ഉള്ളടക്കത്തിലേക്ക് പോവുക

പരിശുദ്ധ പരനേ സ്തുതി നിനയ്ക്കു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
ആദിതാളം
പല്ലവി
പരിശുദ്ധപരനേ-സ്തുതി നിനക്കു-സുര-
ലോകം വിട്ടവനേ-സ്തുതി നിനക്കു
അനുപല്ലവി
തിരുമനസ്സാലീ-ധരയിൽ വന്നോനേ
കരുണക്കടലേ-സ്തുതി നിനക്ക്-
ചരണങ്ങൾ
1.
പെരിയ ശത്രുവിനാൽ നരഗണമാകെ
കരകണ്ടിവതിന്നറിയാതെ
തിരഞ്ഞു വഴിവെടിഞ്ഞു നടന്നുവലഞ്ഞീടുന്ന-
തറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനേ
2.
നീതിയിൽ സൂര്യാ നിഖിലേശാ! നിൻ-തൃ
പ്പാദമല്ലാതൊരു ഗതിയേതു?
ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ
ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ
3.
പാപിയിൻ ബലമേ മനുവേലാ-നിന്നിൻ
ചാരിടുന്നവരോ-ടനുകൂലാ
കോപത്തീയതിൽ വീണുമുഴുകാതെ-എന്നെ
കാവൽ ചെയ്തൂടുക ദിനം തോറും
4.
പെരിയ ശത്രുവിനാൽ നരകാഗ്നി-ക്കിട
വരുവതിന്നിടയായ് വന്നിടാതെ
അരുമരക്ഷക-നേ തിരുകൃപയാലെന്നെ
പരിശുദ്ധനാക്കി നിൻ ഇടം ചേർക്ക.