Jump to content

നിന്നോടു പ്രാർത്ഥിപ്പാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിന്നോടു പ്രാർത്ഥിപ്പാൻ

രചന:വി. നാഗൽ

 
നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയപിതാവേ
വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും

യേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ
ആശിഷം തരിക നിൻ വാഗ്ദത്തം പോലെ

പരിശുദ്ധാത്മാവിൻ സഹായത്തെ നൽകി
ശരിയായി പ്രാർത്ഥിപ്പാൻ അഭ്യസിപ്പിക്ക

ലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത
ഏകമാം മാനസം തന്നരുളേണം

ചോദിപ്പിൻ നൽകും ഞാൻ എന്ന നിൻ വാക്കിൽ
മോദമോടാശ്രയം വച്ചു നിൻ മക്കൾ

എണ്ണമില്ലാത്ത നിൻ കൃപകൾക്കായി
നന്ദിയും സ്തോത്രവും എന്നേയ്ക്കും ആമ്മേൻ.

</poem>