നരർ രക്ഷപ്പെടുവാൻ
ദൃശ്യരൂപം
നരർ രക്ഷപെടുവാൻ തിരുജീവൻ വെടിവാൻ
ധരണിയിൽ യേശുദേവൻ-
വന്നാൻ- വന്നാൻ- ...നെഞ്ചേ!
വാനത്തിൻ രാജൻ സേനകൾക്കീശൻ
ജ്ഞാന സൽഗുരുനാഥൻ
വന്നാൻ- വന്നാൻ- ...നെഞ്ചേ!
ദൈവപിതാവിൻ ദിവ്യകുമാരൻ
ഭൂവിൽ തൻ ഹിതം ചൊല്ലാൻ
വന്നാൻ- വന്നാൻ- ...നെഞ്ചേ!
മൃത്യുഇല്ലാത്തോൻ നിത്യനുമായോൻ
മർത്യനായ്പാരിടത്തിൽ
വന്നാൻ- വന്നാൻ- ...നെഞ്ചേ!
ശാപങ്ങൾ തീർപ്പാൻ- വാഴ് വെങ്ങും ചേർപ്പാൻ
ദേവൻ മനുഷ്യനായ്
വന്നാൻ- വന്നാൻ- ...നെഞ്ചേ!
ആശക്കുയോഗ്യൻ യേശു എൻ പ്രിയൻ
മോശനാശങ്ങൾ തീർപ്പാൻ
വന്നാൻ- വന്നാൻ- ...നെഞ്ചേ!