൂഴി മുതലായ വസ്തുക്കളെ എടു
ക്കുമ്പോൾ കാൎയ്യം അങ്ങിനേ തന്നേ.
14. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന പാത്രത്തിൽ ഒഴിഞ്ഞ തംബ്ലേർ മ
റിച്ചു മുക്കുന്നെങ്കിൽ അല്പം വെള്ളംമാത്രം തംപ്ലേറിൽ പ്രവേശിക്കുന്നതു എന്തു
കൊണ്ടു? [ 25 ] തംബ്ലേറിലുള്ള വായുവിന്നു തെറ്റിപ്പോവാൻ യാതൊരു വഴി
ഇല്ലായ്കയാൽ വെള്ളത്തിന്നു തംബ്ലേറെ നിറെപ്പാൻ പാടി
ല്ലാഞ്ഞാലും നിൎബ്ബന്ധത്താൽ വായുവിനെ ഒരല്പം അമൎത്തു
വാൻ കഴിയുന്നതുകൊണ്ടു അല്പം വെള്ളം അകത്തു കടക്കും.
18. മുക്കേണ്ടതിനു ഒരു വക ജലമജ്ജനയന്ത്രം സമുദ്രത്തിന്റെ അടിയോ
ളം താഴോട്ടു പോകുന്നെങ്കിലും വെള്ളം അല്പം മാത്രം പ്രവേശിക്കുന്നതു എന്തു
കൊണ്ടു?
അതിനെ നേരേ മുക്കുന്നതിനാൽ അതിലുള്ള വായുവിന്നു
പുറത്തു പോവാൻ സ്ഥലം ഇല്ലായ്കയാലും യന്ത്രത്തിന്റെ [ 26 ] ഘനം വായുവിനെ ഒരല്പം അമൎത്തുന്നതുകൊണ്ടും അല്പം വെ
ള്ളം കടന്നുപോം. വെള്ളം വായുവിനെ അമൎത്തുന്നതിനാൽ
മുങ്ങിപ്പോയ ആളുകൾക്കു ശ്വാസം കഴിപ്പാൻ കുറേ പ്രയാ
സം തോന്നും.
16. ഒരു നാളത്തെ കുപ്പിയോടു മുറുകേ കെട്ടിയാൽ അതിൽ വെള്ളം പ്ര
വേശിക്കാത്തത് എന്തുകൊണ്ടു?
കുപ്പിയിൽ അടങ്ങിയിരിക്കുന്ന വായുവിന്നു തെറ്റിപ്പോവാൻ
യാതൊരു വഴി ഇല്ലായ്കയാൽ വെള്ളത്തിനു പ്രവേശിച്ചുകൂടാ.
കുപ്പിയെ ചരിച്ചുവെച്ചാലോ നാളത്തെ അഴഞ്ഞ വഴിയാ
യി ഇട്ടാലോ വായു തെറ്റി വെള്ളം അകത്തു വീഴും.
17. വെടിവെക്കുമ്പോൾ ഉണ്ട തോക്കിൻവായൂടേ കടന്നുപോകയിൽ ശ
ബ്ദം കേൾക്കുന്നതു എന്തുകൊണ്ടു?
ഉണ്ട അതിവേഗത്തിൽ എത്രയും ഊക്കോടേ പോകുന്നതി
നാൽ വായു പെട്ടന്നു എല്ലാദിക്കിലേക്കും തെറ്റിപ്പോയിട്ടു ബ
ഹുശക്തിയോടേ മുമ്പേത്ത സ്ഥലത്തേക്കു മടങ്ങി ചേരുന്നതി
നാൽ വളരേ ഇളക്കം ഉളവായിട്ടു അതു നമ്മുടെ ചെവിയിൽ
ഒരു ശബ്ദമായി കേൾക്കപ്പെടുന്നു. ചവുക്കിന്റെ ശബ്ദവും
അങ്ങിനേ തന്നേയാകുന്നു ഉളവായ്വരുന്നതു.
III.
ബഹുരന്ധ്രത (സൂക്ഷ്മസുഷിരത്വം) Porosity.
18. ബഹുരന്ധ്രത എന്നതു എന്ത്?
ഒരു പദാൎത്ഥത്തിന്റെ അണുക്കൾ ഒരു സ്ഥലത്തെ അ
ശേഷം നിറെക്കുന്നില്ല. ഓരോ വസ്തുവിൽ കണ്ണുകൊണ്ടു കാ
ണ്മാൻ കഴിയാത്ത സുഷിരങ്ങളുണ്ടു. (സ്പൊങ്ങുതുടങ്ങിയുള്ള
വസ്തുക്കളിൽ ഈ ദ്വാരങ്ങൾ സ്പഷ്ടമായി കാണാം.) ഈ [ 27 ] സുഷിരങ്ങൾ (Pores) ചിലപ്പോൾ വെള്ളംകൊണ്ടോ വായു
കൊണ്ടോ നിറഞ്ഞിരിക്കുന്നു.
19. ഒരു പൊങ്ങു വെള്ളത്തിൽ മുക്കിയാൽ വീൎക്കുന്നതു എന്തുകൊണ്ടു?
വെള്ളം പൊങ്ങിലേക്കു കടന്നിട്ടു പൊങ്ങിന്നു വളരേ രന്ധ്ര
ങ്ങൾ ഉള്ളതുകൊണ്ടു വെള്ളം ഇവയിൽ നിറഞ്ഞു അതിനെ
വിസ്താരമാക്കകൊണ്ടു തന്നേ.
20. എഴുതിയ ശേഷം പുസ്തകത്തിൽ ഒരു ഒപ്പുന്ന കടലാസ്സു വെക്കുന്നെ
ങ്കിൽ ചീത്തയാകാത്തതു എന്തുകൊണ്ടു?
അതിന്നു സുഷിരങ്ങൾ വളരേ ഉള്ളതിനാൽ മഷി അവ
യിലേക്കു കടക്കുന്നു. അതുകൊണ്ടത്രേ അക്ഷരങ്ങൾ വിടക്കാ
കാത്തതു.
21. നാം തണുത്ത വെള്ളത്തെ ചൂടാക്കുമ്പോൾ പത പൊങ്ങിവരുന്നതു
എന്തുകൊണ്ടു?
വെള്ളത്തിൽ അനവധി രന്ധ്രങ്ങൾ ഉണ്ടു. അവയിൽ വാ
യു ഉള്ളതുകൊണ്ടു ചൂടു തട്ടുമ്പോൾ ആ വായു വിരിഞ്ഞു സു
ഷിരങ്ങളുടെ ഉള്ളിൽ സ്ഥലമില്ലായ്കയാൽ ഇവയെ വിട്ടു മേ
ലോട്ടു പൊങ്ങി വേറേ പൊക്കുളകളോടു ചേൎന്നു വലുതായി
തീൎന്നശേഷം കണ്ണുകൊണ്ടു അവയെ കാണ്മാൻ കഴിയുന്നു.
22. കണ്ണാടിപ്പാത്രത്തിൽ വളൎത്തുന്ന മീനുകൾക്കു വെള്ളം മാറ്റി മാറ്റി
കൊടുക്കാത്തപക്ഷം ശ്വാസംമുട്ടിപ്പോകുന്നതു എന്തുകൊണ്ടു?
വെള്ളത്തിൽ ശ്വാസംകഴിക്കേണ്ടതിന്നു വേണ്ടുന്ന വായു
അടങ്ങിയിരിക്കുന്നുവല്ലോ: അതു മിനുകൾ ക്രമേണ ചെലവ
ഴിച്ച ശേഷം പുതിയ വായു വേണം. അതു പച്ച വെള്ളത്താ
ലോ സസ്യങ്ങളാലോ പുതുക്കുന്നില്ലെങ്കിൽ ഒടുക്കം മീനുകൾക്കു
ജീവിപ്പാൻ കഴിവില്ലാതേവരും.
23. വൎഷകാലത്തിൽ പലപ്പോഴും പെട്ടികളും വാതിലുകളും അടെപ്പാൻ
പ്രയാസമാകുന്നതു എന്തുകൊ°ണ്ടു? [ 28 ] മരം അശേഷം ഉണങ്ങിയിരിക്കുന്ന സമയത്തിൽ ആ ര
ന്ധ്രങ്ങൾ കുറഞ്ഞു തമ്മിൽ അടുത്തുവരുന്നതിനാൽ മരം ചു
രുങ്ങിപ്പോകുന്നു. മഴപെയ്തു വായു നനവു കൊണ്ടു നിറഞ്ഞി
രിക്കുന്നതിനാലോ ആ സുഷിരങ്ങളിൽ വെള്ളം അകപ്പെട്ടു
മരം വിരിയുന്നതുകൊണ്ടോ പെട്ടികളും വാതിലുകളും അടെ
പ്പാൻ പ്രയാസമായി തീരും.
24. നാം കടുത്തയെ വേറേ വസ്ത്രങ്ങളെക്കൊണ്ടു മൂടിട്ടും അഴക്കായിപ്പോ
കുന്നതു എന്തുകൊണ്ടു?
ശരീരത്തിന്നു സുഷിരങ്ങൾ ഉള്ളതുകൊണ്ടു ശരീരത്തിൽ
നിന്നു വിയൎപ്പും പുറത്തുനിന്നു മേല്വസ്ത്രത്തിൽക്കൂടി പൊടി മു
തലായവയും ചേരുന്നതിനാൽ ഒടുക്കം ചേറാകുന്നു. അങ്ങി
നേയുള്ള സുഷിരങ്ങൾ വളരേ ഉണ്ടു. കൈയുടെ ഉള്ളിൽ
400 ദ്വാരങ്ങളും മനുഷ്യന്റെ തോലിൽ 2,38,100 ഇൽ ചില്വാനം
ദ്വാരങ്ങളും ഉണ്ടെന്നു കേൾക്കുന്നു.
25. നാം രസം തോൽകൊണ്ടുള്ള ഒരു സഞ്ചിയിൽ പകൎന്നിട്ടു വേണ്ടുവോ
ളം ഞെക്കുന്നെങ്കിൽ രസം പുറത്തു പോകുന്നതു എന്തുകൊണ്ടു?
തോലിൽ അനേകം ചെറിയ രന്ധ്രങ്ങൾ ഉള്ളതുകൊണ്ടു
രസം ഇതിലൂടേ കടന്നുപോകും. ഇവ്വണ്ണം മരത്തിലൂടേയും
പൊൻ മുതലായ ലോഹങ്ങളിലൂടേയും ദ്രവങ്ങളെ അമൎത്തു
വാൻ കഴിയും. 1661-ാം കൊല്ലത്തിൽ പ്ലോരെൻ്സ് എന്ന പട്ട
ണത്തിൽ പൊൻകൊണ്ടുള്ള ഒരു ഉണ്ടയെ വെള്ളംകൊണ്ടു
നിറെച്ചു വളരേ അമൎത്തിയപ്പോൾ വെള്ളം ചെറിയ തുള്ളിക
ളായി പുറപ്പെട്ടുവന്നതുകൊണ്ടു പൊന്നിലും അങ്ങിനേയുള്ള
സുഷിരങ്ങൾ ഉണ്ടെന്നു കാണായ്വന്നു. കണ്ണാടിയിൽ മാത്രം
ഈ വക രന്ധ്രങ്ങൾ ഉള്ളപ്രകാരം സാക്ഷിപ്പെടുത്തുവാൻ സാ
ദ്ധ്യമായ്വന്നിട്ടില്ല.
26. ഒരു പീപ്പ വെയിലിൽ വെച്ചതിന്റെ ശേഷം വെള്ളം പകൎന്നാൽ
അതു ചോരുന്നതു എന്തുകൊണ്ടു? [ 29 ] വെയിലിൽ ഇരിക്കുന്ന സമയത്തു മരത്തിന്റെ സുഷിര
ങ്ങൾ കുറഞ്ഞു മരം ചുരുങ്ങിപ്പോകുന്നതുകൊണ്ടു പീപ്പയുടെ
അംശങ്ങൾ തമ്മിൽ വേർപിരിഞ്ഞു പോകുന്നതിൻ നിമിത്തം
വെള്ളം ചോരും. വെള്ളം പകൎന്ന ശേഷമോ ആ സുഷിര
ങ്ങൾ വെള്ളംകൊണ്ടു നിറഞ്ഞിട്ടു വലുതാകുന്നതിനാൽ വെ
ള്ളം ക്രമേണ പീപ്പയിൽ നില്ക്കും.
27. പാറയുടെ പിളൎപ്പിൽ ഒരു ഉണങ്ങിയ മരക്കഷണത്തെ തറെച്ചു അ
തിൽ വെള്ളം പകരുന്നതിനാൽ പാറയെ പൊട്ടിപ്പാൻ കഴിയുന്നതു എങ്ങിനേ
യാണ്?
പാറയുടെ പിളൎപ്പിൽ വെച്ച ഉണങ്ങിയ മരക്കഷണം വെ
ള്ളം പകരുന്നതിനാൽ വീൎക്കുകയും പാറ ചീന്തിപ്പോകയും
ചെയ്യുന്നതു കൊണ്ടത്രേ.
28. ഒരു മരക്കഷണത്തിന്റെ ഒരു ഭാഗത്തെ നനെച്ചു മറുഭാഗത്തിൽ തീ
കാച്ചിയാൽ വളയുന്നതു എന്തുകൊണ്ടു?
നനെച്ച ഭാഗം രന്ധ്രങ്ങൾ വലുതാകുന്നതുകൊണ്ടു വീൎക്ക
യും കാച്ചിയഭാഗം സുഷിരങ്ങൾ ചുരുങ്ങിപ്പോകുന്നതുകൊ
ണ്ട കുറയുകയും ചെയ്യുന്നതിനാൽ മരം വളയുന്നു. ഈ വക
വളഞ്ഞ മരക്കഷണങ്ങൾ ഉരുണ്ട പീപ്പകളെ ഉണ്ടാക്കുവാൻ ഉതകുന്നു.
29. ഒരു പീപ്പയെ ഉണങ്ങിയ പയർകൊണ്ടു നിറെച്ചു വെള്ളം പകൎന്നാൽ
പീപ്പ പൊട്ടിപ്പോകുന്നതു എന്തുകൊണ്ടു?
പയർ ഉണങ്ങിയതായ സമയത്തിൽ നിറെക്കേണ്ടതിന്നു
അല്പ സ്ഥലം മതി എങ്കിലും നനെക്കുന്നതിനാൽ മേല്പറഞ്ഞ
പോലേ വീൎത്തു അധികം സ്ഥലം വേണ്ടിവരുന്നതിനാൽ പീ
പ്പയെ പൊട്ടിക്കും. വൈദ്യന്മാർ ചിലപ്പോൾ മനുഷ്യരുടെ
തലയോടു പൊട്ടിപ്പാൻ ഇങ്ങിനേ ചെയ്തു വരുന്നു. [ 30 ] 30. ഒരു കുറ്റി വെള്ളവും ഒരു കുപ്പി ആവിയും തമ്മിൽ കലൎത്തുന്നതിനാൽ
അവ കുറഞ്ഞു കിട്ടുന്നതു എന്തുകൊണ്ടു?
ദ്രവങ്ങളിൽ പോലും മേല്പറഞ്ഞ ദ്വാരങ്ങളുണ്ടു. അതു
കൊണ്ടു ആവിയെയും വെള്ളത്തെയും തമ്മിൽ കലൎത്തുമള
വിൽ ആവി വെള്ളത്തിന്റെ ദ്വാരങ്ങളിലും വെള്ളം ആവി
യുടെ ദ്വാരങ്ങളിലും ഉൾപ്പെടുന്നതിനാൽ ഈ രണ്ടും നിറെക്കു
ന്ന സ്ഥലം കുറഞ്ഞു പോം. ലോഹങ്ങളെയും തമ്മിൽ ഇട
കലൎത്തുന്നെങ്കിൽ അങ്ങിനേ തന്നേ അവ പൂരിക്കുന്ന സ്ഥലം
ചുരുങ്ങുന്നതു കാണാം.
മഴവെള്ളം ഭൂമി കുടിക്കുന്നതും സസ്യങ്ങൾ വെള്ളം ഉൾ
ക്കൊള്ളുന്നതും പീപ്പകളുടെ ഉള്ളിൽ കീൽകൊണ്ടു തേക്കുന്ന
തും ഇതിനെ തെളിയിക്കുന്ന വേറേ ദൃഷ്ടാന്തങ്ങളാകുന്നു.
IV.
വിഭജ്യത Divisibility.
31. വിഭജ്യത എന്നതു എന്തു?
ഓരോ വസ്തുവിനെ നിത്യം വിഭാഗിപ്പാൻ കഴിയും. ഒരു
പൊൻനാണ്യത്തെക്കൊണ്ടു ഒരു കുതിരയെയും അതിൻ പുറ
ത്തു ഇരിക്കുന്നവനെയും പൊതിയുവാൻ തക്കവണ്ണം അടിച്ചു
പരത്തുവാൻ കഴിയും. ഒരു അല്പം (മെരുവിൻ) പുഴുകിനെ
ഒരു വലിയ ഭവനത്തിൽ വെച്ചാൽ അവിടേ ഒക്കെയും മണ
പ്പാൻ കഴിയും. മനുഷ്യർ യന്ത്രങ്ങളെകൊണ്ടു ഒരു വസ്തുവി
നെ എത്രയും ചെറിയ അംശങ്ങളാക്കി വിഭാഗിക്കുന്നെങ്കിലും
പ്രകൃതിയിൽ നാം ഏറ്റവും ചെറിയ പദാൎത്ഥങ്ങൾ കാണു
ന്നു. ഒരു പയറോടു സമമായ സ്ഥലത്തിൽ 225,000,000 ചെ
റിയ ജന്തുക്കൾ അടങ്ങിയിരിക്കാം. മനുഷ്യന്റെ രക്തം നിറമി [ 31 ] ല്ലാത്ത ദ്രവത്തിൽ നീന്തുന്ന എണ്ണപ്പെടാത്ത ചുവന്ന ചെറി
യ ഉണ്ടകളെക്കൊണ്ടു ഉളവാകുന്നു. ഒരു ഉണ്ടയുടെ വീതി
അംഗുലത്തിന്റെ 3,500-ാം അംശം അത്രേ. ഒരു സൂചിയുടെ
മുനയിന്മേൽ തൂങ്ങുവാൻ തക്കതായ രക്തത്തിൻ തുള്ളിയിൽ
1,000,000 അങ്ങിനേത്ത ഉണ്ടകൾ അടങ്ങിയിരിക്കുന്നു. അതു
മാത്രമല്ല, ഭൂതക്കുണ്ണാടികൊണ്ടു ആ ഉണ്ടകളെക്കാൾ ചെറിയ
ജന്തുക്കളെ പോലും കാണ്മാൻ കഴിയും. ഇവ അധികം ചെ
റിയ ജന്തുക്കളെ വിഴുങ്ങുന്നതിനെ കുറിച്ചു കേൾക്കുമ്പോൾ
ഈ ജന്തുക്കളുടെ ശരീരത്തിലും രക്തം ഒഴുകുമ്പോൾ അതിലുള്ള
ഉണ്ടകളുടെ വലിപ്പം എന്തുപോൽ?
82. ഒരു ശീമച്ചുണ്ണാമ്പ് കഷണത്തെക്കൊണ്ടു ഒരു ചുവർ മുഴുവൻ തേക്കു
വാൻ എങ്ങിനേ കഴിയും?
ശീമച്ചുണ്ണാമ്പ് പൊടിക്കുന്നതിനാൽ അതു എത്രയും
ചെറിയ അംശങ്ങളായി പിരിഞ്ഞു പോയ ശേഷം വെള്ളം
ചേൎക്കുമ്പോൾ ഒരു മാതിരി പശ ഉളവാകുന്നു. അതിനാൽ
ആ ശീമച്ചുണ്ണാമ്പ് ഇനിയും അധികമായി വിഭാഗിക്കപ്പെട്ടു
പോകും. ഈ പശയുടെ തുള്ളികളെ തേക്കുമ്പോളോ വീണ്ടും
ശീമച്ചുണ്ണാമ്പ് അംശമായി പിരിഞ്ഞു പോയ ശേഷം വെ
ള്ളം ആവിയായി നീങ്ങി ആ തരി മതിലിന്മേൽ ശേഷിക്കയും
ചെയ്യുന്നു.
33. ഒരു വലിയ പീപ്പവെള്ളം കൎമ്മൈൻ (Carmine) എന്നതിന്റെ ചെറി
യ ഒരു കുരുകൊണ്ടു ചുവപ്പിപ്പാൻ കഴിയുന്നതെങ്ങിനേ?
കൎമ്മൈൻ എന്നുള്ള വസ്തു വെള്ളത്തിൽ എണ്ണപ്പെടാത്ത
അംശങ്ങളായി വേൎപിരിഞ്ഞു വെള്ളത്തിന്റെ ഓരോ തുള്ളി
കൎമ്മൈനിൽനിന്നു ഒരല്പം കൈക്കൊള്ളുന്നതിനാൽ വെള്ളം
മുഴുവൻ ചുവന്നു പോകും. അങ്ങിനേയുള്ള കുരു വെള്ളത്തി
ന്റെ 100,000 തുള്ളികളെ ചുവപ്പിക്കും. മഷിയുടെ കാൎയ്യം
അങ്ങിനേ തന്നേ. [ 32 ] 34. അല്പം കസ്തൂരികൊണ്ടു ഒരു വലിയ ഭവനം മുഴുവൻ മണക്കുന്നതെ
ങ്ങിനേ?
മണക്കുന്ന വസ്തു തന്നാലേ വിഭാഗിക്കപ്പെട്ടു, ഇതിൻ എ
ത്രയും ചെറിയ അംശങ്ങൾ എല്ലാ ദിക്കിലും ചിതറീട്ടു വല്ല
അംശം മൂക്കിൽ പ്രവേശിക്കുന്നതിനാൽ വാസന ഉളവാകും.
കസ്തൂരി എന്ന സാധനം തന്നാലേ അത്ഭുതമായ വിധത്തിൽ
വിഭാഗിക്കപ്പെടുന്നതിനാലത്രേ അതിന്റെ എത്രയോ ചെറി
യ അംശങ്ങൾ പോലും ഒരു വീട്ടിനെ വളരേ നേരത്തോളം
നിറെക്കുന്നതു. എപ്പോഴും അംശങ്ങൾ വീട്ടിൽനിന്നു പുറ
പ്പെടുന്നു എങ്കിലും ശേഷിക്കുന്നതു ഇടവിടാതേ വീണ്ടും വിഭാ
ഗിക്കപ്പെട്ടു പിന്നേയും വീട്ടിനെ നിറെക്കുന്നതിനാൽ ഈ അം
ശങ്ങൾ ക്രമേണ എത്രയും ചെറുതായ്പോകും.
88. ധൂപകലശം ഒരു വീട്ടിൽ വെച്ചാൽ ആ വീടു മുഴുവൻ മണക്കുന്നതെ
ങ്ങിനേ?
ധൂപകലശത്തിൽ തീ ഇടുന്നതിനാൽ അതിലേ പുക വീ
ട്ടിൽ മുഴുവനും പരക്കുന്നു. ആ പുകയോടുകൂടേ മണമുള്ള എ
ത്രയും ചെറിയ അംശങ്ങളും ചിതറി വീട്ടിൽ മുഴുവൻ വ്യാപ
രിക്കുന്നു. ഇങ്ങിനേ മണമുള്ള സസ്യങ്ങൾ വളരുന്ന ദ്വീപുക
ളിൽനിന്നു ബഹു ദൂരത്തോളം വാസന വരാറുണ്ടു.
V.
സംലഗ്നാകൎഷണം Cohension
36. സംലഗ്നാകൎഷണം എന്നതു എന്തു?
വസ്തുവിന്റെ അംശങ്ങളെ തമ്മിൽ ബന്ധിക്കുന്ന ശക്തി
തന്നേ. ഈ അംശങ്ങളെ തമ്മിൽ ചേൎക്കുവാൻ പ്രത്യേകമാ
യി ഒരു ശക്തി ഉണ്ടു. വല്ലതും പൊട്ടിക്കയോ മുറിക്കയോ നു [ 33 ] റുക്കുകയോ ചെയ്യുന്ന സമയം കൈയും ഒരു വിരോധത്തെ ജ
യിപ്പാൻ ആവശ്യം. ആ വിരോധം സംലഗ്നാകൎഷണത്തിന്റെ
ബലം തനേയാകുന്നു. ഈ ശക്തി എല്ലാ സാധനത്തിലും ഒരു
പോലേ എന്നു വിചാരിക്കേണ്ട. ചില സാധനങ്ങളുടെ അം
ശങ്ങളെ വേർതിരിപ്പാൻ എളുപ്പം (വെള്ളം, അപ്പം etc.)
ചില വസ്തുക്കളുടെ അംശങ്ങളെ തമ്മിൽ വേൎപിരിപ്പാൻ ബ
ഹു പ്രയാസം തന്നേ (കല്ല്, ഇരുമ്പു) സാധനങ്ങളുടെ അംശ
ങ്ങളെ പ്രയാസത്തോടേ വേർപിരിച്ച ശേഷം അംശങ്ങളെ
വീണ്ടും ചേൎപ്പാൻ കഴിയുന്നില്ലെങ്കിൽ നാം ഇവെക്കു കട്ടിയായ
സാധനങ്ങൾ എന്നു പേർ വിളിക്കുന്നു. ഇവയിൽ സംലഗ്നാ
കൎഷണത്തിന്റെ ബലം അടുക്കൽ മാത്രം വ്യാപരിക്കുന്നു.
വേറേ വസ്തുക്കളുടെ അംശങ്ങളെ എളുപ്പത്തോടേ വേർതിരി
ച്ച ശേഷം അംശങ്ങളെ വീണ്ടും തമ്മിൽ അടുപ്പിക്കുമ്പോൾ
അവ ചെന്നു ഒരു സാധനമായി ചമയും. ഈ വക സാധന
ങ്ങൾക്കു ദ്രവം എന്നുള്ള പേർ. ഇനി ഒരു വിധം സാധ
നമുണ്ടു. ഇവയിൽ അംശങ്ങൾ്ക്കു തമ്മിൽ കഴിയുന്നേടത്തോ
ളം ഒരു വലിയ സ്ഥലത്തെ നിറെപ്പാൻ ശ്രമിക്കുന്നു. ഇവെ
ക്കു ബാഷ്പം എന്ന പേർ വിളിക്കാം. വേറേ സാധനങ്ങ
ളിൽ ഈ സംലഗ്നാകൎഷണത്തിൽ ഒരു ഭേദം കാണുന്നതല്ലാ
തേ ചൂടിനാൽ ഓരോ സാധനത്തിന്റെ സംലഗ്നാകൎഷണം
മാറിപ്പോകയാൽ മിക്കവാറും സാധനങ്ങൾ മേല്പറഞ്ഞ മൂ
ന്നു വിധമായ വ്യവസ്ഥയിൽ കാണാം. (കട്ടിയായ വെള്ളം,
വെള്ളം, ആവി എന്നീ മൂന്നു വസ്തുക്കൾ ഒരു സാധനത്തി
ന്റെ മൂന്നു വ്യവസ്ഥകൾ അത്രേ എന്നറിക!) ഉഷ്ണുംവൎദ്ധിക്കു
ന്തോറും സംലഗ്നാകൎഷണം കുറഞ്ഞു പോം. പദാൎത്ഥങ്ങൾ്ക്കു
സാധാരണമായി ഈ മൂന്നു വ്യവസ്ഥകൾ പറ്റുന്നെങ്കിലും
വേറേ രാജ്യങ്ങളിൽ വേണ്ടുന്ന ഉഷ്ണമോ ശീതമോ ഇല്ലായ്ക [ 34 ] കൊണ്ടു പല സാധനങ്ങളെ ഒരൊറ്റ വ്യവസ്ഥയിലേ കാണു
ന്നുള്ളു.
37. അരക്കു പൊട്ടിപ്പോയാൽ രണ്ടു അറ്റങ്ങളെയും ഉരുക്കുന്നതിനാലല്ലാ
തേ തമ്മിൽ ചേൎക്കുവാൻ പാടില്ലാത്തതു എന്തുകൊണ്ടു?
അരക്കു കട്ടിയായിരിക്കുന്ന സമയത്തു പൊട്ടിപ്പോയ രണ്ടു
കഷണങ്ങളെ കൈകൊണ്ടു തമ്മിൽ ചേൎപ്പാൻ വഹിയാ.
സംലഗ്നാകൎഷണത്തിന്റെ ബലം അംശങ്ങൾ തമ്മിൽ എത്ര
യും അടുത്തിരിക്കുമ്പോൾ മാത്രം ഉളവായി വ്യാപരിക്കുന്നു;
ഉരുക്കുന്നതിനാൽ അരക്കു ഒരു വിധം ദ്രവമായി തീൎന്നിട്ടു അ
തിൻ അംശങ്ങൾ വേണ്ടുവോളം അണഞ്ഞു തമ്മിൽ ചേരും.
38. ദ്രവങ്ങളെ പാത്രങ്ങളിലാക്കുവാൻ എന്താണ് ആവശ്യം?
ദ്രവങ്ങൾക്കു സംലഗ്നാകൎഷണം അല്പം മാത്രം ഉണ്ടാക
യാൽ ഭൂമിയുടെ ആകൎഷണം അവയുടെ അണുക്കളെ തമ്മിൽ
വേർതിരിപ്പാൻ മതിയാകും. അവെക്കു യാതൊരു രൂപവും ഇ
ല്ല; അവെക്കു എപ്പോഴും അവയെ പകൎന്നു വെക്കുന്ന പാത്ര
ത്തിന്റെ ആകൃതിയേ ഉണ്ടാകുന്നുള്ളൂ. ബാഷ്പങ്ങളിൽനിന്നു
തണുപ്പു മുതലായ കാരണങ്ങളാൽ ഉത്ഭവിക്കുന്ന ദ്രവാംശങ്ങ
ൾക്കു മാത്രം സ്വരൂപത്തെ രക്ഷിക്കേണ്ടതിന്നു വേണ്ടുവോളം
സംലഗ്നാകൎഷണം ഉണ്ടു. അതിന്നു തുള്ളി എന്നുള്ള പേരു
ണ്ടു. ഇവ്വണ്ണം മഴ തുള്ളിയായി വീഴുന്നതല്ലാതേ അതിരില്ലാ
ത്ത വിശ്വത്തിൽ മുമ്പേ ഒരു ദ്രവമായിരുന്ന നമ്മുടെ ഭൂമി
ഇപ്പോൾ ഒരു വലിയ തുള്ളിയായി തുങ്ങുന്നു എന്നറിക!
39. വിറക് നാം നീളെ ചീന്തുന്നതു എന്തുകൊണ്ടു?
മരത്തിന്റെ ആര് നീളംപരിചായി കിടക്കുന്നതുകൊണ്ടു
ഈ വഴിയായി വിറകു വെട്ടുമ്പോൾ ഈ ആരുകളെ തമ്മിൽ
വേർതിരിപ്പാൻ മാത്രമേ ആവശ്യം ഉള്ളൂ. വിലങ്ങേ വെട്ടുകി
ലോ പല ആരുകളുടെ അംശങ്ങളെ വേൎപിരിക്കേണ്ടി വരും. [ 35 ] ഈ രണ്ടാമത്തേതിൽ അധികം സംലഗ്നാകൎഷണത്തെ ജയി
പ്പാൻ ആവശ്യം ഉണ്ടാകുന്നതുകൊണ്ടു ഈ വഴിയായി ആരും
വിറകിനെ വെട്ടാതേ നീളംപരിചായി വെട്ടുകയും വേറേ വ
ഴിയായി ഈൎച്ചവാൾ (അറുപ്പ് വാൾ) കൊണ്ടു ഈരുകയും
ചെയ്യുന്നു.
40. വലിച്ചുനീട്ടിയ കമ്പി ഉരുക്കി ഉണ്ടാക്കിയ കമ്പിയെക്കാൾ ഉറപ്പുള്ള
തു എന്തുകൊണ്ടു?
കമ്പിയെ വലിക്കുമ്പോൾ നാം അതിനെ ചെറിയ ദ്വാര
ങ്ങളിലൂടേ ഉന്തി നീട്ടുകയാൽ അതിന്റെ സുഷിരങ്ങൾ ചു
രുങ്ങി അണുക്കൾ അധികം അടുത്തു വരുന്നതിനാൽ കമ്പി
വളരേ ഉറപ്പള്ളതായ്ത്തീരുന്നു. ഉരുക്കുന്നതിനാൽ സുഷിരങ്ങൾ
അധികമായി ഉണ്ടാകയും അതിൽ മണ്ണും മറ്റും കൂടുകയും
ചെയ്യുന്നതിനാൽ എളുപ്പത്തിൽ പൊട്ടിപ്പോകയും ചെയ്യുന്നു.
41. വെള്ളത്തിന്റെ തുള്ളികളെക്കാൾ എണ്ണയുടെ തുള്ളികൾ വലിയവ
യാകുന്നതു എന്തുകൊണ്ടു?
സംലഗ്നാകൎഷണം എല്ലാ പദാൎത്ഥങ്ങളിലും ഒരു പോലേ
വ്യാപരിക്കുന്നില്ലല്ലോ. വെള്ളത്തെക്കാൾ അതു എണ്ണയിൽ
അധികമായി കാണുന്നു. അതുകൊണ്ടു എണ്ണ ഭൂമിയുടെ ആ
കൎഷണത്തെ അധികമായി വിരോധിക്കുന്നു; അതിന്റെ അം
ശങ്ങൾ വെള്ളത്തിന്റേവയെ പോലേ എളുപ്പത്തിൽ തമ്മിൽ
വേർപിരിഞ്ഞു പോകുന്നില്ല.
42. മെഴുക്കുള്ള ഒരു സൂചി സൂക്ഷ്മത്തോടേ വെള്ളത്തിൽ വെച്ചാൽ താണു
പോകാതേ പൊങ്ങിക്കിടക്കുന്നതു എന്തുകൊണ്ടു?
ചില വസ്തുക്കൾ തമ്മിൽ തമ്മിൽ ആകൎഷിക്കുന്നെങ്കിലും
വെള്ളവും എണ്ണയും തമ്മിൽ അശേഷം ആകൎഷിക്കുന്നില്ല.
സൂചി മെഴുക്കുള്ളതായി തീരുന്നതിനാൽ വെള്ളത്തിനു ഒരു
വിധേന പ്രതികൂലമായി ചമയുന്നതുകൊണ്ടു ഭൂമിയുടെ ആക [ 36 ] ൎഷണത്തിന്നു വിരോധമായി നില്ക്കും. ഇതു ഹേതുവായി ഭൂമി
യുടെ ആകൎഷണത്തിന്നു വെള്ളത്തിന്റെ സംലഗ്നാകൎഷണ
ത്തെ ജയിച്ചു സൂചിയെ താഴോട്ടു വലിപ്പാൻ കഴിയുന്നില്ല.
സൂചി അല്പം താണുപോകുന്നതോ ഈ ഭൂവാകൎഷണത്തിന്റെ
ഫലമാകുന്നു താനും.
43. വെള്ളത്തിന്മേൽ ക്ഷണത്തിൽ അടിക്കുമ്പോൾ വേദന ഉണ്ടാകുന്നതു
എന്തുകൊണ്ടു?
കൈ വെള്ളത്തിൽ മെല്ലേ മുക്കുമ്പോൾ വെള്ളത്തിന്റെ
അംശങ്ങൾ്ക്കു നീങ്ങിപ്പോവാൻ സമയമുണ്ടു. വേഗത്തിൽ
അടിക്കുമ്പോൾ വെള്ളത്തിന്നു നീങ്ങിപ്പോവാൻ സമയം ഇ
ല്ലായ്കയാൽ അതു ഉറപ്പുള്ള വസ്തുവിനെപ്പോലേ കൈക്കു വി
രോധമായി നില്ക്കുന്നതിനാൽ വേദന ഉണ്ടാകുന്നു. അങ്ങിനേ
തന്നേ കപ്പലിന്റെ പാമരത്തിൽനിന്നു വെള്ളത്തിലേക്കു ചാ
ടുമ്പോൾ കാൽ തമ്മിൽ കെട്ടിയില്ലെങ്കിൽ ശരീരം പിളൎന്നു
പോകും.
നൂൽ മെഴുകൊണ്ടു തേക്കുന്നതും തുണികളെ യന്ത്രംകൊ
ണ്ടു അമത്തി ഒതുക്കുന്നതും സംലഗ്നാക്ഷണത്തിന്റെ ശക്തി
യെ കാണിക്കുന്ന വേറേ ദൃഷ്ടാന്തങ്ങളാകുന്നു.
VI.
സംശ്ലിഷ്ടത (പറ്റ്) Adhension.
44. സംശ്ലിഷ്ടത എന്നതു എന്തു?
ഓരോ വസ്തുക്കളുടെ മേല്ഭാഗങ്ങൾ അന്യോന്യം ആകൎഷി
ച്ചു പറ്റുന്നത്. ഈ ആകൎഷണത്തിൽ വ്യാപരിക്കുന്ന ശക്തി
തൊടുന്നതിനാലോ തമ്മിൽ അടുത്തു ചേൎന്നിരിക്കുന്നതിനാലോ
ഉളവാകുന്നു. ഒരു സാധനത്തിൽ സംലഗ്നാകൎഷണം വൎദ്ധിക്കു [ 37 ] ന്തോറും സംശ്ലിഷ്ടത കുറയുകയും സംലഗ്നാകൎഷണം കുറഞ്ഞു
പോകുന്നേടത്തോളം സംശ്ലിഷ്ടത വൎദ്ധിക്കയും ചെയ്യുന്നു.
സംലഗ്നാകൎഷണവും സംശ്ലിഷ്ടതയും തമ്മിൽ വിരോധമായി
പ്രവൃത്തിക്കുന്ന രണ്ടു ശക്തികളാകുന്നു.
45. ലോഹംകൊണ്ടുള്ള രണ്ടു മിനുസമായ തകിടുകളെ ചേൎത്തു വളരേ അ
മൎത്തുന്നെങ്കിൽ തമ്മിൽ വേർതിരിപ്പാൻ പ്രയാസം തോന്നുന്നതു എന്തുകൊണ്ടു?
തകിടുകൾ വളരേ മിനുസമുള്ളവയാകയാൽ അവയുടെ
അണുക്കൾ തമ്മിൽ അണഞ്ഞ ഉടനേ ആകൎഷിക്കുന്ന ശക്തി
വ്യാപിക്കും. ഈ വക തകിടുകളെ ചിലപ്പോൾ തമ്മിൽ വേർ
തിരിപ്പാൻ, അശേഷം കഴിയുന്നില്ല. രണ്ടു തകിടുകൾ്ക്കിടെ ഒരു
കടലാസ്സു വെച്ചാൽ അണുക്കൾ തമ്മിൽ തൊടായ്കകൊണ്ടു
ആകൎഷണം വ്യാപരിക്കുന്നില്ല അഥവാ പരുപരുത്ത തകിടു
കൾ തമ്മിൽ ചേൎക്കുന്നെങ്കിൽ അവയുടെ ഇടയിൽ ദ്വാരങ്ങൾ
ഉള്ളതുകൊണ്ടു അണുക്കൾ അധികം ചേരാതേയും ആകൎഷ
ണം വ്യാപരിക്കാതേയും വരുന്നു.
46. രണ്ടു കണ്ണാടിച്ചില്ലുകളെ നനെച്ചിട്ടു ഒന്നിന്മേൽ മറ്റൊന്നു വെച്ചാൽ
നിരക്കാതേ അകത്തുവാൻ പെരുത്തു പ്രയാസമായിവരുന്നതു എന്തുകൊണ്ടു?
കണ്ണാടി വളരേ മിനുസമുള്ള വസ്തുവാകുന്നു. അതല്ലാതേ
നനെക്കുന്നതിനാൽ അവയുടെ ദ്വാരങ്ങൾ വെള്ളംകൊണ്ടു നി
റഞ്ഞു അടഞ്ഞു പോകുന്നു. അതുകൊണ്ടു സംശ്ലിഷ്ടതയാൽ
രണ്ടു ചില്ലകൾ തമ്മിൽ നല്ലവണ്ണം പറ്റുന്നു.
47. പശകൊണ്ടു തേച്ച രണ്ടു കടലാസ്സ് നല്ലവണ്ണം പറ്റുന്നതു എന്തു
കൊണ്ടു?
കടലാസ്സിന്മേൽ പശ തേക്കുന്നതിനാൽ കടലാസ്സിലുള്ള
പരുപരുപ്പു എല്ലാം നീങ്ങിസമമായി തീൎന്നശേഷം ദ്വാരങ്ങൾ
അടഞ്ഞു രണ്ടും തമ്മിൽ നല്ലവണ്ണം പറ്റുന്നു. പിന്നേ പ
ശ ഉണങ്ങുമ്പോൾ കടലാസ്സുകളുടെ ദ്വാരങ്ങൾ ചെറുതായി [ 38 ] പ്പോകുന്നതിനാൽ അണുക്കൾ അധികം അണഞ്ഞു കടലാ
സ്സുകളെ വേൎവ്വിടുത്തുവാൻ കഴിവില്ലാതാക്കുന്നു.
48. വെള്ളത്തിൽ കൈ മുക്കിയാൽ നനഞ്ഞുപോകുന്നതു എന്തുകൊണ്ടു?
കൈ വെള്ളത്തിൽ മുക്കിയാൽ വെള്ളത്തിന്റെ അംശ
ങ്ങൾക്കുള്ള സംലഗ്നാകൎഷണത്തെക്കാൾ കൈക്കും വെള്ളത്തി
ന്നും ഉള്ള സംശ്ലിഷ്ടത ഏറുന്നതുകൊണ്ടു അത്രേ നനഞ്ഞു
പോകുന്നതു.
49. രസത്തിൽ കൈ മുകിയാൽ ഒന്നും പറ്റാത്തതു എന്തുകൊണ്ടു?
രസത്തിൽ കൈ മുക്കിയാൽ അതിന്നും കൈക്കും തമ്മിലു
ള്ള സംശ്ലിഷ്ടതയെക്കാൾ രസത്തിന്റെ അണുക്കളുടെ ഇടയി
ലുള്ള സംലഗ്നാകൎഷണം വലിയതാകകൊണ്ടു കൈക്കു ഒന്നും
പറ്റുന്നില്ല. രസം നാകത്തിന്മേൽ ഒഴിച്ചാൽ അതു നല്ലവ
ണ്ണം പറ്റിക്കൊള്ളും താനും.
50. നൈകൊണ്ടു തേച്ച കണ്ണാടി വെള്ളത്തിൽ മുക്കിയാൽ വെള്ളം പറ്റാ
ത്തതു എന്തുകൊണ്ടു?
എണ്ണെക്കും വെള്ളത്തിന്നും യാതൊരു സംശ്ലിഷ്ടത ഇല്ലാ
യ്കകൊണ്ടു ഈ നൈ കണ്ണാടിക്കും വെള്ളത്തിന്നും തമ്മിലുള്ള
സംശ്ലിഷ്ടതയെ തടുക്കുന്നു; വെള്ളത്തിന്റെ സംലഗ്നാകൎഷണം
സംശ്ലിഷ്ടതയെ ജയിക്കപോലും ചെയ്യും.
51. ചില പാത്രങ്ങളിൽനിന്നു വെള്ളം ഒഴിക്കുമ്പോൾ കുറേ ഒലിച്ചുപോ
കുന്നതു എന്തുകൊണ്ടു?
പാത്രത്തിൻ പുറഭാഗം വെള്ളത്തിന്റെ അണുക്കളെ ആ
കൎഷിക്കുന്നതിനാലത്രേ. വെള്ളത്തിൻ ഒരംശം കലിച്ചുപോക
ന്നതു. അതു മാറ്റേണ്ടതിന്നു വെള്ളത്തിന്റെ എല്ലാ അംശ
ങ്ങളും പുറഭാഗത്തിൽനിന്നു കഴിയുന്നേടത്തോളം ദൂരത്തിൽ
വീഴുവാൻ തക്കവണ്ണം പകരേണം. അതിന്നായിട്ടു നാം ചില
പാത്രങ്ങൾക്കു ഒരുമാതിരി കൊക്ക് (അല്ലെങ്കിൽ മോന്ത) കാ [ 39 ] ണുന്നില്ലേ! അതില്ലെങ്കിൽ മേല്ഭാഗത്തു നൈ പിരട്ടിയാൽ മ
തി; ഇതിനാൽ സംശ്ലിഷ്ടത ഇല്ലാതേ പോം. (50-ാം ചോദ്യം
നോക്ക). വെള്ളത്തിനു പകരം രസം പകരുമ്പോൾ യാതൊ
രു പ്രയാസം ഇല്ല; പാത്രത്തിന്നും ഇതിനും തമ്മിൽ സംശ്ലി
ഷ്ടത ഇല്ലല്ലോ.
52. ഒരു തുള്ളി വെള്ളം മേശമേൽ വീണാൽ അല്പം പരന്നുപോകുന്നതു
എന്തുകൊണ്ടു?
തുള്ളിയുടെ സംലീഗ്നാകൎഷണത്തെക്കാൾ മേശയുടെ സം
ശ്ലിഷ്ടശക്തി അധികമാകകൊണ്ടു അല്പം പരന്നുപോകുന്നു:
മേശമേൽ നൈ തേക്കുമ്പോൾ വെള്ളത്തിന്റെ തുള്ളിയുടെ
രൂപം മാറിപ്പോകാതേ സംലഗ്നാകൎഷണം ജയിക്കും. (50, 51-ാം
ചോദ്യങ്ങളെ നോക്ക.)
53. രസത്തിന്റെ തുള്ളി ഒഴുകിപ്പോകാതേ മേശമേൽ ഉരുളുന്നതു എന്തു
കൊണ്ടു?
മേശയുടെ സംശ്ലിഷ്ടതയെക്കാൾ രസത്തിന്റെ സംലഗ്നാ
കൎഷണം അധികമായും അതിന്റെ അണുക്കളെ എല്ലാദിക്കി
ൽനിന്നും ആകൎഷിക്കയും ചെയ്യുന്നതു കൊണ്ടു രസത്തിൻ തു
ള്ളി ഉണ്ടയായിത്തീൎന്നു ഉരുളുന്നു.
54. ഒരു പലകമേൽ വീണ വെള്ളത്തിന്റെ തുള്ളി പലകയെ കമിഴ്ത്തി
യാലും വീണുപോകാതിരിക്കുന്നതു എന്തുകൊണ്ടു?
ഭൂമിയുടെ ആകൎഷണത്തെക്കാൾ തുള്ളിക്കും പലകെക്കും
തമ്മിലുള്ള സംശ്ലിഷ്ടത വലുതാകുന്നതുകൊണ്ടത്രേ.
55. വെള്ളത്തിൻ തുള്ളിക്കു പകരം രസത്തുള്ളിയെ പ്രയോഗിച്ചാൽ അതു
വീഴന്നതു എന്തുകൊണ്ടു?
പലകെക്കും രസത്തിൻ തുള്ളിക്കും അല്പം സംശ്ലിഷ്ടത മാ
ത്രം ഉണ്ടാകകൊണ്ടു ഭൂമിയുടെ ആകൎഷണം ജയിച്ചു ആ തു
ള്ളി വീഴും. [ 40 ] 56. ഒരു നാകത്തളികയിന്മേൽ ഒരു തുള്ളി രസം വീഴ്ത്തീട്ടു തളികയെ മ
റിച്ചാൽ വീഴാതിരിക്കുന്നതു എന്തുകൊണ്ടു?
ഭൂമിയുടെ ആകൎഷണത്തെക്കാൾ നാകത്തിന്നും രസത്തിന്നു
മുള്ള സംശ്ലിഷ്ടത ഏറുന്നതുകൊണ്ടത്രേ. തുള്ളി അധികം വലി
യതാകുമ്പോൾ ആകൎഷണത്തിന്നു രസത്തിന്റെ സംലഗ്നാക
ൎഷണത്തെ ജയിപ്പാൻ കഴിയുന്നു; അതുകൊണ്ടു ഭൂവാകൎഷ
ണം അതിൽ ഒരംശത്തെ താഴോട്ടു വലിക്കും. അങ്ങിനേ തന്നേ
നാം 54-ാം ചോദ്യത്തിൽ വിവരിച്ച വെള്ളത്തിന്റെ തുള്ളിയു
ടെ കാൎയ്യം.
57. ഒരു കയറു വെള്ളത്തിൽനിന്നു മെല്ലേ വലിച്ചെടുത്താൽ അല്പം വെ
ള്ളത്തിൻ തുള്ളികൾ മാത്രമേ പറ്റുന്നുള്ളുവെങ്കിലും അതു വേഗത്തിൽ വലിച്ചാൽ
അധിമായി നനഞ്ഞുപോകുന്നതു എന്തുകൊണ്ടു?
മെല്ലേ വലിക്കുന്നെങ്കിൽ വെള്ളത്തിന്റെ സംലഗ്നാകൎഷ
ണവും ഭൂമിയുടെ ആകൎഷവും കയറ്റിന്റെ ആകൎഷണത്തെ
തടുക്കുന്നതിനാൽ വളരേ വെള്ളം വീഴും. വേഗം വലിക്കുമ്പോ
ഴോ കയർ വെള്ളത്തിൽനിന്നു വേഗത്തിൽ വേർപിരിഞ്ഞു
പോകുന്നതുകൊണ്ടു വെള്ളത്തിന്റെ സംലഗ്നാകൎഷണം അ
ല്പസമയത്തേക്കു മാത്രം വ്യാപരിക്കുന്നതിനാൽ കയറിന്റെ
ആകൎഷണം ജയിച്ചിട്ടു വളരേ വെള്ളം പറ്റും.
58. ഒരു കണ്ണാടിയിന്മേൽ കൈകൊണ്ടു എഴുതീട്ടു അതിന്മേൽ ആവിയി
ട്ടാൽ ആ എഴുത്തു നന്നായി കാണുന്നതു എന്തുകൊണ്ടു?
നമ്മുടെ കയ്യിന്മേൽ എപ്പോഴും ഒരല്പം മെഴുക്കുള്ളതുകൊ
ണ്ടു കണ്ണാടിയിന്മേൽ എഴുതുന്നതിനാൽ അതിനെയും മെഴുക്കു
മയമുള്ളതായി പിടിക്കും. പിന്നേ ആവി വിടുമ്പോൾ നാം മു
മ്പേ കേട്ടപ്രകാരം മെഴുക്കിന്നും വെള്ളത്തിനും (അല്ലെങ്കിൽ
വെള്ളമായ്ത്തീരുന്ന ആവിക്കും) സംശ്ലിഷ്ടത ഇല്ലായ്കകൊണ്ടു മു
മ്പേ എഴുതിയ സ്ഥലത്തിൽ ആവി നില്ക്കയില്ല. ചുറ്റുമോ
ഈ ആവി വെള്ളമായി നില്ക്കുന്നതുകൊണ്ടു ആവി പിടിക്കാ
ത്ത അക്ഷരങ്ങളെ സ്പഷ്ടമായി കാണാം. [ 41 ] VII.
രോമാകൎഷണം (കേശാകൎഷണം) Capillarity.
59. രോമാകൎഷണം എന്നത് എന്തു?
ചില പദാൎത്ഥങ്ങളിൽ നാം രോമത്തോടു തുല്യമായ ചെ
റിയ കുഴലുകളെ കാണുന്നു. നാം ഈ വക സാധനങ്ങളെ ഒരു
ദ്രവത്തിൽ മുക്കിയാൽ പലപ്പോഴും ആ ദ്രവം ഈ കുഴലുകളിൽ
കയറിപ്പോകുന്നതു കാണാം. അതെന്തുകൊണ്ടെന്നു ചോദി
ച്ചാൽ ദ്രവത്തിന്റെ സംലഗ്നാകൎഷണത്തെക്കാൾ ആ കുഴലു
കൾക്കും ദ്രവത്തിനും ഉള്ള സംശ്ലിഷ്ടത ഏറുന്നതുകൊണ്ടത്രേ.
ഈ മാതിരി ആകൎഷണത്തിന്നു രോമാകൎഷണം എന്നു പറയു
ന്നു. ദ്രവത്തിന്നു വളരേ സംലഗ്നാകൎഷണം ഉണ്ടെന്നു വരികിൽ
അതു ഈ കുഴലുകളിൽ പുറമേയുള്ള ദ്രവത്തെക്കാൾ താണു
നില്ക്കും.
60. ഒരു തംബ്ലേറിന്റെ അരികോടു ചേൎന്നിരിക്കുന്ന വെള്ളത്തിന്റെ
മേല്ഭാഗം ഒരല്പം ഉയൎന്നു നില്ക്കുന്നതു എന്തുകൊണ്ടു?
ഈ തംബ്ലേറിന്റെ അരു വെള്ളത്തെ ആകൎഷിക്കയും
വെള്ളത്തിന്റെ സംലഗ്നാകൎഷണത്തെക്കാൾ തംബ്ലേറിന്റെ
സംശ്ലിഷ്ടത അധികമായും നടുവിലുള്ള വെള്ളത്തെ ആകൎഷി
ക്കാതേയും ഇരിക്കുന്നതിനാൽ അരികിൽ ഉയൎന്നും നടുവിൽ
താണും കാണുന്നു.
61. വെള്ളത്തിനു പകരം രസം ആയിരുനാൽ ഇതിന്റെ മേല്ഭാഗം
പൊന്തി നില്ക്കുന്നതു എന്തുകൊണ്ടു?
രസത്തിന്റെ സംലഗ്നാകൎഷണം കണ്ണാടിയുടെ സംശ്ലിഷ്ട
തയെക്കാൾ അധികമായും നടുവിൽ വിശേഷമായും വ്യാപരി
ക്കയും ചെയ്യുന്നതുകൊണ്ടു ഇതിന്റെ മേല്ഭാഗം പൊന്തിനി
ല്ക്കുന്നു. [ 42 ] 62. തംബ്ലേറിൻ ഉള്ളിൽ നൈ തേക്കുമ്പോൾ അകത്തു നില്ക്കുന്ന വെള്ളം
നടുവിൽ ഉന്തിനില്ക്കുന്നതു എന്തുകൊണ്ടു?
നൈ തേക്കുന്നതിനാൽ വെള്ളത്തിന്നും തംബ്ലേറിന്നും ഉ
ള്ള സംശ്ലിഷ്ടത ഇല്ലാതേപോയിട്ടു വെള്ളം അതിന്റെ സം
ലഗ്നാകൎഷണത്താൽ നടുവിൽ പൊങ്ങിനില്ക്കും.
63. ഒരു നാകത്തളികയുടെ അരുവോടു അടുത്തു നില്ക്കുന്ന രസം ഒരല്പം ഉ
യൎന്നു നില്ക്കുന്നതു എന്തുകൊണ്ടു?
രസത്തിന്റെ സംലഗ്നാകൎഷത്തെക്കാൾ നാകത്തിന്നും ര
സത്തിന്നുമുള്ള സംശ്ലിഷ്ടത വലുതാകുന്നതുകൊണ്ടു പാത്രം
സമീപത്തുള്ള രസത്തിന്റെ അംശങ്ങളെ മേലോട്ടു ആകൎഷി
ച്ചു വലിക്കും.
64. ഒരു തംബ്ലേറിൽ വെള്ളം നിറെച്ചാൽ അതിന്റെ മേല്ഭാഗം പൊന്തി
നില്ക്കുന്നതു എന്തുകൊണ്ടു?
തംബ്ലേർ അശേഷം നിറഞ്ഞശേഷം അതിന്റെ സംശ്ലി
ഷ്ടതെക്ക് വ്യാപരിപ്പാൻ കഴിയായ്കയാൽ വെള്ളം യാതൊരു ത
ടസ്ഥവും കൂടാതേ അതിന്റെ സംലഗ്നാകൎഷണത്തിൻ പ്രകാ
രം നടുവിൽ പ്രത്യേകമായി കൂടുന്നതിനാൽ പൊന്തിനില്ക്കുന്നു.
65. ഒരു രോമത്തോടു തുല്യമായ നേരിയ കുഴൽ വെള്ളത്തിൽ മുക്കിയാൽ
വെള്ളം ഈ കുഴലിൽ കയറിപ്പോകുന്നതു എന്തുകൊണ്ടു?
കുഴലിന്റെ അന്തൎഭാഗം വെള്ളം ഒരല്പം മേലോട്ടു വലിച്ച
ശേഷം അതു കഴിവുള്ള മേല്ഭാഗം കാണിക്കുന്നെങ്കിലും കുഴലി
ന്റെ ഉള്ളകലം കുറയുന്നതുകൊണ്ടു അന്തൎഭാഗത്തിന്നു പറ്റു
ന്ന വെള്ളത്തിന്റെ അംശങ്ങൾ തമ്മിൽ അടുക്കുന്നതിനാൽ
സംലഗ്നാകൎഷണം വ്യാപരിച്ചു കുഴി നിറഞ്ഞു പോയിട്ടു മേല്ഭാ
ഗം സമമായ്ത്തീരും. എന്നാൽ കുഴലിന്റെ അന്തൎഭാഗം വീണ്ടും
മേലോട്ടു വലിച്ചതിൽപിന്നേ സംലഗ്നാകൎഷണം വീണ്ടും മേ
ല്ഭാഗത്തെ സമമാക്കും. ഇവ്വണ്ണം കയറിപ്പോയ വെള്ളത്തി [ 43 ] ന്റെ ഘനവും സംശ്ലിഷ്ടശക്തിയും ഒക്കുന്നേടത്തോളം
വെള്ളം കയറും. കുഴൽ നേരിയതാകുന്നേടത്തോളം വെള്ളം
കയറിപ്പോം.
66. ഈ കുഴൽ രസത്തിൽ ഇട്ടാൽ കുഴലിലുള്ള രസം പാത്രത്തിലുള്ളതി
നെക്കാൾ താണുനില്ക്കുന്നതു കാണാം. അതു എന്തുകൊണ്ടു?
രസത്തിന്റെ സംലഗ്നാകൎഷണം രസത്തിന്നും പാത്രത്തി
ന്നും തമ്മിലുള്ള സംശ്ലിഷ്ടതയെക്കാൾ അധികരിക്കുന്നതുകൊ
ണ്ടു ഈ സംലഗ്നാകൎഷണം രസം കുഴലിൽ പ്രവേശിക്കുന്നതി
നെ തടുക്കുന്നു.
67. ഒപ്പുന്ന കടലാസ്സു വെള്ളത്തിൽ പിടിച്ചാൽ പുറമേയുള്ള അംശങ്ങൾ
നനഞ്ഞുപോകുന്നതു എന്തുകൊണ്ടു?
ഇവ തമ്മിൽ ചേൎക്കുന്നതിനാൽ എത്രയോ ചെറിയ കുഴ
ലുകൾ ഉള്ളവയിൽക്കൂടി വെള്ളം കയറി വെള്ളത്തിന്നു മുകളി
ലുള്ള കടലാസ്സ് നനഞ്ഞു പോകുന്നു.
68. ഇരിമ്പുസാധനങ്ങൾ പൊടിച്ച കരിയിലിട്ടാൽ തുരുമ്പു പിടിക്കാത്ത
തു എന്തുകൊണ്ടു?
ഈ പൊടിച്ച കരിയിൽ എണ്ണമില്ലാത്ത സുഷിരങ്ങൾ ഉ
ള്ളതിനാൽ ഇവ ചെറിയ കുഴലുകൾ എന്നപോലേ എല്ലാ
നനവിനെയും ഗ്രസിക്കുന്നതിനാൽ ഇരിമ്പു തുരുമ്പിക്കാതേ
ഇരിക്കുന്നു.
69. വിളക്കിൽ ഒരല്പം എണ്ണ മാത്രം ഉണ്ടായാലും വിളക്കുകത്തുന്നതു എന്തു
കൊണ്ടു?
വിളക്കിന്റെ തിരി എത്രയും നേരിയ കുഴലുകളുടെ കൂട്ടം
എന്നു ഒരു വിധത്തിൽ പറയാം. തിരികത്തുന്നസമയം ഈ
കുഴലുകളിൽക്കൂടി എണ്ണ കയറിപ്പോകുന്നതുകൊണ്ടു എണ്ണ തീ
ൎന്നുപോകാകുംവരേ ജ്വാലെക്കു ആധാരമുണ്ടാകും. [ 44 ] 70. കയറു നനഞ്ഞുപോയാൽ നീളം കുറയുന്നതു എന്തുകൊണ്ടു?
തിരി എന്നപോലേ കയറും അനേക ചെറിയ കുഴലുകളുടെ
വൎഗ്ഗമായിരിക്കുന്നതുകൊണ്ടു കയറു നനഞ്ഞു പോകുമ്പോൾ
ആ കുഴലുകൾ വെള്ളം കുടിക്കുന്നതിനാൽ എത്രയും വീൎത്തു
നീളം കുറഞ്ഞു പോകുന്നു. ഇവ്വണ്ണം കയറിന്റെ നീളം ചുരു
ങ്ങിപ്പോകുന്നതിനാൽ വളരേ ബലം ഉണ്ടാകുന്നു. രോമപുരി
യിൽവെച്ചു പൌരന്മാർ മിസ്രദേശത്തിൽനിന്നു കൊണ്ടു വന്ന
ഒരു വലിയ ഗോപുരത്തെ (Obilisk) വളരേ യന്ത്രങ്ങളാൽ പൊ
ന്തിപ്പാൻ അദ്ധ്വാനിച്ചതു പഴുതിലായ ശേഷം അവർ ചു
റ്റും കയർ കെട്ടി നനെച്ചതിനാൽ 1350 കണ്ടി ഘനമുള്ള ഈ
ഗോപുരത്തെ ക്രമേണ മേലോട്ടു വലിച്ചെടുത്തുപോൽ.
71. ഒരു പാത്രത്തിൽ വെള്ളം പകൎന്നിട്ടു ഘനമില്ലാത്ത വസ്തുക്കളെ അ
തിൽ ഇട്ടാൽ ഇവ പാത്രത്തിന്റെ വക്കോടു അടുത്തുവരുമ്പോൾ അധികം വേ
ഗം അടുക്കുന്നതു എന്തുകൊണ്ടു?
പാത്രത്തിന്റെ ഉള്ളിലും ആ വസ്തുക്കളുടെ ചുറ്റിലും വെ
ള്ളം അല്പം ഉയൎന്നുനില്ക്കുന്നതുകൊണ്ടു (60-ാം ചോദ്യം നോക്ക.)
ആ വസ്തുക്കൾ പാത്രത്തിന്റെ ഉൾഭാഗങ്ങളുടെ അരികേ അ
ടുക്കുമ്പോൾ വസ്തുക്കളുടെയും പാത്രത്തി ഉൾഭാഗത്തി
ന്റെയും ഇടയിലൊരു ചെറിയ ചാൽ ഉളവായിട്ടു ഇതിനെ
നിറെക്കേണ്ടതിന്നു ഇരുഭാഗത്തിലുമുള്ള വെള്ളത്തിന്റെ അം
ശങ്ങൾ തമ്മിൽ ചേരുന്നതിനാൽ ആ വസ്തുകളെ പാത്ര
ത്തിന്റെ അടുക്കലേക്കു വേഗത്തിൽ കൊണ്ടു പോകുന്നു. [ 45 ] VIII.
നിഷ്കാരകത്വം. Inertia.
72. നിഷ്കാരകത്വം എന്നതു എന്തു?
പ്രകൃതിയിൽ പ്രത്യേകമായ കാരണം കൂടാതേ നാം യാ
തൊരു മാറ്റവും കാണുന്നില്ല. അതിൻപ്രകാരം വസ്തുക്കൾ
സ്വസ്ഥമായിരിക്കുമ്പോൾ അവയെ നീക്കേണ്ടതിന്നു വേറൊരു
ശക്തി വേണം. ഓടുന്ന വസ്തുവിനെ തടുത്തുനിൎത്തേണ്ടതിന്നു
ഇതര ഒരു ബലം വേണം എന്നറിക. എല്ലാ വസ്തുക്കൾക്കും ഉ
ള്ള ഈ വിശേഷതെക്കു നിഷ്കാരകത്വം എന്നു പേരുണ്ടു. ഓടു
ന്ന വസ്തുവിന്നു യാതൊന്നും വിരോധമായി നില്ക്കുന്നില്ലെങ്കിൽ
ആദ്യമുണ്ടായ വേഗതയിൽ അവസാനം എന്നിയേ ഓടും.
ഈ വക ഓട്ടം നാം ഭൂമിയിൽ കാണാത്തതു എന്തുകൊണ്ടെന്നു
ചോദിച്ചാൽ ഭൂവാകൎഷണം, സംഘൎഷണം, (ഉരസൽ) വായു
വിന്റെ തടസ്ഥം, എതിർനില്ക്കുന്ന വേറേ വസ്തുക്കൾ എന്നി
വ ഓടുന്നവസ്തുവിനെ എപ്പോഴും തടുക്കുന്നതുകൊണ്ടു ഈ അ
ന്തമില്ലാത്ത ഓട്ടം കാണ്മാനില്ല.
73. വളരേ ഘനമുള്ള ഒരു വണ്ടിയെ നീക്കുവാൻ വളരേ പ്രയാസമായി
രുന്നാലും ഓടുന്നെങ്കിൽ അതിനെ വലിപ്പാൻ എളുപ്പമാകുന്നതു എന്തുകൊണ്ടു?
വണ്ടിയുടെ നിഷ്കാരകത്വവും ഭൂമിയുടെ ആകൎഷണവും
നിലത്തിന്റെ പരുപരുപ്പും നിമിത്തം അതിനെ ഒന്നാമതു നീ
ക്കുവാൻ വളരേ പ്രയാസം. അതു കൊടുമ്പോം ഓട്ടഭാവം ആ
ഗതിയിൽ മുമ്പിടുന്നതുകൊണ്ടും നിഷ്കാരകത്വം സഹായിക്കു
ന്നതുകൊണ്ടും അതിനെ എളുപ്പത്തിൽ വലിക്കുവാൻ കഴിയും.
74. പരുപരുത്ത കടലാസ്സിൽ എഴുതിയാൽ പലപ്പോഴും മഷിതെറിക്കു
ന്നതു എന്തുകൊണ്ടു?
എഴുതുന്നസമയം തൂവലും മഷിയും കൂടേ സഹഗമനം
ചെയ്യുമ്പോൾ പരുപരുത്ത സ്ഥലങ്ങളിൽവെച്ച് നാം വിചാ [ 46 ] രിയാതേ പെട്ടന്ന് നിന്നുപോകുന്നു. മഷിയോ അതിന്റെ നി
ഷ്കാരകത്വത്തെ അനുസരിച്ചു ഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ
തൂവൽ നില്ക്കുമ്പോൾ ഒരുമിച്ചു നില്ക്കാതേ തെറിച്ചു വീഴുന്നു.
75. വേഗത്തിൽ ഓടുന്ന വണ്ടി യദൃച്ഛയാ നിന്നാൽ അതിലുള്ള ആളുകൾ
മുന്നോട്ടു ചാഞ്ഞുപോകുന്നതു എന്തുകൊണ്ടു?
വണ്ടിയിൽ പോകുന്ന സമയം വണ്ടിയും നമ്മുടെ ശരീര
വും മുന്നോട്ടു ഓടുന്ന ഗതിയെ പ്രാപിച്ചശേഷം വണ്ടി യദൃ
ച്ഛയാ നില്ക്കുന്നു എന്നു വന്നാൽ ശരീരം ഇനിയും അ
തിന്റെ നിഷ്കാരകത്വപ്രകാരം മുന്നോട്ടു ഓടുന്ന നിലയിൽ
നില്ക്കുന്നതുകൊണ്ടു വണ്ടിയോടുകൂടേ നില്ക്കാതേ മുന്നോട്ടു ചാ
ഞ്ഞതു പോം. അങ്ങിനേ തന്നേ വണ്ടി നിന്ന ശേഷം പെട്ട
ന്നു ഓടുമ്പോൾ ആളുകൾ പിന്നോട്ടു ചാഞ്ഞു പോകുന്നതു
കാണാം. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തി
ന്റെ ഒരു കോൺ പെട്ടന്നു മറുഭാഗത്തേക്കു വലിക്കുമ്പോൾ
വെള്ളം വേറേ ഭാഗത്തിൽ കൂടി പുറത്തു ഒഴുകും.
76. ഒരു ഉണ്ടകൊണ്ടു ഒരു കണ്ണടച്ചില്ലിലൂടേ വെടിവെച്ചാൽ കണ്ണാടി
പൊട്ടിപ്പോകാതേ ഉണ്ട കടന്നുപോയ സ്ഥലം മാത്രം ചൂന്നെടുക്കയും കൈകൊ
ണ്ടു കുത്തുമ്പോൾ കണ്ണാടി മുഴുവൻ പൊട്ടിപ്പോകയും ചെയ്യുന്നതു എന്തുകൊണ്ടു?
കണ്ണാടിക്കു സംലഗ്നാകൎഷണം അല്പം മാത്രം ഉണ്ടാക
കൊണ്ടു കൈകൊണ്ടു കുത്തുമ്പോൾ കുത്തിനാൽ ഉണ്ടായ കു
ലുക്കം എല്ലാ ഭാഗങ്ങളിലും വ്യാപിച്ചതുകൊണ്ടു കണ്ണാടി
പൊട്ടിപ്പോകുന്നു. ഉണ്ടയോ എത്രയും വേഗത്തിൽ കടന്നു
പോകുന്നതുകൊണ്ടു കടന്നു പോകുന്ന വഴിക്കു ഉണ്ടായ ഇള
ക്കത്തിന്നു ചുറ്റും വ്യാപിപ്പാൻ സമയം ഇല്ലായ്കയാൽ ഉണ്ട
യുടെ വഴിക്കുള്ള അംശങ്ങളല്ലാതേ മറ്റൊന്നും നീങ്ങിപ്പോകു
ന്നില്ല. അങ്ങിനേ തന്നേ ചിലപ്പോൾ യുദ്ധത്തിൽ പടയാ
ളി അറിയാതേ ഒരു പീരങ്കിത്തോക്കിന്റെ ഉണ്ട കൈയിലുള്ള [ 47 ] തോക്കിനെ പൊട്ടിച്ചു കളഞ്ഞതായി കേൾ്ക്കുന്നു. പിന്നേ വ
ടികൊണ്ടു വീശിയാൽ സസ്യങ്ങളുടെ തണ്ടു ഇളകാതേ അവ
യുടെ കായ്കളും പൂക്കളും മുറിഞ്ഞു വീഴുന്നു.
77. ഒരു മെഴുത്തിരി ഇട്ടു അല്പം ദൂരത്തിലുള്ള ഒരു പലകയൂടേ വെടിവെ
ച്ചാൽ പലകയെ തുളെച്ചു കടന്നുപോകുന്നതെങ്ങിനേ?
മെഴുത്തിരി എത്രയും പതമുള്ളതായാലും വളരേ ശക്തി
യോടും വേഗതയോടും ആ പലകമേൽ തട്ടുന്നതുകൊണ്ടു തി
രിയുടെ അംശങ്ങൾ്ക്കു വേർപിരിഞ്ഞു ചിതറിപ്പോവാൻ സ
മയം ഇല്ലായ്കയാൽ തിരി മുഴുവൻ പലകയൂടേ കടന്നു പോ
കുന്നു.
78. ഒരു കുപ്പിയുടെ മീതേ കടലാസ്സിന്മേൽ ഒരു നാണ്യത്തെ വെച്ചിട്ടു
കടലാസ്സു വേഗം വലിച്ചെടുത്താൽ നാണ്യം കുപ്പിക്കുള്ളിൽ വീഴുന്നതു എന്തു
കൊണ്ടു?
നാണ്യത്തിനുള്ള നിഷ്കാരകത്വം നിമിത്തം അതു ഇരുന്ന
സ്ഥലത്തു തന്നേ ഇരിപ്പാൻ ആഗ്രഹിക്കുന്നതുകൊണ്ടു കടലാ
സ്സിനെ വളരേ വേഗത്തിൽ വലിച്ചശേഷവും നാൺയ്യം കടലാ
സ്സിനോടു കൂടേ പോകാതേ കുപ്പിയിൽ വീഴുന്നു.
79. കൈ വേദനപ്പെടാതേ മുട്ടി (ചുറ്റിക) കൊണ്ടു ഒരു കല്ലു കയ്യിൽ വെച്ചു
പൊട്ടിപ്പാൻ കഴിയുന്നതെങ്ങിനേ?
കൈയിൽ കല്ലു വെച്ചു അടിക്കുന്നതിനാൽ കല്ലിന്നു തട്ടു
ന്ന ഇളക്കം ക്ഷണത്തിൽ കൈയിലും വ്യാപിക്കായ്കകൊണ്ടു
കൈക്കു വേദന തട്ടാതേ കല്ലു മാത്രം പൊട്ടിപ്പോകുന്നു. മെ
ല്ലേ മെല്ലേ അടിച്ചാൽ അങ്ങിനേ അല്ല താനും. എന്തെ
ന്നാൽ ഇളക്കത്തിനു കയ്യിലേക്കു ചെല്ലുവാൻ സമയം ഉണ്ടാ
കുന്നതുകൊണ്ടു കൈക്കു വേദന ഉണ്ടാകും. അങ്ങിനേ ത
ന്നേ ചിലപ്പോൾ കളിക്കാർ ഇരുമ്പുകൊണ്ടുള്ള അടക്കല്ല് നെ
ഞ്ഞിന്മേൽ വെച്ചിട്ടു മറ്റൊരുവൻ വലിയ മുട്ടികൊണ്ടു മുട്ടു [ 48 ] ന്നതു സഹിപ്പാൻ കഴിയും. എങ്കിലും വേഗം അടിക്കുന്നത
ല്ലാതേ എപ്പോഴും മുട്ടി ഉടനേ എടുക്കുന്നതും ആവശ്യം എ
ന്നോൎക്ക
80. വെടിവെക്കുന്നതിന്നു മുമ്പേ തോക്കിന്റെ കുഴലിൽ അല്പം പൂഴി പോ
ലും വീഴുന്നതു ആപൽകരമായി തീരുന്നതു എന്തുകൊണ്ടു?
വെടിവെക്കുന്നതിനാൽ ഉളവാകുന്ന ആവി എത്രയും വേ
ഗത്തിൽ പുറപ്പെടുവാൻ ശ്രമിക്കുമ്പോൾ പൂഴിക്കു അതിന്റെ
നിഷ്കാരകത്വം നിമിത്തം ഈ വേഗത പെട്ടന്നു തട്ടായ്കയാൽ
പൂഴി ആവിക്കു വിരോധമായി നിന്നിട്ടു ബലത്തോടേ കുഴലി
നെ പൊട്ടിക്കും. ഇതു ഹേതുവായിട്ടു വെടിമരുന്നുകൊണ്ടു
പാറകളെ പൊട്ടിക്കുമ്പോൾ കഴിയിൽ വെടിമരുന്നിന്നു മീതേ
പൂഴി ഇടുന്നതിനാൽ പാറ എല്ലാ ദിക്കിലേക്കും പൊട്ടിച്ചിത
റിപ്പോകും.
81. ഉറപ്പള്ള പാലങ്ങൾക്കു വളരേ ഘനം ആവശ്യമുള്ളതെന്തുകൊണ്ടു?
ഒരു വസ്തുവിന്നുള്ള ഘനം വൎദ്ധിക്കുന്തോറും അതിനെ ഇ
ളക്കുവാൻ പ്രയാസം. പാലത്തിന്നു വളരേ ഘനം ഉണ്ടെങ്കിൽ
ഭാരമുള്ള വണ്ടികൾ വേഗം അതിലൂടേ കടന്നു ഓടുമ്പോൾ
പാലത്തിന്റെ മേല്ഭാഗത്തെ മാത്രം ഇളക്കുവാൻ സമയം ഉ
ണ്ടാകുന്നു. പാലത്തിന്നു ആകപ്പാടേ ഒരിക്കലും ഇളക്കം വരാ
യ്കയാൽ അതു വേഗത്തിൽ നശിച്ചുപോകയില്ല.
82. ഒരു മുട്ടിയുടെ പിടി ഇളക്കിയാൽ അതിനെ മറിച്ചിട്ടു കല്ലിന്മേൽ മു
ട്ടുമ്പോൾ ഉറെക്കുന്നതു എന്തുകൊണ്ടു?
മുട്ടിയെ മറിച്ചു കല്ലിന്മേൽ മുട്ടുമ്പോൾ ആദ്യം ഇരിമ്പും
പിടിയും ഒരുമിച്ചു താഴോട്ടു പോയ ശേഷം പിടി കല്ലിന്മേൽ
തട്ടീട്ടു പെട്ടന്നു നില്ക്കുമ്പോൾ ഇരിമ്പു അതിന്റെ നിഷ്കാരക
ത്വപ്രകാരം താഴോട്ടു ചെല്ലുന്നതിനാൽ പിടി ഇതിൽ പ്ര [ 49 ] വേശിച്ചു ഉറെക്കും. അങ്ങിനേ തന്നേ ഒരു കുഴൽ അടഞ്ഞി
രുന്നാൽ ഒരു അറ്റം തട്ടുന്നതിനാൽ അകത്തുള്ളതു പുറത്തു
വീഴും.
IX.
പൂൎവ്വസ്ഥിതിഗമ്യത (അയവു) Elasticity.
83. പൂൎവ്വസ്ഥിതിഗമ്യത എന്നതു എന്തു?
ഒരു വസ്തുവിന്റെ അംശങ്ങളെ തമ്മിൽ സ്ഥാനഭേദം വ
രുത്തിയാലും അതിന്റെ മുമ്പേത്ത സ്ഥിതിയിൽ വീണ്ടും ഇരി
പ്പാനുള്ള ആഗ്രഹം തന്നേ. സംലഗ്നാകൎഷണത്തിന്നും ഈ
അയവിന്നും തമ്മിൽ ഒരു തുല്യത ഉണ്ടു. ഒരു വസ്തുവിന്റെ
അംശങ്ങളെ തമ്മിൽ വേർതിരിക്കുന്നതിനെ സംലഗ്നാകൎഷ
ണം വിരോധിക്കുന്നു. അംശങ്ങളുടെ സ്ഥിതി മാറിപ്പോയ ശേ
ഷം അവയെ വീണ്ടും മുമ്പേത്ത സ്ഥിതിയിലാക്കുന്ന ശക്തിക്കു
അയവു എന്ന പേരുണ്ടു. ഒന്നുമാത്രം മനസ്സിൽ ധരിക്കേണം;
അയവിന്നു ഒരു അതിരുണ്ടു. അംശങ്ങളുടെ സ്ഥിതിയെ അ
ധികമായി മാറ്റിയ ശേഷം അയവിന്നു അവയെ വീണ്ടും ക്രമ
പ്പെടുത്തുവാൻ കഴികയില്ല. ഈ വിശേഷതെക്കു വീണ്ടും പല
തരങ്ങളുണ്ടു. ഉരുക്കിന്നും ആനക്കൊമ്പിന്നും വളരേ അയവു
ഉണ്ടായാലും ഈയ്യം, കണ്ണാടി, മണ്ണു തുടങ്ങിയുള്ള സാധന
ങ്ങളിൽ അയവു ഏകദേശം കാണുന്നില്ല. ചില വസ്തുക്കളെ
അധികം പരത്തിയാൽ പൊട്ടിപ്പോകും. മറ്റു ചില വസ്തുക്ക
ളെ അധികമായി അടിച്ചുപരത്തിയാലും പൊട്ടിപ്പോകാതേ
യും മുമ്പേത്ത സ്ഥിതിയിൽ മടങ്ങിവരാതേയും വേറൊരു സ്ഥി
തിയിലിരിക്കുന്നു. (ഇതു ലോഹങ്ങളിൽ കാണാം.) [ 50 ] 84. വില്ലുകൊണ്ടു അമ്പു വളരേ ദൂരത്തിൽ എയ്യുവാൻ കഴിയുന്നതെ
ങ്ങിനേ?
വില്ലിന്നും ഞാണിന്നും വളരേ അയവു ഉണ്ടല്ലോ. വില്ലു
വളെച്ചു ഞാൺ പിന്നോട്ടു വലിച്ചുവിട്ടാൽ വില്ലും ഞാണും മു
മ്പേത്ത സ്ഥിതിയിൽ എത്തുവാൻ ഏറ്റവും ശക്തിയോടേ
ശ്രമിക്കുന്നതിനാൽ അമ്പു ദൂരത്തിൽ എയ്യാം.
85. ഉറപ്പും മിനുസവുമുള്ള ഒരു മാതിരി കല്ലിനെ പുകയറകൊണ്ടു കറുപ്പി
ച്ച ശേഷം ആനക്കൊമ്പുകൊണ്ടുള്ള ഒരു ഉണ്ടയെ കുറേ ഉയരത്തിൽനിന്നു ആ
കല്ലിന്മേൽ ഇട്ടാൽ ഉണ്ടയിന്മേൽ ഒരു വലിയ കറുത്തുസ്ഥലം കാണായ്വരുന്നു.
ഈ ഉണ്ടകൊണ്ടു കല്പിനെ തൊടുമ്പോൾ ഠകാരവട്ടത്തോടു സമമായ ചെറിയ
കറ മാത്രം ഉണ്ടാകുന്നതു എന്തുകൊണ്ടു?
ആനക്കൊമ്പിന്റെ അയവു നിമിത്തം ഉണ്ട ശക്തിയോ
ടേ കല്ലിന്മേൽ വീഴുന്നതിനാൽ ഉണ്ട തട്ടിയ അതിന്റെ ഭാഗം
നിരപ്പായി തീരുന്നതുകൊണ്ടു വളരേ പുകയറ പറ്റും. അതി
ന്റെ ശേഷം ഉണ്ടയുടെ ആകൃതി വീണ്ടും ശരിയായി ചമയു
ന്നു. ഉണ്ടകൊണ്ടു കല്ലിന്റെ തൊടുന്നതിനാലോ ഉണ്ടയുടെ
ആകൃതി മാറിപ്പോകാതേ ഉണ്ടയും കല്ലും ഒരു വിന്ദുവിൽ മാ
ത്രമേ തൊടുന്നുള്ളൂ എന്നറിക!
86. പന്നിയുടെ വസ്തി വായു നിറൈച്ചിട്ടു ശക്തിയോടേ അമൎത്തുന്നെങ്കി
ലും മതിയാക്കുമ്പോൾ പൂൎവ്വാകൃതിയിൽതന്നേ കാണുന്നതു എന്തുകൊണ്ടു?
അമൎത്തുന്നതിനാൽ വസ്തിയുടെ അകത്തുള്ള വായു ചു
രുങ്ങിയസ്ഥലം മാത്രമേ നിറെക്കുന്നുള്ളുവെങ്കിലും വായുവിന്നു
വളരേ അയവുള്ളതുകൊണ്ടു ഞെരുക്കം തീൎന്ന ഉടനേ വായു മു
മ്പേ നിറെച്ച സ്ഥലത്തെ വീണ്ടും പൂരിക്കുന്നതിനാൽ വസ്തിക്കു
പൂൎവ്വാകൃതി വരുന്നു. അങ്ങിനേ തന്നേ ചില പന്തുവടികൊണ്ടു
അടിച്ചു ചാടുമ്പോൾ അതു ബഹു ദൂരത്തിൽ പോകും. ഒരു
കുപ്പിയെ നേരേ വെള്ളത്തിൽ എറിഞ്ഞാൽ തന്നാലേ മേ
ലോട്ടു പൊങ്ങിവരുന്നു. [ 51 ] X.
ഘനാകൎഷണം Gravity.
ഘനം Weight.
87. ഘനാകൎഷണം എന്നതു എന്തു?
ഭൂമി സകലവസ്തുക്കളെയും അതിന്റെ സംലഗ്നാകൎഷണ
പ്രകാരം ആകൎഷിക്കുന്നു. ഭൂമിയിലുള്ള എല്ലാ വസ്തുക്കൾക്കും
ഘനം ഉണ്ടെന്നു പറഞ്ഞാൽ ഭൂമി എല്ലാ സാധനങ്ങളെയും
ആകൎഷിക്കുന്നതുകൊണ്ടു വേറേ ഒന്നും അവയെ തടുക്കുന്നില്ലെ
ങ്കിൽ അവ ഭൂമിയുടെ കേന്ദ്രത്തിലേക്കു വീഴും. ഈ ഭൂവാകൎഷ
ണവും ഘനവും ഏകദേശം ഒന്നുതന്നേ. ഘനം എന്നതു ഭൂ
കൎഷണത്തിന്റെ ഫലമത്രേ. പല വസ്തുക്കളുടെ ഘനത്തെ
ഒത്തുനോക്കുന്നതു അവയെ തുക്കുന്നതത്രേ.
88. രസത്തിന്റെ തുള്ളി മേശമേൽ കിടക്കുമ്പോൾ ഉണ്ടയായി തന്നേ
കാണാത്തതു എന്തുകൊണ്ടു?
തുള്ളിയുടെ സംലഗ്നാകൎഷണത്തിൻപ്രകാരം ഉണ്ടയായി
തന്നേ കാണേണ്ടതു എങ്കിലും അതിന്നു ഭൂവാകൎഷണം പ്രതി
കൂലമായിനിന്നു സംലഗ്നാകൎഷണത്തെ ഇല്ലാതാക്കുവാൻ കഴി
കയില്ലെങ്കിലും അതിനെ ക്ഷീണിപ്പിക്കുന്നതിനാൽ രസത്തി
ന്റെ അംശങ്ങൾ തമ്മിൽ വേർപിരിഞ്ഞു പോകാതേ ഉണ്ട
യുടെ ആകൃതിയിൽ മാത്രം മാറ്റം വരുത്തുന്നു. ദ്രവം വളരേ
ഉണ്ടായിരുന്നാൽ ഈ ഭൂവാകൎഷണത്താൽ അതു ഒഴുകിപ്പോകും.
89. ഒരു ഈയ്യക്കട്ടി കെട്ടിത്തൂക്കിയാൽ ലംബാകൃതിയായി നില്ക്കുന്നതു എ
ന്തുകൊണ്ടു?
വേറേ വസ്തുക്കളെ പോലേ ഈയ്യക്കട്ടി ഭൂമിയുടെ ആകൎഷ
ണത്തിന്നു അനുസാരമായി താഴോട്ട പോകുവാൻ ആഗ്രഹി [ 52 ] ക്കുന്നു എങ്കിലും ചരടു അതിനെ തടു
ക്കുന്നതിനാൽ അതിനെ നേരേ നി
ൎത്തുവാൻ മാത്രം കഴിയുന്നു. അ
തുകൊണ്ടു ഈയ്യക്കട്ടി ഗുരുവാകൎഷ
ണത്തിന്റെ ദിക്കിനെ കാണിക്കു
ന്നു. കല്പണിക്കാൎക്കു ഈ ഈയ്യക്കട്ടി
വളരേ ആവശ്യം. ഇതിനു ദമനക്കാ
ൽ (ലംബക്കാൽ) എന്നു പേർ.
90. കയ്യിൽനിന്നു കല്ല് വിട്ടാൽ താഴേ വീഴുന്നതു എന്തുകൊണ്ടു?
ഭൂമി കല്ലിനെ ആകൎഷിച്ചിരുന്നെങ്കിലും കൈ അതിനെ
താങ്ങിയിരുന്നതുകൊണ്ടു നിന്നിരുന്നു; വിട്ടാലോ തടസ്ഥം
നീങ്ങിപ്പോയിട്ടു നിലത്തുവന്നു അതു തട്ടുന്നതു വരേ വീഴും.
ഈ ഭൂവാകൎഷണം ഇടവിടാതേ, വലിക്കുന്നതുകൊണ്ടു ക
ല്ലിന്റെ വേഗത വൎദ്ധിക്കയും ചെയ്യുന്നു. (130-ാം ചോദ്യം
നോക്കുക).
91. വണ്ടികൾ ഇറക്കത്തിൽ എത്രയും വേഗം ഓടുന്നതു എന്തു
കൊണ്ടു?
ഇറക്കത്തിൽ നിലം വണ്ടിയെ ശരിയായി താങ്ങായ്കകൊ
ണ്ടു ഉരസലും നിലത്തിന്റെ വിരോധവും കുറയുന്നു. ഭൂവാ
കൎഷണം വണ്ടി വലിക്കുന്ന മൃഗങ്ങൾക്കു അനുകൂലമായി നി
ല്ക്കുന്നുപോലും. വണ്ടി അല്പം ഓടിയ ശേഷം മൃഗങ്ങൾ വലി
ക്കാതിരുന്നാലും ഭൂവാകൎഷണത്താലും നിഷ്കാരകത്വത്താലും
ഇനി താഴോട്ടു തന്നേ ഓടുകയും ഓട്ടം അധികമായിപ്പോകാതി
രിപ്പാൻ മൃഗങ്ങൾ തടുക്കേണ്ടിയും വരും.
92. തൂവൽ കടലാസ്സുമുതലായ ഘനം കുറഞ്ഞ വസ്തുക്കൾ വീഴുന്നതു മെല്ലേ
ആയ്പോകുന്നതു എന്തുകൊണ്ടു?
അവെക്കു ഘനം കുറെച്ചു മാത്രമേ ഉള്ളൂ എങ്കിലും വളരേ
സ്ഥലത്തെ നിറെക്കുന്നതുകൊണ്ടു വായു അധികം എതിരായി [ 53 ] നില്ക്കുന്നതിനാൽ ഭ്രവാകൎഷണത്തിൽ ഒരംശം നിഷ്ഫലമാകും.
വായു ഇല്ലാത്ത സ്ഥലത്തോ ഇരിമ്പും തുരുമ്പും ഒരുപോലേ
വീഴും.
93. തുലാസ് തട്ടിൽ തൂക്കക്കല്ലൂ വെച്ചാൽ താഴുന്നതു എന്തുകൊണ്ടു?
തുക്കക്കല്ലു അതിന്റെ ഘനത്തിന്നു തക്കവണ്ണം തുലാസി
നെ അമൎത്തും. കല്ല് ഭൂവാകൎഷണത്തെ അനുസരിക്കേണ്ടതിൽ
തുലാസ് വിരോധിക്കുന്നതുകൊണ്ടു അവ ഒരുമിച്ചു താണുപോ
കും. മറ്റേ തട്ടിൽ സമമായ കല്ല് വെക്കുന്നതിനാൽ ഒന്നാമ
ത്തേ തൂക്കക്കല്ല് വീഴാതേ സസ്ഥമായി ഇരിക്കും.
94. ഒരേപ്രമാണം വെള്ളവും രസവും എടുത്താൽ വെള്ളത്തിന്റെ തൂക്ക
ത്തെക്കാൾ രസത്തിന്റേത് ഏറുന്നതു എന്തുകൊണ്ടു?
സമമായ രണ്ടു പാത്രങ്ങളിൽ ഒന്നിനെ വെള്ളംകൊണ്ടും
മറ്റൊന്നിനെ രസംകൊണ്ടും നിറെച്ചാൽ രസത്തിന്റെ അ
ണുക്കൾ എത്രയും അടുത്തിരിക്കുന്നതിനാൽ രസം വെള്ളത്തെ
ക്കാൾ തിങ്ങിയിരുന്നു അധികം ഘനമുള്ളതായിത്തീരും.
XI.
ഘനാകൎഷണകേന്ദ്രം Centre of Gravity.
98. ഘനത്തിന്റെ കേന്ദ്രം എന്നതു എന്തു?
ഒരു വസ്തു വീഴാതേ ഇരിക്കേണ്ടതിന്നു അതിലുള്ള ഒരൊ
റ്റ വിന്ദുവിനെ താങ്ങിയാൽ മതി. അതിന്നു ഘനത്തിന്റെ
വിന്ദു എന്നു പേർ. ഈ വിന്ദു കാണ്മാൻ തക്കതായ വിന്ദു
അല്ല വിചാരത്തിൽ നിശ്ചയിക്കുന്നതു അത്രേ. എല്ലാ അംശ
ങ്ങളും അതിന്റെ ചുറ്റും ഒരുപോലേ വിഭാഗിക്കപ്പെട്ടിരിക്കു
ന്നു. അതു ഒരു ഉണ്ടയിൽ അതിന്റെ കേന്ദ്രത്തിലും ഗോള
സ്തംഭത്തിൽ അച്ചുതണ്ടിന്റെ നടുവിലും കിടക്കുന്നു. വേറേ [ 54 ] വസ്തുക്കളിലും ആ വിന്ദു കണ്ടെത്തുവാൻ പ്രയാസമില്ല. വ
സ്തുവിനെ തൂക്കിയാൽ ആ വിന്ദു എങ്ങിനേ എങ്കിലും ചരടി
ന്റെ ദിക്കിൽ കിടക്കും; ആ വസ്തുവിനെ തന്നേ വേറേ സ്ഥ
ലത്തിൽ കെട്ടിത്തുക്കുമ്പോൾ വീണ്ടും ഘനത്തിന്റെ വിന്ദു
ചരടിന്റെ ദിക്കിൽ കിടക്കും. വിന്ദു രണ്ടു രേഖകളിൽ കിട
ക്കുന്നതുകൊണ്ടു അവ തമ്മിൽ ഇടമുറിക്കുന്ന സ്ഥലത്തിൽ മാ
ത്രമേ കിടക്കാമല്ലോ. ഈ ഘനത്തിൻ കേന്ദ്രത്തിൽനിന്നു. താ
ഴോട്ടു ഒരു ലംബരേ
ഖ വരെച്ചാൽ അ
തിന്നു ഘനരേഖ
എന്നു പേർ വിളി
ക്കാം. ഒരു വസ്തുവി
ന്റെ ഈ രേഖയെ
താങ്ങുമ്പോൾ ആ വസ്തു മുഴുവൻ സ്ഥിരമായി നില്ക്കും. ഈ
സ്വസ്ഥത അല്ലെങ്കിൽ സ്ഥിരത മൂന്നു വിധമാകുന്നു. ഒരു വ
സ്തുവിനെ അതിന്റെ ഘനത്തിൻ കേന്ദ്രത്തിൽ തന്നേ താങ്ങു
ന്നു എങ്കിൽ അതു നിഷ്പക്ഷ സ്ഥിതി; എന്നു പറഞ്ഞാൽ
അങ്ങിനേയുള്ള വസ്തുവിനെ എങ്ങിനേ മറിക്കയും തിരിക്കയും
ചെയ്താലും അതു സ്ഥിരമായിരിക്കും. (അച്ചുതണ്ടിന്റെ ചു
റ്റും തിരിയുന്ന ചക്രം ഈ സ്ഥിതിക്കു ഒരു ദൃഷ്ടാന്തം.) നാം
ഒരു വസ്തുവിനെ കെട്ടിത്തുക്കുമ്പോൾ അതിനെ താങ്ങുന്ന സ്ഥ
ലം ഘനത്തിൻ കേന്ദ്രത്തിൻ മീതേ ആകുന്നുവല്ലോ. അതി
ന്നു സ്ഥിര സ്ഥിതി എന്നു പേർ വിളിക്കാം. (തുങ്ങുന്ന ഓരോ
വസ്തുവും അതിന്നു ദൃഷ്ടാന്തം.) നാം ഒരു വസ്തുവിനെ അതി
ന്റെ ഘനത്തിൻ കേന്ദ്രത്തിന്റെ താഴേ താങ്ങുമ്പോൾ അ
തിനു ചലനസ്ഥിതി എന്നു പറയാം. (വിരലിന്റെ അറ്റ
ത്തു ഒരു വടി വീഴാതവണ്ണം നിൎത്തുന്നതു അതിന്നു ദൃഷ്ടാന്തം.) [ 55 ] ഇവ്വണ്ണം വേണ്ടുവോളം സ്ഥിരത വരുത്തേണ്ടതിന്നു വസ്തുവി
നെ മൂന്നു സ്ഥലങ്ങളിൽ താങ്ങേണ്ടുന്നതു ആവശ്യം. ഈ മൂ
ന്നു സ്ഥലങ്ങളുടെ നടുവിലൂടേ ഘനരേഖ ചെല്ലമ്പോൾ ന
ല്ല സ്വസ്ഥത ഉണ്ടാകുന്നു.
96. ഒരു ഉണ്ട ചരിഞ്ഞ സ്ഥലത്തു വെച്ചാൽ പെട്ടന്നു ഉരുളുന്നതു എ
ന്തുകൊണ്ടു?
ഒരു ഉണ്ട നിലത്തെ ഒരു
റ്റ വിന്ദുവിൽ മാത്രം തൊടു
ന്നു. ചരിഞ്ഞ സ്ഥലത്തു ഘ
നരേഖ തൊടുന്ന വിന്ദുവിലൂ
ടേ ചെല്ലായ്കകൊണ്ടു ഈ ചരിഞ്ഞ സ്ഥലം ഘനത്തിന്റെ
കേന്ദ്രത്തെ താങ്ങായ്കയാൽ ഉണ്ട വീണു ഘനത്തിന്റെ കേന്ദ്ര
വും ഉണ്ട തൊടുന്ന വിന്ദുവും ലംബാകൃതിയായി നില്ക്കുംവരേ
ഉരുളും
97. നാം മലകയറുമ്പോൾ കനിഞ്ഞു നടക്കുന്നതു എന്തുകൊണ്ടു?
നമ്മുടെ ശരീരത്തിൽ ഘനത്തിന്റെ
കേന്ദ്രം ഉദരപ്രദേശത്തു കിടക്കുന്നു. സ
മനിലത്തു കൂടി നടക്കുമ്പോൾ ഘനരേ
ഖ നമ്മുടെ കാലുകളുടെ ഇടയിൽ വീണി
ട്ടു നാം വീഴാതേ നില്ക്കുന്നു. ചരിഞ്ഞ
സ്ഥലത്തോ നിവിൎന്നു നടക്കുമ്പോൾ ഘനരേഖ ചുവട്ടടിക്കു
പിറകിൽ വീഴുന്നതിനാൽ നില തെറ്റിപ്പോകുന്നു. കുനിഞ്ഞു
നടക്കുമ്പോൾ ഘനത്തിന്റെ കേന്ദ്രത്തെ മുനോട്ട ആക്കുന്ന
തിനാൽ ഘനരേഖ വീണ്ടും കാലുകളുടെ ഇടയിൽ വീഴുന്നതു
കൊണ്ടു സ്ഥിരമായി നില്പാൻ കഴിയുന്നു. [ 56 ] 98. നാം മലയിൽനിന്നു ഇറങ്ങുമ്പോൾ പിന്നോട്ടു ഞെളിഞ്ഞു പോകു
ന്നതു എന്തുകൊണ്ടു?
ഇറങ്ങിപ്പോകുന്ന സമയം നിവിൎന്നു നടക്കുമ്പോൾ ഘന
രേഖ ചുവട്ടടിക്കു മുമ്പിൽ വീഴുന്നതുകൊണ്ടു നില്പാൻ വഹി
യാ. ഞെളിഞ്ഞു പോകുന്നതിനാലോ ആ രേഖ കാലുകളുടെ
ഇടയിൽ കൂടി ചുവട്ടടിയിൽ വീഴുന്നതിനാൽ സ്ഥിരമായി നി
ല്പാൻ കഴിയുന്നു.
99. നമ്മുടെ മുൻഭാഗത്തു വളരേ ഘനമുള്ള ഒരു ഭാരത്തെ വഹിക്കുമ്പോൾ
പിന്നോട്ടു ചായുന്നതു എന്തുകൊണ്ടു?
അങ്ങിനേ ഭാരം വഹിക്കുന്നതിനാൽ ഘനത്തിന്റെ കേ
ന്ദ്രം മുന്നോട്ടു നീങ്ങി ഘനരേഖ ചുവട്ടടിക്കു മുമ്പിൽ വീഴുന്നു.
പിന്നോട്ടു ചായുന്നതിനാലോ വിന്ദു വീണ്ടും പിന്നോട്ടു നീങ്ങി
ഘനരേഖ കാലുകളുടെ ഇടയിൽ വീഴുന്നു. അങ്ങിനേ തന്നേ
തടിച്ച ആളുകൾ ഞെളിഞ്ഞു നടക്കുന്നതു കാണാം.
100. ചുമട്ടുകാർ ഭാരമുള്ള
ചുമടിനെ പുറത്തു ഇട്ടു ചുമക്കു
മ്പോൾ മുന്നോട്ടു ചാഞ്ഞു നടക്കു
ന്നതു എന്തുകൊണ്ടു?
അങ്ങിനേ ചുമക്കുന്ന
തിനാൽ ഘനത്തിന്റെ
കേന്ദ്രം പിന്നോട്ടു നീ
ങ്ങിപ്പോയിട്ടു ഘനരേഖ
ചുവട്ടടിയിൽ വീഴുന്നി
ല്ല മുന്നോട്ടു ചായുന്ന
തിനാലോ ഘനത്തി
ന്റെ കേന്ദ്രം വീണ്ടും
മുന്നോട്ടു നീങ്ങീട്ടു ഘന
രേഖ കാലുകളുടെ ഇട
യിൽ വീഴുന്നതിനാൽ
നില തെറ്റാതേ നില്ക്കു
ന്നു. [ 57 ] 101. നാം വലങ്കൈ കൊണ്ടു ഒരു വലിയ കെട്ടിനെ എടുക്കുമ്പോൾ ഇട
ത്തോട്ടു ചായുന്നതു എന്തുകൊണ്ടു?
വലങ്കെയിൽ എടുക്കുന്നതിനാൽ ഘനരേഖ വലത്തോട്ടു
മാറി വീഴുന്നു എങ്കിലും ഇടത്തോട്ടു ചായുന്നതിനാൽ അടി
സ്ഥാനത്തിൽ വീഴുന്നു.
102. ഒറ്റക്കാലിന്മേൽ നില്പാൻ പ്രയാസമുള്ളതെന്തുകൊണ്ടു?
ഒറ്റക്കാലിന്മേൽ നില്ക്കുമ്പോൾ ഘനരേഖ ആ കാൽച്ചു
വട്ടിൽ വീഴുവാൻ തക്കവണ്ണം ശരീരത്തെ മുഴുവൻ ആ ദിക്കി
ലേക്കു ചായിപ്പാൻ ആവശ്യം. എന്നാലും ശരീരത്തെ താങ്ങു
ന്ന സ്ഥലം എത്രയും ചെറിയതാകകൊണ്ടു അല്പം എങ്കിലും
ഇളകിപ്പോയാൽ ഘനരേഖ നമ്മെ താങ്ങുന്ന സ്ഥലത്തിന്റെ
പുറമേ വീഴും. ഇതു നിമിത്തം അങ്ങിനേ നില്പാൻ പെരു
ത്തു സുക്ഷമവും ശക്തിയും വേണം. ഇതു കൂടാതേ ഒരു കാൽ
കൊണ്ടു മതിലിനോടു ചേൎന്നു നില്ക്കുമ്പോൾ മറ്റേ കാൽ മട
ക്കി നില്പാൻ പാടില്ല. മതിലിന്റെ അതിക്രമിച്ചു ചായുവാൻ
കഴിവില്ലാത്തതിനാലത്രേ.
103. ഉരയും കാലും മടക്കാതേ ഒരു വസ്തുവിനെ നിലത്തുനിന്നു എടു
പ്പാൻ പാടില്ലാത്തതെന്തുകൊണ്ടു?
ഉൗരയെ മടക്കാതേ കുനിയുമ്പോൾ ശരീരത്തിന്റെ ഘന
ത്തിൻകേന്ദ്രം വളരേ മൂന്നോട്ടു നീങ്ങി ഘനരേഖ ചുവട്ടടിക്കു
മുമ്പിൽ വീഴുന്നു. ഊരയെയും കാലുകളെയും മടക്കുന്നതിനാ
ലോ ഘനത്തിന്റെ കേന്ദ്രം കുറേ മുന്നോട്ടു നീങ്ങിപ്പോയിട്ടു
ഘനരേഖ നാം നില്ക്കുന്ന സ്ഥലത്തു വീഴുന്നു.
104. നാം നടക്കുമ്പോൾ കൈവീശുന്നതു എന്തുകൊണ്ടു?
ഒരു കാൽ മുന്നോട്ടു വെക്കുമ്പോൾ ഘനത്തിന്റെ കേ
ന്ദ്രം മുന്നോടു പോകുന്നതു കൂടാതേ ഒരിക്കൽ വലത്തോട്ടും പി
ന്നീടു ഇടത്തോട്ടും മാറിമാറിപ്പോയാൽ നടക്കുന്നതിൽ നല്ല [ 58 ] സ്ഥിരത ഇല്ലായ്കകൊണ്ടു വേഗം തളൎന്നു പോകുന്നതു. കൈ
വീശുന്നതിനാലോ ഘനത്തിൻ കേന്ദ്രത്തിന്റെ സ്ഥിതിയിൽ
ഏറേ മാറ്റം വരാതേ സ്ഥിരത അധികമായി ഉണ്ടാകുന്നു.
105. ഉയരം കൂടുന്ന ഒരു വസ്തുവും ഉയരം കുറഞ്ഞ ഒരു വസ്തുവും ഒരു
സ്ഥിതിയിൽ ചാഞ്ഞുനില്ല,മ്പോൽ ഉയരം കൂടിയ വസ്തു വീഴുന്നതിന്നു അധികം
എളുപ്പമുള്ളതെന്തുകൊണ്ടു?
ഒരു വസ്തുവിൻ ഘനരേഖ അതിൻ അടിസ്ഥാനത്തിൽ
വീഴുംവരേ ആ വസ്തു വീഴുന്നില്ല. നമ്മുടെ ഒന്നാമത്തേ ചിത്ര
ത്തിൽ നാം കാണുന്നതു (7) എത്രയും സ്ഥിരമായി നില്ക്കുന്നു.
രണ്ടാമത്തേ ചിത്രത്തിൽ കാണുന്ന വസ്തുവിന്നു വളരേ ആ
പത്തുണ്ടു. (8) ഇനി അല്പം മാത്രം ചാഞ്ഞു പോയാൽ വീ
ഴും. മൂന്നാമത്തേ ചിത്രത്തിൽ കാണുന്ന വസ്തു (9) എങ്ങി
നെ എങ്കിലും വീഴേണം. അങ്ങിനേ തന്നേ നാലാമത്തേ ചി
ത്രത്തിൽ (10) നാം കാണുന്ന വണ്ടിക്കു വളരേ അപകടത്തിന്നു
എളുപ്പം ഉണ്ടു. എന്നാൽ ഘനരേഖ ചക്രം നില്ക്കുന്ന സ്ഥല
ത്തിൽ വീഴുകയാൽ വീണുപോകയില്ല. ശേഷമുള്ള ചിത്രങ്ങൾ [ 59 ] ഘനത്തിന്റെ കേന്ദ്രം മേല്പോട്ടു മേല്പോട്ടു ആയിപ്പോകുന്തോ
റും വീഴ്ചെക്കുള്ള വഴിയും വൎദ്ധിക്കുന്നു എന്നു കാണിക്കുന്നു. ഒരു
വസ്തുവിന്റെ മേൽഭാഗത്തിന്നു അധികം ഘനം ഉണ്ടെങ്കിൽ
ഘനത്തിന്റെ കേന്ദ്രം നടുവിൽ അല്ല മേല്ഭാഗത്തു ആയിരി
ക്കും. ഘനത്തിന്റെ കേന്ദ്രം O എന്ന സ്ഥലത്താണെങ്കിൽ വ
സ്തു പക്ഷേ നില്ക്കും. G എന്ന സ്ഥലത്താണെങ്കിലോ വീഴാ
തേ ഇരിക്കയില്ല. അതെന്തുകൊണ്ടു എന്നു ചോദിച്ചാൽ ഒരു
വസ്തു ചാഞ്ഞു നില്ക്കുമ്പോൾ താഴേയുള്ള സ്ഥലങ്ങളിൽനിന്നു
നാം വരെക്കുന്ന ലംബരേഖകൾ വസ്തുവിന്റെ അടിസ്ഥാന
ത്തിന്മേൽ വീഴുന്നെങ്കിലും മീതേയുള്ള സ്ഥലങ്ങളിൽനിന്നു
നാം വരെക്കുന്ന രേഖകൾ അതിന്നു പുറത്തേ വീഴൂ. ഉയരം
വൎദ്ധിക്കുന്തോറും ഘനത്തിന്റെ കേന്ദ്രം മേലോട്ടു ആയിപ്പോ
കുന്നതുകൊണ്ടു ചാഞ്ഞുനില്ക്കുന്ന സമയം ആപത്തുണ്ടാകും.
പിസ എന്ന പട്ടണത്തിൽ ഒരു പള്ളിയുടെ ഗോപുരം എ
ത്രയും ചാഞ്ഞു നില്ക്കുന്നെങ്കിലും വീഴുകയില്ല; അതിന്റെ
ഘനരേഖ അടിസ്ഥാനത്തിന്മേൽ വീണിരിക്കുന്നതുകൊണ്ടത്രേ.
എന്നാലും കപ്പലുകളിൽ അടിച്ചരക്കു ഇടുന്നതും വിളക്കുകളു
ടെ കാൽ ലോഹംകൊണ്ടു ഉണ്ടാക്കുന്നതും ഘനത്തിന്റെ കേ
ന്ദ്രത്തെ കഴിയുന്നേടത്തോളം താഴോട്ടു ആക്കേണ്ടതിന്നത്രേ.
106. ചില പാനപാത്രങ്ങളെ മേശമേൽ ചരിച്ചു വെച്ചാലും താനേ നിവി
ൎന്നു നില്ക്കുന്നതു എന്തുകൊണ്ടു? [ 60 ] ഈ വക പാനപാത്രങ്ങൾക്കു വളരേ തടിച്ച വളഞ്ഞൊ
രു ചുവടു ഉണ്ടാകകൊണ്ടു ഘനത്തിന്റെ കേന്ദ്രം പാത്രത്തി
ന്റെ അടിയിൽ കിടക്കുന്നു. ഇതു ഹേതുവായിട്ടു പാനപാത്ര
ത്തെ മേശമേൽ ചരിച്ചവെക്കുമ്പോൾ ഘനരേഖ മേശമേൽ
വീഴുന്നില്ല. ഘനത്തിന്റെ കേന്ദ്രത്തെ താങ്ങേണ്ടതിന്നു ഈ
പാനപാത്രം തന്നാലേ എഴുനീറ്റു നിവിൎന്നുനില്ക്കുന്നു.
107. ഒരു സൂചിയുടെ അറ്റത്തു ഒരു നാണ്യം വെച്ച് ഇതിൻ രണ്ടു ഭാഗ
ത്തും ഒരു മുള്ളിനെ കുത്തി ഒരു കിടേശ നിറുത്തിയാൽ നാണ്യം സ്ഥിരമായ്നില്ക്കു
ന്നതു എന്തുകൊണ്ടു?
ആരണ്ടു മുള്ളുകളെ ഇടുന്നതിനാൽ ഘനത്തിന്റെ കേന്ദ്രം
സൂചിയുടെ അറ്റത്തിൻ കീഴിൽ വീഴും; താങ്ങുന്ന സ്ഥല
ത്തിൻ കീഴിൽ ഇരിക്കുന്നതുകൊണ്ടു ഈ വസ്തു മുഴുവൻ ഒരു വി
ധേന തുങ്ങുകയാൽ വീഴുവാൻ കഴിവില്ലപോലും. ഇതു സ്ഥി
രസ്ഥിതിക്കു ഒരു ദൃഷ്ടാന്തം.
108. ഒരു പമ്പരം തിരിയുമ്പോൾ വീഴാത്തതു എന്തുകൊണ്ടു?
പമ്പരം സസ്ഥതയിലിരിക്കുന്ന സമയം വേണ്ടുവോളം
അടിസ്ഥാനം ഇല്ലായ്കയാലും തിരിയുന്ന സമയം ഘനത്തി
ന്റെ കേന്ദ്രം ഇടവിടാതേ അതിന്റെ സ്ഥിതിയെ മാറ്റുന്നതു
കൊണ്ടും എല്ലാ ദിക്കിലേക്കും വീഴുവാൻ താല്പര്യം കാണിക്കു
ന്നതുകൊണ്ടും വീഴേണ്ടതിന്നു തഞ്ചവും സമയവും ഇല്ല.
അങ്ങിനേ തന്നേ വിരലിന്മേൽ ഒരു വടി നിറുത്തി കുറേ
സമയത്തേക്കു വീഴാതേ കൊണ്ടുപോവാൻ കഴിയും. വടി ഒരു
ദിക്കിലേക്കു വീഴും എന്നു തൊടുന്നതിനാൽ അറിഞ്ഞ ഉടനേ
നാം കൈയെയും വടിയുടെ അടിസ്ഥാനത്തെയും ആ ദിക്കി
ലേക്കു നീക്കുന്നതിനാൽ ഘനത്തിന്റെ കേന്ദ്രത്തെ താങ്ങുന്നു.
വലിയ വടി ആയിരുന്നാൽ കാൎയ്യം അധികം എളുപ്പം എ
ന്നറിക! [ 61 ] രണ്ടാം അദ്ധ്യായം.
കട്ടിയായ വസ്തുക്കളുടെ സമത്തുക്കവും അപാദാനവും.
Equilibrium and Motion of solid bodies.
"ആൾക്കു സഹായം, മരത്തിന്നു വേർ."
"അവൻ പത്താൾക്കു ഒരു മെത്ത."
109. വസ്തുക്കളുടെ സമത്തൂക്കവും അപാദാനവും എന്നതു എന്തു?
സ്വസ്ഥതയിലിരിക്കുന്ന ഒരു വസ്തു തന്നാൽ തന്നേ നീ
ങ്ങിപ്പോകയില്ല. ഇതിന്നായി നീക്കുന്ന ഒരു ബലം വേണം.
ഒരു സമയം തന്നേ തമ്മിൽ സമമായ രണ്ടോ അധികമോ ശ
ക്തികൾ അന്യോന്യം വിരോധമായി വ്യാപരിക്കുന്നെങ്കിൽ അ
വ തമ്മിൽ തമ്മിൽ നിശ്ചേഷ്ടകളാക്കി അവ വ്യാപരിച്ചിരുന്ന
വസ്തുക്കൾ്ക്കു സമത്തുക്കം ഉണ്ടാകും, സമമായ ബലങ്ങളിൽ ഒന്നു
വലത്തോട്ടും മറ്റൊന്നു ഇടത്തോട്ടും വലിച്ചാൽ വസ്തുക്കൾ
നീങ്ങിപ്പോകാതേ സ്ഥിരമായി നില്ക്കുന്നതുകൊണ്ടു അവെക്കു
സമത്തുക്കം ഉണ്ടാകുന്നു എന്നു പറയാം. ഒരൊറ്റ ശക്തിമാത്രം
ഒരു വസ്തുവിനെ നീക്കുമ്പോൾ അതിന്നു അനുസരിച്ചു നീങ്ങു
ന്ന വസ്തു നേരേ ചെല്ലുകയും ചെയ്യും. ഒരു ദിക്കിലേക്കു ഓടുന്ന
ഒരു വസ്തുവിനെ വേറേ ദിക്കിലേക്കു നിരന്തരമായി ഒരു ശക്തി
അതിക്രമിച്ചു ആകൎഷിക്കുമ്പോൾ വസ്തു വളഞ്ഞ വഴിയായി
ഓടും. ഇപ്രകാരം ഇടവിടാതേ വസ്തുക്കളെ അതിക്രമിക്കുന്ന
ശക്തി ഭൂവാകൎഷണം തന്നേ. ഇതു നിമിത്തം നാം എറിയുന്ന
ഒരു കല്ലു വളഞ്ഞ വഴിയായി പോകയും വരികയും ചെയ്യുന്നു.
വേഗതയെ നോക്കുമ്പോൾ ചിലവിധം അപാദാനങ്ങളുണ്ടു.
നിശ്ചയിക്കപ്പെട്ട സമയത്തിൽ ഒരു വസ്തു എപ്പോഴും സമമായ
വഴിയുടെ അംശങ്ങളിലൂടേ ഓടുമ്പോൾ അതിന്നു ഏകാകൃതി [ 62 ] യുള്ള അപാദാനം എന്നു പറയാം. ഇവ്വണ്ണം ഭൂമി സൂൎയ്യന്റെ
ചുറ്റും സഞ്ചരിക്കുന്നു. ഒരു വസ്തു നിശ്ചയിക്കപ്പെട്ട സമയ
ത്തിൽ സമമല്ലാത്ത വഴിയുടെ അംശങ്ങളിലൂടേ ഓടുമ്പോൾ
അതു ഭേദാപാദാനം എന്നു പറയേണ്ടി വരും. ഇതു തന്നേ
യും രണ്ടു വിധം: ഒരു വസ്തുവിന്റെ വേഗത മേല്ക്കുമേൽ വൎദ്ധി
ക്കയോ കുറയുകയോ ചെയ്യാം. ഒരു കല്ലു ഒരു വീട്ടിന്റെ മുക
ളിൽനിന്നു വീണാൽ വേഗത വൎദ്ധിച്ചു വൎദ്ധിച്ചു വരുന്നു. ഒരു
ശക്തി ഇടവിടാതേ ആകൎഷിക്കയോ വ്യാപരിക്കയോ ചെയ്യുന്ന
തിനാൽ ഈ മാതിരി വേഗത ഉളവാകുന്നു. പിന്നേ വേഗത
ക്രമേണ കുറഞ്ഞു പോകാം. ഇപ്രകാരം മേലോട്ടു എറിയുന്ന
കല്ലിന്റെ വേഗത ക്രമേണ കുറഞ്ഞു കുറഞ്ഞു ഇല്ലാതേ പോ
കുന്നു. വേറേ ഒരു ശക്തി നിരന്തരമായി എതിൎക്കുന്നതിനാൽ
ഈ വക വേഗത ഉളവാകും. ഒരു വസ്തു ഓടുന്ന വഴിയും സ
മയവും തമ്മിൽ ഒത്തുനോക്കുന്നതിനാൽ വസ്തുവിന്റെ വേഗ
ത അറിയാം. സമമായ സമയത്തിൽ ഏറ്റവും വലിയ വഴി
യിൽ ഓടുന്ന വസ്തുവിന്നു അധികം വേഗത ഉണ്ടെന്നറിക. ഓ
ടുന്ന ഒരു വസ്തുവിന്റെ ബലം അതിന്റെ വേഗതകൊണ്ടും
ഘനം കൊണ്ടും ഉളവാകുന്നു. അതുകൊണ്ടു ഒരു വസ്തുവിന്റെ
ഘനത്തെയും വേഗതയെയും തമ്മിൽ പെരുക്കുന്നതിനാൽ അ
തിന്റെ ബലം അറിയാം.
110. കൈകൊണ്ടു എറിയുന്ന ഉണ്ടയെക്കാൾ വെടിവെക്കുന്ന ഉണ്ട കൊ
ള്ളുമ്പോൾ അധികം നാശം വരുത്തുന്നതു എന്തുകൊണ്ടു?
ഘനത്തെക്കൊണ്ടു മാത്രമല്ല വേഗതകൊണ്ടും ഒരു വസ്തു
വിന്റെ ശക്തി വൎദ്ധിക്കയാൽ വെടികൊള്ളുമ്പോൾ അധികം
നാശം ഉണ്ടാകുന്നു.
111. വളരേ ശക്തിയുള്ള ഒരാൾക്കു തന്നേയും ഒരു ബൂച്ച് കല്ലെന്ന പോ
ലേ ദൂരത്തിൽ എറിവാൻ കഴിയാത്തതു എന്തുകൊണ്ടു? [ 63 ] കല്ലിന്നും ബൂച്ചിന്നും വേഗത ഒരു പോലേ എങ്കിലും ബൂ
ച്ചിന്നു ഏകദേശം ഘനം ഇല്ലായ്കയാൽ വായുവിന്റെ വിരോ
ധംകൊണ്ടു ദൂരത്തു പോവാൻ കഴിയുന്നില്ല.
112. നദി നീന്തിക്കുടക്കുമ്പോൾ ഇറങ്ങിയ സ്ഥലത്തിനു നേരേ എത്താ
തേ കുറേ താഴോട്ടു മാറി എത്തുന്നതു എന്തുകൊണ്ടു?
വെള്ളത്തിന്റെ ശക്തി ഇടവി
ടാതേ പ്രവൃത്തിക്കുന്നതിനാലും തു
ഴയുന്ന അവയവങ്ങളുടെ ശക്തി
പ്രകാരം മുന്നോട്ടു പോവാനാഗ്ര
ഹിക്കുന്നതിനാലും നേരേ പോവാ
ൻ കഴിവില്ലാതേയാകുന്നു. ആദ്യം
നദിയുടെ ഒഴുക്കു കൂട്ടാക്കാതേ നീ
ന്തുന്നവൻ സ്വന്തശക്തിപ്രകാരം E എന്ന ലാക്കിൽ എത്തേ
ണം എങ്കിലും നദിയുടെ ശക്തിയെ മാത്രം വിചാരിക്കുമ്പോൾ
ഇതിന്റെ ശക്തിപ്രകാരം F എന്ന സ്ഥലത്തു എത്തേണം
എങ്കിലും നീന്തുന്നവൻ ഈ വഴിയായല്ല ആ രണ്ടു ശക്തികൾ
(സ്വന്തശക്തിയും ഒഴുക്കിന്റെ ശക്തിയും) ഇടവിടാതേ ഒരുമി
ച്ചു വ്യാപരിക്കുന്നതുകൊണ്ടു AB എന്ന രേഖയുടെ ദിക്കിലേ
ക്കു പോകും. അതുകൊണ്ടു രണ്ടു ശക്തികൾ ഒരു കോണിന്റെ
രണ്ടു ഭുജങ്ങളുടെ ദിക്കുപ്രകാരം ഒരു വസ്തുവിനെ വലിക്കുമ്പോൾ
വസ്തു പോകുന്ന വഴിയെ കണ്ടെത്തേണ്ടതിന്നു ഒരു സമാന്തര
ചതുരശ്രത്തെ (Parallelogram AEBF) വരെച്ചാൽ മതി; അ
തിന്റെ കൎണ്ണത്തിന്റെ ദിക്കിലേക്കു വസ്തു പോകുന്നു എന്നതു
സ്പഷ്ടം. അതുകൊണ്ടു AE, AF എന്ന ശക്തികൾ AB എ
ന്ന ശക്തിയോടു സമം. ഈ നിയമത്തിന്നു ശക്തികളുടെ സമാ
ന്തരചതുരശ്രം എന്നു പേർ (Parallelogram of Forces), ഈ രേഖ [ 64 ] കളുടെ നീളം ആ ശക്തികളുടെ വലിപ്പത്തെ സൂചിപ്പിക്കുന്നു.
അങ്ങിനേതന്നെ ആ പുഴയിൽ ഓടുന്ന ഒരു തോണിക്കു വലഭാഗ
ത്തുനിന്നോ ഇടഭാഗത്തുനിന്നോ കാറ്റു തട്ടുമ്പോൾ തോണി
നദിയുടെ ഒഴുക്കിനെയും കാറ്റിനെയും അനുസരിക്കാതേ ഈ
രണ്ടു ശക്തികളെക്കൊണ്ടു ഉളവാകുന്ന സമാന്തരചതുരശ്ര [ 65 ] ത്തിന്റെ കൎണ്ണത്തിൻ ദിക്കിലേക്കു ഓടുന്നു. പിന്നേ നാം 14-ാം ചി
ത്രത്തിൽ കാണുംപ്രകാരം ഒരു പുഴയുടെ രണ്ടു ഭാഗത്തുനിന്നു
രണ്ടാൾ ഒരു തോണിയെ കയറുകൊണ്ടു വലിക്കുമ്പോൾ അതു
ഈ രണ്ടാളുകൾ വലിക്കുന്ന ദിക്കിലേക്കല്ല കൎണ്ണത്തിന്റെ ദിക്കാ
കുന്ന പുഴയിൽ മേലോട്ടു കയറുന്നുതാനും.
113. കാറ്റു പാൎശ്വഭാഗങ്ങളിൽനിന്നു ഊതുന്നെങ്കിലും ഒരു കപ്പൽ മു
ന്നോട്ടു ഓടുന്നതെങ്ങിനേ?
112-ാം ചോദ്യത്തിൽ കണ്ടപ്രകാരം ഒരു കോണിന്റെ രണ്ടു
ഭുജങ്ങളുടെ ദിക്കിൽ വ്യാപരിക്കുന്ന ശക്തികൾ ഒന്നായി തീൎന്നിട്ടു
ആ രണ്ടു ഭുജങ്ങളെക്കോണ്ടു ഉളവാകുന്ന ഒരു സമാന്തരചതു
രശ്രത്തിന്റെ കൎണ്ണത്തിന്നു സമമായ ശക്തിയോടേ വ്യാപരി
ക്കുമല്ലോ. അങ്ങിനേതന്നേ വേറേ ഒരു വസ്തുവിനെ ലംബരേ
ഖയായി അല്ലെങ്കിൽ തിൎയ്യഗ്രേഖയായി തട്ടുന്ന ശക്തി രണ്ടു
ശക്തികളായി വേർപിരിഞ്ഞു പോകും. ഈ രണ്ടു ശക്തികളെ
കണ്ടെത്തേണ്ടതിന്നു നാം ആദ്യശക്തിയെ ഒരു സമാന്തരചതു
രശ്രത്തിന്റെ കൎണ്ണമായി വിചാരിച്ചിട്ടു ആ രണ്ടു ശക്തികളോ
സമാന്തരചതുരശ്രത്തിന്റെ എതിർച്ചെല്ലുന്ന രേഖകളോടു
സമമായിട്ട വിചാരിക്കേണം. നമ്മുടെ ചോദ്യത്തിൽ നിൎയ്യ
ഗ്രേഖയായി വ്യാപരിക്കുന്ന ശക്തി കാറ്റു തന്നേ; അതു തട്ടു
ന്ന വസ്തുവോ കപ്പലിന്റെ പായി തന്നേ. കാറ്റിന്റെ ശ
ക്തി രണ്ടു അംശമായി വേർപിരിഞ്ഞിട്ട ഇതിൽ ഒന്നു പായി
ന്റെ ദിക്കിൽ ചെല്ലുന്നതുകൊണ്ടു നിഷ്ഫലമായി പോയിട്ടു ശേ
ഷിക്കുന്ന ശക്തി ലംബരേഖയായി പായിക്കു തട്ടും. ഈ പായി
തിൎയ്യഗ്രേഖയായി നില്ക്കുന്നതുകൊണ്ടു കാറ്റിന്റെ ശേഷിച്ച
ശക്തി കപ്പലിനെ ആകപ്പാടേ ഉന്താതേ രണ്ടു ശക്തികളായി
വിഭാഗിച്ചു പോകും. വീണ്ടും നാം ഈ ശേഷിച്ച ശക്തി ഒരു
സമാന്തരചതുരശ്രത്തിന്റെ കൎണ്ണമായി വിചാരിക്കുമ്പോൾ [ 66 ] ചതുരശ്രത്തിന്റെ സമാന്തരരേഖകൾ ഈ രണ്ടു പുതിയ ശ
ക്തികളായി നില്ക്കും. ഇവയിൽ ഒന്നു കപ്പലിനെ മുന്നോട്ടു ന
ടത്തുകയും മറ്റൊന്നു അതിനെ ഇടത്തോട്ടു ഉന്തുകയും ചെ
യ്യും. കപ്പൽ അതിന്റെ രൂപപ്രകാരം ഇടത്തോട്ടു പോവാൻ
വളരേ വിരോധിക്കയും മുന്നോട്ടു ഓടുവാൻ കപ്പൽ നല്ലവണ്ണം [ 67 ] സമ്മതിക്കയും അമരം പിടിക്കുന്നവൻ ഈ ദിക്കിലേക്കു കപ്പ
ലിനെ നടത്തുകയും ചെയ്യുന്നതുകൊണ്ടു കപ്പൽ മുന്നോട്ടു ന
ടത്തുന്ന ശക്തിയെ അനുസരിച്ചു അങ്ങോട്ടു ഓടും താനും.
114. കുട്ടികൾ പട്ടം പറപ്പിക്കുമ്പോൾ കാറ്റിന്നു എതിരായി വലിച്ചാലും
അതു നിലത്തു വീഴാതേ മേലോട്ടു പറക്കുന്നതു എന്തുകൊണ്ടു? (15.)
മുമ്പേത്ത ചോദ്യത്തിൽ എന്നപോലേ കാറ്റു ആ പട്ട
ത്തിന്മേൽ തിൎയ്യഗ്രേഖയായി തട്ടുന്നതുകൊണ്ടു അതിന്റെ ബ
ലം രണ്ടു ശക്തികളായി വിഭാഗിച്ചുപോകും. ഇവയിൽ പട്ടത്തി
ന്മേൽ ലംബരേഖയായി നില്ക്കുന്നതു മാത്രം ഫലമായി തീൎന്നി
ട്ടു ഇതിൽനിന്നും ചരടു വലിക്കുന്ന കുട്ടിയുടെ ശക്തിയിൽനിന്നും
ഒരു പുതുശക്തി ഉളവാകുന്നു. ഇതിനാൽ പട്ടം മേലോട്ടു കയ
റും. ഈ പുതിയ ശക്തി ലംബരേഖയായി വ്യാപരിക്കുന്ന ശ
ക്തികൊണ്ടും വലിക്കുന്ന കുട്ടിയുടെ ശക്തികൊണ്ടും ഉളവായ
സമാന്തരചതുരശ്രത്തിന്റെ കൎണ്ണമത്രേ എന്നറിക!
115. ഘനംകൊണ്ടു എടുപ്പാൻ കഴിയാത്ത ഒരു പീപ്പയെ പടങ്ങു ഇടുന്ന
തിനാൽ വണ്ടിയിൽ കയറ്റുവാൻ കഴിയുന്നതെങ്ങിനേ?
ഒരു പീപ്പയെ കൈകൊണ്ടു എടുത്തു വണ്ടിയിൽ വെക്കു
മ്പോൾ അതിന്റെ ഘനം മുഴുവൻ വഹിക്കേണ്ടിവരും. എ
ന്നാൽ പടങ്ങു ഇടുന്നതിനാലോ പീപ്പയുടെ ഘനത്തിന്റെ
ശക്തി രണ്ടു അംശങ്ങളായി പിരിഞ്ഞു പോകും. പീപ്പയുടെ
ഘനം മുഴുവൻ D E എന്നുള്ള
രേഖയോടു സമം എന്നു വരി
കിൽ അതു D G, D F എന്ന
ശക്തികളായി വിഭാഗിച്ചു
പോകും. ചരിഞ്ഞസ്ഥലത്തു
ലംബമായിനില്ക്കുന്ന അംശത്തെ (DC) ആ പടങ്ങുകൾ താങ്ങു
ന്നു. D F എന്ന ശക്തിയോടേപീപ്പ താഴോട്ടു വഴുതിപ്പോവാൻ [ 68 ] ശ്രമിക്കും. ഉന്തുന്നവൎക്കു ഈശക്തിയെ ജയിപ്പാൻ മാത്രമേ ആ
വശ്യമുള്ളു. ഇവ്വണ്ണം D Eഎന്ന ശക്തിയെ വിരോധിക്കുന്നതി
ന്നു പകരം D F എന്ന ശക്തിയെ മാത്രം തടുക്കേണം.
116. കടുന്തൂക്കമുള്ള പൎവ്വതങ്ങളിന്മേൽ കയറിപ്പോവാൻ വളഞ്ഞവഴിക
ളെ ഉണ്ടാക്കുന്നതു എന്തുകൊണ്ടു?
പൎവ്വതത്തിന്മേൽ കുത്തനെ കയറിയാൽ ശരീരത്തിന്റെ
ഘനം ഏകദേശം മുഴുവനും നാംതന്നേ വഹിക്കേണ്ടിവരും.
വളഞ്ഞ വഴിയിൽകൂടേ പോകുന്നതോ ഒരു വസ്തുവിനെ ചരി
ഞ്ഞ സ്ഥലത്തുകൂടി ഉന്തുന്നതുപോലേ അത്രേ. ആകയാൽ ശ
രീരത്തിൻ ഘനത്തിന്റെ വലിയ ഒരംശം നിലം വഹിക്കുന്നു;
ശേഷിക്കുന്ന അംശം മാത്രമേ നമ്മുടെ അദ്ധ്വാനത്താൽ ഉന്തു
വാൻ ആവശ്യമുള്ളൂ. എങ്കിലും ഇതിൽ ഒരു കാൎയ്യം എപ്പോഴും
മനസ്സിൽ ധരിക്കേണ്ടതു ആവശ്യം. ചരിഞ്ഞ സ്ഥലങ്ങൾ കൊ
ണ്ടു വളരേ ശക്തി രക്ഷിപ്പാൻ കഴിയുന്നെങ്കിലും വഴിയും സ
മയവും അധികം വേണ്ടിവരും. കൈകൊണ്ടു ഒരു പീപ്പയെ
വണ്ടിയിൽ കയറ്റുമ്പോൾ അകലം എത്രയും കുറഞ്ഞിരിക്കും.
മലയെ നേർവഴിയായി കയറുമ്പോൾ വഴി ചുരുങ്ങുന്നു. കയ
റുന്ന വഴി ഭൂരേഖയോടു (Horizontal line) സമമായി തിരുന്നേട
ത്തോളം വഴിയുടെ നീളം വൎദ്ധിക്കയും ഇതിൽക്കൂടി വല്ലതും ഉ
ന്തുവാൻ വേണ്ടുന്ന ശക്തി കുറഞ്ഞു പോകയും ചെയ്യും. കേ
വലം സമമായ സ്ഥലത്തിൽക്കൂടി വല്ലതും ഉന്തുമ്പോൾ വസ്ത
വിന്റെ ഘനത്തെ മുഴുവൻ നിലം താങ്ങുന്നതുകൊണ്ടു ഘന
ത്തെ അല്ല ഉരസലിനെയും അതിന്റെ നിഷ്കാരകത്വത്തെയും
മാത്രം ജയിപ്പാൻ ശക്തി വേണം. [ 69 ] No. 17. [ 70 ] 117. ആപ്പു അടിച്ചു വലിയ മുട്ടികളെ എളുപ്പത്തിൽ കീറുവാൻ കഴിയു
ന്നതെങ്ങിനേ?
മുമ്പേത്ത ചോദ്യത്തിൽ കാണിച്ച യ
ന്ത്രങ്ങൾ രണ്ടു തമ്മിൽ ചേൎക്കുന്നതിനാൽ
ഒരു ആപ്പു ഉളവാകും. അതുകൊണ്ടു വിറകു
ആപ്പിന്റെ പ്രവേശനത്തിന്നു നേരേ വി
രോധിക്കുന്നതിനാൽ ഉളവാകുന്ന ശക്തി ആ
പ്പിന്റെ ചായ്വു നിമിത്തം രണ്ടു ശക്തികളായി
വിഭാഗിച്ചുപോകും. ഒന്നു ലംബമായി മേലോട്ടു പൊന്തിക്കുന്ന
ശക്തിയും മറേറ്റതു ആപ്പു പ്രവേശിക്കുന്ന ശക്തിയിന്മേൽ ലംബ
മായി നില്ക്കുന്ന ശക്തിയും തന്നേ. ഈ രണ്ടു ശക്തികൾ സമ
വും അന്യോന്യം പ്രതികൂലവുമായി വ്യാപരിക്കുന്നതുകൊണ്ടു ഇ
ല്ലാതേ പോകും. അതുകൊണ്ടു മേലോട്ടു പൊന്തിക്കുന്ന ശ
ക്തിയെ മാത്രം അടിക്കുന്നതിനാൽ ജയിക്കേണ്ടിവരും. ആപ്പി
ന്റെ രീതി ഏറുന്തോറും ജയിപ്പാനുള്ള വിരോധവും വൎദ്ധി
ക്കും. എന്നാൽ ആപ്പിനെ കൂൎപ്പിക്കുന്നേടത്തോളം വിറകി
ന്റെ വിരോധം വൎദ്ധിക്കയും ചെയ്യും. മഴുവും ഒരുവക ആപ്പു
തന്നേ. അതിനു അല്പം വീതി മാത്രം ഉണ്ടാകയാൽ എളുപ്പ
ത്തിൽ പ്രവേശിക്കുന്നെങ്കിലും ഇരുഭാഗങ്ങളിൽനിന്നു വിറകു
അതിനെ വളരേ ഞെരുക്കും താനും.
118. ഒരു ഭവനത്തിന്റെ തട്ടുപലക കറേ വളഞ്ഞുപോയാൽ ഒരു ആപ്പു
വെക്കുന്നതിനാൽ വീണ്ടും നേരേയാക്കുവാൻ കഴിയുന്നതെങ്ങിനേ?
ഈ ആപ്പു ചരിഞ്ഞ ഒരു വിധം പടങ്ങു ആകകൊ
ണ്ടു പലകയെ പൊന്തിക്കേണ്ടതിന്നു ഘനത്തെ മുഴുവൻ
വിരോധിപ്പാൻ ആവശ്യമില്ല. നാം ഈ പലകയെ ഒരു വിധേ
ന ആ ആപ്പിന്മേൽ മേലോട്ടു ഉന്തിയുയൎത്തീട്ടു ഘനത്തിന്റെ
ഒരംശത്തെ ആപ്പു താങ്ങുന്നു; ശേഷിക്കുന്നതു മാത്രം ആപ്പ് [ 71 ] മുട്ടുന്നതിനാൽ ജയിപ്പാൻ ആവശ്യം. ആപ്പിന്റെ ഉയരം കുറ
ഞ്ഞിരിക്കുന്നേടത്തോളം പലകയെ പൊന്തിപ്പാൻ എളുപ്പമാ
യ്ത്തീരും താനും.
119. ഒരു പിരിയാണികൊണ്ടു പ്രദാൎത്ഥങ്ങളെ ഇത്ര അമൎത്തുവാൻ കഴി
യുന്നതെന്തുകൊണ്ടു?
പിരിയാണി എന്നതു ഗോളസ്തംഭത്തിന്റെ ചുറ്റും വെക്ക
പ്പെട്ടിരിക്കുന്ന ചരിവ് അത്രേ. അതുകൊണ്ടു ഇതിനെ വല്ലതും
വിരോധിക്കുമ്പോൾ വിരോധത്തിന്റെ ഒരംശം നിഷ്ഫലമായി
പ്പോയിട്ടു ഈ പിരിയാണിക്കു വിരോധമായി നില്ക്കുന്ന വലിയ
ഒരു ശക്തിയെ ജയിപ്പാൻ കഴിയും. ഈ പിരിയാണി ചരിഞ്ഞി
രിക്കുന്ന സ്ഥലത്താൽ ഉളവാകുന്നതുകൊണ്ടു പിരിയാണിയുടെ
വൃത്തപരിധി ആ ചരിവിന്റെ നീളത്തോടും പിരിയാണിയു
ടെ ഒരു പിരിയുടെ ഉയരം ആ ചരിവിന്റെ ഉയരത്തോടും
സമം; ആയതുകൊണ്ടു പിരിയാണിയുടെ വൃത്തപരിധി ഒരു
പിരിയെക്കാൾ വലുതായിരിക്കുന്നപ്രകാരം വ്യാപരിക്കുന്ന ശ
ക്തി വിരോധിക്കുന്ന ബലത്തെക്കാൾ വലുതാകും. ദൃഷ്ടാന്തം:
ഒരു പിരിയാണിയുടെ വിട്ടത്തിന്റെ നീളം ഒരടിയും ഒരു പി
രിയുടെ ഉയരം ഒരിഞ്ചും എന്നു വരികിൽ ഈ പിരിയാണിമുഖാ
ന്തരം ഒരു റാത്തലിന്നു സമമായ ശക്തികൊണ്ടു 31½ റാത്തലിന്നു
ഒക്കുന്ന ഘനത്തെ വിരോധിപ്പാൻ കഴിയും എന്നറിക. പിരി
യാണിയെ പ്രയോഗിക്കുന്നതിനാൽ ഉണ്ടായ്വരുന്ന ഉരസലിനെ
കുറെക്കേണ്ടതിന്നു നാം പിരിയാണിയോടു മുറ്റും തുല്യമായ ഒരു
വട്ടിനെ ചേൎക്കുന്നു. അതു തുളയുള്ള ഒരു ഗോളസ്തംഭം തന്നേ.
ഇതിന്റെ ഉള്ളിൽ പിരിയാണിയിന്മേൽ പൊങ്ങിവരുന്ന ചരി
ഞ്ഞ സ്ഥലം തന്നേ വെട്ടപ്പെടുന്നതു കാണാം. ചിലപ്പോൾ
പിരിയാണി സ്ഥിരമായി നിന്നിട്ടു വട്ടു അതിൽ ചുറ്റും കയ
റുകയും ഇറങ്ങുകയും ചെയ്യുന്നതു പ്രയോഗം. ഘനമുള്ള [ 72 ] ഭാരങ്ങളെ പൊന്തിക്കേണ്ടതിന്നും ഈ പിരിയാണിയെ എടു
ക്കാം. ഒരിക്കൽ പിരിയാണിയെ തിരിക്കുമ്പോൾ ഭാരം ഒരു തി
രിവിന്റെ ഉയരത്തോളം മാത്രം കയറിപ്പോകും.
120. കുപ്പികളുടെ കിടേശയെ എടുപ്പാനായിട്ടു നാം ഒരുവിധം പിരിയാ
ണിയെ പ്രയോഗിക്കുന്നതു എന്തുകൊണ്ടു?
ഇതിനായി നാം പ്രയോഗിക്കുന്ന പിരിയാണി ഒരു പിരി
യാണിമാത്രമല്ല, അതു ഒരു ആപ്പു കൂടേയാകുന്നു. ആകയാൽ
അതു കിടേശയിൽ എളുപ്പത്തിൽ പ്രവേശിച്ചിട്ടു പിരിയാണി
യുടെ രൂപത്തിൻനിമിത്തം കിടേശ വലിച്ചെടുക്കുന്ന സമയ
ത്തു ഉരസലിനെക്കൊണ്ടു കിടേശ പിരിയാണിയോടു പറ്റും.
121. പുകയാവിയെക്കൊണ്ടു തിരിക്കപ്പെടുന്ന ഒരു പിരിയാണിയാൽ ഒരു
തീക്കപ്പലിനെ നാം ഓടിക്കുന്നതു എങ്ങിനേ?
ഈ വലിയ പിരിയാണി തിരിയുന്ന സമയം തിൎയ്യഗ്രേഖ
യായി നില്ക്കുന്ന ഭാഗത്തെക്കൊണ്ടു വെള്ളത്തിന്റെ നേരേ കു
ത്തീട്ടു ഈ ഉന്തിൽ ഒരംശം നിഷ്ഫലമായിപ്പോകുന്നെങ്കിലും വെ
ള്ളം വിരോധമായി നില്ക്കുന്നതിനാൽ കപ്പൽ മുന്നോട്ടു ഓടും. [ 73 ] 122. ഒരു കൂലിക്കാരന്നു സാധാരണമായ തുലാംകൊണ്ടു എത്രയും ഘനമു
ള്ള ഒരു കല്ലിനെ നീക്കുവാൻ കഴിയുന്നതു എന്തുകൊണ്ടു?
ഒരു വിന്ദുവിന്റെ ചുറ്റിലും തിരിയുന്ന കോലിന്നു നാം
തുലാം എന്നു പേർ വിളിക്കുന്നു. ഈ വിന്ദുവിൽനിന്നു പുറ
പ്പെടുന്ന രണ്ടു ഭുജങ്ങളുടെ ഘനം മുറ്റും ഒക്കുമ്പോൾ ഭുജങ്ങൾ
ഭൂമിരേഖയായി നില്ക്കും. ഇതിന്നു ആ രണ്ടു ഭുജങ്ങൾ സമമായി [ 74 ] രിക്കുന്നതു ആവശ്യമില്ല. തുലാങ്ങൾ മൂന്നുവിധം സമമായ ര
ണ്ടു ഭുജങ്ങളുള്ളതും (23) അസമഭുജങ്ങളുള്ളതും (24) രണ്ടു ഭുജങ്ങ
ളും വിന്ദുവിന്റെ ഒരേ ഭാഗത്തിരിക്കുന്നതും (25) തന്നേ. ഭുജങ്ങൾ
തമ്മിൽ ഒക്കുന്നെങ്കിൽ ഒരു ഭുജത്തിൽ വ്യാപരിക്കുന്ന ശക്തിയും
മറുഭാഗത്തു തൂക്കപ്പെട്ട ഭാരവും സമമായിരിക്കുന്നതിനാലേ തു
ലാത്തിന്നു സമത്തൂക്കം ഉണ്ടാകുന്നുള്ളൂ. രണ്ടു ഭുജങ്ങൾ ഒക്കുന്നി
ല്ലെങ്കിൽ വലിയ ഭുജം നില്ക്കുന്ന ഭാഗത്തുള്ള ഒരു ചെറിയ ശ
ക്തിക്കു മറുഭാഗത്തുള്ള വലിയ ഭാരത്തെ പൊന്തിക്കാം. ഒരു
പണിയുടെയോ ശക്തിയുടെയോ ഫലം നിശ്ചയിക്കേണ്ടതിന്നു
രണ്ടു കാൎയ്യങ്ങളെ അറിയേണം. അതു തടുത്തു ജയിക്കുന്ന വി
രോധവും ഇതിന്നായി പോകുന്ന വഴിയും തന്നേയാകുന്നു. ഈ
വഴി കുറഞ്ഞിരിക്കുന്നേടത്തോളം ആ വിരോധമോ പൊന്തിക്കു
ന്ന ശക്തിയോ വൎദ്ധിക്കും. തുലാത്തിന്റെ വലിയ ഭുജത്തെ
കൊണ്ടു ശക്തിയോ ഭാരമോ സഞ്ചരിക്കുന്ന വഴി വൎദ്ധിക്കുന്നതി
നാൽ കുറച്ചു ശക്തിയാകട്ടേ ഭാരമാകട്ടേ മതിയാകും. ഇതു ഹേ
തുവായിട്ടു സമത്തൂക്കും കാണിക്കുന്ന ഒരു തുലാത്തിന്റെ ഒരുഭാഗ
ത്തിരിക്കുന്ന ഭുജത്തിന്റെയും അതു തൂക്കുന്ന ഭാരത്തിന്റെയും
ഗുണിതവും മറുഭാഗത്തിരിക്കുന്ന ഭുജത്തിന്റെയും അവിടേ വ്യാ
പരിക്കുന്ന ശക്തിയുടെയും ഗുണിതവും തമ്മിൽ ഒക്കുമ്പോൾ ര
ണ്ടു ഭാഗങ്ങൾ സമമായി നില്ക്കും. നാം പ്രയോഗിക്കുന്ന കയ്ക്കോ
ൽ ഒരു വിധംതുലാ
മാകുന്നു. (26) കൂലി
ക്കാരൻ ഒന്നാമതു
അതിനെ കല്ലി
ന്റെ ചുവട്ടിൽ ഇ
ട്ടിട്ടു പിന്നേ കഴിയു
ന്നേടത്തോളം അടുത്തിരിക്കുന്ന സ്ഥലത്തു ഒരു ചെറിയ കല്ലി [ 75 ] നെയോ മരക്കഷണത്തെയോ പാരയുടെ കീഴിൽ വെക്കുന്നതി
നാൽ ഈ പാര അസമഭുജങ്ങളുള്ള ഒരു തുലാം ആയ്ത്തീരും.
ആ ചെറിയ കല്ലിന്റെ അരികേ രണ്ടു ഭുജങ്ങളും തിരിയുന്ന
വിന്ദു ഇരിക്കുന്നുണ്ടു. കൂലിക്കാരൻ വലിയ ഭുജത്തെ താഴോട്ടു
അമൎത്തുന്നതിനാൽ ചെറിയ ഭുജത്തിന്മേൽ കിടക്കുന്ന കല്ലി
നെ പൊന്തിപ്പാൻ കഴിവുണ്ടു. താഴോട്ടു ശക്തി നടക്കുന്ന വ
ഴി കല്ലു മേലോട്ടുപോകുന്ന വഴിയെക്കാൾ (എത്ര പ്രാവശ്യം
ശക്തിയുടെ ഭുജം ഭാരത്തിൻ ഭുജത്തെക്കാൾ വലുതാകുന്നുവോ
അത്ര മടങ്ങു) ഏറിയതാകുന്നു. ഇവ്വണ്ണം ഈ യന്ത്രത്താൽ ശ
ക്തിയുടെ വിഷയത്തിൽ വരുന്ന ലാഭവും വഴിയുടെ ദൈൎഘ്യം
കൊണ്ടു ഉണ്ടാകുന്ന സമയത്തിന്റെ നഷ്ടവും സമമാകുന്നു.
എത്രവട്ടം ഭാരം വൎദ്ധിക്കുന്ന ഭുജത്തിൻ നീളം ശക്തി ഏല്ക്കുന്ന
ഭുജത്തിൻ നീളത്തിൽ അടങ്ങിയിരിക്കുന്നുവോ അത്ര പ്രാവശ്യം
ഭാരം ശക്തിയെക്കാൾ വലുതായിരിക്കാമല്ലോ! ഭാരം വഹിക്കു
ന്ന ഭുജത്തിന്നു ¼ അടിയും ശക്തി ഏല്ക്കുന്ന ഭുജത്തിനു 2 അടിയും
എന്നു വരികിൽ 20 റാത്തലോടു സമമായ ഒരു ശക്തികൊണ്ടു
160 റാത്തൽ ഘനമുള്ള ഒരു ഭാരത്തിന്നു സമത്തൂക്കം വരുത്താം.
തോളിന്മേൽ വഹിക്കേണ്ടതിന്നു ചുമട്ടുകാർ സാമാനങ്ങളെ
കെട്ടിത്തൂക്കുന്ന വടിയും കത്രിയും വാതിലുകളുടെ പിടികളും
ചുക്കാനും തോണിയിൽ ഉറപ്പിക്കപ്പെടുന്ന തണ്ടും അസമഭുജ
ങ്ങളുള്ള തുലാത്തിന്നു ദൃഷ്ടാന്തങ്ങളാകുന്നു.
128. നല്ല തുലാസിന്നുള്ള വിശേഷതകൾ ഏവ?
1. അതിന്റെ രണ്ടു ഭുജങ്ങളും മുറ്റും സമമായിരിക്കേണം
ഒരു തുലാസിന്റെ പ്രയോജനം രണ്ടു ഭാരങ്ങം സമമായി
നില്ക്കുന്നതത്രേ. അതിനെ സാധിപ്പിക്കേണ്ടതിന്നു രണ്ടു ഭുജ
ങ്ങളുടെ നീളവും ഘനവും ഒത്തിരിക്കേണ്ടുന്നതു ആവശ്യം ത
ന്നേ. ഭുജങ്ങൾ സമമായി നില്ക്കുന്നില്ലെങ്കിൽ അധികം ഘനമു [ 76 ] ള്ള ഭുജത്തിൽ തൂക്കുന്ന ഭാരത്തിന്നു അധികമായ തൂക്കത്താലേ
സമത്വം വരുത്തുവാൻ പാടുള്ളു. ഭുജങ്ങൾ ഒക്കുന്നില്ലെങ്കിൽ
ഒന്നാമതു തുക്കങ്ങളെക്കൊണ്ടു രണ്ടു അംഗങ്ങളെയും സമമാ
ക്കേണം: അതിന്റെ ശേഷമേ സാധനങ്ങളെ തുക്കാവു.
2. ഭുജങ്ങൾക്കു അധികം ഘനം ഏറരുതു.
3. തുലാത്തിന്റെ ഘനത്തിൻ കേന്ദ്രം തിരിയുന്ന വിന്ദു
വിന്റെ അല്പം താഴോട്ടു മാറിക്കിടക്കേണ്ടതു. ഘനത്തിന്റെ
കേന്ദ്രവും തുലാംതിരിയുന്ന വിന്ദുവും ഒരു സ്ഥലത്തിൽ കിട
ക്കുമ്പോൾ തുലാസു നിഷ്പക്ഷസ്ഥിതിയിൽ ഇരിക്കുന്നതുകൊ
ണ്ടു ഭൂമിരേഖയായി നില്ക്കുന്ന സമയത്തു മാത്രമല്ല എല്ലാ [ 77 ] സ്ഥിതികളിലും സ്വസ്ഥമായിരിക്കും. (95-ാം ചോദ്യം) ഘന
ത്തിന്റെ കേന്ദ്രം തുലാം തിരിയുന്ന വിന്ദുവിന്റെ മീതേ കിട
ക്കുന്നെങ്കിലോ തുലാസു ആടുന്ന സ്ഥിതിയിൽ ഇരിക്കുന്നതു
കൊണ്ടു തുലാസിന്റെ ഇരുഭാഗങ്ങളുടെ ഘനത്തിൽ അല്പം
ഭേദം മാത്രം വരുമ്പോൾ തുലാം പെട്ടന്നു ഏറ്റ താഴ്ചയിൽ
നില്പാൻ ശ്രമിക്കയും ചെയ്യും. ഇവ്വണ്ണം രണ്ടു ഭാരങ്ങൾക്കു
വലിയ വ്യത്യാസമോ അല്പമായ ഭേദമോ ഏതുള്ളൂ എന്നു നി
ശ്ചയിച്ചു കൂടാതേയാകും. അതിന്നിമിത്തം ഘനത്തിൻ കേ
ന്ദ്രം തുലാം തിരിയുന്ന വിന്ദുവിൻ താഴേ കിടക്കുന്നതിനാൽ
സ്ഥിരമായ സ്ഥിതി വന്നിട്ടു തുലാം സമത്തൂക്കമായ ശേഷം ഭൂ
മിരേഖയായി സസ്ഥമായി നില്ക്കുന്നു.
4. തുലാത്തിന്റെ നീളം വൎദ്ധിക്കുന്തോറും തുലാസു അത്യ
ല്പമായ ഭേദാഭേദങ്ങളെ കാണിക്കും. അപ്രകാരം തന്നേ ഘ
നത്തിന്റെ കേന്ദ്രം തുലാം തിരിയുന്ന വിന്ദുവിന്റെ അടുക്കേ
ഇരിക്കുന്നതു നന്നു.
124. ഒരേ തൂക്കത്തെക്കൊണ്ടു പലവിധമായ ഭാരങ്ങളെ തൂക്കുവാൻ ത
ക്കതായ തുലാസുകളുണ്ടു (Steelyard: വെള്ളിക്കോൽ Roman Balance) അതു ക
ഴിയുന്നതു എന്തുകൊണ്ടു?
ഈ വകതുലാസുകളിൽ തുലാ
ത്തിന്റെ ഭുജങ്ങൾ സമം അല്ലാ
യ്കയാൽതൂക്കത്തെമാറ്റുന്നതിന്നു
പകരമായി നാം തൂക്കത്തെ വെ
വ്വേറേ സ്ഥലങ്ങളിൽ തൂക്കുന്നതി
നാൽ അതിന്റെ ഭുജത്തിൻ നീള
ത്തെ നീട്ടുകയോ കുറെക്കുകയോ
ചെയ്യുന്നു. നാം തൂക്കത്തിന്റെ ഭുജത്തെ പത്തംശങ്ങളാക്കി വിഭാ
ഗിക്കുമ്പോൾ 10 റാത്തലിൻ തൂക്കം രണ്ടാം അംശത്തിൽ 20റാത്ത
ലോടും 3-ാം അംശത്തിൽ 30 റാത്തലോടും 6-ാം അംശത്തിൽ [ 78 ] 60 റാത്തലോടും സമമായ്ചമയും. കിടങ്ങുകളിലും കലവറകളി
ലും വലിയ ഭാരങ്ങളെ എളുപ്പത്തിൽ വെപ്പാനും അവയുടെ പ
ത്താം അംശത്തിന്റെ തൂക്കത്തെക്കൊണ്ടു അവയെ തൂക്കുവാനും
തക്കതായ തുലാസുകൾ ഉണ്ടു. (decimal balance)—അസമഭുജ
ങ്ങളുള്ള രണ്ടു തുലാങ്ങളും ഭുജങ്ങൾതിരിയുന്ന വിന്ദുവിൽനിന്നു
ഒരേ ഭാഗത്തു കിടക്കുന്ന ഒരു തുലാമും ഇതിന്നു ആവശ്യം.
125. മുതിൎന്ന ഒരു ആളും ഒരു ചെക്കനും കൂടി വടിമേൽ ഒരു ഭാരത്തെ
വഹിക്കുമ്പോൾ നാം ഭാരത്തെ പടിയുടെ നടുവിലല്ല മുത്തിൎന്ന ആൾക്കു അരികേ
തൂക്കുന്നതു എന്തുകൊണ്ടു.
ഈ വടിയിൽ രണ്ടു
തുലാങ്ങൾ അടങ്ങിയിരി
ക്കുന്നു. ഓരോ തുലാത്തി
ന്റെ ഭുജങ്ങൾതിരിയുന്ന
വിന്ദുവിൽനിന്നു ഒരേ ഭാ
ഗത്തു ഇരിക്കുന്നു. a എ
ന്ന സ്ഥലത്തിൽ വഹിക്കു
ന്നവന്നു വേണ്ടി തുലാം തിരിയുന്ന വിന്ദു മറ്റവന്റെ തോളിൽ
ഇരിക്കും. ശക്തിയുടെ ഭുജം a b, ഭാരത്തിന്റെ ഭുജം c b. b എന്ന
സ്ഥലത്തുവഹിക്കുന്നവന്നു വേണ്ടിയോ തുലാം തിരിയുന്ന വിന്ദു
a എന്ന ആളുടെ തോളിൽ ഇരിക്കും. ശക്തിയുടെ ഭുജം b a, ഭാ
രത്തിന്റെ ഭുജം a c രണ്ടാൾക്കു ശക്തിയുടെ ഭുജങ്ങൾ ഒരു
പോലേ ആയാലും a എന്നാൾക്കു വേണ്ടിയുള്ള ഭാരത്തിന്റെ
ഭുജം (b c), b എന്നുവന്നു വേണ്ടിയുള്ള ഭാരത്തിൻ ഭുജത്തെക്കാൾ
വലുതാകകൊണ്ടു ഒന്നാം ആൾ അധികം വഹിക്കേണ്ടിവ
രും. a എന്ന ആൾ b എന്ന ആളെക്കാൾ 2 വട്ടം ശക്തിയുള്ള
വൻ എന്നുവരികിൽ അദ്ധ്വാനം സമമാകേണ്ടതിന്നു b c എ
ന്നുള്ള അംശം a c എന്ന അംശത്തെക്കാൾ 2 പ്രാവശ്യം വലു
താകുംവണ്ണം തൂക്കേണ്ടു. (25-ാം ചിത്രം നോക്കുക.) [ 79 ] 126. മുട്ടികൊണ്ടു ഒരു ആണിയെ എളുപ്പത്തിൽ വലിച്ചെടുപ്പാൻ കഴിയു
ന്നതു എന്തുകൊണ്ടു?
മുട്ടി ചിത്രത്തിൽ കാണിച്ച പ്രകാരം
പ്രയോഗിക്കുന്നതിനാൽ അതു ഒരു ഭൂജമു
ള്ള തുലാം ആയ്ത്തീരും. ഈ തുലാം തിരിയു
ന്ന സ്ഥലം c ആണിയുടെ വിരോധം N
എന്ന സ്ഥലത്തിൽ അനുഭവമാകകൊ
ണ്ടു വിരോധത്തിന്റെ ഭുജം c N എന്നു
പറയേണം. ശക്തി a എന്ന സ്ഥലത്തിൽ
വ്യാപരിക്കയാൽ a b c ശക്തിയുടെ ഭുജം. ഈ രണ്ടാം ഭുജം വി
രോധത്തിന്റെ ഭുജത്തെക്കാൾ വലുതാകകൊണ്ടു ആണിയെ
വലിച്ചെടുപ്പാൻ പ്രയാസമില്ല.
അപ്രകാരം തന്നേ കൈകൊണ്ടു നാം ഉന്തുന്ന ഒരു മാതിരി
വണ്ടിയും താക്കോലും തോണികളുടെ തണ്ടുകളും ഭാരങ്ങളെ മു
ന്നോട്ടു ഉന്തുന്ന വടികളും വാതിലുകളും വല്ലതും തിരിയേണ്ടതി
ന്നു പ്രയോഗിക്കുന്ന എല്ലാ പിടികളും ഒരു ഭുജമുള്ള തുലാം
അത്രേ എന്നറിക.
127. കപ്പി
കൊണ്ടു വള്ളം
കോരുന്നതു കൈ
കൊണ്ടു കോരുന്ന
തിനെക്കാൾ എളുപ്പ
മാകുന്നതു എന്തുകൊ
ണ്ടു?
ഈ കപ്പിയും
ഒരു മാതിരി തു
ലാമാകുന്നു. അ
തിന്റെ പി [ 80 ] ടികൊണ്ടോ ഒരു ചക്രത്തിന്റെ ഇല്ലികളെക്കൊണ്ടോ ശക്തി
വലിയ ഭുജത്താൽ വ്യാപരിക്കുന്നു (ET വലിയ ഭുജം); ഭാരമോ
മരത്തിന്റെ ചുറ്റും കെട്ടപ്പെട്ട കയറു
കൊണ്ടു ചെറിയ ഭുജത്താൽ (അതു ആ
മരത്തിന്റെ അൎദ്ധവ്യാസം തന്നേയാകു
ന്നു C D) താഴൊട്ടു വലിക്കുന്നു. ഈ പി
ടി ആകട്ടേ ചക്രത്തിന്റെ ഇല്ലി ആകട്ടേ
വലുതാകുന്നേടത്തോളം ശക്തിയും വൎദ്ധി
ക്കും എന്നിട്ടും എത്ര പ്രാവശൃം ഭാരം ശ
ക്തിയെക്കാൾ വലുതാകുന്നുവോ അത്ര പ്രാ
വശ്യം ചക്രത്തിന്റെ വൃത്തപരിധി അല്ലെങ്കിൽ പിടിയുടെ
അറ്റം തിരിയുന്ന സമയം ഉളവാകുന്ന വൃത്തം മരത്തിന്റെ
പരിധിയെക്കാൾ വലുതായിരിക്കും.
128. വണ്ടികൾക്കു ചക്രങ്ങൾ ആവശ്യള്ളത് എന്തുകൊണ്ടു?
ചില സ്ഥലങ്ങളിൽമാത്രം ചക്രം നിലം തൊടുന്നതുകൊണ്ടു [ 81 ] ഉരസൽ അല്പമേയുള്ളൂ. അതുകൂടാതേ ചക്രങ്ങളും തുലാം എ
ന്നപോലേ ഉപകരിക്കുന്നു. ഭാരം അച്ചിന്മേൽ കിടന്നിട്ടു ചെ
റിയ ഭുജത്തെക്കൊണ്ടത്രേ വിരോധിക്കുന്നു. വണ്ടി വലിക്കുന്ന
കുതിരകൾ വലിയ ഭുജമായി നില്ക്കുന്ന ചക്രത്തിൻ ഇല്ലികളു
ടെ അറ്റത്തിൽ വ്യാപരിക്കുന്നു. കുതിരകളുടെ പ്രവൃത്തി വ
ണ്ടിയുടെ ഘനത്തെ വലിക്കുന്നതു അല്ലല്ലോ നിലം അതിനെ
മുഴുവൻ താങ്ങുന്നു താനും. അച്ചിന്റെ ഉരസലിനെയും വഴി
യുടെ പരുപരുപ്പിനെയും മാത്രം കുതിരകൾ തടുക്കുന്നു. ഇവ
യോ വണ്ടിയുടെ ഘനംപോലേ വൎദ്ധിക്കുന്നുള്ളു.
ശീതകാലത്തു വിലാത്തിയിൽ ഹിമം വീണു എല്ലാ ഉര
സൽ നീങ്ങിപ്പോകുന്നതുകൊണ്ടു ആ സമയം ആളുകൾ ച
ക്രമില്ലാത്ത വണ്ടികളെ പ്രയോഗിക്കുന്നു. തീവണ്ടികളെ വലി
ക്കുന്ന യന്ത്രമോ അങ്ങിനേ അല്ല: ആവിയുടെ ശക്തി കുതിര
കളെപ്പോലേ യന്ത്രത്തെ വലിക്കുന്നു എന്നു വിചാരിക്കേണ്ട,
ആവി വണ്ടിയുടെ ചക്രങ്ങളെ തിരിക്കുകയത്രേ. നിലത്തോ
ടുള്ള ഉരസൽകൊണ്ടുമാത്രം ഈ തിരിച്ചൽ ഓട്ടമായി തീരും.
ഈ ഹേതുവാൽ വിലാത്തിയിൽ ശീതകാലത്തു ചിലപ്പോൾ
ഇരിമ്പു പാതയിന്മേൽ കട്ടിയായവെള്ളം നില്ക്കുന്നതിനാൽ ഉ
രസൽ ഇല്ലാതേ പോയിട്ടു യന്ത്രം മുന്നോട്ടു ഓടാതേ അതി
ന്റെ ചക്രങ്ങൾ വെറുതേ തിരിയുന്നതുമാത്രം കാണാം.
129. പലകകളെയും വേറേ സമാനങ്ങളെയും വീട്ടിന്റെ മുകളിൽനിന്നു
വലിച്ചുകയറ്റേണ്ടതിന്നു നാം ഒരു മാതിരി കപ്പി പ്രയോഗിക്കുന്നതു എന്തു
കൊണ്ടു?
അങ്ങിനേയുള്ള കപ്പികൾ രണ്ടു വിധം ഉണ്ടു. 34, 35 എ
ന്നീ രണ്ടു ചിത്രങ്ങളിൽ നാം കാണുന്ന യന്ത്രത്തിന്റെ ഉപ
കാരം വലിച്ചലിൻ ദിക്കു മാറ്റുന്നതത്രേ. അതു തുലാസിനെ
പോലേ രണ്ടു സമമായ ഭുജമുള്ള തുലാം തന്നേയാകുന്നു. തുലാം [ 82 ] തിരിയുന്ന വിന്ദു ഈ ചിത്രത്തിൽ C ഭാരത്തിന്റെ ഭുജം A C
ശക്തിയുടെ ഭുജം B C ഈ രണ്ടു ഭുജങ്ങൾ ഒക്കുന്നതുകൊണ്ടു
ഭാരത്തോടു സമമായ ശക്തി വേണം. എന്നാലും മേലോട്ടു
വലിക്കുന്നതിനെക്കാൾ താഴോട്ടു വലിക്കുന്നതു എളുപ്പമാകകൊ [ 83 ] ണ്ടു ഈ യന്ത്രത്താലും ഉപകാരം വരും. ചക്രം സ്ഥലം മാറാ
തേ നിന്നു തിരിയുന്നതത്രേ. രണ്ടാം മാതിരി വേറേ, അതിന്റെ
രൂപം 36-ാം ചിത്രത്തിൽ കാണാം. ഈ യന്ത്രത്തിൽ സ്ഥിരമാ
യ്നില്ക്കുന്ന ചക്രം അല്ലാതേ വേറേ ഒന്നുണ്ടു. ഈ രണ്ടാമത്തേ
ചക്രം ഭാരത്തോടുകൂടേ മേലോട്ടു കയറും. ഇതിനാൽ നാം
പ്രയോഗിക്കുന്ന ശക്തിക്കും ലാഭം ഉണ്ടു. ആ ചക്രം B എന്ന
വിന്ദുവിൽ തിരിയുന്നതുകൊണ്ടും ഭാരം C എന്ന സ്ഥലത്തിലും
ശക്തി D എന്ന വിന്ദുവിലും വ്യാപരിക്കുന്നതുകൊണ്ടും ശ
ക്തിയുടെ ഭുജം ചക്രത്തിന്റെ വിട്ടമായി ഭാരത്തിൻ ഭുജമാ
കുന്ന ചക്രത്തിന്റെ അൎദ്ധവ്യാസത്തെക്കാൾ രണ്ടു മടങ്ങു
വലുതാകയാൽ ഭാരത്തെ പൊന്തിക്കേണ്ടതിന്നു അതിന്റെ
പാതിയോടു സമമായ ശക്തി മതിയാകും. ഇനി ശക്തികളെ
നിക്ഷേപിപ്പാനായി അധികം ചക്രങ്ങളെ ഇണച്ചിടാം.
37-ാം ചിത്രത്തിൽ നാം കാണുന്ന മൂന്നു കയറുന്ന ചക്ര
ങ്ങളാൽ ഭാരത്തിന്റെ ആറാം അംശത്തോടു സമമായ ശക്തി [ 84 ] യെക്കൊണ്ടു ഭാരത്തെ പൊന്തിപ്പാൻ കഴിയുന്നുപോലും. ഈ
രണ്ടു വിധം കപ്പികളുടെ ഉപകാരം ബോധിച്ചാൽ പലവിധ
മായ ഭേദങ്ങളുടെ കാൎയ്യം (37, 38, 39) തിരിച്ചറിയുവാൻ പ്രയാ
സം തോന്നുകയില്ല. ഈ യന്ത്രത്താലും നാം സമ്പാദിക്കുന്ന
ശക്തിയോടു സമമായ സമയത്തിൽ ഒരംശം നഷ്ടമായിപ്പോ
കും. ദൃഷ്ടാന്തം 36-ാം ചിത്രത്തിൽ C എന്ന ഭാരത്തെ ഒരു അടി
ഉയരത്തിൽ കയറ്റേണ്ടതിന്നു P എന്ന ശക്തിയെ രണ്ടടി താ
ഴോട്ടു വലിക്കേണം എന്നല്ലേ!
മൂന്നാം അദ്ധ്യായം.
വീഴ്ചയും ഊഞ്ചലും പരിഭ്രമണവും.
Fall, Pendulum and Central motion.
"മേല്പെട്ടു പോവാൻ പ്രയാസമുണ്ടേവനും;
കീഴ്പെട്ടു പോകുവാൻ ഏതും പണിയില്ല."
130. താഴോട്ടു വീഴുന്ന ഏതു വസ്തുവിന്റെയും വേഗത വൎദ്ധിക്കുന്നതു
എന്തുകൊണ്ടു?
ഭൂമിയുടെ ആകൎഷണം വസ്തുക്കളെ ഇടവിടാതേ, വലിക്കു
ന്നതുകൊണ്ടു വീഴുന്ന വസ്തു ആദിയിൽ കാണിച്ച വേഗതപ്ര
കാരം അല്ല നിരന്തരമായി വൎദ്ധിക്കുന്ന വേഗതയിൽ താഴോട്ടു
വീഴും. ഇതു ഹേതുവായി വീഴ്ചയുടെ സമയം വൎദ്ധിക്കുന്തോറും
വേഗതയും അധികമായ്ത്തീരും. പരീക്ഷയാൽ നാം അറിയും
പ്രകാരം ഒരു വസ്തു ഒന്നാമത്തേ വിനാഴികയിൽ 16 അടി കീ
ഴ്പെട്ടു വീഴുന്നതല്ലാതേ ഒന്നാമത്തേ വിനാഴികയുടെ അവസാ
നത്തിൽ അതു വിനാഴികയിൽ 32 അടി ദൂരം വീഴുവാൻ തക്ക [ 85 ] തായ വേഗത പ്രാപിക്കുന്നു. ഒന്നാമത്തേ വിനാഴികയിൽ വ
സ്തുവിനെ ആകൎഷിച്ച ശക്തി എപ്പോഴും വ്യാപരിക്കുന്നതുകൊ
ണ്ടു വസ്തുവിന്റെ വേഗത രണ്ടാം വിനാഴികയുടെ അന്തത്തിൽ
64 അടിയും മൂന്നാം വിനാഴികയുടെ അന്തത്തിൽ 96'ഉം 6-ാം
വിനാഴികയുടെ അവസാനത്തിൽ 192'ഉം, അതിൻപ്രകാരം
വീഴുന്ന വസ്തുവിന്റെ വേഗത പിന്തുടരുന്ന ഓരോ വിനാഴിക
യുടെ അന്തത്തിൽ വിനാഴികകളുടെ സംഖ്യപോലേ വൎദ്ധിക്കു
ന്നു എന്നു പറയാം. ഈ സമയങ്ങളിൽ വസ്തു ചെല്ലുന്ന
സ്ഥലത്തെ നോക്കുമ്പോൾ കാൎയ്യം വേറേ. ഒന്നാം വിനാഴിക
യിൽ അതു 16 അടി അകലം വീഴും. ഈ വിനാഴികയുടെ അ
വസാനവേഗത 32' ആകയാൽ രണ്ടാമത്തേ വിനാഴികയിൽ
വസ്തു ഈ വേഗതപ്രകാരം 32 അടി ദൂരം വീഴേണ്ടതു. അതു
കൂടാതേ ഭൂവാകൎഷണം ഈ വിനാഴികയിലും വസ്തുവിനെ 16
അടി വീഴുവാൻ തക്കവണ്ണം വലിക്കുന്നതുകൊണ്ടു വസ്തു രണ്ടാം
വിനാഴികയിൽ 48 അടിയോളം വീഴേണം. രണ്ടാം വിനാഴിക
യുടെ അന്തത്തിൽ വേഗത 64', അതിൻപ്രകാരം വസ്തു മൂ
ന്നാം വിനാഴികയിൽ 64 അടിയോളം വീഴും. അതല്ലാതേ ഭൂ
വാകൎഷണത്താൽ വീഴുന്ന 16 അടി കൂടേ കൂട്ടേണം. ഇവ്വണ്ണം
മൂന്നാം വിനാഴികയിൽ വസ്തു 80 അടിയോളം വീഴും, അങ്ങി
നേ തന്നേ നാലാം വിനാഴികയിൽ 112' അഞ്ചാമത്തിൽ 144;
ഈ അകലങ്ങളെ (16, 48, 80, 112, 144) തമ്മിൽ ഒത്തുനോക്കു
മ്പോൾ (1X16; 3X16; 5X16; 7x16, 9x16;) ഒരു ക്രമം കണ്ടെ
ത്തുവാൻ പ്രയാസം ഇല്ല. അതാവിതു: പിന്തുടരുന്ന വിനാ
ഴികകളിൽ വീഴുന്ന വസ്തുവിന്റെ അകലങ്ങൾ വിഷമസംഖ്യ
യുടെ ക്രമപ്രകാരം വൎദ്ധിക്കും. അതുകൊണ്ടു പല വിനാഴിക
യിൽ ഒരു വസ്തു വീഴുന്ന ദൂരം മുഴുവൻ അറിയേണ്ടതിന്നു പ്ര
യാസം ഇല്ല. ഒന്നാം വിനാഴികയിൽ 16'; രണ്ടാം വിനാഴിക [ 86 ] യിൽ 48'; അതുകൊണ്ടു 2 വിനാഴികയിൽ 64'; മൂന്നു വിനാഴി
കയിൽ 16 + 48+ 80 = 144; നാലു വിനാഴികയിൽ 16 + 48 + 80 +
112 = 256, 16, 64, 144, 266, 256 എന്നുള്ള സംഖ്യകളെ തമ്മിൽ ഒത്തു
നോക്കുമ്പോൾ (16; 4:X6; 9X16; 16X16) വീണ്ടും ഒരു ക്രമം
കാണാമല്ലോ. ഈ സ്ഥലങ്ങൾ വൎദ്ധിക്കുന്നതു 1, 4, 9, 16 അ
ല്ലേങ്കിൽ 12, 22, 32, 42, എന്ന സംഖ്യകൾപ്രകാരം ആകയാൽ
പല വിനാഴികകളിൽ വസ്തുക്കൾ വീഴുന്ന വഴികളെ കണ്ടെ
ത്തേണ്ടതിന്നു ആ വിനാഴികാസംഖ്യ ഏതോ അതിന്റെ വ
ൎഗ്ഗത്തെ 16 എന്ന സംഖ്യയെക്കൊണ്ടു ഗുണിക്കേണം. 10 വിനാ
ഴികയിൽ ഒരു വസ്തു എത്ര അടിദൂരം വീഴും എന്നു ചോദിച്ചാൽ
അതു 102:X16 = 100 X 16 = 1600' വീഴും എന്നത്രേ ഉത്തരം. ഗലി
ലെയി എന്ന മഹാശാസ്ത്രി വീഴ്ചയുടെ ഈ ക്രമങ്ങളെ 1602-ാം
കൊല്ലത്തിൽ സാക്ഷ്യപ്പെടുത്തി. ഈ ക്രമങ്ങൾ ശരിയായി വാ
യു ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ പറ്റു.
ഒരു വസ്തു എറിയുമ്പോൾ അതിന്റെ ദുരവും വേഗതയും
രണ്ടു സംഗതികളെക്കൊണ്ടു ഖണ്ഡിതമാകും. ഒന്നു ഏറു
കൊണ്ടു ഉണ്ടായ ഭേദംവരാത്ത വേഗതയും മറ്റേതു ഭ്രവാക
ൎഷണത്താൽ ഇടവിടാതേ വൎദ്ധിക്കുന്ന വീഴ്ചയുടെ വേഗതയും
തന്നേ. ഈവ്വണ്ണം വഴി എല്ലായ്പോഴും വളഞ്ഞിരിക്കും.
131. ഊഞ്ചൽ എന്നതു എന്തു?
ചരടുകൊണ്ടു കട്ടിയായ വസ്തുവി
നെ കെട്ടീട്ടു ആട്ടമ്പോൾ അതു വീ
ഴ്ചയുടെ ഒരു മാതിരി ഭേദമത്രേ. ഇതു
ഹേതുവായിട്ടു ആടുന്ന വസ്തുവിന്റെ
പെരുമയാലോ ആടുന്ന വഴിയുടെ
വലിപ്പത്താലോ വേഗതയിൽ യാ
തൊരു ഭേദം വരാതേ ചരടിന്റെ [ 87 ] നീളപ്രകാരം മാത്രം വേഗതയിൽ ഒരു വ്യത്യാസമുണ്ടാകും.
ചരടിന്റെ നീളം 1, 4, 9, 16 എന്നീ സംഖ്യകളുടെ ക്രമപ്രകാ
രം ആകുമ്പോൾ ഊഞ്ചലിന്റെ വേഗത 1, 2, 3, 4 എന്നീ
സംഖ്യകളുടെ ക്രമപ്രകാരം തുടരും.
132. പരിഭ്രമണം ഉളവാകുന്നതു എങ്ങിനേ?
നാം ചരടുകൊണ്ടു കെട്ടിയ ഒരു വസ്തുവിനെ ചുറ്റിത്തി
രിക്കുമ്പോൾ അതിന്റെ ഗതി ഒരു വൃത്തത്തിൽ ആകുന്നു.
അങ്ങിനേ തന്നേ ഒരു ശക്തി ഒരു വസ്തുവിനെ നിരന്തരമായി
ഒരു ദിക്കിലേക്കു ആകൎഷിച്ചുകൊണ്ടിരിക്കേ മറ്റൊരു ശക്തി വ
സ്തുവിനെ വേറൊരു ദിക്കിലേക്കു ഉന്തുന്നതായാൽ വസ്തു വളഞ്ഞ
വഴിയായി സഞ്ചരിക്കേണം. ആകൎഷിക്കുന്ന ശക്തി നില്ക്കയോ
വേറേ ശക്തി അതിനെ ജയിക്കയോ ചെയ്യുന്നെങ്കിൽ (ചരടു
വിടുകയോ അറ്റുപോകയോ ചെയ്യുന്നെങ്കിൽ) വസ്തു ആകൎഷി
ക്കുന്ന ശക്തിയിന്മേൽ ലംബരേഖയായി നില്ക്കുന്ന ദിക്കിലേക്കു
പോകും. ഇവ്വണ്ണം കേന്ദ്രത്തിലേക്കു ആകൎഷിക്കുന്ന കേന്ദ്രശ
ക്തിയെക്കൊണ്ടും (Centripetal Force) മദ്ധ്യത്തെ വിട്ടു മുമ്പേത്ത
ശക്തിയിന്മേൽ ലംബരേഖയായി വ്യാപരിക്കുന്ന സ്പൎശശക്തി
യെക്കൊണ്ടും (Centrifugal Force) വസ്തു ഒരു വൃത്താകാരത്തിൽ
തിരിയും. ഈ വക അപാദാനം ഭൂമിക്കും മറ്റു ഗ്രഹങ്ങൾ്ക്കും
സ്വന്ത അച്ചിന്റെ ചുറ്റും സൂൎയ്യന്റെ ചുറ്റുമുള്ള സഞ്ചാ
രത്തിൽ നമുക്കു കാണായ്വരുന്നു.
133. അഗാധമായ ലോഹക്കുഴികളിൽ ഒരു ചെറിയ കല്ലു വീഴുന്നതു എ
ന്തുകൊണ്ടു ആപൽകരമായ്ത്തീരാം?
വീഴുന്ന കല്ലിന്റെ വേഗത ഭ്രവാകൎഷണത്താൽ അത്യന്തം
വൎദ്ധിച്ചു, ഘനം അല്പമേയുള്ളൂ എങ്കിലും ഏറ്റവും ഉയരത്തിൽ
നിന്നു വീഴുമ്പോൾ ഈ വേഗതയാൽ ഉളവാകുന്ന ശക്തികൊ
ണ്ടു അതിന്റെ വഴിക്കുള്ളതിനെ ഉടെച്ചുകളയും. ഒരു കല്ലു [ 88 ] 1200 അടിയോളം വീണശേഷം അതിന്റെ വേഗത ഏറ്റവും
ഭയങ്കരമായ കൊടുങ്കാറിന്റെ വേഗതയെക്കാൾ വലിയതാകും.
134. വളരേ ദൂരത്തിൽനിന്നു വെടിവെക്കുമ്പോൾ കുറിക്കല്ല അതിന്നു
അല്പം മീതേ ഉള്ള വിന്ദുവിനോടു സമനിരയായി തോക്കിന്റെ വായി പിടിക്കു
ന്നതു എന്തുകൊണ്ടു?
ഉണ്ട വളരേ വേഗത്തിൽ പോയാലും ഭൂമിയുടെ ആകൎഷ
ണം നിമിത്തം കുറേ താണുപോകുന്നതുകൊണ്ടു തോക്ക് ലാ
ക്കിന്നു തന്നേ പിടിച്ചു വെടിവെച്ചാൽ ഉണ്ട കുറേ താണു
ചെന്നു കൊള്ളും. അതുകൊണ്ടു കുറി കൊള്ളുമ്പോൾ കുറേ
മേലേയുള്ള വിന്ദുവിലേക്കു ചൂണ്ടിയാൽ ലാക്കിൽ തന്നേ
കൊള്ളും.
135. ഘടികാരത്തെ ക്രമപ്പെടുത്തേണ്ടത്തിന്നു നാം ഒരു ഡോള (Pendulum) പ്രയോഗിക്കുന്നതു എന്തുകൊണ്ടു?
ഭൂവാകൎഷണം ഒരേ സ്ഥലത്തുനി
ന്നു തന്നേ ഒരിക്കലും മാറിപ്പോകായ്ക
യാൽ ഒരു ഊഞ്ചലിന്റെയോ ഡോ
ളയുടെയോ ആട്ടം എപ്പോഴും സമ
മായിരിക്കും. ഈ സമമായ അപാദാ
നം ഘടികാരത്തിന്റെ ചക്രങ്ങൾക്കു
വരേണ്ടതിന്നു നാം ഈ ഡോളയെ
പ്രയോഗിക്കുന്നു. ഡോളയോടു നാം
ഒരു മാതിരി മുള്ളിനെ (D N C M)
ചേൎത്തിട്ടു ഡോള ഇങ്ങോട്ടുമങ്ങോട്ടും
ആടുന്ന സമയം അതു ചക്രത്തിന്റെ
പല്ലുകളുടെ ഇടയിൽ പ്രവേശിച്ചു
ചക്രത്തിന്റെ ക്രമമല്ലാത്ത ഓട്ടത്തെ
തടുത്തു ക്രമപ്പെടുത്തുകയും ചെയ്യും. [ 89 ] 136. പലപ്പോഴും ഈ വക ഘടികാരങ്ങൾ ഉഷ്ണകാലത്തു പതുക്കേ നട
ക്കുന്നതു എന്തുകൊണ്ടു?
ഉഷ്ണം നിമിത്തം ഡോളയുടെ സുഷിരങ്ങളിലുള്ള വായു
പുറത്തു പോവാൻ ശ്രമിക്കുന്നതുകൊണ്ടു അതിന്റെ കമ്പി നീ
ട്ടിയാൽ 131-ാം ചോദ്യത്തിൽ കണ്ടപ്രകാരം ആട്ടത്തിന്റെ വേ
ഗത കുറഞ്ഞു പോയിട്ടു ഘടികാരം അധികം പതുക്കേ നടക്കും.
അതു ശരിയാക്കുവാൻ ഡോളയുടെ അറ്റത്തുള്ള കട്ടി കുറേ
മേലോട്ടു തൂക്കിയാൽ മതി.
137. ഒരു ഘടികാരത്തെ ഭൂമിയുടെ മദ്ധ്യരേഖയിലേക്കു കൊണ്ടുപോകു
ന്നതായാൽ ഇതിന്റെ ഡോളയുടെ കട്ടി അല്പം മേലോട്ടു തൂക്കുവാൻ ആവശ്യമാ
യി വരുന്നതു എന്തുകൊണ്ടു?
ഭൂമിക്കു പൂൎണ്ണമായ ഒരു ഉണ്ടയുടെ രൂപം അല്ല; ധ്രുവങ്ങ
ളുടെ അരികേ അല്പം താണും, മദ്ധ്യരേഖയുടെ സമീപത്തു
അല്പം വീൎത്തുമിരിക്കുന്നതുകൊണ്ടു ഒടുക്കും പറഞ്ഞ ദിക്കിൽ ഭൂ
വാകൎഷണം അല്പം കുറഞ്ഞു പോകും. അതു നിമിത്തം ഡോ
ള അധികം മെല്ലേ നടക്കുന്നതിനാൽ അതിനെ കുറുക്കേണം;
ഡോളയുടെ കമ്പിയെ കുറുക്കുന്നേടത്തോളം വേഗതയും വ
ൎദ്ധിക്കും
138. ഒരു ഉണ്ട ചരടുകൊണ്ടു കെട്ടി വേഗത്തിൽ ചുഴറ്റിയതിന്റെ ശേ
ഷം വിട്ടുകളഞ്ഞാൽ കൈകൊണ്ടു എറിയുന്നതിനെക്കാൾ ദൂരേ പോകുന്നതെന്തു
കൊണ്ടു?
ഉണ്ടയെ ചുഴറ്റുമ്പോൾ കേന്ദ്രശക്തിയും കേന്ദ്രത്യാഗശ
ക്തിയും ഇടവിടാതേ പ്രവൃത്തിക്കുന്നതിനാൽ ഉണ്ട വൃത്താകാ
രമായിപ്പോകും. കൈകൊണ്ടു എറിയുമ്പോൾ ഉണ്ട കൈയു
ടെ ശക്തിപ്രകാരം മാത്രമേ പോകയുള്ളൂ. ചരടുകൊണ്ടു ചു
ഴറ്റി അതിനെ എറിയുന്നെങ്കിൽ കൈയുടെ ശക്തിയല്ലാതേ
കേന്ദ്രശക്തിയുടെ വിരോധം തീൎന്ന ശേഷം കേന്ദ്രത്യാഗശക്തി
യും ഇതിന്നായി സഹായിക്കും. [ 90 ] 139. വേഗത്തിൽ തിരിയുന്ന വണ്ടിയുടെ ചക്രങ്ങളിൽനിന്നു ചേറു തെ
റിക്കുന്നതു എന്തുകൊണ്ടു?
ചക്രത്തിന്റെ ആകൎഷണത്താൽ ചളി അതിനോടു പ
റ്റുന്നു. എങ്കിലും വണ്ടി വേഗത്തിൽ ഓടുന്നതിനാൽ കേന്ദ്ര
ത്യാഗശക്തി വളരേ വൎദ്ധിച്ചു ആകൎഷണത്തെ ജയിച്ചു ഒടുക്കം
ചളിയെ തെറിപ്പിച്ചുകളയുന്നു. ഇവ്വണ്ണം വസ്ത്രങ്ങളെ ഉണ
ക്കേണ്ടതിന്നും തേൻകട്ടകളിൽനിന്നു തേൻ എടുക്കേണ്ടതിന്നും
പഞ്ചസാര വെടിപ്പാക്കേണ്ടതിന്നും ചില യന്ത്രങ്ങൾ ഉണ്ടു.
മേല്പറഞ്ഞ സാധനങ്ങളെ ഒരു ചക്രത്തിന്റെ ചുറ്റിൽ കെ
ട്ടീട്ടു അതിനെ വേഗം തിരിക്കുന്നതിനാൽ ആ കേന്ദ്രത്യാഗശ
ക്തിയെക്കൊണ്ടു ദ്രവങ്ങൾ നീങ്ങി ഘനമേറിയ അംശങ്ങൾ
ശേഷിക്കും.
140. വെള്ളം നിറെച്ച ഒരു തംബ്ലേർ ഒരു ചക്രത്തിന്റെ ഉൾഭാഗത്തു
ഉറപ്പിച്ചിട്ടു വേഗത്തിൽ തിരിക്കുമ്പോൾ തംബ്ലേറിന്റെ വായി ചിലപ്പോൾ താ
ഴോട്ടു ആയ്പോയാലും വെള്ളം തൂത്തുപോകാത്തതെന്തുകൊണ്ടു?
ഭൂമിയുടെ ആകൎഷണത്താൽ വെള്ളം തൂത്തുപോകേണം എ
ങ്കിലും ചക്രത്തെ വേഗം തിരിക്കുന്നതിനാൽ കേന്ദ്രത്യാഗശക്തി
വൎദ്ധിച്ചു തംബ്ലേർ മറിഞ്ഞിരിക്കുന്ന സമയത്തിൽ പുറത്തേ
ക്കു ആകൎഷിച്ചു വലിക്കുന്നതുകൊണ്ടു വെള്ളം തൂത്തുപോകാ
തേ അതിൽ തന്നേ നില്ക്കും. ഈ സൂത്രത്തിൻ പ്രകാരം കളി
ക്കാർ ഒരു വലിയ ചക്രത്തെ ഉണ്ടാക്കി ഇതിന്നകത്തു ആളുകൾ
പോലും കുത്തിരിക്കും. പെരുത്തു വേഗതയോടേ തിരിക്കുന്ന
തുകൊണ്ടു ആളുകൾ തലകീഴായി നില്ക്കുന്നെങ്കിലും ആപത്തു
വരികയില്ല താനും.
141. വഴി വളരേ വളഞ്ഞതായാൽ തീവണ്ടി മെല്ലേമെല്ലേ ഓടുന്നതു എ
ന്തുകൊണ്ടു?
തീവണ്ടി വളഞ്ഞ വളഞ്ഞതായാൽ തീവണ്ടി ഓടുന്ന സമയം മേല്പറഞ്ഞ
സ്പൎശശക്തി ഉളവായി വണ്ടി വേഗം ഓടുന്നതിനാൽ കേന്ദ്ര [ 91 ] ത്യാഗശക്തി അത്യന്തം വൎദ്ധിക്കും. ഈ കേന്ദ്രത്യാഗശക്തി അ
ധികം ആയ്ത്തീരുമ്പോൾ വണ്ടികൾ പാതയിൽനിന്നു തെറ്റി
പ്പോവാൻ സംഗതി ഉണ്ടാകും. അതുകൊണ്ടു ഇങ്ങിനേയുള്ള
സ്ഥലങ്ങളിൽ പുറമേയുള്ള പാതയെ അല്പം ഉയൎത്തുന്നതു
നടപ്പായ്ത്തീൎന്നു.
142. കുശവൻ മണ്ണുരുള ചക്രത്തിന്മേൽ വെച്ചു വേഗത്തിൽ തിരിക്കു
മ്പോൾ ഉരുള അല്പം പരന്നു പോകുന്നതെന്തുകൊണ്ടു?
ഉരുള ചക്രത്തിന്മേൽ വെച്ചു തിരിക്കുന്നതിനാൽ കേന്ദ്ര
ത്യാഗശക്തിയുടെ വൎദ്ധനകൊണ്ടു ഉരുളയുടെ പുറമേയുള്ള
അംശങ്ങൾ അകന്നുപോവാൻ ഉള്ള ഒരു താല്പൎയ്യം വരുന്നതി
നാൽ ഉരുള അല്പം പരന്നുപോകുന്നു. എന്നാലും അതിന്നുള്ള
സംലഗ്നാകൎഷണം നിമിത്തം അംശങ്ങളായി ചിതറിപ്പോകുന്നി
ല്ല. അതിവേഗത്തിൽ തിരിച്ചാൽ ഉരുളയുടെ രൂപം കേവലം
മാറി ഒരു പരപ്പു ആയിച്ചമയും താനും. ഇതുപ്രകാരം ഭൂമി ആദ്യം
ചളിപ്രായമായോരു ഗോളമായിരുന്നു; അതു തിരിയുന്നതിനാൽ
കേന്ദ്രത്യാഗശക്തിയുടെ വൎദ്ധനകൊണ്ടു അതിന്റെ മദ്ധ്യം കു
റേ വിരിഞ്ഞും ധ്രുവങ്ങൾ പരന്നും ഇരിക്കുന്നു എന്നു ചിലർ
വിചാരിക്കുന്നു.
143. തിരിക്കല്ലുകൊണ്ടു ധാന്യങ്ങൾ പൊടിച്ചു എടുക്കുന്നതു എങ്ങിനേ?
പണ്ടു പണ്ടേ എല്ലാ രാജ്യങ്ങളിലും ആളുകൾ നമ്മുടെ
42-ാം ചിത്രത്തിൽ കാണുന്ന മാതിരി തിരിക്കല്ലുകളെ കൈകൊ
ണ്ടു തിരിച്ചുവന്നു; അതു കേരളത്തിൽ ഇപ്പോഴും നടപ്പുണ്ടല്ലോ.
മീതേ ഉള്ള കല്ലിന്റെ (പിള്ളക്കല്ല്) ദ്വാരത്തിൽ പൊടിപ്പാ
നുള്ള ധാന്യമണികളെ ഇട്ടു കല്ലു തിരിക്കുമ്പോൾ അവ രണ്ടു
കല്ലുകളുടെ ഇടയിൽവെച്ചു പൊടിയായി തീരുന്നതല്ലാതേ
തിരിക്കുന്നതിനാലുളവാകുന്ന കേന്ദ്രത്യാഗശക്തിയാൽ പൊടി
കല്ലിൻ ചുറ്റുമുള്ള വിള്ളലിൽനിന്നു പുറപ്പെട്ടു നിലത്തു വീ [ 92 ] No. 42.
No. 43. [ 93 ] ഴും, വിലാത്തിക്കാർ ചോറ്റിന്നു പകരമായി അപ്പം തി
ന്നുന്നതിനാൽ വളരേ മാവു ചെലവഴിക്കുന്നതുകൊണ്ടു കൈ
കൊണ്ടല്ല മറ്റു ബലത്താൽ തിരിക്കല്ലുകളെ തിരിപ്പാൻ ത
ക്ക യന്ത്രങ്ങളെ സങ്കല്പിച്ചു. നമ്മുടെ 43-ാം ചിത്രത്തിൽ നാം
ഒരു വക പൊടിക്കുന്ന യന്ത്രം കാണുന്നുവല്ലോ. ഒരു പാ
ത്തിയിൽക്കൂടേ ഒഴുകുന്ന വെള്ളം മേലിൽനിന്നു എത്രയും വ
ലിയ ഒരു മരച്ചക്രത്തിന്മേൽ വീണു ഇതിനെ തിരിക്കുന്നു. ഈ
ചക്രത്തിന്റെ അച്ചിനോടു രണ്ടു ഇരിമ്പുചക്രങ്ങൾ 44-ാം
ചിത്രത്തിൽ കാണുന്ന സ്ഥിതിയിൽ നില്ക്കുന്നതിനാൽ ലം
ബരേഖയായി നില്ക്കുന്ന ഒരു വ
ലിയ ഇരിമ്പുകോലും കൂടേ തി
രിയും. ഈ ഇരിമ്പുകോൽ മീതേ
യുള്ള രണ്ടു വലിയ തിരിക്കല്ലുകളു
ടെ ഇടയിൽ ചേൎന്നു നില്ക്കുന്നു.
താഴേയുള്ള (തള്ളക്കല്ല്) കല്ലു
സ്ഥിരമായി നില്ക്കയും മേലുള്ള
കല്ല് ഇരിമ്പു കോൽ താങ്ങീട്ടു അ
തിനോടുകൂടേ തിരിയുകയും ചെ
യ്യും. 42-ാം ചിത്രത്തിൽ കാണും
പോലേ മീതേയുള്ള കല്ലിൽ ധാന്യമണികൾ വീഴുവാൻ വേ
ണ്ടുന്ന ഒഴിവു ഉണ്ടാകും. രണ്ടു കല്ലുകൾ തമ്മിൽ എതിർ
നില്ക്കുന്ന ഭാഗത്തു നാം ചെറിയ ചാലുകളെ വെട്ടീട്ടു ഇവ
യുടെ തിണ്ടുകൾ മണിയെ ഒരു കത്ത്രികൊണ്ടു എന്ന
പോലേ ചതെച്ചുപൊടിച്ചശേഷം കേന്ദ്രത്യാഗശക്തിമൂലം
പൊടി ചുറ്റുമുള്ള വിള്ളലിൽനിന്നു പുറപ്പെട്ടു ഒരു തോൽസ
ഞ്ചിയിൽ വീഴും. അങ്ങിനേയുള്ള തിരിക്കല്ലു ഒരു നിമിഷത്തിൽ
70 പ്രാവശ്യംതിരിഞ്ഞു 24 മണിക്കൂറിൽ 500–600 റാത്തൽ ധാന്യം [ 94 ] പൊടിക്കാം. വെള്ളം ചക്രത്തിൻ മേല്ഭാഗത്തു മാത്രം അല്ല
നടുവിലോ താഴെയോ തട്ടുന്നതിനാലും യന്ത്രത്തെ നടത്തും.
144. ഘടികാരംകൊണ്ടു നാം സമയം അറിയുന്നതു എങ്ങനേ?
ഒരു വസ്തു നിശ്ചയിക്കപ്പെട്ട സമയത്തിൽ എപ്പോഴും സ
മമായ സ്ഥലത്തിലൂടേ ഗതാഗതം ചെയ്യാൻ സംഗതി വ
രുത്തുന്നതിനാൽ ഈ വസ്തുവിനെക്കൊണ്ടു സമയത്തെ കുറി [ 95 ] പ്പാൻ കഴിയും. അതിന്നായി ഒരു ഘടികാരത്തിൽ എങ്ങിനേ
എങ്കിലും മൂന്നു കരണങ്ങൾ ആവശ്യം. 1. ഘടികാരത്തെ
നടത്തേണ്ടതിന്നു ഒരു ബലം. 47-ാം ചിത്രത്തിൽ അതു
ഒരു ചക്രവും ഈ ചക്രത്തെ തിരിക്കുന്ന ഒരു തൂക്കവും A
തന്നേ. ഒരു കയറു കൊണ്ടോ ചെറിയ തുടൽകൊണ്ടോ
കെട്ടപ്പെട്ട ഈ തൂക്കം താഴോട്ടു വരുന്നതിനാൽ ചക്രത്തെ തിരി
ക്കും. തൂക്കം നിലത്തു എത്തിയശേഷം ഒരു താക്കോൽകൊണ്ടു
ചക്രത്തെ എതിൎവ്വഴിയായി തിരിക്കുന്നതിനാൽ തൂക്കം വീണ്ടും
കയറീട്ടു താഴോട്ടു വലിയും. മുമ്പേ ഈ വക തൂക്കങ്ങൾ വിശേഷാ
ൽ വലിയ ഘടികാരങ്ങളിൽ പ്രയോഗിച്ചു വന്നെങ്കിലും നാം
സഞ്ചിയിൽ ഇടുന്ന ചെറിയ ഘടികാരങ്ങളിൽ ഈ യന്ത്രത്തെ
നടത്തുന്ന ഒരു ബലം കിട്ടേണ്ടതിന്നു വേറൊരു കൌശലപ്പണി
വേണം. ഉരുക്കുകൊണ്ടു നീളമുള്ള ഒരുമാ
തിരി വാർ എടുത്തു പുറമേയുള്ള അറ്റം
സ്ഥിരമായിനില്ക്കുന്ന ഒരു സ്ഥലത്തു ഉറപ്പി
ച്ചിട്ടു ഉള്ളിലുള്ള അറ്റമോ തിരിയുന്ന ഒ
രു ആണിയോടു ചേൎത്തശേഷം ആണി
തിരിച്ചാൽ ഈ ഉരുക്കുകൊണ്ടുള്ള വാർ ആ
ണിയെ എത്രയും തിങ്ങി ചൂഴുന്നതിനാൽ
ഉരുക്കു വീണ്ടും അഴഞ്ഞു പോവാനായി
ട്ടു അതിന്റെ അയവു പ്രകാരം അച്ചി
നെ എതിരായി തിരിക്കുമളവിൽ അച്ചിനോടു ചേൎക്കപ്പെട്ട ച
ക്രങ്ങൾ തിരിയും. ഇവ്വണ്ണം ഘടികാരത്തെ തൂക്കത്തെക്കൊ
ണ്ടോ ഇപ്പോൾ തന്നേ വിവരിച്ച ചുരുൾ്വില്ല് കൊണ്ടോ നട
ത്തിയാൽ സമമായ ഗതിയും വേഗതയും കിട്ടുവാൻ പാടില്ല.
തൂക്കം ആദ്യം മെല്ലേ മെല്ലേ വലിഞ്ഞശേഷം ഒരു വിധത്തിൽ
താഴോട്ടു വീഴുന്ന ഈ തൂക്കത്തിന്റെ വേഗത മേല്ക്കുമേൽ വൎദ്ധി [ 96 ] ക്കുന്നതുകൊണ്ടു ചക്രങ്ങളും അധികമധികമായ വേഗതയോ
ടേ തിരിയും. വില്ലോ ആദ്യം എത്രയും വലിഞ്ഞാലും ഉരുക്കി
ന്നു കുറേ സ്വാതന്ത്ര്യം വന്നശേഷം മെല്ലേ മെല്ലേ മാത്രം അഴയു
ന്നതിനാൽ ചക്രങ്ങളുടെ വേഗതയും കുറഞ്ഞു കുറഞ്ഞു പോ
കും എങ്കിലും സമയം വിഭാഗിച്ചു അറിയേണ്ടതിന്നു സമമായ
ഒരു ഗതി വേണം. അതു നിമിത്തം 2. ഘടികാരങ്ങളുടെ ഓട്ട
ത്തെ എന്നു പറഞ്ഞാൽ ചക്രങ്ങളുടെ വേഗതയെ ക്രമപ്പെടു
ത്തേണ്ടതിന്നു വല്ലതും ഒന്നു ആവശ്യമല്ലോ. അതു ഇവിടേ [ 97 ] യുള്ള രണ്ടു ചിത്രങ്ങളിൽ (41, 47) നാം സ്പഷ്ടമായി കാണു
ന്നുവല്ലോ. തൂക്കം വീഴുന്നതിനാൽ തിരിയുന്ന ചക്രത്തെയോ
ഇതിനോടു ചേൎക്കപ്പെട്ട വേറൊരു ചക്രത്തെയോ നിശ്ചയിക്ക
പ്പെട്ട സമയങ്ങളിൽ എപ്പോഴും തടുക്കുമ്പോൾ വേഗത വ
ൎദ്ധിപ്പാൻ കഴിയുന്നില്ല. ഇതിന്നായി എപ്പോഴും ഒരുപോ
ലേ നടക്കുന്ന ഒരു വസ്തു വേണം. അതു ഈ അദ്ധ്യായ
ത്തിൽ നാം വിവരിച്ച ചില ചിത്രങ്ങളിൽ കാണുന്ന ഡോള
(Pendulum) തന്നേയാകുന്നു. അതുനിമിത്തം തൂക്കത്താൽ
തിരിയുന്ന ചക്രത്തിൻ പിമ്പിൽ ഒരു ഡോള കെട്ടിത്തൂക്കി ഈ
ഡോളയുടെ മേല്ഭാഗത്തോടു വളഞ്ഞിരിക്കുന്ന ഇരിമ്പുകഷണ
ത്തെ ചേൎത്തിട്ടു ഡോള ആട്ടുന്നതിനാൽ ഒരു തുലാം എന്ന
പോലേ കയറുകയും ഇറങ്ങുകയും ചെയ്യുമളവിൽ 47-ാം ചിത്ര
ത്തിൽ N N; 41-ാം ചിത്രത്തിൽ C M അതിന്റെ രണ്ടു കൊ
ക്കുകൾ ചക്രത്തിന്റെ (M 47-ാം B 41-ാം ചിത്രത്തിൽ) പല്ലു
കളുടെ ഇടയിൽ പ്രവേശിച്ചു എപ്പോഴും ഒരിക്കൽ വലഭാഗ
ത്തും ഒരിക്കൽ ഇടഭാഗത്തും ചക്രത്തെ തടുക്കുന്നതുകൊണ്ടു
ചക്രം സമമായി തിരിയും. ഒരു ഡോളയുടെ ആട്ടത്തിന്നു
സമമായ സമയം ആവശ്യമാകകൊണ്ടു ഡോള ചക്രങ്ങളെ
നടത്തുമ്പോൾ വേഗത എപ്പോഴും സമമായിരിക്കും. (ശീതോ
ഷ്ണത്താലും ഭൂവാകൎഷണത്താലും ഡോളെക്ക് വരുന്ന ക്രമക്കേ
ടുകളെയും ഭേദങ്ങളെയും കുറിച്ചു 136, 137 ചോദ്യങ്ങളിൽ നോ
ക്കുക) 3. ചക്രങ്ങൾ ഇപ്രകാരം സമമായിരിക്കുന്ന വേഗതയോ
ടേ തിരിഞ്ഞുതുടങ്ങിയാൽ ഒന്നു കൂടേ ആവശ്യമുള്ളൂ. അതോ
മണിക്കൂറിനെയും നിമിഷത്തെയും അറിയേണ്ടുന്നതിന്നു പറ്റു
ന്ന വേഗത ഉണ്ടാവുന്നതത്രേ. അതു വിശേഷാൽ നമ്മുടെ
51-ാം ചിത്രത്തെ നോക്കുന്നതിനാൽ തെളിയും. (48, 44, 49)
എന്നീ ചിത്രങ്ങളിൽ കാണുന്നപ്രകാരം രണ്ടു ചക്രങ്ങളെ ത [ 98 ] മ്മിൽ ചേൎക്കുന്നതിനാൽ ചലനത്തെ വരുത്തുന്നതു മാത്രമല്ല
അതിന്നു ദിഗ്വ്യത്യാസം കൂടേ വരുത്തുവാൻ കഴിയും. ഒരു ഉ
പകാരം കൂടേ ഉണ്ടു. ഒരു ചെറിയ ചക്രവും വലിയ ചക്രവും
തമ്മിൽ ചേൎക്കുന്നതിനാൽ അവയുടെ തിരിവിനെ ബദ്ധപ്പെടു
ത്തുവാനും താമസിപ്പിപ്പാനും കഴിയും. ദൃഷ്ടാന്തം: 50-ാം
ചിത്രത്തിൽ ചെറിയ ചക്രത്തിന്നു 12
പല്ലുകളും വലിയ ചക്രത്തിന്നു 72 പ
ല്ലുകളും ഉണ്ടെന്നുവരികിൽ വലിയ ച
ക്രത്തിന്റെ വൃത്തപരിധി ചെറിയ ച
ക്രത്തിന്റേതിനെക്കാൾ 6 പ്രാവശ്യം
വലുതാകകൊണ്ടു വലിയ ചക്രം ഒരി
ക്കൽ തിരിയുമളവിൽ ചെറിയ ചക്രം
6 മടങ്ങു തിരിഞ്ഞു 6 വട്ടം അധികം
വേഗത്തിൽ ഓടേണം. 51, 47 എന്നീ ചിത്രങ്ങളിൽ E F K
എന്ന ചക്രങ്ങളെക്കൊണ്ടു തിരിക്കപ്പെട്ട ചക്രം (L) ഒരു മ
ണിക്കൂറിൽ ഒരിക്കൽ തിരിയുമ്പോൾ നീട്ടപ്പെട്ട ഈ ചക്രത്തി
ന്റെ അച്ചു (a—a 51) ഒരു മണിക്കൂറിൽ ഒരിക്കൽ തിരിഞ്ഞു
വലിയ കൈ (52) ഘടികാരത്തിൻ മേൽഭാഗത്തിൽ ഉള്ള വൃ
ത്തത്തിന്റെ ചുറ്റും സഞ്ചരിക്കും. ഈ വേഗത ഉണ്ടാകേ [ 99 ] ണ്ടതിന്നു
നാക്ക് നീട്ടു
കയോ കുറു
ക്കുകയോ
ചെയ്വാനാ
വശ്യമായ്വ
രും. പിന്നേ
L എന്ന ച
ക്രത്തോടുകൂ
ടേ ഒരു അ
ച്ചിന്റെചു
റ്റും (a—a)
തിരിയുന്ന
ചക്രത്തെ
M ഡോള
യോടു സം
ബന്ധിച്ച
തുലാം (N-
N) ക്രമപ്പെ
ടുത്തുന്നതു
കൊണ്ടു ഘടികാരത്തിന്റെ വലിയ കൈ ശരിയാ
യി ഒരു മണിക്കൂറിൻ വൃത്തത്തെ ചുറ്റിത്തിരിയും.
അതു നിമിഷങ്ങളെ ചൂണ്ടിക്കാണിക്കുന്ന കൈ ആ
കകൊണ്ടു ഇനി 12 പ്രാവശ്യം അധികം താമസി
ച്ചു തിരിഞ്ഞു കൊണ്ടു ഓരോ മണിക്കൂർ സൂചിപ്പി
ക്കുന്ന വേറൊരു കൈ വേണം. a-a എന്ന അ
ച്ചു തിരിക്കുന്ന ചക്രം c-c അതിനോടു ചേൎക്കപ്പെ [ 100 ] ട്ട ചക്രത്തോടു d ഒരു മണിക്കൂറിൽ
ഒരിക്കൽ ചുറ്റും സഞ്ചരിക്കുന്നുവ
ല്ലോ. d എന്ന ചക്രം പിന്നേ e എ
ന്ന ചക്രത്തെ തിരിക്കുമ്പോൾ അ
തും അതിനോടു ചേൎക്കപ്പെട്ട ചെറി
യ ചക്രത്തോടുകൂടേ (f) ഒരു മണി
ക്കൂറിൽ ഒരിക്കൽ തിരിയും. f എന്ന
ചെറിയ ചക്രമോ 12 വട്ടം വലുതാ
യിരിക്കുന്ന g എന്ന ചക്രത്തെ തി
രിക്കുന്നതുകൊണ്ടു g എന്ന ചക്രം 12 പ്രാവശ്യം അധികം
താമസിച്ചു നടക്കുന്നതിനാൽ അതിന്റെ മുമ്പിലും വലിയ
കൈയെ തിരിക്കുന്ന അച്ചിൻ ചുറ്റും നാം കാണുന്ന കുഴ
ൽകൊണ്ടു ചേൎക്കപ്പെട്ട ചെറിയ കൈ വലിയ കൈ വൃ
ത്തത്തിന്റെ ചുറ്റും ഒരിക്കൽ നടക്കുന്ന സമയത്തിൽ അ
തിന്റെ ദ്വാദശാംശത്തോടു സമമായ സ്ഥലത്തിലൂടേ മാ
ത്രം തിരിയാമല്ലോ. ഇവ്വണ്ണം ചെറിയ കൈ ഒരിക്കൽ വട്ട
ത്തിന്റെ ചുറ്റും തിരിയുന്ന സമയത്തിൽ വലിയ കൈ
അങ്ങിനേ 12 വട്ടം തിരിയും. അതുകൊണ്ടു ചെറിയ കൈ ഏ
തു മണിക്കൂർ എന്നും വലിയ കൈ എത്ര നിമിഷം എന്നും സൂ
ചിപ്പിക്കാം. ഇതു എല്ലാ ഘടികാരങ്ങളുടെയും സൂത്രം ആയാ
ലും എത്രയോ ഭേദങ്ങളുണ്ടു. അതൊക്കയും ഈ പുസ്തകത്തിൽ
വിവരിപ്പാൻ സ്ഥലം ഇല്ല. 45-ാം ചിത്രത്തിൽ നാം ചില ഘ
ടികാരങ്ങളിൽ ചേൎക്കപ്പെട്ട വേറൊരു അംശം കാണുന്നു. എ
ത്ര മണിയായി എന്നു കാണ്മാൻ മാത്രമല്ല കേൾ്പാനും കൂടേ മ
ണി അടിക്കുന്ന ഒരു യന്ത്രമുണ്ടു. പിന്നെ നാം സഞ്ചിയിൽ
ധരിക്കുന്ന ഘടികാരങ്ങളിൽ ചക്രങ്ങളെ ക്രമപ്പെടുത്തേണ്ടതി
ന്നു ഒരു ഡോള പ്രയോഗിച്ചുകൂടാ. ഘടികാരം ലംബരേഖയാ [ 101 ] യി നില്ക്കുന്ന സമയത്തിൽമാത്രം ഡോള ആടുന്നതുകൊണ്ടു
ഒരു ചെറിയ ചക്രത്തിന്റെ ഉള്ളിൽ ചലിക്കുന്ന രോമവില്ല്
എന്നു പറയുന്ന ഒരു കരണംകൊണ്ടു ആ ഘടികാരങ്ങളുടെ
ചക്രങ്ങൾക്കു സമമായ തിരിവും വേഗതയും ഉണ്ടാകുന്നു.
സഞ്ചിയിൽ ഇടുവാൻ തക്കതായ ഘടികാരങ്ങളെ 1500-ാം
കൊല്ലത്തിൽ പേതർ ഹേലെ (Peter Hele) എന്ന ഗൎമ്മാനൻ
സങ്കല്പിച്ചു എങ്കിലും തിരിവിനെ ക്രമപ്പെടുത്തേണ്ടതിന്നു
ഹുയിഗെന്സ എന്ന ജ്ഞാനി (Huygens) 1657-ാമതിൽ ഒന്നാമതു
ഡോളയെയും ചുരുൾവില്ലിനെയും പ്രയോഗിച്ചുപോൽ.
നാലാം അദ്ധ്യായം.
ദ്രവങ്ങളുടെ സമത്തുക്കവും അപാദാനവും.
The Equilibrium and Motion of fluids.
"പുരുഷവായിലേ വാക്കുകൾ ആഴമുള്ള വെള്ളം
ജ്ഞാനത്തിൻ ഉറവു പൊക്കുളിക്കുന്ന പുഴ"
എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കേണ്ടാ!"
145. കുട്ടിയായ പ്രസ്തുക്കൾക്കും ദ്രവങ്ങൾക്കും തമ്മിലുള്ള വ്യത്യാസം എന്തു?
കട്ടിയായ വസ്തുക്കൾക്കു ദ്രവങ്ങളെക്കാൾ സംലഗ്നാകൎഷ
ണം അധികമുള്ളതല്ലാതേ അവയെ ഏതുസ്ഥിതിയിൽ വെച്ചാ
ലും അവെക്കു രൂപാന്തരവും വരുന്നില്ല. ദ്രവങ്ങൾക്കു സംല
ഗ്നാകൎഷണം കുറയുന്നതു കൂടാതേ അവെക്കു സ്വരൂപവും ഇല്ല.
അവ പകൎന്നു വെക്കുന്ന പാത്രത്തിന്റെ രൂപം ധരിക്കേയുള്ളൂ.
ദ്രവാംശങ്ങൾ മാത്രം ചിലപ്പോൾ സ്വരൂപം എടുത്തു തു
ള്ളിയായി ചമയും. [ 102 ] 146. ⌴ എന്ന പോലേയുള്ള ഒരു കുഴലിന്റെ രണ്ടു അംശങ്ങളിൽ ഒ
ന്നിൽ വെള്ളമോ വേറേ വല്ല ദ്രവമോ പകൎന്നാൽ രണ്ടിലും ഒരേ ഉയരത്തിൽ
തന്നേ നില്ക്കുന്നതു എന്തുകൊണ്ടു?
രണ്ടു കുഴലുകളിൽ വെള്ളത്തിന്റെ ഘനവും അമൎത്തലും
സമമായിരിക്കേണം എന്നു വന്നാൽ അതു സമമായ ഉയര
ത്തിൽ നില്ക്കേണ്ടതു ആവശ്യം. വെള്ളം മറ്റു വസ്തുക്കളെ
പോലേ തടസ്ഥം ഉണ്ടാകുംവരേ താഴോട്ടു വീഴുന്നതുകൊണ്ടു
അതു ഒരു കുഴലിൽ അധികം ഉയരത്തിൽ നില്ക്കുമ്പോൾ രണ്ടു
കുഴലുകളെ തമ്മിൽ ചേൎക്കുന്ന കുഴലിലുള്ള വെള്ളത്തെ മറ്റേ
കുഴലിലുള്ള വെള്ളത്തെക്കാൾ അധികം അമൎത്തുന്നു. അതു
നിമിത്തം ഒന്നാമത്തേ കുഴലിലുള്ള വെള്ളം മറ്റേതിനോടു
സമമായി നില്ക്കും വരേ കുഴലുകളെ യോജിപ്പിക്കുന്ന കുഴലിൽ
നിന്നു വെള്ളം രണ്ടാമത്തേ കുഴലിലേക്കു അമൎത്തി ഉയൎത്തുന്നു.
147. തമ്മിൽ ചേരുന്ന രണ്ടു കുഴലുകളിൽ നീളമുള്ളതിൽ അധികം വെ
ള്ളം നിന്നാൽ ചെറുതിൽനിന്നു വെള്ളം തുളുമ്പിപ്പോകുന്നതു എന്തുകൊണ്ടു?
വെള്ളം ഒരു കുഴലിൽ അധികമായ ഉയരത്തിൽ നില്ക്കു
ന്നേടത്തോളം രണ്ടു കുഴലുകളിൽ നില്ക്കുന്ന വെള്ളത്തിനു സ
മത്വം ഇല്ലായ്കയാൽ വെള്ളം രണ്ടു കുഴലുകളിൽ സമമായി
നില്ക്കുവോളം നീളമുള്ള കുഴലിലുള്ള വെള്ളം ചെറുതിൽനിന്നു
ള്ള വെള്ളത്തെ മേലോട്ടു അമൎത്തി പുറത്താക്കും. ചെറിയ കു
ഴലിൽ വെള്ളത്തിന്നു കയറുവാൻ സ്ഥലം ഇല്ലായ്കകൊണ്ടു
അതു കുഴലിനെ വിട്ടു പുറത്തു തുളുമ്പും. വായുവിൻ വിരോ
ധം നിമിത്തവും വെള്ളത്തിന്നും കുഴലിന്നും ഉള്ള ഉരസൽ നി
മിത്തവും ചെറുകുഴലിൽനിന്നു തുളുമ്പുന്ന വെള്ളം നീളമുള്ള
കുഴലിൽ വെള്ളം നില്ക്കുന്ന സ്ഥലം വരേ കയറുകയില്ല.
148. ചില പട്ടണങ്ങളിലുള്ള തോട്ടങ്ങളിലേ കിണറുകളിൽനിന്നു വെ
ള്ളം മേലോട്ടു തുളുമ്പി കയറുന്നതു എന്തുകൊണ്ടു?
ഈ വക കിണറുകൾ മുമ്പേത്ത ചോദ്യത്തിൽ വിവരിച്ച [ 103 ] കുഴലുകൾക്കു തുല്യമാകുന്നു. ഇവയിൽനിന്നു തുളുമ്പുന്ന വെ
ള്ളം ഉയൎന്ന സ്ഥലങ്ങളിൽ കിടക്കുന്ന കുളത്തിൽനിന്നു ഒഴുകു
ന്നതുകൊണ്ടു ആ കുളത്തിലേ വെള്ളത്തിന്റെ അമൎത്തൽ നി
മിത്തം കിണറ്റിലുള്ള വെള്ളം ഏകദേശം കുളത്തിലുള്ള വെ
ള്ളത്തിന്റെ നിരപ്പു വരേ കരേറേണം.
149. ഒരു കുപ്പിയിൽ വെള്ളമോ വീഞ്ഞോ നിറെച്ച ശേഷം കിടേശകൊ
ണ്ടു വായ്ക്കൽ മുറുക്കേ അടെക്കുമ്പോൾ കുപ്പി പൊട്ടിപ്പോകുന്നതെന്തുകൊണ്ടു?
കുപ്പി നിറഞ്ഞതിന്റെ ശേഷം ഒരു റാത്തൽഘനത്തോടു
സമമായ ശക്തിയോടേ കിടേശമേൽ അടിക്കുമ്പോൾ അടു
ത്തിരിക്കുന്ന സ്ഥലങ്ങൾ മാത്രമല്ല കുപ്പിയുടെ വായ്ക്കു സമമാ
യിരിക്കുന്ന കുപ്പിയുടെ ഓരോ അംശവും ആ അടി മുഴുവൻ
ഏല്ക്കണം. ഇങ്ങിനേ കുപ്പിക്കു മുഴുവനും ഇളക്കംതട്ടുന്നതിനാൽ
കുപ്പി പൊട്ടിപ്പോകും. ഇതുഹേതുവായിട്ടു കുപ്പികൾ നിറെച്ചു
അടെക്കുമ്പോൾ വളരേ സൂക്ഷ്മം വേണം: നാം കുപ്പിയെ മു
ഴുവനും നിറെക്കാതേ ദ്രവത്തിന്റെ മീതേ ഒരു വിരൽസ്ഥലം
ഒഴിച്ചിടേണം.
150. നല്ലവണ്ണം അടെച്ചിട്ടു വെള്ളം നിറെച്ചിരിക്കുന്ന ഒരു പീപ്പയിൽ
24 അടി നീളമുള്ള ഒരു കുഴൽ ഇട്ടു ഉറപ്പിച്ചശേഷം കുഴലിൽ വെള്ളം പകരു
മ്പോൾ പീപ്പ പൊട്ടി പിളൎന്നുപോകുന്നതു എന്തുകൊണ്ടു?
കുഴലിലുള്ള വെള്ളത്തിന്നു അല്പം ഘനമേയുള്ളൂവെങ്കിലും
അതു പീപ്പിയിൽ വെച്ചു കുഴലിന്നുനേരേ കീഴിലുള്ള വെള്ള
ത്തെ മാത്രമല്ല അതുമുഖാന്തരം എല്ലാ ദിക്കിലും പീപ്പയിലുള്ള
വെള്ളത്തെ ആകപ്പാടേ അമൎത്തി ഞെരുക്കുന്നതിനാൽ ആ
അല്പമായ ഭാരം അത്യന്തം വൎദ്ധിച്ചിട്ടു വെള്ളത്തിന്നു പോ
വാൻ വഴി ഇല്ലായ്കകൊണ്ടു ബലമില്ലാത്ത സ്ഥലത്തുവെച്ചു
പീപ്പയെ പൊട്ടിച്ചുകളയും. [ 104 ] 151. ഒരു അച്ചിന്റെ ചുറ്റും തിരിയുന്ന ഒരു പാത്രത്തിൻ അടിയുടെ
സമീപത്തു ഒരു ഭാഗത്തേക്കുതന്നേ വളെക്കപ്പെട്ട നാലഞ്ചു കുഴലുകളെ വെച്ചു
പാത്രത്തിൽ വെള്ളം പകരുമ്പോൾ തിരിയുന്നതു എന്തുകൊണ്ടു? (Barker's mil).
വെള്ളം ഈ കുഴലുകളിലൂടേ ഒഴുകുന്ന സമയം എതിർഭാ
ഗത്തേക്കു ഉന്തുന്നതുകൊണ്ടു തിരിയുവാൻ കഴിയുന്ന പാത്രം നീ
ങ്ങി വെള്ളം എല്ലാം കുഴലുകളിലും കൂടി ഒരേ ദിക്കിലേക്കു ഉന്തു
ന്നതിനാൽ പാത്രം തിരിയും താനും.
152. രണ്ടു പാത്രങ്ങളിൽ ഒന്നു വായി വിസ്താരം ഏറിയതും മറ്റേതു കുറ
ഞ്ഞതും ആയിരുന്നാലും അടിയും ഉയരവും സമമായിരുന്നാൽ അടി താങ്ങുന്ന വെ
ള്ളത്തിന്റെ ഭാരം രണ്ടു പാത്രങ്ങളിൽ ഒരുപോലേ ഇരിക്കുന്നതു എന്തുകൊണ്ടു?
വെള്ളത്തിന്റെ അംശങ്ങൾ എത്രയും വേഗത്തിൽ ഒഴി
ഞ്ഞ പോകുന്നതുകൊണ്ടു ഓരോ അംശവും താഴോട്ടു മാത്രമല്ല
എല്ലാദിക്കിലേക്കും അമൎത്തുന്നതിനാൽ പാത്രത്തിൻ നാനാ
ഭാഗങ്ങളും ഈ ഉന്തു ഏല്ക്കുന്നു. ഇതുഹേതുവായിട്ടു പാത്രത്തി
ന്റെ അടിയിൽ അതിന്നുനേരേ മീതേ നില്ക്കുന്ന വെള്ളത്തി
ന്റെ ഭാരം മാത്രമേ സാക്ഷാൽ വഹിക്കുന്നുള്ളു. ഇവ്വണ്ണം പാ
ത്രത്തിന്റെ രൂപവും വെള്ളത്തിന്റെ പ്രമാണവും അത്ര പ്ര
ധാനമല്ല അടി വിസ്താരവും പാത്രത്തിന്റെ നേരേയുള്ള ഉ
യരവും എന്നിവറ്റാലത്രേ അടിയിന്മേലുള്ള ഭാരവും ഘനവും
ഉളവാകുന്നതു. ആകയാൽ അല്പം വെള്ളംകൊണ്ടു അതിന്റെ
ഘനത്തെക്കാൾ അത്യന്തം വലിയ അമൎത്തൽ വരുത്തുവാൻ
കഴിയും. ഒരു പാത്രത്തിൻമീതേ നീളമുള്ള കുഴലിനെ ഇട്ടു ഇ
തിനെ വെള്ളംകൊണ്ടു നിറെക്കുന്നതും പാത്രത്തെ തന്നേ കുഴ
ലിന്റെ നീളത്തിന്നൊത്തവണ്ണം വലുതാക്കി വെള്ളംകൊണ്ടു
നിറെക്കുന്നതും അടിയിൽ കൊള്ളുന്ന ഘനത്തെ വിചാരിച്ചാൽ
ഒരുപോലെ തന്നേയാകുന്നു. [ 105 ] 153. ഒഴിഞ്ഞ കുപ്പി മുറുക അടെച്ചു സമുദ്രത്തിൻ ആഴത്തിൽ ഇട്ടാൽ കു
പ്പി പൊട്ടുകയോ അടപ്പു വീണു വെള്ളംകൊണ്ടു നിറയുകയോ ചെയ്യുന്നതു എ
ന്തുകൊണ്ടു?
കുപ്പി എത്രയും വലുതായ ഭാരം ഏല്ക്കേണ്ടിവരുന്നു. അ
തിന്റെ അടിയും ഭാഗങ്ങളും മാത്രമല്ല ഉള്ളിലുള്ള വെള്ളത്തി
ന്റെ ഓരോസ്ഥലം കുപ്പിയുടെ മീതേ നില്ക്കുന്ന വെള്ളത്തിന്റെ
ഘനം മുഴുവൻ വഹിക്കേണമല്ലോ! 1600 അടി ആഴമുള്ള കട
ലിൽ ഒരു ചതുരശ്രഅടി (Square foot) സ്ഥലത്തിൽ 50000 റാ
ത്തലിന്നൊക്കുന്ന ഘനം കൊള്ളുന്നു എന്നുവരികിൽ കുപ്പിക്ക്
ഇപ്രകാരമുള്ള ഭാരം വഹിപ്പാൻ കഴിയാതേ പൊട്ടിപ്പോകും.
കുപ്പി കിടേശകൊണ്ടു അടെച്ചിരുന്നാൽ ഭാരം ഈ കിടേശയെ
തള്ളി അകത്തോട്ടാക്കി കുപ്പിയിൽ വെള്ളം കടക്കും. വെള്ള
ത്തിന്റെ ഈ തിക്കുനിമിത്തം ജന്തുക്കൾക്കു സമുദ്രത്തിൽ പെ
രുത്ത് ആഴത്തിൽ വസിച്ചുകൂടാ.
154. ജലത്തിരക്കിൻനിമിത്തം അല്പമായ ശക്തിക്കു എത്രയും വലിയ തി
ക്കൽ വരുത്തുവാൻ കഴിയുന്നതു എന്തുകൊണ്ടു (Water press or Bramah Press;
see Primer of Physics, Page 23.)
ഈ തിരക്കു ⌴ ഇങ്ങിനേയുള്ള ഒരു കുഴൽകൊണ്ടു ഉളവാ
ക്കുന്നതാണ്. അതിൽ വെള്ളം നിറെച്ചിട്ടു ഓരോന്നിൽ ഒരു ചാ
മ്പു കോൽ ഇടുന്നു. ഒന്നു വിസ്താരം കുറഞ്ഞും മറ്റേതിന്നു വി
സ്താരം പക്ഷേ 100 മടങ്ങു കൂടിയും ഇരിക്കും. ചെറിയ കുഴലി
ലുള്ള ചാമ്പു കോലിനെ താഴ്ത്തുമ്പോൾ ഇതിലുള്ള വെള്ളത്തി
ന്നുണ്ടായ തിക്കൽ വലിയ കുഴലിലേക്കു വ്യാപിച്ചിട്ടു നാം 152-ാം
ചോദ്യത്തിൽ കണ്ടപ്രകാരം അതിന്റെ അടിയിൽ ചെറിയ
കുഴലിന്റെ അടി വിസ്താരത്തിന്നു സമമായ ഓരോ സ്ഥലത്തു
ഈ തിക്കൽ മുഴുവൻ വ്യാപരിക്കുന്നതുകൊണ്ടു വലിയ കുഴലി
ന്റെ അടി ചെറിയ കുഴലിന്റെ അടിയെക്കാൾ എത്ര പ്രാവ [ 106 ] ശ്യം വലിയതാകുന്നുവോ അത്ര പ്രാവശ്യം ചെറിയ കുഴലിൽ
ഉത്ഭവിച്ച തിക്കൽ വലിയ കുഴലിൽ വൎദ്ധിക്കും താനും. അതു
നിമിത്തം ചെറിയ കുഴലിന്റെ കോൽ 50 റാത്തലിന്നൊത്ത
ശക്തിയോടേ താഴ്ത്തുമ്പോൾ വലിയ കുഴലിലുള്ള കോൽ 5000
റാത്തലോടു സമമായ ശക്തിയോടേ കയറും. വലിയ കുഴലി
ന്റെ കോലിന്മേൽ നാം കടലാസ്സോ തുണികളോ വെച്ചിട്ടു
അതിൻമീതേ സ്ഥിരമായി നില്ക്കുന്ന ഒരു പലകയെ ഉറപ്പി
ച്ചാൽ ആവക വസ്തുക്കളെ എത്രയും അമൎത്തി ഒതുക്കാം. ശ
ക്തി ഇതിലും അധികം വൎദ്ധിപ്പിക്കേണ്ടതിന്നു ചെറിയ കുഴലി
നെ ഒരു തുലാം കൊണ്ടു താഴ്ത്തുന്നതു നടപ്പാകുന്നു.
155. ചില വസ്തുക്കൾ വെള്ളത്തിൽ താഴുകയും ചിലതു പ്ലവിക്കുന്നതും എ
ന്തുകൊണ്ടു?
വെള്ളത്തിന്റെ തിക്കലിനെ ജയിക്കേണ്ടതിന്നു ഒരു വസ്തു
വിന്റെ ഘനം എങ്ങിനേ എങ്കിലും അതിന്റെ പ്രമാണത്തി
ന്നൊത്ത വെള്ളത്തിന്റെ ഘനത്തെക്കാൾ അല്പം അധികമാ
യിരിക്കേണം. വെള്ളത്തിൻ ഘനത്തെക്കാൾ അതിനോടു സ
മമായ വസ്തു ഘനമേറിയതായിരുന്നാൽ അതു മുങ്ങും നിശ്ച
യം; ഘനം കുറയുന്നെങ്കിലോ നീന്തും. അതു പൊങ്ങുന്ന വെ
ള്ളത്തിൻ തിക്കൽ അധികരിക്കുന്നതിനാലത്രേ.
156. എണ്ണയിൽ വെള്ളം പകരുമ്പോൾ എണ്ണ പൊങ്ങി മീതേ വരുന്നതു
എന്തുകൊണ്ടു?
വെള്ളത്തിൻ ഒരംശം അതിന്റെ വലിപ്പത്തോടു സമമാ
യ എണ്ണയുടെ ഒരു അംശത്തെക്കാൾ ഘനമേറിയതാകകൊ
ണ്ടു എണ്ണ വെള്ളത്തെ വഹിക്കാതേ പൊങ്ങി വരും.
157. നേരിയതും ലോഹംകൊണ്ടുള്ള പൊള്ളയായതുമായ ഒരു ഉണ്ട വെ
ള്ളത്തിൽ ഇട്ടാൽ പൊങ്ങിക്കിടക്കുന്നതു എന്തുകൊണ്ടു?
ഈ ഉണ്ടയുടെ വലിപ്പത്തിലുള്ള വെള്ളം ഉണ്ടെയെക്കാൾ [ 107 ] ഘനമേറിയതാകകൊണ്ടു ഉണ്ട പൊങ്ങിക്കിടക്കേണം. ഇതു
ഹേതുവായിട്ടു ഇരിമ്പു കൊണ്ടുള്ള തീക്കുപ്പലുകൾപോലും വെ
ള്ളത്തിൽ താഴാതേ കിടക്കും. ആ ഉണ്ടയെ ഞെരുക്കി ഒതുക്കു
മ്പോൾ മുങ്ങും നിശ്ചയം. അതോ ലോഹങ്ങൾ വെള്ളത്തെ
ക്കാൾ ഘനമേറിയതുകൊണ്ടത്രേ.
158. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന കുപ്പികൾ വെള്ളത്തിൽ മുങ്ങി
പ്പോകുന്നതു എന്തുകൊണ്ടു?
ഈ കുപ്പിയുടെ വലിപ്പത്തിലുള്ള വെള്ളത്തെക്കാൾ വെ
ള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന കുപ്പി ഘനമേറിയതാകകൊ
ണ്ടു അതു മുങ്ങിപ്പോകേണം. കുപ്പിയിലുള്ള വെള്ളത്തിന്നു
വെള്ളത്തിൽ വെച്ചു ഘനം ഇല്ലെങ്കിലും വെള്ളത്തെക്കാൾ ക
ണ്ണാടി ഘനമുള്ളതാണ്. എന്നിട്ടും ഒഴിഞ്ഞ കുപ്പികൾ പൊ
ങ്ങിക്കിടക്കുന്നതു ബോധിപ്പാൻ പ്രയാസമില്ല. ഇവയിൽ വാ
യു അടങ്ങിയിരിക്കുന്നതുകൊണ്ടു ഒഴിഞ്ഞ കുപ്പിയുടെ വലിപ്പ
ത്തിലുള്ള വെള്ളത്തെക്കാൾ ഈ കുപ്പികളുടെ ഘനം കുറയുന്നു.
159. വെള്ളം കുടിച്ചു മരിച്ചർ വെള്ളത്തിന്റെ അടിയിൽ ഒന്നു രണ്ടു
ദിവസം കിടന്ന ശേഷം വെള്ളത്തിന്നു മീതേ പൊങ്ങിവരുന്നതു എന്തുകൊണ്ടു?
ജീവനോടിരിക്കുന്ന മനുഷ്യൻ വെള്ളത്തെക്കാൾ ഒരല്പം ഘ
നം കുറഞ്ഞിരിക്കകൊണ്ടു അവന്നു നീന്തുവാൻ കഴിയും; വെ
ള്ളം കുടിച്ചുചാകുമ്പോഴോ ഘനം വൎദ്ധിച്ചു ശവം വെള്ളത്തി
ന്റെ അടിയിൽ കിടക്കും. ഒന്നു രണ്ടു ദിവസം കഴിഞ്ഞ ശേ
ഷം ശവം കെട്ടു ഉള്ളിൽ വാഷ്പങ്ങൾ ഉത്ഭവിച്ചു ശരീരത്തെ
വിരിക്കുന്നതിനാൽ ഘനം വീണ്ടും കുറഞ്ഞിട്ടു ശവം പൊന്തി
വരുന്നു.
160. കട്ടിവെള്ളം വെള്ളത്തിൻ മീതെ പൊങ്ങിക്കിടക്കുന്നതു എന്തു
കൊണ്ടു?
വെള്ളം ഒഴികേ മറ്റുള്ള എല്ലാ വസ്തുക്കളും കട്ടിയായി തീ [ 108 ] രുന്നതിനാൽ ചുരുങ്ങിപ്പോകകൊണ്ടു ഉറപ്പും ഘനവും വൎദ്ധി
ക്കയത്രേ ചെയ്യുന്നു. വെള്ളംമാത്രമേ കട്ടിയായി ചമയുന്ന സ
മയം വിരിയുന്നതുകൊണ്ടു ഘനം കുറഞ്ഞു പോകും. മുമ്പേ
നിറഞ്ഞിരുന്ന സ്ഥലത്തിന്റെ ⅓ അംശം അധികം കട്ടി
യായ വെള്ളം നിറെക്കും. ഇതിൽ ദൈവത്തിന്റെ അത്ഭുതമാ
യ ജ്ഞാനം കാണ്മാനുണ്ടു. കട്ടിയായ വെള്ളം പൊങ്ങിക്കിടക്കാ
തേ താണുപോകുന്നതായിരുന്നെങ്കിൽ വിലാത്തിയിൽ ശീത
കാലത്തു എത്രവേഗം കിണറുകളിലും പുഴകളിലും വെള്ളം
കേവലം കട്ടിയായ്ത്തീൎന്നിട്ടു കഷ്ടം ഏറ്റവും വലുതായ്ത്തീരും.
161. വെള്ളത്തിൽ താഴുന്ന സാമാനങ്ങളെ കപ്പലിൽ കയറ്റിയാൽ കപ്പ
ലോടുകൂടെ പൊന്തിക്കിടക്കുന്നതു എന്തുകൊണ്ടു?
കപ്പലിന്റെ വലിപ്പത്തോടു സമമായ വെള്ളത്തിന്നു ക
പ്പലിനെക്കാൾ ഘനമേറുന്നതുകൊണ്ടു കപ്പൽ മുങ്ങുന്നില്ല.
കപ്പലിൽ എത്രഭാരം കയറ്റിയാലും പിന്നേയും വായു കൊണ്ടു
നിറഞ്ഞിരിക്കുന്ന വളരേ സ്ഥലങ്ങൾ ഉണ്ടാകകൊണ്ടു കപ്പൽ
വെള്ളത്തെക്കാൾ ഘനം കുറഞ്ഞിരിക്കുന്നു. കപ്പൽ അതിന്റെ
ഘനത്തോടു സമമായ വെള്ളത്തിന്റെ ഒരംശത്തെ നീക്കുന്ന
തുകൊണ്ടു ഒരല്പം വെള്ളത്തിൽ മുങ്ങിപ്പോകും. എങ്കിലും ക
പ്പലിന്റെ അകത്തുള്ള വായുവിന്നു പകരം വെള്ളം അകത്തു
കടന്നാലുടനേ കപ്പൽ മുഴുവൻ വെള്ളത്തിൽ മുങ്ങിപ്പോകും.
162. വായുകൊണ്ടു നിറഞ്ഞ ഉരുളി നെഞ്ഞിന്മേൽ കെട്ടുമ്പോൾ നീന്തു
വാൻ യാതൊരു പ്രയാസമില്ലാത്തതു എന്തുകൊണ്ടു?
വെള്ളത്തെക്കാൾ അത്യന്തം ഘനം കുറഞ്ഞ ഈ ഉരുളി
യെ ശരീരത്തോടു ചേൎക്കുന്നതിനാൽ ശരീരത്തിന്റെ പ്രമാണ
ത്തിന്നു സമമായ വെള്ളത്തെക്കാൾ ഘനം കുറഞ്ഞിരിക്കകൊ
ണ്ടു ആണ്ടു പോകയില്ല. കിടേശകൊണ്ടുള്ള കച്ച ഇപ്രകാ
രം തന്നേ ഉതകുന്നു. [ 109 ] 168. ചില ദ്രവങ്ങളെ കുപ്പിയിൽ പകൎന്നുവെച്ച ശേഷം ക്രമേണ കീടം
അടിയുന്നതു എന്തുകൊണ്ടു?
ദ്രവത്തിൽ ഉള്ള അണുപ്രായമായ എത്രയും ചെറിയ ക
ട്ടിയായ പദാൎത്ഥങ്ങൾ വെള്ളത്തെക്കാൾ ഘനമുള്ളവയാക
കൊണ്ടു ഭൂവാകൎഷണത്തെ അനുസരിച്ചു അടിയും. ദ്രവങ്ങൾ
പിന്നേയും ഇളക്കുന്നതിനാലേ ഈ വക പദാൎത്ഥങ്ങൾ വീണ്ടും
പൊങ്ങി മറിഞ്ഞു വരും. അതുകൊണ്ടു കുപ്പിയെ ഇളക്കുക
യോ ദ്രവത്തെ കാച്ചുകയോ ചെയ്യുമ്പോൾ അടിയിലുള്ള ഊ
റൽ ഇളകി വെള്ളത്തിന്റെ അംശങ്ങൾ ഈ ചെറിയ പദാ
ൎത്ഥങ്ങളെ കൊണ്ടു പോയിട്ടു അവ അടിയുന്നതിനെ വിരോ
ധിക്കുന്നു.
164. ചില വസ്തുക്കൾ മറ്റു വസ്തുക്കളെക്കാൾ വെള്ളത്തിൽ അധികം
താഴുന്നതു എന്തുകൊണ്ടു?
ഒരു വസ്തുവിന്റെ ഘനത്തെയും ആ വസ്തുവിന്റെ വലി
പ്പത്തിലുള്ള വെള്ളത്തിന്റെ ഘനത്തെയും തമ്മിൽ ഒത്തു
നോക്കുമ്പോൾ ആ വസ്തുവിന്റെ താരതമ്യഘനം (Specifit
Weight) കണ്ടെത്തും. ഒരു വസ്തുവിന്റെ ഈ താരതമ്യഘനം
എപ്പോഴും ഒരു പോലേ തന്നേ ഇരിക്കും. ഒരു മരത്തിന്റെ
ചെറിയ കഷണമോ ഒരു വലിയ പലകയോ രണ്ടായാലും താ
രതമ്യഘനം മാറുന്നില്ല. ഒരു വസ്തുവിന്റെ വിശേഷമായ
ഘനം മറ്റൊരു വസ്തുവിന്റേതിനെക്കാൾ വലുതായിരുന്നാൽ
അധികം മുങ്ങിപ്പോകും. കാരണം അതു സമത്തൂക്കം വരു
ത്തേണ്ടതിന്നു അധികം വെള്ളത്തെ അതിന്റെ സ്ഥലത്തുനി
ന്നു നീക്കുമല്ലോ. ഒരു വസ്തു എപ്പോഴും അതിനോടു സമമാ
യ വെള്ളത്തിൽ ഒരംശത്തെ നീക്കേണം എന്നല്ലേ?
165. കപ്പൽ സമുദ്രത്തിൽ കാണുന്നതിനെക്കാൾ നദികളിൽ അധികം
താണുകിടക്കുന്നതു എന്തുകൊണ്ടു പോൽ?
സമുദ്രത്തിലേ വെള്ളത്തിൽ ഉപ്പു അടങ്ങിയിരിക്കുന്നതു [ 110 ] കൊണ്ടു അതിന്റെ വിശേഷമായ ഘനം അധികമായിരിക്കും.
ഒരു വസ്തു എപ്പോഴും അതിന്റെ ഘനത്തോടു സമമായ വെ
ള്ളത്തെ നീക്കുന്നതുകൊണ്ടു നദിയിലേ വെള്ളത്തിൻ അംശ
ത്തെക്കാൾ ഉപ്പുവെള്ളത്തിന്റെ അംശം ചെറിയതാകും. പുഴ
യിൽ അധികം വെള്ളം നീക്കുന്നതിനാൽ അധികം താണു
പോകയും ചെയ്യും.
166. കോഴിമുട്ട ഉപ്പുവെള്ളത്തിൽ പൊന്തിക്കിടക്കുന്നതും നല്ല വെള്ള
ത്തിൽ മുങ്ങുന്നതും എന്തുകൊണ്ടു?
ഉപ്പുവെള്ളത്തിന്റെ വിശേഷമായ ഘനം മുട്ടയുടെ വി
ശേഷമായ ഘനത്തെക്കാൾ വലുതാകുന്നെങ്കിലും മുട്ടയുടെ വി
ശേഷമായ ഘനം സാധാരണമായ വെള്ളത്തിന്റേതിനെ
ക്കാൾ കുറഞ്ഞിരിക്കുന്നതുകൊണ്ടത്രേ.
167. തമ്മിൽ സമമായ രണ്ടു പാത്രങ്ങളിൽ പകുതിയോളം വെള്ളം പക
ൎന്നിട്ടു ഒന്നിൽ ഒരു റാത്തൽ ഇരിമ്പും മറ്റേതിൽ ഒരു റാത്തൽ ഈയവും ഇട്ടാൽ
ഒന്നാമത്തേ പാത്രത്തിൽ വെള്ളം അധികം കയറുന്നതു എന്തുകൊണ്ടു?
ഒരു റാത്തൽ ഈയത്തെക്കാൾ ഒരു റാത്തൽ ഇരിമ്പിന്നു
അധികം സ്ഥലം ആവശ്യമുണ്ടാകകൊണ്ടു ഇരിമ്പു അധികം
വെള്ളത്തെ നീക്കേണം; അല്ലെങ്കിൽ ഇരിമ്പിന്റെ വിശേഷ
മായ ഘനത്തെക്കാൾ ഈയത്തിന്റെ വിശേഷമായ ഘനം
വലുതാകും.
168. ദ്രവങ്ങളുടെ വിശേഷമായ ഘനത്തെ നിശ്ചയിക്കേണ്ടതിന്നു നാം
പ്രയോഗിക്കുന്ന യന്ത്രം അറാക്കിൽ (Brandy) മുങ്ങുന്നേടത്തോളം അറാക്ക് ന
ന്നായിരിക്കും എന്നും ബീരിൽ മുങ്ങുന്നേടത്തോളം അതു വിടക്കായിരിക്കും എന്നും
അറിയുന്നതു എങ്ങിനേ?
അറാക്കിന്റെ വിശേഷമായ ഘനം കുറഞ്ഞിരിക്കുന്നേട
ത്തോളം അതിൽ അടങ്ങിയിരിക്കുന്ന ആവി (alcohol) അധിക
രിക്കയും വെള്ളം കുറയുകയും ചെയ്യും. ബീരിന്റെ കാൎയ്യമോ [ 111 ] വേറേ. അതിന്റെ വിശേഷമായ ഘനം വൎദ്ധിക്കുന്നേടത്തോ
ളം അതിൽ അത്യാവശ്യമായ (നനെച്ചുണങ്ങിയ) യവം അ
ധികരിക്കയും അത്യാവശ്യമില്ലാത്ത വെള്ളം കുറയുകയും ചെ
യ്യും. കട്ടിയായ വസ്തു ഒരു ദ്രവത്തിൽ മുങ്ങുന്നേടത്തോളം ആ
ദ്രവത്തിന്റെ വിശേഷമായ ഘനവും കുറഞ്ഞിരിക്കും.
169. ഏതു വസ്തുവിന്റെയും ഘനം വെള്ളത്തിൽ തൂക്കുമ്പോൾ കുറഞ്ഞു
പോകുന്നതു എന്തുകൊണ്ടു?
ഒരു വസ്തുവിനെ വെള്ളത്തിൽ ഇടുമ്പോൾ അതു നീക്കുന്ന
വെള്ളത്തിന്റെ ഘനത്തോടു സമമായ ഘനം സ്വന്തഘന
ത്തിൽനിന്നു ഒരംശം കുറഞ്ഞു പോകും. ദൃഷ്ടാന്തം: ഒരു വസ്തു
വിന്റെ ഘനം 20 റാത്തലും അതു നീക്കുന്ന വെള്ളത്തിന്റെ
ഘനം 5 റാത്തലും എന്നു വരികിൽ ആ വസ്തുവിനെ വെള്ള
ത്തിൽ തൂക്കുമ്പോൾ ഘനം 15 റാത്തൽ കാണുകേയുള്ളൂ. ഈ എ
ത്രയും വിശിഷ്ടക്രമത്തെ അൎഖിമേദൻ എന്ന ശാസ്ത്രി (220 B. C.)
കണ്ടെത്തിയതുകൊണ്ടു അതിന്നു അൎഖിമേദസൂത്രം എന്ന പേ
രുണ്ടു.
170. ഒരു നായ്ക്കു മുങ്ങിപ്പോയ മനുഷ്യനെ വെള്ളത്തിന്റെ മീതേ പൊന്തി
ച്ചു കരയിലേക്കു കൊണ്ടുവരുവാൻ കഴിയുന്നതു എന്തുകൊണ്ടു?
വേറെ വസ്തുക്കളിൽ നാം കാണുന്നപ്രകാരം മനുഷ്യന്റെ
ഘനവും വെള്ളത്തിൽ ഇരിക്കുന്ന സമയം കുറഞ്ഞു പോകുന്നു.
അവൻ വെള്ളത്തിൽ കിടക്കുന്ന സ്ഥലത്തു കൊള്ളുന്ന വെള്ള
ത്തിന്റെ ഘനം നീങ്ങിപ്പോയ ശേഷം നായ്ക്ക് ഇനി വലിപ്പാൻ
ശേഷിക്കുന്നതു ഒന്നുമില്ല അല്ലെങ്കിൽ അല്പമേയുള്ളൂ എന്നറിക.
171. ഒരു നായ്ക്കു ഘനമുള്ള ഒരു കല്ലിനെ വെള്ളത്തിന്റെ അടിയിൽ
നിന്നു എടുത്തു പൊന്തിച്ചുകൊണ്ടുവരാമെങ്കിലും മീതേ എത്തിയശേഷം അതിനെ
വീണ്ടും പലപ്പോഴും ഇട്ടുകളയുന്നതു എന്തുകൊണ്ടു?
കല്ലു വെള്ളത്തിൽ കിടക്കുമ്പോൾ അതിന്റെ ഘനം മേ [ 112 ] ല്പറഞ്ഞ സൂത്രപ്രകാരം കുറഞ്ഞു ഇരുന്നാലും വെള്ളത്തിന്നു
മീതേ നായ് കല്ലിന്റെ ഘനം മുഴുവനും വഹിക്കേണ്ടി വരും.
172. വെള്ളത്തിൽ മുക്കിയ മരക്കൊട്ടയെ ചെറുവിരൽകൊണ്ടു വെള്ള
ത്തിൻ മേല്ഭാഗത്തോളം പൊന്തിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
വെള്ളംകൊണ്ടു നിറഞ്ഞു വെള്ളത്തിൽ കിടക്കുന്ന ഒരു മ
രക്കൊട്ടയെക്കാൾ വെള്ളത്തിൽനിന്നു വേൎവ്വിട്ട ഒഴിഞ്ഞ മരക്കൊ
ട്ടയുടെ ഘനം വലുതാകുന്നുപോലും. ഇതിലുള്ള വെള്ളത്തി
ന്റെ ഘനം വെള്ളത്തിൽ കേവലം നിങ്ങിപ്പോകുന്നതല്ലാതേ
മരക്കൊട്ടയുടെ ഘനം തന്നേ വെള്ളതെക്കാൾ കുറഞ്ഞതാകു
ന്നുവല്ലോ! ഇവ്വണ്ണം മരക്കൊട്ടയുടെ മീതേ നില്ക്കുന്ന വെള്ള
ത്തിന്റെ വിരോധം ജയിപ്പാൻ മാത്രം ആവശ്യമുള്ളൂ.
173. മനുഷ്യന്നു വെള്ളത്തിൽ നീന്തുവാൻ കഴിയുന്നതു എന്തുകൊണ്ടു?
മനുഷ്യരിൽ മിക്കപേരും 8/9 അല്ലെങ്കിൽ 9/10 പ്രാവശ്യം വെ
ള്ളത്തെക്കാൾ ഘനം കുറഞ്ഞവരാകകൊണ്ടു കാൽ വിടൎത്തി
കൈ കെട്ടി കിടക്കുമ്പോൾ യാതൊരു ആപത്തും അദ്ധ്വാന
വും കൂടാതേ വെള്ളത്തിന്മേൽ നീന്താം. വേറേ അവസ്ഥയി
ലോ മുഖം വെള്ളത്തിൽ മുങ്ങുന്നതുകൊണ്ടു ശ്വാസം കഴി
പ്പാൻ കഴിയായ്കയാൽ, കൈ കാലുകളെ പ്രയോഗിക്കുമ്പോൾ
തല ഉയൎത്തുവാൻ ആവശ്യം തന്നേയാകുന്നു. ഈ കൈ കാലു
കളെക്കൊണ്ടു വെള്ളത്തിൻ നേരേ തുഴയുമ്പോൾ വെള്ളം ന
മ്മെ പൊന്തിക്കുന്നതല്ലാതേ നാം മുന്നോട്ടു പോകയും ചെയ്യും.
നമ്മുടെ തലെക്കും കൈകാലുകൾക്കും ഏറ്റവും ഘനം ഉണ്ടു.
എല്ലുകൾകൊണ്ടു ഘനം വൎദ്ധിക്കുന്നു, കൊഴുപ്പകൊണ്ടു ഘനം
കുറയുകയും ചെയ്യുന്നു. നെഞ്ചിൻ അകത്തുള്ള ദ്വാരത്തിൻ
നിമിത്തം ഈ അംശത്തിനു അല്പം ഘനമേയുള്ളൂ. ശ്വാസം
കഴിക്കുന്നതിനാൽ നെഞ്ചു വിരിയുകയും ചുരുങ്ങുകയും ചെ
യ്യുന്നപ്രകാരം നാം വെള്ളത്തിൽ പൊന്തുകയും താഴുകയും [ 113 ] ചെയ്യും. വെള്ളത്തിൽ വീഴുന്ന ഒരു മനുഷ്യൻ സൂക്ഷിച്ചാൽ
മൂക്കുവരേ മാത്രം മുങ്ങുമായിരിക്കും; ഇപ്രകാരം തല അല്പം
പിന്നോട്ടു ചായിക്കുന്നതിനാൽ വായും മൂക്കും വെള്ളത്തിന്നു
മീതേ നിറുത്തുവാൻ യാതൊരു പ്രയാസമില്ല എന്നിട്ടും മനു
ഷ്യരിൽ മിക്കപേർ ഈ വ്യവസ്ഥയിൽ ബുദ്ധിമുട്ടിപ്പോയിട്ടു
കൈകളെ ഉയൎത്തുന്നതിനാൽ തല മുങ്ങിപ്പോകുന്നതിന്നു സം
ഗതിയായ്ത്തീൎന്നിട്ടു നശിച്ചുപോകുന്നു.
174. മീനുകൾക്കു ഇഷ്ടംപോലേ വെള്ളത്തിൽ പൊന്തുവാനും താഴുവാനും
കഴിയുന്നതു എന്തുകൊണ്ടു?
ഈ ജന്തുക്കളുടെ ഉള്ളിൽ വായു കൊണ്ടു നിറഞ്ഞിരിക്കുന്ന
ഒരു ഉതളി ഉണ്ടു; വാരിയെല്ലകളെക്കൊണ്ടു ഈ ഉരുളിയെ അ
മുക്കുന്നതിനാൽ അവയുടെ വിശേഷമായ ഘനം വൎദ്ധിച്ചിട്ടു
അവ താണുപോകും. വസ്തിയെ വിരിക്കുന്നതിനാലോ വിശേ
ഷമായ ഘനം കുറഞ്ഞു അവ പൊന്തിവരും. ഇതു വേഗം
ചെയ്യേണ്ടതിന്നു മീനിന്റെ ചിറകുകൾ വലിയ സഹായം
ചെയ്യുന്നു. ഇവയെ വെള്ളത്തെക്കൊള്ളേ തള്ളുമ്പോൾ വെള്ളം
മീനിനെ മേലോട്ടോ താഴോട്ടോ ഒരു ഭാഗത്തേക്കോ ഓടിക്കും.
അഞ്ചാം അദ്ധ്യായം
വാഷ്പങ്ങളുടെ സമത്തുക്കവും അപാദാനവും.
Equilibrium and Motion of Gases.
"കാറ്റ റിയാതേ തുപ്പിയാൽ ചെവിയറിയാതേ കിട്ടും."
"കാറ്റിനെ കൈപിടികളിൽ ചേൎത്തതു ആർ?"
175. വാഷ്പങ്ങളുടെ വിശേഷത എന്തു .
കട്ടിയായവസ്തുക്കൾക്കും ദ്രവങ്ങൾക്കുമുള്ള വിശേഷതകൾ [ 114 ] മിക്കവാറും വാഷ്പങ്ങളിലും കാണാം. അവ ഒരു സ്ഥലത്തെ
നിറൈച്ചിട്ടു തെറ്റിപ്പോവാൻ വഴിയില്ലെങ്കിൽ അതിൽതന്നേ
ഇരിക്കും. നാം വായിവിനെ കാണുന്നില്ലെങ്കിലും അതു ഒരു
പദാൎത്ഥം തന്നേയാകുന്നു. വേറേ പദാൎത്ഥങ്ങളെപ്പോലേ വാ
യുവിന്നും ഘനം ഉണ്ടു; അതു ചിലപ്പോൾ വേറേ വസ്തുക്കളെ
ഏറ്റവും ശക്തിയോടേ അമൎത്തും, എന്നിട്ടും വായുവിന്നും വേറേ
വസ്തുക്കൾ്ക്കും തമ്മിൽ വലിയ ഭേദം ഉണ്ടു. അതിന്റെ എല്ലാ
അണുക്കൾക്കും തമ്മിൽ വേർപിരിഞ്ഞു അന്യോന്യം മാറിപ്പോ
വാൻ ഒരു താല്പൎയ്യം ഉണ്ടല്ലോ. ഒരു ദ്രവം ചിലപ്പോൾ ഒരു
കുപ്പിയുടെ പകുതിയോളം നിറെക്കാം എന്നാൽ വായുവോ അ
ങ്ങിനേയല്ല; സ്ഥലം വിസ്താരമായ്ത്തീരുന്നപ്രകാരം വായു
വിരിയുകയും സ്ഥലം ചുരുങ്ങിയാൽ ചുരുങ്ങുകയും ചെയ്യും.
അതിൻപ്രകാരം വായുവിന്റെ ഒരംശത്തിന്നു വലിയ സ്ഥല
ത്തെ താൻ എത്രയും ചെറിയ സ്ഥലത്തെ താൻ നിറെക്കാം.
വായുവിനെ അമൎത്തിയശേഷം അതു തന്നാലേ വിരിയുന്നതു
കൊണ്ടു അതിന്നു അയവുണ്ടു എന്നു കാണാം. ആവികളുടെ
നൈവല്യം, നിറം, മണം എന്നിവറ്റിൻപ്രകാരം അവെക്കു വ
ളരേ ഭേദങ്ങളുണ്ടു. നമ്മെ ചൂഴുന്ന ആകാശം വിശേഷാൽ അ
മിലതം (Oxygen), യവക്ഷാരവാഷ്പം (Nitrogen) എന്നീ ആകാശ
ഭേദങ്ങളെക്കൊണ്ടു ഉളവായിരിക്കുന്നു.
176. കൈ നിവൎത്തി ഇങ്ങോട്ടുമങ്ങോട്ടും ആട്ടുമ്പോൾ കാറ്റിന്റെ സ്പ
ൎശനം നമുക്കു ഉണ്ടാകുന്നതു എന്തുകൊണ്ടു?
വായു നമ്മെ എല്ലാവിടത്തും ചൂഴുന്നതുകൊണ്ടു കൈ ആ
ട്ടുന്നതിനാൽ വായു അതിന്റെ സ്ഥലത്തുനിന്നു മാറി ഇളകി
പോകും. കാറ്റു എന്നു പറയുന്നതു ഇളകിപ്പോയ വായു അ
ത്രേ എന്നറിക. [ 115 ] 177. ഒരു വലിയ കടലാസ്സിന്റെ ഒരു അറ്റം പിടിച്ചു നേരേ വേഗം
വലിക്കുമ്പോൾ മറ്റേ അറ്റം മടങ്ങിനില്ക്കുന്നതു എന്തുകൊണ്ടു?
നാം പിടിക്കാത്ത അറ്റത്തു വായു കടലാസ്സിനെ തടുക്കും.
മറ്റേ അറ്റത്തോടുള്ള സംബന്ധം നിമിത്തം പിഞ്ചെല്ലുന്നെ
ങ്കിലും ഒന്നാമതു വായുവിനെ നീക്കുന്നതുകൊണ്ടു അല്പം താമ
സിച്ചുമാത്രം വരുന്നുള്ളു.
178. ഒരു തംബ്ലേർ വെള്ളത്തിൽ കമിഴ്ത്തിവെക്കുമ്പോൾ അതു വെള്ളം
കൊണ്ടു നിറഞ്ഞുപോകാത്തതു എന്തുകൊണ്ടു?
തംബ്ലേറിലുള്ള വായുവിൻനിമിത്തം വെള്ളത്തിന്നു അതി
നെ നിറെപ്പാൻ കഴികയില്ല. വായു ഒരു പദാൎത്ഥം ആകുന്നു
എന്നും അതിന്നു അനതിക്രമണം ഉണ്ടു (14-ാം ചോദ്യം) എ
ന്നും ഇതിനാൽ കാണാം.
179. വായുകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു വസ്തിയെ മുറുക കെട്ടിയ ശേ
ഷം അതിനെ പ്രയാസത്തോടേ മാത്രം അമുക്കുവാൻ കഴിയുന്നതു എന്തുകൊണ്ടു?
ഉള്ളിലുള്ള വായുവിന്നു പോകേണ്ടതിന്നു യാതൊരുവഴിയും
ഇല്ലായ്കകൊണ്ടു തിക്കലിനെ വളരേ വിരോധിക്കും. ഈ വി
രോധത്തെക്കാൾ പുറമേയുള്ള തിക്കൽ വലുതാകുന്നെങ്കിലോ
വായു അല്പം കോച്ചി തിക്കൽ നീങ്ങിയ ശേഷം ഉടനേ മുമ്പേ
ത്ത സ്ഥലത്തെ വീണ്ടും നിറെക്കും.
180. മറിച്ച തംബ്ലേർ വെള്ളത്തിൽ കമിഴ്ത്തുന്നസമയം ഒരു തടസ്ഥം ഉ
ണ്ടെന്നു തോന്നുന്നതു എന്തുകൊണ്ടു?
തംബ്ലേറിലുള്ള വായുവിന്നു വിരോധമായി വെള്ളത്തെ അ
മൎത്തിയശേഷം വായു അതിന്റെ അയവുപ്രകാരം മുമ്പേത്ത
സ്ഥലത്തു വ്യാപിപ്പാൻ ശ്രമിക്കുന്നതുകൊണ്ടു അമൎത്തുന്ന കൈ
ക്കു വിരോധമായിനില്ക്കും.
181. ധാന്യങ്ങളെ പൊടിക്കുന്ന ചില യന്ത്രങ്ങളെ കാറ്റു തിരിക്കുന്നതു
എന്തുകൊണ്ടു?
ഇളക്കപ്പെട്ട വായു ആകുന്ന കാറ്റു ഈ യന്ത്രത്തിന്റെ ഇ [ 116 ] ലകളിന്മേൽ (15-ാം ചിത്രം നോക്ക) വീശി അതിനെ ഉന്തുന്ന
തിനാൽ തിരിയും. കാറ്റു അശേഷം ഊതാത്ത സമയം ഈ
വക യന്ത്രങ്ങളെ പ്രയോഗിച്ചുകൂടാ.
182. ചക്രബാണം തിരിയുന്നതു എന്തുകൊണ്ടു?
വെടിമരുന്നു വെന്തുപോകുന്നതിനാൽ എത്രയും ചൂടും
വിരിവുമുള്ള ആവി ഉത്ഭവിച്ചു ബഹു ബലത്തോടേ ആ ച
ക്രത്തിന്റെ ഇല്ലികളിൽനിന്നു പുറപ്പെട്ടിട്ടു പിന്നോട്ടു തള്ളു
ന്നതിനാൽ ചക്രത്തെ തിരിക്കും. ഈ ആവികൾ പുറപ്പെടുന്ന
സ്ഥലത്തു വായു സ്വസ്ഥമായി ഇരുന്നിട്ടു അല്പം വിരോധിക്കു
ന്നതിനാൽ പിന്നോട്ടുള്ള വേഗതയെ വൎദ്ധിപ്പിക്കും. ഈ കാൎയ്യ
ത്തിൽ വെടിമരുന്നുകൊണ്ടു സംഭവിക്കുന്നതു തന്നേ 151-ാം
ചോദ്യത്തിൽ വെള്ളത്താൽ ഉളവാകുന്നപ്രകാരം വിവരിച്ചി
രിക്കുന്നു.
188. ബാണം മേലോട്ടു കയറുന്നതു എന്തുകൊണ്ടു?
താഴോട്ടുപുറപ്പെടുന്ന ആവി വായുവിന്റെ വിരോധംനി
മിത്തം ബാണത്തെ മേലോട്ടു തള്ളും. ബാണം എപ്പോഴും താ
ഴോട്ടുതന്നേ എരിഞ്ഞു കൊണ്ടിരിപ്പാൻ തക്കവണ്ണം അതിന്നു
ഒരു വടിയെ കെട്ടേണം. ഇതിനാൽ ആവി എല്ലായ്പോഴും താ
ഴോട്ടു പുറപ്പെട്ടിട്ടു ബാണം മേലോട്ടു കയറും.
184. പീരങ്കിത്തോക്കുകൊണ്ടു വെടിവെക്കുമ്പോൾ അതു ക്ഷണത്തിൽ
അല്പം പിന്നോക്കം വാങ്ങുന്നതു എന്തുകൊണ്ടു?
വെടിവെക്കുന്നതിനാൽ ഉളവാകുന്ന വാഷ്പങ്ങൾ അവയു
ടെ അയവിൻ നിമിത്തം എല്ലാദിക്കിലേക്കും ഉന്തുന്നെങ്കിലും
എതിർനില്ക്കുന്ന വായുവിന്റെ സമമായ ഉന്തുകൊണ്ടു അതു
നിഷ്ഫലമായ്ത്തീരും. ഉണ്ട കുഴലിൽനിന്നു പുറപ്പെട്ട ഉടനേ അ
തിൽനിന്നു യാതൊരു ഉന്തു വരായ്കകൊണ്ടു ആവി പ്രവേശി
ച്ചു കുഴലിൻ പിൻഭാഗത്തേക്കു വളരേ ഉന്തുന്നതിനാൽ പി
ന്നോക്കം വാങ്ങും പോലും. [ 117 ] 185. സാധാരണമായ തോക്കുകൊണ്ടു വെടിവെക്കുമ്പോൾ അതു കവിളി
ന്നു തട്ടുന്നതു എന്തുകൊണ്ടു?
പണ്ടു പണ്ടേ പ്രയോഗിച്ചുവന്ന തോക്കുകളിൽ വെടിവെ
ക്കുന്നതിനാൽ അകത്തു ഉളവായ ആവികൾക്കു തീ പ്രവേശി
ച്ചഭാഗത്തുനിന്നു പെട്ടന്നു വിരോധിക്കുന്ന ഉന്തു വരായ്കയാലും
തോക്കിനെ മുറുകേ പിടിക്കുന്നതിനാലും കവിളിന്നു തട്ടും. പു
തിയ തോക്കുകളിൽ തീ പിമ്പിൽ ഉളവാകുന്നതുകൊണ്ടു ചട്ട
തോളിന്മേൽ ഇടിക്കുന്നു താനും.
ആറാം അദ്ധ്യായം
വായുവിന്റെ അമൎത്തലും ഘനവും.
Pressure and Weight of the Air.
"കാറ്റു നന്നെങ്കിൽ കല്ലു പറക്കും"
"കാറ്റു ശമിച്ചാൽ പറക്കുമോ പഞ്ഞികൾ?"
"അവൻ (ദൈവം) കാറ്റിന്നു ത്രാസ്സ് ഉണ്ടാക്കി."
186. വായുമാത്രയാൽ (Barometer) നാം വായുവിന്റെ സംഘാതം അറി
യുന്നതു എങ്ങിനേ?
വായുമാത്ര എന്നതു 30 അംഗുലത്തിൽ പരം നീളമുള്ള
കണ്ണാടിക്കുഴലാകുന്നു. ഇതിന്റെ മേല്ഭാഗം ഉരുക്കി അടെച്ചി
രിക്കുന്നു. മറ്റേ അറ്റമോ വളഞ്ഞു ഒരു ഉണ്ടയോടു തുല്യമാ
യ പാത്രത്തിൽ അവസാനിക്കുന്നു. പാത്രത്തിന്റെ മുകളിൽ
ഒരു ചെറിയ ദ്വാരമുണ്ടു. ഈ കുഴലിൽനിന്നു വായുവിനെ
എല്ലാം പുറത്താക്കിയ ശേഷം രസംകൊണ്ടു നിറക്കേണം.
കാച്ചുന്നതിനാൽ രസത്തിൽനിന്നു എല്ലാ വായു സൂക്ഷ്മത്തോ
ടേ (രസം തീയിൽ വെക്കുമ്പോൾ വിഷമുള്ള ആവികൾ പുറ
പ്പെടുന്നതുകൊണ്ടു) നീക്കുവാൻ ആവശ്യം. വായുവിന്റെ [ 118 ] അമൎത്തൽ എപ്പോഴും മാറുന്നതുകൊണ്ടു കുഴലിലുള്ള രസവും
എപ്പോഴും കയറുകയും ഇറങ്ങുകയും ചെയ്യും. രസം കയറു
ന്നേടത്തോളം വായുവിന്റെ അമൎത്തൽ വൎദ്ധിച്ചിരിക്കുന്നു എ
ന്നും രസം ഇറങ്ങുന്നേടത്തോളം അമൎത്തൽ കുറഞ്ഞിരിക്കുന്നു
എന്നും നിശ്ചയിപ്പാൻ പ്രയാസമില്ല. അതു കൂടാതേ രസം
കുഴലിൽ കയറുമ്പോം പാത്രത്തിൽ കുറഞ്ഞു പോകും; അ
പ്രകാരം തന്നേ രസം കുഴലിൽ ഇറങ്ങുന്നതിനാൽ പാത്രം
നിറഞ്ഞു വരും എന്നല്ലേ. പിന്നേ 146-ാം ചോദ്യത്തിൽ
നാം കണ്ട പ്രകാരം പാത്രത്തോടു സമഉയരത്തിൽ നില്ക്കുന്ന
കുഴലിൻ കീഴ്ഭാഗത്തുള്ള രസത്തെ പാത്രത്തിലുള്ള രസം താ
ങ്ങുന്നതു കൊണ്ടു മേല്ഭാഗത്തുള്ള രസത്തെ വായു ആകുന്നു
താങ്ങുന്നതു. രസത്തിന്റെ എല്ലാ മാറ്റങ്ങളെ നല്ലവണ്ണം
കാണേണ്ടതിന്നു കുഴലിൻ മേല്ഭാഗത്തു ഒരു കുറിപ്പലക കൂടേ
ഇണെച്ചിട്ടുണ്ടു. ഈ യന്ത്രം വായുവിന്റെ അമൎത്തലിനെയും
ഈ അമൎത്തലിനാൽ ഉളവാകുന്ന ഋതുഭേദങ്ങളെയും കൂടേ കാ
ണിക്കുന്നു. അതെങ്ങിനേ കഴിയും എന്നു ചോദിച്ചാൽ നന
വു കൊണ്ടു നിറഞ്ഞ ചൂടുള്ള വായു അല്പം മാത്രം അമൎത്തു
ന്നതുകൊണ്ടു മഴ പെയ്യുന്നതിന്നു മുമ്പേ വായു മാത്രയിൽ ര
സം ഇറങ്ങും. തുവൎന്ന ശീതമുള്ള വായുവിനു അധികം ഘനം
ഉണ്ടാകകൊണ്ടു തെളിവു കാണുന്നതിന്നു മുമ്പേ രസം കുഴ
ലിൽ കയറും. വായുവിലുള്ള ഭേദങ്ങൾ സാധാരണമായി ഉയ
രത്തിൽ ഊതുന്ന കാറ്റുകളാൽ ഉളവാകുന്നതുകൊണ്ടു താഴേ
ഒരു ഭേദം കാണുന്നതിന്നു മുമ്പേ വായുമാത്ര അതിനെ മുന്ന
റിയിക്കും. വായുവിന്റെ അമൎത്തൽ 1643ആമതിൽ ഗലി
ലേയി എന്ന മഹാശാസ്ത്രിയുടെ ശിഷ്യനായ തൊറിസെല്ലി
(Torr-celli) എന്ന ജ്ഞാനിയാകുന്നു ഒന്നാമതു കണ്ടെത്തിയതു
എന്നറിക! [ 119 ] ഉയൎന്ന പൎവ്വതത്തിന്മേൽ കരേറുമ്പോൾ വായുമാത്രയിൽ രസം ക്ര
മേണ ഇറങ്ങുന്നതു എന്തുകൊണ്ടു?
നാം കയറിപ്പോകുന്നേടത്തോളം രസത്തിന്മേൽ അമൎന്നു
നില്ക്കുന്ന തുൺ ചുരുങ്ങിപ്പോകുന്നതുകൊണ്ടു അമൎത്തൽ കുറ
ഞ്ഞു. രസം ഇറങ്ങുന്നു. ഇതു വിചാരിച്ചാൽ മലകളുടെ ഉയ
രത്തെ നിശ്ചയിക്കേണ്ടതിന്നു ഒരു വായു മാത്ര പ്രയോഗിക്കാ
മല്ലോ!
188. വൎഷകാലത്തിൽ വായുമാത്രയിൽ രസം ഇറങ്ങുന്നതു എന്തുകൊണ്ടു?
വായു ശുദ്ധ ആവിയായിരിക്കുന്നേടത്തോളം അതിന്റെ
ഘനവും അയവും വൎദ്ധിക്കയും നനവു ഉള്ളേടത്തോളം അ
തിന്റെ ഘനവും അയവും കുറഞ്ഞുപോകയും ചെയ്യും. ആ
കയാൽ വൎഷകാലത്തിൽ വായുവിന്റെ അമൎത്തൽ നന്ന കുറ
യുന്നതുകൊണ്ടു വായു മാത്രയിൽ രസം ഇറങ്ങുന്നു.
189. ജലാരോഹകയന്ത്രങ്ങളിൽ (Pumps) വെള്ളം ഏകദേശം 30 അടി
യോളം മാത്രം കയറുന്നതു എന്തുകൊണ്ടു?
കയറുന്ന വെള്ളത്തെ വായു താങ്ങണം. 30 അംഗുലം
ഉയരത്തിലുള്ള രസം താങ്ങുന്ന വായുവിന്നു 30 അടി വെള്ളം
താങ്ങുവാൻ കഴിയും. (രസം വെള്ളത്തെക്കാൾ 14 വട്ടം ഘന
മുള്ളതാകകൊണ്ടത്രേ.)
190. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന കുപ്പിയെ മറിച്ചു അതിന്റെ വാ
യി മാത്രം വെള്ളത്തിൽ തൊടീച്ചു നിറുത്തിയാൽ വെള്ളം കുപ്പിയിൽനിന്നു വീ
ഴാത്തതു എന്തുകൊണ്ടു?
വെള്ളത്തിന്മേൽ നില്ക്കുന്ന വായുവിന്റെ അമൎത്തൽ കു
പ്പിയിലുള്ള വെള്ളത്തിൻ ഘനത്തെക്കാൾ വലുതാകകൊണ്ടു
അതിനെ താങ്ങുവാൻ വായുവിന്നു കഴിയും.
191. വെള്ളം നിറഞ്ഞിരിക്കുന്ന ഒരു തംബ്ലേരിന്മേൽ ഒരു കടലാസ്സു വെ
ച്ചിട്ടു അതിന്മേൽ കൈ വെച്ചുകൊണ്ടിരിക്കേ തംബ്ലേർ മറിച്ചാലും വെള്ളം പുറ
പ്പെട്ടു ഒഴുകാത്തതു എന്തുകൊണ്ടു? [ 120 ] വായുവിന്റെ അമൎത്തൽ തംബ്ലേരിലുള്ള വെള്ളത്തെ താ
ങ്ങുന്നതത്രേ. കീഴിൽനിന്നു അമൎത്തുന്ന ഈ വായുവിന്നു ഒന്നും
വിരോധമായി നില്ക്കായ്കയാൽ വെള്ളം വീഴുന്നില്ല. വെള്ളത്തിൽ
വായു കയറി വായു തെറ്റി അതിന്റെ സ്ഥലത്തിൽ വെള്ളം
ഇറങ്ങിപ്പോകാതേ ഇരിക്കേണ്ടതിനത്രേ കടലാസ്സു വെപ്പാൻ
ആവശ്യമായിവരുന്നതു. കടലാസ്സു നീക്കിയാലോ വെള്ളത്തി
ന്റെ അല്പമായ സംലഗ്നാകൎഷണത്തിൻ നിമിത്തം അതുവീഴും
നിശ്ചയം.
192. ഒരു പീപ്പയുടെ താഴേയുള്ള അടപ്പു തുറക്കുന്നെങ്കിലും മീതേയുള്ള
തിനെ എടുക്കുന്നില്ലെങ്കിൽ ദ്രവം ഒഴുകാത്തതു എന്തുകൊണ്ടു?
താഴേയുള്ള ദ്വാരത്തെ മാത്രം തുറന്നാൽ വായുവിന്റെ
അമൎത്തൽ ദ്രവത്തിന്റെ പുറപ്പാടിനെ വിരോധിക്കും. മീതേ
യുള്ളതിനെയും തുറന്ന ശേഷമോ അവിടേയുമുള്ള വായുവി
ന്റെ അമൎത്തൽ താഴേയുള്ള അമൎത്തലിനെ നിഷ്ഫലമാക്കും.
പിന്നേ ദ്രവം പുറപ്പെട്ടു ഒഴുകും നിശ്ചയം.
198. ജലാരോഹകയന്ത്രത്താൽ വെള്ളം കോരുന്നതു എങ്ങനേ? [ 121 ] ചിത്രത്തിൽ നാം കാണുന്ന തൂണിന്റെ അകത്തു താഴേ
യുള്ള വെള്ളത്തിൽ നില്ക്കുന്ന ഒരു വലിയ കുഴലുണ്ടു. ഈ കു
ഴലിലും വെള്ളത്തിന്നു മീതേ മേലോട്ടു തുറക്കുന്ന ഒരു ചെറിയ
കവാടമുണ്ടു. ഇതിന്നു മീതേ കുഴലിൽ ഒരു ചാമ്പുകോൽ ക
യറുകയും ഇറങ്ങുകയും ചെയ്യുന്നു. ചിത്രത്തിൽ കാണുന്ന
പിടി താഴ്ത്തുമ്പോൾ ചാമ്പുകോൽ കയറുകയും അതിനെ ഉയ
ൎത്തുമ്പോൾ ഇറങ്ങുകയും ചെയ്യും. ചാമ്പുകോലിന്റെ താഴേ
യുള്ള അംശത്തിലും മേലോട്ടു തുറക്കുന്ന ഒരു വാതിലുണ്ടു.
ചാമ്പുകോൽ കയറുന്നതിനാൽ ഈ വാതിൽ അടഞ്ഞിട്ടു
താഴേ വായു ഇല്ലാത്ത സ്ഥലം ഉളവാകുന്നതുകൊണ്ടു വെള്ള
ത്തിന്മേൽ അമൎത്തുന്ന വായു വെള്ളം കയറി താഴേയുള്ള
വാതിലിനെ തുറന്നു ചാമ്പുകോൽവരേ കുഴലിനെ നിറെ
പ്പാൻ നിൎബ്ബന്ധിക്കുന്നു. പിന്നേ ചാമ്പുകോലിനെ ഇറക്കു
മ്പോൾ നാം അമൎത്തുന്ന വെള്ളം താഴേയുള്ള വാതിലിനെ
അടെച്ച ശേഷം വെള്ളത്തിന്നു തെറ്റിപ്പോവാൻ യാതൊ
രു വഴി ഇല്ലായ്കകൊണ്ടു ചാമ്പു കോലിലുള്ള വാതിലിനെ തുറ
ന്നിട്ടു ചാമ്പു കോലിന്മേൽ നില്ക്കും. അതിൽ പിന്നേ ചാമ്പു
കോലിനെ വീണ്ടും ഉയൎത്തുന്നതിനാൽ താഴേ വീണ്ടും ഒഴിഞ്ഞ
സ്ഥലം ഉളവാകുന്നതല്ലാതേ ചാമ്പു കോൽ അതിന്മേൽ നി
ല്ക്കുന്ന വെള്ളത്തെയും പൊന്തിച്ചു ചിത്രത്തിൽ നാം കാണു
ന്ന ചെറിയ കുഴലിലൂടേ പുറത്താക്കും.
194. ഇറുക്കമുള്ള വസ്ത്രം ധരിച്ചാൽ ശ്വാസം കഴിപ്പാൻ വിഷമം ആയി
തീരുന്നതു എന്തുകൊണ്ടു?
ശ്വാസം കഴിക്കുന്നതിനാൽ നാം പുതിയ ശുദ്ധവായുവി
നെ കൈക്കൊള്ളുന്നു. നെഞ്ചിനെ വിസ്താരമാക്കുന്നതിനാൽ
ഉള്ളിലുള്ള വായു വിരിഞ്ഞിട്ടു നേൎക്കുമല്ലോ! ഇതിനാലുളവായ
ഒഴിഞ്ഞ സ്ഥലത്തെ നിറക്കേണ്ടതിന്നു പുറമേയുള്ള വായുവി [ 122 ] ന്റെ അമൎത്തൽ മതി. ഇതിനാൽ പുതിയ വായുവിനെ പുറ
ത്തുനിന്നു കൈക്കൊള്ളുന്നു. പിന്നേ നെഞ്ചിനെ വീണ്ടും
ചുരുക്കി ശ്വാസകോശങ്ങളെ ഞെക്കുന്നതിനാൽ അശുദ്ധ
വായുവിനെ ശ്വാസനാളങ്ങളിലൂടേ പുറത്താക്കിക്കൊണ്ടിരി
ക്കുന്നു. ഇറുക്കമുള്ള ഉടുപ്പു ധരിച്ചാലോ നെഞ്ചിനെ വിസ്താര
മാക്കുവാൻ വളരേ പ്രയാസം. ശ്വസിക്കുന്നതിനാൽ രക്ത
ത്തിന്നു വേണ്ടുന്ന പദാൎത്ഥങ്ങൾ കിട്ടുന്നതുകൊണ്ടു ഇറുക്കമു
ള്ള വസ്ത്രങ്ങൾ വളരേ സുഖക്കേടിന്നു സംഗതിയായ്ത്തീരും.
198. നാം കുടിക്കുമ്പോൾ ദ്രവം വായിൽ ചെല്ലുന്നതു എന്തുകൊണ്ടു?
കുടിക്കുന്ന സമയം ശ്വാസംകഴിക്കുന്നതിനാൽ ഉള്ളിൽ
നേൎത്ത വായു കൊണ്ടു നിറഞ്ഞ സ്ഥലം ഉളവാകുന്നതല്ലാതേ
പുറമേയുള്ള വായു കൂടേ വെള്ളത്തെ അമൎത്തും. ഈ അമ
ൎത്തലിന്നു ഉള്ളിൽ സാധാരണമായ വായുവിന്റെ വിരോധം
എതിർ നില്ക്കായ്കകൊണ്ടു അകത്തു ചെല്ലും.
196. രണ്ടു പുറവും തുറന്നിരിക്കുന്ന ഒരു കുഴലിനെ വീഞ്ഞിലോ വെള്ള
ത്തിലോ മുക്കി മേലേ അറ്റം ഒരു വിരൽകൊണ്ടു അടെച്ചാൽ അതു നിറെച്ചു ദ്ര
വത്തെ എടുപ്പാൻ കഴിയുന്നതു എന്തുകൊണ്ടു? (Wine-tester.)
ഈ കുഴലിന്റെ രണ്ടു അറ്റങ്ങൾ കുറേ ഇടുക്കവും നടു
വു അധികം വിസ്താരമുള്ളതുമാകുന്നു. വീഞ്ഞിനെ കോരിയ
ശേഷം രണ്ടു ദ്വാരങ്ങളും തുറന്നിരുന്നാൽ വീഞ്ഞു താഴോട്ടു ഒ
ഴുകും. കാരണം രണ്ടു ദ്വാരങ്ങളിന്മേൽ അമൎത്തുന്ന വായുവി
ന്റെ ഘനം നിഷ്ഫലമായ്പോകുന്നതിനാൽ വീഞ്ഞു ഭൂവാകൎഷ
ണത്തെ അനുസരിക്കും. മീതേയുള്ള ദ്വാരത്തെ പെരുവിരൽ
കൊണ്ടു അടെച്ചാലോ വായു കീഴിൽനിന്നു മാത്രം അമൎത്തു
ന്നതുകൊണ്ടു വീഞ്ഞിനെ താങ്ങീട്ടു അതു താഴോട്ടു ഒഴുകാതേ
നില്ക്കും.
197. വളഞ്ഞ കുഴൽകൊണ്ടു ഒരു പാത്രത്തിൽനിന്നു വേറൊരു പാത്ര
ത്തിലേക്കു വെള്ളം കയറ്റുവാൻ കഴിയുന്നതു എന്തുകൊണ്ടു? (Syphon.) [ 123 ] ഈ വളഞ്ഞ കുഴലിന്നു രണ്ടു കാലുണ്ടു. ഒ
ന്നു വലിയതും മറ്റൊന്നു ചെറുതും തന്നേ.
നാം ചെറിയതിനെ വെള്ളത്തിലിട്ടു മറ്റേ
ഭാഗത്തുനിന്നു ഈമ്പി അകത്തുള്ള വായുവി
നെ നേൎപിച്ച ശേഷം പാത്രത്തിലുള്ള വെ
ള്ളത്തിന്മേൽ അമൎത്തുന്ന വായുവിന്റെ ഘ
നം വെള്ളത്തെ ചെറിയ കുഴലിൽ കയറു
വാൻ നിൎബ്ബന്ധിച്ചതിൽ പിനേ അതു തന്നാലേ വലിയ കു
ഴലിൽ കൂടി ഒഴുകും എങ്കിലും 189-ാം ചോദ്യത്തിൽ കണ്ട പ്ര
കാരം ചെറിയ കാലിന്നു 30 അടിയിൽ അധികം നീളമുണ്ടെ
ങ്കിൽ വെള്ളം കയറുകയില്ല.
198. നമ്മെ ചൂഴുന്ന ഈ വായുവിന്റെ അമൎത്തലും ഘനവും നാം അ
ശേഷം അനുഭവിക്കാതേയിരിക്കുന്നതു എന്തുകൊണ്ടു?
നമ്മെ എല്ലാ സ്ഥലങ്ങളിൽനിന്നും ചുറ്റി അമൎത്തുന്ന
വായുവിന്റെ ഘനത്തെ നമ്മുടെ ശരീരത്തിന്റെ ഉള്ളിലും
വ്യാപിക്കുന്ന വായു സമശക്തിയോടേ എതിൎക്കുന്നതുകൊണ്ടു
നാം പുറമേയുള്ള അമൎത്തലിനെ ഒട്ടും തന്നേ അനുഭവിക്കു
ന്നില്ല. നാം അല്ല നമ്മുടെ ശരീരത്തിൻ അകത്തുള്ള വായു
അത്രേ ഇതിനെ താങ്ങുന്നു താനും. എന്നിട്ടും നമ്മെ അമ
ൎത്തുന്ന വായുവിന്റെ ഘനം അത്യന്തം വലിയതാകുന്നു. ഒരു
മനുഷ്യന്റെ മേല്ഭാഗത്തിന്നു എങ്ങിനേ എങ്കിലും 15 ചതുര
ശ്ര അടിയുടെ വൎഗ്ഗത്തിൻ വിസ്താരമുണ്ടു. ഒരു ചതുരശ്ര അം
ഗുലത്തിന്മേൽ അമൎത്തുന്ന വായുവിന്റെ ഘനം ഏകദേശം
15 റാത്തലോടു സമം ആകകൊണ്ടു നാം വഹിക്കുന്ന ഘനം
32,400 റാത്തൽ അല്ലെങ്കിൽ (15 തൊൻ) 54 കണ്ടിയാകുന്നു.
വായു ഒരു ഭാഗത്തേക്കു തന്നേ നമ്മെ അമൎത്തിയാൽ ആ ദി
ക്കിലേക്കു നടപ്പാൻ നമുക്കു കഴിവില്ലാതേ പോകുമായിരുന്നു. [ 124 ] 199. സഞ്ചാരികൾ ഉയൎന്ന മലകളിൽ കയറുമ്പോൾ തോലിന്റെ ദ്വാര
ങ്ങളിൽനിന്നു (വിശേഷാൽ അധരങ്ങളിൽനിന്നു) രക്തം പൊടിയുന്നതു എന്തു
കൊണ്ടു?
നമ്മുടെ ശരീരത്തിന്മേൽ അമൎത്തുന്ന വായുവിന്റെ തൂ
ൺ മലമേൽ കയറുന്നേടത്തോളം കുറഞ്ഞുപോകുന്നതുകൊ
ണ്ടു അമൎത്തലും കുറഞ്ഞുപോകും. ശരീരത്തിന്റെ ഉള്ളി
ലോ വായു മുമ്പേ ചെയ്തുവന്നപ്രകാരം അമൎത്തുന്നതുകൊ
ണ്ടും പെട്ടന്നു പുറമേയുള്ള വായുവിനോടു ചേരുവാൻ ശ്രമി
ക്കുന്നതുകൊണ്ടും രക്തത്തിൻ ചെറിയ ഞരമ്പുകളെ പൊട്ടി
ച്ചുകളയും.
200. സമഭൂമികളെക്കാൾ നാം
ഉയൎന്ന സ്ഥലങ്ങളിൽവെച്ചു അധികം
വേഗം തളരുന്നതു എന്തുകൊണ്ടു?
നാം നടക്കുമ്പോൾ കൈ
കാലുകളെ പൊന്തിക്കുന്നതു
നാം മാത്രം ആകുന്നു എന്നു
വിചാരിക്കേണ്ട; നമ്മെ ചൂഴു
ന്ന വായു ഇതിന്നു സഹായിക്കു
ന്നു. മലകളിലുള്ള നേൎത്ത വാ
യുവിന്നോ ഇത്ര നല്ലവണ്ണം വ
ഹിപ്പാൻ കഴിയാ. മനുഷ്യ
ന്റെ കൈത്തണ്ടയെല്ലുകൾ
ഇടയെല്ലുകൾ, നിട്ടെല്ലുകൾ,
കാൽവണ്ണയെല്ലു മുതലായ
എല്ലുകളുടെ വില്ലിച്ച അറ്റ
ങ്ങൾ മറ്റുള്ള എല്ലുകളുടെ
കഴിഞ്ഞ അറ്റങ്ങളിൽ ചേ
ൎന്നിരിക്കുന്നതു കൂടാതേ രണ്ടു [ 125 ] എല്ലുകളുടെ ഇടയിൽ വായു പ്രവേശിക്കാതേ ഇരിക്കേണ്ട
തിന്നു എത്രയും ഇറുക്കമുള്ള ചില തോലുകളെ ചുറ്റും കാ
ണാം. ഈ സ്ഥലങ്ങളുടെ ഉള്ളിൽ വായു ഇല്ലായ്കയാൽ പു
റമേയുള്ള വായു എല്ലുകളെ ശരീരത്തോടു ശരിയായി ചേ
രുവാൻ തക്കവണ്ണം അമൎത്തും. ഇതു ഹേതുവായിട്ടു മാംസപേ
ശികളെ മുറിച്ചാലും എല്ലുകൾ തമ്മിൽ വേൎപിരിഞ്ഞു പോ
കയില്ല; ആ കഴിഞ്ഞ അറ്റത്തെ തുളെച്ചാലോ വായു അ
കത്തു ചെല്ലുന്നതുകൊണ്ടു എല്ലു വേൎപിരിഞ്ഞു വീഴും.
201. പെരുത്ത് ഉഷ്ണത്താലോ കൊടുങ്കാറ്റു വരുന്നതിന്നു മുമ്പേയോ നാം
തളൎന്നു പോകുന്നതു എന്തുകൊണ്ടു?
പെരുത്ത് ഉഷ്ണത്താൽ നേൎത്തും നനവുകൊണ്ടു ഘനം കു
റഞ്ഞും ഇരിക്കുന്ന വായു നമ്മുടെ മേൽ അധികം അമൎത്താ
യ്കയാൽ ശരീരത്തിലുള്ള വായു അധികരിക്കുന്നതുകൊണ്ടു വി
രിഞ്ഞു നമ്മുടെ ഞരമ്പുകളെയും മജ്ജാതന്തുക്കളെയും ഞെ
ക്കുന്നതിനാൽ തളൎച്ചയും സുഖക്കേടും വരുത്തും.
202. ഉയൎന്ന മലകളുടെ അടിയിൽ ഒഴിഞ്ഞ കുപ്പി നല്ലവണ്ണം അടെച്ചു
പൎവ്വതശിഖരത്തിന്മേൽ വെച്ചു തുറക്കുമ്പോൾ വായു ബഹു ബലത്തോടേ പുറ
പ്പെടുന്നതു എന്തുകൊണ്ടു?
മലമുകളിലുള്ള നേൎത്ത വായുവിനെക്കാൾ സമഭൂമിയിലു
ള്ള വായു തിങ്ങിയതാകുന്നുവല്ലോ. അതുകൊണ്ടു കുപ്പിയിലു
ള്ള വായു അധികം അമൎന്നു പുറമേയുള്ള വായുവിനോടു സ
മത്തൂക്കം വരുത്തേണ്ടതിന്നു എത്രയും ബലത്തോടേ പുറ
പ്പെടും.
203. ഒഴിഞ്ഞ രണ്ടു അൎദ്ധഗോളങ്ങളെ വായു ഇവയിൽ പ്രവേശിപ്പാൻ
കഴിയാതവണ്ണം അടെച്ചിട്ടു ഒരു യന്ത്രത്തെക്കൊണ്ടു അവയിൽനിന്നു വായു നീ
ക്കിയ ശേഷം അൎദ്ധഗോളങ്ങളെ വീണ്ടും വേർതിരിപ്പാൻ ഒരുവന്റെ ശക്തി
പോരാത്തതു എന്തുകൊണ്ടു? [ 126 ] No. 56 [ 127 ] ഗോളത്തിലുള്ള വായുവിനെ നീക്കിയ ശേഷം അതിനെ
അമൎത്തുന്ന വായുവിന്റെ ഘനത്തെ വിരോധിക്കേണ്ടതിന്നു
ഒന്നും ഇല്ലായ്കകൊണ്ടു അൎദ്ധഗോളങ്ങളെ തമ്മിൽ വേർതിരി
പ്പാൻ ശ്രമിക്കുന്നവൻ ഈ സംഘാതത്തെ മുഴുവൻ ജയിക്കേ
ണ്ടതാകുന്നു. ഒരു ചതുരശ്ര അംഗുലത്തിന്മേൽ അമൎത്തുന്ന
വായുവിന്റെ ഘനം 15 റാത്തലാകകൊണ്ടു ഗോളം എത്രയും
ചെറുതാകുന്നെങ്കിലും രണ്ടംശങ്ങളെയും അന്യോന്യം വേർ
തിരിപ്പാൻ പെരുത്തു അദ്ധ്വാനം വേണം. വായുവിന്റെ പ്ര
വേശനത്തിന്നുള്ള ചെറിയ ദ്വാരത്തെ തുറക്കുമ്പോൾ വായു
പ്രവേശിക്കും, ഉടനേ ഉണ്ടയെ രണ്ടംശങ്ങളാക്കി വേർതിരി
പ്പാൻ യാതൊരു പ്രയാസവുമില്ല. മക്തൻബുൎഗ്ഗ് എന്ന പ
ട്ടണത്തിലേ അധികാരിയായിരുന്ന ഒത്തോഗേരിഖേ. (0tto von
Guericke.) വായുവിനെ വലിച്ചെടുക്കേണ്ടതിന്നു ഒരു യന്ത്രത്തെ
സങ്കല്പിച്ച ശേഷം 1654 ഇൽ ചക്രവൎത്തിനിയുടെയും രാജസ
ഭയുടെയും മുമ്പാകേ ഈ യന്ത്രത്തിന്റെ ഫലം കാണിക്കേ
ണ്ടതിന്നു ഒരു ഉണ്ടയിൽനിന്നു വായുവിനെ എല്ലാം നീക്കിക്ക
ളഞ്ഞു. ഉണ്ടയുടെ വിട്ടത്തിന്നു 2 അടി മാത്രം നീളം ഉണ്ടാ
യിരുന്നിട്ടും 24 കുതിരകൾക്കു പോലും രണ്ടു ഭാഗങ്ങളെയും വേ
ർതിരിപ്പാൻ വേണ്ടുവോളം ശക്തി ഉണ്ടായില്ല.
204. അല്പം വായു അടങ്ങിയിരിക്കുന്ന ഒരു വസ്തി യന്ത്രത്താൽ ഏകദേ
ശം വായു ഇല്ലാത്ത സ്ഥലത്തു വെച്ചു വിൎക്കുന്നതു എന്തുകൊണ്ടു?
ഉതളിയുടെ ചുറ്റുമുള്ള വായുവിനെ വലിച്ചെടുക്കുന്നതി
നാൽ ഉതളിയിന്മേലുള്ള അമൎത്തലും ഇല്ലാതേ ആയ്ത്തീൎന്നിട്ടു
അകത്തുള്ള വായു തടസ്ഥം കൂടാതേ വിരിഞ്ഞു കഴിയുന്നേട
ത്തോളം അധികം സ്ഥലത്തെ നിറെപ്പാൻ ശ്രമിക്കുന്നു.
205. വായുകൊണ്ടു നിറഞ്ഞതും അടെക്കപ്പെട്ടതുമായ ഒരു കപ്പി വായു
ഇല്ലാത്ത സ്ഥലത്തു വെച്ചു പലപ്പോഴും പൊട്ടുന്നതു എന്തുകൊണ്ടു? [ 128 ] വായുവിനെ വലിച്ചെടുക്കുന്നതിനാൽ പുറമേയുള്ള വാ
യുവിന്റെ സംഘാതം നീങ്ങീട്ടു അകത്തുള്ള വായു വിരിയുന്ന
തിനാൽ കുപ്പി പൊട്ടിപ്പോകും.
206. മുട്ടയുടെ കൂൎത്ത അറ്റത്തു ഒരു ചെറിയ ദ്വാരം ഉണ്ടാക്കി ഈ ദ്വാ
രത്തെ താഴോട്ടു ആക്കി പിടിച്ചിട്ടു മുട്ടയെ വായു ഇല്ലാത്ത സ്ഥലത്തു കൊണ്ടു
പോയാൽ കുരു പുറപ്പെട്ടു പോകുന്നതു എന്തുകൊണ്ടു?
മുട്ടയുടെ വളഞ്ഞ അറ്റത്തു തോടിന്റെയും ഉള്ളിലുള്ള
തോലിന്റെയും നടുവെ ഒരല്പം വായു ഉള്ളതുകൊണ്ടു പുറമേ
യുള്ള വായു നീങ്ങിയ ശേഷം ആ വായു വിരിയുന്നതിനാൽ
കരുവിനെ അമുക്കി പുറത്താക്കുന്നു.
207. വായുബഹിഷ്ക്കരണയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിൽ ഒരു തവ
ളയെ വെച്ചിട്ടു വായുവിനെ ചാമ്പി എടുത്താൽ ആ തവള വീൎത്തു പോകുന്നതു
എന്തുകൊണ്ടു?
പുറമേയുള്ള വായു തവളയുടെ പുറത്തു അമൎത്തുന്നില്ലെ
ങ്കിൽ അതിന്റെ തോലിന്റെ ഇടയിലുള്ള വായു വിരിഞ്ഞു
തോൽ വലിയുന്നതിനാൽ തവളയുടെ രൂപം മാറും.
208. വായുബഹിഷ്ക്കരണയന്ത്രത്തിന്റെ ചാണയുടെ മേൽ വെച്ച ക
ണ്ണാടി വായു അല്പം നീക്കിയ ശേഷം എടുപ്പാൻ കഴിയാതവണ്ണം ചാണയോടു
പറ്റിപ്പോകുന്നതു എന്തുകൊണ്ടു?
അകത്തുള്ള വായു നീങ്ങിയ ശേഷം പുറമേയുള്ള വായു
വിന്റെ ഘനം മുഴുവൻ ഈ കണ്ണാടിയിന്മേൽ അമൎത്തുന്നതു
കൊണ്ടു അതു എടുക്കേണമെങ്കിൽ ആ അമൎത്തലിനെ ജയി
ക്കേണ്ടി വരും. ഈ യന്ത്രത്താൽ വായുവിനെ അശേഷം ഇ
ല്ലാതാക്കുവാൻ കഴിയുന്നില്ലെങ്കിലും അതിനെ എത്രയോ നേ
ൎമ്മയാക്കുവാൻ പാടുണ്ടാകും. നമ്മുടെ ചിത്രത്തിൽ രണ്ടു ചാ
മ്പു കോൽ കാണുന്നെങ്കിലും ഒന്നിന്റെ പ്രവൃത്തി ബോധി
ച്ചാൽ മതി. ചാമ്പുകോൽ താഴ്ത്തുന്ന സമയം അടിയിൽ കാ
ണുന്ന ചെറിയ കവാടത്തെ തുറക്കുന്നതിനാൽ യന്ത്രത്തിന്റെ [ 129 ] അകത്തുള്ള വായുവിൽ ഒരംശത്തെ പുറത്താക്കും. പിന്നേ
ആ കവാടം അടെച്ചു ചാമ്പു കോലിനെ ഉയൎത്തുന്നതിനാൽ
ഗ്രഹകപാത്രത്തിൽ ശേഷിക്കുന്ന വായു വിരിഞ്ഞു കുഴലിനെ [ 130 ] നിറെക്കുന്നതിനാൽ നേൎത്തുപോകുന്നു. ഇവ്വണ്ണം ചാമ്പു
കോൽ താഴ്ത്തുമ്പോൾ വായുവിൽ ഒരംശം നീങ്ങുകയും ചാമ്പു
കോൽ ഉയൎത്തുമ്പോൾ ശേഷിക്കുന്നതു വിരിയുകയും ചെയ്യു
ന്നതു കൊണ്ടു ക്രമേണ ഈ യന്ത്രത്തിൽ വ്യാപിക്കുന്ന വായു
കുറഞ്ഞു കുറഞ്ഞു അത്യന്തം നേൎമ്മയായ്ത്തീരും.
209. ഗ്രഹകപാത്രത്തിന്നു പകരം ഇരുപുറവും തുറന്ന കണ്ണാടിയും
(Cylinder) അതിൻ മേൽഭാഗം വസ്തികൊണ്ടു കെട്ടി അടെച്ചും ഇരുന്നാൽ വായുവി
നെ വലിച്ചെടുപ്പാൻ തുടങ്ങുമ്പോൾ വസ്തി പൊട്ടുന്നതു എന്തുകൊണ്ടു?
ഗ്രഹകപാത്രത്തിന്നുള്ളിലുള്ള വായുവിൽ ഒരംശം നീങ്ങി
യ ശേഷം പുറമേയുള്ള വായു തടസ്ഥം കൂടാതേ ഉരുളിയി
ന്മേൽ അമൎത്തുവാൻ തുടങ്ങും. ഈ ഘനം വസ്തിക്കു വഹി
പ്പാൻ കഴിയായ്കയാൽ പൊട്ടിപ്പോകും. ഗ്രഹകപാത്രത്തിന്നു
ഒരു മണിയുടെ രൂപം ഉണ്ടാകകൊണ്ടു വായുവിന്റെ അമ
ൎത്തൽ വഹിക്കാം.
210. നാം 197-ാം ചോദ്യത്തിൽ വിവരിച്ച കുഴലിനെ (കുടിലനാളി Syphon)
വായു ഇല്ലാത്ത സ്ഥലത്തു (രിക്തകയിൽ) വെച്ചാൽ വെള്ളം ഒഴുകാത്തതു എന്തു
കൊണ്ടു?
വെള്ളം ചെറിയ കാലിൽ വായുവിന്റെ അമൎത്തൽ കൊ
ണ്ടു കയറുന്നുവല്ലോ. രിക്തകയിൽ വായുവിന്റെ ഘനം ഏ
കദേശം അമൎത്തായ്കയാൽ വെള്ളം കയറുകയില്ല.
211. ബീരയും ചില അയിരുള്ള വെള്ളങ്ങളും (Mineral waters) രിക്ത
കയിൽ വെച്ചാൽ ഈ ദ്രവങ്ങളുടെ രുചി പോയ്പോകുന്നതു എന്തുകൊണ്ടു?
ഈ ദ്രവങ്ങൾക്കു രുചി വരുത്തുന്നതു അവയിലുള്ള അം
ഗാരാമ്ലം (Carbonic acid) എന്നുള്ള വാഷ്പമത്രേ. വായു ഇ
ല്ലാത്ത സ്ഥലത്തിൽ അന്തരീക്ഷം ഈ വക വാഷ്പങ്ങളെ കീ
ഴമൎത്തായ്കകൊണ്ടു അവ മുക്തങ്ങളായി നീങ്ങിപ്പോയിട്ടു രുചി
പോയ്പോകം. ബീരയിൽ ഈ വാഷ്പം പുളിക്കുന്നതിനാൽ ഉ [ 131 ] ളവാകുന്നു. അയിരുള്ള വെള്ളങ്ങളിലോ അവ ഭൂമിയുടെ ഉദ
രത്തിൽ പാറകളിലൂടേ ഒഴുകുന്ന സമയം ഈ പാറകൾ അവ
യെ അമൎത്തുന്നതിനാൽ ഉണ്ടായി വരാറുണ്ടു.
212. കണ്ണാടികൊണ്ടുള്ള ഒരു കുഴലിൽനിന്നു വായുവിനെ നീക്കിയ ശേ
ഷം ഈയംകൊണ്ടുള്ള ഒരു ഉണ്ടയും ഒരു തൂവലും ഒരുമിച്ചു ഇട്ടാൽ ഒ
രേ വേഗതയിൽ തന്നേ വീഴുന്നതു എന്തുകൊണ്ടു?
ഭൂവാകൎഷണം യാതൊരു പക്ഷഭേദം കൂടാതേ എല്ലാ വ
സ്തുക്കളെയും ഒരു പോലേ ആകൎഷിക്കുന്നെങ്കിലും വസ്തുക്കളു
ടെ ഘനപ്രകാരം വായു ഈ വീഴുന്ന വസ്തുക്കളെ തടുക്കുന്നതു
കൊണ്ടു ആകാശത്തിൽ സാക്ഷാൽ ഈയക്കട്ടിക്കും തൂവലിന്നും
വലിയ ഭേദം ഉണ്ടു. രിക്തകയിൽ അങ്ങിനേ അല്ല, ഇതിൽ
ഭൂവാകൎഷണം മാത്രം വ്യാപരിക്കുന്നതു കൊണ്ടു വീഴുന്ന എല്ലാ
വസ്തുക്കളുടെയും വേഗത സമമായിരിക്കും.
218. പദാൎത്ഥങ്ങൾക്കു ആകാശത്തിലുള്ളതിനെക്കാൾ വായു ഇല്ലാത്ത സ്ഥ
ലത്തു ഇത്തിരി അധികം ഘനം ഉണ്ടാകുന്നതു എന്തുകൊണ്ടു?
169-ാം ചോദ്യത്തിൽ നാം വെള്ളത്തെ സംബന്ധിച്ചു നി
ശ്ചയിച്ച സൂത്രം വായുവിലുള്ള വസ്തുക്കൾക്കും പറ്റുന്നു. ഒരു
വസ്തുവിനെ സാക്ഷാലുള്ള അതിന്റെ സ്ഥലത്തുനിന്നു നീക്കി
യ വായുവിന്റെ ഘനം കുറഞ്ഞു പോകും. ഘനത്തിന്റെ
ഈ അംശത്തെ വായു താങ്ങുന്നതുകൊണ്ടു വസ്തുവിനെ വാ
യുവിൽ തൂക്കുന്ന സമയം അതു കണക്കിൽ വെപ്പാൻ പാടില്ല.
വളരേ സ്ഥലത്തെ നിറെക്കുന്ന ഘനമില്ലാത്ത വസ്തുക്കളിൽ
നിന്നു വായുവിനാൽ അധികം ഘനഭേദം ഉണ്ടാകും. അതിൻ
പ്രകാരം ഒരു റാത്തൽ ഇരിമ്പു വായുവിൽ അല്പം മാത്രം ഭേ
ദിക്കുന്നെങ്കിലും വായുവിൽ തൂക്കുന്ന ഒരു റാത്തൽ തുവലിന്നു
വളരേ ഭേദം ഉണ്ടാകും. [ 132 ] 214. ഒരു നാളത്തിൽ കൂടി വീഞ്ഞു ഒരു കുപ്പിയിൽ പകരുമ്പോൾ അതു
കുപ്പിയിൽ വീഴാതെ ചിലപ്പോൾ തൂകുന്നതു എന്തുകൊണ്ടു?
നാളം മുറുകേ ഇടുമ്പോൾ അകത്തുള്ള വായുവിന്നു തെ
റ്റിപ്പോവാൻ വഴി ഇല്ലായ്കയാൽ പകൎന്ന വീഞ്ഞു വായുവി
നെ ഇടുങ്ങിയ സ്ഥലത്തു ഇരിപ്പാൻ തക്കവണ്ണം ഹേമിക്കുന്ന
തുകൊണ്ടു വായു അതിന്റെ അയവു പ്രകാരം നാളത്തിലൂടേ
ചെല്ലുവാൻ ശ്രമിക്കുമളിൽ അവിടേയുള്ള വീഞ്ഞിനെ പു
റത്താക്കും.
215. കൊടുങ്കാറ്റുകൊണ്ടു പലപ്പോഴും വൃക്ഷങ്ങൾ പൊട്ടിവീഴുന്നതും വീ
ടുകൾ മറിഞ്ഞുവീഴുന്നതും എന്തുകൊണ്ടു?
ഘൎമ്മഭേദങ്ങളാൽ ആകാശത്തിന്നു പല സ്ഥലങ്ങളിലും
ഉയരങ്ങളിലും പലവിധമായ ഒതുക്കവും നിവിഡതയും ഉണ്ടാ
യി വരുന്നതിനാൽ അധികം തിങ്ങിയ വായു അതിൻ അയ
വു പ്രകാരം അധികം നേൎത്ത വായുവിനെ അതിക്രമിച്ചു, വ
ലിയ ഭേദം ഉണ്ടെങ്കിൽ, എത്രയും ബലത്തോടേ എല്ലാ തട
സ്ഥങ്ങളെ പോലും നീക്കിക്കുയും.
216. കുട്ടികൾ കളിക്കുന്ന മരത്തോക്കിന്റെ ഒരു അറ്റത്തു കൂടി ക്ഷണം
ഒരു ആപ്പു അകത്തു തള്ളിയാൽ ആപ്പു ഒരു ശബ്ദത്തോടേ തെറിച്ചു പോ
കുന്നതു എന്തുകൊണ്ടു?
രണ്ടു ആപ്പുകളുടെ നടുവിലിരിക്കുന്ന വായു ഒന്നാമത്തേ
ആപ്പു അകത്തു ചെന്നു തട്ടുന്നതിനാൽ എത്രയും ചൂളി അ
ധികം സ്ഥലം കിട്ടുവാൻ ശ്രമിക്കുന്നതിനാൽ ബലത്തോടേ
രണ്ടാമത്തേ ആപ്പിനെ പുറത്താക്കും.
217. വായുത്തോക്കിൽനിന്നു ഒരു മനുഷ്യനെ കൊല്ലുവാൻ തക്കവണ്ണം
ഉണ്ട പുറപ്പെട്ടു ഓടുന്നതു എന്തുകൊണ്ടു?
ഈ തോക്കിന്റെ ചട്ടയിൽ ലോഹംകൊണ്ടുള്ള ഒരു പാ
ത്രം ഉണ്ടു. ഒന്നാമതു വായു നിസ്സാരണയന്ത്രത്തെക്കൊണ്ടു
ഈ പാത്രത്തിലുള്ള വായുവിനെ നല്ലവണ്ണം അമൎത്തുന്നതി [ 133 ] നാൽ വായുവിന്റെ പതവും അയവും അത്യന്തം വൎദ്ധിക്കു
ന്നു. പാത്രത്തിലുള്ള ചെറിയ കവാടത്തിൽ ഒരു ഉണ്ട വെ
ച്ചു കവാടത്തെ തുറന്ന ഉടനേ വായു മഹാശക്തിയോടേ പുറ
പ്പെട്ടിട്ടു ഉണ്ടയെ ദൂരത്തു എറിഞ്ഞുകളയും. വെടിവെക്കുന്ന
സമയം ഉണ്ടയുടെ മുമ്പിലും പിമ്പിലും ചൂളിയ വായു വ്യാ
പിക്കുന്നതുകൊണ്ടു വലിയ ഒച്ച കേൾക്കയില്ല.
218. ഒരു ഉണ്ടയോടു തുല്യമായ കുണ്ണാടികൊണ്ടുള്ള കപ്പിയിൽ പകുതി
വെള്ളം നിറെച്ചിട്ടു വെള്ളത്തിൽ മുങ്ങുന്ന ഒരു കുഴൽ ഇട്ടു കുഴലിൽ ഊതുമ്പോൾ
വെള്ളം പുറത്തു തുറിക്കുന്നതു എന്തുകൊണ്ടു? (Hero's Fountain).
നാം ഈ കുഴൽ ചുറ്റും വായു പ്രവേശിക്കാത്തവണ്ണം
കുപ്പിയിൽ ഇട്ടു ഉറപ്പിച്ചിട്ടു ഇതിൽ ഊതുന്നതിനാൽ വെള്ള
ത്തിന്റെ മീതേ നില്ക്കുന്ന വായു ചൂളിപ്പോകും. അതു ഊതുന്ന
വായു വെള്ളത്തിൽ കയറി അതിന്റെ മീതേയുള്ള വായുവി
നോടു ചേരുന്നതുകൊണ്ടത്രേ. ഇവ്വണ്ണം കുപ്പിയിലുള്ള വായു
വിന്നു പുറമേയുള്ള വായുവിനെക്കാൾ കട്ടി ഉണ്ടാകകൊണ്ടു
അതു വെള്ളത്തിന്മേൽ അമൎത്തുന്നതിനാൽ അന്തർവായു സാ
ധാരണമായ വായുവിനോടു സമമായ്ത്തീരുവോളം വെള്ളം തുറി
ക്കും. 210-ാമതിൽ (B. C.) ഹെരോൻ എന്ന യവനതത്വജ്ഞാ
നി ഈ സൂത്രം കണ്ടെത്തിയതുകൊണ്ടു ആ കുപ്പിക്കു ഹെരോ
ന്റെ കുപ്പി എന്ന പേരുണ്ടു.
219. പിസ്ക്കാരികൊണ്ടു വെള്ളം തുറിപ്പിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
ഒരു പിസ്കാരി നാം 193-ാം ചോദ്യത്തിൽ വിവരിച്ച യന്ത്ര
ത്തോടു എത്രയും തുല്യമായ യന്ത്രമാകുന്നു. അതിന്റെ രണ്ടു
അംശങ്ങളോ, മുമ്പിൽ ഒരു അറ്റം കൂൎത്ത കുഴലും ഇതിനകത്തു
നാം വലിക്കയും വിടുകയും ചെയ്യുന്ന ഒരു ചാമ്പു കോലും ത
ന്നേ. നാം കൂൎത്ത അറ്റത്തെ വെള്ളത്തിൽ മുക്കി ചാമ്പു കോൽ
വലിക്കുമ്പോൾ കുഴലിൽ ഒരു രിക്തത ഉളവാകുന്നതുകൊണ്ടു വെ [ 134 ] ള്ളത്തിന്മേൽ അമൎത്തുന്ന വായു വെള്ളത്തെ കുഴലിൽ പ്രവേ
ശിപ്പാൻ ഹേമിക്കും. പിന്നേ പിസ്ക്കാരിയെ എടുത്തു ചാമ്പു
കോൽ വിടുന്നതിനാൽ നാം വെള്ളത്തെ തുറിപ്പാൻ നിൎബ്ബ
ന്ധിക്കുന്നു താനും. ഈ പിസ്ക്കാരിക്കും ജലാരോഹകയന്ത്രത്തി
ന്നും (193-ാം ചോദ്യം) എന്തൊരു ഭേദം?
220. തീ കെടുക്കുന്ന ജലയന്ത്രത്തിൽ (Fire-engine) നിന്നു വെള്ളം ഇ
ടവിടാതേ തുറിക്കുന്നതു എന്തുകൊണ്ടു?
ഈ യന്ത്രം ഒരുവിധേന നാം 218-ാം ചോദ്യത്തിൽ തെളി
യിച്ച ഹെരോന്റെ ഉണ്ടയും ഈ ഉണ്ടയിൽ എപ്പോഴും വെ
ള്ളം കയറ്റുന്ന രണ്ടു പിസ്കാരിയും അത്രേ എന്നു പറയാം.
വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു വലിയ പെട്ടിയുടെ ന
ടുവിൽ ഒരു വലിയ പാത്രം ഉണ്ടു. ഇതിൽ രണ്ടു ഭാഗങ്ങളിൽ
അകത്തേക്കു തുറക്കുന്ന രണ്ടു ചെറിയ കവാടങ്ങൾ ഉണ്ടു. ഈ [ 135 ] രണ്ടു കവാടങ്ങളൂടേ വെള്ളം രണ്ടു കുഴലുകളിൽനിന്നു പാത്രത്തി
ലേക്കു ഒഴുകുന്നു. ഈ രണ്ടു കുഴലുകൾ ഇടത്തും വലത്തും നി
ല്ക്കുന്ന രണ്ടു പിസ്ക്കാരികളിൽനിന്നു (ജലാരോഹകയന്ത്രങ്ങൾ)
വരുന്നവയാണ്. ഈ രണ്ടു പിസ്ക്കാരികളും 218-ാം ചോദ്യത്തിൽ
വിവരിച്ചതിനെ പോലേ ആയാലും വെള്ളം പ്രവേശിക്കുന്ന
വായിൻ ഉള്ളിൽ മേലോട്ടു തുറക്കുന്ന ഒരു കവാടമുണ്ടു. പാത്ര
ത്തിൽനിന്നു 218-ാം ചോദ്യത്തിൽ നാം കണ്ടപ്രകാരം ഒരു കു
ഴൽ മേലോട്ടു നടത്തുന്നു എങ്കിലും അതു ആദ്യം അടെക്കേണം.
ചാമ്പുകോൽ കയറിപ്പോകുമ്പോൾ കുഴലിൽ ഒഴിഞ്ഞ സ്ഥലം
ഉളവാകുന്നതുകൊണ്ടു പെട്ടിയിൽനിന്നു വെള്ളം കുഴലിൽ ക
യറി കവാടത്തെ തുറന്നു കുഴലിനെ നിറെക്കും. ചാമ്പു കോൽ
താഴ്ത്തുന്നെങ്കിലോ വെള്ളത്തിന്റെ അമൎത്തൽ മേലോട്ടു തുറക്കു
ന്ന കവാടത്തെ അടെച്ചിട്ടു വെള്ളത്തിന്നു തെറ്റിപ്പോകേണ്ട
തിന്നു വേറേ വഴി ഇല്ലായ്കയാൽ പാത്രത്തിൻ കവാടം തുറന്നു
പാത്രത്തിലേക്കു ഒഴുകും. ചാമ്പു കോൽ വീണ്ടും പൊന്തിക്കു
മ്പോൾ പാത്രത്തിന്റെ കവാടം അടഞ്ഞു കുഴലിൽ കവാ
ടം തുറക്കുന്നതിനാൽ വീണ്ടും വെള്ളം കയറും. ഒരു യന്ത്ര
ത്തിൽ ചാമ്പുകോൽ കയറുന്നസമയം വേറേ പിസ്ക്കാരി
യിൽ അതു താണുപോകുന്നതുകൊണ്ടു വെള്ളം നിരന്തരമാ
യി പാത്രത്തിൽ ഒഴുകും. ഇപ്രകാരം പാത്രത്തിൽ വെള്ളം വ
ൎദ്ധിക്കുന്തോറും മുമ്പേ പാത്രത്തിൽ ഉണ്ടായിരുന്ന വായുവിനെ
ഞെക്കി മേല്ക്കുമേൽ അമൎത്തുന്നതുകൊണ്ടു മേലോട്ടു ഉള്ള കുഴ
ലിനെ തുറക്കുമ്പോൾ വെള്ളം മഹാബലത്തോടേ തുറിച്ചു രണ്ടു
യന്ത്രങ്ങൾ പ്രവൃത്തിക്കുന്നേടത്തോളം ഒഴുകും. ഹെരോന്റെ
ഉണ്ടയിൽ അധികം വായു അകപ്പെടുന്നതിനാൽ അമൎത്തൽ
ഉളവാകുന്നു. ഈ യന്ത്രത്തിലോ വെള്ളം വൎദ്ധിക്കുന്നതിനാൽ [ 136 ] വായുവിന്നു ഞെരുക്കവും വെള്ളത്തിന്മേൽ ഒരു അമൎത്തലും ഉ
ണ്ടായ്വരുന്നതു കാണാം.
221. ആകാശത്തിൽ നീന്തുവാൻ കഴിയുന്നതെങ്ങിനേ?*
വെള്ളത്തിൽ ഒരു വസ്തു നീക്കിയ വെള്ളത്തിന്നു ആ വസ്തു
വിനെക്കാൾ ഘനം ഉണ്ടെങ്കിൽ ആ വസ്തു നീന്തും എന്നു നാം
കേട്ടുവല്ലോ. അതിൻവണ്ണം ഇരിമ്പു തകിടാക്കി തടി കുറഞ്ഞ
തായിവന്നാൽ അതുകൊണ്ടു ഉണ്ടാക്കിയ ആ കപ്പലിൽ ആ
കാശം വളരേ കൊള്ളു.കകൊണ്ടു ആണ്ടു പോകയില്ല. ഇങ്ങി
നേ തന്നേ ആകാശത്തിൽ വെച്ചു ഒരു വസ്തു നീക്കുന്ന തല്പ്രമാ
ണത്തിലുള്ള ആകാശത്തിന്നു ആ വസ്തുവിനെക്കാം ഘനം
ഉണ്ടെങ്കിൽ അതു ആകാശത്തിൽ നീന്തേണം. അതുകൊണ്ടു
വിദ്വാന്മാർ ആകാശത്തെക്കാൾ ഘനം കുറഞ്ഞ വസ്തുക്കളെ ക
ണ്ടെത്തുവാൻ വളരേ പ്രയത്നിച്ചു. ആകാശത്തെ ചൂടാക്കുന്ന
തിനാൽ ആകാശം വിരിഞ്ഞു ഘനം കുറഞ്ഞു പോകും. ഇ
തു ഹേതുവായിട്ടു ചൂടുള്ള ആകാശം എപ്പോഴും മേലോട്ടു ക
യറും. ഇതു വിചാരിച്ചു മൊഗോല്ഫിയെ (Montgolfier) എന്ന
ഫ്രാഞ്ചിക്കാരൻ പട്ടുകൊണ്ടു ഒരു വലിയ പന്തുണ്ടാക്കി പശ
തേച്ചു അതിന്റെ താഴേ ഒരു മാതിരി തോണി കെട്ടി പന്തി
ന്റെ കീഴിൽ താഴേ തുറന്നിരിക്കുന്ന സ്ഥലത്തു തീ കൊളുത്തി
യാൽ പന്തിലുള്ള വായു ചൂടിനാൽ വിരിഞ്ഞു ഒരംശം നീ
ങ്ങിപ്പോയ ശേഷം ശേഷിക്കുന്നതു ചുറ്റുമുള്ള ആകാശത്തെ
ക്കാൾ ഘനം കുറഞ്ഞതാകകൊണ്ടു മേലോട്ടു കയറും എന്നു നി
ശ്ചയിച്ചു. പന്തു, അതിനോടു ചേൎക്കപ്പെട്ട തോണി, തോണിയി
ലുള്ള ആളുകൾ എന്നിവ നിറെക്കുന്ന ആകാശത്തിന്റെ അം
ശത്തെക്കാൾ ഘനം കുറഞ്ഞതാകുന്നെങ്കിൽ അതെല്ലാം മേ [ 137 ] ലോട്ടു നീന്തും. മേല്പറഞ്ഞ വിദ്വാൻ ഈ വക തോണിയിൽ
1783 ജൂൻമാസം 5-ാം൹ ആകാശനീന്തം കഴിച്ചു. എങ്കി
ലും ഈ വക ആകാശനീന്തം വളരേ അപായമുള്ള കാൎയ്യ [ 138 ] മാണ്. കാറ്റിനാൽ പന്തിന്നു തീ പിടിച്ചാൽ ആപത്തു ഭ
യങ്കരമായിരിക്കും. ഇതിൻനിമിത്തം വേറേ ചില ശാസ്ത്രി
കൾ ചൂടുള്ള വായുവിന്നു പകരം വേറേ ആകാശഭേദത്തെ
പ്രയോഗിപ്പാൻ നോക്കി. കല്ക്കരി കാച്ചി എടുത്ത അംഗാര
കവായുവിനെക്കൊണ്ടു പന്തിന്റെ നിറെച്ചാൽ മേലോട്ടു ക
യറാം. വിലാത്തിയിൽ ആളുകൾ എണ്ണെക്കു പകരം ഈ
അംഗാരകവായു കൊണ്ടു രാത്രിയിൽ വിളക്കു കത്തിക്കുന്നതി
നാൽ ഈ ആവി കിട്ടുവാൻ പ്രയാസമില്ല; അതു ആകാശ
ത്തെക്കാൾ 1½ വട്ടം ഘനം കുറഞ്ഞതാകുന്നു, എന്നിട്ടും ആ
കാശത്തെക്കാൾ 14 പ്രാവശ്യം ഘനം കുറഞ്ഞൊരു ആവി [ 139 ] യും ഉണ്ടു. അതിന്റെ പേർ ജലവായു, (Hydrogen) ഇതിനെ
ക്കൊണ്ടു നിറെച്ചാൽ എത്ര ഉയരത്തിൽ എങ്കിലും കയറാം.
ചില ശാസ്ത്രികൾ 40,000 അടിയോളം കയറിപ്പോയിട്ടുണ്ടു എ
ന്നു കേൾ്ക്കുന്നു. (ഈ കാൎയ്യത്തെ തൊട്ടു ഗുണ്ടൎത്ത്പണ്ഡിതരുടെ
പാഠമാലയിൽ ഉള്ള സാരമേറിയ പ്രബന്ധത്തെ വായിക്കാം).
222. പക്ഷികൾക്കു പറക്കുവാൻ കഴിയുന്നതു എന്തുകൊണ്ടു?*
"പക്ഷിയുടെ ദേഹം ആകാശത്തെക്കാൾ ഘനമുള്ളത് എ
ങ്കിലും ഓരോ തൂവലിലും അസ്ഥികളിലും സഞ്ചികൾപോലേ
യുള്ള നെഞ്ഞിടങ്ങളിലും ആകാശം നിറഞ്ഞിരിക്കുന്നതു കൂടാ
തേ തണ്ടും തുഴയും എന്നപോലേ ചിറകുകളും വാലും എത്ര
യും ചിത്രമായിട്ടു ശരീരത്തോടു ചേൎന്നു ലഭിച്ചിരിക്കുന്നു.
ഏഴാം അദ്ധ്യായം.
വായുവിന്റെ ലക്ഷണങ്ങളും പ്രയോഗവും.†
Chemical and Physiological Qualities of the Air.
"വിറക് ഒടുങ്ങിയാൽ തീ കെടും
നുണയൻ ഇല്ലാഞ്ഞാൽ വഴക്ക് ഒഴിയും
കനലിന്നു കരിയും തീക്കു വിറകും
വക്കാണം കൊളുത്തുവാൻ വഴക്കുകാരനും വേണം."
നിന്റെ ശ്വാസത്തെ അയക്കേ അവ സൃഷ്ടിക്കപ്പെടും."
228. ഏതു മൂല ആകാശഭേദങ്ങളാൽ വായു ഉളവാകുന്നു?
നമ്മെ ചൂഴുന്ന ആകാശത്തിൽ വിശേഷാൽ രണ്ടു ആകാ [ 140 ] ശഭേദങ്ങൾ അടങ്ങിയിരിക്കുന്നു. അഞ്ചിൽ 4 അംശം യവ
ക്ഷാരവാഷ്പവും (Nitrogen), 1 അംശം അമിലതവും (0xygen),
എന്നും അല്ലെങ്കിൽ 100ഇൽ 79 അംശം യവക്ഷാരവാഷ്പവും
21 അംശം അമിലതവും എന്നും പറയാം. ഇതുകൂടാതേ വേ
റേ ആകാശഭേദങ്ങളിൽനിന്നു ഒരല്പവും ഇതിൽ ചേൎന്നിരിക്കു
ന്നു. എപ്പോഴും വെള്ളത്തിന്റെ ആവിയും അംഗാരവും (Car
bonic acid) കൂടേ ഉണ്ടാകും. അംഗാരം കരിയിൽനിന്നും അമി
ലതത്തിൽനിന്നും ഉളവാകുന്നതാണ്.
224. അമിലതത്തിന്റെ പ്രയോജനം എന്തു?
അതിനു വിശേഷാൽ രണ്ടു ഉപകാരങ്ങളുണ്ടു. ഒരു വസ്തു
പെട്ടന്നു അമിലതത്തോടു പൊരുതുന്നതിന്നു നാം ദഹനം എ
ന്നു പേർ വിളിക്കുന്നു. ഇതിന്നായി ചൂടു എപ്പോഴും ആവശ്യം
ആകുന്നു. വല്ലതും കത്തുമ്പോൾ എപ്പോഴും ചൂടും വെളിച്ച
വും ഉളവാകുന്നതല്ലാതേ ഒരു ജ്വാലയും ഉത്ഭവിക്കും. ഒരു വ
സ്തു മെല്ലേ മെല്ലേ അമിലതത്തോടു ചേരുമ്പോൾ അതു കെ
ടുമ്പു പിടിക്കുന്നു എന്നു നാം പറയുന്നു. അമിലതത്തിന്റെ
രണ്ടാമത്തേ ഉപകാരം അതു ശ്വാസം കഴിക്കേണ്ടതിന്നു ആവ
ശ്യം. ജീവജാലങ്ങൾ ശ്വാസം കഴിക്കുന്ന സമയം ഈ അമി
ലതത്തെ തങ്ങളുടെ ശ്വാസകോശങ്ങളിൽ കൈക്കൊള്ളുന്നു.
ഈ ശ്വാസകോശങ്ങളിലോ അമിലതം അവിടേയുള്ള അം
ഗാരവായുവോടു ചേൎന്നു അംഗാരാമ്ലമായി തീൎന്നശേഷം പുറ
പ്പെടുന്നു. യവക്ഷാരവാഷ്പം മാത്രമേയുള്ളൂ എങ്കിൽ ജീവികൾ
നശിച്ചു പോകും; അമിലതമോ എല്ലാ ജീവികൾക്കും എങ്ങി
നേ എങ്കിലും അത്യാവശ്യമായ ആകാശഭേദമാകുന്നു. അ
തിൻനിമിത്തം അമിലതത്തിന്നു പ്രാണവായു എന്നും ഇരു
ന്താമിലത്തിന്നു വിഷവായു എന്നും പേർ നടപ്പായി. തീ ക
ത്തുന്നതിനാലും ശ്വാസം കഴിക്കുന്നതിനാലും അംഗാരം ഉ [ 141 ] ളവാകുന്നെങ്കിലും സസ്യങ്ങൾ ഈ ആകാശഭേദത്തെ ആവ
ശ്യപ്പെട്ടിട്ടു കൈക്കൊണ്ടു ലീനമാക്കുന്നതിനാൽ അധികമായി
തീരുന്നില്ല. സസ്സങ്ങളോ വെളിച്ചത്തിന്റെ സഹായത്താൽ
മനുഷ്യൎക്കും ജന്തുക്കൾക്കും വേണ്ടി അമിലതത്തെ ഒരുക്കി പുറ
പ്പെടുവിക്കുന്നു എന്നറിക.
225. വായുബഹിസ്യഷ്ക്കരണത്തിന്റെ കണ്ണാടിയുടെ അകത്തു കത്തു
ന്ന വിളക്കു വെച്ചിട്ടു വായുവിനെ നേൎപ്പിക്കുമ്പോൾ കെട്ടു പോകുന്നതു എന്തു
കൊണ്ടു?
വായു നീങ്ങിപ്പോകുന്നതിനാൽ ഇതിലുള്ള അമിലതവും
നീങ്ങീട്ടു ദഹനവസ്തുവിൽ അടങ്ങിയിരിക്കുന്ന അംഗാരം ഈ
ആകാശഭേദത്തോടു ചേരുമ്പോൾ മാത്രം കത്തുന്നതുകൊണ്ടു
അമിലതം എന്നിയേ വിളക്കു കെട്ടു പോകേണം.
226. വെള്ളത്തിൽ കിടക്കുന്ന ഒരു കിടേശമേൽ കത്തുന്ന വിളക്കിൻ മീ
തേ വായു പ്രവേശിക്കാത്തവണ്ണം ഒരു കണ്ണാടിഭരണി (bell-iar) വെച്ചാൽവി
ളക്കു കെട്ടുപോകുന്നതു എന്തുകൊണ്ടു?
ഈ കണ്ണാടിഭരണിയുടെ അകത്തുള്ള അമിലതത്തെ വി
ളക്കുതിരി വേഗം പിടിച്ചടക്കിയശേഷം വായുവിനാൽ പുതി
യ ആഹാരം വരായ്കയാൽ വിളക്കു കെട്ടു പോകും. ശേഷിക്കു
ന്ന ആകാശഭേദം യവക്ഷാരവാഷ്പം അത്രേ; ഇതിനാൽ ദഹ
നത്തിന്നു ഉപകാരം വരികയില്ല. വിളക്കു കെട്ടുപോയ ശേ
ഷമോ കണ്ണാടിഭരണിയിൽ ഒരല്പം വെള്ളം കയറിപ്പോകുന്ന
തു എന്തുകൊണ്ടെന്നു ചോദിച്ചാൽ വിളക്കു കത്തുന്നതിനാൽ
ഉണ്ടായ്വന്ന അംഗാരാമ്ലത്തിൽ ഒരംശം വെള്ളത്തിൽ ലയിച്ച
ശേഷം വെള്ളം അമിലതത്തിന്റെ സ്ഥലത്തു പ്രവേശിക്കും.
227. ഒരു വിളക്കിൽനിന്നു ചിമ്നി എടുക്കുമ്പോൽ വിളക്കു പുകയുന്നതു
എന്തുകൊണ്ടു?
ചിമ്നി എടുത്ത ശേഷം തിരിയും എണ്ണയും അശേഷം
വെന്തുപോവാനായിട്ടു വേണ്ടുവോളം അമിലതം ഇല്ലായ്കയാൽ [ 142 ] അംഗാരം ശരിയായി ദഹിച്ചു പോകാതേ നീങ്ങിപ്പോകും. ന
ല്ലവണ്ണം വേവാത്ത അംഗാരവും കത്തൽകൊണ്ടു ഉത്ഭവിക്കു
ന്ന ആകാശഭേദങ്ങളും തമ്മിൽ ഇടകലരുന്നതിനാൽ പുക
ഉളവാകും താനും.
228. വീഞ്ഞു പുളിക്കുന്ന ഒരു മുറിയിൽ ആ സമയം ഒരു വിളക്കു കത്തു
വാൻ പാടില്ലാത്തതു എന്തുകൊണ്ടു?
അംഗാരം കത്തുന്നതിനാൽ ഉളവാകുന്ന അംഗാരം ദ്രവ
ങ്ങൾ പുളിക്കുന്നതിനാലും ഉത്ഭവിക്കുന്നു. പുളിക്കുന്നതിൻ
നിമിത്തം മുറിയിലുള്ള എല്ലാ അമിലതവും തീൎന്നു പോയിട്ടു
അംഗാരത്തെ കൊണ്ടു വിളക്കിന്നു വേണ്ടുന്ന പോഷണം കി
ട്ടുകയില്ല. [ 143 ] 229. കാറ്റു തീയെ ഉജ്ജ്വലിപ്പിക്കുന്നതു എന്തുകൊണ്ടു?
ഇളക്കപ്പെട്ട വായുവാകുന്ന കാറ്റു തീക്ക് എപ്പോഴും പുതി
യ അമിലതം വരുത്തുന്നതിനാൽ പോഷിപ്പിക്കയത്രേ ചെയ്യു
ന്നു. പുതിയ വായു എപ്പോഴും അകത്തു വരുന്നതിനാൽ മാ
ത്രം തീ നല്ലവണ്ണം കത്തുന്നു, പുതിയ വായു അടുക്കുന്നില്ലെ
ങ്കിൽ ചുറ്റുമുള്ള ആകാശത്തിന്റെ അമിലതം ക്രമേണ ചെ
ലവായി തീൎന്നുപോകും.
280. തീയിൽ ഊതുമ്പോൾ ജ്വാല വൎദ്ധിക്കുന്നതു എന്തുകൊണ്ടു?
ഊതുന്നതിനാൽ നാം വരുത്തുന്ന തടിച്ച വായുവിൽ സാ
ധാരണമായ ആകാശത്തിൽ ഉള്ളതിനെക്കാൾ അധികം അ
മിലതം അടങ്ങിയിരിക്കുന്നതുകൊണ്ടത്രേ.
231. ചിമ്നിവായിന്റെ അല്പം മീതേ ഊതുന്നതിനാൽ വെളിച്ചം കെട്ടു
പോകുന്നതു എന്തുകൊണ്ടു?
അമിലതത്താൽ തീക്കു ആഹാരം കിട്ടുന്നെങ്കിലും മനുഷ്യ
ന്നു അതിഭക്ഷണത്താൽ സുഖക്കേടു വന്നിട്ടു മരിക്കുന്ന പ്രകാ
രം തീക്കു പെട്ടന്നു അധികം അമിലതം കിട്ടുമ്പോൾ അതി
നോടു ചേരുവാൻ കഴിയായ്കയാൽ കെട്ടുപോകും. അങ്ങി
നേ തന്നേ മെഴുകുതിരിയും കെടുക്കാം. മീതേ ചോദിച്ച കാ
ൎയ്യം വേറേ. ചിമ്നിയിൽ തന്നേ താഴോട്ടു ഊതുന്നതു ആപ
ത്തുള്ള പ്രവൃത്തി ആകുന്നു; കാരണം കത്തുന്നതിനാൽ ഉള
വാകുന്ന പലവിധമായ ആകാശഭേദങ്ങൾ ഊതുന്നതിനാൽ
താഴോട്ടു ചെന്നു എണ്ണയെ കത്തിച്ചാൽ കഷ്ടം തന്നേ. അ
തിൻ നിമിത്തം വിളക്കു കെടുക്കേണ്ടതിന്നു ചിമ്നിയുടെ മീതേ
നേരേ ഊതുന്നതു ഏറേ നല്ലൂ. ഇതിനാൽ ഒരു നിമിഷത്തിൽ
പുതിയ ആകാശം ചിമ്നിയുടെ മീതേ കടന്നു പോകുന്നതു
കൊണ്ടും ചൂടുള്ള വായുവിന്നു കയറി പോവാൻ കഴിയായ്ക [ 144 ] കൊണ്ടും താഴേ പുതിയ വായു പ്രവേശിക്കാതേ ജ്വാലെക്കു
ആഹാരം കിട്ടായ്കയാൽ കെട്ടുപോകും.
232. പഴുപ്പിച്ച ഇരുമ്പിന്മേൽ ശീതമുള്ള വായുവിനെ ഊതിയാലും ഉ
ഷ്ണം വൎദ്ധിച്ചു ഇരിമ്പു ഉരുകുവാൻ തുടങ്ങുന്നതു എന്തുകൊണ്ടു?
നാം ഉൗതിയ പുതിയ ആകാശത്താൽ ഉലയിലുള്ള
വായു വളരേ തിങ്ങീട്ടു ഇരുമ്പിന്നു അധികം അമിലതം നല്കു
ന്നതിനാൽ ഉഷ്ണം വൎദ്ധിച്ചിട്ടു ലോഹം ഉരുകിപ്പോകും.
233. പുകഗോപുരത്തിൽ തീ ഉത്ഭവിക്കുമ്പോൾ കെടുക്കേണ്ടതിന്നു
മീതേ നനഞ്ഞിരിക്കുന്ന ചാക്കുശീല വെക്കുന്നതു മതിയാകം; അതെന്തുകൊണ്ടു?
തീ കത്തേണ്ടതിന്നു എങ്ങിനേ എങ്കിലും പുതിയ വായു
വേണം; ആ നനഞ്ഞിരിക്കുന്ന രട്ടിനെ മീതേ വെച്ചശേഷം
വഷളായ വായുവിന്നു പോവാൻ വഴി ഇല്ലായ്കകൊണ്ടു താഴേ
പുതിയ ആകാശം പ്രവേശിക്കയില്ല. ഇവ്വണ്ണം തീക്കു ആഹാ
രം കിട്ടാതേ അതു കെട്ടുപോകും.
234. പുകഗോപുരത്തിൽ തീ പിടിച്ച ശേഷം താഴേ ഗന്ധകം കത്തി
ക്കുന്നതിനാൽ തീ കെട്ടുപോകുന്നതു എന്തുകൊണ്ടു?
ഗന്ധകം കത്തിക്കുന്നതിനാൽ ഗന്ധകാമിലതം (Sulphuric
acid) എന്നുള്ള ആവി ഉളവാകുന്നു; ഈ ആവി തീയെ പോഷി
പ്പിക്കുന്നതല്ല. അതുകൂടാതേ അതിന്നു വളരേ ഘനം ഉള്ളതു
കൊണ്ടു പുകഗോപുരത്തിന്റെ താഴേ കെട്ടിനില്ക്കുമ്പോൾ
പുതിയ ആകാശത്തിന്നു പ്രവേശിപ്പാൻ വഹിയാ. മീതേ
യോ അമിലതം ഇല്ലാത്ത ചൂടുള്ള വായു ബലത്തോടേ പുറ
പ്പെടുന്നതുകൊണ്ടു അവിടേനിന്നും പുതിയ ആകാശം കടക്കു
ന്നില്ല. ഇവ്വണ്ണം തീ ക്രമേണ കെട്ടുപോകേയുള്ളൂ.
235. ഒരു മുറിയുടെ വാതിലുകളും കിളിവാതിലുകളും മുറുക്കേ അടെച്ചി
രിക്കുമ്പോൾ അകത്തു തീ പിടിച്ചാൽ ചിലപ്പോൾ അതു തന്നാലേ കെട്ടുപോകു
ന്നതു എന്തുകൊണ്ടു? [ 145 ] വാതിലുകളിലും കിളിവാതിലുകളിലും പലപ്പോഴും നാം
കാണുന്ന വിള്ളലുകളിലൂടേ അല്പം വായു അകത്തു വരുന്നെ
ങ്കിലും മുറിയിലുള്ള തീ അധികം അമിലതം വിഴുങ്ങുന്നതുകൊ
ണ്ടു പ്രവേശിക്കുന്ന വായു മതിയാകുന്നില്ല. അമിലതത്തെ ത
ടുക്കുന്നതിനാൽ തീയുടെ ഒരു അംശം കെട്ടുപോകും. ചില
പ്പോൾ വെള്ളം പകരുന്നതിനാൽ തീ കെടുക്കുവാൻ ശ്രമിക്കു
ന്നതു ഭോഷത്വം അത്രേ. വെള്ളത്തിന്മേൽ പ്ലവിക്കുന്ന വസ്തു
ക്കൾ (കെറോസിൻ, പശുവിൻനൈ തുടങ്ങിയുള്ളവ) കത്തുന്നെ
ങ്കിൽ വെള്ളത്താൽ ഒന്നും സാധിക്കുകയില്ല. ഈ വക തീ കെടു
ക്കേണ്ടതിന്നു നനഞ്ഞ ചാക്കും പൂഴി, മണ്ണു, വളം തുടങ്ങിയു
ള്ളവയെ തീയിൽ ചാടുന്നതു ഏറ്റവും നല്ല വഴിയാകുന്നു.
236. രിക്തകയിൽവെച്ചു ജന്തുക്കൾ ചത്തുപോകുന്നതു എന്തുകൊണ്ടു?
ശ്വാസം കഴിപ്പാൻ അമിലതം എങ്ങിനേ എങ്കിലും വേ
ണം; രിക്തകയിൽ ആകാശം അശേഷം ഇല്ലായ്കയാൽ അമി
ലതവും ഉണ്ടാകയില്ലല്ലോ. അമിലതം കൂടാതേ തീ കെട്ടുപോ
കുന്ന പ്രകാരം ജന്തുക്കളും ക്രമേണ ജീവനില്ലാതേ പോകും.
വിളക്കു കത്തുവാൻ കഴിയാത്ത സ്ഥലത്തു ജന്തുക്കൾക്കും ജീവി
പ്പാൻ വഹിയാ.
237. സമുദ്രത്തിന്റെ അടിയോളം മുക്കിയ ജലമജ്ജനയന്ത്രത്തെ (15-ാം
ചോദ്യം) കൂടകൂടേ വെള്ളത്തിൽനിന്നു വലിച്ചെടുപ്പാൻ ആവശ്യമായി വരുന്ന
തു എന്തുകൊണ്ടു?
ആ യന്ത്രത്തിൽ അടങ്ങിയിരിക്കുന്ന വായുവിനെ അതി
ലുള്ള ആളുകൾ ശ്വാസം കഴിക്കുന്നതിനാൽ ക്രമേണ ചെല
വഴിക്കുന്നു; ശേഷിക്കുന്ന യവക്ഷാരവായുവിനെ കൊണ്ടു ജീവി
ച്ചുകൂടാ. ചില ജലമജ്ജനയന്ത്രങ്ങളിൽ കരയിലുള്ളവർ എ
പ്പോഴും പുതിയ വായുവിനെ കടത്തുന്നു. [ 146 ] 238. അശേഷം അടെക്കപ്പെട്ട ചെറിയ മുറിയിൽ പെരുത്തു ആളുകളെ
ആക്കുമ്പോൾ അവർ ക്രമേണ മരിച്ചുപോകുന്നതു എന്തുകൊണ്ടു?
ഈ ആളുകൾ ഒക്കയും മുറിയിലുള്ള അമിലതത്തെ വേഗം
കൈക്കൊണ്ടു ശ്വസിച്ചശേഷം ജീവനെ രക്ഷിക്കേണ്ടതിനു ഒ
ന്നും ശേഷിക്കുന്നില്ല; നമ്മുടെ ശ്വാസകോശങ്ങളിൽനിന്നു പു
റത്തു വരുന്നതു അംഗാരവും യവക്ഷാരവായുവും അത്രേ.
239. വീഞ്ഞോ ബീരോ പുളിക്കുന്ന മുറിയിൽ പ്രവേശിക്കുന്നത് അപായ
മുള്ള കാൎയ്യമാകുന്നത് എന്തുകൊണ്ടു?
പുളിക്കുന്നതിനാൽ ഉളവാകുന്നത് അംഗാരവായു അത്രേ.
ശ്വാസം കഴിക്കുമ്പോൾ അതുമാത്രമേ കൈക്കൊള്ളുന്നെങ്കിൽ
രക്തത്തിന്നു ഉപകാരം വരാതേ ജീവൻ പോയിപ്പോകും.
240. വളരേ സമയത്തോളം അടെക്കപ്പെട്ട ലോഹക്കുഴികളിലോ കിണ
റുകളിലോ മനുഷ്യർ ഇറങ്ങുമ്പോൾ പലപ്പോഴും പെട്ടന്നു മരിച്ചുപോകുന്നതു എ
ന്തുകൊണ്ടു?
ഈ വക സ്ഥലങ്ങളിൽ പലപ്പോഴും ശ്വാസം കഴിക്കേണ്ട
തിന്നു പറ്റാത്ത അല്ലെങ്കിൽ വിഷമുള്ള ആകാശഭേദങ്ങൾ
കെട്ടിനില്ക്കുന്നതുകൊണ്ടത്രേ. കിണറുകളിൽ ഉത്ഭവിക്കുന്നതു
പൊക്കിള എന്നല്ല ല്ലോ, അതു അതിന്റെ ഘനത്തിൻനിമി
ത്തം കിണറ്റിൻ അടിയിൽ കിടക്കുന്ന അംഗാരം എന്ന ആവി
യത്രേ. കക്കൂസിൽ അധികം അപായമുള്ള ആകാശഭേദം ജനി
ക്കുന്നു. അതു ഗന്ധകജലകം (Sulphuretted Hydrogen) തന്നേ
യാകുന്നു. ഇതിനാൽ മനുഷ്യൎക്കു ശ്വാസം മുട്ടിപ്പോകും. കല്ക്കരി
എടുക്കുന്ന കുഴികളിലോ അംഗാരകജലജം (Cabonic Hydrogen)
എന്ന ആകാശഭേദം ഉളവാകുന്നു, ആയതു ശ്വാസം കഴിക്കുന്ന
തിനെ തടുക്കുന്നതല്ലാതേ എത്രയും വേഗത്തിൽ തീ പിടിച്ചു
ബലത്തോടേ വിരിഞ്ഞു ഭയങ്കരമായ ആപത്തു വരുത്തും. ഈ
വക കുഴികളിൽ ഇറങ്ങിപ്പോകുന്നതിന്നു മുമ്പേ ശോധന ചെ [ 147 ] യ്യേണ്ടത് അത്യാവശ്യം. ഒരു വിളക്കു കയറു കൊണ്ടു കെട്ടി
താഴ്ത്തുമ്പോൾ വിളക്കു കെട്ടുപോയാൽ വിഷമുള്ള വാഷ്പങ്ങൾ
അടിയിലുണ്ടെന്നു അറിയാം. ഈ പക്ഷ
ത്തിൽ വെടിവെക്കുന്നതിനാലും കുമ്മായം
താഴോട്ടു ചാടുന്നതിനാലും ആപത്തു നീ
ങ്ങും. ഈ ചിത്രത്തിൽ നാം എത്രയും വി
ശേഷമായ ലാന്തർ (Davy's Safety-Lamp) കാ
ണുന്നുവല്ലോ. ജാലയുടെ ചുറ്റും അരി
പ്പയുടെ മാതിരി ഒരു മൂടി ഉണ്ടു; ചൂട് അ
തിന്റെ ചെറിയ ദ്വാരങ്ങളിലൂടേ ചെന്നിട്ടു
ആ ആപത്തുള്ള ആകാശഭേദങ്ങൾക്കു തീ
പിടിക്കയില്ല. ഈ വിളക്കു കൈയിൽ പിടി
ച്ചിട്ടു ആളുകൾക്കു ഭയം എന്നിയേ കഴിക
ളിൽ ഇറങ്ങാം.
241. വിലാത്തിയിൽ ആളുകൾ ചിലപ്പോൾ വൈകുന്നേരത്തു തീക്കല
ത്തിലേ അഗ്നി കെട്ടുപോകുന്നതിന്നു മുമ്പേ അതിനെ അടെച്ചാൽ രാത്രിയിൽ മ
രിച്ചുപോകുന്നതു എന്തുകൊണ്ടു?
തീക്കലത്തെ അടെച്ച ശേഷം കരി കേവലം വെന്തുപോ
കേണ്ടതിന്നു വേണ്ടു വോളം അമിലതം കിട്ടായ്കകൊണ്ടു അവ
കനലുകളായി അംഗാരാമിലതത്തോടു തുല്യമായ അതിഭയങ്കര
ആകാശഭേദത്തെ ജനിപ്പിക്കുന്നതിനാൽ ജീവഹാനി വരുത്തു
ന്നു. ഈ ആകാശഭേദം പുകഗോപുരത്തിലൂടേ തെറ്റിപ്പോ
കാതേ മുറിയിൽ വ്യാപിക്കുന്നതുകൊണ്ടു ആളുകൾ അറിയാ
തേകണ്ടു അതിനെ കൈക്കൊണ്ടു മരിച്ചുപോകും. മുറിയിൽ
വെച്ച തീച്ചട്ടിയിലുള്ള കനലുകളെ വെണ്ണീർകൊണ്ടു മൂടി
യാലും അപായം അങ്ങിനേ തന്നേ വരും എന്നറിക. [ 148 ] എട്ടാം അദ്ധ്യായം.
ശബ്ദം Sound.
"വാക്കുകൊണ്ടു കോട്ട കെട്ടുക"
"ചെവിയെ നടുന്നവൻ കേൾക്കായ്കയോ?"
242. ശബ്ദം ഉളവാകുന്നതു എങ്ങിനേ?
ശബ്ദം എപ്പോഴും വസ്തുക്കളുടെ ഇളക്കത്താൽ ഉളവാക
ന്നു. ഈ ഇളക്കത്തെ ആകാശം നമ്മുടെ ചെവികളിലേക്കു
കൊണ്ടുവരുന്നതിനാൽ നാം അതിനെ ഒരു ശബ്ദമായി കേ
ൾക്കുന്നു. ഈ ഇളക്കും ഒരു മാതിരി വിറയലും ചാഞ്ചാട്ടവും
അത്രേ. ചിലപ്പോൾ ഈ ഇളക്കത്തെ കണ്ണുകൊണ്ടു കാ
ണ്മാൻ കഴിയും. ഒരു വീണയുടെ ചരടു കുലുങ്ങുന്നതും വീണ
യുടെ പുറത്തു പൂഴികിടന്നാൽ പെട്ടിയെ മീട്ടുമുളവിൽ പൂഴി അ
തിന്മേൽ തുള്ളുന്നതും കാണാം. അതിനെ തൊടുവാൻ പോലും
പ്രയാസമില്ല. മണി അടിക്കുന്ന സമയം വിരൽ മെല്ലേ മ
ണിയുടെ അറ്റത്തു വെച്ചാൽ മണിയുടെ ഉള്ളിൽ ഉണ്ടായ്വ
ന്ന വിറയലിനാൽ ശബ്ദം ജനിക്കുന്നു എന്നു അറിയും. എങ്കി
ലും ശബ്ദിക്കുന്ന വസ്തു മാത്രമല്ല ചുറ്റുമുള്ള ആകാശവും കു
ലുങ്ങന്നതു കൂടേ അനുഭവത്താൽ അറിയാം. ഇടിവെട്ടുന്ന
സമയം കിളിവാതിലുകളുടെ കണ്ണാടി ചിലമ്പുന്നതും പീരങ്കി
ത്തോക്കിൽ വെടിവെക്കുമ്പോൾ കണ്ണാടി പൊട്ടുന്നതും മതി
യായ സാക്ഷ്യം ആകുന്നു. ശബ്ദത്തിൽ മുഴക്കം, ഒച്ച, ശബ്ദം,
സ്വരം എന്നീ മുഖ്യഭേദങ്ങളുണ്ടു. ഉറച്ച ശബ്ദം ഒരിക്കൽ മാ
ത്രം കേൾക്കുമ്പോൾ അതിന്നു മുഴക്കം എന്ന പേർ പറയാം. [ 149 ] ക്രമം ഇല്ലാത്ത ശബ്ദം ഒരു ഒച്ച. അതുകൂടാതേ അനേകം
വേറേ ഭേദങ്ങൾ ഉണ്ടല്ലോ. നല്ല ക്രമത്തിൽ സമമായി വ
രുന്ന ശബ്ദത്തിന്നു നാം ശബ്ദം, സ്വരം, ധ്വനി എന്നീ പേർ
പറയുന്നു.
243. വടികൊണ്ടു ഒരു കല്ലിന്മേൽ അടിക്കുമ്പോൾ ശബ്ദം കേൾക്കുന്ന
തു എന്തുകൊണ്ടു?
കല്ലിന്മേൽ അടിക്കുന്നതിനാൽ അതിന്റെ എല്ലാ അംശ
ങ്ങൾക്കു ഒരു ഇളക്കം വന്നിട്ടു ആകാശം പോലും ഇളക്കത്തെ
നമ്മുടെ ചെവിയുടെ സമീപത്തും ഉള്ളിലും ഉള്ള വായു
വിൽ എത്തിക്കുന്നതിനാൽ നാം അതു ഒരു ശബ്ദമായി അനു
ഭവിക്കും.
244. ചവുക്ക് (കവിഞ്ചി) കൊണ്ടു വേഗം വീശിയാൽ ശബ്ദം ഉളവാകുന്നതു
എന്തുകൊണ്ടു?
ചവുക്കിനെ വീശുമ്പോൾ പെട്ടന്നു വായുവിനെ അ
തിന്റെ സ്ഥലത്തുനിന്നു തെറ്റിക്കുന്നതിനാൽ നാം വെള്ള
ത്തിൽ ഒരു കല്ലു ഇടുമ്പോൾ വൃത്താകാരമായ ചെറു ഓള
ങ്ങൾ മേല്ക്കുമേൽ അകന്നു വ്യാപിക്കുന്ന പ്രകാരം ആകാശ
ത്തിൽ ഒരു ഇളക്കം ഉണ്ടാകും. ഒരു വസ്തു കുലുങ്ങുന്നതിനാൽ
വെള്ളത്തിന്റെ തിരകം കണക്കേ ഞെക്കിയ വായുവൃത്ത
ങ്ങളും വീണ്ടും വിരിയുന്ന വായുവിന്റെ തിരമാലകളും തമ്മിൽ
ചേരുകയും ചെയ്യും. ചവുക്ക് ആകാശത്തെ പെട്ടന്നു വേർ
പിരിച്ച ശേഷം അതു ക്ഷണത്തിൽ വീണ്ടും ചേരുന്നതിനാൽ
ശബ്ദം ഉണ്ടാകും.
245. വായുനിസ്സാരണയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിന്റെ കീഴിൽ
വെച്ച മണി വായു നീങ്ങിയ ശേഷം ശബ്ദിക്കാത്തത് എന്തുകൊണ്ടു?
മണി ഉള്ളിൽ ശബ്ദിക്കുന്നെങ്കിലും അതു കേൾ്ക്കേണ്ടതിന്നു
ആകാശം മണിയുടെ ഈ ഇളക്കത്തെ നമ്മുടെ ചെവിയിൽ [ 150 ] കൊണ്ടുവരേണം; എന്നാൽ മേല്പറഞ്ഞ സംഗതിയിൽ മണി
യുടെയും ചെവിയുടെയും നടുവേ വായു ഇല്ലായ്കയാൽ ശബ്ദം
കേൾപ്പാൻ പാടില്ല.
246. ദൂരത്തുവെച്ചു ഉണ്ടായ ഒരു ശബ്ദം നല്ലവണ്ണം കേൾക്കാത്തതു എ
ന്തുകൊണ്ടു?
ആകാശത്തിന്റെ ഇളക്കം കുലുങ്ങുന്ന വസ്തുവിന്റെ ചു
റ്റും വ്യാപിക്കുന്നു എങ്കിലും നാം ഇളകുന്ന വസ്തുവിൽനിന്നു
ദൂരത്തിൽ ചെല്ലുന്നേടത്തോളം ഇളക്കപ്പെട്ട ആകാശത്തിന്റെ
തിരമാലകൾ വിസ്താരം ഏറി ഏറി ചമയും താനും. ശബ്ദ
ത്താൽ ഉണ്ടാകുന്ന തിരമാലകൾ 2 വട്ടം ദൂരത്തിൽ പോകു
മ്പോൾ ഇളക്കപ്പെട്ട സ്ഥലം 4 പ്രാവശ്യം വലുതാകകൊണ്ടു
ഈ ദൂരത്തിൽ ഇളക്കത്തിന്റെ ബലം മുമ്പേത്ത ബലത്തി
ന്റെ കാൽ അംശം അത്രേ. ആകയാൽ ആ ദിക്കിൽനിന്നു
ചെവിയിൽ എത്തുന്ന ശബ്ദത്തിന്നു കാൽ അംശം ശക്തി മാ
ത്രം ഉണ്ടാകും.
247. ചില വസ്തുക്കളെ അടിക്കുന്നതിനാൽ വലിയ ശബ്ദം കേൾക്കുന്നെ
ങ്കിലും മറ്റു ചില വസ്തുക്കളെ അടിക്കുമ്പോൾ ശബ്ദം അല്പമേയുള്ളൂ; ഈ ഭേദം
കാണുന്നതു എന്തുകൊണ്ടു?
വസ്തുക്കളിലുള്ള അയവു, ഉറപ്പു എന്നിവറ്റെ വിചാരി [ 151 ] ച്ചാൽ വലിയ ഭേദം കാണും. വളരേ അയവുള്ള വസ്തുക്കളിൽ
ഒരു സ്ഥലത്തു ഇളക്കം ഉണ്ടെങ്കിൽ അംശങ്ങൾ അധികം കു
ലുങ്ങുന്നതല്ലാതേ ഇളക്കം ക്ഷണം എല്ലാ അണുക്കളിലും വ്യാ
പിച്ചു പോകും. അങ്ങിനേ തന്നെ അധികം തിങ്ങിയ വസ്തു
ക്കളിൽ അധികം അണുക്കൾ കുലുങ്ങുന്നതുകൊണ്ടു അധികം
ശബ്ദിക്കും. ഇളകുന്ന അണുക്കളുടെ സംഖ്യയും ഓരോ അംശ
ത്തിന്റെ ഇളക്കവും വൎദ്ധിക്കുന്തോറും ആകാശത്തിന്റെ ഇള
ക്കവും നമ്മുടെ ചെറിയിൽ എത്തുന്ന ശബ്ദവും വൎദ്ധിക്കും.
ഇതു ഹേതുവായിട്ടു വളരേ പതമുള്ള വസ്തുകളും വിശേഷിച്ചു
ദ്രവങ്ങളും ഇളകുമ്പോൾ വലിയ ശബ്ദം ജനിപ്പിക്കയില്ല.
248. ദൂരത്തിൽ വിറകുവെട്ടുന്ന ആളുടെ വെട്ടിന്റെ ശബ്ദം കേൾക്കു
ന്നതിനു മുമ്പേ നാം മഴുവീഴുന്നതു കാണുന്നതെന്തുകൊണ്ടു?
ഓരോ ഇളക്കത്തിന്നു ഒരു സമയം വേണം; അങ്ങിനേ തന്നേ
ആകാശം ഒരു ശബ്ദത്തെ ചെവിയിൽ എത്തിക്കുന്ന
തിന്നും സമയം വേണം. ശാസ്ത്രികൾ കണ്ടെത്തിയ പ്രകാരം
ഒരു വിനാഴികയിൽ ശബ്ദം 1100 അടിയോളം ഓടും. വെളിച്ചം
അതിനെക്കാൾ വേഗം ഓടുന്നതാകുന്നു. അതിനാൽ ശബ്ദം
കേൾക്കുന്നതിന്നു മുമ്പേ മഴ വീഴുന്നതു കാണുന്നു. പീരങ്കിത്തോ
ക്കിൽ വെടിവെക്കുമ്പോൾ നാം തീ കാണുന്നതു മുതൽ ശബ്ദം
കേൾക്കുംവരേ കഴിഞ്ഞു പോകുന്ന സമയത്തെ എണ്ണുന്നതി
നാൽ പീരങ്കത്തോക്കു എത്ര ദൂരത്തിൽ നില്ക്കുന്നു എന്നു നി
ശ്ചയിക്കാം. അങ്ങിനേ തന്നേ മിന്നൽ മിന്നിയ ശേഷം ഇടി
വെട്ടുവോളം കഴിഞ്ഞു പോകുന്ന സമയം കുറിക്കുന്നതിനാൽ
മേഘങ്ങൾ എത്ര ദൂരത്തിലാകുന്നു എന്നു അറിയാമല്ലോ.
249. മണിയുടെ ശബ്ദവും വേറേ ശബ്ദങ്ങളും സമമായ ദൂരത്തിൽ പോ
ലും അധികമോ കുറച്ചോ ആയിട്ടു ശബ്ദിക്കുന്നതു എന്തുകൊണ്ടു?
ശബ്ദത്തിന്റെ ബലം മൂന്നു സംഗതികളാൽ ഭേദപ്പെടാം.
ഇളകുന്ന വസ്തുവിന്റെ അവസ്ഥ ഒന്നു (247), ഇളക്കത്തെ ന [ 152 ] ടത്തുന്ന വായുവിന്റെ അവസ്ഥ വേറേ ഒരു സംഗതി, ഇളക്കം
കൈക്കൊള്ളുന്ന ചെവി മൂന്നാമത്തേ സംഗതിയുമാകുന്നു. ആ
കാശത്തിന്റെ അയവും തടിയും എപ്പോഴും ഭേദിക്കുന്നതുകൊ
ണ്ടു ശബ്ദങ്ങളിലും വളരേ വ്യത്യാസം കാണും. വായു തടിക്കു
ന്നേടത്തോളം ഇളക്കത്തെ നല്ലവണ്ണം വ്യാപിപ്പിക്കും. അതു
കൊണ്ടു ഉയൎന്ന ഒരു പൎവ്വതശിഖരത്തിന്മേൽ ഒരു കൈത്തോക്കി
ന്റെ ശബ്ദം താണ സ്ഥലങ്ങളിൽ കൈകൊട്ടുന്നതുപോലേ
മാത്രമേ കേൾ്ക്കുന്നുള്ളൂ. വിലാത്തിമുതലായ ശൈത്യപ്രദേശ
ങ്ങളിലേ ആകാശത്തിന്നു അധികം തടി ഉണ്ടാകുന്നതുകൊണ്ടു
ശീതകാലത്തിൽ ശബ്ദങ്ങൾ വളരേ ദൂരത്തിൽ കേൾ്ക്കുന്നു. രാ
ത്രിയിൽ നാം ശബ്ദങ്ങളെ അധികം നല്ലവണ്ണം കേൾക്കുന്ന
തു മൌനതനിമിത്തം മാത്രമല്ല പകൽസമയത്തു ചൂടുള്ള വാ
യു കയറി ശബ്ദ വാഹനത്തിരകളെ തടുക്കുന്നതു നിമിത്തവും
ആകുന്നു. ഇളക്കം ചെല്ലന്ന ദിക്കിൽ കാറ്റും അനുകൂലിച്ച്
ഓടുമ്പോൾ ശബ്ദത്തിന്റെ വേഗതയെയും വൎദ്ധിപ്പിക്കും; എ
തിരായി ഊതുന്ന കാറ്റോ വേഗതയെ കുറെക്കുന്നു താനും. അ
ങ്ങിനേ തന്നേ മഴ പെയ്യുന്നതിനാലും ഹിമം വീഴുന്നതിനാലും
ശബ്ദ വാഹനത്തിരകൾ്ക്കു വളരേ തടസ്ഥം വരുത്തുമാറുണ്ടു.
250. നിലത്തു കിടന്നു ഭൂമി തൊടാതേ ചെവി വെച്ചാൽ എത്രയും ദൂരത്തി
ലിരിക്കുന്ന പീരങ്കിത്തോക്കിന്റെ ശബ്ദം കേൾ്പാൻ അധികം എളുപ്പമാകുന്നതു
എന്തുകൊണ്ടു?
ആകാശത്തെക്കാൾ ഭൂമി ശബ്ദത്തെ അധികം നല്ലവണ്ണം
വ്യാപിപ്പിക്കുന്നതുകൊണ്ടത്രേ. സാക്ഷാൽ കട്ടിയായ വസ്തുക്കൾ
ദ്രവങ്ങൾപോലും വായുവിനെക്കാൾ ശബ്ദത്തെ അധികം വേ
ഗത്തിൽ കൊണ്ടു പോകും. ഇരുമ്പിൽ ശബ്ദം 16⅔ വട്ടവും മ
രത്തിൽ 18 വട്ടവും വെള്ളത്തിൽ 4½ വട്ടവും അധികം വേഗം
ഓടും. എത്രയും നീളമുള്ള ഒരു പലകയുടെ ഒരു അറ്റത്തു ഒരു [ 153 ] ഘടികാരം വെച്ചിട്ടു ചെറി മറ്റേ അറ്റത്തു വെച്ചാൽ അതി
ന്റെ മുട്ടു കേൾക്കാം. തുണി, പഞ്ഞി, കമ്പിളി, തൂവൽ മുത
ലായ അയഞ്ഞിരിക്കുന്ന വസ്തുക്കൾ ശബ്ദത്തിന്നു വലിയ തട
സ്ഥമായി നില്ക്കുന്നു. കാരണം ശബ്ദം എപ്പോഴും ഈ വസ്തു
ക്കളുടെ അംശങ്ങളുടെ ഇടയിലുള്ള വായുവിലൂടേ ചെല്ലേണ്ടി
വരും.
251. ഒരു പാറയുടെയോ മതിലിന്റെയോ മുമ്പിൽ ചില അടിദൂരത്തിൽ
നിന്നിട്ടു ഒരു വാക്കു ഉച്ചരിക്കുമ്പോൾ അതു വീണ്ടും കേൾക്കുന്നതു എന്തുകൊണ്ടു?
സംസാരിക്കുന്നതിനാൽ ഉളവാകുന്ന ഇളക്കത്തെ വായു
ആ പാറവരെയും കൊണ്ടുപോയ ശേഷം ശബ്ദ വാഹകത്തിര
കൾക്കു ഒരു തടസ്ഥം വന്നിട്ടു ശബ്ദം പോയ വഴിയിൽക്കൂടി
മടങ്ങി വരുന്നതിനാൽ ഒരു പ്രതിശബ്ദം ഉണ്ടായ്വരും. ന
മ്മുടെ ചെവിക്കു ഒരു വിനാഴികയിൽ 9–10 പദങ്ങൾ മാത്രം
കൈക്കൊൾ്വാൻ കഴിയുന്നതുകൊണ്ടു 1/10 വിനാഴികയിൽ ശബ്ദം
110 അടിയോളം ഓടുന്നതുകൊണ്ടും ഈ സമയത്തിൽ അങ്ങോ
ട്ടും ഇങ്ങോട്ടും 55 അടി ചെല്ലുവാൻ പാടുണ്ടാകകൊണ്ടും പ്ര
തിശബ്ദം കേൾ്പാനായി എങ്ങിനേ എങ്കിലും പാറയിൽനിന്നു
56 അടിദൂരത്തിൽ നില്ക്കേണം. അധികം അടുത്തിരിക്കയോ ഒരു
മുറിയിൽ നില്ക്കുകയോ ചെയ്താൽ ഉച്ചരിക്കുന്ന വാക്കും അതി
ന്റെ പ്രതിശബ്ദവും ഒന്നായി തീൎന്നിട്ടു ആദ്യശബ്ദത്തെ ഉറ
പ്പിക്കയത്രേ ചെയ്യുന്നു. ഒരു പദാംഗം മാത്രമല്ല 2, 3 പദങ്ങളു
ടെ പ്രതിശബ്ദം കേൾ്ക്കേണ്ടതിന്നു 2, 3 X 55 അടി ദൂരത്തിൽ നി
ല്ക്കേണം. ചില സ്ഥലങ്ങളിൽ ഒരിക്കൽ മാത്രമല്ല ചിലസമ
യത്തേക്കു ഒരു വാക്കിന്റെ പ്രതിശബ്ദം കേളായ്വരുന്നു. ഇതി
ന്നായി സമാന്തരങ്ങളായ ചില പാറകളോ മതിലുകളോ ആ
വശ്യം. മായിലന്ത് എന്ന ദേശത്തിൽ ഒരു ശബ്ദത്തെ 40–50 പ്രാ
വശ്യം ആവൎത്തിച്ചു ധ്വനിപ്പിക്കുന്ന ഒരു സ്ഥലമുണ്ടു. പ്രതി [ 154 ] ശബ്ദം കേൾ്പാൻ തക്കവണ്ണം രംഗസ്ഥലങ്ങളെയും പള്ളികളെ
യും പണിയിക്കരുതു!
252. വളരേ ദൂരത്തിൽനിന്നു സംസാരിക്കേണ്ടതിന്നു കപ്പിത്താന്മാർ ഒരു
വൎത്തമാനക്കുഴൽ (Speaking trumpet) പ്രയോഗിക്കുന്നതു എന്തുകൊണ്ടു?
ഈ കുഴലിന്നു ഒരു വലിയ നാളത്തിന്റെയോ കാ
ഹളത്തിന്റെയോ രൂപം ഉണ്ടു. ഇതിലൂടേ സംസാ
രിക്കുമ്പോൾ ഉള്ളിലേ ഭാഗങ്ങൾ്ക്കു തട്ടുന്ന ശബ്ദത്തി
ന്റെ തിരകൾ അവിടേനിന്നു മടങ്ങീട്ടു എല്ലാ തിരക
ളും ഏകദേശം ഒരുമിച്ചു ഒരു ദിക്കിലേക്കു ചെല്ലുന്നതി
നാൽ വളരേ ശക്തിപ്രാപിക്കും. കുഴൽകൂടാതേ സംസാ
രിക്കുന്നെങ്കിൽ തിരകൾ നാലുദിക്കിലും ചെല്ലുന്നതു
കൊണ്ടു അത്ര ശക്തി ഇല്ല. (Telephon ദുരശ്രവണയന്ത്രം നോ
ക്കുക). ഈ കുഴൽ ശബ്ദങ്ങളെ കൈക്കൊള്ളേണ്ടതിന്നും ഉ
പകരിക്കാം. അതിൻ നാളത്തിൽ വളരേ തിരകൾ അകപ്പെ
ട്ടിട്ടു നേരിയ കുഴലിൽ നന്ന തിങ്ങിയശേഷം ബലത്തോടേ
ചെവിയിൽ എത്തും.
28. പാട്ടിന്റെ സ്വരം കണ്ടെത്തേണ്ടതിന്നു നാം പ്രയോഗിക്കുന്ന മുള്ളി
നെ (Tuning fork) അധികം ധ്വനിപ്പിക്കേണ്ടതിന്നു അതിനെ മേശമേൽ നി
ൎത്തുന്നതു എന്തുകൊണ്ടു?
ധ്വനിമുള്ളു മുഴങ്ങുവാൻ തുടങ്ങിയ ശേഷം മേശമേൽ നി
ൎത്തുമ്പോൾ മേശയും മുഴങ്ങുവാൻ തുടങ്ങും. ഇതിനാൽ ആ
കാശത്തിലും അധികം ഇളക്കം ഉളവാകുന്നതിനാൽ ശബ്ദം
അധികം ബലത്തോടേ ചെവിയിൽ എത്തും. ഇതിൻ നിമി
ത്തം വീണയിലും ചരടുകളെ ഒഴിഞ്ഞ പെട്ടിയുടെ മീതേ കെ
ട്ടാറുണ്ടു. ചരടു അനങ്ങുമ്പോൾ പെട്ടിയും അകത്തുള്ള വാ
യുവും കുലുങ്ങുന്നതു കൊണ്ടു ധ്വനിശക്തിയോടേ ചെവിയിൽ
എത്തും താനും. [ 155 ] 254. ചെവിടർ കേൾക്കാത്തതു എന്തുകൊണ്ടു?*
നാം 249-ാം ചോദ്യത്തിൽ സൂചിപ്പിച്ച മൂന്നു സംഗതിക [ 156 ] ളിൽ മൂന്നാമത്തേ സംഗതി നിമിത്തം ചെവിടർ കേൾക്കു
ന്നില്ല. ഇതിനെ ബോധിക്കേണ്ടതിന്നു ചെവിയുടെ അവസ്ഥ
യെ തൊട്ടു ഒരല്പം അറിയേണ്ടതാകുന്നു. അതിന്റെ മുഖ്യ
അംശങ്ങൾ കാതും (A) ബാഹ്യമായ നാളവും (B) നടുച്ചെവി
യും (D) ഉൾച്ചെവിയും (C, E, F) അതിലും പൂമുഖവും (C)
അൎദ്ധവൃത്തച്ചാലുകളും (E) ശംഖും (F) അന്തൎന്നാളവും (G)
എന്നിവയാകുന്നു. നടുച്ചെവിയോ ഒരു ഗുഹ തന്നേയാകുന്നു.
അതിന്റെ പ്രവേശനത്തിൽ ചെവിക്കുന്നി (Tympanum) എ
ന്ന ചൎമ്മം കാണും. അതു ചെണ്ടത്തോൽ കണക്കേ കേൾ്വി
ക്കു ഉതകുന്നു. ഈ നടുച്ചെവിയിൽനിന്നു ഒരു കുഴൽ തൊണ്ട
യിലേക്കു ചെല്ലുന്നുണ്ടു (Tuba eustachii). ആ ഗുഹയിൽ മൂന്നു
വിശേഷമായ എല്ലുകൾ കാണാം. അ
വയുടെ പേർ: മുട്ടിയെല്ലു (A), അടെ
ക്കയെല്ലു (B), റക്കാബെല്ല് (D), എന്ന
ത്രേ. ഉൾ്ചെറിവിയുടെ പലകുഴലുകളിൽ
എണ്ണപ്പെടാത്ത കൎണ്ണേന്ദ്രിയമജ്ജാ
തന്തുക്കൾ പ്രാപിക്കുന്നതല്ലാതേ നേ
ൎമ്മയായ ഉള്ളൂരികൊണ്ടു മൂടപ്പെട്ട ഈ കുഴലുകൾ നിൎമ്മലജ
ലപ്രായമായ ഒരു ദ്രവംകൊണ്ടു നിറഞ്ഞിരിക്കുന്നു. ആകാ
ശം നടത്തിയ ഒരു ഇളക്കത്തെ കാതു (252-ാം ചോദ്യത്തിൽ വി
വരിച്ച കുഴലിന്റെ പോലേ) കൈക്കൊണ്ട ശേഷം ചെവിക്കു
ന്നിയെയും നടുച്ചെവിയിൽ കിടക്കുന്ന മൂന്നു എല്ലുകളെയും
ഇളക്കും. അവിടേനിന്നു ഇളക്കം ഉൾ്ചെവിയിൽ ഇരിക്കുന്ന
ദ്രവത്തിൽപോലും വ്യാപിക്കുന്നതിനാൽ അതു മുന്നോട്ടും പി
ന്നോട്ടും ഒഴുകുന്നതുകൊണ്ടു മജ്ജാതന്തുക്കളെയും ഇളക്കും, ഇ
വ ഇളക്കത്തെ തലച്ചോറോളം നടത്തിയശേഷം അവിടേ
അതൊരു ശബ്ദമായി ബോധത്തിൽ വരും. ഈ ദീൎഘവഴിയി [ 157 ] ൽ വല്ലതും വഷളായി പോയാൽ ഇളക്കം ശബ്ദമായി ചമയു
വാൻ പാടില്ലല്ലോ. വിശേഷാൽ മജ്ജാതന്തുക്കളുടെ ശക്തി
പോയ്പോകയോ അന്തഃകൎണ്ണം ഇല്ലാതിരിക്കയോ ചെയ്താൽ
കേൾ്പാൻ അശേഷം പാടില്ലാതേ വരും. ചെവിക്കുന്നിയും
അതിൻ പിമ്പിൽ കിടക്കുന്ന മൂന്നു എല്ലകളും പൊയ്പോയാ
ലും കേൾ്വിക്കുറവു വളരേ വരുന്നെങ്കിലും ഇനിയും കേൾ്പാൻ
കഴിവുണ്ടു.
255. ഒരു തടിച്ച ചരടിനെയും നേൎമ്മയായ ചരടിനെയും മീട്ടുമ്പോൾ
തടിച്ച ചരടിൽനിന്നു താണ നാദം പുറപ്പെട്ടുകയും ഈ ചരടിനെ തന്നേ അധി
കം വലിച്ചശേഷം അതു അധികം ഉയൎന്ന ധ്വനിയെയും ചുരുക്കിയാൽ അധി
കം താണ ശബ്ദത്തെയും പുറപ്പെടുവിക്കയും ചെയ്യുന്നതു എന്തുകൊണ്ടു?
ഒരു വിനാഴികയിൽ നമ്മുടെ ചെവിയിൽ എത്തുന്ന ശ
ബ്ദത്തിൻ തിരകളുടെ സംഖ്യപ്രകാരം ഉയൎന്ന ശബ്ദമോ താ
ണ ശബ്ദമോ കേൾക്കും. അതുകൊണ്ടു ഒരു ചരടു വേഗം അ
നങ്ങുന്നേടത്തോളം ധ്വനിയും ഉയൎന്നിരിക്കും. ഈ ചരടു നേ
ൎക്കയും ചുരുങ്ങുകയും ചെയ്യുന്നേടത്തോളം വേഗം അനങ്ങു
ന്നതു കൊണ്ടു ചോദ്യത്തിന്നു ഉത്തരം പറവാൻ പ്രയാസമി
ല്ല. രാഗത്തിൽ എട്ടാം സ്വരം ഒന്നാം സ്വരത്തോടു ഒക്കുകയി
ല്ലയോ? ഈ എട്ടാം സ്വരം കിട്ടേണ്ടതിന്നു ഒന്നാം സ്വരത്തി
നായി വേണ്ടുന്ന കുലുക്കങ്ങളുടെ ഇരട്ടിച്ച സംഖ്യ ആവശ്യം.
ഒരു വിനാഴികയിൽ ഉളവാകുന്ന കുലുക്കങ്ങൾ 30–50 മുതൽ
5000–9000 വരേ മാത്രമേ നമുക്കു വ്യക്തസ്വരമായി കൈക്കൊ [ 158 ] ൾവാൻ കഴിയും. സ്വരമേളത്തിലോ ധ്വനിജങ്ങളായ കുലു
ക്കങ്ങൾ മാത്രമല്ല നാദങ്ങളുടെ ഐക്യതയും ഒരു പ്രധാന
കാൎയ്യമാണ്. ഓരോ സ്വരം രാഗത്തിന്റെ മൂലസ്വരമായി നി
ല്ക്കാമല്ലോ. ഈ മൂലസ്വരത്തെക്കാൾ 3, 4, 5… വട്ടം അധി
കം കുലുക്കങ്ങളാൽ ഉളവാകുന്ന സ്വരം എപ്പൊഴും മൂലസ്വര
ത്തോടു നല്ലവണ്ണം മേളിക്കും. അങ്ങിനേ തന്നേ 3/2, 5/4, 4/3, 5/3
പ്രാവശ്യം അധികം കുലുക്കങ്ങളെക്കൊണ്ടു ഉണ്ടായി വരുന്ന
രാഗത്തിന്റെ അഞ്ചാമത്തതും മൂന്നാമത്തതും നാലാമത്തതും
ആറാമത്തതുമായ സ്വരങ്ങൾ മൂലസ്വരത്തോടു നല്ല വണ്ണം
ഒക്കും. രണ്ടു സ്വരങ്ങളെ തമ്മിൽ ചേൎക്കുന്നതിനാൽ കേൾ്വി
ക്കു ഇമ്പമില്ലെങ്കിൽ അസൌമ്യസ്വരങ്ങൾ ഉളവാകും.
256. നിളമുള്ള കുഴൽകൊണ്ടു കറുതായ കുഴലിനെക്കാൾ താണശബ്ദം
പുറപ്പെടുവിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
ശബ്ദം പ്രത്യേകമായി കുഴലിൽ അടങ്ങിയി
രിക്കുന്ന വായുവിനെക്കൊണ്ടു ഉളവാകുന്നത
ല്ലാതേ ഒരു സ്വരത്തിന്റെ ഉയൎച്ചയും താഴ്ചയും
ഒരു വിനാഴികയിൽ ഉണ്ടാകുന്ന കുലുക്കഭേദങ്ങ
ളാലും ഉണ്ടായ്വരുന്നതാണ്. കുഴലിന്റെ നീ
ളം വൎദ്ധിക്കുന്തോറും കുലുക്കങ്ങളുടെ എണ്ണവും
കുറയും എന്നും കുഴലിന്റെ നീളം കുറയുന്നേടത്തോളം കുലു
ക്കങ്ങളുടെ സംഖ്യയും വൎദ്ധിക്കും എന്നും വിചാരിച്ചാൽ നീള
മുള്ള കുഴലിൽ താണശബ്ദം ഉത്ഭവിക്കുന്നതു സ്പഷ്ടമല്ലോ. ഒ
രു കുഴലിൽ അടെപ്പാനും തുറപ്പാനും തക്കതായ ദ്വാരങ്ങൾ തു
ളെച്ചാൽ തുറന്നിരിക്കുന്ന ഒന്നാം ദ്വാരം കുഴലിന്റെ അറ്റം
എന്നു വിചാരിക്കേണ്ടി വരും. ഇവ്വണ്ണം ദ്വാരങ്ങളെ തുറക്ക
യും അടെക്കയും ചെയ്യുന്നതിനാൽ ശബ്ദത്തെ ഉയൎത്തുവാ
നും താഴ്ത്തുവാനും കഴിയും എന്നതു തെളിയുമല്ലോ. [ 159 ] 23. മനുഷ്യന്റെ തൊണ്ടയിൽ സ്വരം ഉളവാകുന്നതെങ്ങിനേ? *
മനുഷ്യന്റെ തൊണ്ട ഒരു മാതിരി കുഴൽ അത്രേ. സം
സാരിക്കേണ്ടുന്നതിന്നു വേണ്ടുന്ന കരണങ്ങൾ മൂന്നു. സ്വരം
കൃകം എന്ന തൊണ്ടവായിൽനിന്നു
ജനിക്കുന്നു; ഇതിന്നു വേണ്ടുന്ന വാ
യു ശ്വാസനാളത്തിലൂടേ കൃകത്തി
ൽ പ്രവേശിക്കുന്നു. വായുവിനെ ജ
നിപ്പിച്ചയക്കുന്ന കരണം ശ്വാസ
കോശം തന്നേയാകുന്നു. കൃകത്തി
ന്റെ അംശങ്ങളോ നാലു ഞരമ്പു
കളും മേലിലുള്ള വായെ അടെപ്പാ
നും തുറുപ്പാനും തക്കതായ രണ്ടു ബ
ന്ധനങ്ങളും അത്രേ. ശ്വാസകോ
ശത്തിൽനിന്നു പുറപ്പെട്ടിട്ടു ശ്വാസ
നാളത്തിലൂടേ ചെന്ന വായു ഈ
കൃകദ്വാരത്തിന്റെ ബന്ധനകളെ
ഇളക്കുന്നതിനാൽ സ്വരത്തെ ജനിപ്പിക്കും. സംസാരിക്കാത്ത
സമയം ആ രണ്ടു ബന്ധനങ്ങൾ കൃകദ്വാരത്തെ ഏകദേശം മൂ
ടീട്ടു വായു ദ്വാരത്തിന്റെ ഒരു ചെറിയ അംശത്തിൽ കൂടി കട
ന്നുപോകുന്നു. ശബ്ദം പുറപ്പെടുന്ന സമയത്തിലോ ആ ബ
ന്ധനങ്ങൾ ഉറപ്പായി തീൎന്നിട്ടു അവയുടെ ഇടയിൽ എത്രയും
ഇടുക്കുള്ള ഒരു വിള്ളൽ (Glottis) ഉളവായ ശേഷം ഇതിൽ കൂടി
ചെല്ലന്ന വായു ബന്ധനങ്ങളെ ഇളക്കും. ഈ ഇളക്കം വിഴുങ്ങി
ടത്തിലുള്ള (Pharynx) വായുവിലും വ്യാപിക്കുന്നതിനാൽ ഇളക്ക
ത്തിന്റെയും ശബ്ദത്തിന്റെയും ബലം ഏറും. ബന്ധനങ്ങ
ളുടെ വിരിയും നീളവും പോലേ പലവിധമായ സ്വരഭേദങ്ങളും
ഉണ്ടായ്വരുന്നു. [ 160 ] ഒമ്പതാം അദ്ധ്യായം.
ഘൎമ്മം Heat.
"തീക്കൊള്ളിമേലേ മീറു കളിക്കുമ്പോലേ"
"നീ ശീതവാനോ ഉഷ്ണവാനോ ആയാൽ
കൊള്ളായിരുന്നു. ഇങ്ങിനേ ശീതവാന
ല്ല ഉഷ്ണവാനുമല്ല ശീതോഷ്ണവാനാകയാൽ
നിന്നെ എൻ വായിൽനിന്ന് ഉമിണ്ണുകള
യുവാൻ ഇരിക്കുന്നു"
258. ചൂടു എന്നതു എന്തു?
ചൂടു എന്ന വാക്കിനാൽ നാം ചിലപ്പോൾ പദാൎത്ഥത്തി
ന്റെ ഒരു വിശേഷമായ അവസ്ഥയെയും ചിലപ്പോൾ ഈ
അവസ്ഥയാൽ നമ്മിൽ ഉണ്ടാകുന്ന അനുഭവത്തെയും കുറി
ക്കുന്നു. സാധാരണയായി നാം പലപ്പോഴും ഉഷ്ണത്തെ കുറി
ച്ചു പദാൎത്ഥങ്ങളിലുള്ള ഒരു വസ്തു എന്ന പോലേ സംസാരി
ക്കുന്നതല്ലാതേ പണ്ടു പണ്ടേ ശാസ്ത്രികൾ പോലും ഉഷ്ണം എ
ന്നതു കൂടക്കൂടേ പ്രദാൎത്ഥങ്ങളിൽ പ്രവേശിച്ചു വ്യാപിക്കുന്ന
ഒരു വസ്തു തന്നേയാകുന്നു എന്നു പറഞ്ഞു വന്നിരുന്നു; എങ്കി
ലും അതു തെറ്റായ വിചാരം തന്നേ. ഉഷ്ണം ശബ്ദത്തോടു
എത്രയും തുല്യമായ കാൎയ്യം ആകുന്നു. ചൂടും ഒരു വക അപാ
ദാനമത്രേ. ഈ അപാദാനവും വെള്ളത്തിൽ നാം കാണുന്ന
ചെറിയ ഓളങ്ങളോടു തുല്യമായി ഉത്ഭവിച്ചു പരന്നും അക
ന്നും കൊണ്ടിരിക്കുന്നു എങ്കിലും ശബ്ദത്തിന്റെ തിരകളെക്കാൾ
ഉഷ്ണത്തിന്റെ തിരകൾ അത്യന്തം ചെറിയതാകുന്നു. ഉഷ്ണ
ത്തെ കുറിച്ചു ശാസ്ത്രികളുടെ ഇടയിൽ ഇന്നും തൎക്കം അറ്റിട്ടി
ല്ല. ഉഷ്ണം ഒരു വക ചലനത്താൽ ഉളവാകുന്നു എന്നു എല്ലാ
വരും സമ്മതിക്കുന്നെങ്കിലും ചൂടുള്ള വസ്തുവിന്റെ അണുക്കൾ [ 161 ] തന്നേ ചലിക്കുന്നു എന്നു ചിലർ ഊഹിക്കുന്നതിൽ മറ്റുള്ള
വർ സമ്മതിക്കാതേ അങ്ങിനേ അല്ല; പഞ്ചേന്ദ്രിയങ്ങളെ
ക്കൊണ്ടു അറിവാൻ കഴിയാത്ത എത്രയും നേൎമ്മയായ ഒരു
അനിന്ദ്രിയവസ്തു (Ether) എല്ലാ വസ്തുക്കളിലും വ്യാപിച്ചു അ
നങ്ങുന്നതിനാൽ ഉഷ്ണം ഉണ്ടാകും. ഈ സൂക്ഷ്മമായ വസ്തു
എന്തായാലും ആയതു ചൂടുള്ള വസ്തുവിന്റെ ചലനത്തെ ന
ടത്തി വേറേ സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നു. വസ്തു
ആകട്ടേ ഈ ആവിയാകട്ടേ എങ്ങിനേ കുലുങ്ങുവാൻ തുടങ്ങു
ന്നു എന്നു ചോദിച്ചാൽ ഉഷ്ണത്തെ ജനിപ്പിക്കേണ്ടതിന്നു ചി
ല ഉത്ഭവസ്ഥാനങ്ങളുണ്ടു. സൂൎയ്യന്റെ രശ്മികൾ, ഉരസൽ
അമൎത്തൽ, ദഹനം എന്നിവ പ്രധാനഉറവുകൾ തന്നേയാ
കുന്നു. ശീതം എന്നതു ഉഷ്ണത്തിൽ ഒരു കുറവു മാത്രം.
259. ഉരുക്കുകൊണ്ടു തീക്കല്ലിനെ അടിച്ചാൽ തീപ്പൊരികൾ തെറിക്കു
ന്നതു എന്തുകൊണ്ടു?
ഉറപ്പുള്ള തീക്കല്ലിനെ ഉരുക്കുകൊണ്ടു അടിക്കുമ്പോൾ ഉ
രുക്കിന്റെ ചെറിയ അംശങ്ങൾ തെറിച്ചു ഉരസലിനാൽ പ
ഴുത്തുപോയിട്ടു പൊരികളായി മിന്നുന്നതു കൂടാതേ എളുപ്പ
ത്തിൽ തീപിടിക്കുന്ന വസ്തുക്കളെ കത്തിക്കും. ഈ പൊരികൾ
കടലാസ്സിൽ വീണിട്ടു നാം ഒരു ഭൂതക്കണ്ണാടി (Microscope) കൊ
ണ്ടു നോക്കുമ്പോൾ അതു ഉരുകിയ ഉരുക്കത്രേ എന്നു വേഗം
കാണും. അങ്ങിനേ തന്നെ രണ്ടു ചരക്കല്ലുകളെ തമ്മിൽ അ
ടിക്കുമ്പോൾ കല്ലിന്റെ പഴുത്തകഷണങ്ങൾ പൊരികളായി
വീഴും. രാത്രിയിൽ കല്ലുപാകിയ വഴിയിൽ കൂടി കുതിര ഓടി
ച്ചുപോകുമ്പോൾ ലാടത്തിൽനിന്നു പഴുത്തഇരിമ്പിന്റെ
പൊരികൾ തെറിക്കും. ഇവ്വണ്ണം ഉരസൽ കൊണ്ടും അമ
ൎത്തൽകൊണ്ടും ചൂടുണ്ടാകും. കുറേ നേരത്തോളം മുട്ടിക്കൊ [ 162 ] ണ്ടിരുന്നാലും ചൂടുണ്ടാകും. വേണ്ടുവോളം മുട്ടന്നതിനാൽ ത
ന്നേ കൊല്ലന്നു ഒരു ആണിയെ പഴുപ്പിപ്പാൻ കഴിയും.
260. ചില തീക്കുച്ചുകളെ അവയുടെ പെട്ടിയോടു മാത്രവും വേറേ ചില
തീക്കുച്ചുകളെ പരുപരുത്ത വല്ല മതിലിനോടും ഉരസുന്നതിനാൽ തീക്കത്തുന്നതു
എന്തുകൊണ്ടു?
ഉരസൽകൊണ്ടു വേഗം കത്തുന്ന പ്രകാശദം (Phosphorus)
രണ്ടു മാതിരി ഉണ്ടു. സാധാരണമായ മാതിരി മഞ്ഞനിറമു
ള്ളതാകുന്നു. തീ കിട്ടേണ്ടതിന്നു ഈ മാതിരി തൊടുന്നതു മാത്രം
മതിയാകും. ഒരു ചെറിയ കൊള്ളി ആദ്യം ഗന്ധകത്തിൽ മു
ക്കിയ ശേഷം അതിന്റെ അറ്റത്തെ മഞ്ഞനിറമുള്ള പ്രകാ
ശദത്തിൽ മുക്കീട്ടു അതിന്മീതേ ഒരുവക പശത്തേക്കുമ്പോൾ
ഈ മാതിരി തിക്കുച്ചു ആയ്ത്തീൎന്നു. ഈ മാതിരി പ്രകാശദം
എത്രയും എളുപ്പത്തോടേ കത്തുന്നതുകൊണ്ടു വല്ല പരുപ
രുത്തിടത്തു ഉരസി പശ നീക്കുന്നതു മതി; കൊള്ളി ന
ല്ലവണ്ണം കത്തേണ്ടതിന്നായിട്ടത്രേ നാം ഗന്ധകത്തെ ചേ
ൎത്തിരിക്കുന്നു. ഈ മാതിരി പ്രകാശദം കൊണ്ടു പലപ്പോ
ഴും വലിയ ആപത്തു വന്നതുകൊണ്ടു ഇപ്പോൾ പെട്ടിയുടെ
പരുപരുത്ത ഭാഗത്തോടു ഉരസുന്നതിനാൽ മാത്രം കത്തുന്ന
ഒരു മാതിരി തിക്കുച്ചുകൾ നടപ്പായി തീൎന്നിരിക്കുന്നു. ഈ വ
ക തീക്കുച്ചുകളെ എത്രയും പരുപരുത്ത വേറേ സ്ഥലത്തു ഉ
രസിയാലും തീ കിട്ടുകയില്ല. ഇതിന്റെ സംഗതി എന്തു? തീ
ക്കുച്ചിന്റെ അറ്റത്തു എളുപ്പത്തിൽ കത്തുന്ന ആ പ്രകാശ
ദം അല്ല ഈ പ്രകാശത്തെ വേഗം കത്തിക്കുന്ന വേറൊരു പ
ദാൎത്ഥം അത്രേ തേക്കപ്പെട്ടിരിക്കുന്നു. ഇത്ര വേഗത്തിൽ ക
ത്താത്ത ചുവന്ന പ്രകാശദം എന്ന രണ്ടാം മാതിരിയോ പെ
ട്ടിയുടെ ചുറ്റുമുള്ള പരുപരുത്ത കടലാസ്സിൽ അടങ്ങിയിരി
ക്കുന്നു. തീക്കുച്ചു ഈ കടലാസ്സിനോടു ഉരസുമ്പോൾ ഈ ചു [ 163 ] വന്ന പ്രകാശത്തിൽനിന്നു ഒരല്പം നീങ്ങി കൊള്ളിയുടെ അ
റ്റത്തുള്ള വസ്തുവിനോടു ചേരുന്നതിനാൽ അഗ്നി ഉളവാ
കുന്നു.
261. വണ്ടിയുടെ അച്ചുകൾക്കു കീൽ തേക്കുന്നതിന്നു ആവശ്യം എന്തു
കൊണ്ടു?
ചക്രങ്ങൾ തിരിയുന്നതുകൊണ്ടു വളരേ ഉരസൽ ഉണ്ടാ
കുന്നതിനാൽ ചൂടുണ്ടാകും. ഇതു അധികം ആയി പോയാൽ
അച്ചിന്നും ചക്രത്തിന്നും തീ പിടിക്കും. ഈ ഉരസലിനെ
കുറക്കേണ്ടതിന്നു കീൽ ഇടുകയോ എണ്ണതേക്കുകയോ ചെയ്യു
ന്നതു നന്നു.
262. ഒരു കയറു പിടിച്ചു വേഗം ഇറങ്ങുമ്പോൾ കൈ പൊള്ളുന്നതു
എന്തുകൊണ്ടു?
വേഗം ഇറങ്ങുന്നതിനാൽ കയറ്റിന്നും കൈക്കും തമ്മിൽ
വളരേ ഉരസൽ ഉണ്ടാകുന്നതുകൊണ്ടു ചൂടു ഉളവായി കൈ
പൊള്ളും. ഇവ്വണ്ണം തീക്കൊണ്ടു വേദന മാത്രമല്ല പൊക്കുള
പോലും ഉണ്ടായ്വരാം. വേഗതയും കയറ്റിന്റെ നീളവും
വൎദ്ധിക്കുന്തോറും ഉരസലും ചൂടും വേദനയും അധികമായി തീരും.
263. പുതിയ കുമ്മായത്തെ നീറ്റുമ്പോൾ വെള്ളം പതെക്കുന്നതു എന്തു
കൊണ്ടു?
നാം കീമശാസ്ത്രത്തിൽനിന്നു അറിയുംപ്രകാരം ഒരു പു
തിയ പദാൎത്ഥത്തെ ജനിപ്പിക്കേണ്ടതിന്നു രണ്ടു പദാൎത്ഥങ്ങൾ
തമ്മിൽ ചേരുമ്പോൾ എപ്പോഴും ചൂടുണ്ടാകും. കക്കയും വെ
ള്ളവും തമ്മിൽ ചേരുന്നതിനാൽ കുമ്മായം എന്ന പുതിയ
പദാൎത്ഥം ഉളവായിട്ടു പെരുത്തു ചുടുണ്ടാകും. കക്ക ഈ വെ
ള്ളത്തെ പരിഗ്രഹിച്ചപ്രകാരം കക്ക നീറ്റുന്നതിനാൽ അറി
യാം; പുതിയ വസ്തു മുഴുവനും ഉണങ്ങിയിരിക്കകൊണ്ടു വെ [ 164 ] ള്ളം കട്ടിയായ വസ്തുവായി ചമഞ്ഞു എന്നതു സ്പഷ്ടം. ഈ വ
ക സംയോഗത്താൽ എപ്പോഴും ഉഷ്ണം ഉളവാകുന്ന പ്രകാരം
പല ദൃഷ്ടാന്തങ്ങളിൽനിന്നു തെളിയുന്നു. വെള്ളവും ഗന്ധകാ
മിലവും തമ്മിൽ ചേൎക്കുന്നതിനാൽ വലിയ ചൂടുണ്ടാകകൊ
ണ്ടു കൈ ഗന്ധകാമിലത്തിൽ ഇട്ട ശേഷം വെള്ളംകൊണ്ടു
കഴുകരുതേ. അങ്ങിനേ തന്നേ നമ്മുടെ ശരീരത്തിന്റെ ചൂടു
രക്തത്തിൽ അടങ്ങിയിരിക്കുന്ന അംഗാരം വായുവിൽനിന്നു
കൈക്കൊള്ളുന്ന അമിലതത്തോടുള്ള സംയോഗത്തിന്റെ ഫ
ലമത്രേ. ഓരോ ദഹനവും ഇപ്രകാരമുള്ള ചേൎച്ചയാകകൊ
ണ്ടു അതിനാൽ വളരേ ചൂടു ഉളവാകും. (224.)
264. നനഞ്ഞിരിക്കുന്ന പുല്ലിന്നു പലപ്പോഴും തന്നാലേ തീ പിടിക്കുന്നതു
എന്തുകൊണ്ടു?
നനഞ്ഞിരിക്കുന്ന സസ്യങ്ങൾ ക്കെയും ക്രമേണ അമില
തത്തോടു ചേൎന്നിട്ടു ഒരു കറുത്ത വസ്തുവായ്ത്തീരും. ഈ വസ്തു
വിൽ വളരേ അംഗാരകം അടങ്ങിയിരിക്കയും ചെയ്യും. ഈ മാ
റ്റത്താൽ മേല്പറഞ്ഞ പ്രകാരം ചൂടു ഉളവാകുന്നതല്ലാതേ വ
ളരേ തടിച്ച അംഗാരകജലജം കൂടേ (Carbonic Hydrogen) ജ
നിക്കുന്നു. പുല്ലു വേറേ സസ്യങ്ങളെ പോലേ ചൂടു വ്യാപി
പ്പിക്കുന്നതിന്നു എത്രയും പറ്റാത്ത വസ്തു ആകകൊണ്ടു ചൂടു
വരിച്ചിട്ടു പുല്ലു കത്തുവാൻ തുടങ്ങും. അതു കത്തേണ്ടതിന്നു
വേണ്ടുന്ന അമിലതത്തെ കൊണ്ടു വരുന്ന വായു പുൽകൂട്ട
ത്തിൽ പ്രവേശിക്കുന്ന സമയത്തു ദഹനം സംഭരിക്കും. അ
ങ്ങിനേ തന്നേ കപ്പി, പൊടിച്ച കരി, കമ്പിളി എന്നിവ കൂട്ടി
ഇട്ടിരിക്കുന്നിടത്തു ചിലപ്പോൾ തീ ഉത്ഭവിക്കാം.
265. ഊതുന്നതിനാലോ കാറ്റിനാലോ വിളക്കു കെട്ടുപോകുന്നതു എ
ന്തുകൊണ്ടു?
വല്ലതും കത്തേണ്ടതിന്നു രണ്ടു സംഗതികൾ ആവശ്യം. [ 165 ] വസ്തുവിൽ ഉണ്ടായി വന്ന ചൂടും തടസ്ഥം കൂടാതേ പ്രവേശി
ക്കുന്ന അമിലതവും എന്നിവയത്രേ. ഊത്തിനാലും കാറ്റി
നാലും കത്തുന്ന തിരിക്കു എത്രയോ അമിലതം കിട്ടിയാലും ക
ത്തുന്ന സ്ഥലം മുഴുവൻ അധികം തണുത്തു പോകുന്നതിനാ
ൽ തീ കെട്ടുപോകേണം. കത്തേണ്ടതിന്നു വേണ്ടുന്ന ഈ
ചൂടു എല്ലാ വസ്തുകളിലും ഒരുപോലേ എന്നല്ല; കത്തേണ്ടതി
ന്നു ഗന്ധകത്തിന്നു അല്പം മാത്രം ചൂടു മതി എന്നു വരികിലും
ലോഹങ്ങൾക്കു എത്രയും വളരേ ചൂടു വേണം. അതിൻപ്രകാ
രം നാം ദഹ്യങ്ങളും അദഹ്യങ്ങളുമായ വസ്തുക്കളെക്കൊണ്ടും സം
സാരിക്കുന്നു; ഇതിന്റെ ശരിയായ അൎത്ഥമോ ചിലവസ്തുക്കൾ
അല്പംമാത്രം ചൂടുമ്പോൾ അമിലതത്തോടു ചേരുകയും മറ്റു
ചില വസ്തുക്കളോ നാം അറിയാത്ത ഉഷ്ണത്തിൽ മാത്രമേ അ
മിലതത്തോടു ചേൎന്നു കത്തൂ.
266. നാം ചായയോ കപ്പിയോ കാച്ചുന്ന പാത്രങ്ങൾക്കു മരംകൊണ്ടുള്ള
പിടി ഉണ്ടാകുന്നതു എന്തുകൊണ്ടു?
നാം ശബ്ദത്തെ കുറിച്ച വിവരിച്ച അദ്ധ്യായത്തിൽ കേട്ട
പ്രകാരം ശബ്ദത്തെ നടത്തുന്ന വസ്തുക്കൾക്കു വലിയ ഭേദം ഉ
ണ്ടു. (247-ാം ചോദ്യം.) അങ്ങിനേ തന്നേ ചൂടിനെ വ്യാപിപ്പി
ക്കുന്ന വസ്തുക്കളിലും വലിയ വ്യത്യാസം കാണുന്നു. ലോഹ
ങ്ങൾ ചൂടിനെ എത്രയും നല്ലവണ്ണം വ്യാപിപ്പിക്കുന്നതുകൊ
ണ്ടു തിളെച്ച വെള്ളം പാത്രത്തിൽ പകൎന്ന ശേഷം ലോഹം
കൊണ്ടുള്ള പിടി ആയിരുന്നാൽ തൊടുവാൻ ബഹുപ്രയാസമാ
യിരിക്കും. മരമോ ചൂടിനെ പരിഗ്രഹിക്കായ്ക കൊണ്ടു മരപ്പിടി
എപ്പോഴും തൊടാമല്ലോ. കമ്പിളിയും രോമങ്ങളും ചൂടിനെ
എത്രയോ പ്രയാസത്തോടേ നടത്തി പോരുന്നു.
267. ഒരു കമ്പി കൈകൊണ്ടു വളരേ സമയത്തോളം തീയിൽ പിടി
പ്പാൻ കഴികയില്ലെങ്കിലും കടലാസിന്റെ കഷണം തീ വിരലോടടുത്തു എത്തും
വരേ അങ്ങിനേ പിടിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു? [ 166 ] കമ്പി ചൂടിനെ നല്ലവണ്ണം നടത്തുന്നതുകൊണ്ടു അതു
വേഗം കൈയുടെ അറ്റത്തു എത്തും. കടലാസ്സോ ഉഷ്ണത്തെ
എത്രയും പ്രയാസത്തോടേ നടത്തുന്നതുകൊണ്ടു തീ കൈയു
ടെ അടുക്കൽ എത്തുമ്പോൾ പോലും കടലാസ്സു ചൂടിനെ
അത്രോളം വ്യാപിപ്പിക്കുന്നില്ല.
268. ദീൎഘസമയത്തോളം ഈൎന്നശേഷം ഈൎച്ചവാൾ തൊട്ടാൽ കൈ പൊ
ള്ളുന്നതു എന്തുകൊണ്ടു?
ഈരുന്നതിനാൽ ഉണ്ടാകുന്ന വലിയ ഉരസൽ കൊണ്ടു
വളരേ ഉഷ്ണം ഉളവാകുന്നതു തന്നേയല്ല മരം ആ ചൂടിനെ ശ
രിയായി കൈക്കൊള്ളാതേയും നടത്താതേയും ഇരിക്കേ ഈൎച്ച
വാൾ അതിനെ എത്രയും നല്ലവണ്ണം കൈക്കൊണ്ടിട്ടു പെരു
ത്തു ചൂടു പിടിച്ചു പോകും. അങ്ങിനേ തന്നേ ഒരു നാണ്യം
കൊണ്ടു മേശമേലോ തുണിയിലോ തേച്ച ശേഷം അതു എ
ത്രയോ ചൂടായി തീൎന്നാലും മേശയും തുണിയും അല്പം മാത്രം
ചൂടുപിടിച്ചതായി കാണുന്നു.
269. കൈയിൽ വെണ്ണീർ പരത്തി അതിന്മേൽ ഒരു കനൽ വെച്ചാൽ
കൈ പൊള്ളാത്തതു എന്തുകൊണ്ടു?
വെണ്ണീർ ചൂടിനെ ബഹു പ്രയാസത്തോടേ മാത്രമേ നട
ത്തുന്നുള്ളൂ. അതുകൊണ്ടു തീക്കലത്തിൽ അധികം വെണ്ണീർ
ഉണ്ടെങ്കിൽ നല്ല ചൂടു ഉണ്ടാകയില്ല. വസ്തുക്കൾ്ക്കു തീപ്പിടി
ക്കാതേ ഇരിക്കേണ്ടതിന്നു വെണ്ണീർ നല്ലവണ്ണം ഉതകുന്നു. ഇവ
യുടെ സൂക്ഷിച്ചുവെപ്പാനായിട്ടു ഖജാനകൾ ഉണ്ടല്ലോ. ഇവ
യുടെ ഇരട്ടയായ ഇരിമ്പുതകിടുകളുടെ നടുവിൽ വെണ്ണീർ ഇ
ട്ടാൽ പുറമേയുള്ള തകിടു പഴുത്താലും തീ ഉള്ളിൽ അതിക്ര
മിക്കുന്നതു വളരേ ദുൎല്ലഭം ആകുന്നു.
270. ചില ആളുകൾക്കു (വിശേഷാൽ കൊല്ലന്മാൎക്കു) തീക്കനൽ എടുത്തു
അല്പസമയത്തോളം കൈയിൽ വെപ്പാൻ കഴിയുന്നത് എന്തുകൊണ്ടു? [ 167 ] എപ്പോഴും ആയുധങ്ങളെ കൈയിൽ ധരിച്ചു മുട്ടുന്നതി
നാൽ ഇങ്ങിനേത്തവൎക്കു ഉള്ളങ്കൈയിൽ തഴമ്പു ഉണ്ടാകകൊ
ണ്ടും തഴമ്പിച്ച തോൽ ചൂടിനെ വളരേ താമസിച്ചു മാത്രം
നടത്തുന്നതുകൊണ്ടും അത്രേ.
271. മണ്ണുകൊണ്ടുള്ളവയെക്കാൾ ഇരിമ്പുതീക്കലങ്ങളെക്കൊണ്ടു മുറികളി
ൽ അധികം വേഗം ചുടുണ്ടാകുന്നതെന്തുകൊണ്ടു?
മണ്ണിനെക്കാൾ ഇരിമ്പു ചൂടിനെ അധികം നല്ലവണ്ണം
നടത്തുന്നതുകൊണ്ടത്രേ. എങ്കിലും ഇരിമ്പിൻതീക്കലത്തിൽ
ചൂടു എല്ലാം വേഗം ആറുന്നതുകൊണ്ടു വേഗം തണുത്തു
പോകും.
272. ഒരു തീക്കലത്തിന്റെ ഉൾഭാഗം പുകയറകൊണ്ടു മൂടപ്പെട്ടിരുന്നാൽ
നല്ല ചൂടു വരാത്തതു എന്തുകൊണ്ടു?
പുകയറ ചൂടിനെ നല്ലപോലേ നടത്തായ്കകൊണ്ടത്രേ.
തീക്കലങ്ങളിൽനിന്നു ചൂടു വേഗം വായുവിൽ വ്യാപിച്ചുപോ
കുന്നത് ഒരു പ്രധാനകാൎയ്യമാകുന്നു.
273. ശീതകാലത്തു നാം കമ്പിളിയുടുപ്പു ധരിക്കുന്നതു എന്തുകൊണ്ടു?
കമ്പിളി ചൂടിനെ എത്രയോ പ്രയാസത്തോടേ നടത്തു
ന്നതുകൊണ്ടത്രേ. ശീതകാലത്തു നമുക്കു ശരീരത്തിൻ ചുറ്റു
മുള്ള വായുവിനെക്കാൾ അധികം ചൂടുണ്ടാകകൊണ്ടു ഈ ചൂ
ടിനെ കാത്തുരക്ഷിക്കുന്നതു പ്രധാനം. കമ്പിളി അതിനെ ശ
രീരത്തിൽനിന്നു എടുത്തു പുറത്തു കൊണ്ടു പോകായ്കയാൽ അ
തു എത്രയും നല്ല ഉടുപ്പാണ്. കമ്പിളി തന്നേ ചൂടു വരുത്തി
കൊടുക്കും എന്നു ചിലർ വിചാരിക്കുന്നതു തെറ്റത്രേ.
274. ഉഷ്ണകാലത്തു യാത്രചെയ്യുന്ന ഇംഗ്ലീഷ്ക്കാർ കട്ടിയായ വെള്ളത്തെ
കമ്പിളികൊണ്ടു പൊതിയുന്നതു എന്തിന്നു?
ഈ കാൎയ്യത്തിൽ കട്ടിയായ വെള്ളത്തിന്റെ ചുറ്റിലിരിക്കു
ന്ന ഉഷ്ണവായു അതിക്രമിക്കാതേ ഇരിക്കേണ്ടുന്നതു ആവശ്യം. [ 168 ] കമ്പിളി ചൂടിനെ നല്ലവണ്ണം വ്യാപിപ്പിക്കായ്കകൊണ്ടു കട്ടി
യായ വെള്ളത്തിന്റെ ശീതത്തെ നന്നായി കാക്കും.
275. ശീതമുള്ള രാജ്യങ്ങളിൽ വീടുകളെ കല്ലുകൊണ്ടു അല്ല മരംകൊണ്ടു
പണിയിക്കുന്നതു എന്തുകൊണ്ടു?
വീട്ടിന്നകത്തു നെരിപ്പോടു നല്ല ചൂടു വരുത്തിയശേഷം
അതിനെ കാത്തു സൂക്ഷിപ്പാൻ ആവശ്യം. കല്ലു മരത്തെക്കാൾ
അധികം വേഗം ചൂടിനെ ഉൾക്കൊണ്ടിട്ടു ഇല്ലായ്മച്ചെയ്യുന്ന
തിനാൽ മരംകൊണ്ടുള്ള വീടുകളിൽ അധികം സുഖം ഉണ്ടാ
കും. ഈ വിഷയത്തിൽ കട്ടിയായ വെള്ളംപോലും കല്പിനെ
ക്കാൾ നല്ലതാക്കൊണ്ടു വടക്കു പാൎത്തുവരുന്ന എസ്കിമോസ്സ്
എന്ന ജാതി കട്ടിയായ വെള്ളംകൊണ്ടു വീടുകളെ പണിയി
ച്ചുപോരുന്നു. അപ്രകാരം തന്നേ അങ്ങോട്ട യാത്ര ചെയ്യുന്ന
വെള്ളക്കാരും ശീതകാലത്തു കട്ടിയായ വെള്ളത്തിൽ ഉറെച്ചു
നില്ക്കുന്ന കപ്പലുകളുടെ ചുറ്റും ഹിമംകൊണ്ടും കട്ടിയായ വെ
ള്ളംകൊണ്ടും മതിലുകളെ കെട്ടിവരുന്നുണ്ടു.
276. ഇറുക്കമുള്ള ഉടുപ്പിനെക്കാൾ അഴഞ്ഞുകിടക്കുന്ന ഉടുപ്പിനാൽ അധി
കം ചൂടു അനുഭവമായിവരുന്നതു എന്തുകൊണ്ടു?
നല്ല ചൂടു ഉണ്ടാകേണ്ടതിന്നു ശരീരത്തിലുള്ള ചൂടിനെ
കാത്തുരക്ഷിക്കുന്നതു തന്നേ പ്രധാനകാൎയ്യം. ഇറുക്കമുള്ള ഉടു
പ്പു ധരിച്ചാൽ ഈ ഉടുപ്പുമാത്രം ശരീരത്തെ മൂടുന്നതുകൊണ്ടു
ശരീരത്തിന്റെ ചൂടു പുറപ്പെട്ടുപോകും. അഴഞ്ഞിരിക്കുന്ന ഉടു
പ്പു ധരിച്ചാലോ ശരീരത്തിന്റെയും ഉടുപ്പിന്റെയും ഇടയിൽ
വായു ഉള്ളതുകൊണ്ടും വായു ചൂടിനെ നല്ലവണ്ണം വ്യാപിക്കാ
യ്കകൊണ്ടും ശരീരത്തിലുള്ള ചൂടിന്നു നല്ല രക്ഷയുണ്ടു. അങ്ങി
നേ തന്നേ പകൽസമയത്തു ഉടുപ്പു ധരിച്ചു കിടക്കുന്ന സമയ
ത്തിൽ ചിലപ്പോൾ ശീതം തോന്നുകയും രാത്രിയിലോ ഉടുപ്പു
മാറ്റി പുതപ്പിനെമാത്രം പുതെച്ചാൽ വേണ്ടുവോളം ചൂടു
അനുഭവിക്കയും ചെയ്യും. [ 169 ] 277. വിലാത്തിയിൽ ശീതകാലത്തു വയലിൽ ഹിമം കിടന്നാൽ വിതെച്ച
വിത്തിന്നു യാതൊരു നഷ്ടവും വരാത്തതു എന്തുകൊണ്ടു?
ഹിമം തന്നേ ചൂടിനെ നല്ലവണ്ണം തടുക്കുന്നതുകൂടാതേ
ഇതിൽ വളരേ വായു അടങ്ങിയിരിക്കുന്നതുകൊണ്ടും നിലത്തി
ന്റെ ചൂടു പുറപ്പെടുന്നതിനെ നന്ന തടുത്തു മീതേയുള്ള ശീ
തവായുവിനെ അകറ്റും. ഇവ്വണ്ണം വിത്തു നഷ്ടമായിപ്പോകാ
തേ ഹിമത്തിൻ കീഴേ ചിലപ്പോൾ മുളെക്കയും കൂടേ ചെയ്യുന്നു.
278. വെള്ളത്തിന്നും വായുവിന്നും സമമായ ചൂടുണ്ടായാലും വെള്ളത്തിൽ
നമുക് അധികം ശീതം തോന്നുന്നതു എന്തുകൊണ്ടു?
വെള്ളം വായുവിനെക്കാൾ അധികം ചൂടിനെ നടത്തുന്ന
തുകൊണ്ടു ശരീരത്തിൽനിന്നു അധികം ചൂടു വെള്ളത്തിൽ
പോയ്പോകുന്നതിനാൽ നമുക്കു ശീതം തോന്നും.
279. ഒരേ സമയത്തു തന്നേ ഓരോ വസ്തുക്കളെ തൊടുമ്പോൾ അവയുടെ
ചൂടിൽ വലിയ ഭേദം തോന്നുന്നതു എന്തുകൊണ്ടു?
നമ്മുടെ കൈക്കു വസ്തുക്കളെക്കാൾ അധികം ചൂടു ഉണ്ടെ
ന്നുവരികിലും ചൂടിനെ നല്ലവണ്ണം നടത്തുന്ന വസ്തുക്കൾ ന
മ്മുടെ കൈയിൽനിന്നു വേഗം ചൂടു കൈക്കൊള്ളുന്നതിനാൽ
തണുപ്പു തോന്നുന്നു. അവ ചൂടിനെ നടത്തുന്നില്ലെങ്കിലോ ന
മ്മുടെ കയ്യിന്റെ ചൂടു മാറായ്കകൊണ്ടു വസ്തുക്കൾക്കു നല്ല ചൂ
ടുണ്ടു എന്നു തോന്നുന്നു. അവ്വണ്ണം മരത്തെക്കാളും കമ്പിളിയെ
ക്കാളും ലോഹങ്ങൾക്കു അധികം തണുപ്പുണ്ടെന്നു സാധാരണ
മായി തോന്നും എങ്കിലും സൂൎയ്യരശ്മികളാലോ തീയാലോ രണ്ടു
വിധമായ വസ്തുക്കൾക്കു ശരീരത്തിന്റെ ചൂടിനെക്കാൾ അധി
കം ചൂടു ഉണ്ടായാൽ ചൂടു നല്ലവണ്ണം നടത്തുന്ന വസ്തുക്കൾ
നടത്താത്ത വസ്തുക്കളെക്കാൾ അധികം ചൂടുള്ളതായി തോ
ന്നും. അതെന്തുകൊണ്ടു എന്നു ചോദിച്ചാൽ ഒന്നാമത്തേതു [ 170 ] അധികമായ ചൂടിനെ വേഗം കൈക്കു വിട്ടുകൊടുക്കുന്നതുകൊ
ണ്ടത്രേ. അതുകൊണ്ടു പെരുത്ത് ഉഷ്ണം ഉള്ളപ്പോൾ ഒരു ക
മ്പിളിയിൽ വലിയ ഭേദം കാണുന്നില്ലെങ്കിലും പിച്ചളകൊണ്ടു
ള്ള ഒരു പിടിയെ തൊടുവാൻ ഏകദേശം പാടില്ലാതേയാകും.
280. ചില കച്ചവടക്കാൎക്കു തൊടുന്നതിനാൽ നല്ലതും ചീത്തയുമായ രത്ന
ങ്ങളെ വകതിരിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
വെറും കണ്ണാടിയെക്കാൾ രത്നങ്ങൾ ചൂടിനെ അധികം
നല്ലവണ്ണം നടത്തുന്നതുകൊണ്ടു രത്നങ്ങൾ കയ്യിൽനിന്നു അ
ധികം ചൂടു വലിച്ചെടുക്കുന്നതിനാൽ അവയെ തൊടുമ്പോൾ
അധികം തണുപ്പുണ്ടു എന്നു തോന്നും എങ്കിലും കണ്ണാടിക്കും
രത്നത്തിനും അല്പഭേദം മാത്രം ഉള്ളതുകൊണ്ടു അങ്ങിനേ അ
റിവാനായി വളരേ ശീലം വേണം. നിശ്ചയം വരുത്തേണ്ടതി
ന്നു വേറേ വഴി ഉണ്ടു: രത്നങ്ങളിന്മേൽ ആവി ഇടുന്നതിനാല
ത്രേ. രത്നങ്ങം അധികം വേഗം ചൂടായിപ്പോകുന്നതുകൊണ്ടു
ശ്വാസം വിട്ടതിനാൽ ഉളവായ ജലയാവിയെ കണ്ണാടിയെ
ക്കാൾ അധികം താമസിച്ചു വലിക്കയും അധികം വേഗം വി
ടുകയും ചെയ്യും.
281. കാറ്റു ഊതുമ്പോൾ നമുക്കി ശീതം തോന്നുന്നതു എന്തുകൊണ്ടു?
കാറ്റിന്റെ ശീതമുള്ള വായു നമ്മുടെ ശരീരത്തിന്റെ
ചൂടു വലിച്ചെടുക്കുന്നതുകൊണ്ടും ഒരിക്കൽ മാത്രമല്ല നാം എ
പ്പോഴും പുതിയ ശീതക്കാറ്റു കൊള്ളുന്നതു കൊണ്ടും ശീതം
അധികമായി തീരും. അതു കൂടാതേ ഈ കാറ്റു ഉടുപ്പിലൂടേ
തട്ടുന്നതിനാൽ ഉടുപ്പുകൊണ്ടുള്ള ഉപകാരവും നിഷ്ഫലമായി
ചമയും താനും. ഇതു ഹേതുവായിട്ടു കാറ്റിനാൽ പുറമേയു
ള്ള വായുവിന്റെ ശീതം വൎദ്ധിക്കുന്നതോടു കൂടേ ഉടുപ്പു ഉതക
യ്കകൊണ്ടു നമുക്കു അധികം ശീതം തോന്നും. [ 171 ] 282. നെരിപ്പോടിനാൽ മുറിയിൽ ചൂടു ഉളവാകുന്നതു എന്തുകൊണ്ടു?
തീക്കലത്തിലേ ചൂടു സമീപത്തുള്ള വായുവിനെ മാത്രമ
ല്ല മുറിയിലുള്ള വായുവിനെ എല്ലാം ക്രമേണ ചൂടാക്കും. ചൂടു
വ്യാപിപ്പിക്കുന്നതു മൂന്നു വിധത്തിലാണ്; ചൂടുള്ള വസ്തുവിന്റെ
യും ചൂടില്ലാത്ത വസ്തുവിന്റെയും നടുവിലുള്ള വസ്തുവിന്റെ
അംശങ്ങൾ ക്രമേണ ചൂടു പിടിച്ചു ഒടുക്കം ചൂടില്ലാത്ത വ
സ്തുവിൽ എത്തുന്നു. ഇതു ഒന്നാമത്തേ വഴി (Conduction). ഇതി
നെ കുറിച്ചുള്ള ദൃഷ്ടാന്തങ്ങളാകുന്നു നാം ഇതുവരേ വിവരി
ച്ചതു. സൂൎയ്യന്റെ രശ്മികളോ 8 നിമിഷങ്ങളിൽ 90,000,000 നാ
ഴികദൂരത്തിൽനിന്നു ഭൂമിയിൽ എത്തി വഴിയിലുള്ള വായുവി
നെ ചൂടാക്കായ്കകൊണ്ടു (ഇതിന്നു സാക്ഷ്യം മേല്പോട്ടു കയറി
പോകുന്നേടത്തോളം ശീതം വൎദ്ധിക്കുന്നു) സൂൎയ്യന്റെ ചൂടു ഒ
ന്നാമത്തേ വഴിയായി ഭൂമിയിൽ എത്തുന്നില്ല എന്നതു സ്പ
ഷ്ടമല്ലോ! സൂൎയ്യൻ തന്റെ രശ്മികളെ വീശീട്ടു അവ ഇടയിലു
ള്ള ആകാശത്തിൽ കൂടി ചെന്നു ചൂടില്ലാത്ത ഭൂമിക്കു തട്ടും
(Radiation) സൂൎയ്യനെ പോലേ തീക്കലവും ചൂടു പുറപ്പെടുവി
ക്കുന്നു. അതിൻനിമിത്രം തീക്കലത്തിന്റെയും നമ്മുടെയും
നടുവിൽ ഒരു മറ ഉണ്ടായിരുന്നാൽ ചുടു അത്ര തോന്നുകയി
ല്ല. ചൂടുള്ള വസ്തു ചൂടില്ലാത്ത വസ്തവിന്നു അതിനോടു സമ
മായ ചൂടു ഉണ്ടാകുംവരേ ഘൎമ്മരശ്മികളെ വീശും. ഇവ്വണ്ണം
മുറിയിലുള്ള എല്ലാ സാമാനങ്ങളുടെയും ചൂടു സമമായ്ത്തീരും.
(മൂന്നാം വഴിയെ കുറിച്ചു നാം 307-ാം ചോദ്യത്തിൽ കേൾ്ക്കും.
283. ഒരു മതിലിനോടു അടുത്തു നില്ക്കുന്ന മരത്തിന്റെ ഫലങ്ങൾ പുറ
ത്തു നില്ക്കുന്ന മരങ്ങളുടെ ഫലങ്ങൾക്കു മുമ്പേ മൂക്കുന്നതു എന്തുകൊണ്ടു?
ഈ മരം ശേഷമുള്ള മരങ്ങളെ കണക്കേ സൂൎയ്യരശ്മികളെ
കൊള്ളുന്നതു കൂടാതേ ശബ്ദത്തിന്റെ വിഷയത്തിൽ നാം കേ [ 172 ] ട്ടപ്രകാരം (251) മതിൽ കൈക്കൊണ്ട സൂൎയ്യന്റെ രശ്മികളെയും
നിരാകരിക്കുന്നതുകൊണ്ടു ചൂടു മരത്തിന്നു തട്ടും.
284. തീക്കണ്ണാടി (burning glass) കൊണ്ടു കടലാസ്സിനെ കത്തിപ്പാൻ
കഴിയുന്നതു എന്തുകൊണ്ടു?
ഈ തീക്കണ്ണാടി അണ്ഡാകൃതിയായിരിക്കുന്നതു (Convex)
കൊണ്ടു ചൂടു വരുത്തുന്ന രശ്മികൾ ഇതിലൂടേ ചെല്ലുമ്പോൾ
വഴിയിൽനിന്നു ഒരല്പം തെറ്റീട്ടു (363) കടലാസ്സു രശ്മികൾ
യോജിക്കുന്ന സ്ഥലത്തു വെച്ചാൽ കണ്ണാടി ഉൾ്ക്കൊണ്ട എല്ലാ
രശ്മികളും കടലാസ്സിന്മേൽ ഒരു വിന്ദുവിൽ ചേരുന്നതിനാൽ
കടലാസ്സിന്നു തീപ്പിടിപ്പാൻ വേണ്ടുന്ന ചൂടു ഉളവാകും.
285. ഉഷ്ണകാലത്തിൽ കറുത്ത ഉടുപ്പു ധരിച്ചാൽ ചൂടു അധികം അനുഭ
വിക്കുന്നതു എന്തുകൊണ്ടു?
ചൂടുള്ള വസ്തുക്കൾ രശ്മികളായി പുറപ്പെടുവിക്കുന്ന ചൂടു
കൊള്ളുന്ന വസ്തുക്കളിൽ വലിയ ഒരു ഭേദം ഉണ്ടാകുന്നുവല്ലോ!
കറുത്ത വസ്തുക്കൾ ഈ രശ്മികളെ താല്പര്യത്തോടേ കൈക്കൊ
ള്ളുന്നു എന്നാൽ വെളുത്ത വസ്തുക്കൾ അവയെ നിഷേധിച്ചു
നിരാകരിക്കുന്നു. കറുത്ത നിറം സൂൎയ്യന്റെ രശ്മികൾക്കു ഇത്ര
അനുകൂലമായിരിക്കുന്നതുകൊണ്ടു ഈ കേരളദേശത്തിൽ അത്യാ
വശ്യമില്ലെങ്കിൽ കറുത്ത ഉടുപ്പു ധരിക്കുന്നതു ഭോഷത്വം അ
ത്രേ. വിലാത്തിയിൽ ശീതകാലത്തു കറുത്ത ഉടുപ്പു ധരിക്കേ
ണ്ടതിന്നു കാരണം അതു നെരിപ്പോടിന്റെ ചൂടിനെ നല്ലവ
ണ്ണം കൈക്കൊള്ളുന്നതുകൊണ്ടത്രേ.
286. വെള്ളം കാച്ചേണ്ടതിന്നു പുതിയ പാത്രങ്ങളെക്കാൾ പുകയറ തട്ടിയ
പഴയ പാത്രങ്ങൾ ഏറേ നല്ലതു ആകുന്നതു എന്തുകൊണ്ടു?
മിനുസമായിരിക്കുന്ന പാത്രം കൂടിന്റെ രശ്മികളെ അധി
കം വിരോധിച്ചു നിരാകരിക്കും. പരുപരുത്തതും കറുത്തതുമാ
യ പാത്രമോ ചൂടിനെ നല്ലപോലേ കൈക്കൊള്ളുന്നതിനാൽ
വെള്ളം വേഗം തിളെക്കും. [ 173 ] 287. ചീനമണ്ണുകൊണ്ടുള്ള മിനുസമായ പാത്രങ്ങളിൽ വെക്കുന്ന ഭക്ഷണം
വേഗം തണുത്തു പോകാത്തതു എന്തുകൊണ്ടു?
പരുപരുത്ത വസ്തുക്കൾ ചൂടിനെ അധികം താല്പൎയ്യ
ത്തോടേ കൈക്കൊള്ളുന്നെങ്കിലും സ്വന്തചൂടിനെയും അപ്ര
കാരം തന്നേ പുറപ്പെടുവിക്കും. ഒന്നാം ഗുണം വല്ലതും കാ
ച്ചേണ്ടതിന്നു വലിയ ഉപകാരം ആയിരുന്നാലും തീ കെട്ട
ശേഷം ചൂടു പോകാതേ കാത്തുരക്ഷിക്കുന്നതിൽ രണ്ടാമത്തേ
ഗുണം ദോഷകരമായ്ത്തീരുന്നു. ചൂടു വേഗം ആറിപ്പോകുന്നതി
നാൽ ഭക്ഷണം തണുത്തു പോകും. മിനുസമായ പാത്രങ്ങൾ
ക്കു ഇതിൽ വളരേ വിശേഷമുണ്ടു.
288. നമുക്കു അൎദ്ധരാത്രിയിലല്ല രാവിലേ മാത്രം പ്രത്യേകമായി ശീതം
തോന്നുന്നതു എന്തുകൊണ്ടു?
ഭൂമി സൂൎയ്യന്റെ രശ്മികളിൽനിന്നു പകൽസമയത്തു കൈ
ക്കൊണ്ട ചൂടിനെ രാത്രിയിൽ ക്രമേണ വിടുന്നതുകൊണ്ടു
പിറ്റേദിവസം രാവിലേ ചൂടു അധികം പോയി ശീതം അ
ധികം തോന്നുന്നു. സസ്യാദികൾകൊണ്ടു മൂടപ്പെട്ട കറുത്ത
തായ സ്ഥലത്തുനിന്നു അധികം ചൂടു നീങ്ങിപ്പോകുന്നതുകൊ
ണ്ടു ഈ വക സ്ഥലങ്ങളിൽ വീടുകൂടാതേ കിടന്നുറങ്ങുന്നതു
അപായമുള്ള കാൎയ്യം ആയിരിക്കാം.
289. മേഘങ്ങൾ ആകാശത്തെ മൂടിക്കിടന്നാൽ രാത്രിയിൽ അത്ര ശീതം
തോന്നാത്തതു എന്തുകൊണ്ടു?
ഭൂമി പകൽസമയത്തു കൈക്കൊണ്ട ചൂടിനെ വീണ്ടും രാ
ത്രിയിൽ പുറപ്പെടുവിക്കുന്നുവല്ലോ. മേഘം മൂടിക്കിടക്കുമ്പോൾ
കയറിപ്പോകുന്ന ചൂടിനെ അതു തടുത്തു നിരാകരിക്കുന്നതു
കൊണ്ടു നിലം ഏറേ തണുത്തു പോകുന്നില്ല. വിലാത്തിയിൽ
തെളിവുള്ള രാത്രിയിൽ ആളുകൾ സസ്യങ്ങളെ രക്ഷിപ്പാനാ
യിട്ടു കത്തിക്കുന്ന തീയിൽനിന്നു കയറുന്ന പുകകൊണ്ടു മേല്പറ
ഞ്ഞ മേഘങ്ങളെ പോലേ ചൂടിനെ തടുക്കും. അങ്ങിനേ തന്നേ [ 174 ] വിലയേറിയ തൈകളെ കൊമ്പുകളെക്കൊണ്ടും പായികൊണ്ടും
കാത്തുരക്ഷിക്കുന്നതു നടപ്പായ്ത്തീൎന്നു.
290. എണ്ണയെക്കാൾ വെള്ളത്തെ ചൂടാക്കുന്നതു അധികം പ്രയാസമാകു
ന്നതു എന്തുകൊണ്ടു?
ചൂടിനെ വ്യാപിപ്പിക്കുന്ന കാൎയ്യത്തിൽ ഓരോ വസ്തുക്കൾ്ക്കു
തമ്മിൽ വലിയ ഭേദം ഉള്ള പ്രകാരം ഉള്ളിലോട്ടു ചൂടിനെ
കൈക്കൊള്ളുന്നതിലും വളരേ ഭേദം ഉണ്ടു. വെള്ളത്തിന്നു ചൂ
ടു കൈക്കൊൾ്വാൻ എണ്ണയെക്കാൾ അധികം കഴിവു ഉണ്ടാക
കൊണ്ടു എണ്ണയോടു സമമായ ചൂടു ഉണ്ടാകുംവരേ അധികം
ചൂടു ഉൾ്ക്കൊള്ളും. അങ്ങിനേ തനേ വെള്ളം എണ്ണയോടൊ
പ്പം തണുത്തുപോവാനായിട്ടു അധികം ചൂടു വിട്ടുകൊടുക്കേ
ണ്ടി വരും. ഇപ്രകാരം വേറേ വസ്തുക്കളിലും വളരേ ഭേദം കാ
ണുന്നു. ഇരിമ്പിനെ ചൂടാക്കേണ്ടതിന്നു നാകത്തെക്കാൾ ഇര
ട്ടിച്ച ചൂടു വേണം. എങ്കിലും നാകം വളരേ വേഗം തണു
ത്തുപോകും. പിന്നേ ഭൂമിയെക്കാൾ വെള്ളത്തെ ചൂടാക്കേ
ണ്ടതിന്നു 4 വട്ടം അധികം ചൂടു ആവശ്യമാകകൊണ്ടു ഭൂമിക്കു
അധികം ചൂടുണ്ടാകും. എങ്കിലും കാറ്റിനാലും രാത്രിയിൽ
ചൂടു വിടുന്നതിനാലും സമുദ്രത്തെക്കാൾ ഭൂമി അധികം വേ
ഗം തണുത്തുപോകും. ചൂടു കൈക്കൊള്ളേണ്ടതിന്നുള്ള പല
വസ്തുക്കളുടെ പ്രാപ്തിയെ തമ്മിൽ ഒത്തുനോക്കുന്നതിനാൽ
അവയുടെ വിശേഷമായ ചൂടു എന്തെന്നു (Specific heat) അറി
യാം. ഈ കാൎയ്യത്തിലും നാം ഓരോ വസ്തുക്കളെ വെള്ളത്തോ
ടു താരതമ്യപ്പെടുത്തി നോക്കുന്നതു നടപ്പാകുന്നു. [ 175 ] പത്താം അദ്ധ്യായം.
ചൂടിനാൽ ഉളവാകുന്ന മാറ്റങ്ങൾ.
The effects of Heat.
"ഉൾക്കാമ്പുരുക്കി ചമെക്കായ്ക."
"അവൻ (ദൈവം) ഇരുന്നിട്ടു ഉരുക്കി വെ
ള്ളിയെ ശുദ്ധിവരുത്തും; അവൻ അവരെ
പൊന്നിനെ പോലേയും വെള്ളിയെ പോ
ലേയും നിൎമ്മലമാക്കുകയും ചെയ്യും."
I. വിരിവു Expansion by Heat.
291. ഘൎമ്മമാത്ര (Thermometer) എന്നതു എന്തു?
വസ്തുക്കൾ ചൂടിനാൽ വിരിയുന്നതത്രേ ചൂടിന്റെ പ്രധാ
നഫലം. ചൂടിനാൽ വസ്തുക്കൾ വിരിയുന്നതും ശീതത്താൽ
ചുരുങ്ങുന്നതും നാം അനുഭവത്താൽ അറിയുന്നു. (28-ാം ചോ
ദ്യം ഇതിന്നു വിരോധമായി നില്ക്കയില്ല എന്തുകൊണ്ടു?) വെള്ള
ത്തിൽമാത്രം നാം ഒരു വിധം ക്രമക്കേടിനെ കാണുന്നു. അ
തെങ്ങിനേ എന്നു ചോദിച്ചാൽ വെള്ളത്തിന്നു 4 ഇലി (4 degrees
Celsius) ചൂടുള്ളപ്പോൾ ഏറ്റവും ചുരുങ്ങിയിരിക്കുന്നു. ഇവിടം
മുതൽ അധികം ചൂടാക്കയോ തണുപ്പിക്കയോ ചെയ്യുന്നെങ്കിൽ
വെള്ളം വിരിഞ്ഞു ഘനം കുറഞ്ഞുപോകും. അതിൻനിമി
ത്തം വെള്ളത്തെക്കാൾ കട്ടിയായ വെള്ളം ഘനം കുറഞ്ഞുതാ
കുന്നു. (296 നോക്ക). ചൂടിനാൽ വസ്തുക്കൾ വിരിയുന്നതു ശാ
സ്ത്രികൾ കണ്ടിട്ടു എത്ര ചൂടുണ്ടു എന്നു നിശ്ചയിക്കേണ്ടതിന്നു
ഓരോ യന്ത്രങ്ങളെ സങ്കല്പിച്ചു. ഇതിന്നായി വിശേഷാൽ നല്ല
ക്രമത്തിൽ ചൂടിന്റെ അല്പമായ ഭേദത്താൽ അധികം വിരി
യുന്ന വസ്തുക്കൾ ഉചിതമുള്ളവയാകുന്നു. രസം, ജലയാവി, [ 176 ] വായു മുതലായവയും ചില ലോഹങ്ങളും പ്രധാനം. ഇങ്ങി
നേയുള്ള യന്ത്രത്തിന്നു ഘൎമ്മമാത്ര എന്ന പേർ വിളിക്കാമല്ലോ.
അതു വായുമാത്രയോടു തുല്യമായാലും ചില ഭേദങ്ങൾ ഉണ്ടു.
താഴേയുള്ള അറ്റം ഉണ്ട ആയിട്ടുള്ള കണ്ണാടികൊണ്ടുള്ള എ
ത്രയോ നേരിയ കുഴലിനെ ചൂടാക്കുന്നതിനാൽ വായുവിനെ
എല്ലാം കുഴലിൽനിന്നു പുറത്താക്കിയ ശേഷം അതിനെ രസം
കൊണ്ടു നിറെച്ചുമീതേ ഉരുക്കി അടെക്കും. ഈ കുഴലിനെ ഒരു
കുറി തോതിനോടു (scale) കെട്ടി ഉറപ്പിച്ചതിൽ പിന്നേ ഒന്നാ
മതു ചൂടിന്റെ ഉത്തമാധമങ്ങളായ രണ്ടു അതിരുകളെ നിശ്ച
യിക്കേണം. യന്ത്രത്തെ തിളെക്കുന്ന വെള്ളത്തിലിട്ടു രസം വിരി
ഞ്ഞു കയറുന്ന സ്ഥലത്തെ കുറിക്കുന്നു. പിന്നേ യന്ത്രത്തെ കട്ടി
യായിപ്പോകുമാറാക്കുന്ന തണുത്ത വെള്ളത്തിൽ ഇട്ടു രസം ചുരു
ങ്ങി ഇറങ്ങുന്ന സ്ഥലത്തെയും സൂചിപ്പിക്കും. ഈ രണ്ടു അ
തിർരേഖകളുടെ നടുവിൽ ഉള്ള സ്ഥലത്തെ ഇലികളായി (degrees)
വിഭാഗിക്കാം. "ത്സെത്സിയൻ (Celsus) എന്ന ശാസ്ത്രി ഈ രണ്ടു
വിന്ദുക്കളുടെ മദ്ധ്യത്തിൽ 100 ഇികളാക്കി; ഈ ശതധാ ഘൎമ്മ
മാത്ര വിശേഷാൽ ശാസ്ത്രവിഷയങ്ങളിൽ പെരുമാറി വരുന്നു.
രെയോമീർ (Reaumur) എന്ന ഫ്രാഞ്ചിക്കാരൻ 80 ഇലികളായി
മാത്രം കുറിച്ചു; ഈ യന്ത്രത്തെ ഫ്രാഞ്ചിക്കാരും ഗൎമ്മാനരും
പ്രയോഗിക്കാറുണ്ടു. ഇവ രണ്ടിലും കട്ടിയായ വെള്ളത്തിന്റെ
ചൂടു കുറിക്കുന്ന ഇലിയിൽ സൊന്ന (0) ആയി വിചാരിപ്പാൻ
ആവശ്യം. ഇംഗ്ലാന്തിലോ വേറോരു ഘൎമ്മമാത്ര പ്രയോഗിച്ചു
വരുന്നു. രസം ഒന്നാമത് ഇതിനായി പ്രയോഗിച്ചു, ഫാരൻ
ഹൈത് (Fahrenheit) എന്ന ഗൎമ്മാനൻ ഇതിനെ സങ്കല്പിച്ചു.
ഈ ശാസ്ത്രി ഹിമംകൊണ്ടും നവക്ഷാരം (Sal Ammoniac) കൊ
ണ്ടും അപൂൎവ്വമായ ശീതം വരുത്തീട്ടു കുഴൽ അതിൽ ഇട്ടു രസം കു
ഴലിൽ ഇറങ്ങിനിന്ന സ്ഥലത്തു സൊന്ന കുറിച്ചശേഷം തിളെ [ 177 ] ക്കുന്ന വെള്ളത്തിൽ ഇട്ട രസം കയറിയ വിന്ദുവിൽ 212 എന്നു
കുറിച്ച തോതിനെ 212 ഇലികളായി വിഭാഗിച്ചു. ഈ യന്ത്രത്തെ
കട്ടിയായ വെള്ളത്തിൽ ഇട്ടാൽ രസം 32 ഇലിയോളം കയറും.
292. വണ്ടിയുടെ ചക്രത്തിന്നു ചുട്ടുപഴുപ്പിച്ച പട്ട ഇടുന്നതു എന്തുകൊണ്ടു?
പഴുത്ത ഇരിമ്പു വിരിഞ്ഞിരിക്കുന്നതുകൊണ്ടു ഈ അവസ്ഥ
യിൽ പട്ട തറെച്ചാൽ ആറി തണുക്കുമ്പോൾ ചക്രത്തോടു ന
ല്ലവണ്ണം പറ്റും. ആണികൾ ശീതമായിരിക്കേണം: പഴുത്ത
ആണികളെ തറെച്ചാൽ തണുത്തുപോയശേഷം അവ ചുരു
ങ്ങി ഇളകി പുറത്തു വീഴും.
293. ഒരു തംബ്ലേരിൽ പെട്ടന്നു ചൂടുവെള്ളം പകരുമ്പോൾ അതു പൊ
ട്ടുന്നതു എന്തുകൊണ്ടു?
ചൂടുവെള്ളത്താൽ കണ്ണാടിയും വിരിയും. ചുറ്റുവട്ടത്തെ
ക്കാൾ അടിക്കു അധികം ചൂടു തട്ടുന്നതുകൊണ്ടു തംബ്ലേരി
ന്റെ നാനാഭാഗങ്ങളും ഒരു പോലേ വിരിയാതേ അണുക്കൾ
തമ്മിൽ വേർപിരിഞ്ഞു കണ്ണാടി പൊട്ടിപ്പോകും. അപ്രകാ
രം തന്നേ തംബ്ലേർ ചൂടുള്ള തീക്കലത്തിന്മേൽ വെക്കുമ്പോഴും
പൊട്ടിപ്പോകും. പൊട്ടിപ്പോകാതേ ഇരിക്കേണ്ടതിന്നു കടലാ
സ്സിന്മേൽ വെച്ചാൽ മതി. കടലാസ്സ് ചൂടിനെ നല്ലവണ്ണം
നടത്തായ്കയാൽ തംബ്ലേർ ക്രമേണ ചൂടുപിടിച്ചു ഒരു പോ
ലേ വ്യാപിക്കും.
294. നാകംകൊണ്ടു പുര തകിടടികമ്പോൾ നാകത്തിന്റെ തകിടുകളെ
തമ്മിൽ വിളക്കുവാൻ കഴിയാത്തതു എന്തുകൊണ്ടു?
ഉഷ്ണകാലത്തിൽ നാകവും വിരിയുന്നതുകൊണ്ടു തകിടുക
ൾക്കു വിസ്തരിച്ചു പോവാൻ സ്ഥലം ഇല്ലെങ്കിൽ വളഞ്ഞിട്ടു
ശീതകാലത്തിൽ ചുരുങ്ങി പൊട്ടിപ്പോകും. അതുകൊണ്ടു ര
ണ്ടു തകിടുകളുടെ അറ്റങ്ങളിൽ ഒന്നു മേലോട്ടും മറ്റേതു കീ
ഴോട്ടും വളെച്ചു അവയെ തമ്മിൽ ചേൎക്കുന്നെങ്കിൽ വിരിയേണ്ട [ 178 ] തിന്നും ചുരുങ്ങേണ്ടതിന്നും വേണ്ടുവോളം സ്ഥലം ഉണ്ടാം.
അങ്ങിനേ തീവണ്ടിയുടെ ഇരിമ്പുപാതകളുടെ കഷണങ്ങളെ
തമ്മിൽ കൊള്ളിച്ചു ചേൎക്കുവാൻ പാടില്ല.
295. വിലാത്തിയിൽ ഒരു പാത്രത്തിൽ പകരുന്ന വെള്ളം കട്ടിയായി ച
മയുനെങ്കിൽ പാത്രം പൊട്ടിപ്പോകുന്നതു എന്തുകൊണ്ടു?
വെള്ളം കട്ടിയായി പോകുന്ന സമയത്തിൽ വിരിഞ്ഞു
തെറ്റിപ്പോവാൻ വഴി ഇല്ലായ്കകൊണ്ടു പാത്രം പൊട്ടും. പാ
റകളെ പോലും പിളൎക്കുവാൻ കുട്ടിയായ്ത്തീരുന്ന വെള്ളത്തിന്നു
വേണ്ടുവോളം ബലം ഉണ്ടു.
296. വിലാത്തിയിൽ ശീതകാലത്തിൽ പുഴകളിലും കുളങ്ങളിലും വെള്ളം
അടിയോളം കട്ടിയായി പോകാത്തതു എന്തുകൊണ്ടു?
വെള്ളം 4°C വരേ തണുത്തു പോകുമ്പോൾ ഉത്തമനൈ
ബിഡ്ഡഡ്യമുണ്ടായി തീരും. അധികം തണുത്തു പോകുമ്പോഴോ
വെള്ളം വിരിഞ്ഞു ഘനം കുറയുന്നതുകൊണ്ടു ശീതമുള്ള വെ
ള്ളം എപ്പോഴും മീതേ ഇരിക്കും. അധികമായ ശീതത്താൽ ക
ട്ടിയായി ചമയാം. ഇവ്വണ്ണം അധികം ചൂടുള്ള വെള്ളം താഴേ
ഇരിക്കുന്നതിനാൽ മീതേയുള്ള കട്ടിയായ വെള്ളം ഒരു മൂടിയാ
യി ശീതം താഴോട്ടും പ്രവേശിക്കുന്നതിനെ തടുക്കുന്നു പോലും.
വെള്ളത്തിന്നു ഈ വിശേഷത ഇല്ലെങ്കിൽ വെള്ളത്തിന്റെ
ഘനം 0°C വരേ വൎദ്ധിച്ചു പുഴകളും കുളങ്ങളും അടിയോളം ക
ട്ടിയായി പോകുമായിരുന്നു. അതെങ്ങിനേ എന്നു ചോദി
ച്ചാൽ മീതേയുള്ള വെള്ളം തണുത്തു ഘനം ഏറി താണു
പോയശേഷം അതിൻമീതേയുള്ള വെള്ളം പിന്നേ അപ്രകാരം
ചെയ്യും. അങ്ങിനേ വെള്ളം എല്ലാം 0°C വരേ തണുത്തുപോകു
വോളം അതു ഇറങ്ങുകയും കരേറുകയും ചെയ്യേണം. ഒടുക്കം
വെള്ളം ഒന്നാമതു അടിയിൽ കുട്ടിയായി തീൎന്നിട്ടു ക്രമേണ എല്ലാം
ഈ രൂപം എടുത്തെന്നു വന്നാൽ ആ രാജ്യങ്ങളിൽ കഷ്ടം എത്ര [ 179 ] വലുതായി ഭവിക്കുമായിരുന്നു എങ്കിലും വെള്ളത്തിന്റെ പ്രമാ
ണം 4°C എന്ന ശീതം തൊട്ടു വേറേ വസ്തുക്കളുടേതുപോലേ ഇനി
കുറഞ്ഞു പോകാതേ വിരിയുന്നതുകൊണ്ടു ശീതമുള്ള വെള്ളം
മീതേ നിന്നു ഇവിടേ ഒന്നാമതു കട്ടിയായി പോകേണം. ഈ
കാൎയ്യത്തിൽ നാം എത്രയും ആവശ്യമായ ഒരു ക്രമക്കേടു കാ
ണുന്നു. പ്രകൃതിക്കു ഒരു ആവശ്യത കണ്ടിട്ടു തന്നാലേ വല്ല
തും മാറ്റുവാനും മനുഷ്യരുടെ ഗുണത്തിന്നായി ചിന്തിപ്പാനും
അശേഷം കഴിയായ്കയാൽ ഈ പ്രകൃതിയുടെ നിയമങ്ങളുടെ
പിമ്പിൽ അവയെ നിശ്ചയിച്ചു ആവശ്യം ഉണ്ടെങ്കിൽ മാറ്റു
വാൻ പ്രാപ്തനായ ഒരു ആത്മാവു ആലോചിച്ച വ്യാപരിക്കു
ന്നു എന്നു തെളിയുന്നു.
297. തീരേ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തിലേ വെള്ളത്തെ ചൂടാക്കു
മ്പോൾ വെള്ളം കവിഞ്ഞു ഒഴുകുന്നതു എന്തുകൊണ്ടു?
ചൂടാക്കുന്നതിനാൽ വെള്ളം വിരിഞ്ഞു കൊള്ളുവാൻ പാ
ത്രത്തിൽ സ്ഥലം ഇല്ലായ്കയാൽ വഴിഞ്ഞു പോകും, പാത്ര
ത്തെ തീയിൽനിന്നു എടുത്താൽ വെള്ളം തണുത്തു വീണ്ടും
ചുരുങ്ങിപ്പോകും.
298. ഘൎമ്മമാത്രയിലേ രസം ഉഷ്ണത്താൽ കയറുകയും ശീതത്താൽ ഇറ
ങ്ങുകയും ചെയ്യുന്നതു എന്തുകൊണ്ടു?
മറ്റുള്ള വസ്തുക്കളെ പോലേ രസവും ഉഷ്ണത്താൽ വിരി
ഞ്ഞു കുഴലിൽ കയറുകയും അങ്ങിനേ തന്നേ ശീതത്താൽ ര
സവും ചൂളി കുഴലിൽ താണു പോകയും ചെയ്യും. ഇപ്രകാ
രം തന്നേ മറ്റുള്ള ദ്രവങ്ങളും വിരിയുകയും ചുരുങ്ങുകയും ചെ
യ്യുന്നെങ്കിലും രസം മാത്രം ശീതോഷ്ണങ്ങളാൽ എപ്പോഴും സ
മമായി വിരിയുകയും ചൂളുകയും ചെയ്യും.
299. പറങ്കി അണ്ടി തീയിൽ ഇട്ടാൽ ഒരു ശബ്ദം ഉണ്ടായിട്ടു തോടു പൊ
ട്ടുന്നതു എന്തുകൊണ്ടു? [ 180 ] തോടുകൊണ്ടു അടെക്കപ്പെട്ട വായു തീയിൽ വിരിഞ്ഞി
ട്ടു പുറത്തേക്കു പോകുമ്പോൾ തോലിനെ പൊട്ടിച്ചു കളയും.
300. വിറകു കത്തുന്ന സമയത്തു കിറുകിറുത്തു പൊരികൾ തെറിക്കുന്നതു
എന്തുകൊണ്ടു?
വിറകിൻ അകത്തു ദ്വാരങ്ങളിൽ ഉള്ള വായു തീയാൽ
വിരിഞ്ഞു പുറത്തേക്കു പോവാൻ ശ്രമിക്കുമളവിൽ വിരോ
ക്കുന്ന മരത്തിന്റെ ചെറിയ കഷണങ്ങളെ തെറിപ്പിച്ചു ക
ളയും.
301. ഒരു വസ്തിയിൽ അല്പം വായു മാത്രം അടങ്ങിയിരിക്കുന്നെങ്കിലും
അതു ചുട്ടുള്ള സ്ഥലത്തിൽ വെച്ചാൽ വീൎക്കുന്നതു എന്തുകൊണ്ടു?
ചൂടിനാൽ വായു വിരിഞ്ഞു കഴിയുന്നേടത്തോളം വലിയ
സ്ഥലത്തെ നിറെക്കുവാൻ ശ്രമിക്കുന്നതിനാൽ വസ്തിയും വി
രിയേണം.
302. ഒരു തംബ്ലേർ മറിച്ചു തീയിൽ പിടിച്ച ശേഷം കമിഴ്ത്തി കൈയിൽ
നിൎത്തിയാൽ വീണ്ടും കൈയിൽനിന്നു എടുപ്പാൻ അല്പം പ്രയാസം തോന്നുന്നതു
എന്തുകൊണ്ടു?
തംബ്ലേറിലുള്ള വായു തീയിൽ വെച്ചു വളരേ വിരിഞ്ഞിട്ടു
കുറേ പുറത്തേക്കു പോയ ശേഷം തംബ്ലേറിൽ ശേഷിക്കുന്ന
വായു വളരേ നേൎമ്മയായിരിക്കുന്നതുകൊണ്ടു പുറമേയുള്ള ആ
കാശം തംബ്ലേറിലുള്ള വായുവിനെക്കാൾ അധികം അമൎത്തും.
കൈയിൻ തടസ്ഥം നിമിത്തം ആകാശത്തിന്നു തംബ്ലേറിൽ
പ്രവേശിപ്പാൻ പാടില്ലായ്കകൊണ്ടു പുറമേയുള്ള ആകാശ
ത്തിന്റെ ഘനം എല്ലാം തംബ്ലേറിന്മേൽ അമൎത്തുന്നു;
തംബ്ലേർ എടുക്കേണമെങ്കിൽ ഈ ആകാശത്തിന്റെ ഘന
ത്തെ വിരോധിച്ചു ജയിപ്പാൻ ആവശ്യം. അങ്ങിനേ തന്നേ
തോൽ അല്പം മുറിച്ച ശേഷം ചോരയെ വലിച്ചെടുക്കേണ്ട
തിന്നു വൈദ്യന്മാർ കണ്ണാടികൊണ്ടുള്ള മണികളെ ചൂടാക്കി
മുറിവുകളിൽ വെക്കും. മണികളിലുള്ള വായു തണുത്തു ചൂളി
യാൽ ഒരു രിക്തത ഉളവാകുന്നതുകൊണ്ടു പുറമേയുള്ള ആകാ [ 181 ] ശം അകത്തുള്ള തോലിന്റെ വളരേ അമൎത്തി ഞെരുക്കുന്നതി
നാൽ ചോര ഒഴുകും.
303. തീ കത്തുമ്പോൾ പുക മേലോട്ടു കയറുന്നതു എന്തുകൊണ്ടു?
തീയുടെ ചുറ്റുമുള്ള ആകാശം ചൂടിനാൽ വളരേ വിരി
ഞ്ഞു ഘനം കുറയുന്നതുകൊണ്ടു മേലോട്ടു കയറും. ഇതു ബ
ലത്തോടേ കയറുന്നതിനാൽ പുകയെയും മേലോട്ടു കൊണ്ടു
പോകും.
304. ഒരു മുറിയിൽ തീ കത്തിച്ചാൽ താഴത്തേതിൽ അധികം മീതേ ചൂ
ടു തോന്നുന്നതു എന്തുകൊണ്ടു?
ചൂടിനാൽ വായു വിരിയുന്നതല്ലാതേ ഘനവും കുറഞ്ഞു
പോകുന്നു. അതിൻനിമിത്തം ചൂടുള്ള വായു കയറിയ ശേഷം
ഘനവും ശീതവുമുള്ള വായു താണ സ്ഥലങ്ങളിൽ ഇരിക്കും.
എണ്ണ എപ്പോഴും വെള്ളത്തിന്മേൽ കിടക്കുന്നതു പോലേ അ
ധികം ചൂടുള്ള വായു എപ്പോഴും ഉഷ്ണം കുറഞ്ഞ വായുവിന്നു
മേൽ പരന്നു കിടക്കും.
305. വിളക്കിന്മേൽ ഒരു ചിമ്നി വെച്ചാൽ അധികം നല്ലവണ്ണം പ്രകാ
ശിക്കുന്നതു എന്തുകൊണ്ടു?
ചിമ്നിയിൽ ചൂടുള്ള വായു എപ്പോഴും കയറുന്നതിനാൽ
ചുറ്റുമുള്ള ആകാശത്തിൽ താഴോട്ടു ഒരു കാറ്റൂട (സഞ്ചാ
രം) ഉളവായിട്ടു ശീതമുള്ളവായു ജാലയുടെ താഴേ പ്രവേശി
ച്ചു എപ്പോഴും പുതിയ അമിലതത്തെ എത്തിച്ചുകൊള്ളും.
താഴേ പ്രവേശിക്കുന്ന പുതിയവായുവിൻനിമിത്തം ചൂടുള്ള
വായു വേഗം തെറ്റി പോകേണം; ഇങ്ങിനേ ജ്വാലെക്കു അ
മിലതം ധാരാളമായി കിട്ടും. ചിമ്നികൾ വിളക്കുകൾക്കു ഉത
കും പ്രകാരം ഗോപുരങ്ങൾ വലിയ അഗ്നിക്കു ഉതകേണം.
ഉയരം വൎദ്ധിക്കുന്തോറും ഉപകാരവും വൎദ്ധിക്കും. ചിമ്നിക്കു അ
ധികം വീതി ഉണ്ടെങ്കിൽ മീതേയുള്ള വായു വേണ്ടുവോളം [ 182 ] ചൂടായി തീരുവാൻ പാടില്ല; വീതിപോരാ എന്നു വരികിൽ
താഴേ പുതിയ ആകാശം വേണ്ടുവോളം പ്രവേശിക്കയില്ല.
306. ഒരു മുറിയെ തീക്കലത്താൽ നല്ലവണ്ണം ചൂടാക്കിയ ശേഷം വാതിൽ
തുറന്നു ഒരു വിളക്കു എടുത്തു വാതിലിൻ മേൽഭാഗത്തു വെച്ചാൽ ജ്വാല പുറത്തേ
ക്കു തിരിയുകയും വിളക്കു താഴേ വെച്ചാൽ ജ്വാല മുറിയുടെ അകത്തു പ്രവേ
ശിക്കയും ചെയ്യുന്നതു എന്തു കൊണ്ടു?
വാതിൽ തുറക്കുന്നതിനാൽ ഒരു മാതിരി കാറ്റൂട ഉണ്ടാ
കും. പുറത്തുള്ള ശീതവും ഘനവുമുള്ള വായു വാതിലിൻ
കീഴ്ഭാഗത്തുടേ പ്രവേശിച്ചിട്ടു മുറിയിലുള്ള ചൂടായവായുവി
ലൊരു അംശത്തെ മേലോട്ടു ഉന്തി വാതിലിൻ മേൽഭാഗത്തൂ
ടേ പുറത്താക്കും. മുറിയിൽ എവിടേ എങ്കിലും ഒരു ദ്വാരം ഉ
ണ്ടെങ്കിൽ അവിടേ ഈ വക കാറ്റൂട (സഞ്ചാരം) ഉളവാകും.
ഇതു മുറിയിൽ പുതിയവായു ചെല്ലേണ്ടതിന്നു എത്രയും ആ
വശ്യമായ കാൎയ്യമാകുന്നു.
307. കടല്പുറത്തു കരക്കാറ്റും കടല്ക്കാറ്റും ഊതുന്നതു എന്തുകൊണ്ടു?
പകൽസമയത്തു ഭൂമി കടലിനെക്കാൾ അധികം ചൂടു
കൈക്കൊണ്ടിട്ടു കരയുടെ മീതേ ചൂടുള്ളവായു കയറിയ ശേഷം
അതിന്നു പകരം കടലിൽനിന്നു തണുപ്പുള്ള കാറ്റു അതു ഉ
ണ്ടായിരുന്നിടത്തു വന്നു നിറയുന്നതിനാൽ കടല്ക്കാറ്റു ഉളവാ
കും. രാത്രിയിലോ കടൽ പകൽസമയത്തു കൈക്കൊണ്ട ചൂടി
നെ വിടുന്നതുകൊണ്ടു സമുദ്രത്തിൽ മീതേയുള്ള വായുവിന്നു
അധികം ചൂടുണ്ടാകും. അതു കയറി അതിന്നുപകരം ഘനമേറി
യ വായു കരയിൽനിന്നു ചെല്ലുന്നതിനാൽ കരക്കാറ്റു ഊതും.
അങ്ങിനേ തന്നേ മദ്ധ്യരേഖയുടെ സമീപത്തു എത്രയും ചൂടു
ള്ള വായു കയറി ധ്രുവത്തിലേക്കു ചെല്ലുന്നതിനാലും ഭൂമി പ
ടിഞ്ഞാറു നിന്നു കിഴക്കോട്ടു സഞ്ചരിക്കുന്നതിനാലും കന്നിമൂല
യിൽനിന്നു. ഊതുന്ന കാറ്റു ഉണ്ടാകും. ഇങ്ങിനേ വായു ഒഴിയു
ന്ന സ്ഥലത്തെ നിറെക്കേണ്ടതിന്നു ധ്രുവത്തിൽനിന്നു ശീതമുള്ള [ 183 ] വായു തെക്കോട്ടു അടിക്കുന്നതിനാലും ഭൂമിയുടെ സഞ്ചാര
ത്താലും മീനമൂലയിൽനിന്നു ഊതുന്ന കാറ്റ് ഉളവാകും.
308. നാം പാത്രത്തെ തീയിൻ അരികേ എത്രയും അടുപ്പിക്കുന്നതിനാൽ
പതെക്കുന്നതിനെക്കാൾ തീയിൽ വെച്ചാൽ അതിലുള്ള വെള്ളം അധികം വേഗം
പതെക്കുന്നതു എന്തുകൊണ്ടു?
വെള്ളം ചൂടിനെ നടത്തുന്നതിൽ അത്ര പറ്റാത്ത വസ്തു
ആകകൊണ്ടു അരികേ മാത്രം പാത്രത്തെ വെക്കുന്നതിനാൽ
തീയിലുള്ള വെള്ളത്തിന്റെ അംശം പതെച്ചുകൊണ്ടിരിക്കേ
അടിയിലുള്ള അംശത്തിൽ പക്ഷേ ശീതോഷ്ണം കാണാം. ഇ
വ്വണ്ണം വെള്ളത്തിന്നു ചൂടിനെ വ്യാപിപ്പിപ്പാൻ അല്പം കഴി
വു ഉണ്ടായതുകൊണ്ടു വെള്ളം എത്രയും താമസിച്ചു ചൂടായി
പോകും. വെള്ളത്തിന്നു വേറേ വഴി പറ്റും. അതു നാം
282-ാം ചോദ്യത്തിൽ മുന്നറിയിച്ച മൂന്നാം വഴി തന്നേ. പാ
ത്രത്തെ തീയുടെ മീതേ വെച്ചാൽ ഒന്നാമതു അടിയിലുള്ള
വെള്ളം ചൂടുപിടിച്ചു വിരിയുന്നതിനാൽ ഘനം കുറയുന്നതു
കൊണ്ടു കയറുന്നതല്ലാതേ, ഘനമുള്ള പച്ചവെള്ളവും താണു
ചൂടായിപ്പോയ ശേഷം കയറും. ഈ സഞ്ചാരത്താൽ വെള്ള
ത്തിന്നു വേഗം സമമായി ചൂടു ഉണ്ടാകും. അതിൻപ്രകാരം
ചുടു പുറപ്പെട്ടു ക്രമേണ എല്ലാ അംശങ്ങളെയും കൈക്കലാ
ക്കും എന്നല്ല വസ്തുവിന്റെ എല്ലാ അംശങ്ങളും ചൂടിൽ കൂടി
ചെല്ലുന്നതിനാൽ (Convection) വസ്തുവിന്നു ചൂടുപിടിക്കും.
II. ചൂടിനാൽ പദാൎത്ഥങ്ങളുടെ മൂന്നു വിധമായ
വ്യവസ്ഥകളിൽ ഉണ്ടായ്വരുന്ന മാറ്റങ്ങൾ.
Changes caused by Heat in the three states of Matter.
309. വസ്തുക്കളുടെ മൂന്നു വിധമായ വ്യവസ്ഥകൾ ചൂടിനാൽ ഭേദിക്കുന്ന
തു എന്തുകൊണ്ടു? [ 184 ] ചൂടിനാൽ കട്ടിയായ വസ്തുക്കൾ ദ്രവങ്ങളായും ദ്രവങ്ങൾ
വാഷ്പമായും മാറും. കട്ടിയായ വസ്തു ദ്രവമായി തീരുനെങ്കിൽ
അതിന്നു ഉരുകുക എന്നും ദ്രവം ആവിയായി ചമഞ്ഞാൽ
അതിന്നു തിളെക്കുക (വാഷ്പീകരണം vaporisation) എന്നും നാം
പറയുന്നുവല്ലോ. ഇതു എല്ലാ വസ്തുക്കളിലും സമമായ ചൂ
ടിനാൽ സംഭവിക്കുന്ന കാൎയ്യമാകുന്നു എന്നു വിചാരിക്കേണ്ട
ഓരോ വസ്തുവും അതാതിന്നുള്ള പ്രത്യേകതപോലേ നിശ്ചയി
ക്കപ്പെട്ട ചൂടുകൊണ്ടു ഉരുകുകയോ പതെക്കുകയോ ചെയ്യും.
ഈ കാൎയ്യത്തിൽ ഒന്നു ബഹുആശ്ചൎയ്യം തന്നേ. അതെന്തു
പോൽ: ഉരുകുന്ന വസ്തുവിനെ ചൂടാക്കുന്നേടത്തോളം അ
തിന്റെ ഉഷ്ണം വൎദ്ധിക്കുന്നെങ്കിലും ഉരുകുവാൻ തുടങ്ങുന്ന സ
മയം തൊട്ടു എല്ലാം ദ്രവമായി ചമയും വരേ തീ എത്ര കത്തി
ച്ചാലും അതിന്റെ ചൂടു ഇനി വൎദ്ധിക്കയില്ല. ഇവ്വണ്ണം ഉ
രുകുമളവിൽ വസ്തുവിൽ പ്രവേശിക്കുന്ന ഉഷ്ണം വസ്തുവിന്റെ
ചൂടു വരിക്കായ്കകൊണ്ടു ശാസ്ത്രികൾ അതിന്നു ഗുഹ്യോഷ്ണം
(latent heat) എന്നു പറയുന്നു. ഉഷ്ണം കുറയുന്നതിനാൽ വസ്തു
വീണ്ടും കട്ടിയായിപ്പോകുമ്പോൾ ഈ ബന്ധിക്കപ്പെട്ട ചൂടു മു
ക്തമാകും പോൽ. അങ്ങിനേ തന്നേ വെള്ളം പതെപ്പാൻ തു
ടങ്ങിയ നിമിഷം തൊട്ടു എല്ലാം ആവിയായി മറഞ്ഞു പോ
വോളം ചൂടു വൎദ്ധിക്കായ്കയാൽ വെള്ളത്തിൻ ആവിയിലും അ
ങ്ങിനേത്ത ഗൂഢമായ ചൂടു വ്യാപിക്കുന്നു എന്നു നിശ്ചയിക്കാം.
എന്നാലും ദ്രവങ്ങളുടെ കാൎയ്യത്തിൽ ഒരു ഭേദം കാണും. ദ്രവം
മുഴുവൻ ആവിയായി ഭരിക്കേണ്ടതിന്നു പതെക്കുന്ന ചൂടു വേ
ണം എന്നു വരികിലും ഓരോ ചൂടിനാലും ദ്രവത്തിന്റെ മേ
ൽഭാഗത്തുള്ള അംശങ്ങൾ ആവിയായി ചമയുമാറാകുന്നു; അ
തിന്നു വറ്റൽ (evaporation) എന്ന പേർ വിളിക്കാം. എല്ലാ
ആവികളെ പോലേ വെള്ളത്തിൻ ആവിക്കും വിരിയുവാൻ [ 185 ] ഒരു താല്പൎയ്യമുണ്ടു. അതിന്റെ നിവിഡത വൎദ്ധിക്കുന്തോറും
വിരിയുന്ന ശക്തിയും വൎദ്ധിക്കേണം.
310. ഈയ്യം കരണ്ടിയിൽ ഇട്ടു വിളക്കത്തു വെച്ചാൽ ഉരുകുന്നെങ്കിലും
ഇരിമ്പു ആയിരുന്നാൽ ഉരുകാത്തതു എന്തുകൊണ്ടു?
ഓരോ വസ്തുവിന്നും ഉരുകേണ്ടതിന്നു പ്രത്യേകമായി ഒരു
ഉഷ്ണം വേണം. ഈയ്യത്തെക്കാൾ ഇരിമ്പിന്നു എത്രയും ഉഷ്ണം
ആവശ്യമാകകൊണ്ടു താമസിച്ചു മാത്രം ഉരുകും. ഈയ്യം
335°C 1) ചൂടിനാൽ ഉരുകുന്നെങ്കിലും ഇരിമ്പോ 1500°C ഉഷ്ണുത്താ
ൽ മാത്രമേ ഉരുകുന്നുള്ളൂ. ഇത്ര ഉഷ്ണം ഒരു വിളക്കിന്നു വരുത്തു
വാൻ കഴിവില്ല. (എന്തുകൊണ്ടു?) ഉരുകേണ്ടതിന്നു ചെമ്പി
ന്നു 1050°, വെള്ളിക്കു 1000°, നാകത്തിന്നു 285° ചൂടു വേണം.
4 അംശം മിസ്മൂഥ് (Bismuth), 1 അംശം ഈയ്യം, 1 അംശം നാ
കം എന്നീലോഹങ്ങളെ തമ്മിൽ ഇടകലൎത്തിയാൽ പതെ
ക്കുന്ന വെള്ളത്തിന്റെ ഉഷ്ണത്താൽ (100°°) ഉരുകും. ഗന്ധക
ത്തിന്നു 110°, മെഴുവിന്നു 61°, കട്ടിയായ വെള്ളത്തിന്നു 0°, പ
യിനെണ്ണെക്കു -10°,2) രസത്തിന്നു -40°യും മാത്രം ചൂടു വേണം.
311. ഹിമവും കട്ടിയായ വെള്ളവും ഉരുകുന്ന സമയത്തിൽ നമുക്കു ശീതം
തോന്നുന്നതു എന്തുകൊണ്ടു?
ഓരോ വസ്തു ഉരുകുന്ന സമയം വേണ്ടുന്ന ചൂടിനെ വായു
വിൽനിന്നു വലിച്ചെടുക്കുന്നതിനാൽ വായു വളരേ തണു
ത്തുപോകും. അതു തെളിയിക്കേണ്ടതിന്നു ഒരു പാത്രത്തിൽ
0° ചൂടുള്ള വെള്ളം പകരുകയും മറ്റൊരു പാത്രത്തെ ഹിമ
ംകൊണ്ടു നിറെക്കുയും ചെയ്തതിൽ പിന്നേ രണ്ടു പാത്രങ്ങ
ളെയും ഒരു തീക്കലത്തിന്മേൽ വെച്ചിട്ടു ഹിമം എല്ലാം വെള്ള
മായി ചമഞ്ഞ ശേഷം രണ്ടു പാത്രങ്ങളിലുമുള്ള വെള്ളത്തി [ 186 ] ന്റെ ചൂടിനെ നോക്കുമ്പോൾ ഹിമത്തിൽനിന്നു ഉളവായ
വെള്ളത്തിന്റെ ചൂടു 0°, മറ്റേ പാത്രത്തിലുള്ള വെള്ളമോ
75° ചൂടു ഉണ്ടാകും. രണ്ടു പാത്രങ്ങളിലും സമമായ ചൂടു പ്ര
വേശിച്ചതുകൊണ്ടു ഒന്നാം പാത്രത്തിൽ നാം കാണാത്ത 75°
ചൂടു വെള്ളം ഉരുകേണ്ടതിന്നു ചെലവായിപ്പോകയും ഉരുകു
ന്ന ഹിമം ഒരു വിധേന ഈ ചൂടിനെ നിഗൂഢം ആക്കുകയും
ചെയ്തു. (309.)
312. വിലാത്തിയിൽ ചൂടുള്ള മുറിയിൽപോലും ഒരു മേശമേൽ വെള്ളം
പകൎന്നിട്ടു ഇതിൽ നാകംകൊണ്ടുള്ള വസിയും വസിയിൽ ഹിമവും ഉപ്പും വെ
ച്ചാൽ വസിയുടെ താഴേയുള്ള വെള്ളം കുട്ടിയായ്ത്തീരുന്നതു എന്തുകൊണ്ടു?
ഉരുകുന്ന ഹിമത്താൽ ഉപ്പും അലിഞ്ഞിട്ടു ചുറ്റുമുള്ള
വായുവിൽനിന്നു വളരേ ചൂടു കൈക്കൊണ്ടശേഷം ചൂടു എത്ര
യും നല്ലവണ്ണം നടത്തുന്ന നാകംകൊണ്ടു ഈ ചൂടില്ലായ്മയും
വേഗം വെള്ളത്തിൽ വ്യാപിച്ചു വെള്ളം കട്ടിയായ്മയും. 6 അം
ശം ഗന്ധകഷാരം (Sulphate of Soda, Glauber's Salt), 4 അം
ശം ജലഹരിതാമ്ലം (Hydrochloric acid), 5 അംശം നവക്ഷാരം, 5 അം
ശം വെടിയുപ്പും (Salpatre), 10 അംശം വെള്ളം എന്നീ മിശ്രങ്ങ
ളെകൊണ്ടു ഉളവാകുന്ന ശീതം ഹിമത്തെയും ഉപ്പിനെയും ത
മ്മിൽ കലൎത്തുന്നതിനാൽ ഉണ്ടാകുന്ന ശീതത്തെക്കാൾ അ
ത്യന്തം വലിയതാകുന്നു താനും. -30 C അധികശീതം ഉണ്ടാ
കേണ്ടതിനു ഹിമത്തെയും വെള്ളത്തിൽ കലക്കിയ ഗന്ധകാ
മിലത്തെയും (Diluted Sulpheric acid) തമ്മിൽ ഇടകലൎത്തുന്ന
തു മതി എന്നറിക.
313. വിലാത്തിയിൽ ഹിമം വീഴുന്ന സമയത്തിൽ ശീതം അല്പം കുറയു
ന്നതു എന്തുകൊണ്ടു?
ഹിമം വീഴുന്ന സമയത്തിൽ വായുവിലുള്ള വെള്ളം കട്ടി
യായ്ത്തീൎന്നിട്ടു നാം 309-ാം ചോദ്യത്തിൽ കണ്ടപ്രകാരം ഹിമത്തിൽ [ 187 ] ഗൂഢമായിരിക്കുന്ന അനവധി ചൂടു മുക്തമായി ആകാശത്തിൽ
വ്യാപിക്കുന്നതിനാലത്രേ. ഇതുനിമിത്തം നാനാ ചെറിയ തൈ
കളുടെ അരികേ ആളുകൾ വെള്ളം നിറഞ്ഞ വസികളെ വെ
ച്ചിട്ട വെള്ളം കട്ടിയായിത്തീരുന്നതിനാൽ തൈകൾ വിട്ടുപോ
യ ചൂടു പിടിക്കും.
314. നനഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ കാറ്റത്തു ഇട്ടാൽ ഉണങ്ങുന്നതു എന്തു
കൊണ്ടു?
നനഞ്ഞിരിക്കുന്ന വസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന വെ
ള്ളം ആകാശത്തിൽ ആവിയായിത്തീൎന്നിട്ടു ഈറമായ വായു നീങ്ങി
എപ്പോഴും പുതിയ വരണ്ട ആകാശം വസ്ത്രങ്ങൾക്കു തട്ടുന്നതി
നാൽ നനവു വേഗം നീങ്ങി ഉണങ്ങുന്നു.
315. വസ്ത്രങ്ങളെ ഉണക്കേണ്ടതിന്നു അവയെ വിരിച്ചിട്ടുന്നതു എന്തു
കൊണ്ടു?
മേല്ഭാഗത്തിലേ വെള്ളം ആവിയായി ചമയുന്നതുകൊണ്ടു
മേല്ഭാഗം കഴിയുന്നേടത്തോളം വിസ്താരമാക്കുന്നതു നന്നു. മ
ടക്കിവെച്ച വസ്ത്രങ്ങൾ വളരേ താമസിച്ചു ഉണങ്ങുന്നതു എന്തു
കൊണ്ടു എന്നു ചോദിച്ചാൽ ഈറം ക്രമേണമാത്രം മേല്ഭാഗ
ത്തേക്കു കയറുന്നതുകൊണ്ടത്രേ.
316. ആകാശം ഈറംകൊണ്ടു നിറഞ്ഞിരിക്കുന്ന സമയം വസ്ത്രങ്ങൾ പല
പ്പോഴും ഉണങ്ങാത്തതു എന്തുകൊണ്ടു?
ആകാശത്തിൽ ജല ആവി വേണ്ടുവോളം അടങ്ങിയിരിക്കു
ന്നെങ്കിൽ അതിൽ അധികം കൈക്കൊൾ്വാൻ പാടില്ലാതേ
പോകും. ആവി ആകാശത്തിൽ ചേരാവുന്നിടത്തോളം ചേ
ൎന്നാൽ അതിന്നു പിന്നീടു (saturation) അധികം കൈക്കൊൾ്വാൻ
പാടില്ല. വരണ്ട ആകാശത്തിന്നു ആവി കൈക്കൊൾ്വാൻ
കഴിയുന്നതുകൊണ്ടു ഉഷ്ണകാലത്തിൽ തുണി വളരേ വേഗം
ഉണങ്ങും. [ 188 ] 317. മഴ പെയ്യുന്നതിനാൽ ആകാശം തണുക്കുന്നതു എന്തുകൊണ്ടു?
മഴത്തുള്ളികൾ ചൂടുള്ള ആകാശത്തിലും വിശേഷാൽ നി
ലത്തുവെച്ചും ആവിയായി ചമയുന്നതിനാൽ വളരേ ചൂടു ചു
റ്റുമുള്ള വായുവിൽനിന്നു അപഹരിക്കുന്നതുകൊണ്ടത്രേ.
318. തീയിൽ വെള്ളം പകരുന്നതിനാൽ കെട്ടുപോകുന്നതു എന്തു
കൊണ്ടു?
വെള്ളം തീയിൽ ആവിയായി തീരുന്നതിനാൽ ചുറ്റുമുള്ള
വായു തീ കത്തുവാൻ കഴിയാത്തവണ്ണം തണുത്തു പോവോ
ളം തന്നേ ചൂടിന്റെ അടെക്കുന്നു.
319. നനഞ്ഞിരിക്കുന്ന വിറകു നന്നായി കത്താതേ ഇരിക്കുന്നതല്ലാതേ
വേണ്ടുവോളം ചൂടും ഉണ്ടാകാത്തതു എന്തുകൊണ്ടു?
ഈ വിറകിലുള്ള ഈറം ആവിയായി തീൎന്ന ശേഷമേ തീ
നല്ലവണ്ണം കത്തുകയുള്ളൂ. ഇതിനാൽ വിറകിനെ കത്തി
പ്പാൻ വേണ്ടുന്ന ചൂടിൽ ഒരംശം പോയിപ്പോകുന്നു. അതു
കൊണ്ടു ഈ നനഞ്ഞിരിക്കുന്ന വിറകു കത്തേണ്ടതിന്നു അ
ധികം ചൂടു ആവശ്യം. കത്തുന്ന സമയത്തു എപ്പോഴും വെ
ള്ളം ആവിയായി തീരുന്നതുകൊണ്ടും ചുറ്റുമുള്ള ആകാശ
ത്തിൽനിന്നു ചൂടു ഈ ആവിയോടു ചേരുന്നതുകൊണ്ടും ഈ
ചൂടു മനുഷ്യൎക്കു നിഷ്ഫലമായി പോകും.
320. ഉഷ്ണകാലത്തിൽ പോലും വീഞ്ഞ്കുപ്പിയെ നനഞ്ഞ തുണികളെ
കൊണ്ടു പൊതിഞ്ഞു വെച്ചാൽ വീഞ്ഞിന്നു നല്ല തണുപ്പു വരുന്നതു എന്തുകൊണ്ടു?
ഈ തുണികളിലുള്ള ഈറം ഉഷ്ണത്താൽ ആവിയായ്ത്തീരേ
ണ്ടതിന്നു പെരുത്തു ചൂടു വേണം എന്നല്ലേ. ഈ ചൂടു ചു
റ്റുമുള്ള ആകാശത്തിൽനിന്നു വലിച്ചെടുക്കുന്നതിനാൽ കുപ്പി
ക്കും വീഞ്ഞിന്നും തണുപ്പു ഉണ്ടാകും. എങ്കിലും കാൎയ്യം സാ
ദ്ധ്യമായി വരേണ്ടതിന്നു ഈ തുണികളെ എപ്പോഴും മാറ്റേണ്ട
താകുന്നു. വേറേ ചില ദ്രവങ്ങൾ ആവിയായി ചമയുന്നതി [ 189 ] നാൽ അധികം ശീതം വരുത്തും. ഇവയിൽ ഒന്നു ഘൎമ്മാത്ര
യുടെ ഉണ്ടയിന്മേൽ പകൎന്നാൽ അതിലേ രസം +15°C തൊട്ടു
-7½° വരേ ഇറങ്ങിപ്പോകും (ഭേദം 22½° !).
321. നാം കുടിക്കുന്ന വെള്ളം കൂജയിൽ പകൎന്നാൽ ഇത്ര തണുപ്പുള്ളതു
എന്തുകൊണ്ടു?
ഈ കൂജകളിലുള്ള ബഹുരന്ധ്രതയുടെ നിമിത്തം (porosity)
എപ്പോഴും ഒരല്പം വെള്ളം ഒഴുകുന്നതിനാൽ പുറഭാഗം നന
ഞ്ഞിരിക്കകൊണ്ടു ഈ വെള്ളം ആവിയായി തീൎന്നിട്ടു ചൂടിനെ
അകറ്റി നിൎത്തുന്നതിനാൽ കൂജെക്കും അകത്തുള്ള വെള്ളത്തി
ന്നും നല്ല തണുപ്പൂ ഉണ്ടാകും.
322. മനുഷ്യന്നു പെരുത്തു ഉഷ്ണം സഹിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
പെരുത്തു ഉഷ്ണത്തിൽ മനുഷ്യൻ സൎവ്വാംഗം വിയൎക്കുന്നതു
കൊണ്ടു ഈ വിയൎപ്പു ആവിയായി തീരേണ്ടതിന്നു പെരുത്തു
ചൂടിനെ തോലിൽനിന്നു വലിച്ചെടുക്കുന്നതിനാൽ അതിനെ
തണുപ്പിക്കും. ആകയാൽ വളരേ ക്ലേദം അടങ്ങിയിരിക്കുന്ന
വായുവിൽ നമുക്കു ഉഷ്ണം സഹിപ്പാൻ അധികം പ്രയാസം
തോന്നുന്നു; അതോ ഈ വക ആകാശം നമ്മുടെ സ്വേദത്തി
ന്റെ ഈറത്തെ കൈക്കൊള്ളാത്ത നിമിത്തമത്രേ.
328. ഉഷ്ണമുള്ള ദിവസങ്ങളിൽ പോലും കളിച്ച ഉടനേ ഏകദേശം ശീ
തം തോന്നുന്നതു എന്തുകൊണ്ടു?
നമ്മുടെ ശരീരത്തിന്മേലുള്ള വെള്ളം പെട്ടന്നു ആവിയാ
യ്ത്തീരുവാൻ തുടങ്ങുന്നതിനാൽ ശരീരത്തിൽനിന്നു വലിച്ചെടുക്കു
ന്ന അനവധി ചൂടു എടുത്തു കൈക്കൊള്ളും. അതു ശരീരത്തി
ന്റെ വിസ്താരം നിമിത്തം എത്രയും വേഗം നടക്കുന്ന പ്രവൃ
ത്തി ആകയാൽ പോയ്പോയ ചൂടിന്നു പകരം ശരീരത്തിന്നുള്ളി
ൽനിന്നു വേറേ ചൂടു വരുവാനായി സമയം ഉണ്ടാകയില്ല. [ 190 ] 324. നനഞ്ഞുപോയ ഉടുപ്പിനെ മാറ്റുന്നില്ലെങ്കിൽ ശീതം പിടിക്കുന്നതു
എന്തുകൊണ്ടു?
ഉടുപ്പിലുള്ള ഈറം ആവിയായി തീരേണ്ടതിന്നു വളരേ
ചൂടു ആവശ്യമായ്വരും. അതൊക്കയും ശരീരത്തിൽനിന്നു വ
രുന്നതുകൊണ്ടും തോലിന്റെ പ്രവൃത്തി ചില സമയത്തേക്കു
നിന്നുപോകുന്നതുകൊണ്ടും പലപ്പോഴും ഇതിനാൽ ദീനം വ
രുന്നു! ഉടുപ്പിനെ മാറ്റുവാൻ പാടില്ലെങ്കിൽ ശരീരം കൊണ്ടു
പ്രവൃത്തിക്കുന്നതു നന്നു (നടക്കുന്നതിനാൽ). ഈ അദ്ധ്വാന
ത്താൽ നമുക്കു നഷ്ടമായ ചൂടിന്നു പകരം പുതിയതു കിട്ടും.
325. രണ്ടു ഘൎമ്മമാത്രകളിൽ ഒന്നിനെ നേരിയ ശീലകൊണ്ടു പൊതി
ഞ്ഞു വെള്ളത്തിൽ മുക്കി നിൎത്തിയാൽ രണ്ടു ഘൎമ്മമാത്രകളും കാണിക്കുന്ന ഭേദ
ത്താൽ ആകാശത്തിലുള്ള ക്ലേദം ഇത്രയെന്നു അറിവാൻ കഴിയുന്നതു എന്തു
കൊണ്ടു?
ആകാശം ഉണങ്ങിയിരിക്കുന്നേടത്തോളം വെള്ളം വേഗം
ആവിയായി തീൎന്നിട്ടു ഇതിനാൽ വെള്ളത്തിൽ മുക്കിയ ഘൎമ്മ
മാത്രയുടെ ഉണ്ട തണുത്തുപോകുന്നതുകൊണ്ടു അതിന്റെ
രസം ഇറങ്ങിപ്പോകും. ആകാശം വരണ്ടതായി ഈറം കൈ
ക്കൊള്ളുന്നേടത്തോളും രസവും വീഴേണം. ഈ രണ്ടു ഘൎമ്മ
മാകത്രൾ സമമായ ചൂടു കാണിക്കുന്നെങ്കിൽ ആകാശം ഇനി
വേറേ ഈറം കൈക്കൊൾ്വാൻ കഴിയാത്തവണ്ണം ക്ലേദം കൊ
ണ്ടു നിറഞ്ഞുപോയി എന്നതു ഇതിൽ കാണാം. (316-ാം
ചോ) ഇവ്വണ്ണം വെള്ളത്തിൽ മുക്കാത്ത ഘൎമ്മമാത്രയെയും
മുക്കിയ ഘൎമ്മമാത്രയെയും തമ്മിൽ ചേൎക്കുന്നതിനാൽ നമുക്കു
ക്ലേദമാത്ര എന്ന പുതിയ യന്ത്രം കിട്ടും (Psychrometer).
326. വിശരികൊണ്ടു വീശുമ്പോൾ നമ്മുടെ ശരീരത്തിനു നല്ല തണുപ്പു
ണ്ടാകന്നെങ്കിലും ഒരു ഘൎമ്മമാത്രയുടെ മീതേ വീശുന്നതിനാൽ രസം ഇറങ്ങാ
ത്തതു എന്തുകൊണ്ടു?
നാം 314-ാം ചോദ്യത്തിൽ കേട്ടപ്രകാരം ഇളകപ്പെട്ട വാ [ 191 ] യു ആകുന്ന കാറ്റിനാൽ വിശേഷാൽ നനഞ്ഞിരിക്കുന്ന വ
സ്തുക്കൾ ഉണങ്ങുന്നു. അങ്ങിനേ തന്നെ വീശുന്നതിനാൽ വാ
യു ഇളകീട്ടു എപ്പോഴും പുതിയ വായു നമ്മുടെ അരികേ വ
രുന്നതുകൊണ്ടു നമ്മുടെ വിയൎപ്പു വേഗം ആറിയായി തീൎന്നി
ട്ടു ശരീരത്തിൽനിന്നു ചൂടു എടുക്കുന്നതിനാൽ നമുക്കു ആശ്വാ
സവും തണുപ്പും ഉണ്ടാകുന്നു. ഘൎമ്മാത്രയെ വീശുന്നതിനാ
ലോ ആകാശത്തിൽ ഒരു ഇളക്കം ഉണ്ടാകുന്നതല്ലാതേ ആവി
യായി തീരുവാൻ വെള്ളം ഇല്ലായ്കയാൽ ചൂടു കുറഞ്ഞു പോ
കയില്ലല്ലോ.
327. വായുബഹിഷ്ക്കരണയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിൻ അടിയി
ൽ വെള്ളം നിറഞ്ഞ ഒരു ചെറുവസിയെയും അതിൻ മീതേ ഗന്ധകദ്രവം
(Sulphuric Ether) കൊണ്ടു നിറഞ്ഞ വസിയെയും വെച്ചാൽ വെള്ളം കട്ടിയായി
തിiരുന്നതു എന്തുകൊണ്ടു?
ഈ ദ്രവം സാധാരണമായ ആകാശത്തിൽ പോലും ആ
വിയായി ചമയുന്നതിനാൽ തുലോം ചൂടു പിടിച്ചടക്കി ത
ണുപ്പു ജനിപ്പിക്കുന്നുണ്ടു. വായുവിന്റെ അമൎത്തൽ കുറയു
ന്നേടത്തോളം വറ്റലിൻ വേഗതയും അതിന്റെ ഫലമാകുന്ന
തണുപ്പും വൎദ്ധിക്കുന്നതുകൊണ്ടു വെള്ളം കട്ടിയായ്ത്തീരുവാൻ ത
ക്കതായ ശീതം ഉളവാകും.
328. മൌനമായിരിക്കുന്ന ആകാശത്തിൽ പുക കയറിപ്പോകാത്തതു മഴ
വേഗം വരുന്നു എന്നു മുന്നറിയിക്കുന്നതു എന്തുകൊണ്ടു?
പുകയോടു കൂടേ കയറുന്ന കരിയുടെ ചെറിയ അണു
ക്കുൾ വെള്ളത്തിന്റെ ആവിയെ താല്പൎയ്യത്തോടേ കൈക്കൊ
ള്ളുമാറുണ്ടല്ലോ. വളരേ ആവി ഉണ്ടെങ്കിൽ അവ വേഗം ഇ
തിനെ പിടിച്ചടക്കുന്നതിനാൽ ഘനം ഏറുകകൊണ്ടു അവ
വീഴും. അങ്ങിനേ തനേ ചില മാതിരി ഉപ്പു വേഗം ഈറം എ
ല്ലാം വലിച്ചെടുക്കും. അതുകൊണ്ടു കാരവും ഉപ്പും പലപ്പോ
ഴും അലിഞ്ഞു വെള്ളമായി തീരുന്നു. [ 192 ] 329. ചില വസ്തുക്കൾ വിശേഷാൽ രോമങ്ങളും ചരടുകളും ക്ലേദംകൊണ്ടു
നിറഞ്ഞു വായുവിൽ വീൎക്കുന്നതു എന്തുകൊണ്ടു?
ചില വസ്തുക്കൾ ഈറത്തെ എത്രയും ദൂരത്തിൽനിന്നു ആ
കൎഷിക്കുന്നു. ഈ ഈറത്തെ അവ ഉൾക്കൊണ്ട ശേഷം അതു
വെള്ളമായിത്തീൎന്നിട്ടു വസ്തു ക്രമേണ വിസ്താരമായ്ത്തീരും. ഇതു
പ്രത്യേകമായി രോമങ്ങളിൽ കാണാം. വേറേ വഴിയായി ആ
കാശത്തിൽ ഈറം ഉണ്ടോ ഇല്ലയോ എന്നു നിശ്ചയിപ്പാൻ
കഴിയാത്ത സമയത്തിൽ പോലും ഈ വക വസ്തുക്കൾ അതി
നെ നീട്ടുകയും ചുരുക്കുകയും ചെയ്യുന്നതുകൊണ്ടു അവയെ
ക്ലേദമാത്രകൾ്ക്കായി പ്രയോഗിക്കാം (Hygrometer). അതിൽ ഒരു
നല്ല മാതിരിയെ വൎണ്ണിക്കാമല്ലോ. ഒരു ചെറിയ ഗുഹയിൽ കു
ത്തനെ തൂങ്ങുന്ന ഒരു ചരടിനോടു കെട്ടപ്പെട്ട ഒരു ചെറിയ
കൊള്ളിയും അതിന്റെ ഒരു ഭാഗത്തു പൂക്കളെ നനെപ്പാൻ
വേണ്ടുന്ന പാത്രത്തെ വഹിക്കുന്ന പുരുഷനെയും മറു വശത്തു
കുട പിടിക്കുന്ന ഒരു സ്ത്രീയെയും കാണും. ചരടു ക്ലേദത്താൽ
നീളുമ്പോൾ സ്ത്രീ ഗുഹയിൽനിന്നു പുറത്തുവരികയും ചരടു ഉ
ണക്കത്താൽ ചുളുമ്പോൾ പുരുഷൻ ഗുഹയിൽനിന്നു വരികയും
ചെയ്യുന്നതിനാൽ ആകാശത്തിന്റെ വ്യവസ്ഥ അറിയാം.
330. ചിലപ്പോൾ വൈകുന്നേരത്തു നടക്കുന്ന സമയത്തിൽ നമ്മുടെ വ
സ്ത്രങ്ങൾ നനഞ്ഞപോലേ തോന്നുന്നതു എന്തുകൊണ്ടു?
ആകാശത്തിൽ അടങ്ങിയിരിക്കുന്ന ആവികൾ വൈകുന്നേ
രത്തിലേ തണുപ്പുകൊണ്ടു വീണ്ടും വെള്ളമായി ഭവിക്കുന്നതി
നാൽ ചെറിയ തുള്ളികളായി നമ്മുടെ വസ്ത്രങ്ങളിന്മേൽ വീഴും.
331. പുറമേയുള്ള ആകാശം തണുക്കുമ്പോൾ കണ്ണാടിവാതിലുകളുടെ ചി
ല്ലിന്റെ അകത്തേഭാഗം നനഞ്ഞിരിക്കുന്നതു എന്തുകൊണ്ടു?
മുറിയിലേ ആകാശത്തിലും വെള്ളത്തിന്റെ ആവി വ്യാ
പിച്ചിട്ടു പുറമേ തണുത്തുപോയ വായുവിനാൽ കുളിർ പിടി [ 193 ] ച്ച കണ്ണാടിയെ തൊടുന്നതിനാൽ ഈ ആവി വെള്ളമായ്ത്തീൎന്നു
കണ്ണാടിയിന്മേൽ തന്നേ ഇരിക്കും. വിലാത്തിയിലോ വൎഷന്തോ
റും അവിടേയുള്ള അധികമായ ശീതത്താൽ ആവി ഒരു ദ്രവ
മായിട്ടു മാത്രമല്ല എത്രയും ശീതമുള്ള കട്ടിവെള്ളമായും ചമ
യും പോലും.
332. രാത്രിയിൽ ആകാശം തെളിഞ്ഞിരുന്നാലും പലപ്പോഴും കാലത്തു എ
ല്ലാ സസ്യങ്ങളും ജലകണങ്ങളെക്കൊണ്ടു നനഞ്ഞിരിക്കുന്നതു എന്തു?
ഭൂമി രാത്രിയിൽ ചൂടിനെ വിട്ടയക്കുന്നതിനാൽ തണുത്തു
പോകുന്നതല്ലാതേ സമീപമുള്ള ആകാശത്തെയും കുളിൎപ്പി
ക്കും. ഈ ആകാശത്തിൽ വെള്ളത്തിന്റെ ആവിക്കു ഇനി
ആവിയായി നില്പാൻ കഴിവില്ലാതേ വീണ്ടും വെള്ളമാ
യിച്ചമഞ്ഞിട്ടു തുള്ളികളായി സസ്യാദികളിന്മേൽ വീഴും. എ
ന്നാലും ചൂടിനെ വിടുന്നതിൽ ഓരോ വസ്തുവിന്നു ഓരോ തര
ത്തിലുള്ള പ്രാപ്തി ഉള്ളതുകൊണ്ടു ആ തുള്ളികൾ അവയുടെ
മീതേ വീഴുന്നതിലും വലിയ വ്യത്യാസം കാണേണം. ഭൂമി, ക
ല്ലു, ലോഹം എന്നിവറ്റെക്കാൾ സസ്യങ്ങളും പ്രത്യേകമായി
അവയുടെ ഇലകളും അധികമായി കുളിൎക്കുന്നതുകൊണ്ടു സസ്യ
ങ്ങളിൽ വിശേഷാൽ ഈ വെള്ളം കാണ്മാനുണ്ടു. ഈ വെള്ള
ത്തിന്നു മഞ്ഞു എന്നു പേരുണ്ടു. എങ്കിലും അതു ശീതത്തി
ന്റെ ഗതിഭേദങ്ങളിൻപ്രകാരം മാത്രം മാറുന്നു എന്നു വിചാ
രിക്കേണ്ട; വായുവിൽ എത്രയും ഈറം അടങ്ങിയിരിക്കുന്നു
എന്നതും കൂടേ ഒരു വിശിഷ്ടകാൎയ്യമാകുന്നു. ആകാശത്തിൽ
തങ്ങുവാൻ കഴിയുന്നേടത്തോളം ആവി തങ്ങിയതിന്റെ ശേ
ഷം മാത്രമേ അതു ഉറഞ്ഞു തുടങ്ങും. ആകാശത്തിൽ വെ
ള്ളത്തിൻ ആവി വൎദ്ധിക്കുന്തോറും ആവി വെള്ളമായ്ത്തീരുവാൻ
വേണ്ടുന്ന ശീതവും കുറയാം. വിലാത്തിയിൽ ചിലപ്പോൾ ദീ
ൎഘമായ രാത്രിയിൽ ഭൂമി 0°C എന്ന ശീതത്തിന്റെ താഴേ വ [ 194 ] രേ തണുത്തുപോകുന്നതുകൊണ്ടു ദ്രവമായി ചമഞ്ഞ ആവി
വെള്ളമായി മാത്രം അല്ല കട്ടിയായ വെള്ളമായും (ഉറെച്ച മ
ഞ്ഞു; Rime) സസ്യങ്ങളുടെമേൽ കാണാം. അങ്ങിനേ തന്നേ
ശീതകാലത്തു വിലാത്തിയിൽ ഉലാത്തുന്ന സമയം ചിലപ്പോൾ
സ്വന്തശ്വാസത്തെ പോലും കാണ്മാൻ കഴിയും; അതു പുക
യോ മഞ്ഞോ എന്ന പോലേ വായിൽനിന്നു പുറപ്പെടുന്നു.
അതു ശ്വാസത്തിലുള്ള വെള്ളത്തിന്റെ ആവി ശീതത്താൽ
വെള്ളമായിത്തീൎന്നിട്ടു ദൃശ്യമായി ഭവിക്കുന്നതിനാലത്രേ.
333. ആകാശം മേഘങ്ങളാൽ മൂടിക്കിടക്കുന്ന രാത്രിയിൽ മഞ്ഞു വീഴാത്ത
തു എന്തുകൊണ്ടു?
മേഘങ്ങൾ ഭൂമിയിൽനിന്നു പുറപ്പെടുന്ന ചൂടിൻ രശ്മിക
ളെ മടക്കി അയക്കുന്നതുകൊണ്ടു നിലം വേണ്ടുവോളം തണുക്കു
ന്നില്ല. അതിൻനിമിത്തം അനവധി ചപ്പുള്ള മരങ്ങളുടെ ചു
വട്ടിൽ മഞ്ഞു വീഴാ.
334. ആകാശം തെളിഞ്ഞിരിക്കുന്ന രാത്രിയിൽ കാറ്റു ഊതുമ്പോൾ മഞ്ഞു
വീഴാത്തതു എന്തുകൊണ്ടു?
വളരേ ചൂടു വിടുന്ന വസ്തുക്കളുടെ അരികേ വായു എത്രയും
തണുക്കുന്നെങ്കിലും കാറ്റു ഈ വക ആകാശത്തെ നീക്കി ചൂ
ടുള്ള വായുവിനെ കൊണ്ടുവരുന്നതിനാൽ വസ്തുക്കൾ്ക്കു വേണ്ടു
വോളം കുളിൎമ്മ പിടിപ്പാൻ വഹിയാ.
335. വൎഷകാലത്തിൽ വിശേഷാൽ മഞ്ഞു ഇത്ര കാണുന്നതു എന്തുകൊണ്ടു?
നനഞ്ഞിരിക്കുന്ന ഭൂമിയിൽനിന്നു ഈ സമയത്തു ഇടവി
ടാതേ വെള്ളത്തിന്റെ ആവി കയറുന്നെങ്കിലും ഈ ഈറം
കൊണ്ടു നിറഞ്ഞ ശീതമുള്ള ആകാശം അതിനെ കൈക്കൊ
ള്ളായ്കകൊണ്ടു ആവി ഉറയും. ഈ ഉറയുന്ന ആവി ആദ്യം
എത്രയും ചെറിയ പൊക്കുളകളായി അത്യന്തമായി കൂടുന്നതു
കൊണ്ടു അദൃശ്യമായിരിക്കയില്ല. ഈ പൊക്കുളകളെ വായു [ 195 ] അല്പസമയത്തേക്കു പിടിച്ചാലും അവ കൂടക്കൂടേ ഇറങ്ങും.
അല്പം ചൂടുള്ള നിലത്തോ വെള്ളത്തിലോ വീണാൽ വീണ്ടും
ആവിയായിത്തിൎന്ന ശേഷം കയറി പുതുതായി ഉറഞ്ഞു മ
ഞ്ഞായി ചമയും. ഇതുഹേതുവായിട്ടു ചിലപ്പോൾ മഞ്ഞു
എത്ര സമയത്തോളം മറയുകയും മടങ്ങിവരികയും ചെയ്തു
പോരുന്നു.
336. മേഘങ്ങളിൽനിന്നു മഴപെയ്യുന്നതു എന്തുകൊണ്ടു?
മേഘങ്ങൾ ഉയരത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന മഞ്ഞു
അത്രേ. ഈ ജലവഹങ്ങൾ ചിലപ്പോൾ ഇറങ്ങി വെള്ള
ത്തിന്റെ ആവികൊണ്ടു നിറഞ്ഞിരിക്കുന്ന ആകാശത്തിൽ
പ്രവേശിക്കുമ്പോൾ ആ ചെറിയ പൊക്കുളകൾ അതിനോടു
ചേൎന്നു ഘനം ഏറിയശേഷം തുള്ളികളായി വീഴും. മേഘം ഉ
യരത്തിൽ ഇരിക്കുന്തോറും തുള്ളികൾ വലുതാകും. ഒരു ദിക്കിൽ
മേഘങ്ങൾ പ്രവേശിക്കുന്ന ആകാശം 0°C എന്നതിന്റെ താ
ഴേ ശീതം കാണിച്ചാൽ ആ പൊക്കുള്ള തുള്ളികളല്ല അവ ത
ന്നേ കട്ടിയായി തീൎന്നു ഹിമമായി വീഴും. ഏറ്റവും ഉഷ്ണമുള്ള
രാജ്യങ്ങളിൽ കല്മഴ ഉണ്ടാകുന്നതു എങ്ങിനേ എന്നതിനെക്കൊ
ണ്ടു ശാസ്ത്രികളുടെ ഇടയിൽപോലും തൎക്കം അറ്റിട്ടില്ല. ബോ
ധിപ്പാൻ തക്കതായ ഓരോ ഊഹഹേതുക്കളിൽ ഒന്നു പറയാം.
ചിലപ്പോൾ വെള്ളത്തിൽ സംഭിക്കുന്ന പ്രകാരം ഉയരത്തി
ലുള്ള ആ തടിച്ച ആവിയുടെ പൊക്കുളയും കട്ടിയായി പോ
കാതേ 0°C എന്ന ശീതത്തെക്കാൾ അധികമായി കുളുൎക്കാം.
ഈ വക പൊക്കുളകൾ ഒരു ഇളക്കം വരുന്നതിനാൽ പെട്ട
ന്നു ഒരുമിച്ചു കട്ടിയായി ചമഞ്ഞു വലിയകഷണങ്ങളായി വീ
ഴും. ഇവ വരുന്ന വഴിയിൽ ഉരുകുന്നതു പാടില്ലല്ലോ.
337. ചിലപ്പോൾ തെളിഞ്ഞിരിക്കുന്ന ആകാശത്തിൽ പെട്ടന്നു മേഘ
ങ്ങൾ ഉത്ഭവിച്ചു പലപ്പോഴും വേഗം മറഞ്ഞു പോകുന്നതു എന്തുകൊണ്ടു? [ 196 ] ആകാശത്തിൽ പലപ്പോഴും വെള്ളത്തിന്റെ ആവി വള
രേ അടങ്ങിയിരിക്കുന്നെങ്കിലും ചൂടുനിമിത്തം അതു ഉറയാതേ
അദൃശ്യമായിരിക്കും. ആകാശം പെട്ടന്നു തണുക്കയോ ശീത
ക്കാറ്റ് ഇതിലൂടേ ചെല്ലുകയോ ചെയ്താൽ ആവി ക്ഷണ
ത്തിൽ പൊക്കുളകളായി ഉറഞ്ഞു മേഘങ്ങം ഉളവാകും. ഈ
മേഘങ്ങൾ ചിലപ്പോൾ പെട്ടന്നു ഇറങ്ങി അധികം ചൂടുള്ള
ആകാശത്തിൽ പ്രവേശിക്കുന്നതിനാൽ വീണ്ടും ആവിയായി
ചമഞ്ഞു മറഞ്ഞു പോകും.
338. വെള്ളത്തെയും വേറേ ദ്രവങ്ങളെയും കാച്ചി വറ്റിപ്പാൻ കഴിയു
ന്നതു എന്തുകൊണ്ടു?
വെള്ളവും വേറേയുള്ള ദ്രവങ്ങളും കാച്ചുന്നതിനാൽ ആ
വിയായി തീൎന്നിട്ടു ഈ ആവി അതിന്റെ അല്പമായ ഘന
ത്തിൻ നിമിത്തം കയറി ആകാശത്തോടു ചേൎന്നു ഒടുക്കും പാ
ത്രത്തിൽ വെള്ളം ഇല്ലാതേ പോകും. ആവിയായി ചമയു
വാൻ കഴിയാത്ത വസ്തു വെള്ളത്തിൽ ഉണ്ടായിരുന്നാൽ (ഉ
പ്പു മുതലായവ) അതു പാത്രത്തിൽ ശേഷിക്കും.
339. വെള്ളം 100°C എന്ന ഉഷ്ണത്താൽ മാത്രം തിളെക്കുന്നതു എന്തുകൊണ്ടു?
വെള്ളം കാച്ചുമ്പോൾ ആദിമുതൽ ആവി ഉളവാകുന്നെ
ങ്കിലും ഇവ കുമളിച്ചു വെള്ളത്തിന്റെയും ആകാശത്തിന്റെ
യും അമൎത്തൽകൊണ്ടു വീണ്ടും ഉറഞ്ഞു വെള്ളമായി ചമയും.
ഇതിന്നിടയിൽ ആവിയുടെ ശക്തി മേല്ക്കുമേൽ വൎദ്ധിച്ച ശേ
ഷം വെള്ളത്തിന്നു 100°C എന്ന ചൂടു ഉണ്ടാകുമ്പോൾ മാത്രമേ
ആവിക്കു ആകാശത്തിന്റെ അമൎത്തലിനെ വിരോധിച്ചു തെ
റ്റിപ്പോവാൻ കഴിവുള്ളൂ. അതുകൊണ്ടു കയറുന്ന ആവിയു
ടെ ബലവും ആകാശത്തിന്റെ അമൎത്തലും സമമായിരിക്കും.
ഇവ്വണ്ണം വറ്റൽകൊണ്ടു ദ്രവത്തിന്റെ മേൽഭാഗത്തു അല്പം
ബലമുള്ള ആവികൾ ഉത്ഭവിച്ചു വായുവിനോടു ചേരുകയും [ 197 ] പതെക്കുന്നതിനാലോ ദ്രവത്തിന്റെ ഉള്ളിൽ ബലമേറിയ ആ
വികൾ ജനിക്കയും ചെയ്തുകൊണ്ടിരിക്കുന്നു.
340. ഈയപ്പാത്രത്തിലോ നാകപാത്രത്തിലോ വെള്ളം കാച്ചിയാലും പാ
ത്രം ഉരുകാതേ വെള്ളം തിളെക്കുന്നതു എന്തുകൊണ്ടു?
പാത്രത്തിന്നു തട്ടുന്ന ചൂടൊക്കയും വെള്ളം പിടിക്കയും
വെള്ളത്തിന്നു 100°Cയിൽ പരമായി കിട്ടായ്കയും ചെയ്യുന്നതു
കൊണ്ടു പാത്രത്തിന്നും 100°C എന്നുള്ള ചൂടു മാത്രമേ വരുന്നു
ള്ളൂ. ശേഷിക്കുന്ന ചൂടെല്ലാം ആവിയിൽ പ്രവേശിച്ചു ആവി
യെ ജനിപ്പിക്കേണ്ടതിന്നു ചെലവായിപ്പോകും. നാകത്തിന്നു
ഉരുകേണ്ടതിന്നു 230°C, ഈയത്തിന്നു 331°C ഉഷ്ണം വേണം, ഇ
തിൻ നിമിത്തം വെള്ളം കടലാസ്സുകൊണ്ടുള്ള പാത്രത്തിൽ
പോലും കാച്ചുവാൻ കഴിയും. വെള്ളം കാച്ചി വറ്റിയ ശേ
ഷം മാത്രം ഈ വക പാത്രങ്ങൾ ഉരുകാതേ ഇരിക്കേണ്ടതി
ന്നു പെരുത്തു സൂക്ഷ്മം വേണം.
341. പഴുത്തലോഹത്തകിടിന്മേൽ വെള്ളത്തിൻ തുള്ളികൾ വീണാൽ അ
വ ആവിയായി ചമയാതേ രസതുള്ളികൾ എന്ന പോലേ തിരിയുന്നതു എന്തു
കൊണ്ടു?
ഈ എത്രയും ആശ്ചൎയ്യരമായ കാൎയ്യം ലൈദൻപ്രൊസ്ത്
(Leidenfrost) എന്ന ശാസ്ത്രി 1756-ാമതിൽ കണ്ടെത്തിപോൽ.
വെള്ളം പഴുത്ത തകിടിന്മേൽ വീഴുന്നതിന്നു മുമ്പേ അ
ല്പം ആവി ഉളവായി തുള്ളിയുടെയും തകിടിന്റെയും നടുവിൽ
നില്ക്കുന്നതിനാൽ തുള്ളികൾ വെള്ളമായി തന്നേ ഇരിക്കുന്നു.
ഉഷ്ണം കുറഞ്ഞു പോകുന്നെങ്കിൽ മാത്രം തുള്ളികൾ ആവിയാ
യി ചമഞ്ഞു മാഞ്ഞു പോകുന്നു. ഉഷ്ണത്തിൻ ആധിക്യത്താ
ലോ തകിടിന്റെ ആകൎഷണം കുറഞ്ഞു വെള്ളത്തിന്റെ സം
ലഗ്നാകൎഷണം അധികം വ്യാപരിക്കുന്നതിനാൽ വെള്ളം ഉരു
ളയുടെ രൂപം എടുക്കുന്നു എന്നു തോന്നുന്നു. -10° എന്ന ശീ [ 198 ] തത്തിൽ പോലും പതെക്കുന്ന ഗന്ധകത്തിന്റെ അമിലതത്തെ
പഴുത്ത ഒരു ഇരിമ്പു വസിയിൽ പകൎന്നിട്ടു അല്പം വെള്ളം
ചേൎത്താൽ വെള്ളം പെട്ടന്നു കട്ടിയായി ചമയുന്നതു എന്തൊ
രു ആശ്ചൎയ്യം! പിന്നേ ഇരിമ്പു ഉരുക്കുന്ന പണിക്കാൎക്കു ചില
പ്പോൾ ഉരുകുന്ന ഇരിമ്പിൽ തങ്ങളുടെ കൈമുക്കിയാലും യാ
തൊരു ഹാനി വരികയില്ല എന്നു കേൾക്കുന്നു. അതോ തോ
ലിന്റെ ഈറത്താൽ ഉളവാകുന്ന ആവി ഉരുകുന്ന ഇരിമ്പി
ന്റെയും കൈയുടെയും മദ്ധ്യത്തിൽ ഇരിക്കുന്നതുകൊണ്ടാകു
ന്നു എന്നറിയേണം.
342. വെള്ളം നിറഞ്ഞ പാത്രത്തിൽ നാകം ഇട്ടിട്ടു പാത്രത്തെ എത്ര ചൂ
ടാക്കിയാലും നാകം ഉരുകാത്തതു എന്തുകൊണ്ടു?
വെള്ളം പതെച്ചാൽ കൈക്കൊള്ളുന്ന ചൂടു എല്ലാം ആവി
യെ ജനിപ്പിക്കേണ്ടതിന്നു മാത്രം ചെലവഴിക്കുന്നു. അതുകൊ
ണ്ടു 100°C യിൽ പരമായ ഉഷ്ണം ഉണ്ടാകയില്ല. നാകത്തെ ഉ
രുക്കേണ്ടതിന്നു നമുക്കു 230°C ഉഷ്ണം ആവശ്യമാകകൊണ്ടു പ
തെക്കുന്ന വെള്ളത്തിന്റെ ചൂടു മതിയാകില്ല. വെള്ളം വ
റ്റിയ ശേഷം മാത്രം ചൂടെല്ലാം നാകത്തിന്നു തട്ടുന്നതിനാൽ
ഉരുകുവാൻ കഴിയും എന്നിട്ടും പതെക്കുന്ന വെള്ളത്തിൽ ഉരുകു
ന്ന ചില ലോഹങ്ങളുടെ കലൎപ്പുകളുണ്ടു. (310-ാം ചോദ്യം
നോക്കുക.)
343. നാം ചൂടാക്കുന്ന പെരുത്തു കൊഴുപ്പുള്ള ഭക്ഷണങ്ങൾ വെള്ളത്തിൽ
പാകം ചെയ്യുന്നവയെക്കാർ അധികം മൃദുവായ്ത്തീരുന്നതു എന്തുകൊണ്ടു?
കൊഴുപ്പു പതെക്കേണ്ടതിന്നു വെള്ളത്തെക്കാൾ അത്യന്തം
വലിയ ഉഷ്ണം വേണം. ആകയാൽ ഇതിൽ വല്ലതും ചൂടാക്കു
മ്പോൾ അതിന്നു 100°Cയിൽ അധികമായ ചൂടു തട്ടുന്നതിനാലേ
നല്ല മൃദുത്വം ഉണ്ടാവൂ. ഇതുനിമിത്തം കൊഴുപ്പു ഇല്ലാത്ത ഇ
റച്ചി വറുക്കേണ്ടതിന്നു പെരുത്തു സമയം വേണം. [ 199 ] 344. സാരമില്ലാത്ത അറാക്ക് വാറ്റുന്നതിനാൽ അധികം നന്നായി തീ
രുന്നതു എന്തുകൊണ്ടു?
അറാക്കിൽ ആവിയും (Alcohol) വെള്ളവും അടങ്ങിയിരി
ക്കുന്നു. അല്പമായ ചൂടിനാൽ ഈ ആവി നീങ്ങി ആകാശ
ത്തോടു ചേരുന്നതുകൊണ്ടു അറാക്കിനെ ചൂടാക്കുമ്പോൾ
വെള്ളത്തെക്കാൾ അധികം ആവിചാരായച്ചട്ടിയിൽനിന്നു നീ
ങ്ങിപ്പോകും. നീങ്ങിപ്പോയതു സൂക്ഷ്മത്തോടേ വേറൊരു പാ
ത്രത്തിൽ സംഗ്രഹിച്ചു വീണ്ടും കുളുൎപ്പിച്ചാൽ പുതുതായി ഉള
വാകുന്ന അറാക്കിൽ അധികം ആവി ഉണ്ടാകും. ആവി
അറാക്കിൽ പെരുകന്നേടത്തോളം അതിന്റെ ബലം വ
ൎദ്ധിക്കും താനും.
345. കാച്ചുന്നതിനാൽ എല്ലുകളെപ്പോലും കഞ്ഞി കണക്കേ മൃദുവാക്കുവാൻ
കഴിയുന്നതു എന്തുകൊണ്ടു?
ഇത്ര ചൂടു വരുത്തേണ്ടതിന്നു വായു പ്രവേശിക്കാത്തവണ്ണം
പാത്രത്തിന്നു ഒരു മൂടിവേണം. മൂടുന്നതിനാൽ ആവിക്കു തെ
റ്റിപ്പോവാൻ വഴിയില്ല. ഈ ആവി വെള്ളത്തിന്മേൽ അത്യ
ന്തം അമൎത്തുന്നതുകൊണ്ടു കുമളെക്കുന്ന പൊക്കുളകൾക്കു ആ
വിയായി തീരുവാനും വെള്ളത്തിന്നു പതെക്കുവാനും കഴിക
യില്ല. ഇവ്വണ്ണം വെള്ളത്തിന്റെ ചൂടു മേല്ക്കുമേൽ വൎദ്ധിച്ചിട്ടു
കൊട്ടുകളെപ്പോലും മൃദുവാക്കുവാൻ കഴിയും. ചൂടു വൎദ്ധിക്കു
ന്തോറും അടെക്കപ്പെട്ട കുമളകളുടെ ബലം പെരുകുന്നെങ്കിലും
അവ അധികമായി വെള്ളത്തിന്മേൽ അമൎത്തുന്നതുകൊണ്ടു ഇ
നി പതെപ്പാൻ പാടില്ല. ഈ കിടാരത്തെ വളരേ തടിച്ച ഇ
രിമ്പു കൊണ്ടു ഉണ്ടാക്കുവാൻ ആവശ്യം. അതുകൂടാതേ, വെള്ള
ത്തിന്റെ ആവിക്കു അധികം ബലം കിട്ടിയ ഉടനേ അതു ത
ന്നാലേ തുറക്കുവാൻ തക്കതായ കവാടം വേണം (Safety valve)
അതില്ലെങ്കിൽ കിടാരം ഒടുക്കം ഭയങ്കരമായ ശക്തിയോടേ
പൊട്ടിപ്പോകും. [ 200 ] 346. ചൂടുള്ള വെള്ളം വായുയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിന്റെ കീഴി
ൽ വെച്ച ശേഷം വായുവിനെ നേൎമ്മയാക്കുമ്പോൾ പതെക്കുന്നതു എന്തുകൊണ്ടു?
വായുവിനെ നേൎമ്മയാക്കുന്നതിനാൽ അതിന്റെ അമ
ൎത്തൽ കുറഞ്ഞു പോയിട്ടു ഈ അമൎത്തലിനെ ജയിപ്പാൻ മതി
യായ ആവിയെ അല്പമായ ചൂടിനാൽ ജനിപ്പിക്കേണ്ടതിന്നു
കഴിയും.
347. ഗന്ധകദ്രാവകം (Sulphuric ether) ചൂടാക്കാതേയും 0°C എന്ന ശീ
തത്തിലും മേല്പറഞ്ഞ ഗ്രഹകപാത്രത്തിൽ വായുവിനെ വലിച്ചെടുത്ത ശേഷം തി
ളെക്കുന്നതു എന്തുകൊണ്ടു?
ഈ ദ്രാവകം 37½°C എന്ന അല്പമായ ചൂടിൽ സാധാരണ
മായി പതെക്കുന്നതുകൊണ്ടു അതിന്റെ ആവികൾ്ക്കു അധികം
ബലം ഉണ്ടു എന്നതു സ്പഷ്ടം. പുറമേയുള്ള അമൎത്തലിനെ
നീക്കിയ ശേഷമോ ആവികൾ്ക്കു 0 C എന്ന അല്പമായ ചൂടു ഉ
ളവായിട്ടു വെള്ളം പതെക്കുന്നു.
348. പൎവ്വതങ്ങളുടെ ശിഖരത്തിന്മേൽ വെള്ളം പതെക്കേണ്ടതിന്നു 100°C
ആവശ്യമില്ലാത്തതു എന്തുകൊണ്ടു?
പൎവ്വതങ്ങളുടെ മുകളിൽ ആകാശത്തിന്റെ അമൎത്തൽ കു
റഞ്ഞുപോകകൊണ്ടു അതിനെ തടുക്കേണ്ടതിന്നു വെള്ളത്തി
ന്റെ ആവിക്കു ഇത്ര ബലം വേണ്ടാ; അതുകൊണ്ടു ഈ ബ
ലം വരുത്തേണ്ടതിന്നു സമഭൂമിയിൽ വേണ്ടുന്ന ചൂടിനെ
ക്കാൾ കുറഞ്ഞതു മതിയാകും. മൊന്ത് ബ്ലംഗ് (Mont Blanc)
എന്ന പൎവ്വതത്തിൻ ശിഖരത്തിന്മേൽ 85° ചൂടു മതി. ഇത്ര
ഉയൎന്ന സ്ഥലങ്ങളിൽ ഇറച്ചിയെ തുറന്നിരിക്കുന്ന പാത്രങ്ങളിൽ
വേവിപ്പാൻ ആവതില്ല; കാരണം 85°C ചൂടുകൊണ്ടു അതിന്നു
വേണ്ടുന്ന മൃദുത്വം ഉണ്ടാകയില്ല. വെള്ളം ഏതു ഉഷ്ണത്താൽ
പതെക്കുന്നു എന്നു സൂക്ഷ്മത്തോടേ നിശ്ചയിച്ചു പല സ്ഥല
ങ്ങളെ ഈ കാൎയ്യത്തിൽ തമ്മിൽ ഒപ്പിച്ചു നോക്കുന്നതിനാൽ
ഒരു സ്ഥലത്തിന്റെ ഉയരത്തെയും നിശ്ചയിപ്പാൻ കഴിയും. [ 201 ] 349. വെള്ളം നിറഞ്ഞു പാത്രത്തെ തീയിൽ വെച്ചിട്ടു ഒരു മൂടി അതി
ന്മേൽ ഇട്ടാൽ പതെക്കുന്ന വെള്ളം മൂടിയെ പൊന്തിച്ചു നീക്കിക്കളയുന്നതു എ
ന്തുകൊണ്ടു?
പതെക്കുന്നതിനാൽ ഉളവാകുന്ന ആവി എല്ലാ ഭാഗത്തും
അമൎത്തുന്നതുകൊണ്ടു അതു മൂടിക്കു തട്ടി അതിനെ നീക്കിക്കള
യും. മൂടിയെ മുറുകേ കെട്ടിയാലേ പാത്രം മുഴുവൻ പൊട്ടു
കയുള്ളൂ.
350. കുറേ നീളമുള്ള ഒരു കപ്പിയിൽ വെള്ളം പകൎന്നിട്ടു വായു പ്രവേ
ശിക്കാത്തവണ്ണം ഒരു ചാമ്പുകോൽ ഇട്ട ശേഷം വെള്ളം ചുടാകുമ്പോൾ ചാമ്പു
കോൽ കയറുകയും കുപ്പിയെ വെള്ളത്തിൽ മുക്കിയാലോ അതു ഇറങ്ങുകയും ചെ
യ്യുന്നതു എന്തുകൊണ്ടു?
വെള്ളം ചൂടാക്കുമ്പോൾ ഇതിൽ ഉളവാകുന്ന ആവികൾ
വിരിയുവാൻ ശ്രമിക്കുന്നതിനാൽ ചാമ്പുകോലിനെ മേലോട്ടു
ഉന്തും. കുപ്പിയെ വെള്ളത്തിൽ മുക്കുന്നതിനാലോ വെള്ളം കു
ളിൎത്തു ആവി തടിച്ചിട്ടു വീണ്ടും വെള്ളമായി തീരുന്നതുകൊ
ണ്ടു വെള്ളത്തിന്റെ മീതേ നേൎത്ത വായു ഉളവാകുന്നതിൻ
നിമിത്തം പുറമേയുള്ള വായു ചാമ്പു കോലിനെ അമുക്കി താ
ഴ്ത്തും.
351. ആവികൊണ്ടു വലിയ യന്ത്രങ്ങളെ നടത്തുവാൻ കഴിയുന്നതു എ
ന്തുകൊണ്ടു?
നാം 345-ാം ചോദ്യത്തിൽ വിവരിച്ച പപീന്റെ കിടാരവും
(Papin's Digessar) മുമ്പേത്ത ചോദ്യത്തിൽ വിവരിച്ച നീളമുള്ള
കുപ്പിയും എല്ലാ ആവിയന്ത്രങ്ങൾക്കും ആധാരമായി നില്ക്കുന്നു
താനും. ഈ വക യന്ത്രങ്ങളുടെ ശക്തി ആവിയുടെ അയവിനാൽ
ജനിച്ചു ആവിയെ അമൎത്തുന്ന അടപ്പിന്റെ മേല്ഭാഗത്തിൽ വ
ലിപ്പ പ്രകാരം വൎദ്ധിക്കും. ദൃഷ്ടാന്തം: ഒരു അംഗുലത്തിന്റെ വ
ൎഗ്ഗത്തിന്മേലുള്ള ആകാശത്തിന്റെ അമൎത്തൽ 15 റാത്തൽ എ
ന്നല്ലേ. അടപ്പിന്റെ മേല്ഭാഗത്തിന്റെ വിസ്താരം 10,000 [ 202 ] അംഗുലവൎഗ്ഗങ്ങൾ എന്നും ആവിയുടെ അയവു 15 റാത്തലോടു
സമം എന്നും വരികിൽ ഈ ചാമ്പുകോലിനോടുള്ള അടെപ്പു
150,000 റാത്തലോടു സമമായ ബലത്തോടേ മേലോട്ടു കയറേ
ണം എന്നും അല്ലേ.
1. പപീൻ എന്ന ഫ്രാഞ്ചിക്കാരൻ 1690 ഇൽ ഒന്നാം പ്രാ
വശ്യം ഒരു കുഴലിൽ നില്ക്കുന്ന അടപ്പോടുള്ള ചാമ്പു കോലി
നെ ആവികൊണ്ടു പൊന്തിച്ച ശേഷം ന്യൂകോമൻ (New
comen) കൌലെ (Cowley) എന്നീ രണ്ടു ഇംഗ്ലിഷ്ക്കാർ ആവി
യന്ത്രത്താൽ പണി ചെയ്വാൻ തുടങ്ങി; എങ്കിലും ഈ രണ്ടു ആ
ളുകൾ പുകയാവിയെ കുഴലിൽ ജനിപ്പിക്കാതേ അതു പ്രത്യേക
മായ ഒരു കിടാരത്തിൽ ചെയ്തു. ഈ കടാഹത്തിൽനിന്നു പു
കയാവി ഒരു കുഴലിലൂടേ അടുപ്പിനോടുള്ള ചാമ്പു കോൽ വായു
പ്രവേശിക്കാത്തവണ്ണം നടക്കുന്ന ഗോളസ്തംഭത്തിലേക്കു കട
ക്കുന്നു. ആവി അടപ്പിനെ പൊന്തിച്ച ശേഷം കടാഹത്തി
ലേക്കുള്ള കവാടത്തെ അടെച്ചു വേറൊരു കവാടത്തെ തുറക്കു
ന്നതിനാൽ പച്ചവെള്ളം ഗോളസ്തംഭത്തിൽ ഒഴുകുന്നതുകൊ
ണ്ടു ആവി ഉറഞ്ഞു വെള്ളമായി തീൎന്നിട്ടു ആകാശം വീണ്ടും
ചാമ്പു കോലിനെ താഴ്ത്തിയ ശേഷം അവർ വേറേ കവാടങ്ങ
ളെ അടെച്ചു വീണ്ടും ആവിയെ അകത്തു നടത്തുകയും ചേ
യ്തു. ഈ ചാമ്പു കോൽ ഒരു തുലാത്തിന്റെ ഒരു ഭുജത്തോടു
കെട്ടീട്ടു തുലാത്തിന്റെ മറ്റേ ഭുജത്തോടു പക്ഷേ ഒരു ജലയ
ന്ത്രത്തിന്റെ ചാമ്പു കോൽ കെട്ടുന്നതിനാൽ ആ ജലയന്ത്ര
ത്തെ ആവികൊണ്ടു നടത്തുവാൽ കഴിയും. ആവിയുടെ യ
ന്ത്രത്തിൽ ചാമ്പുകോൽ ഇറങ്ങുന്നെങ്കിൽ ജലയന്ത്രത്തിൽ
ചാമ്പു കോൽ കയറുകയും ഒന്നാം യന്ത്രത്തിന്റെ യഷ്ടി കയ
റുന്നെങ്കിൽ രണ്ടാം യന്ത്രത്തിന്റെ അച്ചുകോൽ ഇറങ്ങുകയും
ചെയ്യും. എത്രയും വിവേകിയായ ഒരു ചെക്കൻ (പോത്തർ [ 203 ] Potter) 1713-ാമതിൽ യന്ത്രം തന്നേ ആ തുലാം കയറ്റുകയും
ഇറക്കുകയും ചെയ്യുന്നതിനാൽ ആവിയന്ത്രത്തിന്റെ കവാട
ങ്ങളെ തുറക്കുവാനും അടെപ്പാനും തക്കതായ കൌശലപ്പണി
യെ സങ്കല്പിച്ചു പോൽ. എന്നിട്ടും ന്യൂകോമന്റെ ആവിയ
ന്ത്രത്തിന്നു ഒരു വലിയ കുറവുണ്ടായിരുന്നു. ആവിയന്ത്രത്തി
ന്റെ ചാമ്പുകോലിനെ താഴ്ത്തുകയും ഇതിനോടു ചേൎക്കപ്പെട്ട
ജലയന്ത്രത്തിന്റെ ചാമ്പുകോലിനെ പൊന്തിക്കയും ചെയ്യു
ന്ന ബലം ആവിയല്ല ആകാശത്തിന്റെ അമൎത്തലത്രേ എ
ന്നു പറയാം അതു കൂടാതേ ആവിയന്ത്രത്തിന്റെ ഗോളസ്തംഭ
ത്തിൽ പച്ചവെള്ളം നടത്തുന്നതിനാൽ അതു തണുത്തതു
കൊണ്ടു എത്രയോ ആവിയും വിറകും നഷ്ടമായ്പോയി.
2. ആവി അടപ്പിന്റെ ഒരു ഭാഗത്തിൽ മാത്രം വ്യാപരി
ക്കുന്ന ഈ ന്യൂകോമന്റെ യന്ത്രങ്ങളുടെ കുറവുകൾ ഒക്കയും
ജേമ്സ് വോത്ത് (James Watt) എന്ന ശ്രേഷ്ഠയന്ത്രക്കാരൻ ക
ണ്ടു 50 വൎഷം ഇടവിടാതേ ധ്യാനിച്ചു അദ്ധ്വാനിച്ച ശേഷം ഇ
പ്പോൾ നാം ലോകത്തിൽ എങ്ങും കാണുന്ന ആവിയന്ത്രത്തെ
യന്ത്രിച്ചു താനും. ഒന്നാമതു ഈ ബുദ്ധിമാൻ ആവിയുടെ ദുൎച്ചെ
ലവിനെ ഇല്ലാതെയാക്കി. ഇതിനായിട്ടു ഗോളസ്തംഭത്തിൽ അ
ല്ല പ്രത്യേകമായ പാത്രത്തിൽ ആവിയെ തണുപ്പിച്ചാൽ ഗോള
സ്തംഭം ഇത്ര കുളുൎത്തുപൊകയില്ല എന്നു വിചാരിച്ചു ആവി
അടപ്പിനെ പൊന്തിച്ച ശേഷം അതിനെ ഗോളസ്തംഭത്തോ
ടു ഒരു കവാടത്താൽ ചേൎക്കപ്പെട്ട ഒരു പാത്രത്തിൽ നടത്തി
പച്ചവെള്ളത്തിൽ തണുപ്പിച്ചു വെള്ളമാക്കി കളഞ്ഞു. ആ
വി വെള്ളമാക്കുന്ന ഈ പാത്രത്തിന്നു ശീതളപാത്രം (೭=7),
(Condenser) എന്ന പേർ വിളിക്കാമല്ലോ; ആവി ഗോളസ്തംഭ
ത്തിൽനിന്നു (೪=4; ೫=5), ഒരു കുഴലൂടേ (೬=6) ഇതിലേക്കു
പ്രവേശിക്കും. [ 204 ] 3. എന്നിട്ടും ഗോളസ്തംഭം ന്യൂകോമന്റെ യന്ത്രത്തിൽ മേ
ല്ഭാഗത്തു തുറന്നിരിക്കുന്നതു കൊണ്ടു ചാമ്പുകോൽ ഇറങ്ങി
പോകുന്ന സമയത്തു മീതേ വായു അകപ്പെട്ടു അടുപ്പിനെ താ
ഴ്ത്തുന്നതല്ലാതേ ഗോളസ്തംഭത്തിന്റെ ഉൾഭാഗത്തെ തണുപ്പി [ 205 ] ച്ചതുകൊണ്ടു പിന്നേ പ്രവേശിക്കുന്ന ആവിയിൽനിന്നു ഒരംശം
വെള്ളമായി ചമഞ്ഞു നഷ്ടമായി പോയി. വോത്ത് എന്ന
ശാസ്ത്രി ഈ കുറവിനെയും തീൎത്തു; മുമ്പേ ഒരു വിധേന
ആകാശയന്ത്രമായിരുന്നതിനെ അവൻ ഒരു ആവിയന്ത്രമാക്കു
കയും ചെയ്തു. അവൻ ഗോളസ്തംഭത്തെ മേല്ഭാഗത്തു അടെച്ചു;
ആവി അടപ്പിന്റെ മീതേയും താഴേയും പ്രവേശിച്ച ചാമ്പു
കോലിനെ പൊന്തിക്കയും താഴ്ത്തുകയും ചെയ്യേണ്ടതിന്നു തക്ക
വഴിയെ സങ്കല്പിച്ചു. അതു സാധിച്ചതിനാൽ ഈ യന്ത്രം
കൊണ്ടു അനവരതമായി മേലോട്ടും കീഴോട്ടും ഒരു ചലനം
ജനിക്കുന്നതുകൊണ്ടു അതു പേറേ യന്ത്രങ്ങളുടെ പലവിധമാ
യ ഘടനാപ്രകാരങ്ങളാൽ വേണ്ടുന്ന എല്ലാ ചലനങ്ങളെ നി
ദാനമാക്കേണ്ടതിന്നു എത്രയും ഉചിതമായ ഒരു യന്ത്രമായ്ചമ
ഞ്ഞു. ആവി ജനിക്കുന്ന കടാഹത്തിൽനിന്നു അതു പരസ്പര
മായി ആപ്പിന്റെ മീതേയും കീഴിലും പ്രവേശിച്ചു ഉന്തിയ
ശേഷം ശീതളപാത്രത്തിലേക്കു ചെല്ലുന്ന മാതിരി ബോധി
ക്കുന്നതു പ്രധാനകാൎയ്യം, നമ്മുടെ ചിത്രത്തിൽ നാം ഗോള
സ്തംഭത്തിൽ നില്ക്കുന്ന ചാമ്പുകോലും
(೪=4; ೧=1) അതിനോടു ചേൎക്കപ്പെ
ട്ട കവാടപ്പെട്ടിയും (Valve chest) കാ
ണുന്നു. ഈ പെട്ടിയിൽ വെച്ചു കോ
ലിനോടു (೨=2) ചേൎക്കപ്പെട്ട ഒരു വ
ലിപ്പു മാറിമാറി ഗോളസ്തംഭത്തിൻ ഊ
ൎദ്ധ്വഭാഗത്തിലേക്കുള്ള വഴിയെ തുറന്നു
ശീതളപാത്രത്തിലേക്കുള്ള വഴിയെ അ
ടെക്കയോ ഗോളസ്തംഭത്തിൻ അ
ധോഭാഗത്തിലേക്കുള്ള വഴിയെ തുറന്നു
ജലപാത്രള്ളിലേക്കുള്ള വഴിയെ അടെ
ക്കയോ ചെയ്വാൻ തക്കവണ്ണം ഇറങ്ങു [ 206 ] കയും കയറുകയും ചെയ്യും. ഈ വലിപ്പിനെ ഉന്തി നീക്കുന്ന
തു ആവി തന്നേ. ഗോളസ്തംഭത്തിന്റെ ചാമ്പുകോൽ കയ
റിയ ഉടനേ വലിപ്പിന്റെ കോൽ ഇറങ്ങുകയും ഒന്നാം ചാ
മ്പുകോൽ ഇറങ്ങിയ ശേഷം വലിപ്പിൻ കോൽ കയറുകയും
ചെയ്യും. നമ്മുടെ ചിത്രത്തിൽ ഗോളസ്തംഭത്തിൻ ചാമ്പു
കോൽ കയറി പോകുന്നതുകൊണ്ടു വലിപ്പു കടാഹത്തിൽനി
ന്നു ഗോളസ്തംഭത്തിൻ അധോഭാഗത്തിലേക്കു വഴിയെ തുറന്നു
(೩= 3) കടാഹത്തിൽനിന്നു ഉൗൎദ്ധ്വഭാഗത്തേക്കു നടത്തുന്ന കു
ഴൽ അടെക്കപ്പെട്ടു പോകുന്നു (೫ = 5). എന്നാൽ ചാമ്പു
കോൽ കയറുമളവിൽ അടപ്പിൻ മീതേയുള്ള ആവി തെറ്റി
പ്പോവാൻ തക്കവണ്ണം ഉൗൎദ്ധ്വഭാഗത്തിൽനിന്നു ആവിയെ ത
ണുപ്പിക്കുന്ന ജലപാത്രത്തിലേക്കുള്ള വഴി തുറന്നിരിക്കുന്ന പ്ര
കാരം നാം കാണുന്നെങ്കിലും (೫=5-6) അധോഭാഗത്തിൽ
നിന്നു അങ്ങോട്ടു നടത്തുന്ന വഴി അടെക്കപ്പെട്ടു താനും. ചാ
മ്പുകോൽ മീതേ എത്തിയ ഉടനേ വലിപ്പു താണുപോകുന്നതു
കൊണ്ടു എല്ലാം മാറി പോകും. കടാഹത്തിൽനിന്നു വരുന്ന
ആവി ഇപ്പോൾ ഗോളസ്തംഭത്തിൻ ഉൗൎദ്ധ്വഭാഗത്തേക്കും ചെ
ന്നു ചാമ്പു കോലിനെ താഴ്ത്തുകയും അധോഭാഗത്തിൽനിന്നു
ആവി പുറ്റപ്പെട്ടു തണുപ്പിക്കുന്ന ജലപാത്രത്തിലേക്കു (೬ = 6)
ചെല്ലുകയും ചെയ്യും. 76-ാം ചിത്രത്തിൽ (0-n) നാം ഈ
കവാടപ്പെട്ടിയുടെ പ്രയോഗവും ചേൎച്ചയും എത്രയും സ്പ
ഷ്ടമായി കാണുന്നു. അതിന്റെ ചാമ്പുകോൽ വലഭാഗ
ത്തു എത്തിയ ശേഷം വലിപ്പു ഇടഭാഗത്തേക്കു മാറുന്നുതു
കൊണ്ടു ആവി വലഭാഗത്തു ചെന്നു ചാമ്പു കോലിനെ ഇ
ടഭാഗത്തേക്കു ഉന്തും.
4. നമ്മുടെ ആവിയന്ത്രം കിട്ടേണ്ടതിന്നു വോത്ത് എന്ന
ജ്ഞാനി ഇനിയും ചില ആശ്ചൎയ്യമായ അംഗങ്ങളെ യന്ത്രിച്ചു. [ 207 ] ആവി കടാഹത്തിൽനിന്നു ഒരു കുഴലൂടേ (No. 71. ೧ = 1) പ്ര
വേശിച്ചശേഷം അതു കവാടപ്പെട്ടിയെക്കൊണ്ടു (ഇതിന്റെ
കോൽ ೨ =2) ഗോളസ്തംഭത്തിന്റെ മേൽഭാഗത്തീലോ താഴേ
യുള്ള ഭാഗത്തിലോ ചെല്ലുകയും (೪ = 4; ೫ = 5) അവിടേനിന്നു
ജലപാത്രത്തിൽ (೭ = 7) അകപ്പെടുകയും ചെയ്യുന്നപ്രകാരം
കേട്ടുവല്ലോ. ആവിയുടെ ബലത്താൽ കയറുകയും ഇറങ്ങുക
യും ചെയ്യുന്നെങ്കിലും യന്ത്രപ്പണികളെ നടത്തേണ്ടതിന്നു ഈ
ചലനം ഇത്ര ആവശ്യമില്ല. ചക്രങ്ങളെ തിരിക്കേണ്ടതിന്നു
നേർ രേഖയായ ചലനം വേണം എന്നല്ലേ. അതിൻ നിമി
ത്തം ചാമ്പുകോലിൻ ലംബരേഖയായ ചലനത്തെ നേർ
രേഖയായ ചലനമാക്കി മാറ്റേണ്ടതിന്നു വോത്ത് നമ്മുടെ
ചിത്രത്തിൻ മേൽഭാഗത്തു കാണുന്ന ഒരു ഭുജമുള്ള തുലാം എ
ന്ന കരണത്തെ സങ്കല്പിച്ചു. അതിൻ ഒരറ്റത്തെ നാം ചാ
മ്പുകോലിനോടും (೧೪ = 14) മറ്റേ അറ്റത്തെ ചക്രത്തെ തി
രിക്കുന്ന വലിയ ഇരിമ്പു കോലിനോടും (೧೧ = 11) ചേൎക്കുന്നതി
നാൽ കാൎയ്യം സാദ്ധിക്കും. പിന്നേ ചാ
മ്പു കോൽ താണുപോകുന്നതിനാൽ ചി
ത്രത്തിന്റെ ചക്രത്തിലുള്ള അമ്പു സൂ
ചിപ്പിക്കുന്ന പ്രകാരം ചക്രം വലഭാഗ
ത്തിൽനിന്നു ഇടഭാഗത്തേക്കു തിരിയും.
അങ്ങിനേയുള്ള വലിയ ചക്രത്താൽ
രണ്ടു ഉപകാരം ഉണ്ടാകും. ചക്രത്തി
ന്റെ വൃത്തപരിധിയുടെ ചുറ്റും അ
റ്റമില്ലാത്ത തോൽവാർ ഇട്ടാൽ (Endless
band) വേറേ ഒരു ചക്രത്തെ തിരിപ്പാൻ കഴിയും. അതു കൂടാതേ
ആവി ആ ഇരുമ്പു കോലിനെ (೧೧ = 11) തിരിക്കുന്ന സമയത്തിൽ
രണ്ടു പ്രാവശ്യം ഈ കോൽ ചക്രത്തിൻ ചാമ്പു കോലിന്മേൽ [ 208 ] ലംബരേഖയായി നില്ക്കുന്നതുകൊണ്ടു ആവിയുടെ ബലം ഒരു
നിമിഷത്തേക്കു അസാദ്ധ്യമായി ചമയുമായിരിക്കും (dead points).
ഈ ചക്രമോ ചിലപ്പോൾ തിരിയുന്നതിനാൽ പ്രാപിച്ച വേ
ഗതയെ കൊണ്ടും മാന്ദ്യതയെ കൊണ്ടും ആവി വ്യാപിക്കാത്ത
ആ രണ്ടു സ്ഥലങ്ങളിൽ ഇരിമ്പു കോലിനെ വലിക്കുന്നതല്ലാ
തേ യന്ത്രത്തിന്റെ ചലനത്തെ ക്രമപ്പെടുത്തുകയും ചെയ്യും.
5. ഇതു കൂടാതേ വോത്ത് ഇനിയും ആവിയന്ത്രത്തിന്റെ
തികവിന്നായി ചില അംഗങ്ങളെ സങ്കല്പിച്ചു ചേൎത്തു. നമ്മു
ടെ ചിത്രത്തിൽ തുലാത്തോടു ചേൎക്കപ്പെട്ടു രണ്ടു ജലയന്ത്രങ്ങ
ളെ കാണുന്നുവല്ലോ. ഇതു അത്യാവശ്യം തന്നേ ആകുന്നു.
ആവിയെ തണുപ്പിക്കുന്ന ജലപാത്രത്തിലേ വെള്ളം എപ്പോ
ഴും ചൂടുള്ള ആവിയെ കൈക്കൊള്ളുന്നതിനാൽ വേഗം ആവി
യെ തണുപ്പിപ്പാൻ കഴിയാത്ത ഉഷ്ണം കാണിക്കേണം; അതു
നിമിത്തം ഒരു ജലയന്ത്രം (೧೨ = 12) ഈ ചൂടുള്ള വെള്ളത്തെ
എടുത്തു പല കുഴലുകളിലൂടേ രണ്ടാം ജലയന്ത്രത്തിന്റെ അ
ടപ്പിൻ കീഴേ എത്തിച്ചുകൊള്ളും. വെള്ളത്തെ പൊന്തിച്ച ഒ
ന്നാം ജലയന്ത്രത്തിന്റെ അടപ്പു കിണറ്റിൻ ചാമ്പുകോലി
നോടു സമം (193). രണ്ടാം ജലയന്ത്രത്തിന്റെ ചാമ്പുകോ
ലോ നാം പിസ്ക്കാരിയിൽ പ്രയോഗിക്കുന്ന ദ്വാരമില്ലാത്ത
ചാമ്പു കോലിനോടു ഒക്കുന്നതു കൊണ്ടു ഇതിനാൽ നാം
ചൂടുള്ള വെള്ളത്തെ ഒരു കുഴലിലൂടേ (೧೩ = 13) പുറത്താക്കി
കിടാരത്തിലേക്കു നടത്തും. ഈ ചൂടുള്ളവെള്ളം കിടാരത്തിൽ
വേഗം ആവിയായ്ത്തീരുന്നതുകൊണ്ടു ഇത്ര വിറകോ കരിയോ
ചെലവു ചെയ്വാൻ ആവശ്യമില്ല. ആവിയെ തണുപ്പിക്കുന്ന
ജലപാത്രത്തിലേക്കു എപ്പോഴും പുതിയവെള്ളം വരുത്തുവാൻ
ഒരു മൂന്നാം ജലയന്ത്രം ഉണ്ടു; അതു നമ്മുടെ ചിത്രത്തിൽ ക
ണ്ടു കൂടാ. ഈ ജലയന്ത്രങ്ങളുടെ ചാമ്പു കോൽ ഒക്കയും ആ [ 209 ] വിയന്ത്രത്തിൻ തുലാത്തോടു ചേൎക്കപ്പെട്ടതുകൊണ്ടു ആവിയ
ന്ത്രത്തിന്റെ ചാമ്പു കോൽ നടക്കുന്നതിനാൽ ഈ ജലയന്ത്ര
ങ്ങളുടെ ചാമ്പുകോൽ പ്രവൃത്തിക്കും.
6. ഇനി ഒന്നേ ശേഷിക്കുന്നുള്ളൂ. അതു നമ്മുടെ ഒന്നാം
ചിത്രത്തിൽ കാണുന്നില്ലെങ്കിലും അടെക്കപ്പെട്ട വേറേ ആവി
യന്ത്രത്തിൽ അതു കാണാമല്ലോ. ഈ യന്ത്രത്തിന്റെ മീതേ
ഇരിമ്പു കൊണ്ടുള്ള ഉണ്ട നില്ക്കുന്നു. ഒന്നാം ചിത്രത്തിൽ കിടാ [ 210 ] രത്തിൽനിന്നു ആവി കൊണ്ടു വരുന്ന കഴിലിലുള്ള ഒരു കവാ
ടത്തിന്നും (೧=1) ഈ ഉണ്ടകൾക്കും ഒരു ചേൎച്ച ഉണ്ടു. അ
തെങ്ങിനേ? ഇരിമ്പുകോലിന്റെ ചുറ്റും തിരിയുവാൻ തക്ക
വണ്ണം ഉണ്ടകളെ തൂക്കി ഉറപ്പിച്ചശേഷം ഈ കോലിന്റെ
താഴേയുള്ള അറ്റത്തോടു ചേൎക്കപ്പെട്ട ഒരു ചെറിയ ചക്രത്തെ
അതിരില്ലാത്ത (അറ്റങ്ങൾ ഇണച്ച) തോൽവാർ വലിയ
ചക്രത്തോടു ചേക്കുമ്പോൾ വലിയ ചക്രം തിരിയുമളവിൽ
ചെറിയ പക്രവും ഇരിമ്പുകോലും രണ്ടു ഉണ്ടകളും തിരിയേ
ണം. ചക്രത്തിന്റെ വേഗത വൎദ്ധിക്കുന്തോറും കേന്ദ്രത്യാഗ
ശക്തി (Centrifugal force) പ്രകാരം ആ ഉണ്ടകൾ കോലിൽനി
ന്നു അകലുകയും വേഗത കുറയുമ്പോൾ കോലിനോടു അടു
ത്തു വരികയും ചെയ്യേണം. എങ്കിലും ഈ രണ്ടു ഉണ്ടകൾ
മീതേയും താഴേയും 4 ചെറിയ കോലുകളെക്കൊണ്ടു വലിയ
കോലിന്റെ ചുറ്റുമുള്ള രണ്ടു വളകളോടു ചേൎന്നിട്ടു ഈ വള
കൾ വീണ്ടും ചില ഇരിമ്പു കോലുകളെക്കൊണ്ടു ആവിക്കുഴ
ലിൽ നാം കണ്ട കവാടത്തോടു (೧ = 1:) ചേൎക്കപ്പെട്ടതുകൊ
ണ്ടു ഉണ്ടകൾ തമ്മിൽ അകന്നുപോകുന്ന സമയത്തിൽ ആ
രണ്ടു വളകൾ തമ്മിൽ അടുത്തുവരുന്നതിനാൽ ആ കവാട
ത്തെ അല്പം അടെക്കുന്നതുകൊണ്ടു കുറച്ചു ആവി യന്ത്രത്തിൽ
പ്രവേശിക്കുന്നതിനാൽ വേഗത കുറഞ്ഞു പോകും. ഈ വേഗ
ത അധികം കുറഞ്ഞ ഉടനേ ആ രണ്ടു ഉണ്ടകൾ തമ്മിൽ
അടുത്തു വരികയും വളകൾ തമ്മിൽ വേർപിരിയുകയും ചെയ്യു
ന്നതിനാൽ കവാടത്തെ അധികം തുറന്നിട്ടു വീണ്ടും അധികം
ആവി വരുന്നതിനാൽ വേഗത കുറഞ്ഞു പോകയില്ല. ഈ ഉ
ണ്ടകളെയും വലിയ ചക്രം തിരിക്കുന്നതുകൊണ്ടു ആവിയുടെ
പലവിധമായ ബലത്താലും തീയുടെ ഭേദത്താലും യന്ത്രത്തിൽ
ജനിക്കുന്ന വെവ്വേറേ വിരോധങ്ങളാലും വേഗതയിൽ വരുന്ന [ 211 ] മാറ്റങ്ങളെയും ക്രമക്കേടുകളെയും പോലും യന്ത്രം താൻതന്നേ
ശരിയാക്കുവാനും സമമായ വേഗതയെ ജനിപ്പിപ്പാനും തക്ക
വണ്ണം വോത്ത് ജ്ഞാനി ഒരു അംഗത്തെ യന്ത്രിക്കയും ചെയ്തു.
7. ഇവ്വണ്ണം ഈ ആവിയന്ത്രം എത്രയും ആശ്ചൎയ്യകരമാ
യ പ്രവൃത്തിയായ്ത്തീൎന്നു. നമ്മുടെ ശരീരത്തിൽ കാണുന്നപ്രകാ
രം ഒരു അവയവം മറ്റൊരു അവയവത്തെ ശുശ്രൂഷ ചെയ്യുന്ന
തിനാൽ സൎവ്വാംഗത്തിൽ നല്ല ക്രമം കാണുന്നകണക്കേ ഈ ആ
വിയന്ത്രം ഗോളസ്തംഭത്തിന്റെ രണ്ടു ഭാഗങ്ങളിൽ ആവി പ്ര
വേശിപ്പിക്കയും മൂന്നു ജലയന്ത്രങ്ങളെ നടത്തുകയും ഓരോ ക്രമ
ക്കേടിന്നു യഥാസ്ഥാനം വരുത്തുകയും ചെയ്യുന്നതുകൊണ്ടു മ
നുഷ്യന്നു തീ ഇടുന്നതും ആവിയന്ത്രത്തിന്നു പ്രവൃത്തി കൊടുക്കു
ന്നതും മാത്രമേ ശേഷിക്കുന്നുള്ളു. നാം ഇതുവരേ വിവരിച്ച
ആവിയന്ത്രത്തിന്നു എത്രയോ പ്രയോഗങ്ങൾ ഉണ്ടു. ഒ
ന്നാം ചിത്രത്തിൽ കാണുന്ന ആവിയന്ത്രം തീക്കപ്പലുകളുടെ
അകത്തുള്ളതു തന്നേ. മുമ്പേ ഈ യന്ത്രം ഒരു വലിയ ചക്ര [ 212 ] തെ (പൊടിയന്ത്രത്തിൻ ചക്രം കണക്കേ) തിരിക്കുന്നതിനാൽ
കപ്പലിനെ ഓടിച്ചു. ന്യൂയോൎക്കിൽ പാൎത്തിരുന്ന റോബൎത്ത്
ഫുല്തൊൻ (Robert Fulton) 1807-ാം കൊല്ലത്തിൽ ഈ മാതിരി
തീക്കപ്പലുകളെ നിൎമ്മിച്ചു, എങ്കിലും ഈ മാതിരി ഇനി കാണു
ന്നില്ല. 1839-ാമതിൽ എരിക്സൊൻ സ്മിത്ത് (Ericson and Smith)
എന്നീ അമേരിക്കക്കാർ പിരിയാണികൊണ്ടു ഓടുന്ന തീക്കപ്പ
ലിനെ യന്ത്രിച്ചു. (121-ാം ചോദ്യം നോക്കുക) നാം വിവരിച്ച ഒ
ന്നാം ആവിയന്ത്രം സ്ഥിരമായി നില്ക്കുന്നുവല്ലോ; നമ്മുടെ ര
ണ്ടാം ചിത്രത്തിലോ ഓരോ സ്ഥലത്തേക്കു കുതിരയാൽ കൊ
ണ്ടുപോവാൻ തക്കതായ യന്ത്രം കാണുന്നു. നിലത്തു നില്ക്കുന്ന
നാലു ചക്രങ്ങളെ കുതിര തിരിക്കേണം: മീതേ കാണുന്ന വലി
യ ചക്രത്തെ ആവി തിരിച്ചു, അതിരല്ലാത്ത തോൽവാർകൊ
ണ്ടു വേറേ ചക്രങ്ങളോടു ചേൎക്കുന്നതിനാൽ ഓരോ പണിയെ
ചെയ്യാൻ കഴിയും.
352. തീവണ്ടിയുടെ ആവിയന്ത്രത്തിൽ നാം ആ വലിയ തുലാം, ഓടിക്കു
ന്ന ചക്രം എന്നീ അംശങ്ങളെ കാണാത്തതു എന്തുകൊണ്ടു?
നമ്മുടെ ചിത്രത്തിൽ കാണുന്ന പുകവണ്ടിയുടെ ആവി
യന്ത്രത്തിന്റെ മുഖ്യമായ അംശങ്ങളും അവയുടെ ചേൎച്ചയും
പ്രവൃത്തിയും സ്പഷ്ടമായി കാണാം. അല്പമായ സ്ഥലത്തിൽ
വളരേ ആവിയെ ജനിപ്പിക്കേണ്ടതിന്നു A എന്ന സ്ഥലത്തിൽ
ചൂടാക്കിയ വായു നാം വണ്ടിയുടെ നടുവിൽ കാണുന്ന അന
വധി ചെമ്പു കൊണ്ടുള്ള കുഴലുകളിലൂടേ ചെല്ലുമളവിൽ ഇവ
യെ ചൂഴുന്ന വെള്ളത്തെ ചൂടാക്കും. ഇതിനാലുളവാകുന്ന ആ
വി BB എന്ന സ്ഥലത്തിൽ കൂടിയേ CC എന്ന ആവിതൊപ്പിയിൽ
കയറി d എന്ന കുഴലിലൂടേ F എന്ന ഗോളസ്തംഭത്തിലേ
ക്കു ചെല്ലും. (അങ്ങിനേ തന്നേ ഒരു കുഴൽ ആവി തൊപ്പി
യിൽനിന്നു ആവിയെ യന്ത്രത്തിന്റെ വേറേ ഭാഗത്തിരിക്കു [ 213 ] No. 76. [ 214 ] ന്ന ഗോളസ്തംഭത്തിലേക്കു നടത്തുന്നു.) ഈ ഗോളസ്തംഭം നേർ
രേഖയായി കിടന്നിട്ടു അതിന്റെ ചാമ്പു കോൽ വേറൊരു ഇരി
മ്പു കോൽകൊണ്ടു (n)ആ വലിയ ചക്രത്തെ തിരിക്കുന്നതിനാ
ൽ, ശേഷിക്കുന്ന ചക്രങ്ങളും ഇതിനോടുകൂടേ തിരിയും. q എന്ന
കുഴലൂടേ ശേഷിക്കുന്ന ആവി പുകയോടുകൂടേ കയറി നീങ്ങി
പ്പോകുന്നതിനാൽ ഈ ചിമ്നിയിൽ ശക്തിയുള്ള കാറ്റൂട ഉണ്ടാ
കും. ആവി ഗോളസ്തംഭത്തിൽ ചാമ്പുകോലിന്റെ രണ്ടു ഭാഗ
ത്തും ചെല്ലുന്ന മാതിരി നാം മുമ്പേത്ത ചോദ്യത്തിൽ (3-ാം
അംശത്തിൽ) വിവരിച്ചുവല്ലോ! ഈ യന്ത്രത്തിൽ അത്യന്തം
അയവു കാണിക്കുന്ന ആവികൊണ്ടു പ്രവൃത്തിക്കായ്കയാൽ ജ
ലപാത്രത്തിൽ ആവിയെ തികെക്കുവാനും ഇതിന്നായിട്ടു ജലയ
ന്ത്രങ്ങളെ നടത്തുവാനും ആവശ്യമില്ല്ലായ്മകൊണ്ടു മേല്പറഞ്ഞ
തുലാം ചേൎക്കുവാനും യാതൊരു സംഗതി ഇല്ല. അങ്ങിനേ ത
ന്നേ യന്ത്രത്തിൻ രണ്ടുഭാഗത്തും ഗോളസ്തംഭങ്ങളിൽ ചാമ്പു
കോൽ വ്യാപരിക്കുന്നതുകൊണ്ടു തിരിക്കുന്ന ഒരു കോൽ ലംബ
രേഖയായി നില്ക്കുന്ന സമയത്തു വേറേ കോൽ നേർരേഖ
യായി നില്ക്കുന്നതുകൊണ്ടു ആ ബലമില്ലാത്ത സ്ഥലങ്ങളിൽ
(dead points) എപ്പോഴും ഈ രണ്ടു ഇരിമ്പു കോൽ തമ്മിൽ സ
ഹായിക്കും. അതിൻനിമിത്തം ഓടിക്കുന്ന ചക്രത്തിന്റെ സ
ഹായം വേണ്ടാ.
രണ്ടു മാതിരി ആവിവണ്ടികളുണ്ടു: ബലം കുറഞ്ഞ യന്ത്ര
ങ്ങൾ (കപ്പലിൽ ഉള്ളതു), ബലമേറിയ ആവിയന്ത്രങ്ങൾ
(തീവണ്ടിയുടേതു) എന്നിവ തന്നേ. ആകാശത്തിന്റെ അമ
ൎത്തലിനെക്കാൾ 1¼ – 1½ വട്ടം ശക്തി ജനിപ്പിക്കുന്ന യന്ത്രങ്ങൾ
ബലം കുറഞ്ഞവയാകുന്നു. ഇവയിൽ ആവിയെ വീണ്ടും വെ
ള്ളമാക്കുവാൻ ആവശ്യം (351). ബലമേറിയ ആവിയന്ത്രങ്ങളി
ലോ അതു ആവശ്യമില്ലായ്കയാൽ അല്പം അംഗങ്ങൾ മതിയാ [ 215 ] കും. വലിയ ചക്രത്തെ നിൎത്തിയ ശേഷം ഗോളസ്തംഭത്താലും
അതിന്റെ ചാമ്പുകോലിനാലും യന്ത്രത്തെ പുതിയ വെള്ളം
കൊണ്ടു നിറെക്കാം.ബലമേറിയ ഒരുആവിയന്ത്രത്തെ ഒന്നാമത്
അമേരിക്കകാരനായ ഒലിവർ ഇവനസ്സ് (Oliver Evans) 1800-ാം
വൎഷത്തിൽ സങ്കല്പിച്ചു. ഇതുകൊണ്ടു ഒരു വണ്ടിയെ വലിച്ച ശേ
ഷം 1814-ാമതിൽ റോബൎത്ത് സ്തിവന്സൊൻ (Robert Stephenson)
എന്ന ഇംഗ്ലിഷ് യന്ത്രക്കാരൻ നമ്മുടെ പുകവണ്ടിയെ സങ്ക
ല്പിക്കയും ചെയ്തു.
353. ഒരു ആവിവണ്ടിയുടെ വാൎപ്പിന്നു ഒരു രക്ഷാകവാടം (Safety Walve)
ആവശ്യം ആകുന്നതു എന്തുകൊണ്ടു?
അശേഷം അടെച്ചിരിക്കുന്ന കടാഹത്തിൽ നീൎപ്പുക വൎദ്ധി
ച്ചു വൎദ്ധിച്ചു ഒടുക്കം വാൎപ്പിനെ പൊളിപ്പാൻ തക്കതായ ബ
ലം ഉളവാകാം. ഈ ആളിപ്പിനെ തടുക്കേണ്ടതിന്നു കടാഹ
ത്തിന്റെ മേല്ഭാഗത്തിൽ (L) ഒരു കവാടം ഉണ്ടു; അതു ഒരു
തൂക്കംകൊണ്ടു അടെക്കപ്പെട്ടാലും കടാഹത്തിൽ ആവിയുടെ
ബലം അധികമായിത്തീരുമ്പോൾ ആവി തന്നാലേ കവാട
ത്തെ തുറന്നു അപായമില്ലാത്ത അമൎത്തൽ ഉണ്ടാകും വരേ ആ
വി തെറ്റിപ്പോകും. നമ്മുടെ ചിത്രത്തിൽ ഇനി നാം കാണു
ന്നതു ഒരു ആവിമാത്രയും (Manometer-H, §86 നോക്കുക) ഒരു
ചൂളക്കുഴലും (Whistle-l) അത്രേ. തീവണ്ടി നടത്തുന്ന ആൾ
അല്പം ആവി ഒരു വിള്ളലിലൂടേ തെറ്റിപ്പോവാൻ സംഗതി
വരുത്തുന്നതിനാൽ ഒരു ശബ്ദം ജനിക്കുന്നു. [ 216 ] പതിനൊന്നാം അദ്ധ്യായം
വെളിച്ചം Light.
"വീൎയ്യം ഉണ്ടായിട്ടല്ലോ സൂൎയ്യനെ ഭയപ്പെട്ടു.
കൂരിരുട്ടുകൾ പോയി പാതാളേ വസിക്കു
ന്നു; ചാരുസുന്ദരനായ ചന്ദ്രനെ കാണുന്നേ
രം, ചാരത്തു മരത്തണൽ പിടിച്ചു നില്ക്കു
ന്നല്ലീ." "പുതപ്പു പോലേ അവൻ (ദൈ
വം) വെളിച്ചും ചുറ്റിക്കൊണ്ടു."
354. വെളിച്ചം എന്നതു എന്തു?
നാം വല്ലതും കാണുന്നെങ്കിൽ അതു നമ്മുടെ കണ്ണുകളുടെ
മജ്ജാതന്തുക്കളാൽ ഉണ്ടായ്വരുന്ന ഒരു അനുഭവം അത്രേ. ഈ
അനുഭവത്തിന്റെ സംഗതിക്കു നാം വെളിച്ചം എന്ന പേർ
വിളിക്കാറുണ്ടു. പണ്ടുപണ്ടേ ശാസ്ത്രികൾ ഉപദേശിച്ച പ്ര
കാരം ഈ വെളിച്ചം ഒരു പദാൎത്ഥം എന്നു വിചാരിച്ചു വന്നു.
പുഷ്പം സുഗന്ധത്തെ പുറപ്പെടുവിക്കുന്ന പ്രകാരം മിന്നുന്ന
വസ്തുക്കൾ ഈ പദാൎത്ഥത്തെ വിട്ടയച്ചിട്ടു അതു കണ്ണിൽ വ്യാ
പിക്കുന്ന മജ്ജാതന്തുക്കൾക്കു തട്ടുന്നതിനാൽ നാം മിന്നുന്ന വ
സ്തുവിനെ കാണുന്നു എന്നും ഈ പദാൎത്ഥത്തിന്നു മറ്റു പദാ
ൎത്ഥങ്ങൾക്കുള്ള സാധാരണമായ വിശേഷതകൾ ഇല്ലായ്കയാൽ
അതിന്റെ ഫലങ്ങളെ നമുക്കു അറിയാം എന്നും വിചാരിക്കു
ന്നതു നടപ്പായിരുന്നു. എങ്കിലും അങ്ങിനേ അല്ല ചൂടും ശ
ബ്ദവും എന്ന പോലേ വെളിച്ചവും ചലിക്കുന്ന ഒരു ഇളക്ക
ത്താൽ നമ്മുടെ കണ്ണിൽ വരുന്നു. മിന്നുന്ന വസ്തുവിൽനിന്നു
ഈ ചലനം പുറപ്പെട്ടു നമ്മുടെ കണ്ണിൽ എത്തുന്നതിനാൽ
ദൃഷ്ടി (sight) ഉണ്ടാകും. ഈ ഇളക്കത്തിന്റെ വാഹകനോ
ലോകത്തെയും എല്ലാ പദാൎത്ഥങ്ങളെയും നിറെക്കുന്ന എത്ര
യും സൂക്ഷ്മമായ ഒരു പദാൎത്ഥമാകുന്നു (ether). [ 217 ] 355. വെളിച്ചത്തിന്റെ ഉറവുകൾ ഏവ?
തന്നാലേ മിന്നുന്ന എല്ലാ വസ്തുക്കൾ (പ്രത്യേകമായി സൂ
ൎയ്യന്നും നക്ഷത്രങ്ങളും), ചൂടു പിടിച്ചു പഴുക്കയും കത്തുകയും
ചെയ്യുന്ന വസ്തുക്കൾ, ജന്തുക്കളുടെയും സസ്യങ്ങളുടെയും കുടു
മ്പുന്ന പദാൎത്ഥങ്ങൾ, ജീവനോടിരിക്കുന്ന ചില ജന്തുക്കൾ, വി
ദ്യുച്ഛക്തി (electricity) എന്നീ ഉറവുകളിൽനിന്നു വെളിച്ചം പു
റപ്പെടുന്നു. ഇപ്രകാരം ചില വസ്തുക്കൾ തന്നാൽ തന്നേ മി
ന്നുകയും മറ്റുള്ള വസ്തുക്കൾ മിന്നുന്ന വസ്തുക്കളെ കൊണ്ടു മാ
ത്രം പ്രകാശിക്കയും ചെയ്യുന്നു. ഇവ്വണ്ണം ചന്ദ്രന്റെയും ഗ്ര
ഹങ്ങളുടെയും പ്രകാശം സൂൎയ്യനിൽനിന്നു ലഭിക്കുന്നതത്രേ.
സംശയം കൂടാതേ അങ്ങിനേ കൊള്ളിമീനുകൾ (Meteor) സൂൎയ്യ
ന്റെ ചുറ്റും സഞ്ചരിക്കുന്ന ഏറ്റവും ചെറിയ ഗ്രഹങ്ങള
ത്രേ. ഭൂമിയുടെ സമീപത്തു വരുമ്പോൾ ഭൂമി അവയെ ആക
ൎഷിച്ചിട്ടു വീഴും. ആകാശം അവ വീഴുന്ന സമയത്തിൽ വിരോ
ധിക്കുന്നതിനാൽ ഉണ്ടാകുന്ന ഉരസൽകൊണ്ടു മാത്രം അവ
ഇത്ര ഘൎമ്മം കാണിക്കുന്നു. വയലുകളിലും ചളിയിലും ചില
പ്പോൾ രാത്രിയിൽ നാം കാണുന്ന കൊള്ളിയൻ (ignis fatuus)
എവിടേനിന്നു വരുന്നു എന്നതിൽ പൂൎണ്ണനിശ്ചയം ഇല്ല. അ
തു 1 അംശം ഗന്ധകവും 4 അംശം ജലവായുവും യോജിക്കുന്ന
തിനാൽ ഉത്ഭവിക്കുന്നു എന്നു, ചിലരും അതു പ്രകാശദം
(Phosphorus) അടങ്ങിയിരിക്കുന്ന ജലവായുവിനാൽ ഉളവാകു
ന്നു എന്നു, വേറേ ചിലരും അതു വിദ്യുച്ഛക്തിയെക്കൊണ്ടു ഉ
ണ്ടായി വരാറുണ്ടു എന്നു മറ്റു ചിലരും പറയുന്നു.
356. വെളിച്ചത്താൽ വരുന്ന ചലനം ഉണ്ടാകുന്നതു എങ്ങിനേ?
വെളിച്ചം ഉഷ്ണത്തെ പോലേ നേരായ വഴിയിൽ എല്ലാ
ദിക്കിൽനിന്നും പുറപ്പെടുന്നു. ഈ വഴിക്കു നാം രശ്മി എന്നു
പേർ വിളിക്കുന്നു. മിന്നുന്ന വസ്തുവിനാൽ വെളിച്ചത്തിന്റെ [ 218 ] വാഹനത്തിൽ ഉണ്ടാകുന്ന ഇളക്കത്തിന്റെ വേഗത എത്രയും
വലുതാകുന്നു. കണ്ണു ഒരിക്കൽ ഇമെക്കുന്ന സമയത്തു വെളി
ച്ചം 186,000 നാഴിക അകലം സഞ്ചരിച്ചു കഴിഞ്ഞു. ഇവ്വണ്ണം
900 ലക്ഷം നാഴിക ദൂരത്തിരിക്കുന്ന സൂൎയ്യന്റെ രശ്മികൾ
8 നിമിഷംകൊണ്ടു ഭൂമിയിൽ എത്തും. അതുകൊണ്ടു വെളി
ച്ചം ശബ്ദത്തെക്കാൾ 900,000 പ്രാവശ്യം വേഗം ഓടുന്നു പോ
ലും. വ്യാഴം എന്ന ഗ്രഹത്തിന്റെ ചുറ്റും 4 ചന്ദ്രന്മാർ സ
ഞ്ചരിക്കുന്നുവല്ലോ. ഇവയിൽ ഏറ്ററും അടുത്തിരിക്കുന്നതു 42
മണിക്കൂറിലും 28 നിമിഷങ്ങളിലും 38 വിനാഴികയിലും സഞ്ചാ
രത്തെ തീൎക്കുന്നതല്ലാതേ വ്യാഴത്തിൻ നിഴലിൽ കൂടി പോകു
ന്നതിനാൽ ഓരോ സഞ്ചാരത്തിൽ ഒരിക്കൽ കറുത്തതായി തീ
രും. ഭൂമി സ്ഥിരമായി നിന്നാൽ വ്യാഴത്തിൽ ചന്ദ്രഗ്രഹണം
എപ്പോഴും നിശ്ചയിക്കപ്പെട്ട സമയത്തിൽ വരേണ്ടതു. എങ്കി
ലും അങ്ങിനേ അല്ല; ഭൂമി സൂൎയ്യനോടു ഏറ്റവും അടുത്തിരി
ക്കുന്ന സമയത്തിലും (ദിസമ്പർ മാസം 21-ാം൹ Winter solstice,
perihelion, ദക്ഷിണായനസൂൎയ്യസംസ്ഥിതി) ഭൂമി സൂൎയ്യനിൽ
നിന്നു ഏറ്റവും ദൂരത്തിരിക്കുന്ന സമയത്തിലും (ജൂൻമാസം
21-ാം൹ Summer solstice, aphelion, ഉത്തരായണസൂൎയ്യസംസ്ഥി
തി) വ്യാഴത്തിൽ ചന്ദ്രന്റെ ഗ്രഹണം സംഭവിക്കുന്ന സമയ
ങ്ങളെ തമ്മിൽ ഒപ്പിച്ചുനോക്കുമ്പോൾ ഉത്തരായണസൂൎയ്യ
സംസ്ഥിതിയിൽ ആ ഗ്രഹണം16 നിമിഷവും 26 വിനാഴികയും
താമസിച്ചു സംഭവിക്കുന്നതു കാണാം. ഈ ഭേദം ചന്ദ്രൻ ക്ര
മക്കേടു കാണിക്കുന്നതിനാലല്ല, ഭൂമി അധികം ദൂരത്തിൽ ഇരി
ക്കുന്ന സമയം വെളിച്ചത്തിന്നു അവിടേ എത്തേണ്ടതിന്നു
അധികം സമയം വേണ്ടിവരുന്നതിനാലത്രേ. ആ രണ്ടു ദിവ
സങ്ങളിൽ ഭൂമി നില്ക്കുന്ന സ്ഥലങ്ങൾക്കു തമ്മിൽ 1,800 ലക്ഷം
നാഴിക ഇട കിടക്കുന്നതു കൊണ്ടു വെളിച്ചത്തിന്നു 1,800 ല [ 219 ] ക്ഷം നാഴികയിൽ കൂടി ചെല്ലേണ്ടതിന്നു 16 നിമിഷവും 26 വി
നാഴികയും വേണം എന്നു തെളിയുന്നുവല്ലോ. അതിൻപ്ര
കാരം വെളിച്ചം ഒരു വിനാഴികയിൽ 186,000 നാഴിക സഞ്ച
രിക്കും താനും. ഈ എത്രയും ആശ്ചൎയ്യമായ കണക്കു രേമർ
(RÖmer) എന്ന ജ്യോതിശ്ശാസ്ത്രി ഒന്നാം പ്രാവശ്യം കൂട്ടിയ ശേ
ഷം നാഴികകളുടെ സൂക്ഷ്മമായ സംഖ്യ കിട്ടേണ്ടതിന്നു ശാ
സ്ത്രികൾ ഇനിയും അദ്ധ്വാനിക്കുന്നു. വെളിച്ചത്തിന്റെ വേ
ഗതയെ കുറിച്ചു വേറേ വഴിയായി അന്വേഷിച്ചാലും ഫലം
ഇതിനോടു ഒക്കുന്നതുകൊണ്ടു കാൎയ്യത്തിൽ ആശ്രയിപ്പാൻ ന
ല്ല സംഗതി ഉണ്ടു.
351. വസ്തുക്കൾ സൂക്ഷ്മവായുവിന്റെ (ether) ചലനം കൈക്കൊള്ളുന്നതു
എങ്ങിനേ?
ഈ സൂക്ഷ്മ വായുവിനെ ചലിപ്പിപ്പാൻ തക്കതായ വസ്തു
ക്കൾ (സൂൎയ്യനെ പോലേ) തന്നാലേ പ്രകാശിക്കുന്നവയാകു
ന്നു. ഈ ചലനം കൈക്കൊള്ളുന്നതല്ലാതേ അവ ശമിക്കുന്ന
തിൽ സമ്മതിക്കുന്ന വസ്തുക്കൾ സ്വച്ഛതയുള്ളവയാകുന്നു (ക
ണ്ണാടി ഒരു ദൃഷ്ടാന്തം). വജ്രം, കണ്ണാടി മുതലായ എത്രയും
ഉറപ്പുള്ള വസ്തുക്കളിലൂടേ പുറപ്പെടുന്നതല്ലാതേ ഈ വസ്തുക്ക
ളുടെ ഉള്ളിൽ ചലിക്കേണ്ടതിന്നു ഈ സൂക്ഷ്മ വായുവിന്റെ അ
ണുക്കൾ എത്രയോ ചെറുതായിരിക്കേണം. ഒരു വസ്തു വെളി
ച്ചത്തിന്റെ രശ്മികളെ ശരിയായി കൈക്കൊള്ളാതേ തടുക്കുക
യോ താമസിപ്പിക്കയോ ചെയ്യുന്നെങ്കിൽ ഇതിന്നു പ്രകാശമി
ല്ലാത്ത കറുത്ത വസ്തു എന്നു പറയും. രശ്മികളെ പ്രതിബിം
ബിക്കുന്ന വസ്തുക്കളൊ വെളുത്ത നിറത്തെയും വേറെ വൎണ്ണങ്ങ
ളെയും കാട്ടും.
358. വെടിവെക്കുമ്പോൾ ഒച്ച കേൾക്കുന്നതിന്നു മുൻപേ നാം ഒരു മിന്ന
ൽ കാണുന്നതു എന്തുകൊണ്ടു?
ശബ്ദത്തെക്കാൾ വെളിച്ചം അത്യന്തം വേഗം ഓടുന്നതു [ 220 ] കൊണ്ടത്രേ. ഉച്ചയും വെളിച്ചവും ഒരു ഇളക്കത്താൽ സംഭ
വിക്കുന്നെങ്കിലും ആകാശം കൊണ്ടു പോകുന്ന ശബ്ദത്തെക്കാൾ
ആ സൂക്ഷ്മവായു കൊണ്ടു പോകുന്ന വെളിച്ചം അതി ശീഘ്ര
ത്തോടേ ഓടുന്നതുകൊണ്ടു ഈ ചലനം ഒന്നാമതു നമ്മുടെ ക
ണ്ണിൽ എത്തും.
359. കത്തിച്ച മെഴുത്തിരിയുടെ അടുക്കൽ പുസ്തകത്തെ നല്ലവണ്ണം വാ
യിപ്പാൻ കഴിയുന്നെങ്കിലും അല്പം ദൂരത്തിൽ പാടില്ലാത്തതു എന്തുകൊണ്ടു?
വെള്ളത്തിൽ ചാടിയ കല്ലിനാൽ ഉളവായ ഓളങ്ങൾ മേ
ല്ക്കുമേൽ അകന്നു പരന്നു പോകുന്നപ്രകാരം വെളിച്ചം ദൂര
ത്തിലാകുന്നേടത്തോളം അതു പ്രകാശിപ്പിക്കുന്ന സ്ഥലം വി
സ്താരമായി തീരുകയും ഓരോ സ്ഥലത്തിൽ കുറയുകയും ചെ
യ്യും; എങ്കിലും ഇതിൽ നല്ലൊരു ക്രമം കാണാം. ഇരട്ടി ദൂര
ത്തിൽ പ്രകാശത്തിന്റെ പാതി അനുഭവമാകും എന്നല്ല; ഇ
രട്ടിച്ച ദൂരത്തിൽ പ്രകാശം കാലംശവും 3 വട്ടം ദൂരത്തിൽ 9-ാം
അംശവും 4 പ്രാവശ്യം ദൂരത്തിൽ 16-ാം അംശവും മാത്രമേ അ
നുഭവമാകയുള്ളൂ. അതിൻവണ്ണം പ്രകാശം വെളിച്ചത്തിന്റെ
ദൂരത്തിൻ വൎഗ്ഗങ്ങൾക്കു ഒത്തവണ്ണം കുറഞ്ഞു പോകുന്നു എന്നു
പറയാം. അതു ബോധിപ്പാൻ പ്രയാസമില്ലല്ലോ; ഒരു ഉണ്ട
യുടെ കേന്ദ്രത്തിൽ ഒരു വിളക്കിനെ നിൎത്തിയാൽ അതു ഗോ
ളത്തിന്റെ ഉൾഭാഗത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നതല്ലാതേ
വിളക്കിൻ രശ്മികൾ ഉണ്ടയുടെ അൎദ്ധവ്യാസങ്ങളോടു സമമാ
യിരിക്കും. ഈ അൎദ്ധവ്യാസത്തെ ഇരട്ടിക്കുമ്പോൾ നാം ക്ഷേ
ത്രഗണിതത്തിൽനിന്നു (Geometry) അറിയും പ്രകാരം ഉണ്ടയു
ടെ ഉപരിഭാഗം ഇതിനാൽ 2 വട്ടം അല്ല 4 പ്രാവശ്യം വലുതാ
യി ചമയും; നാലു പ്രാവശ്യം അധികം വലിയ സ്ഥലത്തെ
വിളക്കു പ്രകാശിപ്പിക്കുന്നതുകൊണ്ടു ശോഭ ഓരോ സ്ഥലത്തി
ൽ 4 വട്ടം കുറയേണം. ഈ ഉണ്ടയിൽ എന്ന പോലേ വെ [ 221 ] ളിച്ചം എപ്പോഴും എല്ലാ ദിക്കിൽ വിളങ്ങുകയാൽ വെളിച്ചം
എല്ലായ്പോഴും മേല്പറഞ്ഞ സൂത്രപ്രകാരം കുറയും. അതു വി
ചാരിക്കുമ്പോൾ ഭൂമിയെയും ഗ്രഹങ്ങളെയും പ്രകാശിപ്പിക്കു
ന്ന ആദിത്യന്റെ ശോഭയുടെ വിശേഷതയെ കുറിച്ചു അല്പം
ഊഹിക്കാമല്ലോ.
360. കണ്ണാടിയിലൂടേ നോക്കിക്കൊണ്ടിരിക്കേ വസ്തുക്കളെ കാണ്മാൻ ക
ഴിയുന്നതു എന്തുകൊണ്ടു?
കണ്ണാടി സ്വച്ഛതയുള്ള വസ്തു ആകകൊണ്ടു അതിന്റെ
അപ്പുറത്തുള്ള വസ്തുക്കളിൽനിന്നു വരുന്ന വെളിച്ചം തടസ്ഥം
കൂടാതേ ഇതിലൂടേ കടന്നുപോയിട്ടു നമ്മുടെ കണ്ണിൽ എത്തും.
എന്നിട്ടും തികഞ്ഞ സ്വച്ഛത കണ്ണാടിക്കുപോലും ഇല്ല. ത
ടിച്ച കഷണം എടുക്കുമ്പോൾ വസ്തുക്കളെ കണ്ടറിവാൻ വള
രേ പ്രയാസം. അപ്രകാരം തന്നേ ആകാശവും വെള്ളവും
തിരേ സ്വച്ഛമായ വസ്തുക്കൾ അല്ല; ആഴമുള്ള വെള്ളങ്ങളിൽ
നോക്കുമ്പോൾ അടി കണ്ടു കൂടാ. വായുവിന്നു പൂൎണ്ണസ്വച്ഛ
ത ഉണ്ടായാൽ ആകാശം കറുത്തിരിക്കും.
361. വെളിച്ചത്തെ കൈക്കൊള്ളാത്ത വസ്തുക്കളെ കാണ്മാൻ കഴിയുന്നതു
എന്തുകൊണ്ടു?
വെളിച്ചത്തെ സ്വീകരിക്കാത്ത വസ്തുക്കൾ മിന്നുന്നവസ്തു
വിന്റെ രശ്മികളെ പ്രതിബിംബിക്കുന്നതുകൊണ്ടു രശ്മികൾ
നമ്മുടെ കണ്ണിൽ എത്തി വസ്തുവിന്റെ ചിത്രത്തെ ജനിപ്പി
ക്കും. വേറേ വസ്തു നടുവിൽ നില്ക്കുണെങ്കിലോ രശ്മികൾ ക
ണ്ണിൽ എത്തായ്കയാൽ വസ്തുവിനെ കണ്ടു കൂടാ.
362. സ്വച്ഛതയില്ലാത്ത വസ്തുവിനെ പ്രകാശിപ്പിക്കുന്നതിനാൽ ഒരു
നിഴൽ ഉളവാകുന്നതു എന്തുകൊണ്ടു?
സ്വച്ഛതയില്ലാത്ത വസ്തു എപ്പോഴും നേരേ പുറപ്പെടുന്ന
രശ്മികളെ തടുക്കുന്നതുകൊണ്ടു അതിന്റെ പിമ്പിലുള്ള സ്ഥ
ലത്തിൽ രശ്മികൾ എത്തായ്കയാൽ ആ സ്ഥലം പ്രകാശമി [ 222 ] ല്ലാതേ ആയ്പോകും. ഈ പ്രകാശമില്ലാത്ത സ്ഥലത്തിന്നു
നാം നിഴൽ എന്നു പേർ വിളിക്കുന്നു. ഈ രണ്ടു വസ്തുക്കളുടെ
നടുവിലുള്ള ഇട വൎദ്ധിക്കയും രശ്മികൾ ലംബരേഖയായി വീ
ഴുകയും ചെയ്യുന്നേടത്തോളം ഛായ ചുരുങ്ങിപ്പോകും. നിഴ
ലിൻ സ്ഥിതിയും സ്ഥലവും പ്രകാശിക്കുന്ന വസ്തുവിനാലും
ആച്ഛാദിക്കുന്ന വസ്തുവിനാലും മാത്രം മാറും. അതുകൊണ്ടു
പകൽസമയത്തു മുഴുവൻ സൂൎയ്യന്റെ ചില രശ്മികളെ ആ
ച്ഛാദിക്കുന്ന ഒരു വസ്തുവിന്റെ നിഴൽ നിലത്തു സൂൎയ്യന്റെ
സ്ഥിതിയെയും സഞ്ചാരത്തെയും സൂചിപ്പിച്ചു കാണിക്കും.
ഇതു വിചാരിച്ചാൽ സൂൎയ്യഘടികാരത്തിന്റെ പ്രയോഗം ബോ
ധിക്കാമല്ലോ. നിഴലിന്റെ രൂപമോ ആച്ഛാദിക്കുന്ന വസ്തു
വിന്റെ രൂപവും സ്ഥിതിയുംകൊണ്ടു ഉളവാകും. അതിൻ നി
മിത്തം ഒരു ഉണ്ടയുടെ നിഴൽ എപ്പോഴും ഒരു വൃതത്തലം ആ
യിരിക്കും. വിശ്വത്തെ നിറെക്കുന്ന ഗോളങ്ങളും ഈ വക നിഴ [ 223 ] ലുകളെ ജനിപ്പിക്കുന്നതിനാൽ സൂൎയ്യചന്ദ്രാദികളുടെ ഗ്രഹണ
ങ്ങൾ ഉളവാകും. ചന്ദ്രൻ സൂൎയ്യന്റെയും ഭൂമിയുടെയും നടുവിൽ
നില്ക്കുന്നതിനാൽ ചന്ദ്രൻ വെളിച്ചമില്ലാത്ത വസ്തുവാകകൊ
ണ്ടു തന്റെ കറുത്തരൂപം സൂൎയ്യചക്രത്തിൽ കാണപ്പെടുന്നു.
ഇതിനു സൂൎയ്യഗ്രഹണം എന്നു പേർ; ഇതു സംഭവിക്കുമ്പോൾ
കാറ്റു ഊതിയും ഇരുട്ടു വരികയും രാത്രിയിൽ മാത്രം കാണുന്ന
നക്ഷത്രങ്ങൾ ദൃശ്യമായും പക്ഷികൾ ഭയത്താൽ ഇങ്ങോട്ടും അ
ങ്ങോട്ടും പറന്നും നായ്ക്കൾ കുരെച്ചും എറുമ്പുകൾ പോലും
പണിയെ മതിയാക്കിയും രാത്രിയിൽ പുഷ്പിക്കുന്ന പൂക്കൾ വി
കസിച്ചും കൊണ്ടിരിക്കയാൽ മനുഷ്യന്നും നല്ല സസ്ഥതയി
ല്ല. എന്നാൽ ഭൂമി പ്രതിക്രിയ ചെയ്യുന്നു. ചന്ദ്രൻ സൂൎയ്യ
ന്റെ പ്രകാശത്തെ തടുക്കുന്നതുകൊണ്ടു തഞ്ചം കിട്ടുമ്പോൾ
ഭൂമി ചന്ദ്രന്റെയും സൂൎയ്യന്റെയും നടുവിൽ നിന്നു ചന്ദ്രനെ
കറുപ്പിക്കുന്നു. അതു ചന്ദ്രഗ്രഹണം തന്നേ. പൌൎണ്ണമിയിൽ [ 224 ] മാത്രം സംഭവിക്കുന്ന ഈ കാഴ്ച എത്രയും അപൂൎവ്വം! ച
ന്ദ്രന്റെ പ്രകാശം മങ്ങിമയങ്ങിയ ശേഷം ചുവന്ന നിറമുള്ള
ഒരു മൂടി ഒടുക്കം ഇതിന്റെ ചക്രത്തെ മറെക്കുന്നു. അപ്പോൾ
പ്രകൃതിയിൽ ഒരു മഹാ മൌനത ഉണ്ടായിട്ടു വൃക്ഷങ്ങളുടെ ഇ
ലകൾപോലും അനങ്ങുന്നില്ല. പ്രകാശിക്കുന്ന വസ്തു ആ
ച്ഛാദിക്കുന്ന വസ്തുവിനെക്കാൾ വലുതാകുന്നെങ്കിൽ രണ്ടു വി
ധമായ നിഴൽ ഉണ്ടാകും. മദ്ധ്യത്തിൽ ക്രമേണ കൂൎമ്മിക്കുന്ന
എത്രയും കറുത്ത ഛായയും ഇതിൻ രണ്ടു ഭാഗങ്ങളിൽ മേല്ക്കു
മേൽ വിശാലമായി തീരുന്ന അല്പം കറുപ്പുള്ള നിഴലും തന്നേ.
353. നമ്മുടെ സ്വരൂപം കണ്ണാടിയിൽ കാണുന്നതു എന്തുകൊണ്ടു?
ആദൎശത്തിലേക്കു തിരിഞ്ഞ നമ്മുടെ ശരീരത്തിന്റെ ഭാ
ഗത്തിൽനിന്നു പുറപ്പെടുന്ന സൂൎയ്യന്റെ രശ്മികൾ കണ്ണാടിയി
ലൂടേ കടന്നു ആദൎശത്തിന്റെ പിൻഭാഗത്തിൽ തേച്ച സ്വ
ച്ഛതയില്ലാത്ത രസത്തിന്റെയും നാകത്തിന്റെയും മട്ടം അവ
യെ വീണ്ടും മടക്കി അയക്കുന്നതിനാൽ നമ്മുടെ കണ്ണിൽ എ
ത്തി അവിടേ നമ്മുടെ സ്വരൂപത്തെ ജനിപ്പിക്കും. കണ്ണാടി
യുടെ പിൻഭാഗം രശ്മികളെ പ്രതിബിംബിക്കുന്നതുകൊണ്ടു
ചിത്രം പിമ്പിൽ നില്ക്കുന്നപ്രകാരം നമുക്കു തോന്നും.
364. നാം ആദൎശത്തിൽനിന്നു അകലേ നില്ക്കുന്നേടത്തോളം നമ്മുടെ
സ്വരൂപം പിമ്പിൽ കാണുന്നതു എന്തുകൊണ്ടു?
നാം ഈ ചിത്രത്തിൽ കാണുന്നപ്രകാരം മിന്നുന്ന വസ്തു
വിൽനിന്നു പുറപ്പെടുന്ന രശ്മികൾ ഒരു കണ്ണാടിയിൽ തട്ടു
മ്പോൾ, അവ വീണ കോണും പ്രതിബിംബിക്കുന്ന കോണും
അശേഷം സമമായിരിക്കും. അതിൻ നിമിത്തം C എന്ന സ്ഥ [ 225 ] No. 80.
No. 81.
ലത്തിൽനിന്നു D B എന്ന കണ്ണാ
ടിയിന്മേൽ വീണരശ്മിയാൽ C A
ഉളവാകുന്ന കോണും C A D, പ്ര
തിബിംബിക്കുന്ന രശ്മി A E ഉണ്ടാ
ക്കുന്ന കോണും E A B സമമായി [ 226 ] രിക്കേണം. അതുകൂടാതേ, ഒരു വസ്തുവിൽനിന്നു പുറപ്പെട്ട രശ്മി
കളുടെ പ്രതിബിംബങ്ങളും വീണ്ടും തമ്മിൽ ചേരുന്നതിനാലേ
വസ്തുവിന്റെ ചിത്രം ഉളവാകാം. ഈ പ്രതിബിംബിക്കുന്ന
രശ്മികൾ കണ്ണാടിയുടെ പിമ്പിൽ തമ്മിൽ ചേരേണ്ടതിന്നു
മുമ്പിൽ പ്രകാശിക്കുന്ന വിന്ദു D കണ്ണാടിയിൽനിന്നു അക
ന്നു നില്ക്കും കണക്കേ പ്രതിബിംബങ്ങ
ളുടെ തുടൎച്ചകൾ A E+ B E യോജിക്കു
ന്ന വിന്ദു E സമദൂരത്തിൽ കിടക്കേ
ണം. എന്നാൽ പ്രതിബിംബിക്കുന്ന
രശ്മികൾ കൺനിൽ എത്തീട്ടു, കണ്ണിന്നു
എപ്പോഴും ഒരു ചലനത്തിന്റെ സം
ഗതിയെ രശ്മി വന്ന ദിക്കിൽ അന്വേ
ഷിപ്പാൻ ശീലം ഉണ്ടാകകൊണ്ടു, പ്രതിബിംബിക്കുന്ന രശ്മി
കൾ ആദൎശത്തിന്റെ പിമ്പിൽ കിടക്കുന്ന വിന്ദുവിൽനി
ന്നു E പുറപ്പെട്ടു വന്ന പ്രകാരം തോന്നും. E എന്ന വിന്ദു
പ്രകാശിക്കുന്ന വിന്ദുവിന്റെ (D) ചിത്രം തന്നേയാകുന്നു. ഇ
വ്വണ്ണം ഒരു വിന്ദുവിന്റെ ചിത്രം എപ്പോഴും വിന്ദു കണ്ണാടി
യിൽനിന്നു അകലേ നില്ക്കുന്നതു പോലേ കണ്ണാടിയുടെ പി
ന്നിൽ ഉളവാകും. എന്നാൽ വസ്തുവിന്റെ എല്ലാ വിന്ദുക്ക
ളെ കൂട്ടുന്നതിനാൽ വസ്തുവിന്റെ മേല്ഭാഗവും വിന്ദുവിന്റെ
എല്ലാ ചിത്രങ്ങളെ സംഗ്രഹിക്കുന്നതിനാൽ വസ്തുവിന്റെ
ചിത്രവും കിട്ടും. ചിത്രം വസ്തുവിനോടു സ്ഥിതിയിലും വലി
പ്പത്തിലും രൂപത്തിലും ഒക്കേണം എന്നു തെളിയുന്നു. എങ്കി
ലും ഈ ചിത്രം എന്റെ കാഴ്ചയിൽ മാത്രം ഉളവാകുന്ന ചി
ത്രം അത്രേ.
365. തടിച്ചകണ്ണാടിയെക്കാൾ നേൎമ്മയായതു നന്നു, അതു എന്തുകൊണ്ടു?
അധികം തടി ഉണ്ടെങ്കിൽ പിൻഭാഗംമാത്രമല്ല മുൻഭാഗം [ 227 ] കൂടേ രശ്മികളെ പ്രതിബിംബിക്കുന്നതിനാൽ നമെമ ഭൂമിപ്പി
ക്കുന്നതായ രണ്ടു ബിംബങ്ങൾ ഉളവാകും. രണ്ടു ബിംബങ്ങളും
എപ്പോഴും കണ്ണാടിയുടെ ഇരട്ടിച്ച തടിയോളം തമ്മിൽ വേർ
പിരിഞ്ഞിരിക്കേണം. തടി വൎദ്ധിക്കുന്തോറും രണ്ടു ബിംബ
ങ്ങളും സ്പഷ്ടമായിത്തീരുന്നതിനാൽ ഒന്നിനെ മറ്റേതു വിരൂപ
മാക്കി തിൎക്കും. ഇതുഹേതുവായിട്ടു ഓരൊറ്റ ചിത്രത്തെ മാത്രം
കാണിക്കുന്ന ലോഹംകൊണ്ടുള്ള ദൎപ്പണം നല്ലതു. അങ്ങിനേ
കണ്ണാടിയുടെ ഇരുഭാഗങ്ങൾ എതിർ ചെല്ലന്നെങ്കിൽ വിരൂപ
മായ ചിത്രം മാത്രം ഉണ്ടായി വരാം.
366. പൂൎണ്ണസ്വച്ഛതയുള്ള ഒരു കണ്ണാടിയിൽ കാണാൻ കഴിയാത്തതു എ
ന്തുകൊണ്ടു?
ഈ കണ്ണാടി കൈക്കൊള്ളുന്ന എല്ലാ രശ്മികൾ പിൻഭാഗ
ത്തുള്ള വിന്ദുവിൽ തമ്മിൽ ഇടമുറിപ്പാൻ തക്കവണ്ണം പ്രതി
ബിംബിക്കുന്നതുകൊണ്ടു നാം കണ്ണാടിയെ കാണാതേ അതി
ന്റെ പിമ്പിൽ നില്പുന്ന വിന്ദുക്കളെ കാണുന്നതേ ഉള്ളൂ.
367. മിനുസമില്ലാത്ത കണ്ണാടിയിൽ ഒരു ചിത്രം കാണ്മാൻ കഴിയാത്തതു
എന്തുകൊണ്ടു?
ഈ കണ്ണാടിയിലുള്ള പരുപരുപ്പുനിമിത്തം അതിന്മേൽ
വീണ കിരണങ്ങളെ ക്രമംകൂടാതേ പ്രതിബിംബിക്കുന്നതുകൊ
ണ്ട അവ പിമ്പിൽ ചേരായ്കയാൽ ചിത്രം ഉളവാകയില്ല.
368. കിളിവാതിലിൻ കണ്ണാടിയിലും ചിലപ്പോൾ സ്വരൂപം കാണ്മാൻ
കഴിയുന്നതു എന്തുകൊണ്ടു?
ഈ വക കണ്ണാടി രശ്മികളെ സാധാരണമായി പ്രതിബിം
ബിക്കായ്കകൊണ്ടു ഒരു ചിത്രം ഉണ്ടാവാൻ പാടില്ല. എന്നിട്ടും
അവയുടെ പിന്നിൽ രശ്മികളെ തടുക്കയോ മടക്കി അയക്കുക
യോ ചെയ്യുന്ന മതിൽ നില്ക്കുമ്പോൾ ഒരു ചിത്രം ഉണ്ടാകുവാൻ
കഴിയും. അതിൻനിമിത്തം ഒരു അൽമൈരയുടെ കണ്ണാടിയി [ 228 ] ലോ കിളിവാതിലിൻ കണ്ണാടിയിലോ നോക്കുന്നെങ്കിൽ സ്വ
രൂപം കാണും. വിശേഷാൽ വിളക്കു കയ്യിൽ പിടിച്ചു രാത്രി
യിൽ കിളിവാതിലിൻ കണ്ണാടിയുടെ മുമ്പിൽ നില്ക്കുമ്പോൾ
വിളക്കിന്റെ ചിത്രവും നില്ക്കുന്നവന്റെ സ്വരൂപവും നല്ല വ
ണ്ണം കാണും.
369. ഒരു ചിത്രപ്പെട്ടിയുടെ അടിയിൽ വെച്ച ചിത്രങ്ങൾ പിന്നേ നി
ട്ടെന കാണുന്നതു എന്തുകൊണ്ടു?
ഈ ചിത്രങ്ങൾ ഭൂതക്കണ്ണാടിമുഖാന്തരമായി നമ്മുടെ ക
ണ്ണിൽ എത്തുന്നതിന്നു മുമ്പേ 83-ാം ചിത്രത്തിൽ കാണുന്നപ്ര
കാരം പെട്ടിയുടെ അടിയോടു 45 ഇലികൾ (45°) വീതിയുള്ള
കോണിന്റെ ഭുജത്തോടു ഒത്തവണ്ണം നില്ക്കുന്ന കണ്ണാടി മീ
തേ കിടക്കുന്ന വസ്തുവിന്റെ (k-i) ചിത്രത്തെ വലഭാഗത്തേ
ക്കു പ്രതിബിംബിച്ചു കണ്ണിന്റെ മുമ്പാകേ നിൎത്തും. ഒരു വ
സ്തുവും കണ്ണാടിയും 45° വീതിയുള്ള കോണിന്റെ ഭുജങ്ങളായി
നില്ക്കുമ്പോൾ വസ്തുവിന്റെ ചിത്രം ലംബരേഖയായി കണ്ണാ
ടിയുടെ പിമ്പിൽ നില്ക്കും. ഇതിനാൽ ചിത്രത്തിന്റെ രൂപവും
സ്ഥിതിയും വസ്തുവിനോടു സമമായിട്ടു ചിത്രവും കണ്ണാടിയോടു
45° രീതിയുള്ള കോണായി നില്ക്കും. [ 229 ] വസ്തു വലഭാഗത്തു കുഴലിന്റെ മുമ്പാകേ നിന്നാൽ പെട്ടി
യിലുള്ള കണ്ണാടി ഇതിന്റെ ചിത്രത്തെ മേലോട്ടു പ്രതിബിംബി
ച്ചു, നാം ചിത്രത്തെ k-i എന്ന സ്ഥലത്തിൽ കാണും. അതി
ന്മേൽ നേൎമ്മയായ കടലാസ്സു വെച്ചാൽ ചിത്രത്തെ വരെ
പ്പാൻ യാതൊരു പ്രയാസമില്ല.
370. ഒരു വസ്തുവിന്റെ പല ചിത്രങ്ങളെ കണ്ണാടിയിൽ കാണ്മാൻ കഴി
യുന്നതു എന്തുകൊണ്ടു?
രണ്ടു കണ്ണാടി സമാന്തരരേഖയായി നില്ക്കുന്നെങ്കിൽ അ
വ വസ്തുവിനെമാത്രമല്ല അവയുടെ ചിത്രങ്ങളെയും വീണ്ടും
വീണ്ടും പ്രതിബിംബിക്കുന്നതിനാൽ ചിത്രങ്ങൾ നയനഗോ
ചരമാകുവോളം പെരുകും. രണ്ടു കണ്ണാടികളെ ഒരു കോണി
ന്റെ ഭുജങ്ങളായി ചേൎത്താൽ ചിത്രങ്ങളുടെ സംഖ്യ കോണി
ന്റെ അകലം വൎദ്ധിക്കുന്തോറും കുറയും. കോണിന്റെ രീതി
എത്ര പ്രാവശ്യം വട്ടത്തിൽ അടങ്ങിയിരിക്കുന്നുവോ അത്ര പ്ര
തിബിംബങ്ങളും ഉണ്ടാകും. അവ 45° വീതിയുള്ള കോണായി
നില്ക്കുന്നെങ്കിൽ ചിത്രങ്ങളുടെ എണ്ണം 8;60° വീതി ഉണ്ടെങ്കിൽ
6 ചിത്രങ്ങൾ ഉളവാകും. കോണായി നില്ക്കുന്ന ഈ രണ്ടു ക
ണ്ണാടി ഒരു കുഴലിൽ ഇട്ടു പലനിറമുള്ള മുത്തുകളോ കണ്ണാടി
യുടെ കഷണങ്ങളോ രണ്ടു കണ്ണാടിയുടെ നടുവിൽ വെച്ചിട്ടു
കുഴലിന്റെ തിരിക്കുമ്പോൾ എത്രയും ഭംഗിയുള്ള കാഴ്ച ഉണ്ടാകും
(Kaleidoscope).
371. ഉൾവളവുള്ള (concave) കണ്ണാടി സൂൎയ്യന്നു നേരേ തിരിച്ചാൽ കത്തു
വാൻ തക്കതായ വസ്തുക്കളെ ദഹിപ്പിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു? (N0. 84)
ഉൾവളവുള്ള കണ്ണാടി ഒരു ഗോളത്തിന്റെ ഒരംശം അത്രേ
ആകകൊണ്ടു അതിന്മേൽ വീഴുന്ന എല്ലാ ചൂടിന്റെയും വെ
ളിച്ചത്തിന്റെ രശ്മികളുടെ പ്രതിബിംബങ്ങൾ ഒരു വിന്ദുവിൽ
ചേരേണം. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ സൂൎയ്യന്റെ [ 230 ] No. 84.
No. 85. [ 231 ] രശ്മികൾ ഒരു സ്ഥലത്തുനിന്നു പുറപ്പെടുന്നതിനാൽ മേല്ക്കു
മേൽ തമ്മിൽ വേർപിരിഞ്ഞു പോകുന്നെങ്കിലും സൂൎയ്യൻ പറ
ഞ്ഞുകൂടാത്ത ദൂരത്തിലിരിക്കുന്നതുകൊണ്ടു അതിന്റെ രശ്മികൾ
സമാന്തരരേഖയായി ഇവിടേ എത്തുന്നു എന്നു പറയുന്നതിനാ
ൽ അല്പം തെറ്റിപ്പോകുന്നു. നാം 85-ാം ചിത്രത്തിൽ കാണുന്ന
പ്രകാരം കണ്ണാടിയുടെ അച്ചിനോടും (E C) സമാന്തരരേഖ
യായി വീഴുന്ന എല്ലാ രശ്മികളുടെ പ്രതിബിംബങ്ങളും ഒരു
വിന്ദുവിൽ (F) ചേരും. ഈ വിന്ദുവിന്നു ഉഷ്ണകേന്ദ്രം (focus)
എന്നു പേർ പറയാം. അതു കണ്ടെത്തേണ്ടതിന്നു പ്രയാസ
മില്ല. കണ്ണാടിയെ തൊടുന്ന സ്ഥലത്തേക്കു ഒരു അ
ൎദ്ധവ്യാസം വരെച്ചു, ഇതിനാൽ ഉളവാകുന്ന കോണിനോടു
സമമായ മറ്റൊരു കോൺ വരെക്കുന്നെങ്കിൽ ഈ കോണി
ന്റെ വേറേ ഭൂജം അച്ചിനെ ഇടമുറിക്കുന്ന വിന്ദു ഉഷ്ണകേന്ദ്രം
തന്നേ. ഉൾവളവുള്ള കണ്ണാടി ഒരു ഉണ്ടയുടെ അംശം എന്നു
വരികിൽ ഉഷ്ണകേന്ദ്രം വൃത്തപരിധിയുടെയും ഉണ്ടയുടെ കേ
ന്ദ്രത്തിന്റെയും നടുവേ അച്ചിന്മേൽ കിടക്കും. അച്ചിന്റെ
ദിക്കിൽ വന്ന രശ്മി കണ്ണാടിയിന്മേൽ നിട്ടെന വീഴുന്നതുകൊ
ണ്ടു രശ്മിയും അതിന്റെ പ്രതിബിംബവും ഒന്നായി തീരേണം.
ഇത്ര രശ്മികൾ ഒരു വിന്ദുവിൽ കൂടുന്നതിനാൽ ഉഗ്രമായ ഘ
ൎമ്മം ഉളവായി വസ്തുക്കളെ കത്തിപ്പാൻ മതിയാകും. ഈ വക
കണ്ണാടികളെക്കൊണ്ടു അൎഖമേദൻ എന്ന ജ്ഞാനി രോമരുടെ
യുദ്ധക്കപ്പലുകളെ ദഹിപ്പിച്ചുകളഞ്ഞു പോൽ. (84-ാം ചിത്രം).
372. ഉൾവളവുള്ള കണ്ണാടികൊണ്ടു ഉളവാകുന്ന ചിത്രങ്ങൾ പലപ്പോഴും
പിമ്പിൽ അല്ല കണ്ണാടിയുടെ മുമ്പിൽ നില്ക്കുന്നതു എന്തുകൊണ്ടു?
85-ാം ചിത്രപ്രകാരം ശോധനചെയ്യുമ്പോൾ വസ്തു നില്ക്കു
ന്ന സ്ഥലത്തെ മാറ്റുന്നതിനാൽ വലിയ ഭേദം ഉണ്ടാകും എ
ന്നു കാണും. ഒരു വസ്തു 1. കണ്ണാടിയുടെയും (D) ഉഷ്ണകേന്ദ്ര [ 232 ] No. 86 [ 233 ] ത്തിന്റെയും (F) നടുവിൽ നില്ക്കുന്നതിനാൽ വസ്തുവിന്റെ ഓ
രോ വിന്ദുവിൽനിന്നു പുറപ്പെടുന്ന രശ്മികളുടെ പ്രതിബിംബ
ങ്ങൾ കണ്ണാടിയുടെ പിമ്പിൽ മാത്രം ചേരുന്നതുകൊണ്ടും ക
ണ്ണാടിയുടെ വളവിനെക്കൊണ്ടും അതിന്റെ പിമ്പിൽ വസ്തുവി
നെക്കാൾ വലിയ ചിത്രം ഉണ്ടാകും. 2. വസ്തു ഉഷ്ണകേന്ദ്ര
ത്തിൽ തന്നേ (F) നില്ക്കുന്നെങ്കിൽ രശ്മികളുടെ എല്ലാ പ്രതി
ബിംബങ്ങൾ സമാന്തരരേഖയായി മടങ്ങി വന്നിട്ടു ഒരിക്കലും
ചേരായ്കയാൽ യാതൊരു ചിത്രവും ഉളവാകുന്നില്ല. 3. വസ്തു
ഉഷ്ണകേന്ദ്രത്തിന്റെയും (F) കണ്ണാടികേന്ദ്രത്തിന്റെയും (C) മ
ദ്ധ്യത്തിൽ വെച്ചാൽ രശ്മികളുടെ പ്രതിബിംബങ്ങൾ കണ്ണാ
ടിയുടെ മുമ്പിൽ ചേരുന്നതുകൊണ്ടും കണ്ണാടിയുടെ വളവിൻ
നിമിത്തവും മേൽകീഴായ ചിത്രം വസ്തുവിനെക്കാൾ വലുതാ
യി കണ്ണാടിയുടെ മുമ്പിൽ നില്ക്കും. ഈ ചിത്രം ആകാശത്തിൽ
നീന്തുന്നെങ്കിലും കണ്ണാടികൊണ്ടോ എണ്ണ പിരട്ടിയ കടലാസ്സു
കൊണ്ടോ പിടിച്ചു കാണിപ്പാൻ കഴിയും. ഉൾവളവുള്ള വ
ലിയ കണ്ണാടി പ്രയോഗിച്ചാൽ ചിത്രം യാതൊരു സഹായം
കൂടാതേ സ്പഷ്ടമായി കാണാം. നാം 86-ാം ചിത്രത്തിൽ കാണു
ന്നപ്രകാരം ഉപായക്കാർ പൈശെക്കുവേണ്ടി ഈ യന്ത്രത്താൽ
ഭീരുക്കുൾക്കു പ്രേതങ്ങളെ കാണിക്കാമല്ലോ എന്നു വിചാരിച്ചു.
ഇതിന്നായി വസ്തുവിനെ തന്നേ മേൽകീഴായി നിൎത്തുവാൻ ആ
വശ്യം. വസ്തുവിനെ ഉഷ്ണകേന്ദ്രത്തിൽനിന്നു ദൂരത്താക്കുന്നേട
ത്തോളം ചിത്രം അടുത്തു ചുരുങ്ങിപ്പോകും. 4. വസ്തു കേന്ദ്ര
ത്തിൽ (C) തന്നേ നില്ക്കുമ്പോൾ ചിത്രം മേൽകീഴായി വസ്തു
വിന്റെ സ്ഥലത്തിൽ നില്ലേണ്ടി വരും.
373. മതിലുകളിന്മേൽ നാം തറെക്കുന്ന വിളക്കുകളിൽ പിമ്പിലും ലാന്ത
റിലുള്ള വിളക്കിൻ മൂന്നുഭാഗങ്ങളിലും ഉൾവളവുള്ള കണ്ണാടികളെ പ്രയോഗി
ക്കുന്നതു എന്തിന്നു? [ 234 ] ഈ കണ്ണാടികൾ കൂടാതേ വിളക്കിൻ രശ്മികൾ പല ദിക്കി
ലേക്കും പുറപ്പെട്ടു പോകുന്നതുകൊണ്ടു ഈ വിവിധസ്ഥല
ങ്ങൾക്കു വളരേ പ്രകാശം കിട്ടുകയില്ല. ഈ വളവുള്ള കണ്ണാ
ടികളോ ഉഷ്ണകേന്ദ്രത്തിൽ നില്ക്കുന്ന വെളിച്ചത്തിൽനിന്നു വരു
ന്ന എല്ലാ രശ്മികളെയും കണ്ണാടിയുടെ അച്ചിനോടു സമാന്ത
രരേഖയായി പ്രതിബിംബിക്കുന്നതു
കൊണ്ടു എല്ലാ രശ്മികളും ഒരൊറ്റ
ദിക്കിൽ ചെല്ലേണ്ടതിന്നുവിളക്കിനെ
ഉഷ്ണകേന്ദ്രത്തിൽ തന്നേ നിൎത്തുന്ന
തിനാൽ രശ്മികൾ ഒരു ദിക്കിലേക്കു
ചെന്നു നല്ലവണ്ണം പ്രകാശിക്കും.
374. അടികാണുന്ന പുഴകളിൽ ന
മുക്കു തോന്നുന്നതിനെക്കാൾ അധികം ആഴം
ഉണ്ടാകുന്നതു എന്തുകൊണ്ടു?
വെളിച്ചത്തിന്റെ രശ്മികൾ ഒ
രു വസ്തുവിൽനിന്നു പുറപ്പെട്ടിട്ടു
വേറേ തൂൎമ്മ (ഇടതൂൎച്ച)യെ കാണി
ക്കുന്ന ഒരു വസ്തുവിൽ പ്രവേശിക്കു
ന്ന സമയത്തിൽ വഴിയിൽനിന്നു അ
ല്പം തെറ്റി വേറേ ഒരു സ്ഥലത്തിൽ
നിന്നു വന്നപ്രകാരം നമ്മുടെ ക
ണ്ണിൽ എത്തും. എന്നാൽ രശ്മികൾ
വരുന്ന വഴിയിൽ മാത്രം അവയെ
വിട്ടയച്ച വസ്തുവിനെ തിരയുവാൻ നമ്മുടെ കണ്ണിന്നു ശീലം
വന്നതുകൊണ്ടു പുഴയുടെ അടി അല്പം ഉയൎന്നിരിക്കുന്ന പ്ര
കാരം നമുക്കു തോന്നുന്നു. ഇങ്ങിനേ തന്നേ ഒരു തംബ്ലേറിൽ
ഒരു നാണ്യം വെച്ചിട്ടു വെള്ളം പകരുമ്പോൾ നാണ്യം കയ
റിപ്പോകുന്നു എന്നു തോന്നുന്നില്ലേ! [ 235 ] 375. ചുക്കാൻ തുഴ മുതലായവ ചരിച്ചു വെള്ളത്തിൽ ഇട്ടാൽ അതു പൊ
ട്ടിപ്പോയപ്രകാരം തോന്നുന്നതു എന്തുകൊണ്ടു?
വെള്ളത്തിൻ പുറത്തിരിക്കുന്ന തുഴയുടെ അംശം അതു
സാക്ഷാൽ ഇരിക്കുന്ന സ്ഥലത്തിൽ തന്നേ കാണുന്നെങ്കിലും
വെള്ളത്തിൽ മുങ്ങുന്ന അംശത്തിൽനിന്നു പുറപ്പെടുന്ന വെളി
ച്ചത്തിന്റെ എല്ലാ രശ്മികൾ ആകാശത്തിൽ പ്രവേശിച്ചു
ഉടനേ വഴിയിൽനിന്നു തെറ്റുന്നതു (ഒരു വിധേന പൊട്ടുന്ന
തു കൊണ്ടു നാം ഈ അംശങ്ങൾ ഒക്കയും കുറേ മീതേയുള്ള
സ്ഥലത്തിൽ കാണുന്നതിനാൽ തുഴ വെള്ളത്തിൽ മുങ്ങുന്ന
സ്ഥലത്തു അതു പൊട്ടിപ്പോയ പ്രകാരം തോന്നും.
376. ഉദയകാലത്തു നാം ആദിത്യനെ ചക്രവാളത്തിൻ മീതേ ഉദിക്കുന്ന
തിന്നു മുമ്പേ കാണുന്നതു എന്തുകൊണ്ടു?
സൂൎയ്യന്റെ രശ്മികൾ ആകാശത്തിലൂടേ ചെല്ലുന്ന സമ
യത്തിൽ മേല്പറഞ്ഞ തുഴ എന്ന പോലേ പൊട്ടിപ്പോകും.
അതെന്തുകൊണ്ടെന്നു ചോദിച്ചാൽ അവ വായു എത്രയോ
നേൎമ്മയായിരിക്കുന്ന ദിക്കിൽനിന്നു താഴേയുള്ള തടിച്ച ആകാ
ശത്തിൽ പ്രവേശിക്കുന്നതു കൊണ്ടത്രേ. ഇവ്വണ്ണം നാം ക
ണ്ണിൽ എത്തിയ രശ്മികളുടെ ഭിക്കിലേക്കു നോക്കിയാൽ സൂൎയ്യ [ 236 ] നെ അതു നില്ക്കുന്ന സ്ഥലത്തിൽ അല്ല കുറേ ഉയിൎന്നിരിക്കുന്ന
സ്ഥലത്തിൽ കാണുന്നതു കൊണ്ടു ഉള്ളവണ്ണം ഉദിക്കുന്നതിന്നു
മുമ്പേ കാണും. ഒരു രശ്മി ലംബരേഖയായി വേറെ വസ്തു
വിൽ വീഴുമ്പോൾ തെറ്റിപ്പോകാതേ ഇതിലൂടേ ചെല്ലും.
തടിച്ചവസ്തുവിലൂടേ അധികം നേരിയ വസ്തുവിൽ പ്രവേശി
ക്കുന്നെങ്കിൽ (വെള്ളത്തിൽനിന്നു ആകാശത്തിൽ) കിരണം
പുതിയ വസ്തുവിനെ തൊടുന്ന സ്ഥലത്തിൽ ഒരു ലംബരേഖ
യെ ഊഹിച്ചാൽ രശ്മി ആ ലംബരേഖയിൽനിന്നു അകന്നു
പോവാൻ തക്കവണ്ണം പുതിയ വസ്തുവിലൂടേ ചെല്ലും എന്ന
റിക. എന്നാൽ കിരണം അധികം നേരിയ വസ്തുവിൽനിന്നു
തടിച്ച വസ്തുവിൽ പ്രവേശിക്കുന്നെങ്കിലോ (സൂൎയ്യന്റെ കതി
രുകളെ പോലേ നേൎത്ത വായുവിൽനിന്നു തടിച്ച ആകാശ
ത്തിലേക്കു) കിരണം ആ ലംബരേഖയോടു അടുത്തുവരുവാൻ
തക്കവണ്ണം തടിച്ചവസ്തുവിലൂടേ ചെല്ലും. ഇതു ഹേതുവായിട്ടു
ചക്രവാളത്തിന്റെ താഴേ നില്ക്കുന്ന സൂൎയ്യകിരണങ്ങൾ ഭൂമി
യുടെ ഉയൎന്ന സ്ഥലത്തിൽ എത്താതേ നിലത്തോടു അടുത്തി
രിക്കുന്ന അധികം തടിച്ച ആകാശത്തിലൂടേ ചെല്ലുമളവിൽ
മേല്ക്കുമേൽ താഴോട്ടു തെറ്റി നമ്മുടെ കണ്ണിൽ പ്രവേശിക്കാമ [ 237 ] ല്ലോ. ഒടുക്കം കണ്ണോ കിരണം കണ്ണിൽ എത്തിയ ദിക്കിൽ
സൂൎയ്യനെ അന്വേഷിക്കുന്നതിനാൽ അധികം ഉയൎന്ന സ്ഥല
ത്തിൽ അതിനെ കണ്ടെത്തും.
277. വെയിലിനാൽ വളരേ ചൂടുപിടിച്ച മേല്പുരയിൽ നോക്കുമ്പോൾ
അതിന്റെ പിമ്പിലുള്ള വസ്തുക്കൽ തുളുമ്പുന്ന പ്രകാരം തോന്നുന്നതു എന്തു
കൊണ്ടു?
പുരയിലുള്ള അത്യന്ത ഉഷ്ണത്താൽ അതിന്മീതേയുള്ള വാ
യു പലവിധമായ തൂൎമ്മ കാണിക്കുന്നതുകൊണ്ടു ചലിക്കും.
അതിന്നിമിത്തം ഈ ഇളകുന്ന ആകാശത്തിലൂടേ ചെല്ലു
ന്ന വെളിച്ചത്തിന്റെ കിരണങ്ങൾ അധികമോ കുറച്ചോ
പൊട്ടുന്നതിനാൽ എപ്പോഴും മാറുന്ന ദിക്കിൽ കണ്ണിൽ എത്തു
ന്നതുകൊണ്ടു വസ്തു താൻ തന്നേ എപ്പോഴും സ്ഥലത്തെ മാ
റ്റി വിറെക്കുന്നു എന്നു നമുക്കു തോന്നും.
378. ഗ്രഹങ്ങൾ യാതൊരു ഇളക്കവും കൂടാതേ മിനുതെന്നങ്കിലും മറ്റുള്ള
നക്ഷത്രങ്ങൾ തിളങ്ങി വിളങ്ങുന്നതു എന്തുകൊണ്ടു?
ഗ്രഹിപ്പാൻ കഴിയാത്ത ദൂരത്തിലിരിക്കുന്ന നക്ഷത്രങ്ങളുടെ
വിട്ടം നമുക്കു എത്രയോ ചെറുതായി തോന്നുന്നു. അവിടേ
നിന്നു കിരണങ്ങൾ എപ്പോഴും പലവിധമായ ഇടതൂൎച്ചയെ കാ
ട്ടുന്ന ആകാശത്തിലൂടേ ചെല്ലമളവിൽ അല്പം മാത്രം പൊ
ട്ടുന്നെങ്കിൽ നക്ഷത്രം താൻ തന്നേ സ്ഥലത്തെ മാറ്റി എന്നു
തോന്നേണ്ടി വരും. ഗ്രഹങ്ങളുടെ വിട്ടമോ അവയുടെ രശ്മി
പൊട്ടലിനെക്കാൾ വലുതാകുന്നതുകൊണ്ടു പ്രകാശം എപ്പോ
ഴും സ്വസ്ഥതയും തെളിവുമുള്ളതായിരിക്കും.
379. നാം ഒരു കിളിവാതിലിൻ കണ്ണാടിയൂടേ നോക്കുമ്പോൾ വെളിച്ച
ത്തിന്റെ രശ്മികൾ പൊട്ടാതേ എല്ലാ വസ്തുക്കളും ശരിയായി കാണുന്നതു എന്തു
കൊണ്ടു? (No. 89)
കിരണങ്ങൾ കണ്ണാടിയിൽ പ്രവേശിക്കുന്ന സമയം അ
ല്പം പൊട്ടുന്നെങ്കിലും (B C) വേറേ ഭാഗത്തിൽനിന്നു പുറ [ 238 ] പ്പെട്ടിട്ടു വീണ്ടും എതിർഭാഗത്തേക്കു തെറ്റിപ്പോകുന്നതുകൊ
ണ്ടു (C D) ഒന്നാം പൊട്ടൽ രണ്ടാം പൊട്ടലിനാൽ നിഷ്ഫലമാ
യി ചമയും. അധികം തടിച്ച വസ്തുവാകുന്ന കണ്ണാടിയിൽ
പ്രവേശിക്കുന്ന സമയത്തിൽ രശ്മി വലഭാഗത്തേക്കു തെറ്റി
പ്പോകുന്നേടത്തോളം കണ്ണാടിയിൽനിന്നു പുറപ്പെടുന്ന സമ
യത്തു ഇടഭാഗത്തേക്കും തെറ്റിപ്പോകുമല്ലോ. ഇവ്വണ്ണം പുറ
പ്പെടുന്ന രശ്മിയും (C D) പ്രവേശിച്ച കിരണവും (A B) സ
മാന്തരരേഖകളായി ചെല്ലുന്നതുകൊണ്ടു നാം നോക്കുന്ന വ
സ്തുക്കൾ അല്പം സ്ഥലം മാറ്റുന്നതല്ലാതേ വേറേ ഫലം വരി
കയില്ല. ഈ മാറ്റം പോലും വളരേ തടിച്ച കണ്ണാടിയിൽ
മാത്രമേ (ചിത്രത്തിൽ കാണുന്നതു പോലേ) കാണ്മാൻ കഴി
വുള്ളൂ.
380. ആപ്പിന്റെ ആകൃതിയിൽ കണ്ണാടികൊണ്ടുള്ള വസ്തുവിലൂടേ നോ
ക്കുമ്പോൾ വസ്തുക്കൾ വളരേ ഉയരത്തിലോ താഴേയോ കാണുന്നതു എന്തു?
ഈ കണ്ണാടിയുടെ രൂപം രണ്ടു മുക്കോണു
കളും മൂന്നു സമകോണജങ്ങളും (Parallogram)
കൊണ്ടു ഉണ്ടാകുന്നു. ഈ വസ്തുവിന്റെ മുക്കോ
ൺ നമ്മുടെ മുമ്പിൽ കിടക്കുന്നെങ്കിൽ 90-ാം
ചിത്രത്തിന്റെ കാഴ്ചയും ഒരു സമകോണജം
മുമ്പിൽ വെച്ചാൽ 91-ാം ചിത്രത്തിന്റെ കാ
ഴ്ചയും ഉളവാകും. ഇംഗ്ലിഷ് ഭാഷയിൽ അതിന്നു പ്രിസ്മ് (Prism)
എന്നു പേർ. ഒരു വസ്തുവിന്റെ രണ്ടു ഭാഗങ്ങൾ സമാന്തര
രേഖകളായി കിടക്കുന്നെങ്കിൽ മാത്രം പ്രവേശിക്കുന്ന രശ്മിയും [ 239 ] പുറപ്പെടുന്ന കിരണവും സമാന്തരരേഖകളായി ചെല്ലാം
(379). രശ്മി പ്രിസ്മയിലൂടേ കടന്നുപോകുന്നെങ്കിലോ രണ്ടു
ഭാഗങ്ങൾ ഒരു കോണിന്റെ രണ്ടു ഭുജങ്ങളായി നില്ക്കുന്നതു
കൊണ്ടു പ്രവേശിക്കുന്ന കിരണത്തിന്റെ ദിക്കു വേറേ, പുറപ്പെ
ടുന്ന രശ്മിയുടെ ദിക്കു വേറേ ആയിരിക്കും. ചിത്രത്തിൽ നാം
കാണുന്നപ്രകാരം മുക്കോണിന്റെ ഉച്ചാഗ്രം താഴോട്ടു നോക്കു
മ്പോൾ 376-ാം ചോദ്രത്തിൽ നാം നിശ്ചയിച്ച സൂത്രപ്രകാരം
രശ്മി പ്രിസ്മയിൽ പ്രവേശിക്കയും പുറപ്പെടുകയും ചെയ്യുന്ന സ
മയത്തിൽ പ്രിസ്മയുടെ തടിച്ചഭാഗത്തേക്കു തെറ്റിപ്പോയ ശേ
ഷം കണ്ണു പുറപ്പെടുന്ന രശ്മിയുടെ ദിക്കിൽ ഈ കിരണത്തെ അ
യച്ച വസ്തുവിനെ അന്വേഷിക്കുമ്പോൾ അതു വളരേ ഉയര
ത്തിൽ കിടക്കുന്ന വസ്തു എന്നു തോന്നും. എന്നാൽ മുക്കോണി
ന്റെ ഉച്ചാഗ്രം മേലോട്ടു നോക്കിയാൽ മേല്പറഞ്ഞ സൂത്രപ്രകാ
രം രശ്മി വീണ്ടും രണ്ടു പ്രാവശ്യം പ്രിസ്മയുടെ തടിച്ചഭാഗത്തേ
ക്കു തെറ്റിപ്പോകുന്നതിനാൽ അതു കണ്ണിന്നു വളരേ താഴേ കിട
ക്കുന്ന വസ്തുവിൽ
നിന്നു വന്ന രശ്മി
എന്നു തോന്നും.
381. അണ്ഡാ
കൃതികളായിരിക്കുന്ന മു
തിരെക്കൊത്ത കണ്ണാടി
ച്ചില്ലുകളെ നമുക്കു തീ
ക്കണ്ണാടികളായി പ്ര
യോഗിപ്പാൻ കഴിയു
ന്നതു എന്തുകൊണ്ടു? [ 240 ] നാം മുമ്പേ ഉൾവളവുള്ള കണ്ണാടിയിൽ കണ്ടപ്രകാരം
ഇവിടേയും സമാന്തരരേഖകളായി ഈ കണ്ണാടിക്കു തട്ടുന്ന
രശ്മികൾ ഇതിലൂടേ ചെല്ലുമളിൽ തെറ്റി കണ്ണാടിയുടെ മ
റുഭാഗത്തിൽ ഒരൊറ്റ വിന്ദുവിൽ ചേൎന്നു വെളിച്ചത്തിന്റെ
രശ്മികളോടു കൂടേ ചൂടിൻ രശ്മികളും പൊട്ടി ആ വിന്ദുവിൽ
കൂടുന്നതിനാൽ വളരേ ഉഷ്ണം ഉളവാകും. ഈ വിന്ദുവിന്നും ഉ
ഷ്ണകേന്ദ്രം എന്നു പേർ വിളിച്ചു വരുന്നു. അങ്ങിനേ തന്നേ
രശ്മികൾ ഈ ഉഷ്ണകേന്ദ്രത്തിൽനിന്നു പുറപ്പെട്ടു മേല്പറഞ്ഞ
കണ്ണാടിച്ചില്ലിലൂടേ കടന്നു പൊട്ടിയ ശേഷം സമാന്തരരേ
ഖകളായി വേറേ ഭാഗത്തിൽനിന്നു പുറപ്പെട്ടു വരും. അതിൻ
നിമിത്തം വളവുള്ള ആദൎശങ്ങൾക്കു പകരമായി ആളുകൾ [ 241 ] വിളക്കുമാടങ്ങളിൽ ഈ കണ്ണാടിച്ചില്ലിനെ എടുത്തു വിളക്കി
ന്റെ ഉഷ്ണ കേന്ദ്രത്തിൽ നിൎത്തുന്നതിനാൽ രശ്മികളെ ഒരു ദി
ക്കിലേക്കു നടത്തിപ്പോരുന്നു.
382. വളരേ ദൂരത്തിരിക്കുന്ന ഒരു വസ്തുവിനെ ഈ തീക്കണ്ണാടിയിലൂടേ
നോക്കുമ്പോൾ മേല്ക്കീഴായി നില്ക്കുന്ന ചെറിയ ചിത്രം തീക്കണ്ണാടിയുടെ അപ്പുറ
ത്തു ഉളവാകുന്നതു എന്തുകൊണ്ടു?
വളരേ ദൂരത്തിരിക്കുന്ന വസ്തുവിൽനിന്നു വരുന്ന വെളിച്ച
ത്തിന്റെ രശ്മികൾ തീക്കണ്ണാടിയിലൂടേ പോയി പൊട്ടുന്നതി
നാൽ തമ്മിൽ അടുത്തുവന്നിട്ടു തീക്കണ്ണാടിയുടെ പിമ്പിൽ വേ
ഗം ചേരുന്നതിനാൽ ഒരു ചിത്രം ഉളവാകും. ഒരു ചിത്രം എ
പ്പോഴും വെളിച്ചത്തിന്റെ രണ്ടു രശ്മികൾ തമ്മിൽ ചേരു
ന്നതിനാൽ ഉണ്ടായി വരും. എല്ലാ രശ്മികളെയും വരെപ്പാൻ
പാടില്ലല്ലോ: ഒരു വസ്തുവിന്റെ മുകളിൽ നിന്നും (K) അ
ടിയിൽനിന്നും (F) പുറെപ്പെടുന്ന ഈ രണ്ടു രശ്മികളെ വരെ [ 242 ] ച്ചു അവയുടെ വഴി ബോധിച്ചാൽ മതി. ഇഷ്ടംപോലേ ഓ
രോ രശ്മികളെ വരെപ്പാൻ പ്രയാസം. ഇവ കണ്ണാടിയി
ലൂടേ പോകുന്ന സമയത്തിൽ എങ്ങിനേ തെറ്റുന്നു എന്നു
നിശ്ചയിപ്പാൻ പെരുത്തു സമയവും അദ്ധ്വാനവും വേണം.
അതുകൊണ്ടു നാം എപ്പോഴും നിശ്ചയമായ വഴിയിൽ ചെല്ലു
ന്ന രശ്മികളെ തെരിഞ്ഞെടുത്തു വരെക്കും. ഇവ ഏവ എന്നു
ചോദിച്ചാൽ: കണ്ണാടിയുടെ കേന്ദ്രത്തിലൂടേ വരെച്ച രശ്മികൾ
(K k and F f) വഴിയിൽനിന്നു ഒട്ടും തെറ്റിപ്പോകാതേ കടന്നു
പോകും. പിന്നേ കണ്ണാടിയുടെ അച്ചിനോടു സമാന്തരരേഖ
കളായി വരെച്ച രശ്മികൾ മറുഭാഗത്തു ഉഷ്ണകേന്ദ്രത്തിലൂടേ
ചെന്നു അവിടേ ചേരും. അങ്ങിനേ തന്നേ ഉഷ്ണകേന്ദ്രത്തി
ലൂടേ പോകുന്ന രശ്മി മറുഭാഗത്തിൽ കണ്ണാടിയുടെ അച്ചിനോ
ടുള്ള സമാന്തരരേഖയായി പുറപ്പെട്ടു വരും. ഇതു മനസ്സിൽ
ധരിച്ചാൽ നമ്മുടെ ചിത്രം ബോധിപ്പാൻ എളുപ്പം തന്നേ.
K എന്ന തലയിൽനിന്നു പുറപ്പെടുന്ന രശ്മി കണ്ണാടിയുടെ കേ
ന്ദ്രത്തിലൂടേ ചെല്ലുന്നതുകൊണ്ടു പൊട്ടൽ കൂടാതേ കടന്നുപോ
കും. കണ്ണാടിയുടെ അപ്പുറത്തു ഈ തലയുടെ ചിത്രം ഉളവാ
കേണ്ടതിന്നു ഈ രശ്മി പോരാ. ഒന്നാം രശ്മിയെ k എന്ന വി
ന്ദുവിൽ ഇടമുറിക്കുന്ന വേറേ ഒരു രശ്മിയെ ഇനി ഊഹിക്കേ
ണം. വസ്തുവിന്റെയും കണ്ണാടിയുടെയും ഇടയിലുള്ള ഉഷ്ണ കേ
ന്ദ്രത്തിലൂടേ ചെല്ലുന്ന രശ്മി കണ്ണാടിയിൽകൂടേ കടന്ന ശേ
ഷം G g എന്ന അച്ചിനോടുള്ള സമാന്തരരേഖയായി പുറപ്പെ
ട്ടിട്ടു ഒന്നാം രശ്മിയെ k എന്ന വിന്ദുവിൽ ഇടമുറിക്കുന്നതിനാൽ
K എന്ന വിന്ദുവിന്റെ ചിത്രം ഉളവാകും. അതിൻപ്രകാരം
വസ്തുകളുടെ എല്ലാ വിന്ദുവിലും ചിത്രങ്ങൾ ഉണ്ടായ്വരുന്ന
തിനാൽ അതിന്റെ ചിത്രം മുഴുവൻ കാണും. മേല്ഭാഗത്തുനി
ന്നു വരുന്ന രശ്മികൾ കണ്ണാടിയിലൂടേ താഴോട്ടു ചെല്ലുന്നതുകൊ [ 243 ] ണ്ടു ചിത്രം മറിഞ്ഞുനില്ക്കുന്നതു ആശ്ചൎയ്യമല്ല. അങ്ങിനേ ത
ന്നേ വസ്തു കണ്ണാടിയിൽനിന്നു ദൂരത്തു നില്ക്കുന്നേടത്തോളം അ
തിന്റെ ചിത്രം അടുത്തു ചെറുതായി തീരും. ഒടുക്കം വസ്തു
അന്തമില്ലാത്ത ദൂരത്തിൽ ഇരിക്കുന്നതിനാൽ അതിന്റെ എല്ലാ
രശ്മികളും കണ്ണാടിയുടെ അപ്പുറത്തു കിടക്കുന്ന ഉഷ്ണകേന്ദ്രത്തിൽ
ചേൎന്നിട്ടു ചിത്രം കാണുകയില്ല. വസ്തു അധികം അടുത്തു വ
രുന്നതിനാലോ ഏതു ചിത്രം ഉളവാകും എന്നു ചോദിച്ചാൽ
നമ്മുടെ ചിത്രം കാണിക്കുന്നു താനും. f g k എന്ന ചെറിയ
ആളുടെ സ്വരൂപം വസ്തുവായി വിചാരിക്കുമ്പോൾ K G F അ
തിന്റെ ചിത്രമായി നില്ക്കും. അതുപോലേ ഒരു വസ്തു ഈ തീ
ക്കണ്ണാടിയുടെ (ഇപ്പുറത്തുള്ള) ഉഷ്ണകേന്ദ്രത്തോടു അടുക്കുന്നേ
ടത്തോളം അതിന്റെ ചിത്രം അകന്നു വലുതായി തീരും. ഒടു
ക്കം വസ്തു ഉഷ്ണകേന്ദ്രത്തിൽ തന്നേ നില്ക്കുമ്പോൾ അതിന്റെ
രശ്മികൾ കണ്ണാടിയുടെ അപ്പുറത്തു സമാന്തരരേഖകളായി പു
റപ്പെട്ടിട്ടു ഒരിക്കലും തമ്മിൽ ഇടമുറിക്കായ്കയാൽ ഒരു ചിത്രം
ഉണ്ടാകുവാൻ പാടില്ല. ഈ വക ചിത്രങ്ങൾ ഉണ്മയായ രശ്മി
കളെക്കൊണ്ടു ഉളവാകയാൽ ഇവ കണ്ണുരശ്മികളെ അവ ചേരു
വോളം നീട്ടുന്നതിനാൽ മുകുരത്തിൽ ജനിപ്പിച്ച ചിത്രങ്ങൾ
അല്ല, അവ കടലാസ്സിന്മേൽ കാണ്മാൻ തക്കതായ ചിത്രങ്ങൾ
തന്നേയാകുന്നു. എന്നിട്ടും ആദൎശത്തിൽ നാം കാണുന്ന മാ
തിരിയെയും തീക്കണ്ണാടിയെക്കൊണ്ടു വരുത്തുവാൻ കഴിയും.
ഇതു സാദ്ധ്യമാകുന്നതോ വസ്തുവിനെ ഉഷ്ണകേന്ദ്രത്തിന്റെയും
തീക്കണ്ണാടിയുടെയും ഇടയിൽ നിൎത്തുന്നതിനാൽ തന്നേ. ഇ
തിന്റെ സംഗതിയോ ഈ വസ്തുവിൽനിന്നു പുറപ്പെട്ടിട്ടു ക
ണ്ണാടിക്കു തട്ടുന്ന രശ്മികൾ തീക്കണ്ണാടിയിൽ തെറ്റുന്നെങ്കിലും
ഒരിക്കലും ചേരാത്തവണ്ണം കണ്ണാടിയുടെ അപ്പുറത്തു പുറപ്പെ
ടുന്നതുകൊണ്ടു കണ്ണുകൊണ്ടു നോക്കുന്ന ഭാഗത്തിൽ ഒരു ചി [ 244 ] ത്രം ഉണ്ടാവാൻ പാടില്ല. കണ്ണു ഈ രശ്മികളെ അവ ചേരു
വോളം നീട്ടുന്നതിനാലേ വസ്തു നില്ക്കുന്ന ഭാഗത്തിൽ അതിനെ
ക്കാൾ വലിയ ചിത്രം ഉളവായി വരൂ. എങ്കിലും ഈ ചിത്രം
ആദൎശത്തിന്റെ എല്ലാ ചിത്രങ്ങളെപ്പോലേ നോക്കുന്നവ
ന്റെ കാഴ്ചയിൽ ഇരിക്കേ ഉള്ളൂ.
383. ഉൾവളവുള്ള കണ്ണാടിച്ചില്ലിലൂടേ () നോക്കുമ്പോൾ എല്ലാ വസ്തു
ക്കളും ചുരുങ്ങി അടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുന്നതു എന്തുകൊണ്ടു?
മേല്പറഞ്ഞ തീക്കണ്ണാടി ഒരു വസ്തുവിൽനിന്നു പുറപ്പെടു
ന്ന എല്ലാ രശ്മികളെ സംഗ്രഹിക്കുന്ന പ്രകാരം ഈ ഉൾവള
വുള്ള കണ്ണാടി എല്ലാ കിരണങ്ങളെയും ചിതറിപ്പിക്കുന്നു. ര
ശ്മികൾ ഈ വക കണ്ണാടിയിൽ കടന്നു പൊട്ടിപ്പോയ ശേഷം
സമാന്തരരേഖകളായോ ഒരിക്കലും ചേരാത്ത രേഖകളായോ
പുറപ്പെട്ടു വരുന്നതുകൊണ്ടു ഒരു ഉണ്മയായ ചിത്രം ഉളവാകു
വാൻ പാടില്ലല്ലോ! അതിന്നു പകരം വീണ്ടും കണ്ണു ഈ ചി
തറിപ്പോകുന്ന രശ്മികളെ അവ ചേരുംവരേ പിന്നോട്ടു നീട്ടു
ന്നതിനാൽ വസ്തുവിന്റെ മുമ്പിൽ കാഴ്ചെക്കായി ഒരു ചെറിയ
ചിത്രം ഉത്ഭവിക്കും.
384. വൎണ്ണിക്ക എന്ന വിദ്യയെ അഭ്യസിപ്പിക്കുന്ന ആളുകൾ കാൎമ്മുറി (Ca
mera, obscura) എന്ന യന്ത്രം പ്രയോഗിക്കുന്നതു എന്തുകൊണ്ടു? (83-ാം ചിത്രം.)
നാം ഈ ചിത്രത്തിൽ കാണുന്ന പ്രകാരം ഈ കാൎമ്മുറി
ഒരു ചെറിയ പെട്ടിയത്രേ. അതിന്റെ മുമ്പിലുള്ള കുഴലിൽ
നാം ഒരു ചെറിയ തീക്കണ്ണാടി കാണുന്നു. പെട്ടിയുടെ അക
ത്തോ അതിന്റെ അടിയോടു 45° വീതിയുള്ള കോണിന്റെ
ഭുജങ്ങളായി വിചാരിക്കുന്ന ഒരു ആദൎശം നില്ക്കുന്നു. മേല്ഭാഗ
ത്തു അല്പം പ്രകാശിക്കുന്ന ഒരു കണ്ണാടിയും അതിൻ മീതേ
തുറപ്പാനും അടെപ്പാനും തക്കതായ വാതിലും ഉണ്ടു. തീക്ക
ണ്ണാടിയിലൂടേ പ്രവേശിക്കുന്ന രശ്മികളാൽ ദൎപ്പണത്തിൽ [ 245 ] (382-ചോദ്യപ്രകാരം) ഒരു ചെറിയ ചിത്രം ഉളവായിട്ടു മുകു
രം അതിനെ (362-ാം ചോദ്യപ്രകാരം) മേലോട്ടു പ്രതിബിംബി
ക്കുമ്പോൾ ആ പ്രകാശമില്ലാത്ത കണ്ണാടിയിൽ ചിത്രം കാ
ണായി വരും. അതിന്മേൽ നേൎമ്മയായ ഒരു കടലാസ്സു വെ
ച്ചിട്ടു ചിത്രത്തെ എളുപ്പത്തോടേ വരെക്കാം. ആവശ്യമില്ലാ
ത്ത പ്രകാശത്താൽ ചിത്രം മാഞ്ഞു പോകാതേ ഇരിക്കേണ്ട
തിന്നു പെട്ടിയുടെ ഉൾഭാഗങ്ങളെ കറുപ്പിക്കുന്നതും മീതേയുള്ള
വാതിലും വേണ്ടുന്നതാകുന്നു. ഈ പെട്ടി വിശേഷാൽ വെളി
ച്ചംകൊണ്ടു പിന്താരിക്കേണ്ടതിന്നു ഉപകരിക്കുന്നു.
385. ഒരു വസ്തു ദൂരത്തിരിക്കുന്നേടത്തോളം ചെറുതായിപ്പോകുന്നതു എ
ന്തുകൊണ്ടു?
ഒരു വസ്തുവിനെ നാം അതിന്റെ ദൃഷ്ടികോൺപ്രകാരം
നിശ്ചയിക്കുന്നു. ദൃഷ്ടികോൺ എന്നതു ഒരു വസ്തുവിന്റെ മു
കളിൽനിന്നും അടിയിൽനിന്നും നമ്മുടെ കണ്ണിൽ ഒരു രേഖ
യെ വരെക്കുന്നതിനാൽ ഉളവാകുന്നു. നമ്മുടെ ചിത്രത്തിൽ
വിളക്കിന്റെ സ്ഥലത്തു ഒരു കണ്ണുണ്ടു എന്നു വിചാരിച്ചാൽ
അതു തിരിച്ചറിയാമല്ലോ. എന്നിട്ടും ഈ ദൃഷ്ടികോൺ വസ്തു
വിന്റെ വലിപ്പത്താൽ മാത്രമല്ല മാറിപ്പോകുന്നു എന്നു ഈ
ചിത്രത്തിൽ എത്രയും സ്പഷ്ടമായി കാണുന്നു. B, C, D, E [ 246 ] എന്ന ആളുകളുടെ നീളം എത്ര ഭേദിക്കുന്നെങ്കിലും അതിന്നൊ
ത്തവണ്ണം ദൂരത്തിൽ നില്ക്കുന്നതു കൊണ്ടു ഏറ്റവും വലിയ
ആളിന്റെയും ഏറ്റവും ചെറിയ ആളിന്റെയും ദൃഷ്ടികോൺ
ഒന്നത്രേ. അതിൻ നിമിത്തം ഒരു ചെറിയ വസ്തു അതിന്റെ
പിമ്പിൽ നില്ക്കുന്ന വലിയ വസ്തുവിനെ കാണ്മാൻ കഴിയാത്ത
വണ്ണം മൂടിക്കളയാം. കൈകൊണ്ടു ദൂരത്തിലിരിക്കുന്ന മര
ത്തെയും ഒരു നക്ഷത്രത്തെ പോലും മൂടി വെപ്പാൻ കഴിയും.
രാത്രിയിൽ ഒരു വിളക്കു നിലത്തു വെച്ചിട്ടു ഒരു ചെറിയ കുട്ടി
അതിൻ മുമ്പാകേ നില്ക്കുമ്പോൾ കുട്ടിയുടെ നിഴൽ മതിലി
ന്മേൽ എത്രയും വലിയ വീരനായി നില്ക്കുന്നതു എന്തുകൊണ്ടു
എന്നതു കൂടേ നമ്മുടെ ചിത്രത്താൽ തെളിയുന്നു.
386. സൂൎയ്യോദയത്തിലും സൂൎയ്യാസ്തമാനത്തിലും സൂൎയ്യൻ അധികം വലുതാ
യി തോന്നുന്നതു എന്തുകൊണ്ടു?
ആകാശത്തിന്റെ താഴേയുള്ള വരികളിൽ വായുവിന്നു
അധികം തടി ഉണ്ടാകകൊണ്ടു അതു സൂൎയ്യന്റെ വെളിച്ച
ത്തെ അല്പം നടത്തുന്നതല്ലാതേ സൂൎയ്യൻ ഉദിക്കുന്ന ദിക്കിൽ
വേറേ വസ്തുക്കൾ നില്ക്കുന്നതു കൊണ്ടു സൂൎയ്യനെ ഇവയോടു
ഒപ്പിച്ചു നോക്കുന്നതിനാൽ സൂൎയ്യൻ അധികം ദൂരത്തിൽ നി
ല്ക്കുന്ന പ്രകാരം തോന്നുന്നതിൻ നിമിത്തം നമ്മുടെ കാഴ്ചയിൽ
വലിപ്പവും വൎദ്ധിക്കും.
387. ഇരുട്ടിൽ ഒരു കനൽ എടുത്തു ക്ഷണത്തിൽ ചുറ്റും വിശുമ്പോൾ
മിന്നുന്ന ഒരു ചക്രം കാണുന്നതു എന്തുകൊണ്ടു?
വെളിച്ചത്താൽ നമ്മുടെ കണ്ണിൽ ഉളവാകുന്ന ഇളക്കം
ചില സമയത്തോളം നില്ക്കുന്നതുകൊണ്ടു ഒന്നു നീങ്ങിപ്പോകു
ന്നതിന്നു മുമ്പേ പുതിയ ഇളക്കം ഉളവാകുന്നതിനാൽ കനൽ
വെവ്വേറേ സ്ഥലങ്ങളിൽ ഇരിക്കുന്നതുകൊണ്ടു ഉണ്ടായി വന്ന
ദൃഷ്ടികൾ ഒക്കയും ഒന്നായി തീൎന്നിട്ടു കണ്ണു അതിനെ എല്ലാം
ഒരുമിച്ചു ഒരു ചക്രമായി ദൎശിക്കും. [ 247 ] 388. നല്ല കണ്ണിന്നു അടുത്തിരിക്കുന്ന വസ്തുക്കളും ദൂരത്തിലിരിക്കുന്ന വസ്തു
ക്കളും നയനഗോചരമായിരിക്കുന്നതു എന്തുകൊണ്ടു?*
ഇതിനെ ബോധിക്കേണ്ടതിന്നു കണ്ണിന്റെ അംശങ്ങളും
പ്രവൃത്തിയും അറിവാൻ ആവശ്യം. കണ്മിഴി സ്വച്ഛതയുള്ള
ചില ചൎമ്മങ്ങളെ കൊണ്ടും ചില ദ്രവങ്ങളെ കൊണ്ടും ഉണ്ടാ
യി അസ്ഥികളാൽ നിൎമ്മിക്കപ്പെട്ട ഒരു ഗുഹയിൽ അടങ്ങി കി [ 248 ] ടക്കുന്നു. ഈ വിശിഷ്ടയന്ത്രത്തിൽ പൊടി മുതലായവ പ്ര
വേശിക്കാതേ ഇരിക്കേണ്ടതിന്നു കണ്ണിമ, പുരികം കണ്ണീരിനെ
ജനിപ്പിക്കുന്ന പിണ്ഡങ്ങൾ എന്നീ അംശങ്ങളുണ്ടു. കണ്മിഴി
ക്കു 5 പടലങ്ങൾ ഉണ്ടു; പുറമേയുള്ള തോലിന്നു ബാഹ്യപട
ലം എന്നു പേർ; അതിന്റെ മുമ്പിലുള്ള അംശം സ്വച്ഛത കാ
ണിക്കുന്നു, അതുകാചപടലം (Cornea aa) അതിന്റെ പിമ്പിൽ
കിടക്കുന്ന അണ്ഡാകൃതിയായിരിക്കുന്ന സ്ഫടികമയ രസം(Lens3)
കൊണ്ടു കണ്ണു രണ്ടംശങ്ങളായി വിഭാഗിച്ചു കിടക്കുന്നു. (1–4)
പിൻവശത്തിന്റെ ചുറ്റും രണ്ടു ചൎമ്മങ്ങൾ, ആ ബാഹ്യപ
ടലത്തിന്റെ (g) മീതേ തരണി (Choroidea f) അതിന്റെ മീ
തേ അല്ലെങ്കിൽ പിൻവശത്തിന്റെ ഉള്ളിൽ തന്നേ നേത്ര
മജ്ജാതന്തുവിന്റെ (h) വ്യാപനമാകുന്ന നേത്രാന്തരപടലം
(Retina e) എന്നിവയത്രേ. ഈ വലിയ മുറിയെ (4) വെളെക്കു
ഒക്കുന്ന ജലമയരസം (vitreous humor) നിറെക്കുന്നു. നേത്രാ
ന്തരപടലം വലിയ അറയെ മാത്രം മൂടുന്നെങ്കിലും തരണി
യോ (f) മുമ്പിലുള്ള മുറിയിൽ കണ്ടെത്തും; അതു നീലം, ത
വിട്ടു, പച്ച, കറുപ്പു, മുതലായ നിറങ്ങളായി കാണുന്ന മഴവിൽ
ത്തോൽ (Iris cc, dd) എങ്കിലും ഈ ചൎമ്മം മുൻഭാഗത്തെ
അശേഷം മൂടാതേ രശ്മികൾ ഉള്ളിൽ വീഴുവാൻ തക്കതായ
ദ്വാരം ഉണ്ടു; അതിനു കണ്ണുണ്ണി (Pupil 2–2) എന്നു പേരുണ്ടു.
ചെറിയ അറയും ആ ജലമയരസം കൊണ്ടു (Aqueous humor-1)
നിറഞ്ഞിരിക്കുന്നു. ഇവ്വണ്ണം കണ്മിഴിയുടെ എല്ലാ അംശങ്ങ
ളെയും കണ്ടറിഞ്ഞ ശേഷം കണ്ണിനാൽ എങ്ങിനേ ചിത്ര
ങ്ങൾ ഉളവാകുന്നു എന്നു ബോധിപ്പാൻ പ്രയാസമില്ല. മുതി
രപ്പുറമായ കാചപടലത്തെ കൊണ്ടും (a–a) രണ്ടു വിധമായ
ജലരസത്തെക്കൊണ്ടും (1–4) വിശേഷാൽ സ്ഫടികമയരസം
കൊണ്ടും (3) കണ്ണുണ്ണിയിലൂടേ പ്രവേശിച്ച വെളിച്ചത്തിന്റെ [ 249 ] രശ്മികൾ മുമ്പേ വിവരിച്ച ചോദ്യങ്ങം പ്രകാരം വഴിയിൽ
നിന്നു അല്പം തെറ്റി വലിയ അറയുടെ പിൻഭാഗത്തുള്ള
നേത്രാന്തരപടലത്തിന്മേൽ (e) വസ്തുവിന്റെ ചെറിയ ചി
ത്രം ഉണ്ടാകും. എങ്കിലും 382-ാം ചോദ്യത്തിൽ നാം കണ്ട പ്ര
കാരം വസ്തുക്കൾ തീക്കല്ലിൽനിന്നു ദൂരത്തിൽ നില്ക്കയോ അ
തിനോടു അടുത്തിരിക്കയോ ചെയ്യുംപ്രകാരം ചിത്രത്തിന്റെ
വലിപ്പത്തിലും അതു നില്ക്കുന്ന സ്ഥലത്തിലും സ്ഥിതിയിലും
വലിയ ഭേദം ഉളവാകാം. അതിൻ പ്രകാരം അല്പവസ്തുകളു
ടെ ചിത്രങ്ങൾ മാത്രം നേത്രാന്തരപടലത്തിന്മേൽ വീഴുവാൻ
കഴിയുമായിരിക്കും; അധികം ദൂരത്തുള്ള വസ്തുക്കളുടെ ചിത്രം
നേത്രാന്തരപടലത്തിൻ മുമ്പിലും അധികം അടുത്തുള്ള വ
സ്തുക്കളുടെ ചിത്രം ആ ചൎമ്മത്തിൻ പിമ്പിലും വീഴേണം എ
ന്നല്ലേ. ഈ പ്രയാസത്തെ നീക്കേണ്ടതിന്നു കണ്ണിന്നു ഒരു വി
ശേഷമായ പ്രാപ്തിയുണ്ടു. അടുത്തിരിക്കുന്ന വസ്തുക്കളെ നോ
ക്കുന്ന സമയത്തിൽ കണ്മിഴി അല്പം പൊന്തുന്നതിനാൽ സ്ഫ
ടികമയരസം നേത്രാന്തരപടലത്തിൽനിന്നു അല്പം അകന്നു
പോകുന്നതുകൊണ്ടു ഇനി ചിത്രങ്ങൾ ഈ പടലത്തിന്റെ
പിമ്പിൽ അല്ല അതിന്മേൽ തന്നേ വീഴേണം. അങ്ങിനേ
തന്നേ വസ്തുക്കൾ വളരേ ദൂരത്തിൽ ഇരിക്കുന്നെങ്കിൽ കണ്മിഴി
നിമേഷിക്കുന്നതിനാൽ സ്ഫടികമയരസവും നേത്രാന്തരപ
ടലവും തമ്മിൽ അടുത്തു വരുന്നതു കൊണ്ടു ചിത്രം നേത്രാ
ന്തരപടലത്തിന്റെ മുമ്പിലല്ല. അതിന്മേൽ വീഴുവാൻ സംഗ
തി ഉണ്ടാകും.
389. നമുക്കു രണ്ടു കണ്ണു ഉണ്ടായാലും നാം വസ്തുക്കളെ ഇരട്ടിയായി കാ
ണാത്തതു എന്തുകൊണ്ടു?
രണ്ടു കണ്ണുകൾ രശ്മികൾ വരുന്ന ദിക്കിൽ വസ്തുക്കളെ അ
ന്വേഷിച്ചു നോക്കുന്നതിനാൽ ഇതിന്റെ ചിത്രം നേത്രാന്ത [ 250 ] രപടലത്തിന്മേൽ സമമായ സ്ഥലങ്ങളിൽ ഉളവാകുന്നതുകൊ
ണ്ടു നേത്രമജ്ജാതന്തുവിന്നു വരുന്ന സ്പൎശനം ഒരുപോലേ
യായി ചമയേണം. വസ്തുവിന്റെ ചിത്രം രണ്ടു കണ്ണുകളിൽ
വെവ്വേറേ സ്ഥലങ്ങളിൽ വീഴുന്നതിനാൽ നാം വസ്തുവിനെ
ഇരട്ടിയായി കാണും. മുഖത്തിൽനിന്നു അല്ല ദൂരത്തു ഒരു
വിരലിന്റെ പിമ്പിൽ വേറൊരു വിരൽ വെച്ച ശേഷം മുമ്പി
ലുള്ള വിരലിനെ ഉറ്റു നോക്കുമ്പോൾ അതിൻ ചിത്രം രണ്ടു
കണ്ണിൽ നേത്രാന്തരപടലത്തിന്റെ നടുവിൽ വീണിട്ടു കണ്ണു
അതിനെ ഒന്നായി കാണുന്നതേയുള്ളൂ. പിമ്പിലുള്ള വിരലി
ന്റെ ചിത്രമോ വലങ്കണ്ണിൽ നേത്രാന്തരപടലത്തിന്റെ ഇട
ഭാഗത്തിലും ഇടങ്കണ്ണിൽ ആ പടലത്തിന്റെ വലഭാഗത്തി
ലും വീഴുന്നതുകൊണ്ടു ഈ വിരലിനെ ഇരട്ടിയായി കാണും.
പിമ്പിലുള്ള വിരലിനെ ഉറ്റു നോക്കുമ്പോൾ അതു ഏകമാ
യും അടുത്തുള്ളതിനെ ഇരട്ടിയായും കാണും.
390. വയസ്സുള്ള ആളുകൾക്കു പലപ്പോഴും അടുത്തുള്ള വസ്തുക്കളെ നന്നാ
യി കാണേണ്ടതിന്നു മൂക്കുകണ്ണാടി ആവശ്യമായ്വരുന്നതു എന്തുകൊണ്ടു?
വൃദ്ധന്മാരുടെ കണ്ണുകൾക്കുള്ള ക്ഷീണത നിമിത്തം അടു
ത്തുള്ള വസ്തുക്കളെ കാണേണ്ടതിന്നു കണ്മിഴിയെ പൊന്തി
പ്പാനുള്ള പ്രാപ്തി പോയ്പോയതു കൊണ്ടു അടുത്ത വസ്തുക്ക
ളിൽനിന്നു വരുന്ന രശ്മികൾ സ്ഫടികമയരസത്തിലൂടേ പോ
കുന്ന സമയത്തിൽ വേണ്ടുവോളം ഭേദിക്കായ്കയാൽ രശ്മികൾ
തമ്മിൽ ചേരുന്നതിന്നു മുമ്പേ നേത്രാന്തരപടലത്തിൽ തട്ടു
ന്നതുകൊണ്ടു വസ്തുവിന്റെ ഓരോ വിന്ദു ഈ ചൎമ്മത്തിന്മേൽ
തെളിവില്ലാത്ത വട്ടമായിനിന്നു അങ്ങിനേ തന്നേ ഉളവായ
വേറേ വട്ടങ്ങളോടു ചേരുന്നതിനാൽ നിശ്ചയമില്ലാത്ത ചി
ത്രം ഉത്ഭവിക്കും. ഈ വക ആളുകൾ അടുത്തുള്ള വസ്തുക്കളെ
ശരിയായി കാണേണ്ടതിന്നു തീക്കണ്ണാടിയോടു സമമായ കണ്ണാ [ 251 ] ടികൾ കണ്ണിന്റെ മുമ്പിൽ വെക്കേണം. ഈ വക കണ്ണാടി
യാൽ രശ്മികൾ അധികമായി പൊട്ടി അധികം അടുക്കുന്നതി
നാൽ നേത്രാന്തരപടലത്തിന്മേൽ തന്നേ ചേൎന്നു സ്പഷ്ടമായ
ചിത്രം ഉളവാകും.
391. ചില ആളുകൾ സമീപത്തിൽ ഉള്ളതെല്ലാം എത്രയും നല്ലവണ്ണം
കാണുന്നെങ്കിലും അല്പം ദൂരത്തിലുള്ളതു അവ്യക്തമായി കാണുന്നതു എന്തുകൊണ്ടു?
അതു ബാല്യക്കാരിൽ പോലും നാം ചിലപ്പോൾ കാണു
ന്ന ഒരു ക്ഷീണതയും കുറവുമത്രേ. കണ്ണിന്നു ദൂരത്തിലിരിക്കു
ന്ന വസ്തുക്കളുടെ മുമ്പാകേ നിമേഷിപ്പാൻ പ്രാപ്തിയില്ലാ
യ്കയാൽ ജലമയരസവും കാചപടലവും അധികം വളഞ്ഞി
രിക്കുന്നതുകൊണ്ടു രശ്മികളും അധികം പൊട്ടി നേത്രാന്തരപ
ടലത്തിന്മേൽ ചേൎന്നിട്ടു വീണ്ടും വേർപിരിഞ്ഞ ശേഷം മാ
ത്രം നേത്രാന്തരപടലത്തിന്നു തട്ടുന്നതുകൊണ്ടു വീണ്ടും ഓരോ
വിന്ദുവിന്നു പകരം ഒരു വട്ടം ഉളവാകുന്നതിനാൽ അവ്യക്ത
മായ ചിത്രം മാത്രം ഉത്ഭവിക്കേയുള്ളൂ. ഈ കുറവിനെ തീൎക്കേ
ണ്ടതിന്നു നാം 383-ാം ചോദ്യത്തിൽ വിവരിച്ച ഉൾവളവുള്ള
കണ്ണാടിച്ചില്ലിനെ പ്രയോഗിക്കേണം. ഇതിനാൽ രശ്മികൾ
തമ്മിൽ തമ്മിൽ വേർപിരിഞ്ഞു പോകുന്നതുകൊണ്ടു ജലമ
യരസത്തിലൂടേ കടക്കുന്ന സമയത്തിൽ വളരേ പൊട്ടുന്നെ
ങ്കിലും നേത്രാന്തരപടലത്തിന്മേൽ ചേൎന്നിട്ടു ഒരു ചിത്രം ഉള
വാകുന്നതത്രേ ആകുന്നു.
392. കണ്ണുകൊണ്ടു കാണ്മാൻ വഹിയാത്ത വസ്തുക്കളെ ഭൂതക്കുണ്ണാടികൊ
ണ്ടു കാണ്മാൻ കഴിയുന്നതു എന്തുകൊണ്ടു?
ഈ ഭൂതക്കണ്ണാടിയിൽ ഏറ്റവും താണമാതിരി നാം
375-ാം ചോദ്യത്തിൽ വിവരിച്ച തീക്കണ്ണാടിയത്രേ. ഒരു വസ്തു
നമ്മുടെ കണ്ണോടു അടുക്കുന്നേടത്തോളം ദൃഷ്ടികോൺ വലു
തായി തീരുന്നതിനാൽ വസ്തുവും വലുതായി തീൎന്നപ്രകാരം [ 252 ] തോന്നും. എങ്കിലും ഈ കാൎയ്യത്തിൽ ഒരു അതിരുണ്ടു. വ
സ്തുക്കളെ അധികം അടുപ്പിച്ചാൽ കണ്മിഴിക്കു അതിൻപ്രകാ
രം ഇനി വീൎക്കുവാൻ കഴിയായ്കയാൽ സ്പഷ്ടമായ ചിത്രം ഉള
വാകയില്ല. നാം 382-ാം ചോദ്യത്തിൽ കേട്ടപ്രകാരം ഈ തീ
ക്കണ്ണാടിയുടെയും അതിൻ ഉഷ്ണകേന്ദ്രത്തിന്റെയും മദ്ധ്യേ ഒരു
വസ്തുവിനെ വെച്ചാൽ അതിന്റെ പിമ്പിൽ അതിന്റെ വ
ലുതായിപ്പോയ ചിത്രം കാണും. ഈ കണ്ണാടി നമ്മുടെ ക
ണ്ണിന്റെയും വസ്തുവിന്റെയും മുമ്പിൽ വെക്കുന്നതിനാൽ വ
സ്തുവിനെ കണ്ണിനു കാണ്മാൻ തക്കതായ ദൂരത്തിലാക്കുവാൻ
കഴിയും. എങ്കിലും ഒരു നല്ല ഭൂതക്കണ്ണാടി കിട്ടേണ്ടതിന്നു
നാം ഒരു കണ്ണാടി മാത്രമല്ല നമ്മുടെ രണ്ടു ചിത്രങ്ങളിൽ കാ [ 253 ] ണും പ്രകാരം 2, 3 കണ്ണാടികൾ പ്രയോഗിക്കുന്നതിനാൽ വ
സ്തുവിന്റെ വലിപ്പം അത്യന്തം വൎദ്ധിക്കേണം. ഇവ്വണ്ണം ഒ
ന്നാം ചിത്രത്തിൽ A, B എന്ന വസ്തുവിന്റെ രശ്മികൾ C D
എന്ന കണ്ണാടിയിലൂടേ കടക്കുന്നതിനാൽ A′ B′ എന്ന ചിത്രം
ഉണ്ടാകും; ഈ ചിത്രത്തിൽ രശ്മികൾ F E എന്ന കണ്ണാടി
യിലൂടേ ചെല്ലുന്നതിനാൽ A′′ B′′ എന്ന ചിത്രത്തെ ജനിപ്പി
ക്കും. ഈ രണ്ടാം ചിത്രത്തിന്റെ രശ്മികൾ ഇനി H G എന്ന
കണ്ണാടിയിലൂടേ പോകുന്നതിനാൽ ഒടുക്കം A′′′ B′′′ എന്ന വ
ലിയ ചിത്രം ഉണ്ടായി വരും. ഈ സൂത്രത്തിൻപ്രകാരം നാം
രണ്ടാം ചിത്രത്തിൽ കാണുന്ന യന്ത്രം (യൻ്സൻ എന്ന ഹൊ
ല്ലന്തക്കാരൻ 17-ാം നൂറ്റാണ്ടിൽ സങ്കല്പിച്ചു) ഉണ്ടാക്കപ്പെട്ടി
രിക്കുന്നു. ഇവിടേ സൂചിപ്പിച്ചിരിക്കുന്ന മൂന്നു തീക്കണ്ണാടികൾ
a എന്ന കുഴലിൽ അടങ്ങിയിരിക്കുന്നു. വസ്തുവിനെ നാം i, h എ
ന്ന സ്ഥലത്തിൽ വെക്കും; ഇതിനെ നമ്മുടെ കണ്ണിന്റെ പ്രാ
പ്തിക്കു തക്കവണ്ണം അടുപ്പിക്കയോ ദൂരത്താക്കുകയോ ചെയ്യാം
(b, c, d). താഴേ പ്രവേശിക്കുന്ന എല്ലാ വെളിച്ചവും മേലോട്ടു
അയക്കേണ്ടതിന്നു തിരിപ്പാൻ തക്കതായ ഒരു സാധാരണ ആദ
ൎശം (g) കാണും. രാത്രിയിലും വസ്തുക്കളെ ശോധന ചെയ്വാനായി
ട്ടു (k) എന്ന തീക്കണ്ണാടി പ്രയോഗിക്കുന്നുണ്ടു. അതു വിളക്കി
ന്റെ രശ്മികളെ കൈക്കൊണ്ടു അവയെ വസ്തുവിന്മേൽ നട
ത്തും; ആവശ്യം പോലേ തിരിപ്പാനും കയറ്റുവാനും ഇറക്കു
വാനും കഴിയും.
393. കണ്ണുകളാൽ കാണ്മാൻ കഴിയാത്ത നക്ഷത്രങ്ങളെ ചീനക്കുഴൽകൊ
ണ്ടു അടുപ്പിച്ചു കാണ്മാൻ കഴിയുന്നതു എങ്ങിനേ?* (Telescope).
ഇതിന്നായിട്ടു രണ്ടു തീക്കണ്ണാടികൾ ആവശ്യം തന്നേ. വ
സ്തുവിന്റെ മുമ്പാകേ ഒരു വലിയ തീക്കണ്ണാടി വെച്ചിട്ടു എ [ 254 ] ങ്ങും ചിതറി എത്രയും മങ്ങിപ്പോയ നക്ഷത്രങ്ങളുടെ രശ്മിക
ളെ സംഗ്രഹിച്ചു കണ്ണിന്റെ മുമ്പാകേ ഉളവാകുന്ന ചെറിയ
ചിത്രത്തെ നാം അതിന്റെയും നമ്മുടെ കണ്ണിന്റെയും നടുവി
ലുള്ള രണ്ടാം തീക്കണ്ണാടികൊണ്ടു കാണ്മാൻ തക്ക ദൂരത്തിലാക്കു
കയോ വലുതാക്കുകയോ ചെയ്യും. ഇവ്വണ്ണം ഒരു ചീനക്കുഴൽ
വസ്തുവിന്റെ തീക്കണ്ണാടികൊണ്ടും (objective) കണ്ണിന്റെ തീ
ക്കണ്ണാടികൊണ്ടും (ocular) ഉളവാകുന്നു. കണ്ണിന്റെ തീക്കണ്ണാ
ടിക്കു പകരമായി 383-ാം ചോദ്യത്തിൽ വിവരിച്ച ഉൾവളവുള്ള
കണ്ണാടിച്ചില്ലിനെയും വസ്തുവിന്റെ തീക്കണ്ണാടിക്കു പകരം
ലോഹംകൊണ്ടുള്ള ഉൾവളവുള്ള ദൎപ്പണത്തെയും പ്രയോഗി
ക്കാം (372-ാം ചോദ്യം). ഇവ്വണ്ണം മൂന്നു വിധം ചീനക്കുഴലുകൾ
നടപ്പായ്ത്തീൎന്നു. 1. കെപ്ലരുടെ (Kepler) ചീനക്കുഴൽ; ഇതിൽ ര
ണ്ടു തീക്കണ്ണാടികൾ (അണ്ഡാകൃതിയായിരിക്കുന്ന കണ്ണാടിച്ചി
ല്ലുകൾ) കാണും. ഇതിനാൽ മേല്ക്കീഴായി നില്ക്കുന്ന ചിത്രം ഉള
വാകുന്നതുകൊണ്ടു ഭൂമിയിലുള്ള വസ്തുക്കളെ ശരിയായി കാണേ
ണ്ടതിന്നു വസ്തുവിന്റെ കണ്ണാടിയുടെയും കണ്ണിന്റെ കണ്ണാടി
യുടെയും നടുവിൽ ഒരു മൂന്നാം കണ്ണാടിയെ വെക്കുന്നതിനാൽ
വസ്തുക്കളെ തക്കതായ സ്ഥിതിയിൽ കാണും. (terrestrial tele
scope) നക്ഷത്രങ്ങളെ നോക്കേണ്ടതിന്നു അതു ആവശ്യമില്ല: 2. ഗ
ലിലേയന്റെ (Galilei) ചീനക്കുഴലിൽ വസ്തുവിന്റെ കണ്ണാടി
തീക്കണ്ണാടി ആയാലും കണ്ണിന്റെ കണ്ണാടി ഉൾ്വളവുള്ള കണ്ണാ
ടിച്ചില്ലു അത്രേ. 3. ന്യൂതന്റെ (Newton)ചീനക്കുഴലിന്റെ ദ്വാ
രത്തിൽ നക്ഷത്രത്തിന്റെ രശ്മി പ്രവേശിച്ച്, അടെക്കപ്പെട്ട മ
റ്റേ അറ്റത്തിന്റെ ഉള്ളിൽ ഉൾവളവുള്ള ദൎപ്പണം രശ്മികളെ
പ്രതിബിംബിക്കയും കുഴലിൻ ഉള്ളിൽ ഒരു ചിത്രത്തെ ജനിപ്പി
ക്കയും ചെയ്തിട്ടു ഒരു സാധാരണമായ ആദൎശം അതിനെ ഒരു
ഭാഗത്തിലിരിക്കുന്ന കണ്ണിന്റെ കണ്ണാടിയുടെ മുമ്പാകേ വരു [ 255 ] ത്തിയ ശേഷം ഈ കണ്ണാടി ചിത്രത്തെ വലുതാക്കുകയും ചെ
യ്യും. നമ്മുടെ ചിത്രത്തിൽ നാം കാണുന്ന ഹെൎശൽ (Herschel)
എന്ന ശാസ്ത്രിയുടെ ചീനക്കുഴലിനാൽ ഒരു വസ്തുവിനെ 7000
പ്രാവശ്യം വലുതാക്കുവാൻ കഴിയും. ഇതിനെക്കാൾ റോസ്സ്
(Rose) പ്രഭുവിന്റെ ചീനക്കുഴൽ വലിയതാകുന്നു പോലും. ലി
പ്പൎസ്സ് ഹേ (Lippershey) 1603-ാം കൊല്ലത്തിലും ഗലിലെയി
1610-ാം വൎഷത്തിലും ഈ ചീനക്കുഴൽ സങ്കല്പിച്ചശേഷം കെ
പ്ലർ നക്ഷത്രങ്ങളെ നോക്കേണ്ടതിന്നു 1611-ാം സംവത്സരത്തിൽ
ഒന്നാമതു അതിനെ പ്രയോഗിച്ചുപോൽ. ഉൾവളവുള്ള ആദൎശ [ 256 ] ത്ത ഗ്രേഗൊറെ (Gregory) എന്ന ഇംഗ്ലിഷ്ക്കാരൻ 1663-ാം കൊ
ല്ലത്തിൽ ഒന്നാം പ്രാവശ്യം ചീനക്കുഴലിൽ ഇടുകയും ചെയ്തു.
394. മതിലിന്മേൽ ചിത്രങ്ങളെ പ്രതിബിംബിക്കുന്ന ലാന്തരിന്റെ കൌ
ശലം എന്തു?
ഈ ലാന്തർ (Laterna magica) 384-ാം ചോദ്യത്തിൽ നാം വിവ
രിച്ച കാൎമ്മറിയിൽ നില്ക്കുന്നു. ഉൾവളവുള്ള ഒരു ദൎപ്പത്തി
ന്റെ ഉഷ്ണകേന്ദ്രത്തിൽ നാം നിൎത്തിയ വിളക്കിന്റെ എല്ലാ ര
ശ്മികളെ ഒരു തീക്കണ്ണാടിയിലൂടേ നടത്തുന്നതിനാൽ തമ്മിൽ
ചേൎന്ന വസ്തുവിനെ തട്ടുന്ന സമയത്തു അതിന്നു എത്രയും പ്ര
കാശം കിട്ടിയശേഷം ഒരു ചെറിയ തീക്കണ്ണാടിയിലൂടേ കടന്നി
ട്ടു നേരേയുള്ള മതിലിൽ ഒരു വലിയ ചിത്രം ജനിപ്പിക്കും.
പന്ത്രണ്ടാം അദ്ധ്യായം.
വൎണ്ണം (ചായം) Colour.
"മഴപെയ്യുന്നതിനാൽ പേടിയുണ്ടാകരുതു
എന്നതിന്നു അടയാളമായിട്ടു മേഘത്തി
ങ്കൽ ശോഭയുള്ള മഴവില്ലിനെ ഉണ്ടാക്കി
വെച്ചു, ഇതു എനിക്കും ഭൂമിക്കും ഉള്ള നി
ൎണ്ണയത്തിന്നു മുദ്രയായിരിക്കും എന്നു ദൈ
വം കല്പിച്ചു."
395. പലവിധമായ നിറങ്ങൾ ഉളവാകുന്നതു എങ്ങിനേ?
ശബ്ദസ്പന്ദനത്തിന്റെ പലവിധമായ വേഗതയെ കൊണ്ടു
വെവ്വേറേ ധ്വനികൾ ഉളവാകുന്നപ്രകാരം വെളിച്ചത്തിന്റെ
ഓരോ വില്ലാട്ടങ്ങളാൽ പല നിറങ്ങൾ കാണും. ഏറ്റവും
വേഗത്തിൽ ഓടുന്ന വെളിച്ചത്തിന്റെ സ്പന്ദങ്ങളാൽ ചുവപ്പു
നീല നിറമുള്ള (violet) രശ്മികളും ഏറ്റവും മെല്ലേ ചലിക്കു [ 257 ] ന്ന വെളിച്ചത്താൽ ചുവന്ന രശ്മികളും ഉളവാകും. എങ്കിലും
വെളിച്ചത്തിന്റെ സ്പന്ദങ്ങൾ ശബ്ദത്തിന്റേവയെക്കാൾ എ
ത്രയോ വേഗം നടക്കുന്നു. ഒരു വിനാഴികയിൽ ഏറ്റവും താ
ണ ശബ്ദം 8 ഏറ്റവും ഉയൎന്ന ശബ്ദം 24,000 അനക്കങ്ങളും
ജനിപ്പിക്കുന്നെങ്കിലും ചുവന്ന നിറം കിട്ടേണ്ടതിന്നു ഒരു വി
നാഴികയിൽ വെളിച്ചം 450 ബിലിയോനും (ഒരു മഹാകോടി
യെ ലക്ഷംകൊണ്ടു ഗുണിച്ചാൽ ഒരു ബിലിയോൻ ഉണ്ടാകും),
മേല്പറഞ്ഞ ചുവപ്പു നീലനിറമായ രശ്മിയെ കാണേണ്ടതിന്നു
660 ബിലിയോനും പ്രാവശ്യം അനങ്ങേണം. ഈ പലവിധമാ
യ വേഗതയുടെ നിമിത്തം ഈ രശ്മികൾ കണ്ണാടിയിലൂടേ ക
ടക്കുന്ന സമയത്തിൽ പലവിധേന പൊട്ടുന്നതു ആവശ്യം; അ
ധികം വേഗത്തിൽ ഓടുന്ന ചുവപ്പനീലനിറങ്ങളുള്ള രശ്മികൾ
മെല്ലേ നടക്കുന്ന ചുവന്ന രശ്മികളെക്കാൾ അധികമായി ഭേദി
ച്ചു പോകേണം. ഇതു ഹേതുവായി എല്ലാ നിറങ്ങളും സൂൎയ്യ
ന്റെ വെളുത്ത വെളിച്ചത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടു
സൂൎയ്യന്റെ രശ്മിയെ ഗതിയിൽനിന്നു തെറ്റിക്കുന്നതിനാൽ അ
തു ഇതിൽ അടങ്ങിയിരിക്കുന്ന നിറങ്ങളായി ഭേദിച്ചുപോകും.
396. സൂൎയ്യന്റെ രശ്മികൾ വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന തംബ്ലേറി
ലൂടേ കടക്കുകയോ ഇരുട്ടുള്ള മുറിയിൽ ഒരു ചെറിയ ദ്വാരത്തിൽ കൂടി ചില ര
ശ്മികൾ പ്രവേശിച്ചിട്ടു നാം 376-ാം ചോദ്യത്തിൽ വിവരിച്ച പ്രീസ്മയിലൂടേ ചെ
ല്ലുകയോ ചെയ്യുന്നെങ്കിൽ നാം എത്രയും ഭംഗിയുള്ള നിറങ്ങളെ കാണുന്നതു എ
ന്തുകൊണ്ടു?
സൂൎയ്യന്റെ രശ്മികൾ വെള്ളത്തിന്നോ കണ്ണാടിക്കോ തട്ടു
ന്നെങ്കിൽ അവ പൊട്ടി പ്രീസ്മയുടെ ഉച്ചാഗ്രം താഴോട്ടു നോ
ക്കുമ്പോൾ രശ്മികൾ മേലോട്ടു തെറ്റിപ്പോകും. ഇവയിൽ അ
ടങ്ങിയിരിക്കുന്ന നിറങ്ങൾ വ്യത്യാസമായി പൊട്ടുന്നതു കൊ
ണ്ടു പുറപ്പെടുന്ന രശ്മികൾ ഒരു കെട്ടായി നില്ക്കാതേ അവയു
ടെ പൊട്ടൽ പോലേ ഒരു നിരയിൽ നില്ക്കുന്നതേയുള്ളൂ. പ്രീ [ 258 ] സ്മ സൂൎയ്യന്റെ വെളിച്ചത്തിൽ അടങ്ങിയിരിക്കുന്ന പല നിറ
മുള്ള രശ്മികളെ തമ്മിൽ വേർതിരിക്കയും സ്പഷ്ടമായി കാണി
ക്കയും ചെയ്തുവല്ലോ. മീതേ ഒന്നാമതു ചുവപ്പും നീലവും ക
ലൎന്ന നിറം (violet) പിന്നേ നീല, പച്ച, മഞ്ഞ, നാരങ്ങവ
ൎണ്ണം, (orange) ചുവപ്പു എന്നീ നിറങ്ങൾ കാണും. സൂൎയ്യന്റെ
വെളിച്ചം ഏകമായാൽ പ്രീസ്മയിലൂടേ കടന്ന ശേഷം പ്രകാ
ശിക്കുന്ന ഒരു വട്ടം ഉളവാകുമായിരുന്നു; അതു പലനിറങ്ങളാൽ
ശോഭിക്കുന്ന നീളമുള്ള സ്ഥലമായി ചമയുന്നതിനാൽ സൂൎയ്യ
ന്റെ വെളിച്ചത്തിൽ ഈ ആറു നിറമുള്ള രശ്മികൾ എങ്ങി
നേ എങ്കിലും അടങ്ങിയിരിക്കേണം എന്നതു സ്പഷ്ടം. വെളി
ച്ചത്തിന്റെ രശ്മികൾ പലവിധത്തിൽ പൊട്ടുന്നതിനാലേ
ഈ നിറങ്ങൾ ഉണ്ടായ്വന്ന പ്രകാരം തെളിവു കൊടുപ്പാൻ പ്ര
യാസമില്ല. ഇനി ഉച്ചാഗ്രം മേലോട്ടു നോക്കുന്ന ഒരു പ്രീസ്മ
യിൽ ഈ ചിതറിപ്പോയ രശ്മികളെ തിരിക്കുന്നെങ്കിൽ രശ്മി
കൾ വീണ്ടും ഒന്നായി തീൎന്നിട്ടു ചിത്രം ധാവള്യമായി ചമയും.
ന്യൂതൻ (Newton) എന്ന കീൎത്തിപ്പെട്ട ജ്ഞാനി 1666-ാം കൊല്ല
ത്തിൽ സൂൎയ്യന്റെ വെളിച്ചത്തിൽ അടങ്ങിയിരിക്കുന്ന നിറ
ങ്ങൾ ഒന്നാമതു കണ്ടെത്തി കാൎയ്യം തെളിയിക്കയും ചെയ്തു.
397. ചീനക്കുഴലുകളിലൂടേ നോക്കുമ്പോൾ വെളിച്ചം അവയുടെ തീക്ക
ണ്ണാടികളിലൂടേ കുടക്കുന്നെങ്കിലും നാം ആ നിറങ്ങൾ കാണാത്തതു എന്തുകൊണ്ടു?
ഈ വക യന്ത്രങ്ങൾ്ക്കായി നാം പ്രയോഗിക്കുന്ന കണ്ണാടി
സാധാരണമായ മാതിരി അല്ല; ഈ ചായമില്ലാത്തതു കിട്ടേ
ണ്ടതിന്നു നാം രണ്ടു മാതിരി കണ്ണാടി തമ്മിൽ ചേൎക്കുന്നു, ഒ
ന്നു നമ്മുടെ സാധാരണമായ കണ്ണാടി തന്നേ (fint-glass). [ 259 ] മറ്റേതോ വളരേ ഈൎമ്മം അടങ്ങിയിരിക്കുന്ന വിശേഷമായ
മാതിരി (crown-glass).* ഈ രണ്ടു മാതിരികൊണ്ടുള്ള രണ്ടു ക
ണ്ണാടി ഉണ്ടാക്കി ഇവയെ തമ്മിൽ ചേൎക്കുന്നതിനാൽ ചീന
ക്കുഴലിന്റെ അണ്ഡാകൃതിയായ കണ്ണാടിച്ചില്ലു ഉളവാകും.
സാധാരണമായ കണ്ണാടികൊണ്ടുള്ള പ്രീസ്മ വേറേ കണ്ണാടി
കളെക്കാൾ രശ്മികളെ അല്പം അധികം പൊട്ടിക്കുന്നതല്ലാതേ
നിറങ്ങളെ അധികമായി ചിതറിക്കുന്നതുകൊണ്ടു നിറങ്ങളുടെ
ചിത്രത്തിന്നു അധികം നീളം ഉണ്ടാകും. അങ്ങിനേയുള്ള
രണ്ടു പ്രീസ്മ രശ്മികളെ പൊട്ടിക്കുന്ന അവയുടെ കോണുകൾ
രണ്ടു ദിക്കിൽ നോക്കുവാൻ തക്കവണ്ണം തമ്മിൽ ചേൎക്കുമ്പോൾ
ഇതിലൂടേ കടക്കുന്ന ഒരു രശ്മി അതിന്റെ വെളിച്ചത്തിന്റെ
യും ചായത്തിന്റെയും രണ്ടു വിരോധമായ പൊട്ടൽ അനു
ഭവിക്കേണം. എങ്കിലും വിശേഷമായ കണ്ണാടികൊണ്ടുള്ള
പ്രീസ്മയുടെ കോണിന്നു തക്കതായ വീതി വരുത്തുന്നതിനാൽ
രണ്ടു കണ്ണാടി നിറങ്ങളെ ചിതറിക്കുന്നതു തമ്മിൽ നിഷ്ഫലമാ
ക്കുന്നെങ്കിലും വെളിച്ചത്തിന്റെ പൊട്ടലിൽനിന്നു വിശേഷ
മായ കണ്ണാടി ഇപ്പോൾ അധികരിക്കുന്നതുകൊണ്ടു ഒരംശം
ശേഷിക്കും. ഈ വക കണ്ണാടികൾ രശ്മികളെ അല്പം മാത്രം
പൊട്ടിക്കുന്നെങ്കിലും നിറങ്ങളുടെ കാഴ്ച വസ്തുക്കളെ കാണുന്ന
തിൽ തടസ്ഥം വരുത്തുകയില്ല താനും. അങ്ങിനേ തന്നേ ചീ
നക്കുഴലുകൾക്കു പറ്റുന്ന അണ്ഡാകൃതിയായ കണ്ണാടി കിട്ടേ
ണ്ടതിന്നു ഈ രണ്ടു വിധമായ കണ്ണാടികൊണ്ടുള്ള ഉൾവള
വുള്ള (concave) കണ്ണാടിച്ചില്ലിനെയും മുതിരപ്പുറമായ (convex)
ചില്ലിനെയും തമ്മിൽ ചേൎക്കുന്നതു ആവശ്യം. ഭൂതക്കണ്ണാടി
കൾക്കായും ചീനക്കുഴലുകൾ്ക്കായും ഈ എത്രയും ഉപകാര
മായ ചായമില്ലാത്ത കണ്ണാടി ഉണ്ടാക്കേണ്ടതിന്നു ദൊല്ലൊന്ത് [ 260 ] (Dollond) എന്ന ഇംഗ്ലിഷ്ക്കാരൻ 1757-ാമതിൽ വഴി സങ്കല്പിച്ചു
പോൽ.
398. മഞ്ഞിന്റെ തുള്ളികളിൽ ഉദിക്കുന്ന സൂൎയ്യൻ ഇത്ര ഭംഗിയുള്ള നിറ
ങ്ങളായി ശോഭിക്കുന്നതു എന്തുകൊണ്ടു?
മഞ്ഞിൻ തുള്ളികൾ സൂൎയ്യന്റെ രശ്മികളെ വളരേ പൊ
ട്ടിച്ചിട്ടു കണ്ണു പല നിറങ്ങളായി ചിതറിപ്പോയ രശ്മികളുടെ
എതിർ നില്ക്കുമ്പോൾ ഇവയിൽ ഒന്നു കണ്ണിന്നു തട്ടീട്ടു ശേഷി
ക്കുന്നവ കാണാതേ കടന്നു പോകും. ഇവ്വണ്ണം സൂൎയ്യൻ പ്ര
കാശിക്കുന്ന അനവധി തുള്ളികളിൽ ഒന്നു പച്ച, മറ്റൊന്നു
നീലം, വേറേ ഒന്നു ചുവപ്പൂ എന്നു തോന്നുന്നതല്ലാതേ കണ്ണു
തിരിയുകയും ഉലാവി നടക്കുകയും ചെയ്യുന്നെങ്കിലോ ഓരോ തു
ള്ളി വേറേ നിറമുള്ള രശ്മികളെ കണ്ണിൽ അയക്കുന്നതു കൊ
ണ്ടു വൈവൎണ്യം ഉണ്ടാകും.
399. സൂൎയ്യന്റെ രശ്മികൾ മഴപെയ്യിക്കുന്ന എതിർ നില്ക്കുന്നതായ ഒരു
മേഘത്തോടു തട്ടുമ്പോൾ മഴവില്ലു ഉളവാകുന്നതു എന്തുകൊണ്ടു?
നമ്മുടെ ചിത്രത്തിൽ കാണുന്ന പ്രകാരം സൂൎയ്യന്റെ ര
ശ്മികൾ മഴയുടെ തുള്ളികളിൽ പ്രവേശിച്ചിട്ടു പൊട്ടിയ ശേ
ഷം പിമ്പിൽ നില്ക്കുന്ന കറുത്ത മേഘം അവയെ പ്രതിബിം
ബിക്കുന്നതു കൊണ്ടു വീണ്ടും പൊട്ടി പലനിറമുള്ള രശ്മിക
ളായി ചിതറിപ്പോകുന്നുവല്ലോ! മഴപെയ്യിക്കുന്ന മേഘം ന
മ്മുടെ മുമ്പിലും സൂൎയ്യൻ നമ്മുടെ പിമ്പിലും നിന്നുകൊണ്ടി
രിക്കേ ഓരോ തുള്ളി ഒരു ദിക്കിൽ നോക്കുന്ന കണ്ണിൽ ഒരൊറ്റ
നിറമുള്ള രശ്മിയെ അയക്കും. എണ്ണപ്പെടാത്ത തുള്ളികളെ
കൊണ്ടു നിറഞ്ഞിരിക്കുന്ന മേഘത്തിന്നോ വെളിച്ചത്തിന്റെ
എല്ലാ നിറങ്ങളെയും കാണിപ്പാൻ കഴിയും. ഏറ്റവും ഉയ
ൎന്ന തുള്ളികളിൽനിന്നു താഴേ പുറപ്പെടുന്ന ചുവന്ന രശ്മികൾ
മാത്രം നമ്മുടെ കണ്ണിൽ എത്തീട്ടു ശേഷിക്കുന്നവ കടന്നുപോ [ 261 ] കും. അങ്ങിനേ തന്നേ ഏറ്റവും താഴേയുള്ള തുള്ളികൾ ചു
വപ്പും നീലയും കലൎന്ന (violet) നിറമുള്ള രശ്മികളെ കണ്ണിൽ
അയക്കാറുണ്ടു. ഇതിന്റെ സംഗതിയോ ഇനിയും അധികം
താഴേയുള്ള നീല, പച്ച, മഞ്ഞ, ചുവപ്പു എന്നീ നിറമുള്ള
രശ്മികൾ കടന്നു പോകുന്നതത്രേ.
400. ഇന്ദ്രവില്ലിന്നു എപ്പോഴും വൃത്തക്കള്ളിയുടെ രൂപം ഉണ്ടാകുന്നതു
എന്തുകൊണ്ടു?
ഒരു നിറത്തെ തന്നേ കാണിക്കുന്ന തുള്ളികൾ എങ്ങിനേ
എങ്കിലും സൂൎയ്യന്റെയും നോക്കുന്നവന്റെയും നേരേ സമമാ
യ സ്ഥിതിയിൽ നില്ക്കേണം എന്നു പറഞ്ഞാൽ പുറപ്പെടുന്ന
എല്ലാ ചുവന്ന രശ്മികളും സൂൎയ്യന്റെ രശ്മികളോടു സമമായി
രിക്കുന്ന കോണുകളിൽ നില്ക്കേണം; കോൺ ഭേദിക്കുമ്പോൾ [ 262 ] നിറവും ഭേദിക്കും. അതു കൂടാതേ, ഈ ചുവന്ന രശ്മികൾ ഒ
ക്കയും കാണ്മാൻ തക്കവണ്ണം നോക്കുന്നവന്റെ കണ്ണിലേക്കു
ചെല്ലേണം. ഈ രണ്ടിന്നു നിവൃത്തിവരേണ്ടതിന്നു ഈ തുള്ളി
കൾ ഒരു വട്ടത്തിൽ നില്ക്കേണ്ടതു ആവശ്യം. ഇവ്വണ്ണം ആ
കാശമില്ലിനെ നോക്കുന്ന കാണികളിൽ ഓരോരുവൻ തന്റെ
സ്വന്തവാനവില്ലിനെ കാണുകേയുള്ളൂ. സൂൎയ്യനിൽനിന്നു കാ
ണിയുടെ കണ്ണിലൂടേ ഒരു രേഖയെ വരെച്ചാൽ ഈ രേഖ
ആകാശവില്ലു എന്ന വൃത്തക്കള്ളിയാകുന്ന വൃത്തത്തിന്റെ കേ
ന്ദ്രത്തിൽ എത്തും. അതിൻ നിമിത്തം സൂൎയ്യന്റെ സ്ഥിതി
പ്രകാരം ആകാശവില്ലിന്റെ വലിപ്പം മാറും. സൂൎയ്യോദയ
ത്തിലും വാനവില്ലു ഒരു അൎദ്ധവൃത്തത്തോടു സമമായിരുന്ന
ശേഷം സൂൎയ്യൻ ഉദിക്കുന്നേടത്തോളം ആകാശവില്ലു കുറഞ്ഞു
ഉച്ചെക്കു ഒന്നും കാണ്മാൻ കഴികയില്ല. ഉച്ച തിരിഞ്ഞ ശേ
ഷമോ മഴവില്ലു സൂൎയ്യാസ്തമാനത്തിൽ വീണ്ടും ഒരു അൎദ്ധവൃത്ത
മായി ചമയും വരേ അതിന്റെ വലിപ്പം അസ്തമിക്കുന്നേട
ത്തോളം വൎദ്ധിക്കും താനും.
401. പ്രധാനവാനവില്ലു അല്ലാതേ നിറങ്ങളെ ഇത്ര സ്പഷ്ടമായി കാണി
ക്കാത്ത വേറൊന്നിനെ നാം കാണുന്നതു എന്തുകൊണ്ടു?
ഉയൎന്ന തുള്ളികളിൽ സൂൎയ്യന്റെ രശ്മികൾ ചിലപ്പോൾ
രണ്ടു വട്ടം പൊട്ടി രണ്ടു പ്രാവശ്യം പ്രതിബിംബിക്കും. സാ
ധാരണമായ ആകാശവില്ലിൽ മീതേയുള്ള തുള്ളികൾ അവ
യുടെ താഴേയുള്ള ചുവന്ന രശ്മികളെ മാത്രം വിട്ടയക്കുന്നതി
നാൽ ഈ വില്ലിൻ മീതേ ചുവന്ന നിറം കാണും. നമ്മുടെ ര
ണ്ടാം വില്ലിലോ പിൻഭാഗം സൂൎയ്യരശ്മിയെ രണ്ടു വട്ടം പ്രതി
ബിംബിച്ചശേഷം തുള്ളിയുടെ മേൽഭാഗത്തു ഇരിക്കുന്ന രശ്മി
മാത്രം നമ്മുടെ കണ്ണിൽ എത്താം; അതിന്നു ചുവപ്പും നീല
വും കലൎന്ന നിറം ഉണ്ടാക കൊണ്ടു രണ്ടാം ആകാശവില്ലു [ 263 ] പ്രധാനവാനവില്ലിന്റെ ചായത്തോടു വിപരീതമായി നി
ല്ക്കുന്ന ചുവപ്പും നീലവും കലൎന്ന ഈ നിറം കാണിക്കും.
എന്നാൽ ഈ രണ്ടാം വാനവില്ലിലേ ഉയൎന്ന തുള്ളികളിൽനി
ന്നു ഏറ്റവും ഉയൎന്ന രശ്മിയും താണ തുള്ളികളിൽനിന്നു ഏ
റ്റവും താണ രശ്മിയും കൈയിൽ എത്തുന്നതിനാൽ ഈ ര
ണ്ടാം ആകാശവില്ലിൽ നാം മിതേ ചുവപ്പും നീലവും കല
ൎന്ന നിറവും താഴേ ചുവപ്പും കാണേണം. ഇവ രണ്ടുവട്ടം പ്ര
തിബിംബിക്കപ്പെട്ട രശ്മികളാൽ ഉളവാകുന്നതുകൊണ്ടു നിറ
ങ്ങളെ ഇത്ര സ്പഷ്ടമായി കണ്ടു കൂടാ. നമ്മുടെ ചിത്രത്തിൽ
കാൎയ്യം നല്ലവണ്ണം കാണാം. E E പ്രധാനആകാശവില്ലിന്നു
സംബന്ധിച്ച രണ്ടു തുള്ളികൾ. ഇവ രശ്മികളെ ഒരിക്കൽ മാ
ത്രം പ്രതിബിംബിച്ചശേഷം തുള്ളിയുടെ താഴേ പുറപ്പെടുന്ന
തുകൊണ്ടു ചുവന്ന രശ്മിയായി കണ്ണിൽ എത്തും. G H എ
ന്ന രണ്ടു തുള്ളികളുടെ കാൎയ്യം വേറേ, n, s എന്ന രണ്ടു സ്ഥല
ങ്ങളിൽ പിൻഭാഗം രശ്മിയെ പ്രതിബിംബിച്ച ശേഷം തു
ള്ളിയുടെ ഏറ്റവും ഉയൎന്ന രശ്മികളാകുന്ന Ho-go കണ്ണിൽ
എത്തുന്നതുകൊണ്ടു ഈ ആകാശത്തിന്റെ മീതേയുള്ള ചാ
യം ചുവപ്പും നീലവും കലൎന്ന നിറം ആയിരിക്കേണം.
402. പ്രകൃതിയിലുള്ള മിക്കവാറും എല്ലാ വസ്തുക്കളിൽ നാം പ്രത്യേകമായി
ഒരു നിറത്തെ കാണുന്നതു എന്തുകൊണ്ടു?
സ്വയമായി പ്രകാശിക്കാത്ത വസ്തുക്കൾ സൂൎയ്യന്റെ പ്രകാ
ശത്തെ പ്രതിബിംബിക്കുന്നതിനാൽ മാത്രം കാണായ്വരുന്നു.
ഏകദേശം എല്ലാ വസ്തുക്കളും ഈ രശ്മികളെ കൈക്കൊണ്ടു
അവയെ ഭേദിപ്പിച്ചശേഷം ഒരൊറ്റ നിറത്തെ മാത്രം പ്രതി
ബിംബിക്കയും ശേഷിക്കുന്ന നിറങ്ങളെ അദൃശ്യമാക്കുകയും
ചെയ്യും. ഇവ്വണ്ണം ചുവന്ന വസ്തു ചുവന്ന രശ്മികളെ പ്രതി
ബിംബിക്കുന്നതത്രേ. [ 264 ] 403. നാം ചില വസ്തുക്കളിൽ വെളുത്ത നിറത്തെയും മറ്റുള്ളവയിൽ ക
റുത്ത നിറത്തെയും കാണുന്നതു എന്തുകൊണ്ടു?
വെളുത്ത വസ്തുക്കൾ സൂൎയ്യന്റെ രശ്മികളെ അശേഷം ഭേ
ദിപ്പിക്കാതേ അവയെ മുഴുവൻ പ്രതിബിംബിക്കയും കറുത്ത
വസ്തുക്കളോ വെളിച്ചത്തെ മുഴുവൻ ഗ്രസിച്ചു ഒന്നും പ്രതിബിം
ബിക്കാതേയും ഇരിക്കുന്നതുകൊണ്ടത്രേ. വെളുത്ത വസ്തുക്കൾ
വെളിച്ചത്തെ മുഴുവൻ പ്രതിബിംബിക്കുന്നതുകൊണ്ടു ഇവയെ
നോക്കുന്നതിനാൽ കണ്ണിന്നു ചിലപ്പോൾ വേദന വരാം.
404. മെഴുത്തിരി ആകട്ടേ എണ്ണയുടെ വിളക്കാകട്ടേ കത്തുന്ന സമയ
ത്തിൽ ചില നിറങ്ങളെ (വിശേഷാൽ പച്ച നീല നിറങ്ങളെ) തമ്മിൽ വകതി
രിപ്പാൻ പ്രായാസം തോന്നുന്നതു എന്തുകൊണ്ടു?
നമ്മുടെ വിളക്കുകളുടെ വെളിച്ചത്തിന്നു സാക്ഷാൽ സാ
ധാരണമായി മഞ്ഞനിറം ഉണ്ടായിട്ടു പച്ച, നീലനിറങ്ങൾ
ഇതിൽ ഏകദേശം ഇല്ലായ്കയാൽ വിളക്കിന്റെ പ്രകാശത്തി
ലിരിക്കുന്ന ഒരു വസ്തുവിന്നു പച്ച, നീല നിറങ്ങളെ പ്രതി
ബിംബിപ്പാൻ പ്രയാസം. നീലനിറമുള്ള വസ്തു നീലനിറത്തെ
മാത്രം പ്രതിബിംബിക്കുന്നതുകൊണ്ടു അതു വിളക്കിന്റെ വെ
ളിച്ചത്തിൽനിന്നു കിട്ടായ്കയാൽ വിട്ടയപ്പാൻ പാടില്ലല്ലോ.
ഇതുഹേതുവായിട്ടു ഈ വക വസ്തുക്കൾ വിളക്കിന്റെ പ്രകാശ
ത്തിൽ ഒരു വക തവിട്ടുനിറത്തെ മാത്രം കാണിക്കും. മദ്യസത്ത്
കത്തിക്കുന്ന ഒരു വിളക്കിന്റെ തിരിക്കു ഉപ്പു തേച്ചാൽ ജ്വാല
അശേഷം മഞ്ഞ നിറത്തെ കാട്ടും. മഞ്ഞയോ വെളുത്ത നി
റമോ അല്ലാത്ത എല്ലാ വസ്തുക്കളും ഈ വിളക്കിന്റെ പ്രകാശ
ത്തിൽ മേല്പറഞ്ഞ തവിട്ടു, കറുപ്പു നിറങ്ങളെ കാണിക്കേയുള്ളൂ.
405. ശോണമായ ബന്ധനത്തെ ഒരു വെളുത്ത കടലാസ്സിൽ വെച്ചിട്ടു ചി
ല സമയത്തേക്കു ഉറ്റുനോക്കിയശെഷം ബന്ധനത്തെ നീക്കുമ്പോൾ കടലാസ്സു പ
ച്ചനിറം കാണിക്കുന്നതു എന്തുകൊണ്ടു?
നമ്മുടെ കണ്ണിന്റെ നേത്രാന്തരപടലത്തിന്നു ചുവന്ന [ 265 ] നിറത്താൽ ദീൎഘസമയത്തേക്കു ഒരു ഇളക്കം വന്ന ശേഷം ഈ
ചായത്തിന്നായി പിന്നേ കണ്ണു ഉദാസീനത കാട്ടേണം. അ
തിൻനിമിത്തം വെളുത്ത കടലാസ്സിൽനിന്നു പുറപ്പെടുന്ന രശ്മി
കളിൽനിന്നു ചുവന്ന നിറം നീങ്ങിയശേഷം ശേഷിക്കുന്ന നിറ
ങ്ങൾ പച്ചചായമായി കാണായ്വരും, പച്ചനിറം ചുവന്ന
നിറത്തിന്റെ സഹനിറം എന്നു പറഞ്ഞാൽ പ്രീസ്മയാൽ ഉ
ളവായ എല്ലാ നിറങ്ങളെ ഒരു തീക്കണ്ണാടികൊണ്ടു സംഗ്രഹി
ക്കുമളവിൽ ചുവന്ന രശ്മിയെമാത്രം ഒരു മറയെക്കൊണ്ടു തടുക്കു
മ്പോൾ വെളുത്ത ചിത്രമല്ല പച്ച ചിത്രം ഉളവാകേയുള്ളൂ. അ
ങ്ങിനേ തന്നേ നാരങ്ങവൎണ്ണം (orange) നീലനിറത്തോടും, ചു
വപ്പും നീലയും കലൎന്നനിറം മഞ്ഞച്ചായത്തോടും സഹനിറ
ങ്ങളായി നില്ക്കും. ഇവ്വണ്ണം നിലാവു ഒരു മുറിയിൽ വ്യാപിച്ചു
കൊണ്ടിരിക്കേ വിളക്കിന്റെ മഞ്ഞ വെളിച്ചം മിന്നുന്നതിനാൽ
നീലനിറമുള്ള നിഴലുകൾ ഉണ്ടാകും.
406. ആകാശത്തിന്നു ഇന്ദ്രനീലനിറം ഉള്ളതു എന്തുകൊണ്ടു?
ആകാശവായു തീരേ സ്വച്ഛതയുള്ള വസ്തു എന്നു വിചാ
രിക്കുരുത്. അതു വിശേഷാൽ സൂൎയ്യവെളിച്ചത്തിന്റെ നീലനി
റമുള്ള രശ്മികളെ പ്രതിബിംബിക്കുന്നതുകൊണ്ടു ആ ഭംഗിയു
ള്ള നീലനിറം ഉളവാകും. അതില്ലെങ്കിൽ ആകാശം കറുപ്പാ
യിട്ടു നാം പകലിലും നക്ഷത്രങ്ങളെ കാണുമായിരിക്കും. ഏ
റ്റവും ഉയരത്തിൽ ആകാശം കറുത്തിരിക്കുന്നുപോലും. വെള്ള
ത്തിന്റെ ആവി എല്ലാം നീങ്ങിപ്പൊയ ശേഷം പ്രത്യേകമാ
യി ആകാശം അത്യന്തം ശോഭിതമായി ഇന്ദ്രനീലനിറത്തിൽ
തെളിയുന്നു.
407. സൂൎയ്യോദയത്തിലും സൂൎയ്യാസ്തമാനത്തിലും ഉഷസ്സും ചെമ്മാനവും നാം
കാണുന്നതു എന്തുകൊണ്ടു?
സൂൎയ്യൻ ഉദിക്കയും അസ്തമിക്കയും ചെയ്യുന്ന സമയത്തിൽ [ 266 ] ആകാശത്തിലുള്ള വെള്ളത്തിൽ ആവി തടിച്ചു മഞ്ഞായി
ത്തീരുന്നു. മഞ്ഞിന്റെ ഈ പൊക്കുള നാരങ്ങവൎണ്ണം (orange)
എന്ന നിറമുള്ള രശ്മികൾ കടന്നുപോകുന്നതിൽ സമ്മതി
ക്കുന്നു. ആവി സൂൎയ്യാസ്തമാനത്താൽ വന്ന തണുപ്പു കൊ
ണ്ടു മാത്രം തടിച്ചു ഏകദേശം ചക്രവാളത്തിൽ നില്ക്കുന്ന
സൂൎയ്യന്റെ രശ്മികൾ മഞ്ഞിന്റെ പൊക്കുളയൂടേ ദീൎഘവഴി
യിൽ നടക്കേണം എന്നു വരികിൽ എത്രയും ഭംഗിയുള്ള ചെ
മ്മാനം ഉണ്ടാകും. ആവി സൂൎയ്യാസ്തമാനത്തിന്നു മുമ്പേ തടി
ക്കുമ്പോൾ പ്രകാശമില്ലാത്ത മഞ്ഞനിറമുള്ള മേഘങ്ങൾ
വേഗം വരുന്ന മഴയെ മുന്നറിയിക്കുന്നു. രാവിലേയോ സൂൎയ്യൻ
പ്രവൃത്തിപ്പാൻ തുടങ്ങിയശേഷം മാത്രം ആവി കയറുന്നതുകൊ
ണ്ടും ഉദിച്ച സൂൎയ്യന്റെ രശ്മികൾ അല്പമായ വഴിയിലൂടേ ചെ
ല്ലുന്നതുകൊണ്ടും ചെമ്മാനത്തിന്റെ ശോഭ കാണി
ക്കുന്നില്ല. സൂൎയ്യൻ ഉദിക്കുന്നെങ്കിലും പെരുത്ത് ആവി കയറി
മഞ്ഞായി ചമയുമ്പോൾ എത്രയും ഭംഗിയുള്ള ഉഷസ്സു വരു
വാനുള്ള വൎഷത്തെ മുന്നറിയിക്കയും ചെയ്യും.
408. ഒരു ചെറിയ ദ്വാരത്തിലൂടേ മുറിയിൽ വെളിച്ചം പ്രവേശിച്ചിട്ടു
ഒരു കടലാസ്സിൽ ഉളവാകുന്ന പ്രകാശവൃത്തം ദ്വാരത്തെക്കാൾ വലുതാകുന്നതു എ
ന്തുകൊണ്ടു?
വെളിച്ചത്തിന്റെ രശ്മികൾ ദ്വാരത്തിലൂടേ കടക്കുന്ന സ
മയത്തിൽ ദ്വാരത്തിന്റെ വക്കത്തു അല്പം തെറ്റി നേരേ പോ
കാതേ കുറേ ചിതറുന്നതിനാൽ ദ്വാരത്തെക്കാൾ വലിയ സ്ഥ
ലത്തെ പ്രകാശിപ്പിക്കും. വെള്ളത്തിന്റെ തിരകൾ ഒരു ദ്വാ
രത്തിലൂടേ കടക്കുന്ന സമയത്തു പുതിയ തിരകളെ ജനിപ്പിക്കു
ന്നപ്രകാരം വെളിച്ചത്തിന്റെ അനക്കങ്ങളും ഈ ദ്വാരത്തിലൂ
ടേ ചെല്ലുമളവിൽ പുതിയ ഇളക്കങ്ങളെ വരുത്തും.
409. മുത്തുച്ചിപ്പിയിലും വേറേ ചില തോടുകളിലും ഒരു മണിജ്വാല കാ
ണുന്നതു എന്തുകൊണ്ടു? [ 267 ] ഈ ചിപ്പികളുടെ മേല്ഭാഗത്തിൽ അനേകം എത്രയും ചെ
റിയ ചാലുകളുണ്ടു. വെളിച്ചം ഈ സീതകളൂടേ കടക്കുന്ന സ
മയത്തിൽ പൊട്ടി രശ്മികൾ പുറപ്പെട്ട ശേഷം മേല്ഭാഗം പ്ര
തിബിംബിക്കുന്ന രശ്മികളോടു ചേരുന്നതിനാൽ ഇവയെ ബ
ലപ്പെടുത്തുകയോ ക്ഷീണിപ്പിക്കയോ ചെയ്യേണം. എങ്കിലും
രശ്മികളെ ശക്തീകരിക്കയോ ക്ഷയിപ്പിക്കയോ ചെയ്യുന്നതിനാൽ
വെളിച്ചം പൊങ്ങുന്ന വേഗതയും വൎദ്ധിക്കയോ കുറയുകയോ
ചെയ്യേണം. എന്നാൽ നാം 395-ാം ചോദ്യത്തിൽ കേട്ടപ്രകാ
രം ഈ പലവിധമായ വേഗതയാൽ പലവിധമായ നിറങ്ങൾ
ഉളവാകും. അതിൻനിമിത്തം ആ മണിജ്വാലയിൽ എല്ലാ ചാ
യങ്ങൾ കലൎന്നിരിക്കുന്നപ്രകാരം തോന്നുന്നു. ചില പ്രാണി
കളുടെ ചിറകുകളിലും ഈ അപൂൎവ്വമായ പ്രകാശം കാണും.
പെരുത്തു നേൎമ്മയായ നെയ്ത്തിലൂടേ ഒരു വിളക്കിന്റെ ജ്വാലയി
ലോ സൂൎയ്യനിലോ നോക്കുമ്പോൾ ഈ വക തിളക്കം ഉണ്ടാകും.
410. സാബൂൻ കലക്കീട്ടു ഒരു കുഴൽ കൊണ്ടു അതിൽ ഊതുന്നെങ്കിൽ
അതിനാൽ ഉള്ളവാകുന്ന പൊക്കുള പലനിറങ്ങളിൽ ശോഭിക്കുന്നതു എന്തുകൊണ്ടു?
പൊക്കുളകളുടെ പുറമേയുള്ള ഭാഗവും ഉൾഭാഗവും സൂ
ൎയ്യന്റെ രശ്മികളെ പ്രതിബിംബിച്ച ശേഷം രശ്മികൾ തമ്മിൽ
ചേരുന്നതുകൊണ്ടു വെളിച്ചത്തെയും അതിന്റെ വേഗതയെ
യും വൎദ്ധിപ്പിക്കയോ കുറെക്കയോ ചെയ്യുന്നതിനാൽ പല നിറ
ങ്ങളെ ജനിപ്പിക്കും. പൊക്കുളകളുടെ പുറഭാഗത്തിൽ തടി എ
പ്പോഴും മാറുന്നതുകൊണ്ടു ഇടവിടാതേ വൈവൎണ്യം ഉണ്ടായി
വരേണം. വെള്ളത്തിന്റെ തിരകൾ തമ്മിൽ എതിരേല്ക്കുന്ന
തിനാൽ ഉയൎന്ന തിരകളും താണ ഓളങ്ങളും ഉളവാകുന്ന പ്ര
കാരം രശ്മികൾ തമ്മിൽ ഇടമുറിക്കുന്നതിനാൽ ശീഘ്രമായ ച
ലനമോ വേഗത കുറഞ്ഞ വില്ലാട്ടമോ വരാം. [ 268 ] പതിമൂന്നാം അദ്ധ്യായം
അയസ്കാന്തശക്തി Magnetism.
“നമ്മുടെ ഹൃദയം ദൈവത്തിൻ സംസ്ഥത കണ്ടെ
ത്തുംവരേ അസ്വാസ്ഥ്യത്തിൽ ഇരിക്കേ ഉള്ളൂ."
411. അയസ്കാന്തശക്തി എന്നതു എന്തു?
അയസ്കാന്തശക്തി എന്നതു ചില പ്രദാൎത്ഥങ്ങളിൽ നാം
കാണുന്ന ഇരിമ്പിനെ ആകൎഷിപ്പാൻ തക്കതായ ശക്തി; അ
യസ്കാന്തത്തിന്നു ഈ ശക്തി തന്നാലേ ഉണ്ടു, വേറേ വസ്തുക്ക
ൾക്കു ഈ പ്രാപ്തി പറ്റുന്ന പ്രവൃത്തിയെ കൊണ്ടു വരുത്തു
വാൻ കഴിയും. ഈ ബലം വരുത്തേണ്ടതിന്നു വിശേഷിച്ചു
ഉരുക്കു എത്രയും നന്നായി സഹായിക്കും. എങ്കിലും ഈ പ്രാ
പ്തി അയസ്കാന്തത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഒരു പോ
ലേ വ്യാപിക്കുന്നു എന്നു വിചാരിക്കേണ്ട; വിശേഷാൽ തമ്മിൽ
വിപരീതമായി നില്ക്കുന്ന രണ്ടു സ്ഥലങ്ങളിൽ (അയസ്കാന്താ
ഗ്രം, poles) ശക്തി വ്യാപരിക്കുന്നു. അയസ്കാന്തത്തിന്റെ ഒരു
അറ്റത്തെ വേറൊരു അയസ്കാന്തത്തിന്റെ 2 അറ്റങ്ങളോടു
അടുപ്പിച്ചാൽ അതു ഒന്നിനെ ആകൎഷിക്കയും മറ്റേതിനെ നി
ഷേധിക്കയും ചെയ്യും. നമ്മുടെ ഭൂഗോളം തന്നേ ഒരു അയ
സ്കാന്തമാകുന്നു. അതിന്റെ രണ്ടു അറ്റങ്ങൾ ഏകദേശം
ഭൂമിയുടെ ഉത്തരധ്രുവത്തോടും ദക്ഷിണധ്രുവത്തോടും സമമാ
യി കിടക്കുന്നു. ഈ ഭൂമിയും വേറേ അയസ്ക്കാന്തങ്ങളെ ആക
ൎഷിക്കയോ നിഷേധിക്കയോ ചെയ്യും. ഇതു ഹേതുവായിട്ടു ഒരു
അയസ്കാന്തസൂചി യാതൊരു തടസ്ഥം കൂടാതേ തിരിയുവാൻ
തക്കവണ്ണം തൂക്കിയാൽ ഒരറ്റം ഭൂമിയുടെ ഉത്തരധ്രുവത്തേക്കും
മറ്റേ അറ്റം ഭൂമിയുടെ ദക്ഷിണധ്രുവത്തേക്കും തിരിയേണം.
അയസ്കാന്തത്തിന്റെ വടക്കോട്ടുതിരിയുന്ന അറ്റത്തിന്നു നാം [ 269 ] ഉത്തരധ്രുവവും തെക്കോട്ടു നോക്കുന്ന അറ്റത്തിന്നു ദക്ഷിണ
ധ്രുവവും എന്നു പേർ വിളിക്കുന്നു.
412. ഒരു ഇരിമ്പുകോൽ അയസ്കാന്തത്തിന്റെ അറ്റത്തെ തൊടുമ്പോൾ
ഇരിമ്പുകോൽ ഒരു അയയ്കാന്തമായി തീൎന്നിട്ടു ഇരിമ്പിനെ ആകൎഷിക്കുന്നതു
എന്തുകൊണ്ടു?
ഓരോ ഇരിമ്പിൽ അയസ്കാന്തശക്തി അടങ്ങിയിരിക്കുന്നെ
ങ്കിലും ഉത്തരധ്രുവത്തോടു സംബന്ധിച്ച ശക്തിയും ദക്ഷിണ
ധ്രുവത്തോടു ചേൎന്നിരിക്കുന്ന ശക്തിയും സമമായിരിക്കുന്നതു
കൊണ്ടു ഈ രണ്ടു വിധമായ ബലങ്ങൾ തമ്മിൽ തമ്മിൽ നി
ഷ്ഫലമാക്കുന്നു. അയസ്താന്തത്തെ ഒരു അറ്റത്തോടു അടുപ്പി
ക്കുന്നതിനാലോ ഒരു ബലത്തിന്നു പ്രവൃത്തി കിട്ടുന്നതുകൊണ്ടു
മറ്റേ ബലവും സ്വാതന്ത്ര്യം പ്രാപിച്ച ആകൎഷിപ്പാൻ തുട
ങ്ങും. അയസ്കാന്തത്താൽ ഇരിമ്പിൽ ഒരു വിധേന നിൎവ്യാ
പിതമായ്ക്കിടക്കുന്ന ശക്തികൾ എഴുനീറ്റു തമ്മിൽ വേൎപിരി
ഞ്ഞ ശേഷം വ്യാപരിപ്പാൻ തുടങ്ങും. അയസ്കാന്തത്തിന്റെ
ഉത്തരധ്രുവത്തെ അടുപ്പിച്ചാൽ ഇരിമ്പിൽ ദക്ഷിണധ്രുവത്തി
ന്നു സംബന്ധിച്ച അയസ്കാന്തശക്തി അങ്ങോട്ടു ചെന്നു കൂടും.
ഇരിമ്പിലുള്ള ഉത്തരധ്രുവമായ അയസ്കാന്ത ശക്തിയോ മറ്റേ
അറ്റത്തു വ്യാപരിപ്പാൻ ആരംഭിക്കും. ഇവ്വണ്ണം ഇരിമ്പു അ
യസ്കാന്തമായി തിൎന്ന ശേഷം വീണ്ടും വേറേ ഇരിമ്പിനോടു
അടുപ്പിക്കുന്നതിനാൽ ഈ അയസ്കാന്തശക്തി കൊടുക്കാം.
ആകയാൽ അയസ്കാന്തത്തിന്റെ ഒരു ധ്രുവത്തെ അയിരിൽ
മുക്കിയാൽ അതു കൂട്ടമായി അതിനോടു പറ്റി തുങ്ങും. ഈ
ശക്തി വേറെ വസ്തുക്കളിലൂടേ പോലും വ്യാപരിക്കാം. ഒരു കട
ലാസ്സിന്മേലോ മേശമേലോ കിടക്കുന്ന അയിർ താഴേ പിടി
ച്ചു വെച്ച അയസ്കാന്തത്താൽ ആകൎഷിക്കപ്പെട്ടു ഇങ്ങോട്ടും
അങ്ങോട്ടും വലിപ്പാൻ കഴിയും. [ 270 ] 413. ഒരു അയസ്കാന്തത്തെ രണ്ടംശങ്ങളാക്കി പൊട്ടിച്ചാൽ ഓരോ അം
ശം വിണ്ടും ഒരു അയസ്കാന്തമായി ചമയുന്നതു എന്തുകൊണ്ടു?
ഇരിമ്പിൽ അയസ്കാന്തത്തിന്റെ രണ്ടു വിധമായ ബല
ങ്ങൾ അടങ്ങിയിരിക്കുന്നെങ്കിലും ഇവയിൽനിന്നു ഇടഭാഗത്തും
മറ്റൊന്നു വലഭാഗത്തും വ്യാപിക്കുന്നു എന്നല്ലല്ലോ; അയ
സ്കാന്തത്തിന്റെ എല്ലാ അണുക്കളിൽ ഈ രണ്ടു ബലങ്ങൾ
അടങ്ങി വ്യാപിക്കയും ഓരോ അംശത്തിൽ ഒരു ബലം ഉത്തര
ധ്രുവത്തേക്കും വേറേ ബലം ദക്ഷിണധ്രുവത്തേക്കും തിരിഞ്ഞു
കിടക്കുകയും ചെയ്യുന്നതത്രേ. രണ്ടറ്റങ്ങളുടെ നടുവിലുള്ള
അണുക്കൾ തമ്മിൽ തൊടുന്ന സമയത്തിൽ ഈ രണ്ടു ബല
ങ്ങൾ അന്യോന്യം പിടിച്ചു നിഷ്ഫലമാക്കുന്നെങ്കിലും തമ്മിൽ
വേർപിരിഞ്ഞ ഉടനേ പുതിയ രണ്ടു അറ്റങ്ങളിൽ രണ്ടു
ശക്തികൾക്കുള്ള വിരോധം കാണേ S—N S—N
ണ്ടിവരും. S ദക്ഷിണധ്രുവവും N ഉത്തരധ്രുവവും എന്നു വരി
കിൽ നടുവിൽ NS തമ്മിൽ തൊടുന്ന സമയത്തിൽ കെട്ടി നി
ഷ്ഫലമാക്കും. തമ്മിൽ വേർപിരിഞ്ഞ ശേഷമോ N ഉത്തരധ്രു
വ അയസ്കാന്തശക്തിയായും S എന്നതു ദക്ഷിണധ്രുവ ശക്തി
യായും വ്യാപരിക്കേണം.
314. ഉരുക്കു കൊണ്ടുള്ള കോൽ അയസ്കാന്തം കൊണ്ടു തേച്ചാൽ സ്ഥിര
മായ ഒരു അയസ്കാന്തം ആയി തീരുന്നെങ്കിലും സാധാരണമായ ഇരിമ്പിന്നു
കിട്ടിയ അയസ്കാന്തശക്തി വീണ്ടും വേഗം പോയ്പോകുന്നതു എന്തുകൊണ്ടു?
ഉരുക്കു രണ്ടു വിധമായ അയസ്കാന്തശക്തികളെ തമ്മിൽ
വേർതിരിക്കുന്നതിനെ വളരേ വിരോധിക്കുന്നതല്ലാതേ വേർ
പിരിഞ്ഞ ശേഷം അവ വീണ്ടും ചേരുന്നതിലും സമ്മതിക്ക
യില്ല. ഉരുക്കിനെ അയസ്കാന്തമാക്കുവാൻ ബഹുപ്രയാസം
തന്നേ. അയസ്കാന്തം ഇതിനെ തൊടുന്ന സ്ഥലങ്ങളിൽ മാ
ത്രം ആ വേൎപാടു സാധിക്കുന്നതുകൊണ്ടു ഉരുക്കു ഒരു അയ
സ്താന്തമായി തീരേണ്ടതിന്നു അതിന്റെ എല്ലാ സ്ഥലങ്ങളെ [ 271 ] തേക്കുന്നതിനാൽ അയസ്കാന്തത്തോടു ചേൎക്കുവാൻ ആവശ്യം.
ഉരുക്കുകോലിന്റെ നടുവിൽനിന്നു രണ്ടു അറ്റങ്ങളിലേക്കു തേ
ക്കുന്നതിനാലേ പലപ്പോഴും കാൎയ്യം സഫലമായിത്തീരും.
415. അയസ്കാന്തത്തെ പലപ്പോഴും ഒരു ലാഡത്തിന്റെ രൂപത്തിലാക്കു
ന്നതു എന്തുകൊണ്ടു?
ഈ രൂപത്തിൽ ആക്കുന്നതിനാൽ രണ്ടു ധ്രുവങ്ങൾ ത
മ്മിൽ വളരേ അടുത്തു ഒരു നിരയിൽ നില്ക്കുന്നതിനാൽ ഐ
ക്യശക്തിയോടേ അടുപ്പിച്ച ഒരു ഇരിമ്പുകഷണത്തെ ആക
ൎഷിക്കും. ഈ ഇരിമ്പു കഷണത്തിന്നു നങ്കുരം എന്നു പേർ;
അതിൻ താഴേ തൂക്കങ്ങളെ കെട്ടുന്നതിനാൽ അയസ്കാന്തത്തി
ന്റെ ശക്തിയെ നിശ്ചയിക്കാമല്ലോ. ലാഡത്തിന്റെ രൂപമു
ള്ള ചില അയസ്കാന്തങ്ങൾ അവയുടെ സമമായ ധ്രുവങ്ങൾ
തമ്മിൽ മൂടുവാൻ തക്കവണ്ണം തമ്മിൽ ചേൎത്തു കെട്ടിയാൽ ശ
ക്തി അത്യന്തം വൎദ്ധിക്കും. (ശക്തീകരിക്കേണ്ടതിന്നു വേറേ വ
ഴി 439-ാം ചോദ്യത്തിൽ നോക്ക.)
416. ഉരുക്കുകൊണ്ടുള്ള സൂചി അയസ്കാന്തം ആക്കി ഘനത്തിൻ വിന്ദു
വിൽ തൂക്കിയാൽ ഉടനേ ഒരു ഭാഗം ഇറങ്ങുന്നതു എന്തുകൊണ്ടു?
ഭൂമി തന്നേ ഒരു വലിയ അയസ്കാന്തം എന്നു നാം കേട്ടു
വല്ലോ. അതിന്റെ ഉത്തരധ്രുവം സൂചിയുടെ ദക്ഷിണധ്രുവ
ത്തിന്നു സംബന്ധിച്ച അയസ്കാന്തശക്തിയെയും അതിന്റെ
ദക്ഷിണധ്രുവം സൂചിയുടെ ഉത്തരധ്രുവത്തിനു സംബന്ധമാ
യ അയസ്കാന്തശക്തിയെയും ആകൎഷിക്കും. ഈ സൂചി അ
ശേഷം ലംബരേഖയായി നില്ക്കുന്ന സ്ഥലങ്ങൾ ഭൂവയസ്കാന്ത
ശക്തിയുടെ രണ്ടു ധ്രുവങ്ങൾ തന്നേയാകുന്നു. ഇവ ഭൂമിശാസ്ത്ര
ത്തിന്റെ രണ്ടു ധ്രുവങ്ങളിൽനിന്നു അല്പം ഭേദിക്കുന്നു. ഈ സ്ഥല
ങ്ങളോടു അടുക്കുന്നേടത്തോളം സൂചി ഇറങ്ങും. ഈ ധ്രുവ
ങ്ങൾ ഭൂമിശാസ്ത്രത്തിന്റെ ധ്രുവങ്ങളിൽനിന്നു ഒക്കായ്കകൊണ്ടു [ 272 ] ദിക്കു നിശ്ചയിക്കേണ്ടതിന്നു ഈ രണ്ടു വിധമായ ധ്രുവങ്ങളാൽ
ഓരോ സ്ഥലത്തിൽ ഉളവാകുന്ന ഭേദം അറിയേണം. ദിക്കി
നെ നിശ്ചയിക്കേണ്ടതിന്നു നാം തവക്ക (compass) എന്ന യന്ത്രം
പ്രയോഗിക്കുന്നു. സൂചി എപ്പോഴും ഈ ചിത്രത്തിൽ നാം കാ
ണുന്ന ചക്രത്തിൽ വടക്കോട്ടു തിരിക്കുമ്പോൾ ഭൂമിശാസ്ത്രത്തി
ലേ ധ്രുവമല്ല ഭൂവയസ്കാന്തശക്തിയുടെ ധ്രുവം അത്രേ എന്നു
ഓൎക്കേണം. ഒരു സ്ഥലത്തിൽ തന്നേ ഈ സൂചിയുടെ ദിക്കും
താഴോട്ടുള്ള ചായ്വും മാറിപ്പോകുന്നതു ബഹ്വാശ്ചൎയ്യമായ കാ
ൎയ്യം തന്നേ. ഇതു ഭൂവയസ്കാന്തശക്തിയാൽ സംഭവിക്കുന്ന ഒരു
ഭേദത്തെ സൂചിപ്പിക്കുന്നു പോലും. ചീനക്കാർ തവക്കയെ
പണ്ടു പണ്ടേ പ്രയോഗിച്ചുവന്ന ശേഷം അതു 13-ാം നൂറ്റാ
ണ്ടിൽ മാത്രം വിലാത്തിയിൽ നടപ്പായി തീൎന്നു. റോസ്(James
Ross) എന്ന കപ്പിത്താൻ 1831-ാമതിൽ ഭൂവയസ്കാന്തശക്തി [ 273 ] യുടെ ഉത്തരധ്രുവത്തെ കണ്ടെത്തിയ ശേഷം 1841-ാമതിൽ ദ
ക്ഷിണധ്രുവത്തിന്റെ സമീപത്തിൽ തന്നേ എത്തിയിരിക്കുന്നു.
417. കൊല്ലന്മാരുടെ കൈക്കോപ്പുകൾ പലപ്പോഴും അയിരിനെ ആകൎഷി
ക്കുന്നതു എന്തുകൊണ്ടു?
ഉരുക്കുകൊണ്ടും ഇരിമ്പു കൊണ്ടും ഉള്ള കോപ്പുകൾ എ
പ്പോഴും ഭൂവയസ്കന്തശക്തിയുടെ ദിക്കിലേക്കു തുക്കുന്നെങ്കിൽ
ഒരു വലിയ അയസ്കാന്തമാകുന്ന ഈ ഭൂമി അവയെ ആകൎഷി
ക്കുന്നതിനാൽ അയസ്കാന്തങ്ങൾ ആക്കിത്തീൎക്കും. വേറേസ്ഥി
തിയിൽ ഈ ശക്തി വീണ്ടും പോയ്പോകുന്നെങ്കിലും വലിയ ഇ
ളക്കത്താൽ വിശേഷാൽ ഈ കോപ്പുകളെ വളരേ മുട്ടന്നതി
നാൽ അവ സ്ഥിരമായ അയസ്കാന്തങ്ങൾ ആയി ചമയാം
പോലും.
പതിനാലാം അദ്ധ്യായം
വിദ്യുച്ഛക്തി Electricity.
"മേല്പെട്ടു മിന്നൽ പോലേ പൊങ്ങി ദേഹിയും
കീഴ്പെട്ടു ദാരു പോലേ വീണു ദേഹവും."
418. വിദ്യുച്ഛക്തി എന്നതു എന്തു?
ചില വസ്തുക്കളെ വിശേഷാൽ കണ്ണാടി ശിലാജതു ഗന്ധ
കം മുതലായ പദാൎത്ഥങ്ങളെ നല്ലവണ്ണം ഉരസുമ്പോൾ അ
വെക്കു ഘനം കുറഞ്ഞ വസ്തുക്കളെ (കടലാസ്സു, മരത്തിന്റെ
മജ്ജ) അല്പമായ ദൂരത്തിൽനിന്നു ആകൎഷിപ്പാൻ പ്രാപ്തി ഉ
ണ്ടാകും. ഈ ആകൎഷണശക്തിക്കു നാം വിദ്യുച്ഛക്തി (വിദ്യു
ദ്ധാതു) എന്ന പേർ വിളിക്കുന്നു. ഈ ആകൎഷണത്തിന്നും അ
യസ്കാന്തശക്തിക്കും ഒരു ഭേദം ഉണ്ടു. വിദ്യുച്ഛക്തി ആകൎഷി
ച്ച ഉടനേ വീണ്ടും വസ്തുവിനെ വികൎഷിക്കുന്നു. പിന്നേ വി [ 274 ] ദ്യുച്ഛക്തി ഉഷ്ണത്തെ പോലേ ഉത്ഭവിക്കുന്നതല്ലാതേ ശബ്ദം,
ഉഷ്ണും, വെളിച്ചം എന്നിവറ്റേ പോലേ വിദ്യുച്ഛക്തിയെയും ന
ടത്തി വേറേ വസ്തുക്കൾക്കു കൊടുപ്പാനും കഴിയും. എന്നിട്ടും
അതു മേല്പറഞ്ഞ അവസ്ഥകളെ പോലേ നടുവിലുള്ള വായു
ആകട്ടേ സൂക്ഷ്മവായു ആകട്ടേ തുളുമ്പുന്നതിനാലല്ല അയ
സ്കാന്തശക്തി ഇരിമ്പിൽ അടങ്ങിയിരിക്കുന്ന പ്രകാരം വിദ്യു
ച്ഛക്തിയും എല്ലാ വസ്തുക്കളിലും അടങ്ങി വ്യാപരിക്കുന്ന ഒരു
ശക്തിയാകുന്നു. ഈ ശക്തിയെ തൊട്ടുണൎത്തുവാൻ മാത്രം
ആവശ്യം; എന്നിട്ടും വസ്തുക്കളിൽ ചില ഭേദങ്ങൾ ഉണ്ടു.
ചില വസ്തുക്കളെ വിദ്യുച്ഛക്തി കാണിക്കുന്ന ഒരു പദാൎത്ഥത്തെ
കൊണ്ടു തൊടുന്നെങ്കിൽ തൊട്ടസ്ഥലം മാത്രം വീണ്ടും വിദ്യു
ച്ഛക്തിയെ കാണിക്കും. വേറേ വസ്തുക്കളെ തൊട്ട ശേഷമോ
വിദ്യുച്ഛക്തി പെട്ടന്നു മേൽഭാഗം മുഴുവൻ വ്യാപിച്ചിട്ടു ഓരോ
സ്ഥലം ഈ ശക്തിയെ കാട്ടും. അങ്ങിനേ നാം വിദ്യുച്ഛക്തിയുടെ
സന്നേതൃക്കളും ദുൎന്നേതൃക്കളും (good and bad conductors) തമ്മിൽ
വേർ തിരിക്കുന്നു. പട്ടു, കണ്ണാടി, ശിലാജതു എന്നീ വസ്തുക്കൾ
വിദ്യുച്ഛക്തിയെ ഏകദേശം നടത്താതേ ഇരിക്കയും ശേഷമു
ള്ള എല്ലാ ലോഹങ്ങളും അതു വിശേഷമായി കൈക്കൊണ്ടു
നടത്തുകയും ചെയ്യുന്നു. ഉരസുന്നതിനാൽ എല്ലാ വസ്തുക്കൾ
ക്കും ഒരു മാതിരി വിദ്യുച്ഛക്തി കിട്ടും എന്നല്ല, നാം രണ്ടു മാതി
രി അയസ്കാന്തത്തെ ചൊല്ലി കേട്ടപ്രകാരം രണ്ടു വിധമായ
വിദ്യുച്ഛക്തി ഉണ്ടു എന്നറിയേണം. മജ്ജകൊണ്ടുള്ള രണ്ടു
ചെറിയ ഉണ്ട ഉണ്ടാക്കി പട്ടനൂൻ കൊണ്ടു തൂക്കിയ ശേഷം
ഉരസൽകൊണ്ടു വിദ്യുച്ഛക്തി കാണിക്കുന്ന കണ്ണാടിയുടെ കോ
ൽകൊണ്ടു തൊടുന്നെങ്കിൽ ശക്തി ഈ ഉണ്ടകളിൽ വ്യാപിച്ചു
അവയെ തമ്മിൽ തമ്മിൽ അകറ്റി വികൎഷിക്കും. പിന്നേ
വേറേ രണ്ടു മജ്ജയുണ്ടകളെ ഉരസപ്പെട്ട അരക്കിൻ കോൽ [ 275 ] കൊണ്ടു തൊട്ടാലേ ഉണ്ടകൾ വീണ്ടും തമ്മിൽ വികൎഷിക്കുന്നു
ള്ളു. എന്നാൽ കണ്ണാടിക്കോൽ കൊണ്ടു വിദ്യുച്ഛക്തി ലഭിച്ച
ഉണ്ട ഒന്നു അരക്കുകോൽകൊണ്ടു വിദ്യുദ്ധാതു കൈക്കൊണ്ട
ഉണ്ടയോടു അടുപ്പിച്ചാലോ ഈ രണ്ടു ഉണ്ടകൾ തമ്മിൽ വ
ളരേ ആകൎഷിക്കും. നാം മുമ്പേ കണ്ട പ്രകാരം ഒരു കോൽ
കൊണ്ടു വിദ്യുച്ഛക്തി ലഭിച്ച ഉണ്ടകൾ തമ്മിൽ നിഷേധിക്കു
ന്നതു കൊണ്ടു ഇപ്പോൾ തമ്മിൽ ആകൎഷിക്കുന്ന ഉണ്ടകളിൽ
രണ്ടു വിധമായ വിദ്യുച്ഛക്തി വ്യാപരിക്കേണം. ഒന്നിന്നു ക
ണ്ണാടിവിദ്യുച്ഛക്തി (positive electricity) മറ്റേതിന്നു (അരക്കു)
ശിലാജതുവിദ്യുച്ഛക്തി (negative electricity) എന്നും പേരുണ്ടു.
നാം കണ്ട പ്രകാരം സമമായ വിദ്യുച്ഛക്തി ലഭിച്ച വസ്തുക്കൾ
തമ്മിൽ അകറ്റി നിഷേധിക്കയും വിപരീതമായി നില്ക്കുന്ന
വിദ്യുച്ഛക്തി കൈക്കൊണ്ട പദാൎത്ഥങ്ങൾ അന്യോന്യം ആക
ൎഷിക്കയും ചെയ്യേണം. ഈ വിദ്യുച്ഛക്തി എന്താകുന്നു എന്നു
ശാസ്ത്രികൾക്കു പോലും നിശ്ചയിപ്പാൻ ബഹുപ്രയാസം തോ
ന്നുന്നു. എങ്ങിനേ എങ്കിലും ഈ രണ്ടു വിധമായ വിദ്യുച്ഛ
ക്തി എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്നു. രണ്ടു വിധമാ
യ അയസ്കാന്തശക്തിയിൽ നാം കണ്ട പ്രകാരം തമ്മിൽ ത
മ്മിൽ അംഗീകരിച്ചു ഈടുമുട്ടിൻ നിമിത്തം ശക്തിയെ അറിയു
ന്നില്ല. ചില ശാസ്ത്രികൾ ഈ വിദ്യുച്ഛക്തി എത്രയും സൂക്ഷ്മ
മായ ഒരു ദ്രാവകം തന്നേയാകുന്നു എന്നു പറയുന്നു. അതു രണ്ടു
വിധമായ ദ്രവങ്ങളാൽ ഉളവായി ഉരസലിനെ കൊണ്ടു ത
മ്മിൽ വേർപിരിഞ്ഞു പോകും.
419. വിദ്യുദോട്ടം എന്നതു എന്തു? (Electric current.)
വിദ്യുച്ഛക്തിയെ ജനിപ്പിക്കേണ്ടതിന്നു ഉരസൽ അല്ലാതേ
വേറൊരു വഴിയും ഉണ്ടു; രണ്ടു വിധമായ ലോഹങ്ങൾ തമ്മിൽ
തൊടുന്നതിനാലും രണ്ടു പദാൎത്ഥങ്ങൾ തമ്മിൽ ചേൎന്നു ഒരു [ 276 ] പദാൎത്ഥമായി തീരുന്നതിനാലും (Chemical union) വിദ്യുച്ഛക്തി
ഉളവാകുന്നു. തൊടുന്നതിനാൽ ഉത്ഭവിക്കുന്ന വിദ്യുച്ഛക്തിക്കു
അതിനെ കണ്ടെത്തിയ ശാസ്ത്രികളുടെ പേർപ്രകാരം ഗല്വാ
നിയുടെ (Galvani) വിദ്യുച്ഛക്തി അല്ലെങ്കിൽ വൊല്തയുടെ
(Volta) വിദ്യുദ്ധാതു എന്ന പേർ നടപ്പായി. രണ്ടു വിധമായ
ലോഹങ്ങൾ തമ്മിൽ തൊടുന്നതിനാൽ ഒന്നിൽ കണ്ണാടിവി
ദ്യുച്ഛക്തിയും മറ്റേതിൽ അരക്കുവിദ്യുച്ഛക്തിയും ഉളവാകും;
എങ്കിലും ലോഹങ്ങളെ മാറ്റുന്നതിനാൽ മുമ്പേ കണ്ണാടിവി
ദ്യുച്ഛക്തിയെ ജനിപ്പിച്ച ലോഹം പിന്നേ അരക്കുവിദ്യുച്ഛ
ക്തിയെയും പുറപ്പെടുവിക്കാം. ഇതു വിചാരിച്ചാൽ ചില ലോ
ഹങ്ങളെ അവ മുൻചെല്ലുന്നതിനോടു അരക്കുവിദ്യുച്ഛക്തി
യെയും പിൻചെല്ലുന്നതിനോടു കണ്ണാടിവിദ്യുച്ഛക്തിയെയും
ജനിപ്പിപ്പാൻ തക്കവണ്ണം ഒരു നിരയിൽ വെച്ചു ചേൎക്കാം. നാ
കം, ഈയം, വെള്ളീയം, ഇരിമ്പു, ചെമ്പു, വെള്ളി, പൊൻ,
ഗുരുതമം (Platinum) വിശേഷാൽ അരക്കിന്റെ വിദ്യുച്ഛക്തി
യെ പുറപ്പെടുവിക്കുന്ന കരി എന്നീ പദാൎത്ഥങ്ങളെ ഇങ്ങിനേ
ക്രമപ്പെടുത്തുമ്പോൾ ഇവയിൽ രണ്ടിനെ തമ്മിൽ ചേൎക്കുന്നതി
നാൽ രണ്ടു വിദ്യുക്തികൾ ഉളവാകുന്നതല്ലാതേ ഈ നിരയിൽ
രണ്ടു വസ്തുക്കൾ അന്യോന്യം പിരിഞ്ഞിരിക്കുന്നേടത്തോളം
അവയെ ചേൎക്കുന്നതിനാൽ വിദ്യുച്ഛക്തിയുടെ ബലം വൎദ്ധി
ക്കും. ഭ്രഷ്ടാന്തം: നാകത്തെയും ചെമ്പിനെയും തമ്മിൽ ചേ
ൎക്കുന്നതിനെക്കാൾ നാകത്തെയും ഗുരുതമത്തെയും യോജിപ്പി
ക്കുന്നതു നന്നു എങ്കിലും നാകവും കരിയും തമ്മിൽ തൊടുന്നതി
നാൽ ഏറ്റവും ഊക്കുള്ള വിദ്യുച്ഛക്തി ഉളവാകും. ഈ രണ്ടു
വിധമായ വിദ്യുച്ഛക്തി വീണ്ടും തമ്മിൽ ചേരുന്നതിനാലേ
വിദ്യുച്ഛക്തിയുടെ ഫലം കാണാം. വിരോധമായി നില്ക്കുന്ന
വേറേ വിദ്യുച്ഛക്തിയോടു ചേരേണ്ടതിന്നു 418-ാം ചോദ്യ [ 277 ] ത്തിൽ നാം കേട്ട പ്രകാരം ആ കോലുകൾ ഘനമില്ലാത്ത
വസ്തുക്കളെ ആകൎഷിക്കുന്നു. എന്നാൽ ഇപ്രകാരം വിപരീത
മായ വിദ്യുച്ഛക്തിയോടു ചേരേണ്ടതിന്നു ചിലപ്പോൾ ഈ വി
ദ്യുത് നടത്താത്ത നടുവിലുള്ള വസ്തുക്കളെ തുളെക്കയോ നശി
പ്പിക്കയോ ചെയ്യുന്നതല്ലാതേ ഒരു അഗ്നികണമായി അങ്ങോ
ട്ടു തുള്ളും. എങ്കിലും രണ്ടാം വഴിയോ: വേറേ ഒരു വസ്തു രണ്ടു
പദാൎത്ഥങ്ങളിൽ വ്യാപിക്കുന്ന രണ്ടു വിധമായ വിദ്യുച്ഛക്തിക
ളെ നടത്തി തമ്മിൽ ചേൎക്കാം. രണ്ടു മാതിരി വിദ്യുച്ഛക്തി
കൾ നടത്തുന്ന വസ്തുവിലൂടേ ചെല്ലുന്നതിനാൽ ഒരു വിദ്യു
ദോട്ടം ഉളവാകും. ദൃഷ്ടാന്തം: നാകത്തെയും ചെമ്പിനെയും
തമ്മിൽ ചേൎക്കുന്നതിനാൽ നാകത്തിൽ കണ്ണാടിയുടെ വിദ്യു
ച്ഛക്തിയും ചെമ്പിൽ അരക്കുവിദ്യുച്ഛക്തിയും ഉണ്ടായി വന്ന
ശേഷം അവ വീണ്ടും ചേരുവാൻ താല്പൎയ്യപ്പെടുന്നതുകൊണ്ടു
രണ്ടു ലോഹങ്ങളുടെ അറ്റങ്ങളെ വിദ്യുച്ഛക്തി നല്ലവണ്ണം
നടത്തുന്ന ഒരു കമ്പിയാൽ തമ്മിൽ ചേൎക്കുമ്പോൾ ഈ കമ്പി
യിൽ ഒരു സഞ്ചാരവും ഓട്ടവും ഉളവാകേണം. കണ്ണാടിവി
ദ്യുച്ഛകതി കമ്പിയിലൂടേ ചെമ്പിനോടു ചേരുവാൻ തക്കവ
ണ്ണം ഓടുകയും അരക്കുവിദ്യുച്ഛക്തി ചെമ്പിൽനിന്നു നാക
ത്തോടു ചേരുവാനായി ഓടുകയും ചെയ്യും. പുതിയ വിദ്യുച്ഛ
ക്തി ഉത്ഭവിക്കുന്നില്ലെങ്കിൽ രണ്ടു മാതിരി തമ്മിൽ ചേരുന്ന
തിനാൽ സസ്ഥത ഉണ്ടാകും. ഈ വിദ്യുദോട്ടത്തിന്റെ ഫ
ലങ്ങൾ മൂന്നു; ഇതിനാൽ വെളിച്ചവും ഉഷ്ണവും ഉളവാകുന്ന
തല്ലാതേ അയസ്കാന്തശക്തി കൂടേ ജനിക്കും. അതു കൂടാതേ
ഈ വിദ്യുദോട്ടം ചില വസ്തുക്കളിലൂടേ നടത്തുന്നതിനാൽ അ
തിനെ അതിന്റെ മൂലാംശങ്ങളായി വിഭാഗിപ്പാൻ കഴിയും.
അങ്ങിനേ വിദ്യുദോട്ടത്തെ വെള്ളത്തിലൂടേ നടത്തുന്നെങ്കിൽ
അതു ജലവായുവും അമിലതവും എന്നീ രണ്ടു മൂല അംശങ്ങ [ 278 ] ളായി വിഭാഗിച്ചു പോകും. ഒരു മൂന്നാം ഫലം വിദ്യുദോട്ട
ത്താൽ ഉളവാകുന്ന ക്ഷോഭം അത്രേ. മനുഷ്യനിലും ജന്തുക്കളി
ലും കൂടേ നടക്കുന്ന സമയത്തിൽ ദേഹങ്ങൾ ഞെട്ടിപ്പോകും.
420. കണ്ണാടികൊണ്ടുള്ള കോൽ താൻ അരക്കു താൻ കമ്പിളികൊണ്ടോ
പൂച്ചയുടെ തോൽകൊണ്ടോ ഉരസിയ ശേഷം അവ കടലാസ്സിന്റെ ചെറിയ
കഷണങ്ങളെ ആകൎഷിക്കുന്നതു എന്തുകൊണ്ടു?
ഈ കോലിൽ ഉരസൽകൊണ്ടു വിദ്യുച്ഛക്തി ഉണ്ടായി വ
ന്നതുകൊണ്ടു ആകൎഷിക്കും. എല്ലാ വസ്തുക്കളിലും വിദ്യുച്ഛകതി
യെ ഉണൎത്തുവാൻ കഴിയുന്നെങ്കിലും ഈ ശക്തിയെ നല്ലവ
ണ്ണം നടത്തുന്ന മനുഷ്യകൈകൊണ്ടു അതു വേറേ വസ്തുക്കളിൽ
നിന്നു ക്ഷണത്തിൽ നീങ്ങിപ്പോകുന്നു. അതിൻനിമിത്തം ലോ
ഹംകൊണ്ടുള്ള കോലിനെ കണ്ണാടിയുടെയോ കന്മദത്തിന്റെ
യോ പിടികൊണ്ടു പിടിച്ച ശേഷം ഉരസലിനാൽ വിദ്യുച്ഛ
ക്തി ഉളവാകും.
യവനർ പണ്ടു പണ്ടേ ഈ ശക്തിയെ അമ്പരിൽ (Amber)
കണ്ടെത്തി; ഈ വസ്തുവിന്നു യവനഭാഷയിൽ എലെക്ത്രൊൻ
എന്ന പേർ ഉണ്ടായതു കൊണ്ടു ഇംഗ്ലിഷ് ഭാഷയിൽ ഈ ശ
ക്തിക്കു എലെക്ത്രിസിത്തി എന്ന പേരുണ്ടു. ഈ ശക്തി വേറേ
വസ്തുക്കളിലും വ്യാപിക്കുന്ന പ്രകാരം 16-ാം നൂറ്റാണ്ടിന്റെ അ
വസാനത്തിൽ മാത്രം ഗില്ബെൎത്ത് (Gilbert) എന്ന ഇംഗ്ലിഷ്ക്കാ
രൻ കണ്ടെത്തുകയും ചെയ്തുപോൽ.
421. ഉരസൽകൊണ്ടു വിദ്യുച്ഛക്തി കാണിക്കുന്ന അരക്കിനെ കൂടക്കൂടേ
വക്കുകൊണ്ടു കെട്ടിയ മജ്ജകൊണ്ടുള്ള ചെറിയ ഉണ്ടയോടു അടുപ്പിക്കുന്നതിനാൽ
അരക്കിന്റെ വിദ്യുച്ഛകതി ക്രമേണ പോയ്പോകുന്നെങ്കിലും ആ ചെറിയ ഉണ്ട
യിൽ ഈ ശക്തി കാണാത്തതു എന്തുകൊണ്ടു?
ആ ഉണ്ട അരക്കിൽനിന്നു വിദ്യുച്ഛക്തിയെ കൈക്കൊള്ളു
ന്നെങ്കിലും ഈ ശക്തിയെ നന്നായി നടത്തുന്ന വക്കും നമ്മു
ടെ ശരീരവും അതിനെ വേഗം ഭൂമിയിലേക്കു കൊണ്ടുപോകു [ 279 ] ന്നതുകൊണ്ടു അരക്കിന്റെ വിദ്യുച്ഛക്തി കുറഞ്ഞു പോകുന്നെ
ങ്കിലും ഉണ്ടയിൽ അതു നില്ക്കയില്ല. ഉണ്ടയിൽ വിദ്യുച്ഛക്തി
നില്ക്കാത്ത പ്രകാരം നാം എങ്ങിനേ അറിയുന്നു എന്നു ചോ
ദിച്ചാൽ അരക്കു ഇതിനെ എപ്പോഴും വീണ്ടും ആകൎഷിക്കുന്ന
തിനാലത്രേ. 418-ാം ചോദ്യത്തിൽ നാം കേട്ടപ്രകാരം ഉണ്ട
അരക്കിന്റെ വിദ്യുച്ഛക്തിയെ കൈക്കൊണ്ടു പിടിച്ചാൽ ഇനി
അരക്കു ഉണ്ടയെ നിഷേധിക്കുമായിരുന്നു. ഗ്രേ (Gray) എന്ന
ഇംഗ്ലിഷ്ക്കാരൻ 1729-ാം കൊല്ലത്തിൽ വിദ്യുച്ഛക്തിയെ നടത്തു
ന്ന കാൎയ്യത്തിൽ വസ്തുക്കൾക്കുള്ള വ്യത്യാസത്തെ കണ്ടെത്തി.
422. വക്കിന്നു പകരം പട്ടുനൂൽ എടുക്കുമ്പോൾ മേല്പറഞ്ഞ അരക്കു ഉ
ണ്ടയെ ആകൎഷിച്ച ശേഷം നിഷേധിക്കുന്നതു എന്തുകൊണ്ടു?
ഉണ്ട അരക്കിനെ തൊടുന്നെങ്കിൽ വിദ്യുച്ഛക്തിയെ കൈ
ക്കൊണ്ടിട്ടു പട്ടുനൂൽ ഇതിനെ നടത്തായ്കകൊണ്ടു ഉണ്ടയിൽ
നില്ക്കും. ഇവ്വണ്ണം ഉണ്ടയിലും അരക്കിലും സമമായ വിദ്യുച്ഛ
ക്തി വ്യാപിക്കുന്നതുകൊണ്ടു അവ തമ്മിൽ നിഷേധിക്കേണം.
ഉണ്ട കൈകൊണ്ടു തൊട്ടാൽ അരക്കു ഈ ഉണ്ടയെ വീണ്ടും
ആകൎഷിക്കും. അതു ഉണ്ടയിലുള്ള വിദ്യുച്ഛക്തിയെ കൈ വലി
ച്ചെടുത്തതുകൊണ്ടത്രേ,
423. ഒരു കടലാസ്സിനെ ചൂടാക്കി ഗുമ്മികൊണ്ടു തേച്ച ശേഷം മേശമേൽ
കിടക്കുന്ന മജ്ജകൊണ്ടുള്ള ചെറിയ ഉണ്ടുകളുടെ മീതേ പിടിച്ചു വെlച്ചാൽ ഉണ്ട
കൾ തുള്ളുന്നതു എന്തുകൊണ്ടു?
കടലാസ്സിൽ തേക്കുന്നതിനാൽ വിദ്യുച്ഛകതി ഉളവായിട്ടു ഒ
ന്നാമതു അതു ഉണ്ടകളെ ആകൎഷിക്കും. എന്നാൽ ഈ വിദ്യു
ച്ഛക്തി ഉണ്ടകൾ്ക്കു കിട്ടിയ ശേഷം കടലാസ്സു അവയെ നിഷേ
ധിക്കേണം: അവ മേശമേൽ വീണു മേശയാൽ വിദ്യുച്ഛക്തി
പോയ്പോയ ശേഷം കടലാസ്സു വീണ്ടും ആകൎഷിക്കും. ഇവ്വണ്ണം
കടലാസ്സിന്റെ മിന്നൽധാതു നീങ്ങുവോളം ഈ ഉണ്ടകൾ തു
ള്ളേണ്ടിവരും. ഈ ഉണ്ടകൾ്ക്കു പകരം പൂഴി എടുത്താലും മതി. [ 280 ] 424. മജ്ജകൊണ്ടുള്ള രണ്ടു ചെറിയ ഉണ്ടകളിൽ ഒന്നിന്നു അരക്കൊ
ണ്ടും മറ്റൊന്നിന്നു കണ്ണാടിക്കോൽകൊണ്ടും വിദ്യുച്ഛക്തി ലഭിച്ചശേഷം അവ ത
മ്മിൽ തൊടുന്നെങ്കിൽ ഈ ശക്തി മുഴുവൻ പോയ്പോകുന്നതു എന്തുകൊണ്ടു?
ഈ രണ്ടു ഉണ്ടകൾ്ക്കു അരക്കിനാലും കണ്ണാടിയാലും അ
ന്യോന്യം വിരോധമായി നില്ക്കുന്ന വിദ്യിച്ഛക്തികൾ ലബ്ധമായ
ശേഷം ഉണ്ടകൾ തമ്മിൽ തൊടുന്ന സമയത്തു തമ്മിൽ ചേ
ൎന്നു പരസ്പരം സ്വാധീനമാക്കും. അതിൻനിമിത്തം അവെക്കു
ഇനി വിദ്യുച്ഛക്തി ഇല്ല എന്നു തോന്നും. ദീഫേ (du Fay) എ
ന്ന പ്രാഞ്ചിക്കാരൻ 1733-ാം വൎഷത്തിൽ പരസ്പരം വിരോധമാ
യി നില്ക്കുന്ന ഈ രണ്ടു വിധമായ വിദ്യുച്ഛക്തികളെ കണ്ടെത്തി.
425. വിദ്യുച്ഛകതിയുള്ള വസ്തുക്കൾ വിദ്യുച്ഛക്തി ഇല്ലാത്ത ശക്തികളെ
ദൂരത്തിൽനിന്നു ആകൎഷിക്കുന്നതു എന്തുകൊണ്ടു?
ഓരോ വസ്തുവിൽ രണ്ടു മാതിരി വിദ്യുച്ഛക്തി അടങ്ങിയിരി
ക്കുന്നെങ്കിലും വിദ്യുച്ഛകതിയുള്ള വസ്തു അടുത്തു വരുന്നതിനാൽ
തമ്മിൽ കെട്ടിയ വിദ്യുച്ഛക്തികൾ വിമുക്തങ്ങളായി വിദ്യുച്ഛ
ക്തിയുള്ള വസ്തു വിപർീതമായ വിദ്യുച്ഛക്തിയെ ആകൎഷിക്കും.
അരക്കിനെ ഉരസുന്നതിനാൽ ഇതിൽ വിമുക്തമായ കന്മദ
ത്തിൻ വിദ്യുച്ഛക്തി ഉളവാകും, പട്ടുനൂൽകൊണ്ടു കെട്ടിയ ആ
ചെറിയ ഉണ്ട അടുപ്പിച്ചാൽ ഇതിലുള്ള രണ്ടു വിദ്യുച്ഛക്തികൾ
വേർപിരിഞ്ഞു കണ്ണാടിവിദ്യുച്ഛക്തി അരക്കിന്റെ ഭാഗത്തി
ലും കന്മദവിദ്യുച്ഛക്തി മറ്റേ ഭാഗത്തും നില്ക്കും. ഉണ്ട അര
ക്കിനെ തൊടുന്നെങ്കിൽ ഉണ്ടയുടെ കണ്ണാടിവിദ്യുച്ഛക്തി അര
ക്കിന്റെ കന്മദവിദ്യുച്ഛക്തിയോടു ചേൎന്ന ശേഷം ഉണ്ടയിൽ ക
ന്മദശക്തി ശേഷിക്കേ ഉള്ളൂ. ഉണ്ട അരക്കിനെ തൊടുന്നതിന്നു
മുമ്പേ ഉണ്ടയെ വിരൽകൊണ്ടു തൊട്ടാൽ കന്മദവിദ്യുച്ഛക്തി
നീങ്ങിപ്പോകുന്നതുകൊണ്ടു അരക്കു ഉണ്ടയിൽ ശേഷിക്കുന്ന ക
ണ്ണാടിവിദ്യുച്ഛക്തിയെ അധികം ആകൎഷിക്കേണം. ഇവ്വണ്ണം
ഈ ആകൎഷണം തമ്മിൽ വിരോധമായ വിദ്യുച്ഛക്തിയുടെ ര [ 281 ] ണ്ടു മാതിരി തമ്മിൽ ചേരുവാൻ ആഗ്രഹിക്കുന്നതിനാലേ ഉ
ളവാകുന്നതു.
426. ഇരിട്ടിൽ അരക്കിനെ ഉരസിയ ശേഷം വിരലിന്റെ മുട്ടു അടുപ്പി
ച്ചാൽ അഗ്നികണം അരക്കിൽനിന്നു തുള്ളുന്നതു എന്തുകൊണ്ടു?
അരക്കിലുള്ള കന്മവിദ്യുച്ഛക്തിയും വിരലിന്റെ മുട്ടിൽ
അടുത്തുവന്ന കണ്ണാടിവിദ്യുച്ഛക്തിയും തമ്മിൽ ആകൎഷിച്ചു
ചേരേണ്ടതിന്നു ഒടുക്കം നടുവിലുള്ള വായുവിനെ ബലത്തോ
ടേ നീക്കി ആശ്ലേഷിക്കുന്ന സമയത്തു ഉഷ്ണവും വെളിച്ചവും
ജനിപ്പിക്കുന്നതിനാൽ ഒരു അഗ്നികണം കാണായ്വരും. ഇവ്വ
ണ്ണം ഈ അഗ്നികണം ചേൎച്ചയുടെ ലക്ഷണം തന്നേ. ആക
ൎഷിക്ക വികൎഷിക്ക എന്നിവ ചേൎച്ചെക്കായി ഒരു ചായ്പു കുറിക്കു
ന്നതത്രേ.
427. വിദ്യുച്ഛക്തി കാട്ടി (Electro-scope) എന്ന യന്ത്രത്താൽ ഇത്തിരി വി
ദ്യുച്ഛക്തി ഉണ്ടാകുന്ന പ്രകാരം നിശ്ചയിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
ഒരു കമ്പിയുടെ ഒരു അറ്റത്തിൽ സ്വൎണ്ണപത്രത്തിന്റെ
രണ്ടു ചെറിയ കഷണങ്ങളെ പറ്റിച്ചാൽ ഈ യന്ത്രമായി തീ
ൎന്നു. വായു ഈ സ്വൎണ്ണക്കടലാസ്സിനെ ഇളക്കാതേ ഇരിക്കേണ്ട
തിന്നു ഒരു കുപ്പിയുടെ മൂടിയിൽക്കൂടി ഒരു ദ്വാരം തുളെച്ചു ക
മ്പി ഇതിൽ ഇടുന്നതിനാൽ സ്വൎണ്ണക്കടലാസ്സു കുപ്പിയുടെ അ
കത്തു ഇരിക്കും. കമ്പിയുടെ പുറമേയുള്ള അറ്റത്തെ എത്ര
യും അല്പമായ വിദ്യുച്ഛക്തി കാണിക്കുന്ന വസ്തുകൊണ്ടു തൊ
ട്ടാൽ ഇതിനോടു സമമായ കമ്പിയുടെ വിദ്യുച്ഛക്തി അകന്നു
സ്വൎണ്ണപത്രത്തിലേക്കു ഓടുന്നതിനാൽ ആ രണ്ടു പത്രഖ
ണ്ഡങ്ങളിലും സമമായ വിദ്യുച്ഛക്തി വ്യാപിക്കുന്നതുകൊണ്ടു
അവ തമ്മിൽ നിഷേധിച്ചു വേർപിരിഞ്ഞു നില്ക്കും. ഒരു വ
സ്തുവിൽ ഏതു മാതിരി വിദ്യുച്ഛക്തി ഉണ്ടു എന്നു കൂടേ നിശ്ച
യിക്കേണ്ടതിന്നു ഈ യന്ത്രം പ്രയോഗിക്കാം. ഒന്നാമതു നാം [ 282 ] അതിനെ കന്മദംകൊണ്ടുള്ള കോലാൽ തൊട്ട ശേഷം സ്വ
ൎണ്ണപത്രഖണ്ഡങ്ങൾ തമ്മിൽ വേർപിരിയും. പിന്നേ ശോ
ധന ചെയ്യുന്ന വസ്തുവിനെക്കൊണ്ടും തൊട്ടാൽ കടലാസ്സിന്റെ
ഇലകൾ
അധികമായി വേർപിരിയുമ്പോൾ വസ്തുവിൽ കന്മ
ദത്തിന്റെ വിദ്യുച്ഛക്തി ഉണ്ടു എന്നും കടലാസ്സിന്റെ ഇലകൾ
തമ്മിൽ ചേരുമ്പോൾ വസ്തുവിൽ കണ്ണാടിവിദ്യുച്ഛക്തി ഉണ്ടു
എന്നും അറിയും.
428. വിദ്യുച്ഛക്തിവാഹകനെക്കൊണ്ടു (Electrophorus) വിദ്യുച്ഛക്തി
യെ ചില മാസത്തേക്കു കാത്തു സൂക്ഷിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
വൊല്ത (Volta) എന്ന ഇതല്യൻ 1775ഇൽ സങ്കല്പിച്ച യ
ന്ത്രത്തിന്റെ കൌശലം വേഗം തിരിച്ചറിയും, ലോഹംകൊ
ണ്ടുള്ള വസിയിൽ അവൻ ഉരുക്കിയ കന്മദംകൊണ്ടുള്ള ഒരു
മാതിരി അട ഇട്ട ശേഷം കണ്ണാടികൊണ്ടുള്ള പിടിത്തംകൊ
ണ്ടു പിടിപ്പാൻ തക്കതായ ലോഹംകൊണ്ടുള്ള മൂടിയെ വെ
ച്ചു. ശേഷം കുറുക്കന്റെ വാൽകൊണ്ടോ ഒരു പൂച്ചയുടെ
തോൽകൊണ്ടോ ഈ അടയിന്മേൽ നല്ലവണ്ണം അടിച്ചാൽ
അതിന്നു കന്മദത്തിന്റെ വിദ്യുച്ഛക്തി കിട്ടും. അതിൽ പിന്നേ
ലോഹം കൊണ്ടുള്ള മൂടി ഇടുന്നതിനാൽ ഈ അട മൂടിയുടെ
കണ്ണാടിവിദ്യുച്ഛക്തിയെ ആകൎഷിക്കയും മൂടിയുടെ കന്മദവി
ദ്യുച്ഛക്തി മണ്ടി മൂടിയുടെ മേൽഭാഗത്തിൽ നില്ക്കയും ചെയ്യും.
(ഇതിനെ കാണിക്കുന്ന നമ്മുടെ ചിത്ര
ത്തിൽ — = കന്മദവിദ്യുച്ഛക്തി; + = ക
ണ്ണാടിവിദ്യുച്ഛക്തി എന്നറിക.) പിന്നേ
മൂടിയെ വിരൽകൊണ്ടു തൊട്ടാൽ അതിന്റെ കന്മദവിദ്യുച്ഛ
ക്തി നീങ്ങി മൂടിയിൽ ശേഷിക്കുന്ന കണ്ണാടിവിദ്യുച്ഛക്തിയെ
അട മുറുകേ പിടിക്കുന്നു. മൂടിയെ എടുക്കുന്നെങ്കിലും അതി
ന്റെ കണ്ണാടിവിദ്യുച്ഛക്തി സ്വാതന്ത്യം പ്രാപിക്കും. മൂടിയെ [ 283 ] അല്പം പൊന്തിച്ചു കൊണ്ടിരിക്കേ ഒരു വിരൽകൊണ്ടു മൂടി
യെയും വേറൊരു വിരൽകൊണ്ടു അടയെയും തൊട്ടാൽ രണ്ടു
വിധമായ വിദ്യുച്ഛക്തികൾ ഒരു അഗ്നികണം തെറിക്കുന്നതി
നാൽ ബലത്തോടേ ചേൎന്നു വിരലുകളിൽ ഒരു ഇളക്കം അനു
ഭവമാക്കും. ആകയാൽ മൂടി എടുക്കും വരേ രണ്ടു വിദ്യുച്ഛക്തി
കൾ ബദ്ധരായി നിന്നു മൂടി എടുക്കുന്ന സമയത്തിൽ മാത്രം
അവ വിമുക്തമാകയും ചെയ്യും.
429. വിദ്യുച്ഛക്തി നിറഞ്ഞ കുപ്പി (Leyden Jar) ഒരു കൈയിൽ പി
ടിച്ചു മറുകൈകൊണ്ടു കുപ്പിയുടെ നടുവിൽ നില്ക്കുന്ന കമ്പിയെ തൊട്ടാൽ ശരീര
ത്തിന്നു ഒരു ഞെട്ടൽ വരുന്നതു എന്തുകൊണ്ടു?
കുപ്പി ഏകദേശം നമ്മുടെ ചിത്രത്തിലുള്ളതിനെ പോ
ലേ തന്നേ, ഒന്നു രണ്ടു അംഗുലം ശുദ്ധകണ്ണാടി
ശേഷിപ്പാൻ തക്കവണ്ണം അകത്തും പുറത്തും വെ
ള്ളീയംകൊണ്ടു പറ്റിച്ചു, അകത്തുള്ള വെള്ളീയ
ത്തെ തൊടുവാൻ തക്കവണ്ണം നടുവിൽ ഒരു കമ്പി
യെ നിൎത്തി അതിൻ മീതേ പിച്ചളകൊണ്ടുള്ള ഉ
ണ്ടയെ ഉറപ്പിക്കും. ഈ യന്ത്രം ഒരു മാതിരി തോ
ക്കു തന്നേയാകുന്നു. അതുകൊണ്ടു ഒന്നാമതു അ
തിനെ നിറെപ്പാൻ ആവശ്യം. ഇതു നാം 428-ാം ചോദ്യത്തിൽ
വിവരിച്ച വിദ്യുച്ഛക്തിവാഹകനെക്കൊണ്ടു ചെയ്യാം. നാം
ഇതിന്റെ മൂടിയെ കൈകൊണ്ടു തൊട്ട ശേഷം (എന്തിന്നാ
യി?) ഒരു കൈയിൽ കുപ്പിയെയും മറ്റേ കൈയിൽ മൂടിയെ
യും എടുത്തു കുപ്പിയുടെ ഉണ്ടയെയും മൂടിയെയും തമ്മിൽ അ
ടുപ്പിക്കുന്നെങ്കിൽ രണ്ടു വസ്തുക്കളുടെ നടുവിൽ ഒരു അഗിക
ണം തെറിച്ചു മൂടിയുടെ കണ്ണാടിവിദ്യുച്ഛക്തി കുപ്പിയിൽ പ്ര
വേശിക്കും. പിന്നേ മൂടിയെ വീണ്ടും അടയിന്മേൽ വെച്ചു
മേൽഭാഗത്തെ കൈകൊണ്ടു തൊട്ട ശേഷം അതിനെ വീ [ 284 ] ണ്ടും എടുത്തു കുപ്പിയുടെ ഉണ്ടയെ അടുപ്പിക്കുന്നതിനാൽ ക
ണ്ണാടിയുടെ വിദ്യുച്ഛക്തി കുപ്പിയിൽ അകപ്പെടും. ഇവ്വണ്ണം
ആ മൂടി തൊടുന്തോറും കുപ്പി കണ്ണാടിവിദ്യുച്ഛക്തിയെ കൈ
ക്കൊണ്ടു കുപ്പിയുടെ അകത്തുള്ള വെള്ളീയത്തിൽ വ്യാപിച്ചു
പുറമേയുള്ള വെള്ളീയത്തിന്റെ വിദ്യുച്ഛക്തിയെ വിഭാഗിച്ചു
കന്മദവിദ്യുച്ഛക്തിയെ നിഷേധിക്കയും ചെയ്യും. അങ്ങിനേ
പുറമേയുള്ള വെള്ളീയത്തിൻ, കന്മദവിദ്യുച്ഛക്തി കൂടി വൎദ്ധി
ക്കുന്നെങ്കിലും പുറമേയുള്ള കണ്ണാടിവിദ്യുച്ഛക്തി കൈയിലൂ
ടേ നിലത്തേക്കു പോകുന്നതു കൊണ്ടു പുറമേ വേറേ വിദ്യു
ച്ഛക്തി ശേഷിക്കേയുള്ളു. അതു കുപ്പിയുടെ അകത്തുള്ള ക
ണ്ണാടി വിദ്യുച്ഛക്തിയോടു ചേരുവാൻ എത്രയും ശ്രമിക്കുന്നെ
ങ്കിലും നടുവിലുള്ള കണ്ണാടിയുടെ നിമിത്തം അവ തമ്മിൽ
ചേരാതേ വലിയ വലിച്ചലും ആകൎഷണവും മാത്രമേ ഉളവാ
ക്കുന്നുള്ളൂ. തമ്മിൽ ചേരേണ്ടതിന്നു അത്യന്തം ആഗ്രഹിക്കുന്ന
ഈ രണ്ടു വിധമായ ശക്തികൾക്കു വേറേ വഴി ഉണ്ടു. കുപ്പിയെ
ഒരു കൈയിൽ പിടിച്ചു മറ്റേ കൈകൊണ്ടു ഉണ്ട തൊട്ട ഉ
ടനേ ശരീരത്തിൽ ഒരു വല്ലാത്ത ഞെട്ടൽ ജനിപ്പിക്കുന്നതി
നാൽ രണ്ടു ശക്തികൾ തമ്മിൽ ചേരും. അതെങ്ങിനേ എ
ന്നു ചോദിച്ചാൽ പുറമേയുള്ള വെള്ളീയത്തെയും ആ ഉണ്ട
യെയും തൊടുന്നതിനാൽ നമ്മുടെ ശരീരം അകത്തും പുറ
ത്തുമുള്ള വെള്ളീയത്തെ മാത്രമല്ല ഇവയിലുള്ള രണ്ടു വിധമാ
യ വിദ്യുച്ഛക്തികളെയും തമ്മിൽ യോജിപ്പിക്കുന്നതുകൊണ്ടു അ
വ ശരീരത്തിലൂടേ തമ്മിൽ ചേരും. ഒരാൾ കുപ്പിയെ പിടി
ക്കയും ശേഷം പേർ ഓരോരുവൻ മറ്റൊരുവന്റെ കൈ പിടി
ക്കയും ചെയ്ത ശേഷം ഒടുക്കം ഒരാൾ കുപ്പിയുടെ ഉണ്ടയെ തൊടു
ന്നെങ്കിൽ പെട്ടന്നു എല്ലാ ആളുകളും ഈ ഞെട്ടൽ അനുഭവി
ച്ചിട്ടു വിദ്യുച്ഛക്തികൾ ഈ ആളുകളിലൂടേ തമ്മിൽ ചേരും. [ 285 ] ഇതിനാൽ ഉളവാകുന്ന ശക്തിയെ അത്യന്തം വൎദ്ധിപ്പിപ്പാൻ
കഴിയും. നാം ഈ മാതിരി 9–12 കുപ്പികൾ അടിയിൽ വെ
ള്ളീയം കൊണ്ടു പറ്റിക്കപ്പെട്ട പെട്ടിയിലിട്ടു, കുപ്പിയുടെ എ
ല്ലാ ഉണ്ടകളെയും ഒരു കമ്പികൊണ്ടു തമ്മിൽ ചേൎത്തശേഷം
വിദ്യുച്ഛക്തിവാഹകനെ കൊണ്ടോ 430-ാം ചോദ്യത്തിൽ നാം
വിവരിപ്പാൻ പോകുന്ന യന്ത്രത്തെ കൊണ്ടോ അധികമായി
വിദ്യുച്ഛക്തിയെ ഈ പല കുപ്പികളിൽ നടത്താം. വളരേ വി
ദ്യുച്ഛക്തി കൈക്കൊണ്ട ഒരൊറ്റക്കുപ്പിയിലോ വിശേഷാൽ ഇ
പ്പോൾ തന്നേ വിവരിച്ച ഈ വിദ്യുച്ഛക്തിപ്പെട്ടകത്തിലോ
(Electric Battery) രണ്ടു വിധമായ വിദ്യുച്ഛക്തികളുടെ ഇടയിൽ
നമ്മുടെ ശരീരത്തിലൂടേ ഒരു ചേൎച്ച വരുത്തുന്നതു അസഹ്യ
മായ കാൎയ്യം ആകകൊണ്ടു ഇതിന്നായി ഒരു ചെറിയ യന്ത്രം
നടപ്പായി. ഈ യോജിപ്പുകാരൻ (discharger) ഒരു വലിയ മു
ള്ളു അത്രേ. ഒരു കോണിന്റെ ഭുജങ്ങളായി വിഭാഗിച്ചു പോ
കുന്ന കമ്പിയുടെ രണ്ടറ്റങ്ങളിൽ പിച്ചളകൊണ്ടുള്ള ഉണ്ടക
ളും നടുവിൽ കണ്ണാടികൊണ്ടുള്ള പിടിയും കാണും. ഒരു ഉ
ണ്ട കുപ്പിയുടെ ഉണ്ടയോടും വേറൊരു ഉണ്ട കുപ്പിയുടെ പുറ
മേയുള്ള വെള്ളിയത്തോടും അടുപ്പിച്ചാൽ വിദ്യുച്ഛക്തികൾ ക
ണ്ണാടികൊണ്ടുള്ള പിടിത്തത്തിൻ നിമിത്തം ശരീരത്തിലൂടേ
ചെല്ലാതേ ഈ കമ്പിയിലൂടേ തമ്മിൽ ചേരും. ഈ വിദ്യുത്
കുപ്പിയെ കൊണ്ടുള്ള ഫലം വലുതാകുന്നു. വിദ്യുദോട്ടം സ്വ
ൎണ്ണക്കടലാസ്സിലും നേരിയ കമ്പിയിലും നടത്തിയാൽ ഉരുകി
പ്പോകും. നേരിയ മരക്കഷണങ്ങളെയും കണ്ണാടിയെയും ഈ
ചെറിയ മിന്നൽപ്പിണർ തുളെക്കയും കടലാസ്സുമുതലായവറ്റെ
കത്തിക്കയും ചെയ്യും. ക്ലെസ്ത് (Kleist) എന്ന ഗൎമ്മാനൻ
1745-ാം കൊല്ലത്തിൽ ഈ കുപ്പി ഒന്നാം പ്രാവശ്യം പ്രയോ
ഗിച്ച ശേഷം അവ വിശേഷാൽ ലൈദൻ എന്ന പട്ടണ [ 286 ] ത്തിൽ പാൎത്തിരുന്ന കുന്നേയെൻ (Cunneous) എന്ന ശാസ്ത്രിയാൽ
നടപ്പായി തീൎന്നതുകൊണ്ടു "ലൈദനിൽനിന്നു വന്ന കുപ്പി
കൾ" എന്ന പേർ ധരിക്കുന്നു.
480. വിദ്യുദ്യന്ത്രത്തിന്റെ ചക്രത്തെ തൊടുന്നതിനാലല്ല നടത്തുന്ന അം
ശത്തോടു വിരൽ അടുപ്പിച്ചാൽ ഊക്കുള്ള അഗ്നികണങ്ങളെ കൈക്കൊള്ളുന്നതു
എന്തുകൊണ്ടു?
കണ്ണാടികൊണ്ടുള്ള ചക്രത്തെ തിരിക്കുന്നതിനാൽ അതു
രണ്ടു ഭാഗത്തുമുള്ള തോൽസഞ്ചിയോടു ഉരസുന്നതുകൊണ്ടു
വിദ്യുച്ഛക്തി ഉളവാകും. ഈ തോലിനെ നാം വെള്ളീയം, നാ
കം, രസം എന്നീ ലോഹങ്ങളുടെ മട്ടിനെ കൊണ്ടു തേക്കേ
ണ്ടതു ആവശ്യം. വിദ്യുച്ഛക്തിയെ നടത്തുന്ന അംശമോ പി [ 287 ] ച്ചളകൊണ്ടുള്ള ഒന്നു രണ്ടു ഗോളസ്തംഭങ്ങൾ അത്രേ. ഇവ
നാം ചിത്രത്തിൽ കാണുന്ന പ്രകാരം കണ്ണാടികൊണ്ടുള്ള കാ
ലുകളിന്മേൽ നില്ക്കുന്നു. ചക്രം തിരിയുന്നതിനാൽ കണ്ണാടി
യിൽ കണ്ണാടിവിദ്യുച്ഛക്തിയും (+) തോലിൽ കന്മദവിദ്യുച്ഛ
ക്തിയും (−) ഉളവാകും. ശക്തിയെ നടത്തുന്ന രണ്ടംശങ്ങ
ളിൽനിന്നു ഒരു കമ്പി പുറപ്പെട്ടിട്ടു ചക്രത്തെ ഒരല്പം ചുറ്റി
യിരിക്കുന്നതല്ലാതേ ഇതിലുള്ള പല ആണികളെക്കൊണ്ടു ക
ണ്ണാടിയോടു എത്രയും അടുക്കുന്നതിനാൽ ഗോളസ്തംഭങ്ങളുടെ
എല്ലാ − വിദ്യുച്ഛക്തി ചക്രത്തിന്റെ അരികേ കൂടുകയും +
വിദ്യുച്ഛക്തിയോ അകന്നു നടത്തുന്ന അംശത്തിന്റെ വേറേ
ഭാഗത്തു കൂടും. കണ്ണാടിക്കാലുകളുടെ നിമിത്തം ഈ വിദ്യുച്ഛ
ക്തിയിൽനിന്നു ഒന്നും നീങ്ങിപ്പോകില്ല. ചക്രത്തിലോ കാ
ൎയ്യം വേറേ; ഇതിൽ ഉളവായ + വിദ്യുച്ഛക്തി ഒക്കയും ഗോള
സ്തംഭങ്ങൾ കൈക്കൊണ്ടിട്ടു ഇടഭാഗത്തു അവയെ ചേൎക്കുന്ന
അംശത്തിൽ കൂടും; തോലിൽ ഉത്ഭവിക്കുന്ന − വിദ്യുച്ഛക്തി
യോ ഒരു ചങ്ങലകൊണ്ടു നിലത്തു പോകും. ഈ യന്ത്രത്താൽ
ഇഷ്ടംപോലേ + വിദ്യുച്ഛക്തിയെ ഈ രണ്ടു ഗോളസ്തംഭങ്ങളിൽ
കയറ്റുവാനും അവിടേനിന്നുപരിഗ്രഹിപ്പാനും കഴിയും (സാ
ധാരണമായി മേല്പറഞ്ഞ കുപ്പികളെ ഈ ഗോളസ്തംഭത്തോടു
അടുപ്പിക്കുന്നതിനാൽ വിദ്യുച്ഛക്തികൊണ്ടു നിറെക്കുന്നു.) വിര
ലിനെയോ വേറേ വസ്തുവിനെയോ അടുപ്പിച്ചാൽ അഗ്നിക
ണം ചിലപ്പോൾ രണ്ടു മൂന്നു അംഗുലത്തോളം തെറിക്കുന്നതു
കാണാം. എനിക്കു − വിദ്യുച്ഛക്തി കിട്ടുവാൻ ആവശ്യമുണ്ടെ
ന്നുവരികിൽ ഞാൻ + വിദ്യുച്ഛക്തിയെ ഒരു ചങ്ങലകൊണ്ടു നി
ലത്തേക്കു യോജിപ്പിച്ചു നടത്തി ചക്രത്തിന്റെ തോലിന്നു ഒരു
ഗോളസ്തംഭത്തെ അടുപ്പിക്കുന്നതു മതി. ഈ യന്ത്രത്തെ ഗൎമ്മാ
നരാജ്യത്തിൽ ചില ശാസ്ത്രികൾ സങ്കല്പിച്ചു. (Hansen, Winkler,
Bose.) [ 288 ] 481. കണ്ണാടിക്കാലിന്മേൽ നില്ക്കുന്ന കാൽക്കുസേലമേൽ ഒരു മനുഷ്യൻ
കയറി വിദ്യുദ്യന്ത്രത്തിന്റെ ഗോളസ്തംഭത്തെ പിടിച്ചു കൊണ്ടിരിക്കേ അവ
നിൽനിന്നു അഗ്നികണങ്ങളെ വലിച്ചെടുപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?
കണ്ണാടിയിന്മേൽ നില്ക്കുന്നതിനാൽ ആ മനുഷ്യൻ യന്ത്ര
ത്തിന്റെ വിദ്യുച്ഛക്തിയെ നടത്തുന്ന അവയവത്തിന്റെ ഒ
രംശമായി തീരുന്നു. ദൃഷ്ടാന്തമായി എന്റെ വിരലിന്റെ മുട്ടു
ആ മനുഷ്യന്റെ മൂക്കിന്റെ അറ്റത്തോടു അടുപ്പിച്ചാൽ
മൂക്കിലുള്ള + വിദ്യുച്ഛക്തി എന്റെ ശരീരത്തിലുള്ള − വിദ്യു
ച്ഛക്തിയെ ആകൎഷിച്ചു ഇതിനോടു ചേരുമളവിൽ ഒരു അഗ്നി
കണം തെറിക്കും.
482. വിദ്യുച്ഛക്തിയെ നടത്തുന്ന ഗോളസ്തംഭത്തിന്മേൽ ഒരു സൂചിയെ
നിൎത്തിയാൽ ഇനി ഗോളസ്തംഭത്തിൽനിന്നു അഗ്നികണം തെറിപ്പാൻ പാടില്ലാ
ത്തതു എന്തുകൊണ്ടു?
സമമായ വിദ്യുച്ഛക്തിയുടെ എല്ലാ അംശങ്ങളും തമ്മിൽ
വികൎഷിച്ചു അകന്നുപോവാൻ ശ്രമിക്കുന്നതുകൊണ്ടും ആ സൂ
ചിയിൽ കൂടി വായു ഇവിടേ അല്പം മാത്രം വിരോധിക്കുന്നതു
കൊണ്ടും ആകാശത്തിലേക്കു ഒഴുകും. ഈ സൂചിയുടെ മീതേ
കൈ വെച്ചാൽ വിദ്യുച്ഛക്തി വായുവിനെ നീക്കുന്നതിനാൽ
ഒരു കാറ്റൂട ഉത്ഭവിക്കുന്ന പ്രകാരം അനുഭവമാകും. രാത്രി
യിൽ കണ്ണാടിവിദ്യുച്ഛക്തി പുറപ്പെട്ടു ഒഴുകുമ്പോൾ രശ്മികളെ
കൊണ്ടുള്ള ഒരു കെട്ടിനെയും കന്മദവിദ്യുച്ഛക്തി പുറപ്പെടു
മ്പോൾ ഒരു ചെറിയ നക്ഷത്രത്തെയും കാണാം. അതുകൊ
ണ്ടു യന്ത്രത്താൽ വേണ്ടുവോളം വിദ്യുച്ഛക്തി കിട്ടേണ്ടതിന്നു
കൂൎപ്പകളും ഈറം നിറഞ്ഞ വായുവും അധികമായ ആളുകളും
യന്ത്രത്തിന്റെ അരികേ വേണ്ടാ. കേരളത്തിൽ കാൎയ്യം ബഹു
പ്രയാസം. ശീതകാലത്തിലോ തീക്കലത്താൽ ചുടാക്കപ്പെട്ട
മുറിയിൽ ഉരസുന്നതിനാൽ വേണ്ടുവോളം വിദ്യുച്ഛക്തി ജനി
പ്പിക്കാം. [ 289 ] 433. മിന്നൽ മിന്നുന്ന സമയത്തിൽ ഉയൎന്ന വൃക്ഷത്തിൻ ചുവട്ടിൽ നി
ല്ക്കുന്നതു അപായമുള്ള കാൎയ്യമാകുന്നതു എന്തുകൊണ്ടു?
ഒരു മിന്നൽക്കൊടി നാം ഇപ്പോൾ തന്നേ വിവരിച്ച വി
ദ്യുച്ഛക്തിയുടെ വലിയ അഗ്നികണം അത്രേ. വിദ്യുച്ഛക്തി വാ
യുവിലും വിശേഷാൽ വളരേ ക്ലേദം പിടിച്ച ആകാശത്തിലും
അകപ്പെടാം (432). രണ്ടു വിധമായ വിദ്യുച്ഛക്തി വഹിക്കുന്ന
രണ്ടു മേഘങ്ങൾ തമ്മിൽ അടുത്തു വരുമ്പോൾ വിദ്യുച്ഛക്തി
കൾ തമ്മിൽ അത്യന്തം ആകൎഷിക്കുന്നതുകൊണ്ടു അവ നടു
വിലുള്ള വായുവിനെ പിളൎപ്പിച്ചു തമ്മിൽ ചേരുന്നതിനാൽ
സാധാരണമായി മിന്നൽ ഉളവാകും. പിളൎന്നുപോയ ആകാ
ശം വീണ്ടും പെട്ടന്നു ചേരുന്നതുകൊണ്ടു ഇടിമുഴക്കം കേൾ്ക്കേ
ണ്ടി വരും. വെളിച്ചം ശബ്ദത്തെക്കാൾ വേഗം ഓടുന്നതുകൊ
ണ്ടു നാം ഒന്നാമതു മിന്നൽ കണ്ട ശേഷം മാത്രമേ ഇടിയൊലി
കേൾ്ക്കുന്നുള്ളൂ. എങ്കിലും രണ്ടു മേഘങ്ങളുടെ നടുവിൽ മാത്ര
മല്ല വിദ്യുച്ഛക്തി നിറഞ്ഞിരിക്കുന്ന മേഘം ഭൂമിയോടു അടുത്തു
വരുന്നതിനെക്കൊണ്ടും ഒരു മിന്നൽപ്പിണർ ഉളവാകാം. ഉയൎന്ന
വസ്തുക്കൾ മേഘങ്ങളോടു അധികം അടുത്തിരിക്കുന്നതുകൊണ്ടു
ഇവയിൽ വിശേഷാൽ ഈ ചേൎച്ച സംഭരിച്ചിട്ടു ഇടിവാൾ തട്ടി
എന്നു ആളുകൾ പറയും. അതു ഇടിയാൽ സംഭവിച്ചു എന്നു
വിചാരിക്കുന്നതും ഇടിമുഴക്കം കേട്ടിട്ടു ആളുകൾ പേടിക്കുന്നു എ
ന്നതും ഭോഷത്വം അത്രേ. ഇടി ഒരു ശബ്ദം മാത്രം ആകകൊ
ണ്ടു ഇതിനാൽ യാതൊരു ആപത്തും വരികയില്ല; മിന്നലോ അ
പായമുള്ള കാൎയ്യം അത്രേ.+ വിദ്യുച്ഛക്തികൊണ്ടു നിറഞ്ഞ മേ
ഘം ഭൂമിയോടു അടുക്കുമ്പോൾ ഇതിന്റെ വിദ്യുച്ഛക്തിയെ ആക
ൎഷിച്ചിട്ടു ഒരു വസ്തു വേണ്ടുവോളം സമീപിച്ചിരുന്നാൽ വായുവി
നെ പിളൎപ്പിച്ചു ഭയങ്കരമായ ബലത്തോടേ ആ വസ്തുവിലുള്ള വി
ദ്യുച്ഛക്തിയോടു ചേരും. വിശേഷിച്ചു ഈ ശക്തിയെ നല്ലവണ്ണം [ 290 ] നടത്തുന്ന വസ്തുക്കൾക്കു ആപത്തുണ്ടു. ഇതു നിമിത്തം ഇടി
വാൾ ലോഹം, വെള്ളംകൊണ്ടു നനഞ്ഞിരിക്കുന്ന നിലം, കറ
യാൽ നിറഞ്ഞിരിക്കുന്ന വൃക്ഷങ്ങൾ എന്നീ വസ്തുക്കളോടു തട്ടു
വാൻ വളരേ താല്പര്യപ്പെടുന്നെങ്കിലും ഇവയിലൂടേ നിലത്തേ
ക്കു ഓടും, നല്ലവണ്ണം നടത്താത്ത വസ്തുക്കളെയോ ഇടിവാൾ
തകൎക്കയും മരങ്ങളെ കത്തിക്കയും മനുഷ്യരെയും ജന്തുക്കളെയും
വധിച്ചുകളകയും ചെയ്യുന്നതു പലപ്പോഴും സംഭവിക്കുന്നു
താനും.
434. വീടുകളെ ഇടിവാളിൽനിന്നു കാക്കേണ്ടതിനു നാം ഇരിമ്പുകോലു
കളെ പ്രയോഗിക്കുന്നതു എന്തുകൊണ്ടു?
ഇരിമ്പു വിദ്യുച്ഛക്തിയെ നല്ലവണ്ണം ആകൎഷിക്കുന്നതുകൊ
ണ്ടു നാം വീടുകളുടെ മോന്തായത്തിന്റെ മീതേ ഒരു ഇരിമ്പു
കോൽ വെച്ചു ഉറപ്പിച്ചിട്ടു അതു വീട്ടിന്റെ ഒരു ഭാഗത്തു താ
ഴോട്ടു നിലത്തിലേക്കു നടത്തുന്നതല്ലാതേ മീതേയുള്ള കോലി
ന്റെ അറ്റത്തിന്മേൽ മേലോട്ടു കൂൎമ്മിച്ച ഒരു ഇരിമ്പു കോലി
നെ നിറുത്തും. ഈ ഇരിമ്പുകോൽ ഭൂമിക്കു വിരോധമായി വി
ദ്യുച്ഛക്തിയെ എപ്പോഴും താഴോട്ടു നടത്തുന്നതിനാൽ ആ സ്ഥ
ലത്തിൽ ഭൂമിയുടെ വിദ്യുച്ഛക്തി കുറഞ്ഞു പോകും. എന്നിട്ടും
ഇടിവാൾ ഈ ഇരിമ്പിന്നു തട്ടുന്നെങ്കിൽ അതു പെട്ടന്നു വിദ്യു
ച്ഛക്തിയെ നനവുള്ള സ്ഥലത്തേക്കു നടത്തുന്നതുകൊണ്ടു വീ
ട്ടിന്നു യാതൊരു നഷ്ടവും വരികയില്ല. ഇവ്വണ്ണം ഈ ഇരിമ്പു
കോൽ ഇടിവാളിനെ ആകൎഷിച്ചു നിശ്ചയമായ വഴിയിൽ നട
ത്തുന്നതിനാലേ ഭവനങ്ങളെ സൂക്ഷിച്ചുപോരുന്നു. ഇരിമ്പു
കോൽ പൊട്ടിപ്പോയാൽ നഷ്ടം വരികേയുള്ളൂ. കാരണം വി
ദ്യുദോട്ടത്തിന്നു തടസ്ഥം വന്നിട്ടു വിരോധിക്കുന്നതൊക്കയും ത
കൎത്തു നശിപ്പിക്കും. ഈ കൌശലപ്രവൃത്തി മന്ത്രിച്ചവൻ ഫ്ര
ങ്ക്ലീൻ (Frankin) എന്ന കീൎത്തിപ്പെട്ട അമേരിക്കക്കാരൻ തന്നേ [ 291 ] ആകുന്നു. ഈ ജ്ഞാനി ഒന്നാമതു ഒരു കാറ്റാടി പറപ്പിച്ചതി
നാൽ 1752-ാം വൎഷത്തിൽ മിന്നലിൻ സ്വഭാവം സ്പഷ്ടമായി
കാണിച്ചിരിക്കുന്നു.
435. ഇടിവാൾ തട്ടിയ ശേഷം നാം സാധാരണമായ മുറുമുറുപ്പു കേൾക്കാ
തേ ഒരൊറ്റ മഹാശബ്ദം മാത്രം കേൾക്കുന്നതു എന്തുകൊണ്ടു?
ആകാശത്തിന്റെ ചലനത്താൽ ഉത്ഭവിക്കുന്ന ഇടിയൊ
ലി ഇടിവാൾ തട്ടുന്ന സമയത്തിൽ എത്രയും സമീപത്തു ഉള
വാകുന്നതുകൊണ്ടു ഈ ചലനങ്ങൾ ഒക്കയും ഒരുമിച്ചു നമ്മു
ടെ ചെവിയിൽ എത്തും. മിന്നൽപ്പിണർ പല മേഘങ്ങളിലൂ
ടേയും എണ്ണപ്പെടാത്ത ഈറപ്പൊക്കുളുകളുടേയും സഞ്ചരിക്കു
ന്നതിനാൽ മുഴക്കം ഈ പല ചലനങ്ങളുടെ ദൂരത്തിന്നു തക്ക
വണ്ണം ക്രമേണമാത്രം ചെവിയിൽ എത്തും.
436. മിന്നൽപ്പിണർ ജിഹ്മമായ വഴിയിൽ ഓടുന്നതു എന്തുകൊണ്ടു?
മിന്നൽക്കൊടി വായുവിനെ പെട്ടന്നു ചൂടാക്കുന്നതുകൊണ്ടു
അതിനെ നീക്കിയാൽ വായു തടിച്ചുപോകും. തടിച്ച വായു
വിദ്യുച്ഛക്തിയെ ഇത്ര നല്ലവണ്ണം നടത്തായ്കയാൽ അതിൻനി
മിത്തം മിന്നൽ കൂടക്കൂടേ തെറ്റി നേൎമ്മയായ വായുവിൽ പ്ര
വേശിക്കുന്നതിനാൽ ഈ ജിഹ്മമായ വഴി ഉണ്ടാകും.
437. ഇടിയും മഴയുമുള്ള സമയത്തിൽ പലപ്പോഴും ഗോപുരങ്ങൾ, പാമ
രങ്ങൾ, ഉയൎന്ന വൃക്ഷങ്ങൾ എന്നി വസ്തുക്കളുടെ അറ്റങ്ങൾ പ്രകാശിക്കുന്നതു എ
ന്തുകൊണ്ടു?
അതു 432-ാം ചോദ്യത്തിൽ വിവരിച്ച വിദ്യുദ്യന്ത്രത്തിൻ
ഗോളസ്തംഭത്തിന്മേൽ നില്ക്കുന്ന സൂചിയിൽനിന്നു പുറപ്പെടു
ന്ന പ്രകാശം അത്രേ. ഭൂമിയുടെ മേല്ഭാഗത്തു അധികം വിദ്യു
ച്ഛക്തി കൂടി, ഈ ശക്തികൊണ്ടു നിറഞ്ഞിരിക്കുന്ന മേഘങ്ങ
ളുടെ സാമീപ്യത്താൽ കൂൎമ്മയായ വസ്തുക്കൾ എപ്പോഴും വിദ്യു
ച്ഛക്തിയെ പുറപ്പെടുവിക്കും. ഈ പ്രകാശം ചിലപ്പോൾ ക [ 292 ] തിരകളുടെ ചെവികളിൽനിന്നും മനുഷ്യന്റെ വിരലിന്റെ അ
റ്റത്തിൽനിന്നും മിന്നുന്നതു കാണാം (St. Elmo's fire).
ഉഷ്ണമുള്ള ദിവസങ്ങളിൽ ചിപ്പോൾ വൈകുന്നേരത്തു തെ
ളിഞ്ഞ ആകാശത്തിൽപോലും ഇടിമുഴക്കം കൂടാതേയുള്ള ഒരു
മാതിരിമിന്നൽ കാണാം. അതു പലപ്പോഴും ഇടി കേൾ്പാൻ ക
ഴിയാത്ത ദൂരത്തിലിരിക്കുന്ന ഉണ്മയായ മിന്നൽപ്പിണർ ആയിരി
ക്കാം; അല്ലെങ്കിൽ ചക്രവാളത്തിന്റെ താഴേ പുറപ്പെട്ട മിന്നൽ
ക്കൊടിയുടെ പ്രതിബിംബമായിരിക്കാം. എന്നിട്ടും ചിലപ്പോൾ
വിദ്യുച്ഛക്തികൊണ്ടു നിറഞ്ഞ മേഘങ്ങൾ തന്നാലേ ഈ ശ
ക്തിയെ വിടുവിക്കുന്നതിനാൽ ഉളവാകുന്ന പ്രകാശം ആകുന്നു
എന്നു കൂടേ ഊഹിപ്പാൻ നല്ല സംഗതിയുണ്ടു.
ധ്രുവവെളിച്ചം (Aurora borealis or bolar aurora) എന്ന മ
നോഹരമായ കാഴ്ചയും വിദ്യുച്ഛക്തിയാൽ ഉളവാകുന്നു എന്നു
തോന്നുന്നു. അയസ്കാന്തസൂചി ഇതിനാൽ ഭ്രമിക്കുന്നു എന്നും
അതു പ്രകാശിക്കുന്ന സമയത്തിൽ കമ്പിവൎത്തമാനങ്ങളെ അ
യപ്പാൻ ഏകദേശം കഴിവില്ല എന്നും കേട്ടാൽ ഈ ഭംഗിയു
ള്ള ദൃഷ്ടിക്കും അയസ്കാന്തത്തിന്നും വിദ്യുച്ഛക്തിക്കും ഒരു ചേ
ൎച്ച ഉണ്ടു എന്നതു സ്പഷ്ടം. ഇരുണ്ട വൃത്തക്കള്ളികളുടെ ചു
റ്റിൽ നാം അത്യന്തം ശോഭിക്കുന്ന ഒരു ചാപം കാണും (വൃ
ത്തത്തിന്റെ കേന്ദ്രം ഏകദേശം അയസ്കാന്തത്തിന്റെ മദ്ധ്യ
രേഖയിൽ കിടക്കുന്നു). മഞ്ഞ, ചുവപ്പ്, നീലം എന്നീ നിറ
ങ്ങളിൽ മിന്നുന്ന ഈ വില്ലിൽനിന്നു കൂടേക്കൂടേ എല്ലാ ദിക്കിലും
ചുവന്ന വെളിച്ചത്തിൻ മരീചികൾ കെട്ടുകളായി തെറിക്കാറു
ണ്ടു. ഈ ആശ്ചൎയ്യമായ കാഴ്ച സൂൎയ്യനാലും ഭൂമിയുടെ സഞ്ചാ
രത്താലും ജനിച്ച വിദ്യുദോട്ടങ്ങൾകൊണ്ടു ഉളവാകുന്നു എന്നു
ചില ശാസ്ത്രികൾ ഊഹിക്കുന്നു. [ 293 ] 438. നാവിനെ മിനുസമായ ചെമ്പിന്റെയും നാകത്തിന്റെയും നടു
വിൽ ഇട്ടു ഈ രണ്ടു ലോഹങ്ങളെ തമ്മിൽ അടുപ്പിച്ചാൽ ക്ഷാരത്തിന്റെ രുചി അനുഭവമാകുന്നതു എന്തുകൊണ്ടു?
രണ്ടു ലോഹങ്ങൾ തമ്മിൽ തൊടുന്നതിനാൽ വിദ്യുച്ഛക്തി
യെ ജനിപ്പിക്കാം എന്നു നാം 49-ാം ചോദ്യത്തിൽ കേട്ടുവല്ലോ.
കാണ്മാൻ കഴിയാത്ത വിദ്യുച്ഛക്തിയെ രുചിപ്പാൻ പാടുണ്ടാ
കും. ചെമ്പിനെ നാവുകൊണ്ടു തൊട്ടാൽ പുളിരസവും നാ
വിൻ കീഴേ വെച്ചാൽ ക്ഷാരത്തിന്റെ രുചിയും ജനിക്കും. ഈ
വിദ്യുച്ഛക്തിയെ നേത്രമജ്ജാതന്തുക്കൾക്കും അനുഭവമാക്കുവാൻ
കഴിയും; മേൽതാടിയുടെ ഊനിന്റെ വലഭാഗത്തു ചെമ്പി
നെയും ഇട ഭാഗത്തു നാകത്തെയും വെച്ചിട്ടു മറ്റേ അറ്റങ്ങ
ളെ വായിൻ മുമ്പിൽ ചേൎത്താൽ അല്പമായ പ്രകാശം കാണും.
ഈ മാതിരി വിദ്യുച്ഛക്തിക്കു സ്പൎശനവിദ്യുച്ഛക്തി എന്നു പേർ
വിളിക്കാം. നിശ്ചയമായി ഈ രണ്ടു ലോഹങ്ങളെ തമ്മിൽ
തൊടുന്നതിനാൽ വിദ്യുച്ഛക്തി ഉളവാകുന്നതു രണ്ടു തകിടുകളെ
ഒന്നു മറ്റേതിന്മേൽ വെച്ച ശേഷം വീണ്ടും എടുത്തു വിദ്യുച്ഛ
ക്തികാട്ടിയെക്കൊണ്ടു ശോധന ചെയ്യുന്നതിനാൽ നമുക്കു അ
റിയാം. (427) ഈ വിധം വിദ്യുച്ഛക്തിയെ ഗല്വാനി 1786-ാം കൊ
ല്ലത്തിൽ കണ്ടെത്തിയ ശേഷം വൊല്ത അതിനെ 1800-ാം വ
ൎഷത്തിൽ തിരിച്ചറികയും ചെയ്തു.
439. അമിലതം (അമ്ലം) കലക്കിയ വെള്ളത്തിൽ ചെമ്പുതുത്ഥനാകത്ത
കിടുകളെ തമ്മിൽ തൊടാതേ മുക്കി മേലറ്റങ്ങളെ ഒരു കമ്പികൊണ്ടു ചേ
ൎത്താൽ അധികം വിദ്യുദ്ധാതു ഉളവാകുന്നതു എന്തുകൊണ്ടു?
ദ്രവങ്ങളിൽ വിശേഷാൽ പുളിച്ച ദ്രവങ്ങളിൽ ലോഹ
ങ്ങൾ അധികം വിദ്യുച്ഛക്തിയെ ജനിപ്പിക്കുന്നതുകൊണ്ടു
അത്രേ. നാകത്തിന്റെ തകിടു ഈ ദ്രവത്തിൽ മുക്കിയാൽ
നാകത്തിന്നു − വിദ്യുച്ഛക്തിയും ദ്രവത്തിനു + വിദ്യുച്ഛക്തി
യും കിട്ടും. ചെമ്പിൻ തകിടിനെ മുക്കിയാലോ അതു നല്ല ഈ [ 294 ] + വിദ്യുച്ഛക്തിയെ കൈക്കൊണ്ടു മേല്പറഞ്ഞ കമ്പിയാൽ ഈ
ശക്തി നാകത്തിന്റെ − വിദ്യുച്ഛക്തിയോടു ചേരും. എങ്കിലും
നാകം ഇനി ദ്രവത്തിൽ നില്ക്കുന്നതു കൊണ്ടു എപ്പോഴും
രണ്ടു വിധമായ വിദ്യുച്ഛക്തികൾ ജനിച്ചു കമ്പിയാൽ പര
സ്പരം ചേരുന്നതിനാൽ നിരന്തരമായി ഒഴുകുന്ന ഒരുവിദ്യുദോ
ട്ടം ഉണ്ടാകും. ഉരസലിനാൽ ക്ഷണത്തിൽ മാത്രം ഒരു
ചേൎച്ച സംഭവിക്കുന്നെങ്കിലും നദി ഇടവിടാതേ സമുദ്ര
ത്തിലേക്കു ഒഴുകിച്ചേരുംപ്രകാരം ഈ സാമാനത്താൽ + വിദ്യു
ച്ഛക്തിയുടെ ഒഴുക്കു എപ്പോഴും ചെമ്പിൽനിന്നു നാകത്തിലേ
ക്കു ചെല്ലുന്നു എന്നു പറയാം. ഗല്വാനി ഈ മാതിരി വിദ്യു
ച്ഛക്തി കണ്ടെത്തിയതുകൊണ്ടു നാം ഇതിന്നു ഗല്വാനിയുടെ
വിദ്യുച്ഛക്തി എന്നും ഇപ്പോൾ വിവരിച്ച സാമാനത്തിന്നു ഗ
ല്വാനിയുടെ ഭൂതം (Galvanic Couple) എന്നും പറയുന്നു. (അതു
283-ാം ഭാഗം അറ്റെഴുത്തു കമ്പിയുടെ ചിത്രത്തിൽ കാണാം.)
ലൈദനിൽനിന്നു വന്ന കുപ്പികളെ കൊണ്ടു നാം ചെയ്ത പ്രകാ
രം ഗല്വാനിയുടെ ചില ഭൂതങ്ങളെ തമ്മിൽ ചേൎക്കുന്നതിനാൽ
ശക്തിയെ വൎദ്ധിപ്പിപ്പാൻ കഴിയും. ശേഷം ഒന്നാം ഭൂതത്തിന്റെ
നാകത്തകിടിനെ രണ്ടാം ഭൂതത്തിൻ ചെമ്പുതകിടിനോടും
അതിൻ നാകത്തകിടിനെ മൂന്നാം ഭൂതത്തിൻ ചെമ്പുതകിടി
നോടും ചെമ്പിന്റെ കമ്പികൊണ്ടു യോജിപ്പിക്കേണം. ഇതി
നാൽ ഉണ്ടാകുന്ന മാലെക്കു നാം ഗല്വാനിയുടെ പെട്ടകം
(Galvanic Battery) എന്നു പേർ വിളിക്കുന്നു. ഒടുക്കും നാം ചേ
ൎക്കുന്ന രണ്ടു തകിടുകൾക്കു ധ്രുവങ്ങൾ എന്നു പേർ വിളിക്കുന്നു.
ഇവ്വണ്ണം അവസാനച്ചെമ്പുതകിടിന്നു + ധ്രുവവും ഒടുക്കത്തേ
നാകത്തകിടിന്നു − ധ്രുവവും എന്ന പേർ വരും. ഈ രണ്ടു
തകിടുകളെ തമ്മിൽ ചേൎക്കുന്നതിനാൽ + വിദ്യുച്ഛക്തിയുടെ ഒ
ഴുക്കു ചെമ്പിൽനിന്നു നാകത്തിലേക്കു ചെല്ലും. ധ്രുവങ്ങളെ [ 295 ] തമ്മിൽ ചേൎത്താൽ ഗല്വാനിയുടെ മാല അടെക്കപ്പെട്ടിരിക്കു
ന്നു എന്നും അവയെ ചേൎത്തില്ലെങ്കിൽ മാല തുറന്നിരിക്കുന്നു
എന്നും പറയുന്നു. നമ്മുടെ ചിത്രത്തിൽ ഗല്വാനിയുടെ
പെട്ടകത്തിന്റെ ഏറ്റവും പഴയ മാതിരി കാണുന്നു. ഇതിൽ
ചെമ്പുതുത്ഥനാകത്തകിടുകളുടെ നടുവിൽ നനഞ്ഞിരിക്കുന്ന
കമ്പിളിയുടെ കഷണങ്ങളെ വെച്ചിട്ടു ഒന്നാം തകിടിനെയും
മീതേയുള്ള തകിടിനെയും കമ്പികൊണ്ടു ചേൎക്കുന്നതിനാൽ
വിദ്യുച്ഛക്തിയുടെ ഒഴുക്കു ഉണ്ടായി വരും. ഈ സാമാനത്തെ
വൊല്ത 1800-ാം കൊല്ലത്തിൽ സങ്കല്പിച്ചു. (Voltaic pile).
440. ഗല്വാനിയുടെ ഈ പെട്ടകത്തിൽ ഉളവാകുന്ന വിദ്യുച്ഛകതി വേ
ഗം നീങ്ങിപ്പോകുന്നതു എന്തുകൊണ്ടു?
വിദ്യുച്ഛക്തികൾ മാത്രമല്ല തകിടുകളും ദ്രവവും തമ്മിൽ
ചേരുന്നതിനാൽ അവ മാറി വിദ്യുച്ഛക്തിയെ ജനിപ്പിക്കേണ്ട
തിന്നു പ്രാപ്തി കുറഞ്ഞു പോകും. ഈ പ്രയാസത്തെ തിൎക്കേ
ണ്ടതിന്നു നാം ഒന്നല്ല രണ്ടു ദ്രവങ്ങളെ പ്രയോഗിക്കുന്നു.
നാംരണ്ടു തകിടുകളെ രണ്ടു വിധമായ ദ്രവങ്ങളിൽ ഇട്ടു ഈ
ദ്രവങ്ങളെ പെരുത്തു രന്ധ്രത കാണിക്കുന്ന ഒരു മതിലിനെ
കൊണ്ടു തമ്മിൽ വേർതിരിക്കുന്നതിനാൽ രണ്ടു ദ്രാവകങ്ങളും ഇട
കലൎന്നു പോകാതേ തമ്മിൽ തൊടുന്നതിനാൽ വിദ്യുച്ഛക്തിയെ
ജനിപ്പിക്കും; ഇപ്രകാരം വിദ്യുദ്ധാതുവിന്റെ രണ്ടു പെട്ടകങ്ങളും
നടപ്പായ്വന്നു. രന്ധ്രത ഇല്ലാത്ത കണ്ണാടിപ്പാത്രത്തിൽ നാം
വെള്ളത്തിൽ കലക്കിയ ഗന്ധകാമിലതത്തെ പകൎന്നിട്ടു ഇതിൻ [ 296 ] പുറമേ രസംകൊണ്ടു തേച്ച (amalgamated) ഒരു നാകത്തകി
ടിനെ മുക്കും. അതു കൂടാതേ നാം ഈ ദ്രവത്തിൽ വളരേ ര
ന്ധ്രത കാണിക്കുന്ന ചെറിയ മണ്ണിൻപാത്രത്തെ മുക്കീട്ടു ഇ
തിൽ വളരേ ശക്തിയുള്ള ചവല്ക്കാരാമിലത്തെ (യവക്ഷാരാമ്ലം
ലം (Nitric acid) അല്ലെങ്കിൽ തീക്ഷ്ണ രസാമിലത്തെ (Acid of Salt
pete) പകൎന്ന ശേഷം ഗുരുതമംകൊണ്ടുള്ള നേരിയ തകിടി
നെ ഇടും. ഈ സാമാനത്തിന്നു ഗ്രൊവന്റെ (Grove) പെട്ട
കം എന്നു പേർ. എപ്പോഴും ഒരു ഭൂതത്തിന്റെ നാകത്തെ
വേറേ ഭൂതത്തിന്റെ ഗുരുതമത്തോടു ചേൎക്കുന്നതിനാൽ വിദ്യു
ച്ഛക്തിയൊഴുക്കു ഉണ്ടാകും. നാകം ഗന്ധകാമിലത്തിൽ അല്പം
ഉരുക്കീട്ടു ഉളവാകുന്ന ജലവായു മൺപാത്രത്തിൻ രന്ധ്രങ്ങളി
ലൂടേ ചെന്നു ചവൎക്കാരാമിലത്തോടു ചേരുന്നതിനാൽ അല്പം
അമിലതം കൈക്കൊണ്ടു വെള്ളമായി തീരുകയും (അമിലത
ത്താലും ജലവായുവിനാലും വെള്ളം ഉളവാകുന്നു) ശേഷിക്കു
ന്ന ചവൎക്കാരാമിലത്തോടു ചേൎന്നിട്ടു ജലചവൎക്കാരാമിലത്തെ
(ntrous acid) ജനിപ്പിക്കയും ചെയ്യും. ഇവ്വണ്ണം ജലവായു ഗുരു
തമത്തിൽ എത്തായ്കയാൽ വിദ്യുച്ഛക്തി ഇത്ര വേഗം ക്ഷീണി
ച്ചുപോകയില്ല. ബുൻ്സന്റെ (Bunsen) പെട്ടകത്തിൽ നമുക്കു ഗു
രുതമത്തിന്നു പകരമായി കരികൊണ്ടുള്ള ഗോളസ്തംഭത്തെ എടു
ത്തു പ്രയോഗിക്കാം. ഈ വക പെട്ടകങ്ങളെക്കൊണ്ടു വളരേ
ശക്തിയുള്ള വിദ്യുച്ഛക്തി ഉളവാകും. ഇവയിലും + വിദ്യുച്ഛകതി
യുടെ ഒഴുക്കുഗുരുതമത്തിൽനിന്നു നാകത്തിലേക്കു ചെല്ലും; രണ്ടു
കമ്പികളുടെ അറ്റങ്ങൾ അടുത്തു വരുമ്പോൾ അഗ്നികണ
ങ്ങൾ തെറിക്കുന്നതല്ലാതേ പിടുപിടേ എന്നുള്ള ശബ്ദവും
കേൾ്പാറാകും. [