നിൻ തിരു മുഖശോഭയെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
            പല്ലവി
നിൻ തിരുമുഖ ശോഭയെ -
ദിനം- തോറും-മേ കാണേണമേ
         ചരണങ്ങൾ
യേശുവേ നിൻ തങ്ക മുഖം ആശ ദാസന്നേകുമേ-
ദിനം- തോറും-മേ കാണേണമേ
                  2.
കണ്ടീടുമ്പോളുണ്ടിനിക്കു വേണ്ടുവോളമാശ്രയം-
ദിനം- തോറും-മേ കാണേണമേ
                  3
എന്നിലുണർവ്വുണ്ടഹോ നിൻ കണ്ണിൽ നോക്കുന്നുടനെ
ദിനം- തോറും-മേ കാണേണമേ
                  4
യേശു ജീവിക്കുന്നതാലീ ദാസൻ ജീവിച്ചീടുമേ
ദിനം- തോറും-മേ കാണേണമേ
                  5
ശക്തി എന്നിൽ പെരുകുന്നു നിൻ ശക്തിയേറുമാവിയാൽ
ദിനം- തോറും-മേ കാണേണമേ
                 6
ഉള്ളമെന്നിൽ ജ്വലിച്ചിടും നിൻ ഉള്ളിൻ സ്നേഹമോർത്തങ്ങു
ദിനം- തോറും-മേ കാണേണമേ
                  7
പാപ സ്നേഹം പരിത്യജിപ്പാൻ പാപനാശ നാഥനേ
ദിനം- തോറും-മേ കാണേണമേ
                 8
ദൈവ സ്നേഹം പെരുകീടുവാൻ ദൈവദാനമേകുകേ
ദിനം- തോറും-മേ കാണേണമേ
                 9
അവിയിൻ നീരുറവ എന്നുള്ളിൽ ആഴമായി ഒഴുകുമെ
ദിനം- തോറും-മേ കാണേണമേ

"https://ml.wikisource.org/w/index.php?title=നിൻ_തിരു_മുഖശോഭയെ&oldid=153126" എന്ന താളിൽനിന്ന് ശേഖരിച്ചത്