പയ്യന്നൂർപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പയ്യന്നൂർപ്പാട്ട്
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
പയ്യന്നൂർപ്പാട്ട് എന്ന ലേഖനം കാണുക.

പഴക്കം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു പഴയ നാടൻപാട്ടാണ് പയ്യന്നൂർപ്പാട്ട്. ഡോ. ഗുണ്ടർട്ട് പയ്യന്നൂർ പ്രദേശങ്ങളിൽ നിന്ന് ഓലയിൽ പകർത്തിയെഴുതിച്ച ഈ പാട്ടിന് പയ്യന്നൂർപ്പാട്ട് എന്ന് പേരു നൽകുകയായിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗുണ്ടർട്ട് ശേഖരത്തിൽനിന്ന് ഡോ. സ്കറിയ സക്കറിയ ഈ കൃതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നതോടെയാണ് പയ്യന്നൂർപ്പാട്ടിനെക്കുറിച്ചുള്ള ധാരണ പൂർണ്ണമാകുന്നത്. ഡോ. ഗുണ്ടർട്ട് മദ്രാസ് ജേണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസിൽ പയ്യന്നൂർപ്പാട്ടിന്റെ കഥ വിവരിക്കുകയും 16 വരികൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഗുണ്ടർട്ട് ഉദ്ധരിച്ച 16 വരികളും ചില തിരുത്തലോടെ കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ എടുത്തുചേർക്കുകയും കൃതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഗുണ്ടർട്ടിന്റെ ശേഖരത്തിലും ഈ കൃതിയുടെ 104 പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ.

അഞ്ചടി
എത്ര 'വെഗം സരസ്വതിയാനാ അമെരപതിയും ' ബാഴ്കാ
കാണവന്ന മഹാലൊകെർ കല്‌പെനെയായിപ്പലെരും ബാഴ്‌കാ
'ഗുണമുള്ളരാമെന്ദിരെരും കൊതകർമ്മരും ബാഴ്‌കാ
ബാണതിമ്ലികവരുള്ള 'ബളെർ പട്ടിണം ബാഴികാ
പട്ടിണത്തു കൊട്ട വാഴ്‌കാ പട്ടിണനകെരം പബാഴ്‌കാ
യിഷ്‌ടമാം ബളയെ നാടും രമെശ്വരവും ബാഴ്‌കാ
ബട്ടമായുള്ള പള്ളി പരിശിനൊടഞ്ചും ബാഴ്‌കാ
നഗെരങ്കൾ തൊറുമുള്ള നാരിമാർ പലെരും ബാഴ്‌കാ
മികവുള കന്നിമാർക്കുമിതിലെ ജയമുണ്ടാകാ
ജഗത്തിൻങ്കെൽ വന്നുതൊന്നും ജയമിനക്കുണ്ടായി നിൽക്കും
ഗുരിക്കെൾക്കു ഗുരുദെക്ഷണ വെച്ചു ഗുരിക്കെളപ്പൂജിപ്പിക്ക
മാതാപിതാക്കൊൾക്കു ജന്മാരമൊക്ഷമുണ്ടായിരിക്കാ
ഒരൂരിൽ കുത്തുകെട്ടിയാൽ എഴുരിൽ പിണി ഒഴിക
നാടുകളിച്ചു നകെരംന്നന്തി വടകര ഭാഗ്യമുണ്ടായിരിക്കാ.

അത്തിയെല്ലാധാരമാക്കി അകംഞ്ചുടർ രണ്ടതാകി
ഉത്തമെനാചാര്യെനാലെ ഒരുമിച്ചു കടെഞ്ഞെടുത്തു
പുത്തിയുള്ളവർകളൈാത്തു പുതുമണമെൽ ബെച്ചുനൊ
പത്തിയിൽ പൊരുതാൾ ചുതു പഴെനൂർ വാകയെന്നെ.

പഴെനൂർത്തെരുവെഴിന്നും പങ്ങിയുള്ളരെശെൻ ബാഴ്കാ
എഴിലുള്ള നെല്ലും പൊന്നും എളിയവര് നെറി പരപ്പും
തഴത്തു നിൻ മൈലുള്ള താലി ഞാൻ ഉടക്കപ്പറ്റെൻ
പഴെനൂർ വന്നുനിന്ന വാണിയെൻ ചൂതിൽക്കൊണ്ടാൻ

മന്നവനെറും കുതിരകളും 'മൂവടിയൊടിന വാരണവും
കന്നികളെറും തെരൊടും 'കുരുവികെൾന്നൂപ്പത്തു രണ്ടുമതാ
മുന്നെൽ നടക്കും ചെകവരും മന്തിരി മൂവരുമൊത്തുകൂടി
എന്നുമെനിക്കെ ജയമാക എഴിലാർ കച്ചിൽ പട്ടിമെ

കച്ചിൽ'പഷ്‌ണം നകരമെന്റെ തലവാണിയെൻ മൈയിൽ കൂഷണമെന്റെ
നിച്ചെൽ'പൂശും ഞ്ചന്നനമെന്റെ നിന്നൊരു ചങ്ങെനും കെട്ടുമതെന്റെ
ഉച്ചിലണിയും പുഷ്പമതെന്റെ ഉയിർത്തുപിടിക്കും കുടയുമതെന്റെ
പച്ചപ്പകിഴത്തഴയുമതെന്റെ പരിചിൽച്ചതിരങ്കം തൊറ്റുവാണിയെനും

ശ്രീ ഗണപതയെ നമഃ അവിഘ്‌ന മസ്‌തുഃ


1


അന്തിക്കൂത്താടുമരർമകനും
അനാമുകവെൻ ഗണപാതീയും
ബന്തരുൾ ചൈക തെളിന്തിതമാ
വാണി തുണക്കെന്നിലാതരവാൽ
ചിന്തതെളിന്തിരവിൽത്തുയിലും
ശ്രീകൃഷ്‌ണെനുമമ്പുലൊഴിന്തീട
വെചതമൊമൊടെ കവി ചൊൽവതിനായി
ചങ്കെരെനും ബരമമ്ബാരുളെ

2


ശങ്കരനാണൻ നന്മുഖനും
ചന്ദീരാശുരിയെരിയെന്ദീരെരും
മങ്കമലർപ്പെൺമ്മലമകെളും
മൺമകൾ വടമകൾപൂമകളും
കെംകെയുറുവെശി മെനകെയും
ക്ഷെത്തീരാവാലെനുമയ്യെനുമെ
മങ്കെയെന്നാവിൽ സരസ്വതിയും
മറ്റുള്ളാ ദെവാകെൾ പലെരും ബന്തെ

3


ബന്തെൻ മനങ്കുടികൊണ്ടെങ്ങനെ
വാഴികാ പൊലിര'നീഴൽക്കാഭയം
ചിന്തതെളിന്തരുൾ ചെയികെന്നിലെ
ചിക്കെനെയുത്തമെർ ഭക്‌തരുമെ
യമന്തിരവാസികെൾ മാറൈയൊർ
മാരെനുമയിച്ചനും മാര്യനും
മുന്തിവരുംപിഴ തീർത്തരുളുകെ
മൂവുലൊകിൽ പുകഴുന്നിഴലെ

4


ഇന്നിഴലാവതു ദൈവകളെ
യിതിൽ പ്രാധാനാവും ഇന്തിരെനെ
നന്നിഴലിൽ കവിമാലകളൊം
ന്നാന്മറെയൊകെൾ നീതിക്കും ബണ്ണം
വന്നിഴലിൽ കവി ചൊല്ലരെുതെ
വാനാതാമാപാതീയൊന്നാധിവെൻ
ഇന്നിഴലാനവർ കെക്കും ബണ്ണം
യെടുത്തൊൽ മുൻ കാവി ചൊല്ലുവെനെ

5


അഞ്ചാ പാവെനെനെയറിവെന
ന്നാരുമില്ലെയാടിയെനു തുണക്കൊ
അഞ്ചാറെ വിവഹഞ്ചൈതിട്ടാരും
പെറ്റില്ലാൺ കരുവൊന്നും
യെൻഞ്ചൈവെനെ(നെ)നിയെന്നു നിനച്ചി
ട്ടെങ്ങെനും പാരാദെശം നടപ്പെൻ
വെൺഞ്ചെരും പെരുർനഗരീ(യി)ടെ
പിച്ചക്കെന്നെഴുനീറ്റു നടന്നാൾ

6


പിച്ചക്കെന്നെഴുനീറ്റു നടന്നവൾ
കച്ചിൽ പട്ടിണം ബാഴ്‌വൊനെല്ലൊ
അച്ചൊനിൻ പൂറമാട്ടിവെയെല്ലാം മാർ
കൽപിച്ചിതു മച്ചിനെനെതാൻ
പച്ചപ്പാൽകൊണ്ടു കാൽകഴികീട്ടു
പള്ളിക്കട്ടിൽ കിടക്കനിമർത്തു
ളച്ചക്കുൺതിരുന്തതു കണ്ടാ
ലൊപ്പിപ്പാണിയിമ്മലനാട്ടിൽ

7


നാട്ടിനുംനകരെത്തിനും മികവെൻ
നമ്പൊന്നിനി പലവെറ്റിനും മികവെൻ
കെട്ടാ(പുപ)മിതെന്തികിലൊതാൻ
ന്നാട്ടാർ വീട്ടിലിരെന്നു നടപ്പാൻ
ജന്മാത്തിൽപ്പിഴചെയ്തില്ലെയൊതാൻ
ന്നാട്ടാർ വീട്ടിലിരെന്നു നടപ്പാൻ
ഝന്മത്തിൽപ്പിഴ ചെയിതിലൊ
നമ്പൂനകൊരുകൊനൊരു ചെട്ടി
ആട്ടാരൊ അറിയാത്തവൻ കണ്ടാൽ
അയ്യൊ നീ ചൈതാ വന്തീതെന്തെ.

8


വന്തിതെന്തെൻ പാവമറുപ്പാൻ
തന്താതായി മാമെന്നുടൽപ്പിറന്നൊർ
ഇന്തിരരൂപമതാകിയിരിന്തരെൻ
യെൻ വീതിപൂത്തിരെർ മൊക്ഷമില്ലാഞ്ഞു
യെന്തൊരു പാപമിതച്ചൊ വിധിയോ
യെഴുവെകും പൊഞ്ചരെടുഴുമണെച്ചെൻ
തന്തുതില്ലാരുമെനക്കൊരു മക്കെള
താതു പൊവെനെനീയെന്നിങ്ങു പൊന്നെൻ


9


തതു പൂവതും തല കുരപ്പതും
തവെശീയാവെതും മൊഴിക നീയെ
മാതു മുന്നമെ കൈപ്പിടിയത്ത
വെണ്ടും കാരൂണെയും കൊണ്ടുവാ
ബെതാ മാതെരാൾ കൊൾകിൽലൊ
പെരൂരയ്യെൻ പെരികൊയിലിൽ
മാതുകുത്തു നെർന്നാടി വൈക്കിലോ
മൈന്തനെപ്പെറ്റാൾ നെർന്നാടി വൈക്കിലോ
മൈന്തനെപ്പെറ്റാൾ മനമങ്കാതാൻ

10


മന്നെൻമ്മിണ്ടു പൊയി മങ്കതന്നെയും
കൊണ്ടുചെന്നുപ്പെരുരയ്യെൻ പൊരിങ്കൊയിലിൽ
പൊന്നിൻമാളിക കീഴിരുന്നു
പൊൽകുത്തുനെർന്നന്നു രാവുരാവു
താൻ മുന്നുറക്കുറങ്ങുംന്നെരമെ
പൊയിപ്പെരൂരെയ്യെനും ബന്തുളവായാൻ
അന്നെനീമ്മകെനായുവർത്തെനൊ
ശ്രീയുവർത്തെനോ ചൊല്ലെന്നാൽ

"https://ml.wikisource.org/w/index.php?title=പയ്യന്നൂർപ്പാട്ട്&oldid=143466" എന്ന താളിൽനിന്ന് ശേഖരിച്ചത്