പക്ഷിക്കോലം
ആമ്പാടി ശ്രീകൃഷ്ണനേച്ചെന്നറിവാൻ
കല്പിച്ചയച്ചിതുകംസരാജൻ
കംസന്റെ മായയാലുണ്ടായ പക്ഷിതാൻ
കല്പനകേട്ടു ചെന്നപ്പോഴേ
നാടും നഗരവും തോടും ഗിരികളും
കാടും പുഴയും കടന്നേ ഏ.. ഏ..
കാടും മലയും നദിയും കടന്നുടൻ
ഗോപുര വാതിലടുത്തായേ....
ശ്രീപത്മനാഭനേക്കാണാഞ്ഞു നോക്കിയും
കോപമോടേയതു നേരം...
അപ്പോഴെശോദതൻ പോർമുലയുണ്ടും
ടിയിൽക്കിടക്കുന്ന നേരമേ
രൂക്ഷതയോടു പറന്നവൻ ചെന്നങ്ങ്
ഇടത്തെ തുടമേലടിച്ചായേ....
മോഹിച്ചു ദേഹം തളർന്നു വീണു പൈതൽ
പക്ഷിതന്റെ വിഷമേറ്റായേ....
ശ്രീപത്മനാഭന്റെ മായയാലപ്പുഴ....
അവിടേക്കു വന്നു വസിഷ്ഠനപ്പോൾ....
ഏറിയ പക്ഷിതന്റെ വിഷമോതിയോ....
ഴിച്ചത്തൽ തീർത്തെഴുന്നള്ളിയേ....
അപ്പോഴുദഹരിയാകിയ പക്ഷി താൻ
വായും പിളർന്നിരുഭാഗമിട്ടു....
മുറ്റാതപിള്ളാരേ നിന്നുബാധിക്കാ
യമലോകം തന്നിൽ വസിച്ചായേ....
മാധവൻ കയ്യാൽ കൊലപ്പെട്ട പക്ഷിക്ക്
മോക്ഷം വന്നു ലഭിച്ചേ....
അന്നപ്പിണിയൊഴിഞ്ഞാനെന്നതുപോലെ
ഇന്നിപ്പിണിയൊഴിഞ്ഞീടുക പക്ഷിയേ....