Jump to content

നിൻ സ്നേഹം എൻ പങ്കു രക്ഷകനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
(ട്യൂൺ: My Jesus I love Thee or എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ )

നിൻ സ്നേഹം എൻ പങ്കു എൻ രക്ഷകനേ
ആദ്യന്തമില്ലാത്തെൻ നിക്ഷേപമതേ
ഈ ലോകം ഉണ്ടാകുന്നതിൻ മുൻപിലും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
അനാഥരായ് വിട്ടില്ല നിൻ ശിഷ്യരെ
നിൻ കൂട്ടായ്മപോലില്ലോർ ആനന്ദവും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
നിൻ സ്നേഹം എല്ലാറ്റിലും മാധുര്യമേ
വൃഥാ ലോകയിമ്പവും ഉല്ലാസവും
നിൻ സ്നേഹമെൻ പങ്കും (3) എൻ രക്ഷകനേ

നിൻ സ്നേഹമെൻ പങ്കും എൻ ആശ്വാസവും
ഓർ മാറ്റവുമില്ലാ നിന്നിൽ പ്രിയനേ
എൻ വിശ്വസ്തൻ നീ സർവ്വ കാലത്തിലും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
മഹാ പ്രളയങ്ങളാലീജ്വാലയേ
അസാധ്യം കെടുക്കുവാൻ ആർക്കെങ്കിലും
നിൻ സ്നേഹമെൻ പങ്കും (3) എൻ രക്ഷകനേ

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
ഞാൻ ശങ്കിക്കുന്നില്ല നിൻ ശാസനയെ
നിൻ ശോധനയിങ്കലും ഞാൻ പുകഴും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
എന്നിൽ എന്തു കണ്ടു നീ സുന്ദരനേ
ഉണ്ടായില്ലെന്നിലൊരു സൌന്ദര്യവും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
നിൻ ദാസന്റെ സ്നേഹത്തിൻ അല്പതയെ
ദൈവാത്മാവു കാണിക്കും നേരത്തിലും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും

നിൻ സ്നേഹമെൻ പങ്കും എൻ രക്ഷകനേ
എൻ വാടിപ്പോകാത്തവകാശം ഇതേ
ഈ ഭൂമിയിലും നിത്യം സ്വർഗ്ഗത്തിലും
നിൻ സ്നേഹമെൻ പങ്കും (3) എൻ ആശ്വാസവും