ഉള്ളടക്കത്തിലേക്ക് പോവുക

പെല്ലീസും മെലിസാന്ദയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
പെല്ലീസും മെലിസാന്ദയും (ഒരു ബെൽജിയൻനാടകം)




[ 1 ]
പെല്ലീസും
മെലിസാന്ദയും


(ഒരു ബെൽജിയൻനാടകം)


പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. ഏ.
[ 2 ]
പെല്ലീസും
മെലിസാന്ദയും


(ഒരു ബൽജിയൻ നാടകം)


മൂലഗ്രന്ഥകാരൻ:
മോറിസ് മേറ്റർലിൻക്


പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി


PUBLISHERS
THE MANGALODAYAM LTD:
TRICHUR

Diditized By Kerala Sahitya Akademi [ 3 ]

First Impression,
in Meenom 1123.
1000 Copies.


All rights reserved by
Mrs. SREE DEVI CHANGAMPUZHA
"SREE DEVI MANDIRAM"
EDAPPALLY.
(N.Travancore)


Price:
Rupee One and
Annas Eight.
Printed at
The Mangalodayam Press,
Trichur.
Digitized By Kerala Sahitya Akademi [ 4 ]
മോറിസ് മേറ്റർലിൻക



പെല്ലീസും മെലിസാന്ദയും
(ഒരു ബൽജിയൻ നാടകം)
[ 5 ]
This Translation was first Published in the
"Navajeevam" Weekly Trivandrum
in Kanni, 1115.
[ 6 ]
ഒന്നാമങ്കം


രംഗം ഒന്നു്


(കൊട്ടാരത്തിലെ വാതിൽ)
വേലക്കാരികൾ (അകത്തു്)

വാതലു തൊറന്നാട്ടെ! വാതലു തൊറന്നാട്ടെ!

കാവൽക്കാരൻ (അകത്തു്)

ആരാവടെ? എന്തിനാ നിങ്ങളെന്നെ വന്നൊണൎത്ത്യേ? കൊച്ചു വാതലുകളില്യോ? പൊറത്തേക്ക്യു പോണെങ്കി അതിക്കൂട്യെറങ്ങിപ്പോവരുതോ? വേണ്ടടത്തോളോണ്ടല്ലോ അത്തരം വാതൽ ......

ഒരു ഭൂത്യ (അകത്ത്)

വാതിക്കെക്കെടക്കണ കല്ലും, വാതലും, ചവിട്ടുപടിം നല്ലോണം വെള്ളാഴിച്ചു കഴുകാനാ ഞങ്ങൾ വന്നേക്കണേ; ഉം, തൊറന്നാട്ടെ! തൊറന്നാട്ടെ!

മറ്റൊരു വേലക്കാരി (അകത്ത്)

വല്യേ വല്യേ മഹാ കാര്യ ങ്ങളൊക്കെ ഒണ്ടാവാൻ പോണു. എളുപ്പോന്നു തൊറക്കാനേയ്!

കാവൽക്കാരൻ

നിക്കൂ ! നിക്കൂ ! എന്നെക്കൊണ്ടു തന്നെ സാധിക്ക്യോന്നറിഞ്ഞൂടാ ഈ വാതലു വലിച്ചു തൊറക്കാൻ. ഒരിക്കലും ഇതുവരെ ഇതു തൊറന്നിട്ടില്ല. അകത്തുതന്നെ നിക്കൂ............

[ 7 ]
ആദ്യത്തെ വേലക്കാരി

പൊറത്തൊക്കെ നല്ലോണം വെട്ടം വീണട്ടൊണ്ടു് ..... ദേ,എനിക്കീ വെടവീക്കൂടെ നോക്ക്യാക്കാണാം സൂൎയ്യനെ .....

കാവൽക്കാരൻ

ഇതാ വല്ല്യേ താക്കോലുകൾ....ഹോ! ഇതെന്താച്ച്യാ ഒണ്ടാക്കണേ, ഈ തഴതും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ, ....എന്നെക്കൊണ്ടു തന്നെ ഒക്കില്ല....ഒന്നെന്നെ സഹായിച്ചാട്ടെ .......

എല്ലാ വേലക്കാരികളും

ഞങ്ങൾ വലിക്കുകയാ....ഞങ്ങൾ വലിക്കുകയാ....

രണ്ടാമത്തെ വേലക്കാരി

ഇതു തൊറക്കുന്നു തോന്നണില്ല....

ഒന്നാമത്തെ വേലക്കാരി

ആങ്! ങ് ആ ! തൊറന്നു തൊടങ്ങണു .....പയ്യെപ്പയ്യെത്തൊറന്നു തൊടങ്ങണു

കാവൽക്കാരൻ,

ഹോ, എന്തൊരു കറ കറ ശബ്ദാ അതൊണ്ടാക്കണേ! അകത്തൊള്ളാരെ മുഴുവൻ അതൊണൎത്തും........

രണ്ടാമത്തെ വേലക്കാരി
(തിണ്ണയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടു്)

ഓ!പൊറത്തൊക്കെ പണ്ടയ്ക്കു പണ്ടേ വെട്ടംവീണു കഴിഞ്ഞു.

ആദ്യത്തെ വേലക്കാരി

അതാ സൂൎയ്യനുദിക്കണു ......കടലിനുമീതെ.

കാവൽക്കാരൻ

ഹാവൂ, ഒരുവിധോന്നു തൊറന്നൂ അപ്പാ! ഹെന്തൊരു പാടു്!.....

[ 8 ]

എല്ലാ വേലക്കാരികളും ഇറയത്തു പ്രത്യക്ഷപ്പെടുന്നു. വിലങ്ങനെയാണവർ കടന്നെത്തുന്നതു്.

ഒന്നാമത്തെ വേലക്കാരി

വാതിലെക്കെടക്കണ ഈ കല്ലു മൊതൽ കഴികിത്തൊടങ്ങാം ഞാൻ .....

രണ്ടാമത്തെ വേലക്കാരി

ഇതു മുഴുവൻ കഴികി വൃത്ത്യാക്കാൻ ഒരിക്കലും നമ്മളെ കൊണ്ടു സാധിക്കൂല്ല.....

മറ്റു വേലക്കാരികൾ

വേള്ളം കൊണ്ടന്നാട്ടെ! വെള്ളം കൊണ്ടന്നാട്ടെ!

കാവൽക്കാരൻ

അതെ, അതെ; വെള്ളോഴിച്ചാട്ടെ; വെള്ളോഴിച്ചാട്ടെ; ഒരു മല വെള്ളം മുഴുവൻ കോരിയൊഴിച്ചോളൂ . എന്നാലും, ഞാൻ പറയണു, ഒരിക്കലും നിങ്ങക്കാപ്പണി ചെയ്തു തീൎക്കാൻ സാധിക്കൂല്ല........

രംഗം രണ്ടു്
ഒരു വനം

മെലിസാന്ദ ഒരു കിണറിനരികെ പ്രത്യക്ഷപ്പെടുന്നു. ഗോളാഡ് പ്രവേശിക്കുന്നു.

ഗോളാഡ്

ഈ വനത്തിൽനിന്നു പുറത്തിറങ്ങാൻ ഒരിക്കലും ഞാൻ വഴി കണ്ടെത്തുകയില്ല. ദൈവത്തിനറിയാം, ആ മൃഗം എവിടേയ്ക്കാണെന്നെ നയിച്ചിരിക്കുന്നതെന്നു്. മരിച്ചു പോകുന്ന വിധത്തിൽ അതിനെ മുറിപ്പെടുത്തി. ഇതാ രക്തത്തിന്റെ പാടുകൾ. എന്നിരുന്നാലും, എനിക്കിപ്പോൾ അതിനെ കാണാൻ സാധിക്കാതായി. എനിക്കു വഴി തെറ്റി. ഞാൻ നശിച്ചുവെന്നാണ് തോന്നുന്നത് - എന്റെ നായ്ക്കൾക്കും എ

[ 9 ]

ന്നെ കണ്ടുപിടിക്കുക സാദ്ധ്യമല്ല. ഞാൻ ഇനിയെന്റെ കാൽച്ചുവടുകൾ നോക്കി പിൻതിരിഞ്ഞുകളയാം........ആരോ ഒരാൾ കരയുന്നപോലെ തോന്നുന്നല്ലോ. ഒരു ശബ്ദം .... എനിക്ക് .... ഓഹോ .... ആ വെള്ളത്തിന്റെ വക്കത്തു് എന്താണത്? - ആ കാണുന്നതു്? ഒരു കൊച്ചു പെൺകിടാവിരുന്നു കരയുകയാണോ? (ചുമയ്ക്കുന്നു) ഞാൻ പറയുന്നത് അവൾ കേൾക്കുന്നുണ്ടെന്നു തോന്നുന്നില്ല. എനിക്ക് അവളുടെ മുഖം കണ്ടുകൂടാ. (അദ്ദേഹം അടുത്തേയ്ക്കു പതുക്കെ നീങ്ങിനീങ്ങിച്ചെന്നു മെലിസാന്ദയുടെ തോളിൽ തൊടുന്നു) എന്തിനാണ് നീയിങ്ങനെ കരയുന്നത്? (മെലിസാന്ദ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു് അവിടെ നിന്നും ഓടിപ്പോകാൻ ഉദ്യമിക്കുന്നു) ഒന്നും പേടിക്കേണ്ട. നിനക്കൊട്ടും ഭയപ്പെടേണ്ടതായിട്ടില്ല. എന്തിനാണ് നീയിങ്ങനെ കരയുന്നതു് ? - ഇവിടെയിങ്ങനെ തനിച്ചിരുന്നു്?

മെലിസാന്ദ

എന്നെ തൊടരുതേ! എന്നെ തൊടരുതേ!

ഗോളാഡ്

ഒട്ടും ഭയപ്പെടേണ്ട.... ഞാൻ നിന്നെ ഒന്നും ഉപദ്രവിക്കില്ല ... നീയൊരു സുന്ദരിയാണല്ലോ!

മെലിസാന്ദ

എന്നെ തൊടരുത്! എന്നെ തൊടരുത്! - അല്ലെങ്കിൽ ഞാൻ വെള്ളത്തിലേയ്ക്കു് എടുത്തു ചാടും!.........

ഗോളാഡ്

ഞാൻ നിന്നെ തൊടില്ല.... നോക്കൂ, ഞാനിതാ ഇവിടെ നിന്നോളാം - ശരിക്കും ഈ മരത്തിനെതിരെ. ഒരിക്കലും നീ ഭയപ്പെട്ടുകൂടാ. ആരെങ്കിലും നിന്നെ ഉപദ്രവിച്ചോ?

[ 10 ]
മെലിസാന്ദ

ഓ, ഉവ്വ്! ഉവ്വ്!

(അവൾ തേങ്ങിത്തേങ്ങി കരയുന്നു)
ഗോളാഡ്

ആരാണ് നിന്നെ ഉപദ്രവിച്ചതു്?

മെലിസാന്ദ

അവർ എല്ലാവരും! അവർ എല്ലാവരും!

ഗോളാഡ്

അവർ നിന്നെ ഉപദ്രവിച്ചതെങ്ങിനെ?

മെലിസാന്ദ

ഞാൻ പറയില്ല. അതെനിക്കു പറയാൻ പാടില്ല.

ഗോളാഡ്

വരൂ! നീയിങ്ങനെ കരയരുതു്! നീ എവിടെനിന്നു വരുന്നു?

മെലിസാന്ദ

ഞാൻ ഒളിച്ചോടിപ്പോന്നു! ഞാൻ ഒളിച്ചോടിപ്പോന്നു.

ഗോളാഡ്

അതു ശരി.... പക്ഷേ, എവിടെനിന്നാണ് നീ ഒളിച്ചോടിപ്പോന്നതു്?

മെലിസാന്ദ

എനിക്കു വഴി തെറ്റിപ്പോയി.... തെറ്റിപ്പോയി. ഓ, ഇവിടെ ഞാൻ വഴിതെറ്റി വന്നുകൂടി.....ഞാൻ ഇവിടെയെങ്ങും ഉള്ളതല്ല.... ഞാൻ ഇവിടെ ജനിച്ചതല്ല.

ഗോളാഡ്

എവിടെനിന്നാണു് നീ വരുന്നതു്? നീ ജനിച്ചതെവിടെയാണു്?

[ 11 ]
മെലിസാന്ദ

ഓ, ഇവിടെനിന്നു വളരെ ദൂരെ....വളരെ....വളരെ!!

ഗോളാഡ്

വെള്ളത്തിന്റെ അടികട്ടിൽ എന്താണാക്കിടന്നു തിളങ്ങുന്നതു്?

മെലിസാന്ദ

എവിടെ ? ആ..! എനിക്കയാൾ തന്നെ ചൂഡാമണിയാണതു്. ഞാൻ കരഞ്ഞു കൊണ്ടിരുന്നപ്പോൾ അതു വീണുപോയി.

ഗോളാഡ്

ചൂഡാമണിയോ? -- ആരു തന്നു നിനക്കൊരു ചൂഡാമണി? ഞാനതു് എടുക്കാൻ ശ്രമിക്കാം....

മെലിസാന്ദ

വേണ്ട വേണ്ട. എനിക്കാതാവശ്യമില്ല. എനിക്കതു വേണ്ട. അതിനുമുമ്പു ഞാൻ മരിക്കാൻ പോവുകയാണു്....ഇതാ ഈ നിമിഷം മരിക്കുകയാണു്........

ഗോളാഡ്

എനിക്കതു നിഷ്പ്രയാസം എടുക്കാൻ സാധിക്കും! വെള്ളത്തിനു വലിയ ആഴമൊന്നുമില്ല.

മെലിസാന്ദ

എനിക്കതാവശ്യമില്ല. നിങ്ങൾ അതെടുക്കാനാണ് ഭാവമെങ്കിൽ, അതിനു പകരമായി ഞാൻ അതിനുള്ളിലേയ്ക്കു ചാടാൻ പോവുകയാണു്....

ഗോളാഡ്

വേണ്ട. വേണ്ട. അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. ഞാനതെടുക്കുന്നില്ല. എങ്ങനെയായാലും ഒരുപദ്രവവും കൂടാതെ വേണമെങ്കിൽ അതെടുക്കാൻ കഴിഞ്ഞേനേ! കണ്ടിട്ടു വളരെ

[ 12 ]

കൗതുകമുള്ള ഒന്നാണെന്നു തോന്നുന്നു, ആ ചൂഡാമണി - ആട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ടു്?

മെലിസാന്ദ

ഉവ്വുവ്വ്........നിങ്ങൾ ആരാ?

ഗോളാഡ്

ഞാൻ ഗോളാഡ് രാജകുമാരനാണു് - അലെമോൺഡേയിലെ രാജാവായ ആർകേലിന്റെ മകന്റെ മകൻ.

മെലിസാന്ദ

ഓഹോ!.... നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ!....

ഗോളാഡ്

ഉവ്വ്....ഏതാനും ചില രോമങ്ങൾ... ഈ ചെന്നിയോടു ചേൎന്നു്

മെലിസാന്ദ

നിങ്ങളുടെ താടിക്കുമുണ്ടു് നര....നിങ്ങൾ എന്തിനാ ഇങ്ങനെ വല്ലാത്ത ഒരു മട്ടിൽ എന്റെ നേരെ നോക്കുന്നത് ?

ഗോളാഡ്

ഞാൻ നോക്കുന്നതു നിന്റെ കണ്ണുകളിലേയ്ക്കാണു്.... നീ ഒരിക്കലും നിന്റെ കണ്ണുകൾ അടയ്ക്കാറില്ലേ?

മെലിസാന്ദ

ഉവ്വുവ്വ്.... രാത്രിയിൽ ഞാനവയെ അടയ്ക്കാറുണ്ടു്.

ഗോളാഡ്

നീ വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നിൽക്കുന്നതെന്തു്?

മെലിസാന്ദ

നിങ്ങൾ ഒരു രാക്ഷസനാണോ?

ഗോളാഡ്

മറ്റുള്ള മനുഷ്യരേപ്പോലെ ഒരു മനുഷ്യനാണ് ഞാൻ..

[ 13 ]
മെലിസാന്ദ

നിങ്ങൾ എന്തിനിവിടെ വന്നു?

ഗോളാഡ്

അതെനിക്കുതന്നെ അറിഞ്ഞുകൂടാ. ഞാൻ വനത്തിൽ വേട്ടയാടുകയായിരുന്നു. ഞാൻ ഒരു പന്നിയെ പിൻതുടർന്നു പാഞ്ഞു പോയി....എനിക്കെന്റെ വഴി തെറ്റി. നീ തീരെ ചെറുപ്പമാണെന്നു തോന്നുന്നല്ലോ! നിനക്ക് എത്ര വയസ്സായി??

മെലിസാന്ദ

എനിക്കു വല്ലാത്ത തണുപ്പ് തോന്നിത്തുടങ്ങുന്നു.

ഗോളാഡ്

നിനക്കെന്നോടൊന്നിച്ചു പോരാമോ?

മെലിസാന്ദ

ഇല്ലില്ല....ഞാനിവിടെ താമസിച്ചുകൊള്ളാം.

ഗോളാഡ്

ഇവിടെയിങ്ങനെ തനിച്ചു താമസിക്കാൻ നിനക്കു സാദ്ധ്യമല്ല. രാത്രി മുഴുവൻ നിനക്കിവിടെ കഴിച്ചുകൂട്ടാൻ സാധിക്കുകയില്ല....നിന്റെ പേരെന്താ?

മെലിസാന്ദ

മെലിസാന്ദ

ഗോളാഡ്

ഇങ്ങനെ ഇവിടെ തനിച്ചിരുന്നാൽ നിനക്കു പേടിയാകും. ഒരുത്തനും പറയാൻ കഴിയില്ല ഇവിടെ എന്തെല്ലാമുണ്ടാകുമെന്നു്... രാത്രി മുഴുവൻ.... അതും ഒറ്റയ്ക്കു്....അയ്യോ, അതു നിനക്കു സാദ്ധ്യമല്ല. മെലിസാന്ദേ! വരൂ, എനിക്കു നിന്റെ കയ്യിങ്ങു തരൂ ...........

മെലിസാന്ദ

അയ്യോ, എന്നെ തൊടല്ലേ!........

[ 14 ]
ഗോളാഡ്

കിടന്നു നിലവിളിക്കാതെ.....ഇനി ഞാൻ നിന്നെ തൊടില്ല. എന്റെകൂടെ പോന്നാൽമാത്രം മതി. രാത്രി വല്ലാത്ത ഇരുട്ടും തണുപ്പുമായിരിക്കും.... എന്നോടൊന്നിച്ചു പോരൂ....

മെലിസാന്ദ

ഏതു വഴിക്കാ നിങ്ങൾ പോകുന്നതു്?

ഗോളാഡ്

എനിക്കറിഞ്ഞുകൂടാ...... എനിക്കും തെറ്റിപ്പോയി, വഴി.............

(പോകുന്നു)
രംഗം മൂന്ന്
കൊട്ടാരത്തിലെ വിശാലമായ ഒരു മുറി
(ആൎക്കേലും ജെനെവീവും പ്രത്യക്ഷപ്പെടുന്നു)


ജെനെവീവ്

ഇതാ, ഇതാണ് അവന്റെ സഹോദരനായ പെല്ലീസിനു അവനെഴുതുന്നതു്:

"ഒരു സായാഹ്നത്തിൽ, വനത്തിനുള്ളിൽ ഞാൻ വഴിതെറ്റി ചെന്നെത്തിയ സ്ഥലത്തു്, ഒരു കിണറിനരികെ, അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നതായിക്കണ്ടു. അവൾക്കെത്ര വയസ്സായെന്നോ, അവൾ ആരാണെന്നോ, എവിടെനിന്നു വരുന്നുവെന്നോ എനിക്കറിഞ്ഞുകൂടാ. അവളോടു ചോദിക്കുവാനും എനിക്കു ധൈൎയ്യം തോന്നുന്നില്ല. എന്തു കൊണ്ടെന്നാൽ, അവൾക്ക് എന്തോ വല്ലാത്ത ഭയപ്പാടുണ്ടു്. എപ്പോഴെങ്കിലും, എന്താണവൾക്കു പറ്റിയതെന്നു ചോദിച്ചേച്ചാൽ മതി, പാവം, ഒരു കൊച്ചുകുഞ്ഞിനെപ്പോ

[ 15 ]

ലെ അവൾ പൊട്ടിക്കരഞ്ഞുതുടങ്ങും; ധാരധാരയായിട്ടങ്ങനെ തേങ്ങിത്തേങ്ങി കരഞ്ഞുതുടങ്ങും. ഒരാൾ, അതുകൊണ്ടു ഭയപ്പെട്ടുപോകുന്നു. കിണറ്റിനരികെ, ഞാനവളുടെ സമീപം ചെന്നപ്പോൾ, അവളുടെ മുടിക്കെട്ടിൽ നിന്നു സ്വൎണ്ണം കൊണ്ടുള്ള ഒരു ചൂഡാമണി ആ ജലാശയത്തിലേയ്ക്ക് ഊൎന്നുവീണുപോയി. എല്ലാറ്റിലും ഉപരിയായി, അവളുടെ വസ്ത്രങ്ങൾ മുൾപടപ്പുകളിൽ കുരുങ്ങി കീറിപ്പൊളിഞ്ഞിരുന്നുവെങ്കിലും, അവൾ വസ്ത്രധാരണം ചെയ്തിരുന്നതു ഒരു രാജകുമാരിയേപ്പോലെയാണു്. ഇന്നിപ്പോൾ ആറു മാസമായിരിക്കുന്നു ഞാനവളെ വിവാഹം കഴിച്ചിട്ടു്. എന്നാൽ അവളെ കണ്ടുമുട്ടിയ ആ ദിവസത്തേതിൽ നിന്നധികമായി യാതൊന്നും തന്നെ അവളെസ്സംബന്ധിച്ചു് ഇതാ ഇന്നും എനിക്കറിഞ്ഞു കൂടാ.......അപ്പോൾ, എന്റെ പ്രിയപ്പെട്ട പെല്ലീസേ, നാം ഒരച്ഛന്റെ മക്കളല്ലെന്നിരുന്നാലും, ഒരു സഹോദരനേക്കാൾ ഉപരിയായി നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ പ്രത്യാഗമനത്തിനു വേണ്ടതെല്ലാം നീ വട്ടം കൂട്ടു! എനിക്കറിയാം എന്റെ മാതാവു സന്തോഷപൂൎവം എനിക്ക് മാപ്പുതരുമെന്നു്. പക്ഷെ, രാജാവിനെ--നമ്മുടെ പുണ്യപാദനായ പിതാമഹനെ‌ -- ഞാൻ ഭയപ്പെടുന്നു. അത്യന്തം ദയാലുവാണെന്നിരുന്നാലും, ആർക്കേലിനെ ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ, ഈ വിചിത്രമായ വിവാഹം മൂലം അദ്ദേഹത്തിന്റെ രാഷ്ട്രീയപദ്ധതികളാകമാനം ഞാൻ നിരാശതയിലേയ്ക്കു തള്ളിവിട്ടു. അതുമല്ല, മെലിസാന്ദയുടെ സൗന്ദൎയ്യം, അദ്ദേഹത്തിന്റെ ബുദ്ധിയുള്ള കണ്ണുകളിൽ, എന്റെ ഭോഷത്വത്തെ മാപ്പാക്കുകയുമില്ല. എങ്ങിനെയെല്ലാമായിരുന്നാലും, അദ്ദേഹത്തിന്റെ സ്വന്തം മകളെ അദ്ദേഹം ഏതുരീതിയിൽ സ്വാഗതം ചെയ്യുമോ, അതുപോലെ തന്നെ അവളേയും സ്വാഗതം ചെയ്തുക്കൊളളാമെന്നു് അദ്ദേഹം സമ്മതിക്കുന്നുവെങ്കിൽ, ഈ

[ 16 ]

കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭിവീക്ഷിച്ചുകൊണ്ടു നിൽക്കുന്ന ആ ഗോപുരത്തിന്റെ മുകളിൽ ഒരു വിളക്കു കത്തിക്കുക. ഞങ്ങളുടെ കപ്പലിന്റെ മുകൾത്തട്ടിൽ നിന്നു കൊണ്ടു നോക്കി ഞാനതു കണ്ടുപിടിച്ചുകൊള്ളാം. അങ്ങനെ ചെയ്യാത്ത പക്ഷം പിന്നേയും ഞാൻ പോകും; ഒരിക്കലും പിന്നെ തിരിച്ചുവരികയുമില്ല'..... നിങ്ങൾ ഇതിനെന്തു പറയുന്നു?

ആ‍‍ർക്കേൽ

യാതൊന്നുമില്ല. മിക്കവാറും അവനു ചെയ്യാനുണ്ടായിരുന്നതു് അവൻ ചെയ്തു കഴിഞ്ഞു. എനിക്കു പ്രായം കുറെ ഏറെയായി. എന്നിരുന്നാലും, ഒരിക്കലും, ഒരൊററ നിമിഷം പോലും, എനിക്ക് എന്നെത്തന്നെ എന്നിൽ വ്യക്തമായിട്ടൊന്നു കാണാൻ കഴിഞ്ഞിട്ടില്ല; അങ്ങിനെയിരിക്കെ, അന്യന്മാരുടെ പ്രവൃത്തികളിൽ വിധി കല്പിക്കുവാൻ എന്നെ നിങ്ങൾക്കെങ്ങനെ ഉപകരിക്കും? എന്നെക്കുറിച്ചു തന്നെ ഒരു വിധികല്പിക്കുവാനുള്ള കെല്പ് എനിക്കില്ല.... ഒരുവൻ തന്റെ കണ്ണുകൾ അടയ്ക്കാത്ത പക്ഷം എപ്പോഴും അയാൾക്കു തെററു പററുന്നു. അവന്റെ പ്രവൃത്തി വിചിത്രമായിട്ടുള്ള ഒന്നാണെന്നു നമുക്കു തോന്നിയേയ്ക്കാം; അത്രയേ ഉള്ളു! കൊല്ലങ്ങളേക്കൊണ്ട് അളന്നു നോക്കുമ്പോൾ അവനു പ്രായം അല്പം കടന്നിട്ടുണ്ടായിരിക്കാം. കഥയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ഒരു കിണറ്റിനരികെ കണ്ടെത്തിയ ഒരു പെൺകിടാവിനെ അവൻ പൂൎണ്ണമനസ്സോടെ വിവാഹം കഴിച്ചിരിക്കുന്നു........നമുക്കിതു വിചിത്രമായിത്തോന്നാം. എന്തുകൊണ്ടെന്നാൽ, വിധിവിഹിതങ്ങളുടെ തെറ്റായ വശങ്ങൾ മാത്രമേ നമുക്കു കാണാൻ കഴിവുള്ളൂ ......... നമ്മുടെ സ്വന്തമായിട്ടുള്ളവയുടെ പോലും തെറ്റായ വശം! ഇതുവരെ അവൻ എന്റെ ഉപദേശം അനുസരിച്ച് എപ്പോഴും പ്രവൎത്തിച്ചിട്ടുണ്ട്. ഉർസുലാരാജകുമാരിയുടെ വിവാഹാൎത്ഥിയായി പ

[ 17 ]

റഞ്ഞയച്ചു് അവനെ സൗഭാഗ്യവാനാക്കിത്തീൎക്കണമെന്നു ഞാൻ വിചാരിച്ചു...... ഏകാന്തത ഒരിക്കലും അവനു സഹ്യമായിരുന്നില്ല. അവന്റെ ഭാൎയ്യയുടെ മരണത്തിനുശേഷം സദാ അവൻ തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം നീണ്ട നീണ്ട സമരങ്ങൾക്കും ചിരകാലമായി നിലനിന്നു പോരുന്ന ശത്രുതകൾക്കും ഒരന്ത്യവിരാമം ഇടുമായിരുന്നു...... അതങ്ങനെ ചെയ്യണമെന്ന് അവൻ നിശ്ചയിച്ചില്ല. അവനെങ്ങനെ തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ.... വിധിയുടെ വഴിയിൽ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാൾ നന്നായിട്ടവനാണറിവു്. ഉദ്ദേശശൂന്യങ്ങളായ സംഭവങ്ങൾ എന്നൊരു കാൎയ്യംതന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.

ജെനെവീവ്

അവൻ എല്ലായ്പോഴും അതിബുദ്ധിമാനും, വലിയ ഗൗരവക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു.... പെല്ലീസായിരുന്നെങ്ങിൽ എനിക്കു മനസ്സിലാക്കാം.പക്ഷേ അവൻ.... അതും, അവന്റെ പ്രായത്തിൽ.... ആട്ടെ, ഒന്നാലോചിച്ചുനോക്കൂ, ആരെയാണവൻ നമ്മുടെ കൂട്ടത്തിലേ കൊണ്ടുവരാൻ പോകുന്നതു്? നിരത്തുവക്കിൽ നിന്നു തൂക്കിയെടുത്ത ഒരപരിചിത ജീവി. അവന്റെ ഭാൎയ്യയുടെ മരണത്തിനുശേഷം അവന്റെ മകനു്, കൊച്ചു 'നിയോൾഡി'നു വേണ്ടി മാത്രമാണ് അവൻ ജീവിച്ചു പോന്നതു്; വീണ്ടും വിവാഹം കഴിക്കുന്ന കാൎയ്യത്തിൽ അവൻ ഞെരുങ്ങിപ്പിടിച്ചൊന്നു മൂളിയതുതന്നെ നിങ്ങൾ അതാഗ്രഹിച്ചതുകൊണ്ടു മാത്രമാണു്........ എന്നിട്ടിപ്പോൾ... കാട്ടിൽനിന്നു കിട്ടിയ ഒരു കൊച്ചുപെൺകിടാവു്.... അവൻ എല്ലാം മറന്നുപോയിരിക്കുന്നു.... നാമിനി എന്തു ചെയ്യാനാണു്?

[ 18 ]
ആർക്കേൽ

ആരാണാ അകത്തേയ്ക്കു് വരുന്നത്?

ജെനെവീവ്

അതു പെല്ലീസാണ്. അവൻ കരഞ്ഞുകൊണ്ടിരിക്കയായിരുന്നു.

ആർക്കേൽ

അതു നീയാണോ പെല്ലീസേ? കുറച്ചുകൂടി അടുത്തു വരൂ, എനിക്കു നിന്നെ വെളിച്ചത്തു കാണാൻ സാധിക്കുമല്ലോ....

പെല്ലീസ്

ജ്യേഷ്ഠന്റെ കത്തിനോടൊപ്പം തന്നെ എനിക്കു മറ്റൊരെഴുത്തു കൂടി കിട്ടി__ എന്റെ സ്നേഹിതൻ മാഴ്‌സെലസിന്റെ അടുത്തുനിന്നും ഒരെഴുത്തു്. അയാൾ മരിക്കാറായി; എന്നോടയാൾ ചെല്ലാൻ പറയുന്നു. മരിക്കുന്നതിനുമുൻപു് എന്നെയൊന്നു കണ്ടാൽ കൊള്ളാമെന്നു് അയാൾക്കു മോഹമുണ്ടു്.

ആർക്കേൽ

നിന്റെ ജ്യേഷ്ഠൻ മടങ്ങിവരികയല്ലേ.....അതിനുമുമ്പു നീ പോകാനാഗ്രഹിക്കുന്നോ?__ നിന്റെ സ്നേഹിതൻ, പക്ഷേ, അയാൾ വിചാരിക്കുന്നപോലെ അത്ര കലശലായ ദീനത്തിലൊന്നുമായിരിക്കില്ല.

പെല്ലീസ്

അയാളുടെ കത്തിൽ ഓരോ വാചകങ്ങൾക്കിടയിലും മരണം തങ്ങിനില്ക്കുന്നുണ്ടു്__ അത്ര പരിതാപമയമാണാ എഴുത്തു് ... എന്നു മരിക്കുമെന്നുപോലും തനിക്കു സൂക്ഷ്മമായറിയാമെന്നു് അയാൾ പറയുന്നു. എനിക്കങ്ങനെ ഉദ്ദേശമുണ്ടെങ്കിൽ അയാളുടെ അപേക്ഷയെ ഉല്ലംഘിക്കാൻ കഴിയുമെന്നും, പക്ഷേ പാഴാക്കിക്കളയാൻ സമയമില്ലെന്നുമാണയാൾ പറയുന്നതു്.........

[ 19 ]

വളരെ ദീൎഘിച്ച ഒരു യാത്രയാണ്; ഞാൻ ഗോളാഡിന്റെ തിരിച്ചുവരവു കാക്കുകയാണങ്കിൽ, വളരെ വൈകിപ്പോകും.....

ആർക്കേൽ

എന്നിരുന്നാലും അല്പം കാക്കുകയാണ് ഭംഗി. നമുക്കു പറയാൻ സാധിക്കില്ല ഈ കുടിവെയ്പ്പ് നമുക്കായി വട്ടം കൂട്ടുന്നതെന്താണെന്ന്. അതിനെല്ലാം പുറമെ, നിന്റെ അച്ഛൻ, ഇവിടെ നിൻ കൺമുമ്പിൽത്തന്നെ, നിന്റെ സ്നേഹിതനേക്കാൾ ആപൽക്കരമായ നിലയിൽ ദീനം പിടിച്ചു കിടപ്പല്ലേ? അച്ഛന്റേയും സ്നേഹിതന്റേയും ഇടയിൽ ഒരു തെരഞ്ഞെടുപ്പു നടത്താൻ നിനക്കു സാധിക്കുമോ?

(പോകുന്നു.)
ജെനെവീവ്
ഇന്നു വൈകുന്നേരം തന്നെ തീൎച്ചയായും വിളക്കു കൊളുത്തിയിരിക്കണം, കേട്ടോ, പെല്ലീസ്.................
(രണ്ടുപേരും രണ്ടു വഴിയായി പൊകുന്നു)
രംഗം നാലു്
കൊട്ടാരത്തിന്റെ മുമ്പിൽ
(ജെനെവീവും മെലിസാന്ദയും പ്രവേശിക്കുന്നു.)
മെലിസാന്ദ

ഉദ്യാനങ്ങളിലെല്ലാം ഇരുട്ടാണു്. പിന്നെ....എന്തു വലിയ കാടുകൾ! കൊട്ടാരത്തിനു ചുറ്റുമായി നാലു വശത്തും പരന്നു കിടക്കുന്ന എന്തു വലിയ കാടുകൾ!

ജെനെവീവ്

അതെ; ആദ്യമായി ഞാനിവിടെ വന്നപ്പോൾ അതെന്നെ അത്ഭുതപ്പെടുത്തി. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. ഒരാൾ ഒരിക്കലും സൂയ്യ഻നെക്കാണാത്ത സ്ഥലങ്ങളുണ്ട്. പക്ഷേ ഒരാൾ

[ 20 ]

ഇതിനോടെല്ലാം എളുപ്പത്തിൽ പരിചയപ്പെട്ടുപോകുന്നു........ അതു വളരെ നാൾക്കു മുമ്പാണു്.... ഞാനിവിടെ താമസം തുടങ്ങിയിട്ടു് ഏതാണ്ടു നാല്പതു കൊല്ലത്തോളമായി.... മറ്റേവഴിക്കു പോകൂ, നിനക്കു സമുദ്രത്തിലെ വെളിച്ചം കിട്ടും............

മെലിസാന്ദ

ഞാൻ താഴെ ഒരു ശബ്ദം കേൽക്കുന്നു.

ജെനെവീവ്

അതേ; ആരോ ഒരാൾ നമ്മുടെ അടുത്തേയ്ക്കു കയറിവരുന്നുണ്ടു്.....ങ് ആ! അതു പെല്ലിസാണു്. ഏറെനേരം നിനക്കുവേണ്ടി കാത്തുനിന്നു നിന്നു് അവൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്ന പോലെ തോന്നുന്നു.....

മെലിസാന്ദ

അദ്ദേഹം ഇപ്പോഴും നമ്മെ കണ്ടിട്ടില്ല.

ജെനെവീവ്

അവൻ നമ്മെ കണ്ടു കഴിഞ്ഞു. പക്ഷേ എന്തു ചെയ്യണമെന്നു ശരിക്കറിഞ്ഞു കൂടാഞ്ഞിട്ടാണെന്നാണു് എനിക്കു തോന്നുന്നതു്. പെല്ലീസേ! പെല്ലീസേ!- നീയാണോ അതു്?

പെല്ലീസ്

അതേ!.........ഞാൻ കടലിന്റെ അടുത്തേയ്ക്കു വരികയായിരുന്നു.

ജെനെവീവ്

ഞങ്ങളും അങ്ങനെതന്നെ; വെളിച്ചം തേടിവരികയായിരുന്നു ഞങ്ങൾ. മറ്റു ഭാഗങ്ങളിലേക്കാൾ ഇവിടെ അല്പമൊരു പ്രകാശം കൂടുതലുണ്ടു്. പക്ഷേ കടൽ ഇരുളടഞ്ഞിരിക്കുന്നു.

പെല്ലീസ്

ഇന്നു രാത്രി ഒരു കൊടുങ്കാറ്റുണ്ടാകും. കുറച്ചുനാളായി നിത്യവും രാത്രി ഒന്നുണ്ടാകാറുണ്ടു. എന്നിരുന്നാലും, എന്തൊ

[ 21 ]

രു ശാന്തതയാണിപ്പോൾ.!......... സ്ഥിതിഗതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ടു്, ഇവിടെനിന്നു തിരിച്ചു പോകേണ്ടെന്നു പോലും ഒരാൾ പറഞ്ഞുപോയേയ്ക്കും......

മെലിസാന്ദ

അതാ, എന്തോ ഒന്നു തുറമുഖം വിട്ടു് അങ്ങനെ നീങ്ങി നീങ്ങി പോകുന്നുണ്ടല്ലോ..........

പെല്ലീസ്

അതൊരു വലിയ കപ്പലായിരിക്കണം. അതിന്റെ വിളക്കുകൾ വളരെ ഉയരത്തിലാണു്....അതാ ആ ദീപക്കൂട്ടത്തിലേയ്ക്ക് നീങ്ങിക്കയറേണ്ട താമസമേയുള്ളു. - നമുക്കിപ്പോൾ കാണാൻ സാധിക്കും ആ കപ്പൽ......

ജെനവീവ്

അതു നമുക്കു കാണാൻ തരപ്പെടുമോ എന്തോ!.........എനിക്കറിഞ്ഞു കൂടാ....കടലിൽ ഇപ്പോഴും ഒരു മൂടൽമഞ്ഞുണ്ടു്....

പെല്ലീസ്

മൂടൽ മഞ്ഞു ക്രമേണയങ്ങനെ കൂടിക്കൂടി വരികയാണെന്നു തോന്നുന്നു....

മെലിസാന്ദ

അതേ; ഞാൻ ഇതുവരെ കാണാത്ത ഒരു വെളിച്ചം അതാ അവിടെ കാണുന്നുണ്ടു്........

പെല്ലീസ്

അത് ഒരു ദീപസ്തംഭത്തിൽ നിന്നാണു് ....നമുക്കിപ്പോഴും കാണാൻ കഴിയാത്ത വെറേയുമുണ്ടു്.

മെലിസാന്ദ

കപ്പൽ വെളിച്ചത്താണു് ....അതാ, അതു വളരെ അകലത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

[ 22 ]
പെല്ലീസ്

അതൊരു വിദേശക്കപ്പലാണു് ... നമുക്കുള്ളതിനേക്കാളെല്ലാം വലിപ്പമുള്ളതാണെന്നു തോന്നുന്നു.....

മെലിസാന്ദ

എന്നെ ഇവിടെ കൊണ്ടുവന്നു വിട്ട കപ്പലാണതു്.

പെല്ലീസ്

കാറ്റുപോയ മുഴുവൻ വിടുൎത്തിപ്പിടിച്ച് അതങ്ങനെ പാഞ്ഞു പോവുകയാണു്.....

മെലിസാന്ദ

എന്നെ ഇവിടെ കൊണ്ടുവന്നു വിട്ട കപ്പലാണതു്......... വലിയ കാറ്റു പായകൾ അതിനുണ്ടു് .......അതിന്റെ കാറ്റു പായകൾ കണ്ടാണു് ഞാനതിനെ തിരിച്ചറിയുന്നതു്.............

പെല്ലീസ്

ഇന്നു രാത്രി മഹാദുൎഘടം പിടിച്ചതായിരിക്കും അതിന്റെ യാത്ര. കടലിൽ വലിയ കോളിളക്കമുണ്ടാകാനിടയുണ്ടു്.

മെലിസാന്ദ

പിന്നെന്തിനാണിന്നുതന്നെ അതു തുറമുഖം വിട്ടുപോകുന്നത്?.... അതാ, ഇപ്പോൾ ഒരാൾക്കു് അതിനെ കഷ്ടിച്ചൊന്നു കാണാനേ ഒക്കൂ.....പക്ഷേ അതു വല്ല പാറമേലോ മറ്റോ ചെന്നടിച്ചു തകൎന്നുപോയേയ്ക്കാം......

പെല്ലീസ്

വളരെ വേഗത്തിൽ രാത്രിയായിത്തുടങ്ങുന്നു......

(നിശ്ശബ്ദത)
ജെനെവീവ്

ആരും ഇനിയൊന്നും തന്നെ ശബ്ദിക്കാൻ ഭാവിച്ചിട്ടില്ലേ? ............ നിങ്ങൾക്കിനിയൊന്നും തന്നെയില്ലേ അന്യോന്യം സംസാരിക്കാൻ ?.... അകത്തേയ്ക്കു പോകാൻ സമയമായി. പെ

[ 23 ]

ല്ലീസേ, മെലിസാന്ദയ്ക്കു വഴികാണിച്ചുകൊടുക്കു. എനിക്കകത്തു പോയി ഒരുനിമിഷം കൊച്ചുനിയോൾഡിനെ ഒന്നു കാണേണ്ടിയിരിക്കുന്നു.

(പോകുന്നു)
പെല്ലീസ്

കടലിനു മീതേ ഒന്നുംതന്നെ ഇനി കാണാനില്ല....

മെലിസാന്ദ

ഞാൻ വേറെയും ചില വിളക്കുകൾ കാണുന്നു.

പെല്ലീസ്

അത് ആ മറ്റുള്ള ദീപസ്തംഭങ്ങളിൽനിന്നാണു് .....നീ കടലിലെ ആ ഇരമ്പം കേൾക്കുന്നോ?....... കാറ്റു കൊടുമ്പിരിക്കൊള്ളുന്നതാണതു്. നമുക്കീവഴിയേ ചുവട്ടിലേയ്ക്കുപോകാം..... നീ... നിന്റെ കൈ എനിക്കു തരുമോ?

മെലിസാന്ദ

നിങ്ങൾ നോക്കൂ, എന്റെ ഉള്ളംകൈ മുഴുവൻ........

പെല്ലീസ്

ഞാൻ നിന്റെ കണങ്കൈയ്ക്കു പിടിച്ചുകൊള്ളാം....കിഴുക്കാംതൂക്കാണു് വഴി..... വല്ലാത്ത ഇരുട്ടും........പക്ഷേ, നാളെ ഞാൻ പോയേയ്ക്കും.....

മെലിസാന്ദ

ഓ! എന്തുകൊണ്ടാ നിങ്ങളങ്ങനെ പോകുന്നെ?

(പോകുന്നു)
[ 24 ]
രണ്ടാമങ്കം
രംഗം ഒന്നു്
ഉദ്യാനമണ്ഡപത്തിൽ ഒരു നീരുറവു്.
(പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു.)


പെല്ലിസ്

നിനക്കറിഞ്ഞുകൂടാ എവിടെയാണ് ഞാൻ നിന്നെക്കൊണ്ടുവന്നിട്ടുള്ളതെന്ന്. മദ്ധ്യാഹ്നത്തോടടുപ്പിച്ച്, ഉദ്യാനങ്ങളിൽ വല്ലാത്ത ചൂടുതുടങ്ങുമ്പോൾ, സാധാരണയായി ഞാൻ ഇവിടെ വന്നിരിക്കുക പതിവാണ്. ശ്വാസം മുട്ടിക്കുന്ന ഒരു കാറ്റാണിന്ന് മരങ്ങളുടെ തണലിൽപ്പോലും!

മെലിസാന്ദ

ഓ! നല്ല തെളിഞ്ഞ വെള്ളമാണിതിലെ....

പെല്ലിസ്

ശീതകാലത്തെപ്പോലെ തണുത്തതും. ഇതാരും തിരിഞ്ഞു നോക്കാതിട്ടിരുന്ന കാലപ്പഴക്കമുള്ള ഒരു കിണറാണ്. എല്ലാവരും പറയുന്നു, ഒരുകാലത്ത് ഇതൊരു മാന്ത്രികശക്തിയുള്ള നീരുറവായിരുന്നെന്ന്. ഇതിലെ വെള്ളം അന്ധന്മാരുടെ കണ്ണുകൾ കാഴ്ചശക്തി കൊടുത്തിരുന്നുവത്രേ. 'കുരുടന്മാരുടെ കിണറ്' എന്നാണിന്നും ഇതിനെ വിളിച്ചുവരുന്നത്.

മെലിസാന്ദ

ഇപ്പോഴൊന്നും ഇതു കുരുടന്മാരുടെ കണ്ണ് തുറപ്പിക്കാറില്ലേ?

[ 25 ]
പെല്ലീസ്

ഇപ്പോൾ രാജാവുതന്നെ മുക്കാലും അന്ധനായിത്തീൎന്നിരിക്കകൊണ്ടു് ആരും ഇതിനടുത്തു വരുന്നില്ല......

മെലിസാന്ദ

ഇവിടം എത്ര വിജനമായിരിക്കുന്നു....ഒരിടത്തും ഒരു ശബ്ദംപോലും കേൾക്കുന്നില്ല.

പെല്ലീസ്

എല്ലായ്പോഴും അത്ഭുതകരമായ ഒരു നിശ്ശബ്ദത. വെള്ളം ഉറങ്ങുന്നതു കേൾക്കുമ്പോലെ ഒരുവനു തോന്നിപ്പോകുന്നു. ചുറ്റും സ്ഫടികഭിത്തിയോടുകൂടിയ ഈ ജലാശയത്തിന്റെ വക്കത്തിരിക്കുവാൻ നീ ഇഷ്ടപ്പെടുന്നോ? സൂയ്യരശ്മികൾ ഒരിക്കലും അരിച്ചിറങ്ങാത്ത ഒരു നാരകവൃക്ഷമുണ്ടു്.......

മെലിസാന്ദ

ഞാൻ സ്ഫടികംകൊണ്ടുള്ള ഈ മതിലിന്മേൽ കിടക്കാൻ പോവുകയാണ് വെള്ളത്തിന്റെ അടിത്തട്ടു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.........

പെല്ലീസ്

അതിതുവരെ ഒരിക്കലും കാണപ്പെട്ടില്ല. ഒരുപക്ഷേ അതു സമുദ്രത്തെപ്പോലെ അഗാധമായിരിക്കാം. ആൎക്കുമറിഞ്ഞുകൂടാ എവിടെനിന്നാണ് ഈ ജലം ഉറഞ്ഞുവരുന്നതെന്നു......പക്ഷേ, ഭൂമിയുടെ അടിത്തട്ടുകളിൽനിന്നായിരിക്കാം.........

മെലിസാന്ദ

അടിത്തട്ടിൽ വല്ലതുമൊന്നു കിടന്നു തിളങ്ങുന്നുണ്ടെങ്കിൽ ഒരുവൻ പക്ഷേ അതു കാണാൻ സാധിച്ചേയ്ക്കാം........

പെല്ലീസ്

മീതേ അത്രത്തോളം ചായരുത്....

[ 26 ]
മെലിസാന്ദ

ആ വെള്ളമൊന്നു തൊടണം, എനിക്ക് .....

പെല്ലീസ്

വഴുതാതെ സൂക്ഷിച്ചുകൊള്ളണേ!..... ഞാൻ നിന്റെ കൈയ്ക്കുപിടിക്കാം........

മെലിസാന്ദ

രണ്ടു കൈയും എനിക്കു മുക്കണം....ഇന്നെന്റെ കൈയ്ക്ക്, എന്തോ, സുഖമില്ലാത്തപോലെ തോന്നുന്നു........

പെല്ലീസ്

ഓ! ഓ! സൂക്ഷിക്കണേ! സൂക്ഷിക്കണേ! മെലിസാന്ദേ!....... ഓ!.....നിന്റെ തലമുടി!.........

മെലിസാന്ദ
(സ്വയം നിവൎന്നുനിന്നിട്ടു്)

എനിക്കു കഴിയില്ല; അതു തൊടാനെനിക്കു സാദ്ധ്യമല്ല....

പെല്ലീസ്

നിന്റെ തലമുടി വെള്ളത്തിൽ മുങ്ങിപ്പോയി....

മെലിസാന്ദ

അതേ, അതേ; അതിനെന്റെ കൈകളേക്കാൾ നീളമുണ്ടു്...അതിനെക്കാൾ നീളമുള്ളതാണു് ........

(നിശ്ശബ്ദത)
പെല്ലീസ്

ഇതേപോലുള്ള മറ്റൊരു നീരുറവിനടുത്തു വെച്ചാണു് അദ്ദേഹം നിന്നെ കണ്ടുമുട്ടിയതല്ലെ?..............

മെലിസാന്ദ

അതേ

പെല്ലീസ്

അദ്ദേഹം നിന്നോടെന്തു പറഞ്ഞു?

[ 27 ]
മെലിസാന്ദ

ഒന്നുമില്ല; ഞാൻ ഓൎക്കുന്നില്ല..........

പെല്ലീസ്

അദ്ദേഹം നിന്റെ വളരെ അടുത്തായിരുന്നോ?

മെലിസാന്ദ

അതേ; അദ്ദേഹം എന്നെ ചുംബിക്കുവാൻ ആവശ്യപ്പെട്ടു.

പെല്ലീസ്

നീയാകട്ടെ, അനുവദിക്കയുമില്ല?

മെലിസാന്ദ

ഇല്ല.

പെല്ലീസ്

എന്തുകൊണ്ടില്ല?

മെലിസാന്ദ

ഓ!ഓ! വെള്ളത്തിന്റെ അടിത്തട്ടിൽ എന്തോ ഒന്നു നീങ്ങി മറയുന്നതു ഞാൻ കാണുകയുണ്ടായി........

പെല്ലീസ്

സൂക്ഷിക്കണേ! സൂക്ഷിക്കണേ! നീ അകത്തു വീണുപോകും! എന്തോ ഒന്നു നീ കൈയിലിട്ടു കളിക്കുന്നുണ്ടല്ലോ; എന്താണതു്?

മെലിസാന്ദ

അദ്ദേഹം എനിക്കു തന്ന മോതിരം........

പെല്ലീസ്

സൂക്ഷിക്കണേ! നീയതു കളഞ്ഞേയ്ക്കും .........

മെലിസാന്ദ

ഇല്ല, ഇല്ല. എന്റെ കൈയിന്റെ നില എനിക്കു നല്ല നിശ്ചയമുണ്ടു്.............

[ 28 ]
പെല്ലീസ്

അങ്ങനെ കളിക്കല്ലേ, അത്ര അഗാധമായ ജലത്തിന്നു മീതേ!....

മെലിസാന്ദ

എന്റെ കൈയ്ക്കു നല്ല വഴക്കമുണ്ടു്. ഒരിക്കലും പിടി തെറ്റില്ല..........

പെല്ലീസ്

സൂൎയ്യപ്രഭയിൽ അതെങ്ങനെ വെട്ടിത്തിളങ്ങുന്നു!. അത്ര പൊക്കത്തിൽ അതു് ആകാശത്തേയ്ക്കങ്ങനെ എറിയല്ലേ!.......

മെലിസാന്ദ

ഓ!...

പെല്ലീസ്

അതു വീണുപോയോ?

മെലിസാന്ദ

അതു വീണുപോയി....വെള്ളത്തിൽ........

പെല്ലീസ്

എവിടെയാണതു്?

മെലിസാന്ദ

എനിക്കതു കീഴോട്ടു പോകുന്നതു കാണാനൊക്കുന്നില്ല...

പെല്ലീസ്

അതാ, അതാണവിടെ ആ മിന്നുന്നതെന്നു തോന്നുന്നു........

മെലിസാന്ദ

എന്റെ മോതിരം?

പെല്ലീസ്

അതെ, അതെ, അതാ അവിടെ........

മെലിസാന്ദ

ഓ! ഓ! അതു നമ്മിൽ നിന്നും വളരെ അകലത്താണു്.... അല്ല, അല്ല, അങ്ങനെയല്ലതു്... അതു നഷ്ടപ്പെട്ടു... നഷ്ടപ്പെട്ടു.

[ 29 ]

വെള്ളത്തിനുമീതെ ഒരു വലിയ വൃത്തമല്ലാതെ യാതൊന്നും ബാക്കി നിൽക്കുന്നില്ല....എന്താ നാം ചെയ്യുക? നാമിപ്പോളിനി എന്തു ചെയ്യും?....

പെല്ലീസ്

ഒരു മോതിരത്തെസ്സംബന്ധിച്ചു നീയിത്രമാത്രം അസ്വസ്ഥയാവരുതു്....സാരമില്ല.... പക്ഷേ, വീണ്ടും നമുക്കതു കണ്ടെത്താൻ കഴിഞ്ഞേയ്ക്കാം. അല്ലെങ്കിൽ വേറൊന്നു നമുക്കു കണ്ടു പിടിക്കാം.

മെലിസാന്ദ

ഇല്ലില്ല....ഇനിയൊരിക്കലും നാമതു കണ്ടെത്തുകയില്ല; അതുപോലുള്ള മറ്റൊന്നു് ഒരിക്കലും നമുക്കൊട്ടു കിട്ടുകയുമില്ല....ഞാൻ കരുതി അതെന്റെ കൈയിൽത്തന്നെ ഞാൻ പിടിച്ചു എന്നു്.... ഞാനെന്റെ കൈവിരലെല്ലാം മുറുക്കി അടച്ചു പിടിച്ചു;- അങ്ങനെയെല്ലാമായിട്ടും അതു വീണുപോയി. ഞാനതു സൂൎയ്യന്റെനേൎക്കു വളരെ പൊക്കത്തിൽ എറിഞ്ഞു.

പെല്ലീസ്

വരൂ, വരൂ, നമുക്ക് ഇനിയൊരു ദിവസം വീണ്ടും വരാം....വരൂ, നേരമായി. നമ്മെ കണ്ടുപിടിക്കാൻ അവരിപ്പോൾ ഇങ്ങോട്ടു വരുന്നുണ്ടാവും. മോതിരം വീണപ്പോൾ ഉച്ചമണി അടിക്കുകയായിരുന്നു.

മെലിസാന്ദ

ഗോളാഡിനോടു നാം എന്തു പറയും, അതെവിടെ എന്നു ചോദിച്ചാൽ?.......

പെല്ലീസ്

സത്യം-സത്യം-സത്യം...........

(പോകുന്നു)
[ 30 ]
രംഗം രണ്ടു്
കൊട്ടാരത്തിൽ ഒരു മുറി
(തന്റെ മഞ്ചത്തിൽ ശയിച്ചുകൊണ്ടിരിക്കുന്നമട്ടിൽ ഗോളാഡ് പ്രത്യക്ഷപ്പെടുന്നു; മെലിസാന്ദ കിടക്കയ്ക്കരികിലാണു്.)


ഗോളാഡ്

ആ! ആ! എല്ലാം വേണ്ടപോലെ തന്നെ അങ്ങനെ കഴിഞ്ഞു കൂടുന്നു; അതൊരിക്കലും ഗൗരവമുള്ള സംഗതിയായിത്തീരില്ല. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്നു വിവരിക്കാൻ എനിക്കു സാദ്ധ്യമല്ല. ഞാൻ വനത്തിൽ നിർബാധം വേട്ടയാടുകയായിരുന്നു. യാതൊരു കാരണവും കൂടാതെ എന്റെ കുതിരയുണ്ടു് എടുത്തൊരു ചാട്ടം. അവൻ അസാധാരണമായിട്ടെന്തെങ്കിലും കണ്ടോ?.... അതേസമയത്തു മണി പന്ത്രണ്ടടിക്കുന്നതു ഞാൻ എണ്ണിക്കൊണ്ടിരിക്കയായിരുന്നു.... പന്ത്രണ്ടാമത്തെ കൊട്ടലിൽ അവൻ പേടിച്ചരണ്ടു്, കണ്ണുകാണാത്തതും പേപിടിച്ചതുമായ ഒന്നിനെപ്പോലെ ഓടിപ്പാഞ്ഞു് ഒരു കൂറ്റൻ മരത്തിന്മേൽച്ചെന്നൊരടി!.... ഞാൻ പിന്നെ ഒന്നും കേട്ടില്ല. എന്തു സംഭവിച്ചുവെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ വീണു; അവൻ എന്റെ മീതേയും വീണിരിക്കണം. ആ കാടാകമാനം എന്റെ നെഞ്ചത്ത് അമൎന്നിരിക്കുകയാണെന്നു് എനിക്കു തോന്നി. എന്റെ ചങ്ക് തകൎന്നു തവിടായിപ്പോയെന്നു ഞാൻ കരുതി. പക്ഷേ നല്ല കടുപ്പമുള്ളതാണു് എന്റെ മാർത്തട്ടു് .... അതു വലിയ ഗൗരവമുള്ള കാൎയ്യം പോലെ തോന്നുന്നില്ല....

മെലിസാന്ദ

അല്പം വെള്ളം കുടിക്കാൻ അങ്ങു ഇഷ്ടപ്പെടുന്നോ?

[ 31 ]
ഗോളാഡ്

നിനക്കു നന്ദി; നിനക്കു നന്ദി. എനിക്കു ദാഹിക്കുന്നില്ല.

മെലിസാന്ദ

വേറൊരു തലയണ അങ്ങ് ഇഷ്ടപ്പെടുന്നോ?....ഇതാ, ഇതിന്മേൽ ലേശമൊരു രക്തത്തിന്റെ പാടുണ്ടു്.

ഗോളാഡ്

വേണ്ട, വേണ്ട! അതൊന്നും സാരമില്ല. ഇതാ ഇപ്പോൾ ദേ ഈ ചുണ്ടിന്റെ ഇവിടന്നു അല്പം ചോര പൊടിച്ചു. പക്ഷേ ഇനിയും അതാവൎത്തിച്ചേയ്ക്കാം.........

മെലിസാന്ദ

അങ്ങേയ്ക്കും നല്ല നിശ്ചയമുണ്ടോ?.... വലിയ വേദന വല്ലതും തോന്നുന്നോ?

ഗോളാഡ്

ഇല്ല, ഇല്ല. ഇതൊന്നും സാരമില്ല. ഇതിനേക്കാളൊക്കെ ദുർഘടം പിടിച്ച എന്തെല്ലാം ഞാൻ കടന്നു പോന്നിരിക്കുന്നു!. രക്തത്തിനോടും ഉരുക്കിനോടും ഞാൻ പരുവപ്പെട്ടവനായിരിക്കയാണു്. ഒരു കൊച്ചു കുഞ്ഞിന്റേതൊന്നുമല്ല ഈ എല്ലുകൾ...നീ ഒട്ടും തന്നെ കുണ്ഠിതപ്പെടേണ്ടതായില്ല........

മെലിസാന്ദ

കണ്ണടച്ചുപിടിച്ചു് അങ്ങൊന്നുറങ്ങാൻ ശ്രമിക്കൂ....ഞാൻ രാത്രി മുഴുവൻ ഇവിടെ ഇരുന്നു കൊള്ളാം.

ഗോളാഡ്

വേണ്ട, വേണ്ട! നിന്നെ ഞാനങ്ങനെ ബുദ്ധിമുട്ടിക്കില്ല. ഒന്നും എനിക്കാവശ്യപ്പെടേണ്ടി വരില്ല. ഞാൻ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങിക്കൊള്ളാം.... എന്താണിതു മെലിസാന്ദേ? - എന്താണ് നീ പെട്ടെന്നിങ്ങനെ കരയുന്നതു്?

[ 32 ]
മെലിസാന്ദ
പൊട്ടിക്കരഞ്ഞു കൊണ്ടു്

ഞാൻ....ഞാനും സുഖമില്ലാത്തവളാണ് !

ഗോളാഡ്

നിനക്കും സുഖമില്ലേ? എന്താണ് നിന്നെ വേദനിപ്പിക്കുന്നത്? മെലിസാന്ദേ, നിന്നെ വേദനിപ്പിക്കുന്നതെന്താണു്?

മെലിസാന്ദ

എനിക്കറിഞ്ഞു കൂടാ.... എനിക്കിവിടെ അസുഖം തോന്നുന്നു....അങ്ങയോടു് ഇന്നു ഞാനതങ്ങു പറഞ്ഞു കളയാം; പ്രഭോ, ഞാൻ ഇവിടെ സന്തുഷ്ടയല്ല........

ഗോളാഡ്

എന്തുകൊണ്ടു്? എന്തു സംഭവിച്ചു മെലിസാന്ദേ എന്താണു് സംഗതി?....യാതൊരു സംശയവുമില്ലാതിരുന്ന ഞാൻ.... എന്തിനു്.... എന്തു സംഭവിച്ചു? ആരെങ്കിലും നിന്നോടു രസമില്ലാത്ത മട്ടിൽ പെരുമാറിയോ?.... നിന്നെ ആരെങ്കിലും ഉപദ്രവിക്കയുണ്ടായോ?

മെലിസാന്ദ

ഇല്ല, ഇല്ല; ആരും.... ഒരാളെങ്കിലും എന്നോടു ലേശം പോലും തെറ്റു കാണിച്ചിട്ടില്ല.... അതല്ല....അതല്ല... പക്ഷേ.... പക്ഷേ, ഇനി അരനിമിഷം പോലും എനിക്കിവിടെ താമസിക്കുക സാദ്ധ്യമല്ല.... എന്തുകൊണ്ടാണെന്നു് എനിക്കറിഞ്ഞു കൂടാ....ഇവിടെനിന്നു പോകാൻ ഞാനാശിക്കുന്നു....പോകാൻ ....ഇനിയും ഇവിടെയിങ്ങനെ താമസിച്ചാൽ.... ഞാൻ മരിച്ചു പോകും.......

ഗോളാഡ്

പക്ഷേ, എന്തെങ്കിലും സംഭവിച്ചിരിക്കണം. നീ എന്തോ എന്നിൽ നിന്നു മറച്ചു വെയ്ക്കുകയാണു്; എന്താ, അല്ലേ?

[ 33 ]

വാസ്തവം മുഴുവൻ എന്നോടു തുറന്നുപറയൂ, മെലിസാന്ദേ!..... രാജാവാണോ? .... എന്റെ അമ്മയാണോ?.... പെല്ലീസാണോ?

മെലിസാന്ദ

അല്ലല്ല; പെല്ലീസല്ല; ആരുമല്ല; അങ്ങേയ്ക്കു് എന്നെ മനസ്സിലാക്കാൻ കഴികയില്ല....

ഗോളാഡ്

എന്തുകൊണ്ടെനിക്കു മനസ്സിലാക്കിക്കൂടാ?....നീയെന്നോടൊന്നും പറയില്ലെങ്കിൽ, നിനക്കു വേണ്ടി എനിക്കു പിന്നെന്തു ചെയ്യാൻ കഴിയും?....എന്നോടെല്ലാം തുറന്നു പറയൂ; ഞാനെല്ലാം മനസ്സിലാക്കിക്കൊള്ളാം.

മെലിസാന്ദ

എന്താണതെന്നു് എനിക്കു തന്നെ അറിഞ്ഞുകൂടാ....അതെന്താണെന്നു ഞാൻ തന്നെ ശരിയായറിയുന്നില്ല. നിങ്ങളോടു പറയാൻ എനിക്കു കഴിവുണ്ടായിരുന്നെങ്കിൽ ഞാനങ്ങനെ ചെയ്തേനേ....എന്നേക്കാൾ ശക്തിയേറിയ എന്തോ ആണതു്.....

ഗോളാഡ്

വരൂ പറയുന്നതു കേൾക്കൂ മെലിസാ ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യണം? നീയൊരു കൊച്ചുകുഞ്ഞും മറ്റൊന്നുമല്ല- എന്നെയാണോ നീ വിട്ടുപിരിയാൻ ആഗ്രഹിക്കുന്നതു്?

മെലിസാന്ദ

ഓ! അല്ല, അല്ല. അതല്ല.... ഞാൻ ഇവിടെ നിന്നു പോകാൻ ഇഷ്ടപ്പെടുന്നു; പക്ഷേ അത് അങ്ങയോടൊന്നിച്ചാണു്.... ഇവിടെയാണു് എനിക്കിനി താമസിക്കാൻ സാധിക്കാത്തതു്! എനിക്കൊരു തോന്നൽ ഞാൻ ഇനി അധികനാൾ ജീവിച്ചിരിക്കില്ലെന്നു്!

[ 34 ]
ഗോളാഡ്

പക്ഷേ, എങ്ങനെയെല്ലാമായിരുന്നാലും, എന്തെങ്കിലുമൊരു കാരണം കാണണം. അവർ വിചാരിക്കും നിനക്കു ഭ്രാന്താണെന്ന്. നിന്നിൽ അവർ ബാലിശസ്വപ്നങ്ങൾ ആരോപിക്കും..., വരൂ, ആട്ടെ, ഏതെങ്കിലും സംഗതിവശാൽ അതു പെല്ലീസാണോ? അവൻ കൂടക്കൂടെ നിന്നോടു സംസാരിക്കുന്നില്ലെന്ന് എനിക്കു തോന്നുന്നു........

മെലിസാന്ദ

അതെ, അതെ. അദ്ദേഹം വല്ലപ്പോഴുമൊന്ന് എന്നോടെന്തെങ്കിലും സംസാരിക്കും....അദ്ദേഹത്തിനും എന്നോടിഷ്ടമില്ലെന്നു തോന്നുന്നു....അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാനതു കണ്ടിട്ടുണ്ടു്....പക്ഷേ, എന്നെ കണ്ടുമുട്ടുന്ന സന്ദൎഭങ്ങളിലെല്ലാം എന്തെങ്കിലും എന്നോടദ്ദേഹം സംസാരിക്കാതിരിക്കാറില്ല.......

ഗോളാഡ്

നീയതു തെറ്റിദ്ധരിക്കരുത്. അതവന്റെ സ്വഭാവമാ........ അവൻ എപ്പോഴും അങ്ങനെതന്നെയായിരുന്നു. ഏതാണ്ടൊരു വിചിത്രരീതിക്കാരനാണ് പുള്ളി. പോരെങ്കിൽ ഇപ്പോഴാകട്ടെ, അവന്റെ മനസ്സിനു വല്ലാത്തൊരു കുണ്ഠിതവും കടന്നുകൂടിയിട്ടുണ്ടു... മരിക്കാൻ കിടക്കുന്ന ഒരു സ്നേഹിതനെ പോയിക്കാണാൻ തരപ്പെടാത്തതുകൊണ്ട്, ഇപ്പോൾ അവന്റെ ചിന്ത മുഴുവൻ അയാളിലാണ്. അവന്റെ ഈ മട്ടെല്ലാം മാറും; അവൻ വ്യത്യാസപ്പെടും; നിനക്കു തന്നെ കാണാം; അവൻ ചെറുപ്പമാണ്........

മെലിസാന്ദ

പക്ഷേ....അത്....അതല്ല....അതല്ല........

[ 35 ]
ഗോളാഡ്

അതു പിന്നെന്താണ് ? ഞങ്ങൾ ഇവിടെ നയിക്കുന്ന ജീവിതം നിനക്കു പിടിക്കുന്നില്ലേ? നിനക്കിവിടെ വല്ലാത്ത മുഷിവു തോന്നുന്നുണ്ടോ? കൊട്ടാരം വളരെ പഴയതും ഇരുളടഞ്ഞതുമാണ്.... വളരെ തണുപ്പുള്ളതും അഗാധവുമാണു്.... അതു പരമാർത്ഥംതന്നെ. ഇതിൽ ജീവിക്കുന്നവരെല്ലാം വളരെ പ്രായംചെന്നവരുമാണു്....വെളിച്ചം കടക്കാത്ത വനവീഥികളോടു കൂടിയ ഈ നാടും നിനക്കു മുഷിപ്പനായിത്തോന്നിയേക്കാം. പക്ഷേ, ഒരാൾക്കു വേണമെന്നുണ്ടെങ്കിൽ, ഇതെല്ലാം കൂടുതൽ ഉല്ലാസകരമാക്കിത്തീർക്കാൻ സാധിക്കും. പിന്നെ, ആനന്ദം, ആനന്ദം ഒരാൾക്കു ദിവസവും മുടങ്ങാതങ്ങനെ ആനന്ദത്തെ ആലിംഗനം ചെയ്യുക സാദ്ധ്യമല്ല. വസ്തുക്കളെ അവ വർത്തിക്കുന്ന ആ നിലയിൽത്തന്നെ എടുക്കണം. എന്നിരുന്നാലും, എന്നോടെന്തെങ്കിലുമൊന്നു പറയൂ. എന്തുമായിക്കൊള്ളട്ടെ, നീ ആഗ്രഹിക്കുന്നത് എന്തും ഞാൻ ചെയ്യാം........

മെലിസാന്ദ

അതെ, അതെ; അതു പരമാർത്ഥമാണ്....ഒരാൾ ഇവിടെ ഒരിക്കലും ആകാശം കാണുന്നില്ല... ഞാൻ ഇന്നു രാവിലെ ആദ്യമായിട്ടൊന്നു കണ്ടു........

ഗോളാഡ്

അതാണോ നിന്നെ കരയിക്കുന്നത്, എന്റെ പാവപ്പെട്ട മെലിസാന്ദേ? അതല്ലാതെ മറ്റൊന്നുമില്ലെ - നീ കണ്ണീർ പൊഴിക്കുന്നതു നിനക്കാകാശം കാണാൻ കഴിയാത്തതുകൊണ്ടാണോ? വരൂ, വരൂ; അത്തരം കാര്യങ്ങളെക്കുറിച്ചു കുണ്ഠിതപ്പെട്ടു കരയാൻ ഒരാളെ ഒരുവനനുവദിക്കാവുന്ന പ്രായം നിനക്കു കഴിഞ്ഞു പോയി. പിന്നെ, ഇവിടെ ഉഷ്ണകാലമില്ലേ? ഇതാ തുടങ്ങാറായിപ്പോയി. നിത്യവും നീ പിന്നെ ആകാശം

[ 36 ]

കാണും... പിന്നെ, അടുത്ത കൊല്ലം....വരൂ, നിന്റെ കൈ എനിക്കു തരൂ നിന്റെ ആ കൊച്ചുകൈ രണ്ടും എനിക്കിങ്ങു തരൂ! (അദ്ദേഹം അവളുടെ കൈകൾ എടുക്കുന്നു) ഓ! ഓ! പിഞ്ചുപൂക്കളെപ്പോലെ എനിക്കു ഞെരടിഞെരിക്കാൻ സാധിക്കുന്ന ഈ കുഞ്ഞിക്കയ്യുകൾ!.....ഹെന്തു്! ഞാൻ നിനക്കു തന്ന മോതിരം എവിടെ?

മെലിസാന്ദ

മോതിരമോ?

ഗോളാഡ്

അതെ നമ്മുടെ വിവാഹമോതിരം.... എവിടെയാണതു്?

മെലിസാന്ദ

എനിക്കു തോന്നുന്നു....എനിക്കു തോന്നുന്നു. അതു് എവിടേയോ ഊൎന്നുവീണുപോയെന്ന്..........

ഗോളാഡ്

വീണുപോയോ?....എവിടെയാ അതു വീണുപോയേ നീയതു കളഞ്ഞതല്ലേ?

മെലിസാന്ദ

അല്ല, അല്ല....അതു വീണുപോയി....അത് ഊൎന്നുവീണു പോയിരിക്കണം....പക്ഷേ എനിക്കറിയാം അതെവിടെയാണെന്ന്.....

ഗോളാഡ്

എവിടെയാണതു്?

മെലിസാന്ദ

അങ്ങേയ്ക്കറിയാമല്ലോ.... അങ്ങേയ്ക്കറിയാമല്ലോ....കടലിനടത്തുള്ള ഗുഹ?

ഗോളാഡ്

അതെ.........

[ 37 ]
മെലിസാന്ദ

ശരി, അതവിടെയായിരുന്നു.... അതവിടെ ആയിരുന്നിരിക്കണം അതെ, അതെ ഞാൻ ഓൎക്കുന്നു. കൊച്ചു നിയോൾഡിനു കക്ക പെറുക്കിയെടുക്കാൻ ഇന്നു രാവിലെ ഞാനവിടെ പോവുകയുണ്ടായി. അവിടെ നല്ല ഭംഗിയുള്ള ചിപ്പിക്കക്കകൾ ധാരാളമുണ്ടു്. അതെന്റെ വിരലിൽ നിന്നൂർന്ന്പോയി.... അപ്പോഴുണ്ടു് സമുദ്രമങ്ങനെ ആൎത്തിരമ്പിക്കൊണ്ടു പാഞ്ഞുവരുന്നു. അതിനാൽ പെട്ടെന്നെനിക്ക് അവിടം വിട്ടു പോരേണ്ടിവന്നു - അതു കണ്ടുപിടിക്കുന്നതിനുമുമ്പ്!

ഗോളാഡ്

അതവിടെത്തന്നെയാണെന്നു നിനക്കു തീൎച്ചയുണ്ടോ?

മെലിസാന്ദ

അതേ, അതേ നല്ല തീൎച്ച.... അതു വിരലിൽ നിന്നങ്ങനെ ഊർന്നൂർന്നിറങ്ങുന്നതുപോലും എനിക്കനുഭവപ്പെട്ടതല്ലേ!....അപ്പോഴുണ്ടു്, പെട്ടെന്നൊരിരമ്പം തിരമാലകളുടെ!....

ഗോളാഡ്

നീ ഉടൻതന്നെ പോയി നോക്കി, അതു കണ്ടുപിടിച്ചെടുക്കണം.

മെലിസാന്ദ

ഞാൻ തന്നെ പോയി കണ്ടുപിടിച്ചെടുക്കണോ?

ഗോളാഡ്

അതേ; വേണം!

മെലിസാന്ദ

ഇപ്പൊഴോ? ....ഉടനെയോ? - ഈ ഇരുട്ടിലോ?

ഗോളാഡ്

ഇപ്പോൾ, ഉടൻ, ഈ ഇരുട്ടിൽ.... ഉടൻ തന്നെ പോയി നീയതു കണ്ടുപിടിച്ചെടുക്കണം. ആ മോതിരം നഷ്ടപ്പെടുന്നതി

[ 38 ] പെല്ലീസും മെലിസാന്ദയും

നേക്കാൾ, എനിക്കുള്ള മറ്റെല്ലാംതന്നെ ഞാൻ നഷ്ടപ്പെടാം. നിനക്കറിഞ്ഞു കൂടാ അതെന്താണെന്ന്. എവിടെനിന്നാണതു വരുന്നതെന്നു നിനക്കറിവില്ല; നീ ചെല്ലുന്നതിനുമുമ്പ് കടൽ ഇരച്ചാർത്തുവന്നു. അതെടുത്തു കൊണ്ടുപോകും.....വേഗമാകട്ടെ.... ഉടൻതന്നെ ചെന്നു നീയതു തിരഞ്ഞുപിടിക്കണം! മെലിസാന്ദ എനിക്കു ധൈര്യം വരുന്നില്ല.... എനിക്കു ധൈര്യം വരുന്നില്ല തനിച്ചു പോകാൻ........ ഗോളാഡ് പോ, പോ.... ആരുടെ കൂടെപ്പോയാലും വേണ്ടില്ല....പക്ഷെ നീ ഉടൻ തന്നെ പോണം.....എന്താ, നീ കെൾക്കുന്നോ? ഉം, വേഗം!......പെല്ലീസിനോടു പറയൂ നിന്റെ കൂടെ വരാൻ...... മെലിസാന്ദ പെല്ലീസോ?.....പെല്ലീസിന്റെ കൂടെയൊ?....പക്ഷെ..... പക്ഷേ, പെലീസ് അതിഷ്ടപ്പെടില്ല....... ഗോളാഡ് നീയവനോടു പറയുന്നതെല്ലാം അവൻ ചെയ്യും. നീ അറി യുന്നതിനേക്കാൾ നന്നായിട്ടെനിക്കറിയാം പെല്ലീസിനെ..... പോവൂ, പോവൂ.... ഒന്നു വേഗമാട്ടെ! മോതിരം കിട്ടിയിട്ടല്ലാ തെ ഞാൻ ഉറങ്ങുകയില്ല........ മെലിസാന്ദ ഓ! ഒ! എനിക്ക് ഒരു സുഖവുമില്ല.....എനിക്ക് ഒരു സുഖവുമില്ല!...... (കരഞ്ഞു കൊണ്ടു പോകുന്നു) 88 [ 39 ] പെല്ലീസും മെലിസാന്ദയും രംഗം മൂന്നു് ഒരു ഗുഹയുടെ മുമ്പിൽ [പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു] പെല്ലീസ് (വലിയ വികാരവിക്ഷോഭത്തോടെ സംസാരിക്കുന്നു) അതേ, ഇതാണ് സ്ഥലം.... നാം ആ സ്ഥാനത്ത് എത്തിച്ചേർ ന്നിരിക്കുന്നു. വല്ലാത്ത ഇരുട്ട്. എല്ലാടവും ഒന്നുപോല ഇരുളടഞ്ഞിരിക്കുന്നതിനാൽ ഗുഹയെ വേർതിരിച്ചറിയാൻ അസാദ്ധ്യമായിരിക്കയാണ്. ആ വഴിക്കു നക്ഷത്രങ്ങളില്ല. ചന്ദ്രൻ ആ വലിയ മേഘപടലത്തെ ഛിദ്രിച്ചുകഴിയുന്നതുവരെ നമുക്കിവിടെ കാത്തു നില്ക്കാം; അതു ഗുഹമുഴുവനും പ്രകാശിപ്പിക്കും പിന്നീട് അപകടം കൂടാതെ അകത്തു കടക്കാൻ നമുക്കു ക ഴിയുകയും ചെയ്യും. വലിയ അപകടംപിടിച്ച ചില സ്ഥാന ങ്ങളുണ്ട്. ഒരിക്കലും മാറ്റൊലി പുറപ്പെടുവിച്ചിട്ടില്ലാത്ത രണ്ടു തടാകങ്ങൾക്കിടയിൽ കൂടെയുള്ള ഈ വഴിയാകട്ടെ വളരെ ഇടുങ്ങിയതുമാണ്. ഒരു പന്തമോ വിളക്കോ മറ്റോ കൊണ്ടു പോരാമായിരുന്നു; ഞാനോർത്തില്ല. പക്ഷേ ആകാശത്തെ വെ ളിച്ചം മതിയായേക്കുമെന്നു തോന്നുന്നു നീ ഇതുവരെ ഒരിക്കലും ഈ ഗുഹയിൽ കടക്കുവാൻ ധൈര്യപ്പെട്ടിട്ടില്ല, ഉവ്വോ? മെലിസാന്ദ ഇല്ല പെല്ലീസ് വരൂ, അകത്തു വരൂ.....അദ്ദേഹം നിന്നോടു ചോദിക്കുക യാണെങ്കിൽ, മോതിരം കളഞ്ഞുപോയ സ്ഥലത്തെക്കുറിച്ചു വർണിച്ചു പറയാൻ നിനക്കു സാധിക്കണം....ഏറെ വലിപ്പമുള്ളതും വളരെ ഭംഗിയുള്ളതുമായ ഒരു ഗുഹയാണിത്. ചെടി 84 [ 40 ] -കളോടും മനുഷ്യരോടും സാദൃശ്യമുള്ള കൽപ്പറ്റുകൾ ഇവിടെ യുണ്ട്. ഇതു മുഴുവനും നീലിച്ച തു മുഴുവനും നീലിച്ച നിഴലുകളാൽ നിറയപ്പെട്ട • താണ്. ആരും ഇതിന്റെ മറ അറ്റംവരെ ഇതുവരെ പോ യിട്ടില്ല. വമ്പിച്ച നിധികൾ അവിടെ ഒളിഞ്ഞുകിടക്കുന്നു ഒണ്ടെന്നു തോന്നുന്നു. പണ്ടുകാലത്തുണ്ടായിട്ടുള്ള കപ്പൽച്ഛേദ ളുടെ അവശിഷ്ടങ്ങൾ നീയവിടെക്കാണും. പക്ഷേ വഴിതെളി നാരാളെ കൂടാതെ ഒരാൾ അകത്തേയ്ക്കു പോകാൻ ഉദ്യമിക്ക

ഒരിക്കൽ അങ്ങനെ ചിലർ പുറപ്പെടുകയുണ്ടായി. അ വർ ഒരിക്കലും തിരിച്ചുവന്നിട്ടില്ല. അകത്ത് അത്ര ദൂരം തനിച്ചു പോകാൻ ഈ എനിക്കുതന്നെ ധൈൎയ്യം പോരാ . തി രമാലകളുടേയോ ആകാശത്തിൻറയോ വെളിച്ചം ഇനി ഒട്ടും കാണാൻ കഴിയാതാകുന്ന ആ നിമിഷത്തിൽ നമുക്കു നില്ക്കാം. അതാ, അവിടെ, ഒരാൾ ഒരു കൊച്ചു വിളക്കു കൊളുത്തുന്നു എ ന്നു വിചാരിക്കു; എങ്കിൽ, ഇതിന്റെ മേൽഭാഗം ആകാശം പോലെ, നക്ഷത്രങ്ങൾ കൊണ്ടു പൊതിഞ്ഞിട്ടുള്ള തായിത്തോ ന്നിപ്പോകും. സ്ഫടികത്തിന്റെയും ഉപ്പിന്റെയും അംശങ്ങൾ പാറകളിൽ കലർന്നിട്ടുള്ള തുകൊണ്ടാണ് എന്നു പറയപ്പെടു കലൎന്നിട്ടുള്ളതുകൊണ്ടാണതു എന്നു പറയപ്പെടുന്നു ....നോക്കൂ, നോക്കൂ, ആകാശം തെളിഞ്ഞു തുടങ്ങുന്ന മട്ടാ ണെന്നു തോന്നുന്നല്ലോ.... എനിക്കു നിന്റെ കൈയിൽ തരൂ; വിറയ്ക്കാം!....ഇങ്ങനെ വിറയ്ക്കാം!.... ഒരപകടവുമില്ല; സമു ദ്രത്തിന്റെ വെളിച്ചം കാണാൻ കഴിയാതാകുന്ന ആ നിമിഷ ത്തിൽ, നമുക്ക്ങ്ങു നിന്നു കളയാം....ഗുഹയുടെ ഇരമ്പമാണോ നിന്നെ ഭയപ്പെടുത്തുന്നത് ?....അതു നിശീഥത്തിന്റെ നിസ്വ നമാണു്, നിശ്ശബ്ദതയുടെ ശബ്ദം...നമുക്കു പിന്നിലുള്ള കടലി ൻറ ഇരമ്പം നീ കേൾക്കുന്നോ? - എന്തോ, ഇന്നത്തെ രാത്രി അത്ര സുഖമുള്ളതായി തോന്നുന്നില്ല.... ആ; ഇതാ വെളിച്ചം!..... ഗുഹാമുഖം അന്തർഭാഗത്തിന്റെ ഒരു വശവും ചന്ദ്രൻ വി ലമായ തോതിൽ പ്രകാശിപ്പിക്കുന്നു. ഒരു നിശ്ചിതമായ കാഴ്ചയിൽ ' 35 1 Digitized By Kerala Sahitya Akademi [ 41 ] തമ്മിൽത്തമ്മിൽ താങ്ങിക്കൊണ്ടു മുട്ടിമുട്ടിയിരിക്കുന്ന, വെള്ളത്തലമുടി ക്കാരായ, പ്രായാധിക്യമുള്ള മൂന്നു ഭിക്ഷക്കാർ പ്രത്യക്ഷപ്പെടുന്നു. ഉം എന്താ മെലിസാന്ദ മെലിസാന്ദ അതാ.... അവൾ ആ മൂന്നു ഭിക്ഷക്കാരുടെ നേൎക്കു ചൂണ്ടി കാണിക്കുന്നു. അതെ അതെ ഞാനും അവരെ കാണുകയുണ്ടായി........ മെലിസാന്ദ നമുക്കു പോകാം!....നമുക്കു പോകാം!........ അതെ ഉറക്കം പിടിച്ച മൂന്നു വൃദ്ധയാചകന്മാരാണവർ.... നാട്ടിൽ ഒരു ക്ഷാമമുണ്ട്.... ഉറങ്ങാൻ എന്തിനാണവർ ഇവി ടെ വന്നത് ?........ മെലിസാന്ദ നമുക്കു പോകാം..... വരൂ, വരൂ, നമുക്കു പോകാം......... സൂക്ഷിക്കണേ; അത്ര ഉച്ചത്തിൽ സംസാരിക്കാതിരിക്കു.... അവരെ നാം ഉണർത്താൻ പാടില്ല....ഇപ്പോഴും അവർ ഗാഢ നിദ്രയിൽ ആണ്ടിരിക്കുകയാണ്.. വരൂ......... മെലിസാന്ദ എന്നെ വിടൂ.....എന്നെ വിടൂ.... ഞാൻ തനിയേ തന്നെ നടന്നു കൊള്ളാം!........ നമുക്കിനിയും വരാം. വേറൊരു ദിവസം......... [ 42 ] രംഗം പെല്ലീസും മെലിസാന്ദയും നാലു കൊട്ടാരത്തിൽ ഒരു മുറി ആർക്കേലും പെല്ലീസും പ്രത്യക്ഷപ്പെടുന്നു.

നീ നോക്ക്.... ഈയൊരു സന്ദർഭത്തിൽ നിന്നെ ഇവിടെ നിന്നും പറഞ്ഞയയ്ക്കാൻ ഒരു നിവൃത്തിയുമില്ല....അതിനു പല കാരണങ്ങളുമുണ്ട്. 'ഫലശൂന്യമായ ഈ യാത്രയ്ക്കു നിനക്കു പ്രതിബന്ധങ്ങൾ പലതാണ് ....ഒന്നാമതു നിന്റെ പിതാവി ൻ ഇപ്പോഴത്തെ സ്ഥിതി....അതുസംബന്ധിച്ച പരമാർത്ഥം ഇതാ ഇതുവരെ നിന്നിൽനിന്നു മനഃപൂർവ്വം ഞങ്ങൾ മറച്ചു വെ യ്ക്കുകയായിരുന്നു... പക്ഷേ, ആശയ്ക്കു വഴിയില്ലാത്ത ഒരു കാര്യ മാണത്....ആ ഒററ സംഗതി മാത്രം മതിയാകും ഇവിടെ നിന്നെത്തടഞ്ഞു നിർത്താൻ... പക്ഷേ അതു മാത്രമല്ല.... മറ്റു കാര ണങ്ങളും പലതുണ്ട്... പോരെങ്കിൽ, ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ ശത്രുക്കളെല്ലാം ഉണർന്നിരിക്കുന്നു . നമ്മുടെ പ്രജകൾ പട്ടിണികിടന്നു പൊരിഞ്ഞു മരിക്കുന്നു. നാടിന്റെ നാനാഭാ ഗങ്ങളിലും അതൃപ്തിയും പ്രക്ഷോഭവും പ്രത്യക്ഷപ്പെടുത്തുന്ന മുറ വിളികളും ഭീഷണികളും അടിക്കടി വർ ദ്ധിച്ചുവരുന്നു. ഈ സ ന്ദർഭത്തിലാണോ നീ ഞങ്ങളെ വിട്ടുപോകണമെന്നാവശ്യപ്പെ ടുന്നത് ? പിന്നെ... എന്തിനാണിപ്പോൾ ഈ യാത്രതന്നെ? മാഴ്‌ സെലസ് മരിച്ചുപോയി; ശവകുടീരങ്ങൾ സന്ദർശിക്കുന്നതിനേക്കാൾ നേക്കാൾ ഗൗരവമേറിയ കർത്തവ്യങ്ങൾ ജീവിതത്തിനുണ്ടുതാ നം....നീ പറയുന്നു, നിന്റെ ഈ കർമ്മശൂന്യമായ ജീവിതം നിനക്കു മുഷിഞ്ഞു എന്നു്. പക്ഷേ, നീ ഒന്നോർക്കണം നിരത്തുവക്കിൽ കണ്ടുകിട്ടാവുന്നവയല്ല പ്രവൃത്തിയും കർത്തവ്വ്യവും. അവ കടന്നുപോകുന്ന ആ നിമിഷത്തിൽ അവയെ സ്വാഗ തം ചെയ്ത് അകത്തു വിടുന്നതിലേക്ക് ഒരുവൻ അരയും തലയും [ 43 ] മുറുക്കി ഇറയത്തിറങ്ങി അവ വരുന്നതും നോക്കിക്കൊണ്ട് അ നിത്യവും അവ വന്നു കടന്നു പോകുന്നുണ്ട്. നീയവനെ ഒരിക്കലും കണ്ടിട്ടില്ലേ? ഞാനാ ണെങ്കിൽ ഒട്ടുമുക്കാലും കാഴ്ചശക്തി നശിച്ചവനായിരിക്കയാ ണ്; എന്നാലും കാണുവാനായി ഞാൻ നിന്നെ പഠിപ്പിക്കാം. അവയെ അകത്തു വിളിക്കാൻ നീയെന്നാഗ്രഹിക്കുന്നോ അനു അവയെ ഞാൻ നിനക്കു കാണിച്ചുതരാം. പക്ഷേ, നീ ഞാൻ പറയുന്നതു കേൾക്കും. നിന്റെ ജീവിതത്തിന്റെ അടിത്തട്ടുക ളിൽ നിന്നാണ് ഈ യാത്രാമോഹം ഉയർന്നു വന്നു നിന്ന അല ട്ടുന്നതെന്നു നീ വിചാരിക്കുന്നുവെങ്കിൽ, അതു നിൎവ്വഹിക്കുന്ന കാൎയ്യത്തിൽ ഒരിക്കലും ഞാൻ നിന്നെ തടസ്സപ്പെടുത്തുകയില്ല. എന്തു കൊണ്ടെന്നാൽ, നിന്റെ സത്തയ്ക്കും നിന്റെ വിധിക്കും. എന്തെന്തു സംഭവങ്ങളാണ് നിനക്കൎപ്പിക്കേണ്ടതായിട്ടുള്ളതെ ന്നു എന്നേക്കാൾ നന്നായിട്ടറിയേണ്ടതു നീയാണ്. എന്താ ണ് സംഭവിക്കാനിടയുള്ളതെന്നു നാം അറിയുന്നതുവരെ നീ കാക്കണമെന്നു മാത്രമേ ഞാൻ നിന്നോടു പറയുകയുള്ളു..... എനിക്കെത്രനാൾ കാക്കേണ്ടതായിട്ടുണ്ട് ? ആർക്കൽ ഏതാനും ആഴ്ചകൾ; ഒരുപക്ഷേ, ഏതാനും ചില ദിവ പെല്ലിസ് ഞാൻ കാക്കാം........ [ 44 ] മൂന്നാമങ്കം രംഗം ഒന്നു കൊട്ടാരത്തിൽ ഒരു മുറി (പെല്ലീസും മെലിസാന്ദൿയും പ്രത്യക്ഷപ്പെടുന്നു. മുറിയുടെ അങ്ങേ അറ്റത്ത് ഒരു 'കൊണ്ട' കൊണ്ടു മെലിസന്ദ നെയ്തുകൊണ്ടിരിക്കുകയാണ്.) പെല്ലീസ് നിയോൾഡ് തിരിച്ചെത്തിയിട്ടില്ല; എവിടെയാ അവർ പോയിട്ടുള്ളത്? മെലിസാന്ദ അവൻ വഴിയിലെന്തോ ഒരു ശബ്ദം കേട്ടു; അതെന്താ ണെന്നറിയാൻ പോയിരിക്കയാണ്........ പെല്ലീസ് മെലിസാന്ദേ മെലിസാന്ദ എന്താ? പെല്ലീസ് നിനക്കിപ്പോഴും കണ്ണുപിടിക്കുന്നോ ഇങ്ങനെ ജോലി ചെയ്യാൻ?...... മെലിസാന്ദ ഇരുട്ടിലും ഞാൻ ഭംഗിയായി ജോലി ചെയ്യും... പെല്ലീസ് കൊട്ടാരത്തിലുള്ളവരെല്ലാം നല്ലപോലെ ഉറക്കം പിടി ച്ചെന്നു തോന്നുന്നു. നായാട്ടുകഴിഞ്ഞു ഗോളാഡ് തിരിച്ചെത്തി യിട്ടില്ല. നേരം വളരെ വൈകി.എങ്ങനെയായാലും..... 80 ർപ്പ് [ 45 ] ആട്ടെ, ഇപ്പോഴും അദ്ദേഹത്തിന്നു ആ വീഴ്ച കൊണ്ടുള്ള ക്ലേശം ഉണ്ടാകുന്നുണ്ടോ?

മെലിസാന്ദ

അദ്ദേഹത്തിനൊട്ടുംതന്നെ കേശമില്ലെന്നാണ് എന്നോടു പറഞ്ഞത്.

പെല്ലീസ്

അദ്ദേഹം കുറച്ചുകൂടി സൂക്ഷിക്കണം. ഇരുപതുവയസ്സു പ്രായമുള്ള കാലത്തെപ്പോലെ അദ്ദേഹത്തിന്റെ കയ്യും കാലും ഇനിയൊരിക്കലും വഴങ്ങിക്കൊടുത്തെന്നുവരില്ല.... നക്ഷത്രങ്ങളും മരത്തലപ്പുകളിൽ പതിക്കുന്ന ചന്ദ്രികയും ഈ കിളിവാതിലിൽകൂടി എനിക്കു കാണാൻ കഴിയും. നേരം വൈകി; അദ്ദേഹം ഇപ്പോഴെങ്ങും തിരിച്ചുവരില്ല. (വാതിൽക്കൽ ഒരു മുട്ട്) ആരാ അവിടെ?.... അകത്തേയ്ക്കു വരൂ! (വാതിൽ തുറന്നു കൊ ച്ചുനിയോൾഡ് മുറിയിലേയ്ക്കു പ്രവേശിക്കുന്നു) നീയായിരുന്നാ ആ മുട്ടിയത്?.....വാതിലിന്മേൽ മുട്ടേണ്ട സമ്പ്രദായം അങ്ങനെയല്ല....എന്തോ ഭാഗ്യദോഷം സംഭവിച്ച മട്ടിലായിരുന്നു അത്; നോക്കൂ, നീ നിന്റെ ഇളയമ്മയെ ഭയപ്പെടുത്തിക്കളഞ്ഞു.

കൊച്ചനിയോൾഡ്

ഞാൻ ഒരിത്തിര്യേ മുട്ട്യോള്ളു ല്ലോ!

പെല്ലീസ്

നേരം വൈകി; അച്ഛൻ ഇന്നിനി തിരിച്ചെത്തുമെന്നു തോന്നുന്നില്ല. കിടക്കാൻ പോകാൻ സമയമായി.

കൊച്ചനിയോൾഡ്
നിങ്ങളൊക്കെപ്പോണേനുമുൻപു ഞാമ്പോവൂല്ല കിടക്കാൻ [ 46 ]

പെല്ലീസ് എന്തു?....എന്താ നീ പറയുന്നെ?

കൊച്ചനിയോൾഡ്

ഞാമ്പറഞ്ഞെ...നിങ്ങളൊക്കെക്കെടക്കണേനുമുമ്പ്...(അവൻ പൊട്ടിക്കരഞ്ഞു കൊണ്ടു മെലിസാന്ദയുടെ അരികെച്ചെന്നഭയം പ്രാപിക്കുന്നു)

മെലിസാന്ദ

എന്താണിതു് നിയോൾഡേ? എന്താണിത് ? നീ എന്തിനാ ഇങ്ങനെ പൊട്ടിക്കരയുന്നെ?

നിയോൾഡ്
(തേങ്ങിക്കൊണ്ട്)

എന്താന്ന്വച്ചാൽ....ഓ.....ഓ... എന്താന്ന്വച്ചാൽ......

മെലിസാന്ദ

എന്താണ്? എന്താ?....എന്നോടു പറയൂ.

നിയോൾഡ്

എളേമ്മേ.....എളേമ്മേ.....എളേമ്മേ പോവ്വാ......

മെലിസാന്ദ

എന്തു്? നിനക്കെന്തു പറ്റി നിയോൾഡേ?....ഞാൻ പോകുന്ന കാര്യം ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമില്ലല്ലോ!

നിയോൾഡ്

ഉവ്വ്.... ഉവ്വ്....അച്ഛൻ പൊയ്ക്കഴിഞ്ഞു.... അച്ഛൻ തിരിച്ചു വന്നിട്ടില്ല....ഇപ്പോ എളേമ്മേം പോവാ... ഞാങ്കണ്ടു ....ഞാങ്കണ്ടു അത്...

മെലിസാന്ദ

പക്ഷേ, അങ്ങനെയൊരു കാര്യത്തെപ്പറ്റി ആരും ശബ്ദിച്ചിട്ടുപോലുമില്ലല്ലോ നിയോൾഡേ....ആട്ടെ, എന്താ സംഗ [ 47 ] പെല്ലീസും മെലിസാന്ദയും തി?....നിനക്കെങ്ങനെ മനസ്സിലായി ഞാൻ പോവുകയാണെന്ന്?

നിയോൾഡ് ഞാങ്കണ്ടു.... ഞാങ്കണ്ടു അത്....എളേമ്മ പറഞ്ഞു അമ്മാമനോട്..... പെല്ലീസ് അവനുറക്കം വരുന്നുണ്ട്.... അവൻ സ്വപ്നംകണ്ടതാണ്... ....ആട്ടെ, ഇവിടെ വരൂ നിയോൾഡേ, നീയുറക്കമായോ? വരൂ, ഈ കിളിവാതിലിൽക്കൂടി ഒന്നു പുറത്തേയ്ക്കു നോക്കൂ.... അതാ, വാത്തുകൾ നായ്ക്കളുമായി യുദ്ധം ചെയ്യുന്നു........

നിയോൾഡ് (കിളിവാതില്ക്കൽ) ഓ! ഓ! ദാ, അതിനോക്കെപ്പിടിക്കാൻ കെടന്നോടാ.... ആ പട്ടികൾ.... ഓടിച്ചിട്ടു പിടിക്കുവാ! ഓ! ഓ! വെള്ളം..... ചെറക്!....ചെറക്!... അതെല്ലാം പേടിച്ചുപോയി....... പെല്ലീസ് (മെലിസാന്ദയുടെ സമീപം മടങ്ങിച്ചെന്നിട്ട്) അവൻ ഉറക്കമാണ്.... ഉറക്കവുമായി മല്ലുപിടിക്കുകയാണവൻ....അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങുന്നു.

(അവൾ നെയ്തു കൊണ്ടു താഴ്ന്ന സ്വരത്തിൽ പാടുന്നു) സെയ്ന്റ് ഡാനിയേൽ, സെയ്ന്റ് മൈക്കൽ, ഓ! സെയ്ന്റ് മൈക്കൽ, സെയ്ന്റ് റാഫേൽ, ഓ!....

നിയോൾഡ് (കിളിവാതില്ക്കൽ) ഓ! ഓ! അമ്മേ!....

മെലിസാന്ദ (പെട്ടെന്നെഴുന്നേററിട്ട്) എന്താ നിയോൾഡേ?....എന്താ? നിയോൾഡ് ഒരുട്ടം ഞാങ്കണ്ടു.... ജനേലേക്കൂടി.... 48 [ 48 ] പെല്ലീസും മെലിസാന്ദയും

(പെല്ലീസും മെലിസാന്ദയും കിളിവാതില്ക്കൽ ഓടിയെത്തുന്നു) പെല്ലീസ് ജനലിക്കൽ എന്താണുള്ളതു? നീ കണ്ടതെന്താ? നിയോഡ് ഓ! ഓ! ഒരൂട്ടം കണ്ടു ഞാൻ... ഒന്നൂല്ല....ഒന്നൂല്ല.... എനിക്കു കാണാമ്മേല........

മെലിസാന്ദ എനിക്കും........

പെല്ലീസ് എവിടെയായിട്ടാ നീ ഒരൂകൂട്ടം കണ്ടതു? ഏതുവഴിക്ക്?

നിയോൾഡ് ദേ, അവിടെ....ദേ അവിടെ.... അതിപ്പെ പൊയ്ക്കഴിഞ്ഞു.

പെല്ലീസ് അവനെന്താണ് പറയുന്നതെന്ന് അവനുതന്നെ അറിഞ്ഞുകൂടാ. അവൻ കാടിനുമീതെ ചന്ദ്രിക കണ്ടിരിക്കണം. പലപ്പോഴും വളരെ വിചിത്രമായ ഛായാരൂപങ്ങൾ ഉണ്ടാകാറുണ്ട്.... അല്ലെങ്കിൽ നിരത്തിൽക്കൂടെ വല്ലതും കടന്നുപോയിരിക്കണം....അല്ലെങ്കിൽ അവന്റെ ഉറക്കത്തിൽക്കൂടെ... എന്തു കൊണ്ടെന്നാൽ.... ഇതാ, നോക്കൂ, നോക്കൂ അവൻ ഉറിങ്ങിത്തുടങ്ങി... നല്ലത്!...

നിയോൾഡ് (കിളിവാതില്ക്കൽ) അച്ഛനവട്യോണ്ട്... അച്ഛനവട്യോണ്ട്. പെല്ലീസ് (കിളിവാതില്ക്കൽ ചെന്നിട്ട്) അവൻ പറഞ്ഞതു നേരാണ്. ഗോളാഡ് ഇതാ ഇപ്പോൾ മുറ്റത്തേയ്ക്കിറങ്ങുയുകണ്ടായി.... നിയോൾഡ് എന്റെ പൊന്നച്ഛൻ!... പൊന്നച്ഛൻ.... ഞാൻ ചെന്നു കാണ്വച്ഛനെ!.....

48 [ 49 ] പെല്ലീസും മെലിസാന്ദയും

(അവൻ ഓടിപ്പോകുന്നു.... നിശ്ശബ്ദത) [ഗോളാഡും, ഒരു വിളക്കെടുത്തുകൊണ്ടു കൊച്ചുനിയോൾഡും പ്രവേശിക്കുന്നു] ഗോളാഡ് അല്ലാ,നിങ്ങൾ ഇപ്പോഴും ഇരുട്ടത്തു കാത്തിരിക്കുകയാണോ? നിയോൾഡ് ഞാനൊരു വെളക്കു കൊണ്ടന്നട്ടെണ്ട്..ദേമ്മേ ഒരു വല്യേ വെളക്ക്; [അവൻ വിളക്കുയർത്തിപ്പിടിച്ചു മെലിസാന്ദയുടെ നേർക്കു നോക്കുന്നു] അല്ലാ,അമ്മ കരയ്വാന്നൊ? അമ്മേ,അമ്മ കരയ്വാർന്നൊ? [അവൻ പെല്ലീസിന്റെ നേർക്കു വിളക്കുയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തേയും നോക്കുന്നു] അല്ല,അമ്മാമാ,അമ്മാമാ,അമ്മാമനും കരയ്വാർന്നൊ  ? അയ്യോ, അച്ഛാ, എന്റെ പൊന്നച്ഛാ, അച്ഛനൊന്നു നോക്കൂ; ദേ അവര് രണ്ടാളും കരയ്വാർന്നു‌...രണ്ടാളും!....... ഗോളാഡ് അവരുടെ കണ്ണിന്റെ നേർക്കങ്ങനെ പിടിക്കാതിരി വിളക്ക്!......

രംഗം രണ്ട് കൊട്ടാരത്തിലെ ഒരു മണിമാളിക. കിളിവാതിലുകളിൽ ഒന്നിന്റെ താഴെക്കൂടി ഒരു കാവൽത്തിണ്ണ പോകുന്നതായി ക്കാണാം. 44 [ 50 ] പെല്ലീസും മെലിസാന്ദയും

മെലിസാന്ദ (കിളിവാതിൽക്കൽ അവളുടെ തലമുടി ചീകിവിതുർത്തു കൊണ്ടു നിൽക്കുന്നു. അവൾ വാടുകയാണു്.)

മുപ്പതു വത്സരങ്ങളായി ഞാൻ തിരക്കയാ- ണെപ്പൊഴുമദ്ദേഹത്തെ- സ്സഹജകളേ!

ആയതില്ലെനിക്കെന്നാ- ലിന്നോളമറിയുവാ- നാ ദേവനമരുമാ നിഗൂഢരംഗം.

മുപ്പതു വത്സരങ്ങളായി ഞാൻ നടക്കയാ- ണെപ്പൊഴുമേവം മമ സഹജകളേ!

ആയതില്ലെനിക്കെന്നാ- ലിന്നോളം കണ്ടുമുട്ടാ- നാ ദേവപാദപാത- രേഖപോലും!.......

മുപ്പതു വർഷമേവം രാപ്പകൽ നടന്നയ്യോ മൽപ്പദം തളർന്നു പോയ് സഹജകളേ! 45 [ 51 ] പെല്ലീസും മെലിസാന്ദയും

എങ്ങു, മെവിടെയു,മുണ്ടദ്ദേഹം ജനിയെന്നാ- ലിന്നോളമാർന്നിട്ടില്ലെൻ സഹജകളേ!

പോകുന്നു നേരം ശോകമൂകമായ് വീണ്ടും നഗ്ന- മാകുന്നു മൽപ്പാദങ്ങൾ സഹജകളേ!

ഹാ, മൃതിയടകയാണന്തി- യല്ലലിലാഴ്വു മാമകാത്മാവെ,ന്നോമൽ- സഹജകളേ!

നിങ്ങൾക്കു പതിനാറാണിന്നിപ്പോൾ പ്രായം,--കാലം നിങ്ങൾക്കുള്ളതാണിതെൻ സഹജകളേ!

എന്നുവടിയെടുത്തദ്ദേഹ- ത്തിനെച്ചെന്നു നിങ്ങളും തിരക്കുകെൻ സഹജകളേ!

[കാവൽത്തിണ്ണ വഴിക്കു പെല്ലീസ് പ്രവേശിക്കുന്നു] പെല്ലീസ് ഹോളാ! ഹോളാ! ഹോ!..... മെലിസാന്ദ ആരാണവിടെ?........ 46 [ 52 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് ഞാൻ, ഞാൻ......പിന്നേയ്.... ഞാനാ..... ഞാൻ!..... ഈ നാട്ടിലില്ലാത്ത ഒരു പക്ഷിയെപ്പോലെ പാട്ടുപാടിക്കൊണ്ടു നീ എന്തു ചെയ്യുകയാ ആ കിളിവാതിൽക്കൽ ........ മെലിസാന്ദ ഞാൻ രാത്രിയിലത്തേയക്ക് എന്റെ തലമുടി ശരിപ്പെടുത്തുകയാ..... പെല്ലീസ് ഞാൻ ചുമരിന്മേൽ കാണുന്നതെന്താണോ?.... ഞാൻ വി ചാരിച്ചു നിന്റെ അടുത്തൊരു വിളക്കുണ്ടെന്നു......... മെലിസാന്ദ ഞാൻ കിളിവാതിൽ തുറന്നു..... മേടയിൽ വല്ലാത്ത ഉഷ്ണം ...ഇന്നത്തെ ഈ രാത്രി നന്നായിരിക്കുന്നു. പെല്ലീസ് അസംഖ്യം നക്ഷത്രങ്ങളുണ്ടു. ഈ രാത്രിയിലെപ്പോലെ അത്രയക്കധികം നക്ഷത്രങ്ങൾ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. പ ക്ഷേ, ഇപ്പോഴും കടലിനുമീതെയാണ് ചന്ദ്രൻ..... ഇരുട്ടത്തു നിൽക്കാതെ മെലിസാന്ദേ! അല്പമൊന്നു ചാഞ്ഞു നിൽക്കൂ നിൻറെ തലമുടി ആകെക്കൂടിയഴിഞ്ഞുലഞ്ഞ് ഒന്നു ഞാൻ കാണട്ടെ....... മെലിസാന്ദ ആ നിലയിൽ ഞാൻ ഭയങ്കരിയാണ് ........ [കിളിവാതിലിൽ കൂടെ അവൾ വെളിയിലേയും ചായുന്നു] പെല്ലീസ് ഓ! ഓ! മെലിസാന്ദേ........... ഓ! നീ സുന്ദരിയാണ്.... ആ നിലയിൽ നീ അതിസുന്ദരിയാണ്! ചായൂ!..... ചായൂ!..... കുറെകൂടി നിന്നോടടുത്തുവരട്ടെ ഞാൻ........ 47 [ 53 ] പെല്ലീസും മെലിസാന്ദയും മെലിസാന്ദ ഇതിൽ കൂടുതൽ നിങ്ങളോടടുത്തുവരാൻ എനിക്കു സാദ്ധ്യമല്ല ....എനിക്കു കഴിവുള്ളിടത്തോളം ഞാൻ ചാഞ്ഞു നിൽകുക്കയാണ്...... പെല്ലീസ് മുകളിലേയ്ക്ക് ഇനി കയറാൻ എനിക്കു സാദ്ധ്യമല്ല... ഈ രാത്രിയിൽ....ആട്ടെ, നിന്റെ കൈയെങ്കിലും ഒന്നെനി ക്കു തരൂ.....ഞാൻ പോകുന്നതിനു മുൻപ്... ഞാൻ നാളെ ഇ വിടം വിടുകയാണ്........ മെലിസാന്ദ അല്ല, അല്ല, അൽല്ല....... പെല്ലീസ് അതെ, അതെ, അതെ....ഞാൻ പോവുകയാണ്....ഞാൻ നാളെ പോവുകയാ.... എനിക്കു നിന്റെ കൈയൊന്നു തരൂ....നിന്റെ കൈയ്....നിന്റെ കൊച്ചുകൈയ്.......ഓമനകൈയ്.... എന്റെ ചുണ്ടുകൾക്ക് !........ മെലിസാന്ദ നിങ്ങൾ പോവുകയാണെങ്കിൽ, ഞാൻ നിങ്ങൾക്കെന്റെ കൈ തരില്ല...... പെല്ലീസ് ഓ! തരൂ , തരൂ.....ഒന്നു തരൂന്നേയ്!....... മെലിസാന്ദ അപ്പോൾ, നിങ്ങൾ പോവില്ല, ഉവ്വോ? പെല്ലീസ് ഞാൻ താമസിക്കാം....ഇനിയും താമസിക്കാം........ മെലിസാന്ദ അതാ, ഞാനൊരു പനിനീർപ്പൂ കാണുന്നു ഇരുളടഞ്ഞ ആ....... 48 [ 54 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് എവിടെ?.... മതിലിനുമീതെ ഉയർന്നുനില്ക്കുന്ന 'വില്ലോ' മരത്തിന്റെ കൊമ്പുകൾ മാത്രമേ എനിക്കു കാണാൻ കഴിയുന്നുള്ളു മെലിസാന്ദ താഴത്തു, താഴത്തു, ഉദ്യാനത്തിൽ; അതാ അവിടെ...... ആ ഇരുണ്ട പച്ച........ പെല്ലീസ് ഒരു പനിനീർപ്പൂവല്ലതു്....ഞാൻ ഇപ്പോൾത്തന്നെ പോ യി നോക്കിക്കളയാം....പക്ഷേ അതിനുമുൻപ്, ആദ്യമായി, നിന്റെ കൈ ഒന്നിങ്ങു തരൂ.....നിന്റെ കുഞ്ഞികൈയ്.......... മെലിസാന്ദ ഇതാ, ഇതാ....ഇനിയും കീഴോട്ടു കുനിയാൻ എനിക്കു സാദ്ധ്യമല്ല........ പെല്ലീസ് നിന്റെ കൈയിനടുത്തെത്താൻ കഴിയുന്നില്ലല്ലോ എന്റെ ചുണ്ടുകൾക്ക്....... മെലിസാന്ദ ഒരിത്തിരിപോലും എനിക്കിനി കീഴോട്ടു കുനിയുക സാദ്ധ്യമല്ല....വീഴാറായിട്ടാണിപ്പോൾത്തന്നെ എന്റെ നില്പ് ..... ഓ! ഓ! എൻറെ തലമുടി മാളികമുകളിൽനിന്നു കീഴോട്ടുലഞ്ഞു വീഴുകയാണ്........ [അവൾ കുനിഞ്ഞ അവസരത്തിൽ അവളുടെ തലമുടി പെട്ടെന്നുലഞ്ഞുതിർന്നു കീഴോട്ടൊഴുകി വീഴുകയും പെല്ലീസിനെ അതിൽ മുക്കുകയും ചെയ്യുന്നു] പെല്ലീസ് ഓ! ഓ! എന്താണിത് ? നിന്റെ തലമുടി, നിന്റെ തല മുടി. അത് എന്റെ അടുത്തേയ്ക്കാഴുകിവരുന്നു.... നിന്റെ ത [ 55 ] പെല്ലീസും മെലിസാന്ദയും മുടി മുഴുവൻ..... മെലിസാന്ദേ, നിന്റെ തലമുടി മുഴുവൻ മാ ളികമുകളിൽ നിന്നു കീഴോട്ടു വീണിരിക്കുന്നു.....ഇതാ ഞാ നെന്റെ കൈകളിൽ എടുക്കുന്നു....എന്റെ ചുണ്ടുകളിൽ ചേർ ക്കുന്നു....എന്റെ കൈത്തണ്ടുകളിൽ തൂക്കിയിടുന്നു... എന്റെ കഴുത്തിനുചുറ്റും മാലമാലപോലെ ചുറ്റിവളച്ചണിയുന്നു..... ഈ മുറുക്കിപ്പിടിച്ചിട്ടുള്ള എന്റെ കൈകൾ ഇന്നു രാത്രി ഇനി ഞാൻ നിവർത്തുകയില്ല. മെലിസാന്ദ എന്നെ വിടൂ.....എന്നെ വിടൂ.....ഞാൻ വീഴും! നിങ്ങളെന്നെ വീഴിക്കും..... പെല്ലീസ് ഇല്ല, ഇല്ല, ഇല്ല.... നിന്റെതുപോലുള്ള തലമുടി ഒരിക്ക ലും ഞാൻ കണ്ടിട്ടില്ല, മെലിസാന്ദേ! നോക്കൂ, നോക്കൂ....ഇ തു നോക്കൂ! എത്രമാത്രം ഉയരത്തിൽ നിന്നാണതൊഴുകിവരുന്ന തു്! എന്നിട്ടും അതിന്റെ തിരച്ചുരുളുകൾ ഇതാ എന്റെ മാറു വരെ എത്തുന്നു... അവയെന്റെ കണങ്കാലുകളിൽ തത്തുന്നു.... അതു മിനുമിനുത്തതാണു്....സ്വർഗ്ഗത്തിൽ നിന്നു വീണാലെന്ന പോലെ അത്ര മൃദുത്വമുള്ളതാണ്! നിന്റെ ഈ തലമുടി കാര ണം എനിക്കു സ്വർഗ്ഗം കാണാൻ കഴിയാതായിത്തീരുന്നു നീയി തു കാണുന്നുണ്ടോ? നോക്കൂ, നീയിതു കാണുന്നുണ്ടോ? എന്റെ രണ്ടു കൈകൾക്കും കൂടി ഇതുതാങ്ങിപിടിക്കാൻ സാധിക്കുന്നി ല്ല. കുറെച്ചുരുളുകൾ വില്ലോ മരത്തിന്റെ ചില്ലകളിൽ കുരുങ്ങിക്കിടപ്പുണ്ട്. എന്റെ കൈകളിൽ അവ പക്ഷികളെപ്പോലെ തെന്നിപ്പിടഞ്ഞു കൊണ്ടിരിക്കുന്നു..... അവയ്ക്കെന്നൊട് സ്നേഹമുണ്ട്....നിന്നെക്കാളധികം അവയ്ക്കാണ് എന്നോടു സ്നേഹം...... മെലിസാന്ദ എന്നെ വിടൂ, എന്നെ വിടൂ....ആരെങ്കിലും പക്ഷേ ഇതിലെ കടന്നു പോയേയ്ക്കാൻ മതി........ 50 [ 56 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് ഇല്ല, ഇല്ല, ഇല്ല....ഇന്നു രാത്രി ഞാൻ നിന്നെ വിട്ടയക്കില്ല....നീയെന്റെ തടവുകാരിയാണ്....ഇന്നു രാത്രി.....രാത്രി മുഴുവൻ....രാത്രി മുഴുവൻ........ മെലിസാന്ദ പെല്ലീസേ! പെല്ലീസേ! പെല്ലീസ് ഞാൻ ഈ തലമുടിച്ചുരുളുകൾ ചുറ്റിപ്പിണച്ചുകെട്ടുകയാണു്. ഈ വില്ലോ മരക്കമ്പുകളിൽ കെട്ടുകയാണ്. ഒരിക്കലും ഇനി നീ ഇവിടെനിന്നു പോയ്ക്കൂടാ ഇനി നീ ഒരിക്കലും ഇ വിടെനിന്നു പോകാൻ പാടില്ല... നോക്കൂ, ഇതു നോക്കൂ; ഞാൻ നിന്റെ തലമുടി ചുംബിക്കുകയാണു. ഇവിടെ നിന്റെ ഈ മു ടിച്ചുരുളുകൾക്കിടയിൽ, എന്റെ ഹൃദയവേദനയാകമാനം എ ന്നെ വിട്ടുപോപിരിക്കുന്നു... എന്റെ ചുംബനങ്ങൾ നിന്റെ തലമുടിയിൽ ഇഴയുന്നതു നീ കേൾക്കുന്നോ? നിന്റെ തലമുടി യിൽ ഉടനീളം അവ യാത്രചെയ്യുന്നു... നിന്റെ തലമുടിയുടെ ഓരോ ഇഴയും എന്റെ ചുംബനം നിനക്കു കൊണ്ടു വന്നു സ മ്മാനിക്കും... നോക്കു, നോക്കൂ, ഇതാ എനിക്കെന്റെ കൈകൾ നിവർത്താൻ കഴിയും... എന്റെ കൈകൾ സ്വതന്ത്രമാണ് പക്ഷേ, അങ്ങനെയാണെങ്കിലും നിനക്കെന്നെ വിട്ടു പോവുക സാദ്ധ്യമല്ല.... മെലിസാന്ദ ഓ, ഓ, നിങ്ങൾ എന്നെ ശല്യപ്പെടുത്തിയിരിക്കുന്നു. (ഒരു പറ്റം പ്രാവുകൾ മണിമാളികവിട്ടു വെളിയിലെത്തി അവൾ ക്കു ചുറ്റും ചിറകടിച്ചു പാറിപ്പറക്കുന്നു.) എന്തു സംഭവിച്ചു പെല്ലീസ് ? എനിക്കു ചുറ്റും എന്താണീ പറന്നു കൊണ്ടിരിക്കു ന്നതു്? 51

Digitized By Kerala Sahitya Akademi [ 57 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് പ്രാവുകൾ..... മണിമാളികവിട്ട് അവ പറക്കുകയാണ്. ഞാൻ അവയെ ഭയപ്പെടുത്തി. അവ പറന്നു പോകുന്നു........ മെലിസാന്ദ അവ എന്റെ പ്രാവുകളാണ്, പെല്ലീസ് നമുക്കു പോ കാം, എന്നെ വിടൂ; അവ ഒരിക്കലും ഇനി തിരിച്ചുവരില്ലായിരിക്കാം! പെല്ലീസ് എന്തുകൊണ്ടവയ്ക്കു തിരിച്ചുവന്നുകൂടാ? മെലിസാന്ദ ഇരുട്ടിൽ വഴിതെറ്റി അവ പലവഴിയായി പിരിഞ്ഞു പോകും.... എന്നെ വിടൂ, ഞാൻ എന്റെ തല ഉയർത്തട്ടെ.... ഞാൻ കാലടികളുടെ ശബ്ദം കേൾക്കുന്നു... എന്നെ വിടൂ..... അതു ഗോളാഡാണ്... അതെ, എനിക്കു തോന്നുന്നു അതു ഗോ ഡാണെന്നു് ....അദ്ദേഹം നമ്മുടെ സംസാരം കേട്ടിട്ടുണ്ടു്........ പെല്ലീസ് വരട്ടെ! വരട്ടെ! മരക്കൊമ്പുകളിൽ ചുറ്റിപ്പിണഞ്ഞിരി കയാണ് നിന്റെ തലമുടിച്ചുരുളുകൾ....അവ കെട്ടുപിണഞ്ഞ് ഇരുട്ടിൽ അവിടെയങ്ങനെ ചുറ്റിക്കൂടിപ്പോയി.... നിൽക്കണേ! നിൽക്കണേ! വല്ലാതിരുട്ടുള്ള രാത്രിയാണ് ........ [നടത്തിണ്ണയിൽ കൂടി ഗോളാഡ് പ്രവേശിക്കുന്നു] ഗോളാഡ് എന്താ നീ ഇവിടെ ചെയ്യുന്നെ? പെല്ലീസ് എന്താ ഞാനിവിടെ ചെയ്യുന്നത് ?....ഞാൻ........ ഗോളാഡ് നിങ്ങൾ കുഞ്ഞുങ്ങളാണ് .... മെലിസാന്ദേ, ജനലിൽ കൂടി അത്ര കീഴോട്ടു കുനിയാതേ നീ വീഴും... നേരം വൈകിയെന്നു 52 Digitized By Kerala Sahitya Akademi [ 58 ] പെല്ലീസും മെലിസാന്ദയും നിനക്കറിഞ്ഞുകൂടേ? എതാണ്ടു പാതിരയായിക്കാണും. ഇരുട്ടത്തങ്ങനെ കളിക്കാതിരി! നിങ്ങൾ കുഞ്ഞുങ്ങളാണു്. (അപസ്മാരാത്മകമായ അവശതയോടെ ചിരിക്കുന്നു) ഹെന്തു കുഞ്ഞുങ്ങൾ.......ഹെന്തു കുഞ്ഞുങ്ങൾ...... [പെല്ലീസിനോടൊന്നിച്ചു പോകുന്നു] രംഗം മൂന്നു് കൊട്ടാരത്തിലെ നിലവറകൾ [ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു.] ഗോളാഡ് സൂക്ഷിച്ചോളണേ! ഇതാ, ഇതിലേ ഇതിലേ ഈ നിലവറകളിൽ ഇറങ്ങുവാൻ നീയിതുവരെ ധൈയ്യ്ര്യപ്പെട്ടിട്ടില്ലേ? പെല്ലീസ് ഉവ്വ്, ഒരിക്കൽ; പക്ഷേ, അതു വളരെക്കാലം മുമ്പായിരുന്നു. ഗോളാഡ് അവ ആശ്ചര്യം തോന്നത്തക്കവിധം വിസ്താരമുള്ളതാണ് ; എവിടെക്കൊണ്ടുപോയെത്തിക്കുമെന്നു ദൈവത്തിനുമാത്രമറി യാവുന്ന ഭീമാകൃതിയിലുള്ള ഈ ഗുഹകൾ! ഈ നിലവറക്കുണ്ടുകൾക്കു മീതെയാണ് ഈ കൊട്ടാരം മുഴുവൻ കെട്ടിപ്പടുത്തിട്ടുള്ളതു്. ഇവിടം മുഴുവൻ ഭരണം നടത്തുന്ന ഈ മാരകമായ ഗന്ധം നീ മണക്കുന്നുണ്ടോ? ഞാൻ നിന്നെ കാണിച്ചുതരാൻ കരുതി യിരുന്നത് അതാണ്. നിനക്കിപ്പോൾത്തന്നെ കാണാവുന്ന ആ കൊച്ചു പാതാള തടാകത്തിൽനിന്നാണ് ആ ഗന്ധം എത്തുന്ന തെന്നെനിക്കു തോന്നുന്നു. സൂക്ഷിച്ചോളണേ! എന്റെ വിള 58 [ 59 ] പെല്ലീസും മെലിസാന്ദയും ക്കിന്റെ രശ്മികളിൽ എന്റെ മുമ്പിലായി നടന്നോളൂ. നാം ആ സ്ഥലത്തെത്തുമ്പോൾ ഞാൻ നിന്നോടു പറയാം....അവർ നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന്നു.) ഹേയ്, ഹേയ്! പെല്ലീസേ! നിൽക്കൂ! നിൽക്കൂ! (അയാൾ, അയാളെ കൈയ്ക്കു കടന്നു പിടിക്കുന്നു) ദൈവത്തെ ഓർത്ത്... അയ്യോ, നിനക്കു കണ്ടുകൂടേ? - ഇനി ഒരൊറ്റ കാൽ വെപ്പുമതി... കഴിഞ്ഞു നിൻ്റെ കഥ!- നീയാ പാതാളക്കുണ്ടിലേക്കു വീഴും!........ പെല്ലീസ് എനിക്കു യാതൊന്നും കാണാൻ സാധിക്കുന്നില്ല. വിള ക്ക് എന്റെ വഴിയെതിരെ വെളിച്ചം വീശിയിരുന്നില്ലല്ലോ... ഗോളാഡ് എനിക്ക് എന്റെ കാൽ വഴുതിപ്പോയി........പക്ഷേ, ഞാൻ നിന്റെ കൈയ്ക്കു കടന്നു പിടിച്ചില്ലായിരുന്നെങ്കിൽ!..... അതെ, അതാ കണ്ടില്ലേ അതാണ് ഞാൻ പറഞ്ഞ ആ തടാകം- കെട്ടിക്കിടന്നു ദുഷിച്ച ആ ജലപ്പരപ്പ്. അതിൽ നിന്നു യരുന്ന ആ മാരകമായ ദുർഗന്ധം നീ മണക്കുന്നോ? കീഴ്ക്കാംതുക്കായി തൂങ്ങിനില്ക്കുന്ന ആ പാറയുടെ വക്കത്തേയ്ക്കു വന്നു് അതിന്മേൽ അല്പം ചാഞ്ഞുനിന്നുകൊണ്ടു നോക്കൂ!.....ആ ഗന്ധം നിന്റെ മുഖത്തു വന്നടിക്കും........ പെല്ലീസ് ഞാൻ കാലേക്കൂട്ടിത്തന്നെ അതു മണത്തു തുടങ്ങിയിരിക്കുന്നു....ഒരാൾ പറഞ്ഞേയ്ക്കും അതു ശവകുടീരത്തിന്റെ ഗന്ധമാണെന്ന്. ഗോളാഡ് അതിലുമധികം......അതിലുമധികം........ചില ദിവസങ്ങളിൽ ഈ ഗന്ധമാണ് കൊട്ടാരത്തിലാകമാനം വ്യാപിക്കുന്നത്. ഇവിടെനിന്നാണ് അതുത്ഭവിച്ചെത്തുന്നതെന്നു രാജാവു [ 60 ] പെല്ലീസും മെലിസാന്ദയും

വിശ്വസിക്കുന്നില്ല. കെട്ടിക്കിടക്കുന്ന ഈ ദുഷിച്ച ജലം ചുറ്റും ചുമരു കെട്ടി നിർത്തുന്നതു നന്നായിരിക്കും. പോരെങ്കിൽ ഈ നിലവറകളെല്ലാം നിഷ്കർഷിച്ചു നോക്കേണ്ട കാലമായിരിക്കുന്നു. ചുമരുകളിലും നിലവറകളുടെ തൂണുകളിലുമുള്ള വിള്ളലുകൾ നി സൂക്ഷിക്കയുണ്ടായോ? ഇവിടെ ഗൂഢവും അശങ്കി തവുമായ ചില ജോലികളുണ്ട്. ശ്രദ്ധപതിപ്പിക്കാതിരുന്നാൽ ഒരു രാത്രി പക്ഷേ കൊട്ടാരം മുഴുവൻ വെള്ളത്തിനടിയിലായി പ്പോകും. പക്ഷേ എന്തു ചെയ്യാനാണ്? ആരും ഇവിടെ വ രാൻ ഇഷ്ടപ്പെടുന്നില്ല ചുമരുകളിൽ പലതിലും ബഹു വിചി ത്രമായ പലേ വിള്ളലുകളുമുണ്ട്. ഓ! ഇവിടെ... ഇവിടെ നി ന്നുയരുന്ന ആ മരണത്തിന്റെ ഗന്ധം നി മണക്കുന്നോ? പെല്ലീസ്

ഉവ്വ്; നമുക്കു ചുറ്റും ഇഴഞ്ഞുയരുന്ന മരണത്തിന്റെ ഒരു ഗന്ധം ഇവിടെയുണ്ടു്. ഗോളാഡ് ചാരിനിന്നോളൂ: പേടിക്കണ്ട... ഞാൻ നിന്നെ പിടി ച്ചോളാം....എനിക്കു തരൂ.... അല്ല, അല്ല, നിന്റെ കൈപ്പടമ ല്ല... അതുവഴുതിപ്പോയേക്കും ... നിന്റെകൈത്തണ്ട് .... കണങ്കയ്യ് .... ആ പാതാളം നീ കാണുന്നോ? (അസ്വസ്ഥതയോടെ) പെല്ലീസ് ? പെല്ലീസ്? പെല്ലീസ് അതെ; കീഴോട്ടു കീഴോട്ട് ആ പാതാളത്തിന്റെ അടിത്തട്ട വരെ ഞാൻ കാണുന്നുണ്ടെന്നു് എനിക്കു തോന്നുന്നു....അങ്ങനെ ആ വിറച്ചു കൊണ്ടിരിക്കുന്നതു വെളിച്ചമാണോ....നിങ്ങൾ.... [അയാൾ നേരെ നിവർന്നു നിന്നു, ചുറ്റും ഒന്നു തിരിഞ്ഞു് ഗോളാഡിന്റെനേർക്ക് നോക്കുന്നു] 55 [ 61 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് (വിറയ്ക്കുന്ന സ്വരത്തിൽ അതെ; അങ്ങനെ വിറയ്ക്കുന്നതു വിളക്കാണ്.... എല്ലാ വ ശങ്ങളിലും വെളിച്ചം വീഴുവാൻ വേണ്ടി ഞാനത് ആട്ടുകയായി രുന്നു...... പെല്ലീസ് എനിക്കിവിടെ വീർപ്പുമുട്ടുന്നു....നമുക്കു പോകാം! .......... ഗോളാഡ് അങ്ങനെതന്നെ....നമുക്കു പോകാം!....... (നിശ്ശബ്ദരായി പോകുന്നു) രംഗം നാലു് നിലവറകളിലേയ്ക്കുള്ള ഗോപുരത്തിലെ ഒരു മട്ടുപ്പാവു് (ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു) പെല്ലീസ് ഹാവൂ.....ഒടുവിലിതാ എനിക്കൊന്നു ശ്വാസം വിടാനൊ ത്തു! ക്ഷണനേരത്തേയ്ക്കു ഞാൻ വിചാരിച്ചു പോയി, ബ്രഹ്മാ ണ്ഡംപോലുള്ള ഈ ഗുഹകൾക്കുള്ളിൽ ഞാൻ ബോധം കെട്ടു വീണേയ്ക്കുമെന്നു്....അതെ, വാസ്തവത്തിൽ ഞാനങ്ങനെ വി ഴാൻ ഭാവിച്ചതാണ്. ഹോ, അവിടത്തെ വായു! - ഉരുക്കു കൊ ണ്ടുള്ള ഒരു മഞ്ഞുകട്ടപോലെ ഈർപ്പം പിടിച്ചതും കനത്തതുമാ ണത്! ഇരുട്ടോ ? വിഷം തേച്ച മരപ്പാടപോലെ കനത്തു കട്ട പിടിച്ചത്! എന്നാൽ ഇപ്പോഴോ? കടലിലൊട്ടുക്കുള്ള കാ മുഴുവൻ ഇഷ്ടംപോലെ കിട്ടുന്നുണ്ട്. ദാ, നോക്കു, പുതു തായ ഒരിളം കാറ്റ്....നേരിയ പച്ചപ്പുന്ന ചിറ്റലകൾക്കു മീതെ പുതുതായി ഉലഞ്ഞുവിടുന്ന ഒരു പച്ചില പോലെ അത്ര സ്വച്ഛമാണ്. കാറ്റു്. എന്തിനു്! മട്ടുപ്പാവിനടിയിൽ മുറ്റി 56 [ 62 ] പെല്ലീസും മെലിസാന്ദയും നിൽക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോൾ, നനയ്ക്കുകയായിരു ന്നു അവർ. പച്ചിലപ്പടർപ്പിന്റെയും നനഞ്ഞ പനിനീർപ്പൂ ക്കളുടേയും പ്രിയകരമായ പരിമളം ഇതാ നമ്മുടെ സമീപത്ത യ്ക്ക് വായുവിൽ തത്തിത്തത്തിവരികയാണ്.... ഏതാണ്ടു മദ്ധ്യാ ഹ്നത്തോടടുത്തിരിക്കണമെന്നു തോന്നുന്നു, നേരം. പുഷ്പങ്ങൾ മണിമാളികയുടെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു....അതെ, നേരം മധ്യാഹ്നമായി....അതാ കേൾക്കുന്നു മണിയടി....കുഞ്ഞു ങ്ങൾ കളിക്കുവാൻ കടൽക്കരയിലേയ്ക്ക് പുറപ്പാടായി... ആ ഗുഹകളിൽ നാം ഇത്രയേറെ നേരം തങ്ങിനിന്ന കാര്യം, പര മാർത്ഥം പറഞ്ഞാൽ, ഞാനറിഞ്ഞേയില്ല കെട്ടോ. ഗോളാഡ് നാം അവയ്ക്കുള്ളിലിറങ്ങിയത് ഏതാണ്ടൊരു പതിനൊ മണിയോടുകൂടിയായിരുന്നെന്നു തോന്നുന്നു. പെല്ലീസ് ഹേയ്, അതിലും നേരത്തേതന്നെ നാം ഇറങ്ങി; അതെ, കാലേ ആയിരിക്കണം; പത്തരമണിയടിക്കുന്നതു ഞാൻ കേൾക്കുകയുണ്ടായി. ഗോളാഡ് ങ്ാ, ഒരു പത്തരയോ,പത്തേമുക്കാലോ !..... പെല്ലീസ് കൊട്ടാരക്കിളിവാതിലുകളെല്ലാം അവർ തുറന്നിട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞപ്പോൾ പതിവില്ലാത്തവിധം ഇന്നു ഉഷ്ണം വർദ്ധി ച്ചിരിക്കും....എന്തിനു് ....നമ്മുടെ അമ്മയും മെലിസാന്ദയും, അതാ, മണിമാളികയുടെ ജനലുകളിൽ ഒന്നിനടുത്തു പറ്റിക്കൂ ടിയിട്ടുണ്ടല്ലോ........ ഗോളാഡ് അതെ, അവർ തണലുള്ള ഭാഗം നോക്കിവന്നു്. അവിടെ യങ്ങനെ തങ്ങിക്കൂടിയിരിക്കയാണ്... മെലിസാന്ദയെസ്സംബ 57 [ 63 ] പെല്ലീസും മെലിസാന്ദയും ന്ധിച്ചിടത്തോളം,--ഓ, അതു പറയാൻ ഞാൻ വിട്ടുപോയി കെട്ടോ; നിങ്ങൾ തമ്മിൽ സംസാരിച്ചതു മുഴുവൻ ഞാൻ കേൾ ക്കുകയുണ്ടായി; ഇന്നലെ വൈകുന്നേരത്തെ നിങ്ങളുടെ വർത്ത മാനം ഒരക്ഷരം വിടാതെ. പക്ഷേ സാരമില്ല, എനിക്കു തി കച്ചുമറിയാം അതു വെറും നേരംപോക്ക് - വെറുമൊരു കുട്ടി കളി മാത്രമായിരുന്നു എന്നു്. പക്ഷേ, പെല്ലിസ്, ഇതു് ഇ നിയും ആവർത്തിച്ചു കൂടാ. മെലിസാന്ദ, അവൾക്കു ചെറുപ്പം; അവളെ കണ്ടാൽത്തന്നെ ആർക്കും തോന്നും ഒരു മതിപ്പു് പോ രെങ്കിൽ, അവൾ അടുത്തുതന്നെ ഒരമ്മയാവാൻ പോവുകയുമാ ണു്. ആ നിലയ്ക്കും വിശേഷിച്ചും നാമവളോടു വളരെ സൗമ്യ മായിട്ടുവേണം പെരുമാറാൻ. പാവം, അവൾക്കു തീരെ കെ ല്പില്ല. ഇപ്പോഴും അവൾ തികച്ചും ഒരു മുതിർന്ന പെണ്ണായിട്ടി ല്ല. ഏറ്റവും ലഘുവായ ഒരു വികാരം പോലും ചിലപ്പോൾ ആപൽക്കരമായിത്തീർന്നേയ്ക്കാം. നിങ്ങൾ ഇരുവരും തമ്മിൽ എന്തോ ചിലതുണ്ടെന്നു ന്യായമായി വിചാരിക്കാൻ എനിക്കു കാരണമുണ്ടായിട്ടുള്ള ആദ്യത്തെ സന്ദർഭമല്ല ഇതു് ... നിനക്കവ ളേക്കാൾ പ്രായക്കൂടുതലുണ്ട്; അതുകൊണ്ടു നിന്നോടുമാത്രം പ റയുന്നതു ധാരാളം മതിയാകും. കഴിയുന്നിടത്തോളം അവളെ കണ്ടുമുട്ടാതെ കഴിച്ചുകൂട്ടുന്നതു നന്നു് ....പക്ഷെ എല്ലായ്പോഴും കാ ണുന്നവർക്കു കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു പ്രത്യക്ഷത്തിൽ തോന്നത്തക്ക രീതിയിലുമാവരുത്....അതങ്ങനെ പ്രകടമാകുന്ന മട്ടിലായിക്കൂടാ... അതാ, എന്താണ് കാടിന്റെ സമീപത്തായി കാണുന്നത്? പെല്ലീസ് പട്ടണത്തിലേയ്ക്ക് അടിച്ചുകൊണ്ടുപോകുന്ന ആട്ടിൻ പ മരങ്ങൾ. 58 [ 64 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ അവയങ്ങനെ കരയുകയാണു്. അവയെ കണ്ടാൽ ആരും പറഞ്ഞു പോകും അവയ്ക്കു് കശാപ്പുകാരന്റെ മണം അടിച്ചുകഴിഞ്ഞിരിക്കുന്നുവെ ന്നു്. നമുക്കു മുത്താഴത്തിനകത്തേയ്ക്കു പോകാൻ ഇപ്പോൾ സ മയമാകും. എന്തൊരു കൗതുകമുള്ള ദിവസം !___ കൊയ്ത്തിനു പ റ്റിയ ഒരു നല്ല ദിവസമായിരുന്നു ഇന്നു്! (പോകുന്നു.) രംഗം അഞ്ചു് കൊട്ടാരത്തിന്റെ പുരോഭാഗം [ഗോളാഡും കൊച്ചുനിയോൾഡും പ്രവേശിക്കുന്നു] ഗോളാഡ് വരൂ നിയോൾഡ്, നമുക്കു കുറച്ചിവിടെ ഇരിക്കാം. വ രൂ, എന്റെ മടിയിൽ വന്നിരിക്കൂ. ഇവിടെയിരുന്നാൽ ആ കാട്ടിലെ വിശേഷങ്ങളെല്ലാം നമുക്ക് അസ്സലായി കാണാനൊ ക്കും. ഈയിടെ ഞാൻ നിന്നെ വളരെ അപൂർവ്വമായേ കാ ണാറുള്ളൂ; നീയും ഏതാണ്ടെന്നെ ഉപേക്ഷിച്ച മട്ടാണ്. ന നക്കപ്പോഴും ഒരു കൊച്ചമ്മ തന്നെ കൊച്ചമ്മ. അവളെ വിട്ട് ഒരു നിമിഷം നിന്നെ തനിച്ചു കിട്ടാൻ വിഷമം. നി ഒട്ടും പരിഭ്രമിക്കേണ്ട. നിന്റെ കൊച്ചമ്മയുടെ ജനലുകൾക്കു തൊ ട്ടടിയിലാണു നാം ഈ ഇരിക്കുന്നത് __ നേരം സന്ധ്യയായ ല്ലോ; നിന്റെ കൊച്ചമ്മ ഇപ്പോൾ നാമം ജപിക്കുകയായി രിക്കും. ആട്ടെ, നിയോൾഡേ, നിന്റെ കൊച്ചമ്മയും പ ലീസമ്മാമനും മിക്കപ്പോഴും ഒന്നിച്ചുതന്നെയാണിരിപ്പ്; അല്ലേ? 59 [ 65 ] പെല്ലീസും മെലിസാന്ദയും നിയോൾഡ് അതെ, അച്ഛാ അതെ. എപ്പോഴും അങ്ങനെതന്ന്യാ അ ച്ഛൻ ഇവിടെ ഇല്ലാത്ത അവസരത്തിൽ പ്രത്യേകിച്ചും. അ ച്ഛാ......... ഗോളാഡ് ങ്ാ !......അതാ നോക്ക്യേ, ആരോ ഒരു വിളക്കുമായി പൂ ന്തോട്ടത്തിൽ കൂടി കടന്നുപോകുന്നു.... പക്ഷേ നിയോൾഡേ, ഞാൻ കേട്ടിരിക്കുന്നതു് അവർ തമ്മിൽ തീരെ രസമില്ല, പി ണക്കമാണ്, എന്നാണല്ലോ. അവർ എപ്പോഴും ശണ്ഠകൂടാറു ണ്ട്, ഇല്ലേ? അതു ശരിയല്ലേ? നിയോൾഡ് അതെ, അച്ഛാ, അതെ. അതു ശരിയാണ്. ഗോളാഡ് ങ്ഹേ? ....അത്യോ? .... ങ്അ. ങ്അ!____ പക്ഷേ എന്തി നെപ്പറ്റിയോ അവർ തമ്മിൽ ഈ ശണ്ഠകൂടുന്നതു്. നിയോൾഡ് വാതിലിനെപ്പറ്റി. ഗോളാഡ് എന്തു? വാതിലിനെപ്പറ്റിയോ? എന്തസംബന്ധമാ നീ പറയുന്നേ? ആട്ടെ, എല്ലാം എന്നോടൊന്നു വിവരിച്ചു പറ ഞ്ഞേ; എന്തിനാ അവരിങ്ങനെ വാതിലിനെപ്പറ്റി വഴക്കിടു ന്നത്? നിയോൾഡ് അതെന്താന്നോ ? വാതിൽ എപ്പോഴും അങ്ങനെ തുറന്ന ട്ടുകൊണ്ടിരിക്കാൻ സാധിക്ക്വോ? ഗോളാഡ് ആരാ തുറന്നിട്ടു കൊണ്ടിരിക്കാത്തേ?__ ആട്ടെ, മിടുക്കന ല്ലേ, പറയൂ, അവർ വഴക്കു കൂട്ടുന്നതെന്തിനെപ്പറ്റിയാണ്? 60 [ 66 ] പെല്ലീസും മെലിസാന്ദയും നിയോൾഡ് എനിക്കറിഞ്ഞുകൂടാ അച്ഛാ.... വിളക്കിനെപ്പറ്റ്യാ, വിളക്കിനെ. ഗോളാഡ് എട, മറയ, ഞാൻ പറയുന്നതു വിളക്കിനെപ്പറ്റിയല്ല; ഇതാ ഇപ്പത്തന്നെ നമുക്കു സംസാരിക്കാം വിളക്കിനെപ്പറ്റി. ഞാൻ നിന്നോടു പറയുന്നതു വാതിലിനെപ്പറ്റിയാണ്. ആ ട്ടെ, ഞാൻ ചോദിക്കുന്നതിനുത്തരം പറയൂ; നീ നന്നായി സം സാരിക്കാൻ പഠിക്കണം; നിനക്കതിനു പ്രായമായി....ചെഛ്ചെഛ്, കൈയങ്ങനെ വായ്ക്കകത്തിടാതെ.... വന്നേ, ഇവിടെ വന്നേ.. നിയോൾഡ് അച്ഛാ! എന്റെ ഇഷ്ടോള്ളെ അച്ഛാ!...ഞാൻ ഇനി ഒരി ക്കലും അങ്ങനെ ചെയ്യ്യുല്ല........(അവൻ കരയുന്നു) ഗോളാഡ് വരൂ, എന്തിനാ നീ കരയുന്നെ? ഊം എന്താണ് സംഗതി? നിയോൾഡ് ആവൂ! ആവൂ! അച്ഛാ, അച്ഛനെന്നെ നോവിക്കണു........ ഗോളാഡ് എന്ത്? ഞാൻ നിനെ നോവിച്ചോ?-ആട്ടെ, എവട്യാ ഞാൻ നിന്നെ വേദനിപ്പിച്ചേ?.... ഒരിക്കലും ഞാനങ്ങനെ ചെയ്യാൻ ഉദ്ദേശിച്ചിരുന്നതല്ല........ നിയോൾഡ് ദേ ഇവിടെ... ഇവിടെ... എന്റെ ഈ കൊച്ചു കൈത്തണ്ടിൽ...... ഗോളാഡ് പൊട്ടെ,സരോല്ല....ഞനറിഞ്ഞോണ്ടല്ല, മോനേ!..... വാ....ഉം, മതി, മിടുക്കനല്ല, കരയാതെ!.....നാളെ ഞാൻ 61 [ 67 ] പെല്ലീസും മെലിസാന്ദയും നിനക്കു നല്ല ഒന്നാംതരം കൊറെ അമ്പുകളും അതിടാനൊള്ള ഒരു കുഴലും വാങ്ങിത്തരാം........

നിയോൾഡ ങേ? എന്താച്ഛാ, എന്തുന്നാ? നിയോൾഡ്

അമ്പിടാനൊള്ള്യൊരു കൊഴലും കൊറെ നല്ല ചമ്പുകളും ...... ആട്ടെ, ഇവിടെ വന്നേ..... വാതിലിനെപ്പറ്റി നിനക്കെ ന്തൊക്കെ അറിയാമോ അതൊക്കെ എന്നോട്, മിടുമിടുക്കന ല്ലേ, വിസ്മരിച്ചൊന്നു പറഞ്ഞേ, കേക്കട്ടെ! നിയോൾഡ് വല്ല്യേ അമ്പുകളാണോ അച്ഛാ, വല്ല്യേ വല്ല്യേ നീട്ടോള്ളെ അമ്പുകൾ? ഗോളാഡ്

അത്യെഅതെ, വളരെ വലിയ അമ്പുകൾ!-ആട്ടെ, നി യോൾഡേ, എന്തുകൊണ്ടാ അവർ വാതിൽ തുറന്നിടാത്തെ? -ഇങ്ങുവരൂ, ഞാൻ ചോദിക്കണതിനുത്തരം പറയൂ!-അല്ലാ, അല്ലാ; കരയാനായി വാപൊളിക്കാതിരി; ഞാൻ ദേഷ്യപ്പെടു കയല്ല. പെല്ലീസമ്മാമനും നിന്റെ കൊച്ചമ്മേം ഒന്നിച്ചി രിക്കുമ്പോഴത്തെപ്പോലെ നമുക്കിവിടെ സുഖമായിട്ടിരുന്നങ്ങ നെ സംസാരിക്കാം. പറയൂ, അവർ രണ്ടുപേരും ഒന്നിച്ചിരി ക്കുമ്പോൾ എന്തിനെക്കുറിച്ചാണവർ സംസാരിക്കാറ് ? നിയോൾഡ് പെല്ലീസമ്മാമനും കൊച്ചമ്മേം ആണോ? ഗോളാഡ് അത്; എന്തിനെക്കുറിച്ചാണവർ സംസാരിക്കാറ് ?

62 [ 68 ] പെല്ലീസും മെലിസാന്ദയും നിയോൾഡ് അതോ ? അതെന്നെക്കുറിച്ചാ!...... എപ്പോഴും എന്നെക്കുറിച്ചാ! ഗോളാഡ് നിന്നെക്കുറിച്ചവർ പറയാറുള്ളതെന്തോന്നാ? നിയോഡ് അവർ പറയണേ, കേട്ടോ, അച്ഛാ, ഞാൻ വളർന്നുവരുംബം വളരെ പൊക്കം വെയ്ക്കുമെന്ന്...... ഗോളാഡ്

ഛടഗ്രെഹപ്പെഴേ! കടലിന്റെ അടിത്തട്ടിൽ കിടന്നു നി

ധി തിരയുന്ന ഒരു കുരുടനെപ്പോലെയാണ് ഇവിടെ എന്റെ നില; അല്ലെങ്കിൽ കൊടുങ്കാറ്റിൽ വഴിതെറ്റിപ്പോയ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നീയാകട്ടെ......ഖ് ചും......അതൊക്കെ പോട്ടെ.... മോനേ!..... നിയോൾഡേ! വാ, ഇവിടെ വന്നേ.... ഞാൻ എന്തോ വിചാരത്തിലിങ്ങനെ മുഴുകിയിരിക്കയായിരു ന്നു; നമുക്കിനി കായുമായി അല്പം ചിലതു സംസാരിക്കാം....നിന്റെ പെല്ലിമ്മാമനും കൊച്ചമ്മയും; ആട്ടെ, ഞാൻ അവി ടെ ഇല്ലാത്തപ്പോൾ അവർ ഒരിക്കലും എന്നെക്കുറിച്ചൊന്നും പറയാറില്ലേ? നിയോൾഡ് ഉവ്വ്, ഉവ്വ്; ഉവ്വച്ഛാ. അവരെപ്പോഴും തമ്മിത്തമ്മി പറ യണെ അച്ഛനെക്കുറിച്ചാ! ഗോളാഡ് ങാഹാ!....ഇരിക്കട്ടെ....എന്താ അവരെന്നെക്കുറിച്ചു പറയാറ്? നിയോൾഡ് അവരു പറയണേ, കെട്ടോ അച്ഛാ, ഞാൻ അച്ഛനോളം പൊക്കം വയ്ക്കുന്ന്! 68 [ 69 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് എല്ലായ്പോഴും അവരൊന്നിച്ചാണോ നിന്റെ ഇരിപ്പ്? അത്യേച്ഛാ, അതെ. എപ്പഴും ഞാനവരടെ കൂടത്തന്ന്യാ ഇരിക്കണെ. ഗോളാഡ് അവർ നിന്നോടൊരിക്കലും വേറെ എവിടേങ്കിലും പോ യിക്കളിക്കാൻ പറയാറില്ലേ? നിയോൾഡ് ഇല്ലച്ഛാ, ഇല്ല. ഞാൻ അടുത്തില്ലെങ്കി അവർക്കു പേട്യാ! ഗോളാഡ് അവർക്കു പേടിയോ? ... ആട്ടെ, നിയെങ്ങനയാ അതു മന സ്സിലാക്കിയെ നിയോൾഡ് ചെറിയമ്മ എപ്പഴും പോവല്ലേ പോവല്ലേ, പോവല്ലേ എന്നു പറച്ചിലു തന്നെ പറച്ചിലാ... അവരേയ്, കെട്ടോ അച്ഛാ, ഭാഗ്യോല്ലാത്തോരാ... എന്നാലും അവർ ചിരിക്കണെണ്ട്... ഗോളാഡ് പക്ഷേ, അതുകൊണ്ടവർക്കു പേടിയാണെന്നെങ്ങനെ മന സ്സിലാക്കാൻ കഴിയും?......... നിയോൾഡ് അത്യേച്ഛാ, അതെ; അവക്കു പേട്യാ.... വല്യേ പേട്യാ..... ഗോളാഡ് അതെങ്ങനെ?... നീയെങ്ങനയ അവർക്കു പേടിയാന്നു മ നസ്സിലാക്കിയെ, അതു പറ!......... നിയോൾഡ് ഇരുട്ടത്തിരുന്നു എപ്പോഴും അവർ കരയണ കാണാം, അതുതന്നെ........ 64 [ 70 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് ഓഹോ....അതു ശരി!....... നിയോൾഡ് അതു കണ്ടാൽ കാണണോനും കരഞ്ഞു പോവും അച്ഛാ.... ഗോളാഡ് അതെ, അതെ....അതു ശരിയാണ് ... നിയോൾഡ് അവർ വല്ലാതെ വെളറിവെളർ ത്തിരിക്യണു , അച്ഛാ!........ ഗോളാഡ് അതെ....അതെ... ക്ഷമ....ക്ഷമിക്കണം....എന്റെ ജഗദീശ്വരാ.... ക്ഷമ.... നിയോൾഡ് ങേ ?.... എന്താച്ഛ... എന്താ ച്ഛൻ പറയണെ ഗോളാഡ് ഹേയ്.... ഒന്നൂല്ല....ഒന്നൂല്ല മോനേ... ദേ അവടെ ആ കാ ട്ടിലൊരു ചെന്നായ നടന്നു പോണതു ഞാൻ കണ്ടു, അതാ അപ്പം, നിയോൾഡേ പെല്ലീസമ്മാമനും നിന്റെ ചെറിയ മ്മേന്തമ്മി വല്യേ ഇഷ്ടാല്ലേ? അവർക്കു തമ്മിൽ മനസ്സു കൊണ്ടു പൊരുത്തമുണ്ടെന്നറിയുന്നതിൽ ഞാൻ വളരെ സന്തോഷി ക്കുന്നു... ആട്ടെ, നിയോൾഡ്, ചിലപ്പോഴൊക്കെ അവർ ത മ്മിൽ ഉമ്മവെയ്ക്കാറുണ്ട്; ഇല്ലേ?.. നിയോൾഡ് എന്താച്ഛൻ ചോദിച്ചെ? അവർ ഉമ്മവെയ്ക്കാറുണ്ടോന്നോ? ഇല്ല, ഇല്ല; ഹോ, അല്ലാ, ഉവ്വച്ഛാ ., ഉവ്വ്.... പക്ഷേ ഒരിക്കെ ഒ രിമാത്രം....ഒരിക്ക വല്യേ ഒരു മഴ, ഒരു കെണ്ടൻ മഴ, അങ്ങ നെ പെയ്തുകൊണ്ടിരിക്കുമ്പോൾ........ 65

5. [ 71 ]
ഗോളാഡ്

എന്തു, അവർ അന്യോന്യം ഉമ്മവെച്ചോ?.....ങ് ഹാ?... ഏങ്ങനെ?...എങ്ങെന്യാ അവരുമ്മവെച്ചെ?........

നിയോൾഡ്

ഇങ്ങന്യാ, എന്റെ പൊന്നച്ഛാ, ദേ ഇങ്ങനാ..... (ചിരിച്ചുകൊണ്ട് അവൻ ഗോളാഡിന്റെ ചുണ്ടിൽ ഒരു ചുംബനം കൊടുക്കുന്നു). ഹാവൂ!.... ഹോ!.....അച്ഛന്റെ മീശ്യാച്ഛാ!.....അതെ ന്റെ മോ വല്ലാതെ തറയ്ക്കുണു .... എനിക്കു വേദന്യേടുക്കുണു. അച്ഛാ... അച്ഛന്റെ മീശ വല്ലാതെ നരച്ചു തൊടങ്ങി. അതുപോലെ ത്തന്നെ അച്ഛന്റെ തലമുടിം;..... മുഴുവന്നര...

[കീഴിലായി അവർ ഇരിക്കുന്ന ആ കിളിവാതിൽക്കൽ പ്രകാശം വ്യാപിക്കുകയും, ആ പ്രകാശധാര അവരുടെ മേൽ നിപതിക്കുകയും ചെയ്യുന്നു]

നോക്കൂ അച്ഛാ, നോക്കൂ, കൊച്ചമ്മ വെളക്കു കൊളുത്തി ....എന്തു വെളിച്ചം.....നോ, എന്തു പ്രകാശമാണച്ഛാ ......

ഗോളാഡ്
അതെ വെളിച്ചം ഉദിച്ചുതുടങ്ങുന്നു........
നിയോൾഡ്

നമക്കും അങ്ങോട്ടു പോവാച്ഛാ; വരൂ, നമക്കും ഒന്നങ്ങോട്ടുപാം.

ഗോളാഡ്

എങ്ങോട്ടേക്ക്യാ നെനക്കു പോവണ്ടെ?..........

നിയോൾഡ്

വെളിച്ചോള്ളേടത്തച്ഛാ, വെളിച്ചോള്ളേടത്ത്.

ഗോളാഡ്

ഛേയ്, പാടില്ല മോനേ, പാടില്ല. നമുക്കു കുറച്ചുനേരം ഇവിടെ ഈ നിഴലിൽ ഇരിക്കാം....ആക്കു഻ം പറയാൻ കഴിയി

[ 72 ] ല്ല.....ആക്കം പറയാൻ കഴിയില്ല ഇനിയും....അതാ അവിടെ ആ കാട്ടിൽ കുറച്ചു തീപിടിപ്പിക്കാൻ ശ്രമിക്കുന്ന ആ സാധുക്കളെ നീ കാണുന്നുണ്ടോ? ഊം......ശരി, അപ്പോൾ മഴയങ്ങനെ ധാരമുറിയാതെ പെയ്യുകയായിരുന്നു... ഊം.......ദേ, നോക്ക്യേ, മറേറ വശത്തു കാറ്റടിച്ചു വഴിക്കു വിലങ്ങനെ മറിഞ്ഞു വീണ ആ മരം പിടിച്ചുമാറ്റാൻ ആ കിഴവൻ തോട്ടക്കാരൻ പാടുപെടുന്നതു നീ കാണുന്നുണ്ടോ? പാവം, അവനതു സാദ്ധ്യമല്ല. വളരെ വലുതാണ് ആ മരം. അതെവിടെ വീണോ അവിടെത്തന്നെ അതു കിടക്കണം....അതിനു മറ്റു യാതൊരു നിവൃത്തിയുമില്ല....എനിക്കു തോന്നുന്നു പെല്ലീസിനു ഭ്രന്താണെന്ന്...

നിയോൾഡ് അല്ലാ അച്ഛാ, പെല്ലീസമ്മാമനു പ്രാന്തല്ല. പക്ഷേ വളരെ ദെയ്യോള്ളാളാ.....

ഗോളാഡ് ആട്ടെ, നിനക്കിപ്പോൾ നിന്റെ ചെറിയമ്മയെ ഒന്നു കാണണോന്നൊന്നൊണ്ടോ?..

നിയോൾഡ് ഒണ്ടച്ഛാ.... ഉവ്വ്; ചെറിയമ്മയെ എനിക്കു കാണണം.

ഗോളാഡ് എന്നാൽ ലേശമെങ്കിലും ശബ്ദമുണ്ടാക്കരുത്. ഞാൻ നിന്നെ എടുത്തു കിളിവാതിൽക്കൽ പൊക്കിക്കാട്ടാം. നീ നോക്കിക്കോ...എന്നേക്കാൾ പൊക്കത്തിലാണ് കിളിവാതിൽ... (ഗോളാഡ് കുഞ്ഞിനെ എടുത്ത് ഉയർത്തുന്നു) ഒരു നേരിയശബ്ദം പോലും ഉണ്ടാക്കരുത്; ചെറിയമ്മ വല്ലാതെ ഭയപ്പെട്ടുപോകും .....ആട്ടെ, നിനക്കു കാണാമോ അവളെ?.....അവൾ മുറിക്കകത്തുണ്ടോ? [ 73 ] പെല്ലീസും മെലിസാന്ദയും നിയോൾഡ് ഒണ്ടു്...ഹോ, എന്തു വെളിച്ചം! ഗോളാഡ് അവൾ തനിച്ചാണോ?........ നിയോൾഡ് അതെ....അല്ല,അല്ല; പെല്ലിസമ്മാമനൊണ്ടവടെ. ഗോളാഡ് അവനോ!......... നിയോൾഡ് ഹാവൂ! ഹാവൂ....എന്നെ അച്ഛൻ വല്ലാതെ വേദനിപ്പിക്കുന്നു....... ഗോളാഡ് സാരമില്ല; ഒന്നു മിണ്ടാതിരി; ഞാനിനി അങ്ങനെ ചെ യ്യില്ല.... നോക്കു നിയോൾഡേ, നല്ലപോലെ നോക്കു!... എന്റ്റെ കാലൊന്നു വഴുതിപ്പോയി....കുറച്ചുകൂടി പതുക്കെ സാരിക്ക്... എന്താണവർ അവിടെ ചെയ്യുന്നത് ?........ നിയോൾഡ് അവരൊന്നും ചെയ്യണില്ലാച്ഛാ... അവരെന്തോ നോക്കി കൊണ്ടു നിൽക്കുകയാ........ ഗോളാഡ് അവരറടുത്തടുത്തണോ? നിയോൾഡ് അല്ലച്ഛാ, അല്ല. ഗോളാഡ് പിന്നെ?....കിടക്കയോ?....അവർ കിടക്കയുടെ അടുത്താണോ? നിയോഡ് കെടാക്ക്യോ?..... ഞാൻ കെടക്ക കാണണില്ലല്ലോച്ഛാ! 68 [ 74 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് ശ്! ശ്! കുറച്ചുകൂടി പതുക്കെ, കുറച്ചുകൂടി പതുക്കെ. വർ കേക്കും നീ പറയുന്നതു്....അവർ എന്തെങ്കിലും സംസാരി 'നിയോഡ് അല്ല; അവരൊന്നും മിണ്ടണില്ല..... ഗോളാഡ് പിന്നെ....എന്താ പിന്നവരവടെച്ചത് ? അതു പ .....അവരെന്തെങ്കിലുമൊന്നു ചെയ്തോണ്ടിരിക്കണോല്ലോ....... നിയോൾഡ് 3. അവർ വിളക്കിൻനേക്കു നോക്കുകയാ....വെളിച്ചത്ത രണ്ടുപേരും? അവർ രണ്ടുപേരും നിയോൾഡ് അച്ഛാ........ ഗോളാഡ് എന്നട്ടൊന്നും മിണ്ടല്ല നിയോൾഡ് കണ്ണു ചിമ്മണി.... തുറിച്ചുനോക്കി ഗോളാഡ്

അവർ അടുത്തേയ്ക്കടുത്തേയ്ക്കും നീങ്ങി ചെല്ലണില്ലേ? നിയോൾഡ് ഇല്ലച്ഛാ....അവർ അനങ്ങിയിട്ടില്ല. ഗോളാഡ് അവർ ഇരിക്കുകയാണോ? നിയോൾഡ് അച്ഛാ....അവർ നിക്കുകയാ....ചൊമിന്റെ അടുക്ക 69 [ 75 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് - അവർ തമ്മിൽ ആംഗ്യമൊന്നും കാണിക്കുന്നില്ലേ ? - മുഖ ത്തോടുമുഖം നോക്കിക്കൊണ്ടല്ലേ അവർ നിൽക്കുന്നേ? നല്ല പോലെ നോക്കു അവർ കൈകൊണ്ടോ മറേറാ എന്തെങ്കി ലും ആംഗ്യം കാണിക്കുന്നില്ലേ? നിയോൾഡ് ഇല്ലച്ഛാ, ഇല്ല....ഹയ്യോ! 'അച്ഛാ, അവർ ഇതുവരെ ക ണ്ണൊന്നു ചിമ്മീട്ടില്ല... എനിക്കു വല്ലാതെ പേട്യാവണു അ

ച്ഛാ.....എന്നെ ഇറക്കൂ.....

ഗോളാഡ് ഒന്നനങ്ങാതിരി അവിടെ...ആട്ടെ, നോക്കിയേ, അവർ ഇപ്പോഴും നിന്നിടത്തുനിന്നിളകിയിട്ടില്ലേ?......... നിയോൾഡ് ഇല്ലച്ഛാ... അയ്യോ, എനിക്കു വല്ലാതെ പേട്യാവണു ..... എന്നെത്താഴേലേയ്ക്ക് എറക്കിവിടൂ........ ഗോളാഡ് എന്താ ഇത്ര പേടിക്കാനൊള്ളെ! നോക്ക്! നല്ലപോ ലെ നോക്ക്!..... നിയോൾഡ് ഇനി എനിക്കു നോക്കാനരുതച്ഛാ.... എനിക്കു വല്ലാതെ പേട്യാവണു ....എന്നെ ഒന്നിനി താഴേയ്ക്കെറക്കൂ..... ഗോളാഡ് ച്ഛെ,നോക്കാനല്ലേ നിന്നോടു പറഞ്ഞേ? നോക്ക്!... നിയോൾഡ് ഹാവൂ.....ഞാൻ നെലോളിക്കും....എന്റെ പൊന്നച്ഛന ല്ലേ....എന്നെ താഴെ എറക്കൂ....എന്നെ താഴെ എറക്കു......... ഗോളാഡ് എന്നാ വന്നേ... എന്താണുണ്ടായതെന്നു നമുക്ക് അക ത്തോട്ടുപോയി നോക്കിക്കളയാം.....

                  (പോകുന്നു)

70 [ 76 ] നാലാമങ്കം രംഗം ഒന്ന് കൊട്ടാരത്തിലെ ഒരിടനാഴി (പെല്ലീസും മെലിസാന്ദയും അന്യോന്യം അഭിമുഖമായി നടന്നുവരുന്നു) പെല്ലീസ് നീ എവിടേയ്ക്കു പോകുന്നു ? ഇന്നു വൈകീട്ട് എനിക്കു നിന്നെ ഒന്നു കാണണം; കുറച്ചു സംസാരിക്കാനുണ്ട്. എന്താ കാണാമോ? മെലിസാന്ദ ആവാം. പെല്ലീസ് ഞാൻ അച്ഛന്റെ മുറിയിൽനിന്ന് ഇതാ ഇപ്പോഴിങ്ങു പോന്നതേയുള്ളു. അദ്ദേഹത്തിനു വളരെ ഭേദമുണ്ട്. ഇനി അപകടമൊന്നുമില്ല, പേടിക്കാനില്ല, എന്നു ഡോക്ടർ ഞങ്ങളോട് പറഞ്ഞിരിക്കുന്നു. പക്ഷേ ഇന്നത്തെ ദിവസം അമംഗളമായേ അവസാനിക്കൂ എന്ന് ഇന്നു രാവിലെ എനിക്കൊരു ഭൂതോദയം തോന്നിയിരിക്കുന്നു. ആപത്തു കുറച്ചുനാളായി സദാ എന്റെ ചെവിയിലങ്ങനെ മുരളുകയാണ് ....അങ്ങിനെയിരിക്കെ പൊടുന്നനെ ഒരു മാറ്റം വന്നു; ഇന്നിപ്പോൾ അതുകാലത്തെ സംബന്ധിക്കുന്ന ഒരു ചോദ്യം മാത്രമാണ്- അതായത് ഉടനടിയോ അല്പം അമാന്തിച്ചിട്ടോ എന്നുമാത്രം ഒരു സംശയം. അവർ മുറിയുടെ കിളിവാതിലുകളെല്ലാം തുറന്നിട്ടിട്ടുണ്ട്. അദ്ദേഹം സംസാരിക്കുന്നു; അദ്ദേഹത്തിനു മനസ്സിൽ [ 77 ] പെല്ലീസും മെലിസാന്ദയും

വലിയ dfgdgf rtyryr ggh ആഹ്മുള്ളതുപോലെ തോന്നുന്നു. സാധാരണയൊരു മനുഷൃനെപ്പോലെയല്ല ഇപ്പോഴും അദ്ദേഹത്തിൻെറ സംസാ രം; പക്ഷേ ഒന്നു പറയാം; അദ്ദേഹത്തിൻെറ അന്തഗ്ഗതങ്ങാം ഒന്നുംതന്നെ ഇല്ലോഠം പരചലോകത്തുനിന്നു വരുന്നതുപോലെ തോന്നുന്നില്ല. ...അദ്ദേഫം എന്നെ ശരിക്കും മനസ്സിലാക്കിക്ക ഴിഞ്ഞ. അടുദ്ദഹം കിടല്പായതുമുതൽ സാദരം അദ്ദേഹത്തിനു ള്ള ആ വിചിത്രമായ നോട്ടത്തോടുകൂടി എൻറ കൈ പിടി ച്ചുകൊണ്ടു' അദ്ദേഹം പരഞ്ഞു: “ആരാ ഇതു? പെല്ലിസോ?__ പിന്നെ എന്തെല്ലാം?....നിൻറ മുഖം വിഷാഭമയമായിരിക്കു ന്നല്ലോ....ഭയനീയമായിരി ക്കുന്നല്ലോ....ഇനി അധികനാർം ജീ വിച്ചിരിക്കുവാൻ കഴിയാത്ത ഒരു മനുഷ്യൻെറ മുഖംപോലെ യാ നിൻെറ മുഖം....നീ ചുററിസ്റ്റഞ്ചരിക്കണം....മുരഷ്ക്ങ്ങനെ യാത്രചെയ്യണം.-..പഖ സ്ഥലങ്ങളിലും!....* വിചിത്രം! ഞാൻ അദ്ദേഹം പറയുന്നതുപോലെതന്നെ അനുസരിക്കാം....എന്്റ അമ്മ അടുത്തുനിന്നു” എല്ലാം ചെചികൊടുത്തു കേഠംക്കുകയാ യിരുന്നു....അഞവരുടെ കണ്ണിൽ ആനന്ദം കൊണ്ടു കണ്ണുനീർ പൊ ടിഞ്ഞു....ആട്ടെ, നീയതു സൂക്ഷിച്ചിട്ടില്ലേ....പീട്ടിനംകള്പാടെ വീണ്ടും ഒരു ജിവൻവെച്ചപോലെ തോന്നുന്നുണ്ട്‌. മുട്ടിമുട്ടിനി ല്ൃകന്ന മനുഷൃരുടെ ശപാസോച്ഛപാസം, സംസാരം, കാൽപ്പെ

തമാറരം _ ഇവയെല്ലാം ഇവിടെ ഇപ്പോം കേഠിംല്പാനുണ്ടു'..., അതാ, ശ്രദ്ധിക്രൂ; വാതിലിൻെറ പിന്നിൽ ഞാൻ ചില സ്വ രങ്ങഠം കേടാക്കുന്നു. ...വേഗമാകട്ടേ, വേഗം, പേഗം....ഞാ൯ ചോദിക്കന്നതിന്നു സമാധാനം പറയക! _ എവിടെയാണ്‌ നി

ഒന്ന ഞാൻ കാണുക?


മെലിസാന്ദ

എവിടെക്കാണുന്നതാ ഇഷ്ടം?

7g

Digitized By Kerala Sahitya Akademi [ 78 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് ഉദ്യാനത്തിൽ.... കുരുടൻ കിണറിനു സമീപം.... എന്താ,സമ്മതിച്ചോ?....നീ വരുമോ?.... മെലിസാന്ദ ഉവ്വ്. പെല്ലീസ് അവസാനത്തെ സന്ധ്യയാണിത്.... ഞാൻ യാത്രചെ യ്യാൻ പോവുകയാണ്, അച്ഛൻ പറഞ്ഞതുപോലെ.... ഒരിക്ക ലും നീയിനി എന്നെ കാണുകയില്ല, ഒരിക്കലും........ മെലിസാന്ദ അങ്ങനെ പറയാതിരിക്കു പെല്ലീസ്!.... ഞാൻ എന്നും എപ്പോഴും നിങ്ങളെ കാണും;.... എപ്പോഴും നിങ്ങളെന്നെ കണ്ണെടുക്കാതങ്ങനെ നോക്കിക്കൊണ്ടിരിക്കും.... പെല്ലിസ് അതൊക്കെ കായ്യം ശരിതന്നെ....പക്ഷേ ഞാൻ വളരെ വളരെ വളരെ ദൂരത്തായിരിക്കും; നിനക്കെന്നെ കാണാൻ സാ ധിക്കില്ല....കഴിയുന്നിടത്തോളം അകലെയകലെചെന്നു പറ റാൻ ഞാൻ ശ്രമിക്കും. എന്റെ ഹൃദയം മുഴുവനും ആനന്ദ മയമായിരുന്നു....അതെ; ആനന്ദം അതിലങ്ങനെ വിതുമ്പി ളുമ്പുകയായിരുന്നു. ഇന്നാകട്ടെ, സർഗ്ഗത്തിൻ്റേയും ഭൂമിയുടേ യും കനം മുഴുവൻ എന്റെ ശരീരത്തിൽ തൂങ്ങിനില്ക്കുന്നപോ ലെ എനിക്കു തോന്നുകയാണ്.. മെലിസാന്ദ എന്താ സംഗതി, പെല്ലീസേ? എനിക്കൊന്നുംതന്നെ മനസ്സിലാകുന്നില്ലല്ലോ!....ലേശംപോലും മനസ്സിലാകുന്നില്ല ല്ലോ, പെല്ലീസേ!.... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ? 78 [ 79 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് പൊയ്ക്കോളു,പൊയ്ക്കോളു....നമുക്കു പിരിയാം....അതാ, ആ വാതിലിന്റെ പിന്നിൽ ഞാൻ ആരുടെയൊക്കെയോ സ്വരങ്ങൾ കേൾക്കുന്നു...അതെ,...കൊട്ടാരത്തിൽ ഇന്നു രാവിലെ വന്ന ആ ആളുകൾ പുറത്തേയ്ക്കു പോവുകയാണ്....അവിടെ നിൽക്കണ്ടാ....പൊയ്ക്കോളു....അവർ പുറപ്പെടുകയാണ്.... അവരങ്ങു പൊയ്ക്കൊള്ളട്ടേ!.... [രണ്ടുവഴിയായി പോകുന്നു] രംഗം രണ്ടു കൊട്ടാരത്തിനകത്ത് ഒരു മുറി (ആർക്കേലും മെലിസാന്ദയും പ്രത്യക്ഷപ്പെടുന്നു) ആർക്കേൽ ഹാവൂ! പെല്ലീസിന്റെ അച്ഛൻ്റെ അപകടമൊക്കെ ഒരു വിധം അവസാനിച്ചു. ഏറെക്കാലമായി മരണത്തിന്റെ സിൽ ബന്ധിയായിരുന്ന ആ രോഗം, ഒടുവിലിതാ, കൊട്ടാരം വിട്ടു. പൊയ്ക്കഴിഞ്ഞിരിക്കുന്നു....ഇനിയേതായാലും ഇവിടെ ഒരാഹ്ളാ ദവും സൂയ്യ പ്രകാശവുമൊക്കെ വന്നുചേരും. നീയിവിടെ വന്ന തിനുശേഷം, ഒരടച്ചിട്ട മുറിക്കകത്തെന്നപൊലെ, നാം ഒ ച്ച പുറത്തു കേൾക്കാതെ അങ്ങനെ മന്ത്രിച്ചു മന്ത്രിച്ചു കഴിച്ചു കൂടു കയായിരുന്നു.... പക്ഷേ, തീർച്ചയായും, മെലിസാന്ദേ, എനിക്കു നിന്നിൽ വലിയ അനുകമ്പയുണ്ടായിരുന്നു....വിനോദത്തിനെന്തു വഴി, എന്തുവഴി എന്നു തിരക്കിക്കൊണ്ട്, ഒരു കൊച്ചുകുഞ്ഞി നെപ്പോലെ ആനന്ദത്താൽ മതിമറന്നാണ് നീയിവിടേയ്ക്കു വ ന്നത്; എന്നാൽ ഇവിടത്തെ ഈ വിശാലമായ ശാലയിൽ നീ കാൽകുത്തിയ നിമിഷത്തിൽ, എത്രതന്നെ ശ്രമിച്ചിട്ടും ഗത്യന്ത 74 [ 80 ] പെല്ലീസും മെലിസാന്ദയും രമില്ലാത്തതുനിമിത്തം മദ്ധ്യാഹ്നത്തിൽ എത്രയും ഇരുളടഞ്ഞതും എത്രയും തണുപ്പു മുറ്റിയതുമായ ഒരു ഗുഹയിൽ പ്രവേശിക്കുമ്പോൾ ഒരുവന്റെ മുഖത്തിനുണ്ടാകുന്ന ഭാവമാറ്റംപോലെ, നിന്റെ, മുഖത്തിനു് പക്ഷേ അതോടൊപ്പം ആത്മാവിനും കൂ ടി - ഒരു മാറ്റമുണ്ടാകുന്നതു ഞാൻ സൂക്ഷിക്കുകയുണ്ടായി. അതി നുശേഷം ഇതുവരെ, ഇതെല്ലാം കാരണം പലപ്പോഴും എനിക്കു നിന്റെ യഥാർത നിലയെന്തെന്ന സൂക്ഷ്മമായി ഗ്രഹിക്കു വാൻ തരപ്പെട്ടിട്ടില്ല....ഞാൻ നിന്നെ സൂക്ഷിച്ചുകൊണ്ടിരുന്നു. മനോഹരമായ ഒരുദ്യാനത്തിൽ ആദിത്യകാന്തിയിൽ ആറാടി കൊണ്ടും അലസതയോടും എന്നാൽ സദാ ദുസ്സഹമായ ഒരു ദു:ഗ സംഭവത്തെ പ്രതീക്ഷിച്ചു കൊണ്ടും നിൽക്കുന്ന ഒരാളുടെ പരിഭ്രാന്തമായ നോട്ടത്തോടുകൂടി നീയവിടെ നിലകൊണ്ടു.... എ നിക്കു തന്നെ വിവരിക്കുവാൻ കഴിയുന്നില്ല. നിന്റെ മുഖത്തു നോക്കുമ്പോൾ എനിക്കു കുണ്ഠിതം തോന്നി; എന്തുകൊണ്ടെ ന്നാൽ നീ നന്നെ ചെറുപ്പമാണ്; രാപ്പകൽ മരണത്തിന്റെ ശ്വാസം ശ്വസിച്ചുകൊണ്ടു കഴിച്ചുകൂട്ടാൻ നിനക്കു സാദ്ധ്യമല്ല. അത്രമാത്രം സുന്ദരിയുമാണ് നീ... പക്ഷേ, ഇനിയിപ്പോൾ എ ല്ലാം ഒന്നു വ്യത്യാസപ്പെടും. എന്റെ പ്രായത്തിൽ എൻറ ജീവിതത്തിന്റെ ആകെക്കൂടിയുള്ള ഏറ്റവും നിശ്ചിതമായ ഫലമായിരിക്കാം, പക്ഷേ ഇത് എന്റെ പ്രായത്തിൽ സംഭ വങ്ങളുടെ സുസ്ഥിരാവസ്ഥയിൽ എന്തൊരടിയുറച്ച വിശ്വാസ മായിരുന്നെന്നോ എനിക്ക് അതുപോലെതന്നെ പ്രായചെറുപ്പവും സൗന്ദയ്യവും ഉള്ള ഓരോ ജീവിയും അതിനു ചാറ്റും യുവത്വവും സൗന്ദയ്യവും സന്തോഷസൗഭാഗ്യങ്ങളും സ്വയം ഒത്തി ണങ്ങിയ സംഭവങ്ങളെ രൂപീകരിക്കുന്നതായും ഞാൻ സൂക്ഷിചു നോക്കി മനസ്സിലാക്കിയിട്ടുണ്ട്. അസ്പഷ്ടമായിട്ടാണെങ്കിൽ ഞാൻ ദീർഘദർശനം ചെയ്യുന്ന ആ നവയുഗത്തിന്റെ കവാടോൽഘാട 75 - - F [ 81 ] പെല്ലീസും മെലിസാന്ദയും നം നീയാണിപ്പോൾ നിർവ്വഹിക്കുവാൻ പോകുന്നത് .... ഇവിടെ വരൂ....നീയെന്താണിങ്ങനെ ഒന്നും സമാധാനം പറയാതേയും കണ്ണുതുറന്നു നേരെ നോക്കാതേയും ഇരിക്കുന്നത് ? ഇന്നേവരെ നോക്കിയാൽ ഒരൊറ്റ പ്രാവശ്യമേ ഞാൻ നിന്നെ ചുംബി ച്ചിട്ടുള്ളു. ഒന്നു നീ മനസ്സിലാക്കണം: പ്രായംചെന്ന മനു ഷ്യർക്ക് അവരുടെ അധരങ്ങൾ കൊണ്ടു ചിലപ്പോഴൊക്കെ ഒരു സ്ത്രീയുടെ പുരികക്കൊടിയോ ഒരു കുഞ്ഞിൻ്റെ കവിൾത്തടമോ സ്പർശിക്കേണ്ട ആവശ്യമുണ്ട്; കാരണം പറയാം; അതുമൂലം ജീവിതത്തിന്റെ പുതുമയിൽ വിശ്വസിക്കുവാനും അലട്ടുകളെ ഒരു നിമിഷത്തെയെങ്കിലും അകലത്താട്ടിപ്പായിക്കുവാനും അ വർക്കു സാധിച്ചേയ്ക്കും....പറയൂ, എന്താ എന്റെ അധരങ്ങളെ നീ ഭയപ്പെടുന്നോ?....ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി നിൻ കാര്യമോർത്ത് ഞാൻ എത്രമാത്രം അനുതപിച്ചിട്ടുണ്ടെന്നു നിനക്കറിയാമോ!........ മെലിസാന്ദ മുത്തച്ഛാ, ഞാൻ ഒരിക്കലും അസന്തുഷ്ടയായിരുന്നില്ല ല്ലോ........ ആർക്കേൽ ഒരു പക്ഷേ വാസ്തവത്തിൽ അസന്തുഷ്ടയായിരുന്നിട്ടും അത റിയാതിരിക്കുന്നവരിൽ ഒരാളായിരുന്നിരിക്കാം നീ... അങ്ങനെ യുള്ളവരാണ് ഏറ്റവും അസന്തുഷ്ടർ....ഇങ്ങോട്ടു നീങ്ങിനിൽക്കു ....വളരെ അടുത്ത് ഇതാ ഇങ്ങനെ ചേർന്നുനിന്നു,ഒരു നി മിഷം, ഞാൻ നിന്റെ മുഖത്തേയ്ക്കൊന്നു നോക്കട്ടെ നോക്കട്ടെ. മാണം ഒരുവനെ മുട്ടിനില്ക്കുന്ന അവസരത്തിൽ ഇങ്ങനെയുള്ള സൌ നയത്തിന്റെ ആവശ്യം അവനുണ്ടായിരിക്കും........ ഗോളാഡ് പ്രവേശിക്കുന്നു ഗോളാഡ്. പെല്ലീസ് ഇന്നു വൈകീട്ടു യാത്രയാണ്. 78 [ 82 ] പെല്ലീസും മെലിസാന്ദയും ആർക്കേൽ അതാ, നിന്റെ നെറ്റിയിൽ രക്തമുണ്ടല്ലോ. നീ ഇതു വരെ എന്തു ചെയ്യുകയായിരുന്നു? ഗോളാഡ് ഛേ,ഒന്നൂല്ല, ഒന്നൂല്ല.... ഞാനൊരു മുള്ളുവേലിക്കിടയ്ക്കു കൂടി കടന്നു പോയി. മെലിസാന്ദ പ്രഭോ, അങ്ങയുടെ തലയല്പം കുനിക്കൂ....ഞാൻ അങ്ങ ടെ പുരികം തുടയ്ക്കാം. ഗോളാഡ് നീയെന്നെത്തൊട്ടുകൂടാ....ഇല്ല, ഞാനതു സമ്മതിക്കില്ല. എന്താ, കേൾക്കുന്നോ? പോ, കടന്നു പോ ഞാൻ നിന്നോ ടല്ല സംസാരിക്കുന്നത് . എന്റെ വാളെവിടെ? ഞാനി പ്പോൾ വന്നത് എന്റെ വാൾ നോക്കിയെടുക്കുവാനാണു് ..... - മെലിസാന്ദ ഇതാ ഇവിടെ;ഈ പ്രാർത്ഥനാപീഠത്തിന്റെ മീതെ.. .... ഗോളാഡ് ഊം...അതിങ്ങെടുത്തോണ്ടുവാ! ....(ആർകേലിനോട്) പട്ടിണികിടന്നു മരിച്ച മറെറാരു പാവപ്പെട്ട നിഭാഗ്യ ജീവി യെക്കൂടി ഇതാ ഇപ്പോൾ കട ൽപ്പുറത്തു കണ്ടെത്തുകയുണ്ടായി ....നമ്മുടെ ഈ കണ്ണുകൾക്കു മുമ്പിൽ കിടന്നുതന്നെ അവർ ചാകാൻ തുനിഞ്ഞിരിക്കയാണെന്നു തോന്നുന്നു. ( മെലിസാന്ദ യോട്) കൊള്ളാം, എന്റെ വാൾ, അല്ലേ? ഉം...... എന്തി നാ നീയിങ്ങനെ വിറയ്ക്കുന്നെ? ഞാൻ നിന്നെ കൊല്ലാൻ പോവുകയല്ല.... എനിക്ക് അതിന്റെ അലകൊന്നു പരിശോ ധിക്കണം; അത്രയേ ഉള്ളു. ആ വക കാര്യത്തിനൊന്നും ഒരു വാൾ ഞാൻ ഉപയോഗിക്കുകയില്ല.... ഞാൻ ഒരു പിച്ചക്കാര 77 [ 83 ] പെല്ലീസും മെലിസാന്ദയും

നായിരുന്നാലെന്നതുപോലെ നീയെന്നെ എന്താണിങ്ങനെ ശ്രദ്ധിച്ചു പരിശോധിക്കുന്നത്? ഞാൻ നിന്നോടു പിച്ചയിര ക്കാൻ വന്നിട്ടുള്ളവനല്ല. എന്റെ കണ്ണുകളിൽ നിന്ന് എന്തെ ങ്കിലുമല്പം മനസ്സിലാക്കാമെന്നു നീയാശിക്കുന്നുണ്ടോ, നിൻറ ദൃഷ്ടികളിൽ നിന്നു ഞാനെന്തെങ്കിലും മനസ്സിലാക്കാതെ? ആ ട്ടെ, എനിക്കെന്തെങ്കിലുമറിയാമെന്നു, ഞാനെന്തെങ്കിലും അ റിഞ്ഞിട്ടുണ്ടെന്നു്, നിനക്കു തോന്നുന്നുണ്ടോ? - ( ആർകേലി നോട്) നോക്കൂ, ആ വിസ്താരമുള്ള വിടർന്ന കണ്ണുകൾ അവിടുന്നു കാണുന്നോ? ഒരുവൻ പറയും, ഐശ്വര്യ സമ്പൂർണ്ണമായിരി ക്കുന്നതിൽ അവ അഭമാനം കൊണ്ടിരുന്നുവെന്ന് !........

ആർക്കേൽ മഹനീയമായ നിഷ്കളങ്കതയല്ലാ തെ മറ്റൊന്നും ഞാനവയിൽ കാണുന്നില്ല ഗോളാഡ് മഹനീയമായ നിഷ്കളങ്കത..... അവ നിഷ്കളങ്കതയേക്കാൾ മഹനീയങ്ങളാണ് . ഒരാട്ടിൻ കുട്ടിയുടെ കണ്ണുകളേക്കാൾ പ്രശാന്തനിർമ്മലങ്ങളാണ്....നിഷ്കളങ്കതയെക്കുറിച്ച് ഈശ്വരനു പാഠങ്ങൾ കൊടുക്കാൻ അവയ്ക്കു കഴിവുണ്ടു്. ഹാ, മഹനീയ മായ നിഷ്കളങ്കത. ഒന്നു ചെവി തന്നു കേൾക്കൂ; ഞാൻ അവയു മായി അത്രയടുത്തു വർത്തിക്കുന്നതിനാൽ, അവ മിഴിക്കുമ്പോൾ അവയുടെ പോളകളുടെ നവീനത ഞാൻ അനുഭവിക്കുന്നു. എന്നിരുന്നാലും ആ കണ്ണുകളിലെ ഏറ്റവും നിസ്സാരമായ രഹസ്യം പോലും എനിക്ക് അജ്ഞാതമാണ്; പരലോകത്തിലെ മഹാരഹസ്യങ്ങൾ എനിക്കതിനേക്കാൾ നന്നായറിയാൻ കഴിയും മഹത്തായ നിഷ്കളങ്കത!....നിഷ്കളങ്കതയേക്കാൾ വില പ്പെട്ട എന്തോ ആണത്. സ്വർഗ ത്തിലെ ദേവതകൾ അവിടെ അനശ്വരമായി ഒരു മാമൂദിസാ നടത്തുകയാണെന്നു തോ 78 [ 84 ] പെല്ലീസും മെലിസാന്ദയും ന്നിപ്പോകും.... അവയെ ഞാൻ നന്നായറിയുന്നു, ആ കണ്ണുകൾ ... പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്ന നിലയിൽ ഞാൻ അവയെ കണ്ടിട്ടുണ്ട്. അവ അടയ്ക്ക് ! അവയെ അടയ്ക്ക് അല്ലെ ങ്കിൽ എന്നെന്നേയ്ക്കുമായി ഞാൻ അവയെ അടപ്പിക്കും നിന്റെ വലതുകൈ മണിക്കഴുത്തിൽ പൊക്കി വെയ്ക്കാതിരിക്കു വെറുമൊരു സാധാരണ സംഗതി മാത്രമാണ് ഞാനീ പറയു ന്നതു്...പെട്ട കൂടിയ വിചാരങ്ങൾ ഒന്നുംതന്നെ എനിക്കില്ല. പെട്ടകൂടിയ എന്തെങ്കിലുമൊരു വിചാരം എനിക്കുണ്ടായിരു ന്നെങ്കിൽ എന്തുകൊണ്ടതു വെട്ടി വിളിച്ചു പറഞ്ഞുകൂടാ? ങ് ആ ങ് ആ! ഓടിപ്പോവാൻ നോക്കാതെ..... ഇവിടെ!.... നിന്റെ ആ കൈയിങ്ങു തന്നേ!...ഹാ....നിന്റെ കൈ എങ്ങനെ ചൂടു പിടിച്ചിരിക്കുന്നു...., ഛേ,പോ, കടന്നു... നിന്റെ മാംസം ....അതെന്നെ ചെടിപ്പിക്കുന്നു. ദാ ഇവിടെ.... നീയങ്ങനെ സൂ ത്രത്തിൽ ഓടിക്കളയാമെന്നൊന്നും വിചാരിക്കേണ്ട (ഗോളാ ഡ് അവളെ തലമുടിക്കു ചുറ്റിപ്പിടിക്കുന്നു) നീ നിന്റെ കാൽമുട്ടുകളിൽ എന്നെ അനുഗമിക്കാൻ പോവുകയാണ്. നിന്റെ

ആ മിനുമിനുത്ത കാൽമുട്ടുകളിൽ....

എന്റെ മുമ്പിൽ.... നിലങ്ങനെ ഉരഞ്ഞുരഞ്ഞ്! നിന്റെ ഈ നീണ്ട തലമുടി, ഒടുവിലിതാ, എന്തെങ്കിലുമൊരു കാര്യത്തിനുപകരിക്കും എന്നാ യിരിക്കുന്നു. ആദ്യം വലത്തോട്ട് പിന്നെ ഇടത്തോട്ട് തിത്തിത്തായ്, ഹായ് ഥികിതി ത്തായ് --- മുന്നോട്ട്, പിന്നോട്ട് ഇനി താഴെ നിലത്തോട്ട്, താഴെ നിലത്തോട്ട് !.... നോക്കിയേ, നീയൊന്നു നോക്കിയേ ഒരു പടുകിളവനെപ്പോലെ ഞാനങ്ങ നെ കിളുകളാ ചിരിക്കുകയാണ്........ ആർക്കേൽ (മുമ്പോട്ടോടിവന്നു) ഗോളാഡ്! 78 [ 85 ] പെല്ലീസും മെലിസാന്ദയും ഗോളാഡ് (പെട്ടെന്നൊരു ശാന്തത ഭാവിച്ചു കൊണ്ട്) അങ്ങേയ്ക്കിഷ്ട്ം പോലെ ചെയ്യാം.... അങ്ങു കാണുന്നോ? അതിനു ഞാൻ യാതൊരു പ്രാധാന്യവും കല്പിക്കുന്നില്ല - വളരെ പ്രായംചെന്ന ഒരുവനാണ്....പിന്നെ, ഞാൻ ഒരു ചാര നല്ല....യോഗം എന്തു കൊണ്ടുവരുന്നുവെന്നു കാണുവാൻ ഞാൻ കാത്തിരിക്കാം....പിന്നീട്... ഓ! പിന്നീട്...... പിന്നീട് '... അതൊരാചാരമായതു കൊണ്ടുമാത്രം; അതൊരാചാരമാ യതുകൊണ്ടുമാത്രം.... (പോകുന്നു) ആർക്കേൽ - അവനെന്താണു പറ്റിയത് . അവൻ കുടിച്ചിട്ടുണ്ടോ? മെലിസാന്ദ (കണ്ണീരോടെ) ഇല്ല; ഇല്ല; പക്ഷേ അദ്ദേഹം എന്നെ ഒട്ടും തന്നെ ഇനി സ്നേഹിക്കയില്ല.... ഞാൻ അസന്തുഷ്ടയാണ്....ഞാൻ ദുഃഖിതയാണ്...... ആർക്കേൽ ഞാൻ ഈശ്വരനായിരുന്നെങ്കിൽ പുരുഷന്മാരുടെ ഹൃദ യത്തിൽ ഞാൻ സഹതപിച്ചേനേ!......... രംഗം മൂന്നു കൊട്ടാരത്തിനുമുമ്പിലുള്ള ഒരു ചന്ദ്രശാല [കൊച്ചു നിയോൾഡ് ഒരു ശിലാഖണ്ഡം പിടിച്ചു പൊ ക്കാൻ ശ്രമിക്കുന്നമട്ടിൽ ദൃശ്യനാകുന്നു] കൊച്ചു നിയോൾഡ് ഓ! വല്ലാത്ത കനോള്ള താ ഈ കല്ല്!....ഇതിനെന്നേക്കാ ക്കനോണ്ട് .... ഈ ഭൂമി മുഴുവനും കൂടിയതിനേക്കാക്കനോള്ളതാ

80 [ 86 ] പെല്ലീസും മെലിസാന്ദയും ഇത്. പാറയക്കും ഈ അസത്തു കല്ലിനും നടുക്കായി എനിക്കെ ന്റെ സ്വർണ്ണപ്പന്തു കാണാം; പക്ഷേ എനിക്കതെടുക്കാൻ ഒക്കു ന്നില്ല. എന്റെ കൊച്ചുകൈക്കു നീട്ടം പോരാ... കല്ലാണെ ങ്കിലൊട്ടു പൊങ്ങണൂല്ല... എനിക്കതു പൊക്കാനരുത്...ആർക്കും സാദ്ധ്യമല്ല ഇതു പൊക്കാൻ....ഈ വീട്ടിനേക്കാളധികം കനോ ള്ളതാണിതു്.... മണ്ണിനടിൽ ഇതിനു വേരുകളൊണ്ടെന്നു തോ ന്നിപ്പോകും........ [അകലെ ഒരാട്ടിൻപറ്റത്തിന്റെ കരച്ചിൽ കേൾക്കപ്പെടുന്നു].

      ഓ!ഓ! ഏതോ കൊറെ ആടുകളുടെ കരച്ചിലു കേക്ക       ണെണ്ടല്ലോ! (അതു നോക്കുവാനായി അവൻ ആ മട്ടുപ്പാവി

ന്റെ വക്കിലേയ്ക്കു പോകുന്നു) എന്തിനു് !...സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.... അവയുടെ തിരിച്ചുവരവാണ് ,....കൊച്ചാടുകൾ... അവ മടങ്ങിവരികയാ.... ഓ! എത്രണ്ണം! എന്ത്വോരോണ്ടെന്നു നോക്കൂ! ഇരുട്ട് അവയ്ക്ക് മഹാ പേടിയാ.... അവ ഒന്നിച്ചുചേ ർന്നു കഴുത്തുരുമ്മിക്കൊണ്ടങ്ങനെ കൂഞ്ഞിക്ക്ടുന്നു... അവയ്ക്കിനി നടക്കാൻ,വല്യേ വെഷമോണ്ട്... അവ കരയുന്നു...അവ കര യുന്നു....അവ വേഗം വേഗം ഓടുകയാണ്....അതാ, അങ്ങനെ പായുകയാ....ആ വലിയ നാൽക്കൂട്ടുവഴീൽ അവ എത്തിക്കഴി ഞ്ഞു...ങ ആ! ങ ആ!ഏതുവഴിക്കാണ് തിരിഞ്ഞുപോവണ്ട തെന്നു അവയ്ക്കറിഞ്ഞുകുടാ....ഇപ്പോളവ കരയുകയല്ല, കാത്തു നിൽക്കുകയാണ്....വലത്തോട്ടു തിരിയുവാൻ ആവശ്യമുള്ള ചിലതുണ്ട്....അവയെല്ലാം വലത്തോട്ടു തിരിയാൻ ആവശ്യ പ്പെടുന്നു ...അവ അങ്ങനെ ചെയ്യില്ലായിരിക്കാം....അവയുടെ ഇടയിൽ അവയുടെനേർക്കു മണ്ണു വലിച്ചെറിയുകയാണ്...ങ ആ! ങ ആ! ഈ വഴിക്കാ അവ കടന്നുപോവാൻ പോണെ.അവ ശരിക്കനുസരിക്കുന്നു! അവ ശരിക്കനുസരിക്കുന്നു! മട്ടുപ്പാവി ന്റെ മുമ്പിൽക്കൂടി കടന്നു പോകാൻ പോവുകയാണവ.അവ

81 [ 87 ] പെല്ലീസും മെലിസാന്ദയും പാറകളുടെ മുമ്പിൽ കൂടി കടന്നുപോവാനുള്ള പുറപ്പാടാ.... ഞാൻ അവയെ അടുത്തുകാണും!.....ഓ! ഓ! എത്രയെണ്ണം! എത്ര യെണ്ണം!....വഴി മുഴുവൻ അവയെക്കൊണ്ടു നിറഞ്ഞിരിക്കുന്നു ....അവയെല്ലാം ഇപ്പോൾ നിശ്ശബ്ദമാണ്!.....ഹേ, ഇടയൻ! ഹേ, ഇടയൻ!... എന്താണവ ഇപ്പോൾ ലേശമെങ്കിലും ശബ്ദിക്കാത്തത്? ആട്ടിടയൻ (അദൃശ്യനായി) എന്താണെന്നോ? ഈ വഴി!.....ഇതൊരിക്കലും അലയിടയക്കുള്ളതല്ല.... നിയോൾഡ് പിന്നെ എവിടേയ്ക്കാ... വ പോകുന്നത് ? ഇടയാ! ഇടയാ! എങ്ങോട്ടാണവയെ കൊണ്ടുപോകുന്നതു? . ഞാൻ ചോദിക്കുന്നതയാൾ കേൾക്കുന്നില്ല. അയാൾ വളരെ ദൂരെ എത്തിയിരിക്കുന്നു....അവ വേഗത്തിൽ ഓടുകയാണ്....അവ വേഗത്തിൽ ഓടുകയാണ്.. ..... അവ ഇപ്പോൾ ഒരു ശബ്ദവും ഉ ണ്ടാക്കുന്നില്ല. ഈ വഴി.... ഇതൊരിക്കലും ആലയിലേയ്ക്കുള്ള തല്ല.... എനിക്കത്ഭുതം തോന്നുന്നു....ഇന്നു രാത്രി അവ എവി ടെക്കിടന്നുറങ്ങും ഓ! ഓ! ഇവിടെ വല്ലാത്ത ഇരുട്ട്! ..... ഞാൻ പോയി വല്ലവരോടും വല്ലതും പറയട്ടെ!......... (പോകുന്നു രംഗം നാല് ആരാമമണ്ഡലത്തിൽ ഒരു നീരുറവ [പെല്ലീസ് പ്രവേശിക്കുന്നു] പെല്ലീസ് ഇത് അവസാനത്തെ സായാഹ്നമാണ്.... അവസാനത്തെ . സായാഹ്നം!..... ഞാൻ ഒരിക്കലും ശങ്കിക്കാതിരുന്ന ഒന്നി 88 [ 88 ] പെല്ലീസും മെലിസാന്ദയും

ന്മേൽ ഞാനൊരു കൊച്ചുകുഞ്ഞിനെപ്പോലെ കളിച്ചു... വിധി യുടെ ആപൽഗർത്തങ്ങളെക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടു ഞാൻ കളിച്ചു... പൊടുന്നനെ എന്നെത്തട്ടിയുണർത്തിയതാരാണ്? തന്റെ വീടു തീപ്പിടിച്ചാളിക്കത്തുമ്പോൾ അതിൽ നിന്ന് ഒരു കണ്ണുപൊട്ടൻ പറപറക്കുന്നതുപോലെ, സന്തോഷം കൊണ്ടും വേദനകൊണ്ടും നിലവിളിച്ചുകൊണ്ടു ഞാൻ പറന്നു കളയാം.... ഞാൻ പറന്നു പോവുകയാണെന്ന് അവളോടു പറയുകതന്നെ... എന്റെ പിതാവു അപകടത്തിൽനിന്നു രക്ഷപ്പെട്ടു; ഇനി ആ ഒരു നാട്യത്തിൽ എനിക്കെന്നോടുതന്നെ വ്യാജം കാട്ടുക സാദ്ധ്യമല്ല... നേരം നന്നെ വൈകി; അവളൊട്ടു വരുന്നുമില്ലല്ലോ... വീണ്ടും അവളെക്കാണാതെ പോകുന്നതായിരിക്കും എന്നെ സ്സംബന്ധിച്ചിടത്തോളം കൂടുതൽ നന്ന്....ഇപ്രാവശ്യം എനിക്കവളെ നല്ലപോലെ കാണണം....എനിക്കോർമ്മിക്കാൻ സാധിക്കാത്ത സംഗതികൾ ഉണ്ട്. ഒരു നൂറു കൊല്ലമായി ഞാനവ ളെ കണ്ടിട്ടില്ലെന്നും ഒരാൾ വിചാരിച്ചേയ്ക്കും ..... പക്ഷേ, അവൾ എന്റെ മുഖത്തേയ്ക്കങ്ങനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നാലും, അതിനു പകരമായി ഞാൻ അവളുടെ മുഖത്തേയ്ക്ക് ഇതുവരെ കണ്ണയച്ചിട്ടില്ല.... ഞാനിങ്ങനെ പോവുകയാണ ങ്കിൽ എനിക്കൊന്നും തന്നെ ശേഷിച്ചുണ്ടാവുകയില്ല....പിന്നെ ഈ സ്മരണകൾ.... ഒരു നനുത്ത തുണിസ്സഞ്ചിയിൽ ഒരിത്തിരി വെള്ളം കൊണ്ടുപോകുന്നതുപോലെയാണത് ... എനിക്കവസാനമായി ഒന്നവളെ കാണണം.... അവളുടെ ഹൃദയത്തിന്റെ അഗാധതകൾ എനിക്കു നല്ലപോലൊന്നു നോക്കിക്കാണണം.... ഇതുവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ലാത്തതെല്ലാം, ഒന്നും ബാക്കിവെയ്ക്കാതെ, എനിക്കവളോടു തുറന്നു പറയണം........ (മെലിസാന പ്രവേശിക്കുന്നു) മെലിസാന്ദ പെല്ലീസ്!......... 88 [ 89 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് മെലിസാന്ദേ!. അതു നീതന്നെയോ, മെലിസാന്ദേ?......... മെലിസാന്ദ അതെ;ഞാൻതന്നെ...... പെല്ലീസ് ഇവിടെ വരൂ; നിറഞ്ഞ ചന്ദ്രികയുടെ വക്കത്ത് അവി ടെയങ്ങനെ നിൽക്കാതെ. ഇവിടെ വരൂ. നമുക്കു പരസ്പരം ഒട്ടധികം സംസാരിക്കാനുണ്ട്. ഈ നാരകവൃക്ഷത്തിൻ്റെ നിഴലിലേയ്ക്കു നീങ്ങിനിൽക്കു. മെലിസാന്ദ എന്നെ വെളിച്ചത്തിൽ തന്നെ നില്ക്കാൻ സമ്മതിക്കൂ!.... പെല്ലിസ് മേടക്കിളിവാതിലുകളിൽക്കൂടി അവർ നമ്മെ കണ്ടേയ്ക്കും. ഇവിടെ വരൂ; ഇവിടെ നമുക്കു യാതൊന്നും ഭയപ്പെടാനില്ല.സൂക്ഷിക്കണേ;അവർ നമ്മെ കണ്ടേയ്ക്കും.... മെലിസാന്ദ അവർ എന്നെ കാണട്ടെ, അതാണെനിക്കാവശ്യം........ പെല്ലീസ് എന്തുകൊണ്ട്? നിനക്കെന്തുപറ്റി? ആരും കാണാതെ അവിടെനിന്നിറങ്ങിപ്പോവാൻ നിനക്കു സാധിച്ചോ?........ മെലിസാന്ദ ഉവ്വ്, അങ്ങയുടെ ജ്യേഷ്ഠൻ ഉറക്കമായിരുന്നു........ പെല്ലീസ് നേരം അതിക്രമിച്ചു. ഒരു മണിക്കൂറിനകം അവർ വാ തിലെല്ലാം അടയ്ക്കും. നാം സൂക്ഷിക്കണം.ആട്ടെ,നീ വരാനിത്ര വൈകിയതെന്താ?..... 84 [ 90 ] പെല്ലീസും മെലിസാന്ദയും മെലിസാന്ദ അങ്ങയുടെ ജ്യേഷ്ഠന് ഒരു ദുസ്വപ്നമുണ്ടായി. പിന്നെ, പോരുംവഴി എന്റെ വസ്ത്രങ്ങൾ വാതിലിന്റെ ആണികളിൽ കുടുങ്ങി.... നോക്കൂ, ഇതു കീറിപ്പോയി. ആ സമയം മുഴുവനും എനിക്കു നഷ്ടപ്പെട്ടു; ഞാൻ ഓടി........ പെല്ലീസ് എന്റെ പാവപ്പെട്ട മെലിസാന്ദേ! .....നിന്നെ ഒന്നു സ്പ് ശിക്കുവാൻ എനിക്കു ഭയം തോന്നുന്നു.... വേട്ടയാടപ്പെട്ട ഒരു കിളിയെപ്പോലെ ഇതാ ഇപ്പോഴും നിനക്കു ശ്വാസം മുട്ടുകയാ ണ്. എനിക്കുവേണ്ടിയാണോ, എനിക്കുവേണ്ടിയാണോ, നീ യിതെല്ലാം ചെയ്യുന്നത്? നിന്റെ ഹൃദയം, അതെൻ്റെ സ്വ ന്തമായിരുന്നാലെന്നപോലെ, മിടിക്കുന്നതു ഞാൻ കേൾക ന്നു....ഇവിടെ വരൂ....കുറെക്കൂടി അടുത്ത്... എന്നോടു കുറെക്കൂ ടി അടുത്ത്..... മെലിസാന്ദ അങ്ങെന്താണിങ്ങനെ ചിരിക്കുന്നത് ? പെല്ലീസ് ഞാൻ ചിരിക്കുകയല്ല അല്ലെങ്കിൽ, ഞാൻ ആനന്ദം കോണ്ടു മതിമറന്ന് അങ്ങനെ ചിരിക്കുകയാണ് അങ്ങനെ ചെയ്യുന്നുണ്ടെന്നറിഞ്ഞുകൂടാതെ!.....പക്ഷേ കരയാനാണ് കാരണങ്ങൾ ഉള്ളത്. മെലിസാന്ദ നാം മുമ്പ് ഇവിടെ വന്നിട്ടുണ്ട്.... ഞാൻ ഓർക്കുന്നു....... പെല്ലീസ് ഉവ്വ്...ഉവ്വ്...നീണ്ട മാസങ്ങൾക്കപ്പുരം ആ,പിന്നെ, ഞാനറിഞ്ഞില്ല.... ആട്ടെ, നിനക്കറിയാമോ എന്തിനാണിന്നു വൈകീട്ടു ഞാൻ നിന്നോടു വരാൻ പറഞ്ഞതെന്ന് ? 85 [ 91 ] പെല്ലീസും മെലിസാന്ദയും

മെലിസാന്ദ ഇല്ല.

                  പെല്ലീസ്

പക്ഷേ നമ്മുടെ അവസാനത്തെ സന്ദർശനമായിരിക്കാം ഇത്....എന്നെന്നേയ്ക്കുമായി എനിക്കു ഇവിടംവിട്ടു പോകേ ണ്ടിയിരിക്കുന്നു......

                മെലിസാന്ദ
എന്തുകൊണ്ടാണ് അതെപ്പോഴുമിങ്ങനെ പറയുന്നത്,

അങ്ങിവിടംവിട്ടു പോവുകയാണ്, പോവുകയാണ് എന്നു?

               പെല്ലീസ്

എന്തു കൊണ്ടെന്നു പണ്ടേതന്നെ നിനക്കറിയാവുന്നതാ ണല്ലോ. അതു ഞാനിനി വീണ്ടും നിന്നോടു പറയണമെന്നു ണ്ടോ? എന്താണ് ഞാൻ നിന്നോടു പറയാൻ പോകുന്നതെ ന്നു നിനക്കറിഞ്ഞുകൂടേ?

               മെലിസാന്ദ

തീർച്ചയായും ഇല്ല; തീർച്ചയായും ഇല്ല; എനിക്കൊന്നും ത ന്നെ അറിഞ്ഞുകൂടാ......

എന്തുകൊണ്ടാണെനിക്കു പോകേണ്ടിവന്നിട്ടുള്ളതെന്നു

നിനക്കറിഞ്ഞുകൂടേ ?... നിനക്കറിഞ്ഞുകൂടെ അതിന്റെ കാര ണം... (അയാൾ അവളെ പൊടുന്നനെയങ്ങു ചുംബിക്കുന്നു.) ഞാൻ നിന്നെ സ്നേഹിക്കുന്നു.... അതാണ് കാരണം. നിന ക്കറിഞ്ഞുകൂടെ?......

        മെലിസാന്ദ (ഒരു താണ സ്വരത്തിൽ)

ഞാൻ അങ്ങയേയും സ്നേഹിക്കുന്നു........

           പെല്ലീസ്

ഓ! ഓ! എന്താ നീ പറഞ്ഞത്, മെലിസാന്ദേ?....ശരിക്കും ഞാൻ കേട്ടില്ല നീ പറഞ്ഞത്. ചുട്ടുപഴുത്ത ഇരുമ്പുകമ്പിക 88 [ 92 ] പെല്ലീസും മെലിസാന്ദയും ളാൽ മഞ്ഞുകട്ട ശിഥിലീകൃതമായിക്കഴിഞ്ഞു. ലോകത്തിൻറ മറ്റേ അറ്റത്തുനിന്നും വരുന്ന ഒരു സ്വരം കൊണ്ടാണ് നീയതു പറഞ്ഞത്..... നീ പറഞ്ഞതു ഞാൻ കഷ്ടിച്ചേ കേട്ടുള്ളൂ നീ എന്നെ സ്നേഹിക്കുന്നു .... നീ എന്നെ സ്നേഹിക്കുന്നു. ആട്ടെ, എന്നു തൊട്ടാണ് നീയെന്നെ സ്നേഹിച്ചത് ? മെലിസാന്ദ ഹാ.....എപ്പോഴും....അങ്ങനെ ഞാൻ ആദ്യമായിക്കണ്ട. ആ നിമിഷംതൊട്ട് !......

   പെല്ലീസ്

ഓ! നീ എങ്ങനെ അതു പറയുന്നു. നിൻ സ്വരം വസന്ത കാലത്തു കടലിനു മീതെക്കൂടി കടന്നുപോയിട്ടുണ്ടെന്നു് ഒരു വൻ പറഞ്ഞു പോകും.....ഇതു വരെ ഒരിക്കലും ഞാനതു കേട്ടി ട്ടില്ല. ഹാ, എനിക്കെന്റെ ഹൃദയത്തിൽ മഴ വീണതുപോലെ തോന്നുന്നു. എന്റെ ചോദ്യം ഒരു ദേവതയോടായിരുന്നാലെ ന്നതുപോല, അത്ര അകൃത്രിമലളിതമായി നീയതു പറയുന്നു!.... എനിക്കതു വിശ്വസിക്കുവാൻ കഴിയുന്നില്ല. മെലിസാന്ദേ ..... നിനക്കെന്നെ സ്നേഹിച്ചിട്ടെന്തു വേണം? എന്തിനാണു് നീയെ ന്നെ സ്നേഹിക്കുന്നത്? നീ പറയുന്നതു പരമാർത്ഥംതന്നെയാ നീ എന്നെ വഞ്ചിക്കുകയല്ലേ? എന്നെയൊന്നു മന്ദഹസിപ്പി ക്കാൻ, അല്പമൊരു നുണ പറയുകയല്ലേ നീ ചെയ്യുന്നത് ?.........

     മെലിസാന്ദ 

അല്ല, ഞാൻ ഒരിക്കലും പൊളി പറയുന്നതല്ല. അങ്ങ യുടെ ജ്യേഷ്ഠനോടു മാത്രമേ ഞാൻ പൊളി പറയുന്നുള്ളൂ.

      പെല്ലീസ്

ഓ! എങ്ങനെ നീയതു പ്രസ്താവിക്കുന്നു.....നിന്റെ സ്വ രം.. നിൻ്റെ സ്വരം.....ജലത്തിനേക്കാൾ പുതുമയും യാഥാർത്ഥ്യ വും ഒത്തുചേർന്നിട്ടുള്ളതാണത്! ശുദ്ധജലംപോലെ എന്റെ 87 [ 93 ] പെല്ലീസും മെലിസാന്ദയും ണ്ടുകളിൽ അതു സ്പർശനാനുഭവമുളവാക്കുന്നു....പരിശുദ്ധമായ ജ ലംപോലെ എന്റെ കൈകളിൽ അതു സ്പർശനാനുഭവമുണ്ടാക്കുന്നു ....എനിക്കു തരൂ, നിന്റെ കൈകൾ എനിക്കു തരൂ....ഓ നിന്റെ കൈകൾ ചെറുതാണു്..... നീ ഇത്രത്തോളം സുന്ദരിയാ ണെന്നു ഞാനറിഞ്ഞില്ല!.....നിന്നെ കണ്ടുമുട്ടുന്നതിനുമുമ്പ് ഇ മാത്രം സൗന്ദര്യമുള്ള തായി യാതൊന്നും തന്നെ ഈ ലോകത്തിൽ ഞാൻ കണ്ടിട്ടില്ല.... ഞാൻ അസ്വസ്ഥ ഹൃദയനായിരുന്നു. വീടു മുഴുവൻ ഞാൻ തിരക്കി, നാടു മുഴുവൻ ഞാൻ തിരക്കി എന്നി ട്ടും സൗന്ദര്യം കണ്ടെത്താൻ എനിക്കു സാധിച്ചില്ല. ഇപ്പോളി താ ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു!.....ഞാൻ നിന്നെ ക ണ്ടെത്തിയിരിക്കുന്നു!.....ഈ ഭൂമി നിന്നേക്കാൾ സൗന്ദര്യമുള്ള ഒരു സ്ത്രീയെ വഹിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല!..... നീ എവിടെയാണ് ? നിന്റെ ശ്വാസോച്ഛ്വാസം ലേശംപോ ലും ഞാൻ കേൾക്കുന്നില്ലല്ലോ!........ മെലിസാന്ദ ഞാൻ അങ്ങയുടെനേർക്കു നോക്കിനിൽക്കുന്നതുകൊണ്ടാണത്.... പെല്ലീസ് അത്രമാത്രം ഏകാഗ്രതയോടെ എന്തിനാണ് നീ എ ന്റെ നേർക്കിങ്ങനെ നോക്കുന്നത് നാം നിഴലിൽ എത്തിക്കു ഴിഞ്ഞു. നല്ല ഇരുട്ടാണ് ഈ മരത്തിന്റെ ചുവട്ടിൽ, വെളി ച്ചത്തേയ്ക്കു വരൂ. നാം എത്ര സന്തോഷമുള്ളവരാണെന്നു നമുക്കു കണ്ടുകൂടാ. വരൂ, വരൂ; നമുക്കു വളരെ കുറച്ചുമാത്രമേ നേ രമുള്ളൂ.......

പെല്ലീസ്
വേണ്ട; വേണ്ട; നമുക്കിവിടെത്തന്നെ നിൽക്കാം... ഇരു

ട്ടിൽ ഞാൻ അങ്ങയോടു കൂടുതൽ അടുത്താണ്. 88 [ 94 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് എവിടെ, നിന്റെ കണ്ണുകൾ എവിടെ? നീ എന്റെ അടുത്തു നിന്ന് ഓടിക്കളയാനാണോ ഭാവം ത്തിൽ എന്നെക്കുറിച്ചല്ല നിന്റെ വിചാരം. മെലിസാന്ദ തീർച്ചയായും അതെ; തീർച്ചയായും അതെ. യെപ്പറ്റി മാത്രമേ വിചാരിക്കുന്നു. പെല്ലീസ് ഈ നിമിഷ ഞാൻ അങ്ങ നീ മറവിടെയോ നോക്കുകയായിരുന്നു........ ലിസാന്ദ ഞാൻ മറ്റെവിടെയോ അങ്ങയെ കണ്ടു........ പെല്ലീസ് നീ ചിന്തയിൽ മുഴുകിയിരിക്കയാണ്.... നിനക്കെന്തു പ റിൽ നീ സന്തുഷ്ടയാണെന്നു തോന്നുന്നില്ല. മെലിസാന്ദ അതെ, അതെ ഞാൻ സന്തുഷ്ടയാണ്; പക്ഷേ ഞാൻ ദുഃഖിതയുമാണ്

ഒരാൾക്കു സ്നേഹിച്ചുകൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും ദുഃഖമുണ്ടായിക്കൊണ്ടിരിക്കും. മെലിസാന്ദ അങ്ങയെക്കുറിച്ചോക്കുമ്പോൾ എല്ലായോഴും എനിക്കു ക രച്ചിൽ വരുന്നു........ പെല്ലീസ് എനിക്കും....എന്റെ കഥയും അങ്ങനെതന്നെയാണ് ലിസാനു. ഞാൻ നിന്നോടടുത്താണ്; ഞാൻ ആനന്ദം കൊ ണ്ടു കരയുന്നു; എന്നിരുന്നാലും.... അയാൾ വീണ്ടും അവളെ 89 [ 95 ] പെല്ലീസും മെലിസാന്ദയും ചുംബിക്കുന്നു ഞാനിങ്ങനെ നിന്നെ ചുംബിക്കുമ്പോൾ നി ഒരത്ഭുതസൃഷ്ടിയായിട്ടെനിക്കു തോന്നിപ്പോകുന്നു. നിയതമാ ത്രം സുന്ദരിയായതിനാൽ ഒരാൾ പറയും നീ മരിക്കാൻ ലിസാന്ദ അത അതെ... നാം ആശിക്കുന്നപോലെ നമുക്കു പ്ര ത്തിക്കാൻ സാദ്ധ്യമല്ല.... ഞാൻ ആദ്യമായി നിന്നെ കണ്ട സ മയം ഞാൻ നിന്നെ സ്നേഹിച്ചില്ല. ഞാനും ഞാനും... എനിക്കു ഭയമായിരുന്നു........ നിൻ കണ്ണുകളുടെ കാലത്തിൽ എനിക്കു നല്ല സമ്മ തമില്ലായിരുന്നു.... ഉടൻ തന്നെ ഇവിടം വിട്ടു പോകുവാൻ ഞാ ഇങ്ങോട്ടു വരാൻ ഒരിക്കലും ഞാൻ ആവശ്യപ്പെട്ടിരുന്ന ല്ല. ഇങ്ങോട്ടു വരാൻ ഞാൻ ഭയപ്പെട്ടതെന്തു കൊണ്ടാണെന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ........ Im ഒരാൾ ഒരിക്കലും അറിയാത്ത കായങ്ങൾ അനവധിയ ണ്ടാകും....സദാ നാമങ്ങനെ കാത്തിരിക്കുകയാണ്; പിന്നീടു്... എന്താണ് ശബ്ദം അവർ വാതിലുകൾ അടയ്ക്കുകയാണ്. മെലിസാന്ദ അത് അവർ വാതിലുകൾ അടച്ചുകഴിഞ്ഞു. 90 [ 96 ] പെല്ലീസ്

നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷക ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചേ!.... വലിയ ചങ്ങലകൾ!.... വലിയ ചങ്ങലകൾ! നേരം വളരെ വൈകി!

മെലിസാന്ദ

അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നായി!

പെല്ലീസ്

നീ... നോക്കൂ, നോക്കൂ.... ഇനിയൊരിക്കലും അതാശിക്കുന്നതു നാമല്ല.... എല്ലാം നഷ്ടപ്പെട്ടു.... എല്ലാം രക്ഷിക്കപ്പെട്ടു!

ഇന്നത്തെ ഈ സായാഹ്നത്തിൽ സമസ്തവും സുരക്ഷിതമാക്ക പ്പെട്ടു. വരൂ! വരൂ!..... എന്റെ ഹൃദയം, ഒരു ഭ്രാന്തന്റേതുപോലെ, മുകളിൽ, ശരിക്കും എന്റെ തൊണ്ടയിൽ അങ്ങനെ വന്നുമിടിക്കുന്നു... (അയാൾ അവളെ ചുറ്റിപ്പൊതിയുന്നു ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ടെന്നെ ശ്വാസംമുട്ടിക്കാനുള്ള മട്ടാണ്! ..... വരൂ! വരൂ!.... ഹാ! ഇരുട്ടിൽ എത്ര കമനിയമായിരിക്കുന്നു!.........


മെലിസാന്ദ

നമ്മുടെ പുറകിൽ ആരോ ഉണ്ട്! .........

പെല്ലീസ്


ഞാൻ ആരേയും കാണുന്നില്ല...

മെലിസാന്ദ

എന്തോ ഒരു ശബ്ദം ഞാൻ കേട്ടു........

പെല്ലീസ്


ഇരുട്ടിൽ നിന്റെ ഹൃദയം മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.

മെലിസാന്ദ


കരിയിലകൾ കിരുകിരുക്കുന്ന ശബ്ദം ഞാൻ കേട്ടു. 91 [ 97 ] പെല്ലീസും മെലിസാന്ദയും പൊടുന്നനെ അടങ്ങിയമർന്ന കാറ്റാണത്....നാം ചും ബിച്ചുകൊണ്ടിരുന്നപ്പോൾ അതു ശമിക്കുകയുണ്ടായി........ മെലിസാന്ദ ഇന്നു രാത്രി, എത്ര ഉയരമുള്ളതായിരിക്കുന്നു നമ്മുടെ നി ഴലുകൾ!

    പെല്ലീസ്
ശരിക്കും ഉദ്യാനത്തിന്റെ അറ്റം വരെ അവ ചുറ്റിപ്പി

ണയുന്നു....! ഓ!നമ്മിൽനിന്നും എത്ര അകലത്തിൽ അവ കെട്ടിപ്പിടിച്ചു ചുംബിക്കുന്നു..... നോക്കൂ! നോക്കൂ........ മെലിസാന്ദ (വീർപ്പുമുട്ടുന്ന സ്വരത്തിൽ) ആ....ആ....ഹ്. ഒരു മരത്തിന്റെ പിന്നിലാണദ്ദേഹം! പെല്ലീസ് ആര്?

മെലിസാന്ദ

ഗോളാഡ്! പെല്ലീസ് ഗോളാഡോ?... എവിടെ? പിന്നേയ്, ഞാൻ ഒന്നും തന്നേ കാണുന്നില്ലല്ലോ!....... മെലിസാന്ദ അതാ, അവിടെ, നമ്മുടെ നിഴലുകളുടെ അങ്ങേ അറ്റത്ത്... മെലിസാന്ദ അതെ;അതെ;ഞാൻ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു.... പെട്ടെന്നിനി നാം പിൻതിരിഞ്ഞുകൂടാ....... മെലിസാന്ദ അദ്ദേഹത്തിന്റെ കൈയിൽ വാളുണ്ട്........ 98 [ 98 ] പെല്ലീസും മെലിസാന്ദയും പെല്ലീസ് എനിക്ക് ഒന്നുമില്ല........ മെലിസാന്ദ നാം ചുംബിക്കുന്നതു് അദ്ദേഹം കണ്ടിട്ടുണ്ട്. പെല്ലീസ് അദ്ദേഹം അറിഞ്ഞ നാം അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നു അദ്ദേഹം അറിഞ്ഞ പോലെ തോന്നുന്നില്ല....അനങ്ങാതെ!.... നിന്റെ തല തിരി ക്കാതെ!....നമ്മുടെമേൽ അദ്ദേഹം ഇരച്ചുചാടി വീഴും... നമു ക്കൊന്നും അറിഞ്ഞുകൂടെന്നു അദ്ദേഹം കരുതുന്നിടത്തോളം നേരം അവിടെത്തന്നെ നിൽക്കും... അദ്ദേഹം നമ്മെ സൂക്ഷിക്കുകയാണ്....ഇപ്പോഴും നിശ്ചേഷ്ടനായിട്ടാണദ്ദേഹത്തിന്റെ നില.... പൊയ്ക്കോളൂ, ഈ നിമിഷംതന്നെ പൊയ്ക്കോളൂ, ഇതാ, ഈ വഴിയിൽ കൂടി.... ഞാനിവിടെ അദ്ദേഹത്തെ കാത്തുനിൽക്കാം..... വന്നാൽ ഞാനദ്ദേഹത്തെ ചെറുത്തു നിറുത്തിക്കൊള്ളാം. മെലിസാന്ദ വേണ്ട, വേണ്ട, വേണ്ട! പെല്ലീസ് പോവൂ! ഒന്നു പോവൂ! അദ്ദേഹം എല്ലാം കണ്ടിട്ടുണ്ടു്.... അദ്ദേഹം നമ്മെ കൊല്ലും! മെലിസാന്ദ അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നായി! പെല്ലിസ് അദ്ദേഹം വരികയാണ്! അതാ അദ്ദേഹം വരികയാണ്! ....നിന്റെ ചുണ്ടുകൾ!.....നിന്റെ ചുണ്ടുകൾ!......... മെലിസാന്ദ അതെ!.....അതെ!അതെ!....... (അവർ ലക്കില്ലാതെ ചുംബിക്കുന്നു) 98 [ 99 ] പെല്ലീസും മെലിസാന്ദയും ഓ! ഓ! നക്ഷത്രങ്ങളാകമാനം പൊഴിഞ്ഞങ്ങനെ വീഴുക യാണ്!....... മെലിസാന്ദ എന്റെ മീതെയും! എന്റെ മീതെയും!...... പെല്ലീസ് ഇനിയും! ഇനിയും!....തരൂ!തരൂ!....... മെലിസാന്ദ എല്ലാം!എല്ലാം! എല്ലാം!......... [കൈയിൽ ഓങ്ങിപ്പിടിച്ച വാളുമായി ഗോളാഡ് അവ രുടെ മീതെ ഇരച്ചാർത്തുവീഴുന്നു. അയാൾ വാളുലച്ച് ഒരൊറ്റ വെട്ടിനു പെല്ലീസിനെ നിലംപതിപ്പിക്കുന്നു. നിരുറവിനരികെ

അയാൾ വീഴുന്നു. മെലിസാന്ദ പേടിച്ചരണ്ട് അവിടെ 

നിന്നും പറപറക്കുന്നു] മെലിസാന്ദ (പറപറന്നുകൊണ്ട്) ഓ ! ഓ! എനിക്കു ധൈര്യമില്ല.... എനിക്കു ധൈര്യമില്ല!..... [ഗോളാഡ് നിശ്ശബ്ദതയിൽ കാട്ടിലൂടെ അവളെ പിൻ തുടരുന്നു] 84 [ 100 ] അങ്കം അഞ്ച്

രംഗം ഒന്ന്

കൊട്ടാരത്തിൽ അടിയിലത്തെ നിലയിലുള്ള ഒരു ശാല.

[വേലക്കാരികൾ ഒന്നിച്ചു കൂടി നിൽക്കുന്നതായി കാണ

പ്പെടുന്നു. വായുസഞ്ചാരത്തിനുള്ള ഒരു ദ്വാരത്തിനു മുൻപിൽ

ഏതാനും കുട്ടികൾ വെളിയിൽ കളിച്ചുകൊണ്ടു നടക്കുന്നു]

പ്രായം ചെന്ന ഒരു വേലക്കാരി

കാത്തു നിന്നോളി, കണ്ടോളിൻ; കാത്തുനിന്നാളിൻ, ക

ണ്ടോളിൻ, പെങ്കോച്ചുങ്ങളേ!! ഇന്നു വയ്യിട്ടായിരിക്കും അത്;

അവർ ഇപ്പംതന്നെ നമ്മോടുവന്നു പറയും........

മറെറാരു വേലക്കാരി

അവരാരും വന്നു നമ്മോടു പറയുകേല....അവർക്ക് ഒട്ടുംത

ന്നെ അറിയാമ്മേല എന്നാണവർ-

നമ്മക്കേതായാലും ഇവിടങ്ങനെ കാത്തുനിക്കാം........

നാലാമത്തെ വേലക്കാരി

നമ്മക്കസ്സലായട്ടറിയാല്ലോ എപ്പഴാ നമ്മക്കു മോളിലേ

യ്ക്കു പോണ്ടതെന്ന്.........

അഞ്ചാമത്തെ വേലക്കാരി

സമയാവട്ടെ; ആവുമ്പം നമ്മക്കു നമ്മുടെ ഇഷ്ടംപോലെ

മോളിലേയ്ക്കുങ്ങു കേറിപ്പാം.........

ആറാമത്തെ വേലക്കാരി

കെട്ടിടത്തിനുള്ളി ഒരൊച്ചേനക്കൊം കേക്കാനില്ല...........

95 [ 101 ] പെല്ലീസും മെലിസാന്ദയും

ഏഴാമത്തെ വേലക്കാരി

കാററുകേറാനൊള്ളെ തൊളേടെ മുമ്പിക്കളിച്ചോണ്ടുനി

ക്കണെ ആ പിള്ളരോട് ഒന്നൊച്ചേടുക്കാണ്ടിരിക്കാൻ നമ്മളു

ചെന്നു പറയണ്ടതാ.........

എട്ടാമത്തെ വേലക്കാരി

അവരിപ്പത്തന്നെ താനേ അടങ്ങിയിരുന്നോളും........

ഒമ്പതാമത്തെ വേലക്കാരി

സമയം ഇനീം ആയട്ടില്ല.

[പ്രായംചെന്ന വേലക്കാരി പ്രവേശിക്കുന്നു]

ആർക്കൂപ്പെ അകത്തു കടക്കാനൊക്കുകേല....ഒരു നാഴി

കേലധികം ഞാൻ ചെവി വട്ടം പിടിച്ചുനിന്നു. വാതിലുക

ളിൽ ഈച്ച നടക്കണതു് ഒരുത്തനു കേക്കാനൊക്കും.....ഞാൻ

ഒന്നും കേട്ടില്ല.

ഒന്നാമത്തെ വേലക്കാരി

അവരവളെ മുറീത്തനിച്ചു വിട്ടേക്ക്വാണോ?

പ്രായംചെന്ന വേലക്കാരി

അല്ലല്ല; മുറിക്കകം മുഴുവൻ ആളുകളാന്നാ എനിക്കു തോ ന്നണെ.

ഒന്നാമത്തെ വേലക്കാരി

അവരു വരണെണ്ടായിരിക്കും....ഇപ്പത്തന്നെ അവരു വ

രണെണ്ടായിരിക്കും........

പ്രായംചെന്ന വേലക്കാരി

ദൈവമേ! ഈശ്വരാ! വീട്ടിനുള്ളിക്കടന്നുവന്നേക്കണതു

നന്മ്യോന്ന്വല്ല....ആരും ഒന്നും പറയാമ്മേലാത്തതാ....പക്ഷേ

എനിക്കറിയാവുന്നതു് എനിക്കു പറയാൻ കഴിയൂങ്കിൽ.......

രണ്ടാമത്തെ വേലക്കാരി

നിങ്ങളായിരുന്നോ വാതിൽക്കെവച്ചവരെ കണ്ടെ?.........

96 [ 102 ] പെല്ലീസും മെലിസാന്ദയും

പ്രായംചെന്ന വേലക്കാരി

എന്താതു്? അതെ, അതെ; ഞാനാന്നു അവരെ കണ്ടതു്.

കാവക്കാരൻ പറേണ അയാളാ ആദ്യം അവരെ കണ്ടേന്ന്;

പക്ഷേ അയാളെ വിളിച്ചൊണത്ത്വേ ഞാനാ. അയാള് കമ

ന്നടിച്ചുകെടന്നു കുംഭകൎണ്ണസേവ്യാൎന്നു. ഒന്നു കണ്ണു തൊറപ്പി

ക്കാൻ ഞാമ്പെട്ട പാട്! എന്നട്ട് വിദ്വാനിപ്പെ വന്നു അങ്ങ

നെ തട്ടിവിടുകയാ അയളാ ആദ്യം അവരെ കണ്ടെന്നു്. അതു

ഭംഗ്യാണോ? താഴെ അറേലേയ്ക്കു പോവാൻ ഒരു വെളക്കു

കൊളുത്തീട്ട് എന്റെ കൈതന്നെ പൊള്ളിക്കുഴന്നുപോയി. അ

തു നിങ്ങളു മനസ്സിലാക്കണം. അറേൽ ഞാനെന്തു ചെയ്യാ

മ്പോവാൎന്നു? - എനിക്കുതന്നെ അതിപ്പെ ഓൎക്കാനൊക്കണില്ല

-എങ്ങന്യായിരുന്നാലും, ഞാൻ വളരെ നേരത്തെതന്നെ ഒ

ണൎന്നെണിറ്റു; അപ്പഴും നല്ലപോലെ വെട്ടം വെച്ചിരുന്നില്ല;

ഞാൻ എന്നോടുതന്നെ പറഞ്ഞു: "ഞാൻ മുറ്റം വെലങ്ങനെ

കടക്കും; പിന്നെ വാതലു തൊറക്കും." നന്ന്....... ഉപ്പൂറ്റി പൊ

ക്കിപ്പിടിച്ചു പെരുവെരലൂന്നി ഞാൻ താഴേയ്ക്കു നടന്നു പോയി.

തള്ളിപ്പം, വെറുമൊരു സാധാരണ വാതിലായിരുന്നാലത്തെ

പ്പോലെ, ആ വാതിലങ്ങു മലൎക്കെത്തൊറന്നു...... ഈശ്വരാ! ദൈ

വമേ! എന്താ ഞാനവടെക്കണ്ട്യോരു പ്രമഞ്ചം? എന്താ ഞാന

വടെക്കണ്ടേന്നൊന്നൂഹിച്ചുനോക്കൂ!.........

ഒന്നാമത്തെ വേലക്കാരി

അവർ വാതലിന്റെ തൊട്ടു മുൻപിലായിട്ടൊണ്ടാൎന്നോ?

പ്രായം ചെന്ന വേലക്കാരി

അവർ രണ്ടുപേരും; കെടക്കുകയാൎന്നു വാതിലിന്റെ തൊ

ട്ടു മുമ്പിൽ!....ഒരിത്തിരി നാളായി വെശന്നു പ്രാണൻ പൊരി

ഞ്ഞു തളൎന്നുകെടക്കണ പാവങ്ങളെപ്പോലെ!.......കൊച്ചുകുഞ്ഞു

ങ്ങൾ, പേട്യാവുമ്പെച്ചെയ്യണെപോലെ, അവർ മുറുക്കെ കെ

97 [ 103 ] പെല്ലീസും മെലിസാന്ദയും ട്ടിപ്പിടിച്ചു കെടക്കുകാർന്നു.മിക്കവാറും മരിച്ച മാട്ടാർന്നു കൊച്ചു രാജകുമാരി;വലിയ ഗോളാഡിന്റെ വാള് അപ്പഴും അദ്ദേഹത്തിന്റെ ഒരു വശം ചേർന്നു പറ്റിപ്പിടിച്ചു കെടക്കണൊണ്ടാർന്നു ..........കൽപ്പട മുഴുക്കെച്ചോരേം..............

                           രണ്ടാമത്തെ വേലക്കാരി

കുട്ടികളോടൊന്നടങ്ങ്യോതുങ്ങി ഇരിക്കാൻ നമ്മക്കു ചെന്നു പറയണോല്ലൊ....... കാറ്റു കേറാനൊള്ളെ വെടവിനു മുൻപിൽ അവരടെ സർവ്വ ശക്തിയേടുത്ത് അവർ കൂക്കിവിളിക്കുകയാ ............


                          മൂന്നാമത്തെ വേലക്കാരി

എന്താ ഒരാളു സംസാരിക്ക്യണേന്നു കേക്കാൻതന്നെ ഇനി ഒക്കുകേല ...........

                    നാലാമത്തെ വേലക്കാരി

ഒന്നും ചെയ്യാനില്ല;ഞാൻ പടിച്ച പണി പതിനെട്ടും പയറ്റി നോക്കി;അവർ അടങ്ങിയൊതുങ്ങി ഇരിക്കുകേല............

          ഒന്നാമത്തെ വേലക്കാരി
       അദ്ദേഹം സൊഖപ്പെട്ടെണീറ്റെന്നു തോന്നണില്ല.
          പ്രായം ചെന്ന  വേലക്കാരി
      ആര്?
              ഒന്നാമത്തെ വേലക്കാരി
വല്ല്യേ ഗോളാഡേ!
         മൂന്നാമത്തെ വേലക്കാരി

അത്യതെ.അവരദ്ദേഹത്തെ ഭാര്യേടെ മുറീലേയ്ക്കു കൊണ്ടേയേക്ക്വാ .......ഇപ്പ ഞാനവരെ എടനാഴീവെച്ചു കണ്ടു. അ

                             98 [ 104 ] പെല്ലീസും മെലിസാന്ദയും

ദ്ദേം കുടിച്ചാലത്തെപ്പോലെ അവരദ്ദേത്തെ താങ്ങിപ്പിടിച്ചിട്ടുണ്ട്. അദ്ദേത്തിനു ഇപ്പഴും തനിയേ നടക്കാൻ കഴിയണില്ല. പ്രായംചെന്ന വേലക്കാരി താനേ അങ്ങു സിദ്ധികൂടാൻ അദ്ദേത്തിനു സാദ്ധ്യല്ല; അദ്ദേം ആളു തടിമാടനാ. കൊച്ചമ്മച്ചിക്കു പക്ഷേ കഷ്ടിച്ചു മുറി വേറ്റട്ടൊള്ളൂ എന്നട്ടു മരിക്ക്യാമ്പോണേ അവരാ....നെനക്കി തു മനസ്സിലാവാണൊണ്ടോ? ഒന്നാമത്തെ വേലക്കാരി നിങ്ങളു കണ്ടോ മുറിവ്? പ്രായംചെന്ന വേലക്കാരി എന്റെ പെങ്കൊച്ചേ, ഞാൻ നിന്നെ കാണണപോലെ അത്ര തെളിഞ്ഞ് ഞാനെല്ലാം കണ്ടു, മനസ്സിലായോ നെനക്ക്? ഒരു കൊച്ചു പീക്കിരി മുറിവ് .... അവളുടെ മാറത്ത് ... എടത്തുവശത്തായട്ടു.... ഒരു മാടപ്രാവിനെപ്പോലും കൊല്ലാൻ കഴിയാത്ത ഒരു കൊച്ചു മുറിവ്....അതങ്ങനെ സംഭവിക്ക്യണതാന്നു നെനക്കു തോന്നണൊണ്ടോ ? ഒന്നാമത്തെ വേലക്കാരി അത്യതെ; എന്തോ ഒന്നു ഒണ്ടു ഇതിനെല്ലാം അടീല് .... രണ്ടാമത്തെ വേലക്കാരി അതെ; മൂന്നു ദിവസായി അവർ പെറ്റട്ട്.... പ്രായംചെന്ന വേലക്കാരി അതെ; മരണക്കെടക്കേലാർന്നു ആ പ്രസവം; മുൻകൂട്ടിയുള്ളെ ഒരു സൂചന്യാതു. എന്തൊരു കുഞ്ഞ്! നീയതിനെ കാണ്വേണ്ടായോ? ഒരു പിച്ചക്കാരിപോലും ലോകത്തിലേയ്ക്കു കൊണ്ടിരാത്ത ഒരു കൊച്ചു പീക്കിരിപ്പെങ്കൊച്ച്....വളരെ നേരത്തെ കൂട്ടിത്തന്നെ വന്നുചേർന്ന ഒരു കൊച്ചു മെഴുകു സാമാനം.... 99 [ 105 ] പെല്ലീസും മെലിസാന്ദയും ആട്ടിൻകുഞ്ഞിന്റെ രോമത്തിൽ ജീവിക്കേണ്ടതായിട്ടൊള്ള ഒരു മെഴുകുസാമാനം.... അത്യതെ,നമ്മ്യോന്ന്വല്ല വീട്ടിനുള്ളിൽ കടന്നുവന്നേക്കണേ......

               ഒന്നാമത്തെ വേലക്കാരി 
അത്യതെ ദൈവംതമ്പുരാൻ തൃക്കൈകൾ കൊണ്ടുവന്നേക്കണത്....
               രണ്ടാമത്തെ വേലക്കാരി

ഇങ്ങന്യോക്കെ വന്നട്ടൊള്ളെ ഒരു കാരണോന്നും കൂടാതല്ല....

               മൂന്നാമത്തെ വേലക്കാരി

പിന്നെ നമ്മുടെ ആ കനിവൊള്ളെ കൊച്ചുതമ്പുരാനുണ്ടല്ലോ, പെല്ലീസ്‌ ‌-അദ്ദേം എവട്യാ? ആക്കും ഒരു തുമ്പും വാലൂല്ല അതിനെപ്പറ്റി....

               പ്രായം ചെന്ന വേലക്കാരി

ഛേയി! തീർച്ച്യായും ഒണ്ട്. അറിയാം, എല്ലാവക്കും അറിയാം.... പക്ഷേ ആക്കുംതന്നെ അതിനെക്കുറിച്ചു ശബ്ദിക്കാ നൊള്ള ദൈയ്യോല്ല.... ഒരാൾക്ക് അതിനെക്കുറിച്ചൊന്നും മി ണ്ടിക്കൂടാ. അതിനെപ്പറ്റി ഒരിക്കലും ഇനി ഒരാൾക്കു പറ യാൻ പാടില്ല.... ഒരാൾക്ക് ഇനി ഒട്ടുംതന്നെ സത്യം പറയാൻ മേല.... പക്ഷേ ഒന്നെനിക്കറിയാം. കണ്ണുപൊട്ടൻ കിണറിൻറടുത്ത് അദ്ദേം കെടക്കണകണ്ടട്ടെണ്ട്. ആക്കും, ആക്കുംതന്നെ, ഒരു കണ്ണൊന്നദ്ദേത്തെ കാണാൻ തരപ്പെട്ടില്ല; അത്രേള്ളു..... ഒടുവിലത്തെ ആ വിധിയൊത്ത ദെവസോണ്ടല്ലോ, അന്നേ എ ല്ലാം വെളിപ്പെട്ടു. അന്നേ എല്ലാം അറിയൂ എന്നുമാത്രം........

          ഒന്നാമത്തെ വേലക്കാരി

ഈ വീട്ടിനുള്ളിലിനി ഒന്നാന്ത്യോറങ്ങാനെനിക്കു ദൈ യ്യോല്ല........

                            100 [ 106 ] പെല്ലീസും മെലിസാന്ദയും

പ്രായം ചെന്ന വേലക്കാരി കാലക്കേടേതായാലും വീട്ടിനകത്തു കടന്നു കഴിഞ്ഞു;ഇ നി അവനോനവനോന്റെ പാടുനോക്കി അടങ്ങ്യോതുങ്ങിയിരിക്കണതന്ന്യാ ബേദം. - മൂന്നാമത്തെ വേലക്കാരി അതെ; പക്ഷേ, അങ്ങന്യായാത്തന്നെ എന്താ വിശേ ഷം? അതു നിങ്ങളെ തെരക്കി വന്നു കണ്ടുപിടിക്ക്യൂല്ലോ....... പ്രായംചെന്ന വേലക്കാരി അത്യതെ: പക്ഷെ നാം പോവണ്ടപോല്യോന്നും നാം പോണില്ല...... നാലാമത്തെ വേലക്കാരി നാം ചെയ്യേണ്ടപോലെ നാം ചെയ്യണൂല്ല........ ഒന്നാമത്തെ വേലക്കാരി ഇപ്പഴവരൂ നമ്മെ പേടിച്ചിരിക്ക്വ്യാ ...... രണ്ടാമത്തെ വേലക്കാരി അവർ കൂട്യാലോചന നടത്ത്വാ, എല്ലാരും........ മൂന്നാമത്തെ വേലക്കാരി എടനാഴിലേക്ക് എപ്പഴും അവരു കണ്ണോടിച്ചോണ്ടാ നെല

നാലാമത്തെ വേലക്കാരി അവർ കുശുകുശുക്കലുതന്നെ കുശുകുശുക്കലാ...... അഞ്ചാമത്തെ വേലക്കാരി അവരൊക്കെ കൂടിച്ചേർന്നാ ഇതു ചെയ്തേന്നു തോന്നിപ്പോകും........ 101 [ 107 ] പെല്ലീസും മെലിസാന്ദയും ആറാമത്തെ വേലക്കാരി എന്താണവരു ചെയ്തേന്നു ഒരറിവൂല്ല........ ഏഴാമത്തെ വേലക്കാരി ഏമാനന്മാർക്കു തന്നെ പേട്യാണെങ്കിപ്പിന്നെ എന്താ ചെയ്യ്വാ?...... (നിശ്ശബ്ദത) ഒന്നാമത്തെ വേലക്കാരി പിള്ളേരടെ കൂക്കുവിലളി കേക്കണേല്ല്യ....... രണ്ടാമത്തെ വേലക്കാരി കാറ്റുകേറാനൊള്ളെ വെടവിനുമുമ്പിൽ അവർ ചടഞ്ഞു കൂടി ഇരിപ്പായിക്കഴിഞ്ഞു. മൂന്നാമത്തെ വേലക്കാരി അവർ തമ്മി തമ്മിത്തമ്മിപറ്റിച്ചേർന്നുകൊണ്ടാണിരിപ്പ്. പ്രായംചെന്ന വേലക്കാരി വീട്ടിനകത്ത് ഒരൊച്ച്യനക്കോം കേക്കണില്ലല്ലോ........ ഒന്നാമത്തെ വേലക്കാരി കുഞ്ഞുങ്ങൾ ശ്വാസം വിടണപോലും കേക്കാനൊക്കണില്ല....... പ്രായംചെന്ന വേലക്കാരി വരിൻ, വരിൻ; മോളിലേയ്ക്കു ചെല്ലാൻ സമയമായി.... (നിശ്ശബ്ദരായി പോകുന്നു) 108 [ 108 ] പെല്ലീസും മെലിസാന്ദയും

രംഗം രണ്ടു്

കൊട്ടാരത്തിൽ ഒരു മുറി

[മുറിയുടെ ഒരു മൂലയിൽ ആക്കേലും ഗോളാഡും, ഡോക്ട രും പ്രത്യക്ഷപ്പെടുന്നു.മെലിസാന്ദ ഒരു കട്ടിലിൽ കിടപ്പാണ്]

ഡോക്ടർ

അവർ മരിക്കുന്നത് ഈ കൊച്ചു മുറിവുകൊണ്ടല്ല; ഒരു പക്ഷിപോലും അതുകൊണ്ടു മരിക്കുകയില്ല.... അതുകൊണ്ട്, എ ൻ്റെ നല്ലവനായ പ്രഭോ, അങ്ങല്ല അവരെ കൊന്നിട്ടുള്ളത്; അവിടന്നങ്ങനെ കുണ്ഡിതപ്പെടാതിരിക്കൂ..... ജീവിക്കുവാൻ അവക്കു കഴിയുമായിരുന്നില്ല....പിന്നെ നമുക്കവരെ രക്ഷിക്കാൻ സാദ്ധ്യമല്ലെന്നും തീർത്തു പറഞ്ഞു കൂടാ........

ആർക്കേൽ

അല്ലല്ല; അവളുടെ മുറിയിൽ എന്തൊരു നിശ്ശബ്ദതയാ ണ്....അതുതന്നെ ഒരു ചീത്ത ലക്ഷണമാ....നോക്കൂ, അവൾ എങ്ങനെ ഉറങ്ങുന്നു എന്ന്....സാവധാനത്തിൽ....സാവധാന ത്തിൽ, എന്നെന്നേയ്ക്കുമായി അവളുടെ ആത്മാവങ്ങു മരവിച്ചു പൊയാലത്തെപ്പൊലെ.....

ഗോളാഡ്

ഞാനവളെ കൊന്നു.... ഒരു കാരണവും കൂടാതെ! ഒരു കാ രണവുംകൂടാതെ ഞാനവളെ കൊന്നുകളഞ്ഞു.....കല്ലുകൾക്കു പോലും കരച്ചിൽ വന്നു പോകും!.... അവർ അന്യോന്യം ചും ബിച്ചിരുന്നു....കൊച്ചു കുഞ്ഞുങ്ങളെപ്പോലെ!..... അവർ തമ്മിൽ തമ്മിൽ അങ്ങനെ വെറുതെ ചുംബിച്ചുകൊണ്ടിരുന്നു....ജ്യേഷ്ട് നും അനുജത്തിയുമായിരുന്നു അവർ........ഞാനോ?....ഞാനാക 103 [ 109 ] പെല്ലീസും മെലിസാന്ദയും

ട്ടെ,എന്നെത്തന്നെ വകവെയ്ക്കാതെ പെട്ടെന്നതു പ്രവൎത്തി ച്ചു.... നിങ്ങൾ നോക്കൂ!....എന്നേത്തന്നെ കൂട്ടാക്കാതെ കണ്ണൂമടച്ചു ഞാനതു ചെയ്തു...

ഡോക്ടർ

സൂക്ഷിക്കണം; അവർ ഉണരുകയാണെന്നു തോന്നുന്നു....

മെലിസാന്ദ

ജനൽ തുറക്കൂ... ജനൽ തുറക്കൂ........

ആർക്കേൽ

ഈ ജനലാണോ തുറന്നിടേണ്ടത്, മെലിസാന്ദേ ?

മെലിസാന്ദ

അല്ലല്ല, ആ വലിയ ജനൽ... വലിയ ജനൽ... എനിക്കു കാണാനൊക്കുമല്ലോ.......

ആർക്കേൽ

ഇന്നു വൈകീട്ടു കടൽക്കാറ്റിനു വലിയ തണുപ്പുണ്ട്....

ഡോക്ടർ

അവർ പറയുന്നതുപോലെ പ്രവൎത്തിക്കൂ.........

മെലിസാന്ദ

നിങ്ങൾക്കു നന്ദി...സൂൎയ്യൻ അസ്തമിക്കുന്നതാണോ അത് ?

ആർക്കേൽ

അതേ;സുൎയ്യൻ കടലിൽ താഴുകയാണ്; നേരം അതിക്രമിച്ചിരിക്കുന്നു. നിനക്കെങ്ങനെയിരിക്കുന്നു, മെലിസാന്ദേ?

മെലിസാന്ദ

സുഖം തോന്നുന്നു... സുഖം തോന്നുന്നു. എന്തുകൊണ്ടാണെന്നോടങ്ങനെ ചോദിക്കുന്നത് ? ഇതിനു മുമ്പൊരിക്കലും എനി

104 [ 110 ] ക്കു് ഇത്രയും സുഖം തോന്നിയിട്ടില്ല. എന്നിരുന്നാലും, എന്തോ എനിക്കു വെളിവായപോലെ തോന്നുന്നു.

ആർക്കേൽ

നീ എന്താണീ പറയുന്നതു്? നീ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല........

മെലിസാന്ദ

ഞാൻ പറയുന്നത് എനിക്കുതന്നെ നല്ലപോലെ മനസ്സിലാകുന്നില്ല, മനസ്സിലായോ?... എനിക്കറിഞ്ഞുകൂടാ ഞാൻ പ റയുന്നതെന്താണെന്ന്.. എനിക്കെന്തറിയാമെന്നും എനിക്കറിഞ്ഞുകൂടാ.... ഞാൻ ആഗ്രഹിക്കുന്നതു ഞാൻ പറയുന്നില്ല.

ആർക്കേൽ

നീയിങ്ങനെ സംസാരിക്കുന്നതുതന്നെ എന്താനന്ദമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിനക്കു സ്വബോധമില്ലായിരുന്നു....നീ പറയുന്നതു മനസ്സിലാക്കാൻ തന്നെ എപ്പോഴും ഞങ്ങൾക്കു സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിപ്പോൾ അതൊക്കെ മാറിപ്പോയി.....

മെലിസാന്ദ

എനിക്കൊന്നും അറിഞ്ഞുകൂടാ.... മുറിയിൽ അങ്ങു തനിച്ചേ ഉള്ളോ, മുത്തച്ഛാ?

ആർക്കേൽ

അല്ല; നിന്നെ ചികിത്സിച്ച ഡോക്ടർ ഇവിടെ ഉണ്ടു്.

മെലിസാന്ദ

ശരി......

ആർക്കേൽ

പിന്നെ__ വേറൊരാൾകൂടിയുണ്ട്. [ 111 ] മെലിസാന്ദ

ആരാണത്?

ആർക്കേൽ

അതു....നീ പേടിക്കരുതു്.... നിനക്ക് ഏറ്റവും നിസ്സാരമായ ഉപദ്രവം പോലും ചെയ്യാൻ അയാൾ ആശിക്കുന്നില്ല. അതു ദൃഢമായി വിശ്വസിച്ചുകൊള്ളൂ! നിനക്കു ഭയമാണെങ്കിൽ അയാൾ പോയ്ക്കൊള്ളും....വളരെ ദുഃഖിതനാണയാൾ.

മെലിസാന്ദ

അതാരാണു്?

ആർക്കേൽ

അതു....നിന്റെ ഭർൎത്താവാണ്... ഗോളാഡ് !........

മെലിസാന്ദ

ഗോളാഡ് ഇവിടെയുണ്ടെന്നോ?....പിന്നെ എന്തുകൊണ്ടദ്ദേഹം എന്റടുത്തു വരുന്നില്ല?

ഗോളാഡ്

[കട്ടിലിനടുത്തേയ്ക്കു പണിപ്പെട്ടു ചെന്നുകൊണ്ടു്] മെലിസാന്ദേ!.....മെലിസാന്ദേ!........

മെലിസാന്ദ

അതു നിങ്ങളാണോ, ഗോളാഡേ?..... എനിക്കു നിങ്ങളെ ശരിക്കു തിരിച്ചറിയാൻ കഴിയുന്നില്ല....അസ്തമനസൂര്യന്റെ വെളിച്ചം എന്റെ കണ്ണുകളിൽ പതിഞ്ഞിട്ടുള്ളതുകൊണ്ടാണ തു്. നിങ്ങൾ ആ ചുമരുകളുടെ നേൎക്ക് അങ്ങനെ നോക്കുന്നതെന്താണ്? നിങ്ങൾ വല്ലാതെ മെലിഞ്ഞു പോയല്ലോ! നിങ്ങൾക്കു പ്രായക്കൂടുതലും വന്നിട്ടുണ്ടു്.... നാം തമ്മിൽ കണ്ടിട്ട് ഏറെ നാളായോ ? [ 112 ] ഗോളാഡ്

[ആർക്കേലിനോടും ഡോക്ടരോടും] ദയവുചെയ്തു്, ദയവുചെയ്ത്, ഒരു നിമിഷനേരത്തേയ്ക്കു നിങ്ങൾ മുറിയിൽ നിന്നൊന്നു പുറത്തേയ്ക്കു പോകാമോ?.... ഞാൻ വാതിൽ മലൎക്കെത്തുറന്നിട്ടുകൊള്ളാം.... ഒരൊററ നിമിഷം മാത്രം....എനിക്ക് അവളോട് അല്പം ചിലതു സംസാരിക്കാനുണ്ട്; അങ്ങനെ ചെയ്തില്ലെങ്കിൽ എനിക്കു മരിക്കാൻ കഴിയുന്നതല്ല....ദയവുചെയ്തു നിങ്ങൾ അതു ചെയ്യുമോ? തളത്തിന്റെ അങ്ങേ അറ്റത്തുപോയി നിന്നുകൊള്ളു; ഉടൻതന്നെ നിങ്ങൾക്കിങ്ങോട്ടു തിരിച്ചുവരാം. ഉടൻ തന്നെ! എനിക്കിതു് ഉപേക്ഷിക്കാൻ സാദ്ധ്യമല്ല. മനശ്ശല്യം പിടിച്ച ഒരു പിശാചാണ് ഞാൻ.... (ആർക്കേലും ഡോക്ടറും പോകുന്നു) മെലിസാന്ദേ, എനിക്കു നിന്നോടുള്ളതുപോലെ നിനക്കെന്നോടും അല്പം സഹതാപമുണ്ടോ?....മെലിസാന്ദേ, നീ എനിക്കു മാപ്പുതരുമോ, മെലിസാന്ദേ?....

മെലിസാന്ദ

ഉവ്വുവ്വ്; ഞാൻ അങ്ങേയ്ക്കു മാപ്പുതരുന്നു....മാപ്പുതരുവാനെന്താണുള്ളത്?

ഗോളാഡ്

ഞാൻ നിന്നോടൊരു വലിയ തെറ്റു ചെയ്തിട്ടുണ്ട്, മെലിസാന്ദേ!.....ഞാൻ നിന്നോടു ചെയ്തിട്ടുള്ള തെറ്റിനെക്കുറിച്ചു നിന്നോടു പറയുവാൻ എനിക്കു സാദ്ധ്യമല്ല.... പക്ഷേ ഞാനതു കാണുന്നു....അത്രമാത്രം സ്പഷ്ടമായി ഞാനിന്നതു കാണുന്നു....അതെല്ലാം എന്റെ മാത്രം കുറ്റമാണ്__ സംഭവിച്ചതു മുഴുവൻ; സംഭവിക്കാൻ പോകുന്നതും മുഴുവൻ! എനിക്കൊന്നതു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ!..... ഞാൻ എല്ലാം കാണുന്നു....... [ 113 ] ഞാൻ എല്ലാം കാണുന്നു! പക്ഷേ, ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു; ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചു!..... ആരോ ഒരാളിപ്പോൾ മരിക്കാൻ പോവുകയുമാണു്... ഞാനാണ് മരിക്കാൻ പോകുന്നതു്.....എനിക്കതൊന്നറിയണമെന്നുണ്ടു്... ഞാൻ നിന്നോടു ചോദിക്കാൻ പോകുന്നു....നീ തെറ്റിദ്ധരിക്കില്ലല്ലോ?.... എനിക്കതിന്റെ ആവശ്യമുണ്ടു്.... മരിക്കാൻ പോകുന്ന ഒരാളോട്, സത്യമേ പറയാവൂ!... സത്യം അയാൾക്കറി യേണ്ടിയിരിക്കുന്നു; അല്ലെങ്കിൽ അയാൾക്കുറക്കം വരികയില്ല....എന്നോടു സത്യം പറയാമെന്നു നീ സത്യം ചെയ്യുന്നുവോ?

മെലിസാന്ദ

ഉവ്വ്

ഗോളാഡ്

നീ പെല്ലീസിനെ സ്നേഹിച്ചോ?

മെലിസാന്ദ

എന്തിന്, ഉവ്വ്: ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹം എവിടെയാണ്?

ഗോളാഡ്

ഞാൻ പറയുന്നതു നിനക്കു മനസ്സിലാകുന്നില്ലേ? നീ മനസ്സിലാക്കുകയില്ലേ, ഞാൻ പറയുന്നത്? എനിക്കു തോന്നുന്നു...എനിക്കുതോന്നുന്നു....കൊള്ളാം....അതെ.... അതിതാണ്. നിനക്ക് അവനോടു നിഷിദ്ധമായ ഒരു സ്നേഹം__ വിലക്കപ്പെട്ട ഒരു സ്നേഹം__ ഉണ്ടായിരുന്നോ എന്നാണ് ഞാൻ ചോദിക്കുന്നത്? എന്താ, ഉണ്ടായിരുന്നോ?....നീ അപരാധിനിയാ ണോ? എന്നോടു പറയൂ; എന്നോടു പറയൂ; അതെ, ഏ, അതെ, [ 114 ] പെലീസും മെലിസാന്ദയും മെലിസാന്ദ അല്ല; ഒരിക്കലുമല്ല; ഞങ്ങൾ അപരാധികളായിരുന്നില്ല; എന്തുകൊണ്ടാണ് നിങ്ങൾ എന്നോടതു ചോദിക്കുന്നതു് ഗോളാഡ് മെലിസാ.....എന്നോടു സത്യം പറയൂ, ദൈവത്തെയോർത്ത് മെലിസാന്ദ എനിക്കെന്തു കൊണ്ടു നിങ്ങളോടു സത്യം പറഞ്ഞു കൂടാ ഗോളാഡ് മരണമുഹൂർത്തത്തിൽ അങ്ങനെ കള്ളം പറയാതിരിക്കൂ ആരാണ് മരിക്കാൻ പോകുന്നതു്? ഞാനാണോ?

ഗോളാഡ് - സത്യം നീ നീ! ഞാനും, നിന്റെ പുറകേ ഞാനും നമുക്കു സത്യം വേണ്ടിയിരിക്കുന്നു....മൂക്ക് അവസാനമായി വേണ്ടിയിരിക്കുന്നു; നീ കേൾക്കുന്നോ ?....എന്നോടെല്ലാം പ യൂ എന്നോടെല്ലാം പറയൂ... നിങ്ങൾക്കെല്ലാവരും ഞാൻ മാപ്പുതരുന്നു!............ മെലിസാന്ദ എന്തിനാണ് ഞാൻ മരിക്കാൻ പോകുന്നത് ? ഞാൻ അറിഞ്ഞില്ല........ ഗോളാഡ് നീയതിപ്പോൾ അറിയും!...... സമയമായി! സമയമായി!..... വേഗം! വേഗം!.... സത്യം!....സത്യം!........ മെലിസാന്ദ സത്യം!....സത്യം!........ 109 [ 115 ] പെല്ലീസും മെലിസാന്ദയും

ഗോളാഡ് നീ എവിടെയാണ്? മെലിസാന്ദേ, നീ എവിടെയാണ്? ഇതു സ്വാഭാവികമല്ല. മെലിസാന്ദേ, നീ എവിടെയാണ്? നീ എവിടേയ്ക്കു പോകുന്നു?(മുറിയുടെ വാതിൽക്കൽ ആർക്കേലിനേയും ഡോക്ടറേയും കണ്ടിട്ട്) അതെ, അതേ; നിങ്ങൾക്ക് അകത്തുവരാം....എനിക്കൊന്നും അറിഞ്ഞുകൂടാ; അതു ഫലശൂന്യമാണ്.... വളരെ താമസിച്ചുപോയി; അവൾ നമ്മിൽ നിന്നു വളരെ വളരെ അകലത്തായിക്കഴിഞ്ഞിരിക്കുന്നു....ഞാൻ ഒരി ക്കലും അറിയുകയില്ല.... ഞാനിവിടെക്കിടന്നു ഒരു കണ്ണുപൊട്ടനെപ്പോലെ മരിക്കും!........ ആർക്കേൽ എന്താ നീ ചെയ്തത്? നീയവളെ കൊല്ലും!........ ഗോളാഡ് ഞാനവളെ കൊന്നു കഴിഞ്ഞു....... ആർക്കേൽ മെലിസാന്ദേ!........ മെലിസാന്ദ ആരാത്? മുത്തച്ഛനാണോ? ആർക്കേൽ അതെ, എന്റെ മോളേ!.... ഞാൻ എന്തു ചെയ്യണം? എന്താണ് നിന്റെ ആശ? മെലിസാന്ദ ശീതകാലം വന്നുചേർന്നു എന്നതു വാസ്തവമാണോ മുത്തച്ഛാ? ആർക്കേൽ നീയെന്താണങ്ങനെ ചോദിക്കുന്നത് ? 110 [ 116 ] മെലിസാന്ദ എന്തെന്നാൽ, വല്ലാത്ത തണുപ്പായിരിക്കുന്നു... ഇലക ളെല്ലാം കൊഴിഞ്ഞു കഴിഞ്ഞു! ഒന്നും ബാക്കിനില്പില്ല........ ആർക്കേൽ നിനക്കു തണുക്കുന്നുണ്ടോ? ജനലുകൾ അടച്ചിടുന്നതു നീ ഇഷ്ടപ്പെടുന്നോ?........ മെലിസാന്ദ ഇല്ലില്ല....സൂൎയ്യൻ കടലിന്റെ അടിത്തട്ടിൽ എത്തിച്ചേ രുന്നതുവരെ വേണ്ട... സൂൎയ്യനതാ മെല്ലെമെല്ലെയങ്ങനെ താഴുകയാണു്.... പിന്നെ, ശീതകാലം ആരംഭിച്ചതു വാസ്തവമാണോ ആർക്കേൽ അതെ ശീതകാലം നിനക്കിഷ്ടമല്ലേ? മെലിസാന്ദ ഓ! അല്ല! തണുപ്പെനിക്കു ഭയമാണു്. വലിയ തണുപ്പി നെ ഞാൻ വല്ലാതെ പേടിച്ചിരിക്കയാണ്....... ആർക്കേൽ നിനക്കു കൂടുതൽ സുഖം തോന്നുന്നോ? മെലിസാന്ദ ഉവ്വ്; ഉവ്വ്; എനിക്കിപ്പോൾ ഒരുതരത്തിലുള്ള ഉൽക്ക ണ്ഠയും ഉണ്ടാകുന്നില്ല........ ആർക്കേൽ നിനക്കു നിന്റെ കുഞ്ഞിനെ കാണണോ? മെലിസാന്ദ എന്തു കുഞ്ഞു് ? [ 117 ] ആർക്കേൽ

നിന്റെ കുഞ്ഞ്__നീയൊരമ്മയാണ്....നീ ഒരു കൊച്ചു പെൺകുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടു്.....

മെലിസാന്ദ

അവൾ എവിടെ?

ആർക്കേൽ

ഇവിടെ........

മെലിസാന്ദ

ഇതു ബഹു വിചിത്രമായിരിക്കുന്നു... അവളെ ഒന്നെടുക്കാൻ എനിക്കെന്റെ കൈ പൊക്കാൻ കഴിയുന്നില്ല....

ആർക്കേൽ

ഇപ്പോഴും നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നതു കൊണ്ടാണത്. ഞാൻ തന്നെ അവളെ പിടിച്ചുകൊള്ളാം; നോക്കൂ!

മെലിസാന്ദ

അവൾ പുഞ്ചിരിയിടുകയല്ല....അവൾ ചെറുതാണ്....അവൾ കരയാൻ പോകുന്നു....പാവം, എനിക്കവളിൽ അനുകമ്പയുണ്ടു്.....

[വേലക്കാരികൾ ഓരോരുത്തരായി പതുക്കെപ്പതുക്കെ മുറിയിലേയ്ക്കു കടന്നുവന്നു്, ശബ്ദമുണ്ടാക്കാതെ ഒറ്റവരിയായി ചുമരോടു ചേൎന്നു കാത്തുനില്കുന്നു]

ഗോളാഡ് (പെട്ടെന്നെഴുന്നേറ്റൂ)

എന്താണിത്? ഈ പെണ്ണുങ്ങളെല്ലാം ഇവിടെ എന്തുചെയ്യുകയാ?

ഡോക്ടർ

അവർ വേലക്കാരികളാണ്.... [ 118 ] ആർക്കേൽ

അവരെ ആരു വിളിച്ചു.?

ഡോക്ടർ

ആവോ.... ഞാനല്ല........

ഗോളാഡ്

നിങ്ങൾ എന്തിനാണിവിടെ വന്നത് ?....ആരും നിങ്ങളെ വിളിച്ചില്ലല്ലോ. നിങ്ങൾ ഇവിടെ എന്തു ചെയ്യാൻ പോകുന്നു?....ഏ?! വേഗം സമാധാനം പറയിൻ!

[വേലക്കാരികൾ ഒന്നും മിണ്ടുന്നില്ല.]

ആർക്കേൽ

അത്ര ഉച്ചത്തിൽ സംസാരിക്കരുതേ! അവൾ ഉറങ്ങാൻ പോകയാണ്.... അതാ അവൾ കണ്ണുകൾ അടച്ചുകഴിഞ്ഞു.

ഗോളാഡ്

അല്ലേ,.... ഇതു്.....?

ഡോക്ടർ

അല്ലല്ല; നോക്കൂ, അവൾ ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടു്.

ആർക്കേൽ

അവളുടെ കണ്ണു രണ്ടും നിറയെ കണ്ണീരാണ്__ ഇപ്പോൾ അവളുടെ ആത്മാവാണ് കരയുന്നത്. അവൾ അവളുടെ കൈകൾ വിടുൎത്തുന്നല്ലോ; അതെന്തിനാണ്?__ അവൾ എന്താ ണാവശ്യപ്പെടുന്നത്?

ഡോക്ടർ

അതു കുഞ്ഞിന്റെ നേൎക്കാണ്; സംശയമില്ല.... മാതൃഹൃദയത്തിന്റെ പിടച്ചിലാണത്. [ 119 ] ഗോളാഡ്

ഇപ്പോഴോ?__ ഇപ്പോഴോ?__ എന്നാൽ നിങ്ങളിപ്പോൾ അതു പറയണം. ഊംംം......പറയൂ! പറയൂ!

ഡോക്ടർ

പക്ഷേ____

ഗോളാഡ്

ഉടൻ തന്നെ__ ഈ നിമിഷം തന്നെ.....! ഓ! ഓ! എനിക്കവളോടു പറയണം....മെലിസാന്ദേ! മെലിസാന്ദേ!.....എന്നെ വിടൂ! അവളോടൊന്നിച്ച് എന്നെ തനിച്ചു വിടൂ!__

ആർക്കേൽ

ഇല്ലില്ല; അവളുടെ അടുത്തേയ്ക്കു പോകരുത്....അവളെ ഉപദ്രവിച്ചുകൂടാ... അവളോട് ഇനിയും സംസാരിക്കരുത്....നി നക്കറിഞ്ഞുകൂടാ ആത്മാവെന്താണെന്നു്.

ഗോളാഡ്

അതെന്റെ കുററമല്ല....അതെന്റെ കുററമല്ല........

ആർക്കേൽ

ശ്!....ശ്!....നാം ഇപ്പോൾ പതുക്കെ മന്ത്രിക്കയേ പാടുള്ളു....ഇനി നാമവളെ ഒട്ടുംതന്നെ ഉപദ്രവിക്കാൻ പാടില്ല.... മനുഷ്യാത്മാവ് വളരെ നിശ്ശബ്ദമാണ്. ഏകാന്തതയിൽ അങ്ങനെ തെന്നിമാറുവാൻ മനുഷ്യാത്മാവ് ഇഷ്ടപ്പെടുന്നു. അത ത്രമാത്രം ഭയപ്പാടോടെ ക്ലേശങ്ങൾ അനുഭവിക്കുന്നു. പക്ഷേ, ആ സങ്കടം!__ ഗോളാഡ്, ഒരുവൻ കാണുന്ന സകലരുടേയും! ആ സങ്കടം.... ഓ! ഓ! ഓ!

[ഈ ഘട്ടത്തിൽ മുറിയുടെ അററത്ത് എല്ലാ വേലക്കാരികളും മുട്ടുകുത്തുന്നു] [ 120 ] ആർക്കേൽ (തിരിഞ്ഞിട്ട്)

എന്താണിതു്?.......

ഡോക്ടർ

(കട്ടിലിന്നരികെ ചെന്നു ശരീരം തൊട്ടുനോക്കിയിട്ട്)

അതെ; അവരുടെ ധാരണ ശരിയാണ് ........

[നീണ്ട നിശ്ശബ്ദത]

ആർക്കേൽ

ഞാൻ ഒന്നും കണ്ടില്ല. നിങ്ങൾക്കു തീൎച്ചയാണോ?‍

ഡോക്ടർ

അതെ; തീൎച്ച!

ആർക്കേൽ

ഞാൻ യാതൊന്നും കേട്ടില്ല....ഇത്ര പെട്ടെന്നു്....ഇത്ര പെട്ടെന്നു്....പൊടുന്നനെ.....ഒരൊററവാക്കു മിണ്ടാതെ...അവൾ പൊയ്ക്കളഞ്ഞു......

ഗോളാഡ് (തേങ്ങിക്കരഞ്ഞുകൊണ്ട്)

ഓ! ഹാവൂ!.....ഹയ്യോ!

ആർക്കേൽ

ഇവിടെ നില്ക്കാതെ, ഗോളാഡ്.... അവൾക്കിപ്പോൾ നി ശ്ശബ്ദതയാണാവശ്യം.... വരൂ, വരൂ!.... ഇതു ഭയങ്കരമാണ്; പ ക്ഷേ ഇതു നിന്റെ കുററമല്ല. അവൾ പരമശാന്തയായ ഒരു ജീവിയായിരുന്നു. എത്രയും അടക്കമൊതുക്കമുള്ളവളും, ഭയച കിതയും പരമവിനീതയും നിശ്ശബ്ദയുമായ ഒരു പാവം പെൺ കിടാവ്.....ഏതോ മായാരഹസ്യം ഉൾക്കൊണ്ടിരുന്ന ഒരപൂൎവ്വ ജീവിയായിരുന്നു അവൾ. അതാ, അവളുടെ കുഞ്ഞിന്റെ ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ അവൾ കിടക്കുന്നു.... വരൂ, വരൂ, [ 121 ] ....ഹാ, ദൈവമേ!....ഹാ, ദൈവമേ!..... എനിക്കൊന്നും തന്നെ അറിഞ്ഞുകൂടാ. വരൂ, കുഞ്ഞ് ഇവിടെ ഈ മുറിയിൽ കഴിച്ചുകൂട്ടാൻ പാടില്ല....അവളുടെ സ്ഥാനത്ത് ഇനിയിപ്പോൾ ജീവിക്കേണ്ടതു് ആ കുഞ്ഞാണു്.... പാവപ്പെട്ട ഒരു കൊച്ചുകുഞ്ഞു്.... ഇനിയത്തേതു് അവളുടെ മുറയാണ്............

[നിശ്ശബ്ദതയിൽ നിഷ്ക്രമിക്കുന്നു]