Jump to content

പരിതാപമിതേ ഹാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പരിതാപമിതേ ഹാ ജീവിതമേ നീ കരയൂ മാനസമേ നീ കരയൂ മാനസമേ വിധിയേന്തിയ ഭീകര ലോകമിതേ നീ കേഴുക കോകിലമേ നീ കരയൂ മാനസമേ ഇപ്പൂവാടികൾ വാടുന്നു നിൻ മോഹന ഗാനം മായുന്നു നിൻ പ്രേമ വസന്തം ആനന്ദം വിരിഞ്ഞീടുന്നു കണ്ണീരിൻ കടലിൽ താഴുകയായ് തവ ജീവിതമാകെയിതാ നീ കരയൂ മാനസമേ പരിതാപമിതേ

ആനന്ദമെഴും നിൻ മാനസ മോഹം തകരുന്നു സംഗീതമതും നിൻ ഗദ്ഗധാരയിൽ മൂടുന്നു പരിശൂന്യതയിൽ നീ താണിടുവാൻ നിൻ വിഷാദഭാരവുമായ് നീ തകരും ജീവിതമേ

"https://ml.wikisource.org/w/index.php?title=പരിതാപമിതേ_ഹാ&oldid=219017" എന്ന താളിൽനിന്ന് ശേഖരിച്ചത്