ഉള്ളടക്കത്തിലേക്ക് പോവുക

പുത്തൻ പാന/അഞ്ചാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അഞ്ചാം പാദം

ദേവമാതാവും തന്റെ ഉത്തമഭർത്താവും കൂടെ ബെത്ലഹേമിൽ കേസറിന്റെ കല്പനയനുസരിച്ചു പോയതും, അവിടെ പാർപ്പാൻ സ്ഥലം കിട്ടാതെ ഒരു തൊഴുത്തിൽ പാർത്തതും, അതിൽ ദൈവപുത്രൻ പിറന്നതും, മാലാഖമാർ തന്നെ പാടിസ്തുതിച്ചതും, മാലാഖയുടെ അറിയിപ്പാൽ ഇടയന്മാരു വന്നു തന്നെ കുമ്പിട്ടു സ്തുതിച്ചതും, എട്ടാംനാൾ ഛേദനാചാരം കഴിച്ച് ഈശോയെന്ന തിരുനാമമിട്ടതും പുത്തൻ നക്ഷത്രം കാരണത്താൽ മൂന്ന് രാജാക്കൾ വന്നു പൊന്നും മുരളും കുന്തുരുക്കവും കാഴ്ചവച്ചു കുമ്പിട്ടതും നാല്പതാംനാൾ ഉണ്ണിയെ പള്ളിയിൽ കാഴ്ചവെച്ചതും ശെമയോൻ എന്ന മൂപ്പനും അന്ന എന്ന പുണ്യസ്ത്രീയും കർത്താവിനെ സ്തുതിച്ചതും ശെമയോൻ മാതാ[ 33 ]വിനു വരുവാനിരുന്ന വ്യാകുലവും മറ്റും അറിയിച്ചതും തിരുക്കുടുംബം മെസ്രേനിൽ ഒളിച്ചോടിപ്പോയതും ഹെറോദേസ് കുഞ്ഞിപൈതങ്ങളെ കൊല്ലിച്ചതും മെസ്രേനിൽനിന്നു തിരികെ വന്നതും പന്ത്രണ്ടു തിരുവയസ്സിൽ കർത്താവ് തൻറ്റെ മാതാപിതാക്കളെ വിട്ടുമറഞ്ഞതും വീണ്ടും മാതാവിനും തൻറ്റെ വളർത്തുപിതാവിനും കീഴ്വഴങ്ങി പാർത്തതും:–

വൻപനഗുസ്തോസ് കേസർ മഹാരാജൻ

കല്‌പിച്ചു തൻറ്റെ ലോകരെയെണ്ണുവാൻ       1

നൂതനം തലക്കാണവും വാങ്ങിച്ചു

സാധനത്തിലെഴുതേണം ലോകരെ       2

ജന്മമായി നഗരിയിൽ കൂടുവാൻ

തന്മഹീപതി കല്‌പിച്ചറിയിച്ചു       3

ദാവീദു രാജപുത്രൻ യവുസേപ്പും

ദേവമാതാവും ദാവീനു ഗോത്രികൾ       4

താതൻ രാജാവു ദാവീദ് വാണതു

ബെസ്‌ലഹം തന്നിലെന്നതു കാരണം       5

പോകണമവർ ബെസ്‌ലഹം ചന്തയിൽ

സകലേശ വിധിയുമതുപോലെ       6

ഉമ്മായും യൗസേപ്പുമെഴുന്നള്ളി

ജന്മഭൂമിയവർക്കറിഞ്ഞാലും       7

ബെസ്‌ലഹം പൂക്കു രാജവിധിപോലെ

ബെസ്‌ലഹം ചന്തയാകെ നടന്നവർ       8

ഇരിപ്പാനൊരു വീടു തിരിഞ്ഞാറെ

ആരും കൈക്കൊണ്ടില്ല നരമുഖ്യരെ       9

മുഷ്‌കരന്മാർക്കു നൽകി ഭവനങ്ങൾ

സല്ക്കരിച്ചു കൊടുക്കുന്നെല്ലാവരും.       10

ഇവരെത്രയും നിർദ്ധനരാകയാൽ

ആവാസത്തിനു സ്ഥലമില്ലാഞ്ഞാറെ       11

ശ്രേഷ്‌ഠനാഥയ്ക്കു നിയോഗ്യയാഗത്താൽ

ഗോഷ്‌ഠാനത്തിലിറങ്ങി പാർത്താരവർ       12

വില്‌പഞ്ചവിംശതി ഞായർ വാസരെ

സ്വപ്‌നം ഭൂമിയിൽ വ്യാപിച്ച കാലത്തിൽ       13

തിന്മയാലുള്ള പാപങ്ങൾ നീക്കുവാൻ

ഭൂമിക്കാനന്ദത്തിനുള്ള കാരണം       14

[ 34 ]

ഉത്തമധ്യാനം പൂണ്ടൊരു കന്യക

പുത്രദർശനമേറെ ഇഛിച്ചപ്പോൾ       15

രാത്രി പാതി കഴിഞ്ഞോരാനന്തരം

ചിത്രമെത്രയും നീങ്ങിയിരുട്ടുകൾ       16

മനോജ്ഞനൊരു സൂര്യോപമാനനായ്

കന്നിപുത്രൻ ഭൂപാലൻ പിറന്നത്       17

കന്യാത്വക്ഷയം വരാതെ നിർമ്മലാ

ഊനം കൂടാതെ പെറ്റു സവിസ്മയം?       18

കുപ്പിക്കു ഛേദം വരാതെയാദിത്യൻ

കുപ്പിതന്നിൽ കടക്കുമതുപോലെ       19

ഉദരത്തിനു ഛേദം വരുത്താതെ

മേദിനിയിലറങ്ങി സർവ്വപ്രഭു       20

സൂതിദുഃഖങ്ങളുമ്മായറിയാതെ

പുത്രനെ പുരോഭാഗത്തില്ക്കണ്ടുടൻ       21

ഉള്ളകത്തു കൊള്ളാതുള്ള സന്തോഷാൽ

പിള്ളതന്നെയെടുത്തുമ്മാ ഭക്തിയാൽ       22

ആദരിച്ച തൃക്കാൽ മുത്തി ബാലന്റെ

സ്നേഹസാധനം മാനസേ പൂരിച്ചു       23

ദേവമർത്ത്യനായ് വന്നു പിറന്നോരു

ദേവബാലനെയമ്മകൊണ്ടോടിനാൾ       24

ആടുകൾക്കിടയരുടെ സഞ്ചയം

ആടുകൾ മേച്ചിരുന്ന സമയത്തിൽ       25

ആ ജനം മഹാ ശോഭകണ്ടക്ഷണം

രജനിയിലിവെളിവെന്തിങ്ങനെ?       26

പകച്ചു മഹാപേടിയും പൂണ്ടിവർ

ആകാശത്തിലെ വികാരകാരണം       27

മാലാഖയുമിറങ്ങിയവരോടു

“കാലം വൈകാതെ സംഭ്രമം നീക്കുവിൻ"       28

ഭീതിക്കിപ്പോളവകാശമില്ലല്ലോ

സന്തോഷത്തിന്റെ കാലമിതായത്       29

അത്യന്തോത്സവം പൂണ്ടു കൊണ്ടാടുവാൻ

സത്യവേദവും വന്നു പിറന്നിതാ!       30

രക്ഷിതാവു നിങ്ങൾക്കു ഭവിച്ചയാൾ

ആക്ഷീഗോചരനായിടുമപ്രഭു       31

[ 35 ]പുത്തൻപാന

ദാവീദിന്നുടെ നഗരേ ചെല്ലുവിൻ താൻ പറഞ്ഞപോലുണ്ണിയെക്കണ്ടീടും അസറോ” നെന്ന ശീലയും ചുറ്റിച്ചു അസമേശനെ കോഷ്ഠാനം തന്നിലേ തൃണത്തിന്മേൽ കിടക്കുന്ന നാഥനെ കാണുവിൻ നിങ്ങൾ ലോകങ്ങൾക്കീശനാം ഈവണ്ണം ചൊല്ലിക്കൂടിയ തൽക്ഷണം ദിവ്യന്മാർ വന്നുകൂടി സംഖ്യവിനാ, ഉന്നതത്തിലിരിക്കുന്ന ദേവന്നു നിരന്തരസ്തുതി സർവ്വലോകത്തും സുമനസ്സുള്ള ഭൂമി ജനത്തിനും അമേയാനുകൂലമുണ്ടായിടുക ഇത്യാദി ബഹു സുന്ദരഭാഷയിൽ സത്യവേദാവിന് ദൂതന്മാർ പാടിനാർ അന്തോനാ വേദപാഠവും വന്ദിച്ചു സന്തോഷിച്ചു നന്മനം ചെയ്താരവർ ഇടയന്മാരും നേരം കളയാതെ ഓടിച്ചെന്നവരുണ്ണിയെക്കണ്ടുടൻ മുട്ടുംകുത്തി വന്ദിച്ചു തിരുമേനി സാഷ്ടാംഗനമസ്കാരവും ചെയ്തുടൻ ഇടയർ ഞങ്ങളെന്നുവരികിലും ആടുകൾ നിനക്കു ഖിലപാലക! ആടുകൾ ഞങ്ങൾ രക്ഷിക്കുമെന്ന പോൽ ഇടയൻ നീയെ ഞങ്ങളെ പാലിക്ക കണ്ണിന്നിവിടെ ദുർബലനെങ്കിലും ഉണ്ണി നീ തന്നെ സർവ്വവശനല്ലോ ദിനനെന്നു തോന്നീടിലും മംഗലം അനന്തം നിനക്കെന്നു വിശ്വാസമായ് നിൻമുമ്പിലൊന്നുണർത്തിച്ചു കൊള്ളുവാൻ സാമർത്ഥ്യം ഞങ്ങൾക്കില്ലെന്നറിഞ്ഞു നീ ഉപേക്ഷിക്കാതെ കൈക്കൊണ്ടു ഞങ്ങളെ നീ പാലിക്കേണം സർവ്വദയാനിധേ. ഇതുചൊല്ലി സ്തുതിച്ചു തൃക്കാൽ മുത്തി സന്തോഷത്തോടു പോയാരവർകളും [ 36 ]അഞ്ചാം പാദം

എട്ടാന്നാൾ തികഞ്ഞെന്നുവറുകിതും ഇട്ടു നാമവു മീശോ വിളിച്ചിത് അന്നു മുമ്പിൽ ഭൂമിയുടെ രക്ഷയ്ക്ക് തൻ തിരുമേനി ചിന്തി തിരുരക്തം ഈശോ നാമാർത്ഥം രക്ഷകനെന്നതും നിശ്ചയിച്ചു വരുത്തി പരമാർത്ഥം ഈ നാമത്തിനാലാണു മുമ്പിൽ ഭയം മാനസേ പൂണ്ടു ദുർഗ്ഗതിവാസികൾ ഇതിനാല്പര ലോകപുണ്യജനം അത്യന്തസുഖം പ്രാപിച്ചു നിശ്ചയം സർവ്വനാഥനെ ഭൂമിക്കു കാട്ടുവാൻ പൂർവ്വദൃഷ്ടശോഭാന്വതി നക്ഷത്രം കിഴക്കിൽ നിന്നുദിച്ചു പുറപ്പെട്ടു കീഴില്ക്കാണാത്ത താരകരശ്മിയാൽ മൂന്നുലോകേശ രാജപ്രസൂതിയെ മൂന്നു രാജാക്കൾ ബോധിച്ചാരന്നേരം സർവ്വപാപപ്രജയെന്നു ബോധിച്ചു കീഴ്വഴങ്ങണമെന്ന ന്യായവശാൽ ഗാംഗേയം കുന്തുരുക്കവും മുരളും- വേഗം കാഴ്ചയുംകൊണ്ടു പുറപ്പെട്ടു നക്ഷത്രം വഴികാട്ടിയ ശോഭയാൽ സൂക്ഷത്തോടു നടന്ന രാജാക്കന്മാർ പ്രാപിച്ചങ്ങവരോറേശലം പുരേ അപ്പോളംബരേ നക്ഷത്രം മാഞ്ഞുപോയ് പകച്ചു പ്രഭുവൃന്ദമതുനേരം ലോകരാജനെ ചോദിച്ചന്വേഷിച്ചു ഹേറോദേശതു കേട്ടതി സംഭ്രമാൽ ഏറെ ശാസ്ത്രികളെ വരുത്തീടിനാൻ ആ ജനത്തോടു ചോദിച്ചവനപ്പോൾ രാജരാജനാമുണ്ണിസ്സുവാർത്തകൾ ശാസ്ത്രോക്തം പോലെ മ്ശിഹായുടെ ജാതെ ശാസ്ത്രസിദ്ധമറിഞ്ഞവർ ചൊല്ലുവിൻ ശാസ്ത്രക്കാരതുകേട്ടു വിചാരിച്ചു ശാസ്ത്രസാക്ഷിയിൽ കണ്ടതുണർത്തിച്ചു [ 37 ]പുത്തൻപാന

"ഇക്ഷിതാവായ ദാവീദിൻ പുത്രനായ് രക്ഷിപ്പാൻ മ്ശിഹാവരും നിശ്ചയം ദാവീദുരാജ ജന്മനഗരിയാം വേദലയിൽ മിശിഹാ പിറന്നീടും ശാസ്ത്രക്കാരിനു ചൊന്നതു കേട്ടാറെ മാത്രനേരം വിചാരിച്ചു ചൊന്നവൻ പോകൂ നിങ്ങളന്വേഷിച്ചു കുമ്പിട്ടു പോകുമ്പോൾ വന്നിങ്ങെന്നോടു ചൊല്ലണം നിന്ദിച്ചു ഹിംസിപ്പാനുറച്ചു ദുഷ്ടൻ വന്ദിപ്പാനാശയുണ്ടെന്നു ചൊല്ലിനാൻ ആയതുകേട്ടു കുശത്രി രാജാക്കൾ ആയവിടെന്നു വേഗം നടകൊണ്ടു പൂർവ്വനക്ഷത്രം പിന്നെയും കണ്ടുടൻ ഉൾവ്യാധിയപ്പോൾ നീക്കി സന്തോഷിച്ചു ബസ്ലഹം നഗരിയുടെ അന്തികെ അത്താരം തൊഴുത്തിന്മീതെ നിന്നുടൻ തൊഴുക്കൂട്ടിൽ പൂകീന്തു രാജാക്കന്മാർ തൊഴുതാദരവോടവർ നിന്നുടൻ രാജരാജനായുള്ളൊരു ബാലനെ രാജാക്കൾ ഭക്ത്യാ സൂക്ഷിച്ചു നോക്കിനാർ ആനനം നല്ല പ്രതാപദൃഷ്ടിയും മേനി സൂര്യനെ തോൽപ്പിക്കും ശോഭയും സർവ്വലക്ഷണമെല്ലാം തികഞ്ഞൊരു സർവ്വപാലനാം ദേവജനുണ്ണിയെ കണ്ടുകൊണ്ടാടി നിന്നാനന്ദിച്ചവർ വീണു സാഷ്ടാംഗം ചെയ്തവർ നാഥനെ കാണിക്കയവർവെച്ചു തിരുമുമ്പിൽ സ്വർണ്ണം നല്ല കുന്തുരുക്കമെന്നതും മരത്തിൻ പശയാം മുരുളെന്നിവ പരൻമുമ്പിൽ സ്വവിശ്വാസഭക്തിക്ക് രാജസമ്മതം പൊന്നും കുന്തുരുക്കം രാജരാജനാം ദേവനിയാളെന്നും മാനുഷനെന്നും മരിക്കുമെന്നതും തനുവിൽക്ഷയഹീനവും,മൂന്നിവ [ 38 ]അഞ്ചാം പാദം

ഉറച്ചെന്നതിനടയാളമവർ മുരുൾക്കാഴ്ച കൊടുത്തു ഭക്തിയോടും കുന്തുരുക്കത്താൽ വിശ്വാസമെന്നതും, പിന്നെ മുരുളാൻ സുപ്രതീക്ഷാഗുണം പൊന്നിനാൽ സർവ്വനായകസ്നേഹവും പിഹ്നമായിവ കാഴ്ചവെച്ചാരവർ തൃക്കാലും മുത്തി യാത്രയുണർത്തിച്ചു അകക്കാമ്പു തെളിഞ്ഞു പിരിഞ്ഞവർ പോകുന്നേരം ഹേറോദേശമറിയാതെ പോകണമെന്നു ദിവ്യനറിയിച്ചു തല്ക്കാരണത്താലന്യമാർഗ്ഗമായി സ്വലോകം പ്രതിപോയവർ സാദരം നാല്പതാം ദിനം തികഞ്ഞ കാലത്ത് സ്വപുത്രനെയോറേശലം പള്ളിയിൽ ബാവാ തമ്പുരാൻ മുമ്പിൽ കന്യാമണി സുഭക്തിയോടു കാഴ്ചയായ് നൽകിനാൾ അന്നേരം വയസ്സേറിയ ശെമഓൻ ചെന്നു ജ്ഞാനദൃശ്യാ ബഹുസാദരെ പാർത്തുകൊണ്ടു താൻ ബാലകമുഖ്യത ചിത്തസമ്മതം വന്ദിച്ചു ചൊല്ലിനാൻ; ഭൂനരന്മാർക്കിരുട്ടുകൾ നീക്കുവാൻ ഭൂനരനായി വന്ന ദയാപരാ! തേലോകരിസാറായേല്പെരിമയക്കും എല്ലാഭൂമിയ്ക്കും പ്രത്യക്ഷമാകുക! തെളിവായിട്ടെൻ കണ്ണുകൾ കാൺകയാൽ തെളിവൊക്കെയും നീയല്ലോ! ദൈവമേ! വെളിവു നിന്റെ ലോകർക്കു കാട്ടുവാൻ തെളിവോടിങ്ങു വന്ന സർവ്വപ്രഭോ ഇപ്പോൾ ദാസനേ അനുകൂലത്തോടെ പ്രേമപ്രഭോ യാത്രയാക്കിക്കൊൾക നീ അമ്മയോടുടൻ ചൊല്ലി വയോധികൻ നിന്മകനിപ്പോൾ വിരോധ ലക്ഷ്യമാം പലർക്കുമിയാളാലുണ്ടാം മംഗലം പലർക്കുമിയ്യാളാൽ വരും നാശവും [ 39 ]പുത്തൻപാന

നിന്നുടെ ചിത്തം ദുഃഖാസിലംഘനം സങ്കടമേറെ ഭവിക്കും നിർണ്ണയം. പുണ്യദീർഘദർശനനിയാമന്നായും ഗുണത്തിന്നുടെ കാലമിതെന്നും രക്ഷകനാഥനെഴുന്നള്ളിയെന്നതും സൂക്ഷിച്ചു റൂഹായാലന്നേരം ചൊന്നു കന്യകതാനുമുണ്ണിയേയും കൊണ്ടു ധന്യനാം യൗസേപ്പുമവിടുന്ന് കാലം വൈകാതെപോയി നസ്സറസ്സിൽ ബാലനെ പരിപാലിച്ചിരിക്കുമ്പോൾ അക്കാലമൊരു മാലാഖാ തൽക്ഷണം ഇക്കാലമവിടെ പാർക്കരുതെന്ന് മാർ യൗസേപ്പോടും കന്യക തന്നോടും കാര്യകാരണമൊക്കെയും ചൊല്ലിനാൻ ബാലകവധം ഭാവിക്കുന്നു ചിലർ കാലം വൈകാതെ പോക മെസറേനിൽ വൈരികൾ വരവിന്നു സമയമായ വരുംമുമ്പേ നടകൊൾക വേഗത്തിൽ ഒളിക്ക പരദേശത്തിൽ ബാലനെ വെളിച്ചത്തുവരുവാൻ സമയമായ് പിൻതിരിഞ്ഞിങ്ങുപോരുവാൻ കാലത്തിൽ അന്തോനവിധി ഞാൻ വന്നറിയിക്കാം എന്നതുകേട്ട യൗസേപ്പുമുമ്മായും അന്നവിടുന്നു വാങ്ങി മെസറേനിൽ ഉണ്ണിയെ പരിപാലിച്ചിരുപേരും പുണ്യവൃത്തിയാൽ വാണു ചിരകാലം ഹേറോദേശപ്പോളുണ്ണിയേക്കാണാഞ്ഞു ഏറെക്കോപിച്ചു ശങ്കിച്ചു കശ്മലൻ മറ്റൊരു രാജനിഭുവി വാഴുകിൽ അറ്റുരാജ്യം തനിക്കെന്നു ബോധമായ് ശത്രുവാരെന്നറിയായ്ക കാരണം ചിന്തിച്ചിട്ടുമുപായത്തെ കണ്ടില്ല എങ്കിലാസമയത്തിൽ പിറന്നോരെ ഒക്കെക്കൊല്ലേണമെന്നു കല്പിച്ചവൻ [ 40 ]അഞ്ചാം പാദം

ഒക്കെക്കൊന്നിട്ടും ത്രിലോകനാഥനു സങ്കടം ഭവിച്ചില്ലിവയൊട്ടുമേ ഹേറോദേശതിനുത്തരം വീട്ടുവാൻ അറുപ്പാംവണ്ണം പുഴുത്തുചത്തവൻ വർത്തമാനമതൊക്കെയും മാലാഖ മാർ യൗസേപ്പിനു പ്രത്യക്ഷമാക്കിനാൻ മെസറേനിൽ നിന്നുമ്മായും യൗസേപ്പും നസ്രസുനാട്ടിൽ വന്നു പാർക്കുന്നയാൾ പന്തീരണ്ടു വയസ്സിൽ മിശിഹായും അന്നോറേശലത്തുമ്മായും യൗസേപ്പും ചെന്നു പള്ളിയിൽ കുമ്പിട്ടനന്തരം അന്നാലോകരിൽ താൻ മറഞ്ഞീടിനാൻ കണ്ണുനീരാലെ യൗസേപ്പുമുമ്മായും ഉണ്ണിയെ തെരഞ്ഞെങ്ങുമേ കാണാഞ്ഞു കൂട്ടം തന്നിലും, വീട്ടിലും, നാട്ടിലും, കാട്ടിലും തെരഞ്ഞെങ്ങുമേ കണ്ടില്ല മൂന്നാംനാളുമ്മാ യൗസേപ്പും പള്ളിയിൽ ചെന്നുപുത്രനെക്കണ്ടു തെളിഞ്ഞുടൻ അന്നവിടത്തിൽ ശാസ്ത്രികളോടൊത്ത് ഉന്നതനായ ഉണ്ണിമിശിഹാ താൻ ശാസ്ത്രയുക്തികൾ ചോദിച്ചും കേൾപ്പിച്ചും ശാസ്ത്രികളൊക്കെ വിസ്മയം കൊൾകയും അന്നേരം സുധസന്നിധിയുമ്മായും ചെന്നു ഭക്തിവിനയത്തോടെ ചെന്നാൾ എന്തിതിങ്ങനെ പുത്രാ! നമ്മോടു നീ എന്തനിഷ്ടം നമ്മിലെന്നു ചൊല്ലുക! നിന്റെ താതനും ഞാനും സുതാപത്താൽ നിന്നെയന്വേഷിച്ചേറ്റം വലഞ്ഞിത് നിന്നെക്കാണാഞ്ഞു നിശ്വാസപ്പെട്ടാറെ, നിന്നെക്കണ്ടപ്പോളാശ്വാസമായി നാം എന്നുമ്മ ബഹുസന്തോഷഭക്തിയാൽ ചൊന്നതുകേട്ടു പുത്രനരുൾചെയ്തു സ്നിഗ്ദ്ധനാമെൻ ജനകന്റെ കാര്യങ്ങൾ സാധിപ്പാൻ വിധിയെന്നറിഞ്ഞില്ലയോ [ 41 ]പുത്തൻപാന

തദ്ധ്വേതുവെന്നയന്വേഷിക്കണമോ? ബുദ്ധിധ്യാനമുള്ളാർകൾ ഗ്രഹിപ്പാനായ് മിശിഹായിതു ചൊന്നോരനന്തരം സംശയം പൊക്കി കൂടെയെഴുന്നള്ളി അവരെ വഴക്കത്തോടുകൂടവേ ആവാസം ചെയ്തു നസ്സറസ്സുപുരേ

അഞ്ചാം പാദം സമാപ്തം

"https://ml.wikisource.org/w/index.php?title=പുത്തൻ_പാന/അഞ്ചാം_പാദം&oldid=237698" എന്ന താളിൽനിന്ന് ശേഖരിച്ചത്