ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും
| മദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും രചന: (1930) |
[ 1 ]
. [ 3 ]
1. ഭൂതരായർ
2. ഭാസ്കര മേനോൻ
3. മംഗളമാല 1-ആം ഭാഗം(ചരിത്രം)
4. " 2-ആം ഭാഗം(സാഹിത്യം)
5. " 3-ആം ഭാഗം(ജീവചരിത്രം)
6. " 4-ആം ഭാഗം(ശാസ്ത്രം)
7. പ്രസ്ഥാനപഞ്ചകം
8. കൊച്ചി രാജ്യചരിതങ്ങൾ
9. കാലവിപൎയ്യയം.
--------------[ 5 ]
വില 0-12-0 പ്രതി 500
[ 6 ]
---
ഭാഷാവൃത്തങ്ങൾ ഈ ഗ്രന്ഥകാരന്റെ വിചാരവീഥിയിൽ സഞ്ചരിക്കുവാൻ തുടങ്ങീട്ടു കുറെക്കാലമായി.സ്വരാജ്യ സ്നേഹം ഭാഷാഗാനങ്ങളോട് ഒത്തു നടനം ചെയ്യുവാൻ ആരംഭിച്ചതോടുകൂടി വിചാരഗതിയുടെ വേഗം ഒന്നുമുറുകി.സൎവ്വകലാശാല വകയായി ഒരു പ്രസംഗപരമ്പരക്ക് അവസരം വന്നപ്പോൾ ഉള്ളിൽ അടക്കി വെച്ചിരുന്നതു വാക്കിൽ എടുത്തു പെരുമാറുവാനും സംഗതിയായി. ഇങ്ങനെയാണു, 'ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും' കൈരളിയുടെ തലയിൽ വന്നു വീണിട്ടുള്ളത്.
ഇതിൽ ഗ്രന്ഥകാരൻ അവതരിപ്പിച്ചിട്ടുള്ള മതങ്ങളും സമൎത്ഥിക്കുവാൻ ശ്രമിച്ചിട്ടുള്ള സിദ്ധാന്തങ്ങളും വായനക്കാർ സ്വീകരിക്കുന്നതിനു മുമ്പ് അല്പമെങ്കിലും വിചാരിക്കുവാൻ ഒരുങ്ങുന്നുവെങ്കിൽ ഭാഷക്ക് അതൊരു ഉപകാരവും, ഗ്രന്ഥകൎത്താവിനു അതു വലിയൊരു [ 8 ] II അനുഗ്രഹവും ആയിത്തീരുന്നതാണു. അനേക സംഗതികൾ എനിയും ഗവേഷണ വിഷയമായിട്ടാണു കിടക്കുന്നത്. പ്രകൃത വിഷയത്തിൽ ഭാഷാപ്രണയികൾക്ക് ഒരു ഉൽബോധകമായിട്ടു മാത്രമെ ഈ ഗ്രന്ഥത്തെ തൽക്കാലം കരുതീട്ടുള്ളൂ.
പാട്ടുകൾ പാടുന്ന മട്ടുകളും അടികളും അക്ഷരങ്ങളും പാട്ടിൽ വരുമ്പോൾ ഉച്ചാരണത്തിൽ ഉണ്ടാകുന്ന പ്രകാരഭേദങ്ങളും എളുപ്പത്തിൽ അറിവാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന സങ്കേത ചിഹ്നങ്ങളുടെ ഒരു സൂചി, 22-ആം ഖണ്ഡം 'വൃത്തനിയമവിധി' യുടെ അവസാനഘട്ടത്തിൽ കൊടുത്തിട്ടുണ്ട്.
ഈ പുസ്തകം അച്ചടിച്ചിറക്കുന്നതിൽ അനേകം വൈഷമ്യങ്ങളും വൈജാത്യങ്ങളും ഉണ്ടായിരുന്നിട്ടും ഇത്രമാത്രം വെടുപ്പിലും വൃത്തിയിലും മുദ്രണകൃത്യം നിൎവ്വഹിച്ചു തന്ന 'കേരളോദയം' അച്ചുകൂടക്കാരെ അനുമോദനംകൊണ്ട് അഭിനന്ദിച്ചുകൊള്ളുന്നു.
ഗ്രന്ഥകാരൻ.
-------------------[ 9 ]
മംഗളാചരണം.
1.(മണ്ണാർപാട്ട്)
വെള്ളിമാമല മുകളേറിയരുളുന്ന
പുള്ളിമാൻ കരനെ കൈവണങ്ങുന്നേൻ;
ഇടഭാഗം തുടതന്നിലടിയരുളുമമ്മ
കടമിഴികൊണ്ടൊന്നുഴിഞ്ഞീടേണം;
'എന്മകനെന്തു തരേണ്ടുവതെ'ന്നമ്മ
ഓമനക്കുമ്പ തടവീടുമ്പോൾ
തുമ്പിതന്തുമ്പിനാലമ്മിഞ്ഞതപ്പുന്ന
തമ്പുരാനൊന്നു കനിഞ്ഞിടേണം;
ആടും മയിലേറിയാടിനടക്കുന്ന
ആറുമുഖനും തുണച്ചീടേണം; [ 10 ]
-2-
ആളികളായിരമൊത്തു കളിക്കുന്ന
കാളിയുമൊന്നു തെളിഞ്ഞീടേണം,
--------
2.(പാണനാൎപാട്ട്.)
തിരുവാനന്തിരുമാടത്തിൽ
അടിയരുളും തിരുവടിയും,
തിരുമെയ്യൊടു തിരുമൈചേൎക്കും
ചെന്താരിൻ തിരുമകളും,
വിരുതടിയനു കവിതയുതിൎപ്പാൻ
വരവാണീഭഗവതിയും,
വരമരുളുക, വാഗുണനിധിയാം
ഗുരുചരണം പണിയുന്നേൻ.
----------
3. (വള്ളുവൎപാട്ട്.)
എന്നോ തുയിൽകൊണ്ട തച്ചനുണൎന്നു
മുന്നൂലുകൊണ്ടൊന്നു കൂട്ടിപ്പിണച്ചു,
തച്ചനുരണ്ടു കിടാങ്ങൾ പിറന്നു
പിച്ചകളിച്ചവരോടി നടന്നു;
[ 11 ] -3-
ഈരേഴു വീടുകൾ തീൎത്തിതു തച്ചൻ ചേരും വിഭവങ്ങളൊക്കെയൊരുക്കി കൂടിക്കളിപ്പിനെന്നായിക്കൊടുത്തു, കൂടേണ്ടകാലമടുക്കുംവരെക്കും നൂറ്റീടുവാനൊരുചക്രവും നൾകി നൂറ്റുമറയിൽ മറഞ്ഞിതു തച്ചൻ. അച്ചന്റെ സൂത്രങ്ങൾ ഞാനറിയും പെണ്ണേ! അച്ചനുള്ളേടവും ഞാനറിയും, നിന്റെ മറിമായമെന്നോടുവേണ്ടെടി നിന്റെ വലകളും വേണ്ടെനിക്ക്. ഓങ്കാരക്കൂട്ടിലൊളിച്ചോരു തച്ചൻ എങ്കാരമെല്ലാമകറ്റീടവേണം.
----------------
1. അവതാരിക:-പ്രയോജനം.
നമ്മുടെ ഭാഷാസാഹിത്യത്തിന്റെ ദശാപരിണാമത്തിൽ പ്രത്യേകം ചില സാഹിത്യ പദ്ധതികൾക്കു പ്രാധാന്യവും പ്രാമാണ്യവും സിദ്ധിച്ചിട്ടുള്ള കാലമാണിപ്പോൾ. അങ്ങനെയുള്ള പദ്ധതികളിൽ ദ്രാവിഡവൃത്തങ്ങൾക്ക് [ 12 ] -4-
ആശാസ്യമായ ഒരു മാന്യസ്ഥാനം ലഭിക്കുവാനുള്ള വഴി തെളിഞ്ഞു കാണാവുന്നതാണു. ഭാഷാവൃത്തങ്ങളിൽ ഖണ്ഡകൃതികൾ രചിക്കുവാൻ, ആൎയ്യച്ഛന്ദസ്സുകളിൽ. അതായതു സംസ്കൃത വൃത്തങ്ങളിൽ കിടന്നു തഴകി തഴമ്പു വീണിട്ടുള്ള മഹാകവികളെ പ്പോലും പ്രേരിപ്പിക്കുന്നതു സാഹിത്യലോകത്തിൽ തന്നെത്താനറിയാതെ വന്നുചേരുന്ന രുചിഭേദത്തോട് ഇണങ്ങിച്ചേരുവാനുള്ള ഒരു വാസനാവിശേഷമാണെന്നുള്ളതിനു സംശയമില്ല. സാഹിത്യ ലോകത്തിനു ഭാഷാവൃത്തങ്ങളിൽ അഭിരുചി വൎദ്ധിച്ചാണു വരുന്നതെന്ന കാൎയ്യവും നിസ്സംയമാണു. ഈ ഘട്ടത്തിൽ-ഭാഷാവൃത്തങ്ങളുടെ ഭാവി ശുഭോദൎക്കമായി കാണുന്ന ഈ അവസരത്തിൽ- അവയുടെ ഈ നവീകരണദശയിൽ, കൈരളിയുടെ പ്രത്യേക സ്വത്തെന്ന്-സ്വയാൎജ്ജിതമെന്ന് അഭിമാനിക്കാവുന്ന ആവകവൃത്തങ്ങളെപ്പറ്റി കൂലങ്കഷമായൊരറിവു സമ്പാദിക്കുവാനുള്ള ശ്രമം കാലോചിതമായിരിക്കും; ശ്രമം ഫലവത്തായാൽ ഉപകാരപ്രദ [ 13 ] -5-
വും ആയിരിക്കും. ഇങ്ങനെ ചില ചിന്തകളാണു സാഹിത്യ ലോകത്തിന്റെ കാൎയ്യമായ ശ്രദ്ധക്കു വിഷയീഭവിക്കാതെ കിടക്കുന്ന 'ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളൂം' പ്രസംഗ വിഷയമായി സ്വീകരിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.
II. ഗ്രന്ഥവിഭാഗം
ഏതു ഭാഷയിലും ഇതുവരെ ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉണ്ടാകുന്നതും മേലാൽ ഉണ്ടാകുവാൻ പോകുന്നതും ആയ സകല ഗ്രന്ഥങ്ങളും, അതാതിന്റെ വിഷയസ്വരൂപം അനുസരിച്ചു, സാമാന്യേന രണ്ടുവിധത്തിൽ വേൎതിരിക്കാവുന്നതാണു. ബുദ്ധിക്കു വിഷയമായിട്ടുള്ളതെന്നും മനസ്സിനു വിഷയമായിട്ടുള്ളതെന്നും, അതായതു ചിന്താവിഷയകമെന്നും വികാരജനകമെന്നും. ഈ വിഭാഗങ്ങൾ പരസ്പരം നിരപേക്ഷങ്ങളാണെന്നു ഖണ്ഡിച്ചു പറവാൻ തരമില്ല.ബുദ്ധിയും മനസ്സും നിൎവ്വികല്പസമാധിയിലൊ സുഷുപ്തിയിലൊ പോലും അ [ 14 ] -6-
ന്യോന്യബദ്ധങ്ങളായിട്ടുള്ള സ്ഥിതിക്കു വിചാരങ്ങളും വികാരങ്ങളും സാപേക്ഷങ്ങളല്ലെന്ന് ഒരിക്കലും പറവാൻ സാധിക്കുന്നതല്ല എങ്കിലും സാഹിത്യത്തിനു ചിന്താവിഷയകമെന്നും വികാരജനകമെന്നും കല്പിച്ചിട്ടുള്ള ഈ വിഭാഗം ചിന്തക്കും വികാരത്തിനും പ്രാധാന്യം വിവക്ഷിക്കുന്നതിന്ന് അനുസരിച്ചുണ്ടാകുന്ന ഉൽക്കൎഷാപകൎഷഭേദത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാകുന്നു,
III. സാഹിത്യം എന്നാൽ എന്ത്?
സംസ്കൃതഭാഷയിൽ സംഗീതം ആപാദമധുരമെന്നും സാഹിത്യം ആലോചനാമൃതമെന്നും പറഞ്ഞുകാണുന്നതു കൊണ്ട് സംഗീതം കേവലസാഹിത്യകോടിയിൽ ഉൾപ്പെടുത്തീട്ടില്ലെന്നു വിചാരിക്കണം. എന്നാൽ കേരളഭാഷയിലാകട്ടെ ഗാനങ്ങളും സാഹിത്യത്തിൽ ചേൎത്തുകൊണ്ടാണു നാം വ്യവഹരിച്ചുപോരുന്നത്. സംസ്കൃതത്തിൽ "പരസ്പരസാപേക്ഷാണാം തുല്യരൂപാണാം യുഗപദേകക്രിയാൻവ [ 15 ] -7-
യിത്വം" എന്നും,"ഭട്ടി-രഘു-കുമാരസംഭവ-മാഘ-ഭാരതി-മേഘദൂതാദിവൽ മനുഷ്യകൃത ശ്ലോകമയഗ്രന്ഥവിശേഷ:" എന്നും ആണു സാഹിത്യനിൎവ്വചനം ചെയ്തുകാണുന്നത്. ഈ മതം നമ്മുടെ ഭാഷയിൽ സ്വീകരിച്ചിട്ടില്ല;സ്വീകരിക്കാവുന്നതുമല്ല. ആംഗ്ലഭാഷയിൽ 'Literature' (ലിറ്റെറേച്ചർ) എന്ന പദത്തിനു തക്കതായ ഒരു നിൎവ്വചനം തന്നെയില്ല. Wordsworth (വൎഡ്സ് വൎത്ത്)ഉം De-Quencey (ഡിക്വിൻസി)യും ഗ്രന്ഥങ്ങളെ വകതിരിച്ചിട്ടുള്ളത് (Books of Knowledge and Books of Power) ജ്ഞാനദായകങ്ങളെന്നും ഊൎജ്ജസ്വലങ്ങളെന്നും * രണ്ടു പ്രകാരത്തിലാണു. വ്യാകരണം, നിയമം മുതലായി ശാസ്ത്രവിഷയകങ്ങളായ ഗ്രന്ഥങ്ങൾ ആദ്യത്തെ ഇനത്തിലും,പദ്യം ചരിത്രം ഉപന്യാസം മുതലായവ രണ്ടാമത്തെ വകുപ്പിലും ഗ
- 'Books of Power' എന്നതിനു 'ഊൎജ്ജസ്വലങ്ങ'ളെന്നോ, 'ഓജസ്കര'ങ്ങ'ളെന്നോ ഭാഷ പറയേണ്ടതെന്നു നല്ല തീൎച്ചയില്ല. [ 16 ] -8-
ണിച്ചു ഈ ദ്വിവിധഗ്രന്ഥങ്ങളും Literature(ലിറ്റെറേച്ചർ)എന്ന ശബ്ദംകൊണ്ട് ആംഗ്ലേയർ വ്യവഹരിച്ചു പോരുന്നു. ഏകദേശം ആംഗ്ലേയരെ അനുസരിച്ചുതന്നെ കേരളഭാഷാഭിജ്ഞരും സാഹിത്യ ശബ്ദത്തിനു ഇപ്പോൾ അൎത്ഥവ്യാപ്തി നിയമിച്ചുകാണുന്നു.
IV. സാഹിത്യവിഭാഗം:-ഗദ്യം-പദ്യം.
സാഹിത്യത്തിന്റെ പ്രകാശം ഭാഷയിൽ കൂടിയാണല്ലോ ഉണ്ടാവുന്നത്. ഭാഷ ഗദ്യമെന്നും പദ്യമെന്നും രണ്ടു ശാഖകളായി പ്രിയുന്നു. 'അപാദപദസന്താനം' (പാദവിഭാഗം കൂടാതെകണ്ടുള്ള പാദസമുച്ചയം) എന്നു ഗദ്യത്തിനും,
"പദ്യം ചതുഷ്പദീ തച്ച
വൃത്തം ജാതിരിതിദ്വിധാ
വൃത്തമക്ഷരസംഖ്യാതം
ജാതിൎമ്മാത്രാകൃതാ ഭവേൽ,"
എന്നു പദ്യത്തിനും സംസ്കൃതത്തിൽ ലക്ഷണ [ 17 ] -9-
ങ്ങൾ കല്പിച്ചിരിക്കുന്നു. നാലു പാദത്തോടു കൂടിയ പദബന്ധം പദ്യം. അതു വൃത്തമെന്നും ജാതിയെന്നും രണ്ടുവിധം; അക്ഷരസംഖ്യാനിയമത്തോടുകൂടിയതു 'വൃത്തം', മാത്രാനിയമത്തോടുകൂടിയതു 'ജാതി', ഇങ്ങനെയാണു സംസ്കൃത സിദ്ധാന്തം. എന്നാൽ ദ്രാവിഡൎക്കു രണ്ടടിയേ വേണ്ടു. അക്ഷരമായാലും മാത്രയായാലും 'വൃത്തം' എന്ന സംജ്ഞ ആധുനികദ്രാവിഡവ്യവഹാരത്തിൽ സാധാരണമാണു. രണ്ടുതരം വൃത്തങ്ങളും, പറയുമ്പോൾ, വേൎതിരിച്ചറിവാൻ 'ഛന്ദോവൃത്ത' മെന്നും 'മാത്രാവൃത്ത'മെന്നും വൃത്തശബ്ദത്തിനെ വിശേഷിപ്പിക്കുമാറുണ്ട്. പ്രാചീനദ്രാവിഡർ ശീർഅല്ലെങ്കിൽ ശീലു എന്ന പദംകൊണ്ടാണു വൃത്തത്തെ കുറിച്ചിരുന്നത്. അക്ഷരവ്യവസ്ഥയിലും ദ്രാവിഡർ തമ്മിൽ തന്നെയുണ്ടായിരുന്ന മതഭേദങ്ങളും പ്രകാരഭേദങ്ങളും ദ്രാവിഡവൃത്ത സാമാന്യത്തെക്കുറിച്ചും ഭാഷാ വൃത്തവിശേഷത്തെക്കുറിച്ചും വിവരിക്കുന്ന ഘട്ടത്തിൽ പ്രസ്താവിക്കുന്നതാണു.
2* [ 18 ] -10-
V. ഗാനം:-
ആൎയ്യന്മാർ ഗാനത്തെ കേവലസാഹിത്യ കോടിയിൽ ചേൎത്തിട്ടില്ലെന്നു പറഞ്ഞുവല്ലൊ. അക്കാരണത്താൽ തന്നെ സാഹിത്യവിഭാഗമായ പദ്യസമുദായത്തിലും അതിനു സ്ഥാനം ലഭിക്കാതെ പോയി. നാദാത്മകമായ പ്രപഞ്ചത്തിൽ അപഹൃത ചിത്തവൃത്തിയായി, നിത്യമുക്തയായി സ്വൈരസഞ്ചാരസൗഖ്യത്തെ അനുഭവിച്ചുകൊണ്ട് വൎത്തിച്ചുപോരുന്ന ഗാനകലയുണ്ടോ ശുഷ്കങ്ങളായ ശാസ്ത്രനിയമങ്ങൾക്കു വശഗയാകുന്നു! സ്വതന്ത്രമായ ഗാനത്തെ വൃത്തനിയമങ്ങളിൽ കുടുക്കി നാലുപാദത്തിൽ കെട്ടുവാൻ സാദ്ധ്യമല്ലെന്നു കണ്ടിട്ടായിരിക്കാം അതു പോകുംവഴി തെളിച്ചുകളയാമെന്ന് ആൎയ്യന്മാർ തീൎച്ചയാക്കിയത്. നാദബ്രഹ്മമുണ്ടോ വാദഗ്രന്ഥത്തിൽ ഒതുങ്ങുന്നു!
'ജപകോടിഗുണംധ്യാനം
ധ്യാനകോടിഗുണോലയ:
[ 19 ] -11-
ലയകോടിഗുണംഗാനം
ഗാനാൽ പരതരം നഹി' എന്നാകുന്നു
ആൎയ്യന്മാരുടെ പ്രമാണം.
VI. ഗാനവിഭാഗങ്ങൾ.
നിബദ്ധമെന്നും അനിബദ്ധമെന്നും അവർ ഗീതത്തെ രണ്ടു തരമായി വിഭജിച്ചിരിക്കുന്നു;
അനിബദ്ധം ഭവേൽ ഗീതം
വൎണ്ണാദിനിയമം വിനാ
യദ്വാ ഗമകധാതുജ്ഞൈ-
രനിബദ്ധം വിനാകൃതം
നിബദ്ധഞ്ച ഭവേൽ ഗീതം
താളമാനരസാഞ്ചിതം
ഛന്ദോഗമകധാതുജ്ഞൈ:
വൎണ്ണാദിനിയമൈ: കൃതം-- വൎണ്ണാദിനിയമത്തോടുകൂടാത്തതു അനിബദ്ധം--അതായതു സ്വതന്ത്രം എന്നും,സമം, വിഷമം,അ
. [ 20 ]
-12-
തീതം, അനാഗതം എന്നു നാലു വിധമായ താളംകൊണ്ടും രസം കൊണ്ടും മനോഹരമായി വൎണ്ണാദിനിയമത്തോടുകൂടിയതു 'നിബദ്ധം'- അതായതു അസ്വതന്ത്രം, എന്നും ആൎയ്യന്മാർ സിദ്ധാന്തിച്ചിരിക്കുന്നു.
ധാതുമാതുസമായുക്തം
ഗീതമിത്യു ച്യതേ ബധൈ:
തത്ര നാദാത്മകോ ധാതു
ൎമ്മാതുരക്ഷരസഞ്ചയ:,
എന്ന പ്രമാണം കൊണ്ടു ഗീതത്തിനു വേറെയൊരു വിഭാഗം കാണുന്നതു 'യന്ത്രജ' മെന്നും 'മുഖജ'മെന്നും--അതായതു വേണുവീണാദിയിൽ നിന്ന് ഉണ്ടാകുന്നതെന്നും വായപ്പാട്ടെന്നും ഉള്ള വ്യത്യാസമാണെന്ന്,
ഗീതഞ്ച ദ്വിവിധം പ്രോക്തം
യന്ത്രഗാത്രവിഭാഗത:
യന്ത്രം സ്യാദ്വേണുവീണാദി
ഗാത്രന്തു മുഖജംമതം-
എന്നു മേല്പറഞ്ഞ പ്രമാണത്തിന്റെ വ്യാഖ്യാനരൂപമായി [ 21 ]
-13-
അടുത്തു ഉദാഹരിച്ചിട്ടുള്ള ശ്ലോകത്തിൽനിന്നും സ്പഷ്ടമാകുന്നുണ്ട് ഈ വിഭാഗം ആകൃതിയെ അപേക്ഷിച്ചാകുന്നു. പ്രകൃതിയെ അപേക്ഷിച്ചാകുന്നു. പ്രകൃതിയെ അപേക്ഷിച്ചു ഗീതത്തിനു വൈദികമെന്നും ലൌകികമെന്നും രണ്ടു വക ഭേദങ്ങൾ ഉണ്ട്. അതിൽ വൈദികം മുക്തി പ്രദവും ലൌകികം ലോക രഞ്ജനകരവും ആണെന്ന് പറഞ്ഞിരിക്കുന്നു. വൈദികത്തിനു മാൎഗം എന്നും ലൌകികത്തിനു ദേശി എന്നും നാമാന്തരങ്ങൾ കാണാറുണ്ട്. ഈ സംജ്ഞകൾ പാട്ടിന്റെ വിഭാഗങ്ങളെ കുറിക്കുമ്പോൾ നാം എന്നും ഉപയോഗിച്ചു വരുന്നു
VII .ദ്രാവിഡ വൃത്തങ്ങൾ - ഗാനപരങ്ങൾ :-
[തിരുത്തുക]ദ്രാവിഡ വൃത്തങ്ങൾ സാമാൻയ്യേനയും അതിൽത്തന്നെ ഭാഷാവൃത്തങ്ങൾ സാകല്യേനയും ഗാനപരങ്ങളായതുകൊണ്ട് താരമ്യ വിവേചനത്തിനായി പാട്ടിനെ പറ്റിയുള്ള ആൎയ്യമതം ഇത്രയും ഇവിടെ പ്രസ്‌താവിക്കേണ്ടി വന്നതാകുന്നു. പരിഷ്കൃതന്മാരും സംസ്കൃതന്മാരും ആയ ആൎയ്യന്മാൎക്കു സാഹിത്യപോഷണത്തിനുള്ളപ [ 22 ]
-14-
ദ്ധതികൾ അനേകം ഉണ്ടായിരുന്നതു കൊണ്ട് ഗാനപദ്ധതി സാഹിത്യപോഷണസാധനമായി പരിഗണിക്കാതെ അന്യമാൎഗ്ഗങ്ങളെ അവലംബിച്ചു സാഹിത്യ സുഖസമ്പത്തി സമ്പാദിക്കുവാൻ സാധിച്ചിരുന്നു. ഗാനകല സുകുമാരകലകളിൽ ചേൎത്ത് അവർ തൃപ്തിപ്പെട്ടു. അഗസ്ത്യമഹൎഷി ചവുട്ടി ത്താൾത്തിയ പൎവ്വതത്തിന്റെയും കുടിച്ചുവറ്റിച്ച കടലുകളുടെയും നടുക്കു കുടുങ്ങിക്കിടന്നിരുന്ന കാലത്തോളം സംസ്കൃതരോടു സഹവാസത്തിനു വഴികിട്ടാതെ സ്വാശ്രയമാത്രശരണന്മാരായി കാലയാപനം ചെയ്തുപോന്നിരുന്ന ആദിമദ്രാവിഡ വൎഗ്ഗക്കാൎക്കാവട്ടെ പാട്ടിൽകൂടിത്തന്നെ ബുദ്ധിക്കുള്ള സംസ്കാരവും തേടേണ്ടിവന്നു. അനേകകാലം പഠിക്കേണ്ടതെല്ലാം പാട്ടിലാക്കിത്തന്നെ അവൎക്കു പഠിക്കേണ്ടിവന്നു. ഗീതിയും സാഹിതിയും വേൎപിരിയാതെ കൈകോൎത്തുപിടിച്ചു സരസ്വതിയുടെ ഉറ്റ സഖിമാരായി കഴിഞ്ഞുകൂടി. [ 23 ]
-15-
VIII. ഗാനവും-സാഹിത്യവും
എല്ലാ ഭാഷകളിലും ഉള്ള സാഹിത്യസന്തതി ആദിയിൽ ഗാനരൂപത്തിലാണു അവതരിച്ചിട്ടുള്ളതെന്നു സൎവ്വസമ്മതമായ ഒരു സംഗതിയാണു. കൃസ്തുവൎഷം അഞ്ചും ഏഴും ശതാബ്ദങ്ങൾക്കു മദ്ധ്യെ ആംഗ്ലേയന്മാരുടെ ചരിത്രത്തോടുകൂടെപ്പിറന്ന ആംഗള സാഹിത്യ ചരിത്രത്തിൽ ആദ്യം ഉണ്ടായത് 'ബിയോഊൾഫ്' എന്ന രാജകുമാരന്റെ അപദാനങ്ങളെ വൎണ്ണിക്കുന്ന പദ്യരൂപമായ പുരാണകഥയാണു എന്നാകുന്നു ആംഗളസാഹിത്യ ചരിത്രകാരന്മാർ പറയുന്നത്. അതു രണ്ടു ശതവൎഷത്തോളം മുഖത്തോടുമുഖം പകൎന്നു പാടിവന്നിരുന്നതല്ലാതെ ഗ്രന്ഥത്തിൽ പകൎത്തി യിരുന്നില്ലത്രെ. അതു പാടുന്ന സമ്പ്രദായം ഇപ്പോൾ തീരെ രൂപമില്ലാതായിരിക്കുന്നുവെന്ന് ആംഗളേയർ വ്യസനിക്കുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും സാഹിത്യബീജാവാപം ചെയ്തിരിക്കുന്നതു ഗാനക്ഷേത്രത്തിലാണെന്നുള്ളതിനു അവരു [ 24 ]
-16-
ടെ ഇടയിലും രണ്ടു പക്ഷമില്ല. സംസ്കൃതസാഹിത്യത്തെ പരിശോധിച്ചാലും ഈ സിദ്ധാന്തം ഒന്നുകൂടി സ്ഥിരപ്പെടുകയെ ഉള്ളൂ. ശബ്ദബ്രഹ്മം പ്രണവസ്വരൂപമായിട്ടാണു ആദ്യം ചേഷ്ടിക്കുന്നതെന്നു വേദം ഘോഷിക്കുന്നു. നാദാത്മകമായ പ്രണവമാകുന്നു ശബ്ദപ്രപഞ്ചത്തിന്റെ മൂലം. വേദദ്ധ്വനികളും ഓങ്കാരമൂലങ്ങളാകുന്നു. 'വേദാനാം സാമവേദോഹം' എന്ന ഭഗവദ്വവചനത്തിൽനിന്നു സാമമാണു ആദിവേദമെന്നും
'ഋഗ് ഭി: പാഠ്യമഭൂൽഗീതം
സാമഭ്യ: സമപദ്യത
യജുൎഭ്യോഭിനയാജാതാ
രസാശ്ചാഥൎവ്വണ: സ്മൃതാ:,'
എന്ന പ്രമാണം കൊണ്ടു ഗാനത്തിന്റെ ഉല്പത്തി വൈദികമതപ്രകാരം സാമവേദത്തിൽ നിന്നാണെന്നു സ്പഷ്ടമാകുന്നുണ്ടല്ലൊ. അതുകൊണ്ടു വേദപ്രാമാണ്യത്തെ സൎവ്വാത്മനാ അംഗീകരിച്ചിട്ടുള്ളവരെല്ലാം അക്ഷരമാലയിൽ അകാരം എന്നപോലെയും പ്രപഞ്ചത്തിൽ പ്രകൃതി എന്ന [ 25 ]
-17-
പോലെയും ആണു ശബ്ദപ്രപഞ്ചത്തിൽ ഗാനത്തെ സ്വീകരിച്ചിട്ടുള്ളത്. ഇപ്രകാരം മഹത്വമേറിയ പാട്ടിന്റെ സഹായത്തോടു കൂടിയാണു ദ്രാവിഡസാഹിത്യസംഘാതം മേൽക്കുമേൽ അഭിവൃദ്ധിയെ പ്രാപിച്ച് ആധുനികപരിഷ്കൃതദശയിൽ എത്തിച്ചേൎന്നു പരിലസിക്കുന്നത്.
IX. പാട്ട്.
പാട്ട് എന്ന സംജ്ഞ അവരവരുടെ ശാഖാഭാഷകൾക്കു യോജിച്ച അക്ഷരമാറ്റത്തോടുകൂടി ദ്രാവിഡസംഘം സാമാന്യേന സ്വീകരിച്ചിട്ടുള്ള ഒന്നാണു. കൎണ്ണാടകികളുടെ 'ഹാഡുവും മലയാളികളുടേയും തമിഴരുടേയും 'പാട്ടും' ഒന്നുതന്നെയാകുന്നു.. പാട്ടിന്റെ സാമാന്യലക്ഷണം 'ദ്രമിഡസംഘാതാക്ഷരനിബദ്ധമേതു കാമോനവൃൎത്തവിശേഷയുക്തം പാട്ട്,' എന്നാണല്ലൊ ലീലതിലകകാരൻ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിൽ 'നിബദ്ധം' എന്ന ഇനത്തിൽ പെട്ട ഗീതത്തിന്റെ ആകൃതി
8* [ 26 ]
-18-
മാത്രമെ കുറിച്ചിട്ടുള്ളൂ. ദ്രാവിഡൎക്ക് പ്രത്യേകമായ അക്ഷരമാലയിൽ പെട്ട അക്ഷരങ്ങളെ ഉണ്ടാകാവൂ. ഏതുക എന്ന പാദാനുപ്രാസവും മോനമെന്ന് പാദങ്ങളിലെ പ്രഥമ ദ്വിതീയ ഭാഗങ്ങളിൽ ആദ്യക്ഷരസാമ്യം കൊണ്ടുള്ള പ്രാസവും ഉണ്ടായിരിക്കണം. ഒരുമാതിരി വൃത്തത്തിൽ കെട്ടിയിരിക്കയും വേണം. ഇതിനുദാഹരണമായി ലീലാതിലക ത്തിൽ
"തരതലന്താനളന്ത വിളന്ത പൊന്നിൻ
തനകചെന്താർ വിരുന്തമൽ ബാണൻ തന്റെ
കരമരിന്ത പൊരുന്താനവന്മാരുടെ
കരളരിന്തപുരാനെ മുരാരീകാണാ.
ഒരുവരന്താ പരന്താമമേനീ കനീ
ന്തുരക ചായീ പിണിപ്പാൎപ്പനിന്തവണ്ണം
ചിരതരം താൾ പണിന്തേനയ്യോ താങ്കെന്നെ
ത്തിരുവനന്താപുരംതങ്കമാനന്തനേ!"-- എന്ന
വിരുത്തമാകുന്നു കൊടുത്തിരിക്കുന്നത്.
[ 27 ] -19-
X. ഭാഷാഗാനങ്ങളുടെ സ്വതന്ത്രഗതി
തമിഴർ ഈ നിയമത്തെ ഏറെക്കുറെ അനുസരിക്കുന്നുണ്ടെങ്കിലും നമ്മുടെ ഭാഷാഗാനങ്ങൾ വളരെക്കാലം ഈ ബന്ധത്തിനു അടിമപ്പെട്ടു കിടന്നില്ല. പ്രകൃതിക്കുള്ള സ്വാതന്ത്ൎയ്യം ആകൃതിയിലും പ്രത്യക്ഷപ്പെടുത്തി സഹോദരികളോടു യാത്രയും പറഞ്ഞു പിരിഞ്ഞ് ഇഷ്ടം പോലെ സുഖവസതികളിലൊക്കെ സ്വതന്ത്ൎയ്യോദയത്തിന്റെ പൂൎവ്വരൂപങ്ങൾ കാണാവുന്നതാണു. വൃത്യനുപ്രാസത്തിന്റെ പ്രചുരപ്രകാശം കൊണ്ടു സൂൎയ്യപ്രഭാപൂരത്തിൽ നക്ഷത്രങ്ങൾ എന്ന പോലെ എതുകാമോനങ്ങളുടെ മിഴി അടഞ്ഞുപോയി. 'ഒരു വരന്താ' 'ഉരകചായി' എന്നിടത്ത് ഒ-ഉ എന്ന അക്ഷരങ്ങൾക്കും 'ചിരതരം' 'തിരുവനന്താപുരം' എന്ന ഭാഗങ്ങളിൽ ചി, തി ഇവക്കും അക്ഷരസാമ്യം കല്പിച്ചു പ്രാസം സമ്പാദിച്ചിരിക്കുന്നു. [ 28 ]
-20-
(പാണർ-നിഴൽക്കൂത്ത്)
"മാതാവേ-മമതായേ-തമ്പുരാട്ടി
ചാലവേ-തുകിന്തൊരു കുറവനേ-കണ്ടപ്പോൾ
മാലയി-ട്ടവൾമങ്ക-കുറത്തിയാവും
വണങ്ങീട്ടു-കുറവനോ-ടുരചെയ്തപ്പോൾ
* * * * * *
മറച്ചുടൻ-അവളോടു-പറഞ്ഞീടുന്നു
മനനാട്ടിൽ-കുടിതെണ്ടാൻ-ഗമിച്ചു ഞാൻ
* * * * * *
അതുകേട്ടു-കുറത്തിയാ-ളരിശത്തോടെ
മതിമറ-ന്നകത്തേക്കു-കടന്നു മങ്ക
(കൈയെഴുത്ത്)
പാണരുടെ ശത്രുവെടുക്കലിനു പാടുന്ന ഈ നിഴൽക്കുത്തു പാട്ടിൽ ആദ്യക്ഷരപ്രാസം ചിലയിടത്തു കാണുന്നുണ്ടെങ്കിലും ഗാനരീതി തീരെ സ്വതന്ത്രയായതുകൊണ്ട് വൃത്തനിബന്ധനകൾക്കു ഒരു വിധത്തിലും കീഴടങ്ങുന്നതല്ല. പാട്ടു താളത്തിനൊത്തു പോകുന്നതിനു പ [ 29 ]
-21-
കരം ഉടുക്കുതാളമാനമെന്ന വ്യാജേന ഗാനത്തോടു ശ്രുതിചേൎന്നു തട്ടിമൂളുകമാത്രമാണു ചെയ്യുന്നത്. പാണരുടെതന്നെ 'തുയിലുണൎത്തൽ' നോക്കുക.
(പാണർ തുയിലുണൎത്തൽ)
'എന്തുമ്മേ-ലേതാതുമ്മേൽ-തുയിൽ
കൊണ്ടു ഭഗവാനും
വ'ച്ചതൊരു-മണിവിള'ക്കിന്മേൽ-തുയിൽ
കൊണ്ടു ഭഗവാനും
* * * * *
ആരോമലു-മെ'ഴുന്നിന-ഭഗവാനെ,
ഉ'ണരുക
സീതയേ-മാലവച്ച- ഭഗവാനെ
ഉ'ണരുക.
(കൈയെഴുത്ത്)
ഇവിടെ താളം ഒക്കുന്നുണ്ടെങ്കിലും വൃത്തവും പ്രാസവും ഒഴിഞ്ഞാണു നിൽക്കുന്നത്. [ 30 ]
-22-
(പുള്ളുവർ പാട്ട്)
'കശ്യപൻ-തന്നുടെ-ഭാൎയ്യമാ-രായുള്ള
വേശ്യമാർ-കദ്രുവീ-നതാ-യെന്ന്
വാശി-കുറഞ്ഞൊന്നു-ഉണ്ടായി-കദ്രുവിന്ന്
വേശ്യാർ-വിനതയോട്-ഒന്നു-ചൊന്നാൻ'
(കൈയെഴുത്ത്)
എന്നു മുതലായ പുള്ളുവരുടെ നാഗപ്പാട്ടും
(ഐവർ കളി-തത്വം)
1. 'ഭൂതപഞ്ചകത്തിന്റെ
പേരും പറക വേണം
കൎമ്മേന്ദ്രിയത്തിന്റെ പേരും
വിവരം ചൊല്ലവേണം
അന്തക്കരണത്തിന്റെ
പേരും പറകവേണം
പ്രകൃതിയതിൻ പേരുതാൻ
വിവരം ചൊ'ല്ലേ'
------------
(കൈയെഴുത്ത്) [ 31 ]
-23-
(ഐവർ കളി-വ്യാകരണം)
2. അക്ഷരങ്ങൾ-എവിടെനിന്നു
ഉണ്ടായി എന്നും
അച്ചുകൾ-ഏതെന്നും
ചൊല്ലീടേണം
അല്ലായ അക്ഷരങ്ങളേതാൻ
വിവരം ചൊ'ല്ലേ
ഖരാദി പഞ്ചവൎഗ്ഗം
ചൊല്ലീടേണം.
(കൈയെഴുത്ത്)
എന്നു മുതലായി ഐവൎകളിയിൽ പെട്ട തത്വം, ഭാരതം, രാമായണം, വ്യാകരണം എന്നു പല പ്രകാരത്തിലുള്ള പാട്ടുകളും,
(പുലയർ-ചവിട്ടുകളി)
'തെങ്ങോല വീട്ടിലെ-ചെറിയ പെണ്ണ്
പാള കു'ടം-രണ്ടുടുത്തു,
(കൈയെഴുത്ത്)
[ 32 ] -24-
എന്ന പുലയരുടെ ചവിട്ടുകളിപ്പാട്ടു മുതലായതും പാമരന്മാരായ തൊഴിലാളികളുടെ മറ്റു പാട്ടുകളും ചുഴിഞ്ഞു പരിശോധിക്കുന്നതായാൽ ഭാഷാഗാനങ്ങൾ തനിക്കുതാൻ പോന്ന മട്ടിൽ ഏതെല്ലാം ദിക്കിൽ എന്തെല്ലാം വേഷത്തിൽ കളിച്ചുചിരിച്ചു സ്വഛന്ദമായി സഞ്ചരിക്കുന്നുവെന്നു കാണാവുന്നതാണു. ഈ തൊഴിലാളി പ്പാട്ടുകൾക്കു പ്രായവും പഴക്കവും ചെല്ലായ്കയുമില്ല. പദ്യ നിബന്ധനകളും വൃത്തപരിധികളും അക്ഷരനിയമങ്ങളും അതിലംഘിച്ച് ആ പാവനിയായ ഭാഷാഗനശ്രുതി വാഹിനി ആനന്ദാബ്ധിയിലേക്കു ദ്രുതഗതിയായും മന്ദഗതിയായും പ്രവഹിക്കുന്ന മാൎഗ്ഗംതന്നെയാണു മുക്തിമാൎഗ്ഗം.
ഭാഷാഗാനങ്ങളുടെ ഈ ഉച്ശൃംഖലത സംസ്കൃതവൃത്ത ബന്ധങ്ങളോടും തമിൾ 'യാപ്പി ലക്ഷണത്തോടും' ഒന്നു താരതമ്യപ്പെടുത്തി നോക്കുന്നതായാൽ ഒന്നുകൂടി വിശദപ്പെടുന്നതാണ. [ 33 ] -25-
XI. ഭാഷാഗാനവും സംസ്കൃതവൃത്തവും;
താരതമ്യ വിവേചനം
സംസ്കൃതത്തിൽ പാട്ടിനെ പദ്യസമുദായത്തിൽനിന്നു പിരിച്ചു നിൎത്തി പദ്യത്തെ അക്ഷരസംഖ്യാതമായ വൃത്തമെന്നും മാത്രാകൃതമായ ജാതി എന്നും രണ്ടുവകയായി തിരിച്ചിട്ടുള്ള സംഗതി മുമ്പ് പറഞ്ഞുവല്ലോ. ഐഹികമോ പാരലൌകികമോ ആയ സകല വിഷയങ്ങളിലും ശാസ്ത്ര നിയമങ്ങളെക്കൊണ്ട് ഒരു മൎയ്യാദ കല്പിക്കുവാൻ സംസ്കൃതൎക്കു സഹജമായുള്ള വാസന പദ്യനിൎമ്മാണപദ്ധതിയേയും ബാധിച്ചു.
(ക) മാത്രാവൃത്തം;ജാതി:-
വൃത്തഘടനയുടെ ബീജം മാത്രയാണെന്നു സൎവ്വസമ്മതമാണെങ്കിലും ജാതി എന്ന ഇനത്തില്പെട്ട മാത്രാവൃത്തങ്ങളെ അവർ പരിഷ്കൃതവൎഗ്ഗത്തില്പെട്ട ഛന്ദോവൃത്തങ്ങളിൽനിന്നു ബഹിഷ്കരിച്ച് അപ്രധാനമായ വെറെയൊരു ജാതിയായി തിരിച്ചു. വൃത്തബീജങ്ങ
4 * [ 34 ]
-26-
ളായ മാത്രകളെ അക്ഷരസംഖ്യയിൽ പിടിച്ചുകെട്ടി ഗണങ്ങളായി തിരിച്ചു പദ്യസമുദായത്തിന്റെ സ്വാതന്ത്ൎയ്യം കളഞ്ഞു വട്ടത്തിലാക്കി. ഈ അഭിപ്രായം ശരിയാണോ എന്നു നമുക്കൊന്നു പരിശോധിക്കുക. മാത്രാവൃത്തത്തിൽ ആൎയ്യയെ ആണു ആദ്യം ഗണിച്ചിട്ടുള്ളത്. 'ആൎയ്യാ അൎത്ഥാൽ ഗാഥാ' എന്ന് ആ വൃത്തത്തിന്റെ പ്രകൃതിയും പറഞ്ഞിരിക്കുന്നു. അതിൽനിന്ന് ആൎയ്യാ, പഥ്യാ, ചപലാ, വിപുലാ, ഗീതി, ഉൽഗീതി, ആൎയ്യാഗീതി തുടങ്ങിയ മാത്രാവൃത്തങ്ങളുടെ ജാതിധൎമ്മങ്ങളെ ഗാനസമുദായത്തിന്റേതിൽനിന്നു വളരെ അന്തരമുള്ളതായി വിചാരിച്ചിട്ടില്ലെന്നു സ്പഷ്ടമാണു. പതിനെട്ടുമാത്രയിൽ അധികമുള്ളത് അവർ മാത്രാവൃത്തങ്ങളിൽ ഗണിച്ചിട്ടും ഇല്ല.
(ഖ) ഛന്ദോവൃത്തം;അക്ഷരസംഖ്യാതം.
ഇനി സമങ്ങളും വിഷമങ്ങളും ആയ ഛന്ദോവൃത്തങ്ങളെ എടുത്തു നോക്കുക. ഒരു പാദ [ 35 ]
-27-
ത്തിൽ ഒരക്ഷരം മുതൽ ഇരുപത്താറ് അക്ഷരം വരെയുള്ള വൃത്തങ്ങളാണു സമവിഷമങ്ങളിൽ ഉൾപ്പെടുത്തീട്ടുള്ളത്. അതിനു ശേഷം 48. അക്ഷരങ്ങൾ അടങ്ങിയ ശംഖംവരെ ദണ്ഡകത്തിൽ പെട്ടുപോയി. ഈ വൃത്തങ്ങൾ എല്ലാം അക്ഷരാത്മകങ്ങളായ ഗുരു ലഘുക്കളെ ഗണം തിരിച്ചു ചമച്ചിട്ടുള്ളതാണു. എന്നാൽ പാദത്തിൽ ഒരക്ഷരം വീതം ഉള്ള "ശ്രീ" എന്ന വൃത്തം മുതൽ അഷ്ടാക്ഷരിയായ അനുഷ്ടുപ്പിന്റെ വകഭേദങ്ങളിൽ ഏറ്റവും സ്വാതന്ത്ൎയ്യത്തോടുകൂടിയ 'വക്ത്രം' എന്ന വൃത്തം വരെ, അവയെ എത്രതന്നെ പിടിച്ചു ബന്ധിക്കുവാൻ നോക്കീട്ടും ഗാനത്തോടുള്ള ബന്ധത്തിൽ നിന്നു വിടൎത്തുവാൻ സാധിച്ചിട്ടില്ല.
മാനിഷാദ പ്രതിഷ്ഠാം ത്വ
മഗമച്ഛാശ്വതീസ്സമാ:
യൽ ക്രൗഞ്ചമിഥുനാദേക
മവധീ: കാമമോഹിതം--എന്ന വാൽമീകിമഹൎഷിയുടെ
മുഖത്തുനിന്ന് അനുഷ്ടുപ്പു വൃ [ 36 ]
-28-
ത്തത്തിലാണു ആദ്യം ശ്ലോകമുണ്ടാട്ടുള്ളതെന്നു പ്രസിദ്ധമാണു. ആ സ്ഥിതിക്ക് ഏകാക്ഷരാദി ആദ്യത്തെ ഏഴു വൃത്തികൾ ശ്ലോകവൎഗ്ഗ ത്തിൽ പെടുന്നില്ല. ആദിവൃത്തങ്ങൾ ആൎയ്യന്മാർ ആദിദ്രാവിഡരോടു കടം വാങ്ങിയതായിരിക്കുമോ എന്നുതന്നെ നമുക്കു ശങ്കിക്കാം. "ശ്രീസ്തേസാസ്താം" ഇതു ശ്രീവൃത്തത്തിലുള്ള ശ്ലോകമാണു. ശ്രീ വൃത്തം 'ഉക്ഥാ' എന്ന ഗണനാമത്തോടുകൂടിയ ഏകാക്ഷരാ വൃത്തിയില്പെട്ടതും ആകുന്നു. ഈ നാലക്ഷരവൃത്തം ഏഴാവൎത്തിച്ചു താളവട്ടം കലാശിപ്പിക്കുവാൻ ഒരക്ഷരവും കൂട്ടിച്ചേൎത്തതാകുന്നു.
'പത്തു തത്ത.ഒത്തു കൂടി അത്തിയാലിൻ-മുകളേറി 1. അത്തിപ്പഴം-കൊത്തിത്തിന്നു തത്ര വസി------ച്ചൂ 2.
എന്ന വഞ്ചിപ്പാട്ടിലെ ഈരടിയിൽ കാണുന്ന ശീൽ. ഇവിടെ ലഘുക്കളെ പാടിനീട്ടി ഗുരുവാക്കാൻ ഭാഷാവൃത്തം മടിച്ചിട്ടില്ല.ഉ [ 37 ]
-29-
ക്ഥയിൽ നാലക്ഷരമെന്നു വ്യവസ്ഥപ്പെടുത്തിയപ്പോൾ നാലു ഗുരുവിനെ സ്വീകരിച്ചപോലെ പ്രസ്താരത്തിൽ നാലു ലഘുവിനെ വിട്ടുകളഞ്ഞു. അങ്ങനെ ഉപേക്ഷിച്ചതു സുഖശ്രവണത്തിനു ശ്രുതി ചേരുന്നില്ലെന്നു വിധിച്ചിട്ടായിരിക്കാം. എന്നാൽ ഭാഷാവൃത്തത്തിൽ അതിന്നും സ്ഥാനം ലഭിക്കാതിരുന്നില്ല.
സത്യാ സ്വയംവരം ഓട്ടന്തുള്ളലിൽ
'അരുവയർ-മണികടെ-കുരുവക-ളൊരുദിശി
നരവര-പടകടെ-വിരുതുക-ളൊരുദിശി'
എന്നു താളം ചേൎത്തു ഗാനരൂപമായി പ്രയോഗിച്ചിരിക്കുന്നു. പക്ഷെ ഗാനത്തിനുള്ള സ്വാതന്ത്ൎയ്യം അക്ഷരനിയമത്തെ വക വെക്കാതെ
നിറപറ-മലരവ-ലടകള-പൂപം
തറകളി-ലറകളി-ലണിമണി-ദീപം
എന്നു കൂട്ടുകാരനായ താളത്തെ മാത്രം [ 38 ]
-80-
ബഹുമാനിച്ചു പാദാവസാനത്തിലെ നാലു ലഘുക്കളെ രണ്ടു ഗുരുക്കളാക്കി കനം കൂട്ടി കാൎയ്യം സാധിച്ചു.
പോര,
കിടുപിടി-തുടികടെ-ചടചട-രടിതം
നടഭട-വിടരുടെ-നടനസു-ഘടിതം
എന്ന് ഒടുവിൽ രണ്ടു ലഘുവും ഒരു ഗുരുവും കൂട്ടിച്ചേൎത്തു തന്റെ വിരുതും പ്രകടിപ്പിച്ചു. അതുകൊണ്ടു സ്വാതന്ത്ൎയ്യത്തിന്റെ തള്ളിച്ച നിലച്ചില്ല.
കു'ട്ടിക-ളൊരുദിശി-മു'ട്ടിക-ളൊരുദിശി
ചെ'ട്ടിക-ളൊരുദിശി-പ'ട്ടിക-ളൊരുദിശി
എന്നു മുൻ ഉദാഹരിച്ച അടികളിൽ ഒടുക്കം കാണിച്ച വിദ്യ ആദ്യം ഒരു ഗുരുവും പിന്നെ രണ്ടു ലഘുവും ആയി കീൾമേൽ മറിച്ച് ആദിയിലും മദ്ധ്യത്തിലും പ്രയോഗിച്ച ഉച്ഛൃംഖലതക്കു മകുടം വെച്ചു. [ 39 ]
-81-
പാദത്തിൽ രണ്ടക്ഷരം വീതമുള്ള 'അത്യുക്ഥ' എന്ന ഇനത്തിൽ രണ്ടക്ഷരവും ഗുരുവായിട്ടുള്ള
"ഗോപസ്ത്രീഭി: കൃഷ്ണോരേമെ"- എന്ന സ്ത്രീവൃത്തം തന്നെയാണു.
ഓടക്കുഴ-ലൂതികൃഷ്ണൻ-ഗീതങ്ങളും-പാടി
ഗീതങ്ങളും-പാടി കൃഷ്ണൻ-ആലിന്മുക-ളേറി
* * * * * *
അല്ലി മുല്ല-മല്ലികയും-ചെമ്പകഞ്ചേ-മ'ന്തി
ഇമ്പമോടു-പൂത്തു കുസു-മങ്ങളുതി-രു'ന്നു
(പഴയ പാട്ടുകൾ)
എന്നു താളത്തിനു അക്ഷരകാലമൊപ്പിച്ചു തിരുവാതിരപ്പാട്ടായിത്തീരുന്നത്.
പാതിച്ചോക്കും'-പ്രാണപായേ
ജാതിച്ചോദ്യം-വേണ്ടാ തൊടുവാൻ
(നളചരിതം)
[ 40 ]
-82-
എന്ന കളിപ്പദം മുതലായവയും ഇതിന്റെ സ്വതന്ത്രപ്പിരിവുകളായി കണക്കാക്കാവുന്നതാണു. 'സ്ത്രീ, ശ്രീ'യുടെ ഇരട്ടി എന്നല്ലാതെ പറയത്തക്ക ഭേദമൊന്നുമില്ല. മേൽ ഉദാഹരിച്ച വഞ്ചിപ്പാട്ടും തിരുവാതിരപ്പാട്ടും കളിപ്പദവും എല്ലാം ഏകതാളത്തിൽ വീഴുവാനും അതുതന്നെയാണു മൂലം. അത്യുക്ഥയിലും ആൎയ്യന്മാർ ലഘുവിനെ എടുത്തിട്ടില്ല. നമുക്ക് മുൻ ഉക്ഥയിൽ ഉദാഹരിച്ചതുപോലെ
അരുവയർ-മണികടെ-കുരവക-ളൊരുദിശി
നരവര-പടകടെ-വിരുതുക-ളൊരുദിശി
എന്നു ലഘുക്കളെ പാട്ടിൽ പെടുത്തുവാൻ ഒരു ക്ലേശവുമില്ല.
ഗോപാനാം നാരിഭി:
ശ്ലിഷ്ടോവ്യാൽ കൃഷ്ണോവ:-
എന്ന നാരിഭാഷയിൽ
ഇ'ന്ദിര-തന്നുടെ-പുഞ്ചിരി-യായൊരു
ചന്ദ്രിക-മെയ്യിൽ പ-രക്ക യാ-ലേ
(കൃഷ്ണഗാഥ)
[ 41 ] -33-
എന്നു മഞ്ജരിയായും സാ മൃഗീലോചനാ രാധികാ ശ്രീപതേഃ- എന്ന മൂന്നക്ഷരവൃത്തത്തിൽ തന്നെ പെട്ട 'മൃഗി' 'കാടകം-പുക്കൊരു-നേരത്തു-വന്നൊരു താടക-യെക്കുല-ചെയ്തുര-ഘൂത്തമൻ'
(കല്യാണസൗഗന്ധികം)
എന്ന ശീതങ്കൻ തുള്ളലിലെ ഒരു ശീലും മറ്റുമായി ഭാഷയിൽ വേഷം മാറി സഞ്ചരിക്കുന്നു. 'ഭാസ്വൽകന്യാ സൈകാ ധന്യാ യസ്യാഃ കൂലെ കൃഷ്ണോഖേലൽ' എന്ന ഗുരുതരയായ കന്യാ "അതുനേരം-മന്നവന്മാർ അത്രവന്നു വസിക്കുന്നു |അംഗരാജൻ വംഗരാജൻ കലിംഗാധീ---ശൻ" (രുഗ്മീണീസ്വയംവരം)
5* [ 42 ]
-34-
എന്നു സുകുമാരമായ ഒരു വക തിരുവാതിരകളിപ്പാട്ടായിട്ട് അവതരിച്ചു.
അക്ഷരസംഖ്യാതങ്ങളായ ഈവക വൃത്തങ്ങളിൽനിന്നു മാത്രാ വൃത്തങ്ങളിലേക്കു കടന്നാലും ഭാഷാവൃത്തങ്ങളുടെ സ്വതന്ത്രഗതി കാണാവുന്നതാണു. മാത്രാവൃത്തങ്ങളൂം ആൎയ്യന്മാർ ഗണങ്ങളായി മുറിച്ചിട്ടുണ്ട്. ഒരു ഗണത്തിൽ നാലു മാത്ര എന്നും ആ മാത്രകളെ അക്ഷരങ്ങളോട് ഇണക്കുമ്പോൾ സൎവ്വഗുരു, ആദിഗുരു, മധ്യഗുരു, അന്തഗുരു, സൎവ്വലഘു എന്നിങ്ങനെ രണ്ടും മൂന്നും നാലും അക്ഷരങ്ങൾ ഒതുങ്ങിയ ഗണങ്ങളായിത്തീരുന്നു. വാസ്തവത്തിൽ
'കുരുകുല-വംശ-മശേഷം-----മാമക.
കോപാനലാഹുതിയ്ക്കായി
തീരണ-മതിനിഹശരണം-----താവക-
കരുണാകടാക്ഷമായ് വരണം.'
(സ്വന്തം)
[ 43 ]
-35-
എന്ന ഓട്ടനിലെ മട്ട്.
ജയജയ-നാഥമുരാരെ-കേശവ-
കംസാന്തകാച്യുതാനന്ത!
എന്ന മാത്രാവൃത്തമായ 'പഥ്യാരീതി'യല്ലാതെ മറ്റൊന്നുമല്ല. എങ്കിലും ഭാഷാവൃത്തങ്ങൾ അംഗീകരിച്ചിട്ടുള്ള ഗാനസ്വാതന്ത്ൎയ്യം ആയവ സജാതീയങ്ങളാണെന്നുള്ള ബോധത്തെ മറച്ചുകളയുന്നു. ഭാഷാവൃത്തങ്ങളും സംസ്കൃതവൃത്തങ്ങളും തമ്മിലുള്ള ഈ താരതമ്യവിചാരം തൽക്കാലമവിടെ നിൽക്കട്ടെ ഈ പ്രകരണത്തിൽ ചരിത്രദൃഷ്ട്യാ ഭാഷാസംസ്കൃതവൃത്തങ്ങളുടെ ജന്യജനകഭാവം പ്രകൃതമായി സ്വീകരിച്ചിട്ടില്ല. ശബ്ദപ്രകൃതിയെ അനുസരിച്ചു രണ്ടിന്റെയും വൃത്തബന്ധം ചിലപ്പോൾ യാദൃച്ഛികമായി സമാനപദ്ധതികളിൽകൂടി സഞ്ചരിക്കുവാൻ സംഗതിയാകുന്നു എന്നേ വിചാരിക്കേണ്ടതുള്ളൂ. ഇനി നമുക്ക് അവയെ 'യാപ്പിലക്കണ'ത്തോടുകൂടി (തമിൾപാട്ടിന്റെ ലക്ഷണം-അഥവാ വൃത്തലക്ഷണം) ഒന്നു തട്ടിച്ചു നോക്കുക. [ 44 ]
-36-
XII. ഭാഷാഗാനവും തമിൾ വൃത്തവും;താരതമ്യ വിവേചനം
(ക) മാത്രാസ്വരൂപം.
സംസ്കൃതത്തിൽ വൃത്തങ്ങളുടെ അസ്തിവാരം ഗണങ്ങളും ഗണങ്ങളുടെ അവയവങ്ങൾ ഗുരുലഘുക്കളുടെ നിയാമകം മാത്രയും ആണല്ലൊ.
സംയുക്താദ്യം ദീൎഗ്ഘം സാനുസ്വാരം
വിസൎഗ്ഗസമ്മിശ്രം
എന്നാകുന്നു ഗുരുവിന്റെ സ്വരൂപം. കൂട്ടക്ഷരത്തിന്റെ മുൻവരുന്നതും ദീൎഗ്ഘം, അനുസ്വാരം, വിസൎഗ്ഗം ഇവയിൽ ഏതെങ്കിലും ഒന്നിനോട് ചേൎന്നതും ആയി രണ്ടു മാത്രകൊണ്ട് ഉച്ചരിക്കാവുന്ന അക്ഷരം ഗുരു. ഒരു മാത്രകൊണ്ട് ഉച്ചരിക്കാവുന്നത് ലഘു. മാത്ര എന്നത് കാലവിഭാഗമാണു.
കാലേന യാവതാ പാണി:
പൎയ്യേതി ജാനുമണ്ഡലേ [ 45 ]
-37-
സാ മാത്രാ കവിഭി: പ്രോക്താ
ഹ്രസ്വദീൎഗ്ഘപ്ലുതേ മതാ-
എന്നു പ്രാചീനന്മാരും
വാമജാനുനി തദ്ധസ്ത
ഭ്രമണം യാവതാ ഭവേൽ
കാലേന മാത്രാ സാ ജ്ഞേയാ
മുനിഭിൎവ്വേദപാരഗൈ:-
എന്നു തന്ത്രസാരത്തിലും മാത്രയുടെ ലക്ഷണം പറഞ്ഞിരിക്കുന്നു. ഇടത്തെ കൈപ്പടം ഇടത്തെ മൊട്ടിന്മേൽ ഒരു വട്ടം ഉഴിയുവാൻ വേണ്ടിവരുന്ന സമയമാകുന്നു മാത്ര എന്ന സംജ്ഞകൊണ്ടു കുറിക്കുന്നത്. 'അ' എന്ന സ്വരം ഒരു തവണ ചൊല്ലുവാൻ വേണ്ടിവരുന്ന കാലവിളംബി തന്നേയാകുന്നു ആ മാത്ര. ഒരു മാത്രകൊണ്ട് ഉച്ചരിച്ചു തീൎക്കാവുന്ന അക്ഷരം ഹ്രസ്വമെന്നും രണ്ടു മാത്ര നേരം നീണ്ടുനിൽക്കുന്നതു ദീൎഘമെന്നും മൂന്നു മാത്രയുള്ളതു പ്ലുതമെന്നും ഉള്ള സംജ്ഞകളെക്കൊണ്ടു വ്യവഹരിച്ചു വരുന്നു. [ 46 ]
-38-
(ഖ) തമിഴിലെ വൃത്തബീജം.
സംസ്കൃതത്തിൽ ഉള്ളതുപോലെ മാത്രാനിയമമൊ ഗുരുലഘു നിയമമൊ അക്ഷരനിയമമൊ തമിഴിൽ ഇല്ല. വൃത്തത്തിനു മൂലമായിട്ട് 'അശൈ' എന്ന പാരിഭാഷിക ശബ്ദം കൊണ്ടു കുറിക്കുന്ന ഒരു പ്രത്യേകരീതിയാണു സ്വീകരിച്ചിട്ടുള്ളത്. 'അശൈ' രണ്ടുവിധത്തിലുണ്ട്,- നേരശൈ എന്നും നിരൈയശൈ എന്നും. ഹ്രസ്വമോ ദീൎഗ്ഘമോ ആയ ഒരു സ്വരം വ്യഞ്ജനത്തോടു ചേൎന്നോ ചേരാതെകണ്ടോ വരുമ്പോൾ അതിന്നു 'നേരശൈ' എന്നു പേർ.
ഉം:- 1 ആ, 2 ഴി, 3 കൊൾ, 4 വാൻ,
വ്യഞ്ജനത്തോടുകൂടിയൊ കൂടാതെകണ്ടോ ഉള്ള രണ്ടു സ്വരം-രണ്ടും ഹ്രസ്വമായിട്ടും അല്ലെങ്കിൽ ഒന്നു ഹ്രസ്വവും ഒന്നു ദീൎഗ്ഘവും ആയിട്ടും വരാം-അങ്ങനെ രണ്ടു സ്വരം സമുദാ [ 47 ]യം ചേൎന്നു വന്നാൽ അതിനു 'നിരൈയശൈ എന്നു പേർ-ഉം
അണി-കലം-നിലാ-പരാൻ
ഈ അശകളെക്കൊണ്ടു തമിഴർ ചീർ എന്ന ഗണം നിൎമ്മിച്ചിരിക്കുന്നു. ഈ ചീൎകൾ 'ഒൎകൈചീർ, ഇരുകൈചീർ, മുവകൈചീർ, നാലകൈചീർ' എന്നിങ്ങനെ കൂടിച്ചേൎന്നു 'തളൈകൾ, തോടൈകൾ,വെണ്പാ, കലിപ്പാ' മുതലായ വൃത്തവകുപ്പുകൾ ഉണ്ടാവുന്നു.
(ഗ) തമിൾ വൃത്തത്തിന്റെ സ്വാതന്ത്ൎയ്യക്കുറവ്.
തമിഴർ വൃത്തരചനയിൽ ഒരു പുതിയ പദ്ധതിയേയാണു ആശ്രയിച്ചിട്ടുള്ളതെങ്കിലും ആൎയ്യന്മാരുടെ കൎക്കശമായ നിയമകോടിയിൽ അല്പം ഭ്രമിച്ചുപോയെന്നു തോന്നുന്നു. അവരുടെ ചീൎകൾ താളത്തെ വകവെക്കാതെ അക്ഷരങ്ങളുടെ എണ്ണത്തിലും കനത്തിലും പറ്റിക്കൂടി തന്നെത്താൻ പകുതി സ്വാതന്ത്ൎയ്യം ക
-40-
ളഞ്ഞു കുളിച്ചു. പക്ഷെ ദ്രാവിഡസ്വഭാവം വിട്ടുകളവാനുള്ള സങ്കോചംകൊണ്ടോ എന്നു തോന്നുമാറു മാത്രയുടെ ഉപാധിയും അടുത്ത ബന്ധുവും ആയ സ്വരാക്ഷരങ്ങളെ ശരണം പ്രാപിച്ചു കഠിനതടവു കൂടാതെ കഴിച്ചുകൂട്ടി.
"മലൎമിചൈയേകിനാൻ മാണടിചേൎന്താർ
നിലമീചൈ നീട് വാൾവാർ."
[അൎത്ഥം:-ഹൃദയകമലത്തിൻപേരിൽ സ്ഥിതി ചെയ്തിരിപ്പ വനുടയ പെരുമൈപൊരുന്തിയ തിരുപാതങ്കളൈ ചേൎന്തവൎകൾ ഇന്തപൂമിയിൻപേരിൽ അനേകകാലങ്കൾ ജീവിപ്പാൎകൾ]
ഈ 'കുറൾവെമ്പ'
മൗലിയിൽ-കാണുന്ന-തെന്തൊന്നു-കാന്ത!
ബാല കുളുൎമതിയാണേ-ബാലേ
(പഴയ പാട്ടുകൾ)
എന്ന കുറത്തിപ്പാട്ടിന്റെ വക ഭേദത്തോട് [ 49 ]
-41-
ഒന്നു തട്ടിച്ചു നോക്കുക. രണ്ടിലും ആദ്യത്തെ അടിയിൽ പത്തൊമ്പതു മാത്രയാകുന്നു. കുറൾ വെമ്പാ രണ്ടാമത്തെ അടിയിലുള്ള പന്ത്രണ്ടു മാത്രയുടെ സ്ഥാനത്തു കുറത്തിപ്പാട്ടിലെ രണ്ടാമത്തെ അടിയും അവസാനിപ്പിച്ചാൽ അഭംഗിയൊന്നും ഇല്ലെങ്കിലും കാലം മുറുകുമ്പോൾ ഒന്നുകൂടി രസം കൊള്ളിക്കുവാൻ വേണ്ടി 'ബാലേ' എന്നു താളത്തിൽ ഒക്കുന്നതിനാൽ നാലു മാത്രകൂടി കൂട്ടിക്കൊടുത്തു. ഭാഷാവൃത്തത്തിനു സ്വാതന്ത്ൎയ്യഭംഗം വരുവാനുള്ള ബന്ധങ്ങളൊന്നും ഇല്ലായ്കയാലാണു ഗാനസുഖത്തിനു ഹാനി വരാതെ വൃത്തം ചമച്ചു ഒരേ കാലപരിധിയിൽതന്നെ ഇങ്ങനെ ജയം നേടുവാൻ സാധിച്ചത്.
1. കണ്ണ'ന്മണി-വണ്ണ'നടി-
ഗോപിമാരെ
അവർ-കാതേതാനേ-ഓതുകിനൻറേൻ-
ഗോപിമാരെ
വെണ്ണൈ'യുണ്ട-വായ'നടി-
ഗോപിമാരെ
6* [ 50 ]
-42-
അവൻ -വേദാന്ത-നാഥ'നടി-
ഗോപിമാരെ,
എന്നു കാവിടിച്ചിന്തിന്റെ മട്ടിലും
2. ഏത്തക്കരൈ-യോരം-
ഇരുക്കുമന്ത-പിള്ളൈയാൎക്കു
പാലാലാ-പിഷേകം-
പാങ്കുടനേ-മേ ചെയ് വേൻ
എണ്ണൈയ-പിഷേകം-
ഇതമുടനെ-നാൻ ചെയ് വേൻ
തേനാല-പിഷേകം-
ഇതമുടനെ-നാൻ ചെയ് വേൻ
* * * * *
പുടിയുലത-വ'റാമൽ-പുടിച്ചപുടി-ചയോമൽ
തൊപ്പക്കു'-ട്ടൈവന്തു-തുടയിലുരൈ-യാമൽ,
എന്നു 'ഏത്തു എറക്കിപാട്ടു' (തേക്കുപാട്ട്) രീതിയിലും ചില ഗ്രാമീണഗാനങ്ങൾ നടപ്പുണ്ട്. ഈ വക പാട്ടുകൾ കേവല ദ്രാവിഡസ്വഭാവത്തെ കുറിക്കുന്നവയാണു. തമിഴിൽ പ്രാചീനകൃതികൾ 'ആചിരിയപ്പ, വെൺപാ,' എ [ 51 ]
-48-
ന്ന ശുദ്ധതമിൾവൃത്തങ്ങളിലാണു രചിച്ചിട്ടുള്ളത്. 'വഞ്ചിപ്പാ, കലിപ്പാ, മരുത്പാ' എന്നീ വൃത്തങ്ങൾ അൎവ്വാചീനങ്ങളും 'പാവിന'ത്തില്പെട്ട വൃത്തങ്ങൾ ഒട്ടുമുക്കാലും സംസ്കൃത വൃത്തങ്ങളുടെ അനുകരണങ്ങളും ആകുന്നു. ഈ വൃത്തങ്ങളുടെ ഏകദേശമൊരു രീതി തമിൾ സംസൎഗ്ഗത്തിൽനിന്നു ഉൽഭവിച്ചിട്ടുള്ള 'രാമചരിതം' മുതലായ കൃതികളിൽ കാണാവുന്നതാണു. രാമചരിതം ഓരോ പടലങ്ങളിലേയും വൃത്തങ്ങളുടെ പേരുകേട്ടാൽ കേരളീയർ നടുങ്ങിപ്പോകും. എൺശീർ കഴിനെടിലടി-എൺശീർ കഴിനെടി ലാശീയ്യവിരുത്തം-കലിവിരുത്തം-പന്നിരു ശീൎകഴിനെടിലടി- എഴുശീൎകഴിനെടിലടി-പതിൻശീൎകഴിനെടിലടി, എന്നൊക്കെയാണു ആ വൃത്തങ്ങളുടെ നാമധേയങ്ങൾ.
(ഘ)ഭാഷാവൃത്തങ്ങളുടെ സ്വഭാവവിശേഷം.
കേരളീയർ ഈവക കെടലടികളിലൊ [ 52 ]
-44-
ന്നും ചാടുവാൻ സംഗതിയായില്ല. അതിനുമുമ്പ് കൂട്ടരോടു യാത്ര പറഞ്ഞിരിക്കാം. അവർ താളമാനങ്ങൾക്കു മൂലമായ കാല നിയമത്തിൽ തന്നെ ജീവിച്ചു പോന്നു. സംസ്കൃതക്കാർ "യരതാഭജസാ" എന്നു ഗണിച്ചു മാത്രക്കോലിന്റെ തൂക്കം പിടിക്കുകയും തമിഴർ അക്ഷരത്തിൽ തൂങ്ങിയ സ്വരത്തിൽ കൂടുകയും ചെയ്തപ്പോൾ കേരളീയർ 'സരിഗ,രിഗ്ഗ,ധാമ' എന്നു കാലഗതിയിൽതന്നെ കഴിച്ചുകൂട്ടി. സംസ്കൃതക്കാർ പടം നൂലിൽ തൂക്കി നൂലും പടവും കൂടി പറപ്പിക്കുവാൻ ശ്രമിച്ചു. മലയാളികൾ പടത്തിന്മേൽ സൂത്രംകെട്ടി അതുവിടാതെ പടം പറപ്പിച്ചു. ഇതാണു ഈ മൂന്നു കൂട്ടൎക്കും പ്രത്യേകമുള്ള വൃത്തങ്ങളുടെ ആന്തരമായ വ്യത്യാസം. ഈ താരതമ്യവിചാരം ഇതിലധികം വൎദ്ധിപ്പിക്കേണ്ട ആവശ്യമില്ല. ഭാഷാവൃത്തവിശേഷങ്ങളെപ്പറ്റി എനി നമുക്ക് ആലോചിക്കാം. [ 53 ]
-45-
XIII. ഭാഷാഗാനപ്രകൃതി:-
പ്രകൃതിയേ അപേക്ഷിച്ചു ഗീതത്തിനു വൈദികമെന്നും ലൗകികമെന്നും സംസ്കൃതത്തിൽ ഒരു വിഭാഗമുണ്ടെന്നു മുൻ പ്രസ്താവിച്ചുവല്ലൊ. ഭാഷയിലാകട്ടെ ഈ വിഭാഗത്തിനു വളരെ സ്ഥൂലമായ ഒരവകാശമേ കാണുകയുള്ളൂ. വൈദികം മുക്തിപ്രദമെന്നും, ലൗകികം ലോകരഞ്ജനകരമെന്നും ആണല്ലൊ ഈ വിഭാഗങ്ങൾക്ക് ധൎമ്മവ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ ഭാഷാഗാനങ്ങൾ സാഹിത്യകോടിയിൽ ഉൾപ്പെട്ടിട്ടുള്ളവയാകകൊണ്ടു ലോകരഞ്ജനകരത്വം എന്ന ഗുണം സാൎവ്വത്രികമാകാതെ തരമില്ല. ഉള്ളടങ്ങിയിരിക്കുന്ന വിഷയസ്വരൂപത്തെ പരിശോധിക്കുന്ന തായാൽ പ്രാചീനങ്ങളായ മിക്ക പാട്ടുകളും ഇതിഹാസ പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തീട്ടുള്ളവ യായി കാണാം. അതുകൊണ്ട് മുക്തിദായകത്വം എന്ന ഗുണവും അവയിൽ വ്യാപിച്ചു തന്നെ കിടക്കുന്നു. ഭുക്തിമുക്തിപ്രദങ്ങളായ [ 54 ]
-46-
ഭാഷാഗാനങ്ങളെ ഭുക്തിദമെന്നും മുക്തിദമെന്നും വക തിരിക്കുവാൻ കുറെയേറെ പ്രയാസമായിരിക്കും. വടക്കൻപാട്ടു മുതലായ വീരചരിതങ്ങൾ പഴയ പോൎപ്പാട്ടുകൾ,
(ഐവൎകളി-വ്യാകരണം)
1. +അനുനാസിക സൂത്രത്തേയും
ചൊല്ലീടേണം
ചൊല്ലുവാനും തനിക്കിന്നു
മടിയുണ്ടെങ്കിൽ,
(കൎഷകർ-വടക്കൻപാട്ട്)
2. ഈഴോത്തം വീട്ടിലെ-ഈയോത്തമ്മ
ആയിരത്തെട്ടു-പെണ്ണുങ്ങളും
(കൈയെഴുത്ത്)
(ടി. പാന)
3. ഭൂമിഭേദങ്ങ-ളെക്കൊണ്ടു വിത്തുകൾ
ക്കോമനപ്പേഴ-തായീ ബഹുവിധം
(പഴയ പാട്ടുകൾ)
എന്നു തുടങ്ങിയുള്ള ശാസ്ത്രീയപ്പാട്ടുകൾ, കൃഷിക്കാരുടെ പാട്ടുകൾ, [ 55 ]
-47-
(താരാട്ട്)
ചാഞ്ചാടിയാടും മയിലോ-മൃദു
പഞ്ചമം പാടും കുയിലോ,
ഇത്യാദി താരാട്ടുപാട്ടുകൾ ആധുനികങ്ങളായ രാഷ്ട്രീയ ഗാങ്ങൾ,
(കിൻററർ ഗാൎട്ടൻ പാട്ട്)
+ആമയെ മൊയിലൊരു നാൾ
ക്രമത്തിലധികം-പുച്ഛിച്ചാൻ
(പാഠപുസ്തകം)
എന്നീവക കിൻററൎഗാൎട്ടൻ പാട്ടുകൾ, ഇവയെല്ലാം കേവലം ലൗകികങ്ങളാണെങ്കിലും വൈദികം മാത്രമായിട്ട് ഒരു ഇനം വേൎതിരിഞ്ഞു കിട്ടുവാനാണു പ്രയാസം.
XIV. പാട്ടുകളുടെ വിഭാഗങ്ങൾ:-
പ്രയോജനപ്രാധാന്യത്തെയൊ വിഷയ വലുപ്പത്തെയൊ പുരസ്കരിച്ചു ഭാഷാഗാനങ്ങളേയും ഗണങ്ങളായി വക തിരിക്കാം. അവയുടെ ഉപയോഗസമ്പ്രദായഭേദങ്ങളെ അപേ [ 56 ]
----480-----
ക്ഷിച്ചു പ്രയോജനത്തേയും, പ്രതിപാദ്യവിഷയങ്ങളുടെ പ്രയോജനത്തേയും ഗൌരവത്തേ യും ഉപേക്ഷിച്ച വിഷയവലുപ്പത്തേയും തീരുമാനിക്കുന്നതായാൽ
1. പുരാണം 5. വീരചരിതം 9. ഭൌതികം 2. സ്തോത്രം 6. ദേശചരിത്രം 10. വൈഷയികം 3. സദാചാരം 7. തൊഴിലായ്മ 11. രാഷ്ടീയം 4. ശാസ്ത്രം 8. വിനോദം 12. സാമുദായികം
ഇങ്ങനെ ഭാഷയിൽ ഇപ്പോൾ കാണുന്ന പാട്ടുകളൊക്കെ പന്ത്രണ്ടു ഗണങ്ങളായി ഒരു മട്ടിൽ വേൎതിരിക്കുവാൻ സാധിക്കുന്നതാണ്.
എന്നാൽ ഈ വകതിരിവിലും കലൎച്ച വരില്ലെന്നു പറഞ്ഞുകൂട. വിനോദപരങ്ങളായും തൊഴിലായ്മ വകയായും ഉള്ള പാട്ടുകളിൽ പൂ രാണകഥകളും സ്തോത്രങ്ങളും സദാചാര വാക്യങ്ങളും ഏറെക്കുറെ എന്നല്ല അത്യധികം ഉണ്ടായി എന്നുതന്നെ വരാം. ശാസ്ത്രസംബ ന്ധമായ ചില പാട്ടുകളിൽ വൈദികതത്വങ്ങൾ തള്ളിനിൽക്കുന്നതായി കാണാം. പുരാകഥകളെ എടുത്തായിരിക്കാം ഉദാഹരി [ 57 ]
---- 49 -----
ച്ചിട്ടുള്ളത് . നമ്മുടെ സാഹിത്യവും മതവും ത മ്മിൽ ഉററ ബന്ധുക്കളായതുകൊണ്ടു വിഷയ ങ്ങളുടെ സാങ്കൎയ്യം അപരിഹാൎയ്യവും അപരി ത്യാജ്യവും ആകുന്നു. അതുകൊണ്ടാണു വകുപ്പു
കളായി തിരിക്കുമ്പോൾ വിഭാജകധൎമ്മം പാട്ടു
കളുടെ പ്രയോജനപ്രാധാന്യത്തെ വകവയ്ക്കാ തെ വിഷയസ്വരൂപത്തിൽമാത്രം ഉറപ്പിക്കു വാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞത് . പ്രയോജ നം അറിവുണ്ടാക്കുക മാത്രവും, വിഷയങ്ങളു ടെ പ്രയോഗികാവസ്ഥയെ അപേക്ഷിച്ചു ശി ഥിലവും ആയി പരിണമിക്കുന്നുവെങ്കിൽ അ വിടെ വിഷയത്തിനു മാന്യസ്ഥാനം കൊടുക്കു വാനും,വിഷയനാമംതന്നെ ഗണനാമമായി സ്വീകരിക്കുവാനും വിരോധമില്ല. മേൽകാ ണിച്ച പന്ത്രണ്ടു വിഭാഗങ്ങളിലും താഴെ വരു ന്ന അവയുടെ വിവരണങ്ങളിലും പ്രയോജന ത്തിൻറേയും വിഷയസ്വരൂപത്തിൻറേയും മേ ളനം കണോവുന്നതാണ്.
7 * [ 58 ]
--- 50 ----
XV. വിഭാഗങ്ങളുടെ വിവരണം:---
1. പുരാണം.
നിത്യപാരായണത്തിന് ഉതകുന്നതും ഇ
തിഹാസപുരാണങ്ങളെ അടിസ്ഥാനപ്പെടുത്തി യതും സാധാരണ ജനത്തിനു സുഗ്രാഹ്യവും ആയ ഗുരുദക്ഷിണപ്പാട്ട്, ഭാഗവതം, ഭാരതം, രാമായണം, വൈശാഖമാഹാത്മ്യം, ഹാലാ സ്യമാഹാതമ്യം, പറുദീസാനഷ്ടം എന്ന രീതി യിലുള്ള കിളിപ്പാട്ടുകളും സന്താനഗോപാലം, ശ്രീകൃഷ്ണദൂതു മുതലായവയെപ്പോലുള്ള പാനക ളും കൃഷ്ണഗാഥ,ഭാരതഗാഥ, മഗ്ദലനമറിയം തുടങ്ങിയ ഗാഥകളും 'പുരാണം' എന്ന വകു പ്പിൽ പെടുന്നതാണ്' .
2 സ്തോത്രം.
(കീൎത്തനം.)
-- -- -- -- -- ----- ---
അഞ്ജന. ശ്രീധര-ചാരുമൂ-ൎത്തേ കൃഷ്ണ
---- -- --- ---
അഞ്ജലി-കൂപ്പിവ-ണങ്ങീടു-ന്നേൻ [ 59 ]
-51-
ആനന്ദാ-ലങ്കാര-വാസുദേ-വ കൃഷ്ണ ആതങ്ക-മെങ്കാമ-കററീടേ-ണം.
(ഠഡ്യാൎകീൎത്തനങ്ങൾ )
(കീൎത്തനം.)
---
കല്ലിന്മേലും-മലമേലും-മുള്ളിലും തല്ലിയന്തക -- നെന്നേയിഴ-ക്കുമ്പോൾ അല്ലൽ പോക്കു-വാനായിട്ടു-കാണേണം തൃപ്പൂണിത്തുറെ-മേവും-നാരായണ കാലി-ന്മെൽ പാശം-കെട്ടിയി-ഴച്ചെന്നെ ആലസ്യംവരൂ-ത്തിക്കൊണ്ടു-പോകുമ്പോൾ മാലകററുവാ-നായിട്ടു-കാണേണം തൃപ്പൂണിത്തുറെ-മേവും-നാരായണ.
(കേൾവി),
(കീൎത്തനം.)
കണ്ണനാമുണ്ണിയെ-ക്കാണുമാറാകം കാറൊളിവൎണ്ണനെ-ക്കാണുമാറാകണം.
(ഠഡ്യ. ർ) [ 60 ]
-52-
(കീൎത്തനം.)
പച്ചക്കല്ലൊത്ത…തിരുമേനിയും…നിന്റെ പിച്ചക്കളികളും…കാണുമാറാകണം.
(റഡ്യാർ)
('കാണാകേണം' എന്നും 'കാണുമാറാകണം' എന്നും രണ്ടു പാഠമുണ്ട്. ആദ്യത്തെ പാഠം മഞ്ജരിയും രണ്ടാമത്തെ ശ്ലഥകാകളിയും ആകുന്നു.)
(കീൎത്തനം.)
നടുക്കു…കണ്ടകൻവന്നിങ്ങടിക്കു…
മെന്നതിനാൽ നീ…
ന്നടിക്കോള…മടുത്തേൻ ഞാൻ…
വടക്കുന്നാഥ.
(പോകുവാൻപോകുന്ന കവിതകൾ
മംഗളോദയം)
ഈ വക അക്ഷരമാലാകീൎത്തനങ്ങളും
ഹരിനാരായണ ഗോവിന്ദ
ജയനാരായണ ഗോവിന്ദ
(കേൾവി)
മുതലായ നാമാവലികളും [ 61 ] -53-
(സങ്കീൎത്തനം.)
അൎക്കസൂൎയ്യദിവാകര…ഭുവനത്രയത്തിനു നായക
--------
കണികാണുന്നേരം…കമലാനേത്രന്റെ
ഗുണമേറുംമഞ്ഞ…തുകിൽ ചാൎത്തി
--------
…………കുണ്ഡലീശ്വരകുണ്ഡലങ്ങളു…
മണ്ഡജാല വിഹാരവും
ചണ്ഡപരശു ക…രംഗശൂലക…
പാലചാരുഭുജങ്ങളും
(റഡ്യാർ.)
ഇത്യാദി സങ്കീൎത്തനങ്ങളും സ്തോത്രം എന്ന വകുപ്പിൽ പെടുന്നവയാണു.
3 സദാചാരം.
(തുമ്പിപ്പാട്ട്.)
പപ്പും…ചിറകും…വെച്ചു…കഴിഞ്ഞാൽ
പറവകൾ…വാനിൽ…പായുന്നു.
കണ്ടും…കേട്ടും…കരളി…ലുറച്ചാൽ
കല്ലി…ലെഴുത്തായ്…തീരുന്നു.
എട്ടും…പൊട്ടുമ…തില്ലാ…തുള്ളോൻ
എളിമ…യൊടെന്നും…ചേരുന്നു. [ 62 ] -54-
കോപം പൂണ്ടുക-ലങ്ങിയ-മന്നൻ
കൊടുന-രകത്തിൽ-പോകുന്നു.
(പഴയപാട്ടുകൾ.)
എന്നീവക ഗുണപാഠരൂപങ്ങളായ 'ചൊൽമാലകളും' ആധുനിക പാഠമാലകളിൽ ഉപദേശ രൂപങ്ങളായിക്കാണുന്ന പാട്ടുകളും 'സദാചാരം' എന്ന പേരിൽ പെടുത്തിയിരിക്കുന്നു. ഭാഷയിൽ സദാചാരവാക്യങ്ങൾക്കു ക്ഷാമമില്ലെങ്കിലും പ്രത്യേകം ഗ്രന്ഥരൂപ ത്തിലുള്ള ചൊൽമാലകൾ അപൂൎവമെന്നുതന്നെ പറയണം.
4. ശാസ്ത്രം.
വേദാന്തപരങ്ങളായ വള്ളോൎകവി, വാരണത്തിൻകവി, ചിന്താരത്നം, കൈവല്യനവനീതം, യോഗവാസിഷ്ഠം, ജ്ഞാന വാസിഷ്ഠം, ജ്ഞാനപ്പാന,എന്നു തുടങ്ങിയ വള്ളുവൎപാട്ടു കളും കിളിപ്പാട്ടുകളും കൃഷിപ്പാട്ട്, വ്യാകരണപ്പാട്ടു മുതലായവ പാനകളും ഐവർ കളിപ്പാട്ടുകളും ശാസ്ത്ര വകുപ്പിൽ പെടുത്തു ന്നതാണ് അ [ 63 ]
- 55 -
ധികം സൌകയ്യം. ഇതിൽ കിളിപ്പാട്ടുകളൊഴികെ മറ്റുള്ളവൎക്കു ശാസ്ത്രശബ്ദംകൊണ്ടു ബഹുമാനിക്കത്തക്കവണ്ണം അവസ്ഥ പോരെങ്കിലും പാട്ടിന്റെ പാട്ടിൽ പെട്ടപ്പോൾ ശാസ്ത്രത്തിനുപറ്റിയ ഗൌരവഭംഗമെന്നോ കനക്കുറവെന്നോ മാത്രമേ കരുതേണ്ടതുള്ളു.
5. വീരചരിതം
(വടക്കൻപാട്ട്.)
വടകരെ നാടു\-—\നമുക്കു'ളളത്
അമ്മാമൻ കാലം\-—\കഴിഞ്ഞേ'പ്പിന്നെ
വരവുകളൊക്കെ\-—\മുടങ്ങി'പ്പോയി
തച്ചോളി വീട്ടിൽ\-—\കുഴക്ക'മായി.
(വടക്കൻപാട്ടുകൾ.)
എന്നു പറഞ്ഞ് അങ്കപ്പട്ടു തെറുത്തുടുത്തു നാൽപ്പത്തിരുമുഴം പുള്ളിക്കച്ച കഴലിൽനിന്നു വലിച്ചെടുത്തു.പന്തുകണക്കു ചുരുട്ടി ആകാശം ചൂണ്ടിയെറിഞ്ഞ് അയ്യാളെകരം വരുംമുമ്പു കച്ചയുടെ വാലുപിടിച്ചു പകിരിതിരിഞ്ഞു ചുറ്റി [ 64 ]
-56-
ക്കെട്ടി വടക്കൻഞായവും തെക്കൻകൂന്തലും ഞെറിഞ്ഞു വെച്ച് ആനമുഖം വെച്ചു ചന്തം വരുത്തി,
ആവക മുതലുകൾ-----പിടിക്ക'വേണം
എന്നുറച്ചു ചാപ്പനോടുകൂടിപ്പുറപ്പെടുന്ന'തച്ചോളിച്ചന്തു',
ഈവക പെണ്ണുങ്ങൾ\---\ഭൂമീലുണ്ടോ
മാനത്തിന്നെങ്ങാനും\−–-\പൊട്ടിവീണോ
ഭൂമീന്നു തനിയെ\−−–\മുളച്ചുവന്നോ
എന്തുനിറമെന്നു\−-–\ചൊല്ലേണ്ടുഞാൻ
കുന്നത്തുകൊന്നയും\−--\പൂത്തപോലെ
ഇളമാവിൻതയ്യു\—−-\തളൎത്തപോലെ
കുരുത്തോലയായതിൻ/---/വൎണ്ണംപോലെ
കുന്നിക്കുരുവിന്റെ/---/വൎണ്ണംപോലെ
വയനാടൻമഞ്ഞൾ/---/മുറിച്ചപോലെ
എന്നു താഴത്തുമഠത്തിലെ മാതുക്കുട്ടിയെക്കണ്ടു ഭ്രമിച്ചു കൈകേറ്റംചെയ്ത കണ്ടൎമേനവനെ 'തച്ചോളി ഓതിരം' വെട്ടി ഒമ്പതു തുണ്ടാക്കി [ 65 ] -57-
മുറിച്ചു മാതുക്കുട്ടിയെ വീണ്ടെടുത്ത 'കുഞ്ഞിച്ചന്തു, നടുവട്ടം പൂങ്കാവിൽ 'അമ്പുചെട്ടി,'കപ്പുള്ളിപ്പാലാട്ടെ 'ഒമ്പതു പേറുപെറ്റ കൊങ്കിയമ്മ തന്റെ ഒമ്പതുമക്കളേയും കൊന്നൊടുക്കി കുടിപ്പിഴ ചെയ്ത എണ്ണൂറാംവീട്ടിലെ കുറുപ്പന്മാരോടു കുടിപ്പക വീട്ടുവാനായി ഏറിയ വഴിപാടുകൾ കഴിച്ചുണ്ടായ 'കോമന്നാർ,'പകിടകളിക്കും പുത്തിരി അങ്കത്തിനും പുറപ്പെടുന്ന 'ആരോമൽ ചേകവൻ,' തുടങ്ങിയുളള വീരപുരുഷന്മാരുടേയും,
അല്ലിമലൎക്കാവിൽ കൂത്തും അയ്യപ്പൻ കാവിൽ വിളക്കും കാണാൻ
'പാണനെ തുണകൂട്ടി\−-–\പൊക്കോ പെണ്ണെ'
എന്നു അമ്മ പറഞ്ഞപ്പോൾ,
പുത്തൂരം വീട്ടിൽ\−-–\ജനിച്ച ഞാനും കണ്ണപ്പൻ തന്നുടെ\—-–\പൊന്മകളും വീരിയത്തോടു\−-—\ജനിച്ച ഞാനും പോകാതകണ്ട്\−-—\ട്ടിരിക്കയില്ല
8* [ 66 ] -58-
എന്ന് അരിശം ചൊടിച്ച് പറഞ്ഞ് ആ പുൽക്കൂട്ടത്തിന്റെ നടുക്കുകൂടി കാഴ്ച്ച കാണാൻ പോകുന്ന 'ഉണ്ണിയാൎച്ച,' കറുത്തേനിടം വാഴും രാജാവിന്റെ മകൾ 'കുഞ്ഞിക്കന്നി' മുതലായ വീരവനിതകളുടേയും അപദാനങ്ങൾ വൎണ്ണിക്കുന്ന വടക്കൻ പാട്ടുകളാണു 'വീരചരിതം' എന്ന ഇനത്തിൽ പ്രധാനമായി ഗണിക്കപ്പെടാവുന്നത്. തെക്കൻ ദിക്കുകളിൽ നടപ്പുള്ള 'തമ്പുരാൻ പാട്ട്,' 'അഞ്ചുതമ്പുരാൻപാട്ട്,കണിയാർ കളത്തുപോര്,' അല്ലെങ്കിൽ 'ഇരവിക്കുട്ടിപ്പിള്ള പോര്,' പെരുമാക്കുട്ടിപ്പിള്ളപ്പാട്ട്' ഇവയും ഈ ഇനത്തിൽ തന്നെ പെട്ടവയാകുന്നു.
(പഴയപാട്ടുകൾ--സി.പി. ഗോവിന്ദപ്പിള്ള) തമ്പുരാൻ പാട്ടിന് 'ഉലകുടയ പെരുമാൾ പാട്ട്' എന്നുകൂടി ഒരു പേരുണ്ടത്രെ. വയ്യക്കരത്തായരുടെ മകനായ കഥാനായക ന്റെ ധീരോദാത്തതയാണു കവിതാവിഷയം. * സഹോദരന്മാരായ അഞ്ചു തമ്പുരാക്കന്മാർ തങ്ങ
- പഴയ പാട്ടുകൾ ഭാ.9 [ 67 ] - 59 -
ളിൽ പിണങ്ങി 'കുത്തും കൊലയും' എന്ന നിലയിൽ ആയപ്പോൾ വലിയതമ്പുരാൻ സമാധാനപരിപാലനത്തിനും അവകാശ സ്ഥാനത്തിനും ആയി കഴക്കൂട്ടത്തു പിള്ളയുടെ സഹായം ആവശ്യപ്പെടുകയും അദ്ദേഹം കല്പനയനുസരിക്കുകയും ചെയ്തതാണു ' അഞ്ചു തമ്പുരാൻ പാട്ടിലെ കഥാവസ്തു.* ആ പാട്ടുകളുടെ മാതൃകയാകുന്നു താഴെ വരുന്നവ;
തമ്പുരാൻ പാട്ട് :-
കരത്തിൽ മാനും മഴുവും-
തരത്തയ്ങ്കരൻ
വനത്തിൽ കളിത്ത-ങ്കാന
രൂപമതാകവെ
കരുണയൊടു മലമകളു-കരിണി
യതാകവടിവൊടു ചമഞ്ഞു
മനതുയിരെക്കളി-ത്തുയി
രാകവേ വിളയാടുന്നാൾ
* പഴയ പാട്ടുകൾ , ഭാ.11 [ 68 ] ===== _60_ =====
അഞ്ചു തമ്പുരാൻ പാട്ട്:_
ഉറ്റുടനെ_ഓട്ടനോടി_യുപ്പിടാകവും കടന്തു് ഓലയമ്പലം കടന്തു്_ഉഴറി വഴി നടന്തു്, പപ്പനാവാചരണമെന്നു_പാതിരിക്കരികടന്തു്, പാതിരിക്കരി കടന്തു_പട്ടമേലായും കടന്തു്, ഇത്യാദി.
മധുരാസാമ്രാജ്യാധിപതിയായ തിരുമല
നായ്ക്കരുടെ സേനാനിയായ രാമപ്പയ്യനോടു യുദ്ധം ചെയ്തു ഇരവിക്കുട്ടിപ്പിള്ള മധിക്കുന്നതാ ണു് കണിയാൎകുളത്തുപോരു പാട്ടിലെ ഇതി വൃത്തം.
പണ്ടുപോൽ - വഞ്ചിവേന്തൻ
പരിചുടൻ - കൽക്കളത്തിൽ
അണ്ടൎകോ - മാനെപ്പോലെ
അവനിയാ - ണ്ടിരിക്കും കാലം
തിണ്ടാടി - രാമപ്പയ്യൻ
ശേനൈവാടൈ - തട്ടഴിന്തു്
അന്റുകോ - ല്പണ കുടിയിൽ
ഇരുന്തുപടൈ - ശേകരിത്താൻ [ 69 ] ===== _61_ =====
എന്ന വിരുത്തമട്ടിലാകുന്നു ആ പാട്ടിൽ അധിക ഭാഗവും.വേറെ പല മട്ടുകളും
അതിൽ കാണ്മാനുണ്ടു്. പെരുമാക്കുട്ടിപ്പിള്ളപ്പാട്ടു് ഒരാളുടെ അപമാനത്തെപ്പറ്റിയാണെന്നല്ലാതെ മറ്റൊന്നും അറിയുന്നില്ല. ഓരോരൊ അപമാനങ്ങളെക്കൊണ്ടു കേളികേട്ട മഹാശയന്മാരുടെ ചരിതവും ഈ ഇനത്തിൽ
ചേൎക്കാവുന്നതുകൊണ്ട് 'ശങ്കര വിജയം' ഈ വകുപ്പിൽ തന്നെ അന്തൎഭവിക്കുന്നതാണ്.
6 . ദേശചരിത്രം
മാമാങ്കം കോളോൽപത്തി എന്നു തുടങ്ങിയ കിളിപ്പാട്ടുകളും
(കുമ്മാട്ടി) 'സാക്ഷാൽ ദൈവം_മുവ്വൊരുവൻ താൻ മാൎത്തോമായുടെ_സുകൃതത്താൽ സൂക്ഷ്മമതായി_ചരിതം പാടുവ _ തിന്നടിയനു തുണ_യരുളേണം' (ഇ.മ.യൗ. മാൎത്തോമ്മ കൃസ്ത്യാനികൾ ക. നി. മു. സ. ബ. ബൎണ്ണാദ് തോമ്മാ) [ 70 ] -62-
എന്നു തുടങ്ങിയ മാൎത്തോമാചരിതം, മാൎഗ്ഗം കളിപ്പാട്ട്, മുതലായ പാട്ടുകളും
ഓതിന വേദം-ജ്ഞാനവഴിക്കു
ഉണൎവതു കുമ്മൻ-കത്തനാർ-
എന്ന മാതിരിയുള്ള പള്ളിപ്പാട്ടുകളും മറ്റുമാകുന്നു ദേശ ചരിത്രത്തിൽ ഉൾപ്പെടുന്നത്.
7. തൊഴിലായ്മ
കേരളത്തിൽ ഓരോരൊ ജാതിക്കും ഉപജീവനമാൎഗ്ഗങ്ങളായി ഓരോരൊ വൃത്തിമൎയ്യാദകൾ കല്പിച്ചിട്ടുണ്ട്. ഈ ജീവനോപായങ്ങളെച്ചൊല്ലി അസംഖ്യം പാട്ടുകളും ഉൽഭവിച്ചിട്ടുണ്ട്. ശാസ്ത്രാങ്ക പ്പാട്ടുകൾ, നങ്ങ്യാർ പാട്ട്, ബ്രാഹ്മണിപ്പാട്ട്, കറപ്പൻ പാട്ട്, തിയ്യാട്ടുപാട്ട്, പുള്ളുവർ പാട്ട്, പാണർ പാട്ട്,മണ്ണാർ പാട്ട് അല്ലെങ്കിൽ വേലൻ പാട്ട്,കുമ്മാളർ പാട്ട് അല്ലെങ്കിൽ ഐവൎകളിപ്പാട്ട്; ഇങ്ങനെയാണു ജാതി തിരിച്ചുള്ള പാട്ടുകൾ.
വേളി, പിണ്ഡം, മാസം മുതലായ സത്രങ്ങളിൽ നടത്തുന്ന സംഘക്കളിയിലുള്ള ചട [ 71 ]
-63-
ങ്ങുകൾക്കു ബ്രാഹ്മണരും ക്ഷത്രിയരും പാടുന്ന പാട്ടുകളാകുന്നു ശാസ്ത്രാങ്കപ്പാട്ടുകൾ. ഒന്നാമത്തെ ചടങ്ങാകുന്നു 'കൊട്ടിച്ചകം പൂകൽ'
(ശാസ്ത്രാങ്കം)
പൂക്കുല-മാല-മാന്തെള-നീരു
മാന്തളിർ ചെമ്പരുത്തി
പൂമലരും കുരുത്തെഴുമോല
വമ്പുള്ള ചെമ്പഴുക്ക-
(പ്രാചീനഗ്രന്ഥമാല)
എന്ന് ഇഴഞ്ഞ മട്ടിൽ നീട്ടിപ്പാടുന്ന ഒരു പാട്ടാണു ഈ ചടങ്ങിനു ചൊല്ലാറ്.
പച്ചയോ-പുഴുകോ നല്ല-കിലൊ ചന്ദനമോ
പരിചിൽ കുങ്കുമം നല്ല-കളഭം കൊ'ണ്ടിഴുകി
കണ്ട-സുരന്തല-തുണ്ടമിടുന്നവൾ
ചാമുണ്ഡി-യെന്നുള്ള-നാമം ധരിപ്പവൾ
(പ്രാചീനഗ്രന്ഥമാല)
എന്നു പിന്നേയും മൂന്നാലുതരങ്ങൾ ഈ ഘട്ടത്തിൽ പാടാറുണ്ട്. [ 72 ]
-64-
തുമ്പിക്കൈ-കരമൊത്ത-
തിരുത്തുട-തൊഴുന്നേൻ
തുകിൽപാട്ടി-ന്നിടയിൽ പൊ-
ന്നുടൽ ഞാണു-തൊഴുന്നേൻ;
(പ്രാചീനഗ്രന്ഥമാല)
ഇതു ചെമ്പുകൊട്ടി ആൎപ്പിൽ പെട്ടതാണു.
ഹ ഹ ഹ ഹ രേ
ചുക്കു-ചെറുചീരക-മരച്ച കറി-തേങ്ങ
ചിക്കനെ-യരച്ചു വടി-വോടിഹ-നികത്തി;
ഇതു നീട്ടിന്റെ ആദ്യമാണു. പിന്നെ വരുന്നതു പാനയെന്നൊരു ചടങ്ങാണു. അതു വളരെ പ്രധാനമായ ഒന്നാകുന്നു. സംഘക്കളിക്കു പാനയും കളിയും എന്നാകുന്നു ശരിയായ പേരു. അതിലെ പാട്ടുകൾക്കും ഒരു വൈജാത്യമുണ്ട്.
മുടിക്കണിന്ത-തിങ്കളുടേ
മുകത്തു കൊമ്പേ-മുമ്പിനാലേ
മുതൃന്തകാലം-മണികളുടേ
കിലുങ്ങവലേ-മെല്ലെനൊവ്വേ [ 73 ]
-65-
അലങ്കരിച്ച പന്തൽ തന്നിൽ
എൾന്നരുളേണം-കെണപതിയേ.
കെങ്കക്കു മകനല്ലേ-ഉമക്കു പുത്തിരനായി
ശങ്കരമകൻ പിള്ളൈ-കെണപതിക്കഭയമേ,
(പ്രാചീനഗ്രന്ഥമാല)
ഇങ്ങനെ പല മട്ടുകളും പാനച്ചടങ്ങിലുണ്ട്.
---> കറ്റച്ചിടമുടി തന്നിൽ വസിക്കും
---> അറ്റം കൂടാതുണ്ടൊരു ദേവത
(പ്രാ. ഗ്ര. മാല)
ഇമ്മാതിരിപ്പാട്ടു ബലിയുഴിച്ചിലിൽ ചേൎന്നതാകുന്നു.
(ടി.ടി.)
എഴുവരുണ്ടേ-ഭഗവതിമാ
രെഴുവരിലു-മഴകിയതോ
അഴകിയതോ-ഞാനറിവേൻ
പ'ഴയന്നൂൎക്കാവിൽ-ഭഗവതിപോൽ,
(ടി.ടി.)
എന്നതു വട്ടമിരിപ്പിലും
പുവ്വാതെ മുല്ലേ മുല്ലേ-
(ടി.ടി.)
9* [ 74 ]
-66-
എന്നതു ആംഗ്യത്തിലും
കോപ്പിട്ട പെണ്ണിന്റെ-കോമളം കണ്ടിട്ട്
കൊൾമയിൎക്കൊള്ളുന്നു-മാലോകരേ,
എന്നതു ഹാസ്യത്തിലും പാടുന്നവയാണു.
നങ്ങ്യാൎപാട്ടു ചാക്യാരുടെ കൂടിയാട്ടത്തിനുള്ള ചടങ്ങായി പാടുന്നതാണു.
(നങ്ങ്യാൎപാട്ട്)
---> അഗണിതഗുണനിലയനിഭം
---> വന്ദേ ദേവം ഗജവദനം
(കേൾവി)
എന്നൊരുവക ദ്രാവിഡീകരിച്ച സംസ്കൃതഗാനമാണു അത്.
തിരണ്ടു പാട്ട്, വേളി തുടങ്ങിയ സ്ത്രീകളുടെ അടിയന്തരങ്ങൾക്കാണു ബ്രാഹ്മണിപ്പാട്ടിന്റെ ഉപയോഗം. [ 75 ]
-67-
(ബ്രാഹ്മണിപ്പാട്ട്)
നിന്തിരുവടിയേ-ഞാൻ-വ-ണ-ങ്ങു-ന്നേൻ
(കേൾവി)
എന്നു സാമഗാനരീതിയിലാണു ഇതു പാടുക പതിവ്. തൊദൂർ (Todas) ജാതിക്കാരും അവരുടെ പാട്ടുകൾ ഏകദേശം ഈ രീതിയിൽതന്നെയാണു പാടുന്നത്. ബ്രാഹ്മണി പാട്ടിലെ വിഷയം പാൎവ്വതീസ്വയംവരം മുതലായി ദേവീപരവും ആകുന്നു.
ഭദ്രകാളിപ്പാട്ടെന്നും കളപ്പാട്ടെന്നും പറയുന്നതു തന്നെയാണു കറുപ്പൻ പാട്ട്. ഇതും ദേവീപരം തന്നെ. പാനപ്പാട്ടും ഇതിൽ പെടും.
തിയ്യാട്ടിന്നു തിയ്യാട്ടുണ്ണികൾ പാടുന്നതു തിയ്യാട്ടുപാട്ട്. വിഷയം ദാരികവധം.
കേരളം, സൎപ്പങ്ങളുടെ ബാധ ധാരാളം ഉള്ള ഒരു നാടാണെന്നു പണ്ടക്കുപണ്ടെ പ്രസിദ്ധമാണു. പാമ്പിൻ കാവുകൾ ഏൎപ്പെടുത്താ [ 76 ]
-68-
തേയും സൎപ്പങ്ങൾക്കു കൊല്ലത്തിൽ ഒരിക്കലെങ്കിലും നൂറും പാലും കൊടുത്തു ബലി കഴിക്കാതേയും പുരാതനകുടുംബങ്ങളിൽ ഒന്നെങ്കിലും ഉണ്ടാകുമോ എന്നു സംശയമാണു. നാഗത്താന്മാരെ പാടി സ്തുതിച്ചും പ്രീതിപ്പെടുത്തിയിരുന്നു. ഈ പ്രവൃത്തി പുള്ളുവ രുടെ വൃത്തിമൎയ്യാദയായിട്ടാണു നിയമിച്ചിട്ടുള്ളത്. നാഗോല്പത്തി യാകുന്നു ആ പാട്ടിലെ കഥ. *
കള്ളക്കൎക്കടകമാസത്തിൽ ഏഴു കഴിയുന്നതിനുമുമ്പ്, ഭഗവതി സേവ നടക്കുന്ന കാലത്ത്, പാമ്പിന്മെത്തയിൽ പള്ളി കൊള്ളുന്ന ഭഗവാനെ യോഗനിദ്രയിൽ നിന്നുണൎത്തുവാനായി.
---> നാരദമുനി വീണയുമായി
നാമങ്ങൾ-സ്തുതിചെയ്തു
ശ്രീകൃഷ്ണ-നരികുഴലൂതി
വലഭാഗം-നിലവായി
*ഉദാഹരണം മുൻ കൊടുത്തിട്ടുണ്ട്. [ 77 ]
-69-
അതിനാലും-തിരുമായാലേ-
ഉണൎന്നീല-ഭഗവാനും
എന്നിട്ട് തിരുവരങ്കത്തു പാണനാരെ ആളെ അയച്ചു വരുത്തി, ആ ദിവ്യപുരുഷൻ
കാലികളേ-മേച്ചു നടന്ന-
ശ്രീകൃഷ്ണ-തുയിലുണരു
ഓട'ക്കുഴലൂതി നടന്നോ-
രോമനയേ-തുയിലുണരു
എന്നു സ്തുതിച്ചു തുടങ്ങിയപ്പോൾ പള്ളിയുണൎന്നുവെന്നാണു ഐതിഹ്യം. അതിനെ അനുസരിച്ചു പാണർ ഇന്നും കൎക്കടകമാസത്തിൽ വീടുകളിൽ ചെന്നു 'തുയിലുണൎത്തു' പാടി 'ചേട്ടാപോതി'യെ പുറം പൂകിച്ച് 'ചീവോതി'യെ അകം പൂകിക്കുക പതിവുണ്ട്. ബലി ഉഴിച്ചിലും ശത്രുവെടുക്കലും പാണരുടെതന്നെ തൊഴിലുകളാണു. അതിന്നും പ്രത്യേകിച്ചു പാട്ടുകളുണ്ട്.
മറിമാൻ കൊമ്പുകൊണ്ടേ-കുറത്തി
ഏഴുമറിഞ്ഞവളെ-കുറത്തി [ 78 ]
-70-
എന്നും മറ്റും വിനോദത്തിനായി കുറത്തിയാട്ടവും പാണർ നടത്താറുണ്ട്.
മണ്ണാൎപാട്ടിനു 'തോറ്റം' എന്നാണു സാധാരണ പറഞ്ഞുവരുന്നത് ഇതു അറുകൂർ കാളിമാരെക്കുറിച്ചുള്ള കഥയാണു. ചിലപ്പതി കാരത്തിലെ കഥയും ഇതും തമ്മിൽ വളരെ അന്തരമില്ല. അതിനു ലക്ഷ്യമായി
(തോറ്റം)
അച്ചാരക്കല്യാണവും ക'-ഴിഞ്ഞു
വിശ്വാസക്ക'-യ്യും പിടിച്ചു
വടക്കും കൊല്ല-ത്തു ന'ല്ലച്ചൻ
കടലോടി-യോടുംകൂടി
പോകാമെല്ലൊ എന്നു-വഴി പുറപ്പെട്ടു എന്നും,
(തോറ്റം)
അങ്ങക്കും പ-തിനാറാണു
അടിയത്തിന്നും-പതിനാറാണു [ 79 ]
-71-
അ'തെങ്ങാനും-വല്ലവരും
കണ്ടറിഞ്ഞു-പോയാലോ
* * * * *
(ടി.)
നെല്ലോടെത്തിയാലോ-പുലയനടുക്കാലോ
ഇരുമ്പോടെത്തിയാലോ-കരുമകനടുക്കാമേ
മരത്തോടെത്തിയാലോ-വിശ്വകൎമ്മാവിനും
പൊന്നോടടുത്താലോ-തട്ടാനടുത്തുകൂടെ
(മംഗളോദയം മാസിക)
എന്നു ദേവിയും തട്ടാനും തമ്മിലുള്ള സംവാദവും എടുത്തുദാഹരിക്കുക മാത്രമെ ഈ പ്രസംഗത്തിൽ തരമുള്ളൂ.
ഐവൎകളി ഭദ്രകാളിവട്ടത്തു വേലയും താലപ്പൊലിയും നടക്കുമ്പോൾ അവിടെ വെച്ചു കുമ്മാളർ നടത്തുന്ന ഒരുതരം കളിയാണു. അതിനെ സംബന്ധിച്ച പാട്ടു ചോടുവെച്ചു ചവുട്ടിപ്പാടേണ്ട വകയാണു. ആശാരി, മൂശാരി, [ 80 ] കരുവാൻ, തട്ടാൻ, ചെമ്പൊട്ടി ഈ അഞ്ചു ജാതിക്കാരെയാണു കുമ്മാളർ എന്നു പറയുന്നത്.
ശാസ്താമ്പാട്ട്, അയ്യപ്പൻപാട്ട്, ഇവ ഒരു ജാതിക്കാൎക്കു മാത്രമായിട്ടുള്ളതല്ല. പല ജാതികൾക്കും ഈ ചടങ്ങുകൾ നടത്തുവാൻ അവകാശമുണ്ട്.
8. വിനോദം
ആബാലവൃദ്ധം പുരുഷന്മാൎക്കും സ്ത്രീകൾക്കും പാടിക്കളിച്ചു രസിക്കുവാനുള്ള പാട്ടുകളൊക്കെ "വിനോദം" എന്ന ഇനത്തിൽ പെട്ടവയാണ്. ഓട്ടൻതുള്ളൻ, വഞ്ചിപ്പാട്ട്, കുമ്മിപ്പാട്ട്, കോൽക്കളിപ്പാട്ട്, കൈക്കൊട്ടിക്കളി, തുമ്പിതുള്ളൽ, ഞാറ്റുപാട്ട്, പുലയൎപാട്ട്,
അങ്കിയും-തുമ്പയും-ആട-രവങ്ങളും
അമ്പിളിയും-ചിട-തന്നി-ലണിന്തവൻ
(പഴയപാട്ടുകൾ)
എന്ന ചവുട്ടികളിപ്പാട്ടും അതിന്റെ വകഭേദങ്ങളും [ 81 ] -78-
തുമ്പതുളസി-തൂക്കിപ്പോട്ടേ-മമ്മട്ടി
വെള്ളി-വെങ്കലം-വെളുത്തടിച്ച-ചങ്ങലി
ചെന്തം-ചെവരം-മോന്തൻവാഴ-കുടംവന്നു
വട്ടം-വട്ടാരം<--->വട്ടുക്കുള്ളെ-ശിങ്കാരം
(പഴയ പാട്ടുകൾ)
എന്ന പാണ്ടിക്കളിപ്പാട്ട്, ഓണപ്പാട്ട്, കറത്തിപ്പാട്ട്, കുമ്മാട്ടിപ്പാട്ട്, ഊഞ്ഞാൽപാട്ട്
കണ്ണേ പൊത്താരേ-കാട്ടിക്കുറിഞ്ഞാരെ
ഞാൻവിട്ടൊരു-കുള്ളനെ-ഓടിച്ചാടിക്കൊണ്ടുവാ
(പഴയ പാട്ടുകൾ)
-----------
മൂന്നടുപ്പും-തട്ടിക്കൂട്ടി-മൂക്കുമുറിയൻ-വാരിയര്,
വട്ടത്തിൽ ചില-അപ്പംവാൎക്കും-മേലെക്കാവിലെ നമ്പൂരി
-----------
10* [ 82 ] -74-
എന്നു തുടങ്ങിയ കുട്ടിക്കളിപ്പാട്ടുകൾ, കിൻറ്റൎഗാൎട്ടൻ പാട്ടുകൾ ഇവയെല്ലാം കേവലം വിനോദപരങ്ങളാകുന്നു.
9. ഭൌതികം
നരസ്തുതിപരമായോ, ചില പ്രത്യേക ലൌകികസംഭവങ്ങളെ ക്കുറിച്ചോ, പ്രകൃതിവൎണ്ണനയായൊ, വസ്തുവിവരണരൂപമായോ, സാരോപദേശകഥാരൂപമായോ ഉള്ളവയാകുന്നു "ഭൌതിക"ത്തിൽ ചേരുന്നത്. ഈ വക ഒട്ടുമുക്കാലും ആധുനികങ്ങളായ പ്രസ്ഥാന ങ്ങളിൽ പെട്ടവയാണു. എന്റെ ഗുരുനാഥൻ, പ്രാൎത്ഥനാഞ്ജലി, ജൂബിലിമഹോത്സവം, വൃന്ദാവനം, സാന്ധ്യതാരം, കന്യാകുമാരിയിലെ സൂൎയ്യോദയം, പഞ്ചതന്ത്രം.
(കിൻറ്റൎഗാൎട്ടൻ)
മണിയേക്കണ്ടോ-മണിയെക്കണ്ടോ-
നാഴികമണിയേക്കണ്ടോ, [ 83 ] -75-
കിണികിണി-എന്നൊരു കിണ്ണത്തിന്മേൽ
മണീക്കൂർ തോറുമടിച്ചീടുന്നു
(പാഠപുസ്തകം)
എന്നു പാഠപുസ്തകങ്ങളിൽ കാണുന്നപോലെയുള്ള വസ്തു വിവരങ്ങളും ആണ് ഭൌതികത്തിനുള്ള ഉദാഹരണങ്ങൾ
10. വൈഷയികം
ആഭാസഗാനങ്ങൾ വൈഷയികത്തിൽ അടങ്ങിയിരിക്കുന്നു.
11. രാഷ്ട്രീയം
രാജ്യത്തെ പരാമൎശിച്ചുകൊണ്ടോ, സ്വരാജ്യസ്നേഹത്തെ ഉദ്ദീപിപ്പിക്കുന്നവയോ ആയ ഗാനങ്ങൾ രാഷ്ട്രീയം എന്ന ഗണത്തിൽപ്പെടുന്നു. സാഹിത്യമഞ്ജരിയിലെ "മാതൃവന്ദനം", സ്വരാജ്യഗീതയിലെ "ത്യാഗദീപം" തുടങ്ങി പല രാഷ്ട്രീയഗാനങ്ങളും നവീനസാഹിത്യത്തിൽ സുലഭങ്ങളാണ്. [ 84 ] -76-
12. സാമുദായികം.
സമുദായത്തെ പരാമൎശിക്കുന്നതോ, സമുദായസ്നേഹത്തെ ഉദ്ദീപിപ്പിക്കുന്നതൊ ആയ പാട്ടു സാമുദായികം.
ഉം-ദുരവസ്ഥ, ശുദ്ധരിൽ ശുദ്ധൻ, സൌഭ്രാത്രഗാനം.
XVI. ഗാനങ്ങളുടെ വൈവിധ്യം
ഈ പന്ത്രണ്ടു ഗണവിഭാഗങ്ങളിൽ അന്തൎഭവിച്ചിരിക്കുന്ന തുള്ളൽ, കൈകൊട്ടിക്കളിപ്പാട്ട്, കുറത്തിപ്പാട്ട്, കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, ഗാഥ എന്നു തുടങ്ങി പാട്ടുതരങ്ങളേ എണ്ണുന്നതായാൽ നൂറ്റി അമ്പതിൽ കുറയാതെ ഉണ്ടെന്നു ഖണ്ഡിച്ചു പറവാൻ സംശയിക്കേണ്ടതില്ല. ഇനിയും അനേകം ഉണ്ടായിരിക്കുവാൻ വഴിയുണ്ട്. അതു ഗാഢമായ ഗവേഷണത്തിനു വിഷയമായിട്ടാണ് ഇപ്പോൾ ഇരിക്കുന്നത്. തുള്ളൽ തുടങ്ങിയ ഓരോ തരത്തിലും അടങ്ങി [ 85 ] -77-
യിരിക്കുന്ന വിവിധമുട്ടുകൾ പരിശോധിക്കുന്നതായാൽ തുള്ളൽ എന്ന ഒരു കൂട്ടത്തിൽ- അതിൽ ചേൎത്തിണക്കീട്ടുള്ള കളിപ്പദങ്ങൾ കണക്കാക്കാതെതന്നെ-ഒന്നരശ്ശതകത്തിൽ അപ്പുറമല്ലാതെ ഇപ്പുറമല്ല എഴുപതിൽപരം കൈകാട്ടിക്കളിപ്പാട്ടുകളുണ്ട്. കിളിപ്പാട്ട്, ഗാഥ, കുറത്തിപ്പാട്ട്, വഞ്ചിപ്പാട്ട് ഈ വകയിൽ നാലു മുതൽ എട്ടുവരെ മട്ടുകൾമാറിക്കാണാം. ഇങ്ങനെ കൂട്ടമായും പാനപോലെ ഒറ്റപ്പെട്ടും കിടക്കുന്ന പാട്ടിനങ്ങളിൽ അടങ്ങിയ മട്ടുകളെല്ലാം കണക്കാക്കുന്നതായാൽ മൊത്തത്തിൽ അച്ചടിച്ചതും അച്ചിൽ പെടാത്തതുമായി അഞ്ഞൂറിൽപരം പാട്ടുകൾ കൈരളിയുടെ കേളീഗൃഹങ്ങളിൽ കളിയാടുന്നുണ്ട്. നാടൻ കളിപ്പാട്ടുകളും കല്പിച്ചുണ്ടാക്കിയ പദങ്ങൾപോലെ ദേശികഗാനങ്ങളും ഇതിനൊക്കെ പുറമെ നിൽക്കുന്നുണ്ട്. അതുകൊണ്ടും ആയില്ല.
(ഗാഥ)
താപംകൊ-ണ്ടെല്ലാരും-വേവുറ്റു-കാവിലും [ 86 ] -78-
വാപികാ-തീരത്തു-മായ്ത്തുടങ്ങി-എന്ന ഗാഥാരീതി,
(കൃഷ്ണഗാഥ)
(കുറത്തി)
താപം-കൊണ്ടെ'ല്ലാരും-വേവു'-റ്റുകാവിലും വാപി-കാതീരത്തുമായ്ത്തുട'ങ്ങി-
എന്ന് അക്ഷരകാലത്തേയും മാത്രാകാലത്തേയും ഛന്ദോ വിനിമയം ചെയ്തുമാറ്റി ചതുരശ്രനടയിലുള്ള ഗാഥ ത്രിശ്രജാതിനടയിലുള്ള കുറത്തിപ്പാട്ടായും
(വഞ്ചിപ്പാട്ട്)
--->താപംകൊണ്ടെല്ലാരും
വേവുറ്റുകാവിലും
--->വാപികാതീരത്തു-മായ്ത്തുട'ങ്ങീ
എന്നു ത്രിശ്രജാതിയിലുള്ള ഏകതാളത്തിന്റെ രണ്ടു വട്ടത്തിൽകൂടി പന്ത്രണ്ടുമാത്രകൊണ്ട് അക്ഷരകാലം ആറിലേക്കു നീക്കി കലാശത്തിൽ നാലക്ഷരംകൊണ്ടു പാടി നീട്ടി പന്ത്രണ്ടു മാത്രയും സമ്പാദിച്ചു ഒരു മാതിരി വഞ്ചിപ്പാട്ടായും മാറുന്നതു നോക്കുക. ഇതുപോലെ [ 87 ] -79-
കൊട്ടുണ്ടു കേൾക്കുന്നു-പാട്ടുണ്ടു കേൾക്കുന്നു.
പെട്ടന്നു കാൽചില-മ്പൊച്ചയും കേൾക്കുന്നു
(ബാല്യുത്ഭവം)
എന്ന ശീതങ്കൻമട്ട്
കൊട്ടുണ്ടു-കേൾക്കുന്നു-പാട്ടുണ്ടു-കേൾക്കുന്നു.
പെട്ടെന്നു-കാൽചില മ്പൊച്ചയും(കേൾക്കുന്നു)
എന്നു വഞ്ചിപ്പാട്ടിലെ ഒരു വക ശീലായും മറ്റും രൂപാന്തരപ്പെടുന്നതു നോക്കിയാൽ ഭാഷാഗാനങ്ങളുടെ സ്വാതന്ത്ൎയ്യക്കുത്തും നടന വൈചിത്ൎയ്യവും അവിച്ഛിന്നഗതിയും വിപുല തയും പ്രത്യക്ഷപ്പെടുന്നതാണു.
XVII. വൃത്തനിയമനം
ഇത്രയും ഗുണപുഷ്കലമായ ഭാഷാഗാനാരാമം നോട്ടക്കുറവ് കൊണ്ട് കാടുകെട്ടി നാനാവിധമായിത്തീരുവാനൊ നശിക്കുവാനൊ അനുവദിക്കുന്നതു കഷ്ടമാണ്. അതിൽ യഥേഷ്ടം വിഹരിക്കുവാൻ അൎഹിക്കുന്നവൎക്ക് ആ കൈര [ 88 ] -80-
ളീകേളിരംഗം ഉപഭോഗയോഗ്യമാക്കിത്തീൎക്കുവാനും അനൎഹന്മാരെ യഥാന്യായം നിയന്ത്രിക്കുകയൊ നിരോധിക്കുകയൊ ചെയ് വാനും വേണ്ടി ആ രംഗഭൂവിന്റെ അതിരുരപ്പിച്ച് ആരാമത്തിന്റെ അകൃത്രിമമായ വളൎച്ചക്കു ഹാനി വരാത്തവിധത്തിൽ ചില നിയമങ്ങളെ ഏൎപ്പെടുത്തുന്നതു കാലത്തിന്റെ പോക്കിനും സാഹിതിയുടെ ശ്രേയസ്സിനും യോജിച്ചതായിരിക്കും. ഭാഷാഗാനസുമങ്ങളെ ഒരു ചരടിൽ കോൎത്തിണക്കുവാൻ സാധിക്കുമെങ്കിൽ ആ പൂമാല കൈരളിക്കൊരു കണ്ഠാഭരണ മായിത്തീരുന്നതുമാണ്.
XVIII. വൃത്തമഞ്ജരി നിരൂപണം
ഈ വിഷയത്തിൽ വൃത്തമഞ്ജരികാരൻ ചെയ്തിട്ടുള്ള പ്രശംസനീയമായ പരിശ്രമം നമുക്കൊന്നു പരിശോധിച്ചുനോക്കുക.
1. പ്രായേണ ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കുതാൻ, [ 89 ] -81-
അതിനാൽ ഗാനരീതിക്കു
ചേരുമീരടിയാണിഹ;
2. അടികൾക്കും കണക്കില്ല
നിൽക്കയും വേണ്ടൊരേടവും
വ്യവസ്ഥയെല്ലാം ശിഥിലം
പ്രധാനം ഗാനരീതിതാൻ;
3. മാത്രക്കു നിയമം കാണും
ഗാനം താളത്തിനൊക്കുകിൽ,
ഇല്ലെങ്കിൽ വൎണ്ണസംഖ്യക്കു
നിയമം മിക്കദിക്കിലും;
4. ഗുരുവാക്കാമിച്ഛപോലെ
പാടിനീട്ടിലഘുക്കളെ,
അതുപോലിഹ ദീൎഘത്തെ
ക്കുറക്കുന്നതപൂൎവ്വമാം.
എന്ന പരിഭാഷയോടുകൂടിയാണു മഞ്ജരികാരൻ ഭാഷാവൃത്തപ്രകരണം ആരംഭിക്കുന്നത്. ഇവിടെ ഭാഷാവൃത്തങ്ങൾ സംസ്കൃതവൃത്തങ്ങ
11* [ 90 ]
-82-
ളിൽനിന്നു ഭേദപ്പെട്ടവയാണെന്നും,അവയിൽ ഗാനരീതിക്കാണു പ്രാധാന്യമെന്നും,അതു കാരണത്താൽ വ്യവസ്ഥകളെല്ലാം ശിഥിലങ്ങളായി പാട്ടുകൾ സ്വതന്ത്രഗതികളായിത്തീൎന്നുവെന്നും മാത്രാനിയമം, ഗാനം താളത്തിനു ഒക്കുമ്പോഴേ ഉണ്ടാവുന്നുള്ളു എന്നും മഞ്ജരികാരൻ തന്റെ മതം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കാണെന്നു പറയുന്ന ദിക്കിൽ പ്രായേണ എന്നും,പാട്ടുതാളത്തിൽ വീണില്ലെങ്കിൽ വൎണ്ണസംഖ്യക്കു നിയമമുണ്ടാകുമെന്നു പറയുന്നിടത്തു മിക്ക ദിക്കിലും എന്നും, ഭാഷാഗാനങ്ങളുടെ അനിവാൎയ്യതയെക്കുറിച്ച് അനുഭവസ്ഥനായ അദ്ദേഹത്തിനു വിശേഷിപ്പിക്കേണ്ടിവന്നു അതുപോലെ ഗുരുലഘുക്കളുടെ പരസ്പരവിനിമയത്തെപ്പററി വിവരിക്കുമ്പോൾ ഗുരു,ലഘുവാകുന്നതു അപൂൎവ്വമെന്നല്ലാതെ ഇല്ലെന്നു പറവാൻ സാധിച്ചില്ല. ഭാഷാവൃത്തങ്ങൾ ഗാനരീതിക്കു ചേരുന്ന ഈരടികളാണെന്നു പറഞ്ഞിട്ട് ഉടൻതന്നെ "അടികൾക്കും കണക്കില്ല നിൽക്കയും [ 91 ]
-88-
വേണ്ടൊരേടവും" എന്ന് അപവദിക്കേണ്ടിവന്നു.
അഞ്ചു മാത്ര കിട്ടുന്ന വിധത്തിൽ മൂന്നക്ഷരം ചേൎത്തത് ഒരു ഗണമെന്നും അങ്ങനെ നാലു ഗണം ചേൎന്നത് ഒരു പാദമെന്നും വ്യവസ്ഥപ്പെടുത്തി അപ്രകാരമുള്ള ഈരടിയാണു കാകളി എന്നു നിൎവ്വചിച്ചു. എന്നാൽ അഞ്ചു മാത്രയിലുള്ള മൂന്നക്ഷരങ്ങളുടെ യോഗബലത്തിൽ ഉറപ്പിച്ച കാകളി വിടൎന്ന് അതിൽനിന്നു ഉത്ഭവിച്ച കാമരൂപിണിയായ ഗാനകലാദേവി
(ഖണ്ഡനട)
സകലശുക-കലവിമല-തിലകിതക-ളേബരെ
സാരസ്യ-പീയൂഷ-സാരസ-ൎവ്വസ്വമേ.
എന്നും
പാമപുരു-ഷൻമഹാ-മായതൻ-വൈഭവം
പറകയുമ-നാരതം-കേൾക്കയും-ചെയ്കിലൊ.
------
ജനിമൃതിനി - വാരണം-ജഗദൂദയ-കാരണം
ചരണനത- ചരണം-ചലിതമധു-പൂരണം.
-----[ 92 ]
-84-
ശിവശിവമ-നോഹരെ-ശീലപതി-സാദരം
ജന്മസാ-ഫല്യദം-ചൊല്ലുകൈ-വല്യദം.
------
തത്തെവ-രികുരി-കത്തങ്ങി- രിമമ
ചിത്തം-മുഹുരപിതെ-ളഞ്ഞീ-തയ്യാ
കുങ്കുമ-ച്ചാറണി-ഞ്ഞാലുംകു-ചങ്ങളിൽ
കുംഭീന്ദ്ര-ഗാമിനി-യാളേ
എന്നും ഒരേ താളത്തിൽ പല ചോടുകളും വെച്ചു നടനവിധങ്ങൾ തുടങ്ങിയപ്പോൾ മഞ്ജരികാരനു തന്റെ സൃഷ്ടിപ്രഞ്ചത്തിനു കളകാ ഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി എന്നൊക്കെ പ്രത്യേകം നാമരൂപങ്ങൾ കല്പിക്കേണ്ടതായി വന്നു. എന്നല്ല കിളിപ്പാട്ട് എന്ന ഇനത്തിൽ നിന്നു വേൎതിരിഞ്ഞു ഒററപ്പെട്ടു നിൽക്കുന്ന പാനയെ ദ്രുതകാകളി എന്നു കാകളിയുടെ ഒരു പിരിവായിത്തന്നെ കണക്കിൽ പിടിക്കേണ്ടിയും വന്നു. വാസ്തവത്തിൽ
(മിശ്രഗതി)
കാളമേഘക-ളായങ്ങ-ളേക്കാളും [ 93 ]
-85-
കാല നാളീക പാളിക-ളേക്കാളും
കാളിമകൊണ്ടു-കാളുംക-ളേബരം
പന്നേനാൎകാവി-ലീശ്വരീ-പാഹിമാം
എന്ന ഗാനത്തിനു താള സാമ്യം കൊണ്ടും ദ്രാവിഡ കുടുംബ ത്തിൽ ജനിച്ചതുകൊണ്ടും അല്ലാതെ മറ്റൊന്നുകൊണ്ടും കിളിപ്പാട്ടിനോടു കൂടിക്കഴിയുവാൻ അവകാശമില്ല .
കാകളി ശീതങ്കനിലേക്കു പകരുമ്പോൾ കളകാഞ്ചിയും മണികാഞ്ചിയും അതിന്റെ ഇരട്ടിയായി വേഷം മാറുന്നതു കാണാം.
ഉം-
(ഖണ്ഡനട)
വാനോൎന്നദീപുരെ വാണരുളീടുന്ന
ദീനാനുകമ്പിയാം കൃഷ്ണൻതിരുവടി,
എന്നതു കേകയായും
അതുകുടിലലഘനസദൃശനിറമുടയവേണിയും
അത്ഭുതമാകും നിടിലപ്രദേശവും
എന്നതു കളകാഞ്ചിയായും
കല്ലോലജാലം കളിക്കുന്നകണ്ടു
കമലമണി നിറമുടയകമലമതുകണ്ടു , [ 94 ]
-86-
എന്ന പൎയ്യസ്തകാഞ്ചി തലമറിഞ്ഞ കളകാഞ്ചിയായും പാടാവുന്നതാണ്.
(മിശ്രനട)
ഓട്ടനിലെ
കൊണ്ടാ ലക്ഷ്മണ വില്ലുംശരവും
കണ്ടില്ലേതും വരുണമിദാനീം,
എന്നതു സംസ്കൃതത്തിലെ 'ഭജഗോവിന്ദ' ത്തോടും ഇരുപത്തിനാലുവൃത്തത്തിലെ പതിന്നാലാം വൃത്തത്തോടും സജാതീയങ്ങളാണ്.തുള്ളലിൻ സംസ്കൃതവൃത്തങ്ങളോടു സമാനങ്ങളായി പലതും കാണാം.
കേകയിലെ ഒരടി
ചതുശ്രജാതി __ (ഓട്ടൻ)
ഏണനയനെ ദേവീ
വാണീടുഗുണാലയെ__എന്നും,
(ചതുശ്രജാതി__ആദിതാളം)
കളിച്ചൂ പടജ്ജനം
വിളിച്ചു-പുറപ്പെട്ടു-എന്നും ഓട്ടനിൽ അൎദ്ധകേകയായി ഏകതാളം ചവിട്ടുന്നു. [ 95 ]
-87-
മിശ്രം-(പറയൻ)
ഫലിതമൊരുവക പറകയും
ചിലരുറകയും ചിലർ മറികയും
പലരുമിഹഭൂവി നിറകയും
ചിലർ വിറകയും രസമറികയും
(സഭാപ്രവേശം)
എന്ന പറയൻ ശീലു്
മിശ്രം-(പറയൻ)
എന്തിനിത്ര പറഞ്ഞു ദാനവനെന്തു
സംഗതിയെന്നുനീ
ചിന്തിയാത്തവനല്ല നിങ്ങടെ ബന്ധു
ഞാനസുരൻമയൻ
എന്ന ശുദ്ധപറയൻ മല്ലികയെ മാത്രാ പ്രധാനമാക്കീട്ടുള്ള താണെന്നു മഞ്ജരികാരനു സമ്മതിക്കേണ്ടിവന്നു.
മഞ്ജരിയെ ശ്ലഥകാകളിയുടെ സന്താനമായി കണക്കാക്കി കിളിപ്പാട്ടിലും തുള്ളലിലും ഇരുപത്തിനാലുവൃത്തത്തിലും-താളത്തിൽ പി [ 96 ] -88-
ടിച്ചാൽ-ഒത്തുപോകുന്ന പാട്ടുകളെ വെവ്വേറെ വൃത്തങ്ങളാക്കി നാമകരണവും ലക്ഷണസമന്വയവും ചെയ്തു. വഞ്ചിപ്പാട്ടിൽ സാധാരണ നടപ്പുള്ള ഒരു മട്ടും മഞ്ജരിയും ചേൎത്തു തൃപ്തിപ്പെട്ടു. ഈ ഭാഷാഗാനവലയിൽ കുടുങ്ങി അപവാദങ്ങളെക്കൊണ്ടും യതിഭംഗങ്ങളെക്കൊണ്ടും പിടിച്ചു കയറി ഒടുവിൽ
പ്രധാനവൃത്തങ്ങളറിഞ്ഞുകൊൾവാൻ
വിധാനമേവം ചിലതത്ര ചൊന്നേൻ
നിശ്ശേഷമായിട്ടഖിലം കഥിപ്പാ-
നശ്ശേഷനും ശേഷിവരുന്നതാണൊ?
എന്നു രക്ഷപ്പെട്ടു. എത്തുംപിടിയും കിട്ടാതെ മഞ്ജരികാരൻ ഇത്ര വളരെ ക്ലേശിക്കേണ്ടിവന്നതിനുള്ള കാരണം ആലോചിക്കുന്ന തായാൽ ഒന്നുമാത്രമേ പറവാൻ കാണുന്നുള്ളു. സംസ്കൃതത്തിലും തമിഴിലും ഉള്ള പൂൎവ്വഗുരുക്കന്മാരെ ആദരിച്ചു മാത്രാഗതി അക്ഷര സംഖ്യയിൽ കുടുക്കുവാൻ നോക്കിയതുതന്നെയായിരിക്കണം. ദ്രാവിഡ പ്രകൃതിയെ പരിഗണിച്ച് ഭാ [ 97 ]
-89-
ഷാഗാനങ്ങളെ താളവട്ടത്തിൽ നയിച്ചിരുന്നുവെങ്കിൽ ഇത്രയും കഷ്ടപ്പെടാതെ കഴിക്കാമായിരുന്നു. താളമാനംകൊണ്ടു വൃത്തവിഭാഗം ചെയ്യുന്നതിന്റെ പ്രായോജികത്വം വൃത്തങ്ങളുടെ ദശാപരിണാമവിചാരത്തിൽ സ്പഷ്ടമാകുന്നതാണ്.
XIX. ഭാഷാഗാനസ്വാതന്ത്രവും
അതുകൊണ്ടുള്ള ഗുണദോഷങ്ങളും.
ഈ ഘട്ടത്തിൽ ഭാഷാവൃത്തങ്ങളെ യാതൊരു ബന്ധനത്തിലും പെടുത്താതെ,സ്വച്ഛന്ദമായി സഞ്ചരിക്കുവാൻ അനുവദിക്കുന്നതാ
യാലുള്ള ഗുണദോഷങ്ങളെക്കുറിച്ച് ചുരുക്കത്തിലെങ്കിലും ഒരു താരതമ്യവിവേചനം ചെയ്യേണ്ടതുണ്ടു് .
(ക) ഗുണങ്ങൾ:- 1. ഔദാൎയ്യം.
ഭാഷാസാഹിത്യസാമ്രാജ്യത്തിൽ സ്വയം ഭരണം കൊണ്ടു ണ്ടായിട്ടുള്ള ഗുണങ്ങളെ പരിഗ
12 * [ 98 ]
- 90 -
ണനം ചെയ്യുമ്പോൾ ആദ്യമായി സ്മൃതിപഥത്തിൽ വരുന്നതു കൈരളിയുടെ ഔദാൎയ്യമഹത്വവും ഭാഷാഗാനങ്ങളുടെ വൈവിധ്യ വൈപുല്യവും ആകുന്നു. പാട്ടു താളത്തിൽ പിടിക്കുവാൻ പ്രയാസമെന്നു തോന്നുന്നവൎക്കു
(ഐവർ)
വെൺമതികലപണിന്തോൻ
വേദങ്ങൾ വേൎതിരിച്ചോൻ
അമ്മക്ക് അച്ഛനായോൻ
അരനെന്നു നാമംപൂണ്ടോൻ
പൂമാതിൻ കണവനായോൻ
പരിജടമുടിക്കണിന്തോൻ
പാൎവ്വതി കണവനായോൻ
പരാപരാത്മാവായോൻ
(കൈയെഴുത്ത്)
എന്നോ,
(പുള്ളുവർ)
ദു:ഖ-സുഖത്തിന്നു-ഈശ്വരൻ-കൎത്താവും
ദു:ഖിക്കുന്ന-തെന്തിനയ്യോ.
(കൈയെഴുത്ത്) [ 99 ]
-91-
എന്നോ,
(പാണർ)
ഭഗവാന്താനണിയുന്നിന
നാഗങ്ങളെ വിളിക്കാ
തിരുമുടി'ക്കു ജടാഭാരങ്ങൾ
നാഗം കൊണ്ടണിഞ്ഞിതാ-
എന്നോ മനസ്സിൽ തോന്നുന്നതു ശ്രുതിക്കൊത്തു സ്വരിച്ചാൽ മതിയെന്നു കൈരളി സമ്മതിച്ചു.
(ബലി ഉഴിച്ചിൽ)
പുതുമേനിവെണ്ണ-കട്ടുമിഴിങ്ങി
കോട്ടാകൊണ്ടും-വീണു മുരുങ്ങും
കെട്ടിയൊരുറികയർ-വെട്ടിയറുത്തും
* * * * *
മഞ്ഞക്കൂറകൾ കിങ്ങിണിപൂണ്ടും
മാമഴ പെയ്തു-തൊഴിപ്പതിനായി
മണ്ടിനടന്നാ-ഗൊവൎദ്ധനമല
വെണ്ണീൎതേച്ചു-വെളുപ്പിച്ചുടനെ
(പഴയ പാട്ടുകൾ)
. [ 100 ]
-92-
എന്നു കഷ്ടിച്ചു താളവട്ടത്തിനകത്തൊതുങ്ങിയാൽ അത്രയും നന്നായി എന്ന് അനുമോദിച്ചു താളപ്രസ്താരത്തിന്റെ മകുടത്തിൽ കയറി മൎമ്മം, കുംഭം, കുണ്ടനാച്ചി എന്നു പല താളത്തിലും തുള്ളിത്തുടങ്ങിയപ്പോൾ അതിനേയും കൈരളി അഭിനന്ദിച്ചു. കല്പിച്ചുണ്ടാക്കിയ പദങ്ങൾ പരദേശച്ചാൎച്ചക്കു കോപ്പു കൂട്ടിയപ്പോഴും മലയാളികളുടെ അമ്മതമ്പുരാട്ടി അപ്രിയമൊന്നും കാണിച്ചില്ല. തെക്കരെന്നും വടക്കരെന്നും ഉള്ള പക്ഷഭേദം ലവലേശം പോലും കാട്ടാതെ കഴിനെടിലടികൾക്കും നിരണ വൃത്തങ്ങൾക്കും പൈങ്കിളിക്കണ്ണിക്കും പരാപരക്കണ്ണിക്കും പൊന്നമാതരിന്നും മഞ്ജരിക്കും ഭാഷാമഞ്ജുഷയിൽ ഒരുപോലെ മാന്യസ്ഥാനം കൊടുത്തു. ഭക്തിസുധാലഹരിയിൽനിന്നു നിൎഗ്ഗളിച്ച
(പാന)
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടുകൂപ്പിസ്തുതിക്കണം [ 101 ]
-93-
ഹരിഷാശ്രുപരിപ്ലുതനായിട്ട്
പരുഷാദികളൊക്കെ സഹിച്ചുടൻ
സജ്ജനങ്ങളെ കാണുന്ന നേരത്തു
ലജ്ജകൂടാതെ വീണു നമിക്കണം
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനേപ്പോലെ നൃത്തം കുനിക്കേണം
വിധിച്ചീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്നബ്രഹ്മത്തെ കണ്ടിട്ട്
കുതിച്ചിടുന്നു ജീവനുമപ്പോഴെ
എന്ന ജ്ഞാനപ്പാന ഭാഷാകോടതിയിൽ ഹാജരാക്കിയപ്പോൾ ഭക്തിയുണ്ടെങ്കിൽ വിഭക്തി വേണ്ടന്നു ഗുരുവായൂരപ്പൻ തന്നെ വിധി കല്പിച്ചു. ഭക്തിയും വിഭക്തിയും മേളിച്ചുണ്ടായ എഴുത്തച്ഛൻ പാട്ടുകൾക്കു കൈരളീ കുലഗുരു സ്ഥാനവും കല്പിച്ചുകൊടുത്തു.ഇത്ര ഉദാരശീലയായ കൈരളിയെ പലരും പലവിധത്തിൽ പാടിപ്പുകൾത്തുന്നുവെങ്കിൽ അതിലെന്തത്ഭുതമാണുള്ളത്! പാടത്തു പണി യെടുക്കു [ 102 ]
-94-
ന്നവൎക്കും കപ്പമാടത്തിൽ നിലം പൊത്തുന്നവൎക്കും മണി മേടയിൽ പള്ളികൊള്ളുന്നവൎക്കും സമാനമായിട്ടൊന്നുണ്ടെങ്കിൽ അത് ഈ കൈരളീസ്തുതിയിലുള്ള ലയം തന്നെയാണു.
2. വൈവിധ്യം.
മലയും പുഴയും കാടും നാടും തമ്മിലുള്ള കൂട്ടുകെട്ടുനിമിത്തം മലയാളനാട്ടിൽ പല പാട്ടുകളും ഉൽഭവിച്ചിട്ടുള്ളതായി കാണാം മല കയറുന്നവൎക്കും വേട്ടയാടുന്നവൎക്കും നാട്ടിൽ വിഹരിക്കുന്നവൎക്കും പുഴവഴി യാത്രചെയ്യുന്നവൎക്കും വേട്ടക്കൊരു മകൻപാട്ടൊ ശാസ്താമ്പാട്ടൊ ഓണപ്പാട്ടൊ തിരുവാതിരപ്പാട്ടൊ വഞ്ചിപ്പാട്ടൊ എന്തെങ്കിലും ഒരു വിധത്തിലുള്ള പാട്ട് നിത്യവൃത്തി ക്കൊ കാലക്ഷേപത്തിനൊ മാനസോന്മേഷത്തിനൊ ആവശ്യമായിരിക്കും.
(വഞ്ചിപ്പാട്ട്)
അച്യുതൻ-പച്ച-മുകിൽവ'ൎണ്ണൻ
യശോദപെറ്റ [ 103 ]
-95-
കൊച്ചുകൃഷ്ണനുണ്ണി-പിറന്നാൻ
ധിത്താരകതൈത
എന്ന് ഓടിത്ത വിളിച്ചു കനം വലിക്കുവാനും,
(ത്രിശ്രനട)
ക'ണ്ണെനെന്നൊരു-പൈ'തലുണ്ടുപോൽ
അ'മ്പാടിയിൽ-വളരുന്നു
പല്ലു വന്നില്ല-ചൊ'ല്ലുവന്നില്ല
ന'മ്മുടെ-ഉണ്ണിക്കൃ'ഷ്ണനു
എന്ന കനമൊന്നു കുറക്കുവാനും,
(മിശ്രനട)
തണ്ടാരിൽമാത് കൊ-ണ്ടാടിനടക്കുന്ന
കണ്ടാലഴകുള്ള-പൈങ്കിളിയെ
എന്ന് ഇളകി താഴ്ത്തി വലിക്കുവാനും
(ത്രിശ്രനട)
1. കന്യേ-കതിൎമണിയെ-കല്പകപൂവ്വേ
നിയ്യു'ണ്ടാ-എന്നുടയ'-മാരനെക്ക'ണ്ടു [ 104 ]
-96-
(മിശ്രനട)
2. ഉത്താന-പാദനാം-ഭൂപാല-നും തന്റെ
ചിത്തത്തി-നൊത്തസു-രുചിയാം-ഭാൎയ്യയും
(ത്രിശ്രനട)
3. പ'ല്ലുവന്നില്ല-ചൊ'ല്ലുവന്നില്ല
ന'മ്മുടെ-ഉണ്ണിക്കൃ'ഷ്ണനു
എന്നു മൂന്നു കാലത്തിൽ മുറുകി വലിപ്പാനും ഉള്ള കൈകൾ തോണീക്കാരും തോണികളിയിൽ വിനോദിക്കുന്നവരും സമ്പാദിച്ചു വെച്ചിട്ടുണ്ട്. 'അച്യുതൻ പച്ചമുകിൽവൎണ്ണൻ' എന്ന ഉദാഹരണത്തിൽ 'തൻ-ച്ച' ഈ അക്ഷരങ്ങളെ സ്വരിച്ചു പ്ലുതമായി താളത്തിൽ പാടി നീട്ടി കനം വലിക്കുവാൻ വേണ്ട കാലവിളംബം സമ്പാദിച്ചിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു.
അക്ഷരസംഖ്യാതമായ വൃത്തനിബന്ധനത്തിൽ പെടാതിരിക്കുവാൻ സ്വരാജ്യഭാഷാഭരണം അംഗീകരിച്ചിട്ടുള്ള ഈ നയം ഗാനസാധാരണമാണു. താളങ്ങൾക്കും [ 105 ]രാഗങ്ങൾക്കും വ്യക്തിബലംകൂടി കഥകളിപ്പാട്ടുകളിലും ദേശികഗാനങ്ങളിലും എത്തുമ്പോൾ ഈ നയം ഏറ്റവും ബലപ്പെട്ടു അജയ്യവും അനതിലംഘനീയവുമായി ശോഭിക്കുന്നതു കാണാം.
അൎജ്ജുനൻ പണ്ടൊരുകാലം
ശങ്കരനെ തപം ചെയ്തു
അത്ഭുതമാം പാശുപതം
ലഭിപ്പാനായേ_
എന്ന മാതിരി നാടോടി വഞ്ചിപ്പാട്ടുകൾ മൂന്നു കാലത്തിലും പാടുവാൻ പാകത്തിനുള്ളവയാണ്. വഞ്ചിപ്പാട്ടിന്റെ വൈവിധ്യത്തിൽ കാലവേഗത്തിലുള്ള വ്യത്യാസം മാത്രമെ പ്രത്യക്ഷപ്പെടുന്നുള്ളൂ. കുറത്തിപ്പാട്ടിന്റെ വകഭേദങ്ങളെ എടുത്തു നോക്കുന്നതായാൽ ആടാനും പാടാനും ആടിപ്പാടാനും ആടിപ്പാടി നടിക്കുവാനും പാകത്തിലുള്ള മട്ടുകളൊക്കെ കാണാവുന്നതാണ്.
-98-
(കുറത്തി--ചതുശ്രനട)
ശ്രീ ഭുവനം നാടുതോറും നാടുനല്ലദേശം
ഈ ഭുവനം തന്നിലേ പ്രസിദ്ധമുള്ള നാട്
ഇതു പാടിപ്പുറപ്പെടുവാൻ മാത്രം പാകത്തിനാണു-
തപനകോടികൾ പ്രഭകലൎന്നൊരു
സരസിജേക്ഷണൻ രാമൻ.
എന്നു ചോടുവെച്ചു ആടിക്കളി തുടങ്ങി.
തിണ്ണെന്നിരുപുറ സേനകളും തമ്മിൽ
അൎണ്ണവം പോലെ കാണായി
എന്നു ചോടു മുറുകി.
ചാടിയുമോടിയും പാടിനടക്കയും
കാട്ടിലൊളിക്കയും പിന്നെ
ചെടികൾ തൊടികൾ തടികൾതന്നിലും
തടത്തിൽ കേറി നടന്നും-
എന്ന് ഇളകിയാടി ഇരട്ടിയിൽ ചോടുമുറുകിച്ചവുട്ടി ആദ്യത്തെ വട്ടം കലാശിപ്പിക്കുവാനുള്ള ഒരുക്കങ്ങളൊക്കെയായി. [ 107 ]
-99-
ആടാടുപാമ്പേ-ആടുപാമ്പെ-നിന്നെ
തേടി-നടപ്പവ-രാരുപാമ്പെ-
പാരിലിഴ-വകളല്ലോ-നിങ്ങളിവർ
പേരിൽ-പ്പിറപ്പോരെ-തീണ്ടിടൊല്ലെ.
ആട്ടം കൈമുദ്രകൾ കാട്ടിക്കൊണ്ടായി.
(ചതുശ്രനട)
ഏണങ്ങളും-കിളി-ജാലങ്ങളു-മൊത്തു
കാലി-ക്കിടാങ്ങൾ ക-ളിച്ചു-മെല്ലെ.
ആല-വാലങ്ങളി-ലോലും-ജലം കുടി-
ച്ചാല-സ്യമാറ്റീടു-നരണ്ടൊ-രേടം.
എന്ന് ആ നിലയിൽതന്നെ ഒന്നുകൂടി ഇളകി ആടിപ്പാടി ആംഗ്യം കാട്ടിത്തുടങ്ങി.
(ത്രിശ്രനട)
ധരിക്കബാലെ-നേൎവഴിനീ
നടന്നു കൊണ്ടാൽ പോരും
സുഖിച്ചു നിൻകാന്ത-നിരിക്കും കാനനം-
കണ്ടുകൊള്ളാമെന്നാൽ. [ 108 ]
-100-
എന്നു പാട്ടും ആട്ടവും ആംഗ്യവും മൂന്നാംകാലത്തിൽ കയറ്റി രണ്ടാംവട്ടവും കലാശിച്ചു.
ചീകിത്തിരുകിയ-പീലിത്തലമുടി
എങ്ങിനഴിഞ്ഞിതെടി-കുറത്തി
ഇല്ലില്ലം കാവിലൊ-രില്ലിക്കുപോയപ്പോൾ
മുള്ളാലഴിഞ്ഞിതിടാ കുറവ-
എന്നു കുറവനും കുറത്തിയും കൂടിയാടി.
വാ-കുറവ-വരു-കുറവ
ഓടിവാ-എ'ന്റെ-കുറവ
എന്നു നാട്യകോടിയുടെ മകുടം കണ്ടു.
ചേവടിത്താർ പണിവവൎക്കു
തേവരവന്താൻ കുറവ
എന്ന് അവിരതമായ ഒരടിയിൽ താളം ചവുട്ടി കളി കലാശിച്ചു.
ഇത്രയും വിവരിച്ചതിൽ നിന്നു ആവശ്യത്തിനും സന്ദൎഭത്തിനും
അനുസരിച്ചു ഭാഷാഗാനങ്ങൾക്കു സിദ്ധിച്ചിട്ടുള്ള വൈവിധ്യ ത്തിന്റെ പോക്കു തെളിയുന്നതാണല്ലൊ. [ 109 ]3. രസാനുഗുണ്യം - രീതികൾ,
ഇനി രസപുഷ്ടി വരത്തക്കവണ്ണമുള്ള പദഘടനാരീതികൾ - അതായതു വൈദൎഭീ, ഗൌഡീ, പാഞ്ചാലീ എന്ന രീതികൾ - ഭാഷാഗാനങ്ങളുടെ സ്വതന്ത്രദൃഷ്ടിയിൽ പെട്ടിട്ടുണ്ടോ എന്നു നോക്കുക.
നിഗമാവലിപുകഴും തവ
ചരണാബുജയുഗളം
നിയതംമമ മനകാണ്പിനു
നിനവായ് വരികിനിയും,
ഇതിൽ പരുഷവൎണ്ണങ്ങളില്ല, മാധുൎയ്യമുണ്ട്, സമാസം കുറവാണ്; അതുകൊണ്ടു ഈ കോമളരീതി വൈദൎഭിതന്നെയാകുന്നു
പ്രവൃത്തയുദ്ധരാമപത്രികൃത്തകണ്ഠനിൎഗ്ഗളൽ
പ്രവൃദ്ധരക്തപാനമത്തചിത്തകുങ്ക ഭീഷണം
[ 110 ]
-102-
മുഴുത്തയുദ്ധവിക്രമം നിരീക്ഷിതും സുരാവലീ വിയത്തിൽ വന്നു തിങ്ങിനിന്നു രാമരാമ പാഹിമാം
ഗൗഡിരീതിയിൽ സമാസാധിക്യം വേണമെന്നു രീതിനിയമം ചെയ്ത സംസ്കൃതക്കാർ ശഠിച്ചതുകൊണ്ടു മേൽ കാണിച്ച ഉദാഹരണം സംസ്കൃതബഹളമാവേണ്ടിവന്നു. ഓജസ്സും ആഡംബരവും മാത്രമെ വേണ്ടുവെങ്കിൽ
(24 വൃത്തം)
ഝടുതികടുകോപിയാം ഗന്ധവാഹാത്മജൻ കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ നിടിലതരഭാസുരഭ്രൂകുടീഭീഷണൻ പടുതയൊടു ചൊല്ലിനാൻ ചന്ദ്രചൂഡംഭജേ
(തുള്ളൽ-ഓട്ടൻ)
ഇടിയുടെരവമുടയൊരുപടുതര
ചടചടപടഹമടിച്ചും
പടകളിലുടനിളകിനപൊടികടെ
പടലിയിലൎക്കനൊളിച്ചു. [ 111 ]
-103-
എന്നോ മറ്റൊ ഉള്ള ഭാഗങ്ങൾ ഭാഷക്ക് അധികം യോജിച്ചിരിക്കും.
(ഓട്ടൻ)
പ്രസേനനിങ്ങനെ ഗഭീരമായി
സ്വസേനയോടഥപറഞ്ഞനേരം
പടജ്ജനങ്ങൾ വനത്തിലപ്പോൾ
അടുത്തുകാടുകളിളക്കിമെല്ലെ.
(14 വൃത്തം)
മദ്ദളപടഹമിടയ്ക്കയുടുക്കുകൾ കാഹളതാളം
വന്ദിതജനസങ്കുലഹുംകൃതിമാനിതജയഘോഷങ്ങൾ
ഉത്തമപുരുഷന്റെ യെഴുന്നള്ളത്തൊരു ചിത്താനന്ദം
ഭക്തിവിവശവിശ്വജനത്തിനുസമജനിശംഭോശരണം
എന്നീവക വൈദൎഭീഗൗഡികൾ കലൎന്ന പാഞ്ചാലിക്കു തക്കതായ ഉദാഹരണങ്ങളാകുന്നു. [ 112 ] --104--
രസങ്ങൾ:-
ഈ രീതികൾ അതാതിന്നനുഗുണങ്ങളായ രസങ്ങളോടുകൂടി എങ്ങനെയാണു ഭാഷാഗാനങ്ങളിൽ മേളിക്കുന്നതെന്നു നോക്കുക. ശാന്തം, ശൃംഗാരം, കരുണം ഈ രസങ്ങളോ ടാണു വൈദൎഭി ഇണങ്ങുന്നതു'.
(കൈകൊട്ടിക്കളി)
കരയേണ്ടരാധേനീ കരഭോരുവന്നാലും
കരയുള്ളതല്ലയോ നിന്റെ വസ്ത്രം?
കളവാണികാലത്തേകളയാതെവന്നാകിൽ
കളവല്ല നീളെനിൻ ചേലനൽകാം;
കമനീയരൂപിണി കമലാക്ഷി നീന്തിനീ
കമനി വലയേണ്ട വന്നാലും നീ
(മച്ചാട്ടു ഇളയതിന്റെ കൃതികൾ)
ഈ സംഭോഗശൃംഗാരവും
(കുറത്തി)
കണ്ണുനീരിരുപുറവും വീണുടനൊലിച്ചും
മണ്ണിൽവീണു മോഹംപൂണ്ടുപിന്നെയുമുണൎന്നും
* * * * * [ 113 ] --105--
പണ്ടു ഞാൻനിമിത്തമായിക്കൊണ്ടു ചെയ്കതെല്ലാം
കൊണ്ടൽവൎണ്ണ രാമ നീയുമിന്നു മറന്നയ്യോ!
ബാലകാലേ വിൽമുറിച്ചുമാലയിട്ടോരെന്നേ
നീലനിറം പൂണ്ട ഭവാനിന്നുമറന്നയ്യോ!
(പാട്ടുകൾ--മംഗളോദയം)
ഈ സീതാവിരഹത്തിലെ വിപ്രലംഭശൃംഗാരവും നല്ല ഭാഷയിൽ വൈദൎഭീരീതിയോട് എങ്ങനെ യോജിക്കുന്നുവെന്നു നോക്കുക. രീതിയും രസവും തമ്മിലുള്ള ഈ ഇണക്കം ഭാഷാഗാനത്തിൽ സ്വാഭാവികമായി ഉണ്ടായിട്ടുള്ളതാണു. അല്ലാതെ രസശാസ്ത്ര ത്തിന്റെ കല്പനക്കു കീഴടങ്ങി ക്ലേശിച്ചുണ്ടായിട്ടുള്ളതല്ല. മറ്റുള്ള രസങ്ങൾക്കും ഇതുപോലെ ഉദാഹരണങ്ങൾ സുലഭങ്ങളാണു.
(ശ്രീമഹാഭാരതം-- സ്ത്രീപൎവ്വം)
1. കണ്ടീലയോനീ മുകുന്ദ ധരണിയി-
ലുണ്ടായ മന്നരിൽ മുമ്പൻ ഭഗദത്തൻ
തൻകരിവീരനരികേ ധനുസ്സുമായ്
14* [ 114 ]
-106-
സംക്രന്ദ്രനാത്മജനെയ്ത ശരത്തിനാൽ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവശിവ
നല്ലമരതകക്കല്ലിനോടൊത്തൊരക
കല്യാണരൂപൻ കുമാരൻ മനോഹരൻ
ചൊല്ലെഴുമൎജ്ജുനൻതന്റെ തിരുമകൻ
വല്ലവീവല്ലഭ നിന്റെ മരുമകൻ.
ഇവിടെ രസം കരുണം; രീതിവൈദൎഭി. സ്ത്രീപൎവ്വം മുഴുവനും കരുണാരസസമ്പൂൎണ്ണമാകുന്നു.
(ജ്ഞാനപ്പാന)
2. എന്തിനു വൃഥാ കാലം കളയുന്നു
വൈകുണ്ഠത്തിനു പൊയ്ക്കൊവിനെല്ലാരും
കൂടിയല്ലാ പിറക്കുന്ന നേരത്തും,
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങിനേ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അൎത്ഥമോ പുരുഷാൎത്ഥമിരിക്കവേ
അൎത്ഥത്തിന്നു കൊതിക്കുന്നതെന്തുനാം? [ 115 ] -107-
മധ്യാഹ്നാനൎക്കുപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ്!
ഇതിൽ രീതി പാഞ്ചാലി, രസം ശാന്തം.
(ഓട്ടൻതുള്ളൽ)
3. കീചകനുടെ കാലുപിടിച്ചു
വലിച്ചുമിഴച്ചുമടിച്ചും
ശിക്ഷയോടവനക്ഷിതികുക്ഷിയി
ലാശുപതിച്ചുമരിച്ചു.
(ഓട്ടൻതുള്ളലുകൾ-മംഗളോദയം)
ഗൌഡിരീതിയിൽ രൌദ്രരസം ചെൎന്നതാകുന്നു ഇത്
(തുള്ളൽ-ഓട്ടൻ)
4. അക്കാലങ്ങളിലതിഭൂജവിക്രമ
ധിക്കൃത ശക്രപരാക്രമാനാകിയ
നക്തൻചരപതി രാവണനെന്നൊരു
ശക്തൻവന്നുപിറന്നുധരായാം. [ 116 ]
-108-
ഇതു ഗൌഡിയിൽ വീരം.
(ബലി ഉഴിച്ചിൽ)
5. മുലയതുതന്മേൽ മലയതുപോലെ
കരുത്തുതടിച്ചുതുറിച്ചുമിഴിച്ച്
ദംഷ്ട്രവുമായിട്ടുണ്ടൊരു ദേവത
(പ്രാചീനഗ്രന്ഥശാല)
ഈ ഭൂതത്തിൻറെ ഭയാനകത്വം സ്പഷ്ടമാണെ ല്ലോ. രീതിയും അതിനു ചേൎന്ന ഗൌഡി തന്നെ.
'പാഞ്ചാലിയേ രസങ്ങൾക്കു
സൎവ്വം ചേൎക്കയഥോചിതം'
എന്നു പാഞ്ചാലിക്കു എല്ലാ രസങ്ങളും ഔചി ത്യംപോലെ ചേരുന്നതാണ്. ബാക്കിയുള്ള ബീ ഭൽസം, അത്ഭുതം, ഹാസ്യം എന്നീ രസങ്ങളേ യും യഥാക്രമം താഴെ ഉദാഹരിക്കുന്നു.
(തുള്ളൽ-ഓട്ടൻ) 1. ബീഭൽസ.
******* വലിയ-കഷ്ഠവും വന്നു [ 117 ] -109-
പിടിച്ചു-സന്ധുക്കൾതോറും-പുഴുത്തു-
ഭൂരിദുൎഗ്ഗന്ധം
മുഴുത്തു മൂക്കിലെശ്ലേഷവും കൊഴുത്തു
ചെഞ്ചലമായി
കഴുത്തുംമുന്നിയുംപിന്നെക്കുഴിഞ്ഞു
ദേഹവും ചോര
യണിഞ്ഞുകൈവിരൽ മൊട്ടുമുറിഞ്ഞു
വീണുമക്കാലം
(നാളായണീ ചരിതം)
വെഞ്ചാമരപോലെയുള്ള തലമുടി-
ക്കഞ്ചുവിരൽ നീളമുണ്ടതിലെപ്പൊഴും
പഞ്ചാരകണ്ടാലെറുമ്പരിക്കുംപോലെ
സഞ്ചരിച്ചീടുന്നു മൂട്ടയുംപേനുമായി
(കൊച്ചുനമ്പൂതിരി)
(ശീതങ്കൻ)
2. അത്ഭുതം
ശാരദാചന്ദ്രനുദിച്ചുപൊങ്ങുന്നിതോ,
ക്ഷീരാബ്ധിതാനെയുയൎന്നുകാണുന്നിതോ,
ഐരാവതംവന്നിറങ്ങിതുടങ്ങിതോ, [ 118 ]
-110-
ഹാരങ്ങൾകോരിച്ചൊരിഞ്ഞുതുടങ്ങിതോ,
ചാരുഗംഗാജലംതാനെവരുന്നിതോ
താരങ്ങളെല്ലാംപൊഴിഞ്ഞുവീഴുന്നിതോ!
(ധ്രുവചരിതം)
(പതിനാലു വൃത്തം- 1 -ആം വൃത്തം)
3. ഹാസ്യം
കുരുകുലനാഥ ഭവാനിഹവന്നതു
പരമാൎത്ഥേന ധരിച്ചീലേഞാൻ,
പെരുകിന നിദ്രാവിവശതയാലിതു
വരുവാൻ ബന്ധം നാരായണ ജയ.
ഹന്തഭവാനിഹതാനെ വരുവാൻ
എന്തൊരുകാരണമുരചെയ്താലും
സന്തതസുഖിയായുള്ള ഭവാനിഹ
സങ്കടമധുനാ നാരായണ ജയ.
പരിവാരങ്ങളിലൊരുവനെ മാത്രം
വിരവൊടയച്ചാൽ മതിയാമല്ലൊ
കരിപുരിതന്നിലിനിക്കുവരാനൊരു
മടിപുനരുണ്ടോ നാരായണ ജയ. [ 119 ]
-111-
ഭഗവാന്റെ ദുൎയ്യോധനനോടുള്ള ഈ നസ്യ പ്രയോഗത്തിൽ ഗ്രാമ്യേ തരമായ ഹാസ്യമാകുന്നു പ്രകാശിക്കുന്നത് .
ഭക്ത ശിരോമണിയായ ത്യാഗരാജയ്യരുടെ കീൎത്തനങ്ങളിൽ സാൎവ്വത്രികമായി പ്രകാശിക്കുന്ന രസഭാവങ്ങൾ ഭാഷാ ഗാനങ്ങളിലും കാണാത്തതല്ലെന്നു പറയുന്നതു സാഹസമല്ലെങ്കിൽ ഭാഷാകവികളെക്കുറിച്ചു നമുക്കു അഭിമാനിക്കുവാൻ അവകാശമുണ്ട് . പൂജ്യപാദനായ ഉണ്ണായിവാരിയരാണ് ഇവരിൽ പ്രഥമഗണ നീയൻ. രസത്തിന് അനുഗുണമായ രീതി, രാഗം, താളം,ശയ്യ, പാകം ഇവയെ ക്ഷീരനീരങ്ങൾ പോലെ കൂട്ടിയോജിപ്പിച്ച് അക്ഷരകാലവും ജീവസ്വരവും മൎമ്മത്തിൽ കൊളുത്തി ആശയത്തിന് ഓജസ്സും ഗാനശരീരത്തിനു പരിപുഷ്ടിയും വരുത്തുന്ന സമ്പ്രദായം വാരിയർ നളചരിതം ആട്ടക്കഥയിൽ ആപാദചൂഡം ഉച്ഛംഖലമായി ഉദാഹരിച്ചിട്ടുണ്ട്. [ 120 ] -112-
(കല്യാണി-ചെമ്പട)
ഘോരവിപിന മെന്നാലെഴും *
പാരിതാകിൽ നഗരം
നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവും വ്യയവും
നാടുഭരിപ്പവരോടു നടപ്പതു
ഭവനത്തിൽ വനതയും വനത്തിൽ ഗൃഹത്വവും നളൻ കാണുന്നതു നിൎവ്വേദം കൊണ്ടല്ല. തത്വവിചാരത്തിൽ നിന്നു മനസ്സിലുണ്ടായ ഒരു ഉറപ്പാണ്. അതുകൊണ്ടു തന്നെയാണു വീരരസാനുഗണ്യയനായ കല്യാണിരാഗവും ചെമ്പടതാളവും അൎത്ഥഗാംഭീൎയ്യവും, മാൎദവം കുറഞ്ഞ ശയ്യയും കവി സ്വീകരിച്ചത്. ശാന്തശൃംഗാരകരുണങ്ങൾക്കു മാത്രം അനുഗുണമായ വൈദൎഭിയേയും ഭയാനകത്തിനുകൂടി അനുകൂലമായ ഗൌഡിയേയും വെടിഞ്ഞ് പാഞ്ചാലിരീതിയെ അംഗീകരിക്കുവാനും ഇതു തന്നെയാണു കാര
- പാഠാന്തരം:--എന്നാലേഴുപാരു--രാജരാജൻ
- എന്നാലേഴുംപാര് - രാജരാജൻ [ 121 ]
-113-
ണം. ഇങ്ങനെയുള്ള വട്ടങ്ങളെല്ലാം ഒരുക്കൂട്ടി "ഘോരവിപിനം" എന്നു അക്ഷരകാലം ഉറപ്പിച്ച്, ഘോര എന്നു ഭാവത്തിനടുത്ത ജീവസ്വരം കൊണ്ട് ഓജസ്സും വരുത്തി ഗാനശരീരത്തിന് പുഷ്ടി വരുത്തിയിരിക്കുന്നതിന്റെ രാമണീയകത്വം അവൎണ്ണനീയമെന്നേ പറഞ്ഞുകൂടു. കാടു നാടായിക്കണ്ട ആ നളനെക്കൊണ്ട്
പ്രീതിപ്രദേസ്മിന്നൃതുവൎണ്ണരാജേ
സ്ഫീതപ്രകാശേ നിഷധോഷധീശേ
നിശാന്തശാന്തേ തത ആവിരാസീ-
ദ്വാന്താമൃതാ വാങ'മയ കൌമുദീയം.
എന്ന അവതാരികയോടുകൂടി തോടിയൊ ഭൈരവിയോ രാഗത്തിൽ ചെമ്പട താളത്തിൽ ഏതു പദമാണ് ആടിക്കുന്നതെന്നു നോക്കുക.
വിജനെ ബത മഹതിവിപിനെ നീയുണൎന്നിന്ദു
വദനേ! വീണെന്തു ചെയവൂകദനേ.
എന്നു ശോകാബ്ധിയിൽ തള്ളിവിട്ടുവെങ്കിലും വീരത്തിന്റെ താളം വിടാതെ, സീതാവി
15* [ 122 ]
-114-
രഹിതനായ രാമനെ ലക്ഷ്മണനെന്നപോലെ, നളനെയും കവി ചാപല്യത്തിൽ നിന്നു രക്ഷിച്ചു.
ഇതുപോലെ തന്നെ
(പന്തുവരാളി-മുറിയടന്ത)
അവളേതൊരു കമനീ ഹേ ബാഹുക!
തവയാധൃതിശമനി
(സൌരാഷ്ട്രം-മുറിയടന്ത)
സൈരവചനം സ്വകൃതരചനം
ഭണിതജീവല
ആരെന്നറിയേണ്ടകേളൊരുമാനവൻ
ആരാനോടും പറഞ്ഞു തൻ വ്യസനം
എന്ന ബാഹുകനും ജീവലനും തമ്മിലു
ള്ള സ്വൈരസല്ലാപം എന്നുവേണ്ട ആപാദം
ആശിരസ്കം ഉണ്ണായിവാരിയരുടെ വൈദൂഷ്യം
പോലെതന്നെ ഗാനകലാവൈധഗ്ദ്ധ്യവും സ്വ
യംപ്രകാശമാനങ്ങളായി തെളിഞ്ഞു കാണാ
വുന്നതാണ്'. [ 123 ]
-115-
(ഖ) ദോഷങ്ങൾ.
ഇത്രയും പുഷ്കലമായി യാതൊരു വഴിമുടക്കവും കൂടാതെ വളൎന്നുവന്ന നമ്മുടെ പാട്ടുകളുടെ ഗുണങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നിയമബന്ധം ഇല്ലാത്തതു കൊണ്ട് വന്നുകൂടിയിട്ടുള്ള ദോഷങ്ങളെയും പരിഗണനം ചെയ്യാതിരുന്നാൽ അതൊരു കൈരളീ വഞ്ചനയായിത്തീരുന്നതാണ്. മറുപുറവും കണ്ടല്ലാതെ പരിഹാരം കാണുവാൻ തരമുണ്ടാവുന്നതല്ലല്ലൊ.
സംസ്കൃത സമ്പൎക്കത്തിൽനിന്നു ജനിച്ച ചദുഷ്പദികളായ ഛന്ദോവൃത്തങ്ങൾ വളരെക്കാലം കൈരളിയെ സ്വാധീനത്തിൽ
പെടുത്തി പ്രാബല്യത്തോടു കൂടി സാഹിത്യ മണ്ഡലം ഭരിച്ചുപോന്നു. പിന്നീടു കാലഗതിക്കനുസരിച്ചു ഭാഷാലോകത്തിന്റെ മനസ്ഥിതി മാറിതുടങ്ങിയപ്പോൾ ഗദ്യസാഹിത്യം കൈരളിയുടെ കാൎയ്യം നോക്കിത്തുടങ്ങി. ഈ കാലങ്ങളിൽ പാട്ടിന്റെ കഥയാണ് പരുങ്ങലിലായത്. അങ്ങും ഇങ്ങും അതിനെ അപൂൎവ്വം ചിലർ ആദ.. [ 124 ]
-116-
രിച്ചിരുന്നുവെങ്കിലും അതിന്റെ വൎധന നിലച്ചു; ശക്തിയും ക്ഷയിച്ചു. പാടിത്തന്നെ വന്നിരുന്നതും, പാടിക്കേട്ടു പഠിക്കേണ്ടതും, പാടിത്തന്നെ ഉണ്ടാക്കേണ്ടതും ആയ ഭാഷാ ഗാനങ്ങളിൽ ഒട്ടുമുക്കാലും പെരുമാറ്റമില്ലാതെ പഴകി കവിലോകത്തിന്റെ രസനക്കു രുചികരമാല്ലാതായിത്തീൎന്നു. ചിലതു നാട്ടുപുറങ്ങളിൽ ഉപജീവന മാൎഗ്ഗവും വിനോദവും തേടി പാമരന്മാരെ ശരണം പ്രാപിച്ചു. മറ്റു ചിലത് അച്ചുകൂടക്കാരുടെ അടികൊണ്ട് അംഗവികലങ്ങളായി നടക്കാൻ പോലും ത്രാണിയില്ലാതെ ചിലതിന്റെ മുതലായും പൊടിഭക്ഷണമായും ഗതി കെട്ട് ഇരുട്ടറകളിൽ കെട്ടിക്കിടപ്പായി. അങ്ങനെ വളരെക്കാലം കഷ്ടപ്പെട്ടു ജീവനാഡി തളൎന്നതിന്റെ ശേഷമാണ് ഭാഷാലോകത്തിൽ സ്വരാജ്യബോധത്തിന്റെ ഉണൎവുണ്ടായത്. അതോടുകൂടി അക്കൂട്ടത്തിൽ അപൂൎവ്വം ചില വകക്കാർ തല പൊക്കി നോക്കി. മുഖപരിചയം നല്ലവണ്ണം ഉണ്ടെന്നു കണ്ടവരെ മാത്രമേ സ്വരാജ്യപ്രജകളായി ഭാഷാലോകം [ 125 ]
-117-
സ്വീകരിച്ചുള്ളൂ. എന്നാൽ സ്വീകരിക്കപ്പെട്ടവരെത്തന്നെ അവരുടെ പൂൎവ്വ ചരിത്രവും കുലമഹിമയും കുലമൎയ്യാദയും കാലഗതിയിൽ മറഞ്ഞും മറന്നും പോയതുകൊണ്ട് ആദരിക്കേണ്ട മട്ടിൽ ആദരിക്കുവാൻ സാദ്ധ്യമല്ലാതെയും തീൎന്നു.
തനിയേ ഉണ്ടാകുന്നതും ഉണ്ടാകേണ്ടതും ബലാൽക്കാരേണ ഉണ്ടാക്കിവരുമ്പോഴാണല്ലോ അനുകരണമായി തീരുന്നത്. സാക്ഷാത്തിന്റെ ഗുണങ്ങൾ മുഴുവനും അനുകരണത്തിനു ണ്ടാകുവാനും പ്രയാസമാണ്. പ്രകൃതിനിയമങ്ങളെ ഉല്ലംഘിക്കുന്ന ഘട്ടത്തിൽ എത്തിയാൽ മനുഷ്യകൃതങ്ങളായ നിയമങ്ങളെ ക്കൊണ്ടല്ലാതെ സ്വാഭാവികഗതിയെ സഹായിക്കുവാനും ദുസ്സ്വാതന്ത്ൎയ്യത്തേയും ദുരുപയോഗത്തേയും തടവാനും സാധിക്കുകയില്ല. ഭാഷാ ഗാനങ്ങളുടെ പണ്ടത്തെ സ്വാതന്ത്ൎയ്യം ഇടക്കാലങ്ങളിലുണ്ടായ ദുരവസ്ഥ കൊണ്ട് ഇനി നിയന്ത്രിക്കാതെ തരമില്ലെന്ന ദിക്കായിത്തീൎന്നു. പ്രകൃതിയിൽ ചേരുവാൻ പ്രകൃതി നിയമങ്ങളെ [ 126 ]
-118-
അനുസരിക്കാതെ തരമില്ല. ആ നിയമങ്ങളെ മറക്കുവാൻ ഇടയായാൽ അവയെ ക്രോഡീകരിച്ചു കാണിച്ചു കൊടുക്കേണ്ടതും ആവശ്യമാണ്. അതു സ്വാതന്ത്ൎയ്യരംഗമെന്നല്ലാതെ, സ്വാതന്ത്ൎയ്യ ഭംഗമെന്ന് കരുതേണ്ടതുമില്ല. എന്നാൽ നിയമനം എന്തിനെ അടിസ്ഥാനപ്പെടുത്തിയാണു വേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്.
XX. ഗാനനിയമനമാൎഗ്ഗം
താളത്തിൽ പിടിച്ചല്ലാതെ അക്ഷരങ്ങളോടു ബന്ധിച്ചമാത്രയിൽ ഉറപ്പിച്ചാൽ പാട്ടു വഴിപ്പെടില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതിനെ ഒന്നുകൂടി വിശദപ്പെടുത്താം. കാകളിയിലെ ഗണത്തിനെ 'മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്ന'തെന്നു മഞ്ജരികാരൻ വ്യവസ്ഥ ചെയ്തു. അതിൽ മഗണത്തിനു സ്ഥാനമില്ലെന്നും പറഞ്ഞു. ഗാഥയിൽ എത്തിയപ്പോൾ അതു കാകളിയുടെ വാൽ മുറിഞ്ഞതാണെന്നും ക [ 127 ]
-119-
ണ്ടു പക്ഷേ അതിൽ മഗണം വൎജ്ജ്യമായി കണ്ടില്ല. അതു കൊണ്ടു മഗണത്തോടുകൂടിയ ഒരു കാകളിയെ സങ്കല്പിച്ചു ശ്ലഥകാകളി എന്നുപേരിട്ടു് അതിന്റെ വാൽ മുറിച്ചു് ഗാഥാവൃ ത്തത്തിനു മഞ്ജരി എന്നു നാമകരണം ചെയ്തു. ഇത്രയും കഷ്ടപ്പെട്ടുണ്ടായ മഞ്ജരിക്കു് ഉറപ്പുണ്ടൊ എന്നൊന്നു നോക്കുക.
ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികമെയ്യിൽപ്പരക്കയാലെ
പാലാഴിവെള്ളത്തിൽ മുങ്ങി നിന്നീടുന്ന
നീലാഭമായൊരു ശൈലംപോലെ.
ഇതു രണ്ടാം കാലത്തിലൊ മൂന്നാം കാലത്തിലൊ പാടുന്നതായാൽ ലക്ഷ്യവും ലക്ഷണവും ഒത്തുകാണാം. പക്ഷെ ഒന്നാം കാലത്തിൽ പാടുന്നതായാൽ ഓരോ ഗണത്തിലും ആറു മാത്ര വീതം വേണ്ടതായിവരുന്നു. പാടി കേൾക്കുവാനും ഒന്നാം കാലത്തിലാണു് സുഖം ഇരിക്കുന്നതു്. അക്ഷരസംഖ്യക്കു വ്യത്യാസം വരാതെ മാത്ര കൂട്ടി ഉദ്ദേശം സാധിക്കുന്നതു താളത്തിന്റേ [ 128 ]
-120-
യും സ്വരത്തിന്റേയും മാത്രം അധികാരസീമയിൽപെട്ടതാണ്.
ആ ആ_വന്നേരി_നാട്ടിൽവ_ടക്കുന്തലക്കൽ ഇവിടെ ആദി കാലത്തിൽ പാടുമ്പോൾ 'നാ' നാലു മാത്രയായ കാക പാദമാവും 'ന്ത' പ്ലതമാവും. മറ്റു രണ്ടു കാലത്തിലും 'നാ' ദീ ൎഗ്ഘവും ,'ന്ത' ഹ്രസ്വവും ആയി ഗണസ്വഭാവത്തിനു് അനുസരിച്ചു തന്നെ ഉച്ചരിക്കപ്പെടുന്നു
ഈ വിവരണത്തിൽ നിന്നു അക്ഷരാത്മകങ്ങളായ ലഘുഗുരുക്കളിൽ താളമാത്രകൾ എല്ലാം ഒതുങ്ങുന്നതല്ലെന്നു അറിയാറായല്ലൊ.കാൽമാത്ര, അരമാത്ര, ഒന്നു മുതൽ നാലുവരെ മാത്രകൾ__അതായതു അനുദ്രുതം,ദ്രുതം,ലഘു, ഗുരു, പ്ലുതം, കാകപാദം എന്നീ സംജ്ഞകളെക്കൊണ്ടു കുറിക്കുന്ന കാലപരിമാണങ്ങൾ ഒക്കെ താളത്തിന്റെ അംഗങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്നു. താളത്തോടു കൂടാത്ത ഗീതത്തിനു പ്രകാശവുമില്ല. [ 129 ]
-121-
'ഗീതം വാദ്യഞ്ച നൃത്തഞ്ച
താളഹീനം നരാജതെ'.
അതു തന്നെയാണു ഗാനരൂപങ്ങളായ ഭാഷാവൃത്തങ്ങളുടെ പരിഗണനയിൽ താളമാനങ്ങൾക്കു് പ്രാമാണ്യം കൊടുക്കണമെന്നു പറവാൻ കാരണം. ഈ മതം ഭാഷാവൃത്തങ്ങളുടെ ദശാപരിണാമങ്ങൾ അനുവദിക്കുകയുംഅനുസരിക്കുകയുംചെയ്യുന്നുണ്ടോ എന്ന് ഒ
ന്നു പൎയ്യാലോചിക്കുക.
XXI. ദശാപരിണാമങ്ങൾ:-
(ക) സാമാന്യവിവരണം.
പരിണാമശബ്ദത്തിനു വികാരം, പ്രകൃതിയുടെ അന്യഥാഭാവം എന്നാണ് അൎത്ഥം. ഈ മാററം-ഈ അസ്ഥിംത-തന്നെയാണു പ്രകൃതിയുടെ ജീവൻ. എന്നാൽ ഈ അസ്ഥിംത കൊണ്ടു വരുന്ന മാററങ്ങൾക്കു് ഒരു ക്രമമുണ്ടു് ആ ക്രമത്തിന് ഒരു സ്ഥിരതയുമുണ്ടു്. അതു കൊണ്ടാണു പ്രപഞ്ചത്തിന്റെ നാനാത്വത്തിൽ ഏകത്വമുണ്ടെന്നു പറയുന്നതു്. പ്രകൃതിയുടെ പരിണാമദശകളെ നിയന്ത്രണം ചെയ്യു 16 * [ 130 ]
-122-
ന്നതും പ്രകൃതിനിയമങ്ങൾതന്നെയാണു'. ഈ പ്രകൃതിനിയമങ്ങളെ ഉല്ലംഘിക്കുവാൻ പ്രകൃതിക്കുതന്നെ സാദ്ധ്യമല്ല. പിന്നെയുണ്ടൊ പ്രകൃതിപെറ്റ സൃഷ്ടിപ്രപഞ്ചത്തിനു അതു സാദ്ധ്യമാകുന്നു!
അണുപ്രാണികൾ പരിണമിച്ചു മഹാപ്രാണികളാകുന്നതും, കുരങ്ങൻ മൂത്തു മനുഷ്യനാകുന്നതും; തേജസ്സിന്റെ സമ്പൎക്കത്താൽ സ്ഥൂലപദാൎത്ഥങ്ങൾ സൂക്ഷ്മപദാൎത്ഥങ്ങളാകുന്നതും, സൂക്ഷ്മ ങ്ങൾ ശീതോപചാരംകൊണ്ടു സ്ഥൂലങ്ങളാകുന്നതും, ഒരു വസ്തു വിന്റെ ആദ്യന്തപരിണാമത്തിൽ ദശാന്തരങ്ങൾ ഉണ്ടാകുന്നതും പ്രകൃതിനിയമങ്ങളെ അനുസരിച്ചുതന്നെയാണു്. പരിണാമദശകളിൽ കാണുന്ന പരിവൎത്തനവും പ്രകൃതിയുടെ വികൃതിക്കുള്ളൊരു സ്വഭാവമാണ്.
ഈ ദശാപരിണാമവും പരിവൎത്തന സമ്പ്രദായവും രാപ്പകൽ, പക്ഷം, മാസം, ഋതു,അയനം, സംവത്സരം എന്നിങ്ങനെ കാലഗ [ 131 ]
-128-
തിയിൽ കാണുന്നതുപോലെ ലോകത്തിന്റെ മനസ്ഥിതിമാറ്റത്തോടു ഒത്തുപോകുന്ന ചരിത്രഗതിയിലും ശബ്ദപ്രപഞ്ചത്തിൻറെ വികാര പരമ്പരയിലും വ്യാപിച്ചുകാണാവുന്നതാണ്. ഗദ്യപദ്യമയമായ സാഹിത്യലോകവും പ്രകൃതിക്കു കീഴടങ്ങിക്കിടക്കുന്നു. ഗാന പ്രപഞ്ചവും പ്രകൃതിയോടിണങ്ങിച്ചേൎന്നുപോകുന്നു.
സൃഷ്ടി, സ്ഥിതി, ലയം എന്നു പ്രകൃതിയിൽ കാണുന്ന അവസ്ഥാത്രയം അതിന്റെ വികാരങ്ങളിലും പകരാതിരിക്കുവാൻ തരമില്ലല്ലൊ. ഈ ത്രിത്വത്തെ ശബ്ദപ്രപഞ്ചമൂലമെന്നു വ്യവഹരിച്ചുപോരുന്ന ബ്രഹ്മാക്ഷരമായ ഓങ്കാരത്തിൽ ഒതുക്കിയിരിക്കുന്നു. ഓങ്കാരത്തിന്റെ സന്ധിബന്ധം അഴിച്ച് 'മുക്കൂട്ടു' വിടൎത്തിയാൽ അ. ഉ. മ. എന്ന മൂന്നക്ഷരങ്ങളാണ് കിട്ടുക. അതിൽ ബ്രഹ്മാവെന്ന് അൎത്ഥത്തിലുള്ള മകാരം സൃഷ്ടിശക്തിയേയും, വിഷ്ണുവാചിയായ അകാരം സ്ഥിതിശക്തി യേയും രുദ്രവാചിയായ ഉകാരം സംഹാരശക്തിയേയും ദ്യോതിപ്പിക്കുന്നു. ത്രിഗുണാത്മകമായ മൂത്തി [ 132 ]
-124-
ത്രയത്തിന്റെ ഗുണങ്ങളെ സത്വം, രജസ്സ്, തമസ്സ് എന്ന ക്രമം അനുസരിച്ചാണു ഓങ്കാരക്കൂട്ടിൽ അ ഉ മ എന്ന ശക്തിവാചികളെ ഒതുക്കിനിൎത്തിയിരിക്കുന്നതെന്നും പരിവൎത്തനരൂപമായ അവസ്ഥാത്രയത്തെ കുറിക്കുന്ന സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കു പൂൎവ്വാപരക്രമമുണ്ടെങ്കിലും അനാദികളും ആവൎത്തനപരങ്ങളും ആകയാൽ ആദിമദ്ധ്യാന്തക്രമം വിവക്ഷിതമല്ലെന്നും ഓൎക്കേണ്ടതാകുന്നു. ത്രിഗുണാത്മകമായ ശക്തിത്രയത്തിന്റെ വ്യക്തിരൂപമാണ്,
അകാരകാരണത്തുളെ
അനേകനേകരൂപമായ്
ഉകാരകാരണത്തുളെ
ഉരുത്തരിത്തുനിൻറനൻ
മകാരകാരണത്തുളെ
മയങ്കിനിൻറ വൈയ്യഹം
ശികാരകാരണത്തുളെ
തെളിന്തിതേശിവായമേ
എന്ന പ്രമാണംകൊണ്ടു കാണിച്ചിട്ടുള്ളത്. [ 133 ]
-125-
ഈ ശക്തികൾക്കു വ്യക്തിയില്ലാതെ ബ്രഹ്മാക്ഷരത്തിൽ ലയിച്ചു കിടക്കുമ്പോൾ ശബ്ദപ്രപഞ്ചവും അതിൽ നിൎല്ലീനമാകുന്നു.
(ഖ) പ്രാരംഭദശ.
ചലനരൂപമായ ശ്വാസോച്ഛ്വാസത്തിന്റെ ആവിൎഭാവമാണ് ശബ്ദപ്രകൃതി ചേഷ്ടിക്കുവാൻ തുടങ്ങുന്നതിന്റെ പൂൎവ്വരൂപം. ശ്വാസോച്ഛ്വാസത്തിനു വിച്ഛിത്തി വരാതെ ഉച്ചരിക്കാവുന്ന അക്ഷരം ഓങ്കാരം മാത്രമെ ഉള്ളുവെന്നോൎത്താൽ ബ്രഹ്മാക്ഷരവും പ്രാണവായുവും തമ്മിലുള്ള ബന്ധത്തിന്റെയും ശബ്ദപ്രപഞ്ചത്തിൽ ഓങ്കാരത്തിനു കൊടുത്തിരിക്കുന്ന പ്രാമാണ്യത്തിന്റെയും സാരം വ്യക്തമാവുന്നതാണ്. ശ്വാസവായുവിനു നാദംകൊണ്ടു തുടങ്ങുന്നതാകുന്നു ശബ്ദപ്രകൃതി ചേഷ്ടിച്ചു തുടങ്ങിയതിന്റെ പ്രത്യക്ഷമായ പ്രഥമലക്ഷണം. ആ നാദത്തിൽ സ്വരത്തിന്റെ സ്ഫുരണവും ആ സ്ഫുരണത്തിൽനിന്നു വ്യക്തിപരങ്ങളായ [ 134 ]
-126-
അക്ഷരങ്ങളും ഉണ്ടാകുന്നു. അക്ഷരങ്ങൾക്കു വ്യക്തി തിരിയുമ്പോൾ ആ അക്ഷരസമുച്ചയത്തിൽനിന്നു വായ് മൊഴിയുടെ പ്രസ്താരവും ശബ്ദ പ്രപഞ്ചവും ഉൽഭവിക്കുന്നു.
വ്യക്തി തിരിഞ്ഞ അക്ഷരമോ അക്ഷരസമുദായത്തിൽനിന്നുണ്ടായ മൊഴിയോ ശ്രുതിക്കൊത്തു സ്വീകരിക്കുന്നതിൽനിന്നാകുന്നു ഗാന ത്തിന്റെ ആവിൎഭാവം. കൃഷീവലന്മാരുടെ ഓ-ഒ ഒ ഒ-ഓ എന്ന കന്നാലിപ്രണവം ശബ്ദബ്രഹ്മത്തിനു വികാരത്തെ ഉണ്ടാക്കുന്ന ഒരു വൈകൃതികഗാനവിദ്യയാണെന്നു പറയാം.
(തേക്ക്)
1. എൺപതിനെട്ടും-പോയേ
എന്നു തേക്കുകാർ ആശ്വാസം കൊള്ളുമ്പോൾ അതുവരെ ശ്വാസ വായുവിൽ ലീനമായിക്കിടന്നിരുന്ന ഗാനകല യോഗനിദ്രയിൽ നിന്നുണൎന്നു കോട്ടുവായിടുന്ന സമയമാണു. [ 135 ]
-127-
(വിടാവേലി)
2. അമ്മാമനെക്കൊണ്ട് കുടയും പിടിപ്പിച്ചു;
* * * * *
കാക്കകളു പറക്കുന്നു പക്ഷികളു പറക്കുന്നു;
എന്നു വിടാവേലി വായനക്കാർ കലിയുടെ പുറപ്പാടും നരക വൎണ്ണനയും തുടങ്ങിയപ്പോൾ കലാദേവി സാഹിത്യശയ്യയിൽ കൈകാൽ നിവൎത്തി ആലസ്യം പോക്കിത്തുടങ്ങി
(ശത്രുവെടുക്കൽ)
3. വേണമാ-നമുട്ട-കുതിരമുട്ട
അമ്മിക്കല്ലുതന്റെ-വടക്കേവേരും
ചുമടുതാങ്ങിതന്റെ-വടക്കേവേരും
നിലാവിൻ കുരുന്നു-മൂന്നുപിടിയും വേണം
കാട്ടുറുമ്പിൻ കരൾ-മുന്നാഴിയും വേണം
ഇരുളിൻ പട്ടവെള്ളം-പൊടിച്ചതുമേ
മണൽകൊണ്ടു-പത്തുമാറു-കയറും വേണം
എന്നു പാണന്മാർ ശത്രുവെടുക്കാനുള്ള ഒരു [ 136 ] --- 128 ---
ക്കങ്ങൾ തുടങ്ങിയപ്പോൾ ദേവിക്കു രസംകൊണ്ടു കാലും കൈയും കുടഞ്ഞ് അണിമെത്തയിൽ എഴുനേററിരുന്നു.
(തോററം)
4. എ'ന്തൊരു പാപർ ദോഷമാണു ഞാൻ ചെയ്തു - നല്ലച്ച
ഏ'തൊരു പാപർ ദോഷമാണു
ഞാൻ ചെയ്തു നല്ലച്ച തലവെറുത്തിട്ടാരാനും എൻ കോയിക്കൽ വന്നുപോയാൽ തലനിറച്ചുലപ്പണ്ണ കൊടുക്കില്ല നല്ലമ്മ, വായർ വെറുത്തിട്ടാരാനും- എൻ കോയിക്കൽ വന്നുപോയാൽ വായ്ക്കൊരു രസഭാവംകൂടി കൊടുക്കില്ല നല്ലമ്മ, അരവലഞ്ഞിട്ടാരാനും-എൻ കോയിക്കൽ വന്നുപോയാൽ അരക്കൊരാട വേല കൊടുക്കില്ല നല്ലമ്മ, [ 137 ]
-129-
വയർ വിശന്നിട്ടാരാനും-എൻ
കോയിക്കൽ വന്നുപോയാൽ
ദാഹമറിഞ്ഞു തണ്ണീർ
കൊടുക്കില്ല നല്ലമ്മ.
എന്നു വേലന്മാർ അല്ലെങ്കിൽ മണ്ണാർ അറുകൂൎകാളിമാരുടെ ചരിതം വിസ്തരിക്കുവാൻ തുടങ്ങിയപ്പോൾ ഗാനകല സാഹിത്യ ക്കളരിയിൽ പരുങ്ങി നിൽക്കുന്ന കൈരളിയെ ഒന്നു കടാക്ഷിച്ചു,
(ബലിയുഴിച്ചിൽ)
കുന്തിയശോദയൊ-ടഞ്ചിതമെല്ലാം
കൂടെച്ചാഞ്ചോടീടിന-പൈതൽ
വഞ്ചനമിടയിൽ-പലരൊടു ചെയ്തും
ബാധതനിക്കു-വരാതെ കളിച്ചും
അമ്പിനൊടീശൻ-അമ്പാടീങ്കൽ
അമ്മയുടെകാൽ-വീണുപിടിച്ചും
പുതുമെനി വെണ്ണ-കട്ടുമിഴുങ്ങി
കോട്ടാകൊണ്ടും-വീണുമുരുണ്ടും
കെട്ടിയൊരുറികയർ-വെട്ടിയറുത്തും,
17* [ 138 ]
-130-
മറ്റും പലപല വികൃതികൾ കാട്ടിക്കൊണ്ടു നടക്കുന്ന കടൽ വൎണ്ണംകോലിയ കണ്ണനെ പുകൾത്തിക്കൊണ്ടു പാണർ ബലിയുഴി യുവാൻ ഒരുങ്ങിയപ്പോൾ ഇനി ഇരുന്നാൽ പറ്റില്ലെന്നു തീൎച്ചയാക്കി കൈരളിയുടെ കൈപിടിച്ചു ഗാനകാല താളം പിടിക്കുവാൻ ഒരുമ്പെട്ടു.
അംഗന-മണി-യാ-യ-സുഭ-ദ്ര-യേ
മംഗ-ല്യം-ചെ-യ്ത-ഘോ-ഷം-പറ-വാ-നായ്
അംഗജവൈരിതന്മകനാകിയ
ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ,
എന്നു സുഭദ്രാഹരണം മുതലായ ബ്രാഹ്മണിപ്പാട്ടുകൾ താളവ്യവസ്ഥ യോടുകൂടാതെ സ്വരപ്രധാനമായ സാമഗാനരീതിയിലാണു ചൊല്ലി വരുന്നതെങ്കിലും പാട്ടുകളുടെ മേൽ വിവരിച്ച ആരംഭദശയിൽ അതിനെ ഉൾപ്പെടുത്തുവാൻ ആലോചിചിട്ടുവേണം ആ രീതിയുടെ ആവിൎഭാവകാലം അറിയാത്തതുകൊണ്ടും അതിലെ ഭാഷയ്ക്കു പഴക്കം പോരായ്കകൊണ്ടും [ 139 ]
-131-
അതിന്റെ ഉപയോഗവും അത് ഉപയോഗിക്കുന്നവരും കുറെ ഉയൎന്ന പദവിയിൽ നിൽക്കുന്നതുകൊണ്ടും ആൎയ്യബ്രാഹ്മണർ അതിൽ കൈ കടത്തീട്ടുണ്ടോ എന്നു സംശയിക്കേണ്ടതുകൊണ്ടും പാട്ടിന്റെ പ്രാരംഭദശയിൽ ബ്രാഹ്മണിപ്പാട്ടിനു അവകാശം കൊടുക്കണോ വേണ്ടയോ എന്ന വിചാരം അതിന്റെ കാലം, ദേശം, കൎത്താവ് ഇതു മൂന്നും നിൎണ്ണയിക്കുന്നതു വരെ ഗവേഷണവിഷയമായി നിറുത്തി വെക്കുകയേ തരമുള്ളൂ.
ശാസ്ത്രാങ്കത്തിലെ പാന, കൊട്ടിച്ചകം പൂകൽ വട്ടമിരിപ്പ് എന്നിവയും, തോറ്റം, തുയിലുണൎത്തൽ, ബലിയുഴിച്ചിൽ, നാഗോല്പത്തി, തത്വം എന്നു തുടങ്ങി വേലർ, പാണർ, പുള്ളുവർ കുമ്മാളർ മുതലായ തൊഴിലാളികളുടെ പല പാട്ടുകളും വടക്കൻ പാട്ടു മുതലായ അപൂൎവ്വം ചില വീരചരിതങ്ങളും; 'വിഷ്ണേൽ' എന്ന പുലയരുടെ കൃഷ്ണലീല,
മൂട്ടാകടിച്ചല്ലൊ വലിയാനത്തലവൻ ചത്തു
മൂടിക്കിടന്നോരു മുതുകയ്യൻ പറന്നേ പോയി [ 140 ]
-132-
കാട്ടിൽകിടന്നു രണ്ടെലികൂടിക്കടലുഴുതു
കാലത്തിളവിത്തു വിതച്ചപ്പോളടക്കാകാച്ചു
എന്ന ശാസ്ത്രാങ്കത്തിലെ ഹാസ്യം,
ആനത്തോലുടുത്ത നാഥൻ
ആറും നീരാടുന്ന നാഥൻ
കനകമുത്തണിന്ത നാഥൻ
കാടൎക്കു വേടനാഥൻ.
എന്ന ചെപ്പടിവിദ്യഗ്ഗണപതി എന്നു മാതിരിയിലുള്ള വിനോദ പ്പാട്ടുകളൂം ഭാഷാഗാനങ്ങളുടെ പ്രാരംഭദശയിൽ ഗണിക്കപ്പെടാവു ന്നതാണ്. ഈ ദശയിൽ ഗാനകല യുടെ ശൈശവം കഴിഞ്ഞു കൗമാരത്തിന്റെ ആരംഭം തുടങ്ങി.
(ഗ) വൎദ്ധമാനദശ.
ഭാഷാഗാനങ്ങളുടെ 'പ്രാരംഭദശ' താളദ്ധ്വനി ഗാനരംഗത്തിൽ കേട്ടുതുടങ്ങുന്നതോടുകൂടി അവസാനിച്ചതായി വിചാരിക്കാം. താളത്തിന്റെ പ്രത്യക്ഷോദയം മുതൽ താളപ്ര [ 141 ]
-133-
സ്താരത്തിന്റെ ലാഘവം കുറഞ്ഞു ഗൗരവം കൂടുന്നതുവരെ 'വൎദ്ധമാനദശ,' ശേഷം ഗുരുതരമായ താളപരിധിവരെ 'പരിപുഷ്ടദശ' എന്നിങ്ങനെ ഭാഷാഗാനപരിണാമത്തിൽ മൂന്നു പ്രധാന ദശകളെ കല്പിക്കാവുന്നതാണു. അതിന്റെ ശേഷം 'അനുകരണദശ' എന്നും 'ജീരണദശ' എന്നും, 'ജീൎണ്ണോദ്ധാരദശ' എന്നും മൂന്നു ദശകൾ കൂടി ചേൎത്താൽ പരിണാമപരിവൎത്തനം പൂൎണ്ണമാവുകയും ചെയ്യും. ഈ ആറു പ്രകാരത്തിലുള്ള ദശകളിൽ പ്രാരംഭദശ കൈരളിയെക്കൊണ്ടു താളം കൊട്ടിക്കുവാൻ ആരംഭിക്കുന്ന ഘട്ടത്തിൽ അവസാനി ച്ചതായി പറഞ്ഞുവല്ലൊ. ഇനി നമുക്കു വൎദ്ധമാനദശയിലേക്കു കടക്കുക.
1. വാ-വാ-വാ-വാ,-എന്നു ഗാനത്തിന്റെ മൃദുകരങ്ങൾ കുട്ടികളെ ഉറക്കുവാൻ ക്ലേശിക്കുന്ന തള്ളമാരുടെ സഹായത്തിന്നു ഗൃഹങ്ങളിൽ ചെന്നു കയറി. കുട്ടിയെ തോളത്തു കിടത്തി താലോ ലിക്കുന്ന ആട്ടത്തിനു താളവും [ 142 ]
-134-
സഹായിച്ചു കൊടുത്തു. കുട്ടി കരഞ്ഞു തുടങ്ങിയപ്പോൾ
2. വാവാ-വാവാ-വാവാ-വാ-എന്നു പരിഭ്രമിക്കേണ്ട
ദിക്കായി ആദിതാളവും ഒന്നു ജാതി മാറി വേഗംകൂട്ടിക്കൊടുത്തു എന്നിട്ടും കുട്ടിയുടെ കരച്ചിൽ മാറുന്നില്ല. ഒന്നു രസിപ്പിക്കു വാനുള്ള മാൎഗ്ഗം നോക്കി.
3. കാക്കേ-കാക്കേ-കാക്കേം-വാ
കുട്ടീടേ-കാടത്തം-കാണാൻ-വാ
പൂച്ചേ-പൂച്ചേ-പൂച്ചേംവാ
കുട്ടീടേ-പുഞ്ചിരി-കാണാൻ-വാ
എന്നു പാടിത്തുടങ്ങി. അപ്പോഴക്കും അക്ഷരക്കൂട്ടിലുള്ള ഗാന സ്വാതന്ത്ൎയ്യവും സാഹിത്യലാഞ്ഛനയും അതിൽ കടന്നുകൂടി.
ഒന്നേ-ഒന്നേ-പോ
ഓമന-യായിവ-ളൎന്നാ-നുണ്ണി
രണ്ടേ-രണ്ടേ-പോ
രണ്ടില്ലം-പൂക്കുവ-ളൎന്നാനുണ്ണി
മൂന്നേ-മൂന്നേ-പോ
പോ മുലയുണ്ട് പൂതനെ കൊന്നനുണ്ണി നാലെ നാലെ പോ നാരായണനെന്ന് പേരുണ്ണിക്ക് അഞ്ചേ അഞ്ചേ പോ ചെഞ്ചല്യം ഒന്നും മനമുള്ളിൽ കരുതേണ്ട ആറെ ആറെ പോ ആനേടെ കൊമ്പുപറിച്ഛനുണ്ണി എഴേ എഴേ പോ എഴുന്നുല്ല്യമാടം തകർത്തനുണ്ണി [ 143 ]
-185-
മുല്ലക്കെ-പൂതനേ-കൊന്നാ-നുണ്ണി
നാലെ-നാലെ-പോ
നാരായ-ണനെന്നു-പേരു-ണ്ണിക്ക്-
എന്ന് ഉണ്ണികൃഷ്ണന്റെ ലീലകളും കണക്കുസാരവും ചേൎന്ന അമ്മച്ചൊല്ലിൽ പാട്ടും പാഠവും കൂടി വളരുന്നതു നോക്കുക. 'വാവാ' പാട്ടും , 'കാക്ക' പാട്ടും ചേൎന്നു 'വാവാ' പാട്ടിന്റെ വാൽ മുറിഞ്ഞുണ്ടായ ഒരു സങ്കര ജാതിയാണ് ഇത് .
1. ചാഞ്ചാ-ടുണ്ണി-ചെരി-ഞ്ഞാട്
ചാഞ്ചക്കം-മരംവെട്ടി-ചതുരത്തിൽ പടിയിട്ടു
ചാഞ്ചാ-ടുണ്ണി-ചെരി-ഞ്ഞാട്
(ഹാസ്യം)
2. കോപ്പിട്ട പെണ്ണിന്റെ-കോമരംകണ്ടിട്ടു
കോൾമയിർ കൊള്ളുന്നു-മാലോകരെ
കൂരനും-കൂമനും-നത്തു-കുരങ്ങുകൾ
നാണിച്ചു-കുമ്പിടും-മോന്തകണ്ടാൽ [ 144 ]
-186-
എന്നീവകകളും ഏകതാളതായ് വഴിയിൽ പരമ്പരയാ ഉണ്ടായിട്ടുള്ള സന്താനങ്ങളാണെന്നു മുഖച്ഛായ കൊണ്ടു തന്നെ അറിവാൻ പ്രയാസമില്ല.
ശാസ്ത്രാങ്കത്തിൽ ഹാസ്യത്തിനു ഇരയായ ഈ 'കോപ്പിട്ട് പെണ്ണു'തന്നെയാണു മഞ്ജരിയായി വേഷം മാറുന്നത്. നോക്കുക
കോപ്പിട്ട-പെണ്ണിന്റെ കോമരം-കണ്ടിട്ട്
കോൾമയിർ-കൊള്ളുന്നു-മാലോക-രേ
എന്ന് അക്ഷരകാലം മാറ്റിപ്പിടിച്ചാൽ അതു മഞ്ജരിയായി സൗരഭ്യം കൊള്ളുന്നു. മേൽകാണിച്ച പാട്ടുകളൊക്കെ വീട്ടിൽ നിത്യം ഉപയോഗപ്പെടുന്ന താലോലപ്പാട്ടുകളാണല്ലൊ.
മഞ്ജരിയിൽനിന്നു ശ്ലഥകാകളി, കാകളി, കളകാഞ്ചി, മണി കാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി എന്നിങ്ങനെ പല സന്താനങ്ങളും ജനിച്ചു. അതിൽ ദ്രുതകാകളിക്ക് അമ്മയുടെ സൎവ്വഗുരുവായ മഗണം സ [ 145 ]
-137-
ഹോകരികളുടെ പാരമ്പൎയ്യത്തിനു വിരോധമായി ഉണ്ടാവുകനിമിത്തം അവൾ ഭാഗംതിരിഞ്ഞു സ്തോത്രപരമായ പാനയായിത്തീൎന്നു. കിളിപ്പാട്ടിലെ കേകയും അന്നനടയും തമിൾശീലിന്റെ വൃത്തനിയമ ത്തിനു കീഴടങ്ങി ബന്ധനസ്ഥരായില്ലെങ്കിൽ പ്രാരംഭദശയിലേക്കു പോകുവാൻ അവകാശപ്പെട്ടവയായിരുന്നു.
ഗാഥയിൽ സ്വൎഗ്ഗാരോഹണഘട്ടത്തിൽ കവിക്കു ഭക്തിലഹരി കൊണ്ടപ്പോൾ ഏതെല്ലാംവിധത്തിലുള്ള ഭക്തിസുധകളാണു അതിൽനിന്നു സ്രവിക്കുന്നതെന്നു കാണേണ്ട ഒരു കാഴ്ചയാണു.
1. ഗുരുവായ-മൊഴികൊണ്ടു-
ഗുരുവായു-പരന്തന്നെ
പരിചോടു-പുകണ്ണു ഞാൻ-
തളൎന്നനേ-രം
-------
2. അരുതേതും-നിന്റെ-ചരിതങ്ങ-ളെങ്ങൾ
ക്കുരചെയ് വാ-നയ്യൊ-മുകിൽ വൎണ്ണ!
-------
18* [ 146 ]
-138-
3. ക്ഷീരസാഗര-വാരിരാശിയിൽ
നാഗവീര-വരാസനെ
താരിൽമാതൊടു-കൂടിമേവിന
നീരജായത-ലോചന!
--------
4. സന്തതമാണ്ട-ബന്ധുരകാന്തി
ചിന്തിയെഴുന്ന-നിന്മൈ
അന്തികമാളു-മന്തകഭീതി
യുന്തിയകറ്റു-വാനായ്.
--------
5. കന്മഷനിവഹം-കടുകപ്പോക്കും
നിമ്പദമമ്പിൽ-കുമ്പിട്ടെങ്ങൾ
പ്രാൎത്ഥിക്കുന്നൂ-തൊന്നിനെയുണ്ടി
ന്നാൎത്തത്രാണ-പരായണനേ-കേൾ.
--------
6. ഘടാഭാവകാലെ-തദാകാശലേശം
മഹാകാശരൂപേണ-നിൽക്കുന്നപോലെ
ശരീരാവസാനെ-ശരീരം വിഹായ
സ്വരൂപേണനിൽക്കും-വിഭോ കൈതൊഴുന്നേൻ.
--------[ 147 ]
-139-
7. ദളിതാഞ്ജനനിരയും-വര-
വലശാസനമണിയും
കലിതാദരമടികുമ്പിടെ-
മരുവും നിറകലിതം
ഖലശാസന-നലമാണ്ടെഴു-
മണിമൈതവതൊഴുതേൻ
മലൎമാനിനി-മണിമാൎവ്വതു-
പരുകീടിന-പരനേ!
8. മരുവലൎമാൺപിനെ വെന്നവനെഹരി
മസൃണമഹാമണി മണ്ഡിതനെ ഹരി
മംഗളമന്ദിരമായവനെ ഹരി
ഹരിഹരി ഹരിഹരി ഹരിഹരി ഹരിഹരി
ഈ ഭക്തിപാരവശ്യം കാണുമ്പോൾ നമുക്കും 'ഹരോഹരി' എന്നേ പറഞ്ഞുകൂടു. അവ്യഭിചരിണിയായ ഈ ഭക്തി പ്രവാഹത്തെ തടയുവാൻ ആർ വിചാരിച്ചാൽ കഴിയും. അക്ഷരനിയമവും അക്ഷരകാലവും താളവും സ്വരവും ഒക്കെ വഴങ്ങിക്കൊണ്ടു പിന്നാലെ പൊവ്വുകതന്നെ ഭക്തി ഛന്ദോവൃത്തത്തിൽ കൂടി കട [ 148 ] -140-
ക്കുന്നതുപോലും ഭക്തശിരോമണി അറിയുന്നില്ല .
'കോപ്പിട്ട പെണ്ണ്' മഞ്ജരി വേഷം മാറ്റി കുറത്തിവേഷത്തിൽ സ്വന്തം താളത്തിൽ ഇരട്ടി ചവുട്ടി വരുന്നതു നോക്കുക .
(കുറത്തി - ഇരട്ടി )
മായാമയനായ-രാമൻ തിരുവടി
മാരണം ചെയ്തിതു-മംഗലമായ്
* * * * *
ചീൎത്തു ജയിപ്പതി-നുള്ളൊരുപായങ്ങൾ
പേൎത്തു നിനച്ചതു-ട'ങ്ങിമന്ദം
(പാതാളരാമായണം)
ഈ ഇരട്ടി ഒന്നുകൂടി മിനുക്കുവാൻ വേണ്ടി
'തപന കോടികൾ-പ്രഭകലൎന്നൊരു സരസിജേക്ഷണൻ-രാമൻ'
എന്നു നീട്ടിയിരുന്ന വാൽ മുറിച്ചു താളം മുറുകിച്ചവിട്ടി വലഞ്ഞപ്പോൾ [ 149 ]
-141-
'ശ്രീ ഭുവനം നാടുതോറും നാടു നല്ല ദേശം--------'
എന്ന ശ്വാസം അയച്ച് ആശ്വാസം കൊണ്ടു. ജനനം കൊണ്ടു കുറത്തിയുടെ ഇരട്ടിക്കാണു കാരണവസ്ഥാനം കാണുന്നതെങ്കിലും കാലവലുപ്പം കൊണ്ടു അനന്തരവൻ പ്രമാണിയായിത്തീൎന്നതാ യിരിക്കാം.
മിശ്രകാകളിയിലെ അക്ഷരകാലം നാലിലേക്കു മാറ്റിപ്പിടിച്ച് അക്ഷരംപ്രതി നിറുത്തിച്ചൊല്ലി താളഗതി കലാശിക്കുമ്പോൾ അവിടെ അവസാനിപ്പിച്ചാൽ വഞ്ചിപ്പാട്ടായി .
(കിളിപ്പാട്ട്)
ഉ. ജനിമൃതിനി-വാരണം-
ജഗദുദയ-കാരണം
ചരണനത-ചാരണം-
ചരിതമധു-പൂരണം
ഇവിടെ ഒടുക്കത്തെ 'പൂരണം' തള്ളി [ 150 ] -142-
(വഞ്ചിപ്പാട്ട്)
ജ-നി-മൃ-തി-നി-വാ-ര-ണം
ജ-ഗ-ദു-ദ-യ-കാ-ര-ണം
ച-ര-ണ-ന-ത-ചാ-ര-ണം
ച-രി-ത-മ-ധു-;
ഇതും
(വഞ്ചിപ്പാട്ട്)
അമ്പിളിയെ പിടിച്ചൊരു
പമ്പരമായ്-ചമപ്പാനും
ഇമ്പമോടെ-തുനിയും നീ
ശങ്കയില്ലേതും
(നളചരിതം)
എന്ന വഞ്ചിപാട്ടും സ്വരംകൊണ്ടാവട്ടെ തമ്മിൽ ഒരു വ്യത്യാസവും ഇല്ല. മഞ്ജരി മുതലായ അനേകം പാട്ടുകൾ വഞ്ചിപ്പാട്ടി നത്തിൽപെടുത്തി പല രീതിയിലും ചൊല്ലാറുണ്ട്. ഇങ്ങനെ അക്ഷരകാലമാറ്റം കൊണ്ടും താളമാറ്റം കൊണ്ടും പാട്ടുകൾ തമ്മിൽ വിനിമയം ചെയ്യുന്ന സമ്പ്രദായം മു [ 151 ]
-148-
മ്പു പ്രസ്ഥാവിച്ചിട്ടുണ്ടല്ലോ. ഈ പ്രസംഗപരമ്പരയുടെ പരിമിത മായ പരിധിയിൽ ഈ പ്രപഞ്ചം മുഴുവൻ വിസ്തരിക്കുവാൻ സാധിക്കുന്നതല്ല. കാകളിയുടെയും മഞ്ജരിയുടെയും സന്താനങ്ങൾ തുള്ളലിലും ഇരുപത്തിനാലുവൃത്തത്തിലും കൈകൊട്ടിപാട്ടുകളും മറ്റും ചെന്നു കൂടീട്ടുള്ളതായിക്കാണാം. ദ്രാവിഡ ഗാനകുടുംബത്തിൽ ഒരു കേട്ടെഴുത്തും കണ്ടെഴുത്തും കഴിച്ച് ശരിക്കൊരു ജമാബന്തി നടത്തുന്നതായാൽ വസ്തുക്കളുടെ ജമ ഉറപ്പിച്ചു കുടുംബാംഗളുടെ തായ് വഴി തിരിച്ചും പിരിച്ചും ഉള്ള അവകാശങ്ങൾ സ്ഥിര പ്പെടുത്തുവാൻ സാദ്ധ്യമല്ലെന്നു തോന്നുന്നില്ല. കൂടസ്ഥപോലും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടായിരിക്കാമെന്നുകൂടി തോന്നുന്നുണ്ട് .
തുള്ളലിലെ കളിപ്പദങ്ങൾ ഒഴികെ മറ്റുള്ള ശീലുകൾ ഈ വൎദ്ധമാന ദശയിൽ പെട്ടവയാണ്. കൈകൊട്ടിക്കളിപ്പാട്ടുകളിലും കളി പ്പദങ്ങൾ നീക്കിയാൽ ബാക്കി ഈ ദശയിൽ ഉൾപ്പെടുന്ന വിധത്തിൽ താളത്തിനു ഗൌര [ 152 ]
-144-
വക്കുറവും സാധാരണക്കാൎക്കു ഉപയോഗയോഗ്യമായ വിധത്തിൽ ഗാനസൌകൎയ്യവും ഉള്ളതായിക്കാണാം. 'വന്നേരി നാട്ടിൽ', 'മധുര മൊഴി', 'വൃശ്ചിക മാസം', 'താമരക്കണ്ണൻ', 'സുന്ദരിമാർ മണി', 'അതുനേരം മന്നവന്മാർ', 'ഓടും മൃഗങ്ങളെ', 'കല്യാണി കളവാണി' 'മുരവൈരി ദേവന്റെ' 'കൊണ്ടൽ വേണി' 'ദ്വാരകാ മന്ദിരം' തുടങ്ങിയ മട്ടുകളൊക്കെ നാടോടികളാണ്. ഈ വക കൈകൊട്ടിക്കളിപ്പാട്ടുകളോടുകൂടി 'വൎദ്ധമാനദശ' അവസാനിച്ചു. ഗാനകല കൌമാരവും, പൊഗണ്ഡവും, കൈശോരവും, അരിഷ്ടങ്ങളൊന്നും കൂടാതെ കടന്നു യൌവനത്തിൽ പ്രവേശിച്ച് ഉദ്വാഹ സുഖത്തിൽ ആസക്തയായി ശാസ്ത്രമഞ്ചത്തിൽ കയറി-അലങ്കാരം കൂടാതെ പറയുന്നതായാൽ ഭാഷാഗാനങ്ങൾ ശാസ്ത്രനിയമങ്ങളെക്കൊണ്ടു നിബദ്ധങ്ങളായി.
(ഘ) പരിപുഷ്ടദശ.
ഈ മൂന്നാമത്തെ അവസ്ഥക്കാണ് 'പരിപുഷ്ടദശ' എന്നു മുൻ പറഞ്ഞത്. ഈ ദശയി [ 153 ]
-145-
ലെ സ്വഭാവം നളചരിതത്തെപറ്റി മുൻ വിസ്തരിച്ചതിൽ നിന്ന് ഊഹ്യമാണ് . ഭാഷാഗാനങ്ങളുടെ ബന്ധനത്തിൽ പെട്ടിട്ടുള്ള ഈ അവസ്ഥ മറ്റുഭാഷകളുടെ ഗാനങ്ങളുടെതിൽ ഒട്ടും വ്യത്യാസപ്പെട്ടതല്ല . അതുകൊണ്ട് അതിനെ ഇവിടെ വിസ്തരിക്കുന്നില്ല . ഈ പരിപുഷ്ടദശയുടെ പരമാവധി രാഗാലാപമാണ്. ആ ഘട്ടത്തിൽ എത്തുമ്പോൾ യമനിയമാദി അഷ്ടാംഗ യോഗം സാധിച്ച യതീശ്വരന്റെ വ്യാപാര കലാപം നിൎവ്വികല്പ സമാധിയിലെന്ന പോലെ അക്ഷരങ്ങളൊക്കെ നാദാത്മകമായ ശബ്ദ ബ്രഹ്മത്തിൽ വീണ്ടും ലയിക്കുന്നു . ഈ ലയമാണ് ബ്രഹ്മാനന്ദം , ഇതുതന്നെയാണു ഉൽകൃഷ്ടഗീതത്തിന്റെ പരമപ്രയോജനവും.
XXII. വൃത്തനിയമനവിധി.
വൎദ്ധമാനദശയുടെയും പരിപുഷ്ടശയുടെയും പരിണാമസ്വഭാവം സൂക്ഷ്മമായി പരിശോധിക്കുന്നതായാൽ ഭാഷാഗാനങ്ങളുടെ വൃത്തപ്രസ്താരവും താളപ്രസ്താരവും ഒത്തുപോകു
19 * [ 154 ]
-146-
ന്നതായി കാണാം താളത്തിന്റെ മാത്രാകാലം മാറുമ്പോൾ അക്ഷരകാലം അതിനു കീൾ വണങ്ങി താനേ മാറുന്നതായും കാണാം .
സംയോഗേച വിയോഗേ
വൎത്തതേ ഹസ്തയോൎദ്വയോഃ
വ്യാപ്തമാനോ ദശപ്രാണൈഃ
സ കാലഃ താളസംഞ്ജിതഃ
എന്ന പ്രമാണംകൊണ്ടു പത്തുവിധത്തിലുള്ള പ്രമാണങ്ങളാൽ വ്യാപ്തമാനമായി രണ്ടു കൈത്തലങ്ങളുടേയും സംയോഗവിയോഗത്തിങ്കൽ വൎത്തിക്കുന്നതായ കാലവിശേഷമാണു താളമെന്നു പറയുന്നത് . 'താളസ്കല പ്രതിഷ്ടായാം' എന്നാണു താളശബ്ദത്തിൻറെ ധാത്വൎത്ഥം . എന്നാൽ കൈത്തലം കൈത്തലത്തിൽ വെക്കുമ്പോൾ താളം ലീനാവസ്ഥയിലാകുന്നു . അവയുടെ വിയോഗത്തിൽ ചേഷ്ടിച്ചു തുടങ്ങുന്നു ; വീണ്ടുമുള്ള സംയോഗത്തിൽ താളം പ്രകാശമാനമാകുന്നു . പരമശിവന്റെ രാജസമായ താണ്ഡവവും പരാശക്തിയുടെ മോഹനമാ [ 155 ] -147-
യ ലാസ്യവും മേളിക്കുന്നതിനെയാണ് താ ലാ എന്ന വൎണ്ണങ്ങളുടെ പ്രയോഗം പ്രകാശിപ്പിക്കുന്നത് . ഈ യോഗത്തിൻറെ സാരം താളകലാ സൌകുമാൎയ്യം തന്നെയാകുന്നു . കാലം, മാൎഗ്ഗം, ക്രിയ, അംഗം, ഗ്രഹം, ജാതി , കളം, ലയം , യതി , പ്രസ്താരം എന്നിങ്ങനെ താളത്തിന്റെ പത്തവയവങ്ങളെയാണു പ്രാണസംജ്ഞകൊണ്ടു കുറിക്കുന്നത് . ഈ പത്തു അവയവങ്ങളോടു ചെൎന്നാലേ താളത്തിന്റെ സ്വരൂപം പൂൎണ്ണമായി തെളിയുകയുള്ളൂ.
ഛന്ദോവൃത്തങ്ങളുടെ അസ്ഥിവാരം ഗണങ്ങളും ഗണങ്ങളുടെ അവയവങ്ങൾ ഗുരുലഘുക്കളും ഗുരുലഘുക്കളുടെ നിയാമകം മാത്രയും ആകുന്നതുപോലെ താളവട്ടങ്ങളുടെ അസ്തിവാരം താളഗതിയും - അതായതു ദശപ്രാണങ്ങളിൽ അടങ്ങിയ ജാതിയും - ജാതിയുടെ നിയാമകം മാത്രയും ആകുന്നു . താളവിഷയത്തിൽ അനുദ്രുതം , ദ്രുതം , ലഘു , ഗുരു , പ്ലുതം , കാകപാദം എന്ന സംജ്ഞകളെക്കൊണ്ടു കുറിക്കുന്ന മാത്രാകാലങ്ങൾക്കാണു പ്രാമാണ്യം . അക്ഷര [ 156 ] ---148---
ങ്ങളുടെ സ്ഥൂലസ്വരൂപം എങ്ങനെയിരുന്നാലും അവയെ സ്വീകരിക്കുന്നതിന്റെ പ്രകാശ ഭേദത്തിലാണ് പ്രകാശിക്കുന്നത്.
- ശിവശിവമ - മനോഹരേ - ശീലവതി. സാദരം
- ചിത്തം മു - ഹുരപിതെ - ളിഞ്ഞി- തയ്യാ
എന്നീ പാദങ്ങളിൽ ഓരോ ഗണത്തിലും അക്ഷരസംഖ്യകൾക്കു വളരെ മാറ്റം ഉണ്ടെങ്കിലും മാത്രാകാലത്തെ പ്രമാണീകരിച്ചതു കൊണ്ടാണ് താളഗതി കാലപ്പിഴ കൂടാതെ കടന്നുപോകുന്നത് . സ്ഥൂലരൂപങ്ങളായ ഗുരു ലഘുക്കളെ മാത്രം നോക്കിയാൽ താളത്തിനു കാൽ വഴുതിപോയേനെ .'ഹു' പാടി നീട്ടി ഗുരുവാക്കുന്നതും , ഞ്ഞി , യ്യ , ഇവ രണ്ടിനേയും പ്ലുതമാക്കുന്നതും നോക്കുക . 'വന്നേരി നാട്ടിൽ' എന്നതിൽ 'ന' നാലു മാത്രയിലുള്ള കാക പാദമായിട്ടാണു പാടുന്നത് . [ 157 ] ---149---
ഛന്ദവൃത്തങ്ങളുടെ ഗണങ്ങളുടെ സ്ഥാനത്തു താളങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള ജാതികൾ-', 1.ത്രിശ്രം , 2. ചതുശ്രം , 3. ഖണ്ഡം , 4. മിശ്രം ,5. സങ്കീൎണ്ണം, എന്നിങ്ങനെ - അഞ്ചു വിധത്തിലാകുന്നു . അവയിൽ ത്രിശ്ര ജാതിക്കു മൂന്നു ലഘു മാത്രയും , ചതുശ്രത്തിനു നാല്, ഖണ്ഡത്തിനു അഞ്ചു , മിശ്രത്തിനു ഏഴ്, സങ്കീൎണ്ണ ഒമ്പതു എന്നീ മാത്രകളും ആകുന്നു . ഈ അഞ്ചു ജാതികളിൽ പ്രധാനങ്ങൾ ത്രിശ്രവും ചതുശ്രവും ആകുന്നു . ത്രിശ്രത്തിൽ രണ്ടു മാത്ര കൂടിയതോ ചതുശ്രത്തിൽ ഒരു മാത്ര കൂടിയതോ ആകുന്നു ഖണ്ഡം . ത്രിശ്രവും ചതുശ്രവും കൂടിയതു മിശ്രം . മിശ്രത്തോട് ഖണ്ഡം ചേൎന്നാൽ സങ്കീൎണ്ണം. ഈ അഞ്ചു ജാതികളും ദശപ്രാണ ങ്ങളോടു കൂടി സമ്പൂൎണ്ണ താളങ്ങളായി - അതായതു താളവട്ടങ്ങളായിത്തീരുമ്പോൾ ഓരോ ജാതിയിലും ധ്രുവം , മഠ്യം , രൂപകം , ഝമ്പ, തൃപുട , അടതാളം , ഏകതാളം എന്നിങ്ങനെ ഏഴു പിരിവുകൾ ഉണ്ടാക്കുന്നു . ഈ വിധ [ 158 ] ---150---
ത്തിൽ ഏഴഞ്ചു മുപ്പത്തഞ്ചു തലങ്ങളാണ് മേള കൎത്താരാഗങ്ങളെപോലെ മൂലമായിട്ടു ഗണിച്ചു വരുന്നത് പ്രാചീനന്മാരായ ഉത്തരദേശീയന്മാർ മൂലതാളങ്ങൾ അറുപതെന്നും നൂറെന്നും മറ്റും പറഞ്ഞു കാണുന്നുണ്ട് . എന്നാൽ ദക്ഷിണാത്യന്മാരുടെ ഇടയിൽ മുപ്പത്തഞ്ചു താളങ്ങളെ മൂലത്വേന വ്യവഹൃതങ്ങളായിട്ടുള്ളൂ. പ്രസ്താരഭേദംകൊണ്ട് ആയവ അനേകങ്ങളായി തീരുന്നതാണ് . കേവലഭാഷാഗംനങ്ങളുടെ താളപ്രസ്താരവിചാരത്തിൽ സമ്പൂൎണ്ണതാളങ്ങളെപറ്റി നമുക്കു ഗണിക്കേണ്ട ആവശ്യം വരുന്നതല്ല . ഈരടികളിലൊന്നും തികഞ്ഞ താളവട്ടം കാണുന്നതല്ല . ഓരോരൊ ജാതിയുടെയും മാത്രാഗതി അറിഞ്ഞാൽ മതി . ആ ഗതികൾക്കു ത്രിശ്രനട ,' ചതുശ്ര നട ', എന്നിങ്ങനെയാണു' വ്യവഹരിച്ചു വരുന്നത് . ഏതു ഈരടിയും ഏതെങ്കിലും ഒരു നടയിൽ പെടാതിരിക്കയില്ല. [ 159 ]
-151-
വഞ്ചിപ്പാട്ട്--(സമം--ത്രിശ്രനട)
1. കന്യേ-കതിർ-മണിയേ-കല്പ-കപൂവ്വേ
നിയ്യുണ്ടാ-എന്നുടയ-മാരനെ-ക്കണ്ടു
ഇതു ത്രിമാത്രയിലുള്ള ത്രിശ്രനടക്ക് ഒരു ഉദാഹരണമാണു.
ഓട്ടൻ--(അനാഗതം--ചതുശ്രനട)
2. ഏണനയനേ ദേവീ
വാണീടുഗുണാലയേ
ഇതു നാലു മാത്രയിലുള്ള ചതുശ്രനടയാണു. എന്നാൽ ഒരു വിശേ ഷമുണ്ട്. മുൻ പറഞ്ഞിട്ടുള്ള ദശപ്രമാണങ്ങളിൽ ഗ്രഹം എന്നു താളത്തിന്റെ ഒരു അവയവം പറഞ്ഞുവല്ലൊ. അതിൽ താളം പിടിച്ചു തുടങ്ങുന്നതിന്റെ സമ്പ്രദായഭേദത്തെയാണു പറഞ്ഞിരി ക്കുന്നത്. അത് നാലു വിധമുണ്ട്. സ്വരം മുമ്പും താളം തുടങ്ങുന്നതു അതിന്റെ ശേഷവും ആയാൽ അതിനു 'അതീത'മെന്നും, സ്വരത്തിനു മുമ്പു താളം തുടങ്ങിയാൽ 'അനാഗത'മെന്നും രണ്ടും ഒപ്പം തുടങ്ങിയാൽ 'സമം' എന്നും, ഇ [ 160 ]
-152-
വ കലൎന്നതു 'വിഷമം' എന്നും പറയുന്നു. മേൽ ഉദാഹരി ച്ചിട്ടുള്ളതിൽ വഞ്ചിപ്പാട്ട് സമതാളത്തിലും, ഓട്ടൻ അനാഗതത്തിലും ആകുന്നു.
കിളിപ്പാട്ട്
(ഖണ്ഡനട--സമം)
3. സകലശുക-കലവിമല-
തിലകിതക-ളേബരേ
സാരസ്യ-പീയൂഷ-
സാരസ-ൎവ്വസ്വമേ-
ഇവ അഞ്ചു മാത്രയിലുള്ള ഖമ്യ നടയാകുന്നു.
പാന
(മിശ്രനട-സമം)
4. കാളമേഘക-ളായങ്ങളേ-ക്കാളും
കാളനാളീക-പാളികളെ-ക്കാളും
എന്ന പാനമിശ്രനടയാണു.
കൈകൊട്ടിക്കളി
(സങ്കീൎണ്ണനട--സമം)
5. അഗണിതഗുണനിലയേ
വരികനിയരികിലയേ-
(സ്വന്തം) [ 161 ]
-153-
ഈ പാട്ടു സങ്കീൎണ്ണനടയിൽ പെട്ടതാകുന്നു
ഇങ്ങനെ ഈരടികളായ ഏതു ഭാഷാഗാനങ്ങളും മേല്പറഞ്ഞ അഞ്ചു ജാതികളിലുള്ള ഏതെങ്കിലും ഒരു നടയിൽ പെടാതിരി ക്കയില്ല. ഓരോ നടയിലും അനേകവിധത്തിലുള്ള പ്രസ്താരങ്ങൾ ഉണ്ട്. എന്നാൽ മുറുകീട്ടെന്നും സാവധാനത്തിലെന്നും ഉള്ള വ്യത്യാസമല്ലാതെ അഞ്ചിൽ ഏതെങ്കിലും ഒരു നടയിൽ പെടാതെ ഒരു പ്രസ്താരവും സാധിക്കയില്ല. ഒരേ താളഗതിയിൽ മൂന്നു കാലത്തിലും പാടുമ്പോൾ ഉണ്ടാവുന്ന വ്യത്യാസം മാത്രമെ ഉണ്ടാവുകയുള്ളൂ. ആയതുകൊണ്ടു ഭാഷാഗാനങ്ങൾ താളത്തെ അവലംബിച്ചു വകതിരിക്കുന്നതായാൽ എളുപ്പമുണ്ടെന്നുമാത്രമല്ല അങ്ങനെയുള്ള നിയമനംകൊണ്ടു ദുരുപയോഗവും ദുസ്സ്വാതന്ത്ൎയ്യവും തടുക്കുവാനും ഒരു വഴിയായിത്തീരും. പാട്ടുപാടിക്കേട്ടുതന്നെ ഉണ്ടാക്കേണ്ടതാണെങ്കിലും നോക്കിക്കണ്ട് ഉണ്ടാക്കുന്നതായാലും പാട്ടിനു വലുതായ പരുക്കേൽക്കാതെ സൂക്ഷിക്കുവാൻ വേണ്ടി ചില സങ്കേതചിഹ്നങ്ങൾ ഉണ്ടായിരിക്കുന്നതു നന്നായിരിക്കും.
20* [ 162 ]
-154-
സങ്കേതസൂചി
-----
U = കാൽ മാത്ര - അനുദ്രുതം
O = അര മാത്ര - ദ്രുതം
V = ഒരു മാത്ര - ലഘു
* * * = രണ്ടു മാത്ര - ഗുരു
* * * = മൂന്നു മാത്ര - പ്ലുതം
<---> = നാലു മാത്ര - കാകപാദം
*---* = താളമാത്ര - അക്ഷരകാലം
/--/ = വിരാമം - യതി
---> = അവിരതപാദം-നിൽക്കാത്ത അടി
* * *' = ഊൺ - ദൃഡീകരണം
'* * * = അയവു - ശിഥിലീകരണം
ഭാഷാഗാനങ്ങളുടെ നിയമനമാൎഗ്ഗത്തെ ഇത്രത്തോളം സൂചിപ്പൈക്കുക മാത്രമെ ഈ പ്രകൃതത്തിൽ തരമുള്ളൂ. [ 163 ]
-155-
XXIIL അനുകരണദശ.
' അനുകരണദശ' യെക്കുറിച്ചാണ് ഇനി നമുക്ക് ചിന്തിക്കുവാനുള്ളത് . അനുകരണമെന്നാൽ സദൃശീകരണമെന്നാണ് ശബ്ദാൎത്ഥം. അതു ശബ്ദാനുകരണവുമാവാം, അൎത്ഥാനുകരണവുമാവാം-രണ്ടും കൂടീട്ടും ആവാം. വൈദ്യവും ജ്യോതിഷവും മറ്റും കിളിപ്പട്ടായിട്ടു പാടിയാൽ അത് ശബ്ദാനുകരണം മാത്രമേ ആവുള്ളു. രസശൂന്യമായതിനാൽ അത് അനുകരണങ്ങളിൽ അധമവുമാണ് , അതുപോലെ ശാന്തരസ പ്രധാനമായ ഒരു വിഷയം ഘോഷാക്ഷരമയമായ ഗൌഡീരീതിയിലുള്ള ഒരു പാട്ടിൽ ചേൎത്താൽ അത് അൎത്ഥാനുകരണം മാത്രമാണ്. അത് രസശൂന്യമായത് കൊണ്ട് മധ്യമമായ അനുകരണമാകുന്നു. ശബ്ദാ൪ത്ഥ ങ്ങളുടെ സദൃശീകരണം ഉത്തമകോടിയിൽ ഗണിക്കപ്പെടുന്നു. അനുകൃതം എത്രതന്നെ ഉത്തമമായാലും കിട്ടിയതു കാട്ടുകയല്ലതെ ആ [ 164 ]
-156-
ദ്യകൃതത്തോടു തുല്യ ഗുണമാകുന്നതല്ല. മൂലം സൃഷ്ടിപരമാണു. അനുകൃതം അതിന്റെ നിഴൽ മാത്രമെ ആകുന്നുള്ളൂ. കൃതം ജനകവും അനുകൃതം ജന്യവും, അല്ലെങ്കിൽ ഒന്നു ബിംബവും മറ്റതു പ്രതിബിംബവും ആകുന്നു. പ്രതിബിംബത്തിന്റെ പ്രകാശം, ഏതു വസ്തുവിൽ പ്രതിബിംബിക്കുന്നുവോ അതിന്റെ ഗുണദോഷം പോലെയിരിക്കും. ഏകദേശം ആത്മാവും ജീവനും തമ്മിലുള്ള ബന്ധമാണു മൂലത്തിനും അനുകൃതത്തിനും തമ്മിൽ എന്നു പറയാം. കൎത്താവു മനസ്സിൽ സങ്കല്പിച്ചു സൃഷ്ടിച്ചതിനെ അനുകൎത്താവ് കണ്ട് അതുപോലെ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണു ചെയ്യുന്നത്. കൎത്താവിന്റെ സൃഷ്ടിശക്തി അനുകൎത്താവിനും ഉണ്ടാകുന്ന തായാൽ അനുകൎത്താവെന്ന ശബ്ദത്തിനുതന്നെ പ്രസക്തിയില്ലാ തായി. അതുകൊണ്ടു അനുകരണം ഒരുഅധ:പതനദശയാണെന്നു സ്പഷ്ടം തന്നെ.
കുഞ്ചന്റെ കാലശേഷം സംസ്കൃതനാടക [ 165 ]
-157-
ങ്ങളുടെ ആധിപത്യം ഭാഷാസാഹിത്യത്തിൽ തുടങ്ങുന്നതുവരെയാണു പ്രധാനമായ അനുകരണകാലം. അംബരീഷചരിതം, കാലകേയ വധം, മുതലായ തുള്ളപ്പാട്ടുകളും, നളചരിതം മുതലായ വഞ്ചിപ്പാട്ടു കളും കുറത്തിപ്പാട്ടുകളും അനവധി കൈകൊട്ടിക്കളിപ്പാട്ടുകളും അക്കാലത്തുണ്ടായിട്ടുണ്ട്. എന്നാൽ പുതുതായ ഒരു മട്ടും അനുകൃത ന്മാൎക്കു കാണുവാൻ സാധിച്ചിട്ടില്ലെന്നല്ല ഗാനസ്വാതന്ത്ൎയ്യത്തിൽ പങ്കുകൊള്ളുവാൻ ധൈൎയ്യപ്പെട്ടിട്ടുള്ളവർ പോലും അപൂൎവ്വമാണു. പടച്ചപടി പടച്ചതല്ലാതെ സ്വതന്ത്രകൎത്താക്കന്മാരുടെ പിടിവിട്ട പോക്കുകളെ പിന്തുടരുവാൻ അവർ ഭയപ്പെട്ടിരുന്നു. എന്നാൽ അന്നു പാടിക്കേട്ടുണ്ടാക്കുവാൻ തരമില്ലാത്ത കാലവും അല്ലായിരുന്നു. സുപ്രസിദ്ധനായ ശാന്തപ്പിള്ളി പോലും 'വന്നേരിനാട്ടിൽ' മട്ടെടുത്തു 'കാലാരിസംഭവനായ മുനീന്ദ്രനെ' തീൎത്തപ്പോൾ പുളിശേരിമട്ടിൽ കഷ്ണം കൂടാതെ ഒഴുക്കിയതല്ലാതെ ഇടക്കൊന്നു ഇളക്കിക്കൊടുത്തും നീട്ടിയും ചുരുക്കിയും വിറച്ചും തറച്ചും [ 166 ]
-158-
'വന്നേരി' എടുത്ത വിദ്യകളൊന്നും എടുക്കുവാൻ പുറപ്പെട്ടില്ല. കണ്ട മട്ട് എന്നല്ലാതെ 'തോന്നിയ മട്ട്' എന്ന നില പാട്ടിൽനിന്നു പോയി.
XXIV. ജീൎണ ദശ.
കുറെക്കാലം അങ്ങനെ കഴിഞ്ഞുകൂടി. അപ്പോഴക്കും മലയാള നാട്ടിൽ നാടകത്തിന്റെ വാഴ്ച തുടങ്ങി. വല്ല മുക്കിലും മൂലയിലും ഉള്ള സ്വസ്ഥന്മാരുടെ സമീപത്തല്ലാതെ പാട്ടുകൾക്കു ഭിക്ഷ കിട്ടാതായി. 'ചക്കീചങ്കര' വും, 'പറങ്ങോടീ പരിണയവും' നാടക വേഷം കെട്ടിവന്നു പരിഹസിക്കുവാൻ തുടങ്ങിയപ്പോൾ നാടക ങ്ങളും ഗദ്യസാഹിത്യത്തിനു കാൎയ്യം ഒഴിഞ്ഞുകൊടുത്തു സ്വസ്ഥ വൃത്തി അവലംബിച്ചു. പാട്ടും ഗദ്യവും തമ്മിൽ 'സ്വരച്ചേൎച്ച'യില്ലാ ത്തതുകൊണ്ടു പാട്ടുകളുടെ കഥ പരുങ്ങലിലായി. ആരും തിരിഞ്ഞു നോക്കുവാൻ തന്നെ പോയില്ല. വല്ല നിലവിളിയും വല്ല ദിക്കിലും കേട്ടാൽ [ 167 ]
---- 159 ---
കേട്ടുവെന്നുകൂടി നടിക്കാതായി. 'ഓടുംമൃഗങ്ങ'ളെന്ന മട്ടു് എന്നോ, മട്ടുമാറി എന്നോ കേട്ടാൽ നല്ല മട്ടല്ലെന്നു കരുതി വഴി മാറിപ്പോ യിത്തുടങ്ങി.
XXV. ജീൎണ്ണോദ്ധാരദശ.
അങ്ങനെയിരിക്കുമ്പോഴാണു് സ്വാരാജ്യദ്ധ്വനി നാട്ടിൽ പുട പുഴങ്ങുവാൻ തുടങ്ങിയതു്. സ്വരാജ്യഗീതി തരംനോക്കി പിന്നാലെ പുറപ്പെട്ടു. അതിലെ ആദൎശശുദ്ധി കണ്ടു തന്റെതെന്നു് ' അഭിമാനിച്ചു സ്വരാജ്യസ്നേഹികൾ അതിനെ ആദരിച്ചു. ഇതാണു ഭാഷാഗാനങ്ങളുടെ അടുത്ത കാലത്തുണ്ടായിട്ടുള്ള ' ജീൎണ്ണോ
ദ്ധാരദശ.' ഈ ദശാരംഭത്തോടുകൂടി ഭാഷാഗാനങ്ങളുടെ പരിണാമ ദശകൾ ഒരു വട്ടംതിരിഞ്ഞു 'സാ' എന്നു പ്രാരംഭഘട്ടത്തിൽ എത്തി ഈ ശുക്രദശയെ മനസ്സിൽ കരുതിക്കൊണ്ടാണു് ഈ പ്രസംഗ പരമ്പരയുടെ ആദിയിൽ ഭാഷാവൃത്തങ്ങളുടെ ഭാവി ശുഭോദൎക്കമായി [ 168 ]
-160-
കാണുന്നു'വെന്നു പറഞ്ഞതു്. ഈ അവസരത്തെ പാഴാക്കി ക്കളയാതെ നാടൻപാട്ടുകളെ സന്മാൎഗ്ഗങ്ങളിൽക്കൂടി വേണ്ട പോലെ നയിച്ചു മധുരസനിഷ്യന്ദികളും അനാഘ്രാതങ്ങളും ആ യി നാനാവൎണ്ണങ്ങളിലുള്ള സുരഭിലസുമനിരകളെക്കൊണ്ടു കൈരളിയെ ആരാധിക്കേണ്ടതു ഭാഷാഭക്തന്മാരുടെ കൃത്യങ്ങളിൽ പ്രഥമഗണനീയമായ ഒന്നാണു് .
ഈ ഉൽക്കൃഷ്ടകൃത്യത്തിന്റെ ഗൌരവത്തെ കൃത്യാന്തര പരതന്ത്ര ന്മാരായ നിങ്ങളുടെ സ്മൃതിപഥത്തിൽ കൊണ്ടുവരുവാൻ വേണ്ടി ഗഹനമായ ഈ വിഷയത്തിന്റെ മുഖമെങ്കിലും കാണിക്കുവാനുള്ള ശ്രമമാണു്' ഇവിടെ ചെയ്തിരിക്കുന്നതു'. ഭാഷാസാഹിത്യത്തിൽ പാട്ടുകൾക്കുള്ള പ്രാമാണ്യം, ഭാഷാഗാനങ്ങളുടെ സ്വതന്ത്രഗതി, സ്വാഭാവികവിഭാഗങ്ങൾ, ഗാനപ്രകൃതിക്കു് അനുസരിച്ചു താളത്തിൽ കൂടിയുള്ള വളൎച്ച, സ്വാരസ്യം, നിയമനമാൎഗ്ഗം, പി റന്നു വളൎന്നു മൂത്തു തളൎന്നു വീണ്ടും പൊടിക്കു [ 169 ]
-161-
ന്നതുവരെയുള്ള ദശാപരിണാമങ്ങൾ, എന്നിവയാണ് ഈ പ്രസംഗത്തിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ ചുരുക്കം.
ഇതിൽ അനവധാനംകൊണ്ടോ, അജ്ഞാനംകൊണ്ടൊ പല വീഴ്ചകളും വന്നുപോയിരിക്കാം. ജിജ്ഞാസുക്കൾക്കും ഗവേഷുക്കൾ ക്കും ഇതിൽ അവതരിപ്പിച്ചിട്ടുള്ള മതങ്ങൾ വാദവിഷയങ്ങളായി തീൎന്നേക്കാം അപാരമായ ഗാനപ്രപഞ്ചത്തിന്റെ ദിങ്മുഖം മാ ത്രം നോക്കി ഇത്രയും ജല്പിച്ചതു് അതിസാഹസമായെന്നും വന്നേക്കാം. എന്നാൽ
തുല്യനിന്ദാസ്തുതിമൌനീ
സന്തുഷ്ടോ യേന കേനപിൽ
അനികേതസ്ഥിരമതിഃ
ഭക്തിമാൻ യഃ സ മേ പ്രിയഃ
എന്ന ഭഗവദ്വചനത്തിൽ പറഞ്ഞിരിക്കുന്നപോലെ അവ്യഭിചാരിണിയായ കൈരളീ ഭക്തി ഒന്നു മാത്രമാണ് ഈ കൈരളീദാസനെ ഇപ്രകാരമുള്ള സാഹസകൃത്യത്തിൽ ചാ
21 * [ 170 ]
-162-
ടിച്ചിട്ടുള്ളത്. ഭക്തിപാരവശ്യംകൊണ്ടു കാട്ടുന്ന ചാപല്യം ക്ഷന്തവ്യമാണല്ലൊ. ഈ പ്രസംഗംകൊണ്ട് ഭാഷാബന്ധുക്ക
ളായ സജ്ജനങ്ങളുടെ ദൃഷ്ടി ഗാനസാഹിത്യത്തിലേക്ക് അര നിമിഷമെങ്കിലും തിരിയുവാൻ ഇടയായി എങ്കിൽ പ്രാസംഗികൻ ചരിതാൎത്ഥനായി.ഈ അൎച്ചനകൊണ്ടു കൈരളീദേവിക്കു അല്പമെങ്കിലും പ്രീതി ജനിക്കുവാൻ സംഗതിയായി എങ്കിൽ ഈ ഭാഷാഭൃത്യൻ അനുഗൃഹീതനുമായി.
"കപി ഞാനെന്നറിയാതെ
കവി വേഷം ചമഞ്ഞേൻ
കൃപകോലും മഹാന്മാരീ
യവിവേകം പൊറുപ്പിൻ
ഗരുഡന്റെ ഗതികണ്ടു
കുതിപൂണ്ടു കുതിച്ചേൻ
സുരഗംഗാപ്രവാഹത്തെ
ത്തടവാനായ്ത്തുനിഞ്ഞേൻ
അടിതെററിപ്പതിച്ചപ്പോൾ
അടികാണാതുഴന്നേൻ [ 171 ]
---- 168 ----
പിടിപെട്ടു ചുഴിക്കെട്ടി-
ലലഞ്ഞുഞാൻ വലഞ്ഞേൻ
കുരുടൻഞാൻ കവിലോക
പ്പണികാണ്മാൻ കൊതിച്ചേൻ
അരുതാതുള്ളതിലാശ
ക്കവകാശം കൊടുത്തേൻ
അതിമോഹജ്വരംകൊണ്ടു
മതിമോഹമിയന്നു
അതിവാക്കു പറയുന്നെ
ന്നറിവുള്ളോരറിവിൻ.
ശുഭം .
---------------
11:20, 12 ജനുവരി 2014 (UTC)11:20, 12 ജനുവരി 2014 (UTC) [ 172 ]
കേരളസാഹിത്യ
അക്കാദമി [ 173 ]
കേരളസാഹിത്യ
അക്കാദമി
കേരളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
1105